Tuesday, September 01, 2026

ക്ഷേത്രത്തിലെ മുഖ്യതന്ത്രിയ്ക്ക് പെട്ടെന്ന് മൂത്രശങ്കയുണ്ടായി. അദ്ദേഹം ക്ഷേത്രശ്രീകോവിലിന്റെ വാതിലുകളടച്ച് നേരെ അടുത്തുള്ള പറമ്പിലേയ്ക്ക് പോയി മൂത്രമൊഴിയ്ക്കുകയും തുടർന്ന് അശുദ്ധി ഒഴിവാക്കാൻ ക്ഷേത്രക്കുളത്തിലിറങ്ങി കുളിയ്ക്കുകയും ചെയ്തു. കുളികഴിഞ്ഞ് വസ്ത്രം മാറി മറ്റ് കർമ്മങ്ങളും കഴിച്ച് പുറപ്പെടാനൊരുങ്ങിയപ്പോൾ പെട്ടെന്ന് ക്ഷേത്ര നാലമ്പലത്തിനകത്തുനിന്ന് വാദ്യമേളങ്ങൾ മുഴങ്ങുന്ന ശബ്ദം തന്ത്രി കേൾക്കുകയുണ്ടായി. തിടുക്കപ്പെട്ട് ഓടി ശ്രീലകവാതിൽ തുറന്നുനോക്കുമ്പോൾ അദ്ദേഹം കണ്ടത് കോടിസൂര്യന്മാരുടെ കാന്തിയോടെ തിളങ്ങിനിൽക്കുന്ന ഭഗവാന്റെ വിഗ്രഹം ശ്രീലകത്ത് പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നതാണ്. തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം പത്തനംതിട്ട🙏🙏🙏 'മല്ലികാവനം' എന്നറിയപ്പെടുന്ന ഒരു കൊച്ചുഗ്രാമമായിരുന്നു പ്രാചീനകാലത്ത് തിരുവല്ല എന്ന് ഐതിഹ്യം. മണിമലയാറിന്റെ തീരത്തുള്ള അതിമനോഹരമായ ആ ഗ്രാമത്തിലെ ജനങ്ങൾ തികഞ്ഞ ഈശ്വരഭക്തരും ധർമ്മിഷ്ഠരുമായിരുന്നു. അവിടെ അന്ന് മൂവായിരത്തിലധികം ബ്രാഹ്മണഗൃഹങ്ങൾ ഉണ്ടായിരുന്നു എന്നും അവയിലൊന്നായിരുന്നു ശങ്കരമംഗലത്ത് മന. മല്ലികാവനം ഭരിച്ചിരുന്നത് ദുഷ്ടനും ക്രൂരനുമായ തുകലൻ എന്ന അസുരനായിരുന്നു. തികഞ്ഞ ശിവഭക്തനായിരുന്ന തുകലൻ വിഷ്ണുഭക്തരെ പലതരത്തിലും ഉപദ്രവിച്ചുപോന്നു. ക്ഷേത്രത്തിനടുത്തുള്ള തുകലശ്ശേരി എന്ന സ്ഥലത്തിന് ആ പേരുവരാൻ തന്നെ കാരണം അവിടെ സ്ഥിതിചെയ്തിരുന്ന തുകലന്റെ കൊട്ടാരമായിരുന്നു. അയാളുടെ ക്രൂരതകൾ കാരണം പല ബ്രാഹ്മണരും സ്ഥലം വിട്ടുപോകുക തന്നെ ചെയ്തു. ശങ്കരമംഗലത്ത് മനക്കാർ ഇവിടെ തുടരുകയും ഈ മനയിലെ കാരണവരായിരുന്ന നാരായണൻ ഭട്ടതിരിപ്പാടും 'ശങ്കരമംഗലത്തമ്മ' അഥവാ 'ചംക്രോത്തമ്മ' എന്നറിയപ്പെട്ടിരുന്ന പത്നി ശ്രീദേവി അന്തർജനവും തികഞ്ഞ ഈശ്വരഭക്തരായിരുന്നു. മക്കളില്ലാതിരുന്ന ഇരുവരും. സന്താനഭാഗ്യത്തിനായി ഇരുവരും ഏകാദശീവ്രതം അനുഷ്ഠിച്ചിരുന്നു. ദശമി നാളിൽ ഒരിയ്ക്കലുണ്ട് ഏകാദശിനാളിൽ തുളസീതീർത്ഥം മാത്രം സേവിച്ച് ദ്വാദശി നാളിൽ ബ്രഹ്മചാരികളെ ഊട്ടിയാണ് ഇരുവരും വ്രതം അനുഷ്ഠിച്ചത്. എന്നിട്ടും കടുത്ത നിഷ്ഠയോടുകൂടി വ്രതമനുഷ്ഠിച്ചിട്ടും അവർക്ക് സന്താനഭാഗ്യമുണ്ടായില്ല. കാലങ്ങൾക്ക് ശേഷം നാരായണൻ ഭട്ടതിരിപ്പാട് ഇഹലോകവാസം വെടിഞ്ഞു. ചംക്രോത്തമ്മ അതോടെ ഒറ്റയ്ക്കായി. ഭർത്താവിന്റെ മരണത്തിനുശേഷവും അവർ വ്രതം തുടർന്നു. നിരക്ഷരയായിരുന്ന ചംക്രോത്തമ്മ മറ്റുള്ളവരോട് ചോദിച്ചാണ് ഏകാദശിദിവസം അറിഞ്ഞിരുന്നത്. നിഷ്ഠയോടെത്തന്നെ അവർ വ്രതമനുഷ്ഠിച്ചുപോന്നു. അങ്ങനെയിരിയ്ക്കേ ഒരു ദ്വാദശിനാളിൽ കാലുകഴിച്ചൂട്ടാൻ ബ്രഹ്മചാരികളാരും വന്നില്ല. ചംക്രോത്തമ്മ അതീവദുഃഖിതയായി. അപ്പോൾ പെട്ടെന്ന് 'അമ്മേ' എന്നൊരു വിളി അവർ കേൾക്കാനിടയായി. നോക്കുമ്പോൾ അതീവതേജസ്വിയായ ഒരു ബ്രഹ്മചാരി ശ്രീലകത്ത് നിൽക്കുന്നു. ബ്രഹ്മചാരിയെക്കണ്ട ചംക്രോത്തമ്മ ഭക്ഷണത്തിനുമുമ്പ് അവനോട് പോയി അടുത്തുള്ള കുളത്തിൽ കുളിച്ചുവരാൻ പറഞ്ഞു. ഒഴുക്കുള്ള പുഴയിൽ കുളിയ്ക്കാനായിരുന്നു അവന്റെ ആവശ്യം. പുഴയിൽ കുളിയ്ക്കരുതെന്ന് അമ്മ പറഞ്ഞെങ്കിലും ബ്രഹ്മചാരി കേട്ടില്ല. ബ്രഹ്മചാരിയായി വന്നിരിയ്ക്കുന്നത് സാക്ഷാൽ വിഷ്ണുഭഗവാൻ തന്നെയാണെന്ന് ചംക്രോത്തമ്മയ്ക്ക് മനസ്സിലായി. ഭഗവാൻ അനുചരന്മാരോടൊപ്പം തുകലശ്ശേരിയിൽ പോവുകയും അവിടെവെച്ച് തുകലനുമായി ഏറ്റുമുട്ടി സുദർശനചക്രം പ്രയോഗിച്ച് അയാളെ നിഗ്രഹിചാ ശേഷം മണിമലയാറ്റിൽ കുളിച്ച് ചക്രം കഴുകുകയും ചെയ്തു. ഭഗവാൻ ചക്രം കഴുകിയ കടവ് അന്നുമുതൽ 'ചക്രക്ഷാളനകടവ്' എന്നറിയപ്പെടാൻ തുടങ്ങി (ക്ഷാളനം=കഴുകുക). കാലാന്തരത്തിൽ അത് ലോപിച്ച് ചക്രശ്ശാലക്കടവ് എന്നായി. തുകലൻ പൂജിച്ചിരുന്ന ശിവലിംഗം അടുത്തുള്ള ഒരു കുന്നിൽ ക്ഷേത്രം പണിത് പ്രതിഷ്ഠിച്ചു. ഇതാണ് തുകലശ്ശേരി മഹാദേവക്ഷേത്രം. അന്ന് ഭഗവാൻ പ്രതിഷ്ഠിയ്ക്കുന്ന സമയത്ത് ശിവലിംഗം ഉറയ്ക്കാതെ വരികയും ഇരി ശങ്കരാ എന്ന് പറഞ്ഞുകൊണ്ട് ഭഗവാൻ കൈകൊണ്ട് ശക്തിയോടെ പ്രതിഷ്ഠിയ്ക്കുകയും ചെയ്‌തു. അന്ന് ബലം പിടിച്ചത് ഒരു കുഴിയായി ശിവലിംഗത്തിന് മുകളിൽ ഇന്നുമുണ്ടെന്ന് പറയപ്പെടുന്നു. തിരിച്ച് ഇല്ലത്തെത്തിയ ഭഗവാനെക്കണ്ട ചംക്രോത്തമ്മ കാൽക്കൽ വീണ് നമസ്കരിച്ചു. തുടർന്ന്, വിഭവസമൃദ്ധമായ ഒരു സദ്യതന്നെ അവർ തന്റെ ഇഷ്ടദേവന് നൽകി. പാളയിലയിൽ വിളമ്പിയ സദ്യയിൽ പടറ്റിപ്പഴവും അമ്പ്ലവുമുണ്ടായിരുന്നു. ഇന്നും തിരുവല്ല ക്ഷേത്രത്തിൽ പാളനമസ്കാരവും പടറ്റിപ്പഴവും അമ്പ്ലനിവേദ്യവുമുണ്ട്. ഭഗവാൻ ചംക്രോത്തമ്മയുടെ പുത്രനായി ജീവിച്ച് മനയുടെ കിഴക്കിനിയിൽ പടിഞ്ഞാറോട്ട് ദർശനമായി സുദർശനചക്രത്തെ പ്രതിഷ്ഠിച്ചു. ഇതാണ് പടിഞ്ഞാറുഭാഗത്തെ ശ്രീസുദർശനമൂർത്തിപ്രതിഷ്ഠ. കാലാന്തരത്തിൽ, ശ്രീദേവി അന്തർജനം തന്റെ സകലസ്വത്തുക്കളും സുദർശനമൂർത്തിയ്ക്ക് ദാനം ചെയ്ത് മുക്തിയടഞ്ഞു. സുദർശനമൂർത്തിപ്രതിഷ്ഠ മൂലം മല്ലികാവനം ചക്രപുരം എന്നറിയപ്പെടാൻ തുടങ്ങി. സുദർശനമൂർത്തി പ്രതിഷ്ഠ നടത്തി വളരെക്കാലം കഴിഞ്ഞാണ് ശ്രീവല്ലഭ പ്രതിഷ്ഠ നടത്തിയത്. ചേരരാജാക്കന്മാരുടെ കാലത്തായിരുന്നു ഈ പ്രതിഷ്ഠ. ചേരരാജാവായിരുന്ന ചേരമാൻ പെരുമാളിന്റെ പത്നി തികഞ്ഞ വിഷ്ണുഭക്തയായിരുന്നു. ഒരു രാത്രിയിൽ അവർക്ക് ഭഗവദ്വാഹനമായ ഗരുഡന്റെ സ്വപ്നദർശനമുണ്ടായി. അതിൽ ഗരുഡൻ ഇങ്ങനെ പറയുകയും ചെയ്‌തു.... ചക്രപുരത്തെ സുദർശനമൂർത്തി ക്ഷേത്രത്തിൽ ഒരു മഹാവിഷ്ണുപ്രതിഷ്ഠ കൂടി വേണമെന്നും അതിന് ഏറ്റവും അനുയോജ്യമായ ബിംബം ഇന്ന് മംഗലാപുരത്ത് നേത്രാവതി നദിയിൽ ജലാധിവാസമേറ്റ് കിടപ്പുണ്ട്. പണ്ട് ദേവശില്പിയായ വിശ്വകർമ്മാവ് നിർമ്മിച്ചതും ഭഗവാന്റെ അവതാരമായ ശ്രീകൃഷ്ണഭഗവാൻ പൂജിച്ചിരുന്നതുമായ, ദർഭയും മണലും കൊണ്ടുതീർത്ത അതിദിവ്യമായ വിഷ്ണുവിഗ്രഹമാണിത് എന്നും ഗരുഡൻ പറഞ്ഞു. അതെ സമയത്തുതന്നെ നേത്രാവതിനദിയുടെ മറുകരയിലെ തുളു ബ്രാഹ്മണർക്കും ചക്രപുരത്ത് താമസിച്ചിരുന്ന പത്തില്ലത്തിൽ പോറ്റിമാർക്കും ഗരുഡന്റെ അരുളപ്പാടുണ്ടായി. വിവരമറിഞ്ഞ ചേരമാൻ പെരുമാൾ ഉടനെത്തന്നെ രാജ്ഞിയ്ക്കും പത്തിലത്തിൽ പോറ്റിമാർക്കും രാജഭടന്മാർക്കുമൊപ്പം മംഗലാപുരത്തേയ്ക്ക് പുറപ്പെട്ടു. തുടർന്ന്, വിഗ്രഹം അന്വേഷിച്ചുതുടങ്ങി. എന്നാൽ, എത്ര ശ്രമിച്ചിട്ടും ആർക്കും വിഗ്രഹം കണ്ടുകിട്ടിയില്ല. അങ്ങനെയിരിയ്ക്കേ സാക്ഷാൽ ഗരുഡൻ തന്നെ ഒരു തുളു ബ്രാഹ്മണന്റെ രൂപത്തിൽ വന്ന് മഹാരാജാവിനോട് അപേക്ഷിച്ച് വിഗ്രഹം മുങ്ങിയെടുത്തു. ആ തുളു ബ്രാഹ്മണനോട് നന്ദി പറയാൻ പോലും നിൽക്കാതെ പെരുമാളും സംഘവും കൂടി യാത്ര തിരിച്ചു. എന്നാൽ, യാത്രയ്ക്കിടയിൽ ഒരു സ്ഥലത്തുവച്ച് തോണി മറിയുകയും വിഗ്രഹം നഷ്ടപ്പെടുകയും ചെയ്തു. അപ്പോൾ, അവിടെ കുളിച്ചുകൊണ്ടിരിയ്ക്കുകയായിരുന്ന മണ്ണിലത്ത് നമ്പൂതിരി എന്ന വൈദികശ്രേഷ്ഠൻ വിഗ്രഹം മുങ്ങിയെടുത്ത് പെരുമാൾക്ക് സമ്മാനിച്ചു. തുളു ബ്രാഹ്മണന്റെ കോപം മൂലമാണ് ഇതുണ്ടായതെന്ന് മനസ്സിലാക്കിയ ഭക്തർ ഉടനെത്തന്നെ മംഗലാപുരത്തേയ്ക്ക് തിരിച്ചുപോയി അദ്ദേഹത്തോട് മാപ്പുപറഞ്ഞ് അദ്ദേഹത്തിന് പൂജാവകാശം നൽകി ചക്രപുരത്തേയ്ക്ക് കൂടെക്കൂട്ടി. ഈ യാത്രയിൽ കൂടെയുണ്ടായിരുന്ന സ്വദേശികളായ ഭക്തർക്കെല്ലാം പെരുമാൾ ഓരോ അവകാശം നൽകി. തുടർന്ന് വിഗ്രഹഘോഷയാത്ര തിരുവല്ലയിലെത്തിയപ്പോൾ അവിടെയുണ്ടായിരുന്നവർ ഭഗവാനെ നിറപറയും നിലവിളക്കും നൽകി സ്വീകരിച്ചു. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിഗ്രഹം ക്ഷേത്രത്തിലേയ്ക്കെഴുന്നള്ളിച്ചു. പക്ഷേ, വിഗ്രഹം പ്രതിഷ്ഠിയ്ക്കാൻ ശ്രമിച്ചപ്പോൾ ചില ദുർനിമിത്തങ്ങളുണ്ടായി. വിഗ്രഹത്തിന്റെ നാളം എത്ര ശ്രമിച്ചിട്ടും പീഠനാളത്തിലുറയ്ക്കാതെ വരുന്നത് ഭക്തരും കർമ്മികളും അന്ധാളിപ്പോടെ നോക്കിനിന്നു. അപ്പോൾ ക്ഷേത്രത്തിലെ മുഖ്യതന്ത്രിയ്ക്ക് പെട്ടെന്ന് മൂത്രശങ്കയുണ്ടായി. അദ്ദേഹം ക്ഷേത്രശ്രീകോവിലിന്റെ വാതിലുകളടച്ച് നേരെ അടുത്തുള്ള പറമ്പിലേയ്ക്ക് പോയി മൂത്രമൊഴിയ്ക്കുകയും തുടർന്ന് അശുദ്ധി ഒഴിവാക്കാൻ ക്ഷേത്രക്കുളത്തിലിറങ്ങി കുളിയ്ക്കുകയും ചെയ്തു. കുളികഴിഞ്ഞ് വസ്ത്രം മാറി മറ്റ് കർമ്മങ്ങളും കഴിച്ച് പുറപ്പെടാനൊരുങ്ങിയപ്പോൾ പെട്ടെന്ന് ക്ഷേത്ര നാലമ്പലത്തിനകത്തുനിന്ന് വാദ്യമേളങ്ങൾ മുഴങ്ങുന്ന ശബ്ദം തന്ത്രി കേൾക്കുകയുണ്ടായി. തിടുക്കപ്പെട്ട് ഓടി ശ്രീലകവാതിൽ തുറന്നുനോക്കുമ്പോൾ അദ്ദേഹം കണ്ടത് കോടിസൂര്യന്മാരുടെ കാന്തിയോടെ തിളങ്ങിനിൽക്കുന്ന ഭഗവാന്റെ വിഗ്രഹം ശ്രീലകത്ത് പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നതാണ്. തന്ത്രി ഉടനെത്തന്നെ ഭഗവാന് പാളയിലയിൽ പടറ്റിപ്പഴം നേദിച്ചു. ആ സമയത്ത് ശ്രീലകത്തുനിന്ന് ഒരു വൃദ്ധൻ നാലമ്പലത്തിൽ നിന്ന് പുറത്തിറങ്ങി വടക്കോട്ട് നടന്ന് അപ്രത്യക്ഷനായി. ആ വൃദ്ധൻ ദുർവാസാവ് മഹർഷിയാണെന്നും ദിവസവും രാത്രി നടയടച്ച ശേഷം അദ്ദേഹം ഭഗവത് പൂജയ്ക്ക് എത്തുന്നുവെന്നും ഭക്തർ വിശ്വസിച്ചുവരുന്നു. പറയിപെറ്റ പന്തിരുകുലത്തിലെ ഉളിയന്നൂർ പെരുന്തച്ചനാണ് കരിങ്കൽക്കൊടിമരം നിർമ്മിച്ചത്. ഇതിന്റെ മുകളിൽ പഞ്ചലോഹനിർമ്മിതമായ മൂന്നടി ഉയരമുള്ള ഗരുഡപ്രതിമയുമുണ്ട്. ചിറകുകളോടുകൂടിയ മനുഷ്യന്റെ രൂപത്തിലാണ് ഇവിടെ ഗരുഡന്റെ പ്രതിഷ്ഠ. ഒരിക്കൽ ഈ കൊടിമരം ചരിഞ്ഞുവീഴാൻ തുടങ്ങിയപ്പോഴാണ് മറ്റൊരു ക്ഷേത്രത്തിലും കാണാൻ കഴിയാത്ത അത്ഭുതരൂപമായ ഗരുഡമാടത്തറ പണികഴിപ്പിച്ചത്. മൂന്നുനിലകളോടുകൂടിയ ദീർഘചതുരാകൃതിയിലുള്ള ഈ അത്ഭുതശില്പരൂപം ഭക്തർക്ക് അത്ഭുതമാണ്. പത്തനംതിട്ട തിരുവല്ലയിലാണ് ശ്രീവല്ലഭമഹാക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രം കേരളത്തിലെ പഴക്കം കൊണ്ടും, വിസ്തീർണ്ണം കൊണ്ടും വലിയ ആരാധനാലയങ്ങളിൽ ഒന്നാണ്‌. മഹാവിഷ്ണുവും സുദർശനമൂർത്തിയുമാണ് പ്രധാന പ്രതിഷ്ഠകൾ. മഹാവിഷ്ണു ഇവിടെ "ശ്രീവല്ലഭൻ" (ആദിവിരാടപുരുഷൻ) എന്ന പേരിലും അറിയപ്പെടുന്നു. ഈ പേരിൽ നിന്നാണ് 'തിരുവല്ല' എന്ന പേരുണ്ടായതെന്ന് പറയപ്പെടുന്നു. ഉപദേവതകളായി ഗണപതി, ദക്ഷിണാമൂർത്തി (ശിവൻ), അയ്യപ്പൻ, വരാഹമൂർത്തി, വടക്കുംതേവർ (ശിവകുടുംബം), വേദവ്യാസൻ, ദുർവാസാവ്, കുരയപ്പസ്വാമി എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. നിത്യവും കഥകളി നടക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമെന്ന ഒരു പ്രത്യേകത ഇതിനുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം. തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം പത്തനംതിട്ട🙏🙏🙏
ബകൻ എന്ന രാക്ഷസന് ഭക്ഷണവുമായി ഭീമൻ പോകുന്നതിന് മുൻപ്, അവർ താമസിച്ചിരുന്ന ബ്രാഹ്മണന്റെ വീട്ടിൽ നടന്ന സംഭാഷണം മഹാഭാരതത്തിലെ (ആദിപർവ്വം - ബകവധപർവ്വം) വളരെ ഹൃദയസ്പർശിയായ ഒരു ഭാഗമാണ്. തങ്ങളിൽ ആര് രാക്ഷസന് ഇരയായി പോകണം എന്നതിനെച്ചൊല്ലി ആ കുടുംബത്തിലെ ഓരോരുത്തരും തമ്മിലാണ് ഈ സംഭാഷണം നടക്കുന്നത്. അതിൻ്റെ പ്രധാന ചുരുക്കം താഴെ നൽകുന്നു: 1. ബ്രാഹ്മണന്റെ വിലാപം ഊഴമനുസരിച്ച് അന്ന് രാക്ഷസന് ഭക്ഷണവുമായി പോകേണ്ടത് ആ ബ്രാഹ്മണനായിരുന്നു. താൻ പോയാൽ ഭാര്യയും മക്കളും അനാഥരാകുമെന്നും, ഒരു സംരക്ഷകനില്ലാതെ അവർ ജീവിക്കുന്നത് ദുസ്സഹമായിരിക്കുമെന്നും അദ്ദേഹം സങ്കടപ്പെടുന്നു. കുടുംബത്തെ രക്ഷിക്കാൻ തനിക്ക് കഴിയുന്നില്ലല്ലോ എന്നോർത്ത് അദ്ദേഹം മരിക്കാൻ തയ്യാറെടുക്കുന്നു. 2. ബ്രാഹ്മണപത്നിയുടെ വാദങ്ങൾ ഭർത്താവിനെ മരണത്തിന് വിട്ടുകൊടുക്കാൻ ഭാര്യ സമ്മതിക്കുന്നില്ല. കുടുംബത്തിന്റെ നാഥനായ ഭർത്താവ് ജീവിച്ചിരിക്കേണ്ടത് മക്കളുടെയും തന്റെയും ആവശ്യമാണെന്ന് അവർ പറയുന്നു. ഭർത്താവില്ലാത്ത സ്ത്രീയെ സമൂഹം ബഹുമാനിക്കില്ലെന്നും, അതിനാൽ ഭർത്താവിന് പകരം താൻ രാക്ഷസന്റെ അടുത്തേക്ക് പോകാമെന്നും അവർ നിർബന്ധം പിടിക്കുന്നു. 3. മകളുടെ പ്രതികരണം അച്ഛനും അമ്മയും തമ്മിൽ തർക്കിക്കുന്നത് കേട്ട് മകൾ മുന്നോട്ട് വരുന്നു. മാതാപിതാക്കൾ രണ്ടുപേരും ജീവിച്ചിരിക്കേണ്ടത് തന്റെ ചെറിയ അനിയന് അത്യാവശ്യമാണെന്ന് മകൾ ഓർമ്മിപ്പിക്കുന്നു. താൻ ഒരു പെൺകുട്ടിയാണെന്നും, ഭാവിയിൽ മറ്റൊരു കുടുംബത്തിലേക്ക് പോകേണ്ടവളാണെന്നും പറയുന്നു. അതിനാൽ കുടുംബത്തെ രക്ഷിക്കാൻ താൻ സ്വയം ബലിയർപ്പിക്കാൻ തയ്യാറാണെന്ന് മകൾ വ്യക്തമാക്കുന്നു. 4. കുഞ്ഞിന്റെ നിഷ്കളങ്കത ഇവരുടെ സംഭാഷണം കേട്ടുകൊണ്ടിരുന്ന ബ്രാഹ്മണന്റെ ചെറിയ മകൻ (കുഞ്ഞ്) സ്ഥിതിഗതികൾ പൂർണ്ണമായി മനസ്സിലാക്കാതെ ഒരു പുൽക്കൊടി കയ്യിലെടുക്കുന്നു. "ഞാൻ ഈ പുല്ലുകൊണ്ട് ആ രാക്ഷസനെ അടിച്ചു കൊല്ലും, നിങ്ങളാരും കരയേണ്ട" എന്ന് ആ കുഞ്ഞ് നിഷ്കളങ്കമായി പറയുന്നു. ഈ സങ്കടകരമായ സംഭാഷണം തൊട്ടടുത്ത മുറിയിലിരുന്ന് കേൾക്കാനിടയായ കുന്തിദേവിയാണ് പിന്നീട് ബ്രാഹ്മണ കുടുംബത്തോട് കാര്യങ്ങൾ തിരക്കുന്നതും, അവർക്ക് പകരം തന്റെ ശക്തനായ മകൻ ഭീമനെ അയക്കാമെന്ന് ഉറപ്പ് നൽകുന്നതും. മഹാഭാരതം