Sunday, May 05, 2019

അംഭോജസംഭവനുമന്‍പോടു നീന്തി ബത!
വന്‍മോഹവാരിധിയിലെന്നേടമോര്‍ത്തു മമ
വന്‍പേടിപാരമിവനന്‍പോടതായ്‌വതിനു 
മുമ്പേതൊഴാമടികള്‍ നാരായണായ നമ:
ഭഗവാന്റെ നാഭീകമലത്തില്‍ നിന്നുണ്ടായ ബ്രഹ്മാവിനു പോലും വലിയമോഹസമുദ്രത്തില്‍ കിടന്നുഴന്ന് നീന്തി സ്ഥലകാലങ്ങളറിയാതെ ഭയപ്പെട്ട് മുങ്ങിയും പൊങ്ങിയും വലയേണ്ടി വന്നിട്ടുണ്ട്. ബ്രഹ്മാവിന്റെ ഇരിപ്പിടമായ താമരപ്പൂ മനസ്സിന്റെ പ്രതീകമാണ്. ഭഗവല്‍കാരുണ്യം ഒന്നുകൊണ്ടുമാത്രമാണ്
ബ്രഹ്മാവിന് മായാമോഹവലയത്തില്‍ നിന്ന് മോചനം സിദ്ധിച്ചത്. അതോര്‍ക്കുമ്പോള്‍ എനിക്ക് വല്ലാത്ത ഭയം തോന്നുന്നു. ആ മായാമോഹം എന്റെ മനസ്സിനേയും ബാധിക്കാതിരിക്കാന്‍ അങ്ങയുടെ തൃപ്പാദങ്ങളെ ഞാനിതാ ഭക്തിപൂര്‍വം സ്മരിക്കുന്നു.
മക്കളേ, ഈശ്വരമാഹാത്മ്യം വര്‍ണിക്കുന്ന സ്തുതികളും കീര്‍ത്തനങ്ങളും ആലപി
ക്കുക എന്നത് ഭക്തിമാര്‍ഗ്ഗത്തിലെ ഒരു പ്രധാന സാധനയാണല്ലോ. ഇതിനര്‍ത്ഥം, ഭഗവാന്‍ സ്തുതിക്കു വശംവദനാകുന്നു എന്നല്ലേ,  എന്നു ചിലര്‍ ചോദിക്കാറുണ്ട്. ഭഗവാന്‍ സ്തുതിയില്‍ മയങ്ങുന്ന ആളല്ല. അവിടുന്നു സമചിത്തനാണ്. സ്തുതിയും നിന്ദയും അവിടുത്തേയ്ക്ക് ഒരുപോലെയാണ്. ചെളി വാരിയെറിയുന്നവരേയും അനുഗ്രഹിക്കുന്ന സ്വഭാവമാണ്് അവിടുത്തേയ്ക്കുള്ളത്. അതാണു സമചിത്തത. 
പുരാണങ്ങളില്‍ ദേവന്മാരുടെ സ്തുതികേട്ട് ഭഗവാന്‍ പ്രസന്നനായി എന്നൊക്കെ വര്‍ണിച്ചിട്ടുണ്ട് എന്നതു ശരിതന്നെ. പക്ഷെ, അതിന്റെ താല്പര്യം ഭഗവാന്‍ സ്തുതി ആഗ്രഹിക്കുന്നു എന്നല്ല. ദേവന്മാരുടെ അഹങ്കാരത്തിന്റെയും അശ്രദ്ധയുടെയും ഫലമായി ആപത്തു വന്നുചേര്‍ന്നപ്പോള്‍, അവര്‍ വൈകുണ്ഠത്തിലെത്തി മഹാവിഷ്ണുവിനെ ശരണം പ്രാപിച്ചു. ദേവന്മാര്‍ അല്പമൊന്നു വിഷമിക്കുന്നതിനു വേണ്ടി അവര്‍ എത്തി കുറെ സമയം കഴിഞ്ഞിട്ടും ഭഗവാന്‍ കണ്ണു തുറന്നില്ല. അവര്‍ പലവട്ടം വിളിച്ചിട്ടും ഭഗവാന്‍ അറിഞ്ഞ ഭാവം കാണിച്ചില്ല. അവസാനം അവര്‍ ഹൃദയംനൊന്തു പ്രാര്‍ത്ഥിച്ചു. അപ്പോള്‍ മാത്രമാണ് ഭഗവാന്‍ കണ്ണു തുറന്നത്. ഉള്ളുരുകിയുള്ള പ്രാര്‍ത്ഥനയുടെ ഫലമായി ദേവന്മാര്‍ക്ക് ഭഗവാന്റെ രൂപം ഉള്ളിലും പുറത്തും ദര്‍ശിക്കുവാന്‍ കഴിഞ്ഞു. ഭക്തരുടെ നിഷ്‌ക്കളങ്കമായ മനസ്സുകണ്ടാണു ഭഗവാന്‍ പ്രസന്നനായത്.  അല്ലാതെ ആ സ്തുതികള്‍ കാരണം ഭഗവാന്‍ പ്രീതനായതല്ല. കാര്യസാദ്ധ്യത്തിനുവേണ്ടി മാത്രമുള്ള സ്തുതികൊണ്ടു ഭഗവാനെ പ്രീതിപ്പെടുത്താന്‍ കഴിയില്ല.
ഈശ്വരനെ വെറുതെ സ്തുതിക്കുന്നവരെക്കാള്‍ ആ തത്വം അറിഞ്ഞു ധര്‍മ്മാനുസൃതം ജീവിക്കുന്നവരാണ് ഈശ്വരകൃപയ്ക്ക് അര്‍ഹരാകുന്നത്. അവര്‍ക്കേ ജീവിതത്തില്‍ നേട്ടമുള്ളൂ. ഒരു മുതലാളിക്കു രണ്ടു സേവകരുണ്ടായിരുന്നു. ഒരാള്‍ 'മുതലാളി, മുതലാളി' എന്നു വിളിച്ചുകൊണ്ട് എപ്പോഴും പിറകെ നടക്കും. എപ്പോഴും മുതലാളിയുടെ ഗുണഗണങ്ങള്‍ വാഴ്ത്തും. പക്ഷേ യാതൊരു ജോലിയും ചെയ്യില്ല. എന്നാല്‍ രണ്ടാമനാകട്ടെ, മുതലാളിയുടെ സമീപത്തേയ്ക്കു വരാറേയില്ല. മുതലാളി ഏല്പിച്ച ജോലികള്‍ ചെയ്തുതീര്‍ക്കുന്നതിലാണു ശ്രദ്ധ മുഴുവന്‍. ഊണും ഉറക്കവും ഉപേക്ഷിച്ചു മുതലാളിക്കുവേണ്ടി ജോലിചെയ്യും. മുതലാളിക്ക് ആരോടായിരിക്കും സ്‌നേഹം? രണ്ടാമനോടായിരിക്കും. 'ഈശ്വരാ, ഈശ്വരാ' എന്നു വിളിച്ചുകൊണ്ടിരിക്കുന്നതിനെക്കാള്‍, ധര്‍മ്മം അനുസരിച്ചു ജീവിക്കുന്നവര്‍ക്കാണു ഈശ്വരകൃപ ലഭിക്കുന്നത്. തപസ്സും നിഷ്‌കാമസേവനവും ചെയ്യുന്നവരോടാണ് ഈശ്വരനു കൂടുതല്‍ പ്രീതി. ഇതിനര്‍ത്ഥം ഈശ്വരനെ സ്തുതിക്കേണ്ട എന്നല്ല. ധര്‍മ്മാനുസൃതം ജീവിച്ചുകൊണ്ട് ഈശ്വരനെ വിളിച്ചാലേ ഫലമുള്ളൂ. അല്ലെങ്കില്‍ പ്രാര്‍ത്ഥനയുടെ ഫലമായി നമ്മളിലുണ്ടാകുന്ന നല്ല സംസ്‌കാരത്തെ, നമ്മുടെ തെറ്റായ കര്‍മ്മങ്ങള്‍ നശിപ്പിച്ചുകളയും. ഒരു വശത്തു പഞ്ചസാര സൃഷ്ടിച്ച്, മറുവശത്ത് ഉറുമ്പുകളെയും സൃഷ്ടിക്കുന്നതുപോലെയാണിത്. പഞ്ചസാര മുഴുവന്‍ ഉറുമ്പുകള്‍ തിന്നുതീര്‍ക്കും.
ബസ്തുതിയുടെയും പ്രാര്‍ഥനയുടെയും ലക്ഷ്യം നാലു കൈയും കിരീടവുമായി ആകാശത്തിനപ്പുറം സ്വര്‍ഗ്ഗത്തിലിരിക്കുന്ന ഏതെങ്കിലും ഈശ്വരനെ പ്രീതിപ്പെടുത്തുക എന്നുള്ളതല്ല. എല്ലായിടവും നിറഞ്ഞുനില്ക്കുന്ന ഈശ്വരന്‍ നമ്മുടെ ഹൃദയത്തിലും വസിക്കുന്നു. ആ അവബോധത്തിലേക്ക്  നമ്മെ ഉണര്‍ത്തുവാനുള്ള ഒരു ഉപാധിയാണു സ്തുതിയും പ്രാര്‍ത്ഥനയും. സ്‌തോത്രങ്ങളെല്ലാം തന്നെ ഈശ്വരസ്വരൂപത്തെയും മാഹാത്മ്യത്തെയും വര്‍ണ്ണിക്കുന്നവയാണ്. സ്‌നേഹം, കാരുണ്യം, ക്ഷമ തുടങ്ങിയ സദ്ഗുണങ്ങളുടെ മൂര്‍ത്തിയാണ് ഈശ്വരന്‍. സ്‌തോത്രങ്ങള്‍ ഏകാഗ്രതയോടെ ഭക്തിപൂര്‍വ്വം ചൊല്ലുമ്പോള്‍  സ്‌നേഹം, ക്ഷമ, കാരുണ്യം തുടങ്ങിയ അവിടുത്തെ കല്ല്യാണഗുണങ്ങള്‍ നമ്മളിലും ഉണരും. ഭഗവാനെ സ്തുതിക്കുന്നതിലൂടെ നമ്മളറിയാതെ തന്നെ നമ്മള്‍ വിശാലതയിലേയ്ക്കുയരുന്നു. നമ്മുടെ മനസ്സ് ഈച്ചയുടെ സംസ്‌കാരത്തില്‍നിന്നും ഈശ്വരീയമായ സംസ്‌കാരത്തിലേയ്ക്ക് ഉയരുന്നു.  
അഴുക്കു വസ്തുക്കളില്‍ പോയിരിക്കാനാണല്ലോ ഈച്ചയ്ക്കിഷ്ടം. അതുപോലെ പൊതുവേ മനുഷ്യമനസ്സിന് രാഗദ്വേഷങ്ങളിലും മറ്റുള്ളവരുടെ കുറവുകള്‍ കാണുന്നതിലും ഒക്കെയാണ് താല്പര്യം. അങ്ങനെയുള്ള മനസ്സിനെ ഈശ്വര സ്മരണയിലും ഉദാത്തമായ ചിന്തകളിലും നി
ര്‍ത്തുവാന്‍ ശ്രമിക്കണം. അങ്ങനെയായാല്‍ ക്രമേണ ആ നല്ല സംസ്‌കാരം നമ്മളില്‍ വളരും, മനസ്സ് ശുദ്ധമായിത്തീരും. അപ്പോള്‍ സ്വാഭാവികമായിത്തന്നെ ഈശ്വരഭക്തി മനസ്സില്‍ നിറയും. അതാണു യഥാര്‍ത്ഥ സത്സംഗം.
 amma
പഠിതാവ് പാഠ്യവിഷയങ്ങളില്‍ സംശയങ്ങള്‍ ചോദിക്കുന്നത് അവര്‍ക്ക് അതിലുള്ള താല്‍പ്പര്യത്തിന്റെ ഭാഗമാണ്. പ്രകൃതി സ്വഭാവമായ സത്വാദിഗുണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ജീവാത്മാവിന് മോക്ഷം അസാധ്യമെന്നതാണ് ദേവഹൂതിയമ്മയുടെ പ്രധാന സംശയം.
ആ ചോദ്യത്തിന് കപിലാചാര്യര്‍ക്ക് വ്യക്തമായ മറുപടിയുണ്ട്. വിറകു കത്തിത്തീരുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? കത്തിക്കഴിഞ്ഞാല്‍ പിന്നെ വിറകോ അഗ്നിയോ അവശേഷിക്കുന്നുണ്ടോ. തീപ്പൊരി പോലും അവശേഷിക്കാത്തവിധത്തില്‍ വിറകില്ലാതായിത്തീരുന്നു.
ജ്ഞാനേന ദൃഷ്ടതത്ത്വേന
വൈരാഗ്യേണ ബലീയസാ
തപോയുക്തേന യോഗേന
തീസ്രണാത്മ സമാധിനാ
എന്നിലുള്ള ഭക്തി തീവ്രമാകുന്നതോടെ ക്രമേണ വിഷയവുമായുള്ള ബന്ധം ഇല്ലാതാകുന്നു. ഭക്തി വര്‍ധിക്കുമ്പോള്‍ വിഷയങ്ങളില്‍ വൈരാഗ്യം ഉണരുന്നു. അതോടെ സത്വാദിഗുണങ്ങളോട് ചിത്തത്തിന് യാതൊരു ബന്ധവുമില്ലാതായിത്തീരുന്നു. ചെയ്യുന്ന കര്‍മങ്ങളെല്ലാം ഭഗവാനില്‍ അര്‍പ്പിതമാകുന്നതോടെ അതിലെ കര്‍തൃത്വബുദ്ധിയില്ലാതാകും. അഹങ്കാരം ഒഴിവാകും. ഞാന്‍ ചെയ്യുന്നു എന്ന ചിന്തയില്ലാതാകും. പിന്നെ ചെയ്യുന്ന കര്‍മങ്ങളെല്ലാം വറുത്ത വിത്തുകളുടെ സ്വഭാവത്തിലായിരിക്കും. വറുത്ത വിത്തുകള്‍ വീണ്ടും മുളയ്ക്കുന്നില്ലല്ലോ. അതിനാ
ല്‍ അതിന്റെ വാസനാബീജം പോലും ഇല്ലാതായിത്തീരുന്നു. 
പ്രകൃതി സ്വഭാവമായ സത്വാദിഗുണങ്ങള്‍ ഒന്നുംതന്നെ ആ ജീവാത്മാവിനെ ബന്ധിക്കുന്നില്ല. ജ്ഞാനം കൊണ്ട് ഭക്തിയും വിഷയവൈരാഗ്യവും സമ്പ്രാപ്യമാകുന്നതോടെ കര്‍മബന്ധങ്ങളോ ബന്ധനങ്ങളോ ഇല്ലാത്തവിധം ജീവാത്മാവ് സ്വതന്ത്രമായിത്തീരുന്നു. ആ ജീവാത്മാവിന് താന്‍ തന്നെ പരമാത്മാവ് എന്ന ജ്ഞാനമുള്ളതിനാല്‍ സ്വയം പ്രകാശവാനായി പരമാത്മാവില്‍ ലയിക്കാനും അതിലൂടെയുള്ള പരമാനന്ദാനുഭൂതി കൈവരിക്കാനുമാകുന്നു. ഇതുതന്നെയാണ് മോക്ഷം എന്നുപറയുന്ന അവസ്ഥ.
അന്തഃകരണത്തിന് കര്‍മവാസനകളൊന്നും അവശേഷിക്കുന്നില്ലാ എന്നതിനാല്‍ ബന്ധനമോ ഗുണബന്ധമോ ബാധിക്കുന്നില്ല. ഈ സമയത്ത് ഉണ്ടാകുന്ന, അല്ലെങ്കില്‍ ഉണ്ടായേക്കാവുന്ന സിദ്ധികളില്‍ അഹങ്കാരം ജനിക്കരുതെന്നു മാത്രം..janmabhimi
ശ്രീമദ് ഭാഗവതം 142

അത് കൊണ്ട് പ്രഹ്ലാദൻ പറഞ്ഞു. 

അച്ഛാ, അസദ്ഗ്രഹത്തിനെ വിടണം. 

ഹിത്വാ സദാ സമുദ്വിഗ്നധിയാമസദ്ഗ്രഹാത് 

അസത്തിനെ പിടിച്ചിട്ടുള്ളതുകൊണ്ടാണ് നമുക്ക് സമുദ്വേഗം. ഉദ്വേഗം എന്നാൽ agitation.  എപ്പോഴും പട പട പടാ ഒരു പേടി.  ന്താ ഈ പേടിയ്ക്ക് കാരണം? ഈ ശരീരം ഞാനാണെന്നുള്ള ഭാവം ആണ്. ഈ ശരീരത്തിനെ സുഖിപ്പിക്കലാണ് ലക്ഷ്യം എന്നൊരു ഭാവം. ആഗ്രഹങ്ങളൊക്കെ നിത്യം ആണെന്നുള്ള ഭാവം. ഇതൊന്നും ഇല്ലെങ്കിൽ എനിക്ക് ജീവിക്കാൻ പറ്റില്ല്യ എന്നൊരു ഭയം. രാഗഭയക്രോധം. വസ്തുക്കളോട് attachment. ഇത് നമുക്ക് കിട്ടാതെ വരോ അഥവാ കിട്ടിയത് പോവോ എന്നൊരു പേടി. അതിനെ ആര് എടുക്കാൻ നില്ക്കണോ അവരോട് കോപം.

അസത്ത് വസ്തുക്കൾ ഉണ്മയാണെന്ന് ധരിച്ചതാണ് ഇതിനൊക്കെ കാരണം. അതിന് 
കാരണം എന്താ?

 അന്ധകൂപം ഗൃഹം. 
പ്രഹ്ലാദൻ പറയാണ് അച്ഛാ ഇത് പൊട്ടക്കിണറാണ് ഈ വീട്(ശരീരം). 

എന്താ ഈ പൊട്ടക്കിണറ്? പൊട്ടക്കിണറ്റിലെ തവള. ആ തവള ആ കിണറ്റിൽ ജനിച്ചു വളർന്ന് പരമ്പരയായി ആ കിണറ്റിലാണ് വസിക്കുന്നത്. ഒരു ദിനം പുറം ലോകത്തിൽ നിന്ന് ഒരു തവള കിണറ്റിലേയ്ക്ക് വന്നു. ഈ തവളയോട് കിണറ്റിലെ തവള  ചോദിച്ചു 

"എവിടുന്നാ വരണത്?" 
"സമുദ്രത്തിൽ നിന്ന്."

" സമുദ്രം എങ്ങനെ ണ്ടാവും?" 
"ധാരാളം ജലം."
 അപ്പോ ഈ പൊട്ടക്കിണറ്റിലെ തവള കൈകാണിച്ച്  ചോദിച്ചു.
"ഇത്ര ണ്ടാവോ ജലം" 
"യ്യോ അതിനോടൊന്നും ഉപമിക്കാൻ പറ്റില്ല്യ" "ഇത്ര ണ്ടാവോ" 
"അങ്ങനെ ഒന്നും പറയാനൊക്കില്ല്യ" 
"ഇത്ര ണ്ടാവോ"
 അവസാനം ഈ കിണറ്റിന്റെ പകുതി,
 മുഴുവൻ കിണറിന്റെ അത്ര വെള്ളം ണ്ടാവില്ല്യ    എന്നാണ് തവളയുടെ വാദം. 
അപ്പോ ആ സമുദ്രത്തിലെ തവള പറഞ്ഞു .
"ആ ആകാശം നോക്കൂ, എത്ര അനന്തമായ ആകാശം. ഇത്രയും ണ്ട് വെള്ളം."
അപ്പോ കിണറ്റിലെ തവള പറയാണ്. 
"ആകാശം തന്നെ എന്റെ കിണറ്റിന്റെ വട്ടക്കെട്ടിന്റെ ഉള്ളിലാണല്ലോ."

ഈ തവള ചോട്ടിൽ നിന്ന് നോക്കുമ്പോ, ഈ കിണറ്റിന്റെ  വട്ടക്കെട്ടിന്റെ ഉള്ളിലാണേ ആകാശം കാണണതേ. അതേപോലെ അനന്തമായ 'വസ്തു' ഈ ശരീരമാകുന്ന പൊട്ടക്കിണറ്റിന്റെ വട്ടക്കെട്ടിന്റെ ഉള്ളിലാണ് നമുക്കിപ്പോ കാണണത്. നമ്മുടെ ഉള്ളിലേക്ക് നമ്മൾ നോക്കി ക്കൊണ്ടിരിക്കണു. കുറച്ച് കഴിയുമ്പോ ഉള്ളില് പോയി നോക്കുമ്പോ മനസ്സിലാകും അതിലാണ് ഈ കിണറാകുന്ന ഈ ശരീരം നില്ക്കണത്.

അപ്പോ  ഈ സമുദ്ര തവള,  ഈ കൂപമണ്ഡൂകത്തിന്റെ കൈ പിടിച്ച് മൂന്ന് വട്ടക്കെട്ടുകൾ കയറ്റി മുകളിൽ പാരപ്പറ്റിലേയ്ക്ക് കൊണ്ട് പോയി. *ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്ന് മൂന്നു വട്ടക്കെട്ട്. Parapet wall എന്ന അനന്തചിദാകാശം.* അത്രയും പോകണമെങ്കിൽ ഈ മൂന്നു വട്ടക്കെട്ടും കടക്കണമല്ലോ. 

ഹിത്വാ  ആത്മപാതം ഗൃഹം അന്ധകൂപം 
വനം  ഗതോയദ്ധരിം അശ്രയേത 

അച്ഛാ കാട്ടിലെവിടെയെങ്കിലുമൊക്കെ ചെന്ന് ഹരിയെ ഭജിക്കൂ. ഹരി ഭജനം ചെയ്യൂ ഭഗവദ് ഭജനം ചെയ്യൂ. ഇങ്ങനെ പ്രഹ്ലാദൻ കുറച്ച് അച്ഛന് പറഞ്ഞു കൊടുത്തു 

ഹിരണ്യകശിപു സംശയത്തോട് ഒന്ന് നോക്കി. ഇവനെ ആരാ ഇതൊക്കെ പഠിപ്പിച്ചത്?  ഞാൻ വളരെ strict ആയിട്ട് ഒരു syllabus ണ്ടാക്കി കൊടുത്തതാ. അതിൽ എവിടെയോ ഒരു  interpolation. എന്തൊക്കെയോ extra  കടത്തിയിരിക്കണു.  ശണ്ഡാമർക്കന്മാരെ വിളിച്ചു. 
ശ്രീനൊച്ചൂർജി 
 *തുടരും. ..*
lakshmi Prasad
നീ ഈ ലോകം സത്യമാണ് എന്നു ശഠിക്കുന്നതുകൊണ്ടാണ് വേദാന്തികൾ സത്യമല്ല എന്നു പറയുന്നത്''
- രമണ മഹർഷി
വേദാന്തത്തിന് ഒരൊറ്റ ലക്ഷ്യമേയുള്ളൂ; നിത്യസത്യവും അചലവും പരിണാമമില്ലാത്തതുമായ വസ്തുവിനെ അവനവനിലെ അനുഭൂതിയായിട്ട് പ്രകാശിപ്പിക്കുക. അതിനുവേണ്ടി ലോകർ ഉണ്ടെന്നു ശഠിക്കുന്ന, സത്യവസ്തുവെ മറച്ചുപിടിച്ചിരിക്കുന്ന ലോകമെന്ന വെറും പുറംതോടിനെ പൊട്ടിച്ചു വലിച്ചെറിഞ്ഞ് കാണിക്കേണ്ടിയിരിക്കുന്നു.
എങ്ങനെയാ പൊട്ടിക്കുക എന്നുവച്ചാൽ അത് ഉണ്മ(ഉള്ളത്) അല്ലെന്നു തെളിയിക്കണം, അതെങ്ങനെയെന്നു വച്ചാൽ അതിനെ വിശകലനം (അന്വേഷണം) ചെയ്യണം. തലനാരിഴ കീറി പരിശോധിച്ചുകഴിയുമ്പോൾ അതിന്റെ കള്ളത്തരം (ഉണ്മയല്ലെന്ന തിരിച്ചറിവ്) ബോധ്യപ്പെടും. അത് ഉണ്മയല്ലെന്നു തിരിച്ചറിഞ്ഞുകഴിയുമ്പോൾ ഉള്ളതിനെ അന്വേഷിക്കും. കാരണം, തള്ളിക്കളയാൻപറ്റാത്ത എന്തോ ഒന്ന് അപ്പോഴും ബാക്കി നിലനിൽക്കുന്നു. അപ്പൊ അന്വേഷണം അന്വേഷകനിൽ ചെന്നു നിൽക്കും. പിന്നെ അന്വേഷകനെയും തലനാരിഴ കീറി വിശകലനം ചെയ്യും. 'ഞാൻ ആരാണ്?', 'എന്റെ സ്വരൂപം എന്താണ്?'. ആദ്യം ഞാൻ ഈ ശരീരത്തെ വിശകലനം ചെയ്യും, അതിന് പരിണാമമുണ്ടെന്നു ബോധ്യപ്പെടും, അപ്പഴും ഞാൻ ബാക്കിനിൽക്കും. പിന്നെ ഞാൻ മനസ്സാണോ എന്നന്വേഷിക്കും. അതും സമയാസമയങ്ങളിൽ മാറിക്കൊണ്ടിരിക്കണു എന്നു ബോധ്യപ്പെടും. അപ്പഴും അതിന്റെ ചലനങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന ഒരാൾ അവിടുണ്ടെന്നു ബോധ്യപ്പെടും. അപ്പൊ മനസ്സും ഞാൻ അല്ല. പിന്നെ ബുദ്ധിയെ വിശകലനം ചെയ്യും, അതും ഞാനല്ലെന്നു ബോധ്യപ്പെടും. പിന്നെ ഇന്ദ്രിയങ്ങളാണോ ഞാൻ എന്നന്വേഷിക്കും, അതുമല്ലെന്നു ബോധ്യപ്പെടും. പിന്നെ ഞാനെന്ന പ്രത്യേക വ്യക്തിത്വത്തെ (അഹങ്കാരം) വിശകലനം ചെയ്യും. അതിന്റെ ഭാവമാറ്റങ്ങളെയൊക്കെ കണ്ടുകൊണ്ട് അപ്പഴും ഞാൻ മാത്രം ബാക്കിനിൽക്കും. പിന്നെ ഞാനിനെ തിരഞ്ഞ് സകല പ്രാപഞ്ചികവസ്തുക്കളിലേക്കും (പഞ്ചഭൂതങ്ങൾ, സൂര്യചന്ദ്രാദികൾ അടക്കമുള്ളത്) എന്റെ ആന്വേഷണം കടന്നുചെല്ലും. ഇവയൊന്നും ഞാനല്ലെന്നു ബോധ്യപ്പെടും.
അങ്ങനെ അന്വേഷിച്ചതൊന്നും ഞാനല്ല ഏന്നു ബോധ്യപ്പെടുന്നു. എന്നിട്ടും ഞാൻ അവശേഷിക്കും.
ഇങ്ങനെ, എല്ലാറ്റിലും അന്വേഷിച്ചുചെന്നിട്ടും അവയിൽ കാണാൻ പറ്റാത്തതായ, എന്നിട്ടും അവശേഷിക്കുന്ന ഒരുണ്മ ബാക്കിനിൽക്കുന്നു. ആ ഉണ്മയാണു 'ഞാൻ'. ഒന്നുമില്ലാത്തപ്പഴും എല്ലാറ്റിനോടും ചേർന്നിരിക്കുമ്പോഴും ബാക്കിയാവുന്ന 'ശേഷൻ' ആണു ഞാൻ. അതിനു പ്രകൃതിയുമായി പ്രത്യേകിച്ചു സംബന്ധമൊന്നുമില്ല, അത് എല്ലാറ്റിൽനിന്നും വേറിട്ട ഒരു സ്വതന്ത്ര വസ്തു. അതിനൊരിക്കലും ച്യുതി സംഭവിക്കുന്നില്ല, അതിന് യാതൊരു വിധ പരിണാമവുമില്ല.
സർവം നിറഞ്ഞുനിൽക്കുന്നതും നിത്യശുദ്ധബുദ്ധമുക്ത സ്വഭാവരൂപവുമായ ഞാനിനെ കണ്ടെത്തുന്നതുവരെ അന്വേഷണം തുടരുക. അതിലെത്തിക്കഴിഞ്ഞാൽ പിന്നെ യാത്രയില്ല, അവിടെ അന്വേഷിക്കുന്ന മനസ്സ് (വ്യക്തി) നിശ്ചലമാകും, അപ്പഴും 'അതു'മാത്രം ബാക്കിനിൽക്കും.
പ്രണാമം!.
sudha bharat
പുഞ്ചിരി.
ജീവിതത്തിലെ പ്രതിസന്ധികളെ പുഞ്ചിരിയോടെ അഭിമുഖീകരിക്കാന്‍ നമുക്ക് കഴിയണം. പുഞ്ചിരി ആത്മാവിന്റെ സംഗീതമാണ്. ചിരിച്ചാലും കരഞ്ഞാലും ജീവിതം മുന്നോട്ടുപോയ്ക്കൊണ്ടിരിക്കും..നാം ജീവിച്ചിരിപ്പുണ്ടെന്നതിന്റെ കൊട്ടിഘോഷമാണ് പുഞ്ചിരി. വീര്‍പ്പിച്ച മുഖമേന്തി നടക്കുന്നവര്‍ മാറാല കെട്ടിക്കിടക്കുന്ന ദുര്‍ഗന്ധപ്പുരകള്‍ക്ക് തുല്യമാണ്. അങ്ങോട്ടടുക്കാന്‍ പോലും ആരും താല്‍പര്യപ്പെടുകയില്ല.
പുഞ്ചിരി. ചെറുചിരി, സന്തോഷം മൂലം മുഖത്തിനുണ്ടാകുന്ന വികാസം, പുഞ്ചിരി. ഒരായിരം താരകമുദിച്ച പോലെ. നിന്‍ ചുണ്ടില്‍ വിരിഞ്ഞൊരാ പുഞ്ചിരി. ചുട്ടു പൊള്ളുന്ന മരുഭൂവില്‍ പെയ്തിറങ്ങിയ ചെറു മഴ പോലെ. എന്‍ ഹൃദയത്തെ ആര്‍ദ്രമാക്കുന്നു. അവിടെ പൂക്കള്‍ വിരിയുന്നു.....കാലങ്ങളെ മാത്രകളാക്കി, ചന്ദ്രികാജ്യോതിയുടെ ഒരായിരം ദിനങ്ങള്‍ കവര്‍ന്നെടുത്ത് നീ വരും, ഒരു പൂവാടിയുടെ പുഞ്ചിരി നിന്നില്‍ ... നിന്നെ ഉണര്‍ത്തുന്ന ഈ നിമിഷങ്ങളില്‍ കവിതയുടെ ഗന്ധമുണ്ടെങ്കിലത് ഓര്‍മകളുടെ തംബുരുവില്‍ മധുരമാം.,
പുഞ്ചിരി. അയാൾ ആരാണെന്നറിയില്ല മുൻപ് കണ്ടിട്ടുപോലുമില്ല എന്നെ കണ്ടപ്പോൾ പുഞ്ചിരിച്ചു എന്റെ ചുണ്ടുകളും വിടർന്നു കാരണം ഞങ്ങളുടെ ഹൃദയങ്ങൾക്ക് ജീവനുണ്ടായിരുന്നു... - ...പുഞ്ചിരി തൂകുന്ന മുഖ:വുമായി എന്റെ ജീവിത യാത്രയിൽ കൂട്ടായി വന്നവർ ഓരോരോ ജീവിത വേളയിലും താങ്ങായി നിന്നവർ…… എൻ പ്രിയ കൂട്ടുകാർ. പിച്ചവെച്ചോടാൻ പഠിച്ചോരു കാലത്ത് പിഞ്ചിളം കാൽകളാൽ മണ്ണിലൂടോടവെ.
നിറഞ്ഞ ചിരിയുമായി ഒരു മുഖം... ഒരുദിവസത്തിന്റെ സുന്ദരമായ തുടക്കത്തിന് ഈയൊരു വിസ്‌മയക്കാഴ്‌ച മതി. ചിരി മനുഷ്യന്റെ ആയുസ്സു വർധിപ്പിക്കുമെന്നു പഴമക്കാരും പുതുതലമുറയും ആവർത്തിച്ചു   പറയുന്നു. ഉള്ളുതുറന്നുള്ള ചിരികൾ മറ്റുള്ളവരിലേക്കു പടരുന്ന ഒന്നാണ്‌. അവ നല്ലനല്ല ചിന്തകളെ ഉണർത്തുന്നു. നിങ്ങളെയും നിങ്ങളുടെ പുഞ്ചിരി കാണുന്ന മറ്റുള്ളവരെയും നവോന്മേഷഭരിതരാക്കുന്ന ആ വരദാനം എന്തുകൊണ്ട് നന്നായി പ്രയോജനപ്പെടുത്തിക്കൂടാ?. നന്മ നിറഞ്ഞ മനസ്സിന്റെ ഉടമയില്‍ നിന്നേ ഹൃദ്യമായ പുഞ്ചിരിവിടര്‍ന്നുവരൂ. അത് മാന്യതയുടെ ഒരു ശരീര ഭാഷയാണ്. ഒരാളുടെ നന്മ നിറഞ്ഞ മനസ്സിന്റെയും ഹൃദയനൈര്‍മല്യത്തിന്റെയും പ്രതിഫലനം. പ്രസന്നമായ മുഖം തെളിഞ്ഞ ആകാശം ...

ചപ്പാത്തിയാണോ ചോറാണോ കൂടുതല്‍ നല്ലത്?

Sunday 5 May 2019 12:57 pm IST
ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്നവര്‍ എന്നും ഊന്നയിക്കുന്ന ചോദ്യങ്ങളില്‍ ഒന്നാണ് ചോറാണോ ചപ്പാത്തിയാണോ കൂടുതല്‍ ആരോഗ്യകരമെന്ന്? ഇതില്‍ ചിലര്‍ ചോറാണ് മുന്‍പന്തിയിലെന്നും, ചിലര്‍ ചപ്പാത്തിയാണ് കേമനെന്നും മറുപടി നല്‍കും. 
ഇന്ത്യക്കാര്‍ക്ക് ഇരു ഭക്ഷണങ്ങളും ഒരു പോലെ പ്രിയങ്കരമാണ്. എന്നിരുന്നാലgം ഭക്ഷണത്തില്‍ അടങ്ങിയിട്ടുള്ള പോഷകത്തിന്റെ അടിസ്ഥാനത്തില്‍ വേണം ഇത് വിലയിരുത്താന്‍. ചോറില്ലാത്ത ഉച്ചഭക്ഷണം നമുക്കുണ്ടാകില്ല. 
എന്നാല്‍ ശരീര സംരക്ഷണത്തിനും ആരോഗ്യത്തിനുമായി ഇന്ന് ചപ്പാത്തി കൂടുതല്‍ കഴിക്കുന്നവരും നമുക്കിടയില്‍ ഉണ്ട്. സന്തുലിതമായ ഡയറ്റ് ചെയ്യുന്നവര്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ ക്രമീകരിച്ച് കഴിക്കണമെന്നാണ് അടുത്ത് നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. കാര്‍ബോഹൈഡ്രേറ്റുള്ള ഭക്ഷണങ്ങള്‍ അമിത വണ്ണം വരുത്തിവെയ്ക്കുമെന്നുള്ള ഒരു ധാരണയും നമുക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. 
എന്നാല്‍ പോഷകമൂല്യം കണക്കാക്കുമ്പോള്‍ ചോറിലും ചപ്പാത്തിയും അടങ്ങിയിട്ടുള്ള കലോറിയും ഒരേ അളവിലാണ് അടങ്ങിയിരിക്കുന്നത്. 
ഒരു കപ്പിലെ മൂന്നില്‍ ഒരു ഭാഗം ചോറില്‍ 80 കലോറിയാണ് അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതില്‍ 18 ഗ്രാം കാര്‍ബോ ഹൈഡ്രേറ്റും, മൂന്ന് ഗ്രാം പ്രോട്ടീമും, 0.4 ഗ്രാം കൊഴുപ്പും, 2 ഗ്രാം ഫൈബറുമാണ് അടങ്ങിയിട്ടുള്ളത്. 
പെട്ടന്ന് തന്നെ ദഹിക്കുന്ന ഒരു ഭക്ഷണം എന്ന ഗുണവും ചോറിനുണ്ട്. ഇതില്‍ ആവശ്യത്തിന് കാര്‍ബോ ഹൈഡ്രേറ്റ് ഉള്ളതിനാല്‍ ഊര്‍ജ്ജവും പ്രദാനം ചെയ്യുന്നുണ്ട്. കൂടാതെ ചില ഭക്ഷണം വയറിന് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ചോറ് ഇതെല്ലാം ഒവിവാക്കുകയാണ് ചെയ്യുന്നത്. കൂടാതെ രക്ത സമ്മര്‍ദ്ദം ഒരു പരിധി വരെ കുറയ്ക്കാനും ചോറ് സഹായിക്കുന്നുണ്ട്. 
ഇനി ചപ്പാത്തിയെ നോക്കുകയാണെങ്കില്‍ വിറ്റാമിന്‍ ബി, ഇ, കോപ്പര്‍, മഗ്നീഷ്യം, കാല്‍ഷ്യം തുടങ്ങി നിരവധി പോഷകാഹാരങ്ങളാണ് ചപ്പാത്തിയില്‍ അടങ്ങിയിട്ടുള്ളത്. ചപ്പാത്തില്‍ എടുത്ത് പറയേണ്ട ഒരു പ്രത്യേകത ഉള്ളത് ഇരുമ്പിന്റെ അംശങ്ങള്‍ ഉണ്ടെന്നതാണ്. അതാണ് നമ്മുടെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് നിയന്ത്രിക്കുന്നത്. പ്രമേഹം ഉള്ളവര്‍ക്ക് അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരാതിരിക്കാനും ചപ്പാത്തിയില്‍ അടങ്ങിയിട്ടുള്ള പോഷകാഹാരങ്ങള്‍ സഹായിക്കുന്നുണ്ട്.
കൂടാതെ ചപ്പാത്തി കഴിക്കുമ്പോള്‍ ദീര്‍ഘ നോരത്തേയ്ക്ക് നമുക്ക് വിശപ്പില്ലായ്മയും അനുഭവപ്പെടുമെന്നതും ഡയറ്റിന് താല്‍പ്പര്യമുള്ളവരെ ഇതിലേക്ക് അടുപ്പിക്കുന്നുണ്ട്. അതേസമയം സോഡിയം ഒഴിവാക്കിക്കൊണ്ടുള്ള ഡയറ്റാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ചോറാണ് അതിന് നല്ലത്. ചപ്പാത്തിയിലെ സോഡിയത്തിന്റെ അളവ് കൂടുതലാണ്.janmabhumi

Saturday, May 04, 2019

ഏതൊരു വിഷയത്തിൽ നിന്നുള്ള ദുഃഖമായാലും അത് അന്തിമമായി പരിഹരിക്കണമെങ്കിൽ അതിനോടുള്ള താല്പര്യം വെടിയുക എന്നതേ വഴിയുള്ളു. ജീവിതത്തിലെ ഏതു പ്രശ്നവും നമുക്ക് താല്ക്കാലികമായി മാത്രമേ പരിഹരിക്കാൻ സാധിക്കുകയുള്ളു എന്നത് സ്വന്തം ജീവിതം പരിശോധിച്ചാൽ ആർക്കാണ് തിരിച്ചറിയാൻ സാധിക്കാത്തത് ? ജീവിതത്തിലെ സുഖദുഃഖങ്ങൾ മാറിമറിഞ്ഞുകൊണ്ടിരിക്കും. അത് പ്രപഞ്ചനിയതിയാണ്. എന്നെന്നേയ്ക്കുമായ് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും എന്ന പരസ്യവാചകങ്ങളുടെ പുറകേ പോയി കബളിപ്പിക്കപ്പെടുന്നതുപോലെയാണ് നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് നാം അന്തിമപരിഹാരം കർമ്മങ്ങളിൽ തിരഞ്ഞുപോകുന്നത്!
പരിഹരിക്കപ്പെട്ട പ്രശ്നങ്ങൾ വീണ്ടും പഴയപോലെ കാലക്രമത്തിൽ മടങ്ങിവരുകതന്നെ ചെയ്യും എന്ന അറിവോടുകൂടി മാത്രമേ നമുക്ക് ഏതു പ്രശ്നത്തിൻറെയും താല്ക്കാലിക പരിഹാരം തേടാൻ സാധിക്കു. ഒരിക്കൽ കോടികളുടെ ആസ്തി ഉണ്ടായിരുന്നിരിക്കാം. പിന്നെ അതെല്ലാം നഷ്ടപ്പെട്ട് ദരിദ്രജീവിതം നയിച്ചിരിക്കാം. വീണ്ടും ധനം വന്നുചേരാം, വീണ്ടുമത് നഷ്ടപ്പെടാം. ഈ ചാക്രികത മനസ്സിലാകുമ്പോഴാണ് അറിവുണ്ടാകുന്നത്. ആ അറിവിൽ നിന്നാണ് ജീവിതപ്രശ്നങ്ങളുടെ അന്തിമപരിഹാരമായ വിരക്തിയുണ്ടാകുന്നത്. വിരക്തി എന്നത് വിരോധമോ നഷ്ടബോധമോ ദുഃഖമോ അല്ല. സത്യം മനസ്സിലാക്കുമ്പോഴുള്ള ആന്തരികപരിവർത്തനമാണത്. ആരോടെങ്കിലും വിരോധം തോന്നുന്നതോ പിണങ്ങിയിരിക്കുന്നതോ ആരെയെങ്കിലും കുറിച്ച് ദോഷം പറഞ്ഞുകൊണ്ടിരിക്കുന്നതോ വിരോധം കൊണ്ടാണ്, അവിടെ വിരക്തിയില്ല, ആസക്തിയും നഷ്ടബോധവുമാണ് ഉള്ളത്. അത് സ്വാർത്ഥയുടെ അടയാളമാണ്. വിരക്തിയിൽ നിന്ന് ഒരിക്കലും വിരോധം ഉണ്ടാകില്ല, സകലതിനെയും സത്യബോധത്തോടെ സ്വീകരിക്കുകയാണുണ്ടാവുക.
ഓം.
krishnakumar kp
സദാശിവ സമാരംഭാം ശങ്കരാചാര്യ മധ്യമാം 
അസ്മദാചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം 
ശ്രുതി സ്മൃതി പുരാണനാം ആലയം കരുണാലയം 
നമാമി ഭഗവദ് പാദം ശങ്കരം ലോക ശങ്കരം .
ശങ്കരം ശങ്കരാചാര്യം കേശവം ബാദരായണം 
സൂത്ര ഭാഷ്യ ക്രിതൗ വന്ദേ ഭഗവന്തൗ പുന: പുന:
ഈശ്വരോ ഗുരുരത്മേതി മൂർത്തി ഭേദ വിഭാഗിനേ 
വ്യോമവ ദ് വ്യാപ്ത ദേഹായ ദക്ഷിണാ മൂർത്തയെ നമ :
ഓം നമ: പ്രാണവാർ ദ്ധാ യ ശുദ്ധ ജ്ഞാനൈക മൂർത്തയെ 
നിർമ്മലായ പ്രശാന്തായ ദക്ഷിണാമൂർത്ത യെ നമ:
ധര്‍മാചാരപരോഹമിത്യവമതേ-
 രക്ഷോഭിരേകാന്വയൈബ
 ര്‍മഹ്യം ദേവി വിനിന്ദിതാം ദിശമദുര്‍
 ജാതിദ്വിഷശ്ചാമരാഃ
 ദൈവാദിത്യുഭയച്യുതോ വിശരണോ
 രക്ഷ്യോഹമിത്യാദയബ
 സ്ത്വത്പാദപ്രണദൗ ജയന്തി നിരൃതേ-
 രത്യാകുലാഃ പ്രാര്‍ഥനഃ 
ഞാന്‍ സദാചാര നിഷ്ഠയുള്ളവനാകയാല്‍ സ്വവംശജരായ അസുരന്മാരാല്‍ നിന്ദ്യനായി. വര്‍ഗവിദ്വേഷികളായ സുരന്മാരോ എനിക്ക് ശുഭമല്ലാത്ത സ്ഥാനം തന്ന് ദിക്പാലകനാക്കി. ദൗര്‍ഭാഗ്യത്താല്‍ സ്ഥാനമോ സഹായമോ ഇല്ലാത്തവനായി. ഇങ്ങനെയെല്ലാം പറഞ്ഞ് കാല്‍ക്കല്‍ വീണ് കേഴുന്ന നിരൃതി എന്ന ദിക്പാലകന്റെ പ്രാര്‍ഥന ജയിക്കട്ടെ.  
ഐയഞ്ചുമഞ്ചുമുടനയ്യാറുമെട്ടുമുട-
നവ്വണ്ണമെട്ടുമുടനെണ്‍മൂന്നുമേഴുമഥ 
ചൊവ്വോടൊരഞ്ചുമപി രണ്ടൊന്നു തത്ത്വമതില്‍
മേവുന്ന നാഥ ജയ നാരായണായ നമഃ 

 ജീവാത്മാവ് തൊണ്ണൂറ്റി ആറ് തത്ത്വങ്ങളില്‍ നിറഞ്ഞ് സ്ഥിതി ചെയ്യുന്നതായി ഈ ശ്ലോകത്തില്‍ വിവരിക്കുന്നു. ഭൂമി,.ജലം, വായു, ആകാശം ഇങ്ങനെ പഞ്ചഭൂതങ്ങള്‍ അഞ്ച്. മൂക്ക്, നാക്ക്, കണ്ണ്, ത്വക്ക്, ചെവി ഇങ്ങനെ ജ്ഞാനേന്ദ്രിയങ്ങള്‍ അഞ്ച്. ഗന്ധം, രസം, രൂപം, സ്പര്‍ശം, ശബ്ദം ഇങ്ങനെ ഇന്ദ്രിയ വിഷയങ്ങള്‍ അഞ്ച്. വാക്ക്, പാണി, നാദം, പാ
യു, ഉപസ്ഥം ഇങ്ങനെ കര്‍മേന്ദ്രിയങ്ങള്‍ അഞ്ച്. വചനം, പ്രവൃത്തി, യാത്ര, വിസര്‍ജനം, ആനന്ദം എന്നിങ്ങനെ അവയുടെ വിഷയങ്ങള്‍ അഞ്ച്.  പ്രാണന്‍, അപാനനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍ ഇങ്ങനെ പ്രാണങ്ങള്‍ അഞ്ച്. ഇപ്രകാരം അയ്യഞ്ച് മുപ്പത്. നാഗന്‍,കൂര്‍മന്‍, ദേവദത്തന്‍, ധനഞ്ജയന്‍, കൃകലന്‍ ഇങ്ങനെ ഉപപ്രാണങ്ങള്‍ അഞ്ച്. 
 മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ ഇങ്ങനെ ആധാരങ്ങള്‍ ആറ്. രാഗം, ദ്വേഷം, കാമം, ക്രോധം, മാത്സര്യം,ലോഭം, മോഹം, മദം ഇങ്ങനെ അന്തഃകരണങ്ങള്‍ നാല്. ചിത്തം, അഹങ്കാരം, ചലനം, ഭാവനം, കമ്പനം, കുഞ്ചനം ഇങ്ങനെ അവയുടെ പ്രവര്‍ത്തനം എട്ട്. ഇഡ, പിം
ഗള, സുഷുമ്‌ന എന്നിങ്ങനെ നാഡികള്‍ മൂന്ന്. 
അഗ്നി, അര്‍ക്കന്‍, ചന്ദ്രന്‍ ഇങ്ങനെ മണ്ഡലങ്ങള്‍ മൂന്ന്. ധനം, ഭാര്യ, പുത്രന്‍ ഇങ്ങനെ ഏഷണകള്‍ മൂന്ന്. വാതം, പി
ത്തം, കഫം ഇങ്ങനെ ദൂഷണങ്ങള്‍ മൂന്ന്. സത്വം, രജസ്സ്, തമസ്സ് ഇങ്ങനെ ഗുണങ്ങള്‍ മൂന്ന്. ജാഗ്രത, സ്വപ്‌നം, സുഷുപ്തി
 ഇങ്ങനെ അവസ്ഥകള്‍ മൂന്ന്. സ്ഥൂലം, സൂക്ഷ്മം, കാരണം എന്ന് ദേഹങ്ങള്‍ മൂന്ന്. വിശ്വന്‍, തൈജസന്‍, പ്രാജ്ഞന്‍ ഇങ്ങനെ ദേഹനാഥന്മാര്‍ മൂന്ന്. ത്വക്ക്, രക്തം, മാംസം, അസ്ഥി, ശുക്ലം ഇങ്ങനെ ധാതുക്കള്‍ ഏഴ്. അന്നമയകോശം, പ്രാണമയ കോശം, മനോമയകോശം, വിജ്ഞാനമയകോശം, ആനന്ദമയ കോശം ഇങ്ങനെ കോശങ്ങള്‍ അഞ്ച്. ആധ്യാത്മികം, ആധി ഭൗതികം, ആധിദൈവികം ഇങ്ങനെ താപങ്ങള്‍ മൂന്ന്. 
ഇങ്ങനെ തൊണ്ണൂറ്റിയാറ് അടിസ്ഥാന തത്ത്വങ്ങളിലാണ് ഇൗശ്വരന്‍ നിറഞ്ഞ് നിലകൊള്ളുന്നത് എന്ന സത്യം എന്റെ മനസ്സില്‍ ഉറപ്പിക്കാനായി അല്ലയോ നാരായണ! നിന്നെ നമസ്‌ക്കരിക്കുന്നു. 
janmabhumi
ഓതുന്ന ഗീതകളിതെല്ലാമിതെന്ന പൊരു-
ളേതെന്നു കാണ്‍മതിനു പോരാ മനോബലവു-
മേതെങ്കിലും കിമപി കാരുണ്യമിന്നു തവ
സാധിക്കവേണ്ടു ഹരിനാരായണായ നമ:
തത്ത്വദര്‍ശികള്‍ എഴുതിയിട്ടുള്ള വേദന്തസാരസര്‍വസ്വങ്ങളായ തിരുമൊഴികളാണ് ഗീതകള്‍. ഭഗവദ്ഗീത, രുദ്രഗീത, ബ്രഹ്മഗീത, കുമാരഗീത, സനല്‍ക്കുമാരഗീത, ഗോപികാഗീത, വേണുഗീത, ഭ്രമരഗീത, ശ്രുതിഗീത, ശങ്കരഗീത തുടങ്ങി ഒട്ടേറെ ഗീതകളുണ്ട്. ഒരേ പരമാത്മാവ് തന്നെയാണ് എല്ലാവരിലും എല്ലായിടത്തും നിറഞ്ഞുനില്‍ക്കുന്നത് എന്ന സത്യമാണ് വ്യത്യസ്ത വ്യാഖ്യാനങ്ങളിലൂടെയെങ്കിലും, ഓരോ ഗീതയും ഉദ്ഘോഷിക്കുന്നത്. എന്നാല്‍ ആ ചിരന്തന സത്യത്തെ ചിന്തിച്ച് അനുഭവിച്ചറിയാനുള്ള കഴിവ് എനിക്ക് ഇല്ല. എങ്കിലും അല്ലയോ ഭഗവാനേ, അവിടുത്തെ കാരുണ്യത്താല്‍ അത് നേടുവാന്‍ കഴിയും എന്ന വിശ്വാസമുണ്ട്. ആ കാരുണ്യത്തിനായി നാരായണ!  അങ്ങയെ ഞാന്‍ നമസ്‌കരിക്കുന്നു.
പുഷ്പകവിമാനത്തിലിരുന്ന് സീത  ഭയന്നു വിറച്ചു. ഭീമാകാരനായ രാക്ഷസരാജാവിന്റെ സാമീപ്യം അവളില്‍ ഒരേസമയം വെറുപ്പും ഭീതിയും ഉളവാക്കി. രാമലക്ഷ്മണന്മാരേയും വനദേവതമാരേയും വിളിച്ച് ദേവി ആര്‍ത്തലച്ചു. ഒരു ഫലവുമുണ്ടായില്ല. ഒടുവില്‍ വൃദ്ധജടായുവിന്റെ പേരാണ് സീതയ്ക്ക് ഓര്‍മയില്‍ തെളിഞ്ഞത്. ജടായുവിനെ വിളിച്ചു വിലപിച്ചതും ഗിരിശൃംഗങ്ങളെ ഇളക്കിമറിച്ചു കൊണ്ട് അതികായനായ ജടായു പറന്നെത്തി രാവണനോടെതിര്‍ത്തു. 
ത്രിലോകനാഥനായ ശ്രീരാമദേവന്റെ പത്‌നിയെ തട്ടിയെടുക്കാന്‍ നീയാരെടാ എന്നു ചോദിച്ചു കൊണ്ട് ജടായു രാവണനെ നേരിട്ടു. ത്രിലോകങ്ങള്‍ക്കും രാജാവായ എന്നെ നീ അറിയില്ലേയെന്ന ചോദ്യവുമായി രാവണന്‍ ജടായുവിനെ എതിരിടാന്‍ എത്തി.
രാവണനെ ജടായു കണക്കിന് പരിഹസിച്ചു. പരമശിവന്റെ കൈലാസത്തിനടിയില്‍ പെട്ട് കൈകള്‍ ഞെരിഞ്ഞ് പല്ലിളിച്ച വീരനല്ലേ നീ. കാര്‍ത്തവീര്യന്റെ പാഴ്ത്തുറുങ്കില്‍ പട്ടിണി കിടന്ന് നരകിച്ച ശൂരന്‍. നിന്നെ അറിയാതെന്ത് !  ജടായുവിന്റെ കളിയാക്കല്‍ സഹിക്കാവുന്നതിലുമേറെയായിരുന്നു രാവണന്. 
ചന്ദ്രഹാസമിളക്കി രാവണന്‍ ജടായുവിനെ വെട്ടി. വെട്ടേറ്റ ജടായു ചിറകറ്റു കാട്ടില്‍ വീണു. അതുകണ്ട് സീതാദേവി കരഞ്ഞു. ശ്രീരാമന്‍ എത്തിയശേഷമേ ചരമമുണ്ടാകൂ എന്ന് ദേവി ജടായുവിനോടു കണ്ണീരോടെ പറഞ്ഞു. രാവണന്‍ വിമാനം അതിവേഗത്തില്‍ തെക്കുദിശയിലേക്ക് പറപ്പിച്ചു. കുറച്ചു ദൂരെയായി ഒരു ഗിരിശൃംഗത്തില്‍ കുറച്ചുപേര്‍ നില്‍ക്കുന്നത് സീത കണ്ടു. സീത തന്റെ ആഭരണങ്ങള്‍ ഉത്തരീയത്തില്‍ പൊതിഞ്ഞു കെട്ടി ആ മലമുകളിലേക്കിട്ടു. ഇതൊന്നും രാവണന്‍ അറിഞ്ഞതേയില്ല. 
അങ്ങനെ പുഷ്പകവിമാനത്തില്‍ സീതയേയുമായി രാവണന്‍ ലങ്കയിലെത്തി. വിമാനം ലങ്കയുടെ മധ്യത്തിലിറക്കി. സീതയോടും ആശ്രമത്തോടും കൂടിയ വനപ്രദേശത്തെ വിമാനത്തില്‍ നിന്നിറക്കി അശോകവനത്തിലെ ശിംശിപാവൃക്ഷത്തിനരികെ സ്ഥാപിച്ചു. സീതയുടെ സംരക്ഷണത്തിന് ചില രാക്ഷസിമാരെ നിയോഗിച്ചു. രാവണന്റെ വീരകൃത്യങ്ങളും ഗുണങ്ങളും പറഞ്ഞുപൊലിപ്പിച്ച് സീതയെ പ്രലോഭിപ്പിക്കുക എന്ന ദൗത്യം കൂടിയുണ്ടായിരുന്നു അവര്‍ക്ക്.
അങ്ങകലെ പഞ്ചവടിയില്‍, മാരീചന് മോക്ഷം നല്‍കി ശ്രീരാമന്‍ ആശ്രമത്തിലേക്ക് മടങ്ങി. മാര്‍ഗമധ്യേ രാമന്‍, ലക്ഷ്മണനെ കണ്ടു. സീത നിര്‍ബന്ധിച്ച് തന്നെ രാമന് അരികിലേക്ക് അയച്ച കഥ പറഞ്ഞു ലക്ഷ്മണന്‍. രാമന്റെയുള്ളില്‍ ഭീതിയേറി. ഇരുവരും തിരക്കിട്ട് ആശ്രമത്തിലെത്തി. അവിടെ സീതയോ പര്‍ണശാലയോ ഉണ്ടായിരുന്നില്ല. കൃത്യവിലോപത്തിന് രാമന്‍, ലക്ഷ്മണനെ ശാസിച്ചു. പക്ഷിമൃഗാദികളോടെല്ലാം സീതയയെവിടെന്ന് രാമന്‍ അന്വേഷിച്ചു. അവ നോട്ടങ്ങള്‍ കൊണ്ട് സൂചിപ്പിച്ച ദിക്കിനെ ലക്ഷ്യമാക്കി രാമന്‍ അന്വേഷണമാരംഭിച്ചു. 
ചിലഔഷധപ്രയോഗങ്ങള്‍: 
കരിമഞ്ഞളിന്റെ ഇലയും തണ്ടും ഇടിച്ചു പിഴിഞ്ഞ ചാറില്‍ കരിമഞ്ഞള്‍ കിഴങ്ങ് അരച്ച് ഒരു കാപ്പിക്കുരു അളവില്‍ ഗുളിക ഉരുട്ടി നിഴലില്‍ ഉണക്കി കരിമഞ്ഞളിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീരില്‍ ഓരോഗുളിക വീതം ദിവസം രണ്ടു നേരം കഴിച്ചാല്‍ അര്‍ബുദം കൊണ്ടുണ്ടാകുന്ന (കവിള്‍ വാര്‍പ്പ്) നീരും വേദനയും മാറും. 
കാട്ടുമഞ്ഞള്‍, കാട്ടുലുവ എന്നിവ 30ഗ്രാം വീതം അരച്ച് ഒരു ലിറ്റര്‍ ശുദ്ധി ചെയ്ത വേപ്പെണ്ണയില്‍ നാലു ലിറ്റര്‍ ശുദ്ധജലം ചേര്‍ത്ത് അരക്കുമധ്യേ പാകത്തില്‍ കാച്ചിയെടുത്ത് രാവിലെ വെറും വയറ്റില്‍ പത്തു തുള്ളി വീതം ദിവസം ഒരു നേരം സേവിച്ചാല്‍ രണ്ട് മാസം കൊണ്ട് പ്രമേഹം ശമിക്കും. 
ഇതേ പ്രയോഗം സാധാരണ മഞ്ഞളും ഉലുവയും ചേര്‍ത്ത് തയ്യാറാക്കിയാലും ഫലം കാണും. മഞ്ഞള്‍ ഉണക്കിച്ചുട്ട് അതിന്റെ തരി അരികഴുകിയ വെള്ളത്തില്‍ അരച്ച് പേസ്റ്റാക്കി എക്‌സീമിയ, പുഴുക്കടി, ത്വക്‌രോഗങ്ങള്‍ എന്നിവയില്‍ പുരട്ടിയാല്‍ ഒരാഴ്ച കൊണ്ട് മേല്‍പ്പറഞ്ഞ രോഗങ്ങള്‍ പൂര്‍ണമായും ശമിക്കും. 
രക്തത്തില്‍ ഹീമോഗ്ലോബിന്റെ കൗണ്ട് കുറഞ്ഞാല്‍ ഉണക്കമഞ്ഞള്‍, നെല്ലിക്കാത്തൊണ്ട്, തിപ്പലി ഇവ ഓരോന്നും 100 ഗ്രാം ഉണക്കിപ്പൊടിച്ച്  അഞ്ചുഗ്രാം പൊടി തേനും
 നെയ്യും കൂട്ടിക്കുഴച്ച് രണ്ട് നേരം വീതം ദിവസവും സേവിച്ചാല്‍ ഏഴ് ദിവസം കൊണ്ട് സാധാരണ നിലയിലാകും. 
തേക്കിന്റെ തളിരില, പുല്ലാനിയുടെ തളിരില, വന്‍തുടലിയുടെ തളിരില, പച്ചമഞ്ഞള്‍ ഇവ ഓരോന്നും ഓരോ കിലോ വീതം ഇടിച്ചു പിഴിഞ്ഞ് നാല് ലിറ്റര്‍ ചാറെടുക്കുക. ഇവയോരോന്നും 25 ഗ്രാം വീതം അരച്ച് കല്‍ക്കം ചേര്‍ത്ത് ഒരു ലിറ്റര്‍ എള്ളെണ്ണ മഞ്ഞള്‍ പാകത്തില്‍ കാച്ചിയരച്ച് തേച്ചാല്‍ ചൊറി, ചിരങ്ങ്, ശീതപിത്തം, മുറിവ്, എല്ലാവിധ വ്രണങ്ങളും ഭേദമാകും. 
പച്ചമഞ്ഞള്‍, വെളുത്ത ആവണക്കിന്റെ തളിര്, ആടലോടകത്തിന്റെ തളിരില, ആര്യവേപ്പിന്റെ തളിരില, ജീരകം ഇവ ഓരോന്നും 50 ഗ്രാം അരച്ച് ഒരു നെല്ലിക്കാ വലിപ്പത്തില്‍ രണ്ടു നേരം വിഴുങ്ങിയാല്‍ എല്ലാവിധ കരള്‍ രോഗങ്ങളും മാറും. ഇതു കഴിക്കുമ്പോള്‍ കര്‍ശനമായ പഥ്യാഹാരം ശീലിക്കണം. എണ്ണ, നെയ്യ്, വറുത്തത്, തേങ്ങ, മത്സ്യം മാംസം, മുട്ട, എന്നിവ വര്‍ജിക്കണം. കാളിപ്പഴം ഒഴികെയുള്ള പഴവര്‍ഗങ്ങളും പച്ചക്കറികളും  ഭക്ഷിക്കരുത്. ചൂടുള്ള ആഹാരം, കറിയുപ്പ്,  പഞ്ചസാര, ചായ, കാപ്പി, എന്നിവ ഒഴിവാക്കുക. 
പഴങ്കഞ്ഞിയില്‍ ഇന്തുപ്പ് ചേര്‍ത്ത് കഴിക്കാം. പാലിന്റെ ഇരട്ടി പച്ചവെള്ളം ചേര്‍ത്ത് മഞ്ഞളും ജീരകവും ഇട്ട് ശര്‍ക്കരകൂട്ടി കഴിക്കാം. ശരീരം വിയര്‍ക്കുന്ന ജോലികളൊന്നും ചെയ്യരുത്. കറിയായി , വറ്റല്‍മുളകും ചുവന്നുള്ളിയും ചുട്ടെടുത്ത് ഇന്തുപ്പ് കൂട്ടി അരച്ച് ചമ്മന്തിയായി ഉപയോഗിക്കാം. പഥ്യം ആചരിക്കാതിരുന്നാല്‍ ഗുരുതരമാകും പ്രത്യാഘാതം.  janmabhumi
കൈവല്യോപനിഷത്ത്*🌺

*🍁ശാന്തിപാഠം🍁*
      ❄❄❄❄

*ഓം സഹ നാവവതു സഹ നൌ ഭുനക്തു*
*സഹ വീര്യം കരവാവഹൈ*
*തേജസ്വി നാവധീതമസ്തു*
*മാ വിദ്വിഷാവഹൈ*
*ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ.*

*💧പ്രഥമഖണ്ഡം💧*
      ☀☀☀☀

*മന്ത്രം-7*

*തദാദി മദ്ധ്യാന്തവിഹീനമേകം*
*വിഭും ചിദാനന്ദമരൂപമത്ഭുതം*
*ഉമാസഹായം പരമേശ്വരം*
*ത്രിലോയനം നീലകണ്ഠം പ്രശാന്തം.*


*സാരം*

*_കൂടാതെ ധ്യാനദൃഷ്ടിയിൽ കാണപ്പെടുന്ന പരമേശ്വരസ്വരൂപം ആദിമദ്ധ്യാവസാനങ്ങളില്ലാതെ എല്ലായിടത്തും നിറഞ്ഞ് അദ്വൈതമായും എല്ലാറ്റിന്നും ആധാരമായിരിക്കുന്നതായും ബോധിക്കുകയും വേണം. വെള്ളത്തിൽ കുമിളകളെന്നപോലെ ജഗൽപദാർത്ഥങ്ങൾ മുഴുവൻ ആ അചിന്ത്യമൂർത്തിയിൽ വിളങ്ങുന്നതായും അത്ഭുതമൂർത്തിയായ ആ പരമേശ്വരൻ എല്ലാറ്റിന്നും അധിപതിയും സച്ചിദാനന്ദമയനും സ്വതവേരൂപമില്ലാത്തെ ചൈതന്യമാത്രനും, എന്നാൽ ഇപ്പോൾ തനിക്കുവേണ്ടി - തനിക്കു ദർശനംതരാൻ വേണ്ടിമാത്രം - ഭക്തനുഗ്രഹതൽപ്പരനായ അവിടുന്ന് ഈ അത്ഭുതസ്വരൂപത്തെ സ്വീകരിച്ചവനുമാണെന്നു ധരിക്കുകയും വേണം. ഭഗവാന്റെ ഇടത്തുഭാഗത്തായി തൊട്ടുകൊണ്ടു തന്നെ അനുഗ്രഹ സ്വരൂപത്തിൽ പുഞ്ചിരി പൊഴിച്ചുകൊണ്ടിരിക്കുന്ന മംഗളസ്വരൂപിണിയായ ഉമാദേവിയെയും ധ്യാനിക്കണം. തേജോരാശിയും വിജ്ഞാനമയനുമായ ഈശ്വരനു മൂന്നു തൃക്കണ്ണുകളും കണ്ഠത്തിൽ നീല വർണ്ണവും ഉള്ളതായും ധ്യാനിക്കണം._*

*ഹരി ഓം*

*ഓം നമഃശിവായ🍃🍃🍃🙏🏻*

✍🏻അജിത്ത്കഴുനാട്

ശ്രീമദ് ഭാഗവതം 140* 

എല്ലാവരെ പോലെയും ശാപ്പിടുകാ നടക്കാ എല്ലാം ചെയ്തിട്ടും  ഞാൻ ചെയ്യുന്നു എന്ന ഭാവമേ പ്രഹ്ലാദന്  ഇല്ല്യ. 
 
ന അനുസന്ധത്ത ഏതാനി ഗോവിന്ദ പരിരംഭിത:
ക്വചിദ്രുദതി വൈകുണ്ഠചിന്താശബളചേതന 
ചിലപ്പോ കരയണു! 

ക്വചിദ് ഹസതി തച്ചിന്താഹ്ലാദ ഉദ്ഗായതി ക്വചിത് 
ചിലപ്പോ ഉറക്കെ ചിരിക്കണു!!

ക്വചിത് തത് ഭാവനായുക്തസ്തന്മയോഽനുചകാര ഹ ക്വചിദ് ഉത്പുളകസ്തൂഷ്ണീമാസ്തേ സംസ്പർശനിർവൃത
ചിലസമയത്ത് ആ ഭഗവദ് അനുഭൂതിയിൽ തന്മയഭാവത്തിൽ അനേകം മുദ്രകൾ കാണിക്കണു!!! 

ചിലപ്പോ യാതൊരു ചലനവും ഇല്ലാതെ, 
അസ്പന്ദപ്രണയാനന്ദ സലിലാമീലിതേക്ഷണ:
നിശബ്ദമായി നിശ്ചലമായി ഇരിക്കണു!!!!

അടിത്തട്ടിലുണ്ടാവുന്ന ഭാവാവേശം ഒരു തടാകത്തിന്റെ ചുവട്ടിൽ ഒരു മത്സ്യം സഞ്ചരിച്ചാൽ ജലത്തിന്റെ ഉപരിതലത്തിൽ അലയുണ്ടാവുന്നത് പോലെ, ഹൃദയത്തിന്റെ അഗാധത്തിൽ ഭാവം ണ്ടാവുമ്പോ, സ്പന്ദനം ഇല്ലാതെ ഇരിക്കുന്നുവെങ്കിലും കണ്ണുകൾ ആനന്ദാശ്രുപൊഴിക്കുന്നു. 

ആനന്ദം കൊണ്ട് കണ്ണീര് വരുമ്പോ കണ്ണ് മുഴുവൻ നനച്ച് കടക്കണ്ണിലൂടെ ഒഴുകും അത്രേ. ദു:ഖം കൊണ്ട് കണ്ണീര് വരുമ്പോ മൂക്കിലൂടെ ഒഴുകും. ആനന്ദാശ്രുവിന് മാധുര്യം ണ്ടാവും ന്നാണ്. ഭർതൃഹരി പറയണത് യോഗികൾ ബ്രഹ്മാനന്ദം അനുഭവിക്കുമ്പോ കുരുവികളൊക്കെ ആ മടിയിൽ ഇരുന്ന് ആ കണ്ണീര് കുടിക്കും അത്രേ😥

ഇവിടെ പ്രഹ്ലാദൻ ആ ആനന്ദസ്ഥിതിയിൽ ഇരുന്ന് സ്പന്ദനമില്ലാതെ ആ ആനന്ദത്തിനെ അനുഭവിച്ച് കൊണ്ടിരിക്കുന്നു. ഇത്രയൊക്കെ ഭക്തി ണ്ടായിട്ടും ഹിരണ്യകശിപു പ്രഹ്ലാദനെ എങ്ങനെ വെറുതെ വിട്ടു? പ്രഹ്ലാദന്റെ ഈ ഭക്തി ഒന്നും ഹിരണ്യകശിപു അറിഞ്ഞില്ല്യ. അയാള് രാഷ്ട്രീയ പ്രവർത്തനങ്ങളിലൊക്കെ മുഴുകിയിരിക്കാണ്. 

അമ്മയാണ് പ്രഹ്ലാദനെ  വളർത്തിയത്. കയാധു പരമഭക്തയായതു കൊണ്ട് നാരദന്റെ ശിഷ്യയായതുകൊണ്ട് കുട്ടിയുടെ ഭക്തിയെ പോഷിപ്പിച്ച് വളർത്തിക്കൊണ്ടിരുന്നു. 

പ്രഹ്ലാദന് സ്ക്കുളിൽ ചേരാനുള്ള വയസ്സായി. പാഠശാലയിൽ കൊണ്ട് പോയി ചേർക്കാൻ തീരുമാനിച്ചു . അവിടെ ഒരു പാഠശാല ണ്ട്.പാഠശാലയുടെ ആചാര്യൻ ശുക്രാചാര്യരാണ്. ശുക്രാചാര്യർ പറഞ്ഞു നാം ഒരു തീർത്ഥയാത്രയ്ക്ക് പുറപ്പെടാണ്. എപ്പോ വരും പറയാൻ പറ്റില്ല്യ. *നരസിംഹസ്വാമി* വന്നിട്ടേ വരുള്ളൂ എന്ന് തീരുമാനിച്ചിരിക്കാണേ ഉള്ളില്.ഇവിടെ നിന്നാൽ പ്രഹ്ലാദനെ വേണ്ടാത്തരം ഒക്കെ പഠിപ്പിക്കാൻ പറയും.  അദ്ദേഹം പഠിപ്പിച്ചിട്ട് ശരിയാകാത്ത രണ്ടു മക്കളുണ്ട്. ശണ്ഡാമർക്കന്മാര്. അവരെ പാഠശാലയുടെ in-charge ആക്കി ശുക്രാചാര്യർ അവിടെ നിന്ന് പുറപ്പെട്ടു.
ശ്രീനൊച്ചൂർജി 
 *തുടരും. ..*
Lakshmi Prasad
സുഭാഷിതം*

*സത്യംമാതാ,പിതാജ്ഞാനം*
*ധര്‍മോഭ്രാതാ,ദയാസഖീ*
*ശാന്തി: പത്നീ:,ക്ഷമാ പുത്ര:*
*ഷഡമീ മമ ബാന്ധവാ:*
(നീതിസാരം)

സത്യം,ജ്ഞാനം,ധർമം,ദയ, ശാന്തി,ക്ഷമ എന്നിവ ഒരു വ്യക്തിയുടെ കൂടെപ്പിറപ്പുകളെ പോലെയാകണം.

ഈ ആറ് ഗുണങ്ങളും ഒരുവന്റെ എല്ലാ വിധത്തിലുമുള്ള ഉയർച്ചക്ക് കാരണമാകും.
ഇതിൽ ഏതൊരു കാര്യത്തിന്റെയും അഭാവം ഓരോരുത്തരുടെയും പൂർണ വളർച്ചയെ തടയുന്നതാണ്.

പരസ്പരം ബന്ധപെട്ടു കിടക്കുന്ന, ഒന്ന് ഒന്നിനോട് സാമ്യമുള്ള ഈ ഗുണങ്ങളെല്ലാം  ഒരു കുടുംബത്തിലെ  അംഗങ്ങൾ തന്നെയാണ്. 
സത്യം മാതാവും,, പിതാവ് ജ്ഞാനവും, ധര്‍മം സഹോദരനും, ദയ സുഹൃത്തും, ശാന്തി ഭാര്യയും, ക്ഷമ പുത്രനും ആയ ഈ ആറുപേര്‍ അടുത്ത ബന്ധുക്കള്‍ ആണ്.

*സനാതന ധർമ്മ 
സുഭാഷിതം🕉*
▫▫▫▫▫

* ശ്ലോകം:*

*_യെ ച മൂഢതമാഃ ലോകേ യെ ച ബുദ്ധേഃ പരം ഗതാ_*
*_ത ഏവ സുഖമേദന്തേ മധ്യമഃ ക്ലിശ്യതേ ജനഃ_*


*അർത്ഥം:*

*_രണ്ടു കൂട്ടരേ ഈ ലോകത്തിൽ സന്തോഷത്തോടെ കഴിയുന്നുള്ളൂ. ഒന്ന് മൂഢന്മാരും മറ്റേത് ബുദ്ധിയും ജ്ഞാനവും കൈവശമുള്ളവരും. ഈ രണ്ടിനും ഇടയിലുള്ളവരാണ് യഥാർത്ഥത്തിൽ ദുഃഖം*
*അനുഭവിക്കുന്നവർ.*


*"ഒരു പ്രതികൂലവാദി എല്ലാ അവസരങ്ങളിലും ബുദ്ധിമുട്ടുകൾ കാണുന്നു. ഒരു ശുഭാപ്തി വിശ്വാസി എല്ലാ ബുദ്ധിമുട്ടുകളിലും അവസരം കാണുന്നു."*
🖋🖋🖋🖋🖋

 *തെറ്റ് വരുത്താതെ പഠിച്ചതായി ഒന്നും തന്നെ ജീവിതത്തിലുണ്ടാവില്ല.,*
🖋🖋🖋🖋🖋

 *നടക്കാൻ* *പഠിച്ചപ്പോൾ വീഴാനും വീണപ്പോൾ എഴുന്നേൽക്കാനും പഠിച്ചില്ലേ.. തിരുത്തലുകളാണ്* *ജീവിതത്തെ സമ്പൂർണ്ണമാക്കുന്നത്* *...* 
 🖋🖋🖋🖋🖋
              
          *"ഭാഗ്യത്തെ കാത്തിരിക്കുന്നത് മണ്ടത്തരമാണ്, വിജയിത്തിലേക്കുള്ള വഴി അധ്വാനം മാത്രമാണ്..!!"*
മരണം :-

 മേൽപ്പോട്ട് വലിഞ്ഞു നിൽക്കുന്ന പ്രാണവായുവും കീഴ്പ്പോട്ട് വലിഞ്ഞു നിൽക്കുന്ന അപാന വായുവും തമ്മിലുള്ള കൂട്ടിപ്പിടിത്തത്തിലാണ് ജീവൻ എന്ന മഹാത്ഭുതം ശരീരത്തിൽ നിലനിൽക്കുന്നത് മരണസമയത്ത് കീഴ്പ്പോട്ടുള്ള വലിവ് കുറഞ്ഞ് പ്രാണവായുവും അപാ ന വായുവും തമ്മിലുള്ള ബന്ധം സ്വതന്ത്രമാക്കുന്നതോടെ പ്രാണവായു മേൽ പോട്ടു തള്ളിപ്രാണൻ ശരീരത്തിൽ നിന്നും ബഹിർഗമിക്കുന്നു ആ സമയത്താണ് ഗംഗാജലം പോലുള്ള പരിശുദ്ധ ജലം കൊടുത്ത് മരണത്തെ പവിത്രമാക്കേണ്ടത് ഭാഗവതം രാമായണം ഭഗവദ് ഗീത പോലുള്ള ഗ്രന്ഥങ്ങളും പാരായണം ചെയ്യുന്നതും ഉത്തമമാണ് കാശിയിൽ വെച്ച് അന്ത്യശ്വാസം വലിക്കുന്നവരുടെ ചെവിയിൽ കാശി വിശ്വനാഥസ്വാമി തന്നെ കൈവല്യപ്രദമാ-- കലിസ ന്തരണമന്ത്രം'' ജപിച്ചു കൊടുക്കും എന്നാണ് ഹിന്ദുക്കളുടെ വിശ്വാസം:- ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഈ പതിനാറു വാക്കകൾ അടങ്ങിയ മന്ത്രമാണ് കലി സന്ത രണമന്ത്രം ഒരു ദിവസത്തിൽ എത്ര തവണ ജപിക്കാൻ കഴിയുമോ അത്രയും നല്ലതാണ് _ ഹരി ഓം
മഹാഭാരത യുദ്ധത്തിന് മുമ്പ്‌ അര്‍ജുനനും ദുര്യോധനനും സഹായത്തിനായി കൃഷ്‌ണന്റെ അടുത്ത് ചെല്ലുകയുണ്ടായി...
അപ്പോൾ കൃഷ്ണൻ നിദ്രയിലായിരുന്നൂ...
ആദ്യം എത്തിയ ദുര്യോധനന്‍ കൃഷ്‌ണന്റെ തലയുടെ പിറകില്ലുള്ളൊരു പീഠത്തിൽ(കസേരയിൽ) ഇരുന്നു...
വൈകിയെത്തിയ അര്‍ജുനന്‍ കൃഷ്‌ണന്റെ പാദങ്ങള്‍ക്കടുത്തായി നിലത്തിരുന്നു...

കൃഷ്‌ണന്‍ ഉണര്‍ന്നപ്പോള്‍ കണ്ണിന്‌ നേരെ ഇരുന്ന അര്‍ജുനനെ ആദ്യം കാണുകയും സന്ദര്‍ശനത്തിന്റെ ഉദ്ദേശമെന്താണന്ന്‌ അർജുനനോട് ചോദിക്കുകയും ചെയ്‌തു...
എന്നാല്‍, അര്‍ജുനനേക്കാള്‍ മുമ്പേ എത്തിയ ദുര്യോധനന്‌ ഇതില്‍ ദേഷ്യം വരികയും അദ്ദേഹമാണ് ആദ്യം എത്തിയതെന്ന്‌ പറഞ്ഞു തർക്കിക്കുകയും ചെയ്തു...
പക്ഷേ, കൃഷ്ണൻ പറഞ്ഞു ആര് ആദ്യം വന്നാലും ശരി, ഞാൻ ആദ്യം കണ്ടത് അർജുനനെയാണ് അതുകൊണ്ട് അർജുനൻ അവന്റെ ആവശ്യം പറയട്ടെ...

ദുര്യോധനൻ വീണ്ടും ദേഷ്യത്തോടെ പറഞ്ഞു:
"കൃഷ്ണാ... ബലരാമൻ ജ്യേഷ്ഠൻ പറഞ്ഞത് അങ്ങ് പക്ഷപാതം കാണിക്കില്ലന്നാണ്... പക്ഷേ, ഈ കാണിക്കുന്നത് പക്ഷപാതമാണ്"...

"ദുര്യോധനൻ ജ്യേഷ്ഠാ... ഇത് പക്ഷപാതമല്ല, ആദ്യം എന്റെ മുമ്പിൽ വരുന്നവരാരോ അവരുടെ ആവശ്യമാണ് ആദ്യം നിറവേറ്റുക എന്നാണ് പറഞ്ഞത്...
ആദ്യം എന്റെ മുന്നിൽ വന്നത് അർജുനനാണ്, താങ്കൾ പിറകിലാണിരുന്നത്... അത് കാരണം താങ്കളെ ആദ്യം കാണാനുമായില്ല...
അതുകൊണ്ട്, അർജുനൻ തന്നെ ആദ്യം ആവശ്യപ്പെടേണ്ടതാണ്"...
എന്ന് കൃഷ്ണൻ പറഞ്ഞു...

കൂടാതെ, കൃഷ്ണനും തന്റെ നാരായണീ സേനയും ഒരു പക്ഷത്ത് നിൽക്കുകയില്ലന്ന് അർജുനനോടും ദുര്യോധനനുമോടായി പറഞ്ഞു...
അതായത് കൃഷ്ണൻ ആരുടെ പക്ഷത്താണോ അതിനെതിരായിരിക്കും കൃഷ്ണന്റെ നാരായണീ സേനയെന്ന സൈന്യം നിൽക്കുക...

നാരായണീ സേന വിശ്വത്തിലെ ഏറ്റവും ശക്തിയും ബുദ്ധിയുമുള്ള സേനയാണ്...
അവരെ തോല്പിക്കുക എന്നത് അസാദ്ധ്യമാണ്...
പക്ഷേ, സുദർശന ചക്രത്താൽ അവരെ നിഷ്പ്രയാസം ഇല്ലാതാക്കാനുമാകും...
അതുകൊണ്ട്, ആരുടെ പക്ഷത്താണെങ്കിലും ഈ യുദ്ധത്തിൽ കൃഷ്ണൻ ആയുധം എടുക്കുകയില്ലെന്നും നിരായുധനായായിരിക്കും യുദ്ധഭൂമിയിൽ ഉണ്ടാവുകയെന്നും രണ്ടുപേരെയും ബോധിപ്പിച്ചു...
ഒരു പക്ഷത്ത് കൃഷ്ണൻ മാത്രം, മറുപക്ഷത്ത് വിശ്വത്തിലെ ശ്രേഷ്ഠമായ നാരായണീ സേനയും...
തുടർന്ന് ഇതിൽ ഏതാണെങ്കിലും ആവശ്യപ്പെടാമെന്ന് കൃഷ്ണൻ അർജുനനോട് പറഞ്ഞു... 

കൃഷ്‌ണന്‍ സ്വന്തം പക്ഷത്ത്‌ നില്‍ക്കണം എന്നാണ്‌ അര്‍ജുനന്‍ ആവശ്യപ്പെട്ടത്‌...
ഇത്‌ കേട്ട ദുര്യോധനന് സന്തോഷമായി...
കാരണം, അദ്ദേഹത്തിന്‌ ആവശ്യം കൃഷ്‌ണന്റെ നാരായണീ സേനയെ മാത്രം ആയിരുന്നു...
നിരായുധനായ കൃഷ്‌ണനെ ആയിരുന്നില്ല...
നിരായുധനായ കൃഷ്ണനെ തിരഞ്ഞെടുത്തത് മൂഢത്വമാണെന്ന് പറഞ്ഞ് ദുര്യോധനൻ അർജുനനെ കളിയാക്കുകയും ചെയ്തു...
ദുര്യോധനൻ തനിക്ക് ലഭിച്ച നാരായണീ സേനയിൽ അഹങ്കരിക്കുകയും ചെയ്തു...
കാരണം ദുര്യോധനന് യുദ്ധത്തിന്റെ വിജയം മാത്രമാണ് ലക്ഷ്യം...

എന്നാൽ അർജുനന്റെ ലക്ഷ്യം കൃഷ്ണന്റെ ധർമ്മം മാത്രമാണ്...
യുദ്ധത്തിൽ ആര് ജയിച്ചാലും ശരി തോറ്റാലും ശരി, പക്ഷേ, യുദ്ധം തീർത്തും ധർമ്മയുദ്ധമായിരിക്കണം... യുദ്ധം ധർമ്മയുദ്ധമാകണമെങ്കിൽ കൃഷ്ണൻ സ്വന്തം പക്ഷത്ത് നിൽക്കണമെന്ന് അർജുനൻ ആഗ്രഹിച്ചു...
ആ ആഗ്രഹം നടക്കുകയും യുദ്ധം പാണ്ഡവപക്ഷത്തിനെ വിജയിപ്പിക്കുകയും ചെയ്തു...

സത്യത്തിൽ കരുത്തും ആൾബലവുമാണ് ശക്തിയെന്ന് തെറ്റുദ്ധരിച്ച ദുര്യോധനൻ(കൗരവർ) പരാജയപ്പെടുകയും തനിച്ചാണെങ്കിലും ധർമ്മമാണ് ശരിയെന്ന് മനസ്സിലാക്കിയ അർജുനൻ(പാണ്ഡവർ) വിജയിക്കുകയും ചെയ്തു എന്ന് പറയുന്നതാവും ശരി...

നമ്മളിൽ പലരും ഇതുപോലാണ്...
ചെറിയ കാര്യങ്ങൾക്ക് വേണ്ടി മാത്രം ചിലത് തിരഞ്ഞെടുക്കും, ഗുണമില്ലന്ന് കരുതി പലതും വേണ്ടെന്ന് വെക്കും...
എന്നാൽ തിരഞ്ഞെടുത്തത് വലിയ എന്തോ ആണെന്ന് സ്വയം അഹങ്കരിക്കുകയും ചെയ്യും...
എന്നിട്ട് വിചാരിച്ച നേട്ടം കിട്ടുന്നുണ്ടോ???

തിരഞ്ഞെടുക്കേണ്ടത് നമ്മുക്ക് വേണ്ടുന്നതിനെയല്ല നമ്മളെ വേണ്ടതിനെയാണ്...
കൃഷ്ണന്റെ മനസ്സറിഞ്ഞ് അർജുനൻ തിരഞ്ഞെടുത്തത് പോലെ...
നിരായുധനായ കൃഷ്ണനെക്കൊണ്ട് എന്ത് നേട്ടം എന്നായിരുന്നു ദുര്യോധനൻ ചിന്തിച്ചത്...
പക്ഷേ, നിരായുധനായ കൃഷ്ണന്റെ നിർദ്ദേശ പ്രകാരമാണ് പാണ്ഡവർ യുദ്ധത്തിൽ വിജയിക്കുന്നത്...
ആ വിജയത്തിനു പിന്നിൽ കൃഷ്ണൻ മാത്രമാണ് എന്ന് പറയുന്നതിലും നല്ലത് കൃഷ്ണനിൽ ഉറച്ച് വിശ്വസിച്ച് കൃഷ്ണന്റെ നിർദ്ദേശങ്ങളെല്ലാം പൂർണമായി അനുസരിച്ച പാണ്ഡവരുമാണ് എന്നൂടെ പറയുന്നതാണ്...

ജീവിതത്തിൽ പലരും തോറ്റുവെന്ന് തോന്നുന്നതിന്റെ കാരണം ഇതാണ്...
സ്വന്തം ലാഭത്തിനു വേണ്ടിയും ഫലം പ്രതീക്ഷിച്ചുമല്ല നന്മയും തിന്മയും ചെയ്യേണ്ടത്...
ഫലം പ്രതീക്ഷിച്ച് നന്മ ചെയ്യുന്നതിൽ എന്തർത്ഥമാണുള്ളത്!!!
അതൊരിക്കലും നന്മയുടെ ഉന്നതിയിലേക്ക് എത്തുകയില്ല...
അതുകൊണ്ട്, ഫലം എന്തുമായിക്കൊള്ളട്ടെ...
എപ്പോഴും ധർമ്മം മാത്രം തിരഞ്ഞെടുക്കുക...
അതാണ് സ്വമനസ്സിനെ യഥാർത്ഥ നന്മയിലേക്ക് എത്തിക്കുക...

"കർമഫലകാംക്ഷ കൂടാതെ കടമയെന്ന നിലയ്ക്ക് കർത്തവ്യം നിറവേറ്റുക...
നിഷ്കാമപ്രവർത്തനം ഭക്തനെ പരമപദത്തിലെത്തിക്കും"...

എന്തു ചെയ്യുമ്പോഴും ഫലം പ്രതീക്ഷിക്കാതെ കടമയെന്ന നിലയ്ക്ക് നല്ല ആത്മാർത്ഥയോടെ ചെയ്യുക...
കർമ്മഫലം ആഗ്രഹിക്കാതെയുള്ള പ്രവർത്തനം മനുഷ്യനെ ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യത്തിലെത്തിക്കും...
😊😊😊

കൃഷ്ണാർപ്പണം.