Thursday, August 20, 2020

From the tak of Sri Nochurji. ഒരു ചെറുകഥ .🌹 പണ്ട് ഒരു രാജാവിന്റെ രാജസദസ്സിൽ പ്രഗത്ഭരായ 5 പണ്ഡിതാഗ്രേസരന്മാരായ കവികൾ ഉണ്ടായിരുന്നു . അവരുടെ പേരുകൾ യഥാക്രമം ഭട്ടി, ഭാരവി,ഭിക്ഷു, ഭീമസേനൻ, ഭുക്കുണ്ഡൻ എന്നിങ്ങനെ ആയിരുന്നു.കാലംചെല്ലുംതോറും അവരിൽ ഓരോരുത്തരായി മരിച്ചു പോയി . അവസാനം ഭുക്കുണ്ഡൻ എന്ന കവി മാത്രം അവശേഷിച്ചു. അങ്ങനെ ഇരിക്കെ ഭുക്കുണ്ഡൻ എന്തോ വലിയ ഒരു തെറ്റ് ചെയ്തതായി രാജാവിനെ ആരോ അറിയിക്കുന്നു.അതിന്ടെ പേരിൽ രാജാവ് ഭുക്കുണ്ഡന് വധശിക്ഷ വിധിക്കുകയം ചെയ്യുന്നു.7 ദിവസത്തിനകം വധശിക്ഷ നടപ്പാക്കാനും കല്പനയായി. പിറ്റേദിവസം തന്നെ ഭുക്കുണ്ഡൻ ഒരു കവിത എഴുതി രാജാവിന് സമർപ്പിച്ചു. ആ കവിത ഇങ്ങനെയാണ്. "ഭട്ടിർനഷ്ടോ,ഭാരവിശ്ചാപി നഷ്ട, ഭിക്ഷുർ നഷ്ടോ, ഭീമസേനോപി നഷ്ട. ഭുക്കുണ്ഡോഹം, ഭൂപതി ത്വം ഹി രാജൻ, ഭ,ഭാ- - വള്യാം അന്തക സന്നിവിഷ്ട ." എന്നാണ്. അതിന്റെ അർത്ഥം ഭട്ടി, ഭാരവി, ഭിക്ഷു, ഭീമസേനൻ എന്നീ നാലു കവികളും മരിച്ചു. ഇനി ഭുക്കുണ്ഡൻ എന്ന ഞാനാണ് മരിക്കാൻ പോകുന്നത്. അത് കഴിഞ്ഞാൽ ഭൂപതി യായ അങ്ങും മരിക്കും. എന്തുകൊണ്ട് എന്നാൽ കാലൻ ഇപ്പോൾ പിടികൂടീരിക്കുന്നത് ഭ,ഭാ,ഭി,ഭീ,ഭു,ഭൂ എന്ന വള്ളിയിൽ ആണ്. അതായത് ഭുക്കുണ്ഡൻ മരിച്ചാൽ അടുത്ത ഊഴം ഭൂപതി ക്കാണ്. അതുകൊണ്ട് എന്നെ കൊല്ലാതെ ഇരുന്നാൽ അങ്ങയും മരിക്കില്ല.കാരണം ഞാൻ മരിച്ചിട്ടേ അങ്ങ് മരിക്കയുള്ളൂ.ഈ വാക്കുകൾ രാജാവിന്റെ മനസ്സിൽ തട്ടുകയും, ഭുക്കുണ്ഡന്ടെ വധശിക്ഷ റദ്ദാക്കി അദ്ദേഹത്തിനേ രാജസദസ്സിലേ മഹാകവി പട്ടം നൽകി ആദരിക്കുകയും ചെയ്തു എന്നാണ് കഥ.

1 comment: