Monday, March 02, 2020

ദേവി തത്ത്വം- 75

നിത്യ ശുദ്ധമായ വസ്തുവായിരുന്നിട്ടും നാം ഈ മായയിൽ പെട്ട് മായയുടെ ഉള്ളിൽ തന്നെ പല തരത്തിലുള്ള ഗവേഷണങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്നു. ഈ ഭ്രമത്തിൽ നിന്ന് വിട്ട് കിട്ടാനുള്ള ജ്ഞാന മാർഗ്ഗമാണ്  ഞാൻ ദേഹമല്ല, ദേഹം എൻ്റെയല്ല, ഈ ദേഹം എനിക്ക് വേണ്ടിയും അല്ല എന്നത്. ഇനി മായയുടെ ഉള്ളിൽ കൂടി തന്നെയുള്ള ശാക്തേയ മാർഗ്ഗമുണ്ട്. ആ ശാക്തേയ മാർഗ്ഗം എന്തെന്നാൽ നമ്മൾ ആ മഹാമായയ്ക്ക് ശരണാഗതി ചെയ്യുക. ഞാനെന്നുള്ള അഹങ്കാരവും മായയുടെ തന്നെയാണ്. എനിയ്ക്കൊന്നും അറിയില്ല ഞാനെന്നുള്ള ദേഹം അമ്മയ്ക്ക് ശരണാഗതി ചെയ്യപ്പെട്ടിരിക്കുന്നു. എൻ്റേതായ ഒന്നും ഇനിയില്ല. അമ്മ എങ്ങോട്ട് കൊണ്ടു പോകുന്നു അങ്ങോട്ടൊഴുകാൻ തയ്യാറാണ്. അങ്ങനെ ജീവിതത്തിൽ Whatever happens you stop resisting and reacting.

പ്രകൃതിയിൽ എന്തൊക്കെ നടക്കുന്നുവോ അതൊക്കെ നടക്കട്ടെ. എൻ്റേതായി ഒരിച്ഛയുമില്ല. ഇതാണ് തത്ത്വം. അങ്ങിനെ ചെയ്യുമ്പോൾ എന്താണുണ്ടാവുക ? ഭോഗാപവർഗ്ഗ പ്രദായിനിയാണ് മായ. അതാണ് ശ്രീവിദ്യയുടെ മാർഗ്ഗം. പ്രകൃതി ആദ്യം ഭോഗത്തിനെ തരും. പിന്നീട് ഭോഗത്തിനോട് വിരക്തി ഉണ്ടാക്കി അപവർഗ്ഗത്തിനെ തരും. പക്ഷേ സാധാരണ മനുഷ്യൻ ഭോഗത്തിന് അടിമയായി വീണ്ടും ഭോഗം വേണമെന്ന് ഒരു വാസന ഉണ്ടാക്കിയെടുക്കും. നാം അറിവോട് കൂടെ ലോകത്തിൽ പ്രവർത്തിക്കുമ്പോൾ ഭോഗത്തിനോട് ആസക്തിയില്ലാതെ വർത്തിക്കുകയാണെങ്കിൽ പതുക്കെ പതുക്കെ പ്രകൃതിയുടെ ഓജസ്സ് നഷ്ടപ്പെട്ട് പുരുഷൻ താനേ പ്രകൃതിയെ ഉപേക്ഷിക്കും. അതാണ് ശ്രീവിദ്യയുടെ മാർഗ്ഗം. ഈ ലോകത്ത് ജീവിച്ച് കൊണ്ട് ഈ ലോകം തന്നെ ജഗദീശ്വരിയുടെ പ്രത്യക്ഷ സ്വരൂപമാണെന്ന് അറിയുകയാണ് ഈ മാർഗ്ഗത്തിൽ. ഇവിടെ എല്ലാ വിദ്യകളേയും അംബികയുടെ സ്വരൂപമായി കരുതുകയാണ്. വിദ്യാ സമസ്ഥാ: തവ ദേവി ഭേദാഃ അതുപോലെ എല്ലാ സ്ത്രീകളും ദേവിയുടെ സ്വരൂപമായി കാണുന്നു.

Nochurji🙏🙏
Malini dipu 

No comments:

Post a Comment