Saturday, March 07, 2020

☘ സാത്വികശ്ശാന്തി☘

മുട്ടുശാന്തിക്കൊരു തന്ത്രിയെ കിട്ടിയാൽ
മുട്ടുനിവർത്തലാണേക കർമ്മം
മൂർത്തി സ്വഭാവം പലതുമാവാം
മന്ത്രം പ്രണവമായാലും മതി

ശാന്തി കഴിക്കുന്നവർക്കുണ്ടോ ശാന്തി
ശാന്തി കഴിപ്പിക്കുന്നവർക്കു മുണ്ടോ ശാന്തി
ശാന്തി കഴിപ്പവർക്കു ദാരിദ്യമേറിടും
ദാരിദ്ര മേറുമ്പോൾ ശാന്തി തന്നെ

സത്യമായ് പൂജകൾ ചെയ്തുവെന്നാൽ
കൃത്യമാചാരം പാലിച്ചുവെന്നാൽ
സത്വഗുണങ്ങളങ്ങേറിവന്നാൽ
സാത്വിക ദേവനുണരു മുള്ളിൽ

മുല്ലനേഴി ദിവാകരൻ നമ്പൂതിരി

No comments:

Post a Comment