Saturday, March 07, 2020

*ശാന്തി ..... ശാന്തി ...... ശാന്തി ......*

ശാന്തി കഴിക്കുന്നോർക്കില്ല ശാന്തി
ശാന്തി കഴിപ്പിക്കുന്നവർക്കില്ല ശാന്തി

ദാരിദ്ര്യമേറുമ്പോൾ ശാന്തി കഴിച്ചിടും
ശാന്തി കഴിക്കുമ്പോൾ ദാരിദ്ര്യമേറിടും

സത്യമായ് ശാന്തി കഴിച്ചിടുമെങ്കിലും
മറ്റുള്ളോർക്കെന്നു മശാന്തിയായ് മാറുന്നു

മുട്ടുശാന്തിക്കാരെ കിട്ടിയാൽ പോലും
മുട്ടു നിവർത്താനോ നേരമില്ല

അസുഖങ്ങളെല്ലാം ഉണ്ടാകുമെങ്കിലും
കൃത്യമായ് തിരുനട തുറന്നിരിക്കേണം

ശാന്തിക്കാർ ക്കസുഖങ്ങൾ വന്നു കൂടാ
വിശ്രമമൊട്ടും പാടുള്ളതല്ല

മഴയില്ല, കുളിരല്ല, പ്രളയമായാൽ പോലും
ശാന്തി മുടങ്ങാതെ ചെയ്തിടുന്ന

 ലോക നന്മക്കോ... തന്റെ നന്മക്കോ..
എന്തിനാണീ ശാന്തി യെന്റെ ദേവാ....

കടപ്പാട്

No comments:

Post a Comment