BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Friday, April 12, 2024
നമ്പൂതിരി സമുദായം എങ്ങോട്ടു പോകുന്നു?
നമ്പൂതിരിമാർ ചരിത്രത്തിൻറെ ഒരു വഴിത്തിരിവിൽ എത്തിച്ചേർന്നിരിക്കുന്ന ഒരു സാഹചര്യം ആണ് ഇന്ന്. ഒരു സമുദായം എന്ന നിലയിൽ അത്യുന്നതിയിൽ എത്തി ചേരുന്നതിനും, അല്ലെങ്കിൽ സമുദായം തന്നെ ഇല്ലാതാകുന്നതിതിനും ഇടയിൽ ഉള്ള ഒരു വഴിത്താരയിൽ ആണ് നമ്മൾ ഇന്ന് നിൽക്കുന്നത്. ഇന്ന് ഈ വിഷയം ചർച്ച ചെയ്യുന്നതിൽ നിന്നും എല്ലാവരും സ്വന്തം രാഷ്ട്രീയ താല്പര്യങ്ങൾ മാറ്റി വെച്ച് തുറന്ന മനസ്സോടെ ഈ വിഷയത്തെ സമീപിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ഈ സമയത്തു നമ്മൾ കൂട്ടായി എടുക്കുന്ന തീരുമാനം നമ്മളെ ഏറ്റവും ഉന്നതമായ ഒരു സമുദായം ആക്കാൻ കാരണമായേക്കാം, അല്ലെങ്കിൽ സമുദായം തന്നെ ഇല്ലാതെ ആകാനും കാരണമാകാം. ഇലെക്ഷൻ അടുത്ത ഈ സമയത്ത് ഇങ്ങനെ എഴുതുന്നതിൽ ഉള്ള അനൗചിത്യം അറിയാഞ്ഞിട്ടല്ല, പക്ഷെ അടുത്ത മാസം നടക്കുന്ന മീറ്റ് കണക്കിലെടുത്തു ആണ് ഇത് എഴുതുന്നത്.
കുറച്ച് ചോദ്യങ്ങൾ മാത്രമേ എൻറെ പക്കൽ ഉള്ളൂ.
1 . അടുത്ത ഇരുപത്തഞ്ചു വര്ഷങ്ങള്ക്കു ശേഷം സമുദായം എവിടെ എത്തണം? അടുത്ത അൻപത് വർഷങ്ങൾക്ക് ശേഷം സമുദായം എവിടെ എത്തണം? അടുത്ത നൂറു വര്ഷം? നൂറ്റമ്പതു വര്ഷം?
2 . മാറി വരുന്ന രാഷ്ട്രീയ , സാമൂഹിക സാഹചര്യങ്ങളെ സമുദായ പുരോഗതിയ്ക്ക് അനുസൃതമായി എങ്ങനെ ഉപയോഗിക്കാം?
3 . എന്തൊക്കെയാണ് സമുദായം എന്ന നിലയിൽ നമ്മളുടെ ശക്തികൾ? എന്തൊക്കെയാണ് നമ്മുടെ ദൗർബല്യങ്ങൾ ? നമ്മുടെ ശക്തികളെ എങ്ങനെ കൂടുതൽ ശക്തിപ്പെടുത്താം? നമ്മുടെ ദൗർബല്യങ്ങളെ എങ്ങനെ പരിഹരിക്കാം?
4. സമുദായം ദീർഘ കാലയളവിൽ ഏതൊക്കെ മേഖലകളിൽ ശ്രദ്ധ നൽകണം? ഉദാഹഹരണം സയൻസ്, ടെക്നോളജി, ആത്മീയത, താന്ത്രിക - പൂജാ മേഖല, നിയമം, രാഷ്ട്രീയം, കല, സാഹിത്യം etc .
5 . പരശുരാമ ശാപത്തിൻറെ ഐതീഹ്യം ഒക്കെ ഒഴിവാക്കി സമുദായത്തിനെ എങ്ങനെ ഒരു political bargaining power ആയി കൊണ്ട് വരാം? ഉദാഹരണത്തിന് നാടാർ സമുദായം ഒരു ന്യൂനപക്ഷം ആണെങ്കിലും അവരുടെ വോട്ടുകൾ ഒരു ചെറിയ പ്രദേശത്തിൽ concentrate ചെയ്തിരിക്കുന്നത് കൊണ്ട് അവർക്ക് ഒരു political bargaining power ഉണ്ട്. അത് പോലെ നമ്പൂതിരിമാർ വിവിധ പ്രദേശങ്ങളിൽ ചിതറി കിടക്കുന്നുവെങ്കിലും, ഒരു പൊതു മേൽവിലാസം ഏതെങ്കിലും ഒരു ചെറിയ പ്രദേശത്തിൽ ആക്കിയാൽ ഒരു political bargaining power നമുക്ക് ഉണ്ടാക്കിക്കൂടെ?
6 . സമുദായത്തിലെ വളർന്നു വരുന്ന തലമുറയ്ക്ക് ഉന്നത വിദ്യാഭ്യാസം നേടുന്നതിന് സഹായിക്കാൻ ഉള്ള സ്കോളർഷിപ് , സ്‌പോൺസർഷിപ്, ട്രെയിനിങ് ( ഐ ഐ ടി - ജെ ഇ ഇ , നീറ്റ് , ഐ എ സ് , ജി ർ ഇ , സി എ ടി , etc )
7 . സമുദായത്തിലെ ഏതെങ്കിലും യുവ ജനത്തിന് ഒരു വ്യവസായം തുടങ്ങണമെങ്കിൽ അതിന് ആവശ്യമായ സാമ്പത്തിക സഹായം ( seed fund , venture fund etc.) , സാങ്കേതിക സഹായം മുതലായവ നൽകാനുള്ള ഒരു സംവിധാനം.
8 സമുദായത്തിൽ എന്തെങ്കിലും കാരണവശാൽ അവശത അനുഭവിക്കുന്നവർക്ക് കൈത്താങ് നൽകാനുള്ള ആശയങ്ങൾ
9 മറ്റ് ബ്രാഹ്‌മണ , ഹിന്ദു സംഘടനകളുമായി ക്രോഡീകരിച്ച് പ്രവർത്തിക്കാനുള്ള സംവിധാനം.
10 . ഇന്ന് തെക്കേ ഇന്ത്യയിൽ പ്രത്യേകിച്ചും കാണുന്ന ബ്രാഹ്മണ വിരോധ ആശയങ്ങളെ പ്രതിരോധിക്കാൻ ഉള്ള ഒരു സംവിധാനം. മുഖ്യധാരാ രാഷ്ട്രീയ പ്രസ്‌ഥാനങ്ങൾ ഒന്നും തന്നെ ബ്രാഹ്മണ വിരോധം കാണിക്കുന്നില്ല എങ്കിലും ചില ക്ഷുദ്ര ശക്തികൾ ഇന്ന് കേരളത്തിൽ ബ്രാഹ്മണരെ ശത്രുക്കളായി കാണുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം?
Sreedharan Namboothiri P E
No comments:
Post a Comment