Tuesday, April 21, 2020



Nativeplanet»Malayalam»Travel Guide

ഹനുമാൻ ജനിച്ച് ഇന്നും ജീവിക്കുന്ന ഇടം!! തെളിവുകൾ പറയും ഇതാണ് സത്യമെന്ന്!!


 



കുട്ടിക്കാലത്തു കേട്ട കഥകൾ ഓർത്തെടുത്താൽ അതിൽ ഏറ്റവും കൂടുതൽ തവണ കേട്ടുള്ള പേര് ഹനുമാന്റെ ആയിരിക്കും. സീതയെ അപഹരിച്ച രാമനെ കണ്ടെത്തുവാനായി പോയ രാമനെ സഹായിക്കുവാൻ ചെന്ന ഹനുമാനെയാണ് കഥകളിലൂടെ നമുക്ക് പരിചയം. മരുത്വാമലയുമായി പറന്നിറങ്ങിവരുന്ന ഹനുമാൻ ചിലരുടെയെങ്കിലും കുട്ടിക്കാലത്തെ ഹീറോയും ആയിരിക്കണം. ലങ്കാപുരിയിൽ വെച്ച് ശത്രുക്കൾ വാലിനു തീകൊളുത്തിയപ്പോൾ അതുവെച്ച് അവിടെയെല്ലാം നശിപ്പിച്ച ഹനുമാനും കഥകളിൽ നിറഞ്ഞു നിന്നിരുന്നു. എന്നാൽ ആ ഹനുമാൻ ഇന്നും ജീവിച്ചിരിക്കുന്നു എന്നു കേട്ടാൽ എന്തായിരിക്കും അവസ്ഥ? ഹൈന്ദവ വിശ്വാസമനുസരിച്ച് ചിരംഞ്ജീവിയായ ഹനുമാൻ ഇന്നും ജീവിക്കുന്നുണ്ടത്രെ. വെറും വിശ്വാസം മാത്രമല്ല, അതിനുള്ള തെളിവുകളും ഇവിടെയുണ്ട്.ഹനുമാൻ ജനിച്ച് ഇന്നും ജീവിക്കുന്ന ഇടത്തെക്കുറിച്ച് കൂടുതൽ വായിച്ചാലോ....



ആരാണ് ഹനുമാൻ

രാമായണത്തിലെ ഏറെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊരാളായാണ് ഹനുമാൻ അറിയപ്പെടുന്നത്. ശിവന്റെ അവതാരമെന്നു വിശ്വസിക്കപ്പെടുന്ന ഹനുമാൻ വായുഭഗവാന്റെ പുത്രനായാണ് ഭൂമിയിൽ അവതരിച്ചത് എന്നാണ് പുരാണങ്ങൾ പറയുന്നത്.
PC:Ms Sarah Welch



ജീവിച്ചിരിക്കുന്നുണ്ടോ?

ഹിന്ദു പുരാണങ്ങളനുസരിച്ച് മരണം ഇല്ലാതെ ജീവിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ് ഹനുമാൻ. എങ്കിലും ഇക്കാര്യത്തിൽ സംശയിക്കുന്നവർ ഒരുപാടുണ്ട്. ചില സ്ഥലങ്ങളിൽ പ്രാദേശികമായി പ്രചരിക്കുന്ന കഥകളനുസരിച്ച് മൃതസഞ്ജീവനി തേടിപ്പോയ ഹനുമാൻ അതിൽ നിന്നും ഒരില ഭക്ഷിച്ച് അമർത്യനായി തീർന്നു എന്നാണ്. എന്നാൽ ചില സ്ഥലങ്ങളിൽ രാമന്റെ സന്തസഹചാരിയായിരുന്ന ഹനുമാൻ അനുഗ്രഹം ലങിച്ചതിനാലാണ് ഒരിക്കലും മരിക്കാതെ ഇന്നും ജിവിച്ചിരിക്കുന്നത് എന്നാണ് വിശ്വാസം.
മൃതസഞ്ജീവനിയുള്ള കാട്ടിലാണ് ഹനുമാൻ ജീവിച്ചിരിക്കുന്നത് എന്നും ഒരു വിശ്വാസമുണ്ട്.



മൃതഞ്ജീവനിയുടെ കഥ

രാമനും രാവണനും തമ്മിലുള്ള യുദ്ധത്തിൽ അതിദാരുണമായി മുറിവേറ്റ ലക്ഷണമൻെ രക്ഷിക്കാനായി മൃതസഞ്ജീവനി തേടി പുറപ്പെട്ട ഹനുമാനെ പരിചയമില്ലേ... ലക്ഷ്മണന്റെ ജീവൻ തിരിച്ചു കിട്ടുന്നതിനായി ഹനുമാൻ ഹിമാലയത്തിലേക്കു പറക്കുകയും, മൃതസഞ്ജീവനി ഔഷധം നിറഞ്ഞ മരുത്വാപർവ്വതം കൊണ്ട് തിരികെ വരികയും ചെയ്തു. അങ്ങനെ ലക്ഷ്മണനെ ഹനുമാൻ രക്ഷിച്ചു എന്നാണ് വിശ്വാസം.
ഈ മലയുടെ കുറച്ചു ഭാഗങ്ങൾ ഇന്നത്തെ ഉത്തരാഖണ്ഡിലുണ്ട് എന്ന് പലരും കാലങ്ങളോളം വിശ്വസിച്ചിരുന്നു. അവിടെ മൃതസഞ്ജീവനി തിരഞ്ഞ് പലരും പോയെങ്കിലും നിരാശരായി മടങ്ങുകയായിരുന്നു.
PC:Anand2202



പിന്നെ എവിടെ

മറ്റു ചില വിശ്വാസങ്ങളനുസരിച്ച് മൃതസഞ്ജീവനി ആഞ്ജനേരി കാട്ടിലുണ്ട് എന്നാണ് പറയപ്പെടുന്നത്. നാസിക്കിനടുത്താണ് ഈ ഗ്രാമവും മലകളും സ്ഥിതി ചെയ്യുന്നത്.



ആഞ്ജനേരി

ആഞ്ജനേരി,ചിരംഞ്ജീവിയായ ഹനുമാൻ ഇന്നും ജീവിക്കുന്നു എന്നു വിശ്വസിക്കുന്ന സ്ഥലം. ഹനുമാൻ ജനിച്ച ഇടവും ഇതുതന്നെയാണത്രെ.



എവിടെയാണിത്

മഹാരാഷ്ട്രയിലെ നാസിക്കിനടുത്തായാണ് ഈ സ്ഥലം സ്ഥിതിസ ചെയ്യുന്നത്. ശിവന്റെ പന്ത്രണ്ട് ജ്യോതിർലിംഗ ക്ഷേത്രങ്ങളിലൊന്നായ ത്രിംബകേശ്വർ ക്ഷേത്രത്തിനും നാസിക്കിനും ഇടയിലായാണ് ആഞ്ജനേരി കുന്നുകൾ സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും 1280 അടി മുകളിലായാണ് ഈ കുന്നുകളുള്ളത്.



പേരുവരാൻ കാരണം

ആഞ്ജനേരി കുന്നുകൾക്ക് ആ പേരു വനൃരാനുണ്ടായ കാരണം ഹനുമാൻറെ അമ്മയാണ്. അഞ്ജന എന്നു പേരായ ഒരു വാനര സ്ത്രീയാണ് ഹനുമാന്റെ അമ്മ. ഒരു അപ്സരസായിരുന്ന അഞ്ജനയ്ക്ക് ശാപം മൂലം വാനരയാകേണ്ടി വന്നതാണ്. ശിവൻറെ അവതാരത്തിനു ജന്മം കൊടുക്കുമ്പോൾ അപ്സരസിന്റെ രൂപം തിരികെ ലഭിക്കും എന്നായിരുന്നു ശാപമോക്ഷം. അങ്ങനെ ശിവന്റെ അവതാരമായ ഹനുമാനു ജന്മം നല്കിയപ്പോൾ അവർക്ക് സ്വന്തം രൂപം കിട്ടി എന്നാണ് വിശ്വാസം.



ഹനുമാന്റെ ജനനം

അഞ്ജനയും മഹാശക്തനായ കേസരി എന്ന വാനരനുമാണ് ഹനുമാന്റെ മാതാപിതാക്കൾ. കേസരിയിൽ നിന്നും ഒരു പുത്രൻ ജനിക്കുമ്പോൾ അത് ശിവന്റെ അവതാരമായിരിക്കണം എന്നും തന്റെ ശാപമോക്ഷം ആ കുഞ്ഞ് വഴി നടക്കണമെന്നും അവർ ആഗ്രഹിച്ചിരുന്നു. അങ്ങനെ അഞ്ജനയുടെ പ്രാർഥന കേട്ട് ശിവൻ ഹനുമാന്റ രൂപത്തിൽ അവതരിച്ച് ജന്മമെടുത്തു എന്നാണ് വിശ്വാസം.



നാസിക്കിൽ നിന്നും

നാസിക്കിൽ നിന്നും അഞ്ജനേരിയിലേക്ക് 30 കിലോമീറ്റർ ദൂരമാണുള്ളത്. നാസിക്കിലേക്കുള്ള യാത്രയിൽ തീർച്ചയായും സന്ദർശിച്ചിരിക്കണ്ട ഇടമാണിത് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.



അഞ്ജനേരി കാഴ്ചകൾ

കാടുകളും മലകളും പച്ചപ്പും മാത്രമാണ് അഞ്ജനേരിയിലെത്തുന്നവരെ കാത്തിരിക്കുന്നത്. ട്രക്കിങ്ങിനും മലകയറ്റത്തിനും ഒക്കെ താല്പര്യമുള്ളവർക്കു യോജിക്കുന്ന സ്ഥലമാണിത്.



അഞ്ജനേരി ട്രക്കിങ്ങ്

വിശ്വാസത്തെ മാറ്റി നിർത്തിയാൽ ഇവിടെ കൂടുതലും ആളുകൾ ട്രക്കിങ്ങിനായാണ് എത്തുന്നത്. നാസിക്കിലെ ഏറ്റവും പ്രധാനപ്പെട്ട ട്രക്കിങ്ങ് പോയന്റാണ് അഞ്ജനേരി. സമുദ്ര നിരപ്പിൽ നിന്നും 4264 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം നാസിക്കിനും ത്രിംബകേശ്വറിനും ഇടയിലായാണ് ഉള്ളത്.



അഞ്ജനേരി കോട്ട

അഞ്ജനേരി ട്രക്കിങ്ങിന്റെ പ്രധാന ആകർഷണെ എന്നു പറയുന്നത് ഇവിടുത്തെ കോട്ടയാണ്. അഞ്ജനേരി ഗ്രാമത്തിൽ നിന്നു മാത്രമേ ഇവിടേക്ക് എത്തിപ്പെടുവാൻ സാധിക്കുകയുള്ളൂ. അഞ്ജനേരി തടാകം. ദുഹകൽ, വെള്ളച്ചാട്ടങ്ങൾ തുടങ്ങിയവയാണ് കോട്ടയിലേക്കുള്ള യാത്രയിലെ കാഴ്ചകൾ.



എത്തിച്ചേരാൻ

നാസിക്-തൃകംബേശ്വർ റൂട്ടിൽ നാസിക്കിൽ നിന്നും 20 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അഞ്ജനേരി ഫട്ടായിലാണ് ട്രക്കിങ്ങിനെത്തുന്നവർ ആദ്യം ഇറങ്ങേണ്ടത്. ഇവിടെ നിന്നും അഞ്ജനേരി ഗ്രാമത്തിലേക്ക് 10-15 മിനിട്ട് ദൂരം നടക്കുവാനുണ്ട്. ഇവിടെ നിന്നും ഒന്നര മണിക്കൂറ്‌ മുതൽ രണ്ടു മണിക്കൂർ സമയം ട്രക്കിങ്ങ് ചെയ്താൽ അഞ്ജനേരി കോട്ടയിലെത്ത

No comments:

Post a Comment