Thursday, October 25, 2018

*ശ്രീ അയ്യപ്പചരിതം ഭാഗം - ഒന്ന് -*
ⓂⓂⓂⓂⓂⓂⓂⓂⓂⓂ
ശ്രീമാന്‍ നാരായണന്‍റെ ദശാവതാരങ്ങളില്‍ ,നരസിംഹം. വാമന, പരശുരാമന്‍ തുടങ്ങിയ മൂന്നവതാരങ്ങള്‍ ഉദ്ഭൂതമായ പുണ്യഭൂമിയാണ് കേരളം .പരശുരാമന്‍ ശ്രീ ധര്‍മശാസ്താ ക്ഷേത്രങ്ങള്‍ കേരളത്തിന്‍റെ ഗിരിശൃംഗങ്ങളിലും,ദേവീ ക്ഷേത്രങ്ങള്‍ തീരപ്രദേശങ്ങളിലും ആണ് സ്ഥാപിച്ചത് .അങ്ങിനെ പരശുരാമാനാല്‍ സ്ഥാപിതമായ ക്ഷേത്രങ്ങളില്‍ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം വളരെ പ്രാധാന്യമര്‍ഹിക്കുന്നു .
ഒരിക്കല്‍ കരംഭന്‍ , രംഭന്‍ എന്നും പേരുകളുള്ള രണ്ടു അസുര സഹോദരന്മാര്‍ ജീവിച്ചിരുന്നു .അതില്‍ രംഭന്‍റെ പുത്രനായ മഹിഷാസുരന്‍ ബ്രഹ്മദേവനെ പ്രീതിപ്പെടുത്തുന്നതിനായ് കഠിനതപസ്സ് അനുഷ്ഠിച്ചു.തപസ്സില്‍ പ്രീതനായ ബ്രഹ്മദേവന്‍ഇഷ്ടവരം ദാനം ചെയ്യുന്നതിനായ്‌ പ്രത്യക്ഷനായി. മഹിഷാസുരന്‍ ബ്രഹ്മദേവനോട് അപേക്ഷിച്ചത് ,താന്‍ഭൂമിയിലുള്ള ആരാലും വധിക്കപ്പെടരുത് എന്ന വരം ആയിരുന്നു. ഈ വരപ്രാപ്തിയില്‍ അഹന്തപൂണ്ട മഹിഷാസുരന്‍ഭൂലോകത്തില്‍ മാനവരെയും ദേവലോകത്തില്‍ ദേവന്മാരെയും കഠിനമായി പീഠിപ്പിക്കുവാന്‍ ആരംഭിച്ചു .ഈ പീഠനം മാനവര്‍ക്കും ദേവന്മാര്‍ക്കും സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു . .
മഹിഷാസുരന്‍റെ പീഠനം സഹിക്കവയ്യാതെ , ബ്രഹ്മാവിഷ്ണു മഹേശ്വരന്മാരാല്‍ സൃഷ്ടിക്കപ്പെട്ട ദുര്‍ഗ്ഗാദേവിയുടെ അവതാരമായ ചണ്ഡികാദേവിയോട് മഹിഷാസുര നിഗ്രഹം നടത്തണമെന്ന് ദേവന്മാര്‍ അപേക്ഷിച്ചു. അങ്ങിനെ ചണ്ഡികാദേവി മഹിഷാസുര നിഗ്രഹം നടത്തി ദേവന്മാരെയും മാനവരെയും അസുര പീഠനത്തില്‍ നിന്നും മുക്തരാക്കി .
കലവ മഹര്‍ഷിയുടെ മകളും , ദത്താത്രേയന്‍റെ പത്നിയുമായ ലീലാവതിക്ക് തന്‍റെ ഭര്‍ത്താവുമായുള്ള അഭിപ്രായ വ്യത്യാസം മൂലം ഒരിക്കല്‍ അദ്ദേഹത്തിന്‍റെ ശാപം ഏല്‍ക്കേണ്ടി വന്നു. മഹിഷമുഖിയായി അഥവാ എരുമയുടെ മുഖത്തോടുകൂടി ലീലാവതി ജനിക്കണം എന്നതായിരുന്നു ആ ശാപം . അങ്ങിനെ ലീലാവതി കരംഭന്‍റെ പുത്രിയായ മഹിഷി ആയി ജനിച്ചു .
തന്‍റെ സഹോദരന്‍റെ മരണത്തിനു കാരണക്കാരായ ദേവന്മാരോട് പ്രതികാരം ചെയ്യുന്നതിനായ്‌ മഹിഷി ബ്രഹ്മദേവനെ കഠിന തപസ്സിലൂടെ പ്രസാദിപ്പിച്ചു .
സംപ്രീതനായ ബ്രഹ്മദേവനോട് മഹിഷി അപേക്ഷിച്ചത് എന്തെന്നാല്‍ , ഹരിയുടെയും ഹരന്‍റെയും പുത്രനും,പന്ത്രണ്ടു വര്‍ഷം ബ്രഹ്മചര്യം അനുഷ്ഠിച്ചവനും,ഭൂമിയില്‍ ഒരു ക്ഷത്രിയനെ സേവിച്ചവനുമായ ഒരാള്‍ തന്‍റെ ശരീരത്തില്‍നൃത്തം ചെയ്യുമ്പോള്‍ മാത്രമേ തനിക്കു മരണം സംഭവിക്കാവൂ എന്ന അപൂര്‍വ വരമായിരുന്നു. ഇഷ്ട വരദാനം ലഭിച്ച മഹിഷി അഹന്തയോടു കൂടി ദേവന്മാരോടു പ്രതികാരം തുടങ്ങി .
മുനീശ്വരനായ ദുര്‍വാസ്സാവിന്‍റെ ശാപത്താല്‍ ജരാനര ബാധിച്ച ദേവേന്ദ്രനും ദേവന്മാരും പാല്‍കടല്‍ കടഞ്ഞെടുത്താല്‍ലഭ്യമാകുന്ന അമൃതം പാനം ചെയ്‌താല്‍ശാപമോചിതരാകുമെന്നു മനസ്സിലാക്കി , മഹാവിഷ്ണുവിന്‍റെ നിര്‍ദ്ദേശപ്രകാരം ദേവന്മാര്‍ അസുരന്മാരോട് ചേര്‍ന്ന് മഹാമേരു പര്‍വതത്തെ മത്തായും വാസുകിയെന്ന സര്‍പ്പത്തെ കയറായും ഉപയോഗിച്ച് പാലാഴിമഥനം നടത്തുകയും അതിലൂടെ ലഭിച്ച അമൃതം അസുരന്മാര്‍ കൈക്കലാക്കുകയും ചെയ്തു . മഹാവിഷ്ണു മോഹിനി രൂപം പൂണ്ട് അസുരന്മാരില്‍ നിന്നും അമൃതം തിരികെ വാങ്ങി ദേവന്മാര്‍ക്ക് ശാപമോക്ഷം ലഭിക്കുന്നതിനായീ നല്‍കി .
ദേവാദിദേവനായ മഹാദേവന്‍ മഹാവിഷ്ണുവിന്‍റെ മോഹിനി രൂപം കാണാനെത്തുകായും മോഹിനിയില്‍ആകൃഷ്ടനാകുകയും തേജോമയനായ ഹരിഹരപുത്രന്‍മീനമാസത്തിലെ പൌര്‍ണമി തിഥിയില്‍, ഉത്രം നക്ഷത്രത്തില്‍മഹിഷിയെ നിഗ്രഹിക്കുവാനായീ ഭൂജാതനാവുകയും ചെയ്തു .ഹരന്‍റെ തപോഗുണവും,വൈരാഗ്ഗ്യബുദ്ധിയും,ഹരിയുടെ ദയാവായ്പ്പും ശാന്തതയും ഒത്തിണങ്ങിയ ബാലനായ അയ്യപ്പനെ കഴുത്തില്‍ ഒരു മണിയും ചാര്‍ത്തി മഹാദേവന്‍ പമ്പാനദിയുടെ തീരത്ത് കിടത്തി .
അക്കാലത്ത് പന്തളരാജ്യം ഭരിച്ചിരുന്നത് പാണ്ഡ്യവംശജനായ രാജശേഖരപാണ്ഡ്യനായിരുന്നു.പുത്രന്മാരില്ലാതിരുന്നതിനാല്‍അദ്ദേഹം അതീവ ദു:ഖിതനായിരുന്നു .പുത്ര സൗഭാഗ്യത്തിനായീ അദ്ദേഹവും രാജ്ഞിയും മഹാദേവനെ പ്രാര്‍ഥിച്ചു വന്നിരുന്നു.
*🙏🏻🔔സ്വാമിശരണം🔔🙏🏻*

No comments: