Wednesday, October 31, 2018

'ഭക്തി ഒരു ലഹരിയാണ് ! 
ഭക്തി ഒരു ഉന്മാമാണ്! 
ഏകാന്തതയുടെ  മൂര്ത്തിമ ഭാവമാണ് !! 

ആനന്തത്തിന്ന്‍റെ സായുജ്യമാണ്!

ഹൃദയത്തിന്‍റെ സന്തോഷതിന്‍റെ ഉന്മാത്തില്

എത്തിക്കാന് കഴിയുന്നു അസുലഭ നിമിഷമാണ്!!

ഭക്തിയുടെ ലഹരിയില്‍ 
സര്വ്വ സുഖ ഭോഗങ്ങളും ത്യജിക്കാന് കഴിയുന്നു!
ഭക്തി ക്ഷമയുടെ  പര്യായം ആകുന്നു!
ഭക്തി നിസ്വാർഥം ആകുന്നു!
ഭക്തി നിഷ്കാമം ആകുന്നു!!
ഭക്തി ഭോഗാസ്വാദനത്തോടുള്ള ഇച്ചയെ ഇല്ലാതാക്കുന്നു!!
ഭക്തി സര്വ്വ ജീവജാലങ്ങളിലും കാരുണ്യം നിറക്കുന്നു!

ഭക്തി ഭഗവാന്റെ വാസസ്ഥലം .  '.
sanitha
കേരളത്തിൽ തന്നെ പല ദിക്കിലും പലവിധത്തിലാണ് തിരുവാതിര ആഘോഷിക്കുക .വള്ളുവനാട്ടിലും ...ഞങ്ങളുടെ സമുദായത്തിലും എങ്ങിനെ ആഘോഷിക്കുന്നു എന്ന് പറയാം ..തിരുവാതിരക്കു ഏഴു ദിവസം മുന്നേ തിരുവാതിര കുളി തുടങ്ങും .ആദ്യദിവസങ്ങളിൽ ഉദയത്തിനു മുന്നേ കുളിക്കാനെ ശ്രദ്ധിക്കൂ .പാട്ടുപാടി തുടിച്ചു കുളിക്കണം .അലക്കിയ തോർത്തുകൊണ്ടു തോർത്തനം.അലക്കിയ മുണ്ട് അടിയിലുടുക്കണം .കണ്ണെഴുതി ...കുറിതൊട്ട് ദശപുഷ്പ്പമാല ചൂടണം .തിരുവാതിരയടുത്തുവന്നാൽ പുലർച്ചെ നാലുമണിയാകുമ്പോഴേക്കും എഴുന്നേറ്റ് കുളി തുടങ്ങും .അശ്വതിനാൾ അമ്മയുണരും മുമ്പേ ..ഭരണിനാൾ ഭർത്താവുണരും മുമ്പേ കാർത്തിക നാൾ കാക്കയുണരും മുമ്പേ ....രോഹിണി നാൾ ശുക്രനുദിക്കും മുമ്പേ ..മകീര്യത്തിനു മക്കളുണരും മുമ്പേ എഴുന്നേറ്റു കുളിക്കണം ..ഇങ്ങനെയൊക്കെ പറയും .കുട്ടിക്കാലത്ത് അടുത്തുള്ള പെണ്ണുങ്ങൾ മൂന്നുമണികഴിയുമ്പോഴേക്കും വിളിച്ചു ലഹളകൂട്ടി വരും.വീട്ടിൽ വലിയ ഒരു കുളം ഉണ്ട് ...നാല് കടവുള്ളത് .നാലി ലും പെണ്ണുങ്ങൾ നിറയും .മത്സരിച്ചു തുടിച്ചുകുളിച്ചു പാടും .രോഹിണി മകീര്യത്തിനും കൊടിയലക്കിയ മുണ്ടുകൊണ്ടു തോർത്തി കൊടിയലക്കിയതുടുക്കണം തിരുവാതിരനാൾ ശംഖുഞൊറിഞ്ഞു ഇണപ്പുടവ ഉടുക്കണം ..കടവിൽ നിലവിളക്കും ദശപുഷ്പ്പ മാലയും കണ്ണെഴുത്തും ചന്ദനവും ഉണ്ടാകും .പുത്തൻ തിരുവാതിരക്ക് പുത്തൻതിരുവാതിരക്കാരിക്ക് മകീര്യത്തിൻ നാൾ നോൽമ്പ് തുടങ്ങും .ഊഞ്ഞാല കെട്ടിയിരിക്കും ..പുത്തൻ തിരുവാതിരക്കാരി മകീര്യത്തിൻ നാൾ സന്ധ്യയ്ക്ക് ചന്ദ്രൻ സാക്ഷിയായി പാർവതിക്ക് നിവേദ്യം ഉണ്ട് .അത് കഴിഞ്ഞാൽ വെറ്റില നിവേദിക്കും .ഇളനീർ പഴം വെറ്റില തേവർക്കു നേദിക്കും .108 വെറ്റില മംഗല്യസ്ത്രീകൾക്കാണ് ...ആ വെറ്റില ഭർത്താവിന് മാത്രം പങ്കിടാം .കിഴക്കോട്ടു തിരിഞ്ഞു ആവണിപ്പലകയിൽ ഇരുന്നു മൂന്നും കൂട്ടണം .മകീര്യത്തിൻ നാൾ രാത്രി എട്ടങ്ങാടി ഉണ്ടാക്കി നേദിക്കണം .കിഴങ്ങുകൾ ചുട്ടും ധാന്യങ്ങൾ വറുത്തും എടുത്ത് ...ശർക്കരപ്പാവിൽ ഇട്ടെടുക്കണം .എട്ടുകൂട്ടം വേണം .ചെറുകിഴങ്ങു കാവുത്ത് (നീണ്ടിയെന്നു കോഴിക്കോട്ടുകാർ പറയും .) കൂവക്കിഴങ് കായ പയറു വർഗ്ഗങ്ങൾ കടല അങ്ങിനെ ..നോൽമ്പ് തുടങ്ങും മുമ്പ് കഴിക്കണം .അർദ്ധരാത്രിയിൽ കിഴക്കേ മുറ്റത്തോ നടുമുറ്റത്തോ അണിഞ്ഞു അമ്മിക്കുഴവയെ ശിവലിംഗമായി സങ്കൽപ്പിച്ചുവെച്ച് ചൂടാനുള്ള പൂ നേദിക്കും .പാതിരാപ്പൂ ഒളിച്ചു വേലിയ്ക്കൽ വെച്ചിട്ടുണ്ടാകും .പുത്തൻ തിരുവാതിരക്കാരി കണ്ടുപിടിച്ചു കൊണ്ടുവരണം .അതിനു ഒരു പാട്ടുമുണ്ട് .മംഗല്യ സ്ത്രീകളും തിരുവാതിരയുടെ നായികയും കൂടി പാട്ടും പാടി ചെന്നെടുക്കണം ".തൃശ്വപേരൂർ മതിലകത്ത് ഒന്നുണ്ടുപോൽ പൂത്തിലഞ്ഞി ...പൂത്തിലഞ്ഞി പൂ പറിയ്ക്കാൻ പോരുന്നുണ്ടോ മങ്കമാരെ ....ഞങ്ങളാരും പോരുന്നില്ല ...പാണനാരു തീണ്ടിപ്പോയി .(ജാതിപ്പേര് പറഞ്ഞതിന് എന്നോട് പരിഭവിക്കരുത് .ഇത് പാട്ടാണ് .)ഇങ്ങനെ ആവർത്തിച്ചു പാടിപ്പാടി പൂവെടുത്തു നേദ്യത്തിനു വട്ടം കൂട്ടിയ സ്ഥലത്തു കൊണ്ട് വെയ്ക്കും .നേദ്യം കഴിഞ്ഞു ആവണിപ്പലകയിൽ വിളക്കത്തിരുന്നു പൂചൂടി ദശപുഷ്പ്പം ചൂടി ...പ്രദക്ഷിണം വെച്ച് കയ്യിൽ കൂട്ടിയെടുത്തപൂ ആകാശത്തേക്ക് ചന്ദ്രനെ നോക്കി ആരാധിക്കണം .(എറിയണം ).എന്നിട്ടു വളയും താലിയും കാട്ടി നെഞ്ചിൽ തൊട്ട് നമസ്കരിക്കണം ..പിന്നെ മുറ്റത്തു ഭഗവാനെ വലം വെച്ച് മംഗള ആതിര പാടി കളിക്കണം .വിവാഹത്തിന് നാൾ അറ കൂടും മുന്നേ മരിച്ച വേളി കഴിച്ച ആൾ മരിച്ചപ്പോൾ ഊണും ഉറക്കവും കുളിയും എല്ലാം ഉപേക്ഷിച്ചു അവൾ തപസ്സിരുന്നു .അവളുടെ സങ്കടം പാർവതിക്ക് സഹിക്കാൻ പറ്റിയില്ല ..അവളെപ്പോലെ നാഥനെ തീണ്ടാതെ ...ഉണ്ണാതെ ഉറങ്ങാതെ പാർവതിയും ഇരുന്നു .നിവൃത്തിയില്ലാതെ വേട്ടയാളെ പുനർജീവിപ്പിച്ചു .ഈ അർത്ഥം വരുന്ന പാട്ടു പാടി കളിക്കുന്നു .അത് കഴിഞ്ഞാൽ മൂന്നുംകൂട്ടാനെടുത്തു സ്വന്തം മുറിയിലേക്ക് പ്രിയപ്പെട്ടവൻറെ അടുത്ത് ചെല്ലണം എന്നൊരു ശാത്രം ഉണ്ട് .തിരുവാതിര നാളും പാടിക്കുളിച്ചു നോറ്റു ഊഞ്ഞാലാടി തിമർക്കണം കൂവ വിറക്കി പായസം വെയ്ക്കണം .എട്ടുകൂട്ടം ചേർത്തു പുഴുക്കും നിർബന്ധമാണ് .പുത്തൻ തിരുവാതിരയ്ക്കു പുണർത സദ്യയുണ്ട്‌ നോൽമ്പ് മുറിക്കണം .ബന്ധുക്കളും അടുത്തുള്ളോരും ഒക്കെ 
പങ്കെടുക്കും .ഇപ്പോൾ എല്ലാം കുറച്ചു തുടങ്ങി .ഇവിടങ്ങളിൽ കുറേശ്ശെ ആചരിക്കുന്നുണ്ട് .
padmam raman
അഞ്ചു നിലവാരത്തിലൂടെയും ഉയരണമെന്നാഗ്രഹമുണ്ടെങ്കില്‍ അര്‍ത്ഥസന്ദേശങ്ങളറിഞ്ഞുകൊണ്ട് പുരാണങ്ങളിലെ കുറേകഥകളും മഹാഭാരതത്തിലെ അനുഭവങ്ങളും വാല്മീകി രാമായണത്തിലെ പ്രധാനപ്പെട്ട 20 ഓളം വ്യക്തികളുടെ ജീവചരിത്ര രൂപത്തിലുള്ള വിവരണങ്ങളും പഠിച്ചുയര്‍ന്ന്, അനേകായിരം ഋക്കുകളായി എഴുതി വേദവ്യാസനാല്‍ ക്രോഡീകരിക്കപ്പെട്ട വേദത്തെക്കുറിച്ചറിഞ്ഞ,് അതിലെ കുറേയെങ്കിലും വരികളുടെ അര്‍ഥസന്ദേശങ്ങളുള്‍ക്കൊണ്ട് ഉപനിഷത്തിന്റെ നിലവാരത്തിലേക്കുയരാന്‍ ശ്രമിക്കണം. ഇവിടെ സാധാരണക്കാര്‍ക്ക് എത്രത്തോളം എത്താന്‍ സാധിക്കുമോ അത്രയും ഉയരുക. ബാക്കിയുള്ള നിലവാരത്തെക്കുറിച്ച് ഒരേകദേശ ജ്ഞാനമുണ്ടാകുക. അതാണ് ജീവിതം ധന്യമാക്കാനുള്ള മാര്‍ഗം. അത് ഉജ്ജ്വലമാണ്, ധന്യമാണ്, ആനന്ദദായകമാണ്.
-ഈ ഗ്രന്ഥങ്ങളിലെല്ലാം പ്രത്യക്ഷമായും പരോക്ഷമായും നല്‍കിയിരിക്കുന്നത് ആചാരങ്ങളും വിചാരങ്ങളും വിശ്വാസങ്ങളും സങ്കല്‍പങ്ങളും ഉപഗ്രന്ഥങ്ങള്‍ക്കുള്ള വിഷയങ്ങളും കഥകളും അനുഭവങ്ങളും സന്ദേശങ്ങളും ജീവിതയാഥാര്‍ഥ്യങ്ങളുമാണ്. അവയെല്ലാം ഭിന്ന നിലവാരത്തിലുള്ളവര്‍ക്ക് അവരുടെ കവിവിനനുസരിച്ച് എടുക്കാന്‍ സൗകര്യപ്രദമായ രീതിയില്‍ ആയിരക്കണക്കിന് ഗ്രന്ഥങ്ങള്‍ നമുക്കുണ്ട്. അതെഴുതിയത് ആയിരക്കണക്കിന് ഋഷിവര്യന്മാരാണ്. അതില്‍  ആയിരക്കണക്കിന് വര്‍ഷങ്ങളായി മാറ്റങ്ങള്‍ വരുത്തി നമ്മുടെ പൂര്‍വികര്‍ നവീകരിച്ചുകൊണ്ടേയിരുന്നു. ഇന്നും ഈ പ്രക്രിയ തുടരുന്നു. ഇത്രയും വിഷയങ്ങളുള്ളതില്‍ ആചാരങ്ങളെക്കുറിച്ചുള്ള ഒരു സംക്ഷിപ്തം കൂടി ഇവിടെ വിവരിക്കാം.
-നമ്മുടെ ആചാരങ്ങളില്‍ സ്വര്‍ഗത്തിലേക്ക് നേരിട്ടു പോകാനോ നരകത്തിലേക്ക് പോ
കാതിരിക്കാനോ പാപം ഇല്ലാതാക്കാനോ ബാങ്ക് ബാലന്‍സുണ്ടാക്കുന്നതുപോലെ പു
ണ്യം കെട്ടുകണക്കിന് ശേഖരിക്കാനോ ഉള്ള മാര്‍ഗമില്ല. ആചാരങ്ങളെല്ലാം മനുഷ്യ മനസ്സിന്റെയും ശരീരത്തിന്റെയും കുടുംബത്തിന്റെയും സംസ്‌കാരത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും സര്‍വചരാചരങ്ങളുടെയും സ്ഥിരവും ശാശ്വതവുമായ നന്മയ്ക്കുതകുന്നതാണ്.
-അനുഗ്രഹിക്കുക, അഭിനന്ദിക്കുക, ആശിര്‍വദിക്കുക, പ്രോത്സാഹിപ്പിക്കുക, പ്രാ
ര്‍ഥിക്കുക, കഥകളും അനുഭവങ്ങളും സന്ദേശങ്ങളും ജീവിതയാഥാര്‍ഥ്യങ്ങളും പറഞ്ഞുകൊടുക്കുക. ഇപ്രകാരം മനുഷ്യമനസ്സിനെ തിന്മയില്‍നിന്ന് നന്മയിലേക്ക് കൊണ്ടുപോകാന്‍ ഏതെല്ലാം പൈതൃകനന്മകളുണ്ടോ അതെല്ലാം പ്രായോഗികതലത്തില്‍ കൊണ്ടുവരേണ്ടതാണ് ഈ മാര്‍ഗം. നാം സ്വയം ഇതു പ്രാവര്‍ത്തികമാക്കി നമ്മുടെ മക്കളിലേക്ക് പകര്‍ന്നുകൊടുക്കണം. അവരുടെ മനസ്സ് തിന്മയില്‍നിന്ന് നന്മയിലേക്കുയരണം. ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്കും, അശാന്തിയില്‍നിന്ന് ശാന്തിയിലേക്കും മാറണം. അതാണ് ചിന്തകളെയും കര്‍മത്തേയും കര്‍മഫലത്തെയും മാറ്റി ധന്യതയിലേക്ക് നയിക്കാനുള്ള മാര്‍ഗം. അതാണ് മാനസിക നന്മയ്ക്കുള്ള ആചാരങ്ങള്‍.
-ഇവിടെ പുരാണകഥകളും മഹാഭാരതത്തിലെ കഥകളും അനുഭവങ്ങളും രാമായണത്തിലെ അനുഭവങ്ങളും വേദങ്ങളിലെ സന്ദേശങ്ങളും പ്രാധാന്യമര്‍ഹിക്കുന്നു. ജീവിതയാഥാര്‍ഥ്യങ്ങള്‍ വിവരിക്കുന്ന ഉപനിഷത്തുകളിലെ സന്ദേശങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. വെട്ടിപ്പിടിച്ചതും കെട്ടിപ്പടുത്തതും പറ്റിച്ചെടുത്തതും തട്ടിപ്പറിച്ചതുമൊന്നും തിരിച്ചുപോകുമ്പോള്‍ കൊണ്ടുപോകുന്നില്ലെന്ന്.
-ശരീരത്തിന് നന്മ വരുത്തുന്ന ആചാരങ്ങള്‍ ലളിതമായ ഭാഷയില്‍ എഴുതിയാല്‍ അനാരോഗ്യത്തില്‍നിന്ന് ആരോഗ്യത്തിലേക്കുള്ള പ്രയാണത്തിനുവേണ്ടിയുള്ളതാണ്. നമ്മുടെ ഭക്ഷണ വിഭവങ്ങള്‍ തന്നെയായിരുന്നു ഔഷധങ്ങളും, ഔഷധങ്ങള്‍ തന്നെയായിരുന്നു  ഭക്ഷണ വിഭവങ്ങളും. ജീവിതരീതിയായിരുന്നു വ്യായാമങ്ങളും വ്യായാമങ്ങള്‍ തന്നെയായിരുന്നു, ജീവിതരീതിയും. പ്രായോഗികമായ ആത്മീയതയുമെല്ലാം മനസ്സിനും ശരീരത്തിനും ആരോഗ്യത്തിനും വേണ്ടിയുള്ളതായിരുന്നു.
-'ശരീരമാദ്യം ഖലു ധര്‍മ സാധനം' എന്ന സന്ദേശം ഈ ശരീരം ധാര്‍മികകാര്യങ്ങള്‍ക്കുവേണ്ടിയുള്ളതാണ് എന്ന് നമ്മെ ഓര്‍മിപ്പിക്കുന്നു. 'ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യഭിധീയതെ' ഈ ശരീരത്തെ പരിശുദ്ധിയോടെ ക്ഷേത്രവിഗ്രഹംപോലെ പരിലാളിക്കണം. ആ ശരീരത്തിന് ധന്യമായ ആഹാരവും വിഹാരവും വേണം. യോഗ, സൂര്യനമസ്‌കാരം, പ്രാണായാമം ഇവ ചേര്‍ത്ത് വ്യായാമവും വേണം.
-വടക്കോട്ടു തലവച്ചു കിടക്കരുത്, രാവിലെ നേരത്തെ ഉണരണം, കിടക്കയിലിരുന്ന് പ്രാര്‍ഥിക്കണം, ഭൂമി തൊട്ടു തലയില്‍ വെക്കണം. ശരീരം വൃത്തിയാക്കണം. 15 പ്രാവശ്യം ദീര്‍ഘശ്വാസം വിടണം, സൂര്യ നമസ്‌കാരം ചെയ്യണം, പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കാന്‍ പഠിക്കണം, പ്രായോഗിക ഏകാദശീ വ്രതം, തീര്‍ഥാടനം, ക്ഷേത്രദര്‍ശനം എല്ലാമെല്ലാം ശാരീരികനന്മക്കുള്ളതായ ആചാരങ്ങളാണ്. ഈ പട്ടിക ഇനിയും നിങ്ങള്‍ വര്‍ധിപ്പിക്കുക. മാനസിക നന്മയ്ക്കുള്ള ആചാരങ്ങളുടെ പട്ടികയും വര്‍ധിപ്പിക്കുക. ബുദ്ധിക്കും യുക്തിക്കും ശാസ്ത്രത്തിനും നിരക്കുന്ന വിധത്തില്‍ ചിന്തിച്ചിട്ടുവേണം ഈ ആചാരങ്ങളെ വിലയിരുത്തി വിവരിക്കേണ്ടത്. ഇവയെല്ലാം ശരീരത്തിലെ ഓരോ അവയവത്തിനും രക്തത്തിനും അസ്ഥിസന്ധികള്‍ക്കും എല്ലാം നല്‍കുന്ന വിവരണാതീതമായ നന്മകള്‍ ഒരു വൈദ്യശാസ്ത്രത്തിനും നല്‍കാനാകില്ലെന്നു കൂടി അറിയണം.
-കുടുംബബന്ധം ദൃഢമാക്കുന്ന ആചാരങ്ങള്‍ അനവധിയാണ്. രണ്ട് ഇതിഹാസങ്ങളിലും നമ്മുടെ സംസ്‌കാരത്തിലും കുടുംബബന്ധങ്ങളുടെ ഉജ്ജ്വലങ്ങളായ സന്ദേശങ്ങള്‍ നിറഞ്ഞിരിക്കുന്നു. രാമായണത്തില്‍ പോസിറ്റീവുകള്‍ക്കും നെഗറ്റീവുകള്‍ക്കും ഉദാഹരണങ്ങളുമുണ്ട്. അവയില്‍നിന്നാണ് നാം എടുക്കേണ്ടതെല്ലാം എടുക്കേണ്ടത്. ലോകത്തിലെ ഒരു രാഷ്ട്രത്തിലുള്ള ഗ്രന്ഥങ്ങളിലും കൗരവ-പാണ്ഡവ കുടുംബങ്ങളിലെ അംഗങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളുടേയും പിരിമുറുക്കങ്ങളുടേയും വിവരണങ്ങള്‍ മഹാഭാരതത്തിലുള്ളതുപോലെ നല്‍കിയിട്ടുണ്ടാവില്ല. അതെല്ലാം പ്രയോഗിക ആത്മീയ ഗ്രന്ഥങ്ങളാണ്. കുടുംബബന്ധങ്ങളുടെ മാറ്റുരയ്ക്കുന്ന അനുഭവങ്ങളുടെയും സന്ദേശങ്ങളുടെയും ചരിത്രത്തില്‍നിന്ന് പാഠം പഠിക്കണമെന്ന നിര്‍ദേശത്തോടെയാണ് നമ്മോട് അത് വായിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
-ദേവതാസങ്കല്‍പത്തിന്റെ കാര്യത്തില്‍, ഓരോ ആരാധനാക്രമവും മനുഷ്യമനസ്സിനെ ഈശ്വരനിലേക്കുയര്‍ത്തുകയാണ് ലക്ഷ്യം. ക്ഷേത്രാരാധനയിലാരംഭിച്ച് അത് കൈവല്യപദവിയിലെത്തുന്ന മനുഷ്യനിലവാരത്തിലവസാനിക്കുന്നു. (ഇവിടെയും) ഭാരതീയ ഈശ്വരസങ്കല്‍പത്തിന് അഞ്ചു നിലവാരങ്ങളുണ്ട്.
-സാധാരണക്കാരുടെ മനസ്സ്, ശരീരം, കുടുംബബന്ധങ്ങള്‍, സാംസ്‌കാരിക മൂല്യങ്ങള്‍, സാമൂഹ്യബന്ധങ്ങള്‍, രാഷ്ട്രപരമായ ഉത്ഗ്രഥന ചിന്താധാരകള്‍ ഇവയെല്ലാം ധന്യമാക്കുന്നതിനാണ് ക്ഷേത്രങ്ങള്‍ എന്നു സൂചിപ്പിച്ചു. ഇത് വ്യക്തിയുടെ ഉയര്‍ച്ചയ്ക്കുള്ളതാണെങ്കിലും സാമൂഹികമായ പന്ഥാവാണ്.
-സ്വയം ഒരു അവതാരമായി മാറലാണ് രണ്ടാമത്തെ നിലവാരം. ഇത് നമ്മിലുള്ള ആസൂരീകതയുടെ ഉന്മൂലനത്തിലൂടേയും മാനുഷിക ദൗര്‍ബല്യങ്ങളുടെ ഇല്ലായ്മയിലൂടെയും സാധിക്കണം. അപ്പോഴാണ് ഈശ്വരാംശം പ്രതിഫലിക്കുന്ന അവതാരമായി നാം 
ഉയരുന്നത്.
-മൂന്നാമത്തെ നിലവാരത്തിലേക്കുയരുന്നത് തന്നില്‍ തന്നെ സൃഷ്ടിസ്ഥിതി സംഹാരത്തിന്റെ ശക്തിയും (ത്രിമൂര്‍ത്തി സങ്കല്‍പം) ഇച്ഛാശക്തി, ജ്ഞാനശക്തി, ക്രിയാശക്തിയും (ത്രിശക്തി സങ്കല്‍പം) നിറഞ്ഞിരിക്കുന്നു എന്ന ബോധത്തോടെ ആരംഭിക്കുന്നു. ഇവിടെ എന്നിലും പ്രപഞ്ചത്തിലും ആ ശക്തികളുടെ മാനിഫസ്റ്റേഷനും മാനിപ്പുലേഷനുമാണെന്ന തിരിച്ചറിവാണ് നിലനില്‍ക്കുന്നത്.
-നാലാമത്തെ നിലവാരത്തിലുള്ള ആത്മീയതയിലെത്തുമ്പോള്‍ വേദങ്ങളുദ്‌ഘോഷിക്കുന്ന പ്രപഞ്ച പുരുഷ സങ്കല്‍പത്തിലും ഭഗവദ്ഗീതയിലെ വിശ്വരൂപ ദര്‍ശനയോഗത്തില്‍ വിവരിക്കുന്ന വിശ്വരൂപത്തില്‍ നാം സ്വയം എത്തിച്ചേരുന്നു. എന്നിലും പ്രപഞ്ചത്തിലുമുള്ളത് ഒരേ ചൈതന്യമാണെന്ന തിരിച്ചറിവ്.
-ഉപനിഷത്തുക്കള്‍ ഉദ്‌ഘോഷിക്കുന്ന ആത്മപരാത്മബന്ധമാണ് അഞ്ചാമത്തെ തലം. അത് കൈവല്യാവസ്ഥ. ആത്മാവും പരമാത്മാവും ഒന്നാണെന്ന് തിരിച്ചറിഞ്ഞനുഭവിക്കുന്ന അവസ്ഥയാണത്. ''നിന്നിടും ദൃക്കുപോലുള്ളം നിന്നിലസ്പന്ദമാകണം'' എന്നു വിവരിക്കുന്ന ജീവാത്മ-പരമാത്മ ചൈതന്യത്തിന്റെ ഏകഭാഗം. ജീവാത്മ-പരമാത്മ ചൈതന്യം എന്നുള്ളിലാകണം എന്നതുപോ
ലെയാണത്. കേവലം ഒന്നുമാത്രമെന്നു തിരിച്ചറിയാവുന്ന പദവിയിലെത്തുന്ന ഭഗവാന്‍ വ്യാസമഹര്‍ഷി, ഭഗവാന്‍ രമണ മഹര്‍ഷി, ഭഗവാന്‍ ശങ്കരാചാര്യര്‍ എന്നിവരുടെയെല്ലാം നിലവാരം! ഇത് അഞ്ചാമത്തെ അവസ്ഥയാണ്. ഗ്രന്ഥങ്ങളെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും ഈശ്വരസങ്കല്‍പത്തെക്കുറിച്ചും വിവരിക്കുന്ന 15 കാര്യങ്ങള്‍ അറിയാനാകട്ടെ അതു ജീവിതത്തില്‍ പകര്‍ത്താനുമാകട്ടെ...
Dr. Gopalakrishnan
ദേഹാത്മബുദ്ധിയാണ് മനസ്സ് എന്നത് തെറ്റായുള്ള തോന്നലാണ്. അതിന്റെ ഫലമായി അഹന്തയും തെറ്റായ പ്രപഞ്ചത്തോന്നലും ഉണ്ടാകുന്നു. അഹന്തയാകുന്ന മിഥ്യയൊഴിഞ്ഞാല്‍ ഉള്ളതുപോലെ പ്രകാശിക്കും. അതെപ്പോഴും എല്ലാവരിലും പ്രകാശിച്ചുകൊണ്ടിരിക്കുന്നതാണ്. പുത്തനായി തോന്നുന്നതല്ല. താനുണ്ടെന്നറിയാത്തവരാരാണ്? മറ്റെല്ലാ തോന്നലുകളുമറ്റാലും ഈ തോന്നലുണ്ടായിരിക്കും. അഹന്തയാണെങ്കില്‍ വിഷയങ്ങളോടു ചേര്‍ന്നേ തോന്നപ്പെടുകയുള്ളൂ. താനെ തനിക്കു വിഷയമായി നി
ല്‍ക്കുന്നതാണത്. തോന്നുന്നത് സത്യമല്ല. അവയ്ക്ക് സാക്ഷിയായി തോന്നാതെ എന്നുമിരിക്കുന്നതാണ് സത്യം. നമ്മെ ദേഹാദി വിഷയങ്ങളോടു ബന്ധപ്പെടുത്താന്‍ പാടില്ല. ഈ ചേര്‍ച്ച തോന്നിപ്പിക്കുന്നതുതന്നെ അഹന്തയാണ്. അഹന്തമൂലം പ്രപഞ്ചത്തോന്നലും വ്യവഹാരങ്ങളും അനര്‍ഥങ്ങളും ഏര്‍പ്പെടുന്നു. സഗുണങ്ങളായി തോന്നുന്നവയൊന്നും നാമല്ല. മിഥ്യാസങ്കല്‍പങ്ങളോടു സംബന്ധപ്പെടാതെ നിന്നാല്‍ സത്യ സ്വരൂപം താനെ വിളങ്ങും. ആത്മാവു നിത്യസത്യം, എന്നും എങ്ങും താനെ പ്രകാശിക്കുമെന്നും പറയുന്ന ശാസ്ത്രങ്ങള്‍ അജ്ഞാനവൃത്തിയെപ്പറ്റിയും പറയുന്നു. ആത്മാവെപ്പോഴും പ്രകാശിക്കുകയാണെങ്കില്‍ അജ്ഞാനമെന്നൊന്നെങ്ങനെ വന്നു ചാടുന്നു ആര്‍ക്ക്? ഇതു യോജിക്കുന്നില്ല. പക്ഷെ ഒരു സത്യാന്വേഷിയുടെ നിലയില്‍ നിന്നു നോക്കുമ്പോള്‍ അവനതുണ്ട്. അന്വേഷണത്തിന് ഉപകാരപ്പെടുകയും ചെയ്യുന്നു. നീയോ, ഞാനോ, വേറൊരുവരോ' എല്ലാം ഒന്നുതന്നെ. ജനനമില്ല. മരണമില്ല എന്ന സത്യത്തെ പച്ചയ്ക്കു പറഞ്ഞാല്‍ അവനു മനസ്സിലാവുകയില്ല. കൃഷ്ണഭഗവാന്‍ ആദ്യം അര്‍ജുനന് ഇതുപോലെ ഉപദേശിച്ചു. അര്‍ജുനനത് ഗ്രഹിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് മറ്റു പല വിധത്തിലും വിസ്തരിക്കേണ്ടിവന്നു. എന്നാലും ശരീരത്തോടുകൂടി നില്‍ക്കുന്ന തന്റെ യഥാര്‍ഥ സ്വരൂപത്തെ അറിയാനായില്ല. എങ്കിലും എനിക്കു ജനനമോ മരണമോ ഇല്ലെന്നു വീണ്ടും പറയുന്നുണ്ട്. സത്യത്തെ അത്രത്തോളം വളച്ചുകെട്ടിപ്പറയേണ്ടിവന്നു.
കേവല സന്മാത്രമാണ് താന്‍. ഉള്ളത് അജ്ഞാനം അവിടെ ഒടുങ്ങുന്നു. അജ്ഞാനം ആര്‍ക്കെന്നന്വേഷിക്കൂ. നിങ്ങള്‍ ഉണരുമ്പോള്‍ അഹന്ത കൂടെയുണ്ട്. ഉറക്കത്തില്‍ ഞാനുറങ്ങുകയാണെന്നു നിങ്ങള്‍ പറയുന്നില്ല. ഉണരുമെന്നോ വളരെനേരം ഉറങ്ങിയെന്നോ പറയുന്നില്ല. എന്നാലും ഉണര്‍ന്ന നിങ്ങള്‍ ഉറങ്ങിയപ്പോഴും ഉണ്ടായിരുന്നു. ഉണര്‍ന്നപ്പോള്‍ മാത്രം ഉറങ്ങിയെന്നു പറഞ്ഞൂ. ഉണര്‍ച്ചയിലും ഉറക്കം അടങ്ങിയിരിക്കുകയാണ്. നമ്മുടെ സന്മാത്രത്തെ നാമറിയണം. ദേഹത്തെക്കൂടി ചേര്‍ത്തുവച്ചുകൊണ്ട് കുഴങ്ങരുത്. ദേഹം വിചാരത്തിന്റെ സന്തതിയാണ്. വിചാരം പതിവുപോലെ നമ്മെ ബാധിച്ചേക്കും. ഉറങ്ങുമ്പോള്‍ ശരീരമെന്നോ, ഈ ലോകമെന്നോ ഒന്നുമില്ല. അതുപോലെ എപ്പോഴും ഇരിക്കാമല്ലോ...remana maharshi
''പ്രത്യാഖ്യാനം ന കര്‍ത്തവ്യം'' എന്ന് ബ്രഹ്മദേവന്‍ പറഞ്ഞപ്പോള്‍ അതില്‍ ഒരു ആജ്ഞയുടെ സ്വരം വായുദേവന് അനുഭവപ്പെട്ടു. ദേവരാജന്‍ ഇന്ദ്രന്റെ മുഖത്ത് നോക്കിയപ്പോഴും വായുഭഗവാന് മറുത്ത് എന്തെങ്കിലും പറയാന്‍ തോന്നിയില്ല. ഏതായാലും ശ്രീകൈലാസത്തിലേക്കു പോവുകതന്നെ എന്ന് മാരുതന്‍ നിശ്ചയിച്ചു.
ബ്രഹ്മദേവന്‍ സ്വരം സ്വല്‍പമൊന്നു മയപ്പെടുത്തി.
ഹേ, വായുഭഗവാന്‍, അങ്ങയെക്കുറിച്ചുള്ള വിശ്വാസംകൊണ്ടാണ് ഈ നിയോഗം. അങ്ങ് മറ്റൊന്നും ചെയ്യേണ്ടതില്ല. അവിടുത്തെ സ്ഥിതിവിവരങ്ങള്‍ അന്വേഷിച്ചു വന്നാല്‍ മതി. അവിടെ കുമാരജനനത്തെക്കുറിച്ച് എന്തെങ്കിലും സൂചനകളുണ്ടോ എന്നറിയണം. അത്രമാത്രം. അന്വേഷിച്ചുവരാന്‍ ഞാന്‍ പോയാല്‍ സാധ്യമായെന്നു വരില്ല. ഇക്കാര്യത്തില്‍ അങ്ങയെ ഞാന്‍ വിശ്വസിക്കുന്നു. അങ്ങയുടെ കാര്യശേഷിയിലും ശക്തിയിലുമെല്ലാം വിശ്വാസമുണ്ട്. അവസരത്തിനനുസരിച്ചുള്ള യുക്തി പ്രയോഗിക്കാനും അങ്ങേക്കറിയാം.
ബ്രഹ്മാദികളെ നമിച്ചുകൊണ്ട് വായുദേവന്‍ യാത്രയായി. കൈലാസാദ്രിയില്‍ മാരുതന്‍ പ്രവേശിച്ചതും ശ്രദ്ധാലുവായിരുന്ന നന്ദികേശ്വരന്‍ തിരിച്ചറിഞ്ഞു. ആദ്യം ഒന്നു തടുത്തുനിര്‍ത്തി ആഗമനോദ്ദേശ്യം അറിയാനുള്ള താല്‍പര്യം വ്യക്തമാക്കി.
''വായുദേവന്‍ ഭയപ്പാടോടെയെങ്കിലും വിനയപൂര്‍വം കാര്യമറിയിച്ചു. മഹാദേവ ദര്‍ശനഭാഗ്യത്തിനായി താത്പര്യമില്ലാത്തവരായി ഈ പ്രപഞ്ചത്തില്‍ ആരുണ്ടാകും. ആ താല്‍പര്യം കൊണ്ടാണ് വന്നത്. പിന്നെ മറ്റൊരു കാര്യവുമുണ്ടായിരുന്നു. ബ്രഹ്മദേവന്റെ നിയോഗവുമുണ്ട്. ബ്രഹ്മദേവന് ഉമാമഹേശ്വരന്മാരെ കാണാന്‍ ആഗ്രഹമുണ്ട്. നേരില്‍ കണ്ട് അനുവാദം വാങ്ങുവാനും വിധാതാവ് എന്നെ നിയോഗിച്ചു.''
വായുദേവന്റെ നേരെ കോപിക്കാതെ തന്നെ നന്ദികേശ്വരന്‍ അനുജ്ഞ നിഷേധിച്ചു. ബ്രഹ്മദേവന് എപ്പോള്‍ വേണമെങ്കിലും ഇവിടെ വരാന്‍ സ്വാതന്ത്ര്യമുള്ളതാണല്ലോ. അക്കാര്യത്തില്‍ ഒരു പ്രത്യേക ദൂതന്റെ ആവശ്യമില്ലല്ലോ. ബ്രഹ്മവിഷ്ണുമഹേശ്വരന്മാര്‍ എല്ലാനിലയ്ക്കും ഒന്നുതന്നെയാണെന്നാണ് ശ്രീപരമേശ്വരന്‍ എന്നോടു പറഞ്ഞിട്ടുള്ളത്. അവരെ തമ്മില്‍ വേര്‍തിരിച്ചുകാണാന്‍ ശ്രമിക്കരുതെന്നും മഹാദേവന്‍ എന്നോടു പറഞ്ഞിട്ടുണ്ട്. അതിനാല്‍ അങ്ങ് വേഗം തന്നെ പോയി ബ്രഹ്മദേവനേയും വിഷ്ണുദേവനേയും ഇവിടേക്കു കൂട്ടിക്കൊണ്ടുവന്നാലും. ഇനി ഒട്ടും താമസംവേണ്ട.
വായുദേവന് മറിച്ചെന്തെങ്കിലും പറയാനുള്ള അവസരംപോലും ലഭിച്ചില്ല. അതിനു മുന്‍പുതന്നെ നന്ദികേശ്വരന്‍ അവിടെനിന്നും യാത്രയാക്കി.
വായുഭഗവാന്‍ വേഗം തന്നെ ചെന്ന് ബ്രഹ്മദേവനെ വിവരമറിയിച്ചു. അതനുസരിച്ച് ബ്രഹ്മാവും മഹാവിഷ്ണുവും ദേവേന്ദ്രനും മറ്റു ചില ദേവന്മാരുമൊന്നിച്ച് ഉടനെ കൈലാസത്തിലേക്കു യാത്രതിരിച്ചു.
ശ്രീകൈലാസത്തില്‍ നന്ദിദേവന്‍തന്നെ സ്വയം അവരെ ശിവസന്നിധിയിലേക്ക് ആനയിച്ചു.
jayasankar
മൂന്നാം ബ്രാഹ്മണം
മനുഷ്യരൊക്കെയും സാധനയുടെ ഭാഗമായ ദമവും ദാനവും ദയയും ശീലിക്കണം. ഇങ്ങനെയെങ്കില്‍ ഉപാസനയ്ക്ക് അധികാരം ലഭിക്കും. ഇതനുസരിച്ച് സോപാധിക ബ്രഹ്മത്തെ ഉപാസിക്കാം. സോപാധിക ബ്രഹ്മത്തിന്റെ വിവിധ ഉപാസനകളെയാണ് ഇനി പറയുന്നത്.
ഏഷ പ്രജാപതിര്‍ ഹൃദയം ഏതദ് ബ്രഹ്മ, ഏതത് സര്‍വം...
ഏതിനെയാണോ ഹൃദയമെന്ന് പറയുന്നത് അത് പ്രജാപതിയാണ്. ഇത് ബ്രഹ്മമാകുന്നു. ഇത് എല്ലാ മാകുന്നു. ഹൃദയമെന്നുള്ളത് മൂന്ന് അക്ഷരങ്ങളോട് കൂടിയതാണ്. 'ഹൃ' എന്നത് ഒരക്ഷരം. ഇങ്ങനെ അറിഞ്ഞ് ഉപാസിക്കുന്നയാള്‍ക്ക് സ്വന്തക്കാരും മറ്റുള്ളവരും ഉപഹാരങ്ങള്‍ കൊണ്ടുവരും. 'ദ' എന്നത് ഒരക്ഷരം. ഇങ്ങനെ അറിഞ്ഞ് ഉപാസിക്കുന്നയാള്‍ക്ക് സ്വന്തക്കാരും മറ്റും വീര്യം ദാനം ചെയ്യുന്നു. 'യം' എന്നത് ഒരക്ഷരം. ഇങ്ങനെ അറിഞ്ഞ് ഉപാസിക്കുന്നവര്‍ സ്വര്‍ഗലോകത്തിലേക്ക് പോകുന്നു.
ഹൃദയം എന്ന് പറഞ്ഞത് ഹൃദയസ്ഥയായ ബുദ്ധിയെയാണ്. ആ ഹൃദയത്തെ ബ്രഹ്മമായും സര്‍വമായും താദാത്മ്യം പറയുന്നു. ഇതിലെ ഓരോ അക്ഷരത്തേയും അറിഞ്ഞ് ഉപാസിച്ചാല്‍ അതിനനുസരിച്ച ഫലം കിട്ടും. 'ഹൃ' എന്നാല്‍ ഹരതി ഹരിക്കുന്നു. 'ദ' എന്നാല്‍ ദദാതിദാനം ചെയ്യുന്നു. 'യ' എന്നാല്‍ യാതി എത്തിച്ചേരുന്നു എന്നിങ്ങനെയാണ് അര്‍ഥം. സ്വര്‍ഗം എന്നതുകൊണ്ട് ദേവലോകമെന്നേ കണക്കാക്കേണ്ടൂ. നാമാക്ഷരങ്ങളെ ഉപാസിച്ചാല്‍ ഈ ഫലം ലഭിക്കുന്നുവെങ്കില്‍ പൂര്‍ണമായ ഹൃദയോപാസന കൊണ്ട് വളരെ വലിയ നേട്ടമുണ്ടാകും എന്നറിയണം.
നാലാം ബ്രാഹ്മണം
ഹൃദയ ബ്രഹ്മത്തിന്റെ സത്യരൂപ ഉപാസനയെ ഇനി പറയുന്നു.
തദ്വൈ തദേതദേവ തദാസ, സത്യമേവ...
സത്യം ബ്രഹ്മേതി, സത്യംഹ്യേവബ്രഹ്മ
ഹൃദയ ബ്രഹ്മമെന്ന് പറഞ്ഞത് തന്നെ സത്യമാണ്. ഈ മഹത്തായതും പൂജനീയനും ആദ്യമുണ്ടായവനുമായവനെ സത്യമാകുന്ന ബ്രഹ്മം എന്നറിഞ്ഞ് ഉപാസിക്കുന്നയാള്‍ ഈ ലോകങ്ങളെ ജയിക്കും. അയാളുടെ ശത്രു പരാജിതനായി ഇല്ലാതായിത്തീരും. എന്തെന്നാല്‍ സത്യം ബ്രഹ്മം തന്നെയാണ്.
ബ്രഹ്മത്തെ ഉപാസിക്കുന്നയാള്‍ മാത്രമാണ് യഥാര്‍ഥത്തില്‍ വിജയിക്കുന്നത്. അയാള്‍ക്ക് ശത്രുക്കളേ ഇല്ല. ആര്‍ക്കെങ്കിലും ഇദ്ദേഹത്തോട് ശത്രുത ഉണ്ടെങ്കില്‍ തന്നെ തീര്‍ത്തും പരാജയപ്പെടും. എല്ലാതരത്തിലും വിജയത്തെ നേടിയവനാണ് സത്യസ്വരൂപനായ ബ്രഹ്മത്തെ ഉപാസിക്കുന്നയാള്‍. സ്ഥൂലവും സൂക്ഷ്മവുമായി എന്തെല്ലാമുണ്ടോ അതെല്ലാം ചേര്‍ന്നതാണ് സത്യം. ഇവിടെ പറഞ്ഞ സത്യം നാമവും രൂപവുമായിരിക്കുന്ന സത്യം തന്നെ. ബ്രഹ്മ ബുദ്ധിയില്‍ ജഗദ് ബുദ്ധി ഇല്ലാതായിത്തീരുന്നതുപോലെ ബ്രഹ്മോപാസകനും ശത്രുക്കള്‍ ഇല്ലാതായിത്തീരും.
swami Abhayananda
ശനൈഃ ശനൈരുപരമേദ്ബുദ്ധ്യാ ധൃതിഗൃഹീതയാ
ആത്‌മസംസ്ഥം മനഃ കൃത്വാ ന കിംചിദപി ചിന്തയേത്.
ക്രമേണ പടിപ്പടിയായി, വിശ്വാസദാർഢ്യമാർന്ന ബുദ്ധിയുടെ സഹായത്താൽ സമാധിസ്ഥനാകണം; മനസ്സിനെ ആത്മാവിൽ ഉറപ്പിക്കുക. (മറ്റൊന്നിനേയുംകുറിച്ച് ചിന്തിക്കാതെ)
ദൃഢവിശ്വാസംകൊണ്ടും ബുദ്ധിയുപയോഗിച്ചും പതുക്കെ പതുക്കെ ഇന്ദ്രിയവിഷയങ്ങളിൽ നിന്ന് വിരമിക്കണം. ഇതിനെ പ്രത്യാഹാരമെന്നു പറയും. ദൃഢവിശ്വാസം, ധ്യാനം, ഇന്ദ്രിയനിഗ്രഹം, ഇവകളാൽ മനസ്സിനെ നിയന്ത്രിച്ച് സമാധിയിൽ വർത്തിക്കണം. അപ്പോൾ ജീവിതത്തെക്കുറിച്ച് ഭൗതികമായൊരു ഭാവനയോടെ പ്രവർത്തിക്കുന്ന പ്രശ്നമേയില്ല. അല്ലെങ്കിൽ സ്ഥമൂലശരീരം നിലനിൽക്കുന്നിടത്തോളം കാലം ഭൗതികതയോട് ബന്ധപ്പെടാതിരിക്കാൻ വയ്യെന്നിരിക്കിലും, യോഗി വിഷയഭോഗങ്ങളിൽ മനസ്സുവെയ്ക്കരുത്. പരമപുരുഷന്റെ ആനന്ദത്തിലല്ലാതെ മറ്റൊന്നിലും അയാൾ ആനന്ദിക്കുന്നില്ല. നേരിട്ടുള്ള കൃഷ്ണാവബോധപ്രവർത്തനംകൊണ്ട് ഈ ഒരവസ്ഥയിലെത്തിച്ചേരാൻ എളുപ്പത്തിൽ സാധിക്കും.
gopal krishnan
*രാസലീല 54*

വസതീ: ത്യക്ത്വാദുപാസനാശാ:

പലരുടേയും സ്ഥിതി ആണത്. പലരും കുടുംബം ഉപേക്ഷിച്ചു വീടുപേക്ഷിച്ചു ജോലി ഉപേക്ഷിച്ചു ഭാര്യേം കുട്ടികളേം ഉപേക്ഷിച്ചു എന്തിനാച്ചാൽ ഏകാന്തത്തിൽ ഇരുന്ന് മെഡിറ്റേഷൻ ചെയ്യണം. ധ്യാനം ചെയ്യണം ഭഗവാനെ പ്രാപിക്കണം. കാഷായം ഉടുത്തു പേര് മാറ്റി നോക്കുമ്പോ പറ്റണില്ല്യ. പലരും തോറ്റു പിൻവാങ്ങി പിന്നെ സാമൂഹിക പ്രവർത്തനത്തിനും ലോകസേവാ പ്രവർത്തനത്തിനും ഒക്കെ ഇറങ്ങും. എന്താ വേറൊന്നും ചെയ്യാനില്ല. ഒക്കെ ഉപേക്ഷിക്കുകയും ചെയ്തു. ഇവിടേക്ക് വന്നു. ഉള്ളിലൊന്നും കിട്ടണില്ല്യ. ഉള്ളിലേക്ക് തിരിഞ്ഞു നോക്കുമ്പോ വലിയ ഇരുട്ടായിരിക്കണു. ധീരന്മാർക്കേ അങ്ങട് പ്രവേശനമുള്ളൂ.

 നിവവൃതു:
തിരിച്ചു. ഇനി എന്തു ചെയ്യും. പക്ഷേ ഗോപികകൾ അതോടെ വിട്ടില്ല്യ. സാധാരണ സാധകന്മാർ വിട്ടു പോവും. ഉള്ളില് ഇരുട്ട് കാണുമ്പോ, ധ്യാനിക്കാൻ പറ്റാതെ വരുമ്പോ, പൂണൂലിട്ട് സന്ധ്യാവന്ദനാദികൾ ചെയ്യാൻ പറ്റാതെ വരുമ്പോ വിട്ടു പോവും. എന്താ ഇരുട്ട്. അങ്ങട് പോവാൻ ഒരു വഴിയും കാണാനില്ല്യ. അതാണ് എല്ലാം ഉപേക്ഷിച്ച് ഹരിയുടെ ആനന്ദത്തിനെ കണ്ട് അദ്ധ്യാത്മ മണ്ഡലത്തിലേക്ക് വന്നവൻ. അദ്ധ്യാത്മ യാത്ര യുടെ ബ്ലൂപ്രിന്റ് ഏകദേശം ഇതുപോലെ ആണ്. പലരും ഒരു സത്സംഗമോ മഹാത്മാക്കളെ കാണുകയോ ഒക്കെ ചെയ്യുമ്പോ ആദ്യം പെട്ടെന്ന് ഒരു ആനന്ദം പെട്ടെന്ന് ഒരു അനുഭൂതി പെട്ടെന്ന് ഒരു യോഗാനുഭവം ഒക്കെ ഉണ്ടാവും. ഇതേ മട്ടിൽ വേഗം അങ്ങ് പോയിക്കളയാംന്ന് വിചാരിക്കും. എന്നിട്ട് ഒക്കെ ഉപേക്ഷിച്ച്  വരും. അതാണ് ഗോപികകളും ചെയ്തത്.

സന്ത്യജ്യ സർവ്വ വിഷയാൻ

എല്ലാം ഉപേക്ഷിച്ച്  വന്നു.  ഇവിടെ വന്നിട്ട് ഹരി അത്ര എളുപ്പത്തിലൊന്നും വഴങ്ങുന്നവനല്ല. അവൻ പ്രത്യക്ഷ പ്പെട്ടും മറഞ്ഞും കളിക്കുന്നവനാണ്. അവന് അതാണിഷ്ടം. അവൻ ചിലപ്പോ പ്രത്യക്ഷമാവും ചിലപ്പോ പരോക്ഷമാവും. അങ്ങനെ പരോക്ഷമാവുമ്പോ അവനെ അന്വേഷിക്കാൻ ഉപാസന ചെയ്യാൻ പോയി. ഹരിയെ അന്വേഷിച്ചു കാട്ടിൽ ഗോപികകൾ ചെന്നു. കാണാൻ വയ്യ. അപ്പോ എന്തു ചെയ്തു.

തന്മനസ്കാ:

ഭഗവാൻ കൊടുത്ത ആനന്ദത്തിനെ മനസ്സിൽ വെച്ചു. ഹരിയെ തന്നെ മനസ്സിൽ വെച്ച്

 തന്മനസ്കാ: തദാലാപാ:

എല്ലാവരോടും ഹരിയെ കുറിച്ച് തന്നെ പറയുന്നു.

 തദ്വിചേഷ്ടാ:

ഹരി എന്തൊക്കെ ചെയ്തു ആ ചേഷ്ടകളൊക്കെ ചെയ്തു. ഹരിയെ പ്രാപിക്കാൻ വേണ്ടി ചേഷ്ടിക്കുന്നു.

തദാത്മികാ: താദാത്മ്യം പ്രാപിച്ചിരിക്കണു.

 ഹരിയോട്

തദ് ഗുണാനേവ ഗായന്ത്യ :

ഹരിഗുണമേ ഗാനം ചെയ്ത്

 ന ആത്മാഗാരാണി സസ്മരു:

അവരവരുടെ വീട് കുടുംബം ബന്ധങ്ങൾ ഒന്നും ഓർത്തതേ ഇല്ല്യാത്രേ. ഭഗവാന് വേണ്ടി എല്ലാം ഉപേക്ഷിച്ച് വന്നിട്ടും ഭഗവാനെ സ്മരിച്ചു കൊണ്ട് ധ്യാനിച്ചു കൊണ്ട് സങ്കീർത്തനം ചെയ്തു കൊണ്ട് ഇനി മുകളിലോട്ട് പോയില്ലെങ്കിലും ചോട്ടില് വീഴാതെ എങ്കിലും സാധകൻ നില്ക്കണം.

 മത്കർമ്മകൃത് മത്പരമ:
മദ്ഭക്ത: സംഗവർജിത:
നിർവൈര: സർവ്വഭൂതേഷു
യ: സ മാമേതി പാണ്ഡവ:
മയ്യേവ മന ആധത്സ്വ
മയി ബുദ്ധിം നിവേശയ:
നിവസിഷ്യസി മയ്യേവ
അത ഊർദ്ധ്വം ന സംശയ:

ഇതൊക്കെ ഗീതയിൽ ഭഗവാൻ തന്നെ പറയുന്നതാണ്. ബുദ്ധിയും മനസ്സും ശരീരവും ഇന്ദ്രിയങ്ങളും ഒക്കെ ഭഗവാന് അർപ്പിച്ചു എന്നാണ്. സമ്പൂർണമായ അർപ്പണം.

 തന്മനസ്കാ:

മനസ്സ് ഭഗവാനേ ചിന്തിച്ചു കൊണ്ടിരിക്കണു. കൃഷ്ണൻ വര്വോ  കാട്ടിലുള്ള ഒരു പത്രം, ഇല വീണാൽ  കൃഷ്ണൻ വരുന്നുണ്ടോ കാട്ടില് ചെടികള് ചലിച്ചാൽ ഹരി  വരുന്നുണ്ടോ

 തന്മനസ്കാ: തദ് ആലാപാ:

എപ്പഴും അത് തന്നെ പറഞ്ഞോണ്ടിരിക്കാ. സാധകന്മാരും ഭക്തന്മാരും അങ്ങനെയാ. ഇത്തിരി സമയം കിട്ടിയാൽ ഭഗവദ് വിഷയങ്ങള് പറഞ്ഞുകൊണ്ടിരിക്കും. അത് ആർട്ടിഫിഷ്യലായിട്ടല്ല. നാച്ച്വറലായിട്ട് അവർക്ക് അതേ വര്വള്ളൂ. തദ് ആലാപാ: ചൈതന്യമഹാപ്രഭു താർക്കികനായിരുന്നുകൃഷ്ണഭാവം വന്നതോടുകൂടെ  തർക്കശാസ്ത്രം പഠിപ്പിക്കുമ്പോ മറന്നു പോയിട്ട് കൃഷ്ണകഥ പറഞ്ഞു തുടങ്ങുംന്നാണ്. ഓർമ്മയുണ്ടാവില്ല്യ .തന്മനസ്കാ: ചിലപ്പോ മനസ്സ് കൃഷ്ണരൂപത്തിലേക്ക് പൊയ്പോവും.
ശ്രീനൊച്ചൂർജി
 *തുടരും. ..*
സാത്വികം, രാജസം, താമസം എന്ന് ദേവപ്രതിമകള്‍ മൂന്നു വിധത്തിലുണ്ട്. യോഗമുദ്രയും വരദാഭയമുദ്രയും ധരിച്ച് നീണ്ടു നിവര്‍ന്നു കാണപ്പെടുന്ന വിഗ്രഹം സാത്വികം. നാനാതരത്തിലുള്ള ആഭരണങ്ങള്‍ അണിഞ്ഞ് വരദാഭയമുദ്രകളോടെ വാഹനങ്ങളില്‍ ഇരിക്കുന്നതായ വിഗ്രഹം രാജസം. ആയുധംകൊണ്ട് ദുഷ്ടന്മാരെ നിഗ്രഹിക്കുന്ന വിഗ്രഹം താമസവും ആകുന്നു.
ഈശ്വരപ്രസാദം കൊണ്ട് അന്തഃകരണശുദ്ധി ഉണ്ടാകുന്നു എന്നതിനാല്‍ കൂടുതലായി ക്ഷേത്രാരാധനയുടെ ആവശ്യവും പ്രാധാന്യവും മനസ്സിലാക്കേണ്ട കാലമാണിത്. നമ്മുടെ സര്‍വ്വ ശ്രേയസിനും നിദാനമായി നിലകൊള്ളുന്നത് പുണ്യക്ഷേത്രങ്ങളാണ്. അവ പുഷ്ടിപ്പെടണം, ഹിന്ദുധര്‍മ്മത്തെ പ്രകാശിപ്പിക്കുന്ന വിദ്യാലയങ്ങളാകണം. അതു നിലനിര്‍ത്തുന്നതിനു വേണ്ടി ധര്‍മ്മസംസ്ഥാപകനായ ഭഗവാന്‍ എല്ലാ ജനങ്ങളെയും പ്രേരിപ്പിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ.
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ'''''
യുക്തിവാദികളും പുരോഗമനവാദികളും ആയിരിക്കാം. എന്നാല്‍ ഓരോ ശാസ്ത്രത്തെയും അതാതിന്‍റെ പദ്ധതി അനുസരിച്ച് വേണം മനസ്സിലാക്കേണ്ടത് എന്നൊരു വിവേകം ഉണ്ടല്ലോ! അല്ലാതെ ഒരു ശാസ്ത്രത്തെ അറിയുവാന്‍ മറ്റൊരു ശാസ്ത്രത്തിന്‍റെ പദ്ധതിയും യുക്തിയും ഉപയോഗിക്കുന്നത് അശാസ്ത്രീയമാകില്ലേ !!!!
ഒരു വ്യാഴവട്ടക്കാലം എന്നൊരു പ്രയോഗമുണ്ട്. വ്യാഴം രാശിചക്രത്തിലെ പന്ത്രണ്ടു രാശികളില്‍ ഒരു രാശിയില്‍ ഒരു വര്‍ഷം എന്ന ക്രമത്തില്‍ സഞ്ചരിച്ചു വരുന്ന പന്ത്രണ്ടു വര്‍ഷം, അതാണ് ഒരു വ്യാഴവട്ടക്കാലം. 2018 ഒക്ടോബര്‍ 11 കഴിഞ്ഞപ്പോല്‍ വ്യാഴം തുലാം രാശിയില്‍ നിന്ന് വൃശ്ചികത്തിലേയ്ക്ക് വന്നു. ഇനി ഒരു വര്‍ഷക്കാലം കഴിഞ്ഞാണ് അടുത്ത രാശിയായ ധനുവിലേയ്ക്ക് വ്യാഴം പ്രവേശിക്കുക. വ്യാഴം ഓരോ രാശിയില്‍ എത്തുമ്പോഴും മനുഷ്യന് ഗുണദോഷങ്ങളായ ഒരുവര്‍ഷത്തെ ഫലത്തെ കുറിച്ചുള്ള സൂചന നല്‍കുന്നുണ്ട്. അത് നിശ്ചയിക്കപ്പെടുന്നത് അവനവന്‍റെ ജന്മക്കൂറോ ലഗ്നമോ പരിഗണിച്ച് അവിടെ നിന്ന് എത്രാമത്തെ ഭാവത്തില്‍ ഇപ്പോള്‍ വ്യാഴം നില്‍ക്കുന്നു എന്നു നോക്കിയാണ്. വ്യാഴം ഒരോ രാശിയിലും എപ്പോഴൊക്കെ എത്തുന്നുവോ അപ്പോഴൊക്കെ ഒരേ ഫലംതന്നെ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. എന്നു കാണുമ്പോഴാണ് വ്യാഴത്തിന്‍റെ രാശിസ്ഥിതി കൃത്യമായ ഒരു സൂചകമായി പരിഗണിക്കപ്പെടുന്നത്.
വ്യാഴത്തിന്‍റെ മാത്രമല്ല മറ്റുള്ള ഗ്രഹങ്ങള്‍ രാശി മാറുമ്പോഴും അവ ആവര്‍ത്തിച്ചു സംഭവിക്കുന്ന അനുഭവങ്ങളുടെ സൂചന കൃത്യമായി കാണിക്കുന്നുണ്ട്. ഇവിടെ വ്യാഴമാറ്റം എടുത്തു പറയുവാന്‍ കാരണം മനുഷ്യന്‍റെ ജീവിതത്തിലെ സുഖദുഃഖങ്ങള്‍ കീഴ്മേല്‍ മറിയുന്നത് വേഗം ബോദ്ധ്യപ്പെടുന്നത് വ്യാഴം രാശി മാറുമ്പോഴാണ് എന്നതിനാലാണ്. ഇപ്പോള്‍ വ്യാഴം രാശിമാറിയ സമയവുമാണല്ലോ! പലരുടെയും അവസ്ഥകള്‍ അനുകൂലമായോ പ്രതികൂലമായോ മാറിമറിഞ്ഞിട്ടുമുണ്ട്.
ഭാരതത്തിലെ ജ്യോതിശാസ്ത്രം അനുസരിച്ച് സൂര്യന്‍, ചന്ദ്രന്‍, ബുധന്‍, വ്യാഴം, ശുക്രന്‍, ചൊവ്വ, ശനി, രാഹുകേതുക്കള്‍ ഇവയുടെ രാശിസ്ഥിതി നോക്കി മനുഷ്യന്‍റെ ജീവിതാവസ്ഥയിലെ സൂക്ഷ്മമായ മാറ്റങ്ങളെ വായിക്കുവാന്‍ കഴിയും. ഇതൊരിക്കലും ഒരു പ്രവചനം അല്ല. ആവര്‍ത്തിക്കപ്പെടുന്ന ഒരു കാര്യത്തെ രാശിസ്ഥിതിയിലെ സൂചകങ്ങളെ നോക്കി വായിച്ചു പറയുന്നു എന്നുമാത്രം. ഊഹാപോഹം അല്ലെന്നര്‍ത്ഥം.
നാം പലപ്പോഴും പ്രത്യക്ഷത്തില്‍ നടക്കുന്ന മാറ്റങ്ങളെ മാത്രമേ നിരീക്ഷിക്കാറുള്ളൂ. ഉദാഹരണത്തിന് ഏതു മാസമാണ് ചൂടുള്ളത്, മഴയുള്ളത്, മഞ്ഞുള്ളത്, വസന്തമുള്ളത് എന്നെല്ലാം നമുക്ക് അറിയാം. കാരണം നേരത്തെ പറഞ്ഞതുപോലെ എപ്പോഴൊക്കെ അവ സംഭവിക്കുന്നുവോ അപ്പോഴൊക്കെ അതേ മാസവും ഒത്തുവരുന്നുണ്ട് എന്നതിനാല്‍. എന്നാല്‍ ഈ മാസങ്ങളില്‍ നമ്മുടെ വ്യക്തി ജീവിതത്തിലും പൊതുവായി ആവര്‍ത്തിക്കപ്പെടുന്ന സംഭവങ്ങള്‍ ഉണ്ടോ എന്നുകൂടി നിരീക്ഷിച്ചാല്‍ നേരത്തെ വ്യാഴത്തിന്‍റെ സ്ഥിതിപറഞ്ഞതുപോലെ സൂര്യന്‍റെ രാശിസ്ഥിതി നല്‍കുന്ന സൂചനകളും ബോദ്ധ്യപ്പെടുന്നതാണ്. അതുപോലെ തന്നെ ഓരോ ദിവസത്തെയും നക്ഷത്രങ്ങള്‍ നോക്കിവച്ചാല്‍ ശരീരത്തിനോ മനസ്സിനോ കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാകുന്ന ദിവസങ്ങള്‍ കൃത്യമായി ചില നക്ഷത്രങ്ങള്‍ വരുന്ന ദിവസങ്ങളില്‍ ആവര്‍ത്തിക്കുന്നതുകാണാം. ചന്ദ്രന്‍റെ രാശിസ്ഥിതിയാണ് നക്ഷത്രങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന സൂചകം. അതാകുമ്പോള്‍ വലിയ കാലതാമസം കൂടാതെ രണ്ടാഴ്ച ഇടവിട്ട് അനുഭവങ്ങള്‍ മാറുന്നത് പഠിക്കുന്നതിനും സഹായിക്കും.
ഇങ്ങനെ പ്രകൃതിയിലും മനുഷ്യനിലും ജീവിതാനുഭവങ്ങളിലും എപ്പോഴും ഒരു ആവര്‍ത്തനസ്വഭാവം ഉണ്ടെന്നു കാണുന്നു. അതുകൊണ്ടാണ് ഇത് ജീവിതചക്രം ആകുന്നത്. ജീവിതാവസ്ഥയ്ക്കും മാനസികാവസ്ഥയ്ക്കും സ്ഥിരതയില്ലെന്ന് ആര്‍ക്കാണനുഭവമില്ലാത്തത്!
ഇതെല്ലാം സൂക്ഷ്മരൂപത്തില്‍ നടക്കുന്ന മാറ്റങ്ങളെ പഠിപ്പിക്കുന്ന ഭാരതീയശാസ്ത്രങ്ങളാണ്. അന്വേഷണബുദ്ധിയില്ലാതെ തോന്നുന്ന യുക്തിയും നിയമങ്ങളും അധികാരവും കൊണ്ട് നിസാരമായി തള്ളിക്കളയാവതല്ല. നമുക്ക് അവ ആവശ്യമില്ലെങ്കില്‍ വേണ്ട. എന്നാല്‍ അനുഭവം കൊണ്ട് ശരിയെന്നു തോന്നി മറ്റൊരാള്‍ ആചരിക്കുന്നവയെ നിഷേധിക്കണമെങ്കില്‍ നമുക്ക് ആ പദ്ധതി അറിയാമായിരിക്കണം. അല്ലാതെ ഒന്നിനെ ഇല്ലാതാക്കുന്നത് അസുരസ്വഭാവമായ അജ്ഞതയാണ്.
ജീവിതത്തിന്‍റെ ഗതിവിഗതികളെ സൂക്ഷശാസ്ത്രങ്ങളിലൂടെ വായിച്ചുതരുക മാത്രമല്ല ഭാരതം ചെയ്തിട്ടുള്ളത്. പരിഹാരം നിര്‍ദ്ദേശിക്കുന്നുമുണ്ട്. സുഖദുഃഖാനുഭവങ്ങളുടെ കാരണം അവനവന്‍റെ കര്‍മ്മങ്ങളാണ്. അതിനാല്‍ പരിഹാരം എന്നതും സ്വന്തം കര്‍മ്മങ്ങളുടെ ശുദ്ധി തന്നെയാണ്. മനസ്സുകൊണ്ടും വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും തനിക്കോ മറ്റുള്ളവര്‍ക്കോ നല്ലതു മാത്രം അനുഷ്ഠിച്ച് സ്വന്തം വിധിയെ സ്വയം ഗതിമാറ്റുക എന്ന സാത്വിക കര്‍മ്മങ്ങളാണ് പരിഹാരം. ഭക്തി, കര്‍മ്മം, യോഗം, ജ്ഞാനം എന്നിങ്ങനെ അതിനുള്ള പ്രായോഗിക കര്‍മ്മ മാര്‍ഗ്ഗങ്ങളും ശാസ്ത്രീയ പദ്ധതികളോടെ നല്‍കപ്പെട്ടിട്ടുണ്ട്.
പറഞ്ഞു വരുന്നത് ഇതാണ്. ഭാരതീയമായ തന്ത്രശാസ്ത്രം, മന്ത്രശാസ്ത്രം, ജ്യോതിശാസ്ത്രം, വാസ്തുശാസ്ത്രം, ആദ്ധ്യാത്മികദര്‍ശനം ഇവയുടെയൊക്കെ ശരിതെറ്റുകള്‍ അളക്കേണ്ടത് അതാത് പദ്ധതി അനുസരിച്ചുള്ള അനുഭവതലത്തിലൂടെയാണ്. അതാണ് വിവേകം. അല്ലാത്തത് അശാസ്ത്രീയം! അല്ലാതെ ഒാരോ ശാസ്ത്രങ്ങളുടെയും തനതു പദ്ധതി വിട്ടിട്ട് അതുമായി യാതൊരു ബന്ധവുമില്ലാത്ത ശാസ്ത്രങ്ങളും യുക്തിയും നിയമങ്ങളും ചരിത്രവും പറഞ്ഞല്ല അവയുടെ തീര്‍പ്പു കല്പിക്കേണ്ടത്. രസതന്ത്രം പഠിപ്പിക്കുന്ന തത്ത്വങ്ങള്‍ തെളിയിക്കുവാന്‍ പരീക്ഷണശാലയിലെ അനുഭവമാണ് പഠനപദ്ധതി. പകരം പുറത്തുകൊണ്ടുപോയി ചരിത്രാവശിഷ്ടങ്ങളോ ഉല്‍ഖനനങ്ങളോ ചരിത്രക്കുറിപ്പുകളോ കാണിച്ചുകൊടുക്കുക അല്ലല്ലോ പഠനപദ്ധതി.
ഒരാളുടെ അനുഭവസത്യത്തെ നിഷേധിക്കുവാന്‍ മറ്റൊരാളിന്‍റെ യുക്തി മതിയാകില്ല. എന്നാല്‍ ഒരാളുടെ യുക്തിയെ നിഷേധിക്കുവാന്‍ ഏതൊരാളിനും സ്വന്തം അനുഭവസത്യം മതിയാകും. ഒരാള്‍ കൈ വൃത്തിയായി കഴുകിയിട്ട് ആഹാരം കഴിക്കുമ്പോള്‍ അത് അനാചാരമാണ് ഞങ്ങളാരും കൈ കഴുകിയിട്ടല്ലോ ആഹാരം കഴിക്കുന്നത്, നിങ്ങള്‍ ഞങ്ങളുടെ പുരോഗമനാശയങ്ങള്‍ സ്വീകരിക്കൂ എന്നു പറയുമ്പോലെയുള്ള യുക്തിയാണ് ഭാരതീയ ക്ഷേത്രനിഷ്ഠകളിലും വ്രതാനുഷ്ഠാനപദ്ധതികളിലും മന്ത്രതന്ത്രജ്യോതിഷ ശാസ്ത്രങ്ങളിലും പലരും കൈക്കൊണ്ടുകാണുന്നത്..
krishnakumar kp
SB 11.10.30:
ലോകാനാം ലോകപാലാനാം
മദ് ഭയം കല്പജീവിനാം I ബ്രഹ്മണോപി ഭയം മത്തോ ദ്വിപരാര്‍ദ്ധപരായുഷഃ II
(ലോകങ്ങള്‍ക്കും കല്പകാലം 
വരെ ജീവിച്ചിരിക്കുന്ന ലോകപാലകന്മാര്‍ക്കും എന്നില്‍ ഭയമുണ്ട്. രണ്ട് പരാര്‍ദ്ധങ്ങള്‍ ആയുസ്സുള്ള ബ്രഹ്മദേവനുപോലും എന്നില്‍ ഭയമുണ്ട്. )
(ഭഗവാന്‍ ഉദ്ധവരോട് )
( ബ്രഹ്മാവിന്‍െറ ആയുസ്സ് = 311,040,000,000,000 കൊല്ലം)!* ഹരിശ്ശരണം*!.
chandan raj



ഹിറ്റ്ലറുടെയോ മുസ്സോളിനിയുടെയോ ചെങ്കിസ്ഖാന്റെയോ ബലമല്ല. അത് ഭീരുക്കളുടെ ബലമാണ്. നശീകരണത്തിനല്ല, ഉത്കര്‍ഷത്തിനാകണം ബലം.
******************************************************************
നേതാവുണ്ടായാല്‍ സനാതനധര്‍മ്മം നശിക്കും (53)
******************************************************************
ഹിന്ദുമതത്തിന് നേതാവുണ്ടായാല്‍ സനാതനധര്‍മ്മം നശിക്കും. ഒരു മതപുരോഹിതന്റെയും ആവശ്യമില്ലാതെ സത്യമറിഞ്ഞ് സ്വതന്ത്രനായി നിലനില്‍ക്കുവാനുള്ള തന്റേടമാണ് ഗീത നല്‍കുന്നത്. വസുദേവനന്ദനനായ ശ്രീകൃഷ്ണന്‍ എന്ന രൂപത്തെക്കുറിച്ചല്ല ഗീത പറയുന്നത്. വിശ്വത്തിനു മുഴുവന്‍ ആധാരമായ ചൈതന്യത്തെക്കുറിച്ചാണ്. അത് ഏതെങ്കിലുമൊരു ആകാരത്തില്‍ ഒതുക്കിനിര്‍ത്താന്‍ പാടില്ല.പ്രകൃതി ഭഗവാന്റെ സ്ഥൂലഭാവമാണ്.
ഈ ജഗത്തിന് ആധാരമായ ജീവസ്വരൂപമാണ് ഭഗവാന്റെ സൂക്ഷ്മഭാവം. സൂക്ഷ്മത്തില്‍ നിന്ന് സ്ഥൂലം ആവിര്‍ഭവിക്കുന്നു. ഈ പ്രപഞ്ചത്തിലെന്തൊക്കെ ഉണ്ടായിട്ടുണ്ടോ അതെല്ല‍ാം തന്നെ ഈ സ്ഥൂല സൂക്ഷ്മ ഭാവങ്ങളില്‍ നിന്ന് പ്രകടമായതാണ്. ഉല്പത്തിക്ക് കാരണമെന്നപോലെ അവ ലയിക്കുന്നതും ഇതിലാണ്. ചരടില്‍ മണികളെന്നപോലെ എല്ല‍ാം ഭഗവാനില്‍ കോര്‍ക്കപ്പെട്ടിരിക്കുന്നു.

നൂല് നോക്കിയാല്‍ കാണില്ല. എന്നാല്‍ ആ നൂലിലാണ് എല്ല‍ാം നിലനില്‍ക്കുന്നത്. ചരടിനോട് സമര്‍പ്പണമനോഭാവമുണ്ടാകാന്‍ വേണ്ടിയാണ് ആരാധനയ്ക്കായി പൂര്‍വികര്‍ രൂപങ്ങള്‍ നല്‍കിയത്. എന്തെങ്കിലും കിട്ടാന്‍ വേണ്ടിയല്ല. വിശ്വാസത്തെയോ അവിശ്വാസത്തെയോ ആശ്രയിച്ചു നില്‍ക്കുന്നതല്ല ഈ ചരട്. എല്ലാറ്റിലേയും സൂക്ഷ്മ‍ാംശമാണ്. ജലത്തിന്റെ രസവും ചന്ദ്രസൂര്യന്മാരുടെ പ്രഭയും എല്ലാ വേദങ്ങളിലേയും പ്രണവവും ആകാശത്തിലെ ശബ്ദവും മനുഷ്യരില്‍ മനുഷ്യത്വവും ഭൂമിയുടെ ഗന്ധവും അഗ്നിയുടെ തേജസ്സും സര്‍വജീവികളുടേയും ജീവചൈതന്യവും സനാതനബീജവും ബുദ്ധിമാന്മാരുടെ ബുദ്ധിയും തേജസ്വികളുടെ തേജസ്സും തപസ്വികളില്‍ തപസ്സും ബലവാന്മാരുടെ കാമരാഗങ്ങള്‍ തീണ്ടാത്ത ബലവും ഭഗവാനാണ്.
ഒരു കാര്യത്തിന്റെ സാക്ഷാത്കാരത്തിനായി സദാജാഗരൂഗമായി എല്ലാ ഇഷ്ടാനിഷ്ടങ്ങളും മാറ്റിവെച്ച് പ്രയത്നിക്കുന്നതാണ് തപസ്സ്. സന്തോഷപൂര്‍വം അനുഷ്ഠിക്കുന്ന യാതനകളാണത്. ഗര്‍ഭകാലം ഒരു തപസ്സാണ്. ന‍ാം ചെയ്യുന്ന ഓരോ കാര്യവും തപസ്സാകണം. കുട്ടിയുടെ അ എന്നെഴുതാനുള്ള ശ്രദ്ധയും ആത്മസാക്ഷാത്കാരത്തിനായുള്ള ശ്രദ്ധയും തപസ്സാണ്. എന്നാല്‍ പിന്നീട് പറഞ്ഞു നടക്കുന്ന ത്യാഗം തപസ്സല്ല. സ്നേഹത്തില്‍ നിന്നു ജനിക്കുന്ന ബലമാണ് ഭഗവദ്ചൈതന്യം. ഹിറ്റ്ലറുടെയോ മുസ്സോളിനിയുടെയോ ചെങ്കിസ്ഖാന്റെയോ ബലമല്ല. അത് ഭീരുക്കളുടെ ബലമാണ്. നശീകരണത്തിനല്ല, ഉത്കര്‍ഷത്തിനാകണം ബലം.
അവലംബം:  ഗീതാജ്ഞാന യജ്ഞം

Tuesday, October 30, 2018

വൃത്തത്തിലെ ശൂന്യത
************************
ഒരു സാധകൻ ഉണ്ടാകുന്നത് സാധനാഗുരു നിലനിൽക്കുമ്പോഴാണ്. സാധനാഗുരു നൽകുന്ന ആത്മീയ ഭക്ഷണം കഴിച്ചാണ് ഒരുവനിലെ സാധകൻ വളർന്നു വരുന്നത്. അതായത് ഒരാൾ സാധന ചെയ്തു തുടങ്ങുമ്പോൾ അയാളും അയാളിലെ സാധകനും എന്ന രണ്ടു ഭാവം അവനിൽ ഉണ്ടാവും. അതുകൊണ്ടാണ് അവന് താനും ഗുരുവും രണ്ടാണ് എന്ന ഭാവം ഉണ്ടാകുന്നത്. എത്രത്തോളം താനും തന്നിലെ സാധകനും ഒന്നായി മാറുന്നുവോ അത്രത്തോളം അവനും അതായത് സാധകനും ഗുരുവും ഒന്നായി മാറിക്കൊണ്ടിരിക്കും. ഒരാൾ സാധന ചെയ്യുന്നത് തന്നിലെ സാധകനെ ഉയർത്തിക്കൊണ്ടുവരാനാണ്. അതിന് അവൻ ആശ്രയിക്കുന്നത് ബാഹ്യഗുരുവിനെയാണ്. അതായത് തന്റെ ഉള്ളിലെ സാധകൻ വളരാൻ ബാഹ്യഗുരു അനിവാര്യമാണ് എന്നർത്ഥം. ചുരുക്കത്തിൽ ഒരുവന്റെ ഉള്ളിലെ സാധകനാണ് ബാഹ്യഗുരുവുമായുള്ള ബന്ധം ഉള്ളത് എന്ന് സാരം. ആരാണോ തന്നിലെ സാധകനെ കൂടുതൽ കൂടുതൽ ഉണർത്തിക്കൊണ്ടു വരുന്നത്, അവന് ഗുരു വീണ്ടും രണ്ടായി അനുഭവപ്പെടും. ബാഹ്യ ഗുരുവും ആന്തരിക ഗുരുവും. താനും തന്നിലെ സാധകനും എന്ന ദ്വൈതം ആണ് ബാഹ്യഗുരുവും ആന്തരിക ഗുരുവും എന്ന അവസ്ഥ സൃഷ്ടിച്ചത്. ഈ അവസ്ഥ നിലനിൽക്കുന്നിടത്തോളം കാലം അങ്ങനെ ഉള്ള അനുഭവങ്ങളും സാധന ചെയ്യുന്നവന് ഉണ്ടാകാം.
ഓർക്കുക ഒരുവൻ തന്നിലെ സാധകനെ തിരിച്ചറിയുമ്പോൾ മാത്രമേ ബാഹ്യഗുരു അവനിൽ ഗുണകരമായി ഭവിക്കുകയുള്ളൂ. ഇനി അവൻ അവനിലെ സാധകനെ പൂർണ്ണമായി ഉൾക്കൊള്ളുമ്പോൾ മാത്രമേ ആന്തരിക ഗുരുവുമായി ബന്ധം പുലർത്താൻ സാധിക്കുകയുള്ളൂ. ബാഹ്യഗുരുവും ആന്തരികഗുരുവും സാധകനെ എങ്ങനെ സ്വധീനിക്കുന്നു എന്നു ചോദിച്ചാൽ, ഒരു സാധകനെ പുറത്ത് നിന്നും അകത്തേയ്ക്ക് കൊണ്ടു പോകുന്നത് ബാഹ്യഗുരുവും അകത്ത് നിന്നും ഉള്ളിലേയ്ക്ക് നയിക്കുന്നത് ആന്തരികഗുരുവുമാണ്. അങ്ങനെ സാധകൻ ആന്തരികഗുരുവിന്റെ ഉപദേശം സ്വീകരിച്ചു തുടങ്ങിയാൽ ആന്തരിക ഗുരു പഠിപ്പിക്കും ശിഷ്യനും ഗുരുവും നിലനിൽക്കുന്നില്ല എന്ന മഹത്തായ ആത്മജ്ഞാനം. ആ ജ്ഞാനത്തിന് നിശബ്ദതയുടെ ശ്രുതി നമ്മളിൽ ഉണ്ടാകേണ്ടതാണ്.
അവധൂത് ഗുരുപ്രസാദ്
ഗീതയിലൂടെ നിത്യാനന്ദം
~~~~~~~~~~~~~~~~~~~~~
ഓരോ വ്യക്തിക്കും സ്വന്തമായി ഓരോ ധർമ്മം ഉണ്ട് . അത് പ്രവൃത്തിക്ക് അനുസരണമായി മാറിക്കൊണ്ടും ഇരിക്കും.ഒരാളുടെ ധർമ്മം മറ്റൊരാൾക്ക്‌ ധർമ്മം ആയികൊള്ളണമെന്നില്ല . പട്ടാളക്കാരന്റെ ധർമ്മമല്ല ഗൃഹസ്തന്റെ ധർമ്മം. ഗുരുവിന്റെ ധർമ്മമല്ല ശിഷ്യന്റെ ധർമ്മം. ഇപ്രകാരം സ്വധർമ്മം മാറിക്കൊണ്ടിരിക്കും.സ്വന്തം തൊഴിൽ ഈശ്വരോപാസനയോടും നിസ്വാർത്ഥമായും ചെയ്യുക.
ഈശ്വരൻ സ്വർഗ്ഗവാസിയോ ക്ഷേത്രത്തിലെ ശ്രീകോവിൽ വാസിയോ മാത്രം അല്ല. അദ്ദേഹം സർവ്വവ്യാപിയും സർവ്വാത്മവും സർവ്വാന്തര്യാമിയുമാണ്.
ലോകത്തിലുള്ള സകല കണ്ണും സകല ചെവിയും അദ്ദേഹത്തിന്റെതാണ്. സർവ്വ ശരീരങ്ങളിലും വർത്തിക്കുന്നത് അദ്ദേഹമാണ്. ഇങ്ങനെയുള്ള ഈശ്വരൻറെ ആരധനയായിട്ട് സർവ്വകർമ്മവും ആവശ്യം വേണ്ടിവന്നാൽ യുദ്ധവും ചെയ്യാമെന്നാണ് ഗീത പറയുന്നത്.
സ്വന്തം തൊഴിൽ ഉപേക്ഷിച്ച് സന്യസിക്കുവാൻ ഗീത ഉപദേശിക്കുന്നില്ല. .
ജാതിസ്പർധയോ അയിത്തമോ പുലർത്താൻ ഗീത ഉപദേശിക്കുന്നില്ല.
ഗീത പഠിച്ചതുകൊണ്ട് ഒരു തൊഴിലാളിയും സന്യസിയാകില്ല.
മറിച്ച് ആ വ്യക്തി സ്വന്തം തൊഴിലിൽ ആത്മാർഥത പുലർത്തി സമൂഹത്തോടുള്ള കടമ നിർവ്വഹിക്കുകയേയുള്ളു.
ലോകത്ത് ഇന്ന് കാണുന്ന സാമ്പത്തിക അസമത്ത്വത്തിനും ചൂഷണത്തിനും എതിരായുള്ള ഫലപ്രദമായുള്ള ക്രിയാമർഗ്ഗം ഗീത.കാട്ടിത്തരുന്നു യജ്ഞശിഷ്ഠത്തിനും ദാനത്തിനും ഗീത വളരെ പ്രാധാന്യം നൽകുന്നു.യജ്ഞം എന്നാൽ ത്യാഗം എന്നർത്ഥം. ധനം സമ്പാദിക്കുന്നത്. സമ്പാതിക്കുന്നവന്റെ ഭോഗസുഃഖത്തിനല്ല മറിച്ച് ദീനനും രോഗിക്കും ദരിദ്രനും സേവനം ചെയ്യാൻ വേണ്ടിയായിരിക്കണമെന്ന് .ഗീത നമ്മെ പഠിപ്പിക്കുന്നു ചുരുക്കത്തിൽ ഗീതാ സന്ദേശത്തെ ഇങ്ങനെ സംഗ്രഹിക്കാം. 'ഒരുവന്റെ പ്രവൃത്തിരംഗം എന്തുതന്നെയായിക്കൊള്ളട്ടെ, അവൻ ചെയുന്ന സകല കർമ്മവും ഈശ്വരാര്പ്പണമായി, നിഷ്ക്കാമമായി, നിസ്വാർത്ഥമായി ചെയ്യുക. സർവ്വവ്യാപിയും വിരാട്ട് രൂപിയുമായ സർവ്വേശ്വരന്റെ ആരാധനയായിരിക്കണം അവന്റെ എല്ലാ കർമ്മവും'.ബഹുജനഹിതായ ബഹുജനസുഖായ എന്നായിരിക്കണം അവന്റെ മുദ്രാവാക്യം. അപ്പോൾ അവന്റെ മനസ്സ് രാഗദ്വേഷ വിമുക്തമാകും.ശുദ്ധമായ മനസ്സുകൊണ്ട് ഈശ്വരനെ സാക്ഷാത്കരിക്കാം.സാക്ഷാത്കാരം കൊണ്ട് നിത്യാനന്ദം എന്ന ജീവിത ലക്ഷ്യം നേടാം.
ഗീതോപദേശം സ്വജീവിതത്തിൽ പ്രായോഗികമാക്കുവാൻ ശ്രമിക്കുക.നമുക്ക് ചുറ്റും കാണുന്ന ദോഷങ്ങൾക്ക് പരിഹാരം അത് മാത്രമാണ്.
സർവ്വതിനേയും സമത്വഭാവേന വീക്ഷിക്കുക!
സർവ്വഭൂതങ്ങളിലും ഈശ്വരനെ ദർശിക്കുക!
ലോകത്ത് ശാന്തിയും സമാധാനവും തനിയെ വരും
നിങ്ങളുടെ ജീവരഥം തെളിക്കാൻ പാർത്ഥസാരഥിയായ ഭഗവാനെ തന്നെ ചുമതലപ്പെടുത്തുക, ശരണം പ്രാപിക്കുക
..............................ഹരി ഓം..........................
Rajeev kunnekkat

നിരുപാധികവും സോപാധികവും ആയ ബ്രഹ്മം ഒന്ന് തന്നെ

സ്വാമി അഭയാനന്ദ
Wednesday 31 October 2018 2:37 am IST
അഞ്ചാം അദ്ധ്യായം
ഒന്നാം ബ്രാഹ്മണം
ഓം പൂര്‍ണമദ: .... എന്ന ശാന്തി മന്ത്രത്തോടെയാണ് ഈ അദ്ധ്യായം ആരംഭിക്കുന്നത്.
അത് (ബ്രഹ്മം) പൂര്‍ണമാണ് ഇത് (ജഗത്ത് ) എണ്ണമാണ്. പൂര്‍ണമായ ബ്രഹ്മത്തില്‍ നിന്ന് പൂര്‍ണമായ ജഗത്ത് പ്രകടമാകുന്നു. പൂര്‍ണമായ ജഗത്തിന്റെ എടുത്താലും പൂര്‍ണമായ ബ്രഹ്മം അവശേഷിക്കുന്നു.
ഓം ഖം ബ്രഹ്മ. ഖം പുരാണം; വായുരം ഖമിതി...........
 ഓം എന്നത് ആകാശമാകുന്ന ബ്രഹ്മമാണ്. ആകാശം സനാതനമായിട്ടുള്ളതാണ്. വായു നിറഞ്ഞ ആകാശമാണെന്ന് കൗരവ്യായണീ പുത്രന്‍ പറയുന്നു. ഇത് ബ്രഹ്മത്തെ സാക്ഷാത്കരിക്കുവാനുള്ള ഉപായമാണെന്ന് ബ്രാഹ്മണര്‍ അറിയുന്നു. ഇതു കൊണ്ട് അറിയേണ്ടതെല്ലാം അറിയുന്നു.
സോപാധികമായ ബ്രഹ്മ വിജ്ഞാനത്തെക്കുറിച്ചും അതിനെ നേടാനുള്ള ഉപാസനകളെക്കുറിച്ചും വിവരിക്കുകയാണ് ഖിലകാണ്ഡം എന്ന പേരുള്ള ഈ ഭാഗത്തില്‍.
നിരുപാധികവും സോപാധികവും ആയ ബ്രഹ്മം ഒന്ന് തന്നെയെന്ന് ആദ്യമേ പറയുന്നു.
 ശാന്തിമന്ത്രത്തിലെ അദ: എന്ന പദം നിരുപാധികമായ ബ്രഹ്മത്തെ പറയുന്നു. ഇദം എന്നത് നാമവും രൂപവുമായ ജഗത്തിനെ കാണിക്കുന്നു.ഇത് ബ്രഹ്മത്തിന്റെ സോപാധിക രൂപമാണ്.
ഉപാധികളോട് കൂടിയതും അല്ലാത്തതുമായ രണ്ടു ഭാവങ്ങളും ബ്രഹ്മം തന്നെയായതിനാല്‍ പൂര്‍ണമാണ്.
 പൂര്‍ണമായ ബ്രഹ്മം തന്നെയാണ് ഉപാധികളോടുകൂടി ജഗത്ത് ആയി പ്രകാശിക്കുന്നത്.
ജ്ഞാനം നേടുമ്പോള്‍ അറിവില്ലായ്മ മൂലമുണ്ടായിരുന്ന സകല ഉപാധികളും നീങ്ങി പൂര്‍ണമായ ബ്രഹ്മം മാത്രം അവശേഷിക്കും.
ഓം ഖം ബ്രഹ്മ എന്ന മന്ത്രം ധ്യാനത്തിന് ഉപയോഗിക്കുന്നതാണ്. ഖം എന്ന് വിശേഷിപ്പിച്ച ആകാശം നിരുപാധികവും സനാതനവുമായ പരമാത്മാവാണ്. പരമാത്മാ സ്വരൂപമായ ബ്രഹ്മത്തിനും ഓങ്കാരത്തിനും
അഭേദത്തെ പറഞ്ഞ് അതിനെ ധ്യാനിക്കാന്‍ പറയുന്നു.
ബ്രഹ്മത്തെ തന്നെയാണ് ഓങ്കാരമായി പറയുന്നത്. ബ്രഹ്മത്തിന്റെ പേരായും പ്രതീകമായും ഓങ്കാരത്തെ പറയുന്നു.
 കൗരവ്യായണിയുടെ മകന്റെ അഭിപ്രായപ്രകാരം  ഉപാധികളോട് ചേര്‍ന്ന ആകാശമാണ് ഖം എന്നത് .അതും ശരിയാണ്. പരബ്രഹ്മ മായും അപര ബ്രഹ്മ മായും ഖം എന്നതിനെ പറയാം. വേദം എന്നാല്‍ ബ്രഹ്മത്തെ അറിയാനുള്ള ഉപായമെന്നോ ബ്രഹ്മസ്വരൂപമായ ഓങ്കാരമെന്നോ അര്‍ഥമെടുക്കാം. ഇതിനാ
ല്‍ ബ്രഹ്മത്തെ എളുപ്പത്തില്‍ അറിയാന്‍ കഴിയും.
 രണ്ടാം ബ്രാഹ്മണം
ത്രയാ: പ്രാജാപത്യാ: പ്രജാപതൗ പിതരി ബ്രഹ്മചര്യ മൂഷു: ദേവാ മനുഷ്യാ അസുരാ: .......
പ്രജാപതിയുടെ മക്കളായ ദേവന്‍മാര്‍, മനുഷ്യര്‍, അസുരര്‍ എന്നീ മൂന്നു കൂട്ടരും അച്ഛനായ പ്രജാപതിയുടെ അടുത്ത് ബ്രഹ്മചാരിമാരായി താമസിച്ചു. ബ്രഹ്മചര്യ വാസം കഴിഞ്ഞപ്പോള്‍ ദേവന്‍മാര്‍ പ്രജാപതിയോട് അങ്ങ് ഞങ്ങളെ ഉപദേശിക്കണം എന്ന് ആവശ്യപ്പെട്ടു.
പ്രജാപതി അവര്‍ക്ക് 'ദ ' എന്ന ഒരു അക്ഷരത്തെ ഉപദേശിച്ചു. നിങ്ങള്‍ക്ക് മനസ്സിലായോ എന്ന് ചോദിച്ചു.
ദേവന്‍മാര്‍ പറഞ്ഞു - ഞങ്ങള്‍ക്ക് മനസ്സിലായി.ദമം പരിശീലിക്കുക എന്നാണ് ഞങ്ങളോട് പറഞ്ഞത്. അത് കേട്ട പ്രജാ പറഞ്ഞു ശരിയാണ് നിങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ട്.
 ആത്മജ്ഞാനത്തെ നേടാനായാണ് മൂന്ന് കൂട്ടരും പ്രജാപതിയുടെ കൂടെ ബ്രഹ്മചാരിമാരായി താമസിച്ചത്. ഇങ്ങനെ താമസിച്ച് യോഗ്യത നേടിയവര്‍ക്ക് മാത്രമേ ഗുരു ഉപദേശം നല്‍കാറുള്ളൂ.. പ്രജാപതി ദ എന്ന് മാത്രം പറഞ്ഞപ്പോള്‍ ദേവന്‍മാര്‍ ആ ഉപദേശത്തെ ദമം എന്നെടുത്തു. ഇന്ദ്രിയ നിഗ്രഹം ശീലിക്കുവാനാണ് തങ്ങളോട് പറഞ്ഞത് എന്ന് അവര്‍ കരുതി.ദമം ആത്മജ്ഞാന സാധനയുടെ ഭാഗമായി അനുഷ്ഠിക്കേണ്ടതാണ്.
അഥ ഹൈനം മനുഷ്യാ ഊചു ......... 
അതിന് ശേഷം മനുഷ്യര്‍ പ്രജാപതിയോട് ഉപദേശിച്ചു തരാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം അവര്‍ക്ക് 'ദ' എന്ന അക്ഷരത്തെ തന്നെ ഉപദേശിച്ചു. മനസ്സിലായോ എന്ന് ചോദിച്ചപ്പോള്‍ മനുഷ്യര്‍ പറഞ്ഞു. ഞങ്ങള്‍ക്ക് മനസ്സിലായി, ദാനം പരിശീലിക്കുവാനാണ് ഞങ്ങളോട് പറഞ്ഞത്. ശരിയാണ്. നിങ്ങള്‍ക്ക് മനസ്സിലായെന്ന് പ്രജാപതി പറഞ്ഞു.
മറ്റാര്‍ക്കും ഒന്നും കൊടുക്കാതെ പിടിച്ചു വച്ചിരിക്കുന്ന മനുഷ്യരോട്  ദാനം പരിശീലിക്കണമെന്നാണ് പ്രജാപതി പറഞ്ഞതെന്ന് അവര്‍ക്ക് ബോധ്യമായി.ദാനവും സാധനയുടെ ഒരു ഭാഗമാണ്.
അഥ ഹൈനമസുരാ ഊചു.........
അതിനു ശേഷം അസുരന്‍മാര്‍ പ്രജാപതിയോട് ഉപദേശിച്ചു തരാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം അവര്‍ക്ക് 'ദ' എന്ന അക്ഷരത്തെ തന്നെ ഉപദേശിച്ചു. മനസ്സിലായോ എന്ന് ചോദിച്ചപ്പോള്‍ ഞങ്ങള്‍ക്ക് മനസ്സിലായി ദയയുള്ളവരാകണമെന്നാണ് ഞങ്ങളോട് പറഞ്ഞത്. 
ശരിയാണ് നിങ്ങള്‍ക്ക് മനസ്സിലായി എന്ന് പ്രജാപതി പറഞ്ഞു.
ഇതിനെയാണ് ദേവന്‍മാരുടെ വാക്കാകുന്ന മേഘ ഗര്‍ജനം' ദ ദ ദ' എന്നിങ്ങനെ പറയുന്നത്.
ദമം ശീലിക്കൂ.....ദാനം ' നല്‍കൂ.... ദയയുള്ളവരാകൂ എന്ന് പറയാന്‍ കാരണമിതാണ്. അതിനാല്‍ ഈ മൂന്നിനേയും അറിഞ്ഞ് ചെയ്യണം.
സ്വതവേ ക്രൂരസ്വഭാവമുള്ള അസുരന്‍മാര്‍ മറ്റുള്ളവരോട് ദയ കാട്ടണം എന്ന് അവര്‍ക്ക് ബോധ്യമായി. ദയയും സാധനയുടെ ഭാഗമാണ്.സാധകര്‍ ദമം, ദാനം, ദയ എന്നിവ അഭ്യസിക്കണം. ഇടിവെട്ടുമ്പോള്‍ കേള്‍ക്കുന്ന ദ ദ ദ ശബ്ദങ്ങള്‍ ഈ മൂന്നിനേയും ഓര്‍മ്മിപ്പിക്കും.
കാമത്തെ ജയിക്കാന്‍ ദമവും ക്രോധം വെടിയാന്‍ ദയയും ലോകത്തെ ത്യജിക്കാന്‍ ദാനവും സഹായിക്കും.ഇവിടെ പറഞ്ഞ മൂന്ന് കൂട്ടര്‍ മനുഷ്യരിലെ വിവിധ തരക്കാരെന്നും കരുതാം. ഇന്ദ്രിയനിഗ്രഹമില്ലാത്ത ദേവന്‍മാരെ പോലെയുള്ളവരും കാമനകളുള്ള മനുഷ്യരും മറ്റുള്ളവരെ ദ്രോഹിക്കുന്ന അസുരരെ പോലെയുള്ളവരുമായ മൂന്ന് തരക്കാര്‍. അതിനാല്‍ ദമം, ദാനം, ദയ എന്നിവ നാം തന്നെ നേടണം.

സ്വാതന്ത്ര്യപ്രാപ്തിക്ക് ഇഹലോകാസക്തി പരിത്യജിക്കുക

വിവേകാനന്ദന്‍ പറയുന്നു
Wednesday 31 October 2018 2:41 am IST
സ്വാതന്ത്ര്യം ജഗത്തിനുള്ളില്‍ കണ്ടെത്താവതല്ല, അതു നേടുവാന്‍ നമുക്ക് ഈ ജഗത്തിന്റെ പരിമിതികളെ അതിലംഘിച്ചുപോകേണ്ടിയിരിക്കുന്നു. പരിപൂര്‍ണമായ സമതാവസ്ഥ ഈ ലോകത്തില്‍ ലഭ്യമല്ല; മനസ്സിനോ വിചാരങ്ങള്‍ക്കോ ചെന്നെത്താവുന്നതോ, ഇന്ദ്രിയങ്ങള്‍ക്കു വ്യാപരിക്കാവുന്നതോ, ഭാവനാശക്തിക്കു സങ്കല്പിക്കാവുന്നതോ ആയ ഒരു സ്ഥലത്തും അതു ലഭ്യമല്ല. അത്തരം പ്രദേശങ്ങളൊന്നും ആ സ്വാതന്ത്ര്യത്തെ തരുവാന്‍ സമര്‍ഥങ്ങളല്ല; എന്തെന്നാല്‍, അവയെല്ലാം ദേശകാലനിമിത്താധീനമായ ഈ ജഗത്തില്‍പ്പെട്ടതാകുന്നു.
ഈ ചെറുലോകം അവസാനിക്കുന്നിടത്താണ് യഥാര്‍ഥ മതം ആരംഭിക്കുന്നത്: ഈ ക്ഷുദ്രസുഖങ്ങളും ദുഃഖങ്ങളും വിഷയജ്ഞാനവും അവിടെ അവസാനിച്ചു. സത്യമായിട്ടുള്ളത് ആരംഭിക്കുന്നു. ജീവിതതൃഷ്ണ ക്ഷണികവും സോപാധികവുമായ ഈ ജീവിതത്തോടുള്ള പ്രബലാസക്തി  ഉപേക്ഷിക്കാത്തിടത്തോളം ഇതിനപ്പുറത്തുള്ള അനന്തമായ സ്വാതന്ത്ര്യത്തിന്റെ ഒരു നിമിഷദര്‍ശനംപോ
ലും നമുക്ക് ആശിക്കാവുന്നതല്ല. അതിനാല്‍ മനുഷ്യവര്‍ഗ്ഗത്തിന്റെ പരമോത്കൃഷ്ടങ്ങളായ അഭിലാഷങ്ങളുടെയെല്ലാം ലക്ഷ്യമായ ആ സ്വാതന്ത്ര്യപദത്തിലെത്തുവാന്‍ ഒരു വഴിയേയുള്ളു; ഈ കൊച്ചു ജീവിതത്തെ ത്യജിക്കണം, ഈ കൊച്ചുജഗത്തിനെ ത്യജിക്കണം, ഭൂമിയെ ത്യജിക്കണം, ശരീരത്തെ ത്യജിക്കണം, മനസ്സിനെ ത്യജിക്കണം, എന്നുവേണ്ട, ചുരുക്കത്തില്‍ പരിമിതവും സോപാധികവുമായ എല്ലാറ്റിനേയും ത്യജിക്കണം, ഇതു യുക്തിസിദ്ധമാണ്. ഇന്ദ്രിയങ്ങള്‍ക്കും മനസ്സിനും വിഷയമായ ഈ ചെറിയ ലോകത്തോടുള്ള സക്തി പരിത്യജിക്കാമെങ്കില്‍ ആ നിമിഷത്തില്‍ നാം സ്വതന്ത്രരാകും. ബന്ധനത്തില്‍നിന്നു പുറത്തുകടക്കാനുള്ള ഏകമാര്‍ഗം നിയമോപാധികള്‍ക്ക് അപ്പുറം പോവുകയാകുന്നു, നിമിത്തത്തെ അതിക്രമിക്കുകയാകുന്നു.
ജഗത്തിനോടുള്ള സംഗം ഉപേക്ഷിക്കുകയെന്നത് നന്നെ പ്രയാസമുള്ള കാര്യമാകുന്നു. ചുരുക്കം ചിലര്‍ക്കേ അതു സാധ്യമാകുന്നുള്ളൂ. അതിനു രണ്ടു വഴികള്‍ ശാസ്ര്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്: ഒന്ന്, 'നേതി', 'നേതി' (ഇതല്ല, ഇതല്ല); മറ്റേത് 'ഇതി', 'ഇതി' (ഇതുതന്നെ, ഇതുതന്നെ): ആദ്യത്തേത് ബാധകമാര്‍ഗ്ഗം, രണ്ടാമത്തേത് സാധകമാര്‍ഗ്ഗം. ബാധകമാര്‍ഗ്ഗം അത്യന്തം പ്രയാസമുള്ളതാണ്. അത് സമുന്നതവും അന്യാദൃശവുമായ മനക്കരുത്തും ഗംഭീരമായ ഇച്ഛാശക്തിയും ഉള്ളവര്‍ക്കുമാത്രം സാധ്യമാകുന്നു. അവര്‍ എഴുന്നേറ്റുനിന്ന് 'ഇതെനിക്കു വേണ്ട' എന്നു പറഞ്ഞാല്‍ അവരുടെ മനസ്സും ദേഹവും അവരുടെ ശാസനത്തെ അനുസരിക്കും; അവര്‍ വിജയികളാകുകയും ചെയ്യും. എന്നാല്‍ അത്തരക്കാര്‍ വളരെ ദുര്‍ലഭം.
നിസ്സംഗത്വപ്രാപ്തിക്ക് ഒന്നാമത്തേതു യുക്തിവിചാരത്തിന്റെ വഴിയും രണ്ടാമത്തേതു കര്‍മങ്ങളിലും ഫലാനുഭവങ്ങളിലും കൂടിയുള്ള വഴിയും ആകുന്നു. ആദ്യത്തേതു ജ്ഞാനയോഗം; കര്‍മത്തിലൊന്നും ഏര്‍പ്പെടാതിരിക്കുകയാണ് അതിന്റെ പ്രത്യേകത. രണ്ടാമത്തേതു കര്‍മയോഗം; അതില്‍ കര്‍മത്തില്‍നിന്നു വിരമിക്കലെന്നുള്ളതില്ല. ജഗത്തില്‍ എല്ലാവരും കര്‍മം ചെയ്യേണ്ടതുണ്ട്. ആത്മാവില്‍ത്തന്നെ പൂര്‍ണമായി രമിക്കുന്നവരും ആത്മാവൊഴിച്ചൊന്നിലും അഭിലാഷമില്ലാത്തവരും ആത്മഭിന്നമായ ഒന്നിലും മനസ്സു ചെല്ലാത്തവരും സര്‍വവും ആത്മാവുമാത്രമായിട്ടുള്ളവരുമായ അപൂര്‍വവ്യക്തികള്‍മാത്രം കര്‍മം ചെയ്യുന്നില്ല. ബാക്കിയെല്ലാവരും കര്‍മം ചെയ്‌തേ തീരൂ.
താനേ പാഞ്ഞൊഴുകുന്ന ഒരു സരിത്ത് ഒരു തടത്തില്‍വീണ് ചുഴലിയായിത്തീരുന്നു; കുറച്ചു സമയം അവിടെക്കിടന്നു ചുറ്റിയിട്ട് പുറത്തേയ്ക്കു കടന്നു വീണ്ടും തടവില്ലാതെ സ്വതന്ത്രമായൊഴുകുന്നു. ആ ഒഴുക്കുപോലെയാകുന്നു ഓരോ മനുഷ്യജീവിതവും. അതു ചുഴലിയില്‍ അകപ്പെടുന്നു, ദേശകാല നിമിത്തമയമായ ലോകത്തില്‍ കുടുങ്ങുന്നു: 'എന്റെ അച്ഛന്‍, എന്റെ സഹോദരന്‍, എന്റെ സത്‌പേര്, എന്റെ പ്രശസ്തി' എന്നെല്ലാം ആര്‍ത്തു വിളിച്ചുകൊണ്ട് കുറേ സമയം ചുറ്റിത്തിരിയുന്നു. ഒടുവില്‍, അതില്‍ നിന്നു പുറത്തുകടന്ന് പൂര്‍വസ്വാതന്ത്ര്യത്തെ വീണ്ടെടുക്കുന്നു. ജഗത്തു മുഴുവന്‍ അതാണ് ചെയ്യുന്നത്. അതു നാം അറിയുന്നുണ്ടെങ്കിലും ഇല്ലെങ്കിലും, അതിനെക്കുറിച്ചു നാം ബോധവാന്മാരാണെങ്കിലും അല്ലെങ്കിലും, ഈ ജീവിതസ്വപ്‌നത്തില്‍നിന്നു മോചിക്കുവാനാണ് നാമെല്ലാം കര്‍മത്തിലേര്‍പ്പെട്ടിരിക്കുന്നത്; മനുഷ്യന് ലോകത്തിലുണ്ടാകുന്ന അനുഭവങ്ങളെല്ലാം അവനെ ഈ ജീവിതച്ചുഴലിയില്‍ നിന്നു പുറത്തുകടക്കുന്നതിനു പ്രാപ്തനാക്കാനുള്ളവയാകുന്നു.
വിവേകാനന്ദ സാഹിത്യ സര്‍വസ്വത്തില്‍ നിന്ന്‌
ഹിക്കാ ശ്വാസശ്ച കാസശ്ച
ശിരഃ കര്‍ണാക്ഷിവേദനാഃ
ഭവന്തി വിവിധാ രോഗാ:
പവനസ്യ പ്രകോപതഃ  (2-17)
അനേകം രോഗങ്ങള്‍ വായു കോപം കൊണ്ടുണ്ടാകും.ഇക്കിള്‍, ശ്വാസ രോഗം ( ആസ്ത്മാ ), കാസ രോഗം (ചുമ), തലവേദന, ചെവിവേദന, കണ്ണു വേദന എന്നിവ വരും. 
പ്രാണന്റെ താളം തെറ്റിയാലുള്ള കുഴപ്പങ്ങളാണ് പറഞ്ഞു വന്നത്. പ്രകൃതിയുടെ താളം പിഴപ്പിക്കരുത്. വളക്കാനേ പാടുള്ളൂ, ഒടിക്കരുത് എന്ന ചൊല്ല് ഓര്‍മ വേണമെന്നു താല്പര്യം.
ഇക്കാര്യം ഒന്നുകൂടി ഓര്‍മ്മിപ്പിക്കുകയാണ് അടുത്ത ശ്ലോകത്തില്‍.
യുക്തം യുക്തം ത്യജേദ് വായും
യുക്തം യുക്തം ച പൂരയേത്
യുക്തം യുക്തം ച ബന്ധീയാദ്
ഏവം സിദ്ധിമവാപ്‌നുയാത് (2-18)
രേചകവും പൂരകവും കുംഭകവും യുക്തമാവണം. അപ്പോള്‍ സിദ്ധി കൈവരും.
യുക്തമെന്ന വാക്ക് യോഗവുമായി ബന്ധപ്പെട്ടതാണ്.യോഗം ചെയ്തത്, യോജിച്ചത്, അനുയോജ്യമായത് ആണ് യുക്തം. യോഗാഭ്യാസത്തില്‍ വളരെ പ്രസക്തമായ വാക്കാണിത്. ആഹാരത്തിലും ആസനത്തിലും ക്രിയയിലും ശുദ്ധിയിലും ബന്ധത്തിലും കാലത്തിലും ദേശത്തിലും ക്രമത്തിലും ഒക്കെ അതീവ ശ്രദ്ധ വേണം.
യോഗ ശാസ്ത്രമായ ഭഗവദ് ഗീതയിലെ ഒരു ശ്ലോകം നോക്കുക
'യുക്താഹാര വിഹാരസ്യ
യുക്ത ചേഷ്ടസ്യ കര്‍മസു
യുക്ത സ്വപ്‌നാവബോധസ്യ
യോഗോ ഭവതി ദു:ഖഹാ ' 
ഭക്ഷണവും കളിയും ജോലിയും ഉറക്കവും ഉണരലും എല്ലാം യുക്തമാവണം. അവര്‍ക്ക് യോഗം ദുഃഖ നാശകമാവും.
നാഡീശുദ്ധി സിദ്ധമായവരുടെ ലക്ഷണമാണിനി പറയുന്നത്.
യദാ തു നാഡീശുദ്ധി: സ്യാത്
തഥാ ചിഹ്നാനി ബാഹ്യത: 
കായസ്യ കൃശതാ കാന്തി 
സ്തദാ ജായേത നിശ്ചിതം.(2-19)
നാഡികള്‍ ശുദ്ധമായാല്‍ അതിന്റെ ബാഹ്യ ലക്ഷണങ്ങള്‍ കാണാറാകും. ശരീരത്തിന്റെ വണ്ണം കുറയും, നല്ല നിറവും വരും.
യഥേഷ്ടം ധാരണം വായോ- 
രനലസ്യ പ്രദീപനം
നാദാഭിവ്യക്തിരാരോഗ്യം
ജായതേ നാഡിശോധനാത്.  (2-20)
നാഡീശോധന കൊണ്ട് ശ്വാസം കൂടുതല്‍ നേരം പിടിക്കാന്‍ കഴിയും. ദഹനശക്തി കൂടും. ശബ്ദം തെളിയും. രോഗങ്ങള്‍ അകലും.
നാഡീശോധന പ്രാണായാമത്തിന്റെ ഗുണദോഷങ്ങള്‍ ആണ് ചര്‍ച്ചാ വിഷയം. പ്രാണന്‍ സഞ്ചരിക്കുന്ന സൂക്ഷ്മ വാഹിനികളാണ് നാഡികള്‍. ബാഹ്യമായ വസ്തുക്കള്‍, അവയവങ്ങള്‍ ശുദ്ധീകരിക്കാന്‍ എളുപ്പമാണ്. അശുദ്ധി ശേഷിച്ചിട്ടുണ്ടെങ്കില്‍ പിന്നെയും ശുദ്ധിയാക്കാം. ശുദ്ധമായാല്‍ പിന്നീട് ശുദ്ധീകരണം മതിയാക്കാം. പക്ഷെ പ്രത്യക്ഷമല്ലാത്ത സൂക്ഷ്മ വസ്തുക്കളുടെ ശ്രദ്ധീകരണം ദുഷ്‌കരമാണ്. പക്ഷെ ഒഴിവാക്കാന്‍ പറ്റില്ല താനും.
വൈദ്യുത പ്രവാഹം, അതിനെ ഒഴുക്കി വിടുന്ന കമ്പിയുടെ പ്രവഹനശക്തിക്കനുസരിച്ച് ഏറിയും കുറഞ്ഞുമിരിക്കും. ബള്‍ബിന്റെ പ്രകാശവും അതിനനുസരിച്ചാവും. ദേഹത്തിലെ പ്രാണശക്തിയുടെ പ്രവാഹവും നാഡികളുടെ ശുദ്ധിക്കനുസരിച്ചാണ്, നിര്‍മലതയ്ക്കനുസരിച്ചാണ്. ശരീരത്തിന് കാന്തിയുണ്ടാകുന്നതങ്ങിനെയാണ്. വ്യക്തിയുടെ രൂപത്തിനു തന്നെ ഒരു ആകര്‍ഷണീയത വന്നു ചേരും. ദഹനശക്തി വര്‍ധിക്കും.കാരണം പചന രസങ്ങളൂറ്റുന്ന ഗ്രന്ഥികള്‍ ശക്തിപ്പെടും. എന്നാല്‍ ഭക്ഷണത്തിന്റെ അളവു കുറയും.
കുറച്ചു കഴിച്ചാലും നല്ലവണ്ണം ദഹിക്കുന്നതു കൊണ്ട് വേണ്ടത്ര പോഷണ ശക്തി ലഭിക്കും. മലമൂത്രവിസര്‍ജ്ജനത്തിലും ഇതു പ്രതിഫലിക്കും. വിയര്‍പ്പിന്റെ മണത്തില്‍ മാറ്റം വരും. ശ്വാസകോശത്തിലും ശ്വാസനാളത്തിലും മുക്കിലും ഒക്കെ ശുദ്ധീകരണം നടക്കുന്നുണ്ട്. നാഡികള്‍ ശുദ്ധമാവുമ്പോള്‍ സ്വാഭാവികമായും ശബ്ദം പുറപ്പെടുന്ന കണ്ഠചക്രം, വിശുദ്ധി ചക്രം ശുദ്ധമാകും. ശബ്ദം മനോഹരമാവാനിതു കാരണമാകും. ഉറക്കത്തിന്റെ ഗുണനിലവാരം കൂടും. ശരീരത്തിലെ അനാവശ്യമായ കൊഴുപ്പ് നശിക്കും. ശരീരം മെലിഞ്ഞ് സുന്ദരമാവും. ശ്വാസം പിടിച്ചു നിര്‍ത്താനുള്ള കഴിവു കിട്ടും. പാട്ടു പാടുന്നവര്‍ക്കെല്ലാം ഇതറിയാന്‍ കഴിയും.
ആസനങ്ങള്‍ ആദ്യത്തെ അധ്യായത്തില്‍ ചര്‍ച്ച ചെയ്തു. രണ്ടാമധ്യായത്തില്‍ 20 ശ്ലോകങ്ങള്‍ കൊണ്ട് പ്രാണായാമം ചര്‍ച്ച ചെയ്തു. ഹഠയോഗത്തില്‍ മൂന്നാമതു വരുന്നത് ക്രിയകളാണ്. ക്രിയകള്‍ ശുദ്ധിയാക്കാനുള്ള കര്‍മ്മങ്ങളാണ്. ചിലതൊക്കെ നാം നിത്യം രാവിലെ ചെയ്യുന്നതുമാണ്. അതാണ് അടുത്ത ശ്ലോകങ്ങളില്‍ വരുന്നത്. അത് അടുത്ത ലക്കത്തില്‍ കാണാം.
 kaithapram
ശബരിമലയിലെ യുവതീ പ്രവേശന വിലക്കിനെക്കുറിച്ച് സ്മൃതികളെയും പുരാണങ്ങളെയും ആധാരമാക്കി ഒരു താത്വികാവലോകനം. 
1. ഹിന്ദു ധര്‍മ(മത)ത്തിന്റെ ആധാരം ശ്രുതികളും സ്മൃതികളും പുരാണങ്ങളുമാണ്. ശ്രുതികളുടെ അര്‍ഥം തന്നെയാണ് സ്മൃതികളില്‍ വിപുലപ്പെടുത്തി നല്‍കിയിട്ടുള്ളത്. (ശ്രുതേരിവാര്‍ഥം സ്മൃതിരന്വഗച്ഛത്, രഘുവംശം 2-2) ഹിന്ദുമതത്തിലെ  ആചാരങ്ങള്‍ വ്യവസ്ഥചെയ്യപ്പെട്ടിരിക്കുന്നത് സ്മൃതികളിലാണ്. ഈ മതാചാരങ്ങള്‍ തന്നെയാണ് ക്ഷേത്രാചാരങ്ങളിലും വ്യവസ്ഥാപനം ചെയ്തിട്ടുള്ളത്. അവയിലുള്‍പ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ടിട്ടുള്ള ഒരു വ്യവസ്ഥ ശുദ്ധാശുദ്ധങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നുള്ളതാണ്.
2. ഇവയില്‍ ഏറ്റവും വലിയ അശുദ്ധിയായി കരുതപ്പെടുന്നത് യുവതികളുടെ ആര്‍ത്തവാശുദ്ധിയാണ്. നാലാം ദിവസം സ്‌നാനം ചെയ്യുന്നതോടെ അവര്‍ ശുദ്ധീകരിക്കപ്പെടുമെങ്കിലും മൂന്നുദിവസം അശുദ്ധി ആചരിക്കണം. അക്കാലത്ത് അവര്‍ മറ്റുള്ളവരെ സ്പര്‍ശിച്ചാലും മറ്റാളുകള്‍ അവരെ സ്പര്‍ശിച്ചാലും അവര്‍ക്കെല്ലാം അശുദ്ധിബാധിക്കുന്നതാണ്. ഈ ആചാരം കേരളത്തിലെ ഹൈന്ദവ സ്ത്രീകള്‍ നിഷ്ഠാപൂര്‍വം പാലിച്ചുവരുന്നതുമാണ്.
3. പ്രധാനപ്പെട്ട സ്മൃതികളിലെല്ലാം ഇക്കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്.
1) പരാശരസ്മൃതി: അധ്യായം 7, ശ്ലോകം 17. 2) യാജ്ഞവല്‍ക്യസ്മൃതി: അധ്യായം 3 ശ്ലോകം 30, മനുസ്മൃതി: അധ്യായം 5, ശ്ലോകം 85, ഗൗതമസ്മൃതി: അധ്യായം 14 ശ്ലോകം 30.
4. ക്ഷേത്രാചാരങ്ങളും അവയ്ക്ക് വിഘ്‌നം വന്നാല്‍ അനുഷ്ഠിക്കേണ്ട പ്രായശ്ചിത്തങ്ങളും വിധിച്ചിട്ടുള്ളത് തന്ത്രസമുച്ചയം എന്ന പ്രാമാണിക ഗ്രന്ഥത്തിലാണ്. ഇതിലെ പത്താം പടല (അധ്യായ)ത്തില്‍ തുടക്കത്തില്‍ത്തന്നെ ക്ഷേത്രാങ്കണത്തില്‍വച്ച് രക്തസ്രാവമോ രക്തപാതമോ ഉണ്ടായാല്‍ പ്രായശ്ചിത്തം (പുണ്യാഹവും ശുദ്ധികലശവും ) ചെയ്യണമെന്നും അസന്ദിഗ്ധമായി നിര്‍വചിച്ചിട്ടുണ്ട്. (ഒന്നും രണ്ടും ശ്ലോകങ്ങള്‍ നോക്കുക. അക്കാരണംകൊണ്ടുതന്നെ സൂതികയും  രജസ്വലയായ സ്ത്രീയും ക്ഷേത്രാങ്കണത്തില്‍ പ്രവേശിച്ചുകൂടാത്തതാണ്. 
5. മെന്‍സസ് എന്ന വാക്കിന് Flow of Menstrual Blood etc. എന്നും Menstruation എന്നതിന്  Discharge of blood etc from uterus usually at monthly intervals ¶pamWvv Oxford Dictionary അര്‍ഥങ്ങള്‍ നല്‍കിയിരിക്കുന്നത്.
6. ഹൈന്ദവയുവതികള്‍ക്ക് ഇത് അറിയാമെന്നുള്ളതുകൊണ്ട് അവരാരും ആര്‍ത്തവകാലത്ത് ക്ഷേത്രങ്ങളില്‍ പ്രവേശിക്കാറില്ല. എന്നാല്‍ മറ്റുമതസ്ഥരായ യുവതികള്‍ക്ക് ഈ ആചാരം ഇല്ലെന്നതുകൊണ്ടാണ് നമ്മുടെ പ്രധാനപ്പെട്ട പല ക്ഷേത്രങ്ങളിലും അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കിയിട്ടുള്ളത്.
7. ശബരിമലയുടെ കാര്യത്തില്‍ ഇങ്ങനെയുള്ള നിഷേധങ്ങളൊന്നും ഇല്ലാത്തതുകൊണ്ട്  അന്യമതസ്ഥരായ യുവതികള്‍ പ്രവേശിക്കണമെന്നുള്ളതുകൊണ്ടാണ് പൊതുവെ യുവതികളെത്തന്നെ വിലക്കിയിട്ടുള്ളത്.
8. ഈ ക്ഷേത്രാചാരത്തിന് ഭംഗം ഉണ്ടായാല്‍ ക്ഷേത്രംതന്ത്രിക്ക് നടയടച്ച് പ്രായശ്ചിത്തം ചെയ്യുകമാത്രമേ കരണീയമായുള്ളൂ.
9. ആര്‍ത്തവാശുദ്ധിയുള്ളവര്‍ അയ്യപ്പന്മാരെയും തൊട്ടുതൊട്ട് എല്ലാവരും അശുദ്ധിയുള്ളവരായിത്തീരും. അത് വലിയ ആചാരലംഘനത്തിന് ഇടയാക്കും. 
10. ശബരിമലയുടെ കാര്യത്തില്‍ ഒരു മണ്ഡലകാലം വ്രതമാചരിക്കണമെന്നുള്ളത് നിര്‍ബന്ധമാണ്. യുവതികള്‍ക്ക് അത് സാധ്യമാവുകയില്ല. അതും വിലക്കിന് കാരണമാണ്. 
11. ഓരോ ക്ഷേത്രങ്ങളിലും ഓരോവിധമുള്ള സങ്കല്‍പ്പത്തോടെയുള്ള ദേവപ്രതിഷ്ഠയാണ്. അവിടത്തെ മൂലമന്ത്രവും ധ്യാനവും എല്ലാം അവിടത്തെ തന്ത്രിക്ക് മാത്രമെ അറിയുള്ളു. ഓരോ കാലത്തും മേല്‍ശാന്തിമാര്‍ ആ സങ്കല്‍പ്പത്തിന്റെ ഉപദേശങ്ങള്‍ സ്വീകരിക്കുന്നു. മേല്‍ശാന്തിമാര്‍ ആ സ്ഥാനത്തുനിന്നും വിരമിച്ചാല്‍ ആ മന്ത്രങ്ങള്‍ മറ്റുള്ള വര്‍ക്ക് പറഞ്ഞുകൊടുത്തുകൂടാ എന്നാണ് നിബന്ധന.
ശബരിമലയിലെ പ്രതിഷ്ഠാ സങ്കല്‍പ്പം തന്ത്രിക്കുമാത്രമെ അറിഞ്ഞുകൂടൂ. അത് ലംഘിക്കപ്പെട്ടാല്‍ ക്ഷേത്രചൈതന്യംതന്നെ ഇല്ലാതെയാവും.
13. ഇത് ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെടുത്തി പറഞ്ഞുകൂടാ. ജാതി എന്നതിന് അടിസ്ഥാനമില്ല. ജാതിയും വര്‍ണവും ഒന്നല്ല. വര്‍ണങ്ങള്‍ മാത്രമെ ഹിന്ദുധര്‍മത്തില്‍ ഉള്ളൂ. കൃത്രിമമായ ജാതിയും ഉച്ചനീചത്വവും അവര്‍ണസവര്‍ണ ഭേദവും ആചരിക്കുന്നത് വലിയ തെറ്റാണ്. അതിനൊന്നും ഹിന്ദുമതത്തില്‍ യാതൊരു പ്രമാണവും ഇല്ല. അതുമായി യാതൊരു സാമ്യവും ഈ യുവതീപ്രവേശന വിലക്കിലില്ല.
14. ഇത് ലംഘിച്ച് കുറഞ്ഞോരുകാലം ചെറുപ്പക്കാരും ചെറുപ്പക്കാരികളും കഴിയാനിടവന്നാല്‍ ക്രമേണ സദാചാര ലംഘനവും കുടുംബങ്ങളുടെ തകര്‍ച്ചയും ഉണ്ടാവും. അവസാനകാലത്ത് എട്ടാംനൂറ്റാണ്ടില്‍ ബൗദ്ധധര്‍മത്തിനുണ്ടായ അപചയവും ഭാരതത്തില്‍നിന്നുതന്നെയുള്ള ആത്യന്തികമായ തിരോധാനവും നമുക്കേവര്‍ക്കും അറിവുള്ളതാണല്ലൊ. ഇത് ഹിന്ദുക്കള്‍ ഭയപ്പെടണം.
പ്രസക്ത സ്മൃതിവാക്യങ്ങള്‍
പരാശര സ്മൃതി:
'സ്‌നാതാ രജസ്വലയാ യാ തു ചതുര്‍ത്ഥേളഹനിശുദ്ധ്യതി'
രജസ്വലയായ സ്ത്രീ നാലാംദിവസം സ്‌നാനം ചെയ്യുന്നതോടെ ശുദ്ധയായിത്തീരുന്നു.
യാജ്ഞവല്‍ക്യസമൃതി:
'ഉദക്യാശുചിദി: സ്‌നായാത് സംസ്പൃഷ്ടൈസ്‌തൈരൂപസ്പൃശേത്' (യാ. സ്മൃ.3.30)
(ഉദക്യാ അഥവാ രജസ്വലയായ സ്ത്രീ തുടങ്ങിയുള്ള അശുചി (അശുദ്ധി)കളായവര്‍ തൊട്ടാലും അങ്ങനെ സ്പര്‍ശിക്കപ്പെട്ടവര്‍ തൊട്ടാലും സ്‌നാനം ചെയ്താല്‍മാത്രമെ അശുദ്ധിപോവുകയുള്ളു.)
മനുസ്മൃതി: 
ദിവാകീര്‍ത്തിമുദക്യം ച പതിതം സൂതികാം തഥാ 
ശവം തത് സ്പൃഷ്ടിനം ചൈവ സ്പൃഷ്ട്വാ സ്‌നാനേന ശുദ്ധ്യതി. 
(മനുസ്മൃതി 5-85)
ദിവാകീര്‍ത്തിയെ (ക്ഷുരകനെ) സ്പര്‍ശിച്ചാലും (അര്‍ത്ഥാത് ക്ഷൗരമോ മുണ്ഡനമോ ചെയ്യിച്ചാലും ഉദക്യയെ (രജസ്വലയെ സ്പര്‍ശിച്ചാലും അതേപോലെ പതിതനെ (ഭ്രഷ്ടനെ സ്പര്‍ശിച്ചാലും സൂതിക (പ്രസവിച്ചുകിടക്കുന്ന സ്ത്രീ)യെ സ്പര്‍ശിച്ചാലും ശവത്തെ സ്പര്‍ശിച്ചാലും, സ്പര്‍ശിച്ചവരെ തൊട്ടാലും സ്‌നാനം ചെയ്താല്‍ ശുദ്ധിയാകാവുന്നതാണ്.
തന്ത്രസമുച്ചയം:
ക്ഷേത്രപൂജയുടെ ആധികാരിക ഗ്രന്ഥമായ 'തന്ത്രസമുച്ചയ'ത്തിലെ പത്താം പടലത്തില്‍ (അധ്യായത്തില്‍) ക്ഷേത്രാങ്കണത്തില്‍ അശുദ്ധികള്‍ ബാധിച്ചാല്‍ പ്രായശ്ചിത്തം ചെയ്തുമാത്രമെ പൂജകള്‍ തുടര്‍ന്നുനടത്താവു എന്ന് താഴെപ്പറയുന്ന ശ്ലോകങ്ങളാല്‍ വിധിച്ചിരിക്കുന്ന-
'ദേവേ സ്വഭക്താ ജനദാനുജിഘൃയാര്‍ച്ചോ
പാധൗ തഥാ
ശ്രേയോദുരാസദതയാതദാപാസനാര്‍ത്ഥം 
നിയത സന്നിധി മാദ ധാനേ
സ്യാച്ചേന്നിമിത്തമഥനിഷ്‌കൃതി മാദധീത' (ത. സമുച്ചയം. പടലം 10 ശ്ലോ.1)ചുരുക്കിപ്പറഞ്ഞാല്‍ ക്ഷേത്ര പൂജകള്‍കൊണ്ടുണ്ടാകേണ്ട ശ്രേയസ്സിന്  തടസം വരാതിരിക്കാന്‍ (താഴെപ്പറയുന്നവ സംഭവിച്ചാല്‍) നിഷ്‌കൃതിയെ ചെയ്യണം (പ്രായശ്ചിത്തം ചെയ്തുമോചനം നേടണം)
ക്ഷേേ്രത മൃതിര്‍ജനനമംഗണമണ്ഡപാദൗ
മൂത്രാസൃഗാദി പതനം പതിതാദി വേശഃ
സോലൂകഗൃധ്രകരടശ്വഖരോഷ്ട്രകോല
ക്രോഷ്ട്രവൃക്ഷ ഡുഭ പുരസ്സര ഗര്‍ഭവേശഃ
(ത. സമൂ. പത്താംപടലം, ശ്ലോകം 2)
ക്ഷേത്രാംഗണ മണ്ഡപാദികളില്‍ ജനനമരണങ്ങള്‍, മലമൂത്രവിസര്‍ജനാദികള്‍, രക്തപാതങ്ങള്‍ തുടങ്ങിയവ സംഭവിച്ചാലും പതിതാദി (ഭ്രഷ്ട-രജസ്വലാ-സൂതികാദി) അശുദ്ധികള്‍ ഉള്ളവരുടെ  പ്രവേശം ഉണ്ടായാലും ഉലൂക (മൂങ്ങ)- ഗൃധ്ര (കഴുകന്‍)- കരട (കാക്ക)-ശ്വാ (നായ്)- ഖര (കഴുത)- ഉഷ്ട (ഒട്ടകം)- കോല (പന്നി)- ക്രോഷ്ട (കുറുക്കന്‍)- ഋക്ഷ (വാനരന്‍)- ഡുംഡുഭ (ചേര) തുടങ്ങിയവ ക്ഷേത്രഗര്‍ഭ ഗൃഹത്തില്‍ പ്രവേശിച്ചാലും അശുദ്ധിസംഭവിക്കും.
 Prof. Namboodiri