Sunday, August 14, 2022

 *🌄നവഗ്രഹ വന്ദനം...🌅*


*നവഗ്രഹങ്ങളെ തൊഴുന്ന നമ്മൾ ഓരോ ഗ്രഹവും സ്ഥിതി ചെയ്യുന്ന ദിക്കുകളെ ആദ്യം മനസിലാക്കണം*


1

സൂര്യഭഗവാനെ, നമ്മൾ നിൽക്കുന്നിടത്ത് നിന്നും നേരെ മുകളിലേക്ക് നോക്കി, തൊഴുത് പ്രാർത്ഥിക്കണം. 


2

ചന്ദ്രനെ, തെക്കുകിഴക്ക് ദിക്കിലേക്ക് നോക്കി, പ്രാർത്ഥിക്കണം. 


3

ചൊവ്വയെ, തെക്കോട്ടു നോക്കിയും 


4

ബുധനെ, വടക്കുകിഴക്ക് ദിക്കിലേക്കും 


5

വ്യാഴത്തെ, വടക്കോട്ടു നോക്കിയും


6

ശുക്രനെ, കിഴക്കോട്ടു നോക്കിയും


7

ശനീശ്വരനെ, പടിഞ്ഞാറോട്ട് നോക്കിയും, നിന്ന് തൊഴുത് പ്രാർത്ഥിക്കണം.


8

രാഹുവിനെ, തെക്ക് പടിഞ്ഞാറോട്ട് നോക്കിയും


9

കേതുവിനെ, വടക്കുപടിഞ്ഞാറോട്ട് നോക്കിയും, നിന്ന് തൊഴുത് പ്രാർത്ഥിക്കണം.


ഇങ്ങനെ പ്രാർത്ഥിച്ചാൽ, നല്ല ഗുണഫലങ്ങൾ ഉണ്ടാകും.


നവഗ്രഹങ്ങൾ സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങളിൽ പോയി, തൊഴുത് പ്രാർത്ഥിക്കാനാവാത്തവർ,  അവരവരുടെ സ്ഥലത്ത് തന്നെ, അതാത് ദിക്കുകളെ നോക്കി, ഗ്രഹങ്ങളെ മനസ്സിൽ ധ്യാനിച്ച്, പ്രാർത്ഥിച്ചാലും മതി. 


ഓരോ രാശിക്കും, ചന്ദ്രാഷ്ടമം  ഉണ്ടാകുക സ്വാഭാവികമാണ്. ചന്ദ്രാഷ്ടമ ദിവസം, കാര്യതടസവും ബുദ്ധിമുട്ടുകളും, മാനസിക പിരിമുറുക്കവും ഇല്ലാതിരിക്കാൻ വേണ്ടി തെക്ക് കിഴക്ക് അഭിമുഖമായി നിന്ന്

" _ചന്ദ്രഭഗവാനെ, എന്റെ ചന്ദ്രാഷ്ടമ ദോഷങ്ങൾ അകലേണമേ_ " എന്ന് പ്രാർത്ഥിച്ചാൽ, ദോഷങ്ങൾ ഉണ്ടാവുകയില്ല.


തിരക്കുള്ള സമയങ്ങളിൽ, നവഗ്രഹ സ്തോത്രം ജപിക്കാനുള്ള സാവകാശം ലഭിക്കാത്തവർക്ക്, നവഗ്രഹ ഏകശ്ലോകി ജപിക്കാവുന്നതാണ്.


നമഃ സൂര്യായ സോമായ മംഗളായ ബുധായ ച ഗുരുശുക്രശനിഭ്യശ്ച രാഹവേ കേതവ നമഃ


പിന്നെ


സൂര്യായശീതരുചയേധരണീസുതായ സൗമ്യായ ദേവഗുരുവേ ഭൃഗുനന്ദനായ സൂര്യാത്മജായ ഭുജഗായ ച കേതവേ ച നിത്യം നമോ ഭഗവതേ ഗുരുവേ വരായ.


നവഗ്രഹ സ്തോത്രങ്ങൾ


സൂര്യൻ


ജപാകുസുമസങ്കാശം കാശ്യപേയം മഹാദ്യുതിം

തമോരിം സർവ്വപാപഘ്നം പ്രണതോസ്മി ദിവാകരം


ചന്ദ്രൻ


ദധിശംഖതുഷാരാഭാം ക്ഷീരോദാർണവ സംഭവം

നമാമി ശശിനം സോമം ശംഭോർമ്മകുടഭൂഷണം


ചൊവ്വ ( _കുജൻ_ )


ധരണീഗർഭസംഭൂതം വിദ്യുത് കാന്തി സമ പ്രഭം 

കുമാരം ശക്തിഹസ്തം ച മംഗളം പ്രണമാമ്യഹം


ബുധൻ


പ്രിയംഗുകലികാശ്യാമം രൂപേണാപ്രതിമം ബുധം

സൗമ്യം സൗമ്യഗുണോപേതം തം ബുധം പ്രണമാമ്യഹം


വ്യാഴം ( _ഗുരു_ )


ദേവാനാം ച ഋഷീണാം ച ഗുരും കാഞ്ചനസന്നിഭം

ബുദ്ധിഭൂതം ത്രിലോകേശം തം നമാമി ബൃഹസ്പതിം


ശുക്രൻ


ഹിമകുന്ദമൃണാളാഭം ദൈത്യാനാം പരമം ഗുരും

സർവ്വശാസ്ത്രപ്രവക്താരം ഭാർഗ്ഗവം പ്രണമാമ്യഹം


ശനി


നീലാഞ്ജനസമാനാഭാം രവിപുത്രം യമാഗ്രജം

ഛായാമാർത്താണ്ഡ സംഭൂതം തം നമാമി ശനൈശ്ചരം


രാഹു


അർദ്ധകായം മഹാവീര്യം ചന്ദ്രാദിത്യവിമർദ്ദനം

സിംഹികാഗർഭസംഭൂതം തം രാഹും പ്രണമാമ്യഹം


കേതു


പലാശപുഷ്പസങ്കാശം താരകാഗ്രഹ (കാര) മസ്തകം

രൗദ്രം രൗദ്രാഗുണോപേതം തം കേതും പ്രണമാമ്യഹം


ഫലശ്രുതി


ഇതി വ്യാസമുഖോദ്ഗീതം യഃ പഠേത് സുസമാഹിതഃ

ദിവാ വാ യദി വാ രാത്രൗ വിഘ്നശാന്തിർഭവിഷ്യതി


നവഗ്രഹ ഗുണഫലങ്ങൾ അധികരിക്കാനും, ദോഷഫലങ്ങൾ ശമിക്കാനും പല മാർഗ്ഗങ്ങളുണ്ട് . ഗ്രഹദോഷകാലത്ത്, അതാതു ഗ്രഹങ്ങൾക്ക്‌ യോജിച്ച നിറങ്ങളിലുള്ള വസ്ത്രം ധരിക്കുന്നതും, ആ നിറങ്ങളുള്ള പൂക്കളെ ഉപയോഗിച്ച്, പൂജ ചെയ്യുന്നതും ഗുണപ്രദം ആണ്.


സൂര്യനും ചൊവ്വയ്ക്കും ചുവപ്പ്, ചന്ദ്രനും ശുക്രനും വെളുപ്പ്‌, ശനിക്കു കറുപ്പ്, വ്യാഴത്തിനു മഞ്ഞ, ബുധന് പച്ച, എന്നീ നിറങ്ങൾ പ്രധാനം. ഗുണഫലങ്ങൾ വർദ്ധിപ്പിക്കാനും ദോഷഫലങ്ങൾ ശമിപ്പിക്കുവാനും, നവഗ്രഹ സ്തോത്രം ദിവസേന ജപിക്കുകിൽ,ആയുരാരോഗ്യ വർദ്ധന,ധനലാഭം,പുത്ര-കളത്ര ഐശ്വര്യം, സർവ്വഐശ്വര്യം എന്നിവ ലഭിക്കും. ദിവസേന കുളിച്ചു ശുദ്ധിയായി ഈ സ്തോത്രങ്ങൾ ഉപാസിച്ചാൽ മതിയാകും.

No comments:

Post a Comment