Thursday, April 02, 2020

ആത്മോപദേശശതകം - 8
🙏🙏🙏🙏🙏🙏🙏🙏🙏🙏

“നമുക്ക് അറിയണ ശക്തി മനസ്സാണ്. അല്ലേ?

നമുക്ക് ഉള്ളിൽ നോക്കിയാൽ കുറെ വിചാരങ്ങള് വികാരങ്ങള് വിഷയജ്ഞാനം. ഇതൊക്കെയാണ് നമ്മൾടെ ഉള്ളിലുള്ള മൂവ്മെന്റ്.. ചലനം.

തപസ്സ് കൊണ്ട് ശുദ്ധമായ ശ്രദ്ധാശക്തി അകമേ നിന്ന് ഉണർന്ന്  വരുമ്പോ അത് മനസ്സ് എന്ന് പറയണ സ്റ്റഫ് അല്ലാ. അതിനെ ചിത്ശക്തി എന്ന് പറയണൂ. അതുകൊണ്ടാണ് ഗുരുദേവൻ ചിത് പ്രഭാവം എന്നുള്ള വാക്ക് തന്നെ ഉപയോഗിച്ചത് അവിടെ. ചിത് പ്രഭാവം.

ഈ അഭിമാനത്തിനെ നമ്മള് ശ്രദ്ധിയേയ്ക്കുമ്പൊ, ഈ അഭിമാനം അടങ്ങുകയും തത് സ്ഥാനത്തിൽ ഈ ചിത് പ്രഭാവം അവിടെ അറിയപ്പെടുകയും ചെയ്യും. ചിത് സ്ഫൂർത്തി അവിടെ അറിയപ്പെടുകയും ചെയ്യും. ഈ ഞാൻ എന്താണ്, ഞാൻ ഞാൻ എന്നുള്ളത് എന്താണ് എന്ന് ആരാഞ്ഞു നോക്കുമ്പോ, അഹമഹം എന്ന അനുഭവത്തിനെ ആരാഞ്ഞു നോക്കുമ്പൊ. ((അഹങ്കാരത്തിനെ തന്നെ. അഹങ്കാരം ഉദിയ്ക്കുമ്പഴാണ് ബാക്കി ഒക്കെ ഉദിയ്ക്കണത്. ഈ അഹങ്കാരത്തിനെ തന്നെ നമ്മള് ശ്രദ്ധിയ്ക്കുക.))

ഇപ്പൊ നമുക്ക് ആത്മാവിനെ അറിയില്ലാ വിട്ടു കളയൂ. നമുക്ക് അഹങ്കാരത്തിനെ അറിയാല്ലോ. നമ്മളെ ആരേങ്കിലും ഒക്കെ ചീത്തവിളിയ്ക്കുമ്പൊ അപ്പൊ പൊന്തി വരണുണ്ട്. നമ്മളെ ആരേങ്കിലും ഒക്കെ നിന്ദിച്ചാൽ അപ്പൊ ഉദിച്ചു വരണൂ.. ‘എന്നെ പറഞ്ഞു.’ നമ്മളെ ആരേങ്കിലും ഒക്കെ സ്തുതിച്ചാൽ അപ്പൊ ഒരു സന്തോഷം, ഒരു ഞെളിഞ്ഞിരിയ്ക്കല്.

എല്ലാം.. ഇതൊക്കെ എവിടെ നടക്കണൂ? ഇതൊക്കെ ഇപ്പൊ ഈ മൈക്കിനെ സ്തുതിച്ചാൽ അതൊന്നും ഞെളിഞ്ഞിരിയ്ക്കില്ലാ. നിന്ദിച്ചാൽ അത് പോകില്ല. നമ്മളില് മാത്രം ഈ കേന്ദ്രത്തില് നടക്കുന്ന ഈ സ്പന്ദനം, ഈ മൂവ്മെന്റ് എന്താണ്?

ആരേങ്കിലും ചീത്തവിളിയ്ക്കുമ്പഴേയ്ക്കും എഴുന്നേറ്റ് നിന്നു.

എപ്പഴും ഒരു ഉദാഹരണം പറയുമ്പൊ ;

ഒരു ഭർത്താവ് ഓഫീസിൽ പോയിട്ട് വന്നു വീട്ടിൽ പത്രം വായിച്ചോണ്ടിരിയ്ക്കയാണ്. ഭാര്യ അടുത്ത വീട്ടിലെ ആളെ കുറിച്ച് കുറേ ചീത്ത പറഞ്ഞു. അയാള് അങ്ങനെ പറയണൂ, ഇങ്ങനെ ചെയ്തു, ഭാര്യയെ ഉപദ്രവിച്ചു. ഒക്കെ പറഞ്ഞു. ഇയാള്, ഈ പേപ്പർ വായിച്ചോണ്ടിരിയ്ക്കണ ആള് ഈ സ്ത്രീയ്ക്ക് എപ്പഴും ഇത് തന്നെ പണി. എന്തോ പറയട്ടെ എന്നും പറഞ്ഞിട്ട് അദ്ദേഹം ശ്രദ്ധിച്ചില്ല പത്രം വായിച്ചോണ്ടിരുന്നു. കുറെ കഴിഞ്ഞപ്പൊ ആ സ്ത്രീ പറഞ്ഞു.. ഇദ്ദേഹം ശ്രദ്ധിയ്ക്കണില്ലാന്ന് കണ്ടപ്പൊ ആ സ്ത്രീയ്ക്ക് ദേഷ്യം വന്നു. അവര് പറഞ്ഞു ‘നിങ്ങളും അങ്ങനെ തന്നെ’ എന്ന് പറഞ്ഞു.

നിങ്ങളും അങ്ങനെ തന്നെ എന്ന് പറഞ്ഞപ്പൊ പത്രം വലിച്ചെറിഞ്ഞു, എഴുന്നേറ്റു നിന്നു, ബഹളായി..

എന്തുപറ്റി..?
ഇത്രയും നേരം പറഞ്ഞ കാര്യത്തിൽ ഒരു മാജിക് വാക്ക് ഉപയോഗിച്ചു.. ‘നിങ്ങള്’.
അത് എന്റെ ഉള്ളിലുള്ള ഞാനിനെ സ്പർശിച്ചതും അപ്പൊ കാണാം.. സ്ഥൂലമായ പരിണാമങ്ങള് കാണാം.
സൂക്ഷ്മമായി മാത്രല്ലാ.

എന്നെ പറഞ്ഞ ഉടനെ എന്റെ നാഡി ഞരമ്പൊക്കെ വരിഞ്ഞ് മുറുകി, വയറിലൊക്കെ ഒരു എരിച്ചില് തുടങ്ങി.. രക്തം ചൂട് പിടിച്ചു, ചിന്തിയ്ക്കാനുള്ള ശക്തി പോയി.

ഒരു ചെറിയ വാക്ക് ഈ ഹൃദയഗ്രന്ഥിയില് തട്ടിയ ഉടനെ നാഡിമഥനം, പ്രമാദി എന്നാണ് ഭഗവാൻ ഗീതയിൽ പറയണ വാക്ക്. പ്രമാദി.. മഥനം ചെയ്യാണെന്നാണ്.
കടഞ്ഞെടുക്കാണ്.

ഒന്നാലോചിച്ചു നോക്കൂ.. ഇത്രയല്ലേ ഉള്ളൂ നമ്മുടെ ജീവിതപ്രശ്നം. ലോകത്തിൽ എന്തൊക്കയോ പ്രശ്നങ്ങൾ ഉണ്ടെന്നുള്ളതല്ലാ.. എനിയ്ക്ക് ഉണ്ട് എന്നത് മാത്രാണ് സംസാരം.

എന്നെ ബാധിയ്ക്കണൂ,
എന്നെ പറഞ്ഞു,
എനിയ്ക്ക് ഉണ്ടായി,
എന്നെ കുറ്റം പറഞ്ഞു,
എന്നെ സ്തുതിച്ചു,
എന്നെ ആരാധിയ്ക്കണം,
എന്റെ മതത്തിനെ എല്ലാവരും സ്വീകരിയ്ക്കണം.

അതാണ് ഈ പൊരുതൽ ഒരിയ്ക്കലും അസ്തമിയ്ക്കില്ലാ.

ഗുരുദേവൻ പറയണത് ഇവിടെ പൊരുതി ഒരിയ്ക്കലും ഒടുങ്ങില്ലാന്നാണ്. എന്നാലോ ഈ ലോകത്തിൽ ആരേങ്കിലും പൊരുതാതെ ഇരിയ്ക്കോ..? അവര് പൊരുതാതെ ഇരിയ്ക്കില്ലാ. കാരണം പൊരുതൽ ഒരു psychological need ആണ്.

ഈ അഹങ്കാരത്തിന് ജീവിയ്ക്കണെങ്കിൽ പൊരുതണം. പൊരുതൽ അവസാനിച്ചാൽ അഹങ്കാരവും അവസാനിയ്ക്കും.


             ((നൊച്ചൂർ ജി 🥰🙏))
Divya 

No comments:

Post a Comment