Monday, September 30, 2019

*ശ്രീമദ് ഭാഗവതം 290*
നമുക്ക് ഏതൊക്കെ വസ്തുക്കളോട് സംയോഗം ണ്ടോ, ആ സംയോഗം വിട്ടാൽ ഭഗവാനോടുള്ള നിത്യയോഗം നമുക്ക് അനുഭവപ്പെടും.
ശരീരത്തിനോടും മനസ്സിനോടും അവസ്ഥാത്രയത്തിനോടും സംയോഗം ഉള്ളത് കൊണ്ട് നിത്യ സിദ്ധമായ ആത്മാവിനോട് സംയോഗം ഏർപ്പെടുന്നില്ല്യ.

കൃഷ്ണനോടുള്ള യോഗം നിത്യയോഗമാണ്. ശരീരത്തിനോടും മനസ്സിനോടും ഉള്ള യോഗം തത്ക്കാലയോഗമാണ്.

മമൈവാംശോ ജീവലോകേ ജീവഭൂത സനാതന:
അതുകൊണ്ട് കൃഷ്ണൻ എപ്പോഴും സിദ്ധമായ വസ്തു ആണ്.
അഹം ആത്മാ ഗുഡാകേശ സർവ്വഭൂതാശയസ്ഥിത
ഉള്ളിൽ സദാ പ്രകാശിക്കുന്ന ആത്മവസ്തുവാണ് കൃഷ്ണൻ എന്നുള്ള ഭഗവദ്  തത്വം ഉദ്ധവർ ഗോപികൾക്ക് കൈമാറി.

ഗോപികൾ പറഞ്ഞു
നിങ്ങൾ പറയണതൊക്കെ ഉദ്ധവരേ മനസ്സിലാവണണ്ട്. അറിയണണ്ട്.
ആശ വെച്ചാൽ ദുഖം വരും എന്ന് ഞങ്ങൾക്കും അറിയാം.
പിംഗള പറഞ്ഞുവല്ലോ,  ആശാ ഹി പരമം ദു:ഖം നൈരാശ്യം പരമം സുഖം. സ്വൈരിണ്യപ്യാഹ പിംഗള. സ്വൈരിണി ആണെങ്കിലും  അവൾ പറഞ്ഞത് സത്യം തന്നെ. പക്ഷേ അങ്ങനെയാണെങ്കിലും  ഈ കൃഷ്ണനോടുള്ള ആശ ഞങ്ങൾക്ക് മതിയാവണില്യ😔.  കൃഷ്ണനോടുള്ള ആശയിൽ ലോകത്തോടുള്ള എല്ലാ ആശകളും വിട്ടു പോകുന്നു.
ഇതര രാഗ വിസ്മാരണം നൃണം 
കൃഷ്ണനോട് രാഗം വരുമ്പോൾ ഇതരവിഷയങ്ങളോടുള്ള രാഗം പോകുന്നു. കൃഷ്ണനോടുള്ള ആശ അങ്ങനെ നില്ക്കണു. ആശാ ഹി പരമം ദുഖം എന്ന് പറഞ്ഞിട്ട് ഇതും ഇപ്പൊ ദുഖത്തിന് കാരണമായതെന്തേ എന്ന് പറഞ്ഞ് ഭഗവാനെ വിളിച്ചു കരഞ്ഞു ഗോപികൾ😢😭

വീണ്ടും ഉദ്ധവർ കുറേ മാസങ്ങൾ അവിടെ താമസിച്ച് ഭഗവാൻ പറഞ്ഞ തത്വത്തിനേയും ഭഗവദ്കഥകളേയും ഗോപികൾക്ക്  പറഞ്ഞു കൊടുത്തു. ഗോപികൾ ഭഗവാനുമായി അനുഭവിച്ച ഭഗവദ് കഥകളൊക്കെ ഉദ്ധവർക്കും പറഞ്ഞു കൊടുത്തു.

തതസ്താ: കൃഷ്ണസന്ദേശൈ: വ്യപേത വിരഹജ്വരാ:
ഉദ്ധവം പൂജയാം ചക്രു: ജ്ഞാത്വാ ആത്മാനം അധോക്ഷജം.

ആ ഗോപികൾ ഭഗവാന്റെ സന്ദേശം കേട്ടിട്ട്, വ്യപേത വിരഹജ്വരാ:
വിരഹമാകുന്ന ജ്വരം അവരെ വിട്ടു പോയി. ഭഗവാനെ വിട്ടു ഞങ്ങൾ പിരിഞ്ഞിരിക്കണു എന്നുള്ള വിരഹജ്വരം വിട്ടു പോയിട്ട്
ഉദ്ധവം പൂജയാം ചക്രു:
ഉദ്ധവരെ പൂജിച്ചു ത്രേ.
എന്തിനാ പൂജിച്ചത്?
ആത്മാനം ജ്ഞാത്വാ അധോക്ഷജം.

ഭഗവാൻ ഞങ്ങളുടെ അന്തർയാമി ആണെന്നും ആത്മാവാണെന്നും ഉള്ള അനുഭവം ഉദ്ധവർ മുഖേന കിട്ടിയതുകൊണ്ട് ഉദ്ധവരെ അവർ പൂജിച്ചു.

ഉദ്ധവർ അവിടെ കുറച്ച് മാസങ്ങൾ അവിടെ കൃഷ്ണലീലാകഥാം ഗായൻ രമയാമാസ ഗോകുലം. കൃഷ്ണലീലയെ ഗാനം ചെയ്തു കൊണ്ട് ഗോകുലത്തിനെ രമിപ്പിച്ചു. അവിടെയുള്ള കാളിന്ദീനദിയും കാടും വൃന്ദാവനത്തിലെ വൃക്ഷങ്ങളും ഒക്കെ കൃഷ്ണകഥ പറയും. ഗോപികളും ഉദ്ധവർക്ക് കൃഷ്ണകഥ പറഞ്ഞു കൊടുത്തു. ഉദ്ധവർ ഗോപികളുടെ ശോകത്തിനെ നീക്കുമാറ് ആത്മവിദ്യയെ ഉപദേശിച്ചു
ഇങ്ങനെ പരസ്പരം ഉദ്ധവർ ഈ ഗോപികളുടെ ഭക്തി കണ്ടു പറഞ്ഞു അഹോ ഇവരെല്ലാം എത്ര ഉയർന്ന സ്ഥിതി നേടിയിരിക്കണു.
ഇവരെന്തു ശാസ്ത്രം പഠിച്ചു!
എന്തു തപസ്സ് ചെയ്തു!
 വനചരീ:
കാട്ടാള സ്ത്രീകൾ
നാട്ടുകാര് കണ്ടാൽ
വ്യഭിചാരദുഷ്ടാ: എന്ന് പറയണുവത്രേ.
സ്വജനം ആര്യപഥം ച ഹിത്വാ
ഭേജു: മുകുന്ദപദവീം ശ്രുതിഭിർവ്വിമൃഗ്യാം
ഉപനിഷത്തുകളൊക്കെ അന്വേഷിക്കുന്ന ആ മുകുന്ദപദവിയെ ഇവര് നേടിയെടുത്തിരിക്കുന്നു!!

വന്ദേ നന്ദവ്രജസ്ത്രീണാം പാദരേണും അഭീക്ഷ്ണശ:
യാസാം ഹരികഥോദ്ഗീതം പുനാതി ഭുവനത്രയം.
ആ നന്ദവ്രജസ്ത്രീകൾ ആ ഗോപികളുടെ പാദരേണുക്കളെ ഞാൻ നമസ്ക്കരിക്കുന്നു🙏. ഇവരുടെ ഹരികഥാഗാനം മൂന്ന് ലോകങ്ങളേയും പവിത്രമാക്കുന്നു എന്ന് പറഞ്ഞു കൊണ്ട് ഉദ്ധവർ വൃന്ദാവനത്തിൽ കുറച്ച് മാസങ്ങൾ താമസിച്ചു തിരിച്ചു ചെന്ന് ഭഗവാന് ഗോപികളുടെ സന്ദേശം കൊടുത്തു. അങ്ങനെ കൃഷ്ണഗോപികാദൂതനായി ഉദ്ധവർ വർത്തിച്ചു.
ഹരേ!.ഹരേ!
ശ്രീനൊച്ചൂർജി
 *തുടരും. .*
Lakshmi prasad 
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

                *ലീലാകല്പദ്രുമം*

                      അഥവാ

         *ഭാഗവതാദ്ധ്യായ സംഗ്രഹം*

                  ഗ്രന്ഥകർത്താവ്

*വൈശ്രവണത്ത് രാമൻ നമ്പൂതിരി*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

                *തൃതീയ സ്കന്ധം*
         *പതിമൂന്നാം അദ്ധ്യായം*
〰〰〰〰〰〰〰〰〰〰〰

         *_സായംഭുവമനു പിതാവിനാൽ സൃഷ്ടിയിൽ പ്രേരിതനായി. പക്ഷേ ഭൂമി പിന്നെയും സലിലത്തിൽ മുങ്ങിപ്പോയിരുന്നു. അതിനെ ഉദ്ധരിക്കാനായി പിതാവിനോട് മനു പ്രാർത്ഥിച്ചു. ബ്രഹ്മാവ് എന്തു ചെയ്യണമെന്നറിയാതെ പരിഭ്രാന്തനായി അഖിലലോക ബന്ധുവായ ഭഗവാനെത്തന്നെ മനസാ ശരണം പ്രാപിച്ചു. ഉടൻ അഖില ബ്രഹ്മാണ്ഡ നായകനായ ഭഗവാൻ പത്മജന്റെ നാസാപുടത്തിൽ നിന്നു ഒരു ചെറിയ വരാഹത്തിന്റെ രൂപത്തിൽ ആവിർഭവിച്ചു. ബ്രഹ്മാദികൾ നോക്കിക്കൊണ്ടു നിൽക്കുമ്പോൾത്തന്നെ ക്ഷണമാത്രം കൊണ്ട് മഹാഗജം പോലെ വർദ്ധിച്ചു. ഇതെല്ലാം കണ്ടും ബ്രഹ്മാണ്ഡകടാഹം ഭേദിക്കത്തക്കവണ്ണമുള്ള ഭയങ്കര ശബ്ദം കേട്ടും ഇതു സാക്ഷാൽ ഭഗവാൻ തന്നെയെന്നറിഞ്ഞു._*
 *_പവിത്രങ്ങളായ സൂക്തങ്ങളെക്കൊണ്ടു സ്തുതിച്ചു. അവരുടെ സ്തോത്രങ്ങൾകേട്ട് ഏറ്റവും പ്രസന്നനായി ഭഗവാൻ സമുദ്രത്തിലേക്ക് പ്രവേശിച്ചു. രസാതലത്തിൽ ചെന്നു ഭൂമിയെ തന്റെ തേറ്റ കൊണ്ടു ലീലയാ ഉദ്ധരിക്കുകയും തന്റെ നേരെ ഗദയുമെടുത്തു യുദ്ധത്തിനായി വന്ന ഹിരണ്യാക്ഷനെ നിഗ്രഹിക്കുകയും ചെയ്തു. ഭൂമിയെ ഉദ്ധരിച്ചു കൊണ്ടുവരുന്ന ആ കരുണാമൂർത്തിയെകണ്ട് ആനന്ദപരവശനായ ഋഷീശ്വരന്മാർ ബദ്ധാഞ്ജലികളായി സ്തുതിച്ചു. ഹേ യജ്ഞമൂർത്തേ! കരുണാലയ ! അവിടെക്ക് അനന്ത കോടി നമസ്കാരം. അവിടുത്തെ ലീല അത്യാശ്ചര്യകരം .മറ്റാർക്കാണ് ഇത് അനുകരിക്കുവാൻ കഴിയുക ? സർവ്വാശ്ചര്യമയനായ നിന്തിരുവടിയിൽ ഇത് ആശ്ചര്യമല്ല താനും .ഇപ്രകാരമുള്ള സ്തോത്രങ്ങളാൽ തന്നെ സ്തുതിക്കുന്ന ഋഷീശ്വരന്മാരേയും ബ്രഹ്മാവിനെയും ഭഗവാൻ കൃപാകടാക്ഷത്താൽ അനുഗ്രഹിക്കുകയും ഭൂമിയെ സ്ഥാനത്തു സ്ഥാപിച്ച് മറഞ്ഞുപോവുകയും ചെയ്തു._*

                    *തുടരും,,,,✍*

_(3196)_*⚜HHP⚜*
         *_💎💎 താളിയോല💎💎_*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
🏛🏛🏛🏛🏛🏛🏛🏛🏛🏛🏛
*((((((((((((((((((((((🔥))))))))))))))))))))*

                     *कुलार्णवतन्त्रम्*
             *(കുലാർണവതന്ത്രം)*
                   *മൂന്നാം ഉല്ലാസം*
       *ശ്രീ പ്രാസാദപരാമന്ത്ര കഥനം*

                       *ഭാഗം - 264*
🏛🏛🏛🏛🏛🏛🏛🏛🏛🏛🏛
_ശ്ലോകം - 53_

*बीजे fङ्कुरस्तिले तैलभग्नावुष्णं रवौ प्रभा I*
*चन्द्रे ज्योत्स्ना fनलः काष्ठे पुष्पे गन्धे जले द्रव : II*

(ബീജോ fങ്കുരസ്തിലേതൈല ഭ ഗ്നാവുഷ്ണം രവൗ പ്രഭാ
ചന്ദ്രേജ്യോത്സ്നാ fനല:കാഷ്ഠേ പുഷ്പേഗന്ധേജലേദ്രവ:)

ശ്ലോകം - 54

*शब्दे चार्थ : शिवे शक्ति : सर्पि : फले रुचिः ।*
*शर्करायाञ्च माधुर्यं घनसारे च शीतलम् ।।*

(ശബ്ദേ ചാർത്ഥ: ശിവേശക്തി : ക്ഷീരേസർപ്പി: ഫലേരുചി:
ശർക്കരായാഞ്ചമാധുര്യം ഘനസാരേ ച ശീതളം )

ശ്ലോകം -55

*निग्रहानुग्रहो मन्त्रे प्रतिमायाञ्च देवता ।*
*दर्पणे प्रतिबिम्बञ्च समीरे चलनं यथा ।*
*पराप्रसादमन्त्रे fपि प्रपञ्चो fयं तथा स्थित : ।।*

(നിഗ്രഹാനുഗ്രഹോ മന്ത്രേ പ്രതിമായാച്ചദേവതാ
ദർപ്പണേ പ്രതിബിംബഞ്ച സമീരേ ചലനം യഥാ
പരാപ്രാസാദമന്ത്രോ fപി പ്രപഞ്ചോ fയം തഥാസ്ഥിത:)

*വിത്തിൽ മുള, എള്ളിൽ എണ്ണ ,അഗ്നിയിൽ ഉഷ്ണം ,സൂര്യനിൽ പ്രഭ ,ചന്ദ്രനിൽ നിലാവ് ,വിറകിൽ അഗ്നി ,പൂവിൽ സുഗന്ധം, ജലത്തിൽ ദ്രവത്വം, ശബ്ദത്തിൽ അർത്ഥം ,ശിവനിൽ ശക്തി ,പാലിൽ വെണ്ണ ,പഴത്തിൽ രുചി ,പഞ്ചസാരയിൽ മാധുര്യം ,കർപ്പൂരത്തിൽ തണുപ്പ് ,മന്ത്രത്തിൽ നിഗ്രഹാനുഗ്രഹ ശക്തി ,പ്രതിമയിൽ ദേവത ,കണ്ണാടിയിൽ പ്രതിബിംബം ,കാറ്റിൽ ചലനം എന്നിവ പോലെ ഈ പ്രപഞ്ചത്തിന്റെ അവിഭാജ്യ ഘടകമാണ് പരാപ്രാസാദമന്ത്രം*

*തുടരും,,,,,,✍*
_(3196)_*⚜HHP⚜*
           *_💎💎 तालियोलः💎💎_*
📜📜📜📜📜📜📜📜📜📜📜
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ദേവി തത്ത്വം-14

മായയ്ക്ക് പ്രാധാന്യം കൊടുക്കുമ്പോൾ പറയാം, മായയിൽ ശിവൻ അടക്കമാണെന്ന്. എന്നാൽ ശിവനിൽ മായ അടക്കമല്ല. മുക്തിക്ക് പ്രാമുഖ്യം കൊടുക്കുമ്പോൾ പറയാം ശിവൻ മാത്രമായിട്ട് നിൽക്കുമെന്നും ശക്തി മാത്രമായിട്ട് നിൽക്കില്ലെന്നും. ഒരു വിധത്തിൽ പറഞ്ഞാൽ സഗുണത്തിന്റെ ഉള്ളിൽ നിർഗ്ഗുണം അടക്കമാണ്. സഗുണം തനിച്ച് നിൽക്കില്ല നിർഗ്ഗുണം തനിച്ച് നിൽക്കും. സഗുണത്തിൽ എല്ലാ വ്യവഹാരങ്ങളുടേയും കേന്ദ്ര സ്ഥാനത്തിൽ ഗുണ സ്പർശമില്ലാതെ നിശ്ചലമായ പൂർണ്ണമായ എല്ലാ ബന്ധങ്ങളിൽ നിന്നും വിമുക്തി തരുന്നതായ ധാമം, നമ്മുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമായ ഒരു കേന്ദ്രസ്ഥാനം, അഭയ പദം, വിശ്രാമ സ്ഥാനം നമ്മുടെ ഉള്ളിലുണ്ട്. അതുള്ളത് കൊണ്ടാണ് അദ്ധ്യാത്മ ശാസ്ത്രങ്ങളൊക്കെ പ്രവർത്തിക്കുന്നത്. അല്ലെങ്കിൽ ഇതിനൊന്നും അർത്ഥമേയില്ല. അതുള്ളത് കൊണ്ടാണ് നമുക്കിതിൽ വിശ്വാസം വരുന്നത്. എന്തോ ഉണ്ട്, ഉണ്ട് എന്ന് പറഞ്ഞാണ് അന്വേഷിക്കുന്നത് തന്നെ.

ആ വിശ്രാമ സ്ഥാനത്തിനെയാണ് ശിവൻ എന്ന് പറയുന്നത്. അവിടെ നിത്യ നിരന്തര വിശ്രാന്തിയാണ്. ശക്തി ദിവസവും നമ്മളറിയാതെ ആ ശിവന്റെ അടുക്കൽ കൊണ്ട് പോയി കുറച്ച് നേരം വിശ്രമിപ്പിച്ചിട്ട് കൊണ്ട് വരുന്നുമുണ്ട്.
ജന്മ മൃത്യു ജരാ തപ്ത ജന വിശ്രാന്തി ദായിനി എന്നൊരു നാമമുണ്ട്. ജനന മരണ ജരാ തപ്തരായ ജനങ്ങൾക്ക് അപ്പപ്പോൾ വിശ്രാന്തി കൊടുക്കുന്നുണ്ട് ഈ ശക്തി. ഉറക്കത്തിലും, ചിത്ത വൃത്തികൾക്കിടയിലും , ഒരു ജനനത്തിന്നും മരണത്തിനുമിടയിലും ഒക്കെയിവൾ നമ്മൾ ചോദിക്കാതെ തന്നെ വിശ്രാന്തി തരുന്നുണ്ട്.

ആ വിശ്രാന്തിയെ ബോധപൂർവ്വം അന്വേഷിച്ച് അറിയുന്നതാണ് മുക്തി മാർഗ്ഗമെന്ന് പറയുന്നത്. ആ വിശ്രാന്തിയാണ് നമ്മുടെ സ്വരൂപമെന്നും അതാണ് നമ്മളെന്നും അറിഞ്ഞ് കഴിയുമ്പോൾ നമ്മൾ മായയ്ക്ക് പുറത്ത് പോകും. ആ വിശ്രാന്തി സ്ഥാനം ആത്മാവിന്റെ സ്വരൂപമാണ്. മുക്തിയെന്ന് പറയുന്നത് നേടിയെടുക്കേണ്ടതല്ല. മുക്തി നമ്മുടെ സ്വരൂപമാണ്. ഞാനെന്ന അനുഭവത്തിന്റെ സ്വരൂപമാണ് മുക്തി.

Nochurji 🙏🙏
Malini dipu 
The Goal of Vedantic
                 Meditation
 
     The objective is to enjoy perpetual super consciousness

Part - 1

    In vedantic practice concentration may begin in an ordinary way with the Raja yoga practice of focusing on any object or form until the mind becomes stable. The moment the mind stays in a focused state, you have entered into the disciplinary form of meditation described in Raja Yoga. Your consciousness expands, even if only by a small degree, and you become aware of something mysterious within yourself. This special experience is a taste of Raja Yoga samādhi or super-consciousness.

    In nature, each time lightning flashes through the clouds in the sky there is an upsurge of energy. If that energy were stored properly, an entire city would be illumined. Similarly in Raja Yoga meditation and samādhi there may be a burst of lightning, but will the energy be used well?

    Practitioners who have experienced that type of samādhi long to experience it again and try to find a place of seclusion so that the lightning of samādhi will flash. However, this is a limited conception of samādhi.

Om. Swami Jyotirmayananda.
Will continue.
ശ്രീ ലളിതാ സഹസ്രനാമം

--------------------
ശ്രീ വിദ്യാ ഭഗവതിയുടെ ആയിരം വിശേഷണങ്ങൾ അഥവാ പേരുകൾ ഉൾക്കൊള്ളുന്ന പൌരാണിക സ്തോത്ര ഗ്രന്ഥമാണ് ശ്രീ ലളിതാ സഹസ്രനാമം.

തിരുമീയാച്ചൂർ എന്ന സ്ഥലത്ത് ഒരു ലളിതാംബിക ക്ഷേത്രം ഉണ്ട്. ലളിത സഹസ്രനാമം രചിക്കപ്പെട്ടത്‌ ഇവിടെ എന്നാണ് ഐതീഹ്യം. ആദ്യമായി ലളിത സഹസ്രനാമം ചൊല്ലപ്പെട്ടതും, ആദ്യമായി ഇത് ഹയഗ്രീവന് ഉപദേശം കിട്ടിയതും, ഹയഗ്രീവനിൽ നിന്നും മനുഷ്യനു കിട്ടിയതും ഒക്കെ തുടങ്ങുന്നത് ഇവിടെ നിന്നും ആണ്.

ശ്രീ ലളിതാ സഹസ്രനാമസ്തോത്രം  ഹയഗ്രീവമുനിയും  അഗസ്ത്യമഹർഷിയും  തമ്മിലുള്ള സംവാദമായിട്ടാണ്  ഈ  സ്തോത്രം പറയപ്പെട്ടിരിക്കുന്നത്

വശിനി
കാമേശി
അരുണ
സർവേശി
കൌളിനി
വിമലാ
ജയിനി
മോദിനി
എന്നീ വാഗ്ദേവി മാർ ഭഗവതിയുടെ കല്പനയനുസരുച്ച് നിർമ്മിച്ചതാണ് ശ്രീ ലളിതാ സഹസ്രനാമം.

ബ്രഹ്മജ്ഞാനം ഉണ്ടാവാൻ ഉതകും വിധത്തിലാണ് ഇതിൻറെ നിർമ്മാണം. ശ്രീ മാതാ എന്നു തുടങ്ങി ലളിതാംബിക എന്ന പേരിൽ പൂർണ്ണമാവുന്നു.

നിത്യവും ദേവിയുടെ ലളിതാ സഹസ്രനാമം ജപിച്ചാല്‍ സൗഭാഗ്യം അടിക്കടി വര്‍ദ്ധിച്ചുവരും നിശ്‌ചയം.

മാത്രമല്ല ജാതകദോഷം, ഗ്രഹദോഷം, ശാപദോഷം, പാപദോഷം, സുകൃതക്ഷയം തുടങ്ങി എല്ലാ ദോഷങ്ങളും ദിവസവുമുള്ള നാമജപത്തില്‍ ലയിച്ചില്ലാതെയാകും.

ശ്രീമഹാദേവിയെപ്പറ്റി വിവരിക്കുന്ന പത്തോളം പ്രധാന സഹസ്രനാമങ്ങളില്‍ ഏറ്റവും കീര്‍ത്തിയേറിയതാണ്‌ ലളിതാ സഹസ്രനാമസ്‌തോത്രം.

മാത്രമല്ല മന്ത്രശക്‌തി നിര്‍ഭരവുമാണിത്‌. എല്ലാ നാമങ്ങളിലും വച്ച്‌ ശ്രേഷ്‌ഠവും വളരെ വളരെ ഔഷധപ്രദവുമാണ്‌.

ആയിരം വിഷ്‌ണുനാമത്തിന്‌ തുല്യമാണൊരു ശിവനാമം. ആയിരം ശിവനാമത്തിന്‌ തുല്യമാണൊരു ദേവിനാമം.

ദേവി സഹസ്രനാമങ്ങള്‍ അനേകമുണ്ടെങ്കിലും ലാളിത്യവും ഗാംഭീര്യവും ഒത്തിണങ്ങിയതാണ്‌  ആദിപരാശക്‌തിയായ മാതാവിന്റെ ലളിതാ സഹസ്രനാമം.

മൂന്ന്‌ ഏകാക്ഷരീ മന്ത്രങ്ങളും
എഴുപത്തിരണ്ട്‌ ദ്വ്യക്ഷരീമന്ത്രങ്ങളും
നൂറ്റിമുപ്പത്തിയൊന്‍പത്‌ ത്യക്ഷരീമന്ത്രങ്ങളും
ഇരുന്നൂറ്റിയെണ്‍പത്തിയൊന്ന്‌ ചതുരക്ഷരീ മന്ത്രങ്ങളും
നൂറ്റിയിരുപത്‌ പഞ്ചാക്ഷരീ മന്ത്രങ്ങളും
അമ്പത്തെട്ട്‌ ഷഡക്ഷരീ മന്ത്രങ്ങളും
രണ്ട്‌ സപ്‌താക്ഷരീ മന്ത്രങ്ങളും
ഇരുനൂറ്റി നാല്‌പത്‌ അഷ്‌ടാക്ഷരീ മന്ത്രങ്ങളും
ഏഴ്‌ ദശാക്ഷരീ മന്ത്രങ്ങളും
മൂന്ന്‌ ഏകാദശാക്ഷരീ മന്ത്രങ്ങളും
മൂന്ന്‌ ദ്വാദശാക്ഷരീ മന്ത്രങ്ങളും
എഴുപത്തിരണ്ട്‌ ഷോഡശാക്ഷരീ മന്ത്രങ്ങളുമാണ്‌
ദേവിയുടെ ആയിരം നാമങ്ങള്‍.

ഇതില്‍നിന്നുതന്നെ ലളിതാ സഹസ്രനാമജപത്തിന്റെ ദിവ്യത്വം മനസ്സിലാക്കാം. പ്രത്യേകിച്ചൊരു മന്ത്രജപം ഇനി ആവശ്യമില്ല.

ഏതു തരത്തിലുള്ള ക്ലേശങ്ങള്‍ അനുഭവിക്കുന്നവരായാലും ലളിതാസഹസ്രനാമജപത്തിലൂടെ മുക്‌തരാകും.
ഹരി ഓം!
നാരദ ഭക്തി സൂത്രം

അദ്ധ്യായം - 6
ഭാഗം -2
*സൂത്രം - 62*

*ന ത(ദ്)സിദ്ധൗലോക*
*വ്യവഹാരോ ഹേയ:*
*കിന്തു ഫല ത്യാഗ:*
*തത് ധനം*
*ച കാര്യമേവ*

പരമ പ്രേമഭക്തി സിദ്ധി
ക്കുന്നതു വരെയോ,
പരമഭക്തിയിൽ
പ്രതിഷ്ഠിതനായതിനു
ശേഷമോ, ലോക
വ്യാപാരങ്ങൾ ഉപേക്ഷി
ക്കേണ്ട ആവശ്യമില്ല.
ഭക്തി സാധന നിരന്തരം
തുടരുകയും കർമ്മഫല
ങ്ങളെപ്പറ്റിയുള്ള ആശങ്കകളും ഫലേച്ഛ
യ്ക്കൂള്ള ആസക്തിയും
ഇല്ലാതിരിക്കുവാൻ
സദാ യത്നിച്ചു കൊണ്ടി
രിക്കണം.

ഭക്തി സാധന ചെയ്യുന്ന
സാധകന് ഉണ്ടാകാറുള്ള ആശങ്കകളും തടസങ്ങളും നല്ലപോലെ അറിയുന്ന ദേവർഷി ആ ഭക്തൻ
എങ്ങിനെയാണ് അവ
നേരിടേണ്ടത് എന്നാണ്
വിവരിക്കുവാൻ
പോകുന്നത്.
          തുടരും........
ശ്രീ രുദ്രം
              -------------
(മന്ത്രം ,അന്വയം ,സാരം ,വിവരണം എന്നിവ വിശദമായി വിവരിച്ചിട്ടുണ്ട്.)

              പ്രഥമോ/നുവാക:

 ഈശ്വരന്റെ തടസ്ഥലക്ഷണവും സ്വരൂപ ലക്ഷണവും പ്രത്യേകം പറഞ്ഞു പിന്നേയും അധർമ്മത്തെ നശിപ്പിക്കുന്ന ഉഗ്രരൂപം ഓർത്ത് ഭക്തനെ മാത്രമല്ല സ്ഥാവരജംഗമങ്ങളേയും കൂടി ഹിംസിക്കരുതെന്നു പ്രാർത്ഥിക്കുന്നു.

               ശ്ലോകം   - 4 -

    യാമിഷ്ഠം ഗിരിശന്ത ഹസ്തേ ബിഭർഷ്യസ്തവേ
ശിവാ ഗിരിത്ര താം കരു മാ ഹിംസീ :പുരുഷം ജഗത് .

   അന്വയം :-

ഹേ ഗിരിശന്ത! അസ്തവേ യാം ഇഷ്ഠം ഹസ്തേ ബിഭർഷി , താം ശിവാം കുരു ഹേ ഗിരിത്ര! പുരുഷം ജഗത് മാ ഹിംസീ :

അർത്ഥം :-

കൈലാസവാസിയും ലോകക്ഷേമത ല്പരനുമായ രുദ്ര ,അങ്ങയുടെ ഗുണങ്ങളെ കീർത്തിക്കാത്തവരിൽ പ്രയോഗിക്കുവാൻ കയ്യിൽ ധരിച്ചിട്ടുള്ള ആ ബാണത്തെ ഹേ ഗിരിത്ര , ശാന്തമാക്കിച്ചെയ്താലും .അതുകൊണ്ട് മനുഷ്യനേയും ഇതര പ്രാണികളേയും ഹിംസിക്കാതിരിക്കേണമേ!

വിവരണം :-

ഈ മന്ത്രത്തിൽ 'ഗിരിശന്ത' എന്ന സംബോധന കൊണ്ട് സകല സുഖദാതൃത്വം എന്ന ഗുണത്തെ അനുസ്മരിപ്പിക്കുന്നു. അതുകൊണ്ട് അധാർമ്മികരെ ശിക്ഷിപ്പാൻ കയ്യിലെടുത്തിട്ടുള്ള ആ ശരം കർത്തവ്യനിഷ്ഠനായ ഭക്തന്റെ പ്രാർത്ഥനകൊണ്ട് അവന് ഗുണമായി ശാന്തമാക്കി തീർത്തിരിക്കുന്നു. എന്ന് അർത്ഥം.
'ശിരിത്ര' എന്ന സംബോധനകൊണ്ട് സത്കർമ്മം ചെയ്യുന്നവരെ രക്ഷിക്കുന്നവനെന്നും കാലവർഷാദി കൊണ്ട് ലോകത്തെ സസ്യ സമ്പൂർണ്ണമാക്കുന്നവനെന്നും അഭീഷ്ടദാനംകൊണ്ട് പ്രാർത്ഥിക്കുന്നവരെ രക്ഷിക്കുന്നവനെന്നും അർത്ഥം സിദ്ധിക്കുന്നു.

പ്രതിജ്ഞാബദ്ധമായി കർത്തവ്യകർമ്മത്തിൽ ബദ്ധശ്രദ്ധനായ ഭക്തൻ ലോകങ്ങളുടെ ക്ഷേമത്തിന് പ്രവർത്തിക്കുമ്പോൾ അതിവൃഷ്ടി ,അനാവൃഷ്ടി മുതലായ ഈതികളില്ലാതിരിപ്പാനും എല്ലാ പ്രാണികൾക്കും അന്നപാനാദികളെ കൊണ്ട് തൃപ്തിയും താപത്രയനിവൃത്തിയും ഉണ്ടാകുവാനും ഈശ്വര കാരുണ്യം ആവശ്യമാണെന്ന് നിശ്ചയിച്ച് അതിനു വേണ്ടി പ്രാർത്ഥിക്കേണ്ടതാണെന്നും നമ്മെ അറിയിച്ചിരിക്കുന്നു. ഈശ്വര കാരുണ്യം കൊണ്ട് മാത്രമേ ഇന ലോകം നിരുപദ്രവമായിരിക്കുകയുള്ളൂ .അല്ലാതെ ദേഹാഭിമാനികളുമായി എന്തല്ലാം ആലോചിച്ചു പ്രവർത്തിച്ചാലും ക്ഷേമമുണ്ടാകുകയില്ല.

സനാതന ധർമ്മത്തിന്റെ സാരതരമായ ധർമ്മമാണ് ഹിംസ ശൂന്യത ,അതായത് അഹിംസ .ആ അഹിംസ ദേഹാഭിമാനം ഉള്ളതു വരെ ആർക്കും കണകാൺമാൻ സാധിക്കുന്നതല്ല. നേരെ മറിച്ച് അഹിംസാ സ്വരൂപവും പരമാനന്തരൂപവുമായ ആ ജഗന്നിയന്താവിനെ ശരിക്കും ഭാവന ചെയ്യുന്നവന് മാത്രമേ അത് ഉണ്ടാകുകയുള്ളൂ ഈ തത്ത്വത്തെ ഉള്ളിൽ വെച്ചു കൊണ്ടാണ് ഈ മന്ത്രം ഒരു പ്രാണിയേയും ഹിംസിക്കരുതെന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നത്.

ഈശ്വരാനുഗ്രഹം കൊണ്ടു തിരുപദ്രവമായ ഈ ലോകത്തെ സേവനം ചെയ്യാൻ അടിയനെ അനുഗ്രഹിക്കേണമേ എന്നാണ് ഈ പ്രാർത്ഥനയുടെ സാരം
           
                   (തുടരും )

 അടുത്ത ഭാഗം അടുത്ത തിങ്കളാഴ്ച

            പി.എം.എൻ.നമ്പൂതിരി.
ചതുശ്ലോകീ ഭാഗവതം : 27

നോക്കു., ഇത് തത്വ വിചാരം., ഇത് ഒരു ഫിലോസഫി അല്ലാ..

നമ്മൾടെ ഉള്ളില്,  സിദ്ധമായിട്ടുള്ള വസ്തുവിനെ ആവരണം നീക്കി കാണിച്ചു തരിക ആണ്,  വേദാന്തത്തിന്റെ ജോലി... !!

കണ്ടു കഴിഞ്ഞാൽ, നിങ്ങള് ക്ക് പിന്നെ സാധന ഒന്നും വേണ്ട, നിത്യനിരന്തരം അത് കാണപ്പെടും...

 പുറമെയുള്ള ഒരു വസ്തുവിനെക്കുറിച്ചാണ് നമ്മൾ ചിന്തിക്കുന്നതെങ്കിൽ objective knowledge ആണ്..

Apple എന്ത് കൊണ്ട് ചോട്ടിൽ വീണു?, ഗുരുത്വാകർഷണ ശക്തിയാണ്,  ന്ന് അറിഞ്ഞു..

നമുക്ക് വല്യ പ്രയോജനം ഒന്നും ഇല്ലാ ആ അറിവ് കൊണ്ട്...

പക്ഷേ ഈ അറിവ് അങ്ങനെ അല്ലാ, നിങ്ങള് ഈ
അറിവിന്റെ ലക്ഷ്യം എപ്പോഴെങ്കിലും കാണുക ആണെങ്കിൽ പിന്നെ  ഒരിക്കലും വിട്ട് പോകില്ല,  എന്ന് മാത്രമല്ല,


അമൃതം തത് ശുദ്ധം വിമലം
വിശോകം അമൃതം
സത്യം പരം ധീമഹി...
ശ്രീ നൊച്ചൂർജി..
Parvati 

ശ്രീമഹാഭാഗവതകഥകൾ: ശംഖചൂഡവധം:
(ദശമസ്ക്കന്ധം: 34 -> അദ്ധ്യായം)
*********************************************
    പ്രേമാനന്ദഭക്തിയോടുകൂടി രാസക്രീഡ നടക്കുന്ന കാലത്ത് ഒരുദിവസം രാത്രിയിൽ, രാജീവനേത്രൻ ബലരാമനുമൊരുമിച്ച് വൃന്ദാവനത്തിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ, വൈശ്രവണൻറെ അനുചരനായ ശംഖചൂഡൻ എന്ന ഒരു യക്ഷൻ അവിടെവന്നു പുതുങ്ങിനിന്നു.  ഓടക്കുഴലിൻറെ ശ്രവണമധുരമായ ശ്രുതി അനുസരിച്ച് പാടി നൃത്തംചെയ്തുകൊണ്ടിരുന്ന ഗോപസുന്ദരികളെക്കണ്ട് വ്യാമോഹിതനായ അവൻ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് അവരിൽ ഏതാനും പെൺമണികളെ തോളിൽ എടുത്തുകൊണ്ടു ഓടി വിപിനാന്തരത്തിൽ മറഞ്ഞു. 

        കാട്ടുമൃഗങ്ങളുടെ വായിലകപ്പെട്ട പശുക്കളെപ്പോലെ രാമാ, കൃഷ്ണാ എന്ന് അലമുറയിട്ടുകൊണ്ട് കരയുന്ന ഗോപികമാരെ രക്ഷിക്കാനായി രാമകൃഷ്ണന്മാർ പുറകെ പാഞ്ഞു. " ഗോപികമാരേ, നിങ്ങൾ ഭയപ്പെടാതിരിക്കൂ , ഞങ്ങൾ നിങ്ങളെ രക്ഷിക്കുന്നതാണ് എന്നുപറഞ്ഞുകൊണ്ട് അവർ ഓരോ പനമരങ്ങളും പറിച്ചെടുത്തുകൊണ്ട് ശംഖചൂഡനെ വധിക്കാനായി പാഞ്ഞു ചെന്നു. കാലമൃത്യുവിനെപ്പോലെ പാഞ്ഞുവരുന്ന രാമകൃഷ്ണന്മാരെക്കണ്ട് ഭയപ്പെട്ട് യക്ഷൻ സ്ത്രീകളെ ഉപേക്ഷിച്ചു പ്രാണരക്ഷാർത്ഥം വ്യോമവീഥിയിലേക്കുയർന്നു. 
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
   Sasi Narayanan: പല്ലാരിമംഗലം ബ്രദേഴ്സ് 
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
         അങ്ങനെ ആ അഹങ്കാരിയെ വിടാൻ പാടില്ലെന്നു പറഞ്ഞ് പീതാംബരനും അവൻറെ പിന്നാലെ അംബരവീഥിയിലേക്ക് കുതിച്ചുചാടി. ഈ സമയത്ത് ബലരാമൻ ഗോപസ്ത്രീകളെ കാത്തുകൊണ്ടിരുന്നു. ആകാശത്തിൽ വച്ച് കൃഷ്ണൻ അവനെ വധിച്ച് അവൻറെ ശിരസ്സിലിരുന്ന ചൂഡാരത്നം പറിച്ചെടുത്തു ജ്യേഷ്ഠനു കൊണ്ടുവന്നു കൊടുത്തു. 

        ഗോപവനിതകൾ രാത്രികാലങ്ങളിൽ അവരവരുടെ ഗൃഹം വെടിഞ്ഞ് ലീലാസങ്കേതങ്ങളിലേക്ക് പോയ്ക്കൊണ്ടിരുന്നത് അവരുടെ വീട്ടുകാർ ആരും അറിഞ്ഞിരുന്നില്ല. കൃഷ്ണമായയാൽ അവർ ആ സമയം ഗാഢനിദ്രയിലായിരിക്കും. ഭക്തകളായ ഗോപയോഷാമണികൾക്ക് ഭഗവാൻ നൽകിയ ഒരു അനുഗ്രഹമായിരുന്നു അത്.   (തുടരും)
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
ചോദ്യം:-- 1.    ആരായിരുന്നു ശംഖചൂഡൻ?

    2.   നിങ്ങൾ വായിച്ചിട്ടുള്ള ഭാഗവതഗ്രന്ഥം
           ഇതിൽ ഏതാണ്?

              1)  ഭാഗവതം കിളിപ്പാട്ട്

               2) സംസ്കൃത മൂലം 

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
        വായിച്ചവർക്ക് ഉത്തരം കമന്റ് ചെയ്യാം 
•••••••••••••••••••••••••••••••••••••••••••••••••••••••••••
    നാളെ  -----!!!  സുദർശനശാപമോചനം  !!!!

************************************************


🌹 *നവരാത്രിയും നിറങ്ങളും തമ്മിലുള്ള ബന്ധം-ഓരോ ദിവസവും ജപിക്കേണ്ട മന്ത്രങ്ങൾ* 🎙


*ദുർഗ്ഗാദേവിയുടെ ഒൻപത് വ്യത്യസ്ത അവതാരങ്ങളെയാണ് നവരാത്രി ദിവസങ്ങളിൽ പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്നത്. ഒൻപത് രാത്രികളിലുമായി നടക്കുന്ന ആഘോഷങ്ങൾക്ക് പത്താം  ദിവസമാണ് പരിസമാപ്തി ആകുന്നത്. സാധാരണയായി പത്തു  ദിവസങ്ങളിൽ പത്തു  നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നാണ് നിർബന്ധം*.
*ഓരോ വർഷവും കലണ്ടറിനനുസരിച്ച് ധരിക്കേണ്ട നിറങ്ങളും മാറും. ഒപ്പം ഇവ കൃത്യമായി ആചരിക്കുമ്പോൾ ചില ഗുണഫലങ്ങളും ലഭിക്കും*.



💠 *ഫലം*💠


 *അവിവാഹിതകൾക്ക് യോഗ്യരായ വരൻ, അലൗകീക സുഖങ്ങളും ദിവ്യത്വം, സുഖ സമൃദ്ധി, ദുഷ്ടശക്തികളിൽ നിന്ന് രക്ഷ, വ്യാധികളിൽ നിന്ന് മോചനം തുടങ്ങി എല്ലാവിധ കഷ്ടങ്ങളിൽ നിന്നും മോചനം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു*.

*പ്രഥമദിനം - മഹാശൈലപുത്രി*

*രണ്ടാം ദിനം* - *ബ്രഹ്മചാരിണീ*


*മൂന്നാം ദിനം: ദേവി ചന്ദ്രഘണ്ട*


*നാലാം ദിനത്തില് ദേവി കൂശ്മാണ്ഡ*

*അഞ്ചാം ദിനം - സ്കന്ദജനനീ*

*ആറാം ദിവസം ദേവി കാത്യായനി*


*ഏഴാം ദിവസം കാലരാത്രി പൂജ*

*എട്ടാം ദിനം മഹാഗൗരി*
 
*ഒമ്പതാം നാളിൽ  ദേവി സിദ്ധിദാത്രി*


🔥 *ഭക്തൻ ചെയേണ്ടത്*🌹


*പുലര്‍ച്ചെ തന്നെ കുളിച്ച് ദേവീക്ഷേത്രദര്‍ശനം നടത്തണം. മാത്രമല്ല മത്സ്യ-മാംസാദികള്‍ ഒഴിവാക്കി ഒരിക്കലൂണ് നടത്തുകയാണ് ചെയ്യേണ്ടത്*.
*നവരാത്രി പൂജയും വ്രതവും മാത്രമല്ല ഓരോ ദിവസം പൂജ ചെയ്യുമ്പോള്‍ ധരിയ്‌ക്കേണ്ട വസ്ത്രത്തിനുമുണ്ട് പ്രാധാന്യം*. *ഒമ്പത് ദിവസങ്ങളിലും ഏതൊക്കെ നിറത്തിലുള്ള വസ്ത്രമാണ് ധരിയ്‌ക്കേണ്ടത് എന്ന് നോക്കാം. ഇത് ഐശ്വര്യത്തിനും സമ്പല്‍സമൃദ്ധിയ്ക്കും കാരണമാകും*

*നവരാത്രിയുടെ 9 ദിവസങ്ങളിൽ ഓരോ ദിവസത്തിനും പ്രത്യേക കളർ  ധരിക്കേണ്ടതായി ഉണ്ട്* .

*സ്ത്രീകൾ ആ നിറത്തിലുള്ള വസ്ത്രങ്ങൾ ഓരോ ദിവസവും അണിയുന്നു.ഭൂരിഭാഗം പേർക്കും നവരാത്രിയുടെ ഓരോ ദിവസത്തിലെയും പ്രത്യേകതകൾ അറിയാം.ഓരോ ദിവസവും ദുർഗാദേവിയുടെ 9 വിവിധ ഭാവങ്ങളാണ് പ്രതിനിധാനം ചെയ്യുന്നത്*.
*ദുർഗാദേവിയുടെ ഓരോ ഭാവവും 9 വിവിധ നിറങ്ങളെ സൂചിപ്പിക്കുന്നു.പലർക്കും ഈ നിറങ്ങളുടെ പാരമ്പര്യത്തെക്കുറിച്ചു അറിയില്ല.ഓരോ നിറവും 9 ദിവസങ്ങളുടെ ആഘോഷവും തമ്മിലുള്ള ബന്ധം പറയാം*

*ആദ്യദിനം (ചുവപ്പ് നിറം )* 1⃣

*നവരാത്രിയുടെ ഒന്നാം ദിവസത്തെ 'പ്രതിപദ 'എന്നാണ് വിളിക്കുന്നത്.ഈ ദിവസം ദുർഗാദേവി ശൈലപുത്രിയായി മാറുന്നു.അതായത് 'പർവ്വതങ്ങളുടെ പുത്രി '.ഈ രൂപത്തിലാണ് ദുർഗ്ഗാദേവി ഭഗവാൻ ശിവനോടൊപ്പം ആരാധിക്കുന്നത്.പ്രതിപദ ദിവസം ചുവന്ന നിറം കൂടുതൽ ഉന്മേഷവും ഉണർവും നൽകും*.

*പൂര്‍വ്വജന്മത്തിലെ സതീദേവിയെപ്പോലെ ദേവി ഈ ജന്മത്തിലും പരമശിവന്റെ അര്‍ദ്ധാംഗിനിയാണ്. വൃഷഭസ്ഥിതയായി ത്രിശൂലവും താമരപ്പൂവും ധരിച്ച് മരുവുന്നു. നന്തിയാണ് ദേവിയുടെ വാഹനം. സതി, ഭവാനി, പാർവതി, ഹൈമവതി എന്നീ നാമങ്ങളും ശൈലപുത്രിക്കുണ്ട്*.

*ദേവിയുടെ ഈ രൂപം മനസ്സില്‍ സ്മരിച്ചുകൊണ്ട്  നവരാത്രിയുടെ ഒന്നാം ദിവസത്തില്‍ ദേവീ പൂജയ്ക്ക് ജപിക്കേണ്ട മന്ത്രം* 👇

*വന്ദേ വാഞ്ഛിതലാഭായ*
*ചന്ദ്രാര്‍ധാകൃതശേഖരാം*
*വൃഷാരൂഢാം ശൂലധരാം*
*ശൈലപുത്രീം യശസ്വിനീം*

*ഈ മന്ത്രം ഭക്തിപൂര്‍വ്വം ശൈലപുത്രിയായ ദേവിയെ സങ്കല്‍പ്പിച്ചു ജപിക്കുക. സര്‍വ അഭീഷ്ടങ്ങളും സാധിക്കും*.


*രണ്ടാം ദിനം (നീല നിറം)* 2⃣

*രണ്ടാം ദിവസം അഥവാ ദ്വിതിയയിൽ ദുർഗ്ഗാദേവി ബ്രഹ്മചാരിണിയുടെ രൂപം ഉൾക്കൊള്ളുന്നു.ഇത്തരത്തിൽ ദേവി എല്ലാവർക്കും സന്തോഷവും അഭിവൃദ്ധിയും നൽകുന്നു.മയിൽ‌പ്പീലി നീലനിറം ഈ ദിവസം കൂടുതൽ ഊർജ്ജം നൽകും*.

*ബ്രഹ്മശബ്ദത്തിന് തപസ്സ് എന്നും അര്‍ത്ഥമുണ്ട്. ശിവന്റെ പത്നിയായ് തീരുവാൻ നാരദമുനിയുടെ നിർദ്ദേശപ്രകാരം കഠിനതപസ്സ്‌ അനുഷ്ഠിച്ചതിനാൽ ദേവിയ്ക്ക് ബ്രഹ്മചാരിണി എന്ന നാമം ലഭിച്ചു*.

*കയ്യിൽ ജപമാലയും കമണ്ഡലുവും ഏന്തി തപസ്സു ചെയ്യുന്ന രൂപത്തിലുള്ള ദുർഗ്ഗയാണ് ബ്രഹ്മചാരിണീ*. *ഇലഭക്ഷണം പോലും ത്യജിച്ചു കൊണ്ടാണ് തപസ്സ് ചെയ്യുന്നതെന്നാണ് വിശ്വാസം*. *അതു കൊണ്ട് ദേവിക്ക് അപര്‍ണ്ണ എന്ന പേരുണ്ടായി*. *രണ്ടാം രാത്രി ബ്രഹ്മചാരിണിയുടെ* *ആരാധനയ്ക്കായ് നീക്കി*
*വയ്ക്കപ്പെട്ടിരിക്കുന്നു*

*നവരാത്രിയുടെ രണ്ടാം ദിവസത്തില്‍ ദേവീ പൂജയ്ക്ക് ജപിക്കേണ്ട മന്ത്രം* 👇

“ *ദധാനാ കരപദ്മാഭ്യാമക്ഷമാലാ* *കമണ്ഡലൂ*
*ദേവീ പ്രസീദതു മയി* *ബ്രഹ്മചാരിണ്യനുത്തമാ*:”

*ഈ മന്ത്രം ഭക്തിപൂര്‍വ്വം* *ബ്രഹ്മചാരിണീരൂപിയായ* *ദേവിയെ*
*സങ്കല്‍പ്പിച്ചു ജപിക്കുക*. *സര്‍വ ഐശ്വര്യങ്ങളും സാധിക്കുകയും മന:ശാന്തി ലഭിക്കുകയും ചെയ്യും*.

*മൂന്നാം ദിനം (മഞ്ഞ നിറം )* 3⃣

*തൃതീയ അഥവാ മൂന്നാം ദിവസം ചന്രഗാന്ധ രൂപത്തിലാണ് ദുർഗാദേവിയെ ആരാധിക്കുന്നത്.ഈ രൂപത്തിൽ അർദ്ധചന്ദ്രനെ ദേവി തലയിൽ ചൂടും.ഇത് ധൈര്യം,സൗന്ദര്യം എന്നിവയെ പ്രതിനിധാനം ചെയ്യുന്നു.രാക്ഷസന്മാർക്ക് നേരെ യുദ്ധം ചെയ്യുന്നതാണ് ചന്ദ്രഗാന്ധ.മഞ്ഞനിറം എല്ലാവരുടെയും മൂഡിനെ ഉണർത്തും*.

*ദേവിയുടെ തിരുനെറ്റിയില്‍ അര്‍ദ്ധചന്ദ്രരൂപത്തില്‍ ഒരു മണിയുണ്ട്. ആ മണിയാണ് ചന്ദ്രഘണ്ഡ രൂപിണിയായ ദേവീ സങ്കല്‍പ്പത്തിനാധാരം. സ്വര്‍ണ്ണവര്‍ണ്ണമുള്ള ശരീരവും പത്തു കൈകളുമുണ്ട്. എല്ലാകൈകളിലും ദിവ്യായുധങ്ങള്‍ ധരിച്ചിരിക്കുന്നു. സിംഹവാഹനസ്ഥയായ ദേവിയുടെ മണിനാദം കേട്ടാല്‍ തന്നെ ദുഷ്ടന്മാര്‍ക്ക് ഭയവും ശിഷ്ടജനങ്ങള്‍ക്ക് ശാന്തിയും ലഭിക്കും*.

*യുദ്ധ സന്നദ്ധയായി നില്‍ക്കുന്ന ദേവീഭാവമാണ് മൂന്നാം നവരാത്രിയിലേത്. ഈ രൂപത്തില്‍ ദേവിയെ ഭജിക്കുന്നവര്‍ക്ക് ശത്രു വിജയം, കാര്യ സിദ്ധി, ഐശ്വര്യം എന്നിവ കരഗതമാകുന്നതാണ്*.

“ *പിണ്ഡജ പ്രവരാരൂഢാ ചന്ദകോപാസ്ത്രകൈര്യുതാ*

*പ്രസാദം തനുതേ മഹ്യം ചന്ദ്രഘണ്ടേതി വിശ്രുതാ*”

*എന്ന മന്ത്രം കൊണ്ടാണ് ഈ ദിവസം ദേവീ ഉപാസന ചെയ്യേണ്ടത്*.

*നവരാത്രി മൂന്നാം ദിവസത്തില്‍ കന്യാപൂജയ്ക്കായി ദേവിയെ കല്യാണിയായി ആരാധിക്കണം*.

*കല്യാണീആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം*.👇

*കലാത്മികാ കലാതീതാം*
*കാരുണ്യ ഹൃദയാം ശിവാം*
*കല്ല്യാണ ജനനീ നിത്യാം*
*കല്ല്യാണീം പൂജ്യയാമ്യഹം*

*നാലാം ദിനം (പച്ച നിറം )* 4⃣

*നാലാം ദിവസം അഥവാ ചതുർത്ഥിക്ക് ദേവി കുഷ്മണ്ട രൂപം സ്വീകരിക്കുന്നു.ഈ ലോകം കുഷ്മണ്ട ചിരിച്ചുകൊണ്ട് പച്ചപ്പാക്കി സൃഷ്ടിച്ചു.അതിനാൽ ഈ ദിവസം പച്ചനിറം സ്വീകരിക്കുന്നു*.


*പ്രപഞ്ച ഉത്ഭവത്തിന്റെ ആദിസ്വരൂപവും കാരണ ശക്തിയും ദേവിയാണല്ലോ. ആ സൃഷ്ടിക്ക് മുമ്പ് ദേവിയില്‍നിന്നും ഉദ്ഭവിച്ചതായ ദിവ്യമായ പ്രകാശം സര്‍വ്വ ലോകങ്ങളിലും വ്യാപിച്ചു. പിന്നീട് ആ പ്രകാശം സര്‍വ്വ ചരാചരങ്ങളിലും പ്രവേശിച്ച് ശോഭിച്ച് തിളങ്ങി. മഹാ തേജസ്വിനിയായ ദേവിക്ക് അഷ്ടഭുജങ്ങളുണ്ട്. കമണ്ഡലു, ധനുസ്സ്, ബാണം, പുഷ്പം, അമൃതകലശം, ചക്രം, ഗദ, ജപമാല എന്നിവ ധരിച്ച് സിംഹവാഹിനിയായി ദേവി പരിലസിക്കുന്നു*.

*നാലാം ദിവസം ദേവീ ഉപസനയ്ക്കായി ഉപയോഗിക്കേണ്ട മന്ത്രം*👇

“ *സുരാസമ്പൂര്‍ണ കലശം* *രുധിരാപ്ലുതമേവ ച*
*ദധാനാ ഹസ്തപദ്മാഭ്യാം* *കൂഷ്മാണ്ഡാ ശുഭദാസ്തു മേ*”

*നവരാത്രി നാലാം ദിവസം കന്യാപൂജയ്ക്കായി ദേവിയെ രോഹിണിയായി ആരാധിക്കണം*.

*രോഹിണീ ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം*.👇

“ *അണിമാദി ഗുണാധാരാ*
*മകരാദ്യക്ഷരാത് മികാം*
*അനന്തശക്തി ഭേദാതാം*
*രോഹിണീം പൂജ്യയാമ്യഹം*”


*അഞ്ചാം ദിനം (ചാര നിറം )* 5⃣

*അഞ്ചാം ദിവസമായ പഞ്ചമിക്ക് ദുർഗ്ഗാദേവി സ്കന്ദമാതാ അവതാരം എടുക്കുമെന്ന് വിശ്വസിക്കുന്നു.ഈ ദിവസം ദേവി കൈയിൽ കുഞ്ഞു കാർത്തിക ഭഗവാനുമായി വരുന്നു.ചാരനിറം മാതാവ് കുഞ്ഞിനെ ഏതു അപകടത്തിൽ നിന്നും തന്റെ കരങ്ങളിൽ സുരക്ഷിതയാക്കി വയ്ക്കും എന്നതിനെ സൂചിപ്പിക്കുന്നു*.


*ജഗത് മാതാവായ ദേവിയുടെ മടിത്തട്ടില്‍ പുത്രന്‍ സുബ്രഹ്മണ്യന്‍ സാന്നിദ്ധ്യമരുളുന്നു*.
*സ്കന്ദമാതാവായ പരാശക്തിയുടെ സങ്കല്പം ചതുര്‍ഭുജയാണ്*.

*രണ്ടു കൈകളിലും താമരപ്പൂവും താഴത്തെ ഒരു കൈ പുത്രനെ വാത്സല്യപൂര്‍വ്വം തഴുകുന്ന തരത്തിലും, മറ്റേ കൈയില്‍ വരദമുദ്രയും ധരിച്ചിരിക്കുന്നു. സത്യത്തില്‍ സ്കന്ദമാതാവിനെ ആരാധിക്കുന്നതിലൂടെ സ്കന്ദനെ പൂജിക്കുന്ന ഫലം കൂടി ലഭിക്കുന്നു. സുബ്രഹ്മണ്യപ്രീതിക്കും സ്കന്ദമാതാരാധന ഫലപ്രദമാകുന്നു*.

*അഞ്ചാം ദിവസം ദേവീ ഉപാസനയ്ക്ക് ഉപയോഗിക്കേണ്ട മന്ത്രം*👇

“ *സിംഹാസനഗതാ നിത്യം* *പദ്മാശ്രിതകരദ്വയാ*
*ശുഭദാസ്തു സദാ ദേവീ* *സ്കന്ദമാതാ യശസ്വിനീ* “

*എന്നതാണ്. ഈ മന്ത്രം കൊണ്ട് ദേവീ ഉപാസന നടത്തുന്നവര്‍ ദേവിയുടെയും ശ്രീ മുരുകന്റെയും അനുഗ്രഹത്തിന് പാത്രീഭൂതരാകും എന്നതില്‍ തര്‍ക്കമില്ല*.

*നവരാത്രി അഞ്ചാം ദിവസത്തില്‍ കന്യാപൂജയ്ക്കായി ദേവിയെ കാളികയായി ആരാധിക്കണം*.

*കാളികാ ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം*.👇

“ *കാമചാരീം ശുഭാം കാന്താം*
*കാല ചക്ര സ്വരൂപിണീം*
*കാമദാം കരുണോദാരാം*
*കാളികാം പൂജ്യയാമ്യഹം*”


*ആറാം ദിനം (ഓറഞ്ച് നിറം )* 6⃣

*ആറാം ദിവസം ദേവി കാത്യയണി രൂപം എടുക്കുന്നു.ഐതീഹ്യപ്രകാരം പ്രശസ്തനായ ഒരു സന്യാസിയായ 'കാട്ട ' ഒരിക്കൽ അദ്ദേഹത്തിന് ദുർഗാദേവിയെ മകളായി വേണമെന്ന ആഗ്രഹം നിവർത്തിച്ചു.അദ്ദേഹത്തിന്റെ ആഗ്രഹം സഫലമാക്കാനായി ദുർഗ്ഗാദേവി കാട്ടയുടെ മകളായി ഓറഞ്ച് നിറത്തിലുള്ള വസ്ത്രത്തിൽ പ്രത്യക്ഷപ്പെട്ടു.ഇത് ധൈര്യത്തെ സൂചിപ്പിക്കുന്നു*.

*കാത്യായന മഹര്‍ഷി ദേവിയെ തപസ്സുചെയ്ത് ദേവി തന്‍റെ ഗൃഹത്തില്‍ പിറക്കണമെന്നു പ്രാര്‍ഥിച്ചു. ദേവി മഹര്‍ഷിയുടെ ആഗ്രഹം സ്വീകരിച്ച് മഹര്‍ഷിയുടെ ഗൃഹത്തില്‍ അവതാരം ചെയ്തു. അതിനുശേഷം മഹിഷാസുരനെ വധിച്ച് ദേവന്മാര്‍ക്ക് ആശ്വാസമരുളിയെന്നാണ് പുരാണങ്ങള്‍ ഉദ്ഘോഷിക്കുന്നത്* .

*ചതുര്‍ഭുജയായ ദേവി പുഷ്പവും വാളും അഭയമുദ്രകളും ധരിച്ച് സിഹവാഹിനിയായി സര്‍വ്വര്‍ക്കും അനുഗ്രഹാശിസ്സുകളേകി മരുവുന്നു*.

*ആറാം ദിവസം ദേവീ ഉപസനയ്ക്കായി ഉപയോഗിക്കേണ്ട മന്ത്രം* 👇

*ചന്ദ്രഹാസോജ്ജ്വലകരാ* *ശാര്‍ദ്ദൂലവരവാഹനാ*
*കാത്യായനീ ശുഭം ദദ്യാ ദേവീ* *ദാനവഘാതിനീ*

*നവരാത്രി ആറാം ദിവസത്തില്‍ കന്യാപൂജയ്ക്കായി ദേവിയെ ചണ്ഡികയായി ആരാധിക്കണം*.

*ചണ്ഡികാ ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം*.👇

*ചണ്ഡവീരാം ചണ്ഡമായാം*
*ചണ്ഡ മുണ്ഡ പ്രഭംജനീം*
*പൂജയാമി സദാ ദേവീം*
*ചണ്ഡീകാം ചണ്ഡവിക്രമാം*


* *ഏഴാം ദിവസം (വെള്ള നിറം )* 7⃣

*ഏഴാം ദിവസം അഥവാ സപ്തമിയിൽ ദേവി 'കാളരാത്രി 'രൂപമായിരിക്കും സ്വീകരിക്കുക.ഇത് ദേവിയുടെ ഏറ്റവും ക്രൂരമായ രൂപമാണ്.സപ്തമിക്ക് ദേവി കത്തുന്ന കണ്ണുകളുമായി വെള്ള വസ്ത്രത്തിൽ വരുന്നു.വെള്ളനിറം പ്രാർത്ഥനയേയും സമാധാനത്തെയും സൂചിപ്പിക്കുന്നു.കൂടാതെ ദേവി അപകടത്തിൽ നിന്നും സംരക്ഷിക്കുമെന്നും ഉറപ്പ് നൽകുന്നു*.

*ദേവി ശക്തിരൂപം പൂണ്ട് കാളരാത്രിയായി ശോഭിക്കുന്നു. ദേവിയുടെ ഈ രൂപം ശരീരത്തിലേക്ക് പ്രതിഫലിക്കുമ്പോള്‍ മനുഷ്യന്‍ ഭയത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുമെന്നാണ് വിശ്വാസം. ദേവിയുടെ ഭയാനകരൂപം മനോ ദൌര്‍ബല്യം പരിഹരിച്ച് മനുഷ്യനെ കര്‍മ്മനിരതനാക്കാന്‍ വഴി തെളിയിക്കുന്നു. കറുത്ത നിറവും ചിന്നി ചിതറിയ മുടിയും തൃക്കണ്ണുകളില്‍ നിന്നു പ്രവഹിക്കുന്ന അഗ്നിയും ആരെയും ഭയപ്പെടുത്തും. ബ്രഹ്മാണ്ഡത്തെ ഭസ്മമാക്കാന്‍ പോലും ആ ജ്വാലകള്‍ക്ക് ശക്തിയുണ്ട്. കഴുതയാണ്‌ വാഹനം. വരദമുദ്രയും അഭയമുദ്രയും വാളും മറ്റും ധരിച്ച് ചതുര്‍ഭുജയായി ‘ശുഭങ്കരി’ എന്ന പേരില്‍ അറിയപ്പെടുന്നു*.

*ഏഴാം ദിവസം ദേവീ ഉപസനയ്ക്കായി ഉപയോഗിക്കേണ്ട മന്ത്രം*👇

“ *ഏകവേണീ ജപാകര്‍ണപൂര നഗ്നാ ഖരാസ്ഥിതാ*

*ലംബോഷ്ടീ* *കര്‍ണികാകര്‍ണീ* *തൈലാഭ്യക്തശരീരിണീ*
*വാമപാദോല്ലസല്ലോഹലതാകണ്ടകഭൂഷണാ*

*വര്ധനമൂര്‍ധ്വജാ കൃഷ്ണാ കാളരാത്രിര്‍ഭയംകരീ*”

*നവരാത്രി ഏഴാം ദിവസത്തില്‍ കന്യാപൂജയ്ക്കായി ദേവിയെ ശാംഭവിയായി ആരാധിക്കണം*.

*ശാംഭവീ ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം*.👇

*സദാനന്ദകരീം ശാന്താം*
*സര്‍വ്വദേവ നമസ്കൃതാം*
*സര്‍വ്വ ഭൂതാത്മികാം ലക്ഷ്മീം*
*ശാംഭവീം പൂജ്യയാമ്യഹം*


*എട്ടാം ദിനം (പിങ്ക് നിറം )* 8⃣

*നവരാത്രിയുടെ എട്ടാം ദിനമായ അഷ്ടമിയിൽ പിങ്ക് നിറമാണ് ധരിക്കേണ്ടത്.ഈ ദിവസം ദുർഗ്ഗാദേവി എല്ലാ പാപങ്ങളും നശിപ്പിക്കുമെന്നാണ് കരുതുന്നത്.പിങ്ക് നിറം പ്രതീക്ഷയും പുതിയ തുടക്കത്തിലേക്കുള്ള പ്രത്യാശയും നൽകുന്നു*.


*ദേവി ശാന്തസ്വരൂപിണിയും ശുഭ്രവര്‍ണ സ്വരൂപിണിയുമാണ്. പരമശിവനെ ആഗ്രഹിച്ച് കഠിനതപസ്സു ചെയ്ത് ദേവിയുടെ ശരീരം കറുത്തു. സൗന്ദര്യം നശിച്ചു. പക്ഷേ, അത് കണ്ടുനില്‍ക്കാന്‍ ശിവന് കഴിഞ്ഞില്ല. ദേവന്‍ പ്രത്യക്ഷപ്പെട്ട് ദേവിയെ ഗംഗാസ്നാനം കഴിപ്പിച്ച് ശുഭ്രവര്‍ണയാക്കി തീര്‍ത്തു. ദേവിയുടെ വസ്ത്രങ്ങളും ആഭരണങ്ങളും വെളുത്തതായിരുന്നു. വെള്ളക്കാളയുടെ പുറത്ത് കയറി ദേവി സര്‍വ്വര്‍ക്കും ദര്‍ശനം നല്‍കി. ചതുര്‍ഭുജങ്ങളില്‍ ത്രിശൂലം, അഭയമുദ്ര, ഡമരു, വരദമുദ്ര എന്നിവ ധരിച്ച് ഭക്തന്മാര്‍ക്ക്  ദര്‍ശനപുണ്യം നല്‍കി പരിലസിച്ചു*.

*എട്ടാം ദിവസത്തില്‍ ദേവീ ഉപാസനയ്ക്കുള്ള മന്ത്രം*👇

“ *ശ്വേതേ വൃഷേ സമാരൂഢാ ശ്വേതാംബരധരാ ശുചിഃ*
*മഹാഗൗരീ ശുഭം ദദ്യാന്മഹാദേവപ്രമോദദാ*”

*നവരാത്രി എട്ടാം ദിവസം കന്യാപൂജയ്ക്കായി ദേവിയെ ദുര്‍ഗയായി ആരാധിക്കണം*.

*ദുര്‍ഗാ ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം*.👇

*ദുര്‍ഗ്ഗേമേ ദുസ്തരേ കാര്യേ*
*ഭവ ദു:ഖ വിനാശിനീം*
*പുജ്യയാമീ സദാ ഭക്ത്യാ*
*ദുര്‍ഗ്ഗാം ദുര്‍ഗതിനാശിനീം*

*ഒൻപതാം ദിനം (ഇളം നീല )*  9⃣

*നവമി അഥവാ ഒൻപതാം ദിനത്തിൽ ദേവി 'സിദ്ധിധാത്രി 'എന്ന രൂപത്തിലാണ് വരുന്നത്.അന്ന് ഇളം നീലനിറത്തിലുള്ള വസ്ത്രം ദേവി ധരിക്കുന്നു.ഈ രൂപത്തിൽ ദേവിക്ക് അമാനുഷിക ശക്തിയുണ്ടെന്ന് കരുതുന്നു.പ്രകൃതി സൗന്ദര്യത്തോടുള്ള ആദരവാണു ഇളം നീലനിറം സൂചിപ്പിക്കുന്നത്*.

*ദേവി സര്‍വ്വാഭീഷ്ട സിദ്ധികളോടെ എല്ലാവര്‍ക്കും ദര്‍ശനം നല്‍കുന്നു. അണിമ, മഹിമ, ഗരിമ, ലഘിമ, പ്രാപ്തി, പ്രാകാവ്യം, ഈശിത്വം, വശിത്വം എന്നീ അഷ്ടസിദ്ധികള്‍ ഈ സങ്കല്‍പ്പത്തിലൂടെ ആരാധിച്ചാല്‍ കൈവരുമെന്നാണ് വിശ്വാസം. പങ്കജ സംഭവനാദി തൃണാന്തം സര്‍വ ചരാചരങ്ങള്‍ക്കും സിദ്ധികള്‍ നല്‍കുന്നത് ദേവിയാണ്. ചതുര്‍ഭുജങ്ങളില്‍ ഗദാ ചക്രങ്ങളും ശംഖും താമരയും ധരിച്ച് ദേവി സര്‍വാഭീഷ്ട വരദായിനിയായി ദേവി പരിലസിക്കുന്നു*.

*മഹാ നവമിയില്‍ സിദ്ധിദാത്രിയായി ദേവിയെ ഉപാസിക്കേണ്ട സ്തോത്ര ഭാഗം*👇

“ *സിദ്ധഗന്ധര്വയക്ഷാദ്യൈരസുരൈരമരൈരപി*

*സേവ്യമാനാ സദാ ഭൂയാത് സിദ്ധിദാ സിദ്ധിദായിനീ* “

*എന്ന സ്തുതിയാല്‍ ദേവ്യുപാസന ചെയ്യുന്നവര്‍ക്ക് സകല അഭീഷ്ടങ്ങളും കരഗതമാകുന്നതാണ്*.

*നവരാത്രി ഒന്‍പതാം ദിവസം കന്യാപൂജയ്ക്കായി ദേവിയെ സുഭദ്രയായി ആരാധിക്കണം*.

*സുഭദ്രാ ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം*.👇

*സുന്ദരീം സ്വര്‍ണ്ണ വര്‍ണ്ണാഭാം*
*സുഖ സൌഭാഗ്യ ദായിനീം*
*സുഭദ്ര ജനനീം ദേവീം*
*സുഭദ്രാം പൂജ്യയാമ്യഹം*


🔥 *വിജയദശമി ആഘോഷങ്ങള്‍ക്ക് പുറകില്‍* 🔥



*വിജയദശമി ആഘോഷങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്ന രാജ്യമാണ് നമ്മുടേത്. അസുര ചക്രവര്‍ത്തിയായ മഹിഷാസുരന്‍ ഈരേഴു പതിനാലു ലോകങ്ങളിലും ചക്രവര്‍ത്തിയായി വാഴണമെന്നായിരുന്നു ആഗ്രഹം. അതിനായി ചെയ്യാവുന്ന കൊടും ക്രൂരതകളെല്ലാം തന്നെ അയാള്‍ ചെയ്ത് കൂട്ടി. മഹിഷാസുരനെ എതിര്‍ക്കാനാകട്ടെ ലോകത്ത് ഒരു ശക്തിക്കും കഴിയുമായിരുന്നില്ല*.

*മഹിഷാസുരനെ വധിക്കാന്‍ എന്തു ചെയ്യണമെന്ന് ചോദിച്ച്, ബ്രഹ്മാവും മഹേശ്വരനും ഇന്ദ്രാദികളും കൂടി വൈകുണ്ഠത്തില്‍ ചെന്ന് മഹാവിഷ്ണുവിനെ കണ്ടു. ''ഒരു സ്ത്രീയില്‍ നിന്നേ മഹിഷാസുരന് മരണം സംഭവിക്കൂ''എന്ന വരം താന്‍ മഹിഷാസുരന് നല്‍കിയിട്ടുണ്ടെന്ന് ബ്രഹ്മാവ് മഹാവിഷ്ണുവിനോട് പറഞ്ഞു. ആ വരം കിട്ടിയ മഹിഷാസുരന്‍ ''സ്ത്രീ വെറും അബലയല്ലേ?''എന്ന ചിന്തയാല്‍ മരണഭയം കൂടാതെ അഹങ്കാരിയായി*.

*എന്തു ചെയ്യണമെന്ന് ഏവരും ചിന്തിച്ചു നില്‍ക്കുമ്പോള്‍ ബ്രഹ്മാവിന്റെ മുഖത്തുനിന്നും അതിയായ ഒരു തേജസുണ്ടായി. രക്തനിറത്തിലുള്ള അതിന്റെ പ്രകാശം സഹിക്കുവാന്‍ കഴിയാത്തതായിരുന്നു. അപ്പോള്‍ മഹേശ്വരന്റെ ദേഹത്തുനിന്നും ഉഗ്രവും ഭയങ്കരവുമായ വെളുത്ത നിറത്തില്‍ ഒരു ഘോരരൂപിണി, മലപോലെ തമോഗുണിയായി പ്രത്യക്ഷയായി. അതുപോലെ, വിഷ്ണുശരീരത്തില്‍നിന്നും നീല നിറത്തില്‍ ആശ്ചര്യമായ ഒരു രൂപവും ഉണ്ടായി*.

*അതുകണ്ട ദേവന്മാര്‍ ഓരോരുത്തരും ആശ്ചര്യചകിതരായി. അപ്പോള്‍ വീണ്ടും ഇന്ദ്രന്‍, വരുണന്‍, കുബേരന്‍, യമന്‍, വഹ്നി മുതലായ ദിക്പാലകരില്‍നിന്നും തേജസുകള്‍ ഉണ്ടായി. ഇവയെല്ലാം ഒന്നായിത്തീര്‍ന്നു. അത് എല്ലാ ശ്രേഷ്ഠമായ ഗുണങ്ങളുമുള്ള ഒരു സ്ത്രീയായിത്തീര്‍ന്നു. സകലദേവന്മാരില്‍നിന്നുമുണ്ടായ അവള്‍-ശ്രീ മഹാലക്ഷ്മി- മൂന്ന് ഗുണങ്ങളുള്ളവളാണ്. മൂന്ന് ലോകത്തേയും വശീകരിക്കുന്ന സൗന്ദര്യത്തോടുകൂടിയ അവള്‍ക്ക്- പതിനെട്ട് ഭുജങ്ങളും, ആയിരം കൈകളുമുണ്ടായി. ശങ്കരന്റെ തേജസില്‍നിന്ന് വെളുത്ത ശോഭയുള്ള മുഖവും, യമതേജസില്‍നിന്ന് കറുത്ത ഇടതൂര്‍ന്ന നീണ്ട മുടിയുണ്ടായി*.

*അഗ്നിതേജസില്‍നിന്ന് മൂന്ന് കണ്ണുകളും വായുതേജസില്‍നിന്ന് ചുവന്ന ചുണ്ടുകളും, വിഷ്ണുതേജസില്‍നിന്ന് പതിനെട്ട് കൈകളും ഇന്ദ്രതേജസില്‍നിന്ന് മൂന്ന് മടക്കുള്ള വയറും (അത് സുന്ദരീലക്ഷണമാണ്), വരുണ തേജസില്‍നിന്ന് അതിമനോഹരമായ കണങ്കാലുകളും തുടയും അഗ്നിതേജസില്‍നിന്ന് നല്ല ആകാരവും ശബ്ദവും ഉണ്ടായി. ആ തേജോരൂപം കണ്ട വിഷ്ണുഭഗവാന്‍ ദേവന്മാരോട് പറഞ്ഞു- ''ഹേ, ദേവന്മാരെ! നിങ്ങളുടെ പക്കലുള്ള എല്ലാ നല്ല വസ്ത്രങ്ങളും ആഭരണങ്ങളും ആയുധങ്ങളും ഈ ദേവിക്ക്‌കൊടുക്കൂ''എന്ന്*.


*അതുകേട്ട പാലാഴി, ദേവിക്ക് ദിവ്യവും പുതിയതും, നേര്‍ത്തതുമായ ചുകന്ന പട്ടുവസ്ത്രവും നല്ല പവിഴമാലയും കൊടുത്തു. വിശ്വകര്‍മ്മാവ്, കോടിസൂര്യപ്രഭയുള്ള ചൂഡാമണിയും മുടിയില്‍ ചൂടാന്‍ കൊടുത്തു. പിന്നീട് നാനാ രത്‌നങ്ങള്‍ പതിച്ച കുണ്ഡലങ്ങള്‍ കാതിലണിയാനും, വളകള്‍, തോള്‍വളകള്‍ മുതലായവയും ആഭരണങ്ങളായി വിശ്വകര്‍മ്മാവ് കൊടുത്തു. കാലുകളില്‍ അണിയാന്‍ ശബ്ദിക്കുന്ന, സൂര്യനെപ്പോലെ തിളങ്ങുന്ന പൊന്‍ചിലമ്പുകള്‍ ത്വഷ്ടാവു കൊടുത്തു. കഴുത്തിലണിയാന്‍ തിളങ്ങുന്ന രത്‌നമാലയും മോതിരങ്ങളും വണ്ടുവരുന്നതും വാടാത്തതുമായ അതിദിവ്യമായ താമരമാലയും മഹാര്‍ണവം കൊടുത്തു. (വണ്ടുവരണമെങ്കില്‍ മണം (വാസന) വേണം, പക്ഷേ മണമുള്ളത് പിന്നീട് വാടുകയും ചെയ്യും. അതുകൊണ്ടാണ് വാസനയുള്ളതും വാടാത്തതുമായ ആ മാല അതിദിവ്യമായത്). ഇതെല്ലാം കണ്ട ഹിമവാനാകട്ടെ, തന്റെ ഗുഹകളില്‍ പാര്‍ക്കുന്ന നല്ല ലക്ഷണമൊത്ത സിംഹത്തേയും ദേവിക്ക് വാഹനമായി കൊടുത്തു*.

*അങ്ങനെ സര്‍വാഭരണവിഭൂഷിതയായി സ്വര്‍ണവര്‍ണമുള്ള ആ സിംഹത്തിന്റെ പുറത്ത് ദേവി ആസനസ്ഥയായി. അപ്പോള്‍ മഹാവിഷ്ണു തന്റെ സുദര്‍ശനചക്രം ദേവിക്ക് നല്‍കി. ശ്രീ പരമേശ്വരന്‍ തൃശൂലവും ഇന്ദ്രന്‍ വജ്രായുധവും ബ്രഹ്മാവ് ഗംഗാജലം നിറച്ച കമണ്ഡലുവും വരുണന്‍ പാശവും (കയറ്) വാളും പരിചയും കൊടുത്തു. വിശ്വകര്‍മ്മാവ് തന്റെ മൂര്‍ച്ചയുള്ള മഴുവും അമൃത് നിറച്ച രത്‌നപാത്രം കുബേരനും ദേവിക്ക് നല്‍കി. വിഷ്ണുഭഗവാന്‍ എല്ലാവരോടുമായി പറഞ്ഞു- ''നിങ്ങള്‍ക്കുള്ളതെല്ലാം ദേവിക്ക് സമര്‍പ്പിക്കൂ. നിങ്ങളെ ഭയത്തില്‍നിന്നും മോചിപ്പിച്ച് ദേവി നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സാധിപ്പിച്ചു തരും'' എന്ന്. ഹിമവാന്‍ ദേവിക്ക് വാഹനമായി സിംഹത്തെ നല്‍കി ഇരിപ്പിടം കൊടുത്തതിനാലാണ് ദേവിതന്നെ ഹിമവാന്റെ പുത്രിയായി പാര്‍വതി (പര്‍വതനന്ദിനി) എന്ന പേരില്‍ ജനിച്ച് പിതൃസ്ഥാനം നല്‍കി ഹിമവാനെ അനുഗ്രഹിച്ചത്. ക്രോധം, ദ്വേഷം, രാഗം മുതലായ ശത്രുക്കളില്ലാതാകാന്‍ നമുക്ക് ഈ നവരാത്രിദേവിയെ ഭജിയ്ക്കാം*


*ആദിപരാശക്തിദേവി മഹിഷാസുര നിഗ്രഹത്തിന് തയ്യാറാവുകയും അവതാരമെടുക്കുകയും*
*മഹിഷാസുരനെ വധിക്കുകയും*
*ചെയ്തു എന്നാണ് വിജയദശമി  ഐതിഹ്യം*. *തിന്മക്കു മേല്‍ നന്മ  ജയിക്കുകയാണ് അവിടെ ചെയ്തത്. ഈ വിജയമുഹൂര്‍ത്തത്തിന്റെ ഓര്‍മ്മക്കായാണ് വിജയദശമി ആഘോഷിക്കുന്നത്*.

🌹 *പൂജവെപ്പ്* 📖


*പൂജവെപ്പാണ് നവരാത്രിയിൽ  ഏറ്റവും പ്രധാനപ്പെട്ടത്. അതിനായി പുസ്തകങ്ങളും പണിയായുധങ്ങളും എല്ലാം ക്ഷേത്രങ്ങളിലും മറ്റുമായി പൂജവെക്കുന്നു. അഷ്ടമി സന്ധ്യക്കാണ് പൂജവെക്കേണ്ടത്*

*പൂജയെടുപ്പ്* 📖


*വിജയദശമി ദിവസം രാവിലെ കുളിച്ച് ശുദ്ധിയായി വന്ന് വന്നാണ് പൂജക്ക് വെച്ച പുസ്തകങ്ങള്‍ എടുക്കേണ്ടത്. അതിനു ശേഷം "ഹരിശ്രീഗണപതയേ നമ: "എഴുതണം*

*ശ്രീരാമന്‍ രാവണനെ വധിച്ചത് ശ്രീരാമന്‍ രാവണനെ വധിച്ചതും നവരാത്രിയുടെ അവസാനമാണ് എന്നൊരു ഐതിഹ്യമുണ്ട്*.

*ദുര്‍ഗാദേവിക്ക് വേണ്ടി ദുര്‍ഗ്ഗാ ദേവിക്ക് വേണ്ടിയാണ് പൂജ നടത്തുന്നത്. നവരാത്രി വ്രതം ഒമ്പത് ദിവസവും അനുഷ്ഠിച്ച് ഒമ്പതാമത്തെ ദിവസമാണ് വ്രതത്തിന്റെ അവസാനം*.

*ജീവിത വിജയത്തിന് ജീവിത വിജയത്തിന് ഉപകരിക്കുന്ന എല്ലാ കലകളുടേയും ആരംഭത്തിന് ഏറ്റവും അനുയോജ്യമായ ഒരു ദിവസമാണ് വിജയദശമി ദിവസം. അതുകൊണ്ട് തന്നെയാണ് അത് വിദ്യാരംഭമായി അറിയപ്പെടുന്നതും*.

*നവരാത്രി വ്രതത്തെക്കുറിച്ച് പലര്‍ക്കും അറിയില്ല. നവരാത്രി വ്രതം എങ്ങനെ എടുക്കണമെന്നോ എന്താണിതിന്റെ ഫലമെന്നോ പലര്‍ക്കും അറിയില്ല. രാവണനില്‍ നിന്നും സീതയെ വീണ്ടെടുക്കുന്നതിനായി ശ്രീരാമനാണ് ആദ്യമായി നവരാത്രി വ്രതം നോറ്റത്. സര്‍വ്വ കാര്യ സിദ്ധിക്കായാണ് നവരാത്രി വ്രതം നോക്കുന്നത്*.

*അമാവാസി മുതലാണ് വ്രതാരംഭം. കൃത്യമായ ചിട്ടവട്ടങ്ങളോട് കൂടിയാണ് വ്രതം എടുക്കേണ്ടത്. അതുകൊണ്ട് തന്നെ സര്‍വ്വകാര്യസിദ്ധിക്കും വിദ്യാവിജയത്തിനുമാണ് വ്രതം അനുഷ്ഠിക്കേണ്ടത്. സരസ്വതി ദേവിയെയാണ് ഭജിക്കേണ്ടത്. എന്തൊക്കെയാണ് നവരാത്രി വ്രതത്തില്‍ അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം*.

*മന്ത്രം ജപിക്കേണ്ടത്*💠

 *സരസ്വതി നമസ്തുഭ്യം*   *വരദേ കാമ രൂപിണേ* *വിദ്യാരംഭം കരിഷ്യാമി* *സിദ്ധിര്‍ ഭവതു മേ സദാ*

 *എന്ന മന്ത്രമാണ് വ്രതദിനങ്ങളില്‍ ജപിക്കേണ്ടത്*. [108]

*വ്രതം നോക്കാന്‍ കഴിയാത്തവര്‍ പലരും ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടും മറ്റ് ചില കാരണങ്ങള്‍ കൊണ്ടും ഒമ്പത് ദിവസവും വ്രതം നോക്കാന്‍ കഴിയാത്തവരായിരിക്കും. ഇവര്‍ക്ക് സപ്തമി, അഷ്ടമി, നവമി തുടങ്ങിയ ദിവസങ്ങളില്‍ വ്രതം നോക്കാവുന്നതാണ്*

*പൂജിക്കേണ്ടത്*🌹

*മഹാകാളി, മഹാലക്ഷ്മി, സരസ്വതി എന്നീ ദേവീദേവന്‍മാരെയാണ് ആ ദിവസങ്ങളില്‍ പൂജിക്കേണ്ടത്. ഒമ്പത് ദിവസത്തിലെ ആദ്യ മൂന്ന് ദിവസം മഹാകാളിയേയും അടുത്ത മൂന്ന ദിവസം മഹാലക്ഷ്മിയേയും അടുത്ത മൂന്ന് ദിവസം സരസ്വതീ ദേവിയേയും ആണ് പൂജിക്കേണ്ടത്*.

*വ്രതത്തിന്റെ ഫലം*🎇

*വ്രതമെടുക്കുന്നതിലൂടെ മോക്ഷപ്രാപ്തിയും ദാരിദ്ര്യദു:ഖങ്ങള്‍ മാറുന്നതിനും ഉദ്ദിഷ്ടകാര്യത്തിനും ഫലമുണ്ടാവും. മാത്രമല്ല സര്‍വ്വ വിധ ഐശ്വര്യങ്ങള്‍ക്കും നവരാത്രി വ്രതം കാരണമാകും*.

*ഒമ്പത് തിരിയിട്ട വിളക്ക് നവരാത്രി കാലത്ത് ഒമ്പത് തിരിയിട്ട വിളക്കിനു മുന്നില്‍ വേണം വ്രതാനുഷ്ഠാനങ്ങളും മന്ത്രങ്ങളും ചൊല്ലേണ്ടത്. ചന്ദ്രദശ, ചൊവ്വാദശ, ശുക്രദശ എന്നിവയുള്ളവര്‍ വ്രതം എടുക്കുന്നത് ഉത്തമമാണ്*

*നവരാത്രിയ്ക്കായി ബൊമ്മക്കൊലു* 🃏


 *നവരാത്രി ഇന്ത്യയുടെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലുമുള്ള ആഘോഷമാണ്. ഓരോ സ്ഥലത്തും വ്യത്യസ്ഥ രീതികളിലാണ് ആഘോഷിക്കുന്നതെന്നു മാത്രം. കര്‍ണാടകയുടള്‍പ്പടെ ചില സ്ഥലങ്ങളില്‍ പാവകളെ ഒരുക്കിയാണ് നവരാത്രി ആഘോഷിക്കുന്നത്*. *ഗോംബെ ഹബ്ബ എന്നാണ് കര്‍ണാടകത്തില്‍ ഇതറിയപ്പെടുന്നത്. വിവിധ തരത്തിലുള്ള പാവകളെ ഒരു മുറിയില്‍ നിരത്തി ബന്ധുക്കളേയും സുഹൃത്തുകളേയും ഇവ കാണാന്‍ ക്ഷണിക്കുന്നു. രണ്ട് പ്രധാന പാവകളുടെ വിവാഹവും നടത്തും. ഇവയെ പാവകളുടെ നടുവിലാണ് ഇരുത്തുക. പട്ടാടെ ഗോംബെ എന്നാണ് ഇതിനു പറയുക. കേരളത്തിലെ ബ്രാഹ്മണസമുദായത്തിലും ബൊമ്മക്കൊലു എന്ന പേരില്‍ നവരാത്രിക്ക് പാവകളെ നിരത്താറുണ്ട്*. *പാവകളുടെ ഭംഗിയും ആകര്‍ഷണീയതയുമാണ് ഈ ചടങ്ങിന് മാറ്റു കൂട്ടുന്നത്. അല്‍പം ക്ഷമയുണ്ടെങ്കില്‍ പ്രധാന പാവകളെ ബൊമ്മക്കൊലു ഒരുക്കി നവരാത്രിയെ വരവേല്‍ക്കൂ ഭംഗിയായി അലങ്കരിക്കാം. ഇതിനായി സ്വര്‍ണ, വെളളി നിറങ്ങളിലുള്ള ലേസുകള്‍, വെല്‍വെററ് തുണി, മുത്തുമാലകള്‍, കറുത്ത മുടി, പൊട്ടുകള്‍, വിവിധ നിറങ്ങളിലുളള പേപ്പറുകള്‍, പച്ചയും വെളളയും ചുവപ്പും നിറങ്ങളിലുള്ള ബ്ലൗസ് തുണികള്‍ എന്നിവയാണ് വേണ്ടത്*.

*ഇനി പാവകളെ അലങ്കരിക്കാനുള്ള വേഷങ്ങള്‍ തയ്യാറാക്കാം. ഇതിനായി വെല്‍വെറ്റ് തുണി മുറിച്ച് രാജകുമാരിക്കായി ബ്ലസും രാജകുമാരനായി ഷെര്‍വാണിയുമുണ്ടാക്കാം. ഇത് പശയുപയോഗിച്ച് ഒട്ടിച്ച ശേഷം ഉണങ്ങാന്‍ വക്കണം. വേഷത്തിനുള്ള കൈകള്‍ വേറെ വെട്ടിയെടുത്ത് ഒട്ടിക്കുന്നതാണ് നല്ലത്. വെള്ളത്തുണിയുപയോഗിച്ചാണ ധോത്തിയുണ്ടാക്കേണ്ടത്. ആവശ്യത്തിനുള്ള തുണിയോ പേപ്പറോ വെട്ടിയെടുത്ത് രണ്ടുഭാഗങ്ങളും കൂട്ടിയൊട്ടിക്കണം. ഇത് ചരടുപയോഗിച്ച് പാവയെ ഉടുപ്പിക്കാം. രാജകുമാരിക്കായി പച്ചനിറമുള്ള തുണിയില്‍ ഞൊറികളെടുത്ത് പശ വച്ച് ഒട്ടിച്ച് പിന്‍ ചെയ്യാം. ഇതേ നിറമുള്ള തുണി കൊണ്ടു തന്നെ മുന്താണിയും വേറെ നിറമുളള തുണിയുപയോഗിച്ചു ബോര്‍ഡറും കൊടുക്കാം. ലേസുകള്‍ കൊണ്ട് അലങ്കാരവും മുത്തുകളുപയോഗിച്ച് മാലകളുമുണ്ടാക്കാം. മുഖമലങ്കരിക്കാനായി പൊട്ടുകളുപയോഗിക്കാം*.


*കാരിക്കോട് ദേവി ക്ഷേത്രം 30-09-2019*✍
*നവരാത്രി ആരാധന*

ശ്രാവണ മാസത്തിലെ (ചിങ്ങമാസത്തിലെ) തിരുവോണം നക്ഷത്രം വാമന മൂര്‍ത്തിയുടെ പിറന്നാളാണ്. ചിങ്ങത്തിലെ അഷ്ടമി-രോഹിണി ശ്രീകൃഷ്ണന്റെയും പിറന്നാളാണ്. ജീവിതപ്രാരബ്ധങ്ങള്‍ക്കിടയില്‍ ആഘോഷങ്ങള്‍ അത്യാവശ്യം തന്നെ. ദുരിതങ്ങളും ദുഃഖങ്ങളും മറികടക്കാന്‍ മനസ്സിനെ സഹായിക്കുന്നതാണ് ആഘോഷങ്ങള്‍! കന്നിമാസത്തിലെ അമാവാസിയെ ''മഹാലയാമാവാസി'' എന്നു പറയുന്നു. കര്‍ക്കടകത്തിലെ അമാവാസിപോലെ കന്നിമാസത്തിലെ അമാവാസിയും പിതൃതര്‍പ്പണത്തിന് (ശ്രാദ്ധത്തിന്) വിശേഷമായി കരുതുന്നു. കന്നി മാസത്തിലെ കൃഷ്ണപക്ഷ പ്രഥമ മുതല്‍ ശുക്ലപക്ഷ പ്രഥമ വരെയുള്ള 16 ദിവസം മഹാലയ പക്ഷമാണ്. ആ കാലത്തു വരുന്ന അമാവാസി കഴിഞ്ഞ് കന്നി മാസത്തിലെ ശുക്ലപക്ഷ പ്രതിപദം മുതല്‍ ഒമ്പതു ദിവസം പൂജ വെയ്പാണ്. ശരത്കാലത്തിലേയും വസന്തകാലത്തിലേയും നവരാത്രികള്‍ ആഘോഷിക്കുന്നുണ്ടെങ്കില്‍ ശരത്കാലത്തിലെ (കന്നിയിലെ) നവരാത്രിയാണ് രാജ്യമെങ്ങും വലിയ പ്രാധാന്യത്തോടെ ആഘോഷിക്കുന്നത്. കാലന്റെ മഹാഘോരങ്ങളായ ദംഷ്ട്രകളാണ് ഈ രണ്ടു ഋതുക്കളും എന്നാണ് പറയുന്നത്. ഈ കാലം ജനങ്ങള്‍ക്ക് ഏറെ ദുരിതം സൃഷ്ടിക്കുന്നതാണ്. അതുകൊണ്ട് എല്ലാ കഷ്ടതകളും തീരാന്‍ ചണ്ഡികാരൂപിണിയായ ദുര്‍ഗ്ഗാദേവിയെ ശരണം പ്രാപിക്കലാണ് നവരാത്രി പൂജ കൊണ്ടു ഉദ്ദേശിക്കുന്നത്. സര്‍വവിധ വിജയങ്ങള്‍ക്കായി പ്രഥമ മുതല്‍ മൂന്നു ദിവസം ദുര്‍ഗ്ഗാരൂപിണിയായ (കാളിയെ) ദേവിയെ പൂജിക്കുന്നു. നാലാം ദിവസം മുതല്‍ ആറാം ദിവസം വരെ സര്‍വവിധ ഐശ്വര്യങ്ങള്‍ക്കായി ലക്ഷ്മീസ്വരൂപിണിയായ മഹാലക്ഷ്മിയും. സപ്തമി മുതല്‍ അഷ്ടമി നവമി വരെ സര്‍വവിധ വിദ്യയ്ക്കായി (ജ്ഞാനത്തിനായി) വിദ്യാസ്വരൂപിണിയായ സരസ്വതീ ദേവിയേയും പൂജിക്കുന്നു. പിന്നീട് ദശമി നാളില്‍ (വിജയദശമി) ഈ മൂന്നു പേരും ചേര്‍ന്ന വിജയ സ്വരൂപിണിയായി ത്രിപുര സുന്ദരിയേയും ആരാധിക്കുന്നു. എല്ലാ അജ്ഞാനങ്ങളും നീങ്ങി, ജ്ഞാനം-വിദ്യ-അറിവ്-വരുമ്പോള്‍ കഷ്ടതകളും ദുരിതങ്ങളും നിശ്ശേഷം തീരുന്നു. ഇതാണ് സങ്കല്‍പ്പവും അനുഭവവും!

''ലക്ഷ്മീ പ്രദാന സമയേ നവവിദ്രുമാഭാം വിദ്യാ പ്രദാന സമയേ ശരതിന്ദുശുഭ്രാം വിദ്വേഷി വര്‍ഗ്ഗ വിജയേളപി തമാലനീലാം ദേവിം ത്രിലോകജനനീം ശരണം പ്രപദ്യേ!''

(സാരം : ലക്ഷ്മീ പ്രദാന സമയത്ത് ദേവി പുതിയ പവിഴത്തിന്റെ ശോഭയോടും, വിദ്യാ (ജ്ഞാനം-അറിവ്)-പ്രദാന സമയത്ത് ശരത്കാല ചന്ദ്രികയുടെ ശോഭയോടും, ശത്രുവര്‍ഗ്ഗത്തെ ജയിക്കുന്ന സമയത്ത് കടുംനീല (കറുപ്പ്) ശോഭയോടും കൂടി വിളങ്ങുന്ന, മൂന്നു ലോകങ്ങളുടേയും മാതാവായ ആ ത്രിപുര സുന്ദരീ ദേവിയെ ഞാന്‍ ശരണം പ്രാപിക്കുന്നു.

നവരാത്രി ആരംഭിക്കുന്നതിനു മുമ്പുതന്നെ അമ്മമ്മ (മുത്തശ്ശി) മച്ചിന്‍ മുകളിലെ പഴയ വലിയ മരപ്പെട്ടികളില്‍ ഉറങ്ങിക്കിടക്കുന്ന ''ബൊമ്മക്കൊലുകള്‍'' ശ്രദ്ധയോടെ എടുത്ത് തുടച്ച്, മിനുക്കി, ചായം തേച്ച് അവയ്ക്കു ചേര്‍ന്ന ഉടപ്പുകള്‍ തുന്നി (കുട്ടികുപ്പായങ്ങള്‍) നവരാത്രി ആഘോഷത്തിനുള്ള തിരക്കിലാകും. ആദ്യം നവരാത്രി പൂജ ചെയ്തത് ശ്രീരാമചന്ദ്രസ്വാമിയാണത്രെ! അതുകൊണ്ടായിരിക്കും നവരാത്രി ബൊമ്മക്കൊലുവില്‍ ശ്രീരാമചരിതം സ്മരിക്കുന്ന ബൊമ്മകള്‍ക്ക് പ്രാധാന്യം ലഭിച്ചത്. നവരാത്രി പൂജയ്ക്ക് ആദ്യം കലശം അലങ്കരിച്ചുവെയ്ക്കുന്നു. പിന്നീട് ഓരോ ബൊമ്മകളായി സ്ഥാനം പിടിക്കുന്നു. അങ്ങനെ ഒമ്പതു പടികള്‍ (തട്ടുകള്‍) നിറയെ കമനീയമായി അലങ്കരിച്ച് വിവിധതരം ബൊമ്മകള്‍ (പ്രതിമകള്‍) വെക്കുന്നു. ഏറ്റവും മുകളിലായി ദുര്‍ഗ്ഗയും (കാളിയും) മഹാലക്ഷ്മിയും സരസ്വതീ ദേവിയും പിന്നെ ത്രിപുര സുന്ദരിയേയും വെച്ച് അലങ്കരിക്കുന്നു. നവരാത്രി വ്രതം നോല്‍ക്കണം. പ്രത്യേകിച്ച് കുട്ടികള്‍ (വിദ്യാര്‍ത്ഥികള്‍)! അവരുടെ ഭാവി ശോഭനമാക്കാന്‍! നവരാത്രി പൂജയ്ക്ക് ഓരോ ദിവസവും ഓരോ നൈവേദ്യങ്ങളാണ് ചുണ്ടലും (കടല), ചെറുപയറും വന്‍പയറും കൊഴുക്കട്ടയും, അപ്പവും, അടയും, വിവിധതരം പായസങ്ങളും പൂജാ നൈവേദ്യങ്ങളാണ്. അഷ്ടമി ദിവസം ഏവരും അവരുടെ ആയുധങ്ങളും (പണിയായുധങ്ങള്‍) വിദ്യാര്‍ത്ഥികള്‍ പുസ്തകങ്ങളും പേനയും എല്ലാം ''പൂജവെയ്പ്പി''നായി ഒരുക്കുന്നു. നവമി നാളില്‍ 'കെടാവിളക്ക്' കൊളുത്തി മൂന്നുനേരവും പൂജിച്ച്, അടുത്ത ദിവസം ദശമിനാളില്‍ (വിജയദശമി) വെളുത്ത പുഷ്പങ്ങളെക്കൊണ്ട് അര്‍ച്ചന ചെയ്ത് പാല്‍പ്പായസം നൈവേദ്യമായി സമര്‍പ്പിക്കും! പിന്നീട് സദ്യയും ഒരുക്കും! നവരാത്രിക്കാലമായാല്‍ ഏവരും കൂട്ടംകൂട്ടമായി ഓരോ വീട്ടിലും ചെന്ന് അവിടെ ഒരുക്കിയിരിക്കുന്ന 'ബൊമ്മക്കൊലു'ക്കള്‍ കണ്ട് സന്തോഷിക്കുക പതിവാണ്. ഓരോരുത്തരും അവരവരുടെ മനോധര്‍മം പോലെ വിവിധതരം ബൊമ്മക്കൊലുകള്‍ ഒരുക്കാറുണ്ട്! ''ബൊമ്മക്കൊലു'' കാണാന്‍ വരുന്നവരെയെല്ലാം ദേവിയാണെന്ന് കരുതി സ്വീകരിച്ച് പൂജിച്ച് അവര്‍ക്ക് വസ്ത്രം, പൂവ്, കുങ്കുമം മുതലായവ നല്‍കി ദേവീ പ്രീതി നേടുമായിരുന്നു. (കേരളത്തിനെ അപേക്ഷിച്ച് ഇതര സംസ്ഥാനങ്ങളില്‍ നവരാത്രി പൂജ വളരെ കേമമാണ്. ഒരുപക്ഷേ കേരളത്തിന് തിരുവോണമായിരിക്കാം അതിപ്രാധാന്യമായി തോന്നിയത്.) നവരാത്രി സന്ധ്യകള്‍ എന്നും സംഗീത സാന്ദ്രമായിരുന്നു. നവരാത്രിക്ക് കീര്‍ത്തനങ്ങള്‍ പാടാന്‍ മാത്രമായി പാട്ടുപഠിപ്പിച്ചിരുന്ന 'അന്തക്കാലം' ഇന്ന് കാസറ്റുകളായി മാറിയ 'ഇന്തക്കാലം'!

കാലത്തിന്റെ വൈഭവം! അമ്മമ്മ പറയുമായിരുന്നു- ''നവരാത്രി വ്രതമെടുത്താല്‍ വിചാരിച്ച ഏതുകാര്യവും സാധിക്കും'' എന്ന്. അന്നു പരീക്ഷയില്‍ നല്ല മാര്‍ക്കു ലഭിക്കാന്‍, ഡാന്‍സിനും പാട്ടിനും എല്ലാം ഒന്നാമതാകാന്‍ വ്രതമെടുത്തു. എന്നിട്ടും രണ്ടാം സമ്മാനം കിട്ടുമ്പോള്‍ പരിഭവിച്ചു. ''ഇത്രയും വ്രതമെടുത്തിട്ടും എന്തേ ദേവീ ഞാന്‍ രണ്ടാമതായത്'' എന്ന്. അമ്മമ്മയ്ക്ക് അതിനും മറുപടി ഉണ്ടായിരുന്നു. ശ്രദ്ധ പിഴച്ചിട്ടുണ്ടാവും. അതല്ലെങ്കില്‍ അവര്‍ (ഒന്നാം സ്ഥാനക്കാര്‍) കൂടുതല്‍ നിഷ്‌കര്‍ഷയോടെ ചെയ്തിരിക്കും. പിന്നെ ഈ വക നിസ്സാരകാര്യങ്ങള്‍ക്കല്ല വ്രതമെടുക്കേണ്ടതെന്നു മനസ്സിലായി. ജ്ഞാനം ലഭിക്കാനായിരിക്കണം ദേവിയെ ഭജിക്കേണ്ടത്. കാരണം ആ പരാശക്തി ദേവകാര്യങ്ങള്‍ സാധിച്ചുകൊടുക്കാനാണ് ഓരോ മൂര്‍ത്തീരൂപങ്ങള്‍ എടുത്തത്. അതുകൊണ്ടു ദേവിയെ ആ പരാശക്തിയെ ശ്രദ്ധയോടെ ഭജിച്ച് അജ്ഞാനം ഇല്ലാതാക്കി ജ്ഞാനം വര്‍ധിപ്പിക്കൂ... ദുഃഖങ്ങള്‍ ഇല്ലാതാകും...
ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  192

സാംഖ്യ ബുദ്ധിയോടുകൂടെ ഉള്ള ജീവിതം അതിനെ ഭഗവാൻ " അശോച്യാൻ അന്വ ശോച സ്ത്വം എന്നു തൊട്ടു തുടങ്ങി "സുഖദുഃഖേ സമേ കൃത്വ " എന്ന ശ്ലോകം വരെ സാംഖ്യ ബുദ്ധിയെ പറഞ്ഞു. അതായത് ശുദ്ധമായ ജ്ഞാനത്തിനെ പറഞ്ഞു. ജ്ഞാനത്തിന്റെ സ്വരൂപം പറഞ്ഞു. ആത്മാ നിത്യ ശുദ്ധ മുക്ത സ്വഭാവം . അത് നിത്യമാണ് അതിൽ അതല്ലാതെ ഒരു പൊരുൾ ഇല്ലാത്തതു കൊണ്ട് അതീവ ശുദ്ധമാണ്. അതിനെ അറിയുന്ന തോടുകൂടെ ജ്ഞാനം പൂർണ്ണമാവുന്നതുകൊണ്ട് അത് ബുദ്ധമാണ്. യാതൊരു ബന്ധവും അതിനില്ലാത്തതു കൊണ്ട് , കാലം കൊണ്ടോ ദേശം കൊണ്ടോ ബന്ധിക്കപ്പെടാത്തതു കൊണ്ട് അതു മുക്തമാണ്. നിത്യ ശുദ്ധമാണ് നിത്യ ബുദ്ധമാണ് നിത്യ മുക്തമാണ്. അതിന്റെ സ്വരൂപം വർണ്ണിച്ചു. ഇത് അറിഞ്ഞ് "സുഖദുഃഖേ സമേ കൃത്വാ " സുഖവും ദുഃഖവും സമമായിട്ട് എന്നു വച്ചാൽ രണ്ടും മാനസികമായ അനുഭവങ്ങൾ ആണെെ. സുഖവും മാനസികമാണ് ദുഃഖവും മാനസികമാണ്. മനസ്സിനെ കടന്നു പോയ ആൾക്ക് പിന്നെ മാനസികാനുഭവങ്ങൾ അത്ര കണ്ടു ബാധിക്കില്ല. ശരീരം, മനസ്സ് ഇത് രണ്ടും ഞാനല്ല .ഞാൻ ഇതിനു സാക്ഷിയായിട്ടുള്ള പ്രജ്ഞ, ഞപ്തി ആണ്.ഇത് തെളിഞ്ഞു കഴിയുമ്പോൾ ചിത്തത്തിലുള്ള വൃത്തികൾ ഒന്നും തന്നെ ബാധിക്കിണില്ല . സ്വപ്നത്തിലുള്ള ദു:ഖം രാവിലെ ഉണർന്ന് എഴുന്നേൽക്കുമ്പോൾ എങ്ങിനെ ബാധിക്കുന്നില്ലയോ അതുപോലെ ലോകത്തിലുള്ള ദു:ഖം സാംസാരികമായിട്ടുള്ള ദു:ഖം ജ്ഞാന ഉണ്ടാകുമ്പോൾ, പ്രത്യഭിജ്ഞ ഉണ്ടാകുമ്പോൾ ഉറക്കത്തിൽ നിന്നും എഴുന്നേറ്റ വന് സ്വപ്നത്തിലെ ദു:ഖം ബാധിക്കാത്തതുപോലെ മാനസികമായ സുഖമോ ദു:ഖമോ അയാളെ സ്പർശിക്കില്ല. അതൊക്കെ പുറമേക്ക് ഉണ്ടാവും.പുറമേക്ക് അതുകൊണ്ടൊന്നും  മാറി കിട്ടില്ല.കുടുംബത്തിലുള്ള പ്രശ്നങ്ങൾ ഒക്കെ പുറമേക്ക് ഉണ്ടെങ്കിലും അതൊന്നും ബാധിക്കാതെ സുഖവും ദു:ഖവും സമമായിട്ട് , സമം എന്നുള്ളത് ചിത്തത്തിലാണ് . സുഖം ദു:ഖം ബാഹ്യലോകത്തിലും. അതൊന്നും ചലിപ്പിക്കാതെ സമഭാവത്തോടു കൂടെ ദ്വന്ദങ്ങളിൽ സമസ്ഥിതിയോടുകൂടെ യുദ്ധത്തിനായി ക്കൊണ്ട് തയ്യാറാവൂ. കർമ്മം ചെയ്യാൻ തയ്യാറാവൂ. ഒരു പാപവും തന്നെ സ്പർശിക്കില്ല. പാപം എന്നു വച്ചാൽ കളങ്കം കർത്തൃത്വബുദ്ധി. ഞാൻ ചെയ്യു ണൂ എന്നുള്ള ഭാവം.ഇത് സ്പർശിക്കില്ല ഇത്രയും പറഞ്ഞിട്ട് ഭഗവാൻ ഇത്രയും നേരം സാംഖ്യ ബുദ്ധിയെ പറഞ്ഞു .ഇനി യോഗ ബുദ്ധിയെ പറയാം.കേട്ടുകൊൾക എന്നാണ് .എന്നു വച്ചാൽ അതിനെ പ്രായോഗികമാക്കാനുള്ള വഴി നമ്മുടെ ദൈനംദിന ജീവിതത്തില്. പ്രായോഗികമായിട്ട് ഈ സത്യത്തിനെ അനുഭവിക്കാനുള്ള വഴി പറഞ്ഞു തരാം കേട്ടോളാ. ആ യോഗ ബുദ്ധി അറിഞ്ഞാൽ എന്താ പ്രയോജനം?
(നൊച്ചൂർ ജി )
Sunil Namboodiri 

Sunday, September 29, 2019


പുരുഷസൂക്തം   -9

തസ്മാദ്യജ്ഞാത് സർവഹുതഃ
സംഭൃതം പൃഷദാജ്യം
പശൂന്താം ശ്ചക്രേ വായവ്യാ-
നാരണാൻ ഗ്രാമ്യാൻശ്ച യേ       8

തസ്മാദ് -ആ ,സർവ f ഹുത :- പൂർണ്ണ ഹോമം ചെയ്യപ്പെട്ട ,യജ്ഞാത് -യാജ്ഞത്തിൽനിന്നും ,പ്രുഷത് -തയ് രും ,ആജ്യം -നെയ്യും ,സംഭ്രുതം -തയാറായി ,താൻ -ആ ,പശൂൻ -പശുക്കളെയും ,ചക്രേ-സൃഷ്ടിച്ചു ,യേ -ഏതൊക്കെ ,വായവ്യാൻ -വായുവിൽ ഗമിക്കുന്നവകളെയും (പക്ഷികളെയും ),ആരണ്യാൻ -വന്യമൃഗങ്ങളെയും ,ഗ്രാമ്യാൻ -വളർത്തു  മൃഗങ്ങളെയും ,ച -അതുപോലെ (സൃഷ്ടിച്ചു ).
പൂർണ്ണമായി ഹോമിക്കപെട്ട ആ യജ്ഞത്തിൽ നിന്നും തയ് രും നെയ്യും തയാറായി .അതുപോലെ പശുക്കളെയും വായുവിലും കാട്ടിലും വീട്ടിലും വസിക്കുന്ന ജീവജാലങ്ങളെയും സൃഷ്ടിച്ചു.
സൃഷ്ടി നടക്കുന്ന ക്രമം കാരണം ഉണ്ടായ ശേഷം കാര്യം എന്ന നിലയിൽ ആണ്.

/////// പൂർണ്ണമായി ഹോമിക്കപെട്ട ആ യജ്ഞത്തിൽ നിന്നും/////
ഈ യജ്ഞത്തിൽ പങ്കെടുക്കുന്നവർ എല്ലാം, തന്നെ തന്നെ പൂർണ്ണമായി സമർപ്പിച്ചുകൊണ്ടാണ്  യജ്ഞം ചെയ്യുന്നത് .ശരീരവും മനസ്സും സ്വധർമ്മത്തിൽ ഒരുപോലെ പൂർണ്ണമായും മുഴുകുന്നു.മനസ്സ് രണ്ടായ  ചിന്തകളെ കൊണ്ടുവരുന്നില്ല.മനസ്സ് ഒഴിച്ച് ലോകത്തിലെല്ലാം പൂർണ്ണമാണ്.അതുകൊണ്ടാണ്  കർമ്മങ്ങൾ പൂർണ്ണമാകാൻ മനസ്സിന്റെ ആധിപത്യം  ഒഴിവാക്കണമെന്ന് പറയുന്നത്.
സാംഖ്യം വ്യക്തമായി ഈ സ്വാഭാവിക സൃഷ്ടി ക്രമത്തെ ഉപദേശിക്കുന്നു.സാംഖ്യമതപ്രകാരം ത്രിഗുണങ്ങൾ പുരുഷനിൽ പ്രവർത്തിച്ച് ഒരു മഹത് തത്വവും അതിൽ വീണ്ടും പ്രവർത്തിച്ച് രണ്ടായി പിരിഞ്ഞ്  അഹംകാരവും തുടർന്ന് മനസ്സും 5 കർമ്മെന്ദ്രിയങ്ങളും 5 ജ്ഞാനേന്ദ്രിയങ്ങളും അടുത്തഭാഗം പഞ്ച തന്മാത്രകളും പഞ്ച ഭൂതങ്ങളും അങ്ങനെ 24 തത്വങ്ങളിലൂടെ പ്രപഞ്ച സൃഷ്ടി അഭിവൃദ്ധി പ്രാപിക്കുന്നു എന്ന് പറയുന്നു.
അതായത് ഈശ്വരൻ എന്നൊരു ചിന്തിക്കുന്ന ആൾ ഇല്ലെന്നും ആരും അവിടെ ഒന്നും ചിന്തിച്ചു കൊണ്ടല്ല ഈ കർമ്മങ്ങൾ നടക്കുന്നതെന്നും  സാരം.
ഈശ്വരൻ ചിന്ത ഇല്ലാത്തവനാണ് .അതായത് അവനു പ്രവർത്തി മാത്രമേ ഉള്ളൂ .അതിനാൽ അവൻ ബ്രഹ്മാണ്ട ത്തെ ഇത്തരത്തിൽ അത്ഭുതകരമായി നിലനിർത്തുന്നു .
നാം ചിന്തിക്കുമ്പോൾ ഇന്ദ്രിയ സംവേദനങ്ങൾ അറിയാതെപോകുന്നു.ജീവിതത്തിലെ വർത്തമാന കാല സത്യമായ  അവസ്ഥ ക്കനുസരിച്ചു പ്രവർത്തിക്കാൻ കഴിയാതെ പോകുന്നു.ചിന്തിക്കാതെ പൂർണ്ണമായും ഇന്ദ്രിയങ്ങളിലൂടെ അനുഭവിക്കാൻ കഴിയുന്നതിനെയെല്ലാം നാം ചിന്തിച്ചു അൽപ്പാൽപ്പമായി അറിയുന്നു. ഒരു വാൾപയറ്റിനിടയിൽ ചിന്തിച്ചാൽ നമ്മുടെ തലപോകും .ചിന്തിക്കാൻ സമയവും “ബോധമില്ലായ്മയും” ആവശ്യമാണ്‌.അയതാർധ്യമായ ഭൂതഭാവിയുടെ സങ്കൽപ്പങ്ങൾ ആവശ്യമാണ്‌.എന്നാൽ ചിന്തിക്കാതെ ബോധപൂർവം പ്രവർത്തിക്കുന്നവൻ ധ്യാനത്തിലും ജീവിതത്തിലും വിജയം നേടുന്നു.ഇത് പറയുമ്പോൾ ചിലരെങ്കിലും ഇതിനെ വെറും “ചിന്തയില്ലായ്മ” ആയി തെറ്റിധരിചെക്കാം .എന്നാൽ അത് അങ്ങനെയല്ല.ചിന്തയില്ലെങ്കിലും ബോധം ഉയർന്നിരിക്കുന്ന അവസ്ഥയാണ് ഇത് എന്നതിനാൽ സ്വാഭാവികമായ ജീവിത വിജയമാണ് ഇവിടെ സംഭവിക്കുന്നത്‌. പൂർണ്ണതയോടെ വിശ്വം മുഴുവൻ സംഭവിക്കുന്ന പുരുഷ ന്റെ യജ്ഞ കർമ്മഗതിയിൽ  ഭാഗഭാക്കായിക്കൊണ്ട് നാം പൂർണ്ണതയോടെ ചെയ്യുന്ന കർമ്മത്തിൽ നിന്നുണ്ടാകുന്ന വിജയംതന്നെയാണ് അത്.

ഒരിക്കൽ പുരാതന സെൻ മാസ്റ്റർ റിന്സായി തന്റെ പ്രഭാഷണത്തിനിടയിൽ പറഞ്ഞു ,"ലോകത്തിലെല്ലാം പൂർണ്ണമാണ് ".അപ്പോൾ ഒരു കൂനൻ എഴുന്നേറ്റു ,"ഗുരോ ,അങ്ങനെയെങ്കിൽ  ഇത്രയും കൂനനായ എന്നെക്കുറിച്ചു എന്ത് പറയും.?"
റിന്സായി :-"ഇത്രയും പൂർണ്ണനായ ഒരു കൂനനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല."
ലോകത്തിൽ മനുഷ്യ മനസ്സ് ഒഴിച്ചു എല്ലാം പൂർണ്ണമാണ് .മനസ്സ് പക്ഷെ ശരിയും തെറ്റും പാപവും പുപുണ്യം  ശരിയും തെറ്റും എന്നൊക്കെ എല്ലാറ്റിനെയും വിഭജിക്കുന്നു.ഒരാൾ മനസ്സിലൂടെ കർമ്മങ്ങൾ ചെയ്യുമ്പോൾ സത്യത്തെ വിഭജിച്ചുകൊണ്ട് ചെയ്യുന്നു.ഇതേകാര്യം തന്നെ ശ്ലോകരൂപേണ നാം ജപിക്കാറും ഉണ്ടല്ലോ.

“    ഓം പൂർണ്ണമദ: പൂർണ്ണമിദം
പൂർണ്ണാത് പൂർണ്ണമുദച്യതേ
പൂർണ്ണസ്യ പൂർണ്ണമാദായ
പൂർണ്ണമേവാവശിഷ്യതേ.
ഓം ശാന്തി: ശാന്തി: ശാന്തി:   ”
//// പൂർണ്ണമായി ഹോമിക്കപെട്ട ആ യജ്ഞത്തിൽ നിന്നും തയ് രും നെയ്യും തയാറായി ./////
പൂർണ്ണമായി മുഴുകി നാം ചെയ്യുന്ന കർമ്മങ്ങൾ മൂലം കർമ്മ സിദ്ധി ഉണ്ടാകുമെന്ന് ഗീത പറയുന്നു.

അഫലാംക്ഷിഭിര്‍യജ്ഞോ വിധിദൃഷ്ടോ യ ഇജ്യതേ യഷ്ടവ്യമേവേതി മനഃ സമാധായ സ സാത്ത്വികഃ      (11)
ഫലാകാംക്ഷയില്ലാതെ, ശാസ്ത്രവിധിപ്രകാരം യജ്ഞം ചെയ്യപ്പെടേണ്ട താണ് എന്ന ഭാവത്തോടെ മനസ്സിനെ യജ്ഞത്തില്‍ സമാഹിതമാക്കി യജിക്കപ്പെടുന്ന ആ യജ്ഞം സാത്വികമാണ്.


കര്‍മണൈവ ഹി സംസിദ്ധിമാസ്ഥിതാ ജനകാദയഃ ലോകസംഗ്രഹമേവാപി സമ്പശ്യന്‍ കര്‍തുമര്‍ഹസി         (20)
മയി സര്‍വ്വാണി കര്‍മാണി സംന്യസ്യാധ്യാത്മചേതസാ നിരാശീര്‍നിര്‍മമോ ഭൂത്വാ യുധ്യസ്വ വിഗതജ്വരഃ           (30) 

സര്‍വക‍ര്‍മ്മങ്ങളും എന്നില്‍ സമര്‍പ്പിച്ചു ആധ്യാത്മിക ബുദ്ധിയോടെ നിഷ്കാമനും നി‍ര്‍മ്മമനുമായി ഭവിച്ചിട്ടു ദുഃഖം കളഞ്ഞു നീ യുദ്ധം ചെയ്യുക.  എന്തുകൊണ്ടെന്നാല്‍ ക‍‍‍ര്‍മ്മം കൊണ്ടുതന്നെയാണ് ജനകാദിക‍ള്‍ സിദ്ധിയെ പ്രാപിച്ചത്. ലോകസംരക്ഷണത്തെ ഓര്‍ത്തിട്ടായാലും നീ പ്രവര്‍ത്തിക്കേണ്ടതാണ്.
നൈവ കിഞ്ചിത്കരോമീതി യുക്തോ മന്യേത തത്ത്വവിത് പശ്യന്‍ ശൃണ്വന്‍ സ്പൃശഞ്ജിഘ്രന്നശ്നന്‍ ഗച്ഛന്‍സ്വപ‍ന്‍ ശ്വസന്‍   (8)

പ്രലപന്വിസൃജന്‍ ഗൃഹ്ണന്നുന്മിഷന്നിമിഷന്നപി ഇന്ദ്രിയാണീന്ദ്രിയാര്‍ഥേഷു വര്‍ത്തന്ത ഇതി ധാരയന്‍        (9)
യോഗയുക്തനായ തത്വജ്ഞ‍ന്‍ കാണുക, കേള്‍ക്കുക, സ്പര്‍ശിക്കുക, മണക്കുക, ഭക്ഷിക്കുക, നടക്കുക, ഉറങ്ങുക, ശ്വസിക്കുക, സംസാരിക്കുക, മലമൂത്രവിസ‍ര്‍ജനം ചെയ്യുക, എടുക്കുക, കണ്ണുതുറക്കുക, കണ്ണടയ്ക്കുക, ഇവയൊക്കെ ചെയ്താലും ഇന്ദ്രിയങ്ങള്‍ വിഷയങ്ങളില്‍ പ്രവര്‍ത്തിക്കുന്നു എന്ന് അറിഞ്ഞുകൊണ്ടുതന്നെ താന്‍ ഒന്നും ചെയ്യുന്നില്ല എന്ന് കരുതുന്നു.

ബ്രഹ്മണ്യാധായ കര്‍മാണി സംഗം ത്യക്ത്വാ കരോതി യഃ ലിപ്യതേ ന സ പാപേന പദ്മപത്രമിവാമ്ഭസാ        (10)
 

യാതൊരുവന്‍ ആസക്തി കൈവിട്ടു ബ്രഹ്മത്തില്‍ സമര്‍പ്പിച്ച് ക‍ര്‍മ്മം അനുഷ്ഠിക്കുന്നുവോ അവന്‍ വെള്ളത്താ‍ല്‍ നനക്കാ‍ന്‍ പറ്റാത്ത താമരയിലയെ പോലെ പാപത്താല്‍ മലിനമാക്കപ്പെടുന്നില്ല.

കായേന മനസാ ബുദ്ധ്യാ കേവലൈരിന്ദ്രിയൈരപി യോഗിനഃ കര്‍മ കുര്‍വ്വന്തി സങ്ഗം ത്യക്ത്വാത്മശുദ്ധയേ     (11)
 

ശരീരംകൊണ്ടും മനസ്സുകൊണ്ടും ബുദ്ധികൊണ്ടും ഇന്ദ്രിയങ്ങള്‍ മാത്രം കൊണ്ടും ആത്മാശുദ്ധിക്ക് വേണ്ടി യോഗികള്‍ നിസ്സംഗരായി ക‍ര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നു.
 


ഇത്തരത്തിൽ പൂർണ്ണമായി സമർപ്പണത്തോടെ ഫലത്തിൽ ആസക്തിയില്ലാതെ സ്വകർമ്മത്തിൽ മാത്രം ശ്രദ്ധിച്ചു മുന്നോട്ടു പോകുന്നവർ കർമ്മ സിദ്ധിയെ പ്രാപിക്കുകയും വൻ വിജയം നേടുകയും ചെയ്യുന്നു.

കര്‍മണൈവ ഹി സംസിദ്ധിമാസ്ഥിതാ ജനകാദയഃ ലോകസംഗ്രഹമേവാപി സമ്പശ്യന്‍ കര്‍തുമര്‍ഹസി         (20)
മയി സര്‍വ്വാണി കര്‍മാണി സംന്യസ്യാധ്യാത്മചേതസാ നിരാശീര്‍നിര്‍മമോ ഭൂത്വാ യുധ്യസ്വ വിഗതജ്വരഃ           (30) 

സര്‍വക‍ര്‍മ്മങ്ങളും എന്നില്‍ സമര്‍പ്പിച്ചു ആധ്യാത്മിക ബുദ്ധിയോടെ നിഷ്കാമനും നി‍ര്‍മ്മമനുമായി ഭവിച്ചിട്ടു ദുഃഖം കളഞ്ഞു നീ യുദ്ധം ചെയ്യുക.  എന്തുകൊണ്ടെന്നാല്‍ ക‍‍‍ര്‍മ്മം കൊണ്ടുതന്നെയാണ് ജനകാദിക‍ള്‍ സിദ്ധിയെ പ്രാപിച്ചത്. ലോകസംരക്ഷണത്തെ ഓര്‍ത്തിട്ടായാലും നീ പ്രവര്‍ത്തിക്കേണ്ടതാണ്.

  യജ്ഞകർമ്മം  ചെയ്യുന്നയാളിന്റെ സൃഷ്ടികൾ പ്രകൃതി നിയമമായ തുടർച്ചയായി കർമ്മം ചെയ്യുമ്പോൾ ലഭിക്കുന്ന ആ കർമ്മ സിദ്ധിയിലൂടെ ,നിപുണതയിലൂടെ കൂടുതൽ പരിപൂർണ്ണ  മാവുകയും കൂടുതൽ മെച്ചപെട്ട ഫലം ,വിജയം ലഭിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.അതാണ്‌ നാമിവിടെ കാണുന്ന തയ് രും നെയ്യും .
//// അതുപോലെ പശുക്കളെയും വായുവിലും കാട്ടിലും വീട്ടിലും വസിക്കുന്ന ജീവജാലങ്ങളെയും സൃഷ്ടിച്ചു.//////
അതുപോലെതന്നെ ദേവതകൾ  പൂർണ്ണ ഹുത യജ്ഞം ചെയ്തപ്പോൾ സൃഷ്ടി അത്ഭുതകരമാം വണ്ണം അഭിവൃദ്ധിയെ പ്രാപിച്ചു.കൂടുതൽ മെച്ചപെട്ട ജീവജാലങ്ങൾ ആയ പശുക്കളും വീട്ടു- നാട്ടു മൃഗങ്ങളും പക്ഷികളുമൊക്കെ ഉണ്ടായി.നമ്മുടെ ജീവിതത്തിലും ആവശ്യം ഇത്തരത്തിലുള്ള യജ്ഞ ഭാവേന യുള്ള പൂർണ്ണ സമർപ്പണത്തോടെ ഉള്ള കർമ്മങ്ങൾ ആണെന്ന് സാരം. അപ്പോൾ ഉത്തമ ഫലം  ഉണ്ടാവുകയും മേൽക്കു മേൽ കർമ്മവും ഫലവും പരസ്പര പൂരകങ്ങളായി പ്രവർത്തിച്ചു കൊണ്ട് അഭിവൃദ്ധിയെ ഉണ്ടാക്കുകയും ചെയ്യുന്നു എന്ന് സാരം.

യാതൊരു അസ്വസ്ഥതകളും ആശങ്കകളും ദുഖവും നിരാശയും  മനസ്സിനെ ബാധിക്കാതെ ആനന്ദത്തോടെ കർമ്മങ്ങൾ ചെയ്യുവാൻ ഈ പുരുഷ യജ്ഞത്തിന്റെ ഒരു ഭാഗമായി തന്റെ ജീവിതത്തെ കാണുന്ന ഒരുവന് സാധിക്കുന്നു.വിരാട് പുരുഷ ഉപാസകൻ പ്രപഞ്ചത്തിന്റെ കർമ്മയജ്ഞമാകുന്ന ഒഴുക്കിന്റെ തന്നെ ഭാഗമായി തന്നെ സ്വയം കാണുന്നു.അതിനാൽ കർമ്മ ഫലത്തിലോ ദുരഭിമാനത്തിലോ ആത്മബോധത്തിന്റെ ഒട്ടിച്ചേരൽ സംഭവിക്കുന്നില്ല.എന്റെ കർമ്മമെന്നൊ എന്റെ ഫലമെന്നോ എന്റെ ജീവിതമെന്നൊ ഉള്ള മമതാ ബന്ധങ്ങൾ അയാളെ ബാധിക്കുന്നില്ല.അതുകൊണ്ട്  തന്നെ അയാൾ സദാ ആനന്ദവാനായിരിക്കുന്നു.കാരണം  താൻ അനേക പ്രപഞ്ചൊർജ രൂപങ്ങളാകുന്ന സൃഷ്ടാവിൻറെ "ടീം വർക്കിലെ " ഊര്ജ സ്വലനായ ഒരു അംഗം മാത്ര മാണെന്ന് അയാൾക്കറിയാം ...
തുടരും --SREE.

viratpurushaupasana

Wednesday, February 10, 2016

പുരുഷ സൂക്തം ജീവിതവിജയത്തിന്  -1

"ഓം സഹസ്രശീര്ഷാ പുരുഷഃ
സഹസ്രാക്ഷഃ സഹസ്രപാത്
സ ഭൂമിം വിശ്വതോ വൃത്വാ-
ഽത്യധിഷ്ഠത് ദശാംഗുലം"        1

പുരുഷ:= പുരുഷൻ ,സഹസ്ര ശീർഷാ = ആയിരം തലയുള്ളവനും ,സഹസ്രാക്ഷ:= ആയിരം കണ്ണുകൾ  ഉള്ളവനും ,സഹസ്രപാദ് = ആയിരം പാദങ്ങൾ  ഉള്ളവനും (ആകുന്നു ) സ:= അവൻ ,ഭൂമിം = ഭൂമിയെ ,വിശ്വത:= എങ്ങും വൃത്വാ = പൊതിഞ്ഞു-വ്യാപിച്ച് ,ദശ അംഗുലം =പത്ത് അംഗുലം ,അതി= കവിഞ്ഞ് ,അതിഷ്ടത് = ഇരിക്കുന്നു.

    ആയിരക്കണക്കിന് തലകളിലൂടെയും ആയിരക്കണക്കിന് കണ്ണുകളിലൂടെയും പാദങ്ങളിലൂടെയും പ്രകാശിക്കുന്നത് പരമാത്മ ബോധമാണ്.അതിനെ ഋഷിമാർ വിളിച്ച പേരുകൾ ആണ് പരമ പുരുഷൻ .പരമേശ്വരൻ ,പരബ്രഹ്മം  എന്നൊക്കെ .
ആയിരക്കണക്കിന് ജീവജാലങ്ങളിൽ അവൻ ചയ്തന്യമായി പ്രകാശിക്കുന്നു.അന്തമില്ലാത്ത അവന്റെ മഹിമ കൊണ്ട് അവനെ ആയിരം തലയുള്ള "അനന്തൻ " എന്ന് കൽപ്പിച്ചു .അവൻ തന്റെ പ്രപഞ്ച സൃഷ്ടിക്കു "ശേഷ"വും ബാക്കി വലിയ നാഗത്തിന്റെ വാല് പോലെ അനന്തമായി നീണ്ടു കിടക്കുന്നതിനാൽ "ശേഷ നാഗം " എന്ന്  അവർ സാദൃശ്യപ്പെടുത്തി.ഒരു നീളമുള്ള പാമ്പ് മാളത്തിലേക്ക് ഇഴഞ്ഞു കയറുന്നത്  നാം ശ്രദ്ധിച്ചിട്ടുണ്ടാകും.എത്ര കയറിയാലും തീരാതെ പിന്നെയും അവൻ ബാക്കി കിടക്കുന്ന അവസ്ഥ നമ്മിൽ തോന്നിക്കാറുണ്ടല്ലോ .അതുപോലെ ആ ഉചിഷ്ടബ്രഹ്മവും കാണപ്പെടുന്നു.ഋഷി അതിനെ ഉചിഷ്ടൻ എന്നും വിളിക്കുന്നു. ഈ കാണപ്പെടുന്ന ഭൂമി ഉൾപ്പെടുന്ന  നക്ഷത്രങ്ങളും സൂര്യ ചന്ദ്രന്മാരും ഉൾക്കൊള്ളുന്ന പ്രപഞ്ചം "വിരാട്ട് " എന്ന് വേദങ്ങളിൽ പറയപ്പെട്ടു. അപ്രകാരം ആ വിരാട്ട്  ശേഷനിൽ നീണ്ടു നിവർന്നു  കിടക്കുന്നു..ഒറ്റ ദർശനത്തിൽ അവനെ കാണാൻ കഴിയില്ല. താപത്രയങ്ങളുടെ മൂന്ന് വാതിലിലൂടെ കടന്നെ അവൻ കാണപ്പെടുകയുള്ളൂ .കാരണം അവന്റെ കണ്ണുകൾ  സൂര്യ ചന്ദ്രന്മാർ ആണ്.ഈ വിരാട്ടിനെയും ഉൾക്കൊണ്ടു കടന്ന്  ശേഷൻ എന്ന പരമാത്മ ബോധസത്യം നിലകൊള്ളുന്നു.സത്യത്തിൽ സനാതന ധര്മ്മത്തിലുള്ളവർ ആരാധിക്കുന്നത് ഈ ശേഷനെ , അനന്ത ബ്രഹ്മത്തെ ആണെന്ന് അറിയുന്നവർ തന്റെ ആധ്യാത്മിക പാതയിൽ വിജയിക്കുവാൻ തുടങ്ങുന്നു . സനാതന വേദങ്ങളുടെ പോരുളിലേക്ക് നയിക്കപ്പെടുന്നു. വിരാട്ട് പുരുഷ ,അനന്ത ശായിയായ അനന്ത പദ്മനാഭ പ്രതിഷ്ഠയിൽ  അനന്തനിലെക്കാണ്  എങ്ങും വ്യാപിച്ചവൻ എന്ന്  അർഥം വരുന്ന (വ്യപ്നോതി വിഷ്ണു ) അനന്ത പദ്മനാഭ വിരാട്ട് വിഷ്ണുവിലൂടെ നാം എത്തുക.ലോകത്തെ ഏറ്റവും സമ്പന്ന ക്ഷേത്രമായി അവിടം മാറിയത് പൂർവികരുടെ ഈ മഹദ് തത്വോപാസന മൂലമായിരുന്നിരിക്കണം.കാരണം വലിയ ചിന്തകൾ വലിയ ബോധവികാസവും അതിലൂടെ വൻ ജീവിത വിജയവും നേടിത്തരുന്നു. അനന്തന്റെ  ആയിരം ഫണങ്ങൾ കാണിക്കുന്നത്  തന്ത്ര ശാസ്ത്രത്തിലെ  ആധ്യാത്മിക സ്വരൂപത്തിലെ കുണ്ടലിനിയുടെ ഉത്ഥാന പഥത്തിലെ ആയിരം ഇതളുകളുള്ള സഹസ്രാര ചക്രമാണ്.നാഗം കുണ്ടാലിനിയുടെ പ്രതീകമാണ് . വിരാട്ട് ശയനം യോഗനിദ്രയുമാണ് .ലക്ഷ്മിദേവി മഹാ ത്രിപുര സുന്ദരിതന്നെയാണ് .പുരുഷൻ ശിവൻ ത ന്നെയാണ് .ശിവ ശക്തി സംയോഗം മോക്ഷം എന്ന തത്വാർത്ഥം  ഇവിടെ ലഭിക്കുന്നതിനാൽ തന്ത്ര ശാസ്ത്രവും യോഗ ശാസ്ത്രവും വേദാന്തവും ഇവിടെ ഒന്നാകുന്നു.   ചുരുക്കത്തിൽ ഇത് പ്രകാരം സാധന ചെയ്യുന്ന സാധകൻ സഹസ്രാരത്ത്തിലെ അനന്തമായ ഇതളുകളുടെ പുഷ്പിക്കലിലേക്ക്  നയിക്കപ്പെടുന്നു.സ്വയം വിരാട്ട്  എന്ന  പരമാത്മ ബോധത്തെ അറിയുന്നു.

വ്യാഹൃതി പ്രാണായാമ പദ്ധതിയിലെ ലോകങ്ങൾ ഇവയാണ് .നമ്മുടെ ശരീരത്തിന്റെ നാഭിയിൽ ഭൂർ ലോകം തുടങ്ങി മുകളിലേക്ക്  ,ഭുവർ ലോകം ,സ്വർ ലോകം ,മഹർ ലോകം ,ജന ലോകം ,തപോ ലോകം ,സത്യ ലോകം ,ബാക്കി മുകളിലെക്കുള്ള  ലോകങ്ങൾ .ഇതിൽ ശ്വാസത്തെ എടുത്തു കുംഭിച്ചുകൊണ്ട്  പ്രപഞ്ചപുരുഷനായി  തന്നെ കല്പ്പിച്ചു കൊണ്ട് ഓരോ ചക്രങ്ങളുടെ സ്ഥാനത്ത് ഈ ലോകങ്ങളെ കൽപ്പിച്ചു തൊഴുകയ്  മുകളിലേക്ക് ചലിപ്പിച്ചു കൊണ്ട്  ശിരസ്സിനു മുകളിൽ  ഗായത്രി കഴിഞ്ഞു  പത്ത്  അന്ഗുലത്തിൽ  " ആ പോ ജ്യോതിരസോമൃതം ..എന്നും ബ്രമ്മ ഭൂർഭുവസ്വരൊ  എന്നു ജപിക്കുന്നു(സങ്കൽപ്പിക്കുന്നു).ശേഷം പ്രണവം കൊണ്ട് ശ്വാസം വിടുന്നു.ഇവിടെ  പിന്നെയും മുകളിലേക്ക് പത്തു വിരൽക്കട  തള്ളി കൽപ്പിക്കുന്ന  ശേഷ ബ്രഹ്മ ലോകമാണ് "വൃത്യധിഷ്ട ദശാംഗുലം " എന്ന് പറഞ്ഞിരിക്കുന്നത്. അതിനാൽ  ഇത്തരം പ്രായോഗികമായ ശിക്ഷണ രീതികളും  (അവ ദീക്ഷാ പ്രകാരം മാത്രം ആചരിച്ചില്ലെങ്കിൽ കുഴപ്പമാണെന്ന് പറയപ്പെടുന്നു ) .ആത്മബോധപരമായ  സമീപനവും ഇല്ലാതെ  പാശ്ചാത്യരെ പോലെ  വെറും പുസ്തക ജ്ഞാനത്തിലൂടെ വേദത്തെ വായിച്ച , പ്രശസ്തരായ ചില സംസ്കൃത പണ്ഡിതർ അതിന്റെ അന്ത :സത്തയെ കുരുതി കൊടുത്തുകൊണ്ട് ഇപ്പോഴും അന്ധ :വേദ പ്രചരണം നടത്തുന്നത് വേദങ്ങളോടുള്ള ദ്രോഹമാണ്. വേദങ്ങളുടെ അന്ത:സത്തയെ ദർശിച്ച  ഋഷിമാർ വേദാംഗങ്ങൾ ആയി ഉപനിഷത്തുകൾ രചിക്കുകയുണ്ടായി .അവയിലെ തയ്ത്തരീയം, മുണ്ടകൊപനിഷത്ത് പോലുള്ള മിക്ക ഉപനിഷത്തുകളിലും പുരുഷ പ്രജാപതി യജ്ഞ വർണ്ണന കളിലൂടെ  ഈ പുരുഷപദ പ്രാപ്തിക്കുള്ള വഴി തെളിക്കുന്നു. അവരൊക്കെയും യജ്ഞ സമാനമായ ജീവിതത്തെ പ്രകീർത്തിക്കുകയാണ്  ചെയ്യുന്നത്.അതാകട്ടെ അവയെ ജീവിതത്തിൽ പ്രായോഗികമായി എങ്ങനെ അനുഷ്ടിക്കണം എന്ന് ഗീത വിശദമാക്കുന്നു.അപ്പോൾ നമുക്കു ഈ ബന്ധം  കാണാം.----പുരുഷ സൂക്തം (വേദങ്ങൾ )>-------ഉപനിഷത്തുകൾ >-------ഭഗവദ് ഗീത. ശ്രീഭഗവാനുവാച ഇമം വിവസ്വതേ യോഗം പ്രോക്തവാനഹമവ്യയം വിവസ്വാന്മനവേ പ്രാഹ മനുരിക്ഷ്വാകവേഽബ്രവീത്
 (1)----------------------------------------------------------------------------- ശ്രീ ഭഗവാന് പറഞ്ഞു: അവ്യയമായ ഈ യോഗത്തെ ഞാന് ആദിത്യന് ഉപദേശിച്ചു. ആദിത്യന് മനുവിനും ഉപദേശിച്ചുകൊടുത്തു. മനു ഇക്ഷ്വാകുവിനും ഉപദേശിച്ചു.
ഈ വാക്കുകൾ  വ്യക്തമാക്കുന്നത്  ഗീത എന്നാൽ വേദങ്ങളിലെ ജ്ഞാനം എന്നുതന്നെയാണ് .

അതായത് ഞാൻ നിനക്ക് ഉപദേശിക്കുവാൻ പോകുന്നത് പരമമായ ജ്ഞാനമാണ്.ഗീതയുടെ ശ്ലോകങ്ങൾ ഉണ്ടാവുന്നതിനും മുൻപ് ഉള്ള ജ്ഞാനം.അതായത് വേദങ്ങളിലെ ജ്ഞാനം ..
 പുരുഷ സൂക്തത്തിലെ  ആദ്യത്തെ ശ്ലോകത്തിന്റെ അർഥം തന്നെ ഭഗവദ് ഗീതയിലെ ഏറ്റവും  പ്രധാന രംഗമായ അര്ജുനന്റെ വിരാട് പുരുഷ ദർശനത്തിൽ കാണാൻ സാധിക്കുന്നതാണ്  . വിശ്വരൂപ ദർശന യോഗത്തിലെ 9 ആം ശ്ലോകം മുതൽ 50 ആം ശ്ലോകം വരെയുള്ളത്  പുരുഷ സൂക്തത്ത്തിലെ ആദ്യ ശ്ലോകങ്ങളുടെ വിപുലീകരണം തന്നെയാണ്  എന്ന് മനസ്സിലാക്കാം.
സഞ്ജയ ഉവാച
ഏവമുക്ത്വാ തതോ രാജന്മഹായോഗേശ്വരോ ഹരിഃ
ദര്‍ശയാമാസ പാര്‍ഥായ പരമം രൂപമൈശ്വരം                        (9)

സഞ്ജയന്‍ പറഞ്ഞു: രാജാവേ! ഇപ്രകാരം പറഞ്ഞിട്ട് മഹായോഗേശ്വരനായ ശ്രീകൃ‍ഷ്ണ‍ന്‍ തന്റെ പരമവും ഈശ്വരീയവുമായ രൂപത്തെ അര്‍ജുനന് കാണിച്ചു.

അനേകവക്ത്രനയനമനേകാദ്ഭുതദര്‍ശനം
അനേകദിവ്യാഭരണം ദിവ്യാനേകോദ്യതായുധം                    (10)
ദിവ്യമാല്യാംബരധരം ദിവ്യഗന്ധാനുലേപനം
സര്‍വ്വാശ്ചര്യമയം ദേവമനന്തം വിശ്വതോമുഖം                      (11)

അനേകം മുഖങ്ങളും, കണ്ണുക‌‍ളുമുള്ളതും, അത്ഭുതകരങ്ങളായ അനേക ദൃശ്യങ്ങ‍ളുള്ളതും, ദിവ്യങ്ങളായ അനേകം ആയുധങ്ങ‍ളേന്തിയ കൈകളുള്ളതും, അനേകം ദിവ്യാഭരണങ്ങളും, ദിവ്യമാല്യങ്ങളും, വസ്ത്രങ്ങളും, ദിവ്യസുഗന്ധങ്ങളും അണിഞ്ഞിട്ടുള്ളതും, എല്ലാ പ്രാകരത്തിലും ആശ്ചര്യകരവും, ശോഭനവും, അനന്തവുമായിരിക്കുന്ന തന്റെ വിശ്വരൂപത്തെ കാണിച്ചു.

ദിവി സൂര്യസഹസ്രസ്യ ഭവേദ്യുഗപദുത്ഥിതാ
യദി ഭാഃ സദൃശീ സാ സ്യാദ്ഭാസസ്തസ്യ മഹാത്മനഃ                         (12)

ആയിരം സൂര്യന്മാരുടെ ശോഭ  ഒരുമിച്ച് ആകാശത്തി‌‍ല്‍ ഉദിച്ചാലുണ്ടാകുന്നതിനു സദൃശമായിരുന്നു ആ മഹാത്മാവിന്റെ (വിശ്വരൂപത്തിന്റെ) ദീപ്തി.
തത്രൈകസ്ഥം ജഗത്കൃത്സ്നം പ്രവിഭക്തമനേകധാ
അപശ്യദ്ദേവദേവസ്യ ശരീരേ പാണ്ഡവസ്തദാ                        (13)

അപ്പോ‍‍ള്‍ അര്‍ജുനന്‍ പ്രപഞ്ചം മുഴുവ‍ന്‍, അനേകവിധത്തി‍ലുള്ള വേര്‍തിരിവുകളോടെ, ദേവദേവനായ ശ്രീകൃഷ്ണന്റെ ആ ശരീരത്തി‍‍ല്‍ ഒന്നിച്ചു സ്ഥിതിചെയ്യുന്നത്   കണ്ടു…...തുടരും --
Sreedharan Namboodiri 
[30/09, 09:34] Narayana Swami Bhagavatam: *🔱അമ്മേ മൂകാംബികേ ദേവീ*🔱


*കൊല്ലവർഷം 1195 കന്നി   14*
*(30/09/2019) തിങ്കൾ*

*🌿🍁നവരാത്രി രണ്ടാം ദിവസം*🍁🌿

*🌼ബ്രഹ്മചാരിണി*🌼

🌻🌸🌻🌸🌻🌸🌻🌸🌻🌸🌻


*ബ്രഹ്മചര്യം പാലിക്കുന്നവൾ എന്നാണ് ബ്രഹ്മചാരിണി എന്ന വാക്കിനർത്ഥം. ബ്രഹ്മം എന്നാൽ തപം എന്നും അർത്ഥമുണ്ട്. ആയതിനാൽ തപസനുഷ്ഠിക്കുന്നവളാണ് ബ്രഹ്മചാരിണി. ഹിമവാന്റെ പുത്രിയായ് ജനിച്ച ദേവി, ശിവന്റെ പത്നിയായ് തീരുവാൻ നാരദമുനിയുടെ നിർദ്ദേശപ്രകാരം തപസനുഷ്ഠിക്കുകയുണ്ടായി. കഠിനതപസ്സ്‌ അനുഷ്ഠിച്ചതിനാൽ ദേവിയ്ക്ക് ബ്രഹ്മചാരിണി എന്ന നാമം ലഭിച്ചു. ദേവി മരത്തിൽ നിന്നും ഉണങ്ങി വീഴുന്ന ബില്വ പത്രം (കൂവള ഇല) ഭക്ഷിച്ചു കഠിന തപസ്സു തുടർന്നു. പിന്നീട് ഇലഭക്ഷണം പോലും ത്യജിച്ചു കൊണ്ടാണ് തപസ്സു ചെയ്തത് എന്നാണ് വിശ്വാസം. ആയതിനാൽ ദേവിയ്ക്ക് അപർണ്ണ എന്ന നാമവും ഉണ്ടായി.* *ദേവിയുടെ തപഃശക്തികൊണ്ട് ത്രിലോകങ്ങളും കുലുങ്ങി വിറച്ചപ്പോൾ ബ്രഹ്മദേവൻ ശിവപ്രാപ്തി ഉടൻ ലഭിക്കുമെന്നും അതിനാൽ വേഗം തന്നെ തപസ്സു നിർത്തണമെന്നും അപേക്ഷിച്ചു .*

*ബ്രഹ്മചാരിണി ദേവി അറിവിന്റെ മൂർത്തിമദ് ഭാവമാണ്. ദേവി തന്റെ ആരാധകർക്ക് അവസാനമില്ലാത്ത അനുഗ്രഹങ്ങൾ നൽകുന്നു. എത്ര കഠിനമായ പരിതസ്ഥിതിയും ദേവിയെ ആരാധിക്കുന്നവരുടെ മനസ്സ് സങ്കടപ്പെടുത്തില്ല. എവിടെയും ദേവീ ഭക്തർ വിജയിക്കും!*


*ശുഭ്രവസ്ത്രധാരിണിയായ ബ്രഹ്മചാരിണി മാതാ കമണ്ഡലുവും രുദ്രാക്ഷമാലയും കൈകളിലേന്തുന്നു. നവരാത്രിയിൽ പാർവതിയുടെ ബ്രഹ്മചാരിണി ഭാവമാണ് രണ്ടാം ദിവസം ആരാധിക്കുന്നത്.*

*🙏രണ്ടാം ദിവസം ദേവീപൂജയ്ക്ക് ജപിക്കേണ്ട മന്ത്രം*🙏

*🌾ദധാനാ*
*കരപദ്മാഭ്യാമക്ഷമാലാ* *കമണ്ഡലൂ*
*ദേവീപ്രസീദതു മയി*
*ബ്രഹ്മചാരിണ്യനുത്തമാ*🌾

*ഈ മന്ത്രം ഭക്തി പുരസ്ക്കരം ബ്രഹ്മചാരിണീരൂപിയായ ദേവിയെ സങ്കൽപ്പിച്ച് ജപിച്ചാൽ സർവ്വവിധ ഐശ്വര്യവും, മനശ്ശാന്തിയും ലഭിക്കും.*

*🙏അമ്മേ ശരണം*
*ദേവീ ശരണം*🙏

*🌷ലിനീഷ്*
*സദ്ഗമയ സത്സംഗ വേദി*🌷

*🔱അമ്മേ ജഗദംബികേ ദേവീ*🔱
[30/09, 09:34] Narayana Swami Bhagavatam: ✍ *സത്യം!പരം!ധീമഹി! - ഭാഗവതകഥാമൃതം* ✍

 _കൊല്ലവർഷം 1195 കന്നി 14 (30/09/2019) തിങ്കൾ_


*അധ്യായം 24,ഭാഗം 1 - കൃഷ്ണാവതാരം - പ്രസ്താവം*

⚜⚜⚜⚜⚜⚜⚜⚜⚜⚜


*ഓം നമോ ഭഗവതേ വാസുദേവായ...*


           🚩🚩🚩🚩🚩

*മന്വന്തരങ്ങളെപ്പറ്റി സൂചിപ്പിക്കുകയുണ്ടായി. സ്വായംഭൂവ മനുവിൽ നിന്നാണ് ഈ മാനവവംശം വിടർന്ന്, പടർന്ന് പന്തലിച്ചത്. പക്ഷേ ഒരു മനുവിന്റെ കാലഘട്ടത്തിൽ ഒതുങ്ങിനിന്നില്ല മാനവരാശി. പിന്നെ സ്വാരോചിഷൻ, ഉത്തമൻ, താമസൻ, രൈവതൻ ഇവരുടെ മന്വന്തരങ്ങൾ. നാമിന്ന് ജീവിച്ചിരിക്കുന്നത് ഏഴാമത്തെ മന്വന്തരത്തിലെ ഇരുപത്തെട്ടാമത്തെ ചതുര്യുഗത്തിലെ കലിയുഗത്തിലാണ്‌. നാം 5200-ാമാണ്ടിലേക്ക് കടന്നിരിക്കുകയാണ്. 'കാലദേശാവധിഭ്യാം നിർമുക്ത'നായ ഭഗവാന്റെ ലീലകളാണ് നമുക്ക് ഇനി അനുസ്മരിക്കാനുള്ളത്. നാല് അവതാരങ്ങൾ പ്രത്യേകം എടുത്തുപറയാറുണ്ട്. പത്ത് അവതാരങ്ങൾ എന്നാണ് പൊതുവേ സങ്കൽപം. പക്ഷേ ഭാഗവതത്തിലെ പ്രഥമസ്കന്ധത്തിൽതന്നെ സൂതൻ ഇരുപത്തൊന്ന് അവതാരങ്ങളെ സൂചിപ്പിക്കുകയുണ്ടായി. പിന്നെ ബ്രഹ്മദേവൻ നാരദനെ ഭാഗവതം പാടി കേൾപ്പിച്ചപ്പോൾ, ഇരുപത്തിനാല് അവതാരങ്ങളെ പ്രതിപാദിച്ചു. എന്നിട്ട് പറയുകയും ചെയ്തു; ഇവിടെ ഒന്നും ഒതുങ്ങിനിൽക്കുന്നില്ല.*


*ഭഗവാന്റെ അവതാരം പണ്ടെന്നോ നടന്ന ഒരു ചരിത്രസംഭവമായല്ല നാം കാണേണ്ടത്. അത് ഓരോ നിമിഷവും ഭക്തന് അനുഭവപ്പെടുന്ന അനുഭൂതിയുടെ ഒരു മെഷർ -അളവ്,മാനം - ആണ്. ഓരോരുത്തർക്കും ഓരോ രൂപത്തിലും, ഭാവത്തിലുമാണ് ഈശ്വരാനുഭൂതിയുണ്ടാവുക. ഈ ഈശ്വരാനുഭൂതിയെയാണ് അവതാരം എന്നുപറയേണ്ടത്. ഭഗവാന്റെ അവതാരങ്ങളിൽ നാം രണ്ട് രാമന്മാരെ അനുസ്മരിക്കാറുണ്ട്.പിന്നീട് ഭഗവാന്റെ കൂടെ ഒരു രാമൻ വരാറുണ്ട് - ഏട്ടനായിട്ട്. ഒരു രണ്ടുമൂന്നു മാസമേ ആ രാമന് കൃഷ്ണനേക്കാൾ പ്രായവ്യത്യാസമുള്ളൂ. നമുക്ക് ശ്രീകൃഷ്ണ ജയന്തിയും, ഗാന്ധിജയന്തിയുമൊക്കെ ഒരു ഹോളീഡേ മാത്രമാണ്. ചരിത്രപുരുഷന്മാരെ നാം വേണ്ടത്ര സ്മരിക്കാറില്ല. ഭഗവാനതുകൊണ്ടാണ് പലപ്പോഴും പറഞ്ഞത്, പ്രഭാതത്തിൽ ഉണർന്നെണീറ്റാൽ ആദ്യംതന്നെ ഗുരുകാരണവന്മാരെ വന്ദിയ്ക്കണമെന്ന്. എന്നിട്ട് നമ്മുടെ ജീവിതവൃത്തികൾ ആരംഭിച്ചാൽ മനസ്സിന് അശുദ്ധി ഉണ്ടാവില്ല.*


*"എന്തെങ്കിലും അശുദ്ധിയുണ്ടെങ്കിൽ തന്നെ ഞാൻ നിങ്ങളുടെ ഹൃദയത്തിൽ കടന്നുവന്ന് അതൊക്കെ മാറ്റി തന്നുകൊള്ളാം" എന്ന് ഭഗവാൻ വാക്ക് നൽകിയിട്ടുണ്ട്. വാമനന്റെ പ്രതിജ്ഞ നാം നേരത്തേ അനുസ്മരിച്ചുവല്ലോ. വാമനാവതാരവും, കൃഷ്ണാവതാരവും ഒരേ മാസത്തിലായിരുന്നു. ഭഗവാന്റെ ആദ്യമായുള്ള മനുഷ്യാവതാരം ചിങ്ങമാസത്തിലായിരുന്നു. അതുകൊണ്ടാകാം കവികൾ പൊന്നിൻചിങ്ങമാസമെന്ന് പറയുന്നത്. കർക്കിടകമാസത്തിന് ഇന്ന് രാമായണമാസമെന്ന നിലയിൽ ആഭിജാത്യം ഉണ്ടായിട്ടുണ്ടെങ്കിലും, പണ്ട് നോവലിസ്റ്റുകളൊക്കെ 'കള്ള കർക്കിടകം, കറുത്തവാവ്' ഈ രീതിയിലാണ് ചിത്രീകരിച്ചിരുന്നത്. അങ്ങിനെ കർക്കിടകത്തെപ്പറ്റി ഒരവജ്ഞയും, ചിങ്ങത്തെക്കുറിച്ച് ശുഭപ്രതീക്ഷയും നമുക്കുണ്ടായി.*


    ♥♥♥

*സർവത്ര ഗോവിന്ദനാമ സങ്കീർത്തനം.. ഗോവിന്ദാ... ഹരി ഗോവിന്ദാ..*



             💙💙💙

 *ഉണ്ണികൃഷ്ണൻ കൈതാരം*

© *സദ്ഗമയ സത്സംഗവേദി*

*തുടരും....*
[30/09, 09:34] Narayana Swami Bhagavatam: *സനാതനം 36*
🌸🌻🌸🌻🌸🌻🌸🌻🌸🌻

*പ്രസ്ഥാനത്രയം - ബ്രഹ്മസൂത്രം*

*ശ്രുതി പ്രസ്ഥാനമായ ഉപനിഷത്തുക്കളുടെ പഠനം നടത്തുമ്പോള്‍ പരസ്പര വിരുദ്ധങ്ങളെന്ന് തോന്നിയേക്കാവുന്നവയും പല വൈവിദ്ധ്യങ്ങളുള്ളവയുമായ പ്രസ്താവനകളും ആഖ്യാനങ്ങളും കണ്ടേക്കാം. ഇവയെ വേണ്ടവിധത്തില്‍ യുക്തിയുക്തം വിചാരം ചെയ്ത് പരിഹരിച്ച് ഏകത്വ ദര്‍ശനത്തിലേക്ക് എത്തിക്കുകയാണ് ന്യായപ്രസ്ഥാനമായ ബ്രഹ്മസൂത്രം. സംശയങ്ങളെ അവതരിപ്പിച്ച് അവയെ യുക്തി സഹമായി വിചാരം ചെയ്ത് ബ്രഹ്മസൂത്രം തത്വത്തെ ഉറപ്പിക്കുന്നു. ഇതിന്റെ പ്രയോഗിക വശത്തെ സ്മൃതി പ്രസ്ഥാനമായ ഭഗവദ്ഗീതയും കൈകാര്യം ചെയ്യുന്നു. വേദാന്ത തത്വങ്ങളെ നല്ലപോലെ ഉള്‍ക്കൊണ്ട് ആധ്യാത്മിക പാതയില്‍ ചരിക്കാനും ആത്മസാക്ഷാത്കാരമെന്ന ലക്ഷ്യത്തിലെത്താനുമാണ് പ്രസ്ഥാനത്രയം നമ്മെ സഹായിക്കുന്നത്.*

*സൂത്രം എന്നതിന്റെ നിര്‍വചനം ഇപ്രകാരമാണ്:*

*അല്‍പ്പാക്ഷരമസന്ദിഗ്ധം*
*സാരവത് വിശ്വതോമുഖം*
*അസ്‌തോഭമനവദ്യം ച*
*സൂത്രം സൂത്രവിദോവിദുഃ*

*വളരെ കുറച്ച് വാക്കുകള്‍ കൊണ്ട് വളരെ വ്യക്തമായി സാരമായത് മാത്രം, വിവിധ കാഴ്ചപ്പാടുകളെ പരിഗണിച്ച് അനാവശ്യമായവയെ പറയാതെ, ആവശ്യമുള്ളത് വിട്ടുകളയാതെ രചിക്കുന്നതാണ് സൂത്രം. അനാവശ്യമായ ഒരു വാക്കോ അക്ഷരമോ സൂത്രത്തില്‍ ഉണ്ടാകില്ല.*

*ഉപനിഷത്തിന്റെ അഥവാ വേദാന്തത്തിന്റെ സാരത്തെ പകര്‍ന്ന് നല്‍കുക. വേദാന്ത ആശയങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കുക. ഉപനിഷദ് ഗ്രന്ഥങ്ങളിലെ വൈരുധ്യങ്ങളെ പരിഹരിക്കുക. മറ്റ് ചിന്താപദ്ധതികളുടെ വാദമുഖങ്ങള്‍ക്ക് മറുപടി നല്‍കുക. വേദാന്തേതര ആശയങ്ങളെ ശക്തിയുക്തം എതിര്‍ത്ത് പരാജയപ്പെടുത്തുക തുടങ്ങിയവയാണ് ബ്രഹ്മസൂത്ര രചനയ്ക്ക് കാരണമായത്.*

*സൂത്രങ്ങളുടെ കര്‍ത്താവ് ബാദരായണമഹര്‍ഷിയാണെന്ന് വിശ്വസിക്കപ്പെടുന്നു. ഉപനിഷത്സിദ്ധാന്തങ്ങള്‍ക്ക് വിരുദ്ധമായി നാസ്തികദര്‍ശനങ്ങളിലും ആസ്തികദര്‍ശനങ്ങളിലും ഉന്നയിച്ചിട്ടുള്ള വാദങ്ങളേയും സിദ്ധാന്തങ്ങളേയും ഖണ്ഡിച്ച് അദ്വൈത ബ്രഹ്മതത്ത്വത്തെ ശ്രുതിക്കും യുക്തിക്കും അനുഭവത്തിനും ഇണങ്ങത്തക്കവണ്ണം രചിക്കപ്പെട്ടിട്ടുള്ളതാണ് വേദാന്തസൂത്രങ്ങള്‍, സൂത്രങ്ങള്‍ മാത്രം വായിച്ചാല്‍ സംസ്‌കൃതഭാഷയില്‍ പാണ്ഡിത്യമുള്ളവര്‍ക്കുപോലും അവയുടെ അര്‍ത്ഥം ഗ്രഹിക്കാന്‍ വളരെ പ്രയാസമുണ്ട്. അതിനാല്‍ സൂത്രകാലത്തിനുശേഷം എല്ലാ ദര്‍ശനസൂത്രങ്ങള്‍ക്കും, അര്‍ത്ഥം വ്യക്തമാക്കുന്നതിന് ആചാര്യന്മാര്‍ ഭാഷ്യങ്ങള്‍ എഴുതിയിട്ടുണ്ട്. സൂത്രങ്ങളിലെ പദങ്ങളനുസരിച്ച് വ്യാഖ്യാനിച്ച് പൂര്‍വ്വപക്ഷങ്ങള്‍ കാണിച്ച് അവയെ ഖണ്ഡിച്ച് സിദ്ധാന്തപക്ഷങ്ങള്‍ സ്ഥാപിക്കുന്ന രീതിയിലാണ് ഭാഷ്യങ്ങള്‍ രചിക്കപ്പെട്ടിട്ടുള്ളത്.*

*തുടരും......*

*© സദ്ഗമയ സത്സംഗവേദി*
🕉🕉🕉
190930
[30/09, 09:36] Dija Many Fb: 🌻🍒🌻🍒🌻🍒🌻വിദ്വാനാണെങ്കിലും എന്തിനും ഏതിനും അഭിപ്രായം പറയുന്നത് നന്നല്ല..._

   നന്നായി  അറിയാവുന്ന കാര്യത്തെപ്പറ്റി ആവശ്യമെങ്കിൽ സംസാരിക്കാം., എന്നാലും വാക്കിൽ പിഴവും നെല്ലിൽ പതിരും പതിവ് എന്ന് ഓർക്കണം..._

   സദസ്സിൽ ശോഭിക്കാൻ സന്ദർഭത്തിന് യോജിച്ച തരത്തിൽ നല്ല ആശയങ്ങൾ നല്ല ഭാഷയിൽ പറയണമെങ്കിൽ നന്നായി ചിന്തിക്കുകയും പലതും നന്നായി പരിശീലിക്കുകയും വേണം..._

   വാക്കുകളുടെ പ്രയോഗത്തിൽ  നാം നന്നായി സൂക്ഷിക്കണം. ചുറ്റും നില്ക്കുന്നവരെ സന്തോഷിപ്പിക്കാൻ വല്ലതുമൊക്കെ വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കരുത്..._

          🌻🍒🌻ശുഭദിനം നേരുന്നു 🌻🌞🌻
*ശ്രീമദ് ഭാഗവതം 289*

ദുസ്ത്യജസ്തത് കഥാർത്ഥ:
എത്ര മധുരമായിരിക്കുന്നു!.
വേണ്ടാന്ന് വെയ്ക്കാനും വയ്യ😒

ആ കഥ എങ്ങനെ ണ്ട്.
യദനുചരിതലീലാകർണ്ണപീയൂഷവിപ്രുട്.
അവന്റെ ലീലകൾ കർണ്ണത്തിന് അമൃതം പോലെ ണ്ട്.

ഒരു പ്രാവശ്യം കുടിച്ചാൽ മതി.
സകൃതദദനവിധുതദ്വന്ദ്വധർമ്മാ വിനഷ്ടാ:
ഒരു പ്രാവശ്യം കുടിച്ചാൽ തന്നെ സുഖം, ദുഖം തണുപ്പ്, ചൂട് നല്ലത്, ചീത്ത ഒക്കെ കടന്നു പോയി. പരമരസസുഖസ്വരൂപത്തിൽ ഇരിക്കും.

ഗോപികൾ പറയാണ്,
സപദി ഗൃഹകുടുംബം ദീനമുത്സൃജ്യ ദീനാ
കുടുംബോം ഇല്ല്യ ഭർത്താവും ഇല്ല്യ  കുട്ടികളും ഇല്ല്യ

ബഹവ ഇഹ വിഹംഗാ ഭിക്ഷുചര്യാം ചരന്തി
ഇവന്റെ കഥ കേട്ടിട്ട് ഇതാണ് ഗതി.
ഭിക്ഷ വാങ്ങി കഴിച്ചു കൊണ്ട്,
 വിഹംഗാ:  ഭിക്ഷു ചര്യാം ചരന്തി.
ഇതിനാണിപ്പോ കഥ കേൾക്കണേ.

വിഹംഗാ:
പക്ഷികൾ കൂട് പൊട്ടിച്ചു പുറത്തു പോകുന്നതുപോലെ വിഹായസ്സിൽ ചരിക്കുന്നതാണ് വിഹംഗം.

ഇവരിപ്പോ ഏതാകാശത്തിലാണ് ചരിക്കുന്നത്? ബ്രഹ്മാനന്ദാനുഭൂതിയാകുന്ന ചിദാകാശത്തിൽ സഞ്ചരിക്കുന്ന ഹംസങ്ങങ്ങൾ ആണെന്നാണ്. ആ ഹംസങ്ങളുമായിട്ടേ ഞങ്ങളെ തുലനം ചെയ്യാവൂ. അവന്റെ കഥ ഇനി പറയരുത്.

വയമൃതമിവ ജിഹ്മവ്യാഹൃതം ശ്രദ്ധധാനാ:
എന്തൊക്കെ വാക്കുകളാ അവൻ ഞങ്ങളോട് പറഞ്ഞത്. അതൊക്കെ കേട്ട് ഞങ്ങൾ മയങ്ങിപ്പോയി😚.

അങ്ങനെ പറഞ്ഞപ്പോ ഈ വണ്ട് അവിടെ നിന്ന് പുറപ്പെട്ടു.

പ്രിയസഖ പുനരാഗാ:
വണ്ടേ  തിരിച്ചു വരൂ.
ഞങ്ങളെ ഉപേക്ഷിച്ചു പോകരുതേ.

പ്രേയസാ പ്രേക്ഷിത: കിം
പ്രേഷ്ഠതമനായ ഭഗവാൻ പറഞ്ഞയച്ചിട്ട് വന്നതാണോ നീ?
ഞങ്ങളെയൊക്കെ ഭഗവാൻ ഓർക്കണണ്ടോ. എന്തു പറഞ്ഞു?
ഇങ്ങനെയൊക്കെ ചോദിച്ചു.

ഉദ്ധവർ ആ ഗോപികളുടെ ഭക്തി ഭാവം, അതീവപ്രബലമായ ഭഗവദ്നിവേശിതമായ ആ ചിത്തം, ഇതെല്ലാം കണ്ട്,

അഹോ! യൂയം സ്മ പൂർണ്ണാർത്ഥാ ഭവത്യോ ലോകപൂജിതാ:
വാസുദേവേ ഭഗവതി യാസാം ഇതി അർപ്പിതം മന:

നിങ്ങളൊക്കെ പൂർണ്ണാർത്ഥരായിരിക്കണു!! പരമപുരുഷാർത്ഥം നിങ്ങൾക്ക് ലഭിച്ചിരിക്കണു! ഭഗവാൻ നിങ്ങൾക്ക് സിദ്ധമായിരിക്കണു. ഇതിനേക്കാളും വലിയ ഭാഗ്യം എന്തുകിട്ടാനുണ്ട്. എന്നുപറഞ്ഞ് ഉദ്ധവർ ഭഗവാന്റെ സന്ദേശം ഗോപികൾക്ക് കൊടുത്തു.

 ശ്രീഭഗവാനുവാച
വളരെ വ്യക്തമാണ്. ഉദ്ധവർ ഒരു വാക്ക് മിണ്ടണില്യ. ഭഗവാനുവാച എന്നാണവിടെ. അങ്ങനെ ഭഗവാന്റെ സന്ദേശത്തിനെ അവർക്ക് കൊടുത്തു.

ഭഗവാൻ ഗോപികളോട് പറഞ്ഞു.
നിങ്ങളെ പിരിഞ്ഞു ഞാനൊരിക്കലും ഇരിക്കണില്യ. എങ്ങനെ നമ്മൾ തമ്മിൽ പിരിയും. ഞാൻ നിങ്ങളുടെ അന്തര്യാമി ആണ്. എല്ലാത്തിനും സാക്ഷിയായ അന്തര്യാമിയായ,

ആത്മാ  ജ്ഞാനമയ: ശുദ്ധോ വ്യതിരിക്തോ അഗുണാന്വയ:

സത്വരജസ്തമോഗുണങ്ങൾക്കൊക്കെ അതീതമായി സാക്ഷിയായ, എപ്പോഴും സിദ്ധമായ ആത്മവസ്തുവാണ് ഞാൻ. സുഷുപ്തി സ്വപ്നം ജാഗ്രത് എന്നുള്ള മൂന്നു വൃത്തികളും വരികയും പോകുകയും ചെയ്യുന്നു. ഉറക്കത്തിൽ പോലും നിങ്ങളെ ഞാൻ പിരിഞ്ഞിട്ടില്യ. മനസ്സ് ലയിച്ചുറങ്ങുന്ന ഉറക്കത്തിൽ പോലും ഉണർന്നിരിക്കുന്ന ബോധവസ്തുവാണ് ഞാൻ. യാതൊരു സമയത്തും നിങ്ങൾക്കും എനിക്കും തമ്മിൽ വിയോഗമേ ഇല്ല്യ.
ശ്രീനൊച്ചൂർജി
 *തുടരും. ..*
Lakshmi prasad 
ദേവി തത്ത്വം-13

പ്രകൃതിയുടെ ആദ്യ ഭാവമാണ് ഈ ദേഹം. ഈ ദേഹത്തിലിരുന്നു കൊണ്ടാണ് ഈ പ്രപഞ്ചത്തെ മുഴുവൻ നാം കാണുന്നത്. ഈ ദേഹത്തിലാവട്ടെ നമുക്ക് ജനനം, മൃത്യു ,ജര, വ്യാധി ഇത്യാദി ദു:ഖങ്ങൾ ഒക്കെ ഉണ്ട്. ഈ ദു:ഖങ്ങൾക്കൊക്കെ ഒരു അറുതി വരുത്താൻ ഒരവസാനം വരുത്താൻ നമുക്കെന്താണ് വഴി. ഇവിടുന്നെങ്ങനെ പുറത്ത് പോകും എന്നാണ് തത്ത്വ വിചാരം ചെയ്യുമ്പോൾ നമ്മൾ ചോദിക്കുന്നത്. ഇതിന് അറുതി വരുത്താനുള്ള വഴിയായിട്ടാണ് എല്ലാ യോഗ ശാസ്ത്രങ്ങളും, അദ്ധ്യാത്മ സാധനകളും അവസാന വാക്കായിട്ട് പറയുന്നത് പരോഹി യോഗഃ മനസ സമാധി. എപ്പോൾ മനസ്സ് ശാന്തമാകുന്നു നിശ്ചലമാകുന്നു അപ്പോൾ യോഗ സ്ഥിതിയുണ്ടാകും നിർവൃതിയുണ്ടാകും, ശാന്തിയുണ്ടാകും.

എല്ലാ ദു:ഖത്തിനും മൂല കാരണം ചിത്ത വൃത്തികളാണ് ,വിചാരങ്ങളാണ്. വിചാരങ്ങളുണ്ടാകുമ്പോഴാണ് ഞാനെന്നുള്ള വ്യക്തിയുണ്ടാകുന്നത്. ഞാനെന്നുള്ള വിചാരവും ഒപ്പം മറ്റു വിചാരങ്ങളും ഉണ്ടാകുന്നത്. ശരീരം ഉണ്ടെന്ന തോന്നലുണ്ടാകുന്നു, ലോകം ഉണ്ടെന്ന തോന്നലുണ്ടാകുന്നു. വിചാരങ്ങളാണ് നമ്മളേയും ലോകത്തേയും തമ്മിൽ ബന്ധിപ്പിക്കുന്നത്. വിചാരം അടങ്ങിയാൽ ശാന്തിയുണ്ടാകും. ഈ ശാന്തിയാണ് നമ്മുടെ എല്ലാ അദ്ധ്യാത്മ ചോദ്യത്തിനും ഉത്തരം. ആ ശാന്തിയാകട്ടെ മനസ്സുള്ളടത്തോളം ഉണ്ടാകില്ല.മനസ്സമാധാനം എന്നത് തെറ്റായ ഒരു വാക്കാണ് കാരണം മനസ്സുള്ളപ്പോൾ സമാധാനം ഉണ്ടാകില്ല സമാധാനം ഉണ്ടെങ്കിൽ മനസ്സുണ്ടാകില്ല. വിചാരങ്ങളിൽ നിന്ന് പിൻവാങ്ങുന്തോറും നിർവൃതിയുണ്ടാകും പൂർണ്ണതയുണ്ടാകും. വിചാരത്തിന്റെ തലത്തിലും, പ്രകൃതിയുടെ തലത്തിലും പൂർണ്ണത സാദ്ധ്യമല്ല. അതാണ് ആദ്യ പടി. അതാണ് പറയുന്നത് മഹാമായയുടെ തലത്തിൽ ആരും സ്വതന്ത്രരല്ല. അവളുടെ കൈയ്യിൽ കളിപ്പാട്ടങ്ങളാണ് നാം.  മായ ശിവശക്തൈക്യ രൂപിണിയാണ്. നമുക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത് മായ ശിവനെ കാണിച്ച് തരുമ്പോഴാണ്. ശിവൻ നിത്യ സ്വതന്ത്രനാണ്. ബന്ധമില്ല ശിവനൊന്നിനോടും. ശക്തി എത്ര തന്നെ ചലിച്ചാലും ആ ചലനമൊന്നും ശിവനെ ബാധിക്കുന്നില്ല. ഇനി ശിവനെ ശ്രദ്ധിക്കുമ്പോൾ ശക്തി ശിവനിൽ ഇല്ലാതായി തീരുകയും ചെയ്യും.

ഭഗവാൻ രമണ മഹർഷിയോട് ഒരു ഭക്തൻ ചോദിച്ചു They say that without she there is no he and without he there is no she. ശക്തിയില്ലെങ്കിൽ ശിവനില്ല ശിവനില്ലെങ്കിൽ ശക്തിയില്ല എന്ന് പറയുന്നുവല്ലോ. എന്താ കാര്യം? മഹർഷി പറഞ്ഞു There is he within she but there is no she in he. അതായത് നിശ്ചലമായ ശുദ്ധ ശിവത്തിൽ ശക്തിയുടെ സമ്പർക്കമില്ലാതെ തന്നെ അങ്ങനെ നിൽക്കുന്നു. പക്ഷേ ശക്തി എല്ലാ താണ്ഡവം ചെയ്യുമ്പോഴും അതിന്റെ കേന്ദ്രത്തിൽ ശിവമുണ്ട്.

Nochurji🙏🙏
Parvati 

HINDU WAY OF LIFE

15 July 2017

പുരുഷ സൂക്തം

പുരുഷ സൂക്തം
ഓം തച്ചം യോരാവൃ’ണീമഹേ | ഗാതും ജ്ഞായ’ | ഗാതും ജ്ഞപ’തയേ | ദൈവീ’ സ്വസ്തിര’സ്തു നഃ | സ്വസ്തിര്മാനു’ഷേഭ്യഃ | ര്ധ്വം ജി’ഗാതു ഭേജമ് | ശം നോ’ അസ്തു ദ്വിപദേ’ | ശം ചതു’ഷ്പദേ |
ഓം ശാംതിഃ ശാംതിഃ ശാംതിഃ’ ||
ഹസ്ര’ശീര്ഷാ പുരു’ഷഃ | സ്രാക്ഷഃ ഹസ്ര’പാത് |
സ ഭൂമിം’ വിശ്വതോ’ വൃത്വാ | അത്യ’തിഷ്ഠദ്ദശാംഗുളമ് ||
പുരു’ഷ വേദഗ്‍മ് സര്വമ്’ | യദ്ഭൂതം യച്ച ഭവ്യമ്’ |
താമൃ’ത്വ സ്യേശാ’നഃ | ദന്നേ’നാതിരോഹ’തി ||
താവാ’നസ്യ മഹിമാ | അതോജ്യായാഗ്’‍ശ്ച പൂരു’ഷഃ |
പാദോ’‌உസ്യ വിശ്വാ’ ഭൂതാനി’ | ത്രിപാദ’സ്യാമൃതം’ ദിവി ||
ത്രിപാദൂര്ധ്വ ഉദൈത്പുരു’ഷഃ | പാദോ’‌உസ്യേഹാ‌உ‌உഭ’വാത്പുനഃ’ |
തോ വിഷ്വണ്-വ്യ’ക്രാമത് | സാനാനേ ഭി ||
തസ്മാ’ദ്വിരാഡ’ജായത | വിരാജോധി പൂരു’ഷഃ |
സ ജാതോ അത്യ’രിച്യത | ശ്ചാദ്-ഭൂമിമഥോ’ പുരഃ ||
യത്പുരു’ഷേണ വിഷാ’ | ദേവാ ജ്ഞമത’ന്വത |
ന്തോ അ’സ്യാസീദാജ്യമ്’ | ഗ്രീഷ്മ ധ്മശ്ശധ്ധവിഃ ||
പ്താസ്യാ’സന്-പരിധയഃ’ | ത്രിഃ പ്ത മിധഃ’ കൃതാഃ |
ദേവാ യദ്യജ്ഞം ത’ന്വാനാഃ | അബ’ധ്നന്-പുരു’ഷം ശുമ് ||
തം ജ്ഞം ര്ഹിഷി പ്രൗക്ഷന്’ | പുരു’ഷം ജാതമ’ഗ്രതഃ |
തേന’ ദേവാ അയ’ജന്ത | സാധ്യാ ഋഷ’യശ്ച യേ ||
തസ്മാ’ദ്യജ്ഞാത്-സ’ര്വഹുതഃ’ | സംഭൃ’തം പൃഷദാജ്യമ് |
ശൂഗ്-സ്താഗ്‍ശ്ച’ക്രേ വാവ്യാന്’ | ണ്യാന്-ഗ്രാമ്യാശ്ച യേ ||
തസ്മാ’ദ്യജ്ഞാത്സ’ര്വഹുതഃ’ | ഋചഃസാമാ’നി ജജ്ഞിരേ |
ഛംദാഗ്ം’സി ജജ്ഞിരേ തസ്മാ’ത് | യജുസ്തസ്മാ’ദജായത ||
സ്മാദശ്വാ’ അജായന്ത | യേ കേ ചോ’യാദ’തഃ |
ഗാവോ’ ഹ ജജ്ഞിരേ തസ്മാ’ത് | തസ്മാ’ജ്ജാതാ അ’ജാവയഃ’ ||
യത്പുരു’ഷം വ്യ’ദധുഃ | തിഥാ വ്യ’കല്പയന് |
മുഖം കിമ’സ്യ കൗ ബാഹൂ | കാവൂരൂ പാദാ’വുച്യേതേ ||
ബ്രാഹ്മണോ’‌உസ്യ മുഖ’മാസീത് | ബാഹൂ രാ’ന്യഃ’ കൃതഃ |
രൂ തദ’സ്യ യദ്വൈശ്യഃ’ | ദ്ഭ്യാഗ്‍മ് ശൂദ്രോ അ’ജായതഃ ||
ംദ്രമാ മന’സോ ജാതഃ | ചക്ഷോഃസൂര്യോ’ അജായത |
മുഖാദിന്ദ്ര’ശ്ചാഗ്നിശ്ച’ | പ്രാണാദ്വായുര’ജായത ||
നാഭ്യാ’ ആസീന്തരി’ക്ഷമ് | ശീര്ഷ്ണോ ദ്യൗഃ സമ’വര്തത |
ദ്ഭ്യാം ഭൂമിര്ദിശഃ ശ്രോത്രാ’ത് | തഥാ’ ലോകാഗ്മ് അക’ല്പയന് ||
വേദാഹമേ’തം പുരു’ഷം ഹാംതമ്’ | ദിത്യവ’ര്ണം തമ’സ്തു പാരേ |
സര്വാ’ണി രൂപാണി’ വിചിത്യ ധീരഃ’ | നാമാ’നി കൃത്വാ‌உഭിന്, യദാ‌உ‌உസ്തേ’ ||
ധാതാ പുസ്താദ്യമു’ദാഹാര’ | ക്രഃ പ്രവിദ്വാന്-പ്രദിശ്ചത’സ്രഃ |
മേവം വിദ്വാമൃത’ ഹ ഭ’വതി | നാന്യഃ പന്ഥാ അയ’നായ വിദ്യതേ ||
ജ്ഞേന’ ജ്ഞമ’യജംത ദേവാഃ | താനി ധര്മാ’ണി പ്രമാന്യാ’സന് |
തേ  നാകം’ മഹിമാനഃ’ സചന്തേ | യത്ര പൂര്വേ’ സാധ്യാസ്സന്തി’ ദേവാഃ ||
ദ്ഭ്യഃ സംഭൂ’തഃ പൃഥിവ്യൈ രസാ’ച്ച | വിശ്വക’ര്മണഃ സമ’വര്തതാധി’ |
സ്യ ത്വഷ്ടാ’ വിദധ’ദ്രൂപമേ’തി | തത്പുരു’ഷസ്യ വിശ്വമാജാ’മഗ്രേ’ ||
വേദാമേതം പുരു’ഷം ഹാന്തമ്’ | ദിത്യവ’ര്ണം തമ’സഃ പര’സ്താത് |
മേവം വിദ്വാമൃത’ ഹ ഭ’വതി | നാന്യഃ പന്ഥാ’ വിദ്യതേ‌உയ’നായ ||
പ്രജാപ’തിശ്ചരതി ഗര്ഭേ’ ന്തഃ | ജായ’മാനോ ബഹുധാ വിജാ’യതേ |
സ്യ ധീരാഃ പരി’ജാനന്തി യോനിമ്’ | മരീ’ചീനാം ദമിച്ഛന്തി വേധസഃ’ ||
യോ ദേവേഭ്യ ആത’പതി | യോ ദേവാനാം’ പുരോഹി’തഃ |
പൂര്വോ യോ ദേവേഭ്യോ’ ജാതഃ | നമോ’ രുചാ ബ്രാഹ്മ’യേ ||
രുചം’ ബ്രാഹ്മം നയ’ന്തഃ | ദേവാ അഗ്രേ തദ’ബ്രുവന് |
സ്ത്വൈവം ബ്രാ’ഹ്മണോ വിദ്യാത് | തസ്യ ദേവാ അന് വശേ’ ||
ഹ്രീശ്ച’ തേ ക്ഷ്മീശ്ച പത്ന്യൗ’ | ഹോരാത്രേ പാര്ശ്വേ |
നക്ഷ’ത്രാണി രൂപമ് | ശ്വിനൗവ്യാത്തമ്’ |
ഷ്ടം മ’നിഷാണ | മും മ’നിഷാണ | സര്വം’ മനിഷാണ ||
ച്ചം യോരാവൃ’ണീമഹേ | ഗാതും ജ്ഞായ’ | ഗാതും ജ്ഞപ’തയേ | ദൈവീ’ സ്വസ്തിര’സ്തു നഃ | സ്വസ്തിര്മാനു’ഷേഭ്യഃ | ര്ധ്വം ജി’ഗാതു ഭേജമ് | ശം നോ’ അസ്തു ദ്വിപദേ’ | ശം ചതു’ഷ്പദേ |
ഓം ശാംതിഃ ശാംതിഃ ശാംതിഃ’ ||