Tuesday, April 11, 2017

🕉ശിവനടനത്തിന്റെ അകപ്പൊരുള്‍ *
*----------------------------------------*
*ഭാരതീയ വിശ്വാസമനുസരിച്ച് ആദി നര്‍ത്തകന്‍ പരമശിവനാണ്.*
*ശിവസ്വരൂപം നാലുവിധത്തിലുണ്ട്*. *സംഹാരമൂര്‍ത്തി, ദക്ഷിണാമൂര്‍ത്തി, അനുഗ്രഹമൂര്‍ത്തി. നടരാജമൂര്‍ത്തി എന്നൊരു നൃത്തഭാവവും ശിവനുണ്ട്.*
*108 വിധത്തിലുള്ള ശിവന്റെ കരണങ്ങള്‍ എന്ന നൃത്തഭാവങ്ങള്‍ അതിന്റെ പൂര്‍ണമായ തെളിവാണ്*.
ശിവസങ്കല്‍പത്തില്‍ ലോകമെല്ലാം ആംഗികമായും ഭാഷകളെല്ലാം വാചികമായും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം ആഹാര്യമായുമുള്ള സാത്വിക സ്വരൂപമാണ്, വിശ്വരൂപാത്മകമാണ്.
*പ്രപഞ്ചത്തിന്റെ ചലനംതന്നെ ശിവന്റെ അംഗചലനങ്ങളാണ്*.
വിവേകാനന്ദ സ്വാമികൾ ശിവനൃത്തത്തെപ്പറ്റി പാടുന്നു:
*”താഥയ്യാ തഥയ്യാ ചെയ്യുന്നു നൃത്തം*
*പാടുന്നു ബംബബയെന്ന് താളത്തില്‍.*
*ഡിമിഡിമിതായുതിരുന്നു*
*ഡമരു നിര്‍ഘോഷം*
*ആടുന്നു തലയോട്ടിമാല കഴുത്തില്‍*
*അലറുന്നു ജടനടുവില്‍ ആകാശഗംഗ,*
*കത്തുന്നു തീപ്പൊരി തുപ്പും ത്രിശൂലം*
*ധഗധഗിതി കത്തുന്നു നെറ്റിപ്പടത്തില്‍*
*ചെഞ്ചിടക്കെട്ടലമരും ശശാങ്കന്‍.”*
*ശിവ സങ്കല്‍പ്പം മഹിതമാണ്*.
*ഈ പ്രപഞ്ചത്തിലടങ്ങിയിരിക്കുന്ന സര്‍വവിധ ചലനങ്ങളുടെയും ഉറവിടമായ നടരാജന്റെ താളലയാത്മകത്വപ്രധാനമായ ലീലാവിനോദത്തിന്റെ ബാഹ്യരൂപത്തെയാണ് നടരാജവിഗ്രഹത്തില്‍ കാണുന്ന പ്രഭ പ്രദ്യോതിപ്പിക്കുന്നത്*.
*സന്ധ്യാതാണ്ഡവത്തെപ്പറ്റി ശിവപ്രദോഷ സ്‌തോത്രത്തില്‍ വിവരിക്കുന്നതിങ്ങനെ*:
*ത്രിലോകമാതാവിനെ രത്‌നഖചിതമായ ഒരു കനകസിംഹാസനത്തില്‍ ഉപവിഷ്ടനാക്കിയിട്ട് കൈലാസോപരി സര്‍വദേവന്മാരാലും ചുറ്റപ്പെട്ട ശൂലപാണി നൃത്തം ചെയ്യുന്നു*.
സരസ്വതി ദേവി വീണയും ഇന്ദ്രദേവന്‍ വേണുവും ബ്രഹ്മാവ് താളവും ലക്ഷ്മീദേവി ഗാനവും വിഷ്ണു മൃദംഗവുമായി ഒത്തിണങ്ങിയ പശ്ചാത്തല മേളത്തോടുകൂടിയുള്ള ഈ സന്ധ്യാനടനം കണ്ട് നിര്‍വൃതിയടയുവാന്‍ യക്ഷകിന്നരഗന്ധര്‍വാദികളും അപ്‌സരസുകളും മഹര്‍ഷിമാരും വിദ്യാധരന്മാരും അമരന്മാരും എന്നുവേണ്ട മൂന്നുലോകങ്ങളിലുമുള്ള സര്‍വജീവജാലങ്ങളും ശിവനെ ചുറ്റിനില്‍ക്കുന്നു.”
*മഹാദേവനായ ശിവന്‍ നടനും സംഗീതജ്ഞനുമാണ്*. ഈ പ്രപഞ്ചം തന്നെ ഭഗവാന്റെ നടനശാലയാണ്.
*ആനന്ദഭൈരവി രാഗാലാപം നടത്തവേ അതു കേട്ടിരുന്ന ശ്രീകൃഷ്ണപരമാത്മാവ് അതില്‍ അലിഞ്ഞലിഞ്ഞ് നദിയായിത്തീര്‍ന്നു എന്നും, അതാണ് ആകാശഗംഗയെന്നും പുരാണം ഘോഷിക്കുന്നു*.
*ഈ ലോകത്തിലെ സകല കലകളും ശ്രീപരമേശ്വരന്‍ വഴി വന്നതാണ്. ഇതിനെല്ലാം ആത്മീയവും തത്ത്വചിന്താപരവുമായ അടിസ്ഥാനമുണ്ട്. കൂടിയാട്ടം, കൃഷ്ണനാട്ടം, കഥകളി, മോഹിനിയാട്ടം, ഭരതനാട്യം, ഭാഗവതമേള, നാടകം, യക്ഷഗാനം, കുച്ചിപ്പുടി, ഒഡീസി, കഥക്, മണിപ്പൂരി, അസാമീസ് നൃത്തം എന്നിവയെല്ലാം ഭാരതത്തിലെ ശാസ്ത്രീയ നാട്യകലകളില്‍പ്പെടുന്നതാണ്*.
സകല ഭാരതീയകലകളുടെയും ആത്മാവ് അദ്ധ്യാത്മചിന്തയാണ്.
*ഭഗവത്കഥകള്‍ ആടിയും പാടിയും മനഃസന്തോഷവും സമാധാനവും ഉണ്ടാകുന്നതിനാണ് ക്ഷേത്രകലകള്‍ എന്നതാണ് സത്യം*.
ആചാരപരമായ ക്ഷേത്രച്ചടങ്ങുകള്‍ കലകളായി അവതരിപ്പിക്കപ്പെടുന്നു.
കൂടിയാട്ടം, കൂത്ത്, സര്‍പ്പംപാട്ട്, തെയ്യം, തിറ, കുംഭകുടം, കളംപാട്ട്, കളമെഴുത്ത്, തീയാട്ട്, ഗരുഡന്‍ തൂക്കം, പൂരക്കളി, പടയണി, മുടിയേറ്റ്, കാളിയാട്ടം, ശാസ്താംപാട്ട്, ഉടുക്കുപാട്ട്, വില്‍പ്പാട്ട്, കാക്കാരിപ്പാട്ട്, പാന, ഓട്ടന്‍തുള്ളല്‍, പറയന്‍തുള്ളല്‍, ശീതങ്കന്‍തുള്ളല്‍, മോഹിനിയാട്ടം, കുറത്തിയാട്ടം, നാഗപ്പാട്ടുകള്‍, യക്ഷഗാനം, അഷ്ടപദി, പാഠകം, കോലംതുള്ളല്‍ തുടങ്ങിയ ദൃശ്യകലകളുണ്ട്. ഇവയെല്ലാം മനുഷ്യന് ആനന്ദാനുഭൂതി നല്‍കുന്നതിനുപുറമെ ആത്മീയമായ ചൈതന്യം പ്രകാശിപ്പിക്കുകയും ചെയ്യുന്നു.
*ശിവന്റെ തമോഗുണപ്രധാനമായ സംഹാരതാണ്ഡവത്തില്‍ ഭൈരവരൂപമാണ് ശിവന്‍ കൈക്കൊള്ളുന്നത്*.
പത്തുകരങ്ങളോടുകൂടിയ ഭൈരവന്‍ ശ്മശാനഭൂമിയിലാണ് നൃത്തം ചെയ്യുന്നത്. *ഉമയുടെയും ഭൂതഗണങ്ങളുടെയും സാന്നിദ്ധ്യം ഈയവസരത്തില്‍ ഉണ്ടായിരിക്കും. ശൈവപുരാണത്തില്‍ ഇതെല്ലാം വിവരിക്കുന്നുണ്ട്*.
*ലോകത്തിന്റെ നശ്വരകാലത്ത് ലോകത്തെയല്ല സംഹരിക്കുന്നത്. ഓരോ ജീവാത്മാവിനെയും ബാധിച്ചിരിക്കുന്ന ചങ്ങലയെയാണ് നശിപ്പിക്കുന്നത്*.
*ശ്മശാനഭൂമി ശിവനെ പൂജിക്കുന്നവരുടെ ഹൃദയമാണ്. ആ ഹൃദയം ശൂന്യവും ഏകാന്തവുമായി മാറുന്നു. മാനവന്റെ അഹങ്കാരത്തെ ഉന്മൂലനം ചെയ്യുന്നു*.
മായ, വിഭ്രാന്തി, മറവി, അജ്ഞാനം എന്നീ തമോഗുണങ്ങളെ പ്രതിനിധാനം ചെയ്തിരിക്കുന്ന ബീഭത്സരൂപിയായ അപസ്മാരത്തെ സംഹരിക്കുക എന്നതാണ് നടനംകൊണ്ട് ഉദ്ദേശിക്കുന്നത്.
*ശിവന്റെ വലതുകൈയില്‍ വച്ചിരിക്കുന്ന ഡമരു എന്ന വാദ്യം വിശ്വത്തിലുണ്ടായ ആദ്യത്തെ വാദ്യഘടകമാണ്. ഈ പ്രപഞ്ചത്തെ നശിപ്പിക്കാനുള്ള അഗ്നിയെ വ്യഞ്ജിപ്പിക്കുന്നതാണ്*
*ഇടതുകൈയില്‍ ചന്ദ്രക്കലയോടൊപ്പം കാണുന്ന പ്രകാശമാനമായ തീനാളം.
രണ്ടാമത്തെ വലതുകൈയില്‍ അഭയമുദ്രയും രണ്ടാമത്തെ ഇടതുകൈയില്‍ ഇടതുപാദത്തെ ചൂണ്ടിക്കാണിക്കുന്ന മുദ്രയുമാണ്*.
*പൊക്കിപ്പിടിച്ചിരിക്കുന്ന ഇടതുപാദത്തിലും അഭയമുദ്രയാണുള്ളത്. ആ പാദമുദ്രയെ ഇടതുകൈകൊണ്ട് ചൂണ്ടിക്കാണിക്കുന്നത് നാട്യശാസ്ത്രവിധിയനുസരിച്ചുള്ള മുദ്രാവിനിയോഗമുറയിലാണ്*.
കൈകൊണ്ടും പാദംകൊണ്ടും അഭയം നല്‍കുന്ന ഈശ്വരന്‍ നടരാജമൂര്‍ത്തിയാണ്. ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന ഇടതുപാദം അജ്ഞാനത്തിന്റെ സംഹാരത്തെയും പ്രതിരൂപണം ചെയ്തിരിക്കുന്നു. *നടരാജവിഗ്രഹത്തിന് ചുറ്റുമുള്ള തീനാളങ്ങള്‍ സൃഷ്ടിക്കുന്ന പ്രഭാമണ്ഡലം പ്രകൃതി നൃത്തത്തെ കുറിക്കുന്നു. അതാണ് വിശ്വത്തിലെ അവിരാമസൃഷ്ടി*.
"ശങ്കരഭഗവത്പാദരുടെ താഴെ ചേര്‍ത്തിരിക്കുന്ന പദ്യം കാണുക":-
*”പ്രപഞ്ചസൃഷ്ട്യുന്മുഖ ലാസ്യകായൈ*
*സമസ്തസംഹാരക താണ്ഡവായ*
*ജഗജ്ജനസൈ്യ ജഗദേകപിത്രേ*
*നമഃശിവായൈ ച നമഃശിവായ"*
ശിവായ നമഃ..........Umadevi
ഇന്ന് ഹനുമത്ജയന്തി ദിനത്തില്‍ അഷ്ടോത്തരം കൊണ്ട് ഹനുമാന്‍ സ്വാമിയെ സ്തുതിക്കാം...
ഹനുമത് അഷ്ടോത്തരം
*********************************
ഓം ആഞ്ജനേയായ നമഃ
ഓം മഹാവീരായ നമഃ
ഓം ഹനുമതേ നമഃ
ഓം മാരുതാത്മജായ നമഃ
ഓം തത്ത്വജ്ഞാനപ്രദായ നമഃ
ഓം സീതാദേവി മുദ്രാപ്രദായകായ നമഃ
ഓം അശോകവനികാച്ചേത്രേ നമഃ
ഓം സര്‍വ ബന്ധ വിമോക്ത്രേ നമഃ
ഓം രക്ഷോവിധ്വംസകായനമഃ
ഓം പര വിദ്യാ പരീഹായ നമ:
ഓം പരശൗര്യ വിനാശനായ നമഃ
ഓം പരമന്ത്ര നിരാകര്ത്രേ നമഃ
ഓം പരയന്ത്ര പ്രഭേദകായ നമഃ
ഓം സര്‍വഗ്രഹ വിനാശിനേ നമഃ
ഓം ഭീമസേന സഹായകൃതേ നമഃ
ഓം സര്‍വദുഃഖ ഹരായ നമഃ
ഓം സര്‍വലോക ചാരിണേ നമഃ
ഓം മനോജവായ നമഃ
ഓം പാരിജാത ധൃമമൂലസ്ധായ നമഃ
ഓം സര്‍വമന്ത്ര സ്വരൂപവതേ നമഃ
ഓം സര്‍വയന്ത്രാത്മകായ നമഃ
ഓം സര്‍വതംത്ര സ്വരൂപിണേ നമഃ
ഓം കപീശ്വരായ നമഃ
ഓം മഹാകായായ നമഃ
ഓം സര്‍വരോഗഹരായ നമഃ
ഓം പ്രഭവേ നമഃ
ഓം ബലസിദ്ധികരായ നമഃ
ഓം സര്‍വവിദ്യാസമ്പത്ത് പ്രദായകായ നമഃ
ഓം കപിസേനാ നായകായ നമഃ
ഓം ഭവിഷ്യത് ചതുരാനനായ നമഃ
ഓം കൂമാര ബ്രഹ്മചാരിണേ നമഃ
ഓം രത്നകുംഡല ദീപ്തിമതേ നമഃ
ഓം സംചലത് വാലസന്നദ്ധലംബമാന ശിഖോജ്വലായ നമഃ
ഓം ഗന്ധര്‍വ വിദ്യാതത്വജ്ഞായ നമഃ
ഓം മഹാബലപരാക്രമായ നമഃ
ഓം കാരാഗൃഹ വിമോക്ത്രേ നമഃ
ഓം ശൃംഖലാ ബന്ധ വിമോചകായ നമഃ
ഓം സാഗരോത്താരകായ നമഃ
ഓം പ്രാജ്ഞായ നമഃ
ഓം രാമദൂതായ നമഃ
ഓം പ്രതാപവതേ നമഃ
ഓം വാനരായ നമഃ
ഓം കേസരിസുതായ നമഃ
ഓം സീതാശോക നിവാരണായ നമഃ
ഓം അംജനാ ഗര്ഭസംഭുതായ നമഃ
ഓം ബാലാര്‍ക്ക സദൃശാനനായ നമഃ
ഓം വിഭീഷണ പ്രിയകരായ നമഃ
ഓം ദശഗ്രീവ കുലാന്തകായ നമഃ
ഓം ലക്ഷ്മണ പ്രാണദാത്രേ നമഃ
ഓം വജ്രകായായ നമഃ
ഓം മഹാദ്യുതയേ നമഃ
ഓം ചിരംജീവിനേ നമഃ
ഓം രാമഭക്തായ നമഃ
ഓം ദൈത്യകാര്യ വിഘാതകായ നമഃ
ഓം അക്ഷഹംത്രേ നമഃ
ഓം കാഞ്ചനാഭായ നമഃ
ഓംപഞ്ചവക്ത്രായ നമഃ
ഓം മഹാതപസേ നമഃ
ഓം ലങ്കിണീ ഭന്ജനായ നമഃ
ഓം ഗംധമാദന ശൈലസ്ഥായ നമഃ
ഓം ലങ്കാപുര വിദാഹകായ നമഃ
ഓം സുഗ്രീവ സചിവായ നമഃ
ഓം ധീരായ നമഃ
ഓം ശൂരായ നമഃ
ഓം ദൈത്യകുലാന്തകായ നമഃ
ഓം സുരാര്ചിതായ നമഃ
ഓം മഹാതേജസേ നമഃ
ഓം രാമ ചൂഡാമണി പ്രദായ നമഃ
ഓം ശ്രീ പിംഗളാക്ഷായ നമഃ
ഓം വാര്‍ധി മൈനാക പൂജിതായ നമഃ
ഓം കബളീകൃത മാര്താംഡമംഡലായ നമഃ
ഓം കബലീകൃത മാര്താംഡ നമഃ
ഓം വിജിതേംദ്രിയായ നമഃ
ഓം രാമസുഗ്രീവ സന്ധാത്രേ നമഃ
ഓം മഹാരാവണ മര്‍ദ്ദനായ നമഃ
ഓം സ്പടികാഭായ നമഃ
ഓം വാഗ ധീശായ നമഃ
ഓം നവ വ്യാകൃതി പംഡിതായ നമഃ
ഓം ചതുര്‍ ബാഹവേ നമഃ
ഓം ദീനബംധവേ നമഃ
ഓം മഹാത്മനേ നമഃ
ഓം ഭക്ത വത്സലായ നമഃ
ഓം സംജീവന നഗാ ഹര്ത്രേ നമഃ
ഓം ശുചയേ നമഃ
ഓം വാഗ്മിനേ നമഃ
ഓം ദൃഢവ്രതായ നമഃ
ഓം കാലനേമി പ്രമധനായ നമഃ
ഓം ഹരിമര്‍ക്കടമര്‍ക്കടായനമഃ
ഓം ദാന്തായ നമഃ
ഓം ശാന്തായ നമഃ
ഓം പ്രസന്നാത്മനേ നമഃ
ഓം ശതകണ്ണ്ഡ മദാവഹൃതേനമഃ
ഓം യോഗിനേ നമഃ
ഓം രാമകഥാലോലായ നമഃ
ഓം സീതാന്വേഷണ പംഡിതായ നമഃ
ഓം വജ്ര നഖായ നമഃ
ഓം രുദ്രവീര്യ സമുദ്ഭവായ നമഃ
ഓം ഇന്ദ്ര ജിത്പ്രഹിതാ മോഹബ്രഹ്മാസ്ത്ര വിനിവാര കായ നമഃ
ഓം പാര്‍ഥ ധ്വജാഗ്ര സംവാസിനേ നമഃ
ഓം ശരപഞ്ചര ഭേദകായ നമഃ
ഓം ദശബാഹവേ നമഃ
ഓം ലോകപൂജ്യായ നമഃ
ഓം ജാംബവത് പ്രീതി വര്‍ദ്ധനായ നമഃ
ഓം സീതാ സമേത ശ്രീരാമപാദ സേവാ ധുരന്ധരായ നമഃ
" ദഹനതപ്തസുവർണ്ണസമപ്രഭം
ഭയഹരം ഹൃദയേ വിഹിതാഞ്ജലിം
കനകകുണ്ഡലശോഭിമുഖാംബുജം
നമത വാനര രാജമിഹാത്ഭുതം "
ഭഗവാന്‍ ശിവന്‍റെ അവതാരമാണ്‌ ഹനുമാന്‍‍
ചൈത്ര ശുക്ല പക്ഷ പൗര്‍ണ്ണമി ദിനത്തിലാണ്‌ ഹനുമാന്‍ ജനിച്ചതെന്നാണ്‌ വിശ്വാസം. മാര്‍ച്ച്‌ ഏപ്രില്‍ മാസങ്ങളില്‍ ആണ്‌ സാധാരണയായി ഈ ദിവസം വരാറുള്ളത്‌. ഈ ദിവസത്തില്‍ ഭക്തര്‍ ഹനുമദ് പ്രീതിക്കുവേണ്ടി വൃതം നോറ്റ്‌ രാമനാമ ജപവുമായി കഴിയുന്നു.
വിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്‍റെ ഏറ്റവും വലിയ ഭക്തനാണ്‌ ഹനുമാന്‍‍.
അതുകൊണ്ടുതന്നെ ഹനുമാന്‍റെ‍ പ്രീതിക്കുവേണ്ടി ശ്രീരാമചന്ദ്രനെ ഈ ദിവസം ഭജിക്കുന്നത്‌ ഏറ്റവും ഉത്തമമാണ്‌.
മികവുറ്റ സംഗീതജ്ഞന്‍കൂടിയാണ്‌ ചിരംജീവിയായ ഹനുമാന്‍ .
ഹനുമാന്‍
അഞ്ജനയുടെ പുത്രനായ ഹനുമാന്‍റെ ജനനകാരണത്തെപ്പറ്റി വ്യത്യസ്തകഥകള്‍ പ്രചാരത്തിലുണ്ട്‌.
വായു ആ ശിശുവിന്‍റെ പിതൃത്വം ഏറ്റെടുത്തതിനാല്‍ ഹനുമാന്‍ വായു പുത്രനായി വളര്‍ന്നു.
ദേവഗുരുവായ ബൃഹസ്പതിയുടെ ശാപംമൂലം വാനരസ്ത്രീയായി പിറന്ന അഞ്ജന ഹനുമാനെ പ്രസവിച്ചു കഴിഞ്ഞപ്പോള്‍ തന്നെ ശാപമോചനം നേടി ലോകം വെടിഞ്ഞു.
അപ്പോള്‍തന്നെ ജ്വലിക്കുന്ന സൂര്യനെക്കണ്ട്‌ ആകൃഷ്ടനായി സൂര്യബിംബത്തിനു നേര്‍ക്കും അവിടെനിന്ന്‌ ഇന്ദ്രവാഹനമായ ഐരാവതത്തിന്‍റെ നേര്‍ക്കും കുതിച്ചു ചാടിയ ശിശു ഇന്ദ്രന്‍റെ വജ്രായുധമേറ്റു താടി മുറിഞ്ഞു നിലംപതിച്ചു. ആ മുറിവിന്‍റെ പാട്‌ താടിയില്‍ അവശേഷിച്ചതിനാല്‍ ഹനുമാന്‍ എന്ന പേരുണ്ടായി എന്നും കഥയുണ്ട്‌.
രാവണന്‍ സീതയെ അപഹരിച്ചതിനെത്തുടര്‍ന്ന്‌ ദുഃഖിതനായി കാട്ടില്‍ അലഞ്ഞുതിരിഞ്ഞ രാമനെ സുഗ്രവനുമായി സഖ്യം ചെയ്യിച്ചതും സമുദ്രം ചാടിക്കടന്നു ലങ്കയില്‍ ചെന്ന്‌ സീതയെ കണ്ടെത്തിയതും ഹനുമാനാണ്.
അന്ന്‌ തൊട്ട്‌ രാമന്‍റെ വിശ്വസ്തമിത്രമായിത്തീര്‍ന്ന ഹനുമാനൊപ്പമാണ് ഹിന്ദുക്കള്‍ രാമനെ സ്മരിക്കുകയും ആരാധിക്കുകയും ചെയ്തുവരുന്നത്‌.
ഹനുമാന്‍റെ അസാമാന്യമായ ബലം, അത്ഭുതകൃത്യങ്ങള്‍, പാണ്ഡിത്യം തുടങ്ങിയവയെക്കുറിച്ചുള്ള അനവധി പുരാണ കഥകള്‍ നിലവിലുണ്ട്.
ഹനുമാൻ അല്ലെങ്കിൽ ആഞ്ജനേയൻ, രാമായണത്തിലെ ഒരു പ്രധാന കഥാപാത്രമായ വാനരനാണ്. സംശയാതീതമായ ദൃഢഭക്തിയുടെ ഉത്തമോദാഹരണമായി ഹനുമാൻ പരക്കെ അംഗീകരിക്കപ്പെടുന്നു.
ഒരു വാനരരൂപത്തിൽ ആരാധിക്കപ്പെടുന്ന ഇദ്ദേഹം, തന്റെ ശക്തികൊണ്ടും, രാമനോടുള്ള വിശ്വാസ്യതകൊണ്ടും ഹിന്ദു വിശ്വാസത്തിൽ പ്രധാനപ്പെട്ടൊരു ദേവനായി അറിയപ്പെടുന്നു.
ഹൈന്ദവ വിശ്വാസമനുസരിച്ച് സപ്തചിരംജീവികളിൽ ഒരാളുമാണ് ഹനുമാൻ.
രാക്ഷസരാജാവായ രാവണന്റെ തടവിൽ നിന്നും രാമന്റെ ഭാര്യയായ സീതയെ കണ്ടെടുക്കാനുള്ള ദൗത്യത്തിൽ രാമനു വേണ്ടി ദൂതു പോയതാണ് ഹനുമാൻ ചെയ്ത കൃത്യങ്ങളിൽ പ്രധാനപ്പെട്ടത്.
രാമരാവണ
യുദ്ധത്തിൽ ദാരുണമായി മുറിവേറ്റ രാമന്റെ സഹോദരൻ ലക്ഷ്മണനെ സുഖപ്പെടുത്തുന്നതിനായി ഹനുമാൻ ഹിമാലയത്തിലേക്കു പറക്കുകയും, ഔഷധസസ്യങ്ങൾ നിറഞ്ഞ മരുത്വാ പർവ്വതം വഹിച്ചുകൊണ്ട് തിരികെ വരികയും ചെയ്തു.
രാമായണത്തിൽ ഹനുമാന്റെ ശക്തിവർണ്ണനയിൽ അതിശയോക്തി കലർത്തിയിട്ടുണ്ടെങ്കിലും ദേവതയാണെന്നുള്ളതിനെപ്പറ്റി ഒരിടത്തും പ്രസ്താവമില്ല.
ബ്രഹ്മപുരാണത്തിൽ ഹനുമാനേയും വൃക്ഷാകപിയേയും പറ്റി പ്രസ്താവിച്ചിട്ടുണ്ട്.
ഹനുമാന്റെ മാതാവാണ് അഞ്ജന. ഇതു കാരണം ഹനുമാന് ആഞ്ജനെയൻ എന്നു പേരു വന്നു.
കുഞ്ജരൻ എന്ന വാനരന്റെ പുത്രിയും കേസരിയുടെ ഭാര്യയുമായിരുന്നു അഞ്ജന.
അഞ്ജന ഗൗതമന്റെ പുത്രിയാണെന്നും മതഭേദമുണ്ട്.
അഞ്ജന ആദ്യത്തെ ജന്മത്തിൽ പുഞ്ജികസ്ഥലി
എന്ന അപ്സരസ്സ് ആയിരുന്നു. ശാപം നിമിത്തം വാനരയായി ഹിമാലയത്തിൽ ജനിച്ചു. ശിവന്റെ ഒരു അവതാരത്തെ പ്രസവിക്കുമ്പോൾ പഴയ രൂപം തിരിച്ചുകിട്ടും എന്നതായിരുന്നു ശാപമോക്ഷത്തിനുള്ള വരം.
അഞ്ജനയുടെ ഭർത്താവ് കേസരി എന്ന ശക്തനായ ഒരു വാനരനായിരുന്നു. മുനിമാരെ ഉപദ്രവിച്ചിരുന്ന ഒരു ഭീകരനായ ആനയെ കൊന്നതിനാലാണ് ഇദ്ദേഹത്തിന് ഈ പേര് ലഭിച്ചത്.
ഹൈന്ദവ വിശ്വാസത്തിൽ
കേസരിയോടൊത്ത് അഞ്ജന, ശിവൻ തന്റെ പുത്രനായി ജനിക്കണം എന്ന് വളരെ കഠിനമായി പ്രാർത്ഥിച്ചിരുന്നു. ഇതിൽ സം‌പ്രീതനാ‍യ ശിവൻ ഈ വരം അവർക്ക് നൽകി. അങ്ങനെ ശിവനാണ് ഹനുമാനായി ജനിച്ചതെന്നാണ് ഹൈന്ദവ വിശ്വാസം.
ശിവനും പാർവതിയും വാനരരൂപികളായി നടക്കുമ്പോൾ പാർവതി ഗർഭിണിയായിത്തീർന്നെന്നും വാനരശിശു ജനിക്കുമെന്ന അപമാനത്തിൽനിന്ന് തന്നെ മുക്തയാക്കണമെന്ന് അപേക്ഷിച്ചതിന്റെ ഫലമായി ആ ഗർഭത്തെ ശിവൻ വായുദേവനെ ഏല്പിച്ചു എന്നും, വായു അത്, സന്താനലാഭത്തിനുവേണ്ടി തപസ്സനുഷ്ഠിച്ചു കഴിയുന്ന അഞ്ജനയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചു എന്നും ആ ശിശുവാണ് ഹനുമാനായി പിറന്നതെന്നും വാല്മീകിരാമായണത്തിൽ പരാമർശമുണ്ട്‌............
ജയ് ഹനുമാൻ
ശ്രീരാമൻ ആരാണെന്നു ഹനുമാന്‍ പറയുന്നു..ദേഹബുദ്ധ്യാ വീക്ഷിച്ചാല്‍ രാമന്‍ എന്റെ യജമാനാണ്...ഞാന്‍ രാമന്റെ ദാസനുമാണ്..യഥാര്‍ത്ഥത്തില്‍ എല്ലാ ജീവാത്മാക്കള്‍ക്കും ഹനുമാന്‍ ഒരു ഗുണപാഠം തരുന്നു...നാമെല്ലാം പരമാത്മാവിന്റെ ദാസന്മാരാണ് ....
ഈ ശരീരത്തിന്റെ ഉടമസ്ഥാവകാശം ദൈവത്തിനുള്ളതാണ് .....ദൈവത്തിന്റെ ആജ്ഞ ശിരസാവഹിക്കുക എന്നതല്ലാതെ ഒരു ജീവാത്മാവിനും ഒന്നും ചെയ്യുവാനില്ല....ആര്‍ക്കും ഒന്നും ആവശ്യപ്പെട്ടിട്ടല്ല കിട്ടിയിരിക്കുന്നത്,...
ജീവബുദ്ധ്യാചിന്തിച്ചാല്‍ ഞാന്‍ രാമന്റെ സ്നേഹിതനാനെന്നുഹനുമാന്‍ പറയുന്നു...പരമാത്മാവായ രാമന്‍ ഇപ്പോള്‍ ജീവാത്മാവായിട്ടാണ് ഹനുമാന്റെ മുമ്പില്‍ നില്‍ക്കുന്നത്,,,രാമന്‍ നമ്മുടെയെല്ലാം സ്നേഹിതനാണ്...സ്നേഹിതനോട് നമുക്കെന്തും തുറന്നുപറയാം..സാധാരണ ഗതിയില്‍ ഒന്നും ഒളിച്ചുവേക്കാത്ത സത്യങ്ങള്‍ വെളിപ്പെടുന്നത് സ്നേഹിതന്റെ മുമ്പിലാണ് ...രാമന്‍ നമ്മെ സഹായിക്കുന്ന സ്നേഹിതനാണ്..കരുണാവാരിധിയാണ്...ഹനുമാന്‍ ശ്രീരാമന്റെ ആജ്ഞനുവര്‍ത്തിയായിരിക്കെ തന്നെ ജീവബുദ്ധിയോടെ ചിന്തിക്കുംവോള്‍ സ്നേഹിതനുമായിരുന്നു...
ആത്മബുദ്ധിയോടെ സങ്കല്പ്പിചാലോ ...?..ഞാനും രാമനും ഒന്നുതന്നെയാണ് എന്ന് ഹനുമാന്‍ വെളിപ്പെടുത്തുന്നു..ഹനുമാന്‍ എന്നത് നമ്മുടെയെല്ലാം ഒരു അവസ്ഥയാണ്...അഹങ്കാരമില്ലാത്ത അവസ്ഥയാണത്‌.അഹത്തിനു ആകാരമുണ്ടാകുന്നതാണ് അഹങ്കാരം...സകലതും രാമനില്‍ അര്‍പ്പിച്ചു ഹനുമാന്‍ ശക്തിനേടി...കര്‍മ്മങ്ങളുടെ കര്‍ത്ത്യത്വം ഹനുമാന്‍ സങ്കല്പ്പിക്കുന്നില്ല...എല്ലാം ചെയൂനതു രാമനാണ്...അതിനാല്‍ ഹനുമാന്‍ ഏറ്റവും ചെറിയവനാണ്....അതേസമയം ഏറ്റവും വലിയവനാകാനും ഹനുമാന് കഴിയും...Ramayana.

Monday, April 10, 2017

വാമനനും മഹാബലിയും കേരളവും തെറ്റിദ്ധാരണ മാറ്റണം

വാമനാവതാരം-
പ്രഹ്ലാദനു ശേഷം രാജ്യഭരണം ഏറ്റെടുത്ത അദ്ധേഹത്തിന്റെ മകന് വിരോചനനും മഹാവിഷ്ണുവിന്റെ കടുത്ത ഭക്തനായിരുന്നു. വിരോചനന്റെ മകനാണ് ബലി ചക്രവര്ത്തി. അതി ശക്തിമാനും നീതിമാനുംയിരുന്ന ബലി ചക്രവര്ത്തി
സമ്പല്സമൃദ്ധമായ ഭരണം കാഴ്ചവച്ചു. അസുര രാജാക്കന്മാരുടെ കുലഗുരുവായിരുന്ന ശുക്രാചാര്യന്റെ ഉപദേശങ്ങള്
ഭരണം കുറ്റമറ്റതും ശക്തവുമാക്കി. വിന്ധ്യസത്പുര (ഇന്നത്തെ മഹാരാഷ്ട്ര മധ്യപ്രദേശ് അതിര്ത്തി പ്രദേശം) വരെ തന്റെ
സാമ്രാജ്യം കെട്ടിപ്പടുത്തു. രാജ്യത്തു സമ്പത്ത് കുമിഞ്ഞു കൂടി. ക്രമേണ പ്രജകള് സമ്പത്തില് മതിമറന്നാഹ്ലാതിക്കാന് തുടങ്ങി.
സമൂഹത്തിനോടുള്ള കടമയായ പഞ്ച യഗ്നങ്ങളും കര്മ്മങ്ങളും സ്വധര്മ്മങ്ങളും മറക്കാന് തുടങ്ങി. അതിസമ്പത്തിന്റെ ഹുങ്കിൽ ധർമ്മ ബോധത്തിന് സ്ഥാനമില്ലാതായി. രാജ്യത്തിന് വന്നുകൊണ്ടിരുന്ന മൂല്യച്യുതിയില് ദുഖിതരായ ഇന്ദ്രാതി ദേവതകള് മഹാവിഷ്ണുവിനോട് സങ്കടം ഉണര്ത്തിച്ചു. ബലി ചക്രവര്ത്തിയുടെ കീഴില് അഹന്തപൂണ്ട ജനത്തിന്റെ ഭാവി ശരിയായ ദിശയിലല്ലെന്നു മനസ്സിലാക്കിയ മഹാവിഷ്ണു ധര്മ്മ പുനസ്ഥാപനത്തിനായി വാമനനായി ഭൂമിയില്
അവതരിച്ചു. അപ്പോൾ തന്റെ സാമ്രാജ്യം വീണ്ടും വിപുലപ്പെടുതുന്നതിനു വേണ്ടി ബലി ചക്രവര്ത്തി അശ്വമേധ യാഗം നടത്തുന്ന സമയം.
ശ്രാവണ (ചിങ്ങം) മാസത്തിലെ ശ്രാവണ (തിരുവോണം) ദിനത്തിൽ വാമനന് ഒരു പാവം ഭിക്ഷുവിന്റെ രൂപത്തില് ബലി ചക്രവര്തിയെ സമീപിച്ചു. തനിക്കു ധ്യാനത്തിനായി മൂന്നടി സ്ഥലം ദാനമായി വാമനന് ബാലിയോടാവശ്യപ്പെട്ടു. സമ്പല്സമൃദ്ധമായ തന്റെ രാജ്യത്തു ഒരു ഭിക്ഷുവിന് ഒന്നിരിക്കാന് അല്പം സ്ഥലം പോലുമില്ലെന്നോ? രണ്ടാമതൊന്നാലോചിക്കാതെ തന്റെ രാജ്യത്തില് എവിടെനിന്ന് വേണമെങ്കിലും മൂന്നു അടി സ്ഥലം അളന്നെടുക്കുവാന് ബലി അനുവാദം നല്കി. അപ്പോള് വാമനന് പ്രപഞ്ചം മുഴുവന് നിറഞ്ഞു നില്ക്കുന്ന തന്റെ വിശ്വരൂപം പ്രാപിച്ചു. ഒന്നാമത്തെ അടിയില് ഭൂമിയും രണ്ടാമത്തെ അടിയില് ആകാശവും അളന്ന വാമനന് മൂന്നാമത്തെ അടി എവിടെ വയ്ക്കുമെന്ന് ചോദിച്ചപ്പോള്, അഹന്ത ശമിച്ച മഹാബലി തന്റെ മുന്പില് പുണ്യ ദര്ശനം നല്കിയ മഹാവിഷ്ണുവിന്റെ മുന്പില് ഭക്ത്യാദര പൂര്വ്വം ശിരസ്സ് നമിച്ചു. ബലി ചക്രവര്ത്തിയുടെ ശിരസ്സില് തൃപ്പാദം സ്പര്ശിച്ചു അമരത്വത്തിലേക്ക് മോക്ഷം നല്കിയശേഷം ബലിയുടെ നീതിനിര്വ്വഹണത്തില് അതീവ സന്തുഷ്ടനായ മഹാവിഷ്ണു ഇന്നുമുതല് ബലി ചക്രവര്ത്തി 'മഹാബലി' എന്ന പേരില് പ്രജകള് എന്നും സ്മരിക്കുമെന്നും ആവശ്യമുള്ള വരം ചോദിക്കുവാനും ആവശ്യപ്പെട്ടു. താന് അതിയായി സ്നേഹിച്ച തന്റെ പ്രജകളെ വര്ഷത്തിലൊരിക്കല് ഭൂമിയില് വന്നു കാണാന് അനുവദിക്കണമെന്ന് അപേക്ഷിച്ചു മഹാബലി. അന്നുമുതല് മഹാബലിയുടെ പ്രജകള് ഭക്ത്യാദരപൂര്വ്വം തങ്ങളുടെ എല്ലാമെല്ലാമായിരുന്ന ബലിച്ചക്രവര്ത്തിയെ വരവേല്ക്കാനായ് ഓരോ വര്ഷവും ചിങ്ങമാസത്തിലെ തിരുവോണ നാളില് ഓരോ വീടുകളിലും ആഘോഷങ്ങളോടെ വിഭവസമൃദ്ധമായ സദ്യയൊരുക്കി കാത്തിരിക്കും. ആന്ദ്രയിലെ ഈ ആഘോഷം പിന്നെ എങ്ങിനെ കേരളത്തില് എത്തി?!! തുടര്ന്ന് വായിക്കുക...
 പരശുരമാവതാരം-
ജമദഗ്നി മഹര്ഷിയുടെ ആശ്രമം പലതവണ ആക്രമിച്ച അമാനുഷിക ശക്തിയുള്ള ക്ഷത്രിയ രാജാവ് സഹസ്രാര്ജ്ജുനൻ ഭൂമിയില് പലതരത്തിലുള്ള അക്രമങ്ങള് അഴിച്ചുവിടാന് തുടങ്ങി. ആ കാലഘട്ടത്തിലാണ് മഹാവിഷ്ണു ജമദഗ്നി മഹര്ഷിയുടെ പുത്രന് പരശുരാമാനായി അവതരിക്കുന്നത്. സഹസ്രാര്ജ്ജുനൻ തുടര്ന്നും നടത്തിയ ആക്രമണങ്ങളില് ജമദഗ്നി മഹര്ഷി കൊല്ലപ്പെടുന്നു. അതില് പ്രതികാരം ജ്വലിച്ച പരശുരാമന് ഈ കടുംകൈ ചെയ്തവന്റെ കുലം നമവശേഷമാക്കും എന്ന് ശപഥം ചെയ്തു. ഹിമാലയത്തില് പരമശിവന്റെ ശിക്ഷണത്തില് പത്തു വര്ഷത്തോളം നീണ്ട അയോധന പരിശീലനം നടത്തി തിരിച്ചുവന്നു. തുടര്ന്നുണ്ടായ സംഭവബഹുലമായ ജീവിതത്തില് ഭാരതത്തിലുടനീളം നിരവധി ക്ഷത്രിയ രാജാക്കന്മാര് വധിക്കപെട്ടു. തന്റെ ശപഥം പൂര്ത്തിയാക്കി.
പരശുരാമന് പിന്നീടു പാപ മോചനത്തിനായി ഒരേ ഒരു വഴി മാത്രം ..കര്‍മ്മം കൊണ്ട് ബ്രാഹ്മണര്‍ ആയവര്‍ക്ക് ഭൂമി ദാനം ചെയ്യുകയെന്നതാണെന്ന് അറിയുന്നു. മുനിപുത്രനായതിനാൽ സ്വന്തമായി ഭൂമിയില്ലാതിരുന്ന പരശുരാമൻ, പരമശിവന് അനുഗ്രഹിച്ചു നല്കിയിരുന്ന മഴുവുമായി ഗോകര്ണ്ണത്തു എത്തി, താന് മഴു എറിയുന്ന അത്രയും സ്ഥലം തനിക്കു വേണ്ടി നല്കുവാന് വരുണദേവനോട് ആജ്ഞാപിച്ചു. ആ മനോഹരമായ സ്ഥലമാണ് പിന്നീടു കേരളം എന്ന പേരില് അറിയപ്പെട്ടത്. പരശുരാമന് കടലില് നിന്നും സൃഷ്ടിച ഭൂമിയിലേക്ക് വിന്ധ്യസത്പുര ഭാഗങ്ങളില് (മഹാബലിയുടെ സാമ്രാജ്യം) നിന്നും ആയിരക്കണക്കിന് കര്‍മ്മം കൊണ്ട് ബ്രാഹ്മണര്‍ ആയവരെ ..എന്ന്രെ പറഞ്ഞാല്‍ ഓരോ തൊഴിലിലും ശ്രേഷ്ട്ടര്‍ ആയവരെ എന്ന് മാത്രമേ അര്‍ഥം ഉള്ളൂ .. കൊണ്ട് വന്നു താമസിപ്പിച്ചു. കേരളം മുഴുവന് ശിവലയങ്ങളും ദുര്ഗാലയങ്ങളും അവര്ക്കുവേണ്ടി പരശുരാമന് നിര്മ്മിച്ചു. ബ്രാഹ്മണര് കേരളത്തിന്റെ ഭരണം ഏറ്റെടുത്തു. കാലക്രമത്തില് കൃഷിയാവശ്യതിനും മറ്റു നിര്മ്മാണ ജോലികള്ക്കും മറ്റുമായി മറ്റു കുലങ്ങളില് പെട്ട നിരവധി ആളുകള് സമീപ നാട്ടുരാജ്യങ്ങളായ തമിള്, കര്ണ്ണാടക, ആന്ദ്ര എന്നീവിടങ്ങളില് നിന്നും കേരളമെന്ന പുതിയ സ്ഥലത്തേക്ക് കുടിയേറി. കാലാന്തരത്തില് വിവിധ നാടുരാജ്യങ്ങളിലെ കുടിയേറ്റക്കാർ പരസ്പരം സഹകരിച്ചു കേരളം ഇന്നത്തെ കേരളമായി മാറി. മധ്യഭാരതത്തിലെ വെളുത്ത നിറമുള്ളവരും, ഉത്തരപൂര്വ്വദിക്കുകളിലെ ദേശങ്ങളിലെ ഇരുനിറമുള്ളവരും ഒരുപോലെ കാണപ്പെടുന്ന ഏക ദക്ഷിണേന്ത്യൻ ദേശം കേരളമാണ്. കേരളത്തിന്റെ പുരാതന ചരിത്രം പരിശോധിച്ചാൽ ബ്രാഹ്മണര്ക്ക് കേരളത്തിലുണ്ടായിരുന്ന അധികാരവും മേല്ക്കൊയ്മയും സംശയലേശമന്യേ മനസ്സിലാക്കാവുന്നതാണ്. ഇതും ഈ കണ്ടെത്തലിനു ശക്തിയെകുന്നു.
നാടുവിട്ടു പോന്നെങ്കിലും മഹാബലിയുടെ രാജ്യത്തില് നിന്നും വന്ന ബ്രാഹ്മണര് അവരുടെ പ്രിയങ്കരനായ മഹാബലിയെയും, മഹാബലി വരുന്ന ആഘോഷങ്ങളും കൈവിട്ടില്ല. തങ്ങളുടെ നാട് ഭരിച്ചിരുന്ന മഹാബലിയുടെ കഥകളും ആചാരങ്ങളും അവര് തലമുറകള്ക്ക് കൈമാറി. ആ കഥകള് ഇന്ന് കേള്കുന രൂപത്തില് ഇങ്ങനെ തുടങ്ങുന്നു" പണ്ട് പണ്ട് നമുടെ നാട്ടില് മഹാബലി എന്ന മഹാനായ രാജന് ഭരണം നടത്തിയിരുന്നു" . കാലക്രെമത്തില്, അത് കേരളത്തിന്റെ കഥയും ആഘോഷവുമായി മാറി. പില്ക്കാലത്ത് ആന്ദ്രയിൽ ബലി സാമ്രാജ്യം അസ്തമിക്കുകയും മറ്റു രാജവംശങ്ങൾ ബലിയെ ആരാധിക്കുന്നത് നിര്ത്തലാക്കുകയും ചെയ്തു. പശ്ചിമഘട്ടതിനാൽ സുരക്ഷിതമായിരുന്ന കേരളത്തിൽ മഹാബലിയെ വരവേല്ക്കുന്ന ഓണം ഇന്നും മാറ്റൊട്ടും കുറയാതെ ആഘോഷിക്കപ്പെടുന്നു.
കേരളം സൃഷ്ടിച്ചത് വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമൻ തന്നെയാണെന്നും, വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനന് മഹാബലിയെ കേരളത്തിൽ വന്നല്ല പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയത് എന്നും, പിന്നീട് ചരിത്രമെങ്ങനെ മരിമറഞ്ഞു എന്നും ഇതില് നിന്നും വ്യക്തമാകുന്നു . നമുടെ പൂർവ്വികരു നമുക്ക് കൈമാറിയ വസന്തങ്ങളുടെയും സന്തോഷത്തിന്റെയും സമ്പല് സമൃദ്ധിയുടെയുംടെയും ഈ ആഘോഷകാലവും നന്മയും കൈമോശം വരാതെ നമുക്ക് വരും തലമുറകള്ക്കും പകര്ന്നു നല്കാം

ഹരിവരാസനം |||


ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാദ്ധ്യപാദുകം
അരിവിമര്‍ദ്ധനം നിത്യനര്‍ത്തനം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണകീര്‍ത്തനം ശക്തമാനസം
ഭരണലോലുപം നര്‍ത്തനാലസം
അരുണഭാസുരം ഭൂതനായകം
ഹരിഹരാത്മജം ദേവമാശ്രയേ
പ്രണയസത്യകം പ്രാണനായകം
പ്രണതകല്പകം സുപ്രഭാഞ്ചിതം
പ്രണവമന്ദിരം കീര്‍ത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ
തുരകവാഹനം സുന്ദരാനനം
വരഗദായുധം ദേവവര്‍ണ്ണിതം
ഗുരുകൃപാകരം കീര്‍ത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ
ത്രിഭുവനാര്‍ച്ചിതം ദേവതാത്മകം
ത്രിനേത്രഹര്‍ശ്ശദം(ത്രിനയനം പ്രഭും) ദിവ്യദേശികം
ത്രിദശപൂജിതം ചിന്തിതപ്രദം
ഹരിഹരാത്മജം ദേവമാശ്രയേ
ഭയഭയാവഹം ഭാവുകാവഹം
ഭുവനമോഹനം ഭൂതിഭൂഷണം
ധവളവാഹനം ദിവ്യവാരണം
ഹരിഹരാത്മജം ദേവമാശ്രയേ
കളമൃദുസ്മിതം സുന്ദരാനനം
കളഭകോമളം ഗാത്രമോഹനം
കളഭകേസരി വാജിവാഹനം
ഹരിഹരാത്മജം ദേവമാശ്രയേ
ശ്രിതജനപ്രിയം ചിന്തിതപ്രദം
ശ്രുതിവിഭൂഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
സ്വാമി ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ..... ...

ഈശ്വരന്‍ നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കാത്തതെന്തേ?

ഈശ്വരന്‍ നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കാത്തതെന്തേ?
ശ്രീകോവിലിനു മുന്നില്‍ തൊഴുകൈയോടെ, ഏകാഗ്രമായി അയാള്‍ പ്രാര്‍ത്ഥിച്ചു. "ഭഗവാനെ ആരോഗ്യവും ആയുസും നിറയെ സമ്പത്തും നല്കി എന്നെ അനുഗ്രഹിക്കണേ…" പ്രാര്‍ത്ഥന കഴിഞ്ഞ് സംതൃപ്തിയോടെ അയാള്‍ പുറത്തേക്കു വന്നു. ഗോപുരവാതിലില്‍ ഇട്ടിരുന്ന ചെരുപ്പ് കാണാനില്ല. എല്ലായിടത്തും നോക്കി. വിലയേറിയ ചെരുപ്പ് മോഷണം പോയതാണെന്ന് അതോടെ ഉറപ്പായി.
അയാള്‍ കോപത്തോടെ അമ്പലത്തിനകത്തേക്കു വീണ്ടും കയറി. ശ്രീകോവിലിനു മുന്നിലെത്തി. കോപത്തോടെ പറഞ്ഞു, "ദൈവമേ, എന്റെ ചെരുപ്പു പോലും സംരക്ഷിക്കാന്‍ കഴിയാത്ത അവിടുന്നാണോ എനിക്ക് ആരോഗ്യവും സമ്പത്തും തന്ന് അനുഗ്രഹിക്കാന്‍ പോകുന്നത്."
അയാള്‍ വീണ്ടും അമ്പലത്തില്‍ നിന്നും പുറത്തിറങ്ങി. അപ്പോള്‍ ഗോപുരവാതിക്കല്‍ കണ്ട കാഴ്ച അയാളെ വല്ലാതാക്കി. ഇരു കാലുകളും നഷ്ടപ്പെട്ട ഒരാള്‍ നിരങ്ങി നിരങ്ങി നീങ്ങുകയാണ്. ഉരയുമ്പോഴുള്ള വേദന മുഖത്തു കാണാം.
അയാള്‍ ഉടന്‍ ക്ഷേത്രത്തിനകത്തു കയറി.
പശ്ചാത്താപവിശനായി, തൊഴുകൈയോടെ ഇടറും തൊണ്ടയോടെ മാപ്പിരുന്നു,"പ്രഭോ… ക്ഷമിക്കണേ… എനിക്ക് ചെരുപ്പ്… ഈ രണ്ടു കാലുകളും ആരോഗ്യത്തോടെ നല്കിയതിന് നന്ദി… നന്ദി…"
നമുക്കില്ലാത്തതിനെ കുറിച്ച് പരാതിപ്പെടാനും ദുഃഖിക്കാനും സമയം കളയരുത്. ഈശ്വരകൃപയാല്‍ നമുക്കിപ്പോള്‍ ഉള്ളതിനെ ഓര്‍ത്ത് സന്തോഷിക്കുക. നമ്മുടെ ഭാഗ്യം സ്വയം തിരിച്ചറിയുക. പ്രാര്‍ത്ഥിക്കാതെ തന്നെ നമുക്കാവശ്യമുള്ളതെല്ലാം ഈശ്വരന്‍ നല്കിക്കൊണ്ടിരിക്കുന്നു. നാം പ്രാര്‍ത്ഥനയിലൂടെ ആവശ്യങ്ങള്‍ അറിയിക്കുകയല്ല വേണ്ടത്; ഈ നിമിഷം വരെ ജീവിതം തന്നതില്‍ നന്ദി രേഖപ്പെടുത്തുകയാണ് വേണ്ടത്.

എല്ലാം നല്ലതിന്


ഒരു രാജ്യത്ത് വളരെ ഈശ്വരഭക്തനായ ഒരു രാജാവും അദ്ദേഹത്തിന് തികഞ്ഞ ഈശ്വരഭക്തിയോടുകൂടിയ ഒരു മന്ത്രിയുമുണ്ടായിരുന്നു ...എന്താപത്ത് വന്നാലും അതെല്ലാം ഈശ്വരാനുഗ്രഹമാണെന്ന് വിചാരിച് രണ്ടുപേരും സമാധാനമായി ജീവിച്ചു...കാലക്രമത്തില്‍ രാജാവ് മരിച്ചു...രാജകുമാരന്‍ രാജാവായി...അദ്ദേഹത്തിന് ഈശ്വരനില്‍ വലിയ വിശ്വാസമുണ്ടായിരുന്നില്ല ...ആപത്തുക്കള്‍ വരുന്നത് മനുഷ്യന്റെ ശ്രദ്ധക്കുറവുകൊണ്ടും ദൗര്‍ഭാഗ്യംകൊണ്ടുമാണെന്നാണ് അയാള്‍ പൂര്‍ണ്ണമായി വിശ്വസിച്ചു...മന്ത്രി അപ്പോഴും ഈശ്വരേച്ചകൊണ്ടുണ്ടാകുന്ന എന്തും നല്ലതിനാണെന്ന് തന്നെ വിശ്വസിച്ചു...
ഒരു ദിവസം രണ്ടുപേരും കൂടി നായാട്ടിനു പോയി..രാജാവിന്റെ കൈല്‍ ഒരു മുറിവ് പറ്റി ...അദ്ദേഹം മന്ത്രിയെ വിളിച്ചു കാണിച്ചു...മന്ത്രി ഉടനെ അതും നല്ലതിനുതന്നെ എന്നഭിപ്രായം പറഞ്ഞു...തന്റെ കൈ മുറിഞ്ഞത് നല്ലതിനാണെന്ന് പറയുന്ന മന്ത്രിക്ക് സ്നേഹം ഇല്ലാന്ന് വിചാരിച് കുപിതനായ രാജാവ് മന്ത്രിയെ ജയിലിലടയ്ക്കുവാന്‍ കല്‍പ്പിച്ചു...നാല് ദിവസം കഴിഞ്ഞ് രാജാവ് വീണ്ടും നായാട്ടിനു പോയി...അപ്പോഴാണ്‌ ചില കാപാലികന്മാര്‍ വന്നു അദ്ദേഹത്തെ പിടികൂടിയത്...അമാവാസിദിവസംപാതിരയ്ക്ക് കാളിപൂജയ്ക്ക്ശേഷം ലക്ഷണമൊത്ത ഒരു പുരുഷനെ ബലി കൊടുക്കുകയാണെങ്കില്‍ ആഗ്രഹങ്ങളെല്ലാം സാധിക്കുമെന്നാണ് അവരുടെ വിശ്വാസം...അതിനു വേണ്ടി രാജാവിനെ കുളിപ്പിച്ച് ചുവന്ന പട്ടുടുപ്പിച്ച് ചെമ്പരത്തിപ്പൂമാലയണിഞ്ഞു കാളീക്ഷേത്രത്തില്‍ എത്തിച്ചു...തന്റെ മരണം അടുത്തിരിക്കുന്നു എന്നറിഞ്ഞ രാജാവ് ഭയം കൊണ്ട് മരവിച് കണ്ണുമടച് നിന്നു ...പൂജയ്ക്ക് ശേഷം ബലി നടത്തുവാനുള്ള പൂജാരി അടുത്ത് വന്നു രാജാവിന്റെ ദേഹം പരിശോധിച്ചപ്പോള്‍ കയ്യിലെ മുറിവ കണ്ടു ..ഈ ദേഹം ബലിക്ക് പറ്റിയതല്ലെന്ന് വിധിക്കുകയും ചെയ്തു..രാജാവിന് ജീവന്‍ വീണ്ടുകിട്ടി...തന്റെ കൈ മുറിഞ്ഞത് നല്ലതിനായിരുന്നുവെന്നു ബോധ്യപ്പെടുകയും ചെയ്തു..അകാരണമായി മന്ത്രിയെ ശിക്ഷിച്ചതില്‍ പശ്ചാത്തപിച്ച രാജാവ് കൊട്ടാരത്തില്‍ മടങ്ങിയെത്തി മന്ത്രിയെ വരുത്തി ക്ഷമായാചനം ചെയ്തു...എന്നിട്ട് ചോദിച്ചു ;എന്റെ കൈ മുറിഞ്ഞത് നല്ലതിനാണെന്ന് എനിക്ക് മനസ്സിലായി..കാരണം കൂടാതെ അങ്ങ് ഒരാഴ്ച ജയിലില്‍ കിടന്നു വിഷമിച്ചത് എന്തിനായിരുന്നു..? അതെങ്ങനെയാണ്‌ നല്ലതിനാകുന്നത് ?മന്ത്രി മറുപടി പറഞ്ഞു...'അതും ഈശ്വരനിശ്ചയംകൊണ്ട് നല്ലതിനായിരുന്നു...ഇല്ലെങ്കി
ല്‍ അങ്ങയുടെ കൂടെ ഞാനും നായാട്ടിനുപോരും ...നമ്മളെ രണ്ടുപേരെയും കാപാലികന്മാര്‍ പിടിക്കും...അങ്ങയെ വിട്ടയ്ക്കുംബോള്‍ പിന്നെ എന്നെയാണ് ബാലികൊടുക്കുക ...അതില്ലാതായത് എന്നെ ജയിലില്‍ ഇട്ടതുകൊണ്ടല്ലേ..?..എല്ലാം നല്ലതിനാണെന്ന് രാജാവിനു ബോധ്യം വന്നു...
നമുക്ക് എന്തെങ്കിലും ഒരു ആപത്ത് വരുമ്പോഴേക്കും നാം വല്ലാതെ വിഷമിക്കുന്നു...വാസ്തവത്തില്‍ അതെല്ലാം നമുക്ക് നല്ലതിനാകുന്നു..ഈശ്വരന്റെ ഓരോ അനുഗ്രഹമാകുന്നു എന്ന വിചാരം അത് സന്തോഷപൂര്‍വ്വം സഹിക്കുവാന്‍ നമ്മെ പ്രാപ്തരാക്കുന്നു...ഒരു ആഭരണപണിക്കാരന്‍ സ്വര്‍ണ്ണം തീയിലിട്ട് ഉരുക്കുകയും വെള്ളത്തില്‍ മുക്കുകയും ചെയ്യുമ്പോലെയാണ്
ഈശ്വരന്‍ നമ്മുടെ ഹൃദയമാകുന്ന കനകത്തെ ദുഖാഗ്നിയിലെക്ക് തപിപ്പിക്കുകയും മിഴിനീരിലിട്ട് മുക്കുകയും ചെയ്യുന്നത്..സാധാരണ മനുഷ്യര്‍ക്ക് അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ അതെന്തിനാണെന്ന് അറിയുവാനുള്ള കഷമയില്ലെന്നു മാത്രം..സമ്പത്തെന്നപോലെ വിപത്തും ഈശ്വരാനുഗ്രഹമാണെന്ന് വിചാരിച്ച് സന്തുഷ്ടചിത്തരായിരിക്കയാണ്വേണ്ടത്..ഇതാണ് ഒരു യാഥാര്‍ത്ഥ ഭക്തന്റെ സ്വഭാവം...

തന്നോടൊപ്പം നടക്കുന്ന ദൈവം..."

തന്നോടൊപ്പം നടക്കുന്ന ദൈവം..."
ഒരു കച്ചവടക്കാരന്‍ എന്നും വൈകുന്നേരങ്ങളില്‍ കടല്‍ത്തീരത്ത്‌ പതിവായി നടക്കുമായിരുന്നു...
പതിവായുള്ള ആ പ്രവര്‍ത്തിക്കിടയില്‍ അയാള്‍ ഒരു കാര്യം ശ്രദ്ധിച്ചു .കടല്‍ തീരത്ത് തന്റെതല്ലാതെ മറ്റൊരു അദൃശ്യമായ മറ്റൊരു കാല്‍പാട് കൂടി ഉണ്ടെന്ന കാര്യം .!!അത് ദൈവത്തിന്റെ കാല്‍പ്പാടു ആണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.പിന്നീട് അയാള്‍ തന്റെ ആകുലതകളും സന്തോഷങ്ങളും പങ്കുവച്ചു. അദേഹത്തിന്റെ ദിനങ്ങള്‍ ആഹ്ലാദം നിറഞ്ഞതായി. ജീവിതത്തിനു പുതിയ മാനങ്ങള്‍ കൈവന്നു. ബിസ്സിനെസ്സ് അതിന്റെ പരകോടിയിലെത്തി പുത്രന്മാര്‍ നല്ലനിലയില്‍
എത്തി .!!!
എന്നാല്‍ പെട്ടൊന്നോരുനാല്‍ ദൈവത്തിന്റെ കാല്‍പ്പാടുകള്‍ അപ്രത്യക്ഷമായി സ്വന്തം കാല്‍പ്പാടു മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു ..അതിനു ശേഷം ബിസ്സിനെസ്സ് തകര്‍ന്നു,ഭാര്യ രോഗിണിയായി ,മകന്‍ അപകടത്തില്‍ പെട്ട് ശയ്യാവലംബി ആയി.!!
എന്നാല്‍ അയാള്‍ പ്രശ്നങ്ങളെ ധീരമായി നേരിട്ടു.!ബിസ്സിനെസ്സ് വീണ്ടും ലാഭത്തിലായി ജീവിതം നല്ല അവസ്ഥയിലേയ്ക്കു മടങ്ങിവന്നു ..പക്ഷെ അയാള്‍ ഒരിക്കലും തന്റെ കടല്‍ത്തീരത്ത്‌ കൂടിയുള്ള സവാരി ഒഴിവാക്കിയിരുന്നില്ല .ദൈവത്തിന്റെ കാല്‍പ്പാടുകള്‍ കണ്ടില്ലെന്നു മാത്രം ..
എന്നാല്‍ പെട്ടോന്നോരുനാൾ വീണ്ടും ദൈവത്തിന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞു കാണുകയായി ..!! വളരെയധികം സങ്കടത്തോടും അതിലധികം പരിഭവത്തോടും അദ്ദേഹം ദൈവത്തോട് ചോദിച്ചു .."എന്റെ കഷ്ടകാല സമയത്ത് അങ്ങ് എവിടെയായിരുന്നു ....!!ആ സമയങ്ങളില്‍ ഒരിക്കല്‍ പോലും അങ്ങയുടെ കാല്‍പ്പാടുകള്‍ എനിയ്ക്ക് കാണാന്‍ കഴിഞ്ഞില്ലല്ലോ .അപ്പോള്‍ ദൈവത്തിന്റെ ശാന്ത സ്വരത്തിലുള്ള ശബ്ദം അയാള്‍ക്ക്‌ കേള്‍ക്കായി ..."മകനെ നീ നിന്റെ കഷ്ട കാലങ്ങളില്‍ പതിഞ്ഞു കണ്ട കാല്പാടുകള്‍ നിന്റെതായിരുന്നില്ല അവ എന്റേതായിരുന്നു ...കാരണം നിന്റെ കഷ്ടകാല സമയങ്ങളില്‍ ഉടനീളം നിന്നെ ചുമലിലേറ്റി ഞാന്‍ നടക്കുകയായിരുന്നു"

ജീവിതം ഒരു സ്വപ്നം തന്നെ..(ബ്രഹ്മസത്യം ജഗത് മിഥ്യ !)

ജീവിതം ഒരു സ്വപ്നം തന്നെ
പണ്ട് ഒരു ഗ്രാമത്തില്‍ ഒരു ജ്ഞാനിയായ കൃഷിക്കാരനുണ്ടായിരുന്നു ..വീട്ടില്‍നിന്നു അല്‍പ്പം അകലെയുള്ള വയലില്‍ കൃഷി ചെയ്ത് അയാള്‍ ജീവിതവൃത്തി കഴിച്ചു...വിവാഹം കഴിഞ്ഞ് കുറേക്കാലം കഴിഞ്ഞാണ് അയാള്‍ക്ക് ഒരു കുട്ടിയുണ്ടായത്...കര്‍ഷകനും ഭാര്യയും ആ കുട്ടിയെ വളരെ സ്നേഹത്തോടുകൂടി ലാളിച്ചുവളര്‍ത്തി...കുട്ടിയെ ഓമനയായി അവര്‍ ഹാരുവെന്നാണ് വിളിച്ചിരുന്നത്...കര്‍ഷകന്‍ ജ്ഞാനിയായിരുന്നുവെങ്കിലും സ്വകര്ത്തവ്യനിര്‍വഹണത്തില്‍ ഒരു ഉപേക്ഷയും കാണിച്ചിരുന്നില്ല...ഗ്രാമീണര്‍
ക്കെല്ലാം അദ്ദേഹത്തെ വളരെ സ്നേഹവും ബഹുമാനവും ആയിരുന്നു..ഈ ലോകത്തിന്റെ നിസ്സാരതയേയും അനീതിയേയും കുറിച്ച് അദ്ദേഹം എപ്പോഴും ചിന്തിക്കുകയും പറയുകയും ചെയ്തിരുന്നു..എങ്കിലും ഹാരു അയാളുടെ സ്നേഹപാത്രമായിരുന്നു..
ഒരു ദിവസം അയാള്‍ വയലില്‍ ജോലിയെടുക്കുവാന്‍ പോയി...നേരം മധ്യഹ്നമായി അപ്പോള്‍ ഒരു അയല്‍ക്കാരന്‍ ഓടി വന്ന് ഹാരുവിന് കോളറ ബാധിച്ചിരിക്കുന്നുവെന്നും അവന്‍ അവശനിലയില്‍ കിടപ്പാണെന്നുമുള്ള വിവരം അറിയിച്ചു...കൃഷിക്കാരന്‍ ഉടനെ മടങ്ങിവന്ന് ചികിത്സക്കുവേണ്ടിയുള്ള ഏര്‍പ്പാടുകള്‍ ചെയ്തു...പക്ഷെ എല്ലാം നിഷ്ഫലമായി...ഹാരു മരിച്ചു...വീട്ടിലുള്ളവരെല്ലാം വലിയ ദുഖത്തിലാണ്ടു...ഹാരുവിന്റെ അമ്മ കരയാന്‍ തുടങ്ങി...കര്‍ഷകന്‍ മാത്രം ഒന്നും സംഭവിചിട്ടില്ലന്ന മട്ടില്‍ ശാന്തനായിരുന്നു..അയാള്‍ ഭാര്യയേയും മറ്റുള്ളവരെയും സമാധാനിപ്പിക്കാന്‍ തുടങ്ങി...
ഭാര്യ പറഞ്ഞു : നിങ്ങള്‍ എന്തൊരു ക്രൂരഹൃദയനാണ് ? ..നിങ്ങളുടെ ഹൃദയം പാറയാണോ ?..നമ്മുടെ ഓമനമകന്‍ മരിച്ചിട്ട് ഒരുതുള്ളി കണ്ണീരുപോലും വീഴുത്തുന്നില്ലല്ലോ ?..നമ്മുക്ക് ദുഃഖം വരുമ്പോള്‍ അനുശോചിക്കാന്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ദുഖത്തിന് ശമനമുണ്ടാകുക സ്വാഭാവികമാണല്ലോ...എന്നാല്‍ അനുശോചിക്കുന്നതിനു പകരം ജ്ഞാനിയായ കര്‍ഷകന്‍ പറഞ്ഞു..."പ്രിയേ ,ഇപ്പോള്‍ എനിക്ക് ഒരു സംശയം !..ഇതുകേട്ട് ഭാര്യ പൊട്ടിത്തെറിച്ചു...'ഇപ്പോഴാണോ നിങ്ങളുടെ സംശയം ..നമ്മുടെ ഓമന മകന്റെ മൃതദേഹം നിങ്ങള്‍ കാണുന്നില്ലേ ?..എന്താണ് നിങ്ങള്‍ക്ക് ഒരു ദുഖവും ഇല്ലാത്തത് ?
കൃഷിക്കാരന്‍ വിവരിച്ചു..: 'ഞാന്‍ ഇന്നലെ രാത്രി കിടന്നുറങ്ങുമ്പോള്‍ ഒരു സ്വപ്നം കണ്ടു ..ആ സ്വപ്നത്തില്‍ ഞാന്‍ രാജാവായിരുന്നു..എനിക്ക് ഒരു രാജ്ഞിയും ആറു കുമാരന്മാരും ഉണ്ടായിരുന്നു...ആ രാജകുമാരന്മാരെല്ലാം നല്ല മിടുക്കന്മാരും ബുദ്ധിമാന്മാരുമായിരുന്നു ...അങ്ങനെ കൊട്ടാരത്തില്‍ സുഖമായി താമസിച്ചുകൊണ്ടിരിക്കുംബോഴാണ് ഞാന്‍ പെട്ടന്ന് ഉണര്‍ന്നത്..പിന്നീട് രാജകുമാരന്മാരുമില്ല രാജ്ഞിയുമില്ല കൊട്ടാരവുമില്ല..ഇപ്പോള്‍ എന്റെ സംശയം ഇന്നലെ രാത്രി മരിച്ചുപോയ ആറുകുട്ടികള്‍ക്കുവേണ്ടി കരയണമോ ,ഇപ്പോള്‍ മരിച്ച ഹാരുവിനുവേണ്ടി കരയണമോ എന്നാണു '...ഇത് കേട്ട് എല്ലാവരും അതിശയിച്ചു...
കൃഷിക്കാരന്‍ ഒരു ജ്ഞാനിയായിരുന്നതുകൊണ്ട് ഈ ജാഗ്രദവസ്ഥയും സ്വപ്നാവസ്ഥപോലെ അയഥാര്‍ത്ഥമാണെന്നു മനസ്സിലാക്കിയിരുന്നു..രണ്ടും മനസ്സിന്റെ സൃഷ്ടിയാണ്..ജാഗ്രദവസ്ഥയില്‍ ഈ സ്ഥൂലപ്രപഞ്ചം സൃഷ്ടിക്കുവാന്‍ മനസ്സ് ഇന്ദ്രിയങ്ങളുടെ സഹായം കൂടി സ്വീകരിക്കുന്നു...സ്വപ്നാവസ്ഥയില്‍ അനുഭവപ്പെടുന്ന സൂക്ഷ്മപ്രപഞ്ചത്തെ മനസ്സ് അന്യസഹായം കൂടാതെ സൃഷ്ടിക്കുന്നുവെന്നേയുള്ളൂ...നിദ്രയില്‍ സ്വപ്നപ്രപഞ്ചത്തെ കാണുന്നതുപോലെ അജ്ഞാനനിദ്രയില്‍ സ്ഥൂലപ്രപഞ്ചത്തെയും കാണുന്നു...അജ്ഞാനനിദ്രയില്‍ ഉണര്‍ന്നു ജ്ഞാനപ്രകാശത്തിലെത്തുമ്പോള്‍ രണ്ടും മനസ്സിന്റെ സൃഷ്ടിയാകയാല്‍ അയഥാര്‍ത്ഥമാണെന്നു ബോധ്യപ്പെടുന്നു.. ഇതാണ് വേദാന്തസിദ്ധാന്തം 'ബ്രഹ്മസത്യം ജഗത് മിഥ്യ !

ചന്ദനം

ക്ഷേത്രദര്ശനം നടത്തി പൂജാരിയില് നിന്നു കൈനീട്ടി വാങ്ങുന്ന ചന്ദനം നിങ്ങളെന്താണ് ചെയ്യാറുള്ളത്...?
അഞ്ചുതരത്തിലുള്ള പ്രസാദമാണ് നമുക്ക് ക്ഷേത്രത്തില്‍ നിന്ന് കിട്ടുന്നത്. പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്നവയാണിത്. ഭൂമിയുടെ പ്രതീകമാണ് ചന്ദനം, നൈവേദ്യം ജലത്തിന്ടെ പ്രതീകമാണ്. ദീപം അഗ്നിയുടെയും ധൂപം വായുവിന്ടെയും പുഷ്പം ആകാശത്തിന്ടെയും പ്രതീകങ്ങളാണ്. ഇവ അഞ്ചും ഭക്തിപൂര്‍വ്വം സ്വീകരിക്കണം
മുഖ്യമായി അഞ്ചു സ്ഥാനങ്ങളിലാണ് പ്രസാദമണിയുക. നെറ്റി, കഴുത്ത്, ഇരുകൈകളുടെയും മേല്‍ത്തണ്ട, മാറ്, ഇവയാണ് സ്ഥാനങ്ങള്‍.
വിവിധതരം ഡിസൈനുകളില്‍ ഓരോരുത്തരും സൌന്ദര്യചിഹ്നമെന്നോണം വരച്ചുവയ്ക്കും.
സീമന്തരേഖയില്‍ സ്ത്രീകള്‍ സിന്ദൂരം തൊടുമ്പോഴും അല്‍പമൊക്കെ ഡിസൈന്‍ വരുത്താന്‍ ശ്രമിക്കാറില്ലേശ്രമിക്കാറില്ലേ. . ശ്രമിക്കാറില്ലേ. . എന്നാല് കേട്ടോളൂ, , ചന്ദനവും ഭസ്മവുംഭസ്മവുംസിന്ദൂരവുംഅണിയുന്നതിനും നുംചിലരീതികളുളും സങ്കപ്പങ്ങളും ശാത്രവും ഉണ്ട്\ ക്ഷേത്രച്ചടങ്ങിന്റെഒഴിവാക്കാനാവാത്ത ഭാഗമാണ്‌ ‌ തീര്തീര്‍‍ത്ഥവും പ്രസാദവുംസ്വീകരിക്കല് അഭിഷേകജലംതീര്തീര്‍‍ത്ഥവും ചാര്‍ത്തിയ ചന്ദനം പ്രസാദവും ആണ് പഞ്ചഭൂതങ്ങളെപ്രതിനിധീകരിക്കുന്ന ചന്ദനം പുഷ്പം തിര്‍ഥo ദീപം ധുപം ഇവ അഞ്ചും സ്വീകരിക്കണo ഏന്നാണ് വിധി ദേവണ്റ്റെശരീരത്തില്‍ ചാര്‍‍ത്തിയത്തിയപുഷ്പത്തിലും ദേവണ്റ്റെ സ്പുരണകള്‍ അടങ്ങിയിരിക്കും ഇവ ധരിക്കുന്ന ഭക്തനും ഈ ഗുണഫലങ്ങള്‍ ലഭിക്കും പ്രസാധങ്ങള്‍ വീട്ടില്‍ കൊണ്ടുപോയി ധരിക്കുനവര്‍ക്കും ഈ ഗുണഫലങ്ങള്‍ ലഭിക്കും കുറി തൊടുന്നതിനു ചില സവിശേഷതകകളുണ്ട് ഭസ്മം ചന്ദനം കുങ്കുമം എന്നിവയാണ് കുറിതോടുന്നതിനുപയോഗിക്കുന്നത് വിഷ്നുവിന്റെ നെടുനായകത്വം സുചിപ്പിക്കാന്‍ ചന്ദനം ലംമ്പമായി അണിയണം നെറ്റിക്ക് കുറുകെ അണിയുന്നത് തെറ്റാണ് നാഡിയുടെ പ്രേതികമായാണ് ചന്ദനം ലമ്പമായണിയുന്നത് പുരികത്തിനു നടുവിലോ നെറ്റിക്ക് നടുവിലായോ ആണ് കുങ്കുമം തൊടുന്നത് ആത്മാവില്‍ ബിന്തുരൂപത്തില്‍ സ്വിതിചെയുന്ന സകലതിനെയും നയിക്കുന്ന മഹാശക്തിയെ സുചിപിക്കാന്‍ ആണ് കുംകുമം വൃത്താകൃതിയില്‍ അണിയണം ഭസ്മം അണിയുന്നത് ശിവശക്തി പ്രതികവും ചന്ദനത്തിനോടൊപ്പം അണിയുന്നത് വിഷ്ണു പ്രേതികവും ആണ് ഇവ മുന്നും ഒരു പോല്ലെ
അണിയുന്നത് ത്രിപുരസുന്ദരി പ്രേതികവും ആണ്
:ആത്മീകം വിഷ്ണുലീല

കണ്ണന്റെ കുറൂരമ്മ..

.
ചെമ്മങ്ങാട്ട് നമ്പൂതിരിയും കുറൂരമ്മയും, വില്വമംഗലം സ്വാമിയാരുമായി കുറച്ചു അടുത്തിടപിഴ കി തുടങ്ങിയപ്പോൾ അവർക്കു തമ്മിൽ കാണണമെന്നാ്യി . ഭവനങ്ങൾക്കു തമ്മിൽ വളരെ അന്തരം, ഒരു ദിവസം കാൽ നടയായി സഞ്ചരിക്കാനുള്ള വഴിയുണ്ട്. വില്വമംഗലം വടക്കുംനാഥനിൽ ദര്ശനത്തിനെത്തുമ്പോഴാണ് അവർ തമ്മിൽ കാണുക. ഒടുവിൽ സ്വാമിയാർ തന്നെ അതിനൊരു പരിഹാരവും കണ്ടത്തി . സ്വന്തമെന്നു പറയാൻ ആരുമില്ലാതെ ഒറ്റപ്പെട്ടു കഴിയുന്നവരാണ് കുറൂരമ്മയും ചെമ്മങ്ങാട്ട് നമ്പൂതിരിയും. ഇരു വരെയും സ്വാമിയാരുടെ ജന്മ നാടായ പുത്തൻ ചിറയിലേക്കു കൊണ്ട് വരുവാൻ ത്തന്നെ സ്വാമിയാർ തീരുമാനിച്ചു. വില്വമംഗലത്തിനും സ്വന്തമെന്നു പറയാനാരുമില്ല. കുറൂരമ്മക്കും ചെമ്മങ്ങാടിനും വളരെ സന്തോഷമെന്നു കണ്ടപ്പോൾ സ്വാമിയാരുടെ ഇല്ലത്തിനു തൊട്ടു വടക്കു ഭാഗത്തു .കുറൂരില്ലവും തെക്കു ഭഗത് ചെമ്മങ്ങാട്ടില്ലവും പണി തീർത്ത് അവരെ പാർപ്പിച്ചു. നൂറു ഏക്കറിലധികം ഭൂ സ്വത്തുള്ള സ്വാമിയാർക്കു ഇതൊന്നും ഒരു ബുദ്ധിമുട്ടായി തോന്നിയില്ല. മൂന്ന് ദിവ്യാത്മാക്കളുടെ അപൂർവ്വ സംഗമത്തിന് വേദിയായി.
വില്വമംഗലം സ്വാമിയാർ കണ്ണനെ മകനായും കളികൂട്ടുക്കാരനായും കൂടെ കൊണ്ട് നടന്നപ്പോൾ കുറൂരമ്മയുടെ മുൻപിൽ കണ്ണൻ മകനായും അതെ സമയം ദാസനായും ഭാവിച്ചു. കുറൂരമ്മക്ക് സുഖമില്ലാതെ കിടപ്പിലായി. ആരും തുണയിലാതെ വിഷമിച്ച പല സന്ദർഭങ്ങളിലും അയൽ പക്കത്തെ ഉണ്ണിയായ് വന്നു അടുക്കളപ്പണിവരെ ചെയ്തു സഹായിച്ചിട്ടുണ്ട്. കുറൂരമ്മ പലപ്പോഴും കണ്ണനെ തിരിച്ചറിയാറില്ലെന്നതാണ് യാഥാർഥ്യം. എന്നാൽ സ്വാമിയാർക്കാണെങ്കിൽ അത് ജ്ഞാനദൃഷ്ടിയിൽ തെളിയും. സ്വാമിയാരെ പറ്റിച്ചു കണ്ണന് ഒന്നും ചെയാനാവില്ല. എല്ലായ്യിടത്തും സ്വാമിയാരുടെ കണ്ണെത്തും.
വയ്യാണ്ടായി എന്ന് പൂര്ണബോധ്യമായപ്പോൾ കുറൂരമ്മ സ്വാമിയാരെ വിളിപ്പിച്ചു. സ്വാമിയാരോടൊപ്പം ചെമ്മങ്ങാട്ട് നമ്പൂതിരിയും എത്തിയിട്ടുണ്ട്. രണ്ടു ദിവ്യന്മാർ മുന്നിലിരിക്കെ കുറൂരമ്മ സ്വാമിയാരോട് തിരക്കി. എന്നാണാവോ –ന്റെ മടക്കം? വല്ലതും പറയേണ്ടായോ ? അധിക്കില്ല്യാന്നു ന്റെ മനസ് പറയണണ്ടു .
കുറൂരമ്മയുടെ ചോദ്യം കേട്ടപ്പോൾ സ്വാമിയാർക്കു ചിരിയാണ് വന്നത്. അവിടയായാലും ഇവിടയാലും ഭഗവാൻ തൊണെണ്ടല്ലോ. പിന്നെന്തിനാത്ര തിടുക്കം..
ന്നാലും ണിക്കൊന്നറിയണന്നുണ്ടു …. അത്ര തന്നെ.
 ഇന്നാവാം………….
കുറൂരമ്മയുടെ സ്ഥിതി ഇത്തിരി മോശമാണെന്നു കണ്ടപ്പോൾ ചെമ്മങ്ങാട് നമ്പൂതിരി ഇല്ലത്തേക്ക് മടങ്ങിയില്ല. അമ്മക്ക് കൂട്ടിരിക്കാൻ ദാസിമാരെ ഏർപ്പാടാക്കി. ദീപാരാധനയ്ക്കു ഒരുക്കാനായി സ്വാമിയാർ നേരെത്തെ മടങ്ങിയിരുന്നു. ചെമ്മങ്ങാട്ട് നമ്പൂതിരി കുറൂരില്ലത്തിരുന്നു ചോറ്റാനിക്കര അമ്മയെ ഭജിച്ചും ജപിച്ചും സമയം കഴിച്ചു കൂട്ടി.
സന്ധ്യക്ക്‌ ദീപാരാധന സമയത്തു കണ്ണൻ ദർശനം നൽകിയപ്പോൾ സ്വാമിയാർ കുറൂരമ്മയുടെ മടക്കയാത്രയെ കുറിച്ച് ചോദിച്ചു
“കർമബന്ധമൊടുങ്ങി. സ്വാർഗ്ഗവാതിൽ തുറന്നു വച്ചിരിക്കുന്നു………………
:ആത്മീകം വിഷ്ണുലീല..!!
നാഗങ്ങളുടെ ഉത്ഭവ കഥ
മഹാഭാരതം ആദിപര്‍വ്വത്തില്‍ നാഗങ്ങളുടെ ഉത്ഭവ കഥ വിവരിക്കുന്നുണ്ട്. ബ്രഹ്മാവിന്റെ മാനസപുത്രന്മാരില്‍ ഒരാളായ മരീചിയുടെ പുത്രനാണ് അതിതേജസ്വിയായ കശ്യപന്‍. ദക്ഷപ്രജാപതിയുടെ പുത്രിമാരായ കദ്രുവും വിനിതയുമാണ് അദ്ദേഹത്തിന്റെ പത്നിമാര്‍. പത്നിമാരുടെ ശുശ്രൂഷയില്‍ സംപ്രീതനായ കശ്യപന്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട വരം ചോദിച്ചുകൊള്ളുവാന്‍ ആവശ്യപ്പെട്ടു. ഉടനെ കദ്രു അതിശക്തിയോടുകൂടിയ ആയിരം നാഗങ്ങള്‍ തനിക്ക് പുത്രന്മാരായി ഉണ്ടാകണമെന്ന വരം ചോദിച്ചു. വിനിതയാകട്ടെ കദ്രുവിന്റെ മക്കളേക്കാള്‍ വീര്യവും പരാക്രമവും ഓജസ്സുമുള്ള രണ്ടു പുത്രന്മാരുണ്ടായാല്‍ മതി എന്ന വരമാണ് ചോദിച്ചത്. വരബലത്താല്‍ കദ്രു ആയിരം മുട്ടകള്‍ ഇടുകയും, അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം അവ വിരിഞ്ഞ് ആയിരം നാഗങ്ങള്‍ ഉത്ഭവിക്കുകയും ചെയ്തു. ക്ഷമയില്ലാത്ത വിനിത തന്റെ രണ്ട് മുട്ടകളില്‍ ഒന്ന് പൊട്ടിച്ച് നോക്കുകയും അതില്‍ നിന്ന് പൂര്‍ണ്ണ വളര്‍ച്ചയെത്തിയിട്ടില്ലാത്ത അരുണന്‍ പിറക്കുകയും ചെയ്തു. പൂര്‍ണ്ണ വളര്‍ച്ച എത്തുന്നതുവരെ ക്ഷമിക്കാന്‍ കഴിയാത്ത വിനിതയെ അരുണന്‍ ശപിച്ചു. ഇനി മുതല്‍ കദ്രുവിന്റെ ദാസിയായി അഞ്ഞൂറുകൊല്ലം ജീവിക്കണമെന്നും, ഇനിയുള്ള അണ്ഡത്തില്‍ നിന്നും പുറത്തുവരുന്ന മകന്‍ അമ്മയെ ദാസ്യത്തില്‍ നിന്നും രക്ഷിക്കുമെന്ന് പറഞ്ഞ് ആകാശത്തിലേക്ക് ഉയര്‍ന്ന് ആദിത്യസാരഥിയായി പ്രശോഭിച്ചു. സമയമായപ്പോള്‍ രണ്ടാമത്തെ മുട്ട വിരിഞ്ഞ് ഗരുഡന്‍ പുറത്തുവന്നു. കദ്രു പുത്രന്മാരായ ആയിരം നാഗങ്ങളില്‍ നിന്നാണ് ഇന്ന് ലോകത്തില്‍ കാണപ്പെടുന്ന നാഗങ്ങളൊക്കെ ഉത്ഭവിച്ചത്
അമേരിക്കയിലെ പ്രശസ്തമായ വര്‍ജീനിയാ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ഡോ. ഇയാന്‍ സ്റ്റീവന്‍സന്‍ ചുരുങ്ങിയത് ഒരായിരം പേരുടെയെങ്കിലും പുനര്‍ജന്മത്തെപ്പറ്റി വളരെ ആധികാരികമായി പഠിച്ചിട്ടുണ്ട്. പല ജാതിയിലും മതങ്ങളിലുംപെട്ട മനുഷ്യരുടെ പുനര്‍ജന്മവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നിരവധി ശാസ്ത്രജ്ഞന്മാര്‍ നടത്തിയിട്ടുണ്ട്. ഒട്ടുമിക്ക പഠനങ്ങളും വെളിച്ചം വീശുന്നത് പുനര്‍ജന്മസിദ്ധാന്തത്തിന്റെ സ്വീകാര്യതയിലേക്കാണ്. ഇവിടെ സ്വാഭാവികമായും ഒരു ചോദ്യമുണ്ടാവുന്നു. എന്താണ് വാസ്തവത്തില്‍ പുനര്‍ജനിക്കുന്നത്? പ്രസ്തുത വിഷയത്തില്‍ സ്വാമി വിവേകാനന്ദന്‍ പറയുന്നത് നോക്കുക.
”സാങ്കേതികമായി പറഞ്ഞാല്‍ നമ്മള്‍ വിവിധ മുജ്ജന്മസംസ്‌കാരത്തിലാണ് അഥവാ കര്‍മ്മവാസനകളാലാണ് മരണശേഷം വീണ്ടും ജനിക്കുന്നത്. ഈ വാസനകളുടെ പ്രതികരണമുദ്രകളായി രൂപപ്പെടുന്നത്. മനുഷ്യര്‍ തമ്മിലുള്ള സ്വഭാവവിശേഷങ്ങളിലെ വൈജാത്യവും വൈജ്ഞാനികമായ കഴിവുകളുടെ വ്യത്യാസവും മറ്റും മേല്‍പ്പറഞ്ഞ പുനര്‍ജന്മസിദ്ധാന്തംകൊണ്ടല്ലാതെ, മറ്റൊന്നുകൊണ്ടും വിശദീകരിക്കാനാവുമെന്ന് തോന്നുന്നില്ല. ഈ ലോകത്തിലേക്ക് ഓരോരുത്തരും ജനിച്ചുവീഴുന്നതു മുജ്ജന്മങ്ങളിലെ അനുഭവങ്ങളില്‍ നിന്നുണ്ടായ ഓരോതരത്തിലുമുള്ള അറിവുകളുമായിട്ടാണ്.”
ആധുനിക മനഃശാസ്ത്രം പലതരത്തിലുള്ള അന്തശ്ചോദനകളെക്കുറിച്ചു പറയുന്നു. മനുഷ്യനിലായാലും മൃഗങ്ങളിലായാലും അറിയാതെ ഉണരുന്ന ഈ ചോദനകള്‍ മുന്‍പുണ്ടായിരുന്ന അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഉണ്ടാകുന്നത്. ഇതു പിറന്നു വീണയുടനെയുള്ള അവസ്ഥയില്‍, മനുഷ്യനിലായാലും മൃഗങ്ങളിലായാലും വളരെ സ്പഷ്ടമാണ്. സസൂക്ഷ്മം നിരീക്ഷിച്ചാല്‍ ഇത് ആര്‍ക്കും ബോധ്യമാകുന്നതാണ്. ഇങ്ങനെയൊക്കെയാണെങ്കിലും പുനര്‍ജന്മ സിദ്ധാന്തത്തെയും മുജ്ജന്മസംസ്‌കാരത്തെയും സംശയദൃഷ്ട്യാ വീക്ഷിക്കുന്നവരുടെ എണ്ണവും വിരളമല്ല.
എങ്ങനെയാണ് ഒരു വ്യക്തി മരണശേഷം ഒന്നുമില്ലായ്മയില്‍നിന്ന് അഥവാ ‘ശൂന്യത’യില്‍നിന്ന് വീണ്ടും ജനിക്കുന്നത്? ശരീരമില്ലാതായതിനുശേഷവും വാസനകള്‍ നിലനില്‍ക്കുമെന്നതിന് എന്താണൊരു തെളിവ്? പുനര്‍ജന്മത്തിന്റെ ശാസ്ത്രം അതിസൂക്ഷ്മമാണ്. അതിനാല്‍ത്തന്നെ അതിനെ ശാസ്ത്രബുദ്ധ്യാ മനസ്സിലാക്കുക അതിദുഷ്‌കരവുമാകുന്നു.
‘മുജ്ജന്മസംസ്‌കാര’ത്തിന്റെ തത്വം മനസ്സിലാക്കുന്നതിന് മുന്‍പ് നമ്മള്‍ നിശ്ചയമായും ഒരു വസ്തുത അംഗീകരിക്കേണ്ടതുണ്ട്. മനുഷ്യന് അവന്റെ സ്ഥൂലശരീരത്തിനുമപ്പുറത്ത് ഒരു സൂക്ഷ്മശരീരമുണ്ട്. സ്ഥൂലശരീരം മേല്‍പ്പറഞ്ഞ സൂക്ഷ്മശരീരത്തെ ആശ്രയിച്ചു നില്‍ക്കുന്നതാണ്. ജീവാത്മാവ് നിത്യവും ശാശ്വതവും മരണമില്ലാത്തതും പരമാത്മാവിന്റെ ഭാഗവുമാകുന്നു. ജീവാത്മാവ് കര്‍മ്മഫലഹേതുവായി പല ജന്മങ്ങളെടുക്കുന്നു. ഒരുവന്റെ കര്‍മ്മങ്ങളും അവയുടെ പരിണതഫലങ്ങളായ അനുഭവങ്ങളും കേവലം ഇന്ദ്രിയസംബന്ധിമാത്രമാണെന്നും മരിച്ചുകഴിഞ്ഞാല്‍ പിന്നെ ഒന്നുംതന്നെ അവശേഷിക്കുന്നില്ലെന്നും ഒരു സാധാരണ മനുഷ്യന്‍ തെറ്റിദ്ധരിക്കുന്നു.
എന്നാല്‍ ഈ വീക്ഷണം ശരിയല്ല. വാസ്തവത്തില്‍ സൂക്ഷ്മശരീരം മുഖേനയാണ് നാം കാണുന്നതും കേള്‍ക്കുന്നതും ചിന്തിക്കുന്നതും നാനാവിധത്തിലുള്ള കര്‍മ്മങ്ങളനുഷ്ഠിക്കുന്നതുമെല്ലാം. തിരിച്ച്, നമ്മുടെ ഓരോ ചിന്തയും ഓരോ കര്‍മ്മവും അതിന്റെ സ്വഭാവമനുസരിച്ചുള്ള ഓരോ സംസ്‌കാരത്തെ സൂക്ഷ്മശരീരത്തില്‍ അവശേഷിപ്പിക്കുന്നുമുണ്ട്.
സൂക്ഷ്മശരീരത്തിലാകട്ടെ ഈ ജന്മത്തിലെ മാത്രമല്ല, മുന്‍പുള്ള പല ജന്മങ്ങളിലെയും സംസ്‌കാരങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ സംസ്‌കാരങ്ങല്‍ അഥവാ കര്‍മവാസനകള്‍ സൂക്ഷ്മശരീരം ദ്വാരാ ഒരു ജന്മത്തില്‍നിന്നു മറ്റൊരു ജന്മത്തിലേക്ക് വഹിക്കപ്പെടുന്നു. മരണാനന്തരം ഈ സൂക്ഷ്മശരീരം സ്ഥൂലശരീരത്തെ ഉപേക്ഷിക്കുന്നു. കര്‍മ്മങ്ങളുടെ സൂക്ഷ്മശരീരത്തിലുള്ള അവശേഷിപ്പുകളായ വാസനകളാണ് നമ്മള്‍ വീണ്ടും ജനിക്കാന്‍ കാരണമാകുന്നത്.
അതിസൂക്ഷ്മമാകയാല്‍ ഇതിന് ക്രിയാനിരതമാകാന്‍ ഒരു ഭൗതികോപാധിയുടെ അഥവാ ഉപകരണത്തിന്റെ സഹായം ആവശ്യമാണ്. അതുകൊണ്ടുതന്നെയാണ് അത് ഒരു ഭൗതികശരീരത്തെ ഉപാധിയായി ഓരോ ജന്മത്തിലും സ്വീകരിക്കുന്നത്. കര്‍മവാസനകള്‍ നിശ്ശേഷം നശിക്കുന്നതുവരെ, അതായത് മുക്തി ലഭിക്കുംവരെ നിര്‍ബാധം തുടരുകയും ചെയ്യും. ജന്മഭൂമി: 

Saturday, April 08, 2017

ഭാരതത്തെ സംബന്ധിച്ചേടത്തോളം കല, സംസ്ക്കാരം, ശാസ്ത്രം എന്നിവയുടെ എല്ലാം അടിസ്ഥാനം ആദ്ധ്യാത്മികതയാണ്. അതിന്റെ അടിസ്ഥാനമോ വേദങ്ങളും. സംഗീതം സാമവേദത്തില്‍ നിന്നും ആയുര്‍വേദം അഥര്‍വ്വവേദത്തില്‍ നിന്നും ഉണ്ടായി. നാട്യശാസ്ത്രം രചിച്ച ഭരതമുനി പറയുന്നു ഞാന്‍ വേദത്തില്‍ നിന്നാണ് നാട്യശാസ്ത്രം കടഞ്ഞെടുത്തത് എന്ന്. അത്രയും വിപുലമായതും അനാദിയായതുമാണ് വേദം. വേദം അറിവാണ്. ഈ അറിവ് സാധാരണ ജനങ്ങള്‍ക്ക് പകരുന്നതിന്നുവേണ്ടി കാലാകാലങ്ങള്‍ ആയിട്ട് ഒരു സംസ്ക്കാരം ഭാരതത്തില്‍ ഉണ്ടായിട്ടുണ്ട്. നമ്മുടെ സംസ്ക്കാരത്തിന്റെ ആദിമൂലം വേദമാണ്. ഗീതയില്‍ ശ്രീകൃഷ്ണന്‍ 'വേദാനാം സാമവേദോസ്മി'1 എന്നും ഗരുഡപുരാണത്തില്‍ 'വേദാശാസ്ത്രം പരംനാസ്തി'2 എന്നും ഭാഗവതത്തില്‍ 'വേദം പ്രത്യക്ഷ നാരായണ സാക്ഷാത്'3 എന്നും ലളിതാസഹസ്രനാമത്തില്‍ 'സാമഗാനപ്രിയാ സൌമ്യാ'4 എന്നും വേദത്തെ പുകഴ്ത്തുന്നു. എല്ലാ ശാസ്ത്രങ്ങളുടേയും അടിസ്ഥാനം വേദമാണ്. വേദത്തെ സമുദ്ധരിക്കുന്നതിന്നു വേണ്ടിയാണ് പുരാണങ്ങള്‍ ഉണ്ടായിട്ടുള്ളത്. എല്ലാ അവതാരങ്ങളുടെയും ലക്ഷ്യം മഹത്തായ വേദോദ്ധാരണമാണ്. 


എന്നാല്‍ ഏറ്റവും വലുത് വേദമാണ് എന്നിരിക്കെ സാധാരണക്കാരന് വേദം കാണാന്‍ കഴിയാത്തത് ഭാരതത്തിന്റെ കാര്യത്തില്‍ വളരെ സങ്കടകരമാണെന്ന് പറയേണ്ടിയിരിക്കുന്നു. ബൈബിളില്ലാത്ത ക്രിസ്ത്യന്‍ പള്ളിയോ ഖുര്‍ ആന്‍ ഇല്ലാത്ത മുസ്ളിം പള്ളിയോ ഉണ്ടാവില്ല. വേദങ്ങള്‍ ഉള്ള എത്ര ക്ഷേത്രങ്ങള്‍ ഉണ്ട്? വേദം പഠിക്കാത്ത ഒരാള്‍ക്ക് ഹിന്ദു ധര്‍മ്മത്തെക്കുറിച്ച് പറയാന്‍ അധികാരമില്ല. എല്ലാവരും കരുതുന്നതുപോലെ വേദങ്ങള്‍ മന്ത്രങ്ങള്‍ മാത്രമല്ല. അത് കേവലം ശബ്ദവേദങ്ങള്‍ ആണ്. യഥാര്‍ത്ഥ വേദം എന്ന് പറയുന്നത് പ്രപഞ്ചമാണ്. ഈശ്വരന്റെ സൃഷ്ടിയായ പ്രപഞ്ചം. 'പശ്യദേവസ്യകാവ്യം' കേള്‍ക്കുന്നതും വേദമാണ്, കാണുന്നതും വേദമാണ്. 


വേദം ഭാരതത്തില്‍ ശക്തമായി നില്‍ക്കുകയായിരുന്നു. ഒന്നാം സ്വാതന്ത്യ്ര സമര കാലത്ത് ബ്രിട്ടീഷുകാര്‍ വേദം തെറ്റായി വ്യാഖ്യാനിച്ച് തകര്‍ക്കാനുള്ള തീരുമാനമെടുത്തു. മാക്സ് മുള്ളര്‍, വില്‍സന്‍ മുതലായ ഇന്‍ഡോളജിസ്റ്റുകളെ അവര്‍ അതിന്നായി നിയോഗിച്ചു. യാസ്കനെപോലുള്ള മഹര്‍ഷിമാര്‍ വിഡ്ഢികള്‍ ആണെന്നായിരുന്നു വിദേശികളുടെ കാഴ്ചപ്പാട്.


വേദങ്ങളും വേദഗ്രന്ഥങ്ങളും ഉദാത്തമായ കാര്യങ്ങള്‍ ആണെന്നും അത് സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമാണെന്നുമുള്ള ഒരു ചിന്ത ഹിന്ദുധര്‍മ്മത്തില്‍ അടുത്ത കാലത്തായി വരുകയും അത് അപചയത്തിന്ന് കാരണമായിത്തീരുകയും ചെയ്തു. വേദകാലത്ത് ആസേതു ഹിമാചലം തപസ്വികള്‍ ആയിരുന്നു. 


ആദ്ധ്യാത്മികതയില്ലാത്ത വിദ്യ, സാഹിത്യം, കച്ചവടം, എന്നിങ്ങനെ ഏത് മേഖല എടുത്താലും പരാജയമായിരിക്കും ഫലം. ജപ്പാനില്‍ തീപ്പെട്ടി കമ്പനി തുടങ്ങാന്‍ പോവുകയായിരുന്ന ടാറ്റയോട് ഭാരതത്തില്‍ ഉരുക്ക് വ്യവസായം ആരംഭിക്കാന്‍ ആവശ്യപ്പെട്ടത് സ്വാമി വിവേകാനന്ദന്‍ ആയിരുന്നു. അതെ, ടാറ്റക്ക് ആദ്ധ്യാത്മിക വ്യവസായം ഉണ്ടാക്കാന്‍ സാധിച്ചു. കാളിദാസന്‍ മഹാകവിയായിത്തീര്‍ന്നതും അദ്ദേഹത്തിന്റെ കൂടെ ഉപാസന ഉണ്ടായിരുന്നതുകൊണ്ടാണ്. ഭാസനും അക്കാലത്തെ മറ്റ് കവികള്‍ക്കും പ്രശസ്തരാകാന്‍ കഴിഞ്ഞത് അവര്‍ ആദ്ധ്യാത്മിക പശ്ചാത്തലത്തില്‍ ജീവിച്ചത് കൊണ്ടാണ്. ആദ്ധ്യാത്മികനായതുകൊണ്ടാണ് രബീന്ദ്രനാഥ ടാഗോറിന് നോബല്‍ സമ്മാനം കരസ്ഥമാക്കാന്‍ കഴിഞ്ഞത്. തികഞ്ഞ ആദ്ധ്യാത്മികതയില്‍ ഭാരതീയ സംസ്ക്കാരം ഉജ്ജ്വലമായി നിലനിന്നിരുന്നു. ആ ആദ്ധ്യാത്മികത വേദത്തില്‍ നിന്നും ഉണ്ടായതായിരുന്നു. 


വളരെ ദയനീയമായ ഒരു അവസ്ഥയാണ് ഇന്ന് നമ്മുടെ സമൂഹത്തിന്റേത്. തകര്‍ന്ന കുടുംബങ്ങളുടേയും വ്യക്തികളുടെയും ചിത്രമാണ് ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്താല്‍ നമുക്ക് കാണാന്‍ കഴിയുക. ആത്മവിശ്വാസം നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്യുന്ന വ്യക്തികളും കുടുംബങ്ങളും നമുക്ക് ചുറ്റിലും കാണാം. എനിക്ക് ജീവിക്കാന്‍ കഴിയില്ലെന്നും ആത്മഹത്യ മാത്രമേ മാര്‍ഗമുള്ളൂ എന്നും എന്നോട് പറഞ്ഞ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയോട് ഞാന്‍ ചോദിച്ചു. 'നിങ്ങളാണോ ജീവന്‍ രക്ഷിക്കേണ്ട ഡോക്ടര്‍? നിങ്ങള്‍ക്ക് നിങ്ങളുടെ ജീവന്‍ തന്നെ രക്ഷിക്കാന്‍ കഴിയുന്നില്ല. പിന്നെയാണോ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുന്നത്'' ഈ ഉദാഹരണങ്ങളില്‍ നിന്നും നമുക്ക് മനസ്സിലാകുന്നത് വ്യക്തികളും സമൂഹവും ഇവിടെ ആന്തരികമായി തകര്‍ന്നിട്ടുണ്ട് എന്നാണ്. 



ഇപ്പോള്‍ നമ്മുടെ വിഷയം എങ്ങനെ വൈദിക ആചരണങ്ങള്‍ ഉപയോഗിച്ച് സമൂഹത്തെ ഉയര്‍ത്താനാകും എന്നതാണ്. വേദം ശാസ്ത്രമാണ്, ശാസ്ത്രയുക്തവുമാണ്. ഇതില്‍ വ്യക്തിപരമായി എനിക്ക് എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാന്‍ കഴിയില്ല. ജീവിതത്തില്‍ വിജയിക്കുക എന്നത് നമുക്ക് നിര്‍ബന്ധമാണ്. ഇന്ന് ആദ്ധ്യാത്മികത ഒരു കൂട്ടം നിഷേധങ്ങളുടെ സമാഹാരമാണ്. സാധാരണ ജനങ്ങള്‍ ഇത് കണ്ടാല്‍ ഒന്നും ചെയ്യാതിരിക്കുന്നതാണ് ഭേദം എന്ന് തീരുമാനിക്കും. വിളക്കില്‍ ശാസ്ത്രീയമായി എങ്ങനെ തിരി ഇടണം എന്ന് അറിയില്ല. മരണാനന്തരക്രിയകള്‍ എന്താണെന്ന് അറിയില്ല. നല്ല ഒരു കുഞ്ഞിനെ എങ്ങനെ സൃഷ്ടിക്കണം എന്ന് അറിയില്ല. മുമ്പ് നമ്മള്‍ ഭാരതീയര്‍ അങ്ങനെയായിരുന്നില്ല. 


സാധാരണ ജനങ്ങളെ വൈദിക സംസ്ക്കാരത്തിലേക്ക് കൊണ്ടുവരാന്‍ കഴിയുമോ സാധിക്കും എന്നതാണ് എന്റെ കഴിഞ്ഞ എട്ട് വര്‍ഷത്തെ അനുഭവം. ഇപ്പോള്‍ എനിക്ക് 50000ത്തോളം വരുന്ന ശിഷ്യസമ്പത്തുണ്ട്. കോഴിക്കോട് നഗരത്തില്‍ ഏതാണ്ട് 3000 കുടുംബങ്ങള്‍ പ്രതിദിനം പഞ്ചമഹായജ്ഞങ്ങള്‍ അനുഷ്ഠിക്കുന്നുണ്ട്. അവരില്‍ ഓട്ടോ ഡ്രൈവര്‍മാര്‍, തൊഴിലാളികള്‍, കച്ചവടക്കാര്‍, ഡോക്ടര്‍മാര്‍, പ്രൊഫസര്‍മാര്‍ എന്നിങ്ങനെ പല മേഖലകളില്‍ ഉള്ളവര്‍ ഉണ്ട്. 


ഇവര്‍ക്കൊക്കെ ഒരേപോലുള്ള വൈദിക ആചരണ രീതികളും ജീവിതരീതികളും ആണ് ഉള്ളത്. വേദസംസ്ക്കാരം ഒരേപോലെ ജീവിക്കാന്‍ അവര്‍ക്ക് സാഹചര്യം ഒരുക്കിയിരിക്കുന്നു. അതാണ് ഐക്യമത്യസൂക്തത്തില്‍ വിശദമാക്കുന്ന വൈദിക കാഴ്ചപ്പാട്. 'സമാനോ മന്ത്ര സമിതി സമാനി..............' ഒരേ മന്ത്രം ചൊല്ലുന്ന ഒരേ ജീവിത കാഴ്ചപ്പാട് ഉള്‍ക്കൊള്ളുന്ന, ഇത് വേദത്തിലുള്ള ജീവിത രീതിയാണ്. ആ കാഴ്ചപ്പാട് നഷ്ടപ്പെട്ടതുകൊണ്ടാണ് കുടുംബജീവിതങ്ങള്‍ തകരുന്നത്. സാമൂഹിക ജീവിതവും വ്യക്തിജീവിതവും തകര്‍ന്നുപോയി. എങ്ങനെ സമൂഹജീവിതത്തിലും വ്യക്തിജീവിതത്തിലും വൈദികാചരണങ്ങള്‍ തിരികെ കൊണ്ടുവരാന്‍ ആകും. വേദത്തിന്റെ കാഴ്ചപ്പാട് ധര്‍മ്മാര്‍ത്ഥ കാമമോക്ഷമാണ്, ധര്‍മ്മത്തില്‍ ഊന്നിക്കൊണ്ട് അര്‍ത്ഥ കാമം മോക്ഷം എന്നിവ നേടുക. നമുക്ക് ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം എന്നിങ്ങനെ നാലു ആശ്രമങ്ങള്‍ ഉണ്ട്. ഇത് ലളിതമായി മനസ്സിലാക്കാന്‍ കഴിയുന്ന ഒന്നല്ല. നാം പുസ്തകങ്ങളിലൂടെ ആദ്ധ്യാത്മികത കാണുന്നു. പുസ്തകങ്ങള്‍ ഉണ്ടാകും മുമ്പ് ഗുരു പരമ്പരകളിലൂടെയായിരുന്നു വിദ്യാഭ്യാസം നേടിയിരുന്നത്. വേദത്തില്‍ ഒന്നിനേയും നിഷേധിക്കുന്നില്ല. നല്ല ഭക്ഷണം കഴിക്കണം. ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും വേണം എന്ന് വേദങ്ങള്‍ പറയുന്നു. 'സ്ത്രീയും സ്വര്‍ണ്ണവും നരകത്തിന്റെ വാതായനങ്ങള്‍ ആണെന്ന്'' ഒരു പ്രഭാഷകന്‍ പ്രസംഗിക്കുന്നത് ഞാന്‍ കേട്ടു. ഇങ്ങനെ വേദത്തില്‍ ഒരിടത്തും പറയുന്നില്ല. എങ്ങനെ ഒരാള്‍ക്ക് അയാളുടെ അമ്മ നരകത്തിന്റെ കവാടമാണെന്ന് പറയാന്‍ കഴിയും. ഇത്തരം വ്യക്തികള്‍ വേദത്തെ മാത്രമല്ല നമ്മുടെ സംസ്ക്കാരത്തെത്തന്നെയാണ് നശിപ്പിക്കുന്നത്. 'ഹിരണ്യം വൈ ആയുഃ' സ്വര്‍ണ്ണം ആയുസ്സാകുന്നു. നമ്മള്‍ അത് ധരിക്കണം എന്നാണ് വേദം പറയുന്നത്. ആയുര്‍വേദവും ഇത് സമര്‍ത്ഥിക്കുന്നു. നമ്മള്‍ എന്തിനാണ് എല്ലാറ്റിനേയും നിഷേധിക്കുന്നത്. വേദത്തിന്റെ ശക്തി മനസ്സിലാക്കാന്‍ 'അഗ്നി മീളേ പുരോഹിതം.'' എന്ന ഒരു മന്ത്രം മതി. ഋഗ്വേദത്തിലെ ആദ്യ മന്ത്രമാണിത്. ഇന്ത്യന്‍ ഭാഷകളിലെ എല്ലാ സ്വരാക്ഷരങ്ങളും കൃത്യമായി ഈ മന്ത്രത്തില്‍ അടുക്കിവെച്ചിരിക്കുന്നു. ഭാരതത്തിലെ എല്ലാ ഭാഷകളും ഉണ്ടായത് വേദത്തില്‍ നിന്നാണ്. 


ഹൈന്ദവ നവോത്ഥാനത്തിന് വേദങ്ങളെ എങ്ങനെ ഉപയോഗിക്കാം. വേദം പറയുന്നത് 'ആചാര ഹീനോ ന പുനന്തി വേദഃ'' എന്നാണ്. വേദം പഠിച്ചവന്‍ ആചരണം ചെയ്യുന്നില്ലെങ്കില്‍ അവന്‍ ഒന്നിനും കൊള്ളില്ല. ആചരണങ്ങള്‍ നിര്‍ബന്ധമായും ചെയ്യണം. എന്ത് ആചരണങ്ങള്‍ ആണ് നാം ചെയ്യേണ്ടത്? എവിടെ തുടങ്ങണം? പഞ്ച മഹായജ്ഞങ്ങള്‍ ചെയ്ത് പഠിക്കണം. എന്താണ് പഞ്ചമഹായജഞങ്ങള്‍. അഞ്ച് യജ്ഞങ്ങള്‍ ആണ് ഉള്ളത്. ആദ്യത്തേത് ബ്രഹ്മയജ്ഞം അഥവാ സന്ധ്യാവന്ദനം ആണ്. എല്ലാ ഹിന്ദുക്കളും ദിവസവും മുടങ്ങാതെ നിര്‍ബന്ധമായും ചെയ്യേണ്ടതാണിത്. ശ്രീകൃഷ്ണന്‍ പോലും ഇത് ആചരിച്ചിട്ടുണ്ട്. സന്ധ്യാവന്ദനവും അഗ്നിഹോത്രവും ചെയ്യാനായി രഥം നിര്‍ത്താന്‍ തന്റെ തേരാളിയോട് ഒരിക്കല്‍ പറഞ്ഞതായി മഹാഭാരതത്തില്‍ കാണാം. അത് പോലെ ശ്രീരാമന്‍ സന്ധ്യാവന്ദനവും കൌസല്യ അഗ്നിഹോത്രവും ചെയ്തതായി വാത്മീകി രാമായണത്തില്‍ പരാമര്‍ശമുണ്ട്. ഈ അവതാരങ്ങള്‍ എല്ലാം ദിവസവും രണ്ട് നേരവും സന്ധ്യാവന്ദനം ചെയ്തിരുന്നു. എന്താണ് ഇത് ചെയ്തത് കൊണ്ടുള്ള ഗുണം. ഈ മനുഷ്യരെല്ലാം മാനസിക അസ്വാസ്ഥ്യങ്ങള്‍ അനുഭവിച്ചിരുന്നവരോ ആത്മവിശ്വാസം ഇല്ലാത്തവരോ ആയിരുന്നോ? ആളുകള്‍ അവരുടെ ഹൃദയങ്ങള്‍ മറ്റുള്ളവരുടെ മുന്‍പില്‍ തുറക്കുന്നില്ല. എന്തിന് തങ്ങളുടെ മാതാപിതാക്കളോടും ജീവിത പങ്കാളിയോട് പോലും മാനസിക വിഷയങ്ങള്‍ പങ്ക് വെക്കുന്നില്ല. നമ്മുടെ ഹൃദയത്തില്‍ കുടികൊള്ളുന്ന ഈശ്വരനോട് സംവദിക്കാന്‍ പരിധികളോ അതിരുകളോ ഒന്നും തന്നെ ഇല്ല. എന്നാല്‍ ഇതിന്ന് സമയം കണ്ടെത്താന്‍ കഴിയണം.


ആത്മഹത്യകള്‍ കൂടുതല്‍ സംഭവിക്കുന്നത് കേരളത്തില്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുഴുവന്‍ ജനങ്ങളും സാക്ഷരരായ കേരളത്തില്‍ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ആളുകള്‍ കൂടുതല്‍ പണം വ്യയം ചെയ്ത് നിര്‍ധനരായി മാറി; തുടങ്ങിയ ഒരുപാട് കാരണങ്ങള്‍ നമുക്ക് കണ്ടെത്താന്‍ കഴിയും. യഥാര്‍ത്ഥത്തില്‍ ആവശ്യത്തിന് ആത്മശക്തി ഇല്ലെന്നതാണ് ഇതിന്റെ യഥാര്‍ത്ഥ കാരണം. ആത്മശക്തി വീണ്ടെടുക്കുന്നതിന് ഒരൊറ്റ വഴിയേ ഉള്ളൂ ബുദ്ധിശക്തി ആര്‍ജ്ജിക്കുക. ബുദ്ധിശക്തിയില്ലാതെ ആര്‍ക്കും ജീവിതത്തില്‍ വിജയിക്കാനാവില്ല. വേദത്തില്‍ ഒരു മന്ത്രമുണ്ട്. ഭാരതത്തിലെ ജനങ്ങളെ വിശ്വാമിത്രന്‍ സംരക്ഷിക്കുന്നു എന്ന്. കാരണം അദ്ദേഹം ഗായത്രി മന്ത്രം ദര്‍ശിച്ച ആളാണ്. ഈ ഗായത്രി മന്ത്രമാകട്ടെ ആളുകള്‍ക്ക് ബുദ്ധി ശക്തി നല്‍കുന്നു. ആത്മശക്തി ആര്‍ജിക്കുന്നതിന് നാം സന്ധ്യാവന്ദനം ചെയ്യണം. അതിലൂടെ നമ്മുടെ മനസ്സിനെ നിയന്ത്രിക്കാന്‍ ആകും. ഇന്ന് ആളുകള്‍ ൃല ളൃലല ക്യാമ്പുകളില്‍ പോകുന്നു. എന്നാല്‍ അത് കൂടുതല്‍ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരം ക്ളാസുകളില്‍ മുഴുകുന്നവര്‍ കൂടുതല്‍ മാനസിക വൈഷമ്യങ്ങളിലേക്ക് നീങ്ങുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. മാനസിക പ്രശ്നങ്ങളും സമ്മര്‍ദ്ദങ്ങളും ഒഴിവാക്കുന്നതിന് ഭാരതത്തിലെ ഋഷിമാര്‍ക്ക് കൃത്യമായ പദ്ധതികള്‍ ഉണ്ടായിരുന്നു. അതാണ് സന്ധ്യാവന്ദനം. രാവിലെ സന്ധ്യ ചെയ്യുമ്പോള്‍ രാത്രിയിലെ സമ്മര്‍ദ്ദങ്ങള്‍ മുഴുവന്‍ അപ്രത്യക്ഷമാകും. അതുപോലെ പകല്‍ സമയത്തെ സമ്മര്‍ദ്ധങ്ങള്‍ വൈകുന്നേരം സന്ധ്യ ചെയ്യുമ്പോള്‍ മാറി കിട്ടുന്നു. ജീവാത്മാവും പരമാത്മാവും ഒരുമിച്ചു ചേരുക എന്നും സന്ധ്യയ്ക്ക് അര്‍ത്ഥമുണ്ട്. ഇത് നമ്മുടെ സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കുകയും ആത്മശക്തി പ്രദാനം ചെയ്യുകയും ചെയ്യുന്നു. 15 മിനിറ്റ് സമയം മാത്രമാണ് ഇതിന്ന് ആവശ്യമുള്ളത്. 


രണ്ടാമത്തെ യജ്ഞം പിതൃയജ്ഞമാണ്. ഒരാളുടെ മാതാപിതാക്കളേയും ആചാര്യനേയും ശുശ്രൂഷിക്കുക എന്നതാണ് പിതൃയജ്ഞം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഞാന്‍ പല സ്ഥലങ്ങളിലും യാത്ര ചെയ്യുമ്പോള്‍ കണ്ടുമുട്ടുന്ന മാതാപിതാക്കള്‍ അവരുടെ മക്കള്‍ തങ്ങളെ ശ്രദ്ധിക്കുന്നേയില്ല എന്ന് പറഞ്ഞ് കരയുകയാണ്. മാതാപിതാക്കള്‍ അവരുടെ സന്താനങ്ങളുടെ മതിയായ ശുശ്രൂഷയും ശ്രദ്ധയും ഇല്ലാതെ എവിടെയോ കിടന്ന് മരണമടയുന്നു. ജീവിച്ചിരിക്കുമ്പോള്‍ ശ്രദ്ധയോടെ പരിപാലിക്കാതെ മരിച്ചു കഴിഞ്ഞ ശേഷം മാതാപിതാക്കള്‍ക്കു വേണ്ടി ശ്രാദ്ധം ചെയ്യുന്നതില്‍ വലിയ കാര്യമില്ല. നമ്മള്‍ മാതാപിതാക്കളെ വളരെ ശ്രദ്ധയോടെ പരിപാലിക്കണം. ഇതാണ് യഥാര്‍ത്ഥത്തില്‍ ശ്രാദ്ധം, നമ്മള്‍ നമ്മുടെ മാതാപിതാക്കളെ ദിവസവും ശുശ്രൂഷിക്കുകയും അവരുടെ കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുകയും വേണം. വേദസംസ്ക്കാരത്തിലേക്ക് മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ കൊണ്ടുവരുമ്പോള്‍ മാത്രമാണ് ഈയൊരു സംസ്ക്കാരം ഉണ്ടാവുക. നമ്മുടെ കുട്ടികളെ എങ്ങനെ സ്നേഹിക്കണം എന്നും അവരില്‍ നിന്നും തിരിച്ച് സ്നേഹം എങ്ങനെയാണ് സ്വീകരിക്കേണ്ടത് എന്നും അറിയണം. ഐതരേയ ഉപനിഷത്ത് പ്രസ്താവിക്കുന്നു. 'ഞാന്‍ തന്നെയാണ് എന്റെ പിതാവ്'' എന്ന്. ആദ്ധ്യാത്മിക ക്ളാസുകള്‍ പ്രായമായവര്‍ക്ക് വേണ്ടിയാണ് എന്നാണ് ഇപ്പോള്‍ ആളുകള്‍ പറയുന്നത്. നാം നമ്മുടെ കുട്ടികളെ ആദ്ധ്യാത്മികത പഠിപ്പിക്കാന്‍ തയ്യാറാകണം. വേദസംസ്ക്കാരത്തിലേക്ക് കടന്നുവരാന്‍ കുട്ടികള്‍ക്ക് അവസരം കൊടുക്കുകയാണ് ചെയ്യേണ്ടത്. രാമായണത്തില്‍ രാമനോട് നാളെ അദ്ദേഹത്തെ യുവരാജാവായി വാഴിക്കാന്‍ പോവുകയാണെന്ന് പറയുന്നു. എന്നാല്‍ അന്ന് വൈകുന്നരം തന്നെ അദ്ദേഹത്തോട് വനവാസത്തിന് പോകാന്‍ ആവശ്യപ്പെടുന്നു. തിരിച്ച് ഒരു ചോദ്യവും ഉന്നയിക്കാതെ രാമന്‍ ഈ നിര്‍ദ്ദേശം സ്വീകരിക്കുന്നു. പ്രസ്തുത നിര്‍ദ്ദേശം സ്വന്തം പിതാവിന്റേതായിരുന്നു എന്നതുകൊണ്ട് മാത്രമാണ് രാമന്‍ ആ ആജ്ഞ ശിരസാവഹിച്ചത്. രാമന്‍ ഒരു വാദപ്രതിവാദവും നടത്തിയില്ല. പണ്ടു കാലങ്ങളില്‍ മാതാപിതാക്കള്‍ക്ക് തങ്ങളുടെ ജീവന്‍ പോലും കൊടുക്കാന്‍ തയ്യാറായിരുന്ന മഹത്തുക്കള്‍ ഉണ്ടായിരുന്നു. മുത്തശ്ശന്‍മാരും മുത്തശ്ശിമാരും ഇത്തരം കഥകള്‍ തങ്ങളുടെ പേരക്കുട്ടികളെ പഠിപ്പിക്കുകയും രാമനെപ്പോലെ ആകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. 


മൂന്നാമത്തെ യജ്ഞം അഗ്നിഹോത്രം അഥവാ ദേവയജ്ഞം ആണ്. ഇത് ദിവസവും രണ്ട് പ്രാവശ്യം നിര്‍ബന്ധമായും ചെയ്യേണ്ടതാണ്. 15 മിനുട്ട് സമയമെ ആവശ്യമുള്ളൂ. എന്തിനാണ് നാം അഗ്നിഹോത്രം ചെയ്യുന്നത്. അഗ്നി ഏറ്റവും ശക്തിയുള്ളത് ആണ്. അഗ്നി അറിവാണ്, വേദമാണ്, ഈശ്വരനാണ്. ഒളിമ്പിക്സ് ആരംഭിക്കുന്നത് ദീപശിഖാ പ്രയാണത്തോടെയാണ്. കല്ല്യാണം അഗ്നിസാക്ഷിയായി ചെയ്യുന്ന ചടങ്ങാണ്. പണ്ടൊക്കെ പിറന്നാളിന് വിളക്ക് കത്തിച്ച് വെച്ച് നാക്കിലയില്‍ ഭക്ഷണം വിളമ്പി ആചരിച്ചിരുന്നു. ഇത് സമ്പത്തിനും സമൃദ്ധിക്കും വേണ്ടിയായിരുന്നു. ഇരുട്ടില്‍ നിന്നും ജ്യോതിസ്സിലേക്ക് നയിക്കാനായിരുന്നു പ്രാര്‍ത്ഥന. എന്നാല്‍ ഇന്ന് പിറന്നാളിന് മെഴുകുതിരികള്‍ ഊതിക്കെടുത്തുകയാണ് ചെയ്യുന്നത്. അഗ്നിയെ നമ്മുടെ മനസ്സില്‍ നിന്നും ഇല്ലാതാക്കുന്നു.


ഭഗവാന്‍ അര്‍ത്ഥമാക്കുന്നത് ഭഗധനനാം, ധനത്തെ നല്‍കുന്നയാള്‍ എന്നാണ്. എന്താണ് ധനം? വിദ്യ, ആരോഗ്യം, സമ്പത്ത് എന്നിങ്ങനെ എല്ലാ ഐശ്വര്യവും തരുന്നത് ഈശ്വരന്‍ ആണ്. ദരിദ്ര നാരായണന്‍ ഈശ്വരന്‍ അല്ല. ഐശ്വര്യത്തിന്റെ ചിഹ്നമായ അഗ്നിയെ ദേവയജ്ഞം ചെയ്ത് നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നു. പണ്ട് രാവിലെ ആദ്യമുണ്ടാക്കുന്ന ഭക്ഷണം അഗ്നിക്ക് കൊടുക്കുമായിരുന്നു. ഇത് ചെറിയ തോതിലുള്ള അഗ്നിഹോത്രമായിരുന്നു. വേദത്തില്‍ പറയുന്നു നമ്മുടെ വീട്ടില്‍ ആദ്യമായി വരുന്ന അതിഥി അഗ്നിയാണ്. അഗ്നിക്ക് കൊടുക്കണം. ഇത് നമ്മുടെ ആയുസ്സും വര്‍ദ്ധിപ്പിക്കുന്നു. 


അടുത്തത് അതിഥി യജ്ഞമാണ്. തിഥി നോക്കാതെ നമ്മുടെ വീട്ടിലേക്ക് വേദജ്ഞരായ ആളുകള്‍ വരും. വേദത്തിന്റെ സന്ദേശവുമായാണ് ഈ അതിഥികള്‍ വന്നെത്തുന്നത്. അവരെ നമ്മള്‍ വേണ്ടുന്ന രീതിയില്‍ പരിചരിക്കണം. ഭാഗ്യസൂക്തത്തില്‍ 'പ്രാതര്‍ മിത്രാ.......' എന്നൊരു മന്ത്രമുണ്ട്. ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത് നല്ല സൌഹൃദങ്ങള്‍ നമുക്ക് ഉണ്ടാവണം എന്നതാണ്. നല്ല സുഹൃത്തുക്കള്‍ ഉണ്ടാവുന്നതിന്നു പുറമേ നമ്മെ പോഷിപ്പിക്കുന്ന ശക്തിയാണ് അഗ്നി. ഇത് ഉള്ളില്‍ വന്നിറങ്ങുമ്പോള്‍ ശക്തി വര്‍ദ്ധിക്കുന്നു. അങ്ങനെ ഭാഗ്യം വര്‍ദ്ധിക്കുന്നു. 


ബലിവൈശ്വദേവമാണ് അടുത്ത യജ്ഞം. ദിവസവും പക്ഷിമൃഗാദികള്‍ക്ക്, പാവപ്പെട്ടവര്‍ക്ക്, കുഷ്ടരോഗികള്‍ക്ക്, പതിതര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ ഒരു ഗൃഹസ്ഥന്‍ തയ്യാറാകണം. 


എവിടെയാണ് ഈശ്വരന്‍? ബ്രഹ്മയജ്ഞം ചെയ്യുമ്പോള്‍ നമ്മുടെ ഉള്ളിലുള്ള ഈശ്വരനെയാണ് കണ്ടെത്തുന്നത്. അഗ്നിഹോത്രം ചെയ്യുമ്പോള്‍ തീയിലും സമിധയിലും ഈശ്വരനെ ദര്‍ശിക്കുന്നു. പിതൃയജ്ഞം ചെയ്യുമ്പോള്‍ നമ്മുടെ മൂത്തവരിലും ആചാര്യനിലും ഈശ്വരനെ ദര്‍ശിക്കുന്നു. ബലിവൈശ്വദേവയജ്ഞം ചെയ്യുമ്പോള്‍ സര്‍വ്വ ചരാചരങ്ങളിലും ഈശ്വരനെ കാണാന്‍ കഴിയുന്നു. 


എന്താണ് യജ്ഞങ്ങള്‍ ചെയ്യുന്നതുകൊണ്ടുള്ള ഫലം. വേദം നമ്മോട് 'ചരൈവേതി' .....എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു എന്തെന്നാല്‍ നന്നായി പ്രവര്‍ത്തിക്കാന്‍, പണിയെടുക്കാന്‍ പറയുന്നു. കഠിനമായി പരിശ്രമിച്ചുകൊണ്ട് നിരന്തരമായി പരിശ്രമിച്ചുകൊണ്ട് എല്ലാ വിജയങ്ങളും നേടിക്കൊണ്ട്, 100 വര്‍ഷം കണ്ടുകൊണ്ട് കേട്ടുകൊണ്ട് ജീവിക്കാന്‍ വേദം പറയുന്നു. മനുസ്മൃതി പറയുന്നു ജീവിക്കുകയാണെങ്കില്‍ 100 വര്‍ഷം ജീവിക്കണം. വിശ്രമമില്ലാതെ കഠിനമായി പരിശ്രമം ചെയ്യുന്നവര്‍ക്കേ ഐശ്വര്യവും ഭാഗ്യവും ഉണ്ടാകൂ. നമ്മുടെ മുന്‍ഗാമികള്‍ അഗ്നിക്കും അയല്‍ക്കാരനും അന്നം കൊടുത്തിരുന്നു. അവര്‍ക്ക് ശക്തി പകരുന്നതിന്റെ രഹസ്യം ഇതായിരുന്നു. കൊടുക്കാന്‍ കഴിയുന്നവന്റെ മാനസികബലം വര്‍ദ്ധിക്കുന്നു. അവര്‍ സുഗമമായി 100 വര്‍ഷം ജീവിച്ചിരുന്നു. ഇപ്പോള്‍ 40 വയസ്സില്‍ സ്വന്തം ഹൃദയം നമ്മെ തന്നെ ആക്രമിക്കുന്നു. മന്ത്രം ഇങ്ങനെയാണ് 'ഹൃദ് പ്രതിഷ്ഠം, യദജിരം ജവിഷ്ഠം ത• മനഃ ശിവസങ്കല്‍പമസ്തു'' ഹൃദയ ദേശത്ത് നമ്മള്‍ ശിവനെയാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. ശിവന്‍ നമുക്ക് സന്തോഷവും സമാധാനവും തരാന്‍ ഹൃദയത്തില്‍ പ്രതിഷ്ഠിതമായിരിക്കുന്നു. ആ ശിവന് സഹിക്കാന്‍ കഴിയാത്തതുകൊണ്ടാണ് പ്രാണന്‍ പോകുന്നത്. 


ഹിന്ദുധര്‍മ്മത്തിന്റെ നവോത്ഥാനത്തിന് ജാതിയോ ലിംഗമോ വ്യത്യാസം കൂടാതെ എല്ലാവരും പഞ്ചമഹായജ്ഞങ്ങള്‍ പഠിക്കുകയും ആചരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യണം. ഇത് ലളിതമായി ചെയ്യാന്‍ കഴിയുന്ന കാര്യമാണ്. ഏഴ് വയസ്സു മുതല്‍ 86 വയസ്സു വരെയുള്ള ശിഷ്യന്‍മാര്‍ എനിക്കുണ്ട്. എല്ലാവരും ഇത് പഠിക്കുകയും ആചരിക്കുകയും ചെയ്യുന്നു. അത് അവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നുമുണ്ട്. ധര്‍മ്മത്തില്‍ ഊന്നി നിന്നുകൊണ്ട് അര്‍ത്ഥകാമ മോക്ഷങ്ങള്‍ വേണം. നമ്മുടെ ദേവതകള്‍ സര്‍വ്വാഭരണ വിഭൂഷിതരാണ് നമുക്കും ഈ ഐശ്വര്യം വേണം. അതുകൊണ്ടാണ് ആയുര്‍വേദവും ജ്യോതിശാസ്ത്രവും അതുപോലുള്ള ശാസ്ത്രങ്ങളും നമ്മള്‍ വികസിപ്പിച്ചെടുത്തത്. സമൃദ്ധിയോടെ നമുക്ക് ജീവിക്കാന്‍ വേണ്ടിയാണ്. നമ്മുടെ ബുദ്ധിയാണ്, മനസ്സാണ് ഈ നേട്ടങ്ങള്‍ ഉണ്ടാക്കിയത്. ഈ സമൃദ്ധിയൊക്കെ പഞ്ചമഹായജ്ഞങ്ങള്‍ ചെയ്യുന്നത് നിര്‍ത്തിയോടെ അസ്തമിക്കുകയും ചെയ്തു. പഞ്ചമഹായജ്ഞങ്ങള്‍ ചെയ്യണമെന്ന് വേദവും, മനുസ്മൃതിയും ശ്രീ ശങ്കരാചാര്യരും പറയുന്നു. ബ്രഹ്മസൂത്രത്തിന് ശങ്കരഭാഷ്യം എഴുതുന്ന അവസരത്തില്‍ അഗ്നിഹോത്രം ചെയ്യേണ്ടത് അല്ലേ എന്ന ചോദ്യത്തിന് ശങ്കരാചാര്യര്‍ നല്‍കിയ മറുപടി, അഗ്നിഹോത്രം ചെയ്യണം ഈശ്വരീയ ബുദ്ധിയും മോക്ഷവും കൈവരാന്‍ നിര്‍ബന്ധമായും ചെയ്യണം എന്നതായിരുന്നു. അതുകൊണ്ട് പഞ്ചമഹായജ്ഞങ്ങള്‍ നമുക്ക് സ്വീകരിക്കാവുന്നതാണ്. ഇത് നിത്യകര്‍മ്മങ്ങള്‍ ആണ്. 


അടുത്തതായി നൈമിത്തിക കര്‍മ്മങ്ങള്‍ ആണ് ഇവ 16 എണ്ണം, ഷോഡശക്രിയ എന്ന പേരില്‍ അറിയപ്പെടുന്നു. ഇവ പ്രത്യേക അവസരങ്ങളില്‍ ചെയ്യേണ്ടതാണ്. ഒന്നാമതായി ഗര്‍ഭാധാനം. ബുദ്ധിമാന്‍മാരെ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. കാക്കശ്ശേരി ഭട്ടതിരിയെ ഇങ്ങനെ ഉണ്ടാക്കുകയാണ് ചെയ്തത്. അസാധാരണ പ്രതിഭകളായ ആര്യഭട്ടന്‍, രാമാനുജം, പരമേശ്വരന്‍ എന്നിവരെ ഭാരതം ജ•ം നല്‍കിയതാണ്. ഷോപ്പിങ്ങിന് പോയാല്‍ നൂറുകണക്കിന് വസ്ത്രങ്ങളില്‍ നിന്നും നമുക്ക് വേണ്ട നല്ല വസ്ത്രം നമ്മള്‍ തെരഞ്ഞെടുക്കുന്നു. എന്നാല്‍ ഒരു കുട്ടി ജനിക്കുന്നത് വേണ്ടത്ര പ്ളാനിംഗ് ഒന്നുമില്ലാതെ, വളരെ ആകസ്മികമായിട്ടാണ്. എപ്പോഴാണ് സംഭവിച്ചതെന്ന് നമ്മള്‍ അറിയുന്നില്ല. എന്നാല്‍ പണ്ട് കാലത്ത് ഗര്‍ഭാധാന ക്രിയ നടത്തി കുട്ടിയെ സൃഷ്ടിക്കുകയായിരുന്നു ചെയ്തത്. 


രണ്ടാമതായി 100 വര്‍ഷം ആയുസ്സ് കുട്ടിക്ക് ലഭിക്കാന്‍ പുംസവനം ചെയ്യണം. ആയുര്‍വ്വേദ ആചാര്യ•ാരായ ചരകനും ശുശ്രുതനും ഇത് ശരിവെച്ചിട്ടുണ്ട്. 


അടുത്തത് സീമന്തോന്നയനം. കുട്ടിക്ക് ഇതിലൂടെ ഈശ്വരീയ ബുദ്ധിയുണ്ടാകുന്നു. ഇങ്ങനെ ഉപനയനം അടക്കം 16 ക്രിയകള്‍ ഉണ്ട്. ഇതൊക്കെ ചെയ്യാന്‍ കഴിയുന്നതാണോ? അതെ- എന്റെ ശിഷ്യന്‍മാരുടെ ചില കുട്ടികള്‍ ഇങ്ങനെ ജനിച്ചവര്‍ ആണ്. ഇങ്ങനെ ജനിച്ച മൂത്ത കുട്ടിക്ക് 5 വയസ്സായി. രണ്ടാമത്തേതിന് 4 വയസ്സ്. മറ്റൊന്നിന് ഒരു വയസ്സ് ആകുന്നതേ ഉള്ളൂ. ഒരു കുട്ടിയുടെ അമ്മ പറഞ്ഞു. അവള്‍ക്ക് ഗര്‍ഭാധാരണ സമയത്ത് പാട്ട് കേള്‍ക്കാന്‍ വളരെ താല്പര്യമായിരുന്നുവത്രേ. ആ കുട്ടി യാദൃച്ഛികമായി ആ പാട്ട് കേള്‍ക്കുമ്പോള്‍ കരച്ചില്‍ നിര്‍ത്തുകയും ശ്രദ്ധിക്കുകയും ചെയ്യുന്നത് ഒരു പ്രത്യേകതയാണ്. കാക്കശ്ശേരി ഭട്ടതിരി ഗര്‍ഭാധാന ക്രിയയിലൂടെ ജനിച്ച ബുദ്ധിമാനാണ്. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ ഇന്നലെ വന്ന കാക്കയല്ല ഈ കാക്ക എന്ന് കാക്കകളെപ്പോലും തിരിച്ചറിയാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. അതുകൊണ്ട് ആ പേര് അദ്ദേഹത്തിന്ന് വന്നത്. നല്ല ബുദ്ധിശക്തിയും, അനിതര സാധാരണമായ വ്യക്തിത്വവുമുള്ള, ചരിത്രം സൃഷ്ടിക്കുന്ന കുട്ടികളെയാണ് നമുക്ക് വേണ്ടത്, വെറും ക്ളര്‍ക്ക്മാരെയല്ല. അവരെ ഏതുകാലത്തും ഓര്‍മ്മിക്കപ്പെടണം. സാധാരണക്കാരനായി ജനിച്ച് കാട്ടാളന്റെ ജീവിതം നയിച്ച് ഒടുവില്‍ വേദത്തിന്റെ പരിശുദ്ധ അറിവ് ലഭിച്ച് മരിക്കുമ്പോള്‍ ഋഷിയാകുന്ന, വാത്മീകിയാകുന്നതാണ് ഭാരതത്തിന്റെ ചരിത്രം. ഇത് തിരിച്ചുകൊണ്ടുവരണം. ഷോഡശക്രിയകളിലൂടെ മഹാ•ാരെ നമുക്ക് സൃഷ്ടിച്ചെടുക്കാം. ഏറ്റവും ഒടുവിലായി അന്ത്യേഷ്ടിയാണ്. ഇതിനെ നരമേധയജ്ഞം എന്നു പറയും. ഇത് അശ്വമേധയജ്ഞത്തേക്കാള്‍ പ്രാധാന്യം ഉള്ളതാണ്. ഇപ്പോള്‍ മരിച്ചു കഴിഞ്ഞാല്‍ 6 കുപ്പി മദ്യം അകത്താക്കി വന്നിട്ട് ദഹിപ്പിക്കുന്നത് കാണാം. 


എല്ലാ ഹിന്ദുക്കളും ഷോഡശക്രിയകളും പഞ്ചമഹായജ്ഞങ്ങളും ചെയ്യണം. ഹിന്ദുധര്‍മ്മത്തെ നവീകരിക്കാന്‍ ഇതു മാത്രമേ വഴിയുള്ളൂ. ആഗോളതാപനം പോലും ധര്‍മ്മം പരാജയപ്പെട്ടതുകൊണ്ട് സംഭവിക്കുന്ന കാര്യമാണ്. ബലിവൈശ്വദേവയജ്ഞം ചെയ്യൂ ഒരിക്കലും ഈ അവസ്ഥ ഉണ്ടാവുകയില്ല. ധര്‍മ്മാനുസാരിയായി ജീവിക്കുമ്പോള്‍ നമ്മള്‍ മരങ്ങള്‍ മുറിക്കില്ല, പകരം - മരം വെച്ച് പിടിപ്പിക്കും. അന്തരീക്ഷ മലിനീകരണം നടത്തില്ല പകരം പ്രകൃതി മാതാവിനെ സംരക്ഷിക്കും. നമ്മുടെ ഋഷിമാര്‍ പറയുന്നു. 'ആചാരോ പരമോ ധര്‍മ്മാഃ'' ആചാരമാണ് ഏറ്റവും വലിയ ധര്‍മ്മം. നിര്‍ബന്ധമായും ചെയ്യണം. എന്താണ് ധര്‍മ്മത്തിന്റെ മൂലം? 'വേദോഖിലോ ധര്‍മ്മ മൂലം'' ധര്‍മ്മത്തിന്റെ അടിവേര് വേദങ്ങളിലാണ്. ഭഗവദ് ഗീതയില്‍ ശ്രീകൃഷ്ണന്‍ പറയുന്നു. 'യജ്ഞത്തിനെ കൊണ്ടാണ് അന്നമുണ്ടാകുന്നത്' എന്ന്. നമ്മള്‍ ഇപ്പോള്‍ യജ്ഞം ഉപേക്ഷിച്ചിരിക്കുകയാണ്. നമുക്കിപ്പോള്‍ സൈക്കിള്‍ യജ്ഞവും സര്‍്പ്പയജ്ഞവും മാത്രമേ ഉള്ളൂ. യജ്ഞം എന്നതിന്റെ അര്‍ത്ഥം ദേവപൂജ, സംഗതീകരണം, ദാനം എന്നാണ്. ദേവപൂജ, അഗ്നിഹോത്രവും മറ്റ് യജ്ഞങ്ങളും ചെയ്ത് ഈശ്വരപ്രീതി ഉണ്ടാക്കുന്നത്. ഇങ്ങനെ ചെയ്താല്‍ സമയത്തിന് മഴ വരും, കാര്‍ഷിക മേഖല ഉണര്‍വ്വുള്ളതാകും. പശുക്കളെ സംരക്ഷിക്കേണ്ടതുണ്ട്. ഇന്ന് പശുവില്ല. പശു പോലത്തെ വസ്തുവാണ് ഉള്ളത്. പ്രമേഹത്തിന് കാരണമാകുന്ന പാലാണ് ഈ പശുക്കള്‍ തരുന്നത്. യഥാര്‍ത്ഥ ഇനം പശുക്കളെ വളര്‍ത്തണം. നമ്മുടെ കാര്‍ഷികരംഗം നശിച്ചുപോയി. ആചാരങ്ങള്‍ നശിച്ചുപോയി. 


പഴയ കാലത്ത് വീടിനോട് ചേര്‍ന്ന് വനം അല്ലെങ്കില്‍ സര്‍പ്പക്കാവ് ഉണ്ടാകുമായിരുന്നു. ഇന്ന് ജനങ്ങള്‍ പറയുന്നു. അവര്‍ക്ക് സര്‍പ്പശാപം ഉണ്ടെന്ന്. ഇത് പാമ്പുകളുമായി ബന്ധപ്പെട്ടതാണോ? പണ്ട് വാനപ്രസ്ഥ ആശ്രമം ആകുമ്പോള്‍ ആളുകള്‍ വനത്തില്‍ പോകുമായിരുന്നു. വാനം എന്നാല്‍ ആകാശം ആണ്. വാനപ്രസ്ഥാശ്രമത്തില്‍ ആകാശത്ത് നിന്ന് സൂര്യപ്രകാശം ഈശ്വരീയമായ അറിവായി നമ്മളില്‍ വരുന്നു. കാട് ആവാസ വ്യവസ്ഥയുടെ കേന്ദ്രമാണ്. ആളുകള്‍ വനത്തില്‍ പോയി സന്ധ്യാവന്ദനം ചെയ്യുന്നു, ധ്യാനം ചെയ്യുമ്പോള്‍ മൂലാധാരത്തില്‍ ഉറങ്ങിക്കിടക്കുന്ന പാമ്പ് (സ്പൈനല്‍ കോഡിന്റെ രണ്ട് വശത്തുമുള്ള ഇഡ പിംഗള നാഡികള്‍) ഉണരുന്നു. ഡോക്ടര്‍മാരുടെ ചിഹ്നമായി സ്വീകരിച്ചിരിക്കുന്നത് ഇതാണ്. ഒരു ദണ്ഡും രണ്ട് പാമ്പുകള്‍ രണ്ട് വശത്തും. മൂലാധാരത്തിലുള്ള സര്‍വ്വ ചൈതന്യത്തെ ഉണര്‍ത്തുവാനായിട്ടാണ് സര്‍പ്പക്കാവുകള്‍ നിലനിന്നിരുന്നത്. ഭവനങ്ങളേയും പ്രകൃതിയേയും ഒരുപോലെ സംരക്ഷിക്കുന്ന പ്രകൃതി വ്യവസ്ഥയാണിത്. ഇന്ന് സര്‍പ്പക്കാവുകള്‍ സംരക്ഷിക്കപ്പെടുന്നില്ല. അത് ഇടിച്ച് നിരത്തി അവിടെ നമ്മള്‍ വീടുകള്‍ പണിയുന്നു. പണ്ട് പറയും 'കാവ് തീണ്ടിയാല്‍ കുളം വറ്റും'' ഇത് അന്ധവിശ്വാസമാണെന്ന് കരുതരുത്. ഇന്ന് നഗരങ്ങളിലെ കാവുകള്‍ എല്ലാം അപ്രത്യക്ഷമായിരിക്കുന്നു. അതിന്റെ ഫലമായി നഗരത്തിലെ കുളങ്ങളും വറ്റിവരണ്ടു. ഇതാണ് പണ്ടു പറഞ്ഞതിന്റെ അര്‍ത്ഥം. ഇത് തിരിച്ച് കൊണ്ടുവരണം, എല്ലാവരും പഞ്ചമഹായജ്ഞങ്ങളും ഷോഡശക്രിയകളും അനുവര്‍ത്തിക്കണം. ആചരണങ്ങളുടെ പിന്നില്‍ ഉള്ള ശക്തി, ശ്രദ്ധ, ഭക്തി ഇവ തിരിച്ചറിയണം. നമ്മുടെ ഋഷിമാര്‍ പറയുന്നതുപോലെ ശ്രദ്ധയാകുന്ന അഗ്നിയില്‍ സത്യത്തിന്റെ ആഹൂതി ചെയ്യുന്നതാണ് യജ്ഞം. അതുകൊണ്ട് എപ്പോഴും ശ്രദ്ധ ഉണ്ടാകണം. ശ്രദ്ധ കൊണ്ടേ ഹിന്ദുധര്‍മ്മത്തെ സമുദ്ധരിക്കാന്‍ ഖഴിയൂ. ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കണം. എനിക്ക് അതിന് സാധിച്ചിട്ടുണ്ട്. ഞാന്‍ വേദം പഠിപ്പിക്കാന്‍ ആരംഭിച്ചപ്പോള്‍ എന്നെ സഹായിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. എന്റെ നിഴല്‍ പോലും ഉണ്ടായിരുന്നില്ല. ഇന്നെനിക്ക് എട്ട് വര്‍ഷത്തിനുശേഷം ദിവസവും ആചരണം ചെയ്യുന്ന നിരവധി ശിഷ്യന്‍മാര്‍ ഉണ്ട്. പഞ്ചമഹായജ്ഞവും ഷോഡശക്രിയകളും ആചരിച്ചുകൊണ്ടാണ് അവര്‍ സാധകരാകുന്നത്. സന്തോഷകരമായ കുടുംബജീവിതം നയിച്ചുകൊണ്ട് വിജയത്തിലേക്ക് നമുക്ക് ഉയരാം എന്ന കാര്യത്തില്‍ സംശയമില്ല. അതാണ് ഹിന്ദുനവോത്ഥാനത്തിനായി നമുക്ക് ചെയ്യാനുള്ളത്. 


ഹിന്ദു നവോത്ഥാനത്തിന് താഴെ പറയുന്ന മൂന്ന് കാര്യങ്ങള്‍ നമ്മള്‍ നിര്‍വ്വഹിക്കേണ്ടതുണ്ട്. 1. നിത്യ ജീവിതത്തില്‍ പഞ്ചമഹായജ്ഞങ്ങളും ഷോഡശക്രിയകളും ആചരിക്കണം.2. നമ്മുടെ അടിസ്ഥാനഗ്രന്ഥമായ വേദത്തെ ഒരിക്കലും ഉപേക്ഷിക്കരുത്. 3. ആദ്യം പറഞ്ഞ രണ്ട് തത്ത്വങ്ങളും ഒരിക്കലും മറക്കരുത്. ഇത് നമ്മുടെ ജീവിതം വിജയകരമാക്കുകയും ഹിന്ദു നവോത്ഥാനം ഉണ്ടാക്കുകയും ചെയ്യും. നമുക്കോരോരുത്തര്‍ക്കും പഞ്ചമഹായജ്ഞങ്ങളും ഷോഡശക്രിയകളും ആചരിക്കുവാന്‍ കഴിയട്ടെ. പ്രചരിപ്പിക്കുവാന്‍ കഴിയട്ടെ, (source. FB)

Friday, April 07, 2017

ഹസ്താമലകം ഒരു കഥയാണു. ജഗദ്ഗുരു ശങ്കരാചാര്യരെയും അദ്ദേഹത്തിന്റെ ഒരു ശിഷ്യനേയും സംബന്ധിക്കുന്ന കഥ.
പിന്നീട്‌ ഈ കഥ തത്വവിചാരം ചെയ്യാനായി അദ്ദേഹം ഹസ്താമലകം എന്ന ഒരു കൃതിതന്നെ രചിച്ചു.
സത്സംഗവേദികളിലും ആചാര്യൻ പരാമർശ്ശിക്കാറുള്ള ഒരു വിഷയമാണു ഹസ്താമലകം.
ഹസ്താമലകം എന്നാൽ മലയാളത്തിൽ അർത്ഥം പറഞ്ഞാൽ "ഉള്ളം കയ്യിലെ നെല്ലിക്ക". എന്നാണു.
നമുക്ക്‌ ആ കഥയിലേക്കു പോകാം.
കര്‍ണ്ണാടകദേശത്തിലെ ശ്രീവേലി എന്ന ഗ്രാമം.
അനേകം പണ്ഡിതന്മാര്‍ വസിച്ചിരുന്നു അവിടെ. അഗ്നിഹോത്രം അനുഷ്ഠിക്കുന്ന കര്‍മ്മശുദ്ധിയുണ്ടായിരുന്ന രണ്ടായിരത്തിലധികം ബ്രാഹ്മണര്‍ ഉണ്ടായിരുന്നു എന്നാണു ഈ ഗ്രാമത്തിൽ.
പ്രഭാകരനെന്ന ഒരു ബ്രാഹ്മണനും അദ്ദേഹത്തിന്റെ പത്നിയും ഈ ഗ്രാമത്തിൽ. വസിച്ചിരുന്നു. ആ ബ്രാഹ്മണദമ്പതികള്‍ക്ക്‍ ഒരു പുത്രന്‍ ജനിച്ചു. ഹസ്താമലകൻ എന്ന് കുട്ടിക്ക്പേരിട്ടു.
ജനിച്ചതുമുതല്‍ കുട്ടിയുടെ വളര്‍ച്ച നോക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക്‍ ദു:ഖമായിരുന്നു.
കുട്ടി യാതൊരു വികാര പ്രകടനങ്ങളും കാണിയ്ക്കുന്നില്ല. ശരീരത്തിന്റെ വളര്‍ച്ച ശരിയാണ്‌. എന്നാല്‍ കുഞ്ഞ്‍ സന്തോഷിക്കുകയോ സങ്കടപ്പെടുകയോ കരയുകയോ ഒന്നുമില്ല. എവിടെയെങ്കിലും പിടിച്ചിരുത്തിയാല്‍ അവിടെ ഇരിക്കും. എന്തുകൊടുത്തുവോ അത്‍ കഴിക്കും. കുഞ്ഞിന്‌ ഒരു വയസ്സായി, രണ്ട്‍ വയസ്സായി. കുഞ്ഞ്‍ വളരെ ശാന്തനായി ഇരിക്കും. ഒന്നും മിണ്ടില്ല.
കുട്ടിയുടെ അരികില്‍ ഇരിക്കുമ്പോള്‍ അച്ഛനും അമ്മയ്ക്കും എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നും. അവരുടെ വിഷമങ്ങളെല്ലാം ഇല്ലാതാകുന്ന പോലെ തോന്നും. ഇത്‍ വല്ല രോഗവുമാണോ എന്ന്‍ ചിന്തിച്ച്‍ കുട്ടിയെ ചികിത്സിക്കാന്‍ തീരുമാനിച്ചു. ഒന്നിനു പുറകെ ഒന്നായി നാട്ടിലുള്ള എല്ലാ വൈദ്യന്മാരേയും
കാണിച്ചു. എല്ലാവരും എല്ലാ നിരീക്ഷണങ്ങളും പരിശോധനകളും ഒക്കെ ചെയ്തു. കുട്ടിയുടെ അവയവങ്ങള്‍ എല്ലാം പൂര്‍ണ്ണമാണ്‌, ഒന്നിനും യാതൊരു വിധ വൈകല്യവും കണ്ടെത്താനായില്ല. എല്ലാം ശരിയാണെന്ന്‍ എല്ലാ വൈദ്യന്മാരും പറഞ്ഞു. കുട്ടിക്ക്‌ ഒരു കുഴപ്പവും നോകിയിട്ട്‌ കണാനില്ല.
എന്നിട്ടും കുട്ടി വികാരപ്രകടനങ്ങള്‍ ഒന്നും കാണിക്കുന്നില്ല. അച്ഛനും അമ്മയും ദു:ഖത്തിലായി.
കുട്ടിയ്ക്ക്‍ മറ്റ്‍ പ്രശ്നങ്ങളൊന്നും ഇല്ലല്ലോ എന്ന്‍ കരുതി അവര്‍ സ്വയം ആശ്വസിച്ചു.
എങ്കിലും ചില ചികിത്സകള്‍ തുടര്‍ന്നുകൊണ്ടുമിരുന്നു. കുട്ടിയ്ക്ക്‍ പന്ത്രണ്ട്‍ വയസ്സായി. അങ്ങിനെ ഇരിക്കുമ്പോഴാണ്‌ പ്രസിദ്ധനും സിദ്ധനുമൊക്കെയായ ഒരു സന്യാസി ആ ഗ്രാമത്തില്‍ വരുന്നുണ്ട്‍ എന്ന്‍ നാട്ടുകാരില്‍ അരൊക്കെയോ ചിലര്‍ വന്ന്‍ പ്രഭാകരനോട്‍ പറഞ്ഞത്‍. കുട്ടിയെ അദ്ദേഹത്തിനെ കാണിക്കുക. എന്തെങ്കിലും കാര്യമുണ്ടായെങ്കിലോ.
അങ്ങിനെയിരിക്കെ ആ സിദ്ധൻ ശ്രീവേലി എന്ന ഗ്രാമത്തില്‍ എത്തി. പ്രഭാകരന്‍ തന്റെ കുട്ടിയെയും കൊണ്ട്‍ സന്യാസിയുടെ അരികിലെത്തി. ആ ആചാര്യനെ നമസ്കരിച്ചുകൊണ്ട്‍ പ്രഭാകരന്‍ പറഞ്ഞു,
"ഭഗവന്‍ ഈ കുഞ്ഞ്‍ ജനിച്ചതുമുതല്‍ മൂകനെപ്പോലെ ഇങ്ങനെ ഇരിക്കുന്നു. വികാരപ്രകടനങ്ങള്‍ ഒന്നുമില്ല. ഞങ്ങള്‍ എന്തൊക്കെയോ ചികിത്സകളൊക്കെ ചെയ്തു നോക്കി, ഒരു രക്ഷയുമില്ല. ഞങ്ങള്‍ക്ക്‍ ഈ ഒരേയൊരു കുഞ്ഞേ ഉള്ളു, അവിടുന്ന്‍ ഈ കുഞ്ഞിനെ ആശിര്‍വദിക്കണം",
കുട്ടിയെ കണ്ടപ്പോള്‍ ആ സന്യാസിക്ക്‍ എന്തോ ഒരു പ്രത്യേക ആനന്ദം തോന്നിത്തുടങ്ങി. കുട്ടി സന്യാസിയുടെ മുഖത്തേയ്ക്ക്‍ നോക്കുമ്പോഴും എവിടെയും നോക്കുന്നില്ലാ എന്ന മട്ടിലായിരുന്നു ദ്ര്‌ഷ്ടി. ആകാശത്തേയ്ക്ക്‍ ദ്ര്‌ഷ്ടി എന്ന പോലെ ജ്ഞാനികള്‍ക്ക്‍ -
തത്‍ വിഷ്ണോഽഹ പരമം പദം സദാ പശ്യന്തി സൂരയ: ദിവീവ ചക്ഷുരാതതം
എന്ന്‍ വേദംതന്നെ പറയുന്നുണ്ട്‍. പുറമെയ്ക്ക്‍ കണ്ണ്‍ തുറന്നിരിക്കുമ്പൊ ശൂന്യതയില്‍ എന്ന പോലെയായിരിക്കും ദ്ര്‌ഷ്ടി. ആ സന്യാസി കുട്ടിയുടെ കൈ പിടിച്ചുകൊണ്ട്‍ കുറെനേരം ആ കുട്ടിയെത്തന്നെ നോക്കികൊണ്ടിരുന്നു. ലക്ഷണങ്ങളെല്ലാം നോക്കി. സന്യാസിയ്ക്ക്‍ കാര്യം മനസ്സിലായി, ഈ കുഞ്ഞിന്‌ യാതൊരു പ്രശ്നവും ഇല്ല.
ഉന്മത്ത ജാഡാന്തബധിര മൂകാക്ര‌തി എന്ന്‍ ഭാഗവതത്തില്‍ പറയുന്നതുപോലെ, ജഡഭരതന്‍ നടന്നിരുന്ന പോലെ, അവിവ്ര്‌തശ്ചരാമിയായി ജ്ഞാനികള്‍ ഇരിക്കുമത്രെ.
ജനസംഗാതസംഗോ വിസംഗമാനോ അവിവ്ര്‌തശ്ചരാമി -
ജനങ്ങളുമായി യാതൊരു സംഗമോ അസംഗമോ വിസംഗമോ ഒന്നുമില്ലാതെ ഇരിക്കുമെന്ന്‍ ഭാഗവതത്തില്‍ പറയുന്നതുപോലെ, മറ്റുള്ളവര്‍ ശാന്തത ഭഞ്ജിയ്ക്കാതിരിക്കാന്‍, അസ്വസ്ഥത ഉണ്ടാക്കാതിരിക്കാന്‍ വേണ്ടിയിട്ടാണ്‌ ഈ കുഞ്ഞ്‍ ഇങ്ങനെ ചെയ്യുന്നത്‍ എന്ന്‍ സന്യാസിക്ക്‍ ബോധ്യമായി.
ആ കുട്ടിയുടെ കൈ പിടിച്ചുകൊണ്ട്‍ സംന്യാസി ചോദിച്ചു, കുഞ്ഞേ നീ ആരാണ്‌.. നീ എവിടെനിന്ന്‍ വരുന്നു, നീ ആരാണ്‌ എന്നോട്‍ പറയുക.
കസ്ത്വം ശിശോ കസ്യ കുതോഽസി ഗന്താ
കിം നാമ തേ ത്വം കുത ആഗതോഽസി
ഏതന്മയോക്തം ബദ ചാര്‍ഭക ത്വം
മല്‍പ്രീതയേ പ്രീതി വിവര്‍ദ്ധനോഽസി
ഹേ ശിശോ, ഹേ കുഞ്ഞേ, കസ്ത്വം, നീ ആരാണ്‌, എവിടെയ്ക്കു പോകുന്നു, കിം നാമ, നിന്റെ പേരെന്താണ്‌ , ത്വം കുത ആഗതോ, നീ എവിടുന്ന്‍ വരുന്നു, മല്‍ പ്രീതയേ പ്രീതി വിവര്‍ദ്ധോ സി, നിന്നെ കാണുമ്പോള്‍ എനിക്ക്‍ സന്തോഷം തോന്നുന്നു, നിന്നില്‍ എനിക്ക്‍ പ്രീതി കൂടുന്നു. എന്റെ കുട്ടീ നീ ആരാണ്‌, എന്നോട്‍ പറയൂ..
കുട്ടി ആ സന്യാസിയുടെ മുഖത്തേക്ക്‍ ഒന്ന്‍ നോക്കി. അപ്പോഴാണ്‌ അവന്റെ കണ്ണ്‍ സന്യാസിയുടെ കണ്ണുമായി ഇടഞ്ഞത്‍. സന്യാസിയുടെ ചോദ്യങ്ങള്‍ക്ക്‌ ആ കുഞ്ഞ്‍ മറുപടി പറഞ്ഞു, അപ്പോഴാണു ആ കുട്ടി ഒന്നു സംസാരിക്കുന്നത്‌. സന്യാസിയുടെ ചോദ്യത്തിനു ആ കുട്ടി എന്താണു പറഞ്ഞ മറുപടി എന്നു നോക്കൂ..
നാഹം മനുഷ്യോ ന ച ദേവ യക്ഷൗ, ന ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രാ:,
ന ബ്രഹ്മചാരീ ന ഗ്ര്‌ഹീ വനസ്ഥോ, ഭിക്ഷുര്‍ന ചാഹം നീജബോധ രൂപ
ഞാന്‍ മനുഷ്യനല്ല, ഞാന്‍ ദേവനല്ല , ഞാന്‍ യക്ഷനല്ല, ഞാന്‍ ബ്രാഹ്മണനല്ല, ഞാന്‍ ക്ഷത്രിയനല്ല, ഞാന്‍ വൈശ്യനല്ല ശുദ്രനുമല്ല, ഞാന്‍ ബ്രഹ്മചാരിയോ ഗ്രഹസ്ഥനോ അല്ല, വാനപ്രസ്ഥനോ സന്യാസിയോ അല്ല,, അഹം - ഞാന്‍ നിജബോധരൂപ: ഞാന്‍ ആ നിത്യശുദ്ധമായ ബോധസ്വരൂപമാണ്‌.
ഒരു വിദ്യാഭ്യാസവും ചെയ്യാത്ത, ഒന്നും പഠിയ്ക്കാത്ത, ഒന്നും വായിക്കാത്ത, ഒന്നും കേള്‍ക്കാത്ത, ഒന്നും പറയാത്ത ഒന്ന്‍ ചിരിക്കുകപോലും ചെയ്യാത്ത, ഒരു കുട്ടിയുടെ വായില്‍നിന്ന്‍ ആദ്യമായി പുറത്തുവന്ന വാണിയുടെ ഗാംഭീര്യം കേട്ടുകൊണ്ടുനിന്ന ആളുകളെ എത്രകണ്ട്‌ അതിശയിപ്പിച്ചിട്ടുണ്ടായിരിക്കും എന്ന്‍ ചിന്തിയ്ക്കാവുന്നതേ ഉള്ളു..
നമ്മളാണെങ്കിൽ എന്തു മറുപടി പറയും! ഞാൻ ഇന്ന ആളാണു, ഞാൻ ഇന്നയാളുടെ മകനാണു, ഞാൻ ഇന്ന സ്ഥലത്തു നിന്നു വരുന്നു എന്നൊക്കയായിരിക്കും.
ഇവിടെ ഇതുപോലുള്ള ഒരു ചോദ്യം കേൾക്കാൻ കാത്തിരിക്കുകയായിരുന്നു ഈ കുട്ടി. ചോദിച്ച ആളും അമ്മാതിരിയുള്ളയാളായിരുന്നു.
ആ സന്യാസശ്രേഷ്ടൻ അഥവാ സിദ്ധൻ മറ്റാരുമല്ല ജഗദ്ഗുരു ശങ്കരാചാര്യരായിരുന്നു.
ജ്ഞാനികൾ ഇങ്ങനെയാണു. ഒരു വികാരഭാവങ്ങളുംഇല്ലാതെ, ആരോടും ഒന്നും മിണ്ടാതെ തന്റെ സ്വരൂപവുമായി ചേർന്ന് ഇങ്ങനെയിരിക്കും.
കുട്ടിയുടെ അച്ഛനോട്‍ ആചാര്യര്‍ പറഞ്ഞു, ഇവനെക്കൊണ്ട്‍ നിങ്ങള്‍ക്ക്‍ ഒരു ഉപകാരവും ഉണ്ടാവില്ല. ഇവനെ എനിക്ക്‍ തന്നുകൊള്ളൂ. എനിയ്ക്ക്‍ ഇവനെപ്പോലുള്ളവരെക്കൊണ്ടേ ഉപകാരമുള്ളു. പ്രഭാകരനും പത്നിയും തന്റെ കുഞ്ഞിനെ ശ്രീ ശങ്കരാചാര്യരുടെ പാദങ്ങളില്‍ ഏല്‍പ്പിച്ചു, ആചാര്യരെ പ്രണമിച്ച്‍ സായൂജ്യരായി. ആചാര്യര്‍ അവരെ അനുഗ്രഹിച്ചു, അമ്ര്‌തത്ത്വത്തിലെത്തിച്ചു.
തുടർന്നുള്ള കാലം ഹസ്താമലകൻ ആചാര്യസ്വാമികളുടെ കൂടെ ശിഷ്യത്വം സ്വീകരിച്ച്‌ ആചാര്യസ്വാമികളുടെ സന്യാസപരമ്പരയിലെ പ്രധാനിയായി.
തത്വം വിചാരം ചെയ്യാൻ പറ്റിയ ഒരു കൃതിയാണു ഹസ്താമലകം. (source.FB)
ഭൂവവകാശ നിയമം. കൊയ്യുന്നവന് തന്നെ ഭൂമി സ്വന്തമാകും എന്ന നില വന്നതോടെ, ഇന്നലെ വരെ ആഡ്യന്മാരായിരുന്ന പല നമ്പൂതിരിമാരും, നായന്മാരും ഒറ്റ ദിവസം കൊണ്ട് നിര്ധ്നരായി.

മറ്റുള്ളവരുടെ കീഴില്‍ ജോലിചെയ്യേണ്ടി വരുന്നതിലുള്ള അഭിമാനഭംഗമോര്‍ത്ത് അവരില്‍ പലരും ആത്മഹത്യ ചെയ്തു. ചിലര്‍ അഭിമാനം രക്ഷിക്കാന്‍ മതം മാറി. എന്നാല്‍ കൊയ്ത ഭൂമി ചുളുവില്‍ കൈയ്യില്‍ കിട്ടിയ അന്യ മതസ്ഥരും, ജാതിക്കാരുമൊക്കെ അന്ന് ആനന്ദിക്കുക മാത്രമല്ല. ഇന്നും ഗവണ്മെന്‍റിന്‍റെ ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നു. അതേ സമയം നിര്‍ധനരാക്കപ്പെട്ട മേല്‍ജാതി തലമുറകള്‍ ഇന്നും വിദ്യാഭ്യാസത്തിനുള്ള ആനുകൂല്യങ്ങള്‍ പോലും ലഭിക്കാതെ കഷിടപ്പെടുന്നു. എന്‍റെ കൂടെ പഠിച്ചിരുന്ന ഒരു നിര്‍ധന ബ്രാഹ്മണകുടുംബത്തിലെ സുഹൃത്ത് ഇതിന് തെളിവാണ്.
നിങ്ങളൊക്കെ കരുതും പോലെ ഗുരുവായൂരും, ശബരിമലയും മാത്രമല്ല ക്ഷേത്രങ്ങള്‍. ഒരു നേരത്തെ തിരി കത്തിക്കാനുള്ള വക പോലുമില്ലാത്ത എത്രയോ ക്ഷേത്രങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. അവയൊക്കെ പഴമയാര്‍ന്നവയും സംരക്ഷിക്കപ്പെടേണ്ടവയുമാണ്. ഇവിടെയൊക്കെ കിട്ടുന്ന ദക്ഷിണയെ മാത്രം വിശ്വസിച്ച് ജീവിക്കുന്ന നമ്പൂതിരി കുടുംബങ്ങളുണ്ട്. നിങ്ങളുടെ ദക്ഷിണ ഇനിമുതല്‍ ഇവര്‍ക്ക് വേണ്ടിയുള്ളതാവട്ടെ.
ഇവിടെ ഒരു വിവേകാനന്ദ വചനം ഓര്‍ത്തു പോകുന്നു. "നിങ്ങളുടെ നാട്ടില്‍ സമത്വം വേണമെന്നുണ്ടെങ്കില്‍ താഴേക്കിടയിലുള്ളവനെ ഉയര്‍ത്താനാണ് ശ്രമിക്കേണ്ടത്. അല്ലാതെ ഉയര്‍ന്നവനെ താഴേക്ക് വലിച്ച് താഴ്ത്തുകയല്ല."
സുഹൃത്തുക്കളേ നമ്മുടെ ക്ഷേത്രങ്ങളെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. അവയുടെ നല്ല നടത്തിപ്പിനു വേണ്ട ധനസഹായങ്ങളും നാം തന്നെ നല്‍കണം. എന്തെന്നാല്‍ നമ്മുടെ ക്ഷേത്രങ്ങള്‍ നമ്മുടെ പൈതൃകങ്ങളാണ്, നമ്മുടെ ആത്മീയദര്‍ശനങ്ങളാണ്, നമ്മുടെ ഗുരുവാണ്.

ക്ഷേത്രങ്ങളെ വഴിപാടു കേന്ദ്രങ്ങളെന്നതിനുപരി ആത്മീയവിദ്യാലയങ്ങളാക്കണം. നമ്മുടെ ആത്മീയ ഗ്രന്ഥങ്ങള്‍ അവിടെ പഠിപ്പിക്കണം. വരും തലമുറകള്‍ക്ക് ക്ഷേത്രമെന്തെന്ന് മനസ്സിലാക്കി കൊടുക്കണം. ക്ഷേത്രങ്ങളേയും, ദൈവത്തേയും പുച്ഛിച്ചു തള്ളിക്കൊണ്ട് ചില ആധുനിക ആത്മീയവാദികള്‍ തങ്ങളുടെ വ്യൂവര്‍ഷിപ്പ് കൂട്ടാന്‍ പറയുന്ന അസഭ്യങ്ങള്‍ക്കൊന്നും ചെവികൊടുക്കരുത്.
തന്‍റെ കൂട്ടര്‍ക്ക് ക്ഷേത്രം വേണമെന്നു പറഞ്ഞപ്പോള്‍ ഈഴവ ശിവന്‍റെ ക്ഷേത്രം പണിതു കൊടുത്ത നാരായണഗുരുവിനെ ഓര്‍ക്കുക. ക്ഷേത്രങ്ങള്‍ ഏറ്റവും വലിയ ആത്മീയ തത്വത്തിലേക്ക് നിങ്ങളെ എത്തിക്കും.
"ക്ഷേത്രത്തിലില്ല പരമേശ്വരമൂര്‍ത്തി ഗാത്രക്ഷേത്രത്തിലുണ്ട് ലവലേശമില്ല പാപം"

ഈ സത്യം അറിഞ്ഞു കഴിയുമ്പോള്‍ വീണ്ടും ക്ഷേത്രങ്ങള്‍ ആവശ്യമില്ലെന്ന് പറയരുത്. കാരണം നിങ്ങളെ ഈ അറിവിലേക്കെത്തിച്ചത് ഈ ക്ഷേത്രങ്ങളാണ് മറക്കരുത്.

ഞാന്‍ വീണ്ടും പറയട്ടെ, നമ്മുടെ ക്ഷേത്രങ്ങളെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.എന്തെന്നാല്‍ നമ്മുടെ ക്ഷേത്രങ്ങള്‍ നമ്മുടെ പൈതൃകങ്ങളാണ്, നമ്മുടെ ആത്മീയദര്‍ശനങ്ങളാണ്, നമ്മുടെ ഗുരുവാണ്. (source. FB)

ശ്രീ ശങ്കരജയന്തി ഏപ്രിൽ 30..2017

ശ്രീ ശങ്കരജയന്തി ഏപ്രിൽ 30.
ആത്മതീര്‍ത്ഥം :
ശങ്കര ദേശിക മേ ശരണം
ശ്രീ ശങ്കരാചാര്യരുടെ ജീവിതവും, ഉപദേശങ്ങളും ഉള്‍ക്കൊള്ളിച്ച, ആനന്ദയോഗി രചിച്ച ഗ്രന്ഥത്തിനെ, ഒരു സ്വതന്ത്ര വേദാന്തകൃതിയായി
രമണ ചരണതീര്‍ത്ഥരായ ശ്രീ നൊച്ചുര്‍ വെങ്കടരാമന്‍ നമുക്കായി 61 സോപാനങ്ങളായി ആത്മതീർത്ഥത്തിൽ അവതരിപ്പിച്ചിരിയ്ക്കുന്നു.
ഒന്നാമത്തെ'സോപാന'ത്തില്‍,
ആത്മജ്ഞാനമാകുന്ന അമൃത് വേദമാകുന്ന പാലാഴി കടഞ്ഞു എടുക്കേണ്ടതാണ് എന്നു പറഞ്ഞു തുടങ്ങുന്നു.
അതിനായി ആദ്യം ആത്മാവിനെ അറിയണം. മനുഷ്യര്‍ മിക്കവരും താന്‍ ആരാണെന്ന് അറിയാന്‍ ശ്രമിയ്ക്കാത്തവരാണ്. മനുഷ്യജന്മത്തിന്റെ ലക്‌ഷ്യം തന്നെ ആത്മജ്ഞാനം സമ്പാദിയ്ക്കലാണ്. ബാഹ്യമായ അറിവുകള്‍ കൊണ്ട് ഒരു ഗുണവും ലഭിക്കുകയില്ല.
ആത്മാവിനെ അറിയണമെങ്കില്‍ അന്തര്‍മുഖനാകണം.
ആത്മവിദ്യയെ ഉപദേശിച്ച്, അജ്ഞാനികളായവരെ രക്ഷപ്പെടുത്താനായി വടവൃക്ഷച്ചുവട്ടില്‍ മൌനത്തില്‍ വര്‍ത്തിച്ചിരുന്ന ഭഗവാന്‍ ദക്ഷിണാമൂര്‍ത്തി, ശങ്കരാചാര്യരൂപത്തില്‍ ഭൂമിയിലേയ്ക്ക് ഇറങ്ങിവന്നു.
ശം കരോതി ഇതി ശങ്കര:
ശം = ജ്ഞാനം. ജ്ഞാനം നല്‍കുന്ന ആചാര്യന്‍ ശങ്കരന്‍ തന്നെ.
'ശം' എന്നാല്‍ സുഖം, ശാന്തി, ആനന്ദം. 'ജ്ഞാനം' കൊണ്ട്മാത്രം കിട്ടാവുന്നതാണത്.
ഇന്ദ്രിയവിഷയങ്ങളില്‍ വൈരാഗ്യം വരണമെങ്കില്‍ ഭക്തിയുണ്ടാകണം.
ഭാഗവല്‍ക്കഥ, ഭാഗവതകഥ, മഹാപുരുഷന്മാരുടെ സാധനാചരിത്രശ്രവണം എന്നിവയൊക്കെ ഭക്തിയുണ്ടാക്കാന്‍ സഹായിയ്ക്കുന്നു.
ആചാര്യന്‍ മഹാജ്ഞാനിയും, ഭാഗവതനും, മഹാപുരുഷനും, ഭഗവാനും എല്ലാമെല്ലാമാണ്.
ശാന്തിയുടെ ശീതള തീര്‍ത്ഥത്തില്‍, ശങ്കരസരിത് ആയ ഈ ഗംഗയില്‍, നമുക്ക് സ്നാനം ചെയ്യാം. അത് നമ്മുടെചിത്തം ശുദ്ധിയുള്ളതാക്കിത്തീര്‍ക്കട്ടെ!
'ശങ്കര ദേശിക മേ ശരണം'
To get the book contact. 04712479457 or 9847036434 or 9446021383

Thursday, April 06, 2017

പഞ്ചഭൂതങ്ങൾ



പഞ്ചഭൂതങ്ങൾ

  പ്രപഞ്ചം നിലനിൽക്കുന്നത് പഞ്ചഭൂതങ്ങളിൽ ആണ് .ഈ പഞ്ചഭുതങ്ങളുടെ അധിപതി ഭവൻ ശിവനാകുന്നു .
 പഞ്ചഭൂതങ്ങൾ
1. ഭുമി 2. ജലം 3. അഗ്നി 4.വായൂ
 5. ആകാശം എന്നിവ ആകുന്നു.

 പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളിലും ഈ അഞ്ചു എലമെന്റസ് ഉണ്ടായിരിക്കും.

 മനുഷ്യ ശരീരവും പഞ്ചഭുത നിർമ്മിതമാണ് ഇതിൽ ഏതെങ്കിലും  കുറവ് അനുഭവപെട്ടാൽ അവിടെ അസന്തുലനാവസ്ഥ ഉണ്ടാകുന്നു .

 ഭാരതത്തിലെ ഋഷിമാർ തപശക്തിയുടെ ഫലമായി ഇത് മുൻപേ കണ്ടെത്തിയിരുന്നു. ഇത് പരിഹരിക്കാൻ ആയിരം വർഷങ്ങൾക്ക് മുൻപേ ക്ഷേത്രങ്ങൾ പണിതു .

തെക്കെ ഭാരതത്തിൽ അന്ധ്രാപ്രദേശിൽ ഒരു ക്ഷേത്രവും തമിഴ്നാട്ടിൽ നാല് ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.
1.
കാഞ്ചീപുരത്തെ എകം ബരേശ്വർ ക്ഷേത്രം ഭൂമിയെ പ്രതിനിധീകരിക്കുന്നു.
2.
 തിരുവണ്ണായ് കാവിലെ ജംബുകേശ്വര ക്ഷേത്രം ജലത്തെ പ്രതിനിധീകരിക്കുന്നു.
3. തിരുവണ്ണാമലയിലെ അണ്ണാമല യ്യർ അഗ്നിയെ പ്രതിനിധീകരിക്കുന്നു
4.
കാളഹസതിയിലെ ശ്രീ കാളഹസ്തി ക്ഷേത്രം വായുവിനെ പ്രതിനിധീകരിക്കൂ ന്നു.
5.
ചിതംബരത്തെ നടരാജ ക്ഷേത്രം ആകാശത്തെ പ്രതിനിധീകരിക്കുന്നു.

നടരാജ ക്ഷേത്രവും എംബരേശ്വര ക്ഷേത്രവും ശ്രീ കാളഹസ്തിയും 1000 വർഷങ്ങൾക്ക് മുൻപ് നിർമ്മിക്കപെട്ടതാണ് ഇവ മൂന്നും സാറ്റലൈറ്റ് മാപ്പ് പ്രകാരം ഒരേ നേർരേഖയിലാണ് നിർമ്മിക്കപ്പെട്ടത് . (79 Digree 41 minite Est longtitude.)

പഞ്ചഭുതങ്ങളുടെ കുറവുകളെ ക്ഷേത്രങ്ങളിലെ ഭഗവൽപ്രസാദങ്ങൾ കഴിച്ചാൽ ശരിയാകുന്നു .

ഇത് കൂടാതെ ഒരു മാർഗ്ഗവും കൂടെ നമുക്ക് ഉണ്ട് . ഭാരത വംശത്തിൽ പിറന്ന ഗോക്കളും പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്നു.

 ചാണകം ഭൂമിയേയും പാൽ ജലത്തേയും
നെയ്യ് അഗ്നിയേയും
വായൂ മൂത്രത്തേയും മോര് ആകാശവും ആകുന്നു.

 ഋഷികൾക്ക് നേരത്തേ ഇത് അറിയാവുന്നത് കൊണ്ട് ഗോവിനെ പൂജിക്കണം എന്ന് നമ്മെ പഠിപ്പിച്ചത്

മനുഷ്യന് രോഗങ്ങളില്ലാതെ പൂർണ്ണ ആരോഗ്യത്തോടെ ഇരിക്കണമെങ്കിൽ ഗോവിനെ വളർത്തുകയും അതിന്റെ ഗവ്യങ്ങൾ കഴിക്കുകയും  വേണം.Hindusamskaram