Monday, February 06, 2023

കുരുമുളക്‌ അഥവാ കറുത്ത പൊന്നിന്റെ 18 അത്ഭുത – ഔഷധ ഗുണങ്ങൾ കറുത്ത പൊന്നിന്റെ ഔഷധഗുണങ്ങൾ ജലദോഷം ശല്യം ചെയ്യുമ്പോൾ കുരുമുളക്‌ ചൂടുപാലിൽ ചേർത്ത്‌ കുടിക്കുന്നത്‌ ഏറെ ഫലപ്രദമാണ്. വിട്ടുമാറാത്ത ജലദോഷവും തുമ്മലും കൊണ്ടു ബുദ്ധിമുട്ടുകയാണോ നിങ്ങൾ എന്നാൽ അതിൽ നിന്നും മുക്തി നേടാൻ ഇതാ ഒരു ഫലപ്രദമായ മാർഗ്ഗം. ആദ്യദിവസം കുരുമുളക്‌ ഒരെണ്ണം, രണ്ടാമത്തെ ദിവസം 2 എണ്ണം എന്നരീതിയിൽ ഒരോ ദിവസം കൂട്ടി കൂട്ടി പതിനഞ്ചാമത്തെ ദിവസം 15 എണ്ണം വരെ എത്തിയ്ക്കുക, തുടർന്ന് അടുത്തദിവസം മുതൽ ഒരെണ്ണം വീതം കുറച്ച്‌ അതായത്‌ 14,13, 12… അങ്ങനെ അവസാന ദിവസം ഒരെണ്ണം എന്നരീതിയിൽ വരെ കഴിച്ച്‌ കഴിഞ്ഞാൽ തുടർച്ചായി ഉണ്ടാകുന്ന ജലദോഷവും തുമ്മലും നിശ്ശേഷം ഇല്ലാതാക്കാം. ചുമയ്ക്ക്‌ അരസ്പൂൺ കുരുമുളക്‌ പൊടി അരസ്പൂൺ തേനിൽ ചാലിച്ച്‌ ഒരു ദിവസം 3-4 തവണ കഴിക്കുക, ചുമ പമ്പ കടക്കും. തൊണ്ടയടപ്പ്‌ മാറാൻ കുരുമുളക്‌ പൊടി നെയ്യ്, കൽക്കണ്ടം എന്നിവയ്ക്കൊപ്പം ചേർത്ത്‌ അലിച്ചിറക്കുക ശബ്ദം പഴയതിലും ശ്രുതിമധുരമാകും. 8-10 കുരുമുളക്‌ ഇട്ട വെള്ളം നന്നായി തിളപ്പിച്ച്‌ വായിൽക്കൊള്ളാവുന്ന ചെറുചൂടിൽ കുലുക്കുഴിഞ്ഞാൽ തൊണ്ടയിൽ ഉണ്ടാകുന്ന രോഗാണുബാധ ശമിയ്ക്കും. അരസ്പൂൺ കുരുമുളക്‌ പൊടി, അൽപം നെയ്യ് എന്നിവ ഒരുമിച്ച്‌ ചേർത്ത്‌ കുഴച്ച്‌ ദിവസവും രാവിലെയും വൈകുന്നേരവും കഴിക്കുന്നത്‌ കണ്ണിന്റെ കാഴ്ച ശക്തി വർദ്ധിപ്പിക്കും. വയറിനുള്ളിലെ കൃമികളെ നശിപ്പിക്കാൻ കുരുമുളകും, ഉണക്ക മുന്തിരിയും ഒരുമിച്ച്‌ വായിലിട്ട്‌ ചവച്ച്‌ കഴിയ്ക്കുക. ഒരു ദിവസം 2-3 പ്രാവശ്യം ഇത്‌ ചെയ്താൽ കൃമി ശല്യം പാടെ മാറും. മോരിൽ അൽപം കുരുമുളക്‌ പൊടി ചേർത്ത്‌ കഴിയ്ക്കുന്നതും കൃമി നശിയ്ക്കുന്നതിന് ഫലപ്രദമാണ്. മോണയിൽ പഴുപ്പ്‌ കാരണം ബുദ്ധിമുട്ടുന്നവർക്ക്‌ കുരുമുളക്‌ പൊടി ഉപ്പിൽ ചേർത്ത്‌ പല്ലുകളിൽ തേയ്ക്കുന്നതിലൂടെ ഉടനടി ഫലം ലഭിയ്ക്കും. സന്ധിവാദത്താൽ വിഷമിക്കുന്നവർക്ക്‌ കുരുമുളക്‌ കൂടുതൽ പ്രയോജനപ്രദമാണ്. കുരുമുളക്‌ എള്ളെണ്ണയിൽ നന്നായി തിളപ്പിക്കുക, തുടർന്ന് തണുത്തതിന് ശേഷം ആ എണ്ണ മാംസപേശികളിൽ തേച്ച്‌ പിടിപ്പിയ്ക്കുക, സന്ധിവേദനയ്ക്ക്‌ ആശ്വാസം ലഭിയ്ക്കും. നിങ്ങളുടെ രക്തസമ്മർദ്ദം താഴ്‌ന്ന അവസ്ഥയിലാണെങ്കിൽ ദിവസവും രണ്ടുമൂന്ന് തവണ 5 കുരുമുളക്‌ വീതം 21 ഉണക്കമുന്തിരിക്കൊപ്പം ചേർത്ത്‌ കഴിയ്ക്കുക. രക്തസമ്മർദ്ദം താമസിയാതെ സാധാരണ അവസ്ഥയിലാകും. മലേറിയ പിടിപ്പെട്ട രോഗിയ്ക്ക്‌ കുരുമുളക്‌ പൊടി തുളസിയിലയുടെ ചാറിൽ ചേർത്ത്‌ കുടിക്കാൻ കൊടുക്കുന്നത്‌ ഗുണപ്രദം ആയിരിക്കും. മലബന്ധത്താൽ വിഷമിക്കുകയാണോ എങ്കിൽ 4-5 കുരുമുളക്‌ പാലിനോടൊപ്പം ചേർത്ത്‌ രാത്രി കഴിയ്ക്കുന്നത്‌ വിഷമത ഇല്ലാതാക്കാൻ സഹായിക്കും. വെള്ളത്തിൽ കുരുമുളക്‌, തുളസി, ഇഞ്ചി, വെളുത്തുള്ളി, ഏലയ്ക്കാ എന്നിവ ചേർത്ത്‌ തിളപ്പിയ്ക്കുക. തിളച്ച്‌ കഴിയുമ്പോൾ ഇതിൽ തേയില ചേർത്ത്‌ ചായ ഉണ്ടാക്കി കുടിക്കുന്നത്‌ ജലദോഷം, പനി എന്നിവയ്ക്ക്‌ ഫലപ്രദമാണ്. ചെറുനാരങ്ങ രണ്ടായി മുറിച്ച്‌ അതിലെ കുരുക്കൾ മാറ്റിയ ശേഷം ഇതിൽ കല്ലുപ്പ്‌ പൊടിച്ചത്‌, കുരുമുളക്‌ പൊടി എന്നിവ വിതറി, ചൂടാക്കി അതിന്റെ സത്ത്‌ കുടിയ്ക്കുന്നത്‌ അജീർണ്ണം അഥവ ദഹനക്കേടിന് പരിഹാരം ആകും. ഒരു കപ്പ്‌ ചൂട്‌ വെള്ളത്തിൽ 3-4 കുരുമുളക്‌ പൊടിച്ചതും നാരങ്ങ നീരും ചേർത്ത്‌ കുടിയ്ക്കുന്നത്‌ ഗ്യാസ്‌ ഇല്ലാതാക്കാൻ നല്ലതാണ്. ഗ്യാസ്സിന്റെ പ്രശ്നം ഉണ്ടാകുമ്പോൾ ഒരു കപ്പ്‌ വെള്ളത്തിൽ അര സ്പൂൺ തേനും അരസ്പൂൺ കുരുമുളകും കലക്കി കുറച്ച്‌ ദിവസം തുടർച്ചയായി കഴിക്കുക ഗ്യാസ്സുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ മാറും. കുരുമുളക്‌ 20 ഗ്രാം, ജീരകം 10 ഗ്രാം, പഞ്ചസാര അല്ലെങ്കിൽ കൽക്കണ്ടം എന്നിവ പൊടിച്ച്‌ ഒരുമിച്ച്‌ ചേർത്ത്‌ വെള്ളത്തിനോടൊപ്പം രാവിലെയും വൈകുന്നേരവും കഴിയ്ക്കുന്നത്‌ മൂലക്കുരുവിൽ നിന്ന് ആശ്വാസം നൽകും. മുഖചർമ്മത്തിൽ മുഖക്കുരു പ്രത്യക്ഷപ്പെട്ടാൽ, കുരുമുളക്‌ വെള്ളത്തിൽ ചാലിച്ച്‌ കല്ലുകൊണ്ട്‌ പൊടിച്ച്‌ മോതിരവിരൽ കൊണ്ട്‌ മുഖക്കുരുവിന് പുറത്ത്‌ മാത്രമായി പുരട്ടുകയാണെങ്കിൽ അത്‌ അപ്പോൾ തന്നെ താഴ്‌ന്ന് കൊള്ളും. കുരുമുളക്‌ നന്നായി പൊടിച്ച്‌ നെയ്യിൽ ചേർത്ത്‌ പുരട്ടിയാൽ ചൊറി ചിരങ്ങ്‌, മുഖക്കുരു എന്നിവ ഇല്ലാതാകും. എല്ലാതരം സാംക്രമിക രോഗങ്ങൾക്കും സിദ്ധൗഷധം ആണ് കുരുമുളക്...... 🍓🍓

No comments:

Post a Comment