Saturday, March 07, 2020

[08/03, 03:37] Praveen Namboodiri Hindu Dharma: കണ്ണന് സഹസ്രകലശാഭിഷേകം കഴിഞ്ഞ്, ബ്രഹ്മകലശാഭിഷേകവും ഭക്തിപൂർവ്വം അഭിഷേകം ചെയ്തു , ശ്രീകൃഷ്ണ ചൈതന്യം ഗർഭഗൃഹം നിറഞ്ഞ് കവിഞ്ഞ് പരന്ന് ഒഴുകി ലോകമെമ്പാടും വ്യാപിച്ചു.

ബ്രഹ്മകലശാഭിഷേകത്തിന് മുനപ് ദൃവ്യ കലശങ്ങളും പരികലശങ്ങളും അഭിഷേകം ചെയ്ത ശേഷം പാണി കൊട്ടൽ എന്ന ചടങ്ങ് ആചാര പൂർവ്വം നടന്നു. എണ്ണം പിഴക്കാതെ, തെറ്റുകൾ പറ്റാതെ ശ്രദ്ധയോടെ പാണി കൊട്ടൽ അടിയന്തിരക്കാർ നിർവ്വഹിച്ചു.അതിപ്രധാനമായ ഒരു ചടങ്ങാണിത്. ഇതിൽ പങ്കെടുത്തവർ തലേ ദിവസം മുതൽ വൃതശുദ്ധിയിലായിരുന്നു. ജലപാനം പോലുമില്ലാതെ യാണ് ഇവർ ഭക്തിപൂർവ്വം ഈ ചടങ്ങ് നിർവ്വഹിച്ചത്. ഗണപതിയെ പൂജിച്ച് നിർവിഘ്നത്തെ പ്രാർത്ഥിച്ച് അതിപ്രധാനമായ മരം എന്ന പാണി വാദ്യത്തിനും പൂജ നടത്തിയ ശേഷമാണ് പാണി കൊട്ടുന്ന ചടങ്ങ് ആരംഭിക്കുന്നത്.

തന്ത്രിയോടും, ഊരാളനോടും മൂന്നു തവണ അനുജ്ഞ വാങ്ങിയതിന് ശേഷമാണ് ഇത് ആരംഭിക്കുക.

കലശമണ്ഡപത്തിൽ നിന്ന് ബ്രഹ്മകലശം എഴുന്നള്ളിച്ചതോടെ മരപ്പാണിയും പരിഷവാദ്യങ്ങളും നാദസ്വരവും മുന്നിൽ നീങ്ങി.

ആലവട്ടം ,വെൺചാമരം, പട്ടുകുട എന്നിവയുടെ അകമ്പടിയോടെ കൃഷ്ണ ചൈതന്യ പൂരിതമായ ബ്രഹ്മകലശം ശ്രീലകത്തേക്ക് എഴുന്നള്ളിച്ചു.

കലശ ചടങ്ങുകൾക്ക് അദ്ധ്യക്ഷം വഹിച്ച രണ്ട് സദസ്യർ, തന്ത്രി കുടുംഭാംഗങ്ങൾ, നാല് ഓതിക്ക ഗൃഹത്തിലെ മുപ്പതോളം ഓതിക്കന്മാർ ,ഋക്ക്, യജു സ്, സാമം, മുറജ പം നടത്തുന്ന വൈദിക ബ്രാഹ്മണർ,പതിമൂന്ന് കീഴ്ശാന്തി കടുംമ്പത്തിലെ നൂറിലേറെ കീഴ്ശാന്തിക്കാർ എന്നിവർ  ചിട്ടയോടെ,  ശ്രദ്ധാപൂർവ്വംനടത്തിയ സർവ്വ കർമ്മവും അവർ ഭഗവാനിൽ സമർപ്പിച്ചു. സർവ്വം കൃഷ്ണാർപ്പണം.🙏🙏🙏🙏🙏. ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരി.ഗുരുവായ്യൂർ.
[08/03, 03:37] Praveen Namboodiri Hindu Dharma: .               (85)

ശ്രീ ഗുരുവായൂരപ്പന്റെ ഉത്സവ ദിനങ്ങൾ .(കൊടിയേറ്റം).

ഇന്ന് ( 2020 മാർച്ച് 6) ഉത്സവം ഒന്നാം ദിവസം.

രാവിലെ ശിവേലിക്ക് ആനയില്ലാതെ കണ്ണൻ ഭക്തജനങ്ങൾക്ക് ദർശനമരുളി.

കൊടിമരത്തിന് വാക, ചാർത്ത് നടത്തി ജല ശുദ്ധി നടത്തി മനോഹരമാക്കി. ചെറുപ്പക്കാരായ കീഴ്ശാന്തി ഉണ്ണി നമ്പൂതിരിമാരാണ് കൊടിമര ശുദ്ധി വരുത്തിയത്.

കൊടിമരത്തിൽ പഴയ കൊടിക്കയർ മാറ്റി വിധിയാംവണ്ണം പട്ടിൽ പൊതിഞ്ഞ് നവീകരിച്ച കൊടിക്കയർ ഉയർത്തി.

സ്വർണ്ണ കൊടിമരത്തിന്റെ നീളം 72 അടിയാണു്. കൊടിമരത്തിന് മുകളിൽ ഭഗവാന്റെ വാഹനമായ ഗരുഡ ഭഗാവാന്റെ സ്ഥാനമാണ്. കണ്ണൻ തന്റെ തിരുമുമ്പിലും, മണ്ഡപത്തിലും ഗരുഡ ഭഗവാന് സ്ഥാനം കല്പിച്ച് കെടുത്തിട്ടുണ്ട് .ഗർഭഗൃഹ ദ്വാരത്തിന്റെ കൈ കണക്കിന്റെ തോതനുസരിച്ച് തച്ചുശാസ്ത്രത്തിലെ ഉത്തമമായ നീളമാണ് ഗുരുവായുരിലെ കൊടിമരത്തിന്.

1952 ജനുവരി 17നാണ് ഇപ്പോഴത്തെ  സ്വർണ്ണ കൊടിമരം സ്ഥാപിച്ചത്.

കൊടിമരത്തിന്റെ സ്ഥാപനം ദിവസം, സമയം, എന്നിവയെല്ലാമുൾക്കൊണ്ട ഒരു സംസ്കൃത ശ്ലോകം, കൊടിമര തറയിലെ കരിങ്കലിൽ കൊത്തിവെച്ചിട്ടുണ്ട്.

ശ്രീ ഗുരുവായൂരപ്പന് ഏറ്റവും പ്രിയപ്പെട്ട അഞ്ച് ആനകളെ മുൻനിർത്തി മൂന്ന് മണിക്ക് ആനയോട്ടം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. ഗോപി കണ്ണൻ ഒന്നാമതായി എത്തി കണ്ണനെ വണങ്ങി നിന്ന്. ഉത്സവനാളുകളിൽ ഗോപീകണ്ണന്റെ വാസം അമ്പലത്തിൽ കണ്ണനോടൊപ്പമായിരിക്കും.

ഇന്ന് രാത്രി, ദീപരാധനക്ക് ശേഷം ആചാര്യവരണം, മുളയിടൽ, എന്നിവക്ക് ശേഷം  കൊടിയേറ്റം നടക്കും, കുംഭമാസത്തിലെ പൂയ്യം നക്ഷത്രത്തിലാണ് എല്ലാ കൊല്ലവും കൊടികയറി 10 ദിവസത്തെ  ഉത്സവം തുടങ്ങുന്നത്. ഉത്സവം അങ്കുരാദി (മുളയിട്ട്) ധ്വജാദി (കൊടികയറ്റി) പടഹാദി (വാദ്ധ്യഘോഷങ്ങൾ, മേളം, തായമ്പക തുടങ്ങിയവയോടു കൂടി)പൂരം, വേല തുടങ്ങി അഞ്ചു തരത്തിലാണ്.

ശ്രീ ഗുരുവായൂർ കണ്ണന്റെ ഉത്സവം ഇങ്ങനെ അഞ്ചു തരത്തിലുള്ള ആഘോഷങ്ങളോടെ കൊണ്ടാടുന്നു. കൊടിയേറ്റം, ശ്രീഭൂതബലി, വിളക്കാചാരം തുടങ്ങിയ ഉത്സവ വിശേഷങ്ങൾ തുടരും.

ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരി.ഗുരുവായൂർ.9048205785.
[08/03, 03:37] Praveen Namboodiri Hindu Dharma: ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ ആരംഭ ദിനത്തിൽ ഗുരുവായൂരപ്പൻ ആനയില്ലാതെ എഴുന്നള്ളി. ഈ ചടങ്ങിന്  ഒരു ഐതിഹിത്തിന്റെ സ്മരണയുണ്ട്. കൊടിയേറ്റ ദിവസം രാവിലെ ശിവേലിക്ക് മാത്രമാണ് കണ്ണൻ ആ നയില്ലാതെ എഴുന്നള്ളുന്നത്. വർഷത്തിൽ ഒരു ദിവസം ഒരു നേരം മാത്രം..

ഗുരുവായൂരിൽ പണ്ട് അതി പുരാതന കാലത്ത് ആനകൾ ഉണ്ടായിരുന്നില്ല. ഉത്സവ എഴുന്നള്ളിപ്പിന് പുറമെ നിന്നാണ് ആനകളെ കൊണ്ടുവന്നിരുന്നത്.തൃക്കണാമതിലകം എന്ന ദേവസ്വത്തിൽ നിന്നാണ് കൊണ്ടുവന്നിരുന്നത് എന്ന് പറയപ്പെടുന്നു.ഇപ്പോൾ ഈ ക്ഷേത്രം ഉണ്ടോ എന്നും അറിയില്ല. ഈ ക്ഷേത്രത്തിൽ നിന്ന് ഉത്സവത്തിന് ആനയെ അയക്കുമായിരുന്നത്രെ. എന്നാൽ ഒരു കൊല്ലം ആനകളെ അയച്ചില്ല പതിവ് തെറ്റാൻ കാരണംകൊച്ചി രാജാവും, സാമൂതിരി രാജവും തമ്മിലുള്ള കിടമത്സരമാണ് എന്ന് പറയപെടുന്നു..
ഒരു വർഷം ഉത്സവത്തിന് ഒന്നാദിവസം രാവിലെ ശിവേലി ക്ക് ആന എത്തിയില്ല. എന്തായാലും കീഴ്ശാന്തി തിടമ്പ് കയ്യിൽ പിടിച്ച് എഴുന്നള്ളിച്ച് ശിവേലി നിർവഹിച്ചു.

കണ്ണൻ മോഹിനിയുടെ വേഷം ധരിച്ച് ഗജാനാനന്റെ പിതാവായ പരമശിവനെ മോഹിപ്പിച്ച് ഈ ലോകം മുഴുവൻ ഓടി പിച്ച ലീലാ മാനുഷനാണ്.പിന്നെ കുറച്ച് ഗജങ്ങളെ ആകർഷിക്കുവാൻ കണ്ണന് വല്ല വിഷമവുമുണ്ടോ?അന്നത്തെ ഉച്ചശിവേലിക്ക് മുമ്പായി കഴുത്തിൽ കുടമണി കെട്ടിയ ആനകൾ ഗുരുവായൂർ മതിലകത്ത് ഓടി വന്നു എന്നാണ് ഐതിഹ്യം.ഇതിന്റെ സ്മരണക്കായാണ് ആനയോട്ടം എന്ന ആചര പെരമയുള്ള  എന്ന ചടങ്ങ് ഇന്നും നടത്തി വരുന്നത്.
ചെറുതയൂർ വാസുദേവൻ.🙏🙏🙏🙏.

No comments:

Post a Comment