Friday, July 31, 2020


രാമായണത്തിലെ സമ്പാതി വാക്യം നോക്കുക. കേവലം ഒരു പക്ഷി പോലും എത്ര ശാസ്ത്ര പാണ്ഡിത്യമുള്ളതായിരുന്നു !ഒരു മനുഷ്യ ബീജം ഉണ്ടായി അതൊരു അണ്ഡവുമായി ഗർഭ പാത്രത്തിൽ സംയോജിച്ചു എങ്ങിനെ വളരുന്നു എന്നു വിശദീകരിക്കുന്നത് നോക്കാം ! പുണ്യമൊടുങ്ങിയാൽ ഇന്ദുതൻ മണ്ഡലേ ചെന്നു പതിച്ചു നീഹാര സമേതനായ് ഭൂമൗ പതിച്ചു ശല്യാദി കളായ ഭവിച്ചാ മോദമുൾകൊണ്ടു വാഴും ചിരം പിന്നെ പുരുഷൻ ഭുജിക്കുന്ന ഭോജ്യങ്ങൾ തന്നെ പലതായി ഭവിക്കും ബലാൽ എന്നതിലൊന്നു സീമന്തിനീ യോനിയിലായ് വരും യോനിരക്തത്തോടു സംയുക്തമായി വന്നു താനേ ജരായു പരിവേഷ്ടിതവുമാം ഏക ദിനേന കലർന്നു കലലമാമേകീഭവിച്ചാലതും പിന്നെ മെല്ലവേ പഞ്ചരാത്രം കൊണ്ടു് ബുധ്‌ബുധാകാരമാം പഞ്ചദിനം കൊണ്ടു് പിന്നെ യഥാക്രമം മാസപേശിത്വം ഭവിക്കുമതിന്നതു മാസാർദ്ധ കാലേന പിന്നെയും മെല്ലവേ പേശി രുധിര പരി പ്ലുതമായ് വരും ആശു തസ്യാങ്ങുരോല്പത്തിയും വരും പിന്നെയൊരു പഞ്ചവിംശതി രാത്രിയാൽ പിന്നെയൊരു മൂന്നുമാസേന സംന്ധികൾ അംഗങ്ങൾ തോറും ക്രമേണ ഭവിച്ചീടും അംഗുലീജാലവും നാലുമാസത്തിനാൽ ദന്തങ്ങളും നഖ പംക്തിയും ഗുഹ്യവും സന്ധിക്കും നാസികാ കര്ണനേത്രങ്ങളും പ ഞ്ചമാസംകൊണ്ടു ഷഷ്ഠമാസേ പുനകിഞ്ചനപോലുംപിഴയാതെ ദേഹിനാം കരണയോ ചിദ്രം ഭവിക്കുമതിസ്പുടം പിന്നെ മേ ഡ്‌റോപസ്ഥ നാഭീ പായ്‌ക്കളുമ് സപ്തമേ മാസി ഭവിക്കുംപുനരുടൻ ഗുപ്തമായൊരു ശിരഃ കേശരോമങ്ങൾ അഷ്ടമെ മാസി ഭവിക്കും പുനരപി പുഷ്ടമായിടും ജഠരസ്ഥലാന്തരേ ഒൻപതാം മാസേ വളരുംദിനംപ്രതി കമ്പം കര ചരണാധികൾക്കുംവരും പഞ്ചമേമാസി ചൈതന്യവാനായ്വരും അഞ്ജസാജീവൻ ക്രമേണ ദിനേദിനെ നാഭീസൂത്ര രൻത്രേണ മാതാവിനാൽ സംക്ഷേപമായ ഭുക്താന്ന രസത്തിനാൽ വർധതേ ഗർഭ പിണ്ഡം മുഹുർ മൃത്യു വരാ നിജ കർമ ഫലത്തിനാൽ പൂർവ്വജന്മങ്ങളും കര്മങ്ങളും നിജം സർവ്വകാലം നിരൂപിച്ചു നിരൂപിച്ചു ദു:ഖിച്ചു ജഠരാ വഹ്നി പ്രത പ്തനായി തത്കാരണങ്ങൾ പറഞ്ഞു തുടങ്ങിനാ ൻ പത്തു നൂറായിരം യോനികളിൽ ജനിച്ചെത്ര കർമങ്ങൾ അനുഭവിച്ചേനഹം പുത്രാ ദാരാധി ബന്ധുക്കൾ സംബന്ധവുമെത്ര നൂറായിരം കോടികൾ കഴിഞ്ഞിതു നിത്യം കുടുംബ ഭരണായ്ക സക്തനായി വിത്തം അന്യായ മായാർജിച്ചി തന്വഹം വിഷ്ണുസ്മരണവും ചെയ്തു കൊണ്ടീല ഞാൻ കൃഷ്ണാ കൃഷ്ണേതി ജപിച്ചീലൊരിക്കലും തൽഫലമെല്ലാം അനുഭവിച്ചീടുന്നിതിപ്പോളിവിടെ കിടന്നു ഞാനിങ്ങനെ ഗർഭ പാത്രത്തിൽ നിന്നെന്നു ബാ ഹ്യസ്ഥലെ കെല്പോടെനിയ്ക്കു പുറപ്പെട്ടു കൊള്ളാവു ദുഷ്കർമമൊന്നുമേ ചെയ്യുന്നതില്ലഞാൻ സത്കർമജാലങ്ങൾ ചെയ്യുന്നതേയുള്ളു നാരായണസ്വാമി തന്നെയൊഴിഞ്ഞു മറ്റാരെയും പൂജിക്കയില്ല ഞാനെന്നുമേ ഇത്യാദി ചിന്തിച്ചുചിന്തിച്ചു ജീവനും ഭക്ത്യാ ഭഗവൽ സ്തുതി തുടങ്ങീടിനാൻ പത്തു മാസം തികയും വിധൗ ഭൂതലേ ചിത്ത താ പേണ പിറക്കും വിധിവശാൽ സൂതിവാതത്തിന് ബലത്തിനാൽ ജീവനും ജാതനാം യോനിരന്ദ്രേണ പീഡ ന്വിതം പുരുഷൻ കഴിക്കുന്ന ഭക്ഷണ ക്രമമനുസരിച്ചു മനുഷ്യബീജങ്ങൾ 14 ദിവസം കൊണ്ട് രൂപപ്പെടുന്നു .ഈ ബീജങ്ങൾ സ്ത്രീയോനിയിൽവീണാൽ എന്തുസംഭവിക്കുന്നുവെന്നു സ്കാന്നിംഗ്കണ്ടുപിടിക്കുന്നതിനും മുന്നേ എന്താണ് എഴുതിവെച്ചിരിക്കുന്നതെന്നു നോക്കാം (725200വർഷം മുന്നേ ) 24 മണിക്കൂർ കൊണ്ട് ഉരുളയാകുന്നു .ശുക്ലമാകുന്നുഭക്ഷണം . 5ദിവസം കൊണ്ട് പേശികളാകുന്നു .(മാംസപിണ്ഡം ) 15 ദിവസം കൊണ്ട് പേശിയിൽ രക്തമൊഴുക്കുന്നു . 25 ദിവസംകൊണ്ടു ഹൃദയമുണ്ടാകുന്നു . 90 ദിവസംകൊണ്ട് സന്ധികൾ ഉണ്ടാകും .(കശേരുക്കളും എല്ലുകളും ) 120 ദിവസംകൊണ്ട് വിരലുകൾ 20ഉം വിരിയും . 150 ദിവസംകൊണ്ട് ദന്തഭാഗമായ മോണയുണ്ടാകും ,നഖം ,ഗുഹ്യം നാസിക കര്ണചിദ്രം ഭവിക്കും . 180ദിവസംകൊണ്ട് കൺപോളകൾ മുറിയും ,ലിംഗം /യോനി ,ഉപസ്ഥം ,നാഭി യുണ്ടാകും .ഈ സമയത്തു കൈകൾ രണ്ടുംകൂപ്പിപ്പിടിച്ചു അനേകായിരംജന്മങ്ങളിൽ ചെയ്തപാപമോർത്തുപശ്ചാത്തപിച്ചുമാപ്പുപറയും .അതു ജനിക്കാൻ എളുപ്പവുമാകും .(കൈതടയില്ല ) 210 ദിവസംകൊണ്ട് തലമുടിയുണ്ടാകും 240 ദിവസംകൊണ്ട് എല്ലാഭാഗവുംവളരും . 270ദിവസം മുതൽ നാല്കുനാൾവളരും 280 delivery

Wednesday, July 29, 2020


ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെ ഇനി ഇംഗ്ലീഷ് മീഡിയമില്ല എന്നതാണ് പുതിയ നയത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം. അഞ്ചാം ക്ലാസ്സ് വരെ ക്ലാസ്സെടുക്കുന്നത് മാതൃഭാഷയിലാകണം എന്നത് നിര്‍ബന്ധമാണ്. അഞ്ചാം ക്ലാസ്സ് വരെ ഭാഷയ്ക്കും കണക്കിനും പ്രാധാന്യം നല്‍കിയാകും പഠനം. പൊതുപരീക്ഷകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ വരുന്ന വലിയ സമ്മര്‍ദ്ദം ലഘൂകരിക്കാനുള്ള നടപടികള്‍ പുതിയ കരട് വിദ്യാഭ്യാസ നയത്തിലുണ്ടാകും. സാങ്കേതികവിദ്യയുമായി വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അറിവ് പകരുന്ന പാഠ്യപദ്ധതികള്‍ ഉറപ്പാക്കാന്‍ ആറാം ക്ലാസ് മുതല്‍ കോഡിംഗ് പോലുള്ള കോഴ്സുകള്‍ സ്കൂള്‍ സിലബസ്സില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനവുമുണ്ട്. സ്കൂള്‍ കാലഘട്ടത്തില്‍ത്തന്നെ വിവിധ തൊഴിലധിഷ്ഠിത പാഠ്യഭാഗങ്ങള്‍ സിലബസ്സില്‍ ഉള്‍പ്പെടുത്തുകയും, വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലിടങ്ങളില്‍ ഇന്‍റേണ്‍ഷിപ്പുകള്‍ നല്‍കാനും പുതിയ വിദ്യാഭ്യാസനയം ലക്ഷ്യമിടുന്നു. പുതിയ സ്കൂള്‍ വിദ്യാഭ്യാസ സമ്ബ്രദായത്തില്‍ പഠിതാക്കളുടെ താത്പര്യങ്ങള്‍ക്ക് കൂടി അനുസരിച്ചുള്ള പാഠ്യപദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. 18 വയസ്സ് വരെ സാര്‍വത്രിക വിദ്യാഭ്യാസം ഉറപ്പാക്കും. 10 + 2 എന്ന ഇപ്പോഴത്തെ സമ്ബ്രദായത്തിന് പകരം, 5 + 3 + 3 + 4 എന്നീ ഘട്ടങ്ങളാകും സ്കൂള്‍ വിദ്യാഭ്യാസത്തിലുണ്ടാകുക. അതായത്, മൂന്ന് വയസ്സ് മുതല്‍ എട്ട് വയസ്സ് വരെ ആദ്യഘട്ടം. 8 മുതല്‍ 11 വയസ്സ് വരെ രണ്ടാം ഘട്ടം. 11 മുതല്‍ 14 വരെ മൂന്നാം ഘട്ടം. 14 മുതല്‍ 18 വരെ നാലാം ഘട്ടം. കിന്‍റര്‍ഗാര്‍ട്ടന്‍ പഠനവും ഇനി മുതല്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുന്നുവെന്നര്‍ത്ഥം. ''3 മുതല്‍ 6 വയസ്സ് വരെയുള്ള കുട്ടികളെ ഇത് വരെ സ്കൂള്‍ കരിക്കുലത്തിന്‍റെ ഭാഗമാക്കിയിരുന്നില്ല. ഈ കാലഘട്ടം കുട്ടികളുടെ ബുദ്ധിവികാസത്തിലെ ഏറ്റവും നിര്‍ണായകമായ കാലങ്ങളിലൊന്നാണ്. ഈ കാലത്ത് കൂടുതല്‍ വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കാന്‍ ഈ തീരുമാനത്തിലൂടെ കഴിയും. അതായത് ഇനി മുതല്‍ അങ്കണവാടിയും പ്രീസ്കൂളുമടക്കം 12 വര്‍ഷമാകും കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസ കാലഘട്ടം'', നയത്തില്‍ പറയുന്നു. ഈ കാലഘട്ടത്തിലെ പഠനത്തിന് വേണ്ട പാഠ്യപദ്ധതി തയ്യാറാക്കാന്‍ NCERT-യെ ചുമതലപ്പെടുത്തി. National Curricular and Pedagogical Framework for Early Childhood Care and Education (NCPFECCE) എന്നാകും പുതിയ പാഠ്യപദ്ധതിയുടെ പേര്. ഇത് നടപ്പിലാക്കുന്നതിന്‍റെ ചുമതല വിദ്യാഭ്യാസ മന്ത്രാലയത്തിനും വനിതാശിശുക്ഷേമ, ആരോഗ്യമന്ത്രാലയത്തിനും ഗോത്രകാര്യമന്ത്രാലയത്തിനുമാകും. *പൊതുപരീക്ഷകള്‍ ഒബ്ജക്ടീവ് മാതൃകയിലും* പൊതുപരീക്ഷകള്‍ വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പിക്കുന്ന സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ ഇവയെ രണ്ടായി തിരിക്കും. ഒബ്ജക്ടീവ് പരീക്ഷയും ഡിസ്ക്രിപ്റ്റീവ് പരീക്ഷയും. കാണാപ്പാഠം പഠിക്കുന്ന രീതി ഒഴിവാക്കാന്‍ ലക്ഷ്യമിട്ടുള്ളതാകും രണ്ട് പരീക്ഷയും. പഠിച്ച പാഠഭാഗങ്ങള്‍ എങ്ങനെ പൊതുജീവിതത്തില്‍ നടപ്പാക്കാമെന്ന തരത്തില്‍ പ്രായോഗിക അറിവും ഈ പരീക്ഷകളില്‍ ഒരു ഘടകമാകും. ഗ്രേഡ് 3, 5, 8 എന്നീ ക്ലാസ്സുകളില്‍ ഉള്ള എല്ലാ കുട്ടികള്‍ക്കും പൊതുപരീക്ഷയുണ്ടാകും. പത്തും പന്ത്രണ്ടും ക്ലാസുകളിലെ പൊതുപരീക്ഷകള്‍ തുടരും, പക്ഷേ നിലവിലുള്ള രീതി പൊളിച്ചു പണിഞ്ഞുകൊണ്ടാകും. നിലവിലുള്ള മൂല്യനിര്‍ണയരീതിയില്‍ പൂര്‍ണമായും മാറ്റമുണ്ടാകും. ഇതിന്‍റെ നയങ്ങള്‍ രൂപീകരിക്കാനായി PARAKH എന്ന പുതിയ സമിതി രൂപീകരിക്കും. PARAKH (Performance Assessment, Review, and Analysis of Knowledge for Holistic Development), എന്ന ഈ സമിതി പരീക്ഷകള്‍ക്കെല്ലാം ഒരു പരിഷ്കരിച്ച പൊതുരീതി നിശ്ചയിക്കും. ഇത് എല്ലാ സംസ്ഥാനബോര്‍ഡുകളും പിന്തുടരണം. ഇതോടൊപ്പം സാക്ഷരതാ കണക്കും ഈ ഏജന്‍സി തന്നെയാകും വിലയിരുത്തുക. പ്രോഗ്രസ് കാര്‍ഡില്‍ അടിമുടി മാറ്റം കുട്ടിയുടെ റിപ്പോര്‍ട്ട്/ പ്രോഗ്രസ് കാര്‍ഡില്‍ ഇനി മാര്‍ക്കുകള്‍ മാത്രമാകില്ല ഉണ്ടാകുക. കുട്ടി തന്‍റെ പ്രകടനം സ്വയം വിലയിരുത്തുന്ന ഒരു ഭാഗമുണ്ടാകും. രണ്ടാമത്തേത് സഹപാഠികള്‍ കുട്ടിയെ വിലയിരുത്തും. മൂന്നാമത്തേത് ടീച്ചര്‍മാരും കുട്ടിയെ വിലയിരുത്തും. അങ്ങനെ പന്ത്രണ്ടാംക്ലാസ്സിലെത്തുമ്ബോഴേക്ക് ഒരു റിപ്പോര്‍ട്ട് കാര്‍ഡ് എന്നത് ഒരു കുട്ടിയുടെ വളര്‍ച്ചയുടെ കാലഘട്ടം പൂര്‍ണമായും അടയാളപ്പെടുത്തുന്ന രേഖയാകും.

ദുർഗ്ഗാദേവിയുടെ വാഹനം എങ്ങിനെ ഒരു സിംഹമായി? ആരാണ് ദേവിക്ക് സിംഹവാഹനം നൽകിയത്? സിംഹം എന്തിനെയാണ് പ്രതിനിധീകരിക്കുന്നത്‌? ഓരോ ദേവവാഹനങ്ങളും പ്രതിനിധാനം ചെയ്യുന്നത് അതു വഹിക്കുന്ന ദേവീദേവന്മാരുടെ അതുല്യ ശക്തികളെയാണ്. അല്ലെങ്കിൽ അവരുടെ അവതാര ഉദ്ദേശ്യത്തെയാണ് . പരാശക്തി ദുർഗ്ഗാദേവിയായി അവതരിച്ചത് മഹിഷാസുരനെ നിഗ്രഹിക്കാനാണ്. ദേവിയുടെ മറ്റൊരു നാമമാണ് മഹിഷാസുര മർദ്ധിനി. മാർക്കണ്ഡേയ പുരാണത്തിലെ ഒരു അധ്യായമായ ദേവീമാഹാത്മ്യത്തിൽ ദുർഗ്ഗാ ദേവി ത്രിമൂർത്തികളുടെയും മറ്റു ദേവന്മാരുടെയും ശക്തികൾ കൂടിച്ചേർന്ന് അവതാരമെടുത്തതാണെന്ന് പറയുന്നു. ദേവി അവതാരമെടുത്തതിന് ശേഷം ഓരോ ദേവന്മാരും നാനാവിധത്തിലുള്ള ആയുധങ്ങളും, ആടയാഭരണങ്ങളും ദേവിക്ക് സമ്മാനിച്ചു. മഹാദേവൻ ദേവിക്ക് സമ്മാനിച്ചത് ത്രിശൂലമാണ്. മഹാവിഷ്‌ണു സുദർശന ചക്രവും. സമുദ്രാധിപനായ വരുണദേവൻ ശംഖാണ് നൽകിയത് . അഗ്നിദേവൻ വേൽ, വായുദേവൻ വില്ലും അമ്പൊടുങ്ങാത്ത ആവനാഴിയും , ദേവേന്ദ്രൻ ഇടിമിന്നലും മണിയും നൽകി .യമദേവൻ തന്റെ ദണ്ഡും, വാളും പരിചയും സമ്മാനിച്ചു. ബ്രഹ്മദേവൻ കമണ്ഡലുവും രുദ്രാക്ഷവും നൽകി.സൂര്യദേവൻ തന്റെ കിരണങ്ങളുടെ തീവ്രതയും തിളക്കവും ഉൾകൊണ്ട കവചവും നൽകി , വിശ്വകർമ്മാവ് നൽകിയത് തോജോമയമായ ഒരു മഴുവും , പലവിധത്തിലുള്ള ആയുധങ്ങളും കൂടാതെ അഭേദ്യമായ ഒരു രക്ഷാകവചവും ആയിരുന്നു. കുബേരൻ ഗദ, വാസുകി നാഗങ്ങൾ . പാൽക്കടൽ നൽകിയത് പവിത്രമായ ഒരു പതക്കം, ഒരിക്കലും അപചയം സംഭവിക്കാത്ത ഒരു ജോഡി വസ്ത്രങ്ങൾ , വിശുദ്ധമായ ഒരു ശിഖാമണി, ഒരുജോഡി കമ്മൽ, കങ്കണം , തേജോമയമായ ഒരു അർദ്ധചന്ദ്രാകാര ആഭരണം , എല്ലാ കൈകളിലും തോള്‍വള , തിളക്കമാർന്ന കാല്‍ച്ചിലമ്പ്‌, വിശിഷ്ടവും അപൂർവങ്ങളിൽ അപൂർവ്വവുമായ മാല , എല്ലാ വിരലുകളിലും ദിവ്യമായ മോതിരങ്ങൾ തുടങ്ങിഎണ്ണമറ്റ ആഭരണങ്ങളായിരുന്നു. മഹാസമുദ്രം ഒരിക്കലും വാടാത്ത താമരപ്പൂവിൽ തീർത്ത മാലകൾ തലയിലും കഴുത്തിലും അണിയിച്ചു. കൂടാതെ കയ്യിൽ അതിമനോഹരമായ ഒരു താമരപ്പൂവും നൽകി. ശേഷനാഗം അമൂല്യ രത്നങ്ങൾ കൊണ്ടലങ്കരിച്ച ഒരു നാഗപടതാലി ആണ് സമ്മാനിച്ചത്. മറ്റുള്ള എല്ലാദേവന്മാരും വിവിധ ആയുധങ്ങളും ആഭരണങ്ങളും നൽകി ദേവിയെ വന്ദിച്ചുനിന്നു. അപ്പോൾ ദേവി സിംഹനാദം തോറ്റുപോകുന്നതരത്തിൽ അട്ടഹസിച്ചു. ദേവിയുടെ അട്ടഹാസത്തിൽ ഈരേഴുലോകങ്ങളും ഭയന്നുവിറച്ചു. ഭൂമി കുലുങ്ങി . സമുദ്രത്തിൽ തിരമാലകൾ ഉയർന്നു പൊങ്ങി. ദേവിയുടെ മറ്റൊരു പേര് സിംഹവാഹിനി എന്നാണ്. അതായതു സിംഹത്തിനു പുറത്തു വസിക്കുന്നവൾ എന്നർത്ഥം ദേവി മഹിഷാസുരനെ വധിച്ചപ്പോൽ ഹിമവാൻ ദേവിക്ക് സമ്മാനിച്ചതാണ് ഒരു വെള്ള സിംഹത്തെ . അതിന്റെ രോമരാജികൾ സൂര്യന്റെ സുവർണ്ണ രശ്മികളാൽ സ്വർണ്ണ വർണ്ണത്തിൽ കാണപ്പെടുന്നു. സിംഹം ശക്തിയുടെയും ധൈര്യത്തിന്റെയും പ്രതീകമാണ്. അതുപോലെ ജീവിതത്തിന്റെയും . അന്ധകാരത്തെ അകറ്റുന്ന പകലിന്റെ ഉദ്ദീപ്‌തമായ പ്രകാശ ജ്യോതിയുടെ തരംഗശോഭ. സിംഹം നിയന്ത്രണാതീതമായ മൃഗീയ വികാരങ്ങളുടെ അതായതു ദേഷ്യം, മദം, ഗര്‍വം, സ്വാര്‍ത്ഥത, അത്യാര്‍ത്തി, സ്‌പര്‍ദ്ധ, മറ്റുള്ളവരെ ഉപദ്രവിക്കാനുള്ള പ്രവണത എന്നിവയുടെ പ്രതിരൂപമായാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. സിംഹത്തിനു പുറത്തു വസിക്കുന്ന ദേവി നമ്മളെ ഓരോ നിമിഷവും ഓർമ്മപ്പെടുത്തുന്നത് ഇങ്ങനെയുള്ള വികാരങ്ങളെ നിയന്ത്രിക്കുക എന്നതാണ്- അതായതു അവ നമ്മളാൽ നിയന്ത്രിക്കപ്പെടേണ്ടതാണ് , അല്ലാതെ നമ്മളെ നിയന്ത്രിക്കേണ്ടതല്ല എന്നുള്ള ഓർമ്മപ്പെടുത്തൽ. കൂടാതെ ശക്തിയുടെയും ബുദ്ധിയുടെയും സാരഥ്യത്തിന്റെയും പ്രതീകം കൂടിയാണ് സിംഹം. ഒറ്റവാക്കിൽ പറഞ്ഞാൽ ധർമ്മത്തിന്റെ പ്രതീകം. ദുർഗ്ഗാ ദേവിയുടെ വാഹനമായ സിംഹം ധർമത്തെയാണ് പ്രതിനിധീകരിക്കുന്നത് . മൂലഗ്രന്ഥങ്ങളിൽ ചിലതിൽ ധർമ്മ -സ്വയമേവ മൃഗേന്ദ്ര എന്ന് സൂചിപ്പിച്ചിരിക്കുന്നു. (അതായതു ധർമ്മം എന്നാൽ സിംഹത്തെപ്പോലെയാണ് അല്ലെങ്കിൽ സിംഹം തന്നെ എന്നർത്ഥം). സിംഹം പ്രതിനിധീകരിക്കുന്നത് പൂർണാധികാരമുള്ള ശക്തിയെ ആണ്. ആത്മസംയമനം, ഇച്ഛാശക്തി ,നിശ്ചയദാര്‍ഢ്യം എന്നിവയെയാണ്. സിംഹവാഹനയായ ദേവി പ്രതിനിധീകരിക്കുന്നത് സത്വരജസ്‌തമോഗുണങ്ങളുടെ മേലുള്ള ദേവിയുടെ പൂർണമായ ആധിപത്യമാണ്. ഇത് ഭക്തന് നേരെയുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ്- ആത്മസംയമനം, ഇച്ഛാശക്തി, നിശ്ചയദാര്‍ഢ്യംഇവയുണ്ടെങ്കിൽ മാത്രമേ അവനു അഹങ്കാരം എന്ന രാക്ഷസനിൽ നിന്നുംമുക്തിയുള്ളു . ഒരു വാഹനം അതിൽ യാത്രചെയ്യുന്ന ആളുടെ വ്യക്തിത്വത്തെയും സ്വഭാവത്തെയും സൂചിപ്പിക്കുന്നു. അതിനു ആദ്ധ്യാത്മികമായ ഒരു അർത്ഥതലവുംകൂടിയുണ്ട്. സിംഹം സൂചിപ്പിക്കുന്നത് ശക്തി, ധൈര്യം , ആധിപത്യം എന്നിവയെയാണ്. സിംഹഗർജ്ജനം ദേവിയുടെ ശബ്ദമായാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. സിംഹഗർജ്ജനം ഒരു ഭീഷണിയല്ല, അതെ സമയം ഭീരുത്വത്തിനുമേൽ അടയിരിക്കുന്നവർക്കു നേരെയുള്ള ഒരു മുന്നറിയിപ്പാണ്. ഒരു സിംഹത്തിന്റെ അലർച്ച നമ്മളെ സ്തംഭിപ്പിക്കുന്നു ' അത് ഒരുഭയമാണ്. നിങ്ങളെ ഒന്നാകെ പിടിച്ചുകുലുക്കുന്ന ഒരു ഭയം . അത് പിന്നീട് നിങ്ങളെ കൂട്ടിക്കൊണ്ടു പോകുന്നത് മനോഹരമായ ഒരു അവസ്ഥയിലേക്കാണ്. സിംഹവാഹനയായ ദേവി നിങ്ങളോടു പറയുന്നത് ഇതാണ് - നിങ്ങളുടെ ഇടുങ്ങിയ ചിന്താഗതി വച്ച് മുന്നോട്ടു പോകരുത്. ഒന്ന് നില്ക്കു. നിങ്ങളുടെ അന്തരാത്മാവിനു പറയാനുള്ളത് ശ്രദ്ധിക്കു. സിംഹഗർജ്ജനം ഒരു ഘോഷണം അഥവാ വിളംബരമാണ്. നിശ്ശബ്ദതയ്ക്കുമേൽ /മൗനത്തിനുമേൽ ഉള്ള വിളംബരം. ഓരോ ഭക്തനും ഒരു സിംഹത്തെ പോലെയായിരിക്കണം . ഒരു സിംഹം നടക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? സാവധാനം സൂക്ഷ്മതയോടെ ലാളിത്യത്തോടെ അതെ സമയം അതിന്റെ ഭാരം മുഴുവൻ ഭൂമിയിൽ ഉറപ്പിച്ചുകൊണ്ടാണ് .അതായതു എത്ര വലിയവനായാലും ഞാൻ എന്ന ഭാവം ഇല്ലാതെ ,വന്ന വഴിമറക്കാതെ ലാളിത്യത്തോടെ ജീവിക്കണം .ദുർഗ്ഗാദേവി സിംഹത്തിന്റെ പുറത്തു സവാരിചെയ്യുന്നതു കൊണ്ടുദ്ദേശിക്കുന്നത് ഈ സംസാരസാഗരത്തിലെ യാത്രയെയാണ്. എല്ലാ വിഷമത്തെയും തരണം ചെയ്തുള്ള ജീവിത വിജയത്തെയാണ്. സിംഹത്തിന്റെ മറ്റൊരു പ്രത്യേകത അതിന്റെ ഭക്ഷണ രീതിയാണ്. സ്വന്തമായി വേട്ടയാടിപിടിക്കുന്നതു മാത്രമേ സിംഹം ഭക്ഷിക്കുകയുള്ളു. മറ്റുള്ളജീവികൾ വേട്ടയാടിയതോ മുന്നേ വേട്ടയാടിയതിന്റെ ബാക്കിയോ ഭക്ഷിക്കില്ല . അതുകൊണ്ടുദ്ദേശിക്കുന്നതു മനുഷ്യൻ അവന്റെ വിവിധ ജീവിതാവസ്ഥയിൽ മറ്റുള്ളവരുടെചിന്താഗതിഅനുസരിച്ചല്ല മറിച്ചു തങ്ങളുടെ സ്വന്തം ചിന്താഗതിയും നിലവിലുള്ള സാഹചര്യവും അനുസരിച്ചുവേണം ജീവിക്കുവാൻ എന്ന് സാരം നമ്മുടെ ജീവിതവിജയം നമ്മുടെ നിലവിലുള്ള ചിന്താഗതിയെയും പ്രവൃത്തനങ്ങളേയും ആശ്രയിച്ചിരിക്കും. ദുർഗ്ഗാദേവി ആത്യന്തികമായ ശക്തിചൈതന്യമാണ് സിംഹം ദേവിയാൽ നിയന്ത്രിതമായ ആ അസാമാന്യ ശക്തിചൈതന്യത്തിന്റെ മൂര്‍ത്തി ഭാവവുമാണ്. സിംഹം പ്രതിനിധാനം ചെയ്യുന്നത് ശക്തിയെ ആണ്. കലര്‍പ്പില്ലാത്ത ശക്തിയെ , അധികാരത്തെ, നിയന്ത്രണശക്തിയെ , ശൗര്യത്തെ വീര്യത്തെ. ഒരു ആന സിംഹത്തേക്കാൾ ശക്തിമാനാകാം എന്നാൽ ഒരു യുദ്ധമുഖത്തു ആനയെക്കാൾ സാമര്‍ത്ഥ്യവും കുശാഗ്രബുദ്ധിയും ഒരു സിംഹത്തിനായിരിക്കും. ദുർഗ്ഗാദേവി ആത്യന്തികമായ ശക്തിചൈതന്യം ആണ് . അങ്ങിനെ നോക്കിയാൽ ദേവിക്ക് അനുയോജ്യമായ അല്ലെങ്കിൽ ആ ശക്തിചൈതന്യത്തിന്റെ പ്രതീകമായി ഒരേഒരു വാഹനം മാത്രമേ ചിന്തിക്കാൻ/ വിശേഷിപ്പിക്കാൻ പറ്റുകയുള്ളു. അത് സിംഹം മാത്രമാണ് സ്ത്രീകളെ മൃദുലരും ശാന്തരുമായാണ് എല്ലായ്പ്പോഴും പരിഗണിക്കപ്പെട്ടിരിക്കുന്നത് . അവർ പുരുഷന്മാരെപ്പോലെ കോപാക്രാന്തരായി പൊട്ടിത്തെറിക്കാറില്ല. സിംഹവാഹനയായ ദേവി സൂചിപ്പിക്കുന്നതും അങ്ങിനെയുള്ള വികാരങ്ങളെ നിയന്ത്രിക്കാൻ കഴിവുള്ള സ്ത്രീയുടെ ഏറ്റവും ശക്തിമത്തായ ആ ഭാവത്തെയാണ്. ഒരേ സമയം വാത്‌സല്യവും ശക്തിയും നിയന്ത്രണവും ആജ്ഞാശക്തിയും ഒത്തിണങ്ങിയ ആ സ്ത്രീഭാവത്തെ. ഉപനിഷത്തുക്കളിൽ പറഞ്ഞിട്ടുണ്ട്, ധർമ്മം എന്നത് സ്വയംഭൂവായ ആത്യന്തികശക്തിയാണ്. അതായതു ദൈവം. ദുർഗ്ഗാദേവി എന്നത് ധർമ്മത്തിൽ അധിഷ്ഠിതമായ ശക്തിയാണ്. അതായതു ഒരു ഭക്തന് ധർമ്മത്തിൽ അധിഷ്ഠിതമായി ജീവിച്ചാൽ കൈവരുന്ന ശക്തിയാണ് ദുർഗ്ഗ. ആ പരമോന്നത ശക്തിയുടെ കൃപയില്ലാതെ ഈ വിശ്വത്തിൽ ഒന്നിനും ചലിക്കാൻ സാധ്യമല്ല. ശക്തി എന്നത് കളങ്കമില്ലാത്ത ചൈതന്യമാണ്.സിംഹം എന്നത് ആ ദിവ്യശക്തിയാൽ നിയന്ത്രിക്കപ്പെടുന്ന അസംസ്‌കൃത ശക്തിയായും കാണുന്നു. പി .എം .എൻ .നമ്പൂതിരി .

[30/07, 07:29] Kailas Bhagavatavicharm: 💧☀ *പ്രഭാത ചിന്തകൾ*☀💧 മനസ്സിൽ അജ്ഞതയുടെ ഇരുട്ടാകുമ്പോൾ ,അവസരങ്ങളോ, ജീവിതസമൃദ്ധിയോ ഒന്നും തിരിച്ചറിയുന്നില്ല! പാഴായ ജീവിതത്തിന്റെ നഷ്ട ക്കണക്കുകൾ, അയാളെ വേട്ടയാടാൻ തുടങ്ങും ! ജീവിതത്തിൽ, തിരിച്ചറിവിന്റെ ഒരു നിമിഷം മതി, ജീവിതം മുഴുവൻ മാറ്റിമറിക്കപ്പെടാൻ! ഒരാൾക്ക് ജീവിതത്തിൽ മാറ്റത്തിന് എത്ര സമയം വേണം? "മാറണമെന്ന് ആഗ്രഹിക്കുന്ന ഒറ്റ നിമിഷം!!" 🙏 [30/07, 07:34] Kailas Bhagavatavicharm: *_കാവി നിറത്തിന്റെ പ്രധാന്യമെന്ത്.?_* *കാഷായം എന്ന് പ്രസിദ്ധമായ കാവിനിറം ഹിന്ദുധര്‍മ്മത്തിന്റെ പ്രതീകമായി* സര്‍വ്വരും അംഗീകരിച്ചിട്ടുണ്ടെങ്കിലും എന്താണ് ഇതിന്റെ പിന്നിലുള്ള കാരണമെന്നറിയുന്നവര്‍ ചുരുങ്ങും. പുനർജ്ജനിക്കായി കാവി നിറത്തിന്റെ പ്രത്യേകതകൾ ചെറിയ വിവരണങ്ങളിൽ നിന്ന് എടുത്തു ക്രോഡീകരിക്കാൻ ശ്രമിക്കുകയാണ്. *ധര്‍മ്മ ധ്വജത്തിന്റെ ഭഗവദ് ധ്വജത്തിന്റെയും വിശിഷ്യാ സന്യാസത്തിന്റെയും പ്രതീകമാണ്* കാവിയെങ്കിലും മൂന്നിനും നേരിയ വ്യത്യാസമുണ്ട്. *മഞ്ഞ കൂടുതലുള്ള കാവിയാണ് ധര്‍മ്മധ്വജത്തിന്, ചുവപ്പുകൂടിയ കാവിയാണ് ഭഗവദ് ധ്വജത്തിന്, ഇരുണ്ട കാവിയാണ് സന്യാസത്തിനു വേണ്ടത്.* *വെള്ള, ചുവപ്പ്, കറുപ്പ് ഇവ പകുതി അനുപാതത്തില്‍ യോജിപ്പിച്ചാല്‍ ലഭിക്കുന്ന നിറമാണ് സംശുദ്ധ കാവിനിറം.* ഇത് പ്രായേണ സന്യാസിമാര്‍ക്ക് വസ്ത്രമായി ഉപയോഗിക്കുന്നു. *സത്വഗുണം (വെള്ള) രജോഗുണം (ചുവപ്പ്) തമോഗുണം (കറുപ്പ്) ഈ മൂന്നു ഗുണങ്ങളും തമ്മില്‍ വേര്‍തിരിക്കാനാവാതെ കലര്‍ത്തിക്കൊണ്ട് ഗുണങ്ങളില്‍ വര്‍ത്തിച്ചാലും ഗുണരഹിതനായി സമഭാവനയായി നില്‍ക്കുന്ന എന്നാണ്, സന്യാസി കാവിനിറം ധരിച്ചുകൊണ്ടു സൂചിപ്പിക്കുന്നത്.* വസ്ത്രം ശരീരത്തു കിടന്നാലും ശരീരം വസ്ത്രത്തിന്റെ വികാരങ്ങളെ അറിയാത്തപോലെ ത്രിഗുണാത്മകമായ ശരീരം ധരിച്ചിട്ടും സന്യാസി ആത്മാവില്‍ ശരീരത്തിന്റെ വികാരങ്ങളെ എടുക്കുന്നില്ലെന്നര്‍ത്ഥം *കാവി അഥവാ കാഷായം എന്ന വാക്ക്* എങ്ങനെയുണ്ടായി എന്ന് നോക്കാം. *ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളില്‍ പശയുള്ള ഒരുതരം മണ്ണ് കാണപ്പെടുന്നുണ്ട്. അതിന് *കാവി നിറമാണ്. *കാഷായം എന്ന പേരിലാണ് അത് അറിയപ്പെടുന്നത്.* ഉത്തര ദേശങ്ങളില്‍ കാണപ്പെടുന്ന *ഈ പശ മണ്ണ് വസ്ത്രങ്ങളില്‍ പറ്റിച്ചുചേര്‍ത്ത്, കഴുകി ഉണക്കിയെടുക്കുകയാണ് സന്യാസിമാര്‍ സാധാരണ ചെയ്യാറുള്ളത്. ഇതാണ് ഉത്തമമായ സന്യാസക്കാവിയും* *ഗൃഹസ്ഥാശ്രമികള്‍ കാവി ധരിക്കുകയും അരുത്.* *ജ്ഞാന പൂര്‍ത്തിയെ സൂചിപ്പിക്കുന്നതിനും സര്‍വ്വസംഗ പരിത്യാഗിയാണ് താന്‍ എന്ന് മറ്റുള്ളവര്‍ ധരിക്കാനുമാണ് കാവി ഉപയോഗിക്കേണ്ടത്.* ഭംഗിയ്ക്കായും ഡംഭിനായും  ഉപയോഗിക്കുന്നത് കൊടിയ അപരാധമാകുന്നു. *മഞ്ഞ കലര്‍ന്ന കാവി ധര്‍മ്മ ധ്വജമാകുന്നു. ഈ നിറംഅഗ്നിയെ സൂചിപ്പിക്കുന്നു.* അഗ്നിയെപ്പോലെ സത്യവും ജ്വലന ശീലതയുള്ളതുമാണ് ധര്‍മ്മവും. *ഏഴു നാമ്പുകളാല്‍ ഏഴു ലോകങ്ങള്‍ ഭസ്മീകരിക്കാന്‍ കഴിയുമ്പോലെ ധര്‍മ്മമെന്ന അഗ്നി നമ്മുടെ ഏഴു തലമുറകളെയും പരിശുദ്ധമാക്കുന്നു. ഇതിനാല്‍ അഗ്നിക്കാവടി ധര്‍മ്മ ധ്വജമായി അംഗീകരിച്ചിരിക്കുന്നു.* അഗ്നി ജിഹ്വപോലെ ഈ ധ്വജത്തിന്റെ തുമ്പ് അല്പം നീട്ടി നിറുത്തിയിരിക്കും. *ഭഗവദ് ധ്വജം സൂര്യ ക്കാവിയാകുന്നു.അരുണോദയത്തിന്റെ നിറമാണ് ഈ കാവിനിറം.* ഇത് സൂര്യ തേജസ്സിനും അപ്പുറമുള്ള ഭഗവത്തേജസ്സിനെ കുറിക്കുന്നു. *ജ്വലിച്ചുയര്‍ന്നു വരുന്ന സൂര്യനു തുല്യം തന്നെ, ജ്ഞാനൈശൈ്വര്യ പ്രഭാ പൂര്‍ണതയുള്ള ഈശ്വരത്വവും.  ആകയാല്‍ ചുവപ്പു കലര്‍ന്ന കാവി ഭഗവദ് ധ്വജമാകുന്നു.* കാവി നിറത്തിന്റെ പ്രാധാന്യം ദീര്‍ഘകാലമായി ഹിന്ദു വിശ്വാസികള്‍ ആദരിച്ചു വരുന്നു എന്നതിൽ നിന്ന് തന്നെ മനസിലാക്കാവുന്നതാണ്. ആത്‌മജ്ഞാനികളായ ആചാര്യന്മാരിലൂടെയും, ബ്രഹ്മജ്ഞാനികളായ സന്ന്യാസി വര്യൻമാരിലൂടെയും തലമുറകളിലേക്ക് നാമത് കൈമാറുന്നു. *ഭോഗ മോഹ തൃഷ്ണാദികള്‍ വെടിഞ്ഞ് സര്‍വ്വസംഗ പരിത്യാഗികളായ സന്ന്യാസിമാരാണ് കാഷായ വസ്ത്രം ധരിക്കാറുള്ളത്.* *ഭൗതിക സുഖലോലുപതയിൽ ആനന്ദം കണ്ടെത്തിയിരുന്ന പാശ്ചാത്യർ ഭാരതത്തിന്റെ ആത്മീയ ഔന്നത്യത്തിന്റെയും സർവ്വസംഗ പരിത്യാഗത്തിന്റെയും പ്രതീകമായി കാവിധാരികളായ ഋഷിവര്യന്മാരെ കാണുകയും ആദരിക്കുകയും ചെയ്തു വന്നിരുന്നു.* ഭാരതീയ ദർശനങ്ങളുടെയും പാരമ്പര്യത്തിന്റെയും പ്രതീകമായും, ഭാരതം ലോകത്തിനു മുന്നിൽ ഉയർത്തിപ്പിടിച്ച ഉദാത്ത ആദ്ധ്യാത്മിക മാനവിക മൂല്ല്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന സൂചകമായും ലോകം ഇന്നും കാവിയെ കാണുകയും ആദരിക്കുകയും ചെയ്തു വരുന്നു.🙏 *🍃ഓം നമഃ ശിവായ.🙏* [30/07, 07:37] Kailas Bhagavatavicharm: *ലിഖിതം ജപം ചെയ്താല്‍* ഭഗവാന്റെ നാമ ജപം ചെയ്യുന്നത് ഏറെ ഗുണകരവും ഐശ്വര്യദായകവുമാണെന്ന് നമ്മള്‍ക്കേവര്‍ക്കുമറിയാം. നാമ ജപം പോലെ തന്നെ ഫലസിദ്ധിയുള്ള ഒന്നാണ് ലിഖിതം ജപം. ‘ഓം നമോ നാരായണായ’ എന്നോ ‘ഓം നമഃ ശിവായ’ എന്നോ എഴുതുന്ന സമ്പ്രദായമാണ് ലിഖിതം ജപം. നാമജപത്തേക്കാളും ചെയ്യുന്ന പ്രവൃത്തിയില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്താന്‍ ഈ രീതി സഹായകമാണ്. നാമ ജപം പോലെ തന്നെ ഇതിലും ഭക്തിയും ശുദ്ധിയും പുലര്‍ത്തേണ്ടത് അനിവാര്യമാണ്. ശരീരശുദ്ധിയോടുകൂടിയാണ് ഇത് ചെയ്യേണ്ടത്. നാമ ജപ വേളയില്‍ മനസ്സ് മാത്രമാണ് മുഴുകിയിരുന്നതെങ്കില്‍ ലിഖിത ജപത്തില്‍ അതിന്റെ ശരീരവും മുഴുകുന്നു. അതിനാല്‍ ഫലം വര്‍ധിക്കുമെന്നും വിശ്വാസമുണ്ട്. എഴുതിത്തുടങ്ങിയാല്‍ പിന്നെ അത് തീരുവോളം ശ്രദ്ധ മുഴുവനായും അതില്‍ തന്നെ ഉണ്ടാകണം. മറ്റ് കാര്യങ്ങളില്‍ ഇടപെടാതെ ജപത്തില്‍ തന്നെ മുഴുകുമ്പോഴെ പൂര്‍ണഫലസിദ്ധി ലഭിക്കൂ. എഴുതുന്ന വേളയില്‍, ഇഷ്ട ദേവനെയോ ദേവതയെയോ മനസ്സില്‍ ധ്യാനിക്കുകയും ആ രൂപം ഉള്ളില്‍ നിറഞ്ഞ് കാണുകയും വേണം. നാമജപം പോലെ തന്നെ ഇഷ്ടമുള്ളത്ര തവണ എഴുതാം. ഈ എഴുതിയ പുസ്തകം അല്ലെങ്കില്‍ കടലാസ്സ് പവിത്രമായി കാണേണ്ട ഒന്നുതന്നെയാണ്. അത് പൂജാ മുറിയില്‍ സൂക്ഷിക്കുകയോ, ക്ഷേത്രത്തില്‍ സമര്‍പ്പിക്കുകയോ ചെയ്യാം. ഇതിന്റെ ഏറ്റവും വലിയ ഗുണമായി പറയപ്പെടുന്നത് മനഃശാന്തിയാണ്. ഇത് ദിവസവുമുള്ള പ്രാര്‍ത്ഥനാ സമയങ്ങളില്‍ ഒരു ശീലമാക്കിയാല്‍ മനഃശാന്തി ഉറപ്പായും ലഭിക്കും എന്നാണ് വിശ്വാസം. *ഹരി ഓം* [30/07, 07:47] Kailas Bhagavatavicharm: *ശനീശ്വരനും ,രാവണനും ,ഗുളികനും* 🌹🌹🌹🙏🙏🌹 ജ്യോതിഷഗണിതമനുസരിച്ച് ശനിയുടെ യാത്ര മറ്റു ഗ്രഹങ്ങളെപ്പോലെയല്ല സദ്ഗുണ സമ്പന്നനായ ശനി ഒരു രാശിയിൽ രണ്ടര വർഷക്കാലമുണ്ടാകും 12 രാശികളും തരണം ചെയ്ത് ഒരു പ്രാവശ്യം യഥാവിധി ചുറ്റി വരാൻ ശനിയ്ക്ക് ഏകദേശം 30 വർഷം വേണ്ടിവരുമെന്നർത്ഥം അതായത് നവഗ്രഹങ്ങളിൽ ഏറ്റവും സാവധാനം സഞ്ചരിക്കുന്നത് ശനിയാണ്. 30 വർഷമെന്നത് ഒരു മനുഷ്യായുസ്സിൽ വലിയ കാലമാണ്. ജീവിതത്തിൽ പല സന്നിഗ്ദഘട്ടങ്ങളും ഈ കാലയളവിൽ തീർച്ചയായും തരണം ചെയ്യേണ്ടി വരുമല്ലോ. അതാണ് ശനിയുടെ പ്രീതി എപ്പോഴുമുണ്ടാവണം എന്ന് പറയുന്നതിന്റെ മുഖ്യ കാരണവും ഏറ്റവും മെല്ലെ സഞ്ചരിക്കേണ്ടി വരാനിടയായത് ശനി മുടന്തനായത് കൊണ്ടാണത്രെ. അതിന് പിന്നിലുമുണ്ടൊരു കഥ . ലങ്കാധിപനായ രാവണനുമായി ബന്ധപ്പെട്ടുള്ളതാണ് ആ കഥ ഗർഭിണിയായ സഹധർമ്മിണി സൽപുത്രനെ തന്നെ പ്രസവിക്കണമെന്നും പ്രസവമയത്ത് എല്ലാ ഗ്രഹങ്ങളും ശുഭസ്ഥാനത്ത് തന്നെ യഥാവിധി വന്ന് ഭവിക്കണമെന്നും രാവണൻ ആഗ്രഹിച്ചിരുന്നു. ഇക്കാര്യം നവഗ്രഹങ്ങളെ അദ്ദേഹം കാലേക്കുട്ടി അറിയിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും ഗ്രഹനില ശരിയാംവണ്ണമായില്ലെങ്കിലോ, ഗ്രഹങ്ങൾ ആ സമയത്ത് അനുസരിച്ചില്ലെങ്കിലോ എന്ന ബലമായ സംശയം രാവണനിൽ ഉടലെടുക്കുകയുണ്ടായി. *ഒരു പരീക്ഷണത്തിന് വിട്ടുകൊടുക്കാൻ മനസ്സു വരാത്തതിനാൽ അഹങ്കാരിയായ രാവണൻ നവഗ്രഹങ്ങളെയെല്ലാം പിടിച്ചുകെട്ടി എന്നും കാണുന്നതിനായി കൊട്ടാരപ്പടവുകളിൽ തന്നെ കൈകാലുകൾ ബന്ധിച്ചു കിടത്തി. അവരെ ചവിട്ടിക്കൊണ്ടാണ് ധിക്കാരിയായ രാവണൻ കൊട്ടാരത്തിൽ കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്നത്.'രാവണന്റെ ശക്തിക്കു മുമ്പിൽ നവഗ്രഹങ്ങൾക്ക് ഒന്നും ചെയ്യാനായില്ലെന്ന് പറഞ്ഞാൽ മതിയല്ലോ. എന്നാൽ കുപിതനായ ശനി അവസരം പാഴാക്കിയില്ല. തന്റെ ദേഹത്തു രാവണന്റെ തന്നെ ചവിട്ടേറ്റു പതിഞ്ഞ പൊടിപടലങ്ങളും മറ്റും കൂട്ടി ഉരുട്ടി തന്റെ തന്നെ ദിവ്യശക്തിയും ചേർത്ത് ഗുളിക രൂപത്തിലാക്കി ഇന്ദ്രജിത്തിന്റെ ജനനസമയത്ത് കൃത്യമായി നവജാത ശിശുവിന്റെ അശുഭ സ്ഥാനത്തെറിഞ്ഞു പതിപ്പിച്ചു. *ശനിയുടെ ഏറ്റവും മാരകനായ ആ പുത്രനാണത്രെ രാവണന്റെ കണ്ണുവെട്ടിക്കാൻ ഗുളിക രൂപം പൂണ്ട സാക്ഷാൽ ഗുളികൻ .* ശനീശ്വരൻ തന്നെ ആയുസ്സിന്റെ കാരകനാണ് പിന്നെ ശനിയുടെ പുത്രന്റെ കാര്യം പറയണോ.? *എല്ലാ ഗ്രഹങ്ങളെയും അശുഭ സ്ഥാനത്തെത്തുന്നത് തടയാൻ രാവണന് കഴിഞ്ഞുവെങ്കിലും ഇന്ദ്രജിത്തിന്റെ ഗ്രഹനിലയിൽ മാരക സ്ഥാനത്ത് രാവണനറിയാതെ ഗുളികൻ വന്ന് നിന്നു. അതിന് കാരണമായതോ സാക്ഷാൽ ശനിയും. അതിനാലണത്രെ വലിയ വീരപരാക്രമിയായിട്ടും ദേവലോകം തന്നെ വിറപ്പിച്ചവനായിട്ടും രാവണപുത്രൻ ഇന്ദ്രജിത്ത് അൽപ്പായുസ്സായിപ്പോവാനിടയായത്.* ശനിയുടെ പ്രവർത്തിയിൽ കോപം പൂണ്ട രാവണൻ തന്റെ ചന്ദ്രഹാസം കൊണ്ട് ശനിയുടെ കാലിന് വെട്ടിയത്രെ. അങ്ങിനെയാണ് ശനി 'മുടന്തനായിപ്പോയത് എന്നാണാകഥ… 🌹🌹🌹🙏🌹🌹

30/7വ്യാഴാഴ്ച പുത്രദാ ഏകാദശി സന്താനങ്ങളില്ലാതെയുള്ള വിഷമം, സന്താനങ്ങൾക്ക് ആധി, വ്യാധി തുടങ്ങി വിവിധങ്ങളായ സന്താനദുരിതങ്ങൾക്ക് അറുതി വരുത്തുന്നതിന് പൂർവസൂരികൾ നിഷ്‌കർഷിച്ചിട്ടുള്ള ഒട്ടേറെ പരിഹങ്ങളിൽ ഒന്നാണ് പുത്രദാ ഏകാദശി വ്രതമനുഷ്ഠിക്കുക എന്നത്. എന്താണ് പുത്രദാ ഏകാദശി എന്ന് നോക്കാം . ശ്രാവണമാസത്തിലെ വെളുത്തപക്ഷ ഏകാദശി ആണു പുത്രദാ ഏകാദശി. ഈ ദിവസം ശ്രീമഹാവിഷ്ണുവിന്റെ നാമത്തിൽ വ്രതം അനുഷ്ഠിച്ചു ഭഗവത് പൂജ നടത്തി വേദജ്ഞരായ സാത്വികർക്കു ഭക്ഷണവും മധുരവും വസ്ത്രവും ദാനവും നൽകി ആശീർവാദം വാങ്ങിയാൽ അടുത്ത പുത്രദാ ഏകാദശിക്ക്‌ മുൻപു വിഷമത്തിന് പരിഹാരം ഉണ്ടാവും എന്നു വിശ്വസിക്കപ്പെടുന്നു. അന്നേദിവസം പകൽ മുഴുവൻ ഭഗവത് കഥകൾ ശ്രവിക്കുകയും കീർത്തനങ്ങൾ ചൊല്ലുകയും രാത്രിയിൽ ഭഗവാനെ അകമഴിഞ്ഞ് പ്രാർഥിച്ചു കിടക്കുകയും വേണം. ഇങ്ങനെ ഈ വ്രതം അനുഷ്ഠിക്കുന്ന സന്താനരഹിതർക്കു സൽസന്താനങ്ങളെ ലഭിക്കും എന്നാണു ഫലശ്രുതി . ഇതിനു പിന്നിലുള്ള ഐതിഹ്യം ഇപ്രകാരമാണ്: മാഹിഷ്മതി എന്ന നഗരത്തിൽ മഹീജിത്തെന്ന ഒരു രാജാവ് ഉണ്ടായിരുന്നു. വലിയ ധർമിഷ്ഠനും ശാന്തനും ദാനിയും ആയിരുന്നിട്ടും സന്താന ദുഃഖം വല്ലാതെ അലട്ടിയിരുന്നു. അതിന്റെ കാരണം അറിയാൻ അദ്ദേഹം തന്റെ രാജ്യത്തെ എല്ലാ മഹർഷിമാരെയും പണ്ഡിതന്മാരെയും വരുത്തി സന്താനലബ്ധിക്കുള്ള പരിഹാരമാർഗം എന്താണെന്ന് അന്വേഷിച്ചു. അപ്പോൾ അവിടെ സന്നിഹിതനായിരുന്നു ലോമേശ മഹർഷി പറഞ്ഞു. "താങ്കൾ ഒരു ശ്രാവണമാസത്തിൽ ഏകാദശി ദിവസം ഉദ്യാന സമീപമുള്ള കുളത്തിൽ നിന്നു ദാഹം നിമിത്തം വെള്ളം കുടിച്ചുകൊണ്ടിരുന്ന പശുവിനെ ഓടിച്ചുവിട്ടിരുന്നു. അതിന്റെ താപത്താലാണു താങ്കൾക്കു പുത്രലബ്ധി ഭവിക്കാത്തത്. ആയതിനാൽ താങ്കൾ ശ്രാവണമാസത്തിലെ വെളുത്ത പക്ഷ ഏകാദശി ആയ പുത്രദാ ഏകാദശി വ്രതം അനുഷ്ഠിക്കുക, സന്താനം ഉണ്ടാകും. ഋഷിയുടെ നിർദേശാനുസരണം രാജാവും കുടുംബവും ഏകാദശി അനുഷ്ഠിച്ചു സത്സന്താനപ്രാപ്തി കൈവരിച്ചു എന്നും ഐതിഹ്യം Copy

Thursday, July 23, 2020


എഴുത്തച്ഛന്റെ ഗ്രന്ഥങ്ങൾ. എഴുത്തച്ഛൻ മലയാളഭാഷ്യ്ക്കു ചെയ്തിട്ടുള്ള ഗുണങ്ങളുടേയും അദ്ദേഹം നടപ്പാക്കിയ പ്രസ്ഥാനങ്ങളുടേയും ഏതാണ്ടൊരു സ്വരൂപനിരൂപണം കഴിഞ്ഞ അദ്ധ്യായങ്ങളിൽ ചെയ്തുകഴിഞ്ഞിട്ടുണല്ലൊ. ഈ അദ്ധ്യായത്തിൽ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളുടെ ലഘുവായ ഒരു സ്വരൂപവിവരണം ചെയ്‌വാനാണു പോകുന്നതു. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽ ചിലതു ഗുണപൌഷ്കല്യം കുറഞ്ഞവയും, ചിലതു ലോകാതിഗമായ സാഹിത്യസൌരഭ്യം നിറഞ്ഞവയുമാണു്. ഒരു കവിയുടെ പ്രായം, പാണ്ഡിത്യം, പരിചയം എന്നിവ വർദ്ധിയ്ക്കുന്നതനുസരിച്ചു് അയാളുടെ കാവ്യങ്ങൾക്കുള്ള മാഹാത്മ്യവും വർദ്ധിച്ചുവരുന്നതായിക്കാണാം. വിഷയങ്ങളുടെ മാഹാത്മ്യവും, കവിയ്ക്ക് അവയോടുള്ള ബന്ധവും കാവ്യങ്ങളുടെ ഉച്ചനീചത്വങ്ങൾക്കു കാരണങ്ങളായി വരാം. "മാളവികാഗ്നിമിത്ര"വും "വിക്രമോർവ്വശീയ"വും എഴുതിയ കാളിദാസൻ തന്നെയാണു് "അഭിജ്ഞാനശാകുന്തള"വും എഴുതിയതു്; "മാലതീമാധവ"വും "ഉത്തരരാമചരിത"വും "ഭവഭൂതി"യുടെ കൃതികൾ തന്നെയാണു്; പക്ഷെ ശാകുന്തളത്തിന്റെയോ ഉത്തരരാമചരിതത്തിന്റെയോ അടുത്തു നില്ക്കുന്നതിന്നു ഈ കവികളുടെ മറ്റു ഗ്രന്ഥങ്ങൾക്കു ശക്തിയുണ്ടൊ എന്ന കാർയ്യം വളരെ സംശയമാണു്. ഇതുപോലെത്തന്നെ മഹാകവി എഴുത്തച്ഛന്റെ ഗ്രന്ഥങ്ങൾക്കും പരസ്പരം വലിയ വ്യത്യാസം കാണുന്നുണ്ടു്. ഈ വ്യത്യാസത്തെ അടിസ്ഥാനമാക്കി ഗുണം കുറഞ്ഞ കൃതികൾ അദ്ദേഹത്തിന്റേതല്ലെന്നു ചിലർ വാദിയ്ക്കു[ 87 ] ന്നതു് അസ്ഥാനത്തിലാണെന്നു പറയേണ്ടിയിരിയ്ക്കുന്നു. അദ്ദേഹത്തിന്റേതെന്നു തോന്നുന്ന ഗ്രന്ഥങ്ങളുടെ സ്വരൂപം താഴെ വിവരിയ്ക്കാം:- 1. ഹരിനാമകീർത്തനം. തിരുത്തുക ഇതിന്റെ പേരുകൊണ്ടുതന്നെ നാമസങ്കീർത്തനം ചെയ്തുകൊണ്ടുള്ള ഒരു വൈഷ്ണവസ്തവമാണിതെന്നു മനസ്സിലാക്കാമല്ലൊ. ഇതിലെ ഓരോ പദ്യങ്ങളും അകാരാദ്യക്ഷരങ്ങൾകൊണ്ടാരംഭിച്ചു, "ഹരിനാരായണായനമഃ" എന്ന "പല്ലവി"യിൽ പർയ്യവസാനിയ്ക്കുന്നു. ആദ്യാക്ഷരത്തിലുളവായോന്നിതൊക്കയുമി, താദ്യക്ഷരത്തിലിതടങ്ങുന്നതും കരുതി, ആദ്യക്ഷരം ലിപിയിലോരോന്നെടുത്തു പരികീർത്തിപ്പതിന്നരുൾക! നാരായണായനമഃ" എന്നു കവി മുഖവുരയായിപ്പറഞ്ഞിരിയ്ക്കുന്നു. ഹൈന്ദവമതഗ്രന്ഥങ്ങളായ വേദേതിഹാസാദികൾക്കു് അധികാരിഭേദമുണ്ടെന്നു പൊതുവിൽ ഒരഭിപ്രായമുണ്ടെല്ലൊ; എന്നാൽ ഈ ചെറിയ നാമസങ്കീർത്തനം പൊതുജനങ്ങൾക്കു പരക്കെ ഉപയോഗത്തിന്നുവേണ്ടിയുണ്ടാക്കീട്ടുള്ളതാണു്. അദ്ദേഹം പറയുന്നു:- "ഋതുവായപെണ്ണിനുമിരപ്പോനും ദാഹകനും പതിനന്നുമഗ്നിയജനം ചെയ്ത ഭൂസുരനും 'ഹരിനാമകീർത്തന'മിതൊരുനാളുമാർക്കുമുട- നരുതാത്തതല്ല ഹരിനാരായണായ നമഃ" എഴുത്തച്ഛന്റെ പ്രവൃത്തികൾ എപ്പോഴും പണ്ഡിതന്മാരെ ഉദ്ദേശിച്ചല്ല; അദ്ദേഹം അജ്ഞാനതിമിരാന്ധ[ 88 ] ന്മാരായ സാധുക്കളെ സന്മാർഗ്ഗത്തിലേയ്ക്കു നയിപ്പാനായാണു സകലകൃതികളും നിർമ്മിച്ചിട്ടുള്ളതു്. ഈ സംഗതി പ്രകൃതഗ്രന്ഥത്തിലും തെളിഞ്ഞു കാണുന്നുണ്ടു്. ഗഹനങ്ങളായ വേദാന്തതത്വങ്ങളും, ലളിതങ്ങളായ പുരാണകഥകളും ഇതിൽ അങ്ങുമിങ്ങും സംഘടിപ്പിച്ചിരിയ്ക്കുന്നു. പ്രസ്താവിയ്ക്കത്തക്കവള്ളം ഗണ്യമായ കവിതാഭംഗിയൊന്നും ഇതിൽ കാണുന്നില്ല; എന്നാൽ സുകുമാരമായ ഒരു സാഹിത്യസൌന്ദർയ്യം ഇതിന്നില്ലായ്കയുമില്ല. താഴെ കാണുന്ന വരികൾ നോക്കിയാൽ ഇതു ബോദ്ധ്യപ്പെടും :- "ഏകാന്തയോഗികളിലാകാംക്ഷകൊണ്ടുപര മേകാന്തമെന്നവഴിപോകുന്നിതെന്മനവും കാകൻപറന്നുപുനരന്നങ്ങൾപോയവഴി പോകുന്നപോലെ ഹരിനാരായണായനമഃ" ഈ ഗ്രന്ഥം അദ്ദേഹത്തിലെ ഒരു ബാല്യകാലകൃതിയായിരിയ്ക്കണം. 2. ദേവീമാഹാത്മ്യം. തിരുത്തുക സംസ്കൃതത്തിൽനിന്നു കിളിപ്പാട്ടുരീതിയിൽ തർജ്ജമ ചെയ്തതും, പതിമൂന്നദ്ധ്യായങ്ങൾ അടങ്ങിയതും, ദേവിയുടെ അപദാനങ്ങൾ കീർത്തിയ്ക്കുന്നതുമായ ഒരു വിശിഷ്ടഗ്രന്ഥമാണിതു്. ഭാഷയുടെ സ്വഭാവംകൊണ്ടു് ഇതു എഴുത്തച്ഛന്റെ ഒരാദ്യകാലകൃതിയായിരിപ്പാൻ തരമില്ലെന്നു തോന്നുന്നു.[ 89 ] 3. ഇരുപത്തിനാലുവൃത്തം. തിരുത്തുക (രാമായണം) ------- പലതരം ദ്രാവിഡവൃത്തങ്ങളിലായി ഇരുപത്തിനാലു സൎഗ്ഗങ്ങളടങ്ങിയതാണു് ഈ കാവ്യം. മലയാളത്തിലെ ആദ്യത്തെ മഹാകാവ്യമാണിതെന്നു ചിലർ അഭിപ്രായപ്പെടുന്നു. ഇതിലെ "വൃത്ത"ശബ്ദം "സൎഗ്ഗ"മെന്നതിന്റെ പൎയ്യായമായി വിചാരിയ്ക്കാം. ഈ സമ്പ്രദായം തമിഴിലെ "വിരുത്ത"ങ്ങളിൽനിന്നു സ്വീകരിച്ചതായിരിയ്ക്കണം. ഓരോ പദ്യങ്ങളും "ഹരിരാമ" "ശിവശംഭോ" "ശ്രീരാമ രാമ" എന്നു തുടങ്ങിയുള്ള ഈശ്വരനാമങ്ങളിലാണവസാനിച്ചിരി യ്ക്കുന്നതു്. ഇതു "വാത്മീകിരാമായണ"ത്തെ ആസ്പദമാക്കി രചിച്ച ഒരു സ്വതന്ത്രകാവ്യമാണെന്നു പറയാം. കവിയുടെ ഒരു ആദ്യകാലകൃതിയാണിതെന്നു തോന്നുന്നു. ചിലേടത്തു സംസ്കൃതപ്രചുരമായ ഭാഷയാണു് കാണുന്നതു്. "മേപ്പത്തൂ"രിന്റെ കവിതയാണു് പ്രസ്തുതകാവ്യമെന്നു ചിലർ അഭിപ്രായപ്പെട്ടുകാണുന്നു; ഇതിന്നടിസ്ഥാനം എന്താണെന്നറിഞ്ഞുകൂട. പണ്ഡിതരാജാവായ ഭട്ടതിരിയുടെ സാഹിത്യരീതിയുമായി പരിചയമുള്ളവൎക്കു് ഈ സംഗതി സമ്മതിയ്ക്കുന്നതിൽ വളരെ വൈമനസ്യമുണ്ടാകും. എഴുത്തച്ഛന്റെ കവിതാകുസുമത്തിന്റെ പ്രഫുല്ലസ്വരൂപം ഇതിൽ കാണുന്നില്ലെങ്കിലും, അതിന്റെ മുകുളിതാവസ്ഥ അങ്ങുമിങ്ങും നിഴലിച്ചു കാണുന്നുണ്ടു്.[ 90 ] 4. ചിന്താരത്നം. തിരുത്തുക അതിഗഹനങ്ങളായ വേദാന്തരഹസ്യങ്ങളാണു പ്രകൃതിഗ്രന്ഥത്തിൽ ക്രോഡീകരിച്ചിരിയ്ക്കുന്നതു്. വാസ്തവമായും ഇതൊരു "ചിന്താരത്നം" തന്നെയാണു്. എഴുത്തച്ഛൻ ഇതു തന്റെ മകൾക്കുപദേശിച്ചതാണെന്നാണു് ഐതിഹ്യം. സുകുമാരമതികളായ സ്ത്രീകൾക്കു വേണ്ടിയാണു പ്രകൃതഗ്രന്ഥം നിർമ്മിച്ചതെന്നദ്ദേഹംതന്നെ പറയുന്നുണ്ടു്. നോക്കുക:- "ഭാഷയെന്നോർത്തു നിന്ദാഭാവത്തെത്തേടീടൊലാ കാവ്യനാടകാദികൾ ധരിച്ച മഹാജനം യോഷമാർക്കറിവാനായ്ക്കൊണ്ടു ഞാൻ ചുരുക്കമായ് ഭാഷയായുരചെയ്തേൻ ക്ഷമിയ്ക്ക സമസ്തരും ചിന്തിയ്ക്കുംതോറും സാരമുണ്ടിതിലതുമൂലം 'ചിന്താരത്ന'മെന്നു പേരിടുന്നു ഭക്തിയോടെ" വേദാന്തവിഷയകമായി ഇത്ര മനോഹരവും ഉൽകൃഷ്ടവും ലളിതവുമായ മറ്റൊരു ഗ്രന്ഥം മലയാളഭാഷയിലില്ലെന്നുതന്നെ പറയാം. സാധാരണവേദാന്തഗ്രന്ഥങ്ങൾക്കു കണ്ടുവരാറുള്ള ശുഷ്കത ഈ ഗ്രന്ഥത്തിന്നു തീരെ ഇല്ല. എത്രതന്നെ ഗഹനങ്ങളായ വിഷയങ്ങളായാലും, രാമാനുജപ്പൈങ്കി‌ളി എടുത്തു പാടുമ്പോൾ അവ സുന്ദരങ്ങളും ലളിതങ്ങളുമാകുന്നു! തത്വജ്ഞാനത്തിൽ തൃഷ്ണയൊ സാഹിത്യരസാസ്വാദത്തിൽ താല്പർയ്യമൊ ഉള്ള ഏതൊരു കേരളീയനും വായിച്ചിരിയ്ക്കേണ്ട ഒരു ഗ്രന്ഥമാണിതെന്നുമാത്രം ചുരുക്കത്തിൽ പറ [ 91 ]വാനേ ഇവിടെ നിർവ്വാഹമുള്ളു. "വള്ളത്തോൾ" ക്കവികോകിലം, മഹാകവിയെ അഭിസംബോധനം ചെയ്തിങ്ങനെ പാടിയിരിയ്ക്കുന്നു:- "വൈരാഗ്യാമൃതരസം വഹിയ്ക്കും ഭവച്ചിത്ത- ക്ഷീരസിന്ധുവിൽനിന്നു സംഭൂതം 'ചിന്താരത്നം' കൈരളീസാഹിത്യത്തിൻ നെഞ്ചിലായ് വിളങ്ങുന്നൂ കൈടഭാന്തകൻ തങ്കൽ കൌസ്തുഭരത്നംപോലെ" 5. കൈവല്യനവനീതം തിരുത്തുക ഇതു "ചിന്താരത്ന"ത്തിന്റെ സഹോദരസ്ഥാനത്തിന്നു സർവ്വഥാ അർഹമായ ഒരു ചെറുകിളിപ്പാട്ടാണു്. തമിഴിൽ ഈ പേരിൽത്തന്നെ സാമാന്യം വലിയ ഒരു പുസ്തകമുണ്ടു്. ആവാപോദ്വാപങ്ങൾ ചെയ്തിട്ടുള്ള അതിന്റെ ഒരു തർജ്ജിമയാണീഗ്രന്ഥം. അനർഘമായ പ്രസ്തുതരത്നത്തിന്റെ മാഹാത്മ്യം മിക്ക കേരളീയരും ധരിയ്ക്കാതെയാണിരിയ്ക്കുന്നതെന്നു തോന്നുന്നു. ഇതിൽ ചിലേടത്തു മൂലത്തിന്റെ വളരെ ശരിയായ തർജ്ജമതന്നെ കാണുന്നുണ്ടു്. നോക്കുക:- പടർന്ത വേതാന്തമെന്നും പാർക്കടൽമൊണ്ടു മുന്നൂർ ക്കുടങ്കളി നിറൈത്തുവൈത്താർ കുരവർകളെല്ലാംകാച്ചി ക്കടൈന്തെടുത്തളിത്തേനിന്ത 'ക്കൈവല്യനവനീതത്തൈ' അടൈന്തവർ വിടയ മണ്ടിന്റ ലൈവരൊപചിയിലാരെ' (കൈവല്യനവനീതം, മൂലം)[ 92 ] "പരന്ന വേദാന്തമാം പാല്‌ക്കടലീന്നു കോരി നിറച്ച ശാസ്ത്രങ്ങളാം കുടങ്ങൾ നിറച്ചെങ്ങും പരിചിൽ പാനംചെയ്തുകൊള്ളുവാൻ വെച്ചു മുന്നം പരമകൃപാലുക്കളാകിയ ഗുരുക്കന്മാർ അതിനെ കാച്ചിക്കടഞ്ഞെടുത്തു തന്നീടുന്ന മധുരതരമായ 'കൈവല്യനവനീതം' അതിഭാഗ്യത്താലിതു ലഭിച്ചു പയ്യില്ലാത്തോ- രധമർ വിഷയമാർന്നതിനാൽ വലയാതെ" (കൈവല്യനവനീതം, തർജ്ജമ) 6. അദ്ധ്യാത്മരാമായണം. തിരുത്തുക ഈ ഗ്രന്ഥം എഴുത്തച്ഛന്റെ കൃതികളിലെന്നല്ല, മലയാളസാഹിത്യത്തിലെ മറ്റേതു ഗ്രന്ഥത്തേക്കാളും മലയാളികളുടെ ഇടയിൽ പ്രചാരം സിദ്ധിച്ചിട്ടുള്ള ഒരുൽകൃഷ്ടഗ്രന്ഥമാണു്. കുടിൽ തൊട്ടു കൊട്ടാരം വരെയുള്ള സകല ഭവനങ്ങളിലും നിത്യപാരായണംചെയ്യപ്പെടുന്ന ഒന്നാണിതു്. ഭക്തിരസപ്രധാനമായ പ്രസ്തുതപുസ്തകം കേരളീയരുടെ ഹൃദയത്തെ അത്രമേൽ ആകർഷിച്ചിരിയ്ക്കുന്നു. കവനലക്ഷ്മിയുടെ കേളീരംഗമായ "വാത്മീകിരാമയണ"മിരിയ്ക്കെ ഈ ഗ്രന്ഥം തർജ്ജമചെയ്‌വാൻ പുറപ്പെടുന്നതിന്നു മഹാകവിയെ പ്രേരിപ്പിച്ചതു്, അദ്ദേഹത്തിന്റെ ഭക്തിരസത്തിലുള്ള അത്യാസക്തിയായിരിയ്ക്കണം. ഈ വിഷയത്തെക്കുറിച്ചു് [ 93 ]ഐതിഹാസികന്മാരുടെ ഇടയിൽനിന്നു് ഒരു കഥകൂടി കേട്ടിട്ടുള്ളതു താഴെ ചേർക്കുന്നു.- "അദ്ധ്യാത്മരാമായണം മൂലം എഴുതിയ ആൾ തന്റെ ഗ്രന്ഥത്തിന്നു പ്രചാരം കിട്ടാതെ നൈരാശ്യനിഹതനായി സഞ്ചരിയ്ക്കുമ്പോൾ ഒരു ദിവസം ഒരു ഗന്ധർവ്വനെ കണ്ടെത്തി. കവിയുടെ വ്യസനം കണ്ടു് ഉള്ളഴിഞ്ഞ ആ ഗന്ധർവ്വൻ വേഷച്ഛന്നനായി നടന്നിരുന്ന ഒരു ബ്രാഹ്മണനെ ചൂണ്ടിക്കാണിച്ചുകൊടുത്തു്, അദ്ദേഹത്തോടപേക്ഷിച്ചാൽ കാർയ്യസാധ്യം വരുമെന്നുപദേശിച്ചു. അതുപ്രകാരം പ്രവർത്തിച്ചതിനാൽ ഗ്രന്ഥത്തിന്നു പ്രചാരവും കിട്ടി. വേഷച്ഛന്നനായി നടന്നിരുന്ന ബ്രാഹ്മണൻ "വ്യാസമഹർഷി"യായിരുന്നു. അദ്ദേഹം അജ്ഞാതവേഷനായി സഞ്ചരിച്ചിരുന്ന തന്നെ ചൂണ്ടിക്കാണിച്ചു കൊടുത്ത കുറ്റത്തിന്നു ഗന്ധർവ്വനെ "നീ ശൂദ്രനായി ജനിയ്ക്കട്ടെ" എന്നു ശപിച്ചു, ശപ്തനായ ഗന്ധർവ്വൻ മർത്ത്യാവതാരമെടുത്തു "തുഞ്ചത്തെഴുത്തച്ഛ"നെന്നപേരിൽ പ്രസിദ്ധനാകുകയും ചെയ്തു." എഴുത്തച്ഛനു മറ്റു രാമായണങ്ങളെല്ലാമിരിയ്ക്കെ "അദ്ധ്യാത്മരാമായണ"ത്തോടിത്രയധികം പ്രതിപത്തി തോന്നുന്നതിന്നും, അതുതന്നെ തർജ്ജമച്ചെയ്‌വാനെടുത്തതിന്നും കാരണം ഇതാണത്രെ! "വാത്മീകിരാമായണം" കവനകലാപ്രധാനവും "അദ്ധ്യാത്മരാമായണം" ഭക്തിരസപ്രധാനവുമാണു്. വാത്മീകിരാമായണത്തിൽ ശ്രീരാമനെ [ 94 ]മാതൃകാഭൂതനായ ഒരു ഉത്തമ രാജാവായിട്ടും, അധ്യാത്മരാമായണത്തിൽ അദ്ദേഹത്തെ വിഷ്ണുവിന്റെ ഒരവതാരമായുമാണ് വർണ്ണിച്ചിരിയ്ക്കുന്നത്. ഈ ഗ്രന്ഥങ്ങൾക്കു തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ ഇവയാണ്. വാത്മീകിരാമായണത്തെപ്പോലെ ഇതു ഏഴു കാണ്ഡങ്ങളായിതന്നെ വിഭജിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഭാഷാസ്വരൂപം പരിശോധിക്കുമ്പോൾ ഇത് എഴുത്തച്ഛന്റെ മദ്ധ്യകാലത്തെ കവിതയാണെന്നു പറയേണ്ടി വരും. മിയ്ക്കവാറും മൂലത്തോടടുത്ത തർജ്ജമ തന്നെയാണിതിൽ കാണുന്നത്. എന്നാൽ ആവശ്യമുള്ളേടത്ത് സ്വാതന്ത്ര്യം ധാരാളമെടുത്തിട്ടുമുണ്ടു്. 7. മഹാഭാരതം തിരുത്തുക ഒരു ലക്ഷത്തിരുപതിനായിരം പദ്യങ്ങളടങ്ങിയതും, ലോകോത്തരഗുണോത്തരവുമായ ഒരു മഹാഗ്രന്ഥമാണു് സംസ്കൃതത്തിലുള്ള സാക്ഷാൽ "മഹാഭാരതം". എഴുത്തച്ഛന്റെ മഹാഭാരതം ഇതിന്റെ തർജ്ജമയല്ല. മഹാകവി "ക്ഷേമേന്ദ്ര" ൻറെ "ഭാരതമഞ്ജരി" യുടെ തർജമയാണെന്നു ചിലർ ഊഹിയ്ക്കുന്നുണ്ട്. എന്നാൽ ആ അഭിപ്രായവും ശരിയാണെന്നു പറവാൻ നിവൃത്തിയില്ല. ഇതെഴുതുന്ന ആൾ ഈ രണ്ടു ഗ്രന്ഥങ്ങളും പരസ്പരം തട്ടിച്ചു വായിച്ചു നോക്കുകയുണ്ടായി. തർജ്ജമയാണെന്നു പറവാൻ നിവൃത്തിയില്ലാത്ത വിധം അവ തമ്മിൽ അത്രയധികം ഭേദിച്ചിരിയ്ക്കുന്നു. ഇതദ്ദേഹം മഹാഭാരതം ഗ്രന്ഥത്തെ ആസ്പദമാക്കി രചിച്ച ഒരു [ 95 ]സ്വതന്ത്രകൃതിയാണെന്നു വേണം പറവാൻ. എഴുത്തച്ഛന്റെ ഒന്നാംതരം കൃതികളിൽ ഒന്നാം കിടയിൽ നിൽക്കുന്ന ഒരു ഗ്രന്ഥമാണിതെന്നു പറഞ്ഞാൽ ഇതിന്റെ മാഹാത്മ്യം എത്രത്തോളമുണ്ടെന്നു സ്പഷ്ടമായി. മുഗ്ദ്ധയായ കവിതാകാമിനിയുടെ വിലജ്ജിതസ്വരൂപമല്ല പ്രസ്തുതസാഹിത്യമുകുരത്തിൽ പ്രതിബിംബിച്ചു കാണുന്നതു്; "സ്വയമേവാഗതയായി" മഹാകവിയെ കണ്ഠാശ്ലേഷംചെയ്യുന്ന പ്രൌഢയായ കവിതാംഗനയുടെ വിലോഭനീയമായ ദിവ്യസൌന്ദർയ്യമാണിതിൽ പ്രകാശിയ്ക്കുന്നതു്. പ്രാചീനഭാരതത്തിന്റെ സാമുദായികസ്ഥിതിയേപറ്റിയൊ, സംസ്കാരപരിഷ്കാരങ്ങളേ കുറിച്ചൊ അറിയുവാൻ മോഹമുള്ളവർക്കും ആർഷസാഹിത്യത്തിന്റെ അത്യുൽബണമായ അകൃത്രിമാനന്ദം അനുഭവിയ്ക്കണമെന്നാഗ്രഹമുള്ളവർക്കും ഇങ്ങിനത്തെ മറ്റൊരു ദിവ്യഗ്രന്ഥം കിട്ടുവാൻ പ്രയാസമാണു്. അത്രയും കമനീയവും സർവ്വഗുണസമ്പന്നവുമാണീഗ്രന്ഥം! എഴുത്തച്ഛന്റേതല്ലാത്ത പല ഗ്രന്ഥങ്ങളുടേയും കർത്തൃത്വം ഇപ്പോൾ അദ്ദേഹത്തിൽ ആരോപിയ്ക്കപ്പെട്ടു കാണുന്നുണ്ടു്. സംസ്തസാഹിത്യത്തിൽ കാളിദാസന്റെയും മലയാളസാഹിത്യത്തിൽ എഴുത്തച്ഛന്റെയും മേൽ അജ്ഞാതകർത്തൃകങ്ങളായ അനേകം ഗ്രന്ഥങ്ങളുടെ കർത്തൃത്വം ചുമത്തിയിരിയ്ക്കുന്നു! ഇതിന്നു പല കാരണങ്ങളുമുണ്ടാവാം: ചില മഹാകവികളുടെ ശിഷ്യന്മാർ ഗ്രന്ഥങ്ങൾ നിർമ്മിച്ചു് തങ്ങളുടെ ഗുരുക്കന്മാരുടെ പേരിൽ പ്രസിദ്ധപ്പെടുത്തുന്ന പതിവു [ 96 ]പണ്ടുണ്ടായിരുന്നു. ശിഷ്യന്മാർക്കു ഗുരുവിഷയകമായുള്ള ഭക്തി പ്രദർശിപ്പാനാണിങ്ങിനെ ചെയ്തിരുന്നതു്. അപ്രസിദ്ധന്മാരായ കവികൾ പ്രസിദ്ധകവികളുടെ ആരുടെയെങ്കിലുമാണെന്നും പറഞ്ഞു്, അവനവന്റെ പുസ്തകങ്ങൾ പ്രചരിപ്പിച്ചു് ആ നിലയിൽ അവയേപറ്റി പൊതുജനങ്ങൾക്കുള്ള അഭിപ്രായം അറിവാൻ ശ്രമിയ്ക്കുന്നതും അന്നു് അസാധാരണയായിരുന്നില്ല; ഈ വഴിയ്ക്കെല്ലാം ആയിരിയ്ക്കണം തെറ്റിദ്ധാരണകൾക്കിട വന്നിട്ടുള്ളതു്. അജ്ഞാതകർത്തൃകങ്ങളായ ചില കൃതികളുടെ ഗുണപൌഷ്കല്യം അവ ഏതെങ്കിലും പ്രസിദ്ധമഹാകവികളിൽ ചുമത്തുവാൻ ജനാവലിയെ പ്രേരിപ്പിച്ചിട്ടുമുണ്ടാവാം. എഴുത്തച്ഛനിൽ കർത്തൃത്വം ചുമത്തെപ്പെട്ടിട്ടുള്ള ചില ഗ്രന്ഥങ്ങളിൽ ഒന്നു "ശിവപുരാണ"മാണു്. ശിവപുരാണം തിരുത്തുക ഇതു എഴുത്തച്ഛന്റെ കവിതയാണെന്നു മിസ്റ്റർ ഗോവിന്ദപ്പിള്ള തന്റെ "ഭാഷാചരിത്ര"ത്തിൽ പ്രസ്താവിയ്ക്കുകയും, അതിനെ അനുസരിച്ചു പലരും ഈ അഭിപ്രായത്തെത്തന്നെ തുടരുകയും ചെയ്തിട്ടുണ്ടു്. പിള്ളയവർകളെ ഇങ്ങിനെ പറവാൻ പ്രേരിപ്പിച്ചതു് ഇതിലെ കവിതാഗുണമാണെന്നു തോന്നുന്നു. പക്ഷെ കവിതാഗുണംകൊണ്ടു മാത്രം ഈ അഭിപ്രായത്തെ സാധൂകരിപ്പാൻ സാധിയ്ക്കുമൊ എന്നു സംശയിയ്ക്കുന്നു. കുഞ്ചൻ നമ്പ്യാരാണിതിന്റെ കർത്താവെന്നുള്ളതിന്നു പലേ തെളിവുകളുമുണ്ടു്. അവയിൽ ചിലതു താഴെ [ 97 ]കാണിയ്ക്കാം:- (൧) എഴുത്തച്ഛൻ മറ്റൊരേടത്തും ഉപയോഗിച്ചിട്ടില്ലാത്ത വൃത്തബന്ധം ശിവപുരാണത്തിൽ കാണുന്നുണ്ടു്; നമ്പിയാർക്കിതു ചിരപരിചിതമാണുതാനും. നോക്കുക:- "കാമവൈരീ ഭഗവാന്റെ കഥകേട്ടു രസിയ്ക്കുന്ന മാമുനിമാരരുൾചെയ്തു മാനസത്തിൽ കനിവോടെ" ഭസ്മമാഹാത്മ്യം "സംഗമെന്നാൽ ശരീരം കൊണ്ടെന്നുമാത്രം ഗ്രഹിയ്ക്കേണ്ട സംഗമം മാനസം കൊണ്ടും ഗർഭമുണ്ടാകുവാൻ പോരും" ഉമേശാനവ്രതം. ഈ വൃത്തങ്ങൾ നമ്പിയാരുടെ പല തുള്ളലുകളിലും പ്രയോഗിച്ചിട്ടുണ്ടെന്നു തുള്ളൽസാഹിത്യവുമായി പരിചയിച്ചിട്ടുള്ളവരോടു പറയേണ്ടതില്ലല്ലൊ. (൨) എഴുത്തച്ഛന്റെ പാട്ടുകളെല്ലാം കിളിയേക്കൊണ്ടു പാടിയ്ക്കുകയാണു പതിവു്. ആ പ്രസ്ഥാനവും ഇതിൽ അനുകരിച്ചിട്ടില്ല. സ്വതന്ത്രനായ നമ്പിയാർ മറ്റൊരാളെ അനുകരിയ്ക്കുന്ന സമ്പ്രദായം കണ്ടിട്ടുമില്ല. (൩) ഭക്താവതംസമായ എഴുത്തച്ഛൻ ഈശ്വരാപദാനങ്ങൾ കീർത്തിപ്പാനല്ലാതെ, നരസ്തുതി ചെയ്‌വാൻ തന്റെ കവിതാദേവിയെ സമ്മതിയ്ക്കാറില്ല. "ആർത്താവനോദാരശീലനാമയ്യപ്പ മാർത്താണ്ഡമന്ത്രി നിജസ്വാമിശാസനാൽ" എന്നീവിധത്തിൽ നമ്പിയാർ പലേടത്തും നരസ്തുതിചെയ്തുകാണുന്നുമുണ്ടു്. ശിവപുരാണത്തിൽ [ 98 ]ചിലേടത്തു അതിയായി മർത്യസ്തവം ചെയ്തിരിയ്ക്കുന്നു. "മനക്രോഡനാഥാനുജൻ ബാലരാമൻ മനോജ്ഞസ്വരൂപൻ ജയിയ്ക്കേണമെന്നും" "നല്ലസൌഭാഗ്യവാനാകും നായകൻ നാരിമാർക്കിഷ്ടൻ" എന്നീവിധത്തിലുള്ള സ്തവങ്ങൾ "ചമ്പകശ്ശേരി" മുതലായ രാജധാനികളിൽ ചിരപരിചയമുണ്ടാവാനിട വന്നിട്ടുകൂടി രാജസ്തോത്രം പരിചയിച്ചിട്ടില്ലാത്ത മഹാകവി ചെയ്തതാണെന്നു എങ്ങിനെ അനുമാനിയ്ക്കാം? ഇനി "ശിവപുരാണ"ത്തിലെ ചില ഭാഗങ്ങൾ നമ്പിയാരുടെ കവിതാരീതിയ്ക്കും തമ്മിൽക്കാണുന്ന ഐക്യത്തെക്കൂടി ചൂണ്ടിക്കാണിയ്ക്കാം. വിധവയായ ഒരു സ്ത്രീയ്ക്കു ഗർഭമുണ്ടായതുനിമിത്തം ബഹുജനങ്ങൾ അവളെ ശാസിയ്ക്കുന്ന ഭാഗമാണിതു്:- "കുലസ്ത്രീകൾക്കടുക്കാത്ത ഖലത്വം വ്യാപരിയ്ക്കുന്ന -കുലടെ, കുത്സിതെ, മൂഢേദുഷ്ടശീലെ, ദുരാചാരെ, കുലത്തിൽക്കൂടുമെ, നീയെ ന്നടക്കംകൈവെടിഞ്ഞോരൊ ഖലന്മാരിൽ ഗമിയ്ക്കുന്ന പാപശീലെ നടന്നാലും പിടിച്ചുവിൽക്കയുംവേണം ഗൃഹസ്ഥനെന്തിളക്കാത്തു? അടിച്ചു പൽ കൊഴിയ്ക്കേണം ചെവി ചെത്തിട്ടയയ്ക്കേണം മുടിയൊക്കെച്ചിരച്ചഞ്ചും കുടുമ്മ വെച്ചയയ്ക്കേണം മുടിപ്പാനിങ്ങനെ വന്നു പിറന്നുള്ള സ്വരൂപത്തെ ❊ ❊ ❊ ❊ പിടിപ്പിൻ! ശൂദ്രരെ, നന്നായടിപ്പിൻ മദ്യമാംസങ്ങൾ [ 99 ]കൊടുപ്പിൻ നിങ്ങൾ ❊ ❊ ❊ ❊ " ഈ ഭാഗങ്ങൾ നമ്പിയാരുടെതായിരിപ്പാൻ വഴിയുണ്ടെന്നു് അദ്ദേഹത്തിന്റ സാഹിത്യത്തിൽ പരിചയമുള്ളവരോടു പറയണമെന്നില്ല. ഇനിയും നോക്കുക :- "ജ്യോതിഷക്കാരനും മന്ത്രവാദിയ്ക്കുമ- ച്ചാതുർയ്യമേറുന്ന വൈദ്യനും വേശ്യയ്ക്കും ഏതുംമടിയ്ക്കാതെ വേണ്ടതു നൽകുവാൻ ഭൂതലസ്വാമികൾക്കില്ലൊരു സംശയം! മറ്റുള്ള ശാസ്ത്രങ്ങളെല്ലാം പണിപ്പെട്ടു പറ്റിച്ചുകൊണ്ടു നടക്കുന്ന ഭോഷന്നു കൊറ്റുമാത്രം പോലുമെങ്ങും കഴിവരാ." ശിവപുരാണം "ജ്യോതിഷക്കാരനും മന്ത്രവാദിയ്ക്കുമ- ച്ചാതുർയ്യമേറുന്ന വൈദ്യനും വേശ്യയ്ക്കും ഏതും മടിയ്ക്കാതെ വേണ്ടതു നൽകുവാൻ ഭൂതലവാസികൾക്കില്ലൊരു സംശയം! മറ്റുള്ള ശാസ്ത്രങ്ങളെല്ലാം പണിപ്പെട്ടു പറ്റിച്ചുകൊണ്ടു നടക്കുന്ന ഭോഷന്നു കൊറ്റുമാത്രം പോലുമെങ്ങും കഴിവരാ." ഹരണീസ്വയംവരം, തുള്ളൽ ഇതിൽ അധോരേഖാങ്കിതമായ വാക്കുകൾക്കു മാത്രമേ വ്യത്യാസമുള്ളു. ഇങ്ങിനെത്തെ ഭാഗങ്ങൾ ഇനിയും ഉദ്ധരിച്ച കാണിപ്പാനുണ്ടു്; പക്ഷേ ഗ്രന്ഥവിസ്തരഭയംനിമിത്തം അവയെ ഇവിടെ ഉപേക്ഷിയ്ക്കയാണു ചെയ്യുന്നതു നമ്പിയാർ എഴുത്തച്ഛന്റെ കവിത വള [ 100 ]രെ ശ്രദ്ധിച്ചു പഠിച്ച ആളാകയാൽ ഈ വിധം സംക്രമിച്ചതായിരിയ്ക്കുമെന്നു പറവാനും നിവൃത്തിയില്ല. എഴുത്തച്ഛന്റെ കവിതാശൈലി നമ്പിയാരുടെ കവിതകളിൽ മറ്റൊരേടത്തും പകർന്നു കാണുന്നില്ലെന്നുള്ളതാണു് അതിനു കാരണം. "കണ്ടതും കേട്ടതും കട്ടുകൊണ്ടങ്ങുതാ-നുണ്ടാക്കിയോരു പ്രബന്ധമെന്നിങ്ങനെ കണ്ട ദിക്കിൽ ചെന്നു ചേരുന്ന ദുഷ്കവികണ്ടന്മാരെ സമക്ഷത്തൊരേടത്തു കണ്ടുപോയെങ്കിൽ " കുളിച്ചു പുണ്യാഹാദികർമ്മങ്ങൾ ചെയ്യണമെന്നു സ്വതന്ത്രനായ അദ്ദേഹം പ്രസ്താവിച്ചിട്ടുമുള്ളതിനാൽ മറ്റു വല്ല വിധത്തിലും ഈ സംക്രമണം ഉണ്ടായിട്ടുള്ളതാണെന്നു വിചാരിപ്പാനും വയ്യ. ഭാഗവതo "ഭാഗവതം" കിളിപ്പാട്ട് എഴുത്തച്ഛന്റേതാണെന്നാണു് പൊതുജനങ്ങളുടെ വിശ്വാസം; പക്ഷെ സഹൃദയന്മാരായ സാഹിത്യ വിമർശകന്മാർ മിയ്ക്കവരും ഇതിൽ ഭിന്നാഭിപ്രായക്കാരാണ്. എഴുത്തച്ഛന്റെ സാഹിത്യം സുപരിചിതമായുള്ളവർക്ക് ഇതദ്ദേഹത്തിന്റേതാണെന്ന് സമ്മതിപ്പാൻ സാധിയ്ക്കുമോ എന്ന് സംശയിക്കുന്നു. അലസമായ ഘടനാ രീതിയും ക്ളിഷ്ടമായ രചനാ സമ്പ്രദായവും ഇതിൽ ഏതാണ്ടു സാർവത്രികമായിക്കാനുന്നുണ്ട്. അബദ്ധങ്ങളായ പ്രയോഗങ്ങളും, അസാധുവായ തർജ്ജമയും അല്പമല്ലെന്നു തന്നെ പറയേണ്ടിയിരി [ 101 ]യ്ക്കുന്നു. കർത്തരികർമ്മണിവിവേകം കൂടാതെയുള്ള പ്രയോഗങ്ങൾ തന്നെ ഏകാദശസ്കന്ധത്തിൽ കാണുന്നുണ്ട്. രചനാ രീതിയിലും മറ്റും "ഭാരതം" "രാമായണം" മുതലായ ഗ്രന്ഥങ്ങളിൽ കാണുന്ന സൂക്ഷ്മങ്ങളായ നിഷ്കർഷകളൊന്നും ഇതിൽ ചെയ്തുകാണുന്നില്ല. "പൈങ്കിളി" യെ വിളിയ്ക്കുന്ന സമ്പ്രദായത്തിലും മറ്റും എഴുത്തച്ഛന്റെ ഇതര കൃതികളിൽ കാണുന്ന ഐക്യരൂപവും ഇതിൽ ഇല്ല. ഏതാനും ഭാഗങ്ങൾ വായിക്കുമ്പോഴയ്ക്കു തന്നെ പ്രസ്തുത കൃതി എഴുത്തച്ഛന്റേതല്ലെന്നുള്ളതിന്നു പല തെളിവുകളും പണ്ഡിതന്മാരായ സഹൃദയന്മാർക്ക് കിട്ടുമെന്നാണെന്റെ വിനീതമായ വിശ്വാസം. ഇങ്ങനെ മൊത്തത്തിൽ പറവാനല്ലാതെ ഇതിനെ കുറിച്ചുള്ള ഒരു നിഷ്കൃഷ്ടനിരൂപണം ചെയ്വാൻ തൽകാലം നിർവ്വാഹമില്ലാതെയാണു് വന്നിരിയ്ക്കുന്നത്. ദശമംവരെ ഒരു കവിയുടെയും ബാക്കിയുള്ള ഭാഗം മറ്റൊരാളുടേയുമായിരിയ്ക്കണം. അവ തമ്മിൽ ഗണ്യമായ വ്യത്യാസങ്ങൾ കാണുന്നുണ്ടു്. ഭാഗവതം കവിയുടെ അന്ത്യകാലത്തെ കവിതയാണെന്നും അതുകൊണ്ടായിരിയ്ക്കാം ഈ വൈലക്ഷണ്യങ്ങൾ കാണുന്നതെന്നും ചിലർക്കഭിപ്രായമുണ്ട്; കവിതയെ സംബന്ധിച്ചേടത്തോളമുള്ള പരിശ്രമത്തിൽ കവിയ്ക്കു പ്രായം വർദ്ധിയ്ക്കുംതോറും പ്രാവീണ്യം കൂടുകയല്ലാതെ കുറയുമെന്ന് പറയുന്നതിന്നു യുക്തി കാണുന്നില്ല. ഈ ഗ്രന്ഥം അദ്ദേഹത്തിന്റെ ശിഷ്യന്മാരായി പല "എഴുത്തച്ഛന്മാരുണ്ടായിരുന്നതിൽ ചിലർ കൂടിയുണ്ടാക്കിയതാവനാണ വിക്കിഗ്രന്ഥശാല

Wednesday, July 22, 2020


ഉപ്പിൻ്റെ_കഥ പ്രധാനമായും സോഡിയം ക്ലോറൈഡ് (NaCl) എന്ന ലവണസംയുക്തം ഉൾപ്പെട്ട ഒരു ധാതുവാണ് ഉപ്പ്. ആഹാരപദാർത്ഥങ്ങളിൽ രുചി വർദ്ധിപ്പിക്കുന്നതിനായാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. മത്സ്യങ്ങൾ,പച്ചക്കറികൾ തുടങ്ങിയവ കേടുകൂടാതെ സൂക്ഷിക്കാൻ ഉപ്പ് ഉപയോഗിക്കാറുണ്ട്. കടൽ വെള്ളം സൂര്യപ്രകാശത്തിൽ വറ്റിച്ചാണ് ഉപ്പ് സാധാരണയായി ഉണ്ടാക്കുന്നത്. അതേസമയം ലോകത്തിന്റെ പല ഭാഗത്തും (പാകിസ്താനിലെ ഖ്യൂറ, യു.എസ്., കരിങ്കടൽ തീരം, ആഫ്രിക്കയിലെ മൊറോക്കൊ, ആസ്ത്രിയ, റൊമാനിയ, ഇംഗ്ലണ്ട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം) അതിന്റെ ഹാലൈറ്റ് എന്ന ധാതുരൂപത്തിൽ ഉപ്പു കുഴിച്ചെടുക്കുന്ന ഖനികളുമുണ്ട്. ഇന്ത്യയിൽ രാജസ്ഥാനിൽ ഉപ്പുഖനിയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഉപ്പുഖനികളിലൊന്ന് കാനഡയിലാണ്. പ്രകൃത്യാ ഉപ്പിൽ ചെറിയ തോതിൽ മഗ്നീഷ്യം ക്ലോറൈഡ് (MgCl2) പോലെയുള്ള പല ലവണങ്ങളും അടങ്ങിയിരിക്കുന്നു. ഇവ സാധാരണ ഉപ്പിനെ ആർദ്രീകരണസ്വഭാവമുള്ളതാക്കുന്നു. കൂടാതെ കടൽജലത്തിലെ ആൽഗേകളും ഉപ്പുവെള്ളത്തിലും വളരുന്ന ബാക്റ്റീരിയകളൂം ചളിയുടെ അംശങ്ങളും ശുദ്ധീകരിക്കാത്ത ഉപ്പിൽ ഉണ്ടായിരിക്കും. വ്യവസായവിപ്ലവത്തിനു മുമ്പ് ഖനികളിൽ നിന്ന് ഉപ്പുണ്ടാക്കുന്നത് ശ്രമകരമായിരുന്നു. പല പുരാതനരാജ്യങ്ങളും അടിമകളേയാണ് ഇവിടെ പണിക്കു നിയോഗിച്ചിരുന്നത്. ഇവിടെ പണിയെടുക്കുന്നവർ കടുത്ത ആരോഗ്യപ്രശ്നങ്ങൾ കാരണം പെട്ടെന്ന് മരിച്ചുപോയിരുന്നു. പുരാതന റോമിൽ പട്ടാളക്കാരുടെ ശമ്പളത്തിൽ ഉപ്പ് വാങ്ങാനായി കൊടുത്തിരുന്ന പങ്കിനെ കുറിക്കുന്ന സലേറിയം എന്ന വാക്കിൽ നിന്നാണ് സാലറി എന്ന വാക്കുണ്ടായതെന്നും പറയപ്പെടുന്നു. ഇക്കാര്യം പുരാതന റോമൻ ചരിത്രകാരനായ പ്ലിനി ദ എൽഡറും പരാമർശിക്കുന്നുണ്ട്. ഉപ്പ് വലിയ പരലുകളായും പൊടി രൂപത്തിലും കടകളിൽ ഇക്കാലത്ത് ലഭ്യമാണ്. അയോഡിൻ ചേർത്ത പൊടിയുപ്പ് ഉപയോഗിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. റാന്‍ ഓഫ് കച്ച്‌ നയനമനോഹരമായ മോഹിപ്പിക്കുന്ന ദൃശ്യ ങ്ങളും നോക്കെത്താദൂരം വരെ വ്യാപിച്ചുകിടക്കുന്ന ഉപ്പുപാടങ്ങളും സഞ്ചാരികളുടെ മനംകവരുന്ന മഞ്ഞുപാളികള്‍പോലുള്ള വിസ്തൃത മേഖലകളും ചേര്‍ന്ന ഒച്ചിന്റെ ആകൃതിയുള്ള ഈ ഭൂപ്രദേശം ലോകത്തെ ഏറ്റവും വലിയ ഉപ്പുനിര്‍മ്മാണ മേഖലയായി മാറപ്പെട്ടിരിക്കുന്നു.. ഗുജറാത്തിലെ കച്ച്‌ ജില്ല ഇന്ത്യയിലെ ഏറ്റവും വിസ്തൃതിയുള്ള ജില്ലയാണ്. ജമ്മു കാശ്മീരിലെ ലേ ആണ് ഒന്നാം സ്ഥാനത്ത്. കച്ച്‌ ജില്ലയുടെ ഭൂരിഭാ ഗവും റാന്‍ ഓഫ് കച്ച്‌ എന്നാണറിയപ്പെടുന്നത്. മഴക്കാലത്ത് ഇവ കടലായി മാറുകയും വേനല്‍ക്കാലമാകുമ്ബോഴേക്കും കരയായി തീരുകയും ചെയ്യുന്ന അത്ഭുതപ്രതിഭാസം ഇവിടെയാണ് കാണാന്‍ കഴിയുക. വേനല്‍ക്കാലത്ത് ഒരു മരുപ്രദേശമാണിവിടം. മഴക്കാലം കഴിയുമ്ബോള്‍ കടല്‍ 'റാന്‍' മേഖലകളില്‍നിന്നു പിന്‍വാങ്ങുന്നതോടെ ഉപ്പു വിളവെടുപ്പിന്റെ കാലമാണ്‌. കടല്‍വെള്ളം അടിഞ്ഞുണ്ടായ ഉപ്പ് കൂടാതെ പിന്നീട് കുഴല്‍ക്കിണറുകള്‍ വഴി വെള്ളവും പമ്ബ് ചെയ്‌ത്‌ ആ പാടങ്ങളില്‍ നിറച് അടുത്ത മഴക്കാലം വരെ സമൃദ്ധമായ ഉപ്പു കൃഷി അവിടെ വ്യാവസായിക അടിസ്ഥാനത്തില്‍ നടത്തപ്പെടുന്നു. ഇന്ത്യയിലെ ഉപ്പുല്‍പ്പാദനത്തിന്റെ 75 % വും 'റാന്‍ ഓഫ് കച്ച്‌' മേഖലയി ലാണ് നടക്കുന്നത്. റാന്‍' രണ്ടു മേഖലകളായാണ് സ്ഥിതിചെയ്യുന്നത്. വലിയ റാന്‍ ( Great Rann of Kutch) പാക്കിസ്ഥാന്‍ അതിര്‍ ത്തിവരെ നീളുന്ന ഈ വിശാല മരുപ്രദേശം 18000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്നു. മറ്റൊന്ന് ചെറിയ റാന്‍ ( Little Rann of Kutch ) 5000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ളതാണ്. ഈ രണ്ടു പ്രദേശങ്ങളും കച്ച്‌ കടലിന്റെ തീരത്താണ് നിലകൊള്ളുന്നത്. കച്ചുവ എന്നാല്‍ ആമ (Tortoise) എന്നാണ് അര്‍ഥം. ആമയുടെ ആകൃ തിയാണ് ഈ ഭൂപ്രദേത്തിന് . മണ്‍സൂണ്‍ കാലമാകുമ്ബോള്‍ ഉപ്പുകൊണ്ട് സമൃദ്ധമായി വെളളിപുതച്ചു കിടക്കുന്ന ഈ ഭൂപ്രദേശം മുഴുവന്‍ കടലിനടിയിലാകും… ജൂണ്‍ മാസം അവസാനത്തോടെ ഇവിടെ മണ്‍ സൂണ്‍ ആരംഭിക്കും. അതോടെ ഉപ്പുല്‍പ്പാദനം നിര്‍ത്തിവച്ചു തൊഴിലാളികളെല്ലാം അവരുടെ നാടുകളിലേക്ക് യാത്രയാകും. ഒക്ടോബറി നു ശേഷം കടല്‍വെള്ളം വലിയാന്‍ തുടങ്ങുന്നതോ ടുകൂടി തൊഴിലാളികള്‍ മടങ്ങിയെത്തുന്നു. കടല്‍ സമ്മാനിച്ചുപോയ ഉപ്പുകൂടാതെ ചതുര ആകൃതിയിലുള്ള തിട്ടകള്‍ നിര്‍മ്മിച്ച്‌ കടല്‍ വെള്ളം തടഞ്ഞുനിര്‍ത്തിയുള്ള ഉപ്പുല്‍പ്പാദനവും ആരംഭിക്കുന്നു. അടുത്ത ജൂണ്‍ വരെ ഇവിടെ പരമാവധി ഉപുല്‍പ്പാദനം നടത്തുന്നു. ഇതിനായി വിശാലമായ ബോര്‍വെല്ലുകളും സ്ഥാപിക്കപ്പെ ടുന്നുണ്ട്.. വര്‍ഷങ്ങള്‍ക്കുമുന്പുണ്ടായ തുടര്‍ ഭൂചലനങ്ങളാണ് ഈ പ്രദേശത്തിന് ഇങ്ങനെയൊരു ആകൃതി സമ്മാനിച്ച തെന്നു കരുതുന്നു. ഈ ഉപ്പുപാടങ്ങളിലെ തൊഴിലാളികള്‍ രാജ്യത്തിന്റെ പലഭാങ്ങളില്‍ നിന്ന് വരുന്നവരാണ്. ഇവര്‍ 9 മാസക്കാലത്തേക്കു കുടുംബസമേതമാന് വരുന്നത്.വലിയ ഒരു വ്യവസായമായി ഇന്ന് കച്ചിലെ ഉപ്പുനിര്‍ മ്മാണം മാറിക്കഴിഞ്ഞിരിക്കുന്നു.. പാടത്തുനിറയ്ക്കുന്ന വെള്ളം നീരാവിയായി മാറി ഉപ്പു ലഭിക്കാന്‍ ഏകദേശം രണ്ടു മാസമാണെടുക്കുന്നത് . ഈ കാലയളവില്‍ വലിയ അരിപ്പകളും വലകളുമുപയോഗിച്ചു വെള്ളത്തിലുള്ള മാലിന്യങ്ങള്‍ തുടര്‍ച്ചയായി നീക്കം ചെയ്യുന്നതിനാല്‍ വെള്ളനിറമുള്ള ശുദ്ധമായ ഉപ്പു ലഭിക്കപ്പെടുന്നു. വേനല്‍ക്കാലത്ത് ഇവിടെ 45 ഡിഗ്രിവരെയാണ് ചൂട് അനുഭവപ്പെടുക. തണുപ്പുകാലത്ത് മഞ്ഞുവീഴ്ച രൂക്ഷ മാണ്. തൊഴിലാളികള്‍ ഇതൊക്കെ അതിജീവിക്കാന്‍ പാകത്തിലുള്ള മുളയും ,പുല്ലും കൊണ്ടുണ്ടാക്കിയ സിലിണ്ടര്‍ ആകൃതിയിലുള്ള വീടുകളിലാണ് താമസിക്കുന്നത്. ലോകമെമ്ബാടുനിന്നും ഈ ഭൂപ്രദേശവും ഉപ്പു പാടങ്ങളും അതിന്റെ നിര്‍മ്മാണപ്രവര്‍ത്ത നങ്ങളും കാണുന്ന തിനായി ധാരാളം സഞ്ചാ രികള്‍ എത്താറുണ്ട്. അവരെ ചുറ്റിക്കാണിക്കാന്‍ ഒട്ടകങ്ങളും,ജീപ്പും ഇവിടെ സദാ സജ്ജമാണ്. സഞ്ചാരികളെ ആകര്‍ഷിക്കാനായി ഗുജറാത്ത് സര്‍ക്കാര്‍ ഇവിടെ നിരവധി സംരംഭങ്ങളും കൈത്തറി - കരകൗശല ഉല്‍പ്പന്നങ്ങളും ആധു നിക സജ്ജീകരണങ്ങളുള്ള കോട്ടേജുകളും ഒരുക്കിയിട്ടുണ്ട്. ഇതോടപ്പം തണുപ്പുകാലമായ നവംബര്‍ മുതല്‍ ഫെബ്രുവരിവരെ ഇവിടെ നടക്കുന്ന 'കച്ച്‌ മഹോത്സവം' വളരെ പ്രസിദ്ധമാണ്. പാട്ടും,നൃത്തവും,സംഗീതവും,പ്രദര്‍ശനങ്ങളും, സ്റ്റാളുകളും ഒക്കെ വിദേശികളെക്കൂടി ലക്ഷ്യമിട്ടുള്ളവയാണ്. കച്ചിലെ അതിവിശാലമായ ഉപ്പളങ്ങള്‍ക്കകലെ ദൃശ്യമാകുന്ന സൂര്യാസ്തമയം അവിസ്മരണീ യമാണ്. വെള്ളിനിറമാര്‍ന്ന ഉപ്പുപാടങ്ങള്‍ അസ്തമയ സൂര്യപ്രഭയാല്‍ ചുവപ്പണിയുന്ന കാഴ്ച അവര്‍ണ്ണനീയമാണ്. അതുപോലെതന്നെ സൂര്യോദയവും. ഉപ്പിനുമുകളില്‍ പതിക്കുന്ന മഞ്ഞുകണങ്ങളില്‍ പ്രഭാതസൂര്യരശ്മി പതിക്കുമ്ബോള്‍ അവ വജ്രംപോലെ വെട്ടിത്തിളങ്ങുന്ന ദൃശ്യം ആരുടേ യും മനംകവരുന്നതാണ്. -കടപ്പാട് fb

Saturday, July 18, 2020


*കുടുംബജീവിതത്തിൽ സംഭവിക്കുന്ന ഗുരുതരമായ പ്രശ്നങ്ങളെ എങ്ങനെ സമചിത്തതയോടെ നേരിടണമെന്ന് അധ്യാത്മ രാമായണത്തിൽ ശ്രീരാമൻ വ്യത്യസ്ത സന്ദർഭങ്ങളിലായി നൽകുന്ന ഉപദേശങ്ങളിൽ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.* ധർമവും നിയമവും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ധർമത്തെയാണോ പാലിക്കേണ്ടത്, അതല്ല നിയമത്തെയാണോ എന്ന സംശയം അയോധ്യാകാണ്ഡത്തിലെ ലക്ഷ്മണോപദേശത്തിൽ ശ്രീരാമൻ ദൂരീകരിക്കുന്നുണ്ട്. ശ്രീരാമന് യുവരാജപദവി നഷ്ടപ്പെടുമെന്ന് മനസ്സിലാക്കിയ ലക്ഷ്മണൻ ക്രോധാവേശനായി പരിസരബോധം മറന്ന് ശ്രീരാമന്റെ മുമ്പിൽ രൂക്ഷമായി പ്രതികരിച്ചു. ലക്ഷ്മണന്റെ പ്രതികരണം ക്ഷമയോടെ ശ്രദ്ധിച്ച ശ്രീരാമൻ അനുജനെ ക്രോധവികാരത്തിൽനിന്ന് ഉപദേശംനൽകി മോചിതനാക്കി സാന്ത്വനപ്പെടുത്തിയ രീതി എഴുത്തച്ഛൻ മനോഹരമായി അയോധ്യാകാണ്ഡത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വത്സ! സൗമിത്രേ! കുമാരാ! നീ കേൾക്കണം മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകൾ (അയോധ്യാകാണ്ഡം 1061-62) ദൃശ്യമായുള്ളൊരു രാജ്യദേഹാദിയും വിശ്വവും നിശ്ശേഷ ധാന്യധനാദിയും സത്യമെന്നാകിലേ തൽപ്രയാസം തവ യുക്തമതല്ലായ്കിലെന്തതിനാൽ ഫലം ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം വേഗേന നഷ്ടമാമായുസ്സു മോർക്ക നീ (അയോധ്യാകാണ്ഡം 1073-74) ക്ഷുഭിതനായി സംസാരിച്ച ലക്ഷ്മണനെ പുഞ്ചിരിയോടെ ശ്രീരാമൻ ആലിംഗനംചെയ്തു. ലക്ഷ്മണന്റെ ക്രോധം ശമിപ്പിക്കാൻ ലക്ഷ്മണനെ അഭിസംബോധനചെയ്തത് വത്സാ, സൗമിത്രേ, കുമാര എന്നീ മൂന്ന് വാക്കുകൾ പ്രയോഗിച്ചാണ്. വത്സാ എന്നാൽ മോനേ എന്നാണർഥം. വാത്സല്യത്തിന്റെ അക്ഷരരൂപമാണ് മോനേ എന്ന പദം. രണ്ടാമതായി വിളിച്ചത് സൗമിത്രേ, അതായത് പണ്ഡിതയായ സുമിത്രയുടെ മകനേ എന്നാണ്. കുമാരാ എന്ന് ശ്രീരാമൻ ലക്ഷ്മണനെ വിളിക്കാനുള്ള കാരണം കൗമാരപ്രായത്തെ ഓർമിപ്പിക്കാനാണ്. പക്വതയില്ലായ്മ കൗമാരപ്രായത്തിന്റെ പ്രത്യേകതയാണല്ലോ. ഈ മൂന്ന് ശബ്ദപ്രയോഗത്തിലൂടെ ക്രോധവികാരത്തെ മാറ്റി സാധാരണ മാനസികാവസ്ഥയിലേക്ക് ലക്ഷ്മണനെ ശ്രീരാമൻ തിരിച്ചുകൊണ്ടുവന്നു. ക്രോധാവസ്ഥയിലിരിക്കുമ്പോൾ ആരും ആരെയും ഉപദേശിക്കരുതെന്ന സന്ദേശമാണ് ഇതിലൂടെ ലഭിക്കുന്നത്. ലക്ഷ്മണന്റെ കഴിവിനെ പ്രകീർത്തിച്ചതിനുശേഷം ശ്രീരാമൻ സഹോദരന്റെ അപക്വവും അധാർമികവുമായ തീരുമാനത്തെ പുനഃപരിശോധിക്കാനായി ഉപദേശിച്ചു. ഇവിടെ ശ്രീരാമൻ ലക്ഷ്മണനോട് അർഥശങ്കക്കിടയില്ലാതെ വ്യക്തമാക്കുന്ന ഒരു സത്യമുണ്ട്. രാജപദവിയെക്കാളും ധർമപരിപാലനത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്ന സത്യം. മനുഷ്യജീവിതത്തിന്റെ ക്ഷണികാവസ്ഥയെക്കുറിച്ചാണ് ശ്രീരാമൻ പിന്നീട് ലക്ഷ്മണനെ ഉപദേശിച്ചത്. മിന്നൽപ്പിണരെന്നപോലെ ക്ഷണനേരംകൊണ്ട് ഇല്ലാതാകുന്നതാണ് ഭോഗസുഖങ്ങളെല്ലാം. മാത്രമല്ല, മനുഷ്യായുസ്സ് ഓരോ നിമിഷവും കുറയുകയാണ് ചെയ്യുന്നത്. ദേഹാഭിമാനംകൊണ്ടാണ് ക്രോധമുണ്ടാകുന്നത്. ജീവിതവിജയത്തിനും മോക്ഷപ്രാപ്തിക്കും ക്രോധം തടസ്സമാണ്. അധ്യാത്മരാമായണത്തിലെ ലക്ഷ്മണോപദേശം മാനവരാശിയുടെ ക്ഷേമത്തിനുവേണ്ടിയാണ് ശ്രീരാമൻ ഉപദേശിച്ചത്.

Thursday, July 16, 2020


*🌹രാമായണം വായിച്ചാല്‍ എന്തുകിട്ടും🌹* 🙏🙏🙏🙏🙏 അദ്ധ്യാത്മപ്രദീപകം അത്യന്തം രഹസ്യമിതദ്ധ്യാത്മരാമായണം മൃത്യുശാസന പ്രോക്തം അദ്ധ്യയനം ചെയ്തീടും മര്‍ത്യജന്മികള്‍ക്കെല്ലാം മുക്തിസിദ്ധിക്കു മസന്ദിഗ്ധമിജ്ജന്മംകൊണ്ടേ! *ഇക്കാലത്ത് എവിടെ പോകുമ്പോഴും എന്തു ചെയ്യുമ്പോഴും മനുഷ്യരില്‍ ഒരു ചോദ്യമുയരും; എന്തുകിട്ടും? എന്ന്. വായിക്കൂ, പഠിക്കൂ, രാമായണം എന്നു വല്ലവരും പറഞ്ഞാല്‍ അപ്പോഴും അതേ ചോദ്യം- എന്തു കിട്ടും എന്ന്! ഇത്ര വ്യാപകമോ തീവ്രമോ അല്ലെങ്കിലും പണ്ടും ഇതേ ചോദ്യം ഉയര്‍ന്നിരിക്കാം. അതുകൊണ്ടാവാം രാമായണ വായനകൊണ്ട് എന്തൊക്ക കിട്ടും എന്ന് എഴുത്തച്ഛന്‍ ഗ്രന്ഥാരംഭത്തില്‍തന്നെ ചുരുക്കിയും വിപുലപ്പെടുത്തിയുമൊക്കെ പറഞ്ഞുവെച്ചത്.* ആത്മജ്ഞാനത്തിന്റെ പ്രകാശം ചൊരിയുന്ന രാമായണം മൃത്യുവിനെ ജയിച്ചിട്ടുള്ള ശിവനാല്‍ പറയപ്പെട്ടതാണ്. അതുവായിക്കുന്ന മര്‍ത്ത്യജന്മികള്‍ക്കു ഈ ഒരു ജന്മംകൊണ്ടു തന്നെ മോക്ഷം ലഭിക്കുമെന്നകാര്യം ഉറപ്പാണ്. ഓരോവാക്കും ആറ്റിക്കുറുക്കിയാണ് എഴുത്തച്ഛന്‍ പ്രയോഗിക്കുന്നത്. ശിവന് മൃത്യുഞ്ജയന്‍ എന്നും മനുഷ്യന് മര്‍ത്ത്യജന്മി എന്നുമുള്ള വിശേഷണം ശ്രദ്ധേയമാണ്. നാം ജന്മികള്‍ എന്നു പറയുന്നതു കുറേ ഭൂമിയും ഭൗതികസമ്പത്തും ഉള്ളവരെയാണല്ലോ? വാസ്തവത്തില്‍ ജന്മം ലഭിക്കുന്നവരെല്ലാം ജന്മികളാകുന്നു. അതുപോലെ മൃഗമായി ജനിച്ചാല്‍ മൃഗജന്മിയും പക്ഷിയായി ജനിച്ചാല്‍ പക്ഷിജന്മിയുമാകും. പക്ഷിയായും മൃഗമായും വൃക്ഷമായുമൊക്കെ അനേകജന്മങ്ങള്‍ക്കൊടുവിലാണ് മനുഷ്യജന്മം ലഭിക്കുന്നത്. സല്‍ക്കര്‍മ്മങ്ങളിലൂടെ ജീവിച്ചില്ലെങ്കില്‍അവര്‍ക്കു വീണ്ടും ജന്മക്‌ളേശങ്ങള്‍ സഹിക്കേണ്ടിവരും.അത് ഒഴിവാക്കാന്‍, ഈ ഒരു ജന്മംകൊണ്ടു മോക്ഷം ലഭിക്കാന്‍ ഒരു വഴിയുണ്ട്. കാലനെ, മരണത്തെ, ജയിച്ചിട്ടുള്ള പരമശിവനാല്‍ പറയപ്പെട്ട ശ്രീരാമകഥ വായിക്കുകയാണത്. അത്യന്തം രഹസ്യമായ അദ്ധ്യത്മജ്ഞാനത്തിന്റെ പ്രകാശം അതു നിങ്ങളില്‍ ഉളവാക്കും എന്നകാര്യത്തില്‍ സംശയം വേണ്ട. ഈ വിധത്തില്‍ മോക്ഷത്തിന്റെ കാര്യം പറഞ്ഞാല്‍ മനസ്സിലാകാത്ത സാധാരണക്കാരുണ്ടാകുമല്ലോ ഭൗതികസുഖങ്ങള്‍ കിട്ടുമെന്നു പറഞ്ഞാലെ അവര്‍ ആകര്‍ഷിക്കപ്പെടൂ.അതിനായി കുറേ വരികള്‍ക്കുശേഷം എഴുത്തച്ഛന്‍ ഇങ്ങനേയും എഴുതി. പുത്രസന്തതി ധനസമൃദ്ധി ദീര്‍ഘായുസ്സും മിത്രസമ്പത്ത് കീര്‍ത്തി രോഗശാന്തിയുമുണ്ടാം. എന്ത്? നല്ല മക്കള്‍, വേണ്ടത്ര ധനം, കീര്‍ത്തി, ആരോഗ്യം, ദീര്‍ഘായുസ്സ് ബന്ധുബലം എന്നിവയെല്ലാം കിട്ടുമെന്നോ? എങ്കില്‍ രാമായണം വായിക്കാമെന്നു ചിലര്‍ കരുതും.വായന ഇടക്കു നിര്‍ത്തരുതല്ലോ? അതിനായി ചില സ്തുതികള്‍ക്കൊടുവിലും എഴുത്തച്ഛന്‍ ഇത്തരം വരികള്‍ ചേര്‍ത്തു വായനക്കാരെ പ്രലോഭിപ്പിക്കുന്നുണ്ട്. രാമായണം അവസാനിക്കുന്നിടത്തും എഴുത്തച്ഛന്‍ എണ്ണിപ്പറയുന്നുണ്ട് ഓരോരോ നേട്ടങ്ങള്‍.ധനം,ധാന്യം, വിദ്യ, നല്ലബന്ധുക്കള്‍, മക്കള്‍, ആരോഗ്യം, ശ്രേഷ്ഠജനസമ്മതി.സുഖം, ദീര്‍ഘായുസ്സ്, മോക്ഷം എന്നിവ.കൂട്ടത്തില്‍ ഉപദ്രവകാരികളായചിലതു നശിച്ചുപോകണം, ഒഴിവായി പോവണം എന്നും ആഗ്രഹം കാണുമല്ലോ? അതേപ്പറ്റി വേറേ പറയുന്നതു നോക്കൂ. ശത്രുക്കള്‍, വിഘ്‌നങ്ങള്‍, പാപങ്ങള്‍ രോഗം, ദു:ഖം,ഭയം ഇവയൊക്കെ ഒഴിഞ്ഞു പോകണമെന്നു ഏതു സ്ത്രീയാണ്, പുരുഷനാണ് ആഗ്രഹിക്കാത്തത്? എന്തെങ്കിലും കിട്ടുമെന്നറിഞ്ഞാല്‍ ആ വഴിയ്‌ക്കോടാന്‍ ആളുകള്‍തയ്യാറാണ്. നിധി കിട്ടുമെന്നറിഞ്ഞാല്‍ എത്ര ആഴത്തിലും ഭൂമി കുഴിച്ചുനോക്കുകയില്ലേ? നല്ല ജോലി കിട്ടുമെന്നു വന്നാല്‍ എത്രകഠിനമായ പഠന- പരിശീലനങ്ങള്‍ക്കും കുട്ടികള്‍ തയ്യാറാകില്ലേ? ഭൗതിക സുഖങ്ങള്‍ സാധിച്ചു കിട്ടണമെന്നതാണ് മിക്ക മനുഷ്യരുടേയും ആഗ്രഹം. *എങ്കിലിതാ സര്‍വ്വാഭീഷ്ടങ്ങളും സാധിക്കാന്‍ ഒരുപായം- എഴുത്തച്ഛന്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പേ മലയാളികളോടു പറഞ്ഞു: രാമായണം വായിക്കൂ, കേള്‍ക്കൂ, പഠിക്കൂ, പഠിപ്പിക്കൂ എന്ന്. വായിച്ചു തുടങ്ങിയാല്‍ ആ വരികളിലൂടെ, കഥാപാത്രങ്ങളിലൂടെ, സംഭവപരമ്പരകളിലൂടെ ഒരു നല്ല വായനക്കാരന്‍ ആത്മജ്ഞാനം നേടുമെന്നതുറപ്പാണ്.* *സത്യം,ധര്‍മ്മം,സ്‌നേഹം,ത്യാഗം,ഭക്തി,ധൈര്യം,ഔചിത്യം ബഹുമാനം തുടങ്ങിയ ഗുണങ്ങള്‍ അയാളിലുണ്ടാകും. അനേകം പേര്‍ രാമായണം വായിക്കുകയും, കേള്‍ക്കുകയും ചെയ്യുന്നുവെങ്കിലോ? ഒരു സമൂഹം മുഴുവന്‍ മാതൃകാപരമായ മാനവിക സംസ്‌കാരത്തിന്റെ വിളനിലമായി മാറും. ആ അവസ്ഥയെ രാമരാജ്യമെന്നു പറയാം. അതായിരുന്നു രാഷ്ട്ര പിതാവായ ഗാന്ധിജിയുടെ സ്വപ്‌നവും.* *രാമായണം വായിക്കുന്നതിലൂടെ മലയാളികളായ നമുക്ക് സിദ്ധിക്കുന്ന ഒരു പ്രത്യേക ഗുണത്തെക്കൂടി പറയാതെ വയ്യ. എഴുത്തച്ഛന്‍ അതു പറഞ്ഞിട്ടില്ല; പറയേണ്ടതുമില്ല. ഭാഷാവൈഭവമാണ് ആ ഗുണം. മലയാള ഭാഷയെ നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ജനകീയമാക്കുകയും ചെയ്ത മഹാനാണ് എഴുത്തച്ഛന്‍.* *അദ്ദേഹത്തിന്റെ കൃതികള്‍ വായിക്കുന്നവര്‍ ”വാരിധിതന്നില്‍ തിരമാലകളെന്നപോലെ” വരുന്ന വാക്‌ദേവതയുടെ അനുഗ്രഹങ്ങള്‍ക്കു പാത്രീഭൂതരാകും. മലയാളഭാഷ പലഭാഗങ്ങളില്‍ നിന്നുമായി നേരിടുന്ന അവഗണനയ്ക്കും വെല്ലുവിളികള്‍ക്കും തടയിടാന്‍ ഒരു പരിധി വരെ രാമായണ വായന ഉപകരിക്കാതിരിക്കില്ല.കര്‍ക്കടകത്തില്‍ മാത്രമല്ല; ”നിത്യവും ശുദ്ധബുദ്ധ്യാ ഗുരുഭക്തി പൂണ്ടദ്ധ്യയനം” ചെയ്യണം രാമായണമെന്നാണ് എഴുത്തച്ഛന്‍ പറഞ്ഞവസാനിപ്പിക്കുന്നത്.* *അതിനാല്‍ നമുക്കു നിത്യവും വായിക്കാം രാമായണം; ഭാഷാഗുണത്തിനും, സ്വഭാവഗുണത്തിനും, ആത്മോന്നതിക്കും വേണ്ടി. അതിലുപരി ലോകനന്മക്കുവേണ്ടിയും കൂടി!* പുണ്യ മാസമയ രാമായണ മാസം ശ്രീ രാമന്റെ അനുഗ്രഹം എല്ലാവർക്കും ലഭിക്കട്ടെ, രാമായണ പാരായണം ചെയ്തു ധന്യമാക്കാം 🌹🙏🙏🙏🙏🌹

🔱🔥രാമായണം - ലോകരാജ്യങ്ങളിൽ🔥🔱 🏮ॐ════卐★●°●ॐ●°★卐════ॐ🏮 【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】 ഇന്ഡോളജിയിൽ നിരവധി ഗവേഷണങ്ങള്‍ നടത്തിയിട്ടുള്ള വൈദികനായിരുന്ന “കാമില്‍ ബുല്കെ” 300 ഓളം രാമായണങ്ങള്‍ പല രാജ്യങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്, അതില്‍ ചിലതാണ്. ഇന്‍ഡോനേഷ്യന്‍ രാമായണം ടിബറ്റന്‍ രാമായണം ഖോത്താനീരാമായണം ബര്‍മീസ് രാമായണം തായ്‌ലന്‍ഡ് രാമായണം ഫിലിപ്പൈന്‍ രാമായണം മലേഷ്യന്‍ രാമായണം ജപ്പാന്‍ രാമായണം എന്നിവ. ഇതില്‍ പലതിലും കഥകള്‍ പലതാണ് . ചിലതില്‍ രാമന്‍ നായകന്‍ ആവുമ്പോള്‍ ചിലതില്‍ ഹനുമാനാണ് പ്രാധാന്യം. ലങ്കയില്‍ രാവണന്‍ നായകനായ രാമായണമുണ്ട്. ഇവ ഭാരതത്തില്‍ നിനാണ് പുറത്തേക്കു പ്രചരിച്ചത്. ബെൽജിയംകാരനായ കാമിൽ ബുൽക്കെ, തുളസീദാസിന്റെ രാമചരിതമാനസം വായിക്കൻ ഇടയാവുകയും തുടര്‍ന്ന് ഇന്ത്യയുടെ ചരിത്രത്തിലും പൌരാണികതയിലും ആകൃഷ്ടനായി നമുക്ക് കണ്ടെത്തിതന്നത് വിലമതിക്കാനാവാത്ത വിവരങ്ങളാണ്. രാമായണം ഏഷ്യന്‍ രാജ്യങ്ങളുടെ പൊതുസ്വത്താണ്. ഇന്ത്യയിലെപ്പോലെ മറ്റുപല ഏഷ്യന്‍ രാജ്യങ്ങളിലും രാമായണം വരമൊഴിയായും വാമൊഴിയായും നിലനില്‍ക്കുന്നുണ്ട്. അവിടങ്ങളിലെ സാഹിത്യത്തിലും കലയിലും രാമായണത്തിന് മഹത്തായ സ്ഥാനം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ഓരോ മണ്ണിലും പെയ്യുന്ന മഴവെള്ളം ആ മണ്ണിന്റെ നിറം കലര്‍ന്നൊഴുകുന്നതുപോലെ ഓരോ ദേശത്തും പെയ്ത രാമായണകഥ ആ നാടിന്റെ ദേശമുദ്രകളണിഞ്ഞ് പരന്നൊഴുകുന്നതായി കാണാം. ഇങ്ങനെ പരന്നൊഴുകി വളര്‍ന്ന വിപുലമായ രാമായണപാരാവാരത്തെ മൊത്തമായിട്ടാണ് രാമായണത്തിന്റെ ബഹുരൂപങ്ങളില്‍ പരിഗണിക്കുന്നത്. ഈ പ്രകരണത്തില്‍, വ്യത്യസ്ത രാജ്യങ്ങളിലെ രാമായണ പാരമ്പര്യത്തെക്കുറിച്ചും, അവ എവ്വിധം വാല്മീകിരാമായണത്തില്‍ നിന്നും വ്യതിരിക്തത പുലര്‍ത്തുന്നുവെന്നതും വ്യക്തമാക്കുന്നതാണ്. തുടര്‍ന്ന്, ബൗദ്ധ-ജൈന-ഇസ്‌ലാം-ആദിവാസി വിഭാഗങ്ങള്‍ രാമായണത്തെ എങ്ങനെയെല്ലാം സ്വീകരിച്ചു എന്നു വിശകലനം ചെയ്യുന്നതുമാണ്. ബൗദ്ധരാമായണം 💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢 പ്രാചീന ബൗദ്ധസാഹിത്യത്തില്‍ രാമകഥയെ സംബന്ധിച്ച മൂന്നു ജാതകങ്ങള്‍ ഉണ്ട്. ദശരഥ ജാതകം, അനാമകം ജാതകം, ദശരഥകഥാനം എന്നിവയാണവ. അനാമകജാതകം ക്രി.വ. മൂന്നാം ശതാബ്ദത്തില്‍ കാങ്-സേങ്- ഹുയി ചീനഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിരുന്നു. ഇതില്‍ രാമന്റെയും സീതയുടെയും വനവാസം, സീതാഹരണം, ജടായുവൃത്താന്തം, ബാലി-സുഗ്രീവ യുദ്ധം, സേതുബന്ധനം, സീതയുടെ അഗ്‌നിപരീക്ഷ ഇവയുടെയെല്ലാം സൂചന ലഭിക്കുന്നുണ്ട്. ദശരഥജാതകത്തില്‍ രാമനെ ബോധിസത്വനായി കണക്കാക്കുന്നു. രാമനും സീതയും വിവാഹിതരാകുന്ന സഹോദരീ - സഹോദരന്മാരാണ്. ജൈനരാമായണം 💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢 ജൈനര്‍ രാമനെയും ലക്ഷ്മണനെയും രാവണനെയും മഹാപുരുഷന്മാരുടെ കൂട്ടത്തില്‍പെടുത്തിയിട്ടുണ്ട്. 24 തീര്‍ഥങ്കരന്മാര്‍. 12 ചക്രവര്‍ത്തിമാര്‍, 9 ബലദേവന്മാര്‍. 9 വാസുദേവന്മാര്‍, 9 പ്രതിവാസുദേവന്മാര്‍ എന്നിവരടങ്ങിയതാണ്. ത്രിഷഷ്ടി മഹാപുരുഷന്മാര്‍. ഇവരുടെ ജീവചരിത്രങ്ങള്‍ ജൈനമതത്തില്‍ മഹാഭാരതത്തിന്റെയും രാമായണത്തിന്റെയും സ്ഥാനമാണ് വഹിക്കുന്നത്. രാമനും ലക്ഷ്മണനും രാവണനും യഥാക്രമം എട്ടാമത്തെ ബലദേവനും വാസുദേവനും പ്രതിവാസുദേവനും ആണെന്ന് കരുതപ്പെടുന്നു. വിമലസൂരിയുടെ പൗമാചാരിയമാണ് രാമയണത്തിന്റെ ജൈന വ്യാഖ്യാനങ്ങളില്‍ പ്രമുഖം. ഭാരതീയ ഭാഷകളില്‍ വാല്മീകിയുടെ രാമായണത്തെ ആധാരമാക്കി നിരവധി കൃതികളാണ് പിറവിയെടുത്തിരിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നട, സിംഹള, കശ്മീരി, ആസാമി, ബംഗാളി, ഒറിയ, ഹിന്ദി, മറാഠി, ഗുജറാത്തി തുടങ്ങിയ നിരവധി ഭാഷകളിലാണ് രാമായണകഥകള്‍ പ്രചരിച്ചിരിക്കുന്നത്. കമ്പരാമായണം 💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢 രാമകഥ സംബന്ധിച്ച ഏറ്റവും പ്രാചീനമായ കാവ്യഗ്രന്ഥം കമ്പരുടെ രാമായണം ആണ്. ക്രി.വ. 12-ാം ശതകത്തിലാണിത് രചിച്ചത്. വാല്മീകി രാമായണത്തിന്റെ ആദ്യത്തെ ആറു കാണ്ഡങ്ങളിലെ മുഴുവന്‍ കഥയും സ്വതന്ത്രരൂപത്തില്‍ വര്‍ണിക്കുകയും അനേകം പുതിയ വൃത്താന്തങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. തമിഴ് രാമായണത്തിന്റെ ഉത്തരകാണ്ഡം ഓട്ടക്കൂതനാണ് രചിച്ചത്. ദ്വിപദ രാമായണവും ഭാസ്‌കര രാമായണവും 💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢 തെലുങ്ക് സാഹിത്യത്തില്‍ രാമായണകഥയെ സംബന്ധിച്ച ഏറ്റവും മഹത്തായ ഗ്രന്ഥമാണ് രംഗനാഥന്റെ ദ്വിപദ രാമായണം. 14-ാം ശതകത്തിലാണ് രചിച്ചത്. ഇത് രംഗനാഥ രാമായണമെന്ന പേരില്‍ പ്രസിദ്ധമാണ്. ജനപ്രീതി നേടിയ ദ്വിപദം എന്ന ഛന്ദസ്സും ലളിതഭാഷയും മൂലം ഈ രാമായണത്തിന് തെലുങ്കിലെ സാധാരണ ജനങ്ങളുടെയിടയില്‍ വളെരയേറെ പ്രചാരമുണ്ട്. എങ്കിലും മൊല്ല വിരചിതമായ രാമായണത്തിനാണ് ഇതിലും കൂടുതല്‍ പ്രചാരം. തെലുങ്കുരാമ സാഹിത്യത്തിലെ ഏറ്റവും ആദ്യത്തെ കൃതി തിക്കണ്ണ വിരചിതമായ നിര്‍വചനോത്തര രാമായണമാണ്. പതിന്നാലാം നൂറ്റാണ്ടിലെ ഭാസ്‌കര രാമായണമാണ് ഏറ്റവും കൂടുതല്‍ കലാത്മകവും സാഹിത്യപരവുമായി കരുതുന്നത്. രാമചരിതം 💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢 ദക്ഷിണ തിരുവിതാംകൂറിലെ രാമനെന്ന കവി 14-ാം ശതകത്തില്‍ രചിച്ചതാണ് രാമചരിതം. മലയാളസാഹിത്യത്തിലെ ഏറ്റവും പ്രാചീനവും സുരക്ഷിതവുമായ ഗ്രന്ഥം ഇതാണ്. ഈ കൃതിയുടെ യഥാര്‍ഥ പേര് ഇരാമചരിതം എന്നാണ്. 15-ാം ശതകത്തില്‍ കണ്ണശ്ശപ്പണിക്കര്‍ രചിച്ച കണ്ണശ്ശ രാമായണം വാല്മീകി രാമായണത്തിന്റെ വിവര്‍ത്തനം മാത്രമാണ്. പുനം നമ്പൂതിരി രാമായണം ശംബു മണിപ്രവാള ശൈലിയില്‍ എഴുതിയിട്ടുണ്ട്. മലയാളികളില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ രാമായണം തുഞ്ചത്ത് എഴുത്തച്ഛന്റെ അധ്യാത്മരാമായണമാണ്. രാജാ വീരകേരളവര്‍മയുടെ കേരളവര്‍മ രാമായണം എന്ന കൃതി വാല്മീകി രാമായണത്തിന്റെ സ്വതന്ത്ര തര്‍ജമയാണ്. രാമായണം കന്നഡ ഭാഷയില്‍ 💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢 കന്നഡ ഭാഷയില്‍ 11-ാം ശതകം മുതല്‍ ജൈനരാമകഥാ സാഹിത്യസൃഷ്ടി ഉണ്ടായിത്തുടങ്ങിയിരുന്നു. ആ ജൈനരാമ സാഹിത്യത്തെക്കാള്‍ ബ്രാഹ്മണ-കന്നഡ രാമസാഹിത്യമാണ് ആധുനികമായിട്ടുള്ളത്. 16-ാം ശതകത്തില്‍ തോരവെ നിവാസിയായ നരഹരി എഴുതിയ തോരവെ രാമായണമാണ് കന്നഡത്തില്‍ ഏറെ പ്രസിദ്ധം. കശ്മീരി രാമായണം 💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢 18-ാം ശതകത്തില്‍ ദിവാകരപ്രകാശഭട്ടന്‍ രചിച്ചതാണ് കശ്മീരി രാമായണം. ഇതില്‍ ദശരഥന്റെ യാഗം മുതല്‍ സീതയുടെ ഭൂമിപ്രവേശവും രാമന്റെ സ്വര്‍ഗാരോഹണവും വരെയുള്ള മുഴുവന്‍ കഥയും കൂടുതലും വാല്മീകി രാമായണം അനുസരിച്ചുള്ളതാണ്. ഭാരതത്തിലെ പ്രാദേശിക ഭാഷകളിലെ അതിപ്രാചീനമായ രാമസാഹിത്യം ആസാമി, ബംഗാളി, ഒറിയ എന്നീ ഭാഷകളില്‍ സുരക്ഷിതമാണ്. ആസാമിയില്‍ മാധവ കന്ദളിയുടെയും ബംഗാളില്‍ കൃത്തിവാസന്റെയും ഒറിയയില്‍ ബാലരാമദാസന്റെയും രാമായണങ്ങളാണ് ഏറെ പ്രസിദ്ധം. കൃത്തിവാസന്‍െ ശ്രീരാമപാഞ്ചാലിയും രഘുനന്ദന ഗോസ്വാമിയുടെ രാമരസായനവും ബംഗാളി സാഹിത്യത്തിലെ സര്‍വശ്രേഷ്ഠങ്ങളാണ്. ഒറിയ സാഹിത്യത്തിലെ അതിപ്രാചീനമായ രാമകഥാകാരന്‍ 15-ാം ശതകത്തിലെ സിദ്ധേശ്വര പരിഡാ ആണ്. രാമചരിതമാനസം 💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢 ഹിന്ദി സാഹിത്യത്തില്‍ തുളസീദാസന്റെ രാമചരിതമാനസമാണ് ഏറ്റവും ജനപ്രീതി നേടിയിരിക്കുന്നത്. രാമായണകഥയുടെ വികാസത്തിന്റെ കാഴ്ചപ്പാടില്‍ രാമചരിതമാനസത്തിലും തുളസീദാസന്റെ അന്യകൃതികളിലും യാതൊരു പ്രധാന പരിവര്‍ത്തനവും കാണുന്നില്ല. അധ്യാത്മ രാമായണത്തെപ്പോലെ രാമചരിതമാനസവും ശിവപാര്‍വതി സംവാദരൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. തുളസീദാസന്റെ സമകാലീന കവികളില്‍ രാമസാഹിത്യത്തിന്റെ വികാസത്തിന്റെ കാഴ്ചപ്പാടില്‍ അഗ്രദാസനും നാഭാദാസനും പ്രമുഖരാണ്. മറാഠി രാമായണം 💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢 മറാഠി സാഹിത്യത്തിലെ അതിപ്രാചീനമായ രാമകഥ ഏകനാഥകൃതമായ ഭാവാര്‍ഥരാമായണമാണ്. 16-ാം ശതകത്തിലാണ് ഇത് രചിച്ചിരിക്കുന്നത്. മറാഠി രാമസാഹിത്യത്തിന്റെ ഒരു പ്രത്യേകത സീതാസ്വയംവരം എന്ന പേരിലുള്ള കൃതികളുടെ ബാഹുല്യമാണ്. രാമദാസന്‍, വാമനന്‍, ആനന്ദതനയന്‍, നാഗേഷ് എന്നിവരെല്ലാം വ്യത്യസ്തങ്ങളായ സീതാസ്വയംവരത്തിന്റെ രചയിതാക്കളാണ്. നിലവില്‍ മറാഠി സാഹിത്യത്തില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിനേടിയ കൃതി ശ്രീധരന്‍ രചിച്ച രാമവിജയമാണ്. ഗുജറാത്തി രാമായണം 💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢 ഗുജറാത്തി സാഹിത്യത്തില്‍ 19-ാം ശതകത്തിലെ ഗിരിധരദാസന്‍ രചിച്ച രാമായണമാണ് ഏറെ ശ്രേഷ്ഠം. ആധുനികകാലത്ത് യോഗവാസിഷ്ഠം, അധ്യാത്മരാമായണം, രാമചരിതമാനസം തുടങ്ങിയവ ഗുജറാത്തിയില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഉര്‍ദുവിനെക്കാള്‍ പേർഷ്യൻ രാമകഥാസാഹിത്യമാണ് കൂടുതല്‍ പ്രാചീനം. അക്ബറുടെ ആജ്ഞാനുസരണം അല്‍ബദായൂനി വാല്മീകി രാമായണം 1584-89 ല്‍ പദ്യരൂപത്തില്‍ വിവര്‍ത്തനം ചെയ്തിരുന്നു. ജഹാംഗീറിന്റെ കാലത്ത് ഗിരിധരദാസന്‍ വാല്മീകിരാമായണം പദ്യരൂപത്തില്‍ വിവര്‍ത്തനം ചെയ്യുകയും മുള്ളാമസീഹ തന്റെ രാമായണമസീഹി രചിക്കുകയും ചെയ്തിട്ടുണ്ട്. 1584-89 ല്‍ പദ്യരൂപത്തില്‍ വിവര്‍ത്തനം ചെയ്തിരുന്നു. ജഹാംഗീറിന്റെ കാലത്ത് ഗിരിധരദാസന്‍ വാല്മീകിരാമായണം പദ്യരൂപത്തില്‍ വിവര്‍ത്തനം ചെയ്യുകയും മുള്ളാമസീഹ തന്റെ രാമായണമസീഹി രചിക്കുകയും ചെയ്തിട്ടുണ്ട്. രാമായണം മറ്റു രാജ്യങ്ങളില്‍ 💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢 സിംഹള രാമായണം 💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢 സിംഹള സാഹിത്യത്തില്‍ സീതാത്യാഗത്തിന്റെ കഥകള്‍ക്കാണ് പ്രാധാന്യം. സിംഹള രാമകഥയില്‍ രാമന്‍ ഒറ്റയ്ക്കാണ് വനവാസം നടത്തുന്നത്. അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ സീത അപഹരിക്കപ്പെടുന്നു. ഹനുമാന്റെ സ്ഥാനത്ത് ബാലിയാണ്. ബാലി ലങ്കാദഹനം നടത്തി സീതയെ രാമന്റെ അടുത്തെത്തിക്കുന്നു. ഇന്‍ഡോനേഷ്യന്‍ രാമായണം 💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢 ബാലി, ജാവ, സുമ്രാത്ര (സുമിത്ര) മുതലായ പ്രദേശങ്ങളുള്‍പ്പെടുന്ന പ്രദേശമാണ് ഇന്‍ഡോനേഷ്യ. പ്രാചീനകാലം മുതല്‍ അവിടെ രാമായണകഥകള്‍ പലവിധത്തില്‍ പ്രചരിച്ചിരുന്നു. ഇന്‍ഡോനേഷ്യന്‍ രാമായണകഥകള്‍ ഇന്ത്യന്‍ രാമായണവുമായി ഏറെ ബന്ധമുള്ളതാണെങ്കിലും അവിടുത്തെ പ്രബല ജനവിഭാഗമായ മുസ്‌ലിംകളും കഥയിലേക്കു കടന്നുവരുന്നു. അതിനാല്‍ ഇന്‍ഡോനേഷ്യന്‍ രാമായണം മറ്റു രാമകഥാസാഹിത്യത്തില്‍നിന്നും ഏറെ വിഭിന്നമാണ്. പത്താംനൂറ്റാണ്ടില്‍ രചിക്കപ്പെട്ടതെന്ന് അനുമാനിക്കപ്പെടുന്ന ‘രാമായണകകവിന’യാണ് ഇന്‍ഡോനേഷ്യയിലെ ഏറ്റവും പ്രാക്തനവും രാമകഥാസംബന്ധിയുമായ സാഹിത്യസൃഷ്ടി. ഇതിന്റെ കര്‍ത്താവ് യോഗീശ്വരനെന്ന ഒരു കവിയാണെന്നായിരുന്നു ഏറെക്കാലത്തെ ധാരണ. എന്നാല്‍, ഏറ്റവും ആധുനികമായ ചില പഠനങ്ങള്‍ ഇതു നിരാകരിക്കുകയും അജ്ഞാതനാണ് ഇതിന്റെ കര്‍ത്താവെന്ന് വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ ജനപ്രീതിയുള്ള ഒരാധുനിക രൂപവും ഇന്‍ഡോനേഷ്യയില്‍ പ്രചാരത്തിലുണ്ട്. സംഗീത- നാടക രംഗത്ത് രാമകഥയ്ക്ക് അനിഷേധ്യമായ സ്ഥാനം അവര്‍ നല്‍കുന്നു. ജാവയിലെ നാടകസാഹിത്യം മിക്കവാറും ‘സേരത്തുകാണ്ഡ’ത്തെയും ‘തമകേലിംഗ’ത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ബാലിയിലെ വയാംഗ വോംഗ എന്ന നാടകത്തിലെ മുഴുവന്‍ സര്‍ഗങ്ങളും രാമായണത്തിലെ രംഗങ്ങള്‍ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഫാദര്‍ കാമില്‍ ബുല്‍ക്കെ അഭിപ്രായപ്പെടുന്നു. ഹികായത്ത് സേരിരാമയുടെ രാമായണം 💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢 ഹികായത്ത് സേരിരാമ വിസ്തൃതമായ ഒരു കൃതിയാണ്. രാവണചരിതം മുതല്‍ സീതാ ത്യാഗത്തിനുശേഷം രാമസീതാസംയോഗം വരെയുള്ള കഥ ഇതില്‍ വര്‍ണ്ണിച്ചിരിക്കുന്നു. ഇതില്‍ രാവണന്റെ ചിത്രത്തിന്റെ കഥ അല്‍പ്പം പരിവര്‍ത്തനവിധേയമായ രൂപത്തില്‍ ലഭിക്കുന്നു. ഹികായത്ത് സേരിരാമ പോലെ എടുത്തുപറയേണ്ട മറ്റൊരു കൃതിയാണ് ശ്രീരാമ പാതായനി രാമായണം. ഹികായത് സേരിരാമിന്റെ വിവിധ പതിപ്പുകള്‍, ഹികായത് മഹാരാജരാവണം, ശ്രീരാമ പാതായനി രാമായണം, രാമകേലിംഗ, സേരത്കാണ്ഡം എന്നിവയാണ് ഇന്‍ഡോനേഷ്യന്‍ രാമായണങ്ങളില്‍ മുഖ്യമായവ. കൂടാതെ നാടോടിക്കഥകളായും നാടന്‍ പാട്ടിന്റെ രൂപത്തിലും രാമകഥ അവിടെ പ്രചാരത്തിലുണ്ട്. ടിബറ്റന്‍ രാമായണം 💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢 ഇന്ത്യയുടെ തൊട്ടടുത്ത രാജ്യമായ ടിബറ്റിലേക്ക് എട്ടാംശതകത്തിലോ ഒമ്പതാംശതകത്തിലോ രാമകഥ പ്രചരിക്കുവാന്‍ തുടങ്ങിയിരുന്നു. രാവണചരിതം മുതല്‍ സീതാത്യാഗവും രാമസീതാസംയോഗവും വരെയുള്ള മുഴുവന്‍ രാമകഥയുടെയും കൈയെഴുത്തു പ്രതികള്‍ ടിബറ്റില്‍നിന്നു ലഭിച്ചിട്ടുണ്ട്. ഖോത്താനീരാമായണം 💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢 പഴയ തുര്‍ക്കിസ്താന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ ചേര്‍ന്ന സ്ഥലമാണ് ഖോത്താന്‍. ടിബറ്റിലെ രാമായണകഥകളുമായി വളരെയേറെ സാമ്യമുള്ള രാമായണമാണ് ഖോത്താനീരാമായണം. ക്രിസ്തുവര്‍ഷം ഒമ്പതാം ശതകത്തിലാണ് ഖോത്താനീരാമായണത്തിന്റെ രചനാകാലമെന്നു കണക്കാക്കിയിരിക്കുന്നു. ബഹുഭര്‍ത്തൃത്വം നിലനിന്നിരുന്ന പ്രദേശത്ത് പ്രചരിച്ച രാമായണമായതുകൊണ്ടാവണം ഖോത്താനീരാമായണത്തില്‍ രാമനും ലക്ഷ്മണനും സീതയെ വിവാഹം ചെയ്യുന്നുണ്ട്. ബര്‍മീസ് രാമായണം 💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢 ബര്‍മ്മയിലെ രാമായണസാഹിത്യം ഏറെ പ്രാചീനമല്ല; വളരെ ആധുനികമാണ്. ലാവോസ് രാമായണം 💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢 ഏകദേശം 625 മൈല്‍ മാത്രം നീളമുള്ള കൊച്ചുരാജ്യമാണ് ലാവോസ്. കലാസാഹിത്യരൂപങ്ങളിലൂടെയാണ് ലാവോസില്‍ രാമായണം പ്രചരിച്ചുകൊണ്ടിരിക്കുന്നത്. നാടോടി ആവിഷ്‌കാരരൂപങ്ങളിലൂടെയും രാമായണം അവിടെ വേരോടിയിട്ടുണ്ട്. മലേഷ്യന്‍ രാമായണം 💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢 സമ്പന്നമായ രാമായണ-മഹാഭാരത പാരമ്പര്യവും സാഹിത്യ സമ്പത്തുമുള്ള രാജ്യമാണ് മലേഷ്യ. വാമൊഴി – വരമൊഴി രൂപങ്ങളിലൂടെ ജനതയുടെ സാമൂഹ്യ – സാംസ്‌കാരിക ജീവിതത്തില്‍ അവ ആഴത്തില്‍ സ്വാധീനം ചെലുത്തുന്നു. ഹികായത്ത് യുദ്ധ എന്ന പേരില്‍ മഹാഭാരതം ലിഖിതരൂപത്തില്‍ മലേഷ്യയില്‍ ലഭ്യമാണ്. ഫിലിപ്പൈൻ രാമായണം 💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢 രാമായണകഥകള്‍ക്ക് ഏറെ വേരോട്ടമുള്ള രാജ്യമാണ് ഫിലിപ്പൈന്‍.1968-ല്‍ ജോണ്‍ ആര്‍. ഫ്രാന്‍സിസ്‌കോ കണ്ടെത്തിയ ‘മഹാരാധ്യലാവണ’ എന്ന പാഠത്തില്‍ ഇതു വ്യക്തമായിക്കാണാം. രാവണന് ഈ കൃതിയില്‍ മുഖ്യസ്ഥാനമുണ്ട്. പുലുബന്ത്യാര്‍ വംശത്തിലെ സുല്‍ത്താന്റെ മകനാണ് ഈ കൃതിയില്‍ രാവണന്‍. ജപ്പാന്‍ രാമായണം 💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢 തായ്‌ലന്‍ഡില്‍നിന്നും ചൈനയില്‍നിന്നുമാണ് രാമായണകഥ ജപ്പാനില്‍ എത്തിയത്. നൃത്തസംഗീതരൂപങ്ങളിലൂടെയാണ് ജപ്പാനില്‍ രാമായണം പ്രചാരം സിദ്ധിച്ചത്. ‘ദോരാഗാകു’ എന്നാണ് ഈ നൃത്തരൂപത്തിന്റെ പേര്. ഈ നൃത്തരൂപത്തില്‍ രാമായണകഥയുടെ പ്രധാന ഭാഗങ്ങളെല്ലാം അവതരിപ്പിക്കുന്നു. തായ്‌ലന്‍ഡ് രാമായണം 💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢 തായ്‌ലന്‍ഡിലെ പൂര്‍വ്വികരായ ലാവാസ് വിഭാഗവുമായി ബി.സി. മൂന്നാംശതകം മുതല്‍ ഭാരതം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. അക്കാലത്ത് ഈ പ്രദേശം സുവര്‍ണ്ണഭൂമി എന്നാണറിയപ്പെട്ടിരുന്നത്. സുവര്‍ണ്ണ ഭൂമി പിന്നീട് സയാമായി മാറി. സയാം പിന്നീട് തായ്‌ലന്‍ഡായി. ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടുവരെ തുടര്‍ന്ന സമ്പര്‍ക്കത്തിന്റെ ഫലമായി ബ്രാഹ്മണമതവും ബുദ്ധിസവും അവിടെ പ്രചരിച്ചു. തായ് ഭാഷയ്ക്ക് ദക്ഷിണേന്ത്യയിലെ ചില ഭാഷകളുമായി സാമ്യമുണ്ട്. തായ് ഭാഷയില്‍ സംസ്‌കൃത-പാലീ ഭാഷകളിലെ പദങ്ങള്‍ ഒട്ടേറെയുണ്ട്. ബുദ്ധമതമാണ് അവിടത്തെ രാഷ്ട്രമതം. എന്നാല്‍, ബുദ്ധനെ ആരാധിക്കുന്നതിന് അവര്‍ക്ക് രാമായണവും രാമനും വിഷ്ണുവും വിഷ്ണുവാഹനമായ ഗരുഡനും നാഗങ്ങളുമെല്ലാം വേണം. ഹിന്ദു സങ്കല്പങ്ങളിലുള്ള ഒരു രഥത്തിന്റെ മാതൃകയിലുള്ള സിംഹാസനത്തിലാണ് മരതകബുദ്ധനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. രാമന്‍ വിഷ്ണുവിന്റെ അവതാരമാണെന്ന് വിശ്വസിക്കുന്ന തായ് ജനത, തങ്ങളുടെ രാജാവ് രാമന്റെ പ്രതിരൂപമാണെന്നു കരുതുന്നു. തങ്ങളുടെ രാഷ്ട്രത്തിന്റെ ഐക്യത്തിന്റെ പ്രതീകമാണ് രാജാവ് എന്നവര്‍ വിശ്വസിക്കുന്നു. ചാക്രി വംശകാലംവരെ ഏതാണ്ട് 417 വര്‍ഷക്കാലം തായ്‌ലന്‍ഡിന്റെ തലസ്ഥാന നഗരം അയുദ്ധ്യാ ആയിരുന്നു. രാമായണം വിദേശത്ത് എത്തിയ വിധം : 💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢 ഭിന്നവഴികളിലൂടെയാണ് രാമായണം ഇന്ത്യയ്ക്കു പുറത്ത്, മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ പ്രചരിച്ചത്. അതില്‍ പ്രധാന പങ്കുവഹിച്ചത് ബൗദ്ധരും ഹൈന്ദവരും ജൈനമതസ്തരുമാണ്. വിദേശങ്ങളിലെ ചില രാമായണങ്ങള്‍ക്ക് കടപ്പാട് വാല്മീകിയോടാണെങ്കില്‍ ചിലതിനു ബന്ധം ബൗദ്ധരുടെ അനാമകം ജാതകത്തോടും ദശരഥജാതകത്തോടുമാണ്. ഏറ്റവുമാദ്യം വിദേശത്ത് രാമകഥ പ്രചരിപ്പിച്ചത് ബൗദ്ധരാണ്. നിരണം കവികളിൽ ഒരാളായ രാമപ്പണിക്കര്‍ രചിച്ച കണ്ണശ്ശരാമായണമാണ് മലയാളത്തിലെ ആദ്യ രാമായണം എന്ന് കരുതപ്പെടുന്നു , എന്നാല്‍ കൂടുതല്‍ ജനകീയമായത് എഴുത്തച്ഛന്റെ അധ്യാത്മരാമായണമാണ്. ആദിവാസികൾക്കിടയിൽ പൂർണ്ണരൂപത്തിൽ രാമായണം പ്രചാരമില്ലെങ്കിലും നിരവധി ഉപകഥകൾ അവർ ഇന്നും വായ്മൊഴിയായി പകർന്നു പോരുന്നു. പലജാതികളും ശബരിയുടെ ഐതിഹ്യങ്ങൾ വിശ്വസിക്കുന്നുണ്ട്. ബോഡോ ജാതിയിൽ സീതാത്യാഗത്തിന്റെ കാര്യത്തിൽ രജകന്റെ കഥയുടെ വികൃതരൂപം ലഭിക്കുന്നു. ഉംറാവ് ജാതിയിൽ ലങ്കാ ദഹനത്തിന്റെ കഥക്ക് ഒരു പുതിയ രൂപം പ്രചാരത്തിലുണ്ട്. ബീഹാറിലെ സാന്ധാൾ വംശത്തിൽ പെട്ടവരുടെ (സൈന്ധവ നിവാസികളുടെ പിൻഗാമികൾ എന്ന് ചില ചരിത്രകാരന്മാർ കരുതുന്നു) ഇടയിൽ പ്രചാരമുള്ള രാമകഥക്ക് രാമായണവുമായി അടുത്ത സാമ്യമുണ്ട്. മറ്റൊരു രസകരമായ കാര്യം അറബിയിലും രാമായണം ഉണ്ടെന്നു ഉള്ളതാണ്. പക്ഷെ ഇതിന് അര നൂറ്റാണ്ടോളമേ പഴക്കമുള്ളൂ . കൂടാതെ മാപ്പിള പാട്ടിന്റെ ഭാഷയും കഥന ശൈലിയുമായി മലബാറില്‍ ഒരു നാടോടി രാമായണം ഉണ്ട് “മാപ്പിളരാമായണം” എന്നാണ് പേര്. Copy

Wednesday, July 15, 2020


🙏🏻🙏🏻🙏🏻🙏🏻🕉🔥🕉🙏🏻🙏🏻🙏🏻🙏🏻 *ശ്രീമദ് ദേവീഭാഗവതം* *നിത്യപാരായണം* *ദിവസം 187* *7- 29. ഗൗരീവൃത്താന്ത കഥനം* *ഇത്യേവം സൂര്യവംശ്യാനാം രാജ്ഞാം ചരിതമുത്തമം* *സോമവംശോദ് ഭവാനാം ച വർണ്ണനീയം മയാ കിയത്* *പരാശക്തിപ്രസാദേന മഹത്വം പ്രതിപേദിരേ* *രാജൻ സുനിശ്ചിതം വിദ്ധി പരാശക്തിപ്രസാദത:* വ്യാസൻ പറഞ്ഞു: ‘രവി വംശത്തിലെ രാജാക്കൻമാരുടെ കഥകളാണ് ഇതുവരെ പറഞ്ഞത്. ചന്ദ്രവംശ രാജാക്കൻമാരും പരാശക്തി പ്രസാദമുള്ള മഹത്തുക്കൾ ആയിരുന്നു. അമ്മയുടെ അനുഗ്രഹം ഒന്നു മാത്രമാണ് അവരുടെ പ്രാഭവത്തിനു നിദാനം. ഭൂതി, മികവ്, ശ്രീത്വം, ശക്തി, മുതലായ എല്ലാ പ്രാഭവങ്ങളും ദേവിയുടെ അംശഭൂതങ്ങൾ മാത്രമാണെന്ന് അറിയുക. ചന്ദ്രവംശത്തിലെ രാജാക്കൻമാർ ദേവീ ഉപാസകരാണ്. സംസാരവൃക്ഷത്തിന്റെ വേരറുക്കാൻ ഈ ഉപാസന കൊണ്ടു് സാധിക്കും. ധാന്യം വിളയിക്കുന്ന കർഷകൻ വൈക്കോൽ കളയുന്നതു പോലെ ഭുവനേശ്വരിയിൽ നിന്നും അന്യമായ എല്ലാം സാധകൻ ഉപേക്ഷിക്കണം. രാജാവേ, പാൽക്കടൽ കടയുന്നേരം എനിക്ക് ദേവിയുടെ പദമലര്‍ എന്ന അപൂർവ്വമായൊരു രത്നം ലഭിച്ചതിനാൽ ഞാനിപ്പോൾ കൃതാർത്ഥനാണ്. ദേവി ഇരുന്നരുളുന്ന പഞ്ചബ്രഹ്മാസനത്തിന്റെ നാലു കാലുകൾ ബ്രഹ്മാവ്, വിഷ്ണു, രുദ്രൻ, ഈശ്വരൻ, എന്നിവയാണ്. സദാശിവനാണ് ആസനത്തിന്റെ പലക. ഇങ്ങിനെയൊരാസനത്തിന് അധികാരിയായി പരാശക്തിയല്ലാതെ മറ്റൊരാളില്ലതന്നെ. വേദങ്ങൾ പറയുന്നത് ഇപ്പറഞ്ഞ അഞ്ചിനുമപ്പുറം അവ്യക്തമാണെന്നാണ്. അവ്യക്തമെന്ന മായോപാധികമായ ബ്രഹ്മത്തിന്റെ ഊടും പാവും ശ്രീ ഭുവനേശ്വരിയാണ്. മനുഷ്യന് മുക്തനാകാൻ ഈ ദേവിയെ അറിയണം. ആകാശത്തെ കേവലം ഒരു തോലുറകൊണ്ടു് മൂടാമെങ്കിൽ മാത്രമേ ദേവിയുടെ സഹായമില്ലാതെ മനുഷ്യന് ദു:ഖനിവൃത്തി സാദ്ധ്യമാവൂ.  ശേതാശ്വരശാഖയിൽ ദേവൻമാർ സ്വഗുണങ്ങളെ ധ്യാനിച്ച് ചിച്ഛക്തിയെ കണ്ടെത്തുന്ന രീതിയുണ്ട്. മാർഗ്ഗം ഏതായാലും, ലജ്ജ കൊണ്ടോ, ഭയം കൊണ്ടോ, പ്രേമഭക്തിയാലോ, സംഗം വെടിഞ്ഞ് ദേവീനിഷ്ഠനാവാൻ വേദങ്ങൾ ആഹ്വാനിക്കുന്നു. ഊണിലും ഉറക്കത്തിലും കിടപ്പിലും നടപ്പിലും ദേവിയെ സ്മരിക്കുന്ന ഒരുവൻ സംസാരബന്ധനത്തിൽ കുടുങ്ങിപ്പോവുകയില്ല. ആദ്യം വിരാഡ് രൂപിണിയായി സ്ഥൂല പ്രപഞ്ച ഭാവത്തിൽ അമ്മയെ ആരാധിക്കുക. അടുത്ത പടി സൂത്ര രൂപത്തിലുള്ള ആരാധനയാണ്. ഇതിൽ സമഷ്ടിയും വൃഷ്ടിയും പെടും. പിന്നീടു് സർവ്വാന്തര്യാമിയായ ദേവിയെ ഭജിക്കുക. മായാശബള ബ്രഹ്മരൂപമാണിത്. ഇങ്ങിനെ ക്രമീകമായ ഉപാസനയിലൂടെ നിർമലമാക്കിയ മനസ്സ് നിർഗുണബ്രഹ്മസ്വരൂപയായ ദേവിയെ ഉപാസിക്കാൻ യോഗ്യമാവുന്നു. ബ്രഹ്മസ്വരൂപമായ ദേവിയിൽ മനസ്സ് ലയിക്കുന്നതാണ് ശരിയായ ആരാധന.' വ്യാസന്‍ ചോദിച്ചു: ‘ധർമനിഷ്ഠരായ പരാശക്തീഭക്തൻമാർ സൂര്യവംശത്തിലും ചാന്ദ്രവംശത്തിലും നിറയെ ഉണ്ടായിരുന്നു. അവരുടെ ചരിതങ്ങളും നാം കേട്ടു. ഇനിയെന്താണ് അങ്ങേയ്ക്ക് കേൾക്കാൻ താല്പര്യം?’ ജനമേജയൻ പറഞ്ഞു. ‘ ജഗദംബിക, ഗൗരി, ലക്ഷ്മി, സരസ്വതി, എന്നീ ദേവിമാരെ, ഹരനും ഹരിക്കും വിരിഞ്ചനും കൂട്ടായി നല്‍കിയിരുന്നു എന്ന് നേരത്തേ പറഞ്ഞുവല്ലോ. ഗൗരി ഹിമവാന്റെ പുത്രിയാണെന്നത് പ്രസിദ്ധം. അതു പോലെ ലക്ഷ്മീദേവി  പാലാഴി മങ്കയാണ് എന്നുമെല്ലാവര്‍ക്കുമറിയാം. ആദിപരാശക്തിയാണ് അവരുടെയെല്ലാം മാതാവെങ്കിൽ അവരെ മറ്റുള്ളവരുടെ പുത്രിമാരായി കണക്കാക്കുന്നത് എന്തുകൊണ്ടാണ്? എന്നിലെ സംശയങ്ങളെല്ലാം വേരോടെ അറുക്കാൻ അങ്ങയെപ്പോലെ മറ്റാരുണ്ട്?’ വ്യാസൻ പറഞ്ഞു. ‘അത്ഭുതകരമായ ഒരു കാര്യമാണത്. അതിരഹസ്യമാണെങ്കിലും അങ്ങയോടു ഞാനത്  പറയാം. ത്രിമൂർത്തികൾക്ക് കൂട്ടായി അമ്മ മൂന്നു ദേവിമാരെ നൽകിയപ്പോൾ മുതൽ അവർ സൃഷ്ടി ആരംഭിച്ചു. ഒരിക്കല്‍  ഹാലാഹലർ എന്നു പേരുള്ള അസുരൻമാർ അതിശക്തരായി മൂന്നു ലോകങ്ങളും കീഴടക്കി വരവേ കൈലാസവും വൈകുണ്ഡവും പോലും അവർ വളഞ്ഞു. ഹരിഹരൻമാർ അവരുമായി നീണ്ടൊരു യുദ്ധം ചെയ്തു. ആറായിരം കൊല്ലം ആ സംഗരം നീണ്ടുനിന്നു. ഒടുവിൽ രാക്ഷസൻമാർ പരാജയപ്പെട്ടു. ഹരിഹരൻമാർ തങ്ങളുടെ വിജയത്തിൽ അഹങ്കാരത്തോടെ ആഹ്ലാദിച്ചു. ആരുടെ പ്രഭാവം കൊണ്ടാണോ അവർക്കീ ശക്തി കൈവന്നത് ആ ദേവിമാർ, ഗൗരിയും ലക്ഷ്മിയും, ഒരു കള്ളച്ചിരിയോടെ അവരുടെ ആഘോഷങ്ങൾ കണ്ട് ആസ്വദിച്ചു. എന്നാൽ സഹധര്‍മ്മിണിമാരുടെ പരിഹാസരൂപേണയുള്ള ചിരി കണ്ടു് മായാബദ്ധരായ ഹരിഹരൻമാർ കോപിഷ്ഠരായി. അവർ ക്രോധത്തോടെ കൊള്ളിവാക്കുകൾ പറഞ്ഞപ്പോൾ ദേവിമാർ അവരെ ഉപേക്ഷിച്ച് പോയി. ശക്തിയും ബുദ്ധിയും കൂടെയില്ലാതെ തേജസ്സറ്റ ഹരിഹരൻമാരെക്കണ്ടു് ബ്രഹ്മാവ് ആകുലപ്പെട്ടു. ‘ഇവരാണ് ദേവന്മാരുടെ കൂട്ടത്തിൽ കേമൻമാർ. എന്നാലിപ്പോള്‍ എന്താണിങ്ങിനെ സംഭവിക്കാൻ കാരണം?’ എന്നദ്ദേഹം ആലോചിച്ചു. കണ്ണടച്ചു ധ്യാനിക്കേ പരാശക്തിയുടെ കോപമാണ് പരിഹരൻമാരെ നിസ്തേജരാക്കിയത് എന്നദ്ദേഹം മനസ്സിലാക്കി. ബ്രഹ്മാവ് തന്റെ ശക്തിയുമായി ചേർന്ന് ഹരിഹരൻമാരുടെ ജോലികൾ കൂടി ചെയ്തുവന്നു. ഒടുവില്‍ ബ്രഹ്മാവ് ഹരിഹരൻമാർക്കു വേണ്ടി എന്തെങ്കിലും സഹായം ചെയ്യണമെന്ന ഉദ്ദേശത്തോടെ സ്വപുത്രൻമാരായ സനകാദികളെയും മന്വാദികളെയും വിളിച്ചുകൂട്ടി.   ‘ഹരിഹരൻമാർ പരാശക്തിയുടെ കോപത്തിനു പാത്രങ്ങളായി ശക്തിഹീനരായിരിക്കുന്നു. എനിക്കിപ്പോൾ അവരുടെ ജേലികൾ കൂടി ചെയ്യുവാനുണ്ടു്. അതുകൊണ്ടു് തപം ചെയ്യാനുളള സമയമില്ല'. അതിനാൽ നിങ്ങൾ തപസ്സിലൂടെ പരാശക്തിയെ സംപ്രീതയാക്കുക. ഹരിഹരൻമാരെ പഴയതുപോലെ ഭക്തരായും ശക്തരായും മാറ്റാനായി നിങ്ങൾ പൂർണ്ണഭക്തിയോടെ വർത്തിക്കുക. നിങ്ങൾ കീർത്തിമാൻമാരാവട്ടെ. ഹരിഹരൻമാരെ പിരിഞ്ഞു പോയ ശക്തികൾ അവരെ വീണ്ടും സന്ധിക്കാൻ അവർ വീണ്ടും ജനിക്കേണ്ടതുണ്ട്. അവരുടെ ജനനം കൊണ്ട് ആ കുലങ്ങൾ മൂന്നു ലോകത്തെയും പാവനമാക്കിത്തീർക്കും.’ ബ്രഹ്മാവിന്റെ പുത്രൻമാർ പിതൃവാക്യത്താൽ പ്രചോദിതരായി തപസ്സാരംഭിച്ചു. *തുടരും ...* 🙏🏻🙏🏻🙏🏻🙏🏻🕉🔥🕉🙏🏻🙏🏻🙏🏻🙏🏻

Tuesday, July 14, 2020


*🌹കാട്ടാളന്റെ ഭാര്യ🌹* രാമായണത്തിന്റെ താളുകളില്‍ മുഖം തരാത്ത ഒരു സ്ത്രീകഥാപാത്രമുണ്ട്- വാല്മീകിയുടെ പൂര്‍വാശ്രമത്തിലെ രത്‌നാകരനെന്ന കാട്ടാളന്റെ ഭാര്യ. വാല്മീകിയുടെ വാങ്മയത്തിലൂടെ മാത്രം നമ്മളറിയുന്ന ഒരു സ്ത്രീ സാന്നിദ്ധ്യമാണ്, പേരുപോലും പരാമര്‍ശിക്കപ്പെടാത്ത ആ കാട്ടാള സ്ത്രീ. നിരക്ഷരയായ ഒരു വെറും വീട്ടമ്മ! ശബരിപോലും മഹര്‍ഷിമാരുടെ പാദസേവയുടെ സംസ്‌ക്കാര സൗഖ്യം അനുഭവിച്ചപ്പോള്‍, കാടകങ്ങളിലെ കുടിലുകളിലിരുന്ന് കാട്ടുകള്ളനായ ഭര്‍ത്താവിനും കുട്ടികള്‍ക്കും വെച്ചുവിളമ്പി ജീവിതം നയിച്ചവളാണ് ഈ അമ്മ. പക്ഷേ, അവളുടെ സവിശേഷമായ സര്‍ഗശക്തി പുറത്തുവന്ന ഒരു മുഹൂര്‍ത്തമുണ്ടായി. പിടിച്ചുപറിക്കു ശ്രമിച്ച രത്‌നാകരനോട് മഹര്‍ഷിമാര്‍ ആരായുകയാണ്; ”നിന്റെ പാപത്തിന്റെ പങ്ക് നിന്റെ ഭാര്യയും കുട്ടികളും ഏറ്റെടുക്കുമോ?” താപസരുടെ ചോദ്യത്തിന് മുന്നില്‍ പതറിയ രത്‌നാകരന് ഒന്നേ ചെയ്യാനുണ്ടായിരുന്നുള്ളൂ; സ്വന്തം ഭാര്യയോട് നേരിട്ടു ചോദിക്കുക തന്നെ. *പക്ഷേ, ചോദ്യവുമായി ഭാര്യയെ അഭിമുഖീകരിച്ച ആ കാട്ടാളന് കിട്ടിയ മറുപടി അവന്റെ ജീവിതത്തെത്തന്നെ കീഴ്‌മേല്‍ മറിക്കുന്നതായിരുന്നു. എട്ടുംപൊട്ടും തിരിയാത്ത ആ ഭാര്യ ഭാരതത്തിന്റെ മഹത്തായ ഒരു സിദ്ധാന്തമാണ് അവാങ്മുഖിയാകാതെ അവതരിപ്പിച്ചത്. നിത്യവും ചെയ്യുന്ന കര്‍മഗുണഫലം കര്‍ത്താവൊഴിച്ച് മറ്റന്യന്‍ ഭുജിക്കുമോ...?* *"താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍ താന്‍ താനനുഭവിച്ചീടുകെന്നേ വരൂ!”* *കര്‍മഫല സിദ്ധാന്തത്തിന്റെ ഐതിഹാസികമായ ഒരു പ്രഖ്യാപനമായി മാറുകയാണ് അവളുടെ വാക്കുകള്‍.* വിസ്മയഭരിതനായ കാട്ടാളന്‍ മഹര്‍ഷിമാരെ വീണ്ടും സമീപിക്കുകയും ‘രാമ’മന്ത്രം സ്വീകരിച്ച് തപസ്സു ചെയ്യുകയും ചെയ്തത് പിന്നീടുള്ള കഥ. അങ്ങനെ തപസ്സിലൂടെ ബ്രഹ്മസാക്ഷാത്കാരം നേടിയ രത്‌നാകരന്‍, ‘അഹം ബ്രഹ്മാസ്മി’യുടെ പൊരുളറിഞ്ഞവനായി. *ശരീരബോധത്തിന്റെ മണ്‍പുറ്റ് തട്ടിയകറ്റിക്കൊണ്ട് ആത്മബോധത്തിന്റെ ഋഷിഭാവത്തിലെത്തിയപ്പോള്‍ രത്‌നാകരനെന്ന കാട്ടാളന്‍ വാല്മീകിയെന്ന മഹര്‍ഷിയായി മാറി.* *സ്വന്തം ഭര്‍ത്താവിനെ അധര്‍മത്തിന്റെ പാപത്തറയില്‍നിന്ന് ധര്‍മബോധത്തിന്റെ ദിവ്യാചലത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ആ ഭാര്യ അവിടെ ധര്‍മപത്‌നിയെന്ന പദത്തിനര്‍ഹയായി*. ഒരേ ജീവിതത്തില്‍ തന്നെ, കാട്ടാളജന്മത്തില്‍നിന്ന് മഹര്‍ഷിയുടെ രണ്ടാം ജന്മത്തിലേക്ക് ഭര്‍ത്താവിന് പിറവി നല്‍കിയ ആ ധര്‍മപത്‌നി, അവിടെ ഭാര്യയും അമ്മയുമായി മാറുകയാണ്. *ധര്‍മരക്ഷകയുടെ രൂപത്തിലേക്ക് മാറുന്ന ആ ഭാര്യതന്നെയാണ് സമൂഹത്തിന്റെ ധര്‍മചാലകനാകാന്‍ വാല്മീകിയെ പ്രേരിപ്പിച്ചതും അസാധാരണത്വത്തിലേക്ക് കണ്‍തുറന്ന വാല്മീകി, ആദ്യം ശ്രദ്ധിച്ചതും ഒരു കുടുംബദുരന്തത്തെത്തന്നെയാണ്. ഇണക്കിളികളിലൊന്നിനെ അമ്പെയ്ത് വീഴ്ത്തിയ കാടത്തം, ഹിംസയുടെ ക്രൂരത, വാല്മീകിയുടെ മുന്നില്‍ വെളിപ്പെടുത്തി.* ഇണകളുടെ വേര്‍പാടിന്റെ വേദനയും ആ കവിമനസ്സനുഭവിച്ചു. ഭാര്യ പകര്‍ന്ന ധര്‍മബോധത്തിന്റെ കണ്ണടയിലൂടെ വേടസാന്നിദ്ധ്യത്തിന്റെ ക്രൂരത കണ്ടപ്പോള്‍ ആ കാട്ടാളത്തിനെതിരെ കൈവിരല്‍ ചൂണ്ടിക്കൊണ്ട് ആ മഹര്‍ഷി ആക്രോശിക്കുകയാണ് ‘മാനിഷാദ’, (അരുത് കാട്ടാളാ…) *അകത്തും പുറത്തുമുള്ള കാരണങ്ങളെ പര്‍വതീകരിച്ച് വിവാഹമോചനത്തിനും കുടുംബഛിദ്രത്തിനും വഴിയൊരുക്കുന്ന ഇന്നത്തെ യുവതലമുറക്ക് ചൊല്ലിക്കൊടുക്കാനുള്ള നാലക്ഷരത്തിന്റെ മന്ത്രമായി മാറുകയാണ്, ‘മാനിഷാദ’.* *കടപ്പാട് ഃ- ഗുരു പരമ്പരകളോട്* 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

രമണ മഹർഷി കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു സന്ന്യാസി ആയിരുന്നു രമണ മഹർഷി. ഹൈന്ദവസമൂഹത്തിന്റെ ചില വിഭാഗങ്ങളിൽ ഇദ്ദേഹത്തെ ഒരു മഹാഗുരുവെന്ന് കരുതപ്പെടുന്നു. തമിഴ്‌നാട്ടിലെ അരുണാചലഗിരിയുടേയും മഹാ ക്ഷേത്രമായ അരുണാചലേശ്വര ക്ഷേത്രത്തിന്റേയും സ്ഥലമായ തിരുവണ്ണാമലയിലാണ് അദ്ദേഹത്തിന്റെ ആശ്രമം. ജനനം-തമിഴ്‌നാട്ടിലെ മധുരയ്ക്കടുത്തുള്ള തിരുചിഴി എന്ന ഗ്രാമത്തിൽ, സുന്ദരം അയ്യരുടേയും അഴകമ്മാളുടേയും നാലു മക്കളിൽ രണ്ടാമത്തെയാളായി ഭഗവാൻ രമണ മഹർഷി ജനിച്ചു.വെങ്കിട്ട രമണൻ എന്നായിരുന്നു അച്ഛനമ്മമാരിട്ട പേര്. പ്രാഥമിക വിദ്യാഭ്യാസം തിരുച്ചിഴിയിലും ഡിണ്ടിഗലിലുമായി നടന്നു.പന്ത്രണ്ടാം വയസ്സിൽ അച്ഛൻ മരിച്ചുപോയത് കാരണം കുടുംബത്തോടൊപ്പം,അമ്മാവനായ സുബ്ബയ്യരുടെ വീട്ടിലേയ്ക്ക് താമസം മാറി. മധുരയിലായിരുന്നു സുബ്ബയ്യർ താമസിച്ചിരുന്നത്. തുടർന്നുള്ള പഠനം സ്കോട്ട് മിഡിൽ സ്കൂൾ, അമേരിയ്ക്കൻ മിഷൻ സ്കൂൾ എന്നിവിടങ്ങളിൽ. പഠനത്തിലൊന്നും വലിയ മിടുക്കനല്ലായിരുന്നു അദ്ദേഹം.ഒരു സാധാരണ വിദ്യാർത്ഥി മാത്രമായാണ് സ്കൂൾ പഠന കാലത്ത് അദ്ദേഹത്തെ കാണാനാവുക. യാത്ര-ഒരു ദിവസം ,തീർത്ഥാടനം കഴിഞ്ഞു വന്ന ഒരു ബന്ധുവിനോട്, യാദൃച്ഛികമായാണ് എവിടുന്നു വരുന്നു എന്നന്വേഷിച്ചു. അരുണാചലത്തിൽ നിന്ന് വരുന്നു എന്ന് ബന്ധു മറുപടി പറഞ്ഞു. എന്ത്? അരുണാചലമോ? എവിടേയാണത്? എന്ന് ചോദ്യത്തിന് അരുണാചലം തിരുവണ്ണാ മലയിലാണ് എന്ന് മറുപടി കിട്ടി ആ വാക്കു കേട്ടപ്പോഴുണ്ടായ അനുഭവത്തെപ്പറ്റി അദ്ദേഹം പിന്നീട് വിവരിച്ചിട്ടുണ്ട്. ഈ അനുഭവം കഴിഞ്ഞതോടെ വെങ്കിട്ടരമണന് അരുണാചലത്തോട് ഒരു വല്ലാത്ത ആകർഷണം തോന്നി.ആ സമയത്താണ് അദ്ദേഹത്തിന് ശൈവമുനിമാരുടെ ജീവിതത്തെപ്പറ്റിയുള്ള പെരിയ പുരാ‍ണം എന്ന കൃതി കിട്ടുന്നത്. അതും വെങ്കിട്ടരമണനെ ഒരുപാട് ആകർഷിച്ചു. ഒരു ദിവസം വീടിന്റെ മുകൾനിലയിലുള്ള ഒരു മുറിയിൽ ഒറ്റയ്ക്കിരിയ്ക്കുമ്പോൾ മറ്റൊരു കാരണവുമില്ലാതെ പെട്ടെന്നൊരു മരണ ഭയം രമണനിലുണ്ടായി.അദ്ദേഹത്തിനന്ന് പതിനേഴ് വയസ്സായിരുന്നു പ്രായം.മരണ സമയം അടുത്തുവരുന്നു എന്നും മരിയ്ക്കാൻ പോകുകയാണെന്നും ഒരു തോന്നൽ അദ്ദേഹത്തിനുണ്ടായി. അതിനേപ്പറ്റി അദ്ദേഹം വിചാരം ചെയ്തു.ശ്വാസം നിർത്തിവച്ച് മരിച്ചതുപോലെ കിടന്നു. അപ്പോഴുണ്ടായ അനുഭവത്തിനേപറ്റി അദ്ദേഹം പറഞ്ഞത് എല്ലാ സ്വരങ്ങളോടുമൊപ്പം ഇഴുകിച്ചേർന്ന് അതിനുള്ളിൽ വിളങ്ങുന്ന ശ്രുതി പോലെ ഞാൻ “ തുടർന്നു എന്നാണ്.ഈ സംഭവങ്ങൾ കഴിഞ്ഞതോടേ വെങ്കിട്ടരമണന്റെ ജീവിതത്തിൽ വലിയൊരു മാറ്റം സംഭവിച്ചു. ജീവിതത്തിലിന്നേവരെ പ്രാമുഖ്യം നൽകാതിരുന്ന ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ വന്നു.ദിവസവും മധുര മീനാക്ഷി ക്ഷേത്രത്തിൽ പോകാൻ തുടങ്ങി. പല പ്രാവശ്യം അവിടെ വച്ച് ആത്മീയാനുഭവ ങ്ങളുണ്ടായിട്ടുണ്ട്.ഒറ്റയ്ക്കിരിയ്ക്കാനും ധ്യാനിയ്ക്കാനും കൂടുതൽ താൽപ്പര്യമായി. ഇതു വീട്ടുകാരിൽ വളരേ ആശങ്കയുണ്ടാക്കി. അവസാനം 1896 ഓഗസ്റ്റ് മാസത്തിലെ ഒരു ദിവസം അദ്ദേഹം വീടു വിട്ട് അരുണാചലത്തിലേയ്ക്ക് പോകാൻ തീരുന്മാനിച്ചു..സ്കൂളിൽ പഠിത്തമുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം വീട്ടിൽ നിന്നിറങ്ങിയത്.പോകുന്ന വഴി തന്റെ കോളേജിൽ ഫീസടയ്ക്കാനായി ചേട്ടൻ അഞ്ചു രൂപാ നൽകിയിരുന്നു. വഴിയിൽ വച്ച് യാത്രച്ചിലവിനുള്ള മൂന്നുരൂപാ കഴിച്ച് ബാക്കി രണ്ട് രൂപാ ചേട്ടന്റെ പേർക്കയച്ചിട്ട് ഇങ്ങനെയൊരു കത്തെഴുതി. “ഞാൻ എന്റെ അച്ഛന്റെ ആജ്ഞയാൽ അദ്ദേഹത്തിനെ തേടി യാത്രയാവുന്നു. പുണ്യമായൊരു കാര്യത്തിനായാണ് ഇത് പുറപ്പെടുന്നതെന്നതിനാൽ ആരും വിഷമിയ്ക്കേണ്ടതില്ല. ഇതിനെ കണ്ട് പിടിയ്ക്കാനായി ഇനി യാതൊരു പണവും ചിലവഴിയ്ക്കേന്റതുമില്ല.അങ്ങയുടെ കോളേജ് ഫീസടച്ചിട്ടില്ല.ഇതോടൊപ്പം ബാക്കി രണ്ട് രൂപാ അയയ്ക്കുന്നു. “ അരുണാചല ശിവൻ-1896 സെപ്റ്റംബർ ഒന്നാം തീയതി അദ്ദേഹം തിരുവണ്ണാ മലയിലെത്തി. അരുണാചലേശ്വരന്റെ മഹാക്ഷേത്രത്തിനകത്തേയ്ക്ക് അദ്ദേഹം നടന്നു. ക്ഷേത്രത്തിന്റെ എല്ലാ വാതിലുകളും, ശ്രീകോവിലിന്റേതടക്കം, തുറന്നു കിടക്കുകയായിരുന്നു.ക്ഷേത്രത്തിൽ ആരേയും കാണുന്നുമില്ല. പൂജാരികളെ പ്പോലും,വെങ്കിട്ടരമണൻ ശ്രീകോവിലിനു ള്ളിലേയ്ക്ക് നടന്നു കയറി, പിതാവായ അരുണാചലേശ്വരന്റെ മുന്നിൽ അദ്ദേഹം മഹാസമാധിയിൽ ലയിച്ചു. വെങ്കട്ടരമണന്റെ ജീവിതം അതോടെ അവസാനിയ്ക്കുകയായി.അവിടെനിന്ന് വന്നത് ഭഗവാൻ രമണ മഹർഷി എന്ന് നാമൊക്കെ ഭക്തിയോടെ വിളിയ്ക്കുന്ന ഭഗവത് രൂപമാണ്.ക്ഷേത്രത്തിൽ നിന്നിറങ്ങി അദ്ദേഹം തെരുവിലൂടേ അലഞ്ഞു നടന്നപ്പോൾ ആരോ അദ്ദേഹത്തോട് കുടുമ മുറിച്ചു തരണമോ എന്നു ചോദിച്ചു.അയ്യൻ കുളത്തിന്റെ കരയിൽ വച്ച് ആ അമ്പട്ടൻ അദ്ദേഹത്തിന്റെ തല മുണ്ഡനം ചെയ്തു കൊടുത്തു.കുളത്തിന്റെ പടികളിൽ നിന്നു കൊണ്ട് തന്റെ കൈയ്യിൽ ബാക്കിയുണ്ടായിരുന്ന പണം കുളത്തിലേയ്ക്ക് വലിച്ചെറിഞ്ഞു. കൈയ്യിലുണ്ടായിരുന്ന മധുരപലഹാരങ്ങളും അവസാനം പൂണൂലും കുളത്തിലേയ്ക്ക് വലിച്ചെറിഞ്ഞ ശേഷം അമ്പലത്തിനകത്തുള്ള ആയിരം തൂണുള്ള മണ്ഡപത്തിൽ താമസം തുടങ്ങി.അവിടെ ധ്യാനത്തിലിരിയ്ക്കുമ്പോൾ ചില കുസൃതി പ്പിള്ളേർ സ്ഥിരമായി അദ്ദേഹത്തിനു നേരേ കല്ലുകൾ വലിച്ചെറിയാൻ തുടങ്ങി, അവിടെ നിന്നും അദ്ദേഹം പാതാള ലിഗം എന്ന, ഭൂമിയ്ക്കടിയിലുള്ള ഗുഹയിലേയ്ക്ക് മാറിയിരുന്നു. അവിടെ ദിവസങ്ങളോളം ധ്യാനത്തിൽ ലയിച്ചിരുന്ന്,ദേഹം മുഴുവൻ വിഷജീവികളും പ്രാണികളും മറ്റും കടിച്ചു മുറിച്ചതറിയാതെ, ഇരുന്നിടത്തുനിന്നു പോലുമനങ്ങാതെ ചിലവഴിച്ചു.പക്ഷേ അവിടേയും കുട്ടികളെത്തി. ഗുഹയ്ക്ക് പുറത്തുനിനും കല്ലുകൾ വലിച്ചെറിയാൻ തുടങ്ങി. മഹർഷി അപ്പോഴേയ്ക്കും ഇതൊന്നും അറിയാത്ത ഒരു അവസ്ഥയിലെത്തിച്ചേർന്നിട്ടുണ്ടായിരുന്നു. ശേഷാദ്രി സ്വാമി എന്നു പേരുള്ള ഒരു വയോധികൻ കുട്ടികളെ അടുപ്പിയ്ക്കാതെ പല പ്രാവശ്യം ഈ ഗുഹയ്ക് കാവൽ നിന്നിട്ടുണ്ട്.അവസാനം ഒരു ദിവസം രമണ മഹർഷി ധ്യാനത്തിൽ അബോധത്തിലെന്ന മാതിരി ഇഴുകിച്ചേർന്നിരിയ്ക്കുമ്പോൾ അദ്ദേഹത്തെ പാതാള ഗുഹയിൽ നിന്നെടുത്തു മാറ്റി സുബ്രമണ്യ ക്ഷേത്രത്തിനടുത്ത് കൊണ്ടിരുത്തി. ദേഹം മുഴുവൻ വിഷജന്തുക്കളും പ്രാണികളും കടിച്ച് വൃണങ്ങളായി ക്കഴിഞ്ഞിട്ടും രമണ മഹർഷി ഒന്നുമറിയുന്നുണ്ടായിരുന്നില്ല. പക്ഷേ അന്നു മുതൽ ആരെങ്കിലുമൊക്കെ ഭഗവാന്റെ കാര്യത്തിൽ ശ്രദ്ധ വയ്ക്കാനും അദ്ദേഹത്തെ ശ്രുശ്രൂഷിയ്ക്കാനും തുടങ്ങി. മൗനവൃതമൊന്നുമെടുത്തിട്ടില്ലെങ്കിലും അദ്ദേഹം അന്നൊക്കെ ഒന്നും സംസാരിയ്ക്കാറില്ലായിരുന്നു.ആ സമയത്തൊക്കെ യോഗവാസിഷ്ടവും കൈവല്യ നവനീതവുമൊക്കെ അദ്ദേഹത്തിന്റെ മുന്നിലിരുന്ന് ആൾക്കാർ വായിയ്ക്കാണ്ടായിരുന്നു. തിരുവണ്ണാ മലയിലെത്തി ആറുമാസം കഴിഞ്ഞപ്പോഴേയ്ക്കും രമണമഹർഷി ഗുരുമൂർത്തം എന്ന അമ്പലത്തിനടുത്തേയ്ക്ക് താമസം മാറ്റി. അതിന്റെ നടത്തിപ്പുകാരനായ തമ്പിരൻ സ്വാമിയുടെ ആഗ്രഹ പ്രകാരമായിരുന്നത്. ദിവസേന രമണ മഹർഷിയുടെ പ്രശസ്തി പടരാൻ തുടങ്ങി.സന്ദർശകർ കൂടി വന്നു. ഏതാണ്ട് ഒരു വർഷം അദ്ദേഹം ഗുരു മൂർത്തത്തിൽ കഴിഞ്ഞു. അവിടെ നിന്ന് അതിനടുത്തു തന്നെയുള്ള ഒരു മാവിൻ തോട്ടത്തിലേയ്ക്ക് അദ്ദേഹം താമസം മാറ്റി. അമ്മ-അവിടെ വച്ചാണ് അദ്ദേഹത്തിന്റെ അമ്മാവൻ നെല്ലിയപ്പ അയ്യർ അദ്ദേഹത്തെ കണ്ടുപിടിയ്ക്കുന്നത്.അമ്മാവൻ അദ്ദേഹത്തെ തിരിച്ച് വിട്ടിലേയ്ക്ക് കൊണ്ട്പോകാൻ ആവുന്നതെല്ലാം ചെയ്തു നോക്കി.മഹർഷി ഒന്നുമ്പറഞ്ഞതേയില്ല. നെല്ലിയപ്പ അയ്യർ വിഷമത്തോടെ തിരിച്ച് പോയി കാര്യങ്ങളെല്ലാം അഴകമ്മാൾ- രമണന്റെ അമ്മയോട് പറഞ്ഞു. അമ്മ തിരുവണ്ണാമലയിലെത്തി അദ്ദേഹത്തോട് തിരിച്ചു വീട്ടിലേയ്ക്ക് ചെല്ലനമെന്ന് യാചിച്ചു.അദ്ദേഹം അവസാനം അമ്മയ്ക്ക് ഇങ്ങനെയൊരു കത്തെഴുതി കൊടുത്തു. ഇതൊക്കെ നിയന്ത്രിയ്ക്കുന്നയാളുടെ ആഞ്ജയ്ക്കനുസരിച്ച്, ഓരോരുത്തരുടേയും പ്രാരാബ്ധങ്ങൾ പോലെ ,എല്ലാവരും നടിയ്ക്കണം. നാമെന്തൊക്കെ ബുദ്ധിമുട്ടിയാലും സംഭവിക്കാനില്ലാത്തത് ഒരിയ്ക്കലും സംഭവിയ്ക്കുകയില്ല.മാത്രമല്ല എങ്ങനെയൊക്കെ തടയാൻ ശ്രമിച്ചാലും സംഭവിയ്ക്കേണ്ടത് സംഭവിയ്ക്കുകയും ചെയ്യും.ഇത് ഉറപ്പുള്ള കാര്യം തന്നെ. അതിനാൽ മൗനമായിരിയ്ക്കുകയാണ് ജ്ഞാനത്തിന്റെ മാർഗ്ഗം“ ആ അമ്മ നിരാശയായി തിരിച്ചു പോകുകയും കുറേയേറെ നാളുകൾ കഴിഞ്ഞ് ഒന്നു രണ്ടു തവണ കൂടി മഹർഷിയെ സന്ദർശിയ്ക്കാൻ വരികയും ചെയ്തു. ഒരുനാൾ തിരുപ്പതിയിലേയ്ക്ക് പോകുന്ന വഴി അമ്മ തിരുവണ്ണാമലയിലെത്തി തിരുവണ്ണാമലയിൽ വച്ച് അമ്മയ്ക്ക് ടൈഫോയിഡ് പിടിപെടുകയും മഹർഷി അമ്മയെ ശ്രുഷൂഷിയ്ക്കുകയും ചെയ്തു. അമ്മയെ സുഖപ്പെടുത്തുവാനായി അദ്ദേഹം തമിഴിലൊരു ഭഗവത് സ്തുതി ഉണ്ടാക്കുകയും ചെയ്തു. അസുഖമൊക്കെ മാറി അമ്മ വീണ്ടും വീട്ടിലേയ്ക്കു തന്നെ തിരിച്ചു പോകുകയും കുറെ നാളുകൾ കഴിഞ്ഞ് തിരുവണ്ണാമലയിലേയ്ക്കു തന്നെ തിരിച്ചു വരികയും ചെയ്തു.രമണ മഹർഷിയുടെ ഇളയ സഹോദരനും അമ്മയെ അനുഗമിച്ചിരുന്നു.നാഗസുന്ദരം എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്.ആ സമയത്ത് രമണ മഹർഷി വിരൂപാക്ഷ ഗുഹ (അരുണാചല ഗിരിയിൽ തന്നെയുള്ള) യിലായിരുന്നു താമസം. അമ്മയുടെ വരവോട് കൂടി അദ്ദേഹം മലയുടെ കുറച്ചുകൂടെ മുകളിലുള്ള സ്കന്ദാശ്രമത്തിലേയ്ക്ക് മാറുകയും അവിടെ വച്ച് അമ്മ കാവി വസ്ത്രം സ്വീകരിച്ച് മഹർഷിയുടെ കീഴിൽ നിന്ന് അദ്ധ്യാത്മിക വിദ്യ അഭ്യസിയ്ക്കുകയും ചെയ്തു.അനുജനും അപ്പോഴെയ്ക്കും സന്ന്യാസംസ്വീകരിച്ചിരുന്നു.ഭക്തന്മാരുടെയിടയിൽ അദ്ദേഹത്തിനെ ചിന്നസ്വാമി എന്നറിയപ്പെടുന്നു. 1920 ആയപ്പോഴേയ്ക്കും അമ്മയ്ക്ക് വയസ്സായതു കൊണ്ടുള്ള അസുഖങ്ങൾ കൂടി വന്നു.മഹർഷി ഉറക്കമൊഴിഞ്ഞിരുന്ന് അമ്മയെ ശ്രുഷൂഷിച്ചു.അവസാനം 1922 മേയ് 19ആം തീയതി ആ പരമ സ്വാധി ദേഹം വെടിഞ്ഞു രമണാശ്രമം-അരുണാചലത്തിന്റെ താഴ്വാരത്തിൽ അമ്മയുടെ ദേഹം സംസ്കരിച്ചിടത്ത് 1922 ആയപ്പോഴേയ്ക്കും ഒരു ക്ഷേത്രമുണ്ടാവുകയും മഹർഷി അതിലേയ്ക്ക് താമസം മാറ്റുകയും ചെയ്തു. ക്രമേണ അതൊരു ആശ്രമമാവുകയും രമണാശ്രമം എന്ന പേരിൽ ഇന്നും സത്യാന്വേഷികളെ ആകർഷിച്ച് നില നിൽക്കുകയും ചെയ്യുന്നു. ഭാരതത്തിൽ നിന്നും വിദേശത്തുനിന്നും ധാരാളം സത്യാന്വേഷികൾ ഭഗവാനെ തേടി വരികയും ഇന്നും തുടരുകയും ചെയ്യുന്നു. 1947 ആയപ്പോഴേയ്ക്കും ഭഗവാന്റെ ശാരീരികാരോഗ്യം ക്ഷയിച്ച് തുടങ്ങി. അദ്ദേഹത്തിന്റെ ഇടതു കൈമുട്ടിനു താഴെ ഒരു മുഴ കാണുകയും പല പ്രാവശ്യം അത് ശസ്ത്രക്രീയ ചെയ്തു മാറ്റുകയും ചെയ്തു. അവസാനം അത് സാർക്കോമ എന്ന അർബുദമാണെന്നു കണ്ടെത്തുകയും മദ്രാസ്സിൽ നിന്നും വന്ന വൈദ്യന്മാർ കൈ മുറിച്ചു കളയണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഈ ശരീരം തന്നെ ഒരു രോഗമായിരിയ്ക്കേ അധികമൊന്നും ചെയ്യേണ്ടതില്ല, ഇതിന് സ്വാഭാവികമായ അവസാനം ഉണ്ടായിക്കോട്ടേ.സാധാരണ വെച്ചുകെട്ടല് തന്നെ മതി എന്നു ഭഗവാൻ പുഞ്ചിരിയോടെ പറഞ്ഞു. അവസാനം 1950 ഏപ്രിൽ പതിനാലാം തീയതി, വന്നുകൊണ്ടിരിയ്ക്കുന്ന എല്ലാ ഭക്തന്മാർക്കും ദർശനം നൽകിയ ശേഷം ശരീരം ഉയർത്തി ഇരുത്താൻ ഭഗവാൻ ആവശ്യപ്പെട്ടു.അന്തരീക്ഷത്തിൽ “അരുണാചല ശിവാ“ എന്ന മന്ത്രം ഭക്തന്മാർ ഉച്ചത്തിൽ മുഴക്കിക്കൊണ്ടിരിയ്ക്കേ പുഞ്ചിരിച്ചു കൊണ്ട് അദ്ദേഹം ശ്വാസം നിർത്തി. ആ നേരത്ത് ഒരു ദിവ്യ പ്രകാശം അരുണാചലത്തിന്റെ പിറകിലേയ്ക്ക് ലയിച്ചതായി അവിടെ നിന്നവരെല്ലാം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.ഹരിശ്ശരണം"

Thursday, July 09, 2020


*ക്ഷേത്രം* ✴️✴️✴️ *ഗുരുവായൂർ ക്ഷേത്രം* 🌷🦚🌷🦚🌷 ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉദ്ഭവത്തിനുകാരണമായ ഒരു കഥ നാരദപുരാണത്തിൽ വർണ്ണിക്കുന്നുണ്ട്. കുരുവംശത്തിലെ പിന്മുറക്കാരനും അർജുനന്റെ പൗത്രനും അഭിമന്യുവിന്റെ പുത്രനുമായ പരീക്ഷിത്ത് മഹാരാജാവ് മുനിശാപത്തെത്തുടർന്ന് ഉഗ്രസർപ്പമായ തക്ഷകന്റെ കടിയേറ്റ് അപമൃത്യു വരിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ പുത്രൻ ജനമേജയൻ തന്റെ പിതാവിന്റെ അന്ത്യത്തിനുകാരണമായ സർപ്പവംശത്തെ മുഴുവൻ ഉന്മൂലനം ചെയ്യുന്നതിനായി 'സർപ്പസത്രം' എന്ന ഉഗ്രയാഗം നടത്തി. നിരപരാധികളായ അസംഖ്യം സർപ്പങ്ങൾ യാഗാഗ്നിയിൽ ചത്തൊടുങ്ങി. എന്നാൽ അമൃത് കുടിച്ചവനായതിനാൽ തക്ഷകൻ മാത്രം ചത്തില്ല. തന്മൂലം ജനമേജയനെ ഉഗ്രമായ സർപ്പശാപം പിടികൂടുകയും അദ്ദേഹം കുഷ്ഠരോഗബാധിതനാകുകയും ചെയ്തു. രോഗശാന്തിക്കായി ധാരാളം വഴികൾ നോക്കിയിട്ടും ഒന്നും ഫലം കണ്ടില്ല. അങ്ങനെ ശരീരം കൊണ്ടും മനസ്സുകൊണ്ടും ഏറെ തളർന്ന ജനമേജയനുമുമ്പിൽ ദത്താത്രേയമഹർഷി പ്രത്യക്ഷപ്പെടുകയും രോഗശാന്തിക്കായി ഗുരുവായൂരിലെ മഹാവിഷ്ണുവിനെ ഭജിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം ആ പ്രതിഷ്ഠയുടെ മാഹാത്മ്യം ജനമേജയന് വിവരിച്ചുകൊടുത്തു. അതിങ്ങനെ: 'പണ്ട്, പദ്മകല്പത്തിന്റെ ആദിയിൽ (കല്പം ഹിന്ദുമതത്തിലെ ഒരു കാലയളവാണ്) ബ്രഹ്മാവ് സൃഷ്ടികർമ്മത്തിലേർപ്പെട്ടുകൊണ്ടിരിയ്ക്കെ മഹാവിഷ്ണു അദ്ദേഹത്തിനുമുന്നിൽ പ്രത്യക്ഷനായി. തനിയ്ക്കും തന്റെ സൃഷ്ടികൾക്കും കർമ്മബന്ധം കൂടാതെ മുക്തിപ്രഭാവത്തിനുള്ള അവസരമൊരുക്കണമെന്ന് ബ്രഹ്മാവ് അഭ്യർത്ഥിച്ചപ്പോൾ മഹാവിഷ്ണു തന്റേതുതന്നെയായ ഒരു അഞ്ജനവിഗ്രഹം നിർമ്മിച്ച് അദ്ദേഹത്തിനു സമ്മാനിച്ചു. പിന്നീട് വരാഹകല്പത്തിൽ ബ്രഹ്മാവ് ഈ വിഗ്രഹം സുതപസ്സ് എന്ന രാജാവിന് സമ്മാനിച്ചു. വംശവർദ്ധനയ്ക്കായി ഭഗവാനെപ്പോലൊരു പുത്രനെ വേണമെന്ന് ആവശ്യപ്പെട്ട് സുതപസ്സും പത്നി പ്രശ്നിയും വളരെവർഷക്കാലമായി മഹാവിഷ്ണുവിനെ ഭജിയ്ക്കുകയായിരുന്നു. വിഗ്രഹം കിട്ടിയ ശേഷവും അവർ ഭജനം തുടർന്നു. അവരുടെ പ്രാർത്ഥനയിൽ സംപ്രീതനായ ഭഗവാൻ അവർക്കുമുന്നിൽ പ്രത്യക്ഷപ്പെട്ട് ഇങ്ങനെ പറഞ്ഞു: 'ഞാൻ തന്നെ നിങ്ങളുടെ പുത്രനായി നാലുജന്മങ്ങളിൽ അവതരിയ്ക്കാം. അപ്പോഴെല്ലാം നിങ്ങൾക്ക് ഈ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടാകും.' അങ്ങനെ സത്യയുഗത്തിലെ ആദ്യജന്മത്തിൽ ഭഗവാൻ സുതപസ്സിന്റെയും പ്രശ്നിയുടെയും പുത്രനായി 'പ്രശ്നിഗർഭൻ' എന്ന പേരിൽ അവതരിച്ചു. പിന്നീട് സുതപസ്സും പ്രശ്നിയും കശ്യപനും അദിതിയുമായി പുനർജനിച്ചപ്പോൾ ത്രേതായുഗത്തിലെ രണ്ടാം ജന്മത്തിൽ ഭഗവാൻ വാമനനായി അവതരിച്ചു. പിന്നീട് അവർ ദശരഥനും കൗസല്യയുമായി പുനർജനിച്ചപ്പോൾ ത്രേതായുഗത്തിലെത്തന്നെ മൂന്നാം ജന്മത്തിൽ ഭഗവാൻ ശ്രീരാമനായി അവതരിച്ചു. പിന്നീട് അവർ വസുദേവരുംദേവകിയുമായി പുനർജനിച്ചപ്പോൾ ദ്വാപരയുഗത്തിലെ നാലാം ജന്മത്തിൽ ഭഗവാൻ ശ്രീകൃഷ്ണനായി അവതരിച്ചു. ഈ ജന്മങ്ങളിലെല്ലാം അവർക്ക് മേല്പറഞ്ഞ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യം സിദ്ധിയ്ക്കുകയും ഭഗവാൻ അവരുടെ പുത്രനായി അവതരിയ്ക്കുകയും ചെയ്തു. മാതാപിതാക്കൾ നിത്യപൂജ ചെയ്തിരുന്ന ഈ വിഗ്രഹം അവരുടെ കാലശേഷം ശ്രീകൃഷ്ണഭഗവാൻ ദ്വാരകയിലേയ്ക്ക് കൊണ്ടുപോയി. അവിടെ അദ്ദേഹം ഒരു ക്ഷേത്രം നിർമ്മിച്ച് വിഗ്രഹം അവിടെ പ്രതിഷ്ഠിച്ചു. എന്നും അദ്ദേഹം ഇവിടെ വന്ന് പൂജ നടത്തുമായിരുന്നു. ഒടുവിൽ ദ്വാപരയുഗത്തിന്റെ അന്ത്യത്തിൽ ഭഗവാൻ സ്വർഗ്ഗാരോഹണത്തിനൊരുങ്ങുമ്പോൾ ഭക്തോത്തമനും ശിഷ്യനുമായ ഉദ്ധവരോട് ഇങ്ങനെ പറഞ്ഞു: 'ഉദ്ധവരേ, ഇന്നേയ്ക്ക് ഏഴാം ദിവസം ദ്വാരക സമുദ്രത്തിനടിയിലാകും. അതിൽ ദ്വാരക മുഴുവൻ നശിച്ചുപോകും. എന്നാൽ, നാലുജന്മങ്ങളിൽ ഞാനും എന്റെ മാതാപിതാക്കളും പൂജിച്ച പരമപവിത്രമായ വിഗ്രഹം മാത്രം അതിൽ നിന്ന് രക്ഷപ്പെട്ട് തിരമാലകൾക്കുമുകളിൽ പൊന്തിക്കിടക്കും. ആ വിഗ്രഹം താങ്കൾ ദേവഗുരുവായ ബൃഹസ്പതിയെ ഏൽപ്പിയ്ക്കണം. തുടർന്ന്, ശിഷ്ടകാലം തപസ്സനുഷ്ഠിയ്ക്കാനായി ബദരീകാശ്രമത്തിലേയ്ക്ക് പോകുക.' ഭഗവാൻ പറഞ്ഞതുപോലെ ദ്വാരക ഏഴാം ദിവസം സമുദ്രത്തിനടിയിലായി. ഉദ്ധവർ ഇതിനുമുമ്പുതന്നെ ശിഷ്ടകാലം തപസ്സനുഷ്ഠിയ്ക്കുന്നതിനായിബദരീകാശ്രമത്തിലേയ്ക്ക് പോയിക്കഴിഞ്ഞിരുന്നു. പോകുന്നതിനുമുമ്പ് അദ്ദേഹം ബൃഹസ്പതിയോട് ഇക്കാര്യം പറഞ്ഞു. ബൃഹസ്പതി എത്തുമ്പോഴേയ്ക്കും ദ്വാരക പൂർണ്ണമായും കടലടിച്ചുപോയിക്കഴിഞ്ഞിരുന്നു. എന്നാൽ അപ്പോൾത്തന്നെ നാലുജന്മങ്ങളിൽ ഭഗവാന്റെ മാതാപിതാക്കൾ പൂജിച്ച ദിവ്യവിഗ്രഹം കടൽവെള്ളത്തിൽ ഒഴുകിനടക്കുന്നത് അദ്ദേഹം കണ്ടു. പക്ഷേ അതെങ്ങനെയെടുക്കും എന്നറിയാതെ കുഴഞ്ഞ ബൃഹസ്പതി ഉടനെത്തന്നെ ശിഷ്യനായ വായുദേവനെ വിളിച്ചു. വായുദേവൻ പ്രത്യക്ഷപ്പെട്ട് തിരമാലകളിലൂടെ വിഗ്രഹം കരയ്ക്കെത്തിച്ചു. തുടർന്ന് വിഗ്രഹം പ്രതിഷ്ഠിയ്ക്കാൻ ഉചിതമായ സ്ഥാനം തേടി ആകാശമാർഗ്ഗേണ ഭാരതം മുഴുവൻ യാത്ര ചെയ്തു. ഒടുവിൽ ഭാർഗ്ഗവക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് കടലിനോടടുത്തായി അതിമനോഹരമായ ഒരു താമരപ്പൊയ്ക അവർ കാണാനിടയായി. ചുറ്റും പക്ഷികളുടെ കളകൂജനം. ഹരിതാഭ നിറഞ്ഞ അന്തരീക്ഷം. അതിനിടയിൽ അവർ ആകാശത്തുനിന്ന് ആ അത്ഭുതക്കാഴ്ച കണ്ടു: ലോകമാതാപിതാക്കളായ പാർവ്വതീപരമേശ്വരന്മാർ ആനന്ദതാണ്ഡവനൃത്തമാടുന്നു! ആ കാഴ്ച കണ്ടപ്പോൾതന്നെ അവർ താഴെയിറങ്ങി. ഇരുവരും പാർവ്വതീപരമേശ്വരന്മാരെ വന്ദിച്ചു. ശിവൻ മേൽപ്പറഞ്ഞ സ്ഥലത്തിന്റെ മാഹാത്മ്യം ബൃഹസ്പതിയ്ക്കും വായുദേവനും വിവരിച്ചുകൊടുത്തു: 'നമ്മൾ നിൽക്കുന്ന ഈ സ്ഥലം തന്നെയാണ് പരമപവിത്രമായ ഈ വിഷ്ണുവിഗ്രഹം പ്രതിഷ്ഠിയ്ക്കുന്നതിന് ഏറ്റവും ഉചിതമായ സ്ഥാനം. പണ്ട് ഇവിടെയാണ് പുണ്യവാന്മാരായ പ്രചേതസ്സുകൾ തപസ്സനുഷ്ഠിച്ചിരുന്നത്. അവർക്ക് ഞാൻ രുദ്രഗീതം ഉപദേശിച്ചതും ഇവിടെവച്ചാണ്. തുടർന്ന് പതിനായിരം വർഷം അവർ ഇവിടെ തപസ്സിരുന്നു. അവരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട മഹാവിഷ്ണു അവർക്ക് സർവ്വശ്രേയസ്സുകളും നൽകി. ബൃഹസ്പതേ, ദേവഗുരുവായ അങ്ങും അങ്ങയുടെ ശിഷ്യനായ വായുദേവനും ചേർന്ന് പ്രതിഷ്ഠ നടത്തുന്ന ഈ സ്ഥലം ഇനി 'ഗുരുവായൂർ' എന്നറിയപ്പെടും. കലികാലത്ത് ഭക്തർക്ക് അഭയമായി ഈ സങ്കേതം മാറും. ഞാൻ പാർവ്വതീദേവിയോടൊപ്പം അടുത്തുതന്നെ സ്വയംഭൂവായി അവതരിയ്ക്കുകയും ചെയ്യും.' ഇതു കേൾക്കേണ്ട താമസം ബൃഹസ്പതി ദേവശില്പിയായ വിശ്വകർമ്മാവിനെ വിളിച്ചു. അദ്ദേഹം ഉടനെത്തന്നെ പഞ്ചപ്രാകാരങ്ങളോടുകൂടിയ ഒരു മഹാക്ഷേത്രം പണികഴിപ്പിച്ചു. ബൃഹസ്പതിയും വായുദേവനും താന്ത്രികവിധിപ്രകാരം അവിടെ പ്രതിഷ്ഠ കഴിച്ചു. ഇന്ദ്രാദിദേവകൾ പുഷ്പവൃഷ്ടി ചൊരിഞ്ഞു. നാരദമഹർഷി സ്തുതിഗീതങ്ങൾ പാടി. ഈ മംഗളമുഹൂർത്തത്തിന് സാക്ഷിയാകാൻ നിന്ന പാർവ്വതീപരമേശ്വരന്മാർ അടുത്തുതന്നെയുള്ള മമ്മിയൂരിൽ സ്വയംഭൂവായി അവതരിച്ചു. അങ്ങനെ ഗുരുവും വായുവും ചേർന്ന് വിഷ്ണുപ്രതിഷ്ഠ നടത്തിയ പുണ്യഭൂമി ഗുരുവായൂരായും അവിടത്തെ ദേവൻ ഗുരുവായൂരപ്പനായും മാറി. വൈകുണ്ഠത്തിലേതുപോലെ ഭഗവാൻ ഇവിടെയും സർവ്വചൈതന്യസമ്പൂർണനായി വാഴുന്നതിനാൽ ഇവിടം ഭൂലോകവൈകുണ്ഠമാകുന്നു.' ഈ കഥ കേട്ടറിഞ്ഞ ജനമേജയൻ ഉടനെത്തന്നെ കുടുംബസമേതം ഗുരുവായൂരിലേക്ക് പുറപ്പെട്ടു. ഒരു വർഷം അദ്ദേഹം അവിടെ ഭജനമിരുന്നു. ഭജനത്തിനിടയിൽ അദ്ദേഹം മമ്മിയൂരിലും ദർശനം നടത്തി. തന്മൂലം ഏറെക്കാലം കഴിയും മുമ്പുതന്നെ അദ്ദേഹം കുഷ്ഠരോഗവിമുക്തി നേടി. പിന്നീട് ഏറെ വർഷക്കാലം അദ്ദേഹം അരോഗദൃഢഗാത്രനായി ജീവിച്ചു 🌷🙏🌷

Monday, July 06, 2020


Birthday ഒരു Deathday കൂടിയാണ്. ജനിക്കുമ്പോൾതന്നെ ഒരുവൻ മരിച്ചിരിക്കുന്നു, അഥവാ മരണത്തെ ഒപ്പം കൊണ്ടുനടക്കുന്നു. ഓരോ birthday ആഘോഷിക്കുമ്പോഴും deathdayയോട് കൂടുതൽകൂടുതൽ അടുത്തുകൊണ്ടിരിക്കുകയാണ്. ജ്ഞാനിക്ക് ഈ ശരീരം ഇപ്പഴേ മരിച്ചിരിക്കുന്നു; എന്നാൽ ജ്ഞാനി, ജഡത്തോട് യാതൊരു സംബന്ധവുമില്ലാതെ, സ്വയമേവ, ചൈതന്യത്തിൽ ചൈതന്യമായിട്ടിരിക്കുകയും ചെയ്യുന്നു. ജ്ഞാനിയെ സംബന്ധിച്ച് ജനനമരണങ്ങൾ വാസ്തവമല്ല. Sudha bharath

Sunday, July 05, 2020


സ്വാമി ശരണം search SEP 24 പുരാണ ചോദ്യ ഉത്തരങ്ങൾ - 13 ഭാഗം 13 ചോദ്യം 1) ഒറ്റതിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു? 2) രണ്ടു തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു? 3) മൂന്നു തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു? 4) നാല് തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു? 5) അഞ്ച് തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു? 6) കാർത്തിക നക്ഷത്രത്തിന്റെ ദേവത ആരാണ്? 7) കാർത്തിക നക്ഷത്ര ദിവസം ഗൃഹത്തിൽ ഏത് വിളക്കാണ് കൊളുത്തേണ്ടത്? 8) അഗ്നിയെ സ്തുതിച്ചുകൊണ്ട് തുടങ്ങുന്ന ലോകത്തിലെ ആദ്യത്തെ ഗ്രന്ഥം ഏത്? 9) ദീപം എന്ന പദം രൂപംകൊണ്ടത് എങ്ങിനെ? 10) വിളക്കിൽ ദീപം എരിയുമ്പോൾ സൂക്ഷ്മമായി ധ്വനിക്കുന്ന നാദം ഏത്? 11) ദീപങ്ങൾക്ക് മാത്രമായി ആഘോഷിക്കുന്ന ഉത്സവം ഏത്? 12) വിളക്കിനെ രണ്ടായി തരംതിരിച്ചാൽ അവക്ക് പറയുന്ന പേര് എന്ത്? 13) പൂജാകാര്യങ്ങളിൽ ഉപയോഗിക്കാൻ പാടില്ലാത്ത വിളക്ക് ഏത്? 14) നിലവിളക്ക് കൊളുത്തുന്ന രണ്ടു സമയങ്ങൾ ഏത്? 15) ബ്രാഹ്മ മുഹൂർത്തത്തിൽ നിലവിളക്ക് കത്തിച്ചാൽ ഉണ്ടാകുന്ന ഗുണം എന്ത്? 16) ഗോധൂളി മുഹൂർത്തത്തിൽ വിളക്ക് കത്തിച്ചാൽ ഉണ്ടാകുന്ന ഗുണം എന്ത്? 17) ശുഭകരമായിരിക്കുന്ന ദീപജ്വാലയുടെ ലക്ഷണം എന്ത്? 18) അശുഭകരമായിരിക്കുന്ന ദീപജ്വാലയുടെ ലക്ഷണം എന്ത്? 19) നിലവിളക്ക് കൊളുത്തുമ്പോൾ ആദ്യം ഏത് ദിക്കിൽ നിന്ന് തുടങ്ങണം? 20) ദീപം അണയ്ക്കാൻ ഉത്തമമായി കരുതുന്ന മാർഗ്ഗം ഏത്? 21) തള്ളവിരൽ പഞ്ചഭൂതങ്ങളിൽ എന്തിനെ കുറിക്കുന്നു? 22) ചൂണ്ടവിരൽ പഞ്ചഭൂതങ്ങളിൽ എന്തിനെ കുറിക്കുന്നു? 23) പെരുവിരൽ പഞ്ചഭൂതങ്ങളിൽ എന്തിനെ കുറിക്കുന്നു? 24) മോതിരവിരൽ പഞ്ചഭൂതങ്ങളിൽ എന്തിനെ കുറിക്കുന്നു? 25) ചെറുവിരൽ പഞ്ചഭൂതങ്ങളിൽ എന്തിനെ കുറിക്കുന്നു? 26) പഞ്ചഭൂതങ്ങളിൽ ജലത്തിന്റെ അധിദേവൻ ആരാണ്? 27) പഞ്ചഭൂതങ്ങളിൽ ഭൂമിയുടെ അധിദേവൻ ആരാണ്? 28) പഞ്ചഭൂതങ്ങളിൽ അഗ്നിയുടെ അധിദേവൻ ആരാണ്? 29) പഞ്ചഭൂതങ്ങളിൽ വായുവിന്റെ അധിദേവൻ ആരാണ്? 30) പഞ്ചഭൂതങ്ങളിൽ ആകാശത്തിന്റെ അധിദേവൻ ആരാണ്? 31) പഞ്ചോപചാരപൂജയിൽ ഭൂമിയുടെ പ്രതീകമായി സമർപ്പിക്കുന്നത് എന്ത്? 32) പൂജയിൽ ജലത്തിന്റെ പ്രതീകമായി സമർപ്പിക്കുന്നത് എന്ത്? 33) പൂജയിൽ പഞ്ചഭൂതാത്മകമായ അഗ്നിയുടെ പ്രതീകമായി സമർപ്പിക്കുന്നത് എന്ത്‌? 34) പൂജയിൽ വായുഭൂതത്തിന്റെ പ്രതീകമായി സമർപ്പിക്കുന്നത് എന്ത്? 35) പൂജയിൽ ആകാശ ഭൂതത്തിന്റെ പ്രതീകമായി സമർപ്പിക്കുന്നത് എന്ത്? 36) പഞ്ചഭൂതങ്ങളിൽ ഭൂമിയുടെ നിറവും ആകൃതിയും എന്താണ്? 37) പഞ്ചഭൂതങ്ങളിൽ ജലത്തിന്റെ നിറവും ആകൃതിയും എന്താണ്? 38) പഞ്ചഭൂതങ്ങളിൽ അഗ്നിയുടെ നിറവും ആകൃതിയും എന്താണ്? 39) പഞ്ചഭൂതങ്ങളിൽ വായുവിന്റെ നിറവും ആകൃതിയും എന്താണ്? 40) പഞ്ചഭൂതങ്ങളിൽ ആകാശത്തിന്റെ നിറവും ആകൃതിയും എന്താണ്? 41) ശരീരത്തിൽ പാദം മുതൽ മുട്ടുവരെയുള്ള സ്ഥാനം പഞ്ചഭൂതങ്ങളിൽ ഏതാണ്? 42) ശരീരത്തിൽ മുട്ട് മുതൽ ഗുദം വരേയുള്ള സ്ഥാനം പഞ്ചഭൂതങ്ങളിൽ ഏതാണ്? 43) ശരീരത്തിൽ ഗുദം മുതൽ ഹൃദയം വരേയുള്ള സ്ഥാനം പഞ്ചഭൂതങ്ങളിൽ ഏതാണ്? 44) ശരീരത്തിൽ ഹൃദയം മുതൽ ഭ്രൂമദ്ധ്യം വരേയുള്ള സ്ഥാനം പഞ്ചഭൂതങ്ങളിൽ ഏതാണ്? 45) ശരീരത്തിൽ ഭ്രൂമദ്ധ്യം മുതൽ മൂർദ്ധാവുവരെയുള്ള സ്ഥാനം പഞ്ചഭൂതങ്ങളിൽ ഏതാണ്? 46) പഞ്ചഭൂതങ്ങൾ എത്ര എണ്ണം ഉണ്ട്? 47) പഞ്ചഭൂതങ്ങൾ ഏതെല്ലാം? 48) സന്ധ്യാസമയത്ത് പഞ്ചേന്ദ്രിയങ്ങൾക്ക് ഉണർവു നൽകുന്ന ക്ഷേത്ര ചടങ്ങ് ഏത്? 49) പഞ്ചോപചാര മുദ്രകൾ ഏതെല്ലാം? 50) നാഗവും ഗണപതിയും തമ്മിലുള്ള ബന്ധം എന്ത്? 51) സർപ്പം ഏത് പേരിലാണ് ഗണപതിയുടെ അരഞ്ഞാണമായി വിളങ്ങുന്നത്? 52) മഹാവിഷ്ണുവും, സർപ്പവുമായുള്ള ബന്ധം എന്ത്? 53) ശിവനും സർപ്പവും തമ്മിലുള്ള ബന്ധം എന്ത്? 54) പാലാഴി മഥനത്തിന് കയറാക്കിയതാരെയാണ്? 55) സർപ്പങ്ങളുടെ മാതാവ് ആരാണ്? 56) സർപ്പങ്ങളുടെ ഉത്സവമായ നാഗപഞ്ചമി ഏത് മാസത്തിലാണ്? 57) ഗരുഡനും സർപ്പങ്ങളും രമ്യതയിലായിവരുന്ന ദിവസം ഏത്? 58) നാഗ പ്രീതിയ്ക്കായി ചെയ്യുന്ന കർമ്മങ്ങൾ ഏതെല്ലാം? 59) സർപ്പക്കാവിലെ നാഗവിഗ്രഹങ്ങളിൽ കാണപ്പെടുന്ന ഫണങ്ങളുടെ എണ്ണം എത്ര? 60) സർപ്പക്കാവുകളിൽ ആരാധിയ്ക്കുന്ന കല്ലിന് പറയുന്ന പേര് എന്ത്? 61) ബുദ്ധശാസനകളുടെ കാവൽക്കാരായി കരുതപ്പെടുന്നത് ആരെയാണ്? 62) ശത്രു നിഗ്രഹത്തിനായി അയക്കുന്ന ഒരു അസ്ത്രം ഏത്? 63) സർപ്പങ്ങളുമായി ബന്ധമുള്ള പേരുകേട്ട ഇല്ലം ഏത്? 64) കേരളത്തിലെ പ്രധാനപ്പെട്ട നാഗാരാധന ക്ഷേത്രം ഏത്? 65) ദശാവതാരങ്ങളിൽ ആരുടെ ആത്മാവാണ് നാഗമായി രൂപാന്തരപ്പെട്ടത്? 66) നാഗങ്ങളെ സ്തുതിച്ചുകൊണ്ട് പാട്ടുപാടി നടന്നിരുന്ന വിഭാഗം ഏത്? 67) ഗാർഗ്ഗമുനി തന്റെ അറിവ് സമ്പാദിച്ചത് ആരിൽ നിന്നാണ്? 68) ശിവ ശരീരത്തിൽ അണിയുന്ന പൂണൂൽ നാഗങ്ങളിൽ ഏത് പേരിൽ അറിയപ്പെടുന്നു? 69) അഷ്ടനാഗങ്ങൾ ഏതെല്ലാം? 70) ശിവ ശരീരത്തിൽ അണിയുന്ന കുണ്ഡലങ്ങൾ നാഗങ്ങളിൽ ഏത് പേരിൽ അറിയപ്പെടുന്നു? 71) ശിവ ശരീരത്തിൽ അണിയുന്ന വളകൾ നാഗങ്ങളിൽ ഏത് പേരിൽ അറിയുന്നു? 72) നാഗപ്രീതിയ്ക്കുവേണ്ടി പുള്ളൂവർ പാടുവാൻ ഉപയോഗിക്കുന്ന വാദ്യങ്ങൾ ഏവ? 73) സർപ്പവുമായി ബന്ധപ്പെട്ട അനുഷ്ഠാനത്തെ വിളിക്കുന്ന പേര് എന്ത്? 74) സർപ്പോത്സവത്തിൽ പ്രീതിപ്പെടുത്തുന്ന നാഗങ്ങൾ ഏവ? 75) അഷ്ടനാഗങ്ങളെ എത്രയായി തരംതിരിച്ചിരിക്കുന്നു? 76) നാഗാരാധനബന്ധമുള്ള സ്ഥലനാമങ്ങൾ ഏവ? 77) ദേവവൃക്ഷം എന്നറിയപ്പെടുന്ന വൃക്ഷം ഏത്? 78) അരയാലിന്റെ അടിഭാഗത്ത് കുടികൊള്ളുന്ന ദേവൻ ആരാണ്? 79) അരയാലിന്റെ മദ്ധ്യഭാഗത്ത് കുടികൊള്ളുന്ന ദേവൻ ആരാണ്? 80) അരയാലിന്റെ അഗ്രഭാഗത്ത് കുടികൊള്ളുന്ന ദേവൻ ആരാണ്? 81) ബുദ്ധിയുടെ വൃക്ഷം ഏത്? 82) മസ്തിഷ്ക്കത്തിലുള്ള ബുദ്ധികേന്ദ്രത്തെ ഉദ്ദീപിക്കുന്ന അയോണുകളെ ഏറ്റവുമധികം പുറത്തേക്ക് വിടാൻ കഴിയുന്ന വൃക്ഷം ഏത്? 83) അരയാലിന്റെ രണ്ട് ഗുണവിശേഷങ്ങൾ ഏത്? 84) ഏറ്റവും കൂടുതൽ ഓക്സിജൻ പുറത്തുവിടുന്ന വൃക്ഷം ഏത്? 85) സന്ധ്യാ നേരത്ത് ആൽമര പ്രദക്ഷിണത്തിന് വിധിയുണ്ടോ? 86) ഉച്ചയ്ക്ക് ശേഷം ആൽമരത്തിൽ നിന്ന് പുറത്തുവിടുന്ന വാതകം ഏത്? 87) അരയാലിന്റെ വധു ഏത് വൃക്ഷമാണ്‌? 88) ഏത് വൃക്ഷചുവട്ടിലാണ് പത്മാസനത്തിലിരുന്ന് ശ്രീകൃഷ്ണൻ സമാധിയായത്? 89) അരയാലിനെ 108 പ്രാവശ്യം പ്രദക്ഷിണം ചെയ്യുന്ന പതിവ് ഏത് ദിവസത്തിലാണ്? 90) പേരാലുമായി ബന്ധപ്പെട്ട ദേവൻ ആരാണ്? 91) മഹാഭാണ്ഡീരം എന്ന പേരാലിൻ ചുവട്ടിൽ വെച്ച് ഉപദേശിച്ച ഉപനിഷത്ത് ഏതാണ്? 92) ശ്രീരാമൻ അച്ഛനായ ദശരഥന്റെ ശ്രാദ്ധം നടത്തിയതെന്നു വിശ്വസിക്കുന്ന വൃക്ഷം ഏത്? 93) വൃക്ഷങ്ങൾ നടുന്നതിൽ ഗൃഹത്തിന്റെ ഏത് വശമാണ് അരയാലിന് ഉത്തമമായിട്ടുള്ളത്‌? 94) ഗ്രാമങ്ങളിൽ ഉണ്ടാകുന്ന തർക്കങ്ങൾക്ക്‌ പഴയകാലങ്ങളിൽ ഏത് വൃക്ഷത്തിന്റെ ചുവട്ടിൽ വച്ചാണ് പരിഹാരം കണ്ടിരുന്നത്? 95) ഉദ്ദാലകമഹർഷി പുത്രനായ ശ്വേതകേതുവിന് ബ്രഹ്മതത്വം പഠിപ്പിക്കുവാൻ പരീക്ഷണ വസ്തുവായി തെരഞ്ഞെടുത്തത് എന്താണ്? 96) മൃത്യുജ്ഞയ ഹോമത്തിന് ഏത് വൃക്ഷത്തിന്റെ മൊട്ടാണ് ഉപയോഗിക്കുന്നത്? പേരാലിന്റെ മൊട്ട് 97) അരയാലിനോട് ബന്ധപ്പെട്ട രണ്ടു വ്രതങ്ങൾ ഏതെല്ലാം? 98) വനവാസക്കാലത്ത് ശ്രീരാമന്റെയും ലക്ഷ്മണന്റെയും മുടി ജടയാക്കാനായി ഉപയോഗിച്ചിരിക്കുന്നത് എന്ത്? 99) അരയാലിനോട് ബന്ധപ്പെട്ട പൂജയ്ക്ക് പറയുന്ന പേര് എന്ത്? 100) വധുവിന്റെ കഴുത്തിൽ അണിയുന്ന പ്രസിദ്ധമായ താലി ഏത്? 101) ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടികയറുമ്പോൾ മാവിലയോടുകൂടി കൂട്ടികെട്ടുന്ന ഇല ഏതാണ്? 102) കൂവളത്തിലെ ദളങ്ങളുടെ എണ്ണം എത്ര? 103) കൂവളത്തിലെ മൂന്ന് ഇലകൾ എന്തിനെ പ്രതിനിധീകരിക്കുന്നു? 104) കൂവളത്തില കൊണ്ട് ഏത് ദേവനെയാണ് അർച്ചന ചെയ്യുന്നത്? 105) ദൈവസന്നിധിയിൽ ഇതളുകൾ അടർത്താതെ അർപ്പിക്കുന്നത്‌ എന്ത്? ഉത്തരം 1) - 2) - 3) - 4) - 5) - 6) അഗ്നി 7) പഞ്ചമുഖ നെയ്യ് വിളക്ക് 8) ഋഗ്വേദം 9) ദീയതേ ദീർഘമായുഷ്യം എന്നതിലെ "ദി" ശബ്ദവും പാതി മൃത്യോർഗ്ഗതാത്ഭയാൽ എന്നതിലെ "പ" ശബ്ദവും കൂടി ചേർന്ന് ദീപം എന്ന പദം രൂപം കൊണ്ടു 10) ഓംകാരം 11) ദീപാവലി 12) അലങ്കാര വിളക്ക്, അനുഷ്ഠാനവിളക്ക് 13) അലങ്കാര വിളക്ക് 14) ബ്രാഹ്മ മുഹൂർത്തം, ഗോധൂളി മുഹൂർത്തം 15) വിദ്യാപ്രാപ്തി 16) ഐശ്വര്യം 17) വിറയലില്ലാത്ത നല്ല പ്രകാശത്തോടെ നിശബ്ദമായി സ്വർണ്ണ നിറത്തോടെ കത്തുന്നത് 18) വിറയലോടും, ഇരട്ടജ്വാലയോടും ശബ്ദത്തോടും മുനിഞ്ഞു കത്തുന്നതും 19) കിഴക്ക് നിന്ന് പ്രദക്ഷിണമായി കൊളുത്തണം 20) വസ്ത്രംകൊണ്ട് വീശികെടുത്തുന്നതോ, പുഷ്പം ഉപയോഗിച്ച് അണയ്ക്കുന്നതോ ഉത്തമമാണ് 21) ആകാശം 22) വായു 23) അഗ്നി 24) ജലം 25) ഭൂമി 26) വിഷ്ണു 27) ബ്രഹ്മാവ്‌ 28) ശിവൻ 29) രുദ്രൻ 30) സദാശിവൻ 31) ചന്ദനം 32) നിവേദ്യം 33) ദീപം 34) ധൂപം 35) പുഷ്പം 36) പച്ച, ചതുരാകൃതി 37) നീല, വൃത്താകൃതി 38) ചുവപ്പ്, ത്രികോണം 39) ഇളംമഞ്ഞ, നേർത്ത ചന്ദ്രക്കല 40) വെളുപ്പ്‌, ബിന്ദു 41) ഭൂമിസ്ഥാനം 42) ജലസ്ഥാനം 43) അഗ്നിസ്ഥാനം 44) വായുസ്ഥാനം 45) ആകാശസ്ഥാനം 46) അഞ്ച് (5) 47) ഭൂമി, വായു, ആകാശം, അഗ്നി, ജലം 48) ദീപാരാധന 49) ഗന്ധമുദ്ര, പുഷ്പമുദ്ര, ധൂപമുദ്ര, ദീപമുദ്ര, അമൃതമുദ്ര 50) ഗണപതിയുടെ അരഞ്ഞാണമാണ് നാഗം 51) ഉദരബന്ധനം എന്ന പേരിൽ 52) അനന്തൻ എന്ന സർപ്പത്തിന്റെ പുറത്താണ് മഹാവിഷ്ണു ശയിക്കുന്നത് 53) സർപ്പത്തെ ശിവൻ ആഭരണമായി ധരിക്കുന്നു 54) വാസുകി എന്ന സർപ്പത്തെ 55) കശ്യപമുനിയുടെ ഭാര്യയായ കദ്രു 56) ശ്രാവണമാസത്തിൽ 57) നാഗപഞ്ചമി ദിവസം 58) നൂറും പാലും, സർപ്പബലി, സർപ്പപാട്ട് 59) 1, 3, 5, 7 60) ചിത്രകൂട കല്ല്‌ 61) നാഗങ്ങൾ 62) നാഗാസ്ത്രം 63) പാമ്പുമേക്കാട്ട് 64) മണ്ണാറശാല ക്ഷേത്രം 65) ബലരാമൻ 66) പുള്ളുവന്മാർ 67) ശേഷനാഗനിൽ നിന്ന് 68) ശേഷൻ 69) അനന്തൻ, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഖൻ, ഗുളികൻ, പത്മൻ, മഹാപത്മൻ 70) പേനമൻ, പിംഗളൻ 71) അശ്വരൻ, തക്ഷകൻ 72) വീണ, കുടം, കൈമണി 73) സർപ്പോത്സവം 74) നാഗരാജാവ്, നാഗയക്ഷി, സർപ്പയക്തി, മണിനാഗം, കുഴിനാഗം, കരിനാഗം, എരിനാഗം, പറനാഗം 75) ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര എന്നിങ്ങനെ നാലായി തരം തരംതിരിച്ചിരിക്കുന്നു 76) നാഗപ്പൂർ, നാഗപട്ടണം, നാഗർക്കോവിൽ, നാഗാലാന്റ് 77) അരയാൽ 78) ബ്രഹ്മാവ്‌ 79) മഹാവിഷ്ണു 80) ശിവൻ 81) അരയാൽ 82) അരയാൽ 83) മറ്റു മരങ്ങളേക്കാൾ അന്തരീക്ഷവായുവിനെ ശുദ്ധീകരിക്കുവാനുള്ള കഴിവ് അരയാലിനുണ്ട്. ശുദ്ധജലത്തെ ശേഖരിച്ചു നിറുത്തുവാനുള്ള കഴിവ് അരയാലിനുണ്ട് 84) അരയാൽ 85) ഇല്ല 86) കാർബണ്‍ഡയോക്സൈഡ് 87) ആര്യവേപ്പ് 88) അരയാൽ 89) അമാസോമവാരം (തിങ്കളാഴ്ചയും അമാവാസിയും ചേർന്ന് വരുന്ന ദിവസം) 90) ദക്ഷിണാമൂർത്തി 91) ദക്ഷിണാമൂർത്ത്യുപനിഷത്ത് 92) പ്രയാഗയിലെ പേരാലിൻ ചുവട്ടിൽ 93) ഗൃഹത്തിന്റെ പടിഞ്ഞാറ് വശം 94) അരയാൽ 95) പേരാൽ വൃക്ഷം 96) 97) അശ്വത്ഥവ്രതം, അശ്വത്ഥോപനയന വ്രതം 98) വടക്ഷീരം (അരയാൽക്കറ) 99) അശ്വത്ഥനാരായണ പൂജ 100) ആലിലത്താലി 101) ആലില 102) മൂന്ന് (3) 103) ശിവന്റെ മൂന്ന് കണ്ണുകളെ പ്രതിനിധീകരിക്കുന്നു 104) ശിവനെ 105) കൂവളത്തില Posted 24th September 2019 by Mohan 0 Add a comment Loading

Saturday, July 04, 2020


*_ലോകത്തിലെ ചെറിയ രാജ്യങ്ങള്‍_* 🏮ഭൂമിയില്‍ ആകെ വലുതും ചെറുതുമായ 195 രാജ്യങ്ങളുണ്ടെന്നാണ് കണക്ക്. ലോകത്തിലെ ഏറ്റവും ചെറിയ 10 രാജ്യങ്ങള്‍ ഒന്നിച്ചുചേര്‍ന്നാല്‍, ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമായ ഗോവയെക്കാള്‍ ചെറുതായിരിക്കുമെന്നു കേട്ടിട്ട് അദ്ഭുതം തോന്നുന്നുണ്ടോ? അത്തരം ചില കുഞ്ഞന്‍ രാജ്യങ്ങളെക്കുറിച്ചു പറയാം. 🌟 *മാള്‍ട്ട* 🏮മെഡിറ്ററേനിയന്‍ കടലില്‍ സിസിലിയുടെയും നോര്‍ത്ത് ആഫ്രിക്കയുടെയും മധ്യത്തിലുള്ള, യൂറോപ്പിലെ ഒരു ദ്വീപ് രാജ്യമാണ് മാള്‍ട്ട. 7000 വര്‍ഷത്തെ പഴക്കമുള്ള ഈ രാജ്യത്ത് കൂറ്റന്‍ ക്ഷേത്രങ്ങള്‍, റോമന്‍ കെട്ടിടങ്ങള്‍, നോര്‍മന്‍ പള്ളികള്‍ എന്നിവയൊക്കെ കാണാം. തലസ്ഥാനമായ വലേറ്റ 2018-ല്‍ യൂറോപ്പിലെ സാംസ്‌കാരിക തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക് ഓഫ് മാള്‍ട്ടയില്‍ കോമിനോ, ഗോസോ, മാള്‍ട്ട എന്നിമൂന്ന് ദ്വീപുകളുണ്ട്. സൂര്യപ്രകാശമേറിയ കാലാവസ്ഥ, ആകര്‍ഷകമായ ബീച്ചുകള്‍ എന്നിങ്ങനെ നീളുന്നു മാള്‍ട്ടയിലെ ആകര്‍ഷണങ്ങള്‍. 🌟 *സെന്‍റ് കിറ്റ്സും നെവിസും* 🏮ഫെഡറേഷന്‍ ഓഫ് സെയ്ന്റ് ക്രിസ്റ്റഫര്‍ ആന്‍ഡ് നെവിസ് എന്നാണ് ഔദോഗികമായി ഈ രാജ്യം അറിയപ്പെടുന്നത്. വെസ്റ്റ് ഇന്‍ഡീസ് ദ്വീപ് സമൂഹത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപ് രാഷ്ട്രമാണിത്. യൂറോപ്യന്മാര്‍ കൈവശപ്പെടുത്തിയ ആദ്യത്തെ ദ്വീപുകളിലൊന്നായ രാജ്യത്തെ സമ്ബദ്‌വ്യവസ്ഥ പ്രധാനമായും ടൂറിസത്തെയും ചെറുകിട ഉല്‍‌പാദന വ്യവസായത്തെയും കൃഷിയെയും ആശ്രയിച്ചിരിക്കുന്നു. അതിമനോഹരമായ സമുദ്രജീവിതം കാരണം, സെന്റ് കിറ്റ്സും നെവിസും മുങ്ങല്‍ വിദഗ്ധരുടെ പ്രിയസ്ഥലമാണ്. ഈ ദ്വീപിന്റെ ഉള്‍നാടന്‍ യാത്രയിലൂടെ, നിര്‍ജീവമായ അഗ്നിപര്‍വതം മൗണ്ട് ലിയാമുഗയും ഗര്‍ത്തതടാകവുമെല്ലാം കാണാം. 🌟 *മാര്‍ഷല്‍ ഐലന്‍ഡ്* 🏮മധ്യ പസഫിക് സമുദ്രത്തിലെ അഗ്നിപര്‍വത ദ്വീപുകളുടെയും പവിഴപ്പുറ്റുകളുടേയും ഒരു ശൃംഖലയായി, ഫിലിപ്പീന്‍സിനും ഹവായിക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന കുഞ്ഞു രാജ്യമാണ് മാര്‍ഷല്‍ ഐലന്‍ഡ്.അവിശ്വസനീയമാംവിധം ജൈവവൈവിധ്യമുള്ള പ്രദേശമാണ് റിപ്പബ്ലിക് ഓഫ് മാര്‍ഷല്‍ ദ്വീപുകള്‍, 800 ലധികം മത്സ്യങ്ങളും 160 പവിഴങ്ങളും ഇവിടുത്തെ അപൂര്‍വതകളാണ്. 2019 ലെ ഏറ്റവും പുതിയ കണക്ക പ്രകാരം 60,000 ല്‍ താഴെയാണ് ഇവിടുത്തെ ജനസംഖ്യ. 🌟 *ലിക്റ്റന്‍സ്റ്റൈന്‍* 🏮പൂര്‍ണമായും കരയാല്‍ ചുറ്റപ്പെട്ട ഈ ആല്‍പൈന്‍ രാജ്യം പടിഞ്ഞാറ് സ്വിറ്റ്സര്‍ലന്‍ഡുമായും കിഴക്ക് ഓസ്ട്രിയയുമായും അതിര്‍ത്തി പങ്കിടുന്നു. പടിഞ്ഞാറന്‍ യൂറോപ്പിലെ നാലാമത്തെ ചെറിയ രാജ്യമാണ് ലിക്റ്റന്‍സ്റ്റൈന്‍. യൂറോപ്പിലെ ഒരു പ്രധാന വിനോദ സഞ്ചാര മേഖല കൂടിയാണിത്. ശ്രദ്ധേയമായ മധ്യകാല കോട്ടകള്‍, ആകര്‍ഷകമായ ഗ്രാമങ്ങള്‍, ആല്‍പൈന്‍ ലാന്‍ഡ്സ്കേപ്പുകള്‍ എന്നിവയിലൂടെയാണ് ലിക്റ്റന്‍‌സ്റ്റൈന്‍ പ്രധാനമായും അറിയപ്പെടുന്നത്. മാള്‍ട്ടയില്‍നിന്ന തികച്ചും വിഭിന്നമായി, ജനസാന്ദ്രത കുറഞ്ഞ രാജ്യങ്ങളിലൊന്നാണിത്. വളരെ ഉയര്‍ന്ന ജിഡിപിയാണ് രാജ്യത്തിന്റേത്. 🌟 *നൗറു* 🏮ഏറ്റവും ചെറിയരാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനമുള്ള രാജ്യമാണ് നൗറു. പസിഫിക്കിന്റെ മധ്യഭാഗത്താണ് നൗറു. ഔദ്യോഗികമായി ഒരു തലസ്‌ഥാനമോ പൊതുഗതാഗത സൗകര്യങ്ങളോ ഈ നാട്ടിലില്ല. ആകെ 25 കിലോമീറ്ററിനുള്ളില്‍ ഒതുങ്ങുന്ന റോഡുകളാണ് രാജ്യത്ത് ഉള്ളത്. സ്വകാര്യ വാഹനങ്ങള്‍ മാത്രമേ നിരത്തില്‍ കാണൂ. പതിമൂവായിരം ജനങ്ങള്‍ താമസിക്കുന്ന ഈ ചെറുരാജ്യത്തിന്റെ വിസ്തീര്‍ണ്ണം 21 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ്. 🏮കഴിഞ്ഞ കാലങ്ങളില്‍, ഫോസ്ഫേറ്റ് ഖനനം വലിയ തോതില്‍ ഇവിടെ നടന്നിരുന്നു. എന്നാല്‍ ഇന്ന് ഫോസ്ഫേറ്റ് നിക്ഷേപം കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ നൗറുവിലെ തൊഴിലില്ലായ്മ 90% ആയി വര്‍ധിച്ചിരിക്കുകയാണ്. വിനോദസഞ്ചാരികളെ സംബന്ധിച്ചിടത്തോളം ശാന്തമായ ഒരിടമാണെങ്കിലും ഈ ചെറിയ ദ്വീപിനെക്കുറിച്ചുള്ള മറ്റൊരു അദ്ഭുതകരമായ വസ്തുത അമിതവണ്ണനിരക്കാണ്, 97% പുരുഷന്മാരും 93% സ്ത്രീകളും അമിതവണ്ണമുള്ളവരാണ്. ഇതു കാരണം, ലോകത്തിലെ ഏറ്റവും പൊണ്ണത്തടിയുള്ള ആളുകളുള്ള രാജ്യമായി നൗറു മുദ്രകുത്തപ്പെട്ടിരിക്കുന്നു. 🌟 *മൊണാക്കോ* 🏮ബെല്ലെ-എപോക്ക് കാസിനോ, ആഡംബര ബുട്ടിക്കുകള്‍, യാച്ച്‌-ലൈന്‍ഡ് ഹാര്‍ബര്‍ എന്നിവയൊക്കെയാണ് പടിഞ്ഞാറന്‍ യൂറോപ്പിലെ ഒരു ചെറിയ രാജ്യമായ മൊണാക്കോയിലെ ആകര്‍ഷണങ്ങള്‍. ഏറ്റവും കുറഞ്ഞ ദാരിദ്ര്യ നിരക്കുള്ള രാജ്യമാണ് മൊണാക്കോ. ജനസംഖ്യയുടെ സിംഹഭാഗവും കോടീശ്വരന്മാരാണ്. പൂര്‍വ ദിക്കില്‍ മെഡിറ്ററേനിയന്‍ കടല്‍ മൊണാക്കോയുടെ തീരങ്ങളോട് ചേരുന്നു. 2 കിലോമീറ്റര്‍ വിസ്തൃതിയും 40,000 ത്തോളം ജനസംഖ്യയും കണക്കിലെടുത്ത് മൊണാക്കോ ഏറ്റവും തിരക്കേറിയ രാജ്യങ്ങളിലൊന്നായി മാള്‍ട്ടയുമായി കൈകോര്‍ക്കുന്നു. 🌟 *വത്തിക്കാന്‍ സിറ്റി* 🏮റോമന്‍ കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാന്‍ നഗരം വലുപ്പത്തിലും ജനസംഖ്യയിലും ലോകത്തെ ഏറ്റവും ചെറിയ രാജ്യമാണ്. ഇറ്റലിയുടെ ഉള്ളില്‍ സ്ഥിതി ചെയ്യുന്ന ഒരു പരമാധികാരരാഷ്ട്രമാണ് വത്തിക്കാന്‍. സെന്റ് പീറ്റേഴ്സ് ബസലിക്ക, സിസ്റ്റീന്‍ ചാപ്പല്‍, വത്തിക്കാന്‍ മ്യൂസിയം തുടങ്ങിയ ചരിത്ര പ്രസിദ്ധമായ നിരവധി സ്ഥലങ്ങള്‍ ഇവിടെയുണ്ട്. 110 ഏക്കര്‍ വിസ്തൃതിയുള്ള ഈ രാജ്യത്തിന്റെ ജനസംഖ്യ 1000 ല്‍ താഴെ മാത്രമാണ്. ജനസംഖ്യയിലും വിസ്തൃതിയിലും ഏറ്റവും ചെറിയ രാജ്യമെന്നറിയപ്പെടുന്നത് വത്തിക്കാന്‍ സിറ്റിയാണ്. 300 മീറ്റര്‍ മാത്രം നീളമുള്ള ഏറ്റവും ചെറിയ റെയില്‍വേ ശൃംഖല ഈ രാജ്യത്തിന് സ്വന്തമായുണ്ട്. പണമിടപാട് ലാറ്റിനില്‍ ചെയ്യാന്‍ സൗകര്യമുള്ള ലോകത്തെ ഏക എടിഎമ്മും ഇവിടെയാണ്.