Thursday, April 06, 2017

ജനനം, മരണം എന്നീ വാക്കുകള്‍ക്ക് എന്താണര്‍ത്ഥം?

588 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 588

ചൂര്‍ണ്ണതാം യാന്തു മേങ്ഗാനി സന്തു മേരൂപമാനി ച
കാ ക്ഷതി: കാ ച വാ വൃദ്ധിശ്ചിദ്രൂപവപുഷോ മമ (6.2/101/14)
വസിഷ്ഠന്‍ തുടര്‍ന്നു: എല്ലാവരും, എല്ലാമെല്ലാം ശുദ്ധമായ ബോധം മാത്രമാകുന്നു. ബോധത്തില്‍ നിന്നും വിട്ട് മറ്റെന്താണ് സാദ്ധ്യമായി ഉള്ളത്? ബോധം മാത്രമുള്ളപ്പോള്‍ മറ്റെന്താണ് കൊള്ളാനും തള്ളാനും ഉള്ളത്? ‘മറ്റൊന്ന്’ ഇല്ലാത്തപ്പോള്‍, രാഗദ്വേഷങ്ങള്‍ക്ക് (ഇഷ്ടാനിഷ്ടങ്ങള്‍) എന്താണൊരു സാംഗത്യം?
ബോധം തന്നെയാണ് മനുഷ്യനായും ദേവനായും പാതാളവാസികളായ നാഗങ്ങളായും മലകളായും ചരാചരങ്ങളായും ജീവനിര്‍ജീവജാലങ്ങലായും പ്രഭാസിക്കുന്നത്. ഞാന്‍ ശുദ്ധമായ ബോധമാകുന്നു. നീയും അതാകുന്നു. നാം കാലത്തിന്റെ പിടിയില്‍പ്പെട്ടു മരണമടയും, എന്നാല്‍ ബോധത്തിന് മരണമില്ല. ബോധത്തിന് അവബോധിക്കാന്‍ ഒരു വിഷയം ആവശ്യമില്ല. അതിനാല്‍ ഏകത, നാനാത്വം, നാനാത്വത്തില്‍ ഏകത്വം തുടങ്ങിയ വാചക മേളകള്‍ക്കൊന്നും യാതൊരര്‍ത്ഥവുമില്ല.

ഭൌതീകവാദികള്‍ പോലും ബോധത്തെ നിരാകരിക്കുന്നില്ല. ആത്മാവിനെ തള്ളിപ്പറയുന്നുമില്ല. അവരെയും ചിന്തിക്കാനും പ്രതികരിക്കാനുമുള്ള ചൈതന്യം ബോധം തന്നെയാണല്ലോ.

ഈ ബോധത്തെ ചിലര്‍ ബ്രഹ്മമെന്നും ചിലര്‍ ആത്മജ്ഞാനമെന്നും ചിലര്‍ ശൂന്യമെന്നും, മായാശക്തിയെന്നും, ചിദാകാശമെന്നും, ശിവനെന്നും, ആത്മാവെന്നും, മറ്റും പറയുന്നു. ഈ വാക്കുകളും വിവരണങ്ങളുമെല്ലാം ബോധം തന്നെയാണ്. ബോധം തന്നെയാണ് സ്വയമിങ്ങിനെയുള്ള ധാരണകളെ വിക്ഷേപിക്കുന്നത്. അതായത് വൈവിദ്ധ്യമാര്‍ന്ന വീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരുടെ ചൈതന്യസ്രോതസ്സും ബോധം തന്നെയാണ്.

എന്റെ അവയവങ്ങള്‍ മഹാമേരു പര്‍വ്വതംപോലെ ശക്തിമത്തായിക്കൊള്ളട്ടെ, അല്ലെങ്കില്‍ അവ പൊടിഞ്ഞു തകര്‍ന്നു തരിപ്പണമായിക്കൊള്ളട്ടെ. ഞാന്‍ ശുദ്ധമായ ബോധമാണെന്നു സാക്ഷാത്ക്കാരിച്ചാല്‍പ്പിന്നെ എന്ത് നേടാനാണ്? എന്ത് നഷ്ടപ്പെടാനാണ്? ബോധം അജനും അമരനുമാണ്. അതാകാശംപോലെയാണ്. ആകാശത്തിനു മരണമുണ്ടോ?

രാത്രിയുടെ ഇരുട്ടില്‍ ലോകം കാണാതാകുന്നു (നശിക്കുന്നു); സൂര്യോദയത്തില്‍ ലോകം വീണ്ടും കാണാകുന്നു (ഉണ്ടാകുന്നു). ജനനമരണങ്ങള്‍ അതുപോലെയാണ്. അതിനാല്‍ മരണത്തെ ഒരാഹ്ളാദസംഭവമായിവേണം കാണാന്‍. ഒരു ദേഹത്തുനിന്നും മറ്റൊന്നിലേയ്ക്ക് പോവുന്ന യാത്രയാണിത്. അതില്‍ ദുഖിക്കുന്നവര്‍ മൂഢന്മാരത്രേ. അല്ല, മരണശേഷം മറ്റൊരു ദേഹമെടുത്ത് ഒരാള്‍ ജനിക്കുന്നില്ല എങ്കിലും നമുക്ക് ദുഖിക്കേണ്ടതില്ല. കാരണം ഈ ജനനമരണ ചക്രത്തിന് ഒരവസാനമായി എന്ന് കരുതാമല്ലോ. അതുകൊണ്ട് ജ്ഞാനികള്‍ ജനനത്തെപ്പറ്റിയോ  മരണത്തെപ്രതിയോ ആഹ്ലാദിക്കുന്നില്ല, ദുഖിക്കുന്നുമില്ല.

അവനവന്റെ ദുഷ്പ്രവൃത്തികളെപ്പറ്റി ബോധവാനായ ഒരുവനില്‍ മരണഭയം ഉണ്ടാവുന്നു. അതിലും കാര്യമൊന്നുമില്ല. അവന് ‘ഇവിടെയും’, ‘അവിടെയും’ ദുരിതം അനുഭവിക്കണമല്ലോ!
എന്തിനാണ് നാം ‘അയ്യോ ഞാന്‍ മരിച്ചുപോകുമേ’ എന്ന് പറഞ്ഞ് വിലപിക്കുന്നത്? ‘ആഹാ, ഞാന്‍ ഉണ്ട്, ഞാന്‍ ഉണ്ട്’ എന്ന് ആഹ്ലാദത്തോടെ പ്രഖ്യാപിക്കുകയല്ലേ വേണ്ടത്? അനന്തമായ ബോധം മാത്രമേ സത്യമായുള്ളു എന്നറിയുമ്പോള്‍ ഇതെല്ലാം നിരര്‍ത്ഥകം. ആകാശം നിലകൊള്ളുന്നത് ആകാശത്താണ്!
ജനനം, മരണം എന്നീ വാക്കുകള്‍ക്ക് എന്താണര്‍ത്ഥം? നീ സ്വയം ബോധമാണെന്നുള്ള അറിവിന്റെ നിറവില്‍ ‘ഞാന്‍, എന്റെ’ എന്നീ ചിന്തകളില്ലാതെ കുടിച്ചും കഴിച്ചും സഹജഭാവത്തില്‍ ജീവിക്കൂ.

നീ ആകാശംപോലെയാണ്. നിന്നില്‍ ആസക്തികള്‍ എങ്ങിനെയുണ്ടാകാനാണ്? ജീവിതനദിയിലൂടെ തനിക്കടുത്തേയ്ക്ക് ഒഴുകിയെത്തുന്ന അനിച്ഛാപൂര്‍വ്വം ലഭിക്കുന്നതെല്ലാം ജ്ഞാനിക്ക് സ്വീകാര്യമാണ്. ആ നദി തനിക്കുമുന്നില്‍ എത്തിക്കുന്നവസ്തു മലീമസമാണെങ്കില്‍പ്പോലും അതയാളെ ആകുലപ്പെടുത്തുന്നില്ല. ദീര്‍ഘനിദ്രയിലെന്നപോലെ അയാളെ അതൊന്നും ബാധിക്കുന്നില്ല. Dr.Sukumar

പരമസത്യത്തെ സാക്ഷാത്ക്കരിച്ചു കഴിഞ്ഞാല്‍പ്പിന്നെ അയാള്‍ക്ക് എന്താണ് സംഭവിക്കുക?

589 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 589

ഉപലാ അപി മിത്രാണി ബന്ധവോ വനപാദപാ:
വനമദ്ധ്യേ സ്ഥിതസ്യാപി സ്വജനാ മൃഗപോതകാ: (6.2/102/3)
രാമന്‍ ചോദിച്ചു: ഒരുവന്‍ പരമസത്യത്തെ സാക്ഷാത്ക്കരിച്ചു കഴിഞ്ഞാല്‍പ്പിന്നെ അയാള്‍ക്ക് എന്താണ് സംഭവിക്കുക?
വസിഷ്ഠന്‍ പറഞ്ഞു: “അങ്ങിനെയുള്ള ഒരാള്‍ക്ക് വെറും കല്ലുപോലും സുഹൃത്താണ്. കാട്ടിലെ മരങ്ങള്‍ ബന്ധുക്കളാണ്. വനത്തില്‍ താമസിക്കുമ്പോള്‍ അയാള്‍ക്ക് ബന്ധുമിത്രാദികളായി ഉള്ളത് കാട്ടുമൃഗങ്ങളാണ്.”
സാമ്രാജ്യം അയാള്‍ക്ക് നിശ്ശൂന്യമാണ്. ദുരിതങ്ങള്‍ അയാള്‍ക്ക് സൌഭാഗ്യങ്ങളാണ്. സാമ്രാജ്യാധിപതി ആയിരിക്കുമ്പോഴും അയാള്‍ക്ക് ദുഖദുരിതങ്ങളെ ആഘോഷമാക്കാന്‍ കഴിയും. പൊരുത്തക്കേടിനെ ഒരുമയുടെ ലയമാക്കാന്‍ അയാള്‍ക്കാവുന്നു. ദുഖങ്ങളെ ആഹ്ളാദമാക്കാനും കര്‍മ്മകുശലതയോടെ പ്രവര്‍ത്തിക്കുമ്പോഴും സുദീര്‍ഘമൌനത്തിലെന്നപോലെ പ്രശാന്തനാകാനും അയാള്‍ക്ക്‌ കഴിയുന്നു.
കര്‍മ്മത്തിലയാള്‍ അകര്‍മ്മത്തെ കാണുന്നു. ദീര്‍ഘനിദ്രയില്‍ അയാള്‍ ഉണര്‍ന്നിരിക്കുന്നു. ഉണര്‍ന്നിരിക്കുമ്പോള്‍ അയാള്‍ മരിച്ചവനെപ്പോലെയാണ്. എല്ലാമെല്ലാം ചെയ്യുമ്പോഴും അയാള്‍ ഒന്നുമേ ചെയ്യുന്നില്ല. അയാളുടെ സുഖാസ്വാദനത്തില്‍ ഭോക്തൃത്വഭാവമില്ല. അയാള്‍ എല്ലാവര്‍ക്കും സുഹൃത്താണ്. മറ്റുള്ളവരോട് അയാള്‍ കൃപാലുവും ഉദാരവാനുമാണ്, എന്നാല്‍ അയാള്‍ക്കാരോടും സഹതാപമില്ല. ആസക്തിയില്ലാത്തതും പരിപക്വവുമായ അയാളുടെ ആവശ്യങ്ങള്‍ നമുക്കറിയാം. സ്വപ്രവര്‍ത്തികള്‍ ഉചിതമായി ചെയ്യുന്നതിലാണയാള്‍ക്ക് താല്‍പ്പര്യം. സന്ദര്‍ഭാനുസാരം സന്തോഷ ദുഃഖങ്ങള്‍ പ്രടിപ്പിക്കാന്‍ അയാള്‍ക്കാവുന്നു. സ്വമേധയാ സഹജമായ കാര്യങ്ങളെ അയാള്‍ നിരാകരിക്കുന്നില്ല. ജീവിതനാടകത്തിലെ അയാളുടെ ഭാഗം ഭംഗിയായി അഭിനയിക്കാന്‍ അയാള്‍ ജാഗരൂകനാണ്. ദുഖിതനോട് അയാള്‍ക്ക് അനുകമ്പയുണ്ട്. ആഹ്ളാദവേളകളില്‍ അയാള്‍ സര്‍വ്വാത്മനാ പങ്കുകൊള്ളുന്നു. എന്നാല്‍ അയാളുടെ ഹൃദയത്തില്‍ ഇവയൊന്നും നിറഭേദമുണ്ടാക്കുന്നില്ല. 

രാമന്‍ ചോദിച്ചു: സമര്‍ത്ഥരും കൌശലക്കാരുമായവര്‍ക്ക് ഇപ്പറഞ്ഞ രീതിയിലുള്ള ജീവിതം നയിക്കാമല്ലോ. കുതിരയുടെ ബ്രഹ്മചര്യം പോലെ ശരിയായ ഉദ്ദേശങ്ങളില്ലാതെ പ്രകടനപരമായ ജീവിതം നയിക്കുന്നവരും ഉണ്ടാകാമല്ലോ? ഇവരില്‍ കപടനാട്യക്കരെയും ശരിയായ സത്യദര്‍ശികളെയും തമ്മില്‍ എങ്ങിനെ തിരിച്ചറിയാനാകും?

വസിഷ്ഠന്‍ പറഞ്ഞു: കപടമായാല്‍പ്പോലും സത്യദര്‍ശികളെപ്പോലുള്ള പെരുമാറ്റം അഭിലഷണീയമാണ്, അനുമോദനാര്‍ഹമാണ്. ശരിയായ ജ്ഞാനമുള്ളവര്‍ സ്വയം അവര്‍ക്ക് ആഗ്രഹങ്ങള്‍ ഉള്ളതുപോലെ പെരുമാറും. മൂഢന്മാരുടെ കൂടെ സ്വയം മറന്നെന്നപോലെ ചിരിച്ചുല്ലസിക്കുകയും ചെയ്യും. അവരുടെ ഉള്ളിലെ പ്രശാന്തതയും പ്രബുദ്ധതയും ആര്‍ക്കും അറിയുകയില്ല. എന്നാല്‍ ജ്ഞാനികള്‍ പരസ്പരം തിരിച്ചറിയുന്നു. ജ്ഞാനികള്‍ അവരുടെ അറിവിനെ കൊട്ടിഘോഷിക്കുകയില്ല, ജനത്തിന്റെ കയ്യടിക്കായി പരിശ്രമിക്കുകയുമില്ല. ജ്ഞാനിയുടെ പന്ഥാവില്‍ വ്യതിചലനങ്ങള്‍ ഉണ്ടാക്കുന്നതടസ്സങ്ങളാണ് അവയെല്ലാം.
“ഞാനെത്ര നല്ലവനാണെന്ന് എല്ലാവരും അറിയാന്‍ ഞാന്‍ കൊതിക്കുന്നു. അങ്ങിനെ അവരെന്നെ പൂജിക്കട്ടെ’, എന്നിത്യാദി ചിന്തകള്‍ കപടന്മാരില്‍ മാത്രമേ കാണൂ. അന്തരീക്ഷത്തില്‍ പൊങ്ങാന്‍ കഴിയുന്ന ലഘിമ, മുതലായ സിദ്ധികള്‍ മന്ത്രങ്ങളാലും പ്രത്യേകതരം മരുന്നുകളാലും സ്വായത്തമാക്കാവുന്നതാണ്. അതിന് ജ്ഞാനിയാവണം എന്നൊന്നുമില്ല. കുറച്ചു കഠിനാദ്ധ്വാനം ചെയ്യാന്‍ തയ്യാറുള്ള ആര്‍ക്കും നേടാവുന്നവയാണ് സിദ്ധികള്‍. അവ പ്രബുദ്ധതയുടെ ലക്ഷണമൊന്നുമല്ല. അഹംകാരമാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരകമാവുന്നത്. ഇങ്ങിനെ ലഭിക്കുന്ന സിദ്ധിവിശേഷങ്ങള്‍ വാസനകളെ ഊട്ടിവളര്‍ത്തുന്നു. മനോപാധികളെ കൂടുതല്‍ നിറമുള്ളതാക്കുന്നു.

പ്രബുദ്ധന് ഇതിലൊന്നും താല്‍പര്യമില്ല. ലോകം അയാള്‍ക്ക് പുല്ലുവിലയാണ്. അനിച്ഛാപൂര്‍വമാണ് പ്രബുദ്ധന്റെ ജീവിതം. ഉചിതായ കര്‍മ്മങ്ങള്‍ ആകസ്മികമായി ചെയ്തയാള്‍ മുന്നോട്ടുപോകുന്നു. പ്രബുദ്ധന്റെ ജ്ഞാനത്തേക്കാള്‍ വലുതായ സ്വര്‍ഗ്ഗീയസുഖഭോഗങ്ങളൊന്നുമില്ല.

പ്രബുദ്ധന്‍ തന്റെ ദേഹത്തിനുണ്ടാകുന്ന ശീതോഷ്ണാനുഭവങ്ങള്‍ മറ്റു വല്ലവര്‍ക്കും ആണ് സംഭവിക്കുന്നതെന്നമട്ടില്‍ നിസ്സാരമായി കണക്കാക്കുന്നു. മറ്റുള്ളവരോടുള്ള കൃപ അയാള്‍ക്ക് സഹജമായുണ്ട്. മറ്റുള്ളവര്‍ക്കുവേണ്ടിയാണയാള്‍ ജീവിക്കുന്നത്. അയാള്‍ ഗുഹയിലോ കുടിലിലോ, വീട്ടിലോ താമസിക്കുകയോ പുറത്ത് അലഞ്ഞു തിരിഞ്ഞു നടക്കുകയോ ആവാം. ചിലപ്പോള്‍ അയാള്‍ ഗുരുവോ മറ്റുചിലപ്പോള്‍ ശിഷ്യനോ ആവാം. അയാള്‍ ചിലപ്പോള്‍ അതീന്ദ്രിയ ശക്തി പ്രകടിപ്പിച്ചേക്കാം; മാത്രമല്ല  ചിലപ്പോള്‍ അയാള്‍ ശാശ്വതമായി സമാധിസ്ഥനുമായേക്കാം.  Dr.A.P.sukumar

അറിയപ്പെടാത്ത നരേന്ദ്ര മോദി

അറിയപ്പെടാത്ത നരേന്ദ്ര മോദി രാഷ്ട്രീയ നേതാവും ഭരണാധികാരിയുമായ നരേന്ദ്രമോദിയെ ക്കുറിച്ച്‌ ഇപ്പോള്‍ നമുക്ക്‌ നിരവധി കാര്യങ്ങളറിയാം. എന്നാല്‍ ആരാണ്‌ യഥാര്‍ത്ഥ നരേന്ദ്രമോദി? ഈ രാഷ്ട്രീയ/ഭരണ നായകനെ നാം ശരിക്കും അറിയുമോ?  എന്താണ്‌ മോദിയുടെ വ്യക്തിപരമായ സ്വഭാവ രീതികള്‍ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക്‌ തൃപ്തികരമായ ഉത്തരം നല്‍കാന്‍ പലര്‍ക്കും കഴിഞ്ഞെന്നു വരില്ല. ബിജെപിയിലെ കരുത്തനും പന്ത്രണ്ട്‌ വര്‍ഷം ഗുജറാത്ത്‌ മുഖ്യമന്ത്രിയും പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്രമോദിയെക്കുറിച്ച്‌ രാഷ്ട്രീയ പ്രതിയോഗികളും ഒരുപറ്റം മാധ്യമങ്ങളും വരച്ചുകാട്ടിയ ചിത്രം മോദിയുടെ യഥാര്‍ത്ഥ വ്യക്തിത്വത്തോട്‌ നീതിപുലര്‍ത്തുന്നതായിരുന്നില്ല. വിമര്‍ശനങ്ങളുടെ വന്‍മതിലുയര്‍ത്തി മോദിയെ ലക്ഷണമൊത്ത വില്ലനാക്കി മാറ്റാന്‍ ശ്രമിച്ചവര്‍ ത്യാഗപൂര്‍ണമായ ഒരു പൊതുജീവിതവും ആദര്‍ശസുരഭിലമായ രാഷ്ട്രീയ പ്രവര്‍ത്തനവും മാതൃകാപരമായ സ്വഭാവസവിശേഷതകളും ജനങ്ങളില്‍നിന്ന്‌ മറച്ചുപിടിച്ചു. മോദിയുടെ ഭൂതകാലം ചികഞ്ഞ അപൂര്‍വം ചിലര്‍ തങ്ങളുടെ മുന്‍വിധികള്‍ക്ക്‌ അനുസൃതമായ കാര്യങ്ങളാണ്‌ ആജീവിതത്തില്‍നിന്ന്‌ ‘കണ്ടെത്തിയത്‌.’ ഇങ്ങനെയൊക്കെയായിട്ടും സ്വയം മുന്നോട്ടുവന്ന്‌ ‘ഇതാ യഥാര്‍ത്ഥ നരേന്ദ്ര മോദി’ എന്ന്‌ ഒരിക്കല്‍പ്പോലും മോദി പറഞ്ഞില്ല. അതിന്റെ ആവശ്യമുണ്ടെന്ന്‌ തോന്നിയില്ല; അതിന്‌ സമയവുമുണ്ടായിരുന്നില്ല. ഗുജറാത്തിലെ മെഹ്സാന ജില്ലയില്‍പ്പെടുന്ന 2500 വര്‍ഷത്തിലേറെ ചരിത്ര-സാംസ്കാരിക പാരമ്പര്യമുള്ള വടനഗറില്‍ 1950 സെപ്തംബര്‍ 17 ന്‌ ദാമോദര്‍ ദാസ്‌ മൂല്‍ചന്ദ്‌ മോദിയുടേയും ഹീരാ ബെന്നിന്റെയും ആറ്‌ മക്കളില്‍ മൂന്നാമനായാണ്‌ നരേന്ദ്രമോദിയുടെ ജനനം. ഉന്നതമായ സാസംക്കാരിക നിലവാരം പുലര്‍ത്തിയിരുന്ന വടനഗറില്‍ ഹിന്ദുധര്‍മവും ബുദ്ധമതവും ഒരുപോലെ വളര്‍ച്ച പ്രാപിച്ചിരുന്നു. പതിനേഴ്‌ വര്‍ഷക്കാലം ഭാരതപര്യടനം നടത്തിയ ചൈനീസ്‌ സഞ്ചാരി ഹുയാന്‍സാങ്ങ്‌ തന്റെ സഞ്ചാരക്കുറിപ്പുകളില്‍ വടനഗറിനെക്കുറിച്ച്‌ വിശദമായി പ്രതിപാദിക്കുന്നുണ്ട്‌. നാല്‌ സഹോദരന്മാരും ഒരു സഹോദരിയുമാണ്‌ മോദിക്കുള്ളത്‌. ഇവരുമായി ആത്മബന്ധമുണ്ടെങ്കിലും കല്യാണമുള്‍പ്പെടെയുള്ള കുടുംബപരമായ ചടങ്ങുകളില്‍ മോദി പങ്കെടുക്കാറില്ല. എന്നാല്‍ എല്ലാ പിറന്നാള്‍ ദിനത്തിലും അമ്മയെപ്പോയി കണ്ട്‌ അനുഗ്രഹം വാങ്ങും. പതിനേഴാമത്തെ വയസ്സില്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിന്‌ വഴങ്ങി പത്ത്‌ വയസ്സുകാരിയായ യശോദയെ വിവാഹം ചെയ്തെങ്കിലും ഒരു ദിവസംപോലും വൈവാഹിക ജീവിതം നയിച്ചിട്ടില്ല. സമുദായ ആചാരപ്രകാരമുള്ള ഒരു ചടങ്ങ്‌ മാത്രമായിരുന്നു ഇത്‌. തന്റെ ജീവിതം മേറ്റ്ന്തിനോ വേണ്ടിയുള്ളതാണെന്ന്‌ മോദി വളരെ മുമ്പെ തിരിച്ചറിഞ്ഞിരുന്നു. വ്യക്തിജീവിതത്തില്‍ വൃത്തി സൂക്ഷിക്കുക എന്നത്‌ കുട്ടിക്കാലം മുതലേ മോദിയുടെ ശീലമായിരുന്നു. അലക്കിത്തേച്ച വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാറുള്ളൂ. വസ്ത്രത്തില്‍ ഒരു കറപോലും ഉണ്ടാകരുതെന്ന്‌ നിര്‍ബന്ധമുണ്ടായിരുന്നു. രാഷ്ട്രീയ നേതാവും ഭരണാധികാരിയുമൊക്കെയായി മാറിയപ്പോഴും ശുചിത്വം എന്നത്‌ മോദിക്ക്‌ ഒരു വികാരമായിരുന്നു. ഓഫീസിലും വീട്ടിലും ഇക്കാര്യത്തില്‍ മോദി നിഷ്ക്കര്‍ഷ പുലര്‍ത്തി. വടനഗറില്‍ തന്നെയുള്ള ഭഗവതാചാര്യ നാരായണാചാര്യ സ്കൂളിലായിരുന്നു മോദിയുടെ വിദ്യാഭ്യാസം. പഠനത്തില്‍ ശരാശരി വിദ്യാര്‍ത്ഥിയായിരുന്നെങ്കിലും പ്രസംഗത്തിലും ചര്‍ച്ചകളിലും മോദിയെ ആര്‍ക്കും തോല്‍പ്പിക്കാനാവുമായിരുന്നില്ല. മോദി തന്റെ പ്രസംഗത്തില്‍ ഉടനീളം ഉപയോഗിക്കുന്ന ‘ഭായ്‌ ഔര്‍ ബഹനോം’ എന്ന സംബോധനാ രീതി സ്കൂള്‍ വിദ്യാഭ്യാസ കാലത്ത്‌ സ്വീകരിച്ചതാണ്‌. സ്കൂളിനടുത്ത്‌ തന്നെയുള്ള റെയില്‍വേ സ്റ്റേഷനില്‍ ചായക്കട നടത്തിയിരുന്ന അച്ഛനെ അവധി ദിവസങ്ങളില്‍ സഹായിക്കുക പതിവായിരുന്നു. സ്കൂള്‍ വിട്ടുവന്നാല്‍ കൂട്ടുകാരനുമൊത്ത്‌ അടുത്തുള്ള ആര്‍എസ്‌എസ്‌ ശാഖയില്‍ പോകും. സ്കൂള്‍ പഠനകാലത്ത്‌ നാടകാഭിനയത്തില്‍ അതീവ താല്‍പ്പര്യം പ്രകടിപ്പിച്ച മോദിക്ക്‌ നേതൃശേഷി കൂടപ്പിറപ്പായിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ സ്കൂള്‍വളപ്പ്‌ മതില്‍കെട്ടി തിരിക്കാന്‍ നാടകം സംഘടിപ്പിച്ച്‌ ധനസമാഹാരണം നടത്തിയയാളാണ്‌ മോദി. എല്ലായിപ്പോഴും അച്ചടക്കം പാലിച്ചിരുന്ന മോദി ന്യായമായ ഏത്‌ കാര്യവും അധ്യാപകരുള്‍പ്പെടെ ആരുടെ മുന്നിലും അവതരിപ്പിക്കാന്‍ മടിച്ചില്ല. കുട്ടിക്കാലം മുതലേ സത്യസന്ധനായിരുന്നു മോദി. ആരുടെയും ഒരു വസ്തുവും മോഹിച്ചില്ല. ഒന്നും സ്വന്തമാക്കണമെന്ന്‌ ആഗ്രഹിച്ചുമില്ല. എത്ര തണുപ്പായിരുന്നാലും തണുത്ത വെള്ളത്തിലെ കുളിക്കുമായിരുന്നുള്ളൂ. വടനഗറിലുള്ള ശര്‍മിഷ്ട തടാകത്തില്‍ നീന്തുക മോദിയുടെ വിനോദമായിരുന്നു. തടാകത്തിന്റെ ഒത്തനടുവിലുള്ള പാറക്കെട്ടിലെ സ്തൂപത്തിലെപ്പോഴും ഒരു കാവിപതാക പാറിക്കളിക്കും. വര്‍ഷത്തില്‍ ഒരുതവണ ഈ പതാക മാറ്റുന്ന പതിവുണ്ട്‌. ഒരിക്കല്‍ തടാകം നിറഞ്ഞുകവിഞ്ഞ അവസ്ഥയില്‍ ചീങ്കണ്ണികളെ ഭയപ്പെടാതെ അതിസാഹസികമായി ഈ പാറക്കെട്ടില്‍ നീന്തിയെത്തി പതാക മാറ്റിയത്‌ മോദിയായിരുന്നു. ഇതോടെ മോദി വടനഗറിലെ വീരനായകനായി മാറി. വക്കീല്‍ സാഹേബ്‌ എന്നറിയപ്പെടുന്ന ലക്ഷ്മണ്‍ റാവു ഇനാംദാര്‍ വഴി എട്ടാമത്തെ വയസ്സിലാണ്‌ മോദി ആര്‍എസ്‌എസ്‌ ശാഖയിലെത്തുന്നത്‌. പത്താം ക്ലാസ്‌ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതുവരെ സ്വയംസേവകനെന്ന നിലയില്‍ സജീവമായിരുന്ന മോദി ജനസംഘ നേതാക്കളായിരുന്ന വസന്ത ഗജേന്ദ്രഗഡ്കര്‍, നഥാലാല്‍ ജഗ്ദ എന്നിവരുമായി ബന്ധം സ്ഥാപിച്ചു. രാഷ്ട്രീയ രംഗത്ത്‌ എത്തിയശേഷം നേതൃത്വം പിടിച്ചുവാങ്ങിയ ആളായിരുന്നില്ല മോദി. ജന്മനാലുള്ള ദേശസ്നേഹമാണ്‌ അദ്ദേഹത്തെ നേതാവാക്കിയത്‌. ഗുജറാത്ത്‌ സംസ്ഥാന രൂപീകരണത്തിനുവേണ്ടിയുള്ള മഹാഗുജറാത്ത്‌ പ്രക്ഷോഭത്തില്‍ കേവലം അഞ്ച്‌ വയസ്സുകാരനായ മോദി തന്നാലാവും വിധം പങ്കെടുക്കുകയുണ്ടായി. ഈ പ്രക്ഷോഭത്തിന്റെ ബാഡ്ജും മറ്റും വിതരണം ചെയ്യാന്‍ മോദി അതീവ താല്‍പ്പര്യം കാണിച്ചു. 1965 ലെ ഇന്ത്യ-പാക്‌ യുദ്ധ കാലത്ത്‌ ഇന്ത്യന്‍സൈനികരെ സഹായിക്കുന്ന സന്നദ്ധ ഭടന്മാരുടെ സംഘത്തില്‍ ചേര്‍ന്നു. പതിനഞ്ചുകാരനായിരുന്ന മോദി അച്ഛന്റെ അനുവാദമില്ലാതെ കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ചാണ്‌ സൈനികര്‍ തങ്ങിയിരുന്ന സ്ഥലത്തെത്തിയത്‌. 1967 ല്‍ പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാനും പതിനേഴുകാരനായ മോദി മുന്നിലുണ്ടായിരുന്നു. സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മോദിയുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായ ഒരു വഴിത്തിരിവുണ്ടായി. ആരോടും പറയാതെ വീടുവിട്ടു. പതിനേഴ്‌, പതിനെട്ട്‌ വയസ്സുകാലത്ത്‌ മോദി എവിടെയായിരുന്നുവെന്ന്‌ ആര്‍ക്കും അറിവുണ്ടായില്ല. വീടുപേക്ഷിച്ച മോദി നേരെപോയത്‌ രാജ്കോട്ടിലെ രാമകൃഷ്ണാശ്രമത്തിലേക്കാണ്‌. അവിടെനിന്ന്‌ പശ്ചിമബംഗാളിലെ ബേലൂര്‍ മഠത്തിലേക്കും തുടര്‍ന്ന്‌ ഹിമാലയത്തിലേക്കും യാത്ര തിരിച്ചു. ഒരു ജോഡി ചെരുപ്പോ, നല്ല വസ്ത്രമോ, ഭക്ഷണമോ, പണമോ ഒന്നുമില്ലാതെ ഒരു പരിവ്രാജകനെപ്പോലെ അലഞ്ഞുനടന്നു. ഹിമാലയ സാനുക്കളില്‍ വച്ച്‌ ചില യോഗീശ്വരന്മാരെ മോദി കണ്ടുമുട്ടിയിരുന്നുവെന്ന്‌ പറയപ്പെടുന്നു. ഇക്കാലത്തെക്കുറിച്ച്‌ മോദി അധികമൊന്നും സംസാരിക്കാറില്ല. ഹിമാലയത്തിലായിരുന്ന കാലത്തെ തന്റെ അപൂര്‍വമായ ചില ചിത്രങ്ങള്‍ ഇപ്പോഴും മോദിയുടെ കൈവശമുണ്ട്‌. ഭാരതപര്യടനം കഴിഞ്ഞ്‌ തിരിച്ചെത്തിയ മോദി വീണ്ടും ആര്‍എസ്‌എസില്‍ സജീവമായി. വക്കീല്‍ സാഹിബുമായുള്ള മോദിയുടെ ബന്ധം അപ്പോഴും ദൃഢമായിരുന്നു. തുടര്‍ന്ന്‌ അദ്ദേഹം അഹമ്മദാബാദിലെ ആര്‍എസ്‌എസ്‌ കാര്യാലയത്തിലേക്ക്‌ താമസം മാറ്റി. അധികം വൈകാതെ മോദി ആര്‍എസ്‌എസ്‌ പ്രചാരകനുമായി. ഗുജറാത്തിലെ അഖിലഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ ചുമതലയായിരുന്നു മോദിക്ക്‌ ലഭിച്ചത്‌. ഈ ചുമതല വഹിച്ചുകൊണ്ടാണ്‌ അടിയന്തരാവസ്ഥക്കെതിരെ പോരാടിയത്‌. ഇക്കാലത്താണ്‌ സോഷ്യലിസ്റ്റായ ജോര്‍ജ്‌ ഫെര്‍ണാണ്ടസ്‌, മലയാളിയും കേന്ദ്രമന്ത്രിയുമായിരുന്ന രവീന്ദ്ര വര്‍മ എന്നിവരെ പരിചയപ്പെടുന്നത്‌. പല രാഷ്ട്രീയനേതാക്കളുടെയും ഒളിത്താവളമായിരുന്നു അന്ന്‌ ഗുജറാത്ത്‌. ഒരു ദിവസം പച്ചത്തലപ്പാവ്‌ ധരിച്ചെത്തിയ ഫെര്‍ണാണ്ടസിന്റെ ചിത്രം ഇപ്പോഴും മോദിയുടെ മനസ്സിലുണ്ട്‌. ഫെര്‍ണാണ്ടസിനെ സ്വീകരിച്ച്‌ ഒളിയിടത്തില്‍ എത്തിച്ചത്‌ മോദിയായിരുന്നു. കോണ്‍ഗ്രസ്‌ ഭരണത്തിനെതിരെ ജയപ്രകാശ്‌ നാരായണന്‍ ആഹ്വാനമനുസരിച്ചുള്ള പ്രക്ഷോഭത്തിന്‌ ഗുജറാത്തില്‍ മോദി നല്‍കിയ നേതൃത്വം നിര്‍ണായകമായിരുന്നു. 1978 ല്‍ വിദൂര വിദ്യാഭ്യാസം വഴി ദല്‍ഹി യൂണിവേഴ്സിറ്റിയില്‍നിന്ന്‌ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദമെടുത്ത മോദി 1983 ല്‍ ആര്‍എസ്‌എസ്‌ പ്രചാരകനായിരിക്കെ ഗുജറാത്ത്‌ സര്‍വകലാശാലയില്‍നിന്ന്‌ ഇതേ വിഷയത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. അതേസമയം ഭാരതത്തെയും ഹിന്ദുധര്‍മത്തെയും സാമൂഹ്യ ജീവിതത്തെയും മോദി അടുത്തറിഞ്ഞത്‌ ഔദ്യോഗിക വിദ്യാഭ്യാസത്തിലൂടെയല്ല, ആര്‍എസ്‌എസ്‌ പ്രചാരകനെന്ന നിലയ്ക്കാണ്‌. രാജ്യത്തെ നൂറുകണക്കിന്‌ ഗ്രാമങ്ങളില്‍ മോദി അന്തിയുറങ്ങിയിട്ടുണ്ട്‌. പുതുമയുള്ള ആശയങ്ങള്‍ക്കുവേണ്ടി മനസ്സിന്റെ വാതിലുകള്‍ എപ്പോഴും തുറന്നിടുന്ന മോദി പാര്‍ട്ടിക്കുവേണ്ടി ആകര്‍ഷകമായ മുദ്രാവാക്യങ്ങള്‍ സൃഷ്ടിക്കുന്നയാളുമാണ്‌. ക്ലോസ്ഡ്‌ ഡോര്‍ മീറ്റിംഗുകളില്‍ മള്‍ട്ട-മീഡിയ പ്രസന്റേഷനാണ്‌ ഇഷ്ടം. അനാവശ്യമായി ഒരു പൈസപോലും ചെലവഴിക്കില്ല. ഭരണാധികാരിയെന്ന നിലയില്‍ കരാറുകള്‍ ഒപ്പുവെക്കുമ്പോള്‍ കുറഞ്ഞ ചെലവില്‍ കൂടുതല്‍ ലാഭമെന്നതാണ്‌ നയം. മൂന്ന്‌ പതിറ്റാണ്ടുകാലം വളരെ കുറച്ച്‌ പണംകൊണ്ട്‌ ജീവിച്ച ഒരാളാണ്‌ മോദി. രാഷ്ട്രീയക്കാരില്‍ പൊതുവായി കണ്ടുവരുന്ന പണത്തോടുള്ള ആര്‍ത്തി മോദിക്കില്ല. അഴിമതി തൊണ്ടുതീണ്ടാത്തതിന്റെ കാരണവും ഇതാണ്‌. ഒബാമ അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ‘ഒ ബാ…മാ..’ എന്നാണ്‌ ഗുജറാത്തിലെ കുട്ടികള്‍ അമ്മയെ വിളിച്ച്‌ കരയുന്നതെന്നായിരുന്നു മോദിയുടെ പ്രതികരണം.ആര്‍എസ്‌എസിലൂടെ രൂപാന്തരം പ്രാപിച്ച വ്യക്തിത്വമായതിനാല്‍ മോദിയുടെ ഭാഷയും അഭിരുചിയും ആഭിമുഖ്യവും ഒരുതരത്തിലും പാശ്ചാത്യമല്ല. നവീനമായ സാങ്കേതികവിദ്യകളോട്‌ വല്ലാത്തൊരു കമ്പം തന്നെയാണ്‌ മോദിക്കുള്ളത്‌. റിസ്റ്റ്‌വാച്ചുകള്‍ ഏറെ ഇഷ്ടമാണ്‌. ആധുനികവല്‍ക്കരണമെന്നാല്‍ പാശ്ചാത്യവല്‍ക്കരണമല്ലെന്ന ഉറച്ച വിശ്വാസം മോദിക്കുണ്ട്‌. ഇംഗ്ലീഷ്‌ അറിയാമെങ്കിലും ആശയവിനിയമയത്തിന്‌ ഹിന്ദിയാണ്‌ അധികവും ഉപയോഗിക്കാറുള്ളത്‌. സ്വാമി പരമാനന്ദിന്റെ ശിഷ്യയും വിശ്വഹിന്ദുപരിഷത്ത്‌ മാര്‍ഗദര്‍ശക്‌ മണ്ഡല്‍ അംഗവുമായ സാധ്വി ഋതംഭരയെ ഗുജറാത്തി ഭാഷ പഠിപ്പിച്ചത്‌ മോദിയാണ്‌. സര്‍ഗാത്മക രചനകള്‍ക്ക്‌ മാതൃഭാഷയായ ഗുജറാത്തിയാണ്‌ മോദി ഉപയോഗിക്കാറുളളത്‌. ആനയുടെ ഓര്‍മശക്തിയാണ്‌ മോദിക്കുള്ളതെന്ന്‌ പകുതി കാര്യമായും പകുതി കളിയായും പറയാറുണ്ട്‌. മുഖ്യമന്ത്രിയായശേഷം താന്‍ പഠിച്ച സ്കൂളിന്റെ പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തിലേക്ക്‌ ഒരിക്കല്‍ മോദിയെ ക്ഷണിക്കുകയുണ്ടായി. മൂന്ന്‌ പതിറ്റാണ്ട്‌ കഴിഞ്ഞിട്ടും തങ്ങളുടെ പേരുവിവവരങ്ങള്‍ പോലും മോദി ഓര്‍ത്തിരിക്കുന്നത്‌ അധ്യാപകരെയും സഹപാഠികളെയും അന്ന്‌ അമ്പരിപ്പിക്കുകതന്നെ ചെയ്തു. അതിരാവിലെ അഞ്ച്‌ മണിക്ക്‌ മുമ്പെ ഉണരുന്ന ശീലക്കാരനായ മോദി നാല്‌ മണിക്കൂര്‍ മാത്രമാണ്‌ ഉറങ്ങാറുള്ളത്‌. വര്‍ഷത്തിലെ 365 ദിവസത്തില്‍ 300 ദിവസവും യോഗ ചെയ്യുന്ന ഒരേയൊരു രാഷ്ട്രീയനേതാവും ഒരുപക്ഷേ മോദിയായിരിക്കും. അപൂര്‍വമായി ഉണ്ടാകാറുള്ള നടുവേദന ഒഴികെ പറയത്തക്ക മറ്റൊരു അസുഖവും മോദിയെ ബാധിക്കാത്തതിന്റെ രഹസ്യം ഇതാണ്‌. തികഞ്ഞ സസ്യാഹാരിയായ മോദിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണവിഭവം ഗുജറാത്തി രീതിയിലുള്ള ‘ഭക്രി’യും ‘കിച്ചഡി’യുമാണ്‌. നന്നായി പാചകം ചെയ്യുന്ന കാര്യത്തില്‍ അടല്‍ബിഹാരി വാജ്പേയിയുടെ പിന്‍ഗാമിയാണ്‌ മോദി. ആത്മാന്വേഷണത്തിന്‌ ഇറങ്ങിത്തിരിച്ച മോദി അരുണാചല്‍പ്രദേശിലെ അല്‍മോറയിലെത്തി സ്വാമി വിവേകാനന്ദന്‍ സ്ഥാപിച്ച ആശ്രമത്തില്‍ കുറെക്കാലം തങ്ങുകയുണ്ടായി. സന്ന്യാസിയാവുന്നതിന്‌ മുമ്പ്‌ നരേന്ദ്രനായിരുന്ന സ്വാമി വിവേകാനന്ദനാണ്‌ നരേന്ദ്ര മോദിയുടെ എക്കാലത്തേയും പ്രേരണാപുരുഷന്‍.അടിമത്വത്തിലാണ്ടു കിടന്ന ഭാരതത്തിന്റെ മോചനം ആദ്യ നരേന്ദ്രന്റെ മനക്കണ്ണില്‍ തെളിഞ്ഞത്‌ കന്യാകുമാരിയിലെ കടലിന്‌ നടുവിലുള്ള പാറക്കെട്ടില്‍ നീന്തിയെത്തി ധ്യാനിക്കുമ്പോഴാണ്‌. സിംഹങ്ങള്‍ വിഹരിക്കുന്ന ഗുജറാത്തിലെ ഗീര്‍വനത്തില്‍ ഭയലേശമില്ലാതെ പ്രവേശിച്ച്‌ ധ്യാനിക്കുമായിരുന്ന രണ്ടാമത്തെ നരേന്ദ്രന്റെ മനസ്സില്‍ സ്വതന്ത്രഭാരതത്തിന്റ ശോഭനമായ ഭാവി തെളിഞ്ഞിരിക്കണം. ജീവിതനിയോഗം തിരിച്ചറിഞ്ഞ്‌ അമാനുഷികമായ ഇച്ഛാശക്തിയോടെ അത്‌ നിറവേറ്റുകയാണ്‌ ഈ നരേന്ദ്രന്‍............നരേന്ദ്മോദി...(Received from manoj vakeel)

ഞാൻ ദേഹമല്ലെന്നു വിചാരിച്ചാൽ മതി

വസിഷ്ഠന്‍ തുടര്‍ന്നു: ഈ ലോകമായി പ്രഭാസിച്ചു നില്‍ക്കുന്നത് അനന്താവബോധമാണ്. അതിനെങ്ങിനെ നാശമുണ്ടാവാനാണ്? ഈ ബോധമല്ലാതെ മറ്റൊരു വസ്തു ഉണ്ടാകാന്‍ സാദ്ധ്യതപോലുമില്ല. ദേഹം നശിക്കുമ്പോള്‍ ബോധം നശിക്കുന്നില്ല.
ശരീരത്തിന്റെ നാശത്തോടെ ബോധവും ഇല്ലാതാവുന്നു എന്നാണെങ്കില്‍ സംസാരദുഖവും ആകുലതകളും അതോടെ ഇല്ലാതാകണമല്ലോ? ദേഹമുള്ളിടത്തോളം കാലം ബോധം നിലനില്‍ക്കുന്നു എന്നാണെങ്കില്‍ മരിച്ച ദേഹത്തിന് എന്തുകൊണ്ടാണ് ബോധമില്ലാത്തത്? ഈവിധ തര്‍ക്കങ്ങളൊന്നും സത്യത്തെ കാണിച്ചു തരുന്നില്ല.

അനന്തമായ ബോധം മാത്രമാണ് ഉണ്മ. അത് എന്തെല്ലാം അനുഭവിക്കാന്‍ ആഗ്രഹിക്കുന്നുവോ അതപ്രകാരം സത്തായിത്തീരുന്നു. ബോധത്തിന് തടസ്സമായി യാതൊന്നുമില്ല. ലോകമെന്നത് ഒരിക്കലും സൃഷ്ടിക്കപെട്ടിട്ടേയില്ല. ബോധം അനന്തമായ അനുഭവസാദ്ധ്യതകളെ അനുഭവിക്കാന്‍ സ്വയം ഇച്ഛിക്കുമ്പോള്‍ അത് നടപ്പിലാവുന്നു. ബോധത്തിന് സ്വയമറിയാം. എന്നാല്‍ അജ്ഞാനം മൂലം ജീവാത്മാവിന് സ്വാവബോധം ഉണ്ടാകുന്നില്ല.

ജ്ഞാനവും അജ്ഞാനവും ശുദ്ധബോധത്തിന്റെതന്നെ ഭാവങ്ങളാണ്. സത്യത്തില്‍ അങ്ങിനെയൊരു തരംതിരിവ് തന്നെ അനാവശ്യമത്രേ.

അതിനാല്‍ സാധകന്‍ തന്റെ ആത്മസാക്ഷാത്കാരത്തിനായി ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കണം. മനസ്സില്‍ നിന്നും എല്ലാ കലുഷചിന്തകളെയും അകറ്റി ജീവിതം മുഴുവന്‍ ഈ ശാസ്ത്രത്തെ പഠിക്കാനായി വിനിയോഗിക്കുക. പരിശ്രമം കൊണ്ട് നേടാന്‍ കഴിയാത്തതെന്താണ്? എന്നാല്‍ ഇതിനു വേണ്ടി ശ്രമിക്കാത്തവന് യാതൊരു നേട്ടവും ഉണ്ടാകുകയില്ല. മനസ്സിനെ ജ്ഞാനത്തിന്റെയോ അജ്ഞാനത്തിന്റെയോ വഴിയില്‍ നയിക്കാന്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക്  സാധിക്കും.

“ഇപ്പോഴത്തേതെന്നല്ല, എതുകാലത്തെയും ശാശ്വതനന്മയെന്ന ലക്ഷ്യം നേടാന്‍ ഈ  ശാസ്ത്രഗ്രന്ഥത്തിലൂടെയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല. അതിനാല്‍ പരമസത്യത്തെ സാക്ഷാത്കരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ മഹദ്ശാസ്ത്രത്തെ കൂലങ്കഷമായി അപഗ്രഥിച്ചു പഠിക്കണം.”

ഈ ഗ്രന്ഥം നിങ്ങള്‍ക്ക് അച്ഛനമ്മമാരേക്കാളും, സുഹൃത്തുക്കളേക്കാളും ഏറെ പ്രയോജനം ചെയ്യും. ആത്മജ്ഞാനത്താലല്ലാതെ സംസാരമെന്ന കൊടും ദുരിതത്തില്‍ നിന്നും കരകയറാന്‍ സാദ്ധ്യമല്ല. വെറുതെ കാലം കഴിച്ചുകൂട്ടി മരണത്തിനായി കാത്തിരിക്കുക എന്നത് എത്ര കഷ്ടമാണ്! മൂഢന്മാരാണ് തങ്ങളുടെ ജീവിതം പണയം വെച്ചു സമ്പത്തിനും പ്രശസ്തിക്കും വേണ്ടി കഷ്ടപ്പെട്ട് തുലയുന്നത്. അവരെന്തുകൊണ്ടാണ് ശാസ്ത്രപഠനത്തിനും  അതുവഴി നേടാവുന്ന അമര്‍ത്ത്യതയ്ക്കും വേണ്ടി സമയം ചിലവഴിക്കാന്‍ മടിക്കുന്നത്?
ആത്മജ്ഞാനംകൊണ്ട് ഒരുവന്റെ ദൌര്‍ഭാഗ്യങ്ങളേയും ദുരിതാനുഭവങ്ങളേയും വേരോടെ പിഴുതെറിയാന്‍ നമുക്കാവുന്നു. നിങ്ങളുടെ നന്മയ്ക്കായാണ് ഞാനീ സത്യം ഇങ്ങിനെ വീണ്ടും വീണ്ടും വിളിച്ചു പറയുന്നത്. ഇതുകേട്ട് സത്യസാക്ഷാത്കാരം നേടൂ. ഇപ്പോള്‍ ഈ സംസാരമെന്ന രോഗത്തെ ചികില്‍സിക്കാത്തപക്ഷം മരണശേഷം നിങ്ങള്‍ എന്തുചെയ്യും? ഈ ശാസ്ത്രംപോലെ നിങ്ങള്‍ക്ക് ഹിതകരമായി മറ്റൊന്നുമില്ല. 

ഇതൊരു വിളക്കുപോലെ നിങ്ങളുടെ പാതയെ പ്രകാശമാനമാക്കട്ടെ; ഒരച്ഛനെപ്പോലെ നിങ്ങളെ ഉപദേശിച്ചു നേര്‍വഴി തെളിക്കട്ടെ, ഒരു ഭാര്യയെപ്പോലെ നിങ്ങള്‍ക്ക് സുഖം തരട്ടെ. ഈ ശാസ്ത്രത്തില്‍ പുതുതായി ഒന്നും തന്നെ പറയുന്നില്ല. എന്നാല്‍ കഥകളിലൂടെ അവതരിപ്പിച്ചിട്ടുള്ളതിനാല്‍ തത്വങ്ങള്‍ മനസ്സില്‍ പതിയാനെളുപ്പമാണ്. ഈ ഗ്രന്ഥത്തിലെ തത്വങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. ആരാണീ തത്വങ്ങളെ പ്രസ്താവിച്ചവതരിപ്പിച്ചത്, അല്ലെങ്കില്‍ ആരാണീ ശാസ്ത്രഗ്രന്ഥം രചിച്ചത് എന്നതിനു പ്രാധാന്യമൊന്നുമില്ല. 

590 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 590

Tuesday, April 04, 2017

ഭാരതം ആധ്യാത്മികസ്രോതസ്സുകളുടെ ഉറവ വറ്റാത്ത പുണ്യഭൂമിയാണ്. പ്രാചീനഭാരതത്തിലെ സത്യാന്വേഷികളായ ഋഷീശ്വരൻമാർ തങ്ങൾ അനുഭവിച്ചറിഞ്ഞ ആത്മീയസത്യങ്ങൾ പിൻതലമുറയ്ക്കായി പകർന്നത് വേദങ്ങളിലൂടെയാണ്. നിരാകാരനും സർവവ്യാപിയും സർവനിയന്താവുമായ പരമമായ ആജ്ഞേയശക്തിയെ വിവിധനാമങ്ങളാൽ സ്തുതിക്കുന്നതാണ് വേദങ്ങൾ. ശരിയായ മാർഗ്ഗദർശനം നൽകി മുന്നോട്ട് നയിക്കണം എന്ന പ്രാർത്ഥനയോടെ ‘അഗ്നി’ എന്ന നാമത്താലും (‘അഗ് ‘ എന്ന ധാതുവിന് ‘ ‘മുന്നോട്ട് ‘ എന്നാണ് അർത്ഥം. മുന്നോട്ട് നയിക്കുന്നത് എന്ന അർത്ഥത്തിൽ ‘അഗ്നി’ ഈശ്വരന്റെ പര്യായമാണ്) ജ്ഞാനകർമ്മേന്ദ്രിയാദികളുടെ ശക്തിക്ക് ‘ഇന്ദ്രൻ’ എന്ന നാമത്താലും ‘രുത് ‘ അതായത് ഭയത്തെ ഇല്ലാതാക്കാൻ ‘രുദ്രൻ’ എന്ന നാമത്താലും ഈശ്വരനെ സ്തുതിക്കുന്നു. ഭയങ്ങളിൽ വലിയ ഭയം മരണഭയമാണ്.അതുകൊണ്ടാണ് മൃത്യുഞ്ജയമന്ത്രത്തിന്റെ ദേവത രുദ്രൻ ആയത്. വേദങ്ങളിൽ ക്ഷേത്രാരാധനയോ വിഗ്രഹാരാധനയോ ഇല്ല. ഉത്തമമായ നദിക്കരയിൽ യാഗശാല നിർമ്മിച്ച് മന്ത്രോച്ചാരണത്തോടെ യാഗാഗ്നിയിൽ ഹവിസ്സ് അർപ്പിക്കുമ്പോൾ ഈശ്വരൻ തങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കും എന്ന് വിശ്വസിച്ചിരുന്നു. നാലു വേദങ്ങളും സമഗ്രമായി പഠിക്കുമ്പോൾ ആത്മസമർപ്പണാത്മകമായ ‘നമ:’ ശബ്ദം ഈശ്വരനാമത്തോട് ചേർന്നു കാണുന്നത് യജുർവേദാന്തർഗതമായ ‘ശതരുദ്രീയ’ത്തിൽ മാത്രമാണ്. പരമപുണ്യവും ഭോഗമോക്ഷഫലപ്രദായകവുമായ ‘നമ:ശിവായ’ എന്ന പഞ്ചാക്ഷരിയാണ് അത്.(ഇന്ന് നാം ജപിക്കുന്ന മറ്റ് മന്ത്രങ്ങളൊന്നും വേദമന്ത്രങ്ങളല്ല എന്നും ഓർക്കുക). കാലാന്തരത്തിൽ മനുഷ്യമനസ്സ് ഭോഗതൃഷ്ണയിൽ കൂടുതൽ ആസക്തമായപ്പോൾ നിർകാരനായ ഈശ്വരനെ ഭാവന ചെയ്യാൻ കഴിയാതെ വന്നു. അപ്പോൾ ഈശ്വരഭാവനയ്ക്കായി ഒരു പ്രതീകം ആവശ്യമായി വന്നു. അങ്ങനെ ഋഷീശ്വരൻമാർ സ്വീകരിച്ച പ്രതീകമാണ് ശിവലിംഗം. ഇന്ന് ആധുനികശാസ്ത്രം പറയുന്നത് പ്രപഞ്ചം ഒരു മുട്ടയുടെ ആകൃതിയാണ് എന്നാണ്. ഇക്കാര്യം സഹസ്രാബ്ദങ്ങൾക്കു മുമ്പേ ഗ്രഹിച്ച ഋഷീശ്വരൻ പ്രപഞ്ചത്തെ വിവക്ഷിച്ചിരുന്നത് ‘ബ്രഹ്മാണ്ഡം’ എന്നാണ്. അണ്ഡം എന്നാൽ മുട്ടയെന്നാണ് അർത്ഥം. നിരാകാരനായ ഈശ്വരന്റെ ഭാവനയ്ക്കായി ഒരു പ്രതീകം ആവശ്യമായി വന്നപ്പോൾ ഈ പ്രപഞ്ചത്തിന്റെ ഒരു ചെറിയ മാതൃകതന്നെ പ്രതീകമായി ഋഷീശ്വരൻമാർ സ്വീകരിച്ചു. smission

Monday, April 03, 2017

ഹൈന്ദവ നവോത്ഥാനത്തിന് വേദങ്ങളെ എങ്ങനെ ഉപയോഗിക്കാം. വേദം പറയുന്നത് 'ആചാര ഹീനോ ന പുനന്തി വേദഃ'' എന്നാണ്. വേദം പഠിച്ചവന്‍ ആചരണം ചെയ്യുന്നില്ലെങ്കില്‍ അവന്‍ ഒന്നിനും കൊള്ളില്ല. ആചരണങ്ങള്‍ നിര്‍ബന്ധമായും ചെയ്യണം. എന്ത് ആചരണങ്ങള്‍ ആണ് നാം ചെയ്യേണ്ടത്? എവിടെ തുടങ്ങണം? പഞ്ച മഹായജ്ഞങ്ങള്‍ ചെയ്ത് പഠിക്കണം. എന്താണ് പഞ്ചമഹായജഞങ്ങള്‍. അഞ്ച് യജ്ഞങ്ങള്‍ ആണ് ഉള്ളത്. ആദ്യത്തേത് ബ്രഹ്മയജ്ഞം അഥവാ സന്ധ്യാവന്ദനം ആണ്. എല്ലാ ഹിന്ദുക്കളും ദിവസവും മുടങ്ങാതെ നിര്‍ബന്ധമായും ചെയ്യേണ്ടതാണിത്. ശ്രീകൃഷ്ണന്‍ പോലും ഇത് ആചരിച്ചിട്ടുണ്ട്. സന്ധ്യാവന്ദനവും അഗ്നിഹോത്രവും ചെയ്യാനായി രഥം നിര്‍ത്താന്‍ തന്റെ തേരാളിയോട് ഒരിക്കല്‍ പറഞ്ഞതായി മഹാഭാരതത്തില്‍ കാണാം. അത് പോലെ ശ്രീരാമന്‍ സന്ധ്യാവന്ദനവും കൌസല്യ അഗ്നിഹോത്രവും ചെയ്തതായി വാത്മീകി രാമായണത്തില്‍ പരാമര്‍ശമുണ്ട്. ഈ അവതാരങ്ങള്‍ എല്ലാം ദിവസവും രണ്ട് നേരവും സന്ധ്യാവന്ദനം ചെയ്തിരുന്നു. എന്താണ് ഇത് ചെയ്തത് കൊണ്ടുള്ള ഗുണം. ഈ മനുഷ്യരെല്ലാം മാനസിക അസ്വാസ്ഥ്യങ്ങള്‍ അനുഭവിച്ചിരുന്നവരോ ആത്മവിശ്വാസം ഇല്ലാത്തവരോ ആയിരുന്നോ? ആളുകള്‍ അവരുടെ ഹൃദയങ്ങള്‍ മറ്റുള്ളവരുടെ മുന്‍പില്‍ തുറക്കുന്നില്ല. എന്തിന് തങ്ങളുടെ മാതാപിതാക്കളോടും ജീവിത പങ്കാളിയോട് പോലും മാനസിക വിഷയങ്ങള്‍ പങ്ക് വെക്കുന്നില്ല. നമ്മുടെ ഹൃദയത്തില്‍ കുടികൊള്ളുന്ന ഈശ്വരനോട് സംവദിക്കാന്‍ പരിധികളോ അതിരുകളോ ഒന്നും തന്നെ ഇല്ല. എന്നാല്‍ ഇതിന്ന് സമയം കണ്ടെത്താന്‍ കഴിയണം.kashyap foundation
നമ്മൾ ഇവിടെ എന്തിന് വന്നു
ഈ ലോകത്ത് കാണപ്പെടുന്ന ലക്ഷക്കണക്കിനു വ്യത്യസ്ഥ വേഷങ്ങളുടെ ( മനുഷ്യരുടെ) ജീവിത ഉദ്ധേശമെന്താണ്? ജീവിതത്തിൽ മാറിമാറി വന്നുകൊണ്ടിരിക്കുന്ന നിരവധി രംഗങ്ങളുടെ കാരണമെന്താണ്  ആദ്യന്ത്യരഹിതമായ ഈ സൃഷ്ടിചക്രത്തിന്‍റെ രഹസ്യങ്ങൾ എന്തെല്ലാമാണ്? ഒരു ദിവസം ആരംഭിച്ച് ഇനി ഒരിക്കൽ അവസാനിക്കുവാനുള്ള പ്രയാണത്തിലാണോ ഈ പ്രപഞ്ചം ?  അതോ ആദ്യമോ അവസാനമോ ഇല്ലാത്തതും കർമ്മങ്ങളുടെയും കർമ്മഫലങ്ങളുടെയും പുനരാവർത്തനങ്ങളിലൂടെ ചുറ്റികൊണ്ടിരിക്കുന്ന ഒരു ചാക്രിക സ്വഭാവമാണോ  ഈ പ്രപഞ്ചത്തിനുള്ളത്?
സമയമാകുന്ന ചക്രം അനാദിയാണ്.
അനാദി എന്ന ശബ്ദത്തെക്കുറിച്ച് ഗ്രഹിക്കുവാൻ അല്പം ബുദ്ധിമുട്ടുണ്ടാകും. ചിന്താതലം അത്രത്തോളം ഉയർന്നവർക്കു മാത്രമെ അനാദിയായ ഒരു പ്രപഞ്ച വ്യവസ്ഥയെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കൂ. ആദിയുമില്ല, അന്ത്യവുമില്ല. സൃഷ്ടിയുമില്ല മഹാപ്രളയവുമില്ല.  ഇത് വിശ്വസിക്കാൻ കഴിയുന്നുണ്ടോ?  അഥവാ ഈ മഹാവിശ്വ നാടകം ഒരു നിശ്ചിത കാലത്തിൽ ആരംഭിച്ചതാണെങ്കിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുന്ന ഒരുപാട് ചോദ്യങ്ങളും ഉത്തരങ്ങളും ഉയരുന്നതായിരിക്കും. ലോകത്തിൽ രണ്ടു തരം സമയഗണന വ്യവസ്ഥയുണ്ട്. ഒന്ന്ലീനിയർ സ്പേസ് ടൈം, രണ്ട് സൈക്ലിക്ക് സ്പേസ് ടൈം. ഇവിടെ പറയുന്ന വിഷയങ്ങൾ ലീനിയർ സ്പേസ് ടൈം ചിന്താഗതി ഉപയോഗിച്ച് മനസ്സിലാക്കുവാൻ കഴിയില്ല. ഇവിടെ കൊടുത്തിരിക്കുന്ന ഈ ചിത്രത്തിലൂടെ സൃഷ്ടിയുടെ പുനരാവർത്തനമാണ് വ്യക്തമാവുന്നത്. ഋതു ചക്രം, ദിനരാത്രചക്രം, ഭൂമിയുടെ പരിക്രമണം ഇവയെല്ലാം സദാ പുനരാവർത്തിച്ചുകൊണ്ടിരിക്കുന്നത് നമ്മൾ കാണുന്നില്ലെ. അതുപോലൊരു ചക്രം തന്നെയാണ് യുഗചക്രം. ഒരു ഘടികാരത്തിലെ സൂചി വൃത്താകാരത്തിൽ ചുറ്റി തുടങ്ങിയ ഭാഗത്തു തന്നെ തിരിച്ചെത്തുകയും വീണ്ടും ചുറ്റുകയും ചെയ്യുന്നതുപോലെ. മഹാസൃഷ്ടിയുടെ സ്ഥിതിഗതികളെല്ലാം കാലാന്തരത്തിൽ പുനരാവർത്തിക്കുന്നതാണ്. മനുഷ്യ കുലത്തിനെയും ഈ പുനരാവർത്തനം ബാധി്കകുന്നതുമാണ്.
നാടക ചക്രം
ഈ മഹാനാടകത്തിന്‍റെ ചക്രം മനുഷ്യാത്മാക്കളഉടെ ഒരു കഥ കൂടിയാണ്. ഈ ചക്രത്തിന്‍റെ ആദ്യപകുതി ഉയർച്ചയുടെയും ശിഷ്ട പകുതി താഴ്ചയുടേതുമാണ്. അതുപോലെ ജയം – പരാജയം, സന്തോഷം- സങ്കടം, ജ്ഞാനം-അജ്ഞാനം, സ്വാതന്ത്ര്യം- പാരതന്ത്ര്യം, ഈശ്വരീയത- ആസുരീയത, ഇങ്ങനെയുള്ള രണ്ടു എതിർധ്രുവ ഗുണങ്ങൾ ഈ ചക്രത്തിന്‍റെ ആദ്യ പകുതിയിലും രണ്ടാം പകുതിയിലുമായി മനുഷ്യാത്മാക്കളിൽ കാണപ്പെടുന്നു. അഞ്ച് യുഗങ്ങളിലൂടെയാണ് ഈ ചക്രം മുന്നേറുന്നത്. ഇതിലെ അഞ്ചാമത്തെ ചെറിയ യുഗം പഴയ ചക്രത്തിന്‍റെ പരിസമാപ്തിയും പുതിയ ചക്രത്തിന്‍റെ ആരംഭവും സംഭവിക്കുന്ന യുഗമാണ്. മനുഷ്യാത്മാക്കൾ ഈ യുഗത്തിൽ എത്തുന്ന സമയത്ത് പൂർണ്ണമായും ഊർജ്ജക്ഷയം സംഭവിച്ചിരിക്കും. പുതിയ സ്വർണ്ണിമ യുഗത്തിലേക്കുള്ള പ്രവേശനത്തിന് മുന്നോടിയായി ആത്മാക്കൾക്ക് ഊർജ്ജം നിറച്ചു നൽകാനായി പരമോന്നത ഊർജ്ജ സ്രോതസ്സായ പരമാത്മാവ് ഈ യുഗത്തിലാണ് ഈ നാടകചക്രത്തിലാണ് ഇടപെടുന്നത്.
സ്വർണ്ണിമ യുഗം ( സത്യയുഗം)
സൃഷ്ടിചക്രത്തിന്‍റെ പുലർകാലമെന്ന് ഈ യുഗത്തെ പറയാം പൂർണ്ണമായ പവിത്രതയുടെ, സ്നേഹത്തിന്‍റെ, ശാന്തിയുടെ, സന്തോഷത്തിന്‍റെ, ദിവ്യതയുടെ, സത്യതയുടെ യുഗമാണിത്. ഇന്നു നമ്മൾ സമത്വമെന്ന വിഷയത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നു എന്നാൽ അസമത്വം അതുപോലെ തന്നെ നിലനിൽക്കുന്നു.  ഒരു കാലത്തും ഇവിതെ സമത്വം ഉണ്ടായിരുന്നില്ല എങ്കിൽ ഈ ഇല്ലാത്ത സങ്കല്പത്തിനു വേണ്ടി ആരും പ്രയത്നിക്കില്ലായിരുന്നു. സമത്വം എന്നത് ഒരു മാനസികാവസ്ഥയാണ്. അതിനർത്ഥം എല്ലാവരും ഒരുപോലെ എന്നല്ല. ഭൌതിക ലോകത്തിൽ നിൽക്കുന്ന വ്യത്യസ്ഥതയുടെ ആധാരത്തിൽ പരസ്പരം കാണാതെ അങ്ങോട്ടും ഇങ്ങോട്ടും ആത്മാക്കളായി കണ്ട് സഹകരിച്ചും സമർപ്പിച്ചും, സ്നേഹിച്ചും ബഹുമാനിച്ചും ജീവിക്കുന്ന അവസ്ഥയാണ് സമത്വം. ഇത്തരത്തിലുള്ള ഒരു സമത്വം നിലനിന്നിരുന്നത് സത്യയുഗത്തിലായിരുന്നു. അന്നത്തെലോകത്തെ സ്വർഗ്ഗമെന്നും അന്ന് ജീവിച്ചിരുന്നവരെ ദേവി-ദേവതകളെന്നും വിളിക്കാം. ആത്മാക്കൾ തന്‍റെ നൈസർഗ്ഗികമായ ഗുണങ്ങളിലും കലകളിലും രമിച്ച് ജീവിക്കുന്ന ജീവൻമുക്താവസ്ഥയാണ് സത്യയുഗത്തിൽ ഉള്ളത്.
വെള്ളി യുഗം (ത്രേതായുഗം)
നാടകത്തിലെ രണ്ടാമത്തെ രംഗമാണിത്. ആദ്യരംഗത്തിലുള്ള സുഖമോ സമൃദ്ധിയോ രണ്ടാം രംഗത്തിലില്ല. ആത്മാക്കൾ ഈ യുഗത്തിൽ നൈസർഗിക ഗുണമൂല്യങ്ങളിൽ നിന്ന് അല്പ സ്വല്പം വ്യതിചലിച്ച് തുടങ്ങിയിരിക്കും. പക്ഷെ അത് അവർ അറിയുന്നില്ല. നാടകത്തിലെ അഭിനേതാക്കളുടെ എണ്ണം വർദ്ധിക്കും എന്നാൽ ഗുണം കുറയും. പുനർജന്മത്തിലൂടെ സഞ്ചരിച്ച് ഊർജ്ജം ക്ഷയിക്കുന്നതിനാൽ ഈ ഗുണശോഷണം അനിവാര്യമാണ്. പുതിയ ആത്മാക്കൾ നാടകത്തിലേക്ക് പ്രവേശിക്കുകയും വന്നെത്തിയവരെല്ലാം പുനർജനിക്കുകയും ചെയ്യുന്നതിനാൽ ജനസംഖ്യാവർദ്ധനവും സ്വാഭാവികം തന്നെ. രാവിലെ ഉണർന്നപ്പോൾ ഉണ്ടായിരുന്നത്ര ഉന്മേഷം മദ്ധ്യാഹ്നമാകുന്ന സമയത്ത് ഉണ്ടാവില്ല. അതുപോലെ സൃഷ്ടിയുടെ മദ്ധ്യാഹ്നമാകുന്ന സമയത്തും ആത്മാക്കളുടെ ബോധതലത്തിൽ വലിയ പരിവർത്തനങ്ങൾ സംഭവിക്കും. ഈ യുഗത്തിന്‍റെ അന്ത്യത്തിൽ തന്‍റെ ആത്മീയ വ്യകതിത്വവും അതിൽ നിന്ന് ഉദ്ഭവിക്കുന്ന സംസ്കാരവും മറയപ്പെടും.  ദേഹബോധത്തിൽ അതിഷ്ഠിതമായ ഒരു മിഥ്യയായ വ്യക്തിത്വം രൂപവൽകരിക്കപ്പെടും. അതോടെ മൂന്നാമത്തെ യുഗം ആരംഭിക്കും.
ദ്വാപരയുഗം
സൃഷ്ടിയുടെ സായാഹ്നം ആരംഭിക്കുകയായി. അഭിനേതാക്കൾ ക്ഷീണിച്ചിരിക്കുന്നു. ഒരല്പ ശാന്തിക്കും സ്നേഹത്തിനുമായുള്ള ദാഹത്താൽ അവർ ഈശ്വരാന്വേഷണമാരംഭിക്കുന്നു. എന്നാൽ തന്റെ ആത്മസ്വരൂപത്തിന്‍റെ വിസ്മൃതികൊണ്ടാണ് ഇങ്ങനെ ഒരു അവസ്ഥ വന്നുചേരുന്നത് ആത്മാവിനെ തിരിച്ചറിയാതെ ചെയ്യുന്ന ഈശ്വരാരാധനകൾപോലും ഈ സമയത്ത് ഭിന്നതകൾ സൃഷ്ടിക്കുവാൻ മാത്രമെ ഉപകരിക്കുകയുള്ളൂ. തന്മൂലം അനവധി മാർഗ്ഗങ്ങൾ (മതങ്ങൾ) ഈശ്വരനെ അറിയുവാനായി തുറന്നിട്ടും ആത്മാക്കൾ അനുഭവിക്കുന്ന ശൂന്യതയും പ്രശ്നങ്ങളും വർദ്ധിച്ചുവരുകയാണ് ചെയ്തത്. വിശ്വശാന്തിയുടെയും അളവ് കുറഞ്ഞു വരുകയാണ് ചെയ്യുന്നത്. സംഘർഷങ്ങളാണെങ്കിൽ കൂടുകയും ചെയ്യുന്നു. ഇരുട്ടിൽ ഉഴലുന്ന സമൂഹം പ്രകാശത്തിനു വേണ്ടിയുള്ള അന്വേഷണം ആരംഭിക്കുന്നത് ഈ യുഗത്തിലാണ്. ആദ്യം നിരാകാരമായ ഈശ്വരനെ ഉപാസിച്ചുകൊണ്ട് ഈ യുഗത്തിൽ ഭക്തി ആരംഭിക്കുന്നു. പിന്നീട് ദേഹബോധത്തിന്‍റെ തീക്ഷ്ണത കൂടുന്നതിനനുസരിച്ച് ഈശ്വരനെ വിവിധതരം രൂപങ്ങളിൽ ആരാധിക്കുന്ന സംസ്കാരവും ഉടലെടുത്തു. ഭൌതീക സമൃധിയിലൂടെ സുഖ-ശാന്തി നേടാമെന്ന തെറ്റിധാരണയും ആത്മാക്കളിൽ വളർന്നു. കാമം, ക്രോധം, ലോഭം, മോഹം, അഹങ്കാരം എന്നീ ദുർവ്വികാരങ്ങൾ മനുഷ്യസമൂഹത്തെ മുന്നോട്ടു നയിക്കുവാൻ തുടങ്ങി. ഭൂമിയിലെ സ്വർഗ്ഗം നരകത്തിന് വഴിമാറിക്കൊടുത്തു. അതോടെ ഇരുണ്ട യുഗം ആരംഭിക്കുന്നു.
ഇരുണ്ട യുഗം
മനുഷ്യാത്മാക്കളുടെ നാടകാഭിനയം നാലാം പാദത്തിലെത്തുന്ന കാലത്തെ കലികാലമെന്നു പറയുന്നു. സൃഷ്ടിയുടെ രാത്രിയാണിത്. ഇവിടെ ആത്മാക്കൾ അജ്ഞാനത്തിന്‍റെ ഗാഢ നിദ്രയിലായിരിക്കും. അതായത് ആത്മാവിലെ ഗുണങ്ങളാകുന്ന വെളിച്ചം ക്ഷയിച്ച് അന്ധകാരം നിറഞ്ഞ അവസ്ഥയിൽ എത്തും. അധാർമ്മികപരമായ ശീലങ്ങളിലൂടെയും അഭ്യാസങ്ങളിലൂടെയും മനുഷ്യ ശൃംഗല ബന്ദിക്കപ്പെട്ടുപോയിരിക്കും. വിഷാദവും ഉത്കണഠയും അസ്വസ്ഥതയും മാനവജനതയുടെ മാനദണ്ടമായി വ്യാപിക്കാൻ ആരംഭിക്കും. ഈ സമയത്ത് വിശ്വം മുഴുവനും പല ഭാഗങ്ങളായി ഭാഗിക്കപ്പെടുന്നു, തന്റെ ഔചിത്യത്തിനും താൽപര്യത്തിനും അനുസരിച്ച് സ്വരൂപിച്ചിട്ടുള്ള ശക്തികൾ ഉപയോഗിച്ച് പരസ്പരം അവർ മത്സരിക്കാൻ തുടങ്ങുന്നു. ധർമ്മം നടപ്പിലാക്കേണ്ടവരിലും അധർമ്മം കുടികൊള്ളുന്ന കാലമായിരിക്കും ഇത്. വ്യക്തിത്വവും കുടുംബങ്ങളും സാമൂഹിക വ്യവസ്ഥയും തകിടം മറിയുന്ന കാലഘട്ടമാണിത്. എന്നാൽ ഈ ഘോര രാത്രിയിൽ  ഭൂമിയിൽ ജീവാത്മാക്കൾ ക്രമാതീതമായി വർദ്ധിക്കുന്നു. ഭൂമിയുടെ നൈസർഗിക സ്രോതസ്സുകൾ ദുരുപയോഗം ചെയ്യപ്പെട്ട് പ്രകൃതിയും അതിന്റെ സന്തുലനം വീണ്ടെടുക്കുവാനായി കേഴുന്ന സമയമാണിത്. എന്നാൽ പ്രതീക്ഷയുടെ ഒരു പുതുകിരണം ഈ യുഗത്തിന്‍റെ അവസാന സമയത്ത് കാണപ്പെടും. പൂർണ്ണ അന്ധകാരത്തിൽ നിന്ന് സൃഷ്ടിയുടെ പുതു പ്രഭാതത്തിലേക്കുള്ള പരിവർത്തനത്തിന്‍റെ സമയമാകും. അതോടെ പുരുഷോത്തമ സംഗമയുഗം ആരംഭിക്കും.
വജ്രയുഗം
ഇവിടെ നാടകത്തിലെ സംവിധായകനാണ് ആദ്യത്തെ അഭിനേതാവ്. നാടകവേദിയിലെ ഒരു കോണിൽ വളരെയധികം നിശബ്ധമായി പരമാത്മാവ് അതീവ രഹസ്യമായി പ്രത്യക്ഷപ്പെടുന്നു, എന്നിട്ട് മനുഷ്യ ജീവിതത്തിന്‍റെ കഥയെക്കുറിച്ചുള്ള രഹസ്യത്തിന്‍റെ ചുരുളഴിക്കുന്നു. ആത്മാവിന്റെ അനശ്വരതയെക്കുറിച്ചുള്ള സത്യത, ആത്മാവും പരമാത്മാവുമായുള്ള സത്യമായ ബന്ധം, ആത്മാവിനകത്ത് നിദ്രപൂണ്ടിരിക്കുന്ന അനന്ദശക്തികളെക്കുറിച്ചുള്ള ജ്ഞാനം എന്നിവ സമസ്ത മാനവരാശിക്കും പ്രദാനം ചെയ്യുന്നു. എന്നാൽ ഈശ്വരന്‍റെ പേരിൽ പലരും പല അഭിപ്രായങ്ങളുമായി അണിനിരന്നിരിക്കുന്ന ഈ കാലത്ത് സത്യം പലരും വിശ്വസിക്കാതാകും. ഈ സത്യമായ ജ്ഞാനം  അഭിനേതാക്കളായ ആത്മാക്കളുടെ സ്മൃതി തലങ്ങളലേക്ക്  സ്വാധീനിക്കുകയും കഴിഞ്ഞുപോയ യുഗങ്ങളിലെ പ്രഭാവത്തെക്കുറിച്ച് ബോധവാൻമാരാവുകയും ചെയ്യുന്നു. സംഗമയുഗമെന്ന ഈ പുലർകാലത്തിൽ  ജ്ഞാനസൂര്യനായ പരമാത്മാവിനെ നോക്കി കണ്ണു തുറക്കുന്നവരെ രാജയോഗികൾ എന്നു വിളിക്കുന്നു. ദൈവീകതയിൽ നിന്നും ആസുരീയതയിലേക്ക് ഞങ്ങളെങ്ങനെ എത്തിചേർന്നു എന്ന് ആത്മാക്കൾക്ക് ബോധ്യമാകന്നു. ഒരിക്കൽക്കൂടി ആത്മാവ് പൂർണ്ണത നേടേണ്ട സമയമായെന്നും അതിനായി തന്‍റെ ഉള്ളിലേക്ക് പതുക്കെ-പതുക്കെ ആഴ്ന്നിറങ്ങേണ്ടത് ആവശ്യമാണെന്നും ആത്മാക്കൾ തിരിച്ചറിയുന്നു. ഈ പൂർണ്ണത നേടിക്കഴിഞ്ഞാൽ പഴയ നാടകത്തിന് തിരശ്ശീല വീഴും. പിന്നീട് തിരശ്ശീല ഉയരുന്ന സമയത്ത് കാണപ്പെടുന്നത് നവീന സൃഷ്ടിയുടെ സുപ്രഭാതമായിരിക്കും. എന്നാൽ ഇത് വളരെ സാവധാനത്തിൽ നടക്കുന്ന സംഗമയുഗത്തിലെ ആത്മീയ വിപ്ലവത്തിലൂടെയാണ് സാധ്യമാവുക. ഇപ്പോൾ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് ചേക്കേറുവാൻ സദാ വെളിച്ചമായിരിക്കുന്ന ഈശ്വരൻ നമ്മെ ക്ഷണിക്കുകയാണ്. ഒരിക്കൽകൂടി പൂർണ്ണത നേടുവാൻ താങ്കൾ തയ്യാറാണോ ?............brahmakumaris
ആത്മാനുസന്ധാനം വഴി നിലനിൽപ്പിന്ടെ സൂക്ഷ്മ തലങ്ങളിലേക്കിറങ്ങിചെന്നു ആനന്ദഘനമായ ബ്രഹ്മ സ്വരൂപം കണ്ടെത്തേണ്ടത്‌ എങ്ങനെയെന്നു തൈതരീയൊപനിഷത് ഭംഗിയായി വിവരിക്കുന്നുണ്ട് . വരുണ പുത്രനായ ഭ്രുഗു പിതാവിനെ സമീപിചു ബ്രഹ്മത്തെ കാട്ടിത്തരുവാൻ ആവശ്യപ്പെട്ടു . ഇക്കാണുന്ന ജീവജാലങ്ങൽ എല്ലാം ഏതിൽ നിന്നും പൊന്തി വന്നുവോ, ഏതിൽ ജീവിക്കുന്നുവൊ, ഏതിൽ തിരിച്ചു ലയിക്കുന്നുവോ അതാണ്‌ ബ്രഹ്മം . അതിനെ അന്വേഷിച്ചു കണ്ടു പിടിക്കുക എന്നായിരുന്നു പിതാവിന്ടെ മറുപടി . തപസ്സാണ് ബ്രഹ്മത്തെ കാണാനുള്ള മാർഗ്ഗം . ബുദ്ധിയുടെ ഏകാഗ്രത ശിലിക്കലാണ് തപസ്സു. ഭ്രുഗു തപസ്സ് ചെയ്തു . പുറമേ കാണുന്ന ജഡമാണ് ജീവജാലങ്ങളുടെ നിലനിലനിൽപ്പിന് കാരണം എന്നയാൾ ആദ്യം കണ്ടു . ഭൗതികവാദികൾ ഇന്നും നില്ക്കുന്നത് അവിടെയാണല്ലോ . എന്തായാലും ഭൃഗു തന്ടെ സിദ്ധാന്തം അച്ഛനെ അറിയിച്ചു . ബുദ്ധിയെ എകാഗ്രപ്പെടുത്തി സ്വന്തം നിലനില്പ്പിന്ടെ ഉള്ളറകളിലേക്ക് വീണ്ടും ഇറങ്ങി ചെല്ലാനാണ് അച്ഛൻ ആവശ്യപ്പെട്ടത്‌ .
ഭൃഗുവിന്ടെ എകാഗ്രബുദ്ധി ശരീരത്തിന്ടെ പിന്നിൽ നിലനില്പ്പിനാശ്രയിരിക്കുന്ന പ്രാണൻ, മനസ്സ്,ബുദ്ധി എന്നിവയെ വീണ്ടും കണ്ടെത്തി. ഓരോ കാഴ്ച്ചയുടെ ഘട്ടത്തിലും കൂടുതൽ ഏകാഗ്രത ശീലിക്കൂ എന്നാണു അച്ഛൻ ഉപദേശിച്ചത് .എകാഗ്രപ്പെട്ട ബുദ്ധി ഉള്ളിന്ടെ ഉള്ളിലേക്ക് ഇറങ്ങി ചെന്നതോടെ കേവലാനന്ദം ഘനീഭവിച്ച നിലനില്പ്പിന്ടെ മണ്ഡലം ഭൃഗുവിനു തെളിഞ്ഞു കിട്ടി . അന്വേഷിക്കാൻ പുറപ്പെട്ട ബുദ്ധിയും ഉപ്പു പാവ സമുദ്രത്തിൽ എന്ന പോലെ ആനന്ദതലത്തിൽ ലയിച്ചുചേരുന്നതായി അനുഭവപ്പെട്ടു. രണ്ടില്ലാതായതോടെ പോകാൻ ഇടമില്ലാതായി . നിലനില്പ്പിന്ടെ പരമാകാഷ്ഠ ഈ ആനന്ദത്തിലാണ് എന്ന് തെളിഞ്ഞു . എല്ലാ പ്രപഞ്ച ഘടകങ്ങളും ആനന്ദത്തിൽ നിന്നും പൊന്തി വരുന്നു . ആനന്ദത്തിൽ ജീവിക്കുന്നു . ആനന്ദത്തിൽ തിരിച്ചു ലയിക്കുന്നു . പുത്രൻ ഈ കാഴ്ച കണ്ടതോടെ അച്ഛൻ അയാളെ അനുമോദിച്ചു പറഞ്ഞയച്ചു. ശ്രീ നാരായണ ഗുരുദേവൻ ഈ കാഴ്ച കണ്ട ആൾ ആണെന്ന് അദ്ധേഹത്തിന്ടെ കൃതികൾ വിളിച്ചറിയിക്കുന്നു . അനുഭൂതിദശകം എന്ന കൊച്ചു മലയാള കൃതിയിൽ അദ്ധേഹാം സ്വാനുഭവം വിവരിക്കുന്നത് നോക്കുക
“ആനന്ദക്കടൽ പൊങ്ങി –
ത്താനേ പായുന്നിതാ പരന്നൊരുപോൽ,
ജ്ഞാനംകൊണ്ടതിലേറി-
പ്പാനം ചെയ്യുന്നു പരമഹംസജനം .
( അനുഭൂതിദശകം 7 )
ആനന്ദതലം കണ്ടെത്താൻ കഴിയുന്ന ബുദ്ധിക്കു പിന്നെ സർവ്വത്ര ഒരാനന്ദക്കടൽ പൊങ്ങിപ്പെരുകുന്നതായിട്ടാണ് അനുഭവം . പരമഹംസന്മാർ ഈ ജ്ഞാനം നേടി സദാ ആനന്ദനിമഗ്നരായി വർത്തിക്കുന്നു . ‘ ആനന്ദം ബ്രഹ്മണോ വിദ്വാൻ ന ബിഭേതി കുതശ്ചന-‘
ബ്രഹ്മാനന്ദം അറിഞ്ഞ ആൾക്ക് ഒരിടത്തുനിന്നും ഭയമില്ല എന്നാണു ഉപനിഷത്തിന്ടെ പ്രഖ്യാപനം. ശ്രീ നാരായണ ഗുരുദേവൻ ഈ ബ്രഹ്മാനന്ദം നിരന്തരം അനുഭവിച്ചുകൊണ്ടിരുന്ന പരമഹംസനായിരുന്നു . അങ്ങനെ സ്വാനുഭവത്തിൽ പരീക്ഷിച്ചുറപ്പിച്ച ഉപനിഷത് തത്ത്വമാണ് ഗുരുദേവൻ ‘ബ്രഹ്മാനന്ദഘനം യത: ‘ എന്ന താഴെ പറഞ്ഞിരിക്കുന്ന പദ്യഭാഗത്തിൽ വിളിപ്പെടുത്തിയിരിക്കുന്നത് .
” അനുസന്ധിതേ ബ്രഹ്മ
ബ്രഹ്മാനന്ദഘനം യത:
സദാബ്രഹ്മാനുസന്ധാനം
ഭക്തിരിത്യവഗമൃതേ.”
(ബ്രഹ്മം ആനന്ദ ഘനമാണ് അതുകൊണ്ട് സത്യാന്വേഷികൾ ധ്യാനമനനങ്ങളിൽക്കൂടി ബ്രഹ്മസ്വരൂപം പിൻതുടർന്ന് കൊണ്ടിരിക്കുന്നു .ഇടവിടാതെയുള്ള ബ്രഹ്മസ്വരൂപാനുസന്ധാനമാണ് ഭക്തി എന്നറിയപ്പെടുന്നത്.)
മഹാക്ഷേത്രങ്ങളിൽ അഞ്ചുനേരം പൂജയുണ്ട്
1. ഉഷഃപൂജ
2. എതിർത്തുപൂജ.
3. പന്തീരടിപൂജ.
4 . ഉച്ചപൂജ.
5. അത്താഴപ്പൂജ.
സൂര്യോദയ സമയത്ത് ചെയ്യുന്നതാണ് "ഉഷഃപൂജ".
സൂര്യൻ ഉദിച്ചുകഴിഞ്ഞ് ബാലഭാസ്ക്കരന് അഭിമുഖമായി വിരാജിക്കുന്ന ഭഗവദ് ബിംബത്തിൽ നിർവ്വഹിക്കുന്ന പൂജയാണ് "എതിർത്തു പൂജ".
രാവിലെ വെയിൽ നിഴലിന് 12 അടി നീളമുള്ളപ്പോൾ (കാലത്ത് 8 മണിക്കും 9 മണിക്കും ഇടയ്ക്ക്) നടത്തുന്ന പൂജയാണ് ' പന്തീരടി പൂജ".
നിത്യപൂജാക്രമങ്ങളാലും ഉത്സവാദി ആചാരാനുഷ്ഠാനങ്ങളാലും തന്ത്രി പകർന്നു നൽകിയ ചൈതന്യം സംരക്ഷിക്കപ്പെടുന്നു .
മന ഉത്സുയ - തേ ഹ - ഷാർത് ഉത്സവ പരികീർത്തിതഃ എന്നാണ് ഉത്സവത്തെ പറയുന്നത്. മനസ്സിന് ആനന്ദം ഉളവാക്കുന്നത് എന്നാണ് പദത്തിന്റെ അർത്ഥം.
ഒരു വർഷത്തിനുള്ളിൽ ക്ഷേത്രത്തിൽ ഉണ്ടായ അശുദ്ധികളാൽ നഷ്ടപ്പെട്ട ബിംബ ചൈതന്യത്തെ വീണ്ടെടുക്കാനുള്ള ഒരു സന്ദർഭമാണ് ഉത്സവവും അതിനോടു ബന്ധപ്പെട്ട കലശവും. ഉത്സവത്തിലൂടെ ഉണ്ടാകുന്ന സൽസംഗവും പ്രധാനം തന്നെ.
അഞ്ച് ഭക്തന്മാർ ഒത്തുകൂടുന്നിടത്ത് ഭഗവാനും കൂട്ടംകൂടാൻ വരുമെന്നാണല്ലോ പ്രമാണം.
എന്താണ് ജനനം ? എന്താണ് മരണം ? എന്താണ് പുനര്‍ജ്ജന്മം ?
യുക്തിപരമായി ചിന്തിച്ചു നോക്കിയാല്‍ ഇവിടെ ആരും തന്നെ ജനിക്കുന്നുമില്ല ; മരിക്കുന്നുമില്ല. ഇവിടെ ഇന്ന് നാം കാണുന്നതും കാണാത്തതും അറിയുന്നതും അറിയാത്തതും ആയി എന്തെല്ലാം ഉണ്ടോ ; അവയെല്ലാം തന്നെ കാലാ കാലങ്ങള്‍ ആയി ഇവിടെ ഉള്ളത് തന്നെയാണ്. പക്ഷെ ഇന്ന് കാണുന്ന രൂപത്തില്‍ ആയിരുന്നില്ല എന്ന് മാത്രം.
അപ്പോള്‍ പിന്നെ എന്താണ് ജനനവും മരണവും..? അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്ത് വരുന്നത് ആണോ ജനനം ? ഒരിക്കലുമല്ല. കാരണം അതിനു മുന്‍പേ നാം അവിടെ ഉണ്ടായിരുന്നു. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ എത്തുന്നതിനു മുന്‍പ് അച്ഛന്റെ ശരീരത്തില്‍ ബീജമായി ഉണ്ടായിരുന്നു. അച്ഛന്‍ കഴിച്ച അന്നം ആണ് ബീജമായി ഭവിച്ചത്. അതുകൊണ്ട് അതിനു മുന്‍പ് അന്നത്തില്‍ ഉണ്ടായിരുന്നു. പ്രകൃതിയിലെ മൂലകങ്ങള്‍ ആണ് അന്നം ആയി മാറിയത് അതുകൊണ്ട് മൂലകങ്ങളില്‍ ഉണ്ടായിരുന്നു.
ഇനി മരിച്ചാല്‍ ഈ ശരീരവും വാസനകളും വ്യത്യസ്ത മൂലകങ്ങള്‍ ആയി വീണ്ടും പരിണമിക്കുന്നു. ഇവിടെ ആര് ജനിച്ചു ? ആര് മരിച്ചു ?
മൂലകം മരിച്ചു ; അന്നം ജനിച്ചു ; അന്നം മരിച്ചു ; ബീജം ജനിച്ചു ; ബീജം മരിച്ചു ; കുഞ്ഞു ജനിച്ചു ; കുഞ്ഞു മരിച്ചു ; ബാല്യം ജനിച്ചു ; ബാല്യം മരിച്ചു ; യൌവനം ജനിച്ചു ; യൌവനം മരിച്ചു ; വാര്‍ധക്യം ജനിച്ചു ; വാര്‍ധക്യം മരിച്ചു ; വീണ്ടും മൂലകം ജനിച്ചു.
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ പരിശോധിച്ചാല്‍ ജനനവും മരണവും വെറും രൂപ മാറ്റം മാത്രം ആയിരുന്നു ; ഒന്ന് മറ്റൊന്നായി പരിണമിക്കുന്നു. അതൊരു ചക്രം ആയി അങ്ങിനെ തുടരുന്നു.
പുനരപി ജനനം പുനരപി മരണം പുനരപി ജനനീ ജഠരേ ശയനം എന്ന് ശ്രീ ശങ്കരാചാര്യരും
എന്തുകൊണ്ടാണ് പുനർജന്മത്തെക്കുറിച്ച് വിശ്വസിക്കുന്നത് ?  ഞാൻ ആത്മാവാണ് എന്ന സത്യം തിരിച്ചറിയുമ്പോൾ ഈ ജൻമത്തിനു മുൻപും ശേഷവും ഞാൻ നിലനിൽക്കുന്നു എന്ന് ബോധ്യമാകും. അവിനാശിയായ ഊജ്ജമായ ഞാൻ ഒരു ശരീരത്തിൽ നിന്നു വേർപ്പെട്ടു പോകുമ്പോൾ സംസ്ക്കാരങ്ങളുടെ സഞ്ചയത്തേയും എടുത്തിട്ടാണ് പോവുക. പൂർവ്വജൻമങ്ങളിലെ സംസ്ക്കാരങ്ങളുടെ പ്രഭാവം ആഗ്രഹമില്ലെങ്കിലും ഇപ്പോൾ നമ്മളെ സ്വാധീനിക്കുന്നത് കാണുന്നില്ലേ? നിഷ്കളങ്കരായ കുഞ്ഞുങ്ങൾ ജന്മനാൽ തന്നെ അംഗവൈകല്യമുള്ളവരായും, അനാഥരായും, ദരിദ്രരായും നീതിനിഷേധിക്കപ്പെട്ടവരായും എന്തുകൊണ്ട് ജന്മമെടുക്കുന്നു? ചില കുട്ടികളിൽ ജന്മസിദ്ധമായി തന്നെ കലാനൈപുണ്യങ്ങൾ കാണപ്പെടുന്നതെന്തുകൊണ്ട് ? ഒരമ്മയുടെത്തന്നെ മക്കൾ, ഒരേ സാഹചര്യത്തിൽ വളർന്നവർ, ഒരേ വിദ്യാഭ്യാസം നേടിയവർ എന്നിട്ടും അവരുടെ സ്വഭാവം വ്യത്യസ്തമാകുന്നത് എന്തുകൊണ്ട് ? ഓരോരുത്തരുടേയും D.N.A പരിപൂർണ്ണമായും വ്യത്യസ്തമാകുന്നത് എന്തുകൊണ്ട് ? ഈ ചോദ്യങ്ങളെല്ലാം പുനർജന്മം എന്ന ഒറ്റ ഉത്തരത്തിലേക്ക് നമ്മെ കൊണ്ടുചെന്നെത്തിക്കുന്നു. ജനനം, വളർച്ച, മരണം ഇവ ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്ന തുടരനുഭവങ്ങൾ മാത്രമാണ്. ജനനം ഒരു തുടക്കമോ മരണം ഒരു അവസാനമോ അല്ല. കേവലം അഭിനേതാവായ ആത്മാവ് ഒരു രംഗത്തിൽ നിന്ന് മറ്റൊരു രംഗത്തിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്. പുനർജന്മത്തെ കുറിച്ച് വ്യക്തമായി മനസ്സിലാക്കുന്നതിലൂടെ തന്‍റെ ജീവിതത്തിൽ ആകസ്മികമായി വന്നുകൊണ്ടിരിക്കുന്ന അനുഭവങ്ങൾക്ക് കാരണമെന്തെന്ന് മനസ്സിലാകുന്നതായിരിക്കും. ഭാവിയെക്കുറിച്ച് ഉത്കണ്ഠാകുലരായും ഭൂതകാലത്തിലെ സംഭവങ്ങളിൽ ചിന്തിതരായും ജീവിക്കാതെ വർത്തമാനസമയത്തിൽ ജീവിക്കുവാൻ പുനർജന്മത്തെ മനസ്സിലാക്കിയവർക്ക് സാധിക്കുന്നു.
മരണമെന്നത് ഭൌതികശരീരത്തെ മാത്രം ബാധിക്കുന്ന ഒരു പ്രക്രിയയാണ്. ആത്മാവ് മറ്റൊരു ശരീരത്തെ സ്വീകരിച്ച് ജീവിക്കുന്നു. ശരീരത്തിൽ വ്യാപിപ്പിച്ചു വെച്ചിരിക്കുന്ന ജീവോർജ്ജത്തെ ആത്മാവ് പിൻവലിച്ച് മരണസമയത്ത് ഭൃകുടിയിൽ നിന്ന് പുറത്തിറങ്ങുന്നു. തന്‍റെ യോഗ്യതക്കനുസരിച്ച് പ്രകൃതി ഒരുക്കുന്ന ഒരു മാതൃഗർഭത്തിലേക്ക് പ്രവേശിക്കുന്നു. മനുഷ്യാത്മാവിന് മനുഷ്യശരീരത്തെ മാത്രമേ നിയന്ത്രിക്കാൻ കഴിയൂ. അതിനാൽ മൃഗങ്ങളുടെ ഗർഭത്തിലേക്ക് പ്രവേശിക്കുകയില്ല. ഒരു ജന്മത്തിൽ നിന്ന് മറ്റൊരു ജന്മത്തിലേക്ക് പ്രവേശിക്കുന്നതിനിടെ ആത്മാവിന്‍റെ ബോധതലത്തിലുള്ള അറിവുകളും കർമവാസനകളും അബോധതലത്തിലേക്ക് മാറ്റപ്പെടുന്നു. എന്നാൽ പുതിയ ജന്മത്തിലെ വളർച്ചയുടെ വിവിധഘട്ടങ്ങളിൽ സംസ്ക്കാരരൂപത്തിൽ അവ തിരിച്ചെത്തും. എന്നാൽ പൂർവ്വജന്മത്തിലെ സ്മൃതികൾ അലട്ടുകയില്ല. സംഭവങ്ങളുടെ  സ്മൃതികൾ ഇല്ലെങ്കിലും സംഭവങ്ങളുടെ ആധാരത്തിൽ നേടിയെടുക്കപ്പെട്ട മനോഭാവങ്ങളും വ്യക്തിത്വവും പ്രവണതകളും ഈ ജന്മത്തിലും ശക്തമായി സ്വാധീനിക്കുന്നതാണ്.
ആത്മാവ് തിരഞ്ഞെടുക്കുന്ന തന്‍റെ പുതിയ മാതാപിതാക്കളുടെ ജീനുകളിലൂടെ പകർന്നുകിട്ടുന്നതായിരിക്കും ഒരു പരിധിവരെ തന്‍റെ പുതിയ ശരീരത്തിന്‍റെ രൂപവുംഭാവവും എല്ലാം. ശരീരത്തിന്‍റെ നിറം, അവയവങ്ങളുടെ ആകൃതി, രോഗങ്ങൾ ഇവയെല്ലാം ഇത്തരത്തിൽ കൈമാറ്റം ചെയ്യപ്പെട്ടേക്കാം. എന്നാൽ ജീവിതത്തോടുള്ള ആ വ്യക്തിയുടെ കാഴ്ച്ചപ്പാട്, സംഭവങ്ങളോടുള്ള പ്രതികരണരീതി എന്നിവയെല്ലാം ജനിതകമായി പകർന്നുകിട്ടുന്നവയല്ല പൂർവജന്മങ്ങളിൽ നിന്ന് സമാഹരിച്ചവയാണ്.

ബന്ധങ്ങൾ

മനുഷ്യജീവിതത്തിൽ ബന്ധങ്ങൾക്കു വലിയ വിലയാണുള്ളത്. ചില ബന്ധങ്ങൾ സുഖം നൽകുന്നവയും മറ്റു ചിലത് ദുഃഖം നൽകുന്നവയുമാകുന്നു. ഇന്നലെ സുഖദായകമായിരുന്ന ബന്ധങ്ങൾ ഇന്ന് ദുഃഖദായകമാകുന്നു. ഇന്നലത്തെ മിത്രങ്ങൾ ഇന്നത്തെ ശത്രുക്കളാകുന്നു. ഇന്നലെ ഒരു പരിചയമില്ലാതിരുന്നവർ ഇന്നെന്‍റെ ബന്ധുക്കളാകുന്നു. മരണം വരെ കൂടെയുണ്ടായിരിക്കുമെന്ന് കരുതിയവർ പിരിഞ്ഞുപോകുന്നു. നമ്മൾ ആഗ്രഹിക്കുന്ന ബന്ധുക്കളേയോ മിത്രങ്ങളേയോ അല്ല നമുക്കു ലഭിച്ചിരിക്കുന്നത്. ചിലരുടെ കൂടെ എത്ര കാലം ജീവിച്ചാലും പൊരുത്തം ഉണ്ടാകുന്നില്ല. ചിലരുമായി ആദ്യത്തെ കണ്ടുമുട്ടലിൽ തന്നെ ഇണക്കമുണ്ടാകുന്നു. ഇതിനെല്ലാം കാരണമെന്താണ് ? ഉത്തരം ഒന്ന് മാത്രം – ഇവയെല്ലാം പൂർവജന്മത്തിലെ തുടർച്ചയാണ്. ഓരോരോ ജന്മങ്ങൾ ഓരോരോ അധ്യായങ്ങളാണ്. ഓരോ അധ്യായങ്ങൾ തീരുമ്പോൾ ചില കണക്കുകൾ അവസാനിക്കുകയും മറ്റു ചിലത് ആരംഭിക്കുകയും ചെയ്യുന്നു. ഈ കണക്കുകൾക്കനുസരിച്ച് ജീവിതം മുന്നോട്ട് നീങ്ങുന്നു. ഇതിനെ വിധി (തലയിലെഴുത്ത്) എന്ന് പറയുന്നു. എന്നാൽ വിധിയുടെ വിധാതാവ് നമ്മൾ തന്നെയാണ്. ഇതിൽ ഈശ്വരന് ഉത്തരവാദിത്തമില്ല.
ഉദാഃ ഒരു കുട്ടി സമസ്ത സൌഭാഗ്യങ്ങളുടെയും ഇടയിൽ ജനിക്കുന്നുവെങ്കിൽ ഈശ്വരകടാക്ഷം കൊണ്ടാണെന്ന് പറയുവാൻ സാധിക്കുകയില്ല. കർമഫലം കൊണ്ടാണെന്ന് പറയേണ്ടിവരും. ധനികന്‍റെ വീട്ടിൽ ജന്മമെടുക്കുവാനുള്ളത്ര സദ്കർമങ്ങളുടെ ശേഖരണം കൊണ്ട് ഒരാത്മാവ് പുതിയ ജന്മത്തിലേക്ക് വന്നിരിക്കുകയാണ്. പുനർജന്മത്തെകുറിച്ചുള്ള തിരിച്ചറിവ് ലഭിക്കുമ്പോൾ മനസ്സ് ശാന്തമാകുന്നു. തന്‍റെ അനാദിയായ അസ്തിത്ത്വത്തെ തിരിച്ചറിയുന്നു. മനസ്സ് സ്വാഭാവികമായി ധ്യാനനിരതമാകുന്നു. ഭയം, ഉത്കണ്ഠ, സങ്കുചിതഭാവം എന്നിവക്കുള്ള ഉത്തമമായ മരുന്നാണ് പുനർജന്മ ജ്ഞാനം......brahmakumaris
ഈശ്വരൻ ഉണ്ടോ ?
നമ്മൾ ഈ ഭൌതികലോകത്തിൽ എന്തിനെയെങ്കിലും തിരിച്ചറിയുന്നത് കാണുന്നതിലൂടെയോ കേൾക്കുന്നതിലൂടെയോ രുചിക്കുന്നതിലൂടെയോ സ്പർശിക്കുന്നതിലൂടെയോ മണക്കുന്നതിലൂടെയോ ആണ്. എന്നാൽ ഇത്തരം ഇന്ദ്രിയാനുഭവങ്ങളിലൂടെ ഈശ്വരനുണ്ടോ എന്ന് മനസ്സിലാക്കുവാൻ സാധ്യമല്ല. പക്ഷേ അതീന്ദ്രിയമായ തലത്തിൽ നമ്മുടെ മനസ്സ് രമിക്കുമ്പോൾ അതിസൂക്ഷ്മനായ ഈശ്വരന്‍റെ തരംഗങ്ങൾ അനുഭവിക്കുവാൻ സാധിക്കുന്നതാണ്. ഈശ്വരൻ സത്യവും നിത്യവും ആയതു കാരണത്താൽ അനിത്യവും അസത്യവുമായ ഇന്ദ്രിയങ്ങളിലൂടെ ഈശ്വരനെ അനുഭവിക്കുവാൻ സാധിക്കുകയില്ല. എന്നാൽ മനസ്സ്, ബുദ്ധി എന്നീ ആത്മാവിന്‍റെ ഇന്ദ്രിയങ്ങളിലൂടെ ഈശ്വരനെ അനുഭവിക്കാൻ സാധിക്കുന്നതാണ്.
ഈശ്വരൻ – പരമാത്മാവ്
നമ്മെപ്പോലെ തന്നെ ഈശ്വരനും ഒരാത്മാവ് തന്നെയാണ്. എന്നാൽ പരമാത്മാവ് എന്നാണ് നമ്മൾ വിളിക്കുന്നത്. ഈ പരമം എന്ന ശബ്ദം കൊണ്ട് ഉദ്ദേശിക്കുന്നതെന്തെന്നാൽ – ഈ ആത്മാവ് മാത്രം ജനനമരണചക്രത്തിലേക്ക് വരുന്നില്ല, ഈ ആത്മാവിനെ കർമമോ കർമവാസനകളോ ബാധിക്കുന്നില്ല, ജയപരാജയങ്ങൾക്ക് അതീതനാണ്. സുഖദുഃഖങ്ങൾക്ക് അതീതനാണ്, പരിമിതികൾ ഇല്ലാത്തവനാണ്, പ്രപഞ്ചരഹസ്യങ്ങളുടെ ജ്ഞാനമുള്ളവനാണ്.
ഈശ്വരൻ എല്ലാം നടത്തുന്നവനാണോ
നമ്മുടെ എല്ലാ ആഗ്രഹങ്ങളും ഈശ്വരൻ സാധിപ്പിച്ച് തരുമെന്നും നമുക്ക് സൌഭാഗ്യങ്ങൾ തരുന്നതും പരീക്ഷണങ്ങൾ തരുന്നതും ഈശ്വരനാണെന്നും ഭൂമിയിൽ ഓരോ ഇല ഇളകുന്നതുപോലും ഈശ്വരന്‍റെ ആജ്ഞക്കനുസരിച്ചാണെന്നും പലരും വിശ്വസിക്കുന്നു. എന്നാൽ ഈശ്വരൻ പ്രപഞ്ചനിയമങ്ങളെ മറികടന്നുകൊണ്ട് ആരെയും സഹായിക്കുകയോ ശിക്ഷിക്കുകയോ ചെയ്യുകയില്ല. എന്തുകൊണ്ടെന്നാൽ എല്ലാവർക്കും  അവരവരുടെ കർമത്തിന്‍റെ യോഗ്യതക്കനുസരിച്ച് ആവശ്യമുള്ളത് ആവശ്യമുള്ളപ്പോൾ ലഭിക്കുമെന്ന് ഈശ്വരനറിയാം. എന്നാൽ മനുഷ്യർ ദേഹബോധത്തിനടിമയായി കർമത്തിന്‍റെയും ജന്മത്തിന്‍റെയും രഹസ്യങ്ങൾ വിസ്മരിക്കുമ്പോൾ അത്  ഓർമിപ്പിച്ചുതരുന്നതുകൊണ്ട് ഈശ്വരനെ സർവതിന്‍റെയും ആധാരമായി മാനിക്കുന്നു.
ഈശ്വരൻ എവിടെയാണ് ?
ചിലർ എല്ലായിടത്തും ഈശ്വരനുണ്ടെന്ന് കരുതുന്നു. ചിലർ ചില നിശ്ചിത സ്ഥലങ്ങളിൽ ഈശ്വരൻ വസിക്കുന്നെണ്ടെന്നു കരുതുന്നു. ചിലർ ഞാൻ തന്നെയാണ് ഈശ്വരനെന്ന് പറയുന്നു. എന്നാൽ ആത്മാർഥമായി ഈശ്വരനെ വിളിക്കുമ്പോഴെല്ലാം സ്വാഭാവികമായി കണ്ണുകൾ മുകളിലേക്ക് പോകുന്നു. ചിലപ്പോൾ മേഘങ്ങൾക്ക് മുകളിലൊരു ലോകത്തിൽ ഈശ്വരൻ വസിക്കുന്നുണ്ടാകുമെന്ന് പ്രതീക്ഷിച്ചു കൊണ്ടായിരിക്കാം നോക്കുന്നത്. എന്നാൽ കണ്ണുകൾ കൊണ്ടോ ടെലസ്കോപ്പ് കൊണ്ടോ സാറ്റലൈറ്റുകൾ മുഖേനയോ കണ്ടെത്താൻ കഴിയാത്ത ആത്മലോകത്തെക്കുറിച്ച് എത്ര പേർ ചിന്തിക്കാറുണ്ട്. അഥവാ ചിന്തകളെ യഥാർത്ഥരീതിയിൽ ഏകോപിപ്പിക്കുവാൻ കഴിയുകയാണെങ്കിൽ മനസ്സ് കൊണ്ട് നമുക്ക് ആത്മലോകം വരെ സഞ്ചരിക്കുവാൻ സാധിക്കുന്നതാണ്. സ്വർണചുവപ്പ് നിറമുള്ള ഈ ലോകം ആത്മാക്കളുടെ പരമമായ ദിവ്യഗൃഹമാണ്. പഞ്ചതത്വങ്ങൾക്കുപരിയായി സ്ഥിതിചെയ്യുന്ന ആറാം തത്വമാണിത്. ധ്യാനത്തിലൂടെ ആത്മാവിന്‍റെ ബോധം ഈ തലത്തിലേക്ക് ഉയരുമ്പോൾ തന്‍റെ ഗൃഹത്തിലേക്കെത്തിച്ചേർന്ന പ്രതീതീയുണ്ടാകുന്നു. അവസാനം ഈശ്വരനിലേക്കും എത്തിച്ചേരുന്നു.
ആത്മീയ സൂര്യൻ
ഏത് പോലെയാണോ ഭൌതീകസൂര്യൻ ചൂടും വെളിച്ചവും  എല്ലാവർക്കും ഒരുപോലെ നൽകുന്നത് അതുപോലെ ആത്മീയ സൂര്യനായ ഈശ്വരനും സർവ്വർക്കും ഒരുപോലെ ആര് എവിടെയാണെങ്കിലും അവർക്ക് ജ്ഞാന പ്രകാശം നൽകുന്നു. യാതൊരു സ്വാർത്ഥ താത്പര്യങ്ങളുമില്ലാതെ പരോപകാരഭാവനയാടെ, ഓരോരുത്തർക്കും അവരുടെ മൂലഗുണങ്ങളായ സ്നേഹവും ശാന്തിയും സന്തോഷവും ഉണർത്തിക്കൊടുത്ത് നിസ്വാർത്ഥ ഭാവനയോടെ ഈശ്വരൻ സദാ സേവനം ചെയ്തുകൊണ്ടിരിക്കുന്നു. ഇതിനാൽ തന്നെയാണ് ഈശ്വരനെ സമസ്ഥ മതങ്ങളിലും ശിവൻ, റഹിം, കാരുണ്യപ്രകാശം എന്നിങ്ങനെ മംഗളകാരി എന്ന അർത്ഥത്തിലുള്ള നാമങ്ങൾ നൽകി വിളിക്കുന്നത്.
 ഈശ്വരന്‍റെ ജ്ഞാനം (വിവേകം) സ്നേഹം, ശക്തി
മനുഷ്യർ ചിലപ്പോൾ അത്ഭുതപ്പെടാറുണ്ട്, അഥവാ ഈശ്വരന്‍റെ നിലനിൽപ്പുണ്ടെങ്കിൽ ഈശ്വരന് ഇന്ദ്രജാലം കാണിച്ച് വസ്തുക്കളെയും വ്യക്തികളേയും സ്വാധീനിച്ച് അവർക്ക് ശരിയായ ദിശ കാണിച്ച് കൊടുത്തുകൂടേ. ഇതിലൂടെ ഭൂമിയിൽ നന്മ മാത്രം സംഭവിക്കുമല്ലോ. പക്ഷേ ഈശ്വരൻ ഒരിക്കലും ആരുടേയും സ്വാതന്ത്ര്യത്തിൽ കൈകടത്തുകയില്ല. ഓരോ വ്യക്തിയുടെയും വ്യക്തിപരമായ സവിശേഷതയേയും അന്തർലീനമായ ഗുണങ്ങളേയും മനസിലാക്കി അതിനെ അംഗീകരിക്കുക എന്നതാണ് ഈശ്വരന്‍റെ വിവേകം. ഈശ്വരൻ നമുക്ക് സ്നേഹം-വെറുപ്പ്, സന്തോഷം-സങ്കടം, ജയം-പരാജയം, എന്നിവയെക്കുറിച്ചുള്ള തിരിച്ചറിവിന്‍റെ ജ്ഞാനം മാത്രമേ നൽകുകയുള്ളൂ. ഈശ്വരൻ ഒരിക്കലും നമുക്ക് വേണ്ടി ഒന്നും തീരുമാനിച്ച്  നൽകുകയില്ല. സ്നേഹിക്കണോ വെറുക്കണോ, വേണോ വേണ്ടയോ, എന്നിങ്ങനെയുള്ള തീരുമാനങ്ങൾ എടുക്കുന്നതിൽ ആത്മാവ് സ്വതന്ത്രനാണ്...brahmakumaris
അഖില കേരള തന്ത്രി സമാജത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സഹവാസക്യാമ്പും പൂജാപരിചയ ശിബിരവും സംഘടിപ്പിക്കുന്നു. മെയ്‌ 11മുതൽ 18 വരെ കണ്ണൂർ കക്കാടുള്ള തന്ത്രി സമാജം ഉത്തരമേഖലാ ആസ്ഥാനമായ ആചാര്യമന്ദിരത്തിൽ വച്ചാണു സഹവാസക്യാമ്പ്‌ സംഘടിപ്പിക്കുന്നത്‌. അപചയത്തിലേക്ക്‌ കുതിക്കുന്ന നവ നമ്പൂതിരി സംസ്കാരത്തിന്റെ ഈ കാലത്ത്‌ നമ്പൂതിരി സ്വത്വവും ബ്രാഹ്മണാചാരവും പുതു തലമുറയെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യം മുൻ നിർത്തിയാണു തന്ത്രി സമാജം പ്രസ്തുത പരിപാടി സംഘടിപ്പിക്കുന്നത്‌. കുട്ടികളെ ബ്രാഹ്മണ സംസ്കാരത്തിലേക്ക്‌ എത്തിക്കൂകയും, നിത്യകർമ്മങ്ങൾ അനുഷ്ഠിക്കാൻ പ്രാപ്തരാക്കുകയും ഒപ്പം പൂജാദികൾ കഴിക്കുന്നതിനു പ്രാപ്തരാക്കുകയും, പുണ്യാഹം, സൂക്തങ്ങൾ എന്നിവ പഠിക്കുവാനും ഉതകുന്ന പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തിലാണു സഹവാസ ക്യാമ്പ്‌ സംഘടിപ്പിക്കുന്നത്‌. അതോടൊപ്പം വേദങ്ങൾ, യോഗ, പുരാണങ്ങൾ, ഇതിഹാസങ്ങൾ, ഇതര ഭാരതീയ ശാസ്ത്രങ്ങൾ എന്നിവയെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. കേരളത്തിലെ പ്രഗദ്ഭ തന്ത്രി വര്യന്മാരും, പ്രശസ്ത പണ്ഡിതന്മാരും, അദ്ധ്യാപകരും ക്ലാസുകൾക്ക്‌ നേതൃത്വം നൽകുന്നു. 10നും 16നും മദ്ധ്യേ പ്രായമുള്ള ഉപനയനം കഴിഞ്ഞ കുട്ടികളിൽ നിന്ന് അപേക്ഷ സ്വീകരിക്കുന്നു. ആദ്യം റജിസ്റ്റർ ചെയ്യുന്ന 20 പേർക്ക്‌ മാത്രമാണു അഡ്മിഷൻ. താൽപ്പര്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പറുകൾ (കോഴിക്കോട്‌ ജില്ല 9496342087), (കണ്ണൂർ ജില്ല 9544075519), (കാസർക്കോട്‌ ജില്ല 9447449720). റജിസ്ട്രേഷൻ ഫീസ്‌ ഈടാക്കുന്നതാണു. താൽപ്പര്യമുള്ളവർ മെയ്‌ 1നു മുമ്പ്‌ റജിസ്റ്റർ ചെയ്യേണ്ടതാണു.
എല്ലാ മനുഷ്യരും ശാന്തിക്കും സന്തോഷത്തിനും വേണ്ടി പരിശ്രമിക്കുന്നുണ്ട്. ചില ചെറിയതും വലിയതുമായ നേട്ടങ്ങളുണ്ടാകുന്ന സമയത്ത് ഈ രണ്ട് മാനസികാവസ്ഥകളെ നമ്മള്‍ ചെറിയതോതിലെങ്കിലും അനുഭവിക്കുന്നുമുണ്ട്. എന്നാല്‍ ആ അനുഭവത്തെ സ്ഥായിയായി നിലനിര്‍ത്തുവാന്‍ എന്തുകൊണ്ട് സാധിക്കുന്നില്ല? മിന്നിമറയുന്ന അനുഭവങ്ങള്‍ മാത്രമാണോ ഇവയെല്ലാം? പരിശ്രമിച്ചാല്‍ ഇവയെ സ്ഥിരപ്പെടുത്തുവാന്‍ സാധിക്കില്ലേ? തീര്‍ച്ചയായും സാധിക്കും. എന്നാല്‍ അതിന് ഗഹനമായ ആത്മീയ അവബോധത്തോടെയുള്ള ധ്യാന പരിശീലനം ആവശ്യമാണ്. ഒരു തവണയെങ്കിലും ഈ അതീന്ദ്രിയമായ അനുഭവം സാധ്യമായ വ്യക്തി പിന്നീട് ഒരിക്കലും ക്ഷണികമായ സുഖവും ദീര്‍ഘകാലത്തെ അസ്വസ്ഥതയും ഉണ്ടാക്കുന്ന സുഖങ്ങളുടെ പിറകിലലഞ്ഞ് ജീവിതം നഷ്ടപ്പെടുത്തുകയില്ല. മാത്രമല്ല ആ വ്യക്തി എല്ലാ വിധ ആസക്തികളും ദുശീലങ്ങളും പരിത്യജിച്ച് ശ്രേഷ്ഠനായിത്തീരുന്നതാണ്. രാജയോഗ ധ്യാനം നമുക്ക് അവാച്യമായ സുഖാനുഭൂതിയും ആന്തരിക വിശ്രമവും നേടിത്തരുന്ന മാനസിക അഭ്യാസമാണ്. ഈ ധ്യാനം പരിശീലിക്കുന്നവരുടെ ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളെയും അവരൊരു പുഞ്ചിരിയോടെ വിഷമമില്ലാതെ തരണം ചെയ്യുന്നു. എന്തുകൊണ്ടെന്നാല്‍ അവരുടെ മാനസിക ശക്തി ബാഹ്യമായ പരിതസ്ഥിതികളേക്കാളും എപ്പോഴും ഉയര്‍ന്നിരിക്കും. ചെറിയ പ്രശ്നങ്ങളെ ചിന്തിച്ചു വലുതാക്കി ആശയക്കുഴപ്പമുണ്ടാക്കുന്ന ശീലത്തില്‍ നിന്നും മുക്തമാകുന്നതിനാല്‍ അവരുടെ ജീവിതത്തില്‍ സമയം അധികം പാഴാകാത്തതിനാല്‍ കൂടുതല്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുവാനും അവര്‍ക്ക് സാധിക്കുന്നതാണ്. ധ്യാനം പരിശീലിക്കുന്നതിലൂടെ കപടമായ മോഹങ്ങളിലുള്ള ഭ്രമം ശുദ്ധമായ സ്നേഹമായി പരിണമിക്കും, അഹങ്കാരം ആത്മാഭിമാനമായി മാറും, ഈശ്വരനില്‍ നിന്നുള്ള ദിവ്യമായ സ്നേഹം അനുഭവും ചെയ്യുന്നതിനാല്‍ രാജയോഗി ഒരിക്കലും സ്നേഹത്തിനും പരിഗണനക്കും വേണ്ടി ആരോടും യാചിക്കുകയുമില്ല. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഒരു രാജയോഗി തന്‍റെ ജീവിതം ശാന്തവും ധീരവുമായി ജീവിക്കുന്നവനായിരിക്കുമെന്ന് സാരം. ശരീരമെന്ന ഉപകരണത്തിനെയും ഞാനെന്ന ആത്മാവിനെയും വേറെ വേറെ മനസിലാക്കിയശേഷം ആത്മബോധത്തില്‍  സ്ഥിതിചെയ്തുകൊണ്ട് ജ്യോതി സ്വരൂപനായ പരമാത്മാവിലേക്ക് മനസും ബുദ്ധിയും ഏകാഗ്രമാക്കുന്ന പ്രക്രിയയാണ് രാജയോഗ ധ്യാനത്തിലുള്ളത്. നിത്യവും ഈ പരിശീലനം ചെയ്യുന്നവരുടെ ജീവിതം ഈശ്വരീയമായ ഗുണമൂല്ല്യങ്ങളാലും ആന്തരീകശക്തിയാലും നിറയുന്നതായി അനേകരുടെ അനുഭവങ്ങളിലൂടെ വ്യക്തമായിട്ടുള്ള കാര്യമാണ്.  എന്നാല്‍ ഇത്തരത്തില്‍ ഒരു വ്യക്തിയെ വാര്‍ത്തെടുക്കുന്നതിന് ഒരു രാജയോഗ കേന്ദ്രത്തിലെ ശിക്ഷണപ്രക്രിയയില്‍ പങ്കുകൊണ്ട് അവിടെ നിന്ന് ലഭിക്കുന്ന മാര്‍ഗ്ഗദര്‍ശ്ശനങ്ങളുടെ അടിസ്ഥാനത്തില്‍ പുതിയൊരു ചിന്താഗതിയോടെയുള്ള ജീവിതശൈലി പരിശീലിക്കേണ്ടതാണ്.
രാജയോഗ ധ്യാനം ചിന്തകളെ ഇല്ലാതെയാക്കുവാനുള്ള പരിശീലനം പ്രോത്സാഹീപ്പിക്കുന്നില്ല. ചിന്തകളെ സകാരാത്മകമായ മാര്‍ഗ്ഗത്തില്‍ സഞ്ചരിപ്പിക്കുവാനുള്ള പ്രയത്നമാണ് ഇതിലെ പരിശീലനത്തിന്‍റെ പ്രത്യേകത. അതുകൊണ്ടുതന്നെ ധ്യാനം നമ്മെ കാര്യശേഷിയില്ലാത്ത കേവല ശാന്തിമാത്രം താത്പര്യമുള്ള ഒരു വ്യക്തിയാക്കിത്തീര്‍ക്കുമോ എന്ന പൊതുവേയുള്ള ധാരണക്ക് ഇവിടെ സ്ഥാനമില്ല. കാരണം, ഇവിടെ ധ്യാനം ശാന്തിയുടെ കാരണമായിരിക്കുന്നതു പോലത്തന്നെ ശാന്തി ക്രിയാത്മകതയുടെയും ശക്തിയുടെയും ആധാരവുമാണെന്ന ബോധം നമ്മളില്‍ വളര്‍ത്തുവാനുള്ള സത്സംഗങ്ങളും സമാന്തരമായി നമുക്ക് സഹായകരമായിട്ടുണ്ട്.
ഈ ലോകത്തിലെ നമ്മുടെ ജീവിതം നമുക്ക് തന്നെ ഒരു ഭാരമാകുന്നത് ജീവിത്തോടുള്ള നമ്മുടെ വീക്ഷണത്തിലുള്ള അപാകതകള്‍ കൊണ്ട് മാത്രമാണ്. ജീവിക്കുവാനുള്ള ശാസ്ത്രം അഥവാ കല നമുക്ക് കൈമോശം വന്നിരിക്കുകയാണിന്ന്. അതിനാലാണ് ഭൌതികമായി എല്ലാം നിറഞ്ഞു കവിഞ്ഞിട്ടും മാനസികമായി ഭൂരിഭാഗം പേരും തളര്‍ന്നിരിക്കുന്നത്. ശാന്തി നഷ്ടമായിരിക്കുന്നത് ഉള്ളിലാണ്. പക്ഷേ എല്ലാവരും പുറത്താണ്  അതിനെ തിരയുന്നത്. അതുകൊണ്ടുതന്നെയാണ് ശാന്തി അന്വേഷിക്കുന്തോറും അകന്നുപോയിക്കൊണ്ടിരിക്കുന്നത്.  ഏതാനും സമയം തന്‍റെ വാസ്തവീകമായ ആത്മസ്വരൂപത്തെ നിരീക്ഷിച്ചുകൊണ്ടും വിശ്വപിതാവായ പരമാത്മതേജസ്സിലേക്ക് ദൃഷ്ടിയുറപ്പിച്ചുകൊണ്ടും, രാജയോഗ ധ്യാനത്തിലുടെ ശാശ്വതവും അളവറ്റതുമായ ശാന്തിയും മറ്റെല്ലാ ഗുണങ്ങളും അനുഭവിക്കുവാന്‍ ഏതൊരു സാധാരണ മനുഷ്യനും സാധിക്കുന്നതാണ്. ഇപ്പോഴില്ലെങ്കിലും എന്നെങ്കിലും ഒരിക്കലങ്കിലും നിങ്ങളി വിദ്യ സ്വായത്തമാക്കേണ്ടതു തന്നെയാണ്. ഒരു പക്ഷേ മറ്റെല്ലാ വഴികളും അടയുന്നതായി തോന്നുന്ന നാളിലെങ്കിലും ഓര്‍ക്കുക…..Brahmakumaris

ഞാൻ ആരാണ്?

ഞാൻ ആരാണ് എന്ന ചോദ്യത്തിനുള്ള സാമാന്യ മനുഷ്യന്‍റെ ഉത്തരങ്ങൾ – ഞാൻ പുരുഷനാണ്, സ്ത്രീയാണ്. ഞാൻ മനുഷ്യനാണ്. ഞാൻ ഭാര്യയാണ്. ഞാൻ മാതാവാണ് ,പിതാവാണ്. ഞാൻ പോലീസാണ്. ഞാൻ കർഷകനാണ്. ഞാൻ മലയാളിയാണ്. ഞാൻ ഇന്ത്യക്കാരനാണ്. ഞാൻ ഹിന്ദുവാണ്, മുസ്ലീമാണ്….ഇങ്ങനെ ഉത്തരങ്ങളുടെ പട്ടിക നീളുന്നു.വാസ്തവത്തിൽ ഇതെന്തെങ്കിലുമാണോ ഞാൻ. അതോ ജീവിത മഹാനാടകത്തിൽ ഞാൻ മാറിമാറി കൈകാര്യം ചെയ്യുന്ന വ്യത്യസ്ത ഭാവാഭിനയങ്ങൾ മാത്രമാണോ ഇത്. ഭാര്യയോ പിതാവോ വക്കീലോ മലയാളിയോ എല്ലാമായി മാറുന്നതിനും മുൻപ് ഞാൻ ഉണ്ടായിരുന്നല്ലോ. അങ്ങനെയെങ്കിൽ ഈ വിവിധ വേഷങ്ങൾക്ക് ജീവൻ പകരുന്ന അഭിനേതാവാരാണ്. ഞാൻ ആരാണ് ?

ഞാൻ ആത്മാവാണ്

ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിൽ ആത്മീയ ജ്ഞാനത്തിന്‍റെ പ്രഥമ പാഠമായി ഞാൻ ഒരു ആത്മചൈതന്യമാണ് എന്ന ബോധം പരിശീലിപ്പിക്കുന്നു. സൂക്ഷ്മാതിസൂക്ഷമമായ അദൃശ്യമായ ഒരു പ്രകാശകണമാണ് ആത്മാവ്. എന്നാൽ ഇത്രയും കാലം ഞാൻ എന്നാൽ കേവലമൊരു ഭൌതികവസ്തുവായ ശരീരമാണ് എന്നല്ലേ കരുതിയിരുന്നത് ? സ്വയം പരിശോധിക്കൂ. സ്വന്തം പ്രകാശചൈതന്യരൂപത്തെ ദർശിച്ചുനോക്കൂ. ഞാൻ മസ്തിഷ്കത്തിൽ വസിച്ചുകൊണ്ട് ശരീരത്തെ നിയന്ത്രിക്കുന്നു എന്ന് സ്വയം അനുഭവപ്പെടുകയാണെങ്കിൽ അതാണ് ആത്മാനുഭൂതി.

സ്വയം തിരിച്ചറിയാനുള്ള മാർഗം

ദേഹാഭിമാനത്തിന്‍റെ പരിധിയിൽ നിന്ന് അകന്നുനിന്നുകൊണ്ട് അവനവനെ വീക്ഷിക്കുകയാണെങ്കിൽ മാത്രമേ തന്‍റെ യഥാർഥ അസ്തിത്ത്വം വ്യക്തമാകൂ എന്ന് സമയാസമയങ്ങളിൽ വന്ന തത്ത്വചിന്തകൻമാർ പറഞ്ഞിട്ടുള്ള കാര്യമാണ്. യഥാർഥ എന്നെ ഞാൻ കണ്ടെത്തുമ്പോൾ ആത്മാവിൽ അന്തർലീനമായിരിക്കുന്ന ഗുണങ്ങൾ ഉണരുവാനാരംഭിക്കുന്നു. ഗുണങ്ങൾ ഉണർന്ന ആത്മാവിന്‍റെ മനസ്സും ബുദ്ധിയും സംസ്ക്കാരവും ശരീരവും കൃത്യതയോടെയും മര്യാദപൂർവ്വവും പ്രവർത്തിക്കാൻ തുടങ്ങും. അതോടെ ജീവിതത്തിൽ സമാധാനം സ്ഥിരമായി അനുഭവമാകും.

ആത്മാവ്-മനസ്സ്, ബുദ്ധി, സംസ്ക്കാരം

എല്ലാ ആത്മാക്കളിലും മനസ്സ്,ബുദ്ധി,സംസ്ക്കാരം എന്നീ മൂന്നു ശക്തികളുണ്ട്. വൈദ്യുതി ഒരേ സമയം ബൾബിലൂടെ വെളിച്ചമായും ഫാനിലൂടെ കാറ്റായും ഹീറ്ററിലൂടെ താപമായും പ്രകടമാകുന്നതുപോലെ ബോധബിന്ദുവായ ആത്മാവ് ഈ മൂന്ന് ശക്തികളിലൂടെ ഒരേ സമയത്ത്  വ്യത്യസ്ത തരത്തിൽ പ്രവർത്തിക്കുന്നു. ഇവയ്ക്ക് പരസ്പരം വളരെ ബന്ധവുമുണ്ട്.

മനസ്സ്

ചിന്തകളെ രൂപീകരിക്കുന്ന ഒരു യന്ത്രമായി മനസ്സിനെ മനസ്സിലാക്കാം. മനോവികാരങ്ങളുടെയും ആഗ്രഹങ്ങളുടെയും പ്രക്ഷുബ്ധചിന്തകളുടെയും ആധാരം മനസ്സാണ്. മനസ്സിൽ നിന്ന് ഉൽപ്പന്നമാകുന്ന ചിന്തകൾ പെട്ടെന്നു തന്നെ വാക്കുകളായോ കർമങ്ങളായോ പ്രത്യക്ഷമായേക്കാം. അതിന്‍റെ പരിണിതഫലമായി സുഖമോ ദുഃഖമോ അനുഭവിക്കേണ്ടതായി വന്നേക്കാം. പൊതുവെ ഹൃദയമാണ് മനസ്സ് എന്ന ധാരണ നിലനിൽക്കുന്നുണ്ട്. എന്നാൽ അത് ഒരു ശാരീരിക അവയവം മാത്രമാണ്. മനസ്സ് ആത്മാവിന്‍റെ അവയവമാണ്.

ബുദ്ധി

ചിന്തകളെ തിരിച്ചറിയുന്നതിനുള്ള ശക്തിയെ ബുദ്ധി എന്നു വിളിക്കുന്നു. ചിന്ത വാക്കോ കർമമോ ആയി പരിണമിക്കുന്നതിനു മുൻപ് ബുദ്ധി അതിനെ വിലയിരുത്തുന്നു. നിരന്തര ആത്മീയ പഠനത്തിലൂടെയും ധ്യാനപരിശീലനത്തിലൂടെയും എപ്പോഴാണോ തന്‍റെ ബുദ്ധി സൂക്ഷമതയുള്ളതും ആഴമുള്ളതും വിശാലമുള്ളതുമായി മാറുന്നത് അപ്പോൾ അവരുടെ വാക്കുകളും കർമങ്ങളും വിശേഷതയുള്ളതായി ഭവിക്കുന്നു. പൊതുവെ നാഡീവ്യൂഹങ്ങളുടെ കേന്ദ്രസ്ഥാനമായ മസ്തിഷ്കത്തെയാണ് ബുദ്ധി എന്നു വിളിക്കുന്നത്. എന്നാൽ മസ്തിഷ്കമെന്നത് ശരീരത്തെ നിയന്ത്രിക്കുന്നവനായ ആത്മാവിന്‍റെ കൺട്രോൾ റൂം മാത്രമാണ്. സൂക്ഷമമായ ബുദ്ധിയുമായും ആത്മാവുമായും മസ്തിഷ്കത്തെ തുലനം ചെയ്യാൻ സാധിക്കില്ല.

സംസ്ക്കാരം

ഒരേ തരത്തിലുള്ള കർമങ്ങൾ തുടർച്ചയായി ചെയ്യുമ്പോൾ ആത്മാവിൽ പുതിയ സംസ്ക്കാരങ്ങൾ രൂപപ്പെടുന്നു.ഒരു സംസ്ക്കാരം രൂപപ്പെട്ടാൽ പിന്നീട് അതിനനുസരിച്ചായിരിക്കും ചിന്തകളും ആഗ്രഹങ്ങളും കർമങ്ങളും ഉരുത്തിരിയുക. ബോധപൂർവമല്ലാതെയും നമ്മളിൽ നിന്ന് ചില കർമ്മങ്ങൾ സംഭവിക്കാറുണ്ട്. അതെല്ലാം ശക്തമായ സംസ്കാരങ്ങളുടെ വേലിയേറ്റത്താലാണ് സംഭവിക്കുന്നത്. ഭൂതകാലത്തിലെ കർമ്മങ്ങളുടെ പ്രഭാവം വർത്തമാനകാലത്തിനെയും ഇപ്പോഴത്തെ കർമ്മങ്ങൾ ഭാവിയെയും ബാധിക്കുമെന്ന് പറയുന്നതിന് കാരണമിതാണ്. സംസ്കാരങ്ങളുടെയും കർമ്മങ്ങളുടെയും ചിന്താഗതികളുടെയും ആകെത്തുകയാണ് ഒരു വ്യക്തിയുടെ വ്യക്തിത്വം.
(Brahmakumaris)
അയോദ്ധ്യാ മഥുരാ മായാ കാശീ കാഞ്ചീ അവന്തികാ
പുരീ ദ്വാരവതീ ചേതീ സപ്തൈതേ മോക്ഷദായകഃ''
മോക്ഷദായകമായ 7 പുണ്യസ്ഥാനങ്ങള്‍ വിവരിക്കുന്നതിലെ പ്രഥമ സ്ഥാനം
അയോദ്ധ്യ
അയോദ്ധ്യ
യുദ്ധങ്ങളില്ലാത്ത ഭൂമിയെന്ന് വാച്യാര്‍ത്ഥം
സൂര്യവംശ രാജാക്കന്‍മാരുടെ തലസ്ഥാനം
ഒരു തരത്തിലുമുള്ള ദൗര്‍ബല്യങ്ങളുമില്ലാത്തവരാണ് സൂര്യവംശ രാജാക്കന്‍മാര്‍ സത്യധര്‍മ്മാദികളില്‍ ഒരു പ്രകാരത്തിലുമുള്ള വിട്ടുവീഴ്ചകള്‍ക്കും അവര്‍ തയ്യാറല്ല
ചക്രവര്‍ത്തി പദവിയോ സ്വന്തം ജീവിതം പോലുമോ നഷ്ടപ്പെടാവുന്ന ഒരു ഘട്ടം വന്നാല്‍പോലും സത്യവും ധര്‍മ്മവും വിട്ട് അസത്യത്തേയോ അധര്‍മ്മത്തേയോ ഏറ്റെടുക്കാന്‍ അവരാരും തയ്യാറല്ല
അതിനാല്‍ തന്നെ സൂര്യതുല്യം ഉജ്ജ്വലമാണ് സൂര്യവംശ ചക്രവര്‍ത്തിമാരുടെ ചരിത്രവും
കശ്യപ പ്രജാപതിയുടെ 21 ഭാര്യമാരില്‍ ദക്ഷപുത്രിയായ അദിതിയുടെ പുത്രന്‍മാരായ ദ്വാദശാദിത്യന്‍മാരില്‍ പ്രധാധയായ വിവസ്വാനില്‍ (സൂര്യന്‍) നിന്നാണ് ഈ വംശത്തി ഉല്‍പ്പത്തി,
വിവിധ തലമുറകളില്‍ വന്ന അതിപ്രഭാവികളായ രാജാക്കന്‍മാരാല്‍ ഈ രാജവംശത്തിന് പലപല പേരുകളും കിട്ടിയിട്ടുണ്ട്
വിവസ്വാന്‍, പുത്രനായ വൈവസ്വത മനു, മനു പുത്രന്‍മാരായ ഇക്ഷ്വാകു നഭഗന്‍, നാഭാഗ പുത്രനായ അംബരീഷന്‍ തുടങ്ങി
ഇക്ഷ്വാകു വംശത്തില്‍ 8ാമത്തെ തലമുറയില്‍ മാന്ധാതാവ് മന്ധാതാവിന്റെ എട്ടാമത്തെ തലമുറയില്‍ സത്യവ്രതന്‍(ത്രിശങ്കു) ലോകത്ത് സത്യധര്‍മ്മങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം ഓര്‍ക്കപ്പെടുന്ന ത്രിശങ്കുപുത്രനായ ഹരിശ്ചന്ദ്രന്‍
ഹരിശ്ചന്ദ്രന്റെ എട്ടാമത്തെ തലമുറയില്‍ സഗരന്‍,
സഗരന്റെ പ്രപൗത്രന്‍ ആകാശ ഗംഗയെ ഭൂമിയിലെത്തിച്ച ഭഗീരഥന്‍
ഭഗീരഥന്റെ 11ാം തലമുറയില്‍ ഖട്വാംഗന്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് കാമധേനുവിന്റെ പുത്രിയായ നന്ദിനിയെ ഭൂമിയിലെത്തിച്ച ഖട്വാംഗപുത്രന്‍ ദിലീപന്‍ ദിലീപപുത്രനായ രഘു അതോടെ ഈ വംശത്തിന് രഘുവംശം എന്ന പേര് കിട്ടി
രഘുവിന്റെ പുത്രന്‍ അജന്‍ അജന്റെ പുത്രന്‍ നേമി (ദശരഥന്‍) ദശഥപുത്രനായി സാക്ഷാല്‍ ശ്രീരാമചന്ദ്രന്‍
 സൂര്യവംശത്തിലെ ഖട്വാംഗന്‍ ദിലീപന്‍ ദശരഥന്‍ തുടങ്ങി പലരും ദേവാസുരയുദ്ധങ്ങളില്‍ ദേവന്‍മാര്‍ക്ക് വേണ്ടി പങ്കെടുത്തിട്ടുണ്ട്
ശ്രീരാമ പുത്രനായ കുശന്റെ നാല്‍പ്പത്തി ഏഴാമത്തെ തലമുറയില്‍ ഗൗതമന്‍(സിദ്ധാര്‍ത്ഥന്‍) എന്ന ബുദ്ധന്‍
ബുദ്ധന്റെ പുത്രനായ രാഹുലന്‍ രാഹുലന്റെ പ്രപൗത്രനായ രണകന്‍ രണകന്റെ പുത്രനായ സുരഥന്‍ സുരഥപുത്രനായ സുമിത്രന്‍
ഇദ്ദേഹം സൂര്യവംശത്തിന്റെ പ്രസിദ്ധമായ സത്യധര്‍മ്മാദികളില്‍ വിട്ടുവീഴ്ചകള്‍ ചെയ്ത് സുഖിമാനായി ജീവിക്കാന്‍ തുടങ്ങിയതോടെ നന്ദ വംശത്തിലെ മഹാപദ്മനന്ദന്‍ BC 400 ഇദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി അയോദ്ധ്യ പിടിച്ചെടുത്തു
അതോടെ ഈ വംശം അവസാനിച്ചു
സൂര്യവംശത്തിന്ശേഷം അയോദ്ധ്യ പ്രദേശം മൗര്യന്‍മാരുടേയും ഗുപ്തന്‍മാരുടേയും കൈവശത്തിലായി കുമാര ഗുപ്തന്റേയും സ്കന്ദഗുപ്തന്റേയും കാലത്ത് അയോദ്ധ്യ വീണ്ടും തലസ്ഥാനമാക്കപ്പെട്ടു. ഈ പരമ്പരകള്‍ക്കശേഷം ഇവിടം AD 6 നൂറ്റാണ്ടോടെ ഹൂണന്‍മാരുടെ അധീനതയിലായി അവരുടെ ആസ്ഥാനം കനൗജ് ആയിരുന്നതിനാല്‍ ക്രമേണ അയോദ്ധ്യയുടെ പ്രാധാന്യം അധികാര കേന്ദ്രമെന്നതില്‍ നിന്ന് തീര്‍ത്ഥാടന കേന്ദ്രമെന്നതായി
12ാം നൂറ്റാണ്ടില്‍ ഗോറിയുടെ ആക്രമണത്തോടെ ഗംഗാ സമതലം ഏകദേശം പൂര്‍ണ്ണമായും ഇസ്ലാമിക ഭരണത്തിലായി
1226 ല്‍ അയോദ്ധ്യ കേന്ദ്രമായി ഔധ് എന്നപേരില്‍ ഡെല്‍ഹി ഭരിക്കുന്ന മുസ്ലീം രാജാക്കന്‍മാരുടെ ഒരു സാമന്തരാജ്യം സ്ഥാപിക്കപ്പെട്ടു ഇക്കാലത്തും അയോദ്ധ്യ ഒരു തീര്‍ത്ഥാടന കേന്ദ്രമെന്ന നിലയില്‍ പ്രസിദ്ധമായിരുന്നു. ശ്രീരാമ ജന്മഭുമിയിലേതുള്‍പ്പെടെ നൂറുകണക്കിന് ക്ഷേത്രങ്ങള്‍ ഈ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള പട്ടണത്തില്‍ ഉണ്ടായിരുന്നു
ക്രമേണ ഇസ്ലാമിക ഭരണാധികാരികള്‍ തീര്‍ത്ഥാടകരില്‍ നിന്ന് പ്രത്യേക നികുതികള്‍ പിരിക്കാനും തുടങ്ങി
1526ല്‍ ഇബ്രാഹിം ലോധിയെ തോല്‍പിച്ച് ബാബര്‍ മുഗള്‍ സാമ്രാജ്യം സ്ഥാപിച്ചതോടെ അയോദ്ധ്യയൂടേയും ചരിത്രം തിരുത്തപ്പെട്ടു
1528ല്‍ ബാബറുടെ ഉത്തരവനുസരിച്ച് ഔധ് ഗവര്‍ണ്ണര്‍ മീര്‍ ബഖി ശ്രീരാമ ജന്മഭൂമിയായ രാം കോട്ടിയെന്ന ചെറിയ കുന്നിന് മുകളിലുള്ള ക്ഷേത്രം തകര്‍ത്ത് അതിന്റെ തന്നെ തൂണുകളും മറ്റും ഉപയോഗിച്ച് ഒരു പള്ളി പണിതു, ഈ പള്ളി പിന്നീട് ബാബര്‍-ഈ-മസ്ജിദ് എന്ന ഉറുദു വാക്കിനാല്‍ പ്രസിദ്ധമായി
അംഗ സംഖ്യയില്‍ ന്യൂനപക്ഷമെങ്കിലും സംഘടിത ശക്തിയാല്‍ 90ശതമാനത്തിനും മുകളിലുള്ള ഭീരുക്കളും അസംഘടിതരും സമാധാന കാംക്ഷികളുമായ ഭൂരിപക്ഷത്തെ അടക്കി ഭരിക്കാന്‍ ഒരു ഭരണാധികാരി കണ്ടെത്തിയ വഴി ഒരു ജനതയുടെ വിശ്വാസകേന്ദ്രത്തെത്തന്നെ തകര്‍ക്കുക
ബാബര്‍ക്ക് ശേഷം വന്ന മുഗള്‍ രാജാക്കന്‍മാരുടെ കാലത്തും ഔധ് ഒരു സാമന്തരാജ്യമായി നിലനിന്നു
1707 ല്‍ ഔറംഗസീബിന്റെ അന്ത്യത്തോടെ ഔധ് സ്വതന്ത്രരാജ്യമായി ഷിയാ മുസ്ലീം വിശ്വാസികളായ ഔധ് നവാബുമാര്‍ അയോദ്ധ്യ തീര്‍ത്ഥാടകര്‍ക്ക് ചുമത്തിയിരുന്ന പല നികുതികളും പിന്‍വലിച്ചു ഇത് ഷിയാ സുന്നീ സംഘട്ടനങ്ങളിലേക്ക് നയിച്ചു
1707 മുതല്‍ സിറാജ് ഉദ് ദൗല പോലെയുള്ള നിരവധി നവാബ്മാരുടെ ഭരണത്തിനിടെ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി ഈ രാജ്യത്തിന്റെ പലേ ഭാഗങ്ങളും പിടിച്ചടക്കിത്തുടങ്ങി. നേപ്പാള്‍ രാജാവുമായി നടത്തിയ യുദ്ധത്തിനാവശ്യമൊയ പണം കമ്പനിയില്‍ നിന്ന് കടമായി വാങ്ങിയത് തിരിച്ചു കൊടുക്കാനാവാത്തതിനാല്‍ പലേപ്രദേശങ്ങളും കമ്പനിക്ക് വിട്ടുകൊടുത്തു 1801 കമ്പനി സാദത് അലിയെ രാജാവാക്കി തുടര്‍ന്നുണ്ടായ ഉടമ്പടിയുടെ ഭാഗമായി പതിയെ ഈ രാജ്യം കമ്പനിയുടെ അധിനതയിലാതി
 1857 ല്‍ കമ്പനിയില്‍ നിന്ന് ബ്രിട്ടീഷ് രാജാവ് ഭരണം പിടിച്ചെടുത്തതോടെ United province of Agra and Oudh എന്നപേരില്‍ ബ്രിട്ടീഷ് ഇന്ത്യയിലെ ഒരു സംസ്ഥാനമായി മാറുകയും ചെയ്തു
1853ല്‍ നടന്ന വലിയ കലാപത്തെ തുടര്‍ന്ന് നിര്‍മ്മോഹി അഖാരയെന്ന സന്യാസിമാരുടെ സംഘടന രാംജന്മഭൂമിയില്‍ അവകാശവാദം ഉന്നയിച്ചെങ്കിലും നവാബ് വാജിദ് അലി ഷാ ഭരണകൂടം ഈ അവകാശവാദം പഃര്‍ണ്ണമായും തള്ളി അവിടെ ഹിന്ദുക്കള്‍ പ്രവേശിക്കുന്നത് വിലക്കി ഉത്തരവിട്ടു 1855 വരെ രണ്ടുകൂട്ടരും ആരാധിച്ചിരുന്ന
ഈ മന്ദിരത്തിലേക്ക് ഹിന്ദുക്കള്‍ പ്രവേശിക്കുന്നത് തടഞ്ഞ് ഒരു മതില്‍ 1857ല്‍ നിര്‍മ്മിക്കപ്പെട്ടു
മതില് പുറത്ത് ഒരു തറയില്‍ ഹിന്ദുക്കള്‍ ആരാധന തുടര്‍ന്നു
1883ല്‍ ഈ തറ ഒരമ്പലമാക്കാനുള്ള ശ്രമങ്ങള്‍ ഡെപ്യൂട്ടി കമ്മീഷണര്‍ തടഞ്ഞു
1886ല്‍ രഘുവീര്‍ ദാസെന്ന പുരോഹിതന്‍ ക്ഷേത്രം നിര്‍മ്മിക്കാനാവശ്യമായ അനുമതിക്കായി ഫൈസാബാദ് സബ് ജഡ്ജ് മുമ്പാകെ ഒരു കേസ് ഫയല്‍ ചെയ്തു ഇതും ഇതിന്റെ അപ്പീലും തള്ളപ്പെട്ടെങ്കിലും ആ വിധിന്യായം ഇപ്രകാരം പറയുന്നു ''ബാബര്‍ അയോദ്ധ്യയുടെ അതിര്‍ത്തിയില്‍ നിര്‍മ്മിച്ച ആരാധനാലയം ഹിന്ദുക്കളുടെ ഒരു പുണ്യസ്ഥാനമാണെന്നത് ഖേദകരമായ വസ്തുതയാണ് ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടത്തിന്മേലാണ് ഈ ആരാധാനാലായം എന്നതും വ്യക്തമാണ് എന്നിരുന്നാലും ഈ സംഭവങ്ങള്‍ നടന്ന് 358 വഷങ്ങള്‍ കഴിഞ്ഞു വെന്നതിനാലും ഇപ്പോള്‍ അ,അവിടെ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നത് വലിയ കലാപങ്ങള്‍ക്ക് വഴിവെക്കുമെന്നതിനാലും തല്‍ സ്ഥിതി തുടരുവാന്‍ ഇതിനാല്‍ ഉത്തരവാക്കുന്നു''
തുടര്‍ന്ന് 1934ലെ കലാപത്തില്‍ ഈ മന്ദിരത്തിന് ചെറിയ കേടുകള്‍ വന്നെങ്കിലും ബ്രിട്ടീഷ് സര്‍ക്കാര്‍ അറ്റകുറ്റപ്പണികള്‍ നടത്തി ഈ സ്ഥലം പോലീസ് കാവലിലാക്കി
സ്വാതന്ത്ര്യത്തെ തുടര്‍ന്ന് 1949 ഡിസമ്പര്‍ 22 ന് രാത്രി ജനക്കൂട്ടം ഈ തടസ്സങ്ങള്‍ തകര്‍ത്ത് മന്ദിരത്തില്‍ പ്രവേശിക്കുകയും വിഗ്രഹങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു അതോടെ കൂടുതല്‍ പോലീസ് എത്തുകയും മന്ദിരം വേലിക്കകത്താക്കി പൂട്ടുകയും ചെയ്തു
വിവരമറിഞ്ഞ പ്രധാനമന്ത്രി നെഹ്രു ഈ വിഗ്രഹങ്ങള്‍ നീക്കം ചെയ്യാനും മന്ദിരം പൂട്ടാനും UP മുഖ്യമന്ത്രിയായിരുന്ന ഗോവിന്ദ് പന്തിനോട് ആവശ്യപ്പെട്ടു ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം സ്ഥലത്തെത്തിയ ജില്ലാ മജിസ്ട്രേറ്റ് KK നായര്‍ ഇത് അസാധ്യമാണെന്നും വിഗ്രഹങ്ങള്‍ നീക്കം ചെയ്യൂന്ന പക്ഷം അതി ഭീകരമായ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ട് ചെയ്തു തുടര്‍ന്ന് ഈ മന്ദിരം ശക്തമായ പോലീസ് ബന്ദവസ്സില്‍ പൂട്ടുകയും വര്‍ഷത്തിലൊരിക്കല്‍ ഒരു പൂജാരിമാത്രം ഉള്ളില്‍ പോയി പൂജിക്കാമെന്ന് നിശ്ചയിക്കുകയും ചെയ്തു
1985ല്‍ വിശ്വഹിന്ദു പരിഷത്തിന്റെ പ്രക്ഷോഭങ്ങളുടെ ഫലമായി രാജീവ് ഗാന്ധി ഇത് ഹിന്ദുക്കള്‍ക്ക് ആരാധനക്കായി തുറന്ന് കൊടുത്തു
തുടര്‍ന്ന് 1989 ലെ കര്‍സേവയെ മുലായം സിംഗ് സര്‍ക്കാര്‍ തടയുകയും പോലീസിന്റെ വെടിവെപ്പില്‍ 4000 ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തു
പിന്നീട് 1992ലെ കര്‍സേവയില്‍ ഈ തര്‍ക്കമന്ദിരം തകര്‍ത്ത് താല്‍ക്കാലിക ക്ഷേത്രം സ്ഥാപിക്കപ്പെട്ടു
ഈ സമയത്ത് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഇവിടെ പണ്ട് ഉണ്ടായിരുന്ന ക്ഷേത്രത്തിന്റേതായ നിരവധി സാധനങ്ങളും തൂണുകളും ശിലാലിഖിതങ്ങളും കണ്ടെത്തി
ഇവയെല്ലാം പരിഗണിച്ച ASI യുടെ റിപ്പോര്‍ട്ട് കൂടി അടിസ്ഥാനമാക്കി 2011 ല്‍ ഈ സ്ഥലത്ത് പണ്ട് അമ്പലം ഉണ്ടായിരുന്നതായും ഈ സ്ഥലം രാംജന്മഭൂമി ന്യാസിന് വിട്ടുകൊടുത്തുകൊണ്ടും അലഹാബാദ് ഹൈക്കോടതി വിധിയുണ്ടായി
ഈ വിധിയുടെ മേല്‍ അപ്പീല്‍ നടപടികള്‍ സുപ്രീം കോടതിയില്‍ പുരോഗമിക്കുന്നു