Saturday, March 07, 2020


  • ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  248

തായ് മാനവർ എന്നൊരു മഹായോഗി അദ്ദേഹത്തിന്റെ തമിഴ് ല് മനോഹരമായ ഒരു കൃതിയുണ്ട് പരാപര കണ്ണി അതിൽ തായ് മാനവ സ്വാമികൾ പറയുന്നു. ഭഗവാനെ ഞാൻ ധാരാളം പഠിച്ചു. പഠിച്ച് വേദവേദാന്തങ്ങൾ ഒക്കെ പഠിച്ച് ശാസ്ത്രങ്ങളും ഒക്കെ പഠിച്ച് ഞാൻ ഉപനിഷത്തിലുള്ള ബ്രഹ്മം, ആത്മ എന്നുള്ള  പദങ്ങളൊക്കെ നിർലോപമെടുത്ത് പ്രയോഗിച്ച് ബാക്കിയുള്ളവരെ ഒക്കെ ഭ്രമിപ്പിക്കാൻ എനിക്കു കഴിയുണൂ. ''കറ്റ അറിവാൽ  ഉനൈ നാൻ കണ്ടവൻ പോൽ ചൂത് ആടിൽ കുറ്റം എൻ ട്ര് എ ൻ നെഞ്ചെ കുതിക്കും പരാപരമേ" നല്ലവണ്ണം പഠിച്ചിട്ട് ഞാൻ ''കണ്ടവൻ പോൽ " ഏതോ എനിക്ക് direct experience ഉള്ള പോലെ ഉപനിഷത്തിലെ ബ്രഹ്മം, ആത്മാ അത് ഇത് ഈ പദം ഒക്കെ എടുത്ത് വിളമ്പുന്നു.അങ്ങനെ ഞാൻ "ചൂത് ആടിൽ " ചൂത് ആടാ എന്ന് വച്ചാൽ എന്താ കള്ളം, കപടം ചെയ്യാ . അങ്ങനെ കപടം ചെയ്താൽ  ''കുറ്റം എൻ ട്ര് എ ൻ നെഞ്ചെ '' ഞാൻ കുറ്റം ചെയ്താൽ എന്റെ ഹൃദയം തന്നെ എന്നെ കുത്തിക്കൊണ്ടിരിക്കുന്നു. എന്താ എന്നു വച്ചാൽ ഈ അപരാ വിദ്യ എത്ര വ്യക്തമായിട്ട് ബുദ്ധിയിൽ തെളിച്ചാൽ പോലും അകമേക്ക് അനുഭവത്തിൽ പരാജയപ്പെട്ടു പോകും. നേരെ മറിച്ച് പരാ വിദ്യയോ പരാവിദ്യയെ ഒരു ലിമിറ്റിലപ്പുറം വാക്ക് കൊണ്ട് പറഞ്ഞ് അറിയിക്കാനും പറ്റില്ല. അതാണ് ദക്ഷിണാ മൂർത്തി മൗനമായിട്ട് ഇരുന്ന് കളഞ്ഞത്.സന ക സ നന്ദന സനത് കുമാരാ ദികൾ ഒരു സദ്ഗുരുവിനെ അന്വേഷിച്ചു പുറപ്പെട്ടു.അങ്ങനെയാണല്ലോ ദക്ഷിണാമൂർത്തിയുടെ അടുത്ത് വന്ന് എത്തണത്. സന കൻ, സനന്ദനൻ, സനാതനൻ, സനത് കുമാരൻ നാലുപേരും ബ്രഹ്മാവിന്റെ മാനസപുത്രന്മാരാണ് . ജനിക്കുമ്പോൾ തന്നെ പരമ വിരക്തരായിട്ടു ജനിച്ചു. അവർക്ക് ലോക വ്യവഹാരങ്ങളിൽ ഉദ്ദേശം ഇല്ല .ബ്രഹ്മാവു പറഞ്ഞു നിങ്ങള് പോയി സൃഷ്ടി വിവർദ്ധനം ചെയ്യുക എന്ന്. ഇതൊക്കെ ഭാഗവതം പഠിച്ചിട്ടുള്ളവർക്ക് അറിയുന്ന കഥയാണ്. അവര് പറഞ്ഞു ഈ പണിക്ക് ഞങ്ങളില്ല. നിങ്ങളുടെ തലയിലെഴുത്ത് സൃഷ്ടിക്കൽ ഒക്കെ. നിങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു മറ്റുള്ളവരെ സൃഷ്ടിയിൽ കുടുക്കുകയും ചെയ്യുന്നു. ഞങ്ങൾ ഈ പരിപാടിക്കില്ല. ഞങ്ങൾക്കീസൃഷ്ടി മുഴുവൻ അവസാനിച്ച് കിട്ടണം. എന്നു വച്ചാൽ പരിപൂർണ്ണമായ മുക്തിസുഖം അനുഭവിക്കണം അതിനു വേണ്ട ബ്രഹ്മവിദ്യ ഉപദേശിച്ച് തരണം. അതിന് ഒരു ആചാര്യൻ വേണം. എന്നാൽ പിന്നെ അച്ഛനോടു തന്നെ ചോദിച്ചു കൂടെ എന്നു ചോദിച്ചാൽ അച്ഛനെ അവർക്കു വലിയ ഇഷ്ടം പോരാ .എന്താ എന്നു വച്ചാൽ അവരുടെ കണക്കു പ്രകാരം ബ്രഹ്മാവ് ലൗകി കൻ എന്നാണ്. സരസ്വതി വീണ വായിക്കുന്നു അദ്ദേഹം ആസ്വദിച്ചു കൊണ്ടിരിക്കുന്നു. ഇതു കണ്ടപ്പോൾ അവർക്കിഷ്ടപ്പെട്ടില്ല. എന്നാൽ ശരി വൈകുണ്ഠത്തിൽ പോയി വിഷ്ണുവിനോടു ചോദിക്കാം എന്ന് പറഞ്ഞു വൈകുണ്ഠത്തിൽ പോയിത്രേ. വൈകുണ്ഠത്തിൽ പോയപ്പോൾ അയ്യേ കാണാൻ വയ്യേ എന്നാണ്. എന്താ എന്നു വച്ചാൽ അച്ഛനെ വേണ്ടില്ല സരസ്വതി വായിക്കുണൂ അച്ചൻ ആസ്വദിക്കുണു അവർ ഒരു ഡിസ്റ്റൻസിലാണ് ഇരിക്കുന്നത്. ഇദ്ദേഹം ആദിശേഷ ന്റെ മുകളിൽ കിടന്നു കൊണ്ട് ലക്ഷ്മി കാലില് മസാജ് ചെയ്തു കൊടുത്തു കൊണ്ടിരിക്കുന്നു ഇത് അതിനേക്കാളും വലിയ ലൗകികൻ. അപ്പോൾ എന്നാൽ കൈലാസത്തിലേക്ക് പോകാം എന്നു പറഞ്ഞ് കൈലാസത്തിൽ ചെന്നു എന്നാണ്. അവിടെ ചെന്നപ്പോൾ പകുതി ശരീരം പാർവ്വതിക്കു കൊടുത്ത് അർദ്ധനാരീശ്വരൻ. അപ്പൊ അവർ ഇനി ഗുരുക്കന്മാരെ അന്വേഷിക്കണതേ നിർത്തി യാത്രയായി. അങ്ങനെ യാത്ര ചെയ്യുമ്പോഴാണ് പാർവ്വതി ദേവി ശിവഭഗവാനോടു പറഞ്ഞുവത്രെ അവര് പാവം പരമ വിരക്തനായ ഒരു ഗുരുവിനെയാണ് അന്വേഷിക്കണത്. അവരുടെ മുമ്പിൽ നിങ്ങളിങ്ങനെ സ്ത്രീ സഹിതമായിട്ടു ദർശനം കൊടുത്താൽ അവർക്കിഷ്ടമാവില്ല. അതു കൊണ്ട് ഒരു ഗുരു ശിഷ്യൻ ഗുരുവിനെ മനസ്സിലാക്കണം എന്ന് പ്രതീക്ഷിക്കരുത്. എങ്ങനെയാണെങ്കിൽ ശിഷ്യന് ഇഷ്ടപ്പെടുമോ അതുപോലെ നിന്ന് കൊടുക്കണം അതാണ് ഗുരുവിന്റെ കാരുണ്യം. അതു കൊണ്ട് അവരിഷ്ടപ്പെടുന്ന രീതിയിൽ അവരുടെ മുമ്പിൽ ആവിർഭവിച്ച് അവർക്ക് തത്വോ പദേശം ചെയ്യുക എന്നു പാർവ്വതീദേവി പറഞ്ഞപ്പോഴാണത്രെ സന കനന്ദനാതികൾ വരുന്ന വഴിയില് ഒരു വടവൃക്ഷത്തിന്റെ ചുവട്ടില് യുവാവായിട്ട് , വെറും 16 വയസ്സ് പ്രായമായ യുവാവായി ബ്രഹ്മ തേജസ്വോടു കൂടി ഭഗവാൻ ഇരിക്കുന്നു." ചിത്രം വട തരോർ മൂലെ " ആശ്ചര്യം, ആചാര്യസ്വാമികൾ തന്നെ പറയുന്നു ആശ്ചര്യം  " വട തരോർ മൂലെ " വടവൃക്ഷത്തിന്റെ ചുവട്ടിൽ ''വൃദ്ധാ ശിഷ്യാ: " ഇവര് വൃദ്ധന്മാർ വൃദ്ധന്മാർ എന്നു വച്ചാൽ അവര് കുമാരന്മാർ ആണെങ്കിലും അവര് എത്രയോ കാലമായി വന്നിട്ട് . അന്വേഷിക്കാൻ തുടങ്ങി " വൃദ്ധാ ശിഷ്യാ: ഗുരുർ യുവാ"  ഗുരു യുവാവായിട്ടിരിക്കുന്നു 16 വയസ്സ് പ്രായമുള്ള യൗവനം ദക്ഷിണാ മൂർത്തിക്ക്.ദക്ഷിണാ മൂർത്തി എന്നു വച്ചാൽ ജ്ഞാനസ്വരൂപനായ മൂർത്തി എന്നർത്ഥം. തെക്കോട്ട് തിരിഞ്ഞിരിക്കുക്കുന്ന മൂർത്തി എന്നർത്ഥം. ദക്ഷിണാ അമൂർത്തിയാണദ്ദേഹം. ദക്ഷിണാ മൂർത്തിയല്ല. ജ്ഞാനസ്വരൂപമായ അമൂർത്തി. അദ്ദേഹം തെക്കോട്ട് തിരിഞ്ഞിരിക്കുന്നു. എന്താ തെക്കോട്ട് തിരിഞ്ഞിരുന്നാൽ വലിയ വൈശിഷ്ട്യം എന്ന് വച്ചാൽ എല്ലാവർക്കും തെക്കോട്ട് തിരിഞ്ഞിരിക്കാൻ പേടിയാ. വീട്ടിലൊക്കെ തെക്കോട്ട് തിരിഞ്ഞിരുന്ന് ജപിച്ച് നോക്കൂ .ഏയ്തെക്കോട്ട് തിരിഞ്ഞിരിക്കാൻ പാടില്ല . എന്താ എന്ന് വച്ചാൽ മൃത്യുവിന്റെ സ്ഥാനമാണ്. മരണത്തിന്റെ സ്ഥാനമാണ്. മരണത്തിനെ എല്ലാവർക്കും പേടി. പക്ഷേ സാക്ഷാത്ക്കാരം വേണമെങ്കിൽ, ജ്ഞാനം വേണമെങ്കിൽ മരണത്തിനെ ഫേസ് ചെയ്യണം എന്നാണ്. മരണത്തിനെ അഭിമുഖീകരിക്കണം എന്ന് കാണിച്ചു തരുകയാണ് അദ്ദേഹം തെക്കോട്ട് തിരിഞ്ഞ് ഇരുന്ന്.
(നൊച്ചൂർ ജി )
Sunil Namboodiri 

No comments:

Post a Comment