Monday, August 22, 2022

 ഭാരതീയ ഗുരു പരമ്പരക്ക് നന്ദി .


ഒരിക്കല്‍ ഗുരുവിനോട് ഒരു ശിഷ്യന്‍ ചോദിച്ചു . 

ഗുരോ.......

പഞ്ചഭൂതങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ടമായത് ഏതാണ്? 


ഗുരു അരുളിച്ചെയ്തു സംശയമെന്ത് അഗ്നി തന്നെ. 


ആകാശത്തിനു താഴെയല്ലേ എല്ലാം? അപ്പോള്‍ അതല്ലേ ശ്രേഷ്ഠം എന്നായി ഒരു ശിഷ്യന്റെ സംശയം. 


നമ്മളെ ചുമക്കുന്നത് ഭൂമിയല്ലേ ? അപ്പോള്‍ ഭൂമിയല്ലേ ശ്രേഷ്ഠം വേറൊരു ശിഷ്യന്‍ ചോദിച്ചു.

അല്ല വായുവാണെന്നും ജലമാണെന്നും ഓരോരുത്തര്‍ അവരവരുടെ അഭിപ്രായങ്ങള്‍ പറഞ്ഞു. 


അപ്പോള്‍ ഗുരു ഒരു ശിഷ്യനോട് അല്‍പം നല്ലതും ചീത്തയും ആയ കുറച്ചു വസ്തുക്കള്‍ കൊണ്ടുവരുവാന്‍ പറഞ്ഞയച്ചു. അയാള്‍ പെട്ടെന്ന് തന്നെ എല്ലാം കൊണ്ടുവന്നു. അതില്‍ നിന്നും കുറേശ്ശെ  എടുത്ത് പഞ്ച ഭൂതങ്ങളില്‍ എല്ലാറ്റിലും ഗുരു നിക്ഷേപിച്ചു . 


ആകാശത്തിനു ആഗിരണം ചെയ്യാനാവാതെ എല്ലാം താഴെ പതിച്ചു. 

ഭൂമിയും, ജലവും , വായുവും,അഗ്നിയും എല്ലാം സ്വീകരിച്ചു. 


എന്നാല്‍ നിക്ഷേപിച്ച വസ്തുക്കളുടെയെല്ലാം സ്വാധീനം അഗ്നിയൊഴികെ എല്ലാറ്റിലും കാണാന്‍ കഴിഞ്ഞു.


എല്ലാറ്റിനെയും സ്വീകരിച്ചു എങ്കിലും അഗ്നി മാത്രം സ്വന്തം പരിശുദ്ധി കാത്തു സൂക്ഷിച്ചു . 

നല്ലതിനും ചീത്തക്കും ഒന്നും അഗ്നിയെ സ്വാധീനിക്കാനായില്ല. 


നമ്മുടെ കൂട്ടുകെട്ടുകള്‍ എങ്ങനെയുള്ളതായാലും നമ്മളുടെ വ്യക്തിത്വം കളയാതെ സൂക്ഷിക്കണം എന്ന് ഈ കഥ നമ്മളെ ഓര്‍മിപ്പിക്കുന്നു. 


നമ്മുടെ പരിശുദ്ധി , സംസ്കാരം ഇതെല്ലാം എവിടെയിരുന്നാലും നമ്മള്‍ പരിപാലിക്കണം എന്ന് ഇതില്‍ നിന്നും നാം മനസ്സിലാക്കണം.


ഹരി ഓം.

 നിങ്ങൾ നിങ്ങളെ മറ്റൊരാളുമായോ.. മറ്റൊരാളെ വേറെ ഒരാളുമായോ താരതമ്യം ചെയ്യരുത്.. അതിന് നിങ്ങൾക്ക് എന്ത് അർഹത ആണ് ഉള്ളത്.. അല്ലെങ്കിൽ അതെല്ലാം പുനർവിചിന്തനം ചെയ്യാൻ നിങ്ങൾ ആരാണ്... നിങ്ങൾ എല്ലാം തികഞ്ഞ അല്ലെന്ന് വിചാരിക്കുന്നുവോ.. നന്മതിന്മകളെയും കർമ്മങ്ങളിലെ സത്യധർമ്മങ്ങളെയും വേർചിന്തനം ചെയ്യാൻ നിങ്ങള്ക്ക് ഈശ്വരനോളം പ്രാമുഖ്യം ഉണ്ടോ.. നിങ്ങൾ ആണോ സൃഷ്ട്ടി കർത്താവ്.. ആദ്യം നാം ചെയ്യുന്ന കർമ്മങ്ങൾ അതിലെ ശരിയും തെറ്റും പഠിക്കുക.. നമ്മുടെ വാക്കുകൾ അതിലെ സത്യത്തെ പഠിക്കുക.. അങ്ങനെ നമ്മിലേ നന്മ തിന്മകൾ സ്വയം പഠിച്ച് അതിലെ തെറ്റ് കുറ്റങ്ങൾ തിരുത്തിയിട്ടാവാം മറ്റുള്ളവരെ മറ്റുള്ളവരുമായോ നമ്മോടായോ താരതമ്യം ചെയ്യാൻ...


ഈശ്വരൻ സകല കഴിവുകളും എല്ലാവർക്കും മൊത്തമായി നൽകുകയില്ല.. അതേപോലെ ഒരു കഴിവും കൊടുക്കാതെ ഒന്നിനും കൊള്ളരുതാത്തതായി ആരെയും സൃഷ്ടിക്കുകയും ചെയ്യുകയില്ല... നിങ്ങൾക്ക് ചില പ്രത്യേക കഴിവുകൾ ഈശ്വരൻ നൽകിയിരിക്കാം.. നല്ലത് തന്നെ.. എന്നാൽ നിങ്ങളിൽ നിന്നും വീശിഷ്ടമായ വേറെ കഴിവുകൾ മറ്റുള്ളവർക്കും നൽകിയിരിക്കും.. അതുകൊണ്ട് ഞാൻ എല്ലാം തികഞ്ഞവൻ എന്ന് ഒരിക്കലും അഹങ്കരിക്കരുത്.. അപ്പോൾ എല്ലാ കഴിവുകളും ഒരാൾക്ക് കൊടുക്കാതിരിക്കുന്നത് എന്ത്കൊണ്ട് എന്ന് മനസ്സിലായില്ലേ..


പരിപൂർണ്ണൻ അല്ലാത്ത നാം എങ്ങനെ ഒന്നിനെ ഒന്നോട് താരതമ്യം ചെയ്യും.. ആരാണ് ഉൽകൃഷ്ടൻ.. ആരുമേയല്ല..

മനുഷ്യ ജീവിതം എന്നത് ഒരു ചങ്ങലയിൽ ബന്ധിതം എന്നപോലെ ആണ്.. ചിലർ പറയും എനിക്ക് സ്വന്തം കാലിൽ നിൽക്കാൻ അറിയാം എനിക്ക് ആരുടെയും സഹായം വേണ്ട എന്ന്.. അഹംഭാവം മൂത്ത് പറയുന്നതാണ് ഇത്.. ഈ ലോകത്ത് ജീവിക്കേണമെങ്കിൽ ഈ പ്രകൃതിയോട് ഈ പ്രകൃതിയിലെ സർവ്വ ചരാചരങ്ങളോട് ബന്ധം പുലർത്തിയെ മതിയാവൂ.. സഹായം തേടിയേ മതിയാവൂ..അങ്ങനെ എങ്കിൽ നാം മറ്റുള്ള ഒന്നുമായി ഒന്നിനെ താരതമ്യം ചെയ്യുന്നത് തെറ്റ് തന്നെ.. ആരിലും നിറഞ്ഞ നന്മയോ നിറഞ്ഞ തിന്മയോ ഇല്ല.. ആരും പരിപൂർണ്ണ ശുദ്ധരോ അശുദ്ധി നിറഞ്ഞവരോ അല്ല.. എല്ലാവരിലും നന്മയുടെ മുഖവും തിന്മയുടെ മുഖവും ഉണ്ട്.. തികഞ്ഞ സത്യവാനോ.. തികച്ചും അസത്യവാദിയോ അല്ല.. ക്രൂരത നിറഞ്ഞ മൃഗങ്ങൾക്ക് പോലും ചിലപ്പോൾ കരുണയുടെ സ്വഭാവം വിടരാറുണ്ട്.. നാം ക്രൂരൻ എന്ന് കരുതുന്ന പലരിലും നമ്മേക്കാൾ സ്നേഹവും കരുണയും ഉണ്ടാവാറുമുണ്ട്..


ഈശ്വരൻ തന്റെ സൃഷ്ട്ടികളെ വേർതിരിച്ചു സൃഷ്ടിച്ചിട്ടില്ല.. എല്ലാവരിലും സ്നേഹം കരുണ തുടങ്ങിയ നന്മകൾ  ഉണ്ട്..കർമ്മഫലങ്ങളും ജീവിത സാഹചര്യങ്ങളും സഞ്ചരിക്കുന്ന വഴികളെ വേർതിരിക്കുന്നു എന്ന് മാത്രം.. എന്നാൽ ഏത് വഴിയിലൂടെ എത്ര ജന്മം സഞ്ചരിച്ചാലും അവസാനം ചെന്നെത്തുന്നത് ഈശ്വരന്റെ മുൻപിൽ മാത്രം ആണ്.. നമ്മൾ ഈശ്വര സാക്ഷാൽക്കാരത്തിനയാണ് ജന്മങ്ങൾ താണ്ടേണ്ടത്.. അങ്ങിനെ എങ്കിലേ കഴിവതും വേഗം ഈശ്വര സവിധത്തിൽ എത്തിച്ചേരുവാൻ കഴിയുകയുള്ളൂ..അങ്ങനെ മാത്രമേ ഈശ്വരനോട് ചേരുവാൻ കഴിയുകയുമുള്ളൂ..ഈശ്വരൻ എല്ലാവരെയും ഈശ്വര സവിധത്തിൽ എത്തിച്ചേരനായി അനുഗ്രഹിക്കട്ടെ 🙏

 വിദ്വാനും മഹാകവിയുമായിരുന്ന മേപ്പത്തൂർ ഭട്ടതിരി ചെമ്പകശ്ശേരി രാജാവിന്റെ ഇഷ്ടനായിട്ടു് കുറച്ചു കാലം അമ്പലപ്പുഴെ താമസ്സിച്ചിരുന്നു . അദ്ദേഹം അമ്പലപ്പുഴെ ചെന്നു ചേരാനും, രാജാവിന്റെ ഇഷ്ടനായിത്തീരാനുമുണ്ടായ കാരണത്തെയാണു് ഇവിടെ ആദ്യമായി പറയാൻ പോകുന്നതു്.


ഒരു കാലത്തു അമ്പലപ്പുഴ നാടു വാണിരുന്ന രാജാവിനു പ്രതിദിനം ഒരു ബ്രാഹ്മണനെക്കൊണ്ടു ഭാരതം വായിപ്പിച്ചു കേട്ടല്ലാതെ ഭക്ഷണം കഴിക്കുകയില്ലെന്നു ഒരു നിഷ്ഠയുണ്ടായിരുന്നു. അതിലേക്കു പ്രത്യേകമൊരു ബ്രാഹ്മണനെ ശമ്പളം വച്ചു ആക്കീട്ടുണ്ടായിരുന്നു. ആ ബ്രാഹ്മണൻ ഒരു ദിവസത്തെ വായന കഴിഞ്ഞു പിറ്റേദിവസത്തേക്കു തിരിച്ചെത്തികൊള്ളാമെന്നു വിചാരിച്ചു് എവിടയൊ പോയി. അദ്ദേഹം വിചാരിച്ചപോലെ പിറ്റേ ദിവസത്തെ വായനയ്ക്കു വന്നെത്തുന്നതിനു എന്തോ കാരണവശാൽ സാധിച്ചില്ല. രാജാവു് നേരത്തെ കുളിയും തേവാരവുമെല്ലാം കഴിഞ്ഞു പതിവുപോലെ വായന കേൾക്കാൻ ചെന്നിരുന്നു. വളരെ നേരമായിട്ടും വായനക്കാരൻ ബ്രാഹ്മണനെ കണ്ടില്ല ഭക്ഷണത്തിന്റെ സമയം കഴിഞ്ഞപ്പോഴേയ്ക്കും രാജാവിനു വിശപ്പു കലശലായി. എവിടെ നിന്നെങ്കിലും ഒരു ബ്രാഹ്മണനെ ഉടനെ വിളിച്ചു കൊണ്ടുവരണമെന്നു പറഞ്ഞു ഭടന്മാരെ ഓടിച്ചു. അപ്പോൾ ഒരാൾ രാജാവിന്റെ അടുക്കൽ ചെന്നു വഴിപോക്കനായ ഒരു ബ്രാഹ്മണൻ അമ്പലത്തിനകത്തു ജപിച്ചുകൊണ്ടിരിക്കുന്നുണ്ടന്നു അറിയിച്ചു. ഉടനെ രാജാവു് ആളയച്ചു ആ ബ്രാഹ്മണനെ വരുത്തി. ‘ഹേ അങ്ങേക്കു് കൂട്ടി വായന ശീലമുണ്ടോ’ എന്നു ചോദിച്ചു. ‘കുറേശ്ശെ പരിചയമുണ്ടു്’ എന്നു ബ്രാഹ്മണൻ പറയുകയും ഉടനെ രാജാവു് ഭാരതം ഗ്രന്ഥം എടുത്തു കൊടുക്കുകയും ബ്രാഹ്മണൻ വായിച്ചു തുടങ്ങുകയും ചെയ്തു. കർണ്ണപർവ്വമാണു വായിച്ചിരുന്നതു്. അതിൽ ഭീമന്റെ കയറ്റത്തെ വർണ്ണിക്കുന്ന ഘട്ടത്തിൽ


‘ഭീമസേനഗദാത്രസ്താ ദുര്യോധനവരൂഥിനീ

ശിഖാ ഖാർവാടകസ്യേവ കർണ്ണമൂലമുപാശ്രിതാ’


എന്നു കൂട്ടി വായിച്ചു. ഭാരതത്തിലില്ലാത്തതായ ഈ ശ്ലോകം ക‌ഷണ്ടിത്തലയനായ തന്നെ പുച്ഛിച്ചു് ആ നമ്പൂരി തൽക്ഷണം ഉണ്ടാക്കിയതാണന്നു രാജാവിനു മനസ്സിലാകയാൽ ‘അങ്ങുന്നാണോ മേപ്പത്തൂർ നാരായണഭട്ടതിരി?’ എന്നു നിസ്സംശയം ചോദിക്കുകയും ചെയ്തു. അപ്പോൾ രാജാവിനെ സന്തോ‌ഷിപ്പിക്കാനായി അദ്ദേഹം,


അവ്യഞ്ജനസ്താർക്ഷ്യകേതുര്യൽപദം ഘടയി‌ഷ്യതി

തത്തേ ഭവതു കല്പാന്തം ദേവനാരായണപ്രഭോ!


ഈ ശ്ലോകവും തൽക്ഷണമുണ്ടാക്കിച്ചൊല്ലി. ഇദ്ദേഹം മേപ്പത്തൂർ ഭട്ടതിരിയാണന്നറിഞ്ഞപ്പോൾ രാജാവിനു വളരെ സന്തോ‌ഷമുണ്ടാവുകയും ഭട്ടതിരി അന്നു ഊണു കഴിച്ചിട്ടില്ലായിരുന്നതിനാൽ അവർ ഒപ്പമിരുന്നു് ഊണു കഴിക്കുകയും രാജാവു് പിന്നെ കുറച്ചു കാലത്തേക്കു ഭട്ടതിരിയെ അവിടെ താമസിപ്പിക്കുകയും ചെയ്തു. ഇങ്ങനെയാണു മേപ്പത്തൂർ ഭട്ടതിരി അമ്പലപ്പുഴെ രാജാവിന്റെ ഇഷ്ടനായി അവിടെ താമസ്സിക്കുന്നതിനിടയായതു്. ഇങ്ങിനെ താമസിക്കുന്ന കാലത്തുണ്ടാക്കിയതാണു് ‘പ്രക്രിയാസർവസ്വ’ മെന്ന വ്യാകരണഗ്രന്ഥം. അക്കാലത്തു ഭട്ടതിരിയോടു് ഒരു നാടകമുണ്ടാക്കണമെന്നു രാജാവും, നാടകമുണ്ടാക്കി കിട്ടിയാൽ കല്പനയുണ്ടങ്കിൽ അരങ്ങേറ്റംകഴിച്ചു കൊള്ളാമെന്നു അക്കാലത്തു അതിസമർത്ഥനായി അവിടെയുണ്ടായിരുന്ന ചാക്യാരും പറഞ്ഞു. എങ്കിലും ഭട്ടതിരി‚ “ഒരു നാടകമുണ്ടാക്കാൻ തക്കവണ്ണമുള്ള പാണ്ഡിത്യവും, കവിത്വവും എനിക്കില്ല, ചാക്യാർക്കു പറയാമെന്നുണ്ടങ്കിൽ ഞാൻ ചില ചമ്പൂപ്രബന്ധങ്ങൾ ഉണ്ടാക്കിത്തരാം” എന്നു പറഞ്ഞതല്ലാതെ നാടകമുണ്ടാക്കാൻ തുനിഞ്ഞില്ല. വലിയ വിദ്വാനും മഹാകവിയുമായിരുന്ന ഭട്ടതിരിതന്നെ ഇപ്രകാരം പറഞ്ഞു് ഒഴിഞ്ഞതു കൊണ്ടു് അക്കാലത്തു ‘നാടകാദ്യം കവിത്വ’ മെന്നുള്ളതല്ല, നാടകാന്തം കവിത്വ’ മെന്നുള്ള അഭിപ്രായം തന്നെയാണു വിദ്വാന്മാരുടെ ഇടയിൽ പ്രബലപ്പെട്ടിരുന്നതു്. എന്നു സ്പഷ്ടമാകുന്നുണ്ടല്ലോ. നാടകമുണ്ടാക്കുകയെന്നുള്ളതു് അശക്യമാണങ്കിൽ ചമ്പൂപ്രബന്ധങ്ങളുണ്ടാക്കിയാലും മതിയെന്നു രാജാവു് സമ്മതിക്കുകയാൽ ഭട്ടതിരിസുഭദ്രാഹരണം, ദൂതവാക്യം, രാജസൂയം, നൃഗമോക്ഷം, നിരനുനാസികം, മത്സ്യാവതാരം ഇത്യാദികളായ പത്തു ചമ്പൂപ്രബന്ധങ്ങൾ ഉണ്ടാക്കുകയും അവയെല്ലാം അമ്പലപ്പുഴെ രാജാവിന്റെ കല്പനപ്രകാരം ചാക്യാർ അരങ്ങേറ്റം കഴിക്കുകയും ചെയ്തു. ഭട്ടതിരി പ്രബന്ധങ്ങൾ മുഴുവൻ ഉണ്ടാക്കി കൊടുത്തിട്ടു് അവ പിന്നീടു് ചാക്യാരു തോന്നിച്ചു് അരങ്ങേറ്റം കഴിക്കുകയല്ല ചെയ്തതു്. ഭട്ടതിരി ചാക്യാർക്കു ഓരോ ദിവസം പറയാൻ മാത്രം കുറേശ്ശേ എഴുതികൊടുക്കുകയും എഴുതികൊടുക്കുന്നതു് അന്നന്നു് തോന്നിച്ചു ചാക്യാർ അരങ്ങേറ്റം കഴിക്കുകയുമാണു ചെയ്തിരുന്നതു്. ഓരോ ശ്ലോകങ്ങൾക്കും ഗദ്യങ്ങൾക്കും ഭട്ടതിരി വിചാരിക്കുന്നതിലുമധികം അർത്ഥം ചാക്യാർ പറഞ്ഞിരുന്നതിനാൽ സന്തോ‌ഷവും, ഉത്സാഹവും വർദ്ധിക്കുകയാലാണു് ഭട്ടതിരി പത്തു പ്രബന്ധങ്ങളുണ്ടാക്കാൻ ഇടയായതു്. ഒരു പ്രബന്ധമുണ്ടാക്കുകയെന്നേ ഭട്ടതിരി ആദ്യം വിചാരിചിരുന്നുള്ളു. ചാക്യാർ പറഞ്ഞ ഒരു വിശേ‌ഷാർത്ഥം ഉദാഹരണത്തിനായി താഴെ പറയുന്നു.


‘സുഭദ്രാഹരണം’ പ്രബന്ധത്തിലെ, അത്രാഗതം… എന്ന ശ്ലോകത്തിനു ചാക്യാർ, ‘കബരീ ഇഹ പ്രശിഥിലാ, ഇഹ നദ്ധാ’ (തലമുടി ഇവിടെവച്ചു് അഴിഞ്ഞു ഇവിടെ വച്ചുകെട്ടി) എന്നു രണ്ടായിട്ടന്വയിച്ചു അർത്ഥം പറഞ്ഞു. കൂത്തു കഴിഞ്ഞപ്പോൾ ഭട്ടതിരീ ‚ ചക്യാർ ഞാൻ വിചാരിച്ചിരുന്നതിൽ ഒന്നു കടത്തി വച്ചു. ‘പ്രശിഥിലാ കബരീ ഇഹ നദ്ധാ’ (അഴിഞ്ഞ തലമുടി അവിടെ വച്ചുകെട്ടി) എന്നു ഒരന്വയമേ ഞാൻ വിചാരിച്ചിരുന്നുള്ളൂ. ചാക്യാർ രണ്ടന്വയമായിട്ടു പറഞ്ഞതിലാണു് അധികം ചമൽക്കാരവും, അർത്ഥപുഷ്ടിയും ഉണ്ടാകുന്നതു്. അതിനാൽ “ചാക്യാരുടെ മനോധർമ്മം വളരെ നന്നായി” എന്നു പറയുകയും ചെയ്തു. ഇങ്ങിനെ അനേകം ശ്ലോകങ്ങൾക്കു ആ ചാക്യാർ ഭട്ടതിരി വിചാരിക്കുന്നതിലധികമർത്ഥം പറയുകയും അവയെല്ലാം ഭട്ടതിരിയും രാജാവും സമ്മതിക്കുകയുംചെയ്തു.


നാരായണഭട്ടതിരി സംസ്കൃത ചമ്പൂപ്രബന്ധങ്ങളുണ്ടാക്കുകയും അവയെ ചെമ്പകശ്ശേരി രാജാവിന്റെ കല്പനപ്രകാരം അമ്പലപ്പുഴ ചാക്യാർ അരങ്ങേറ്റം കഴിക്കുകയും ചെയ്തതിന്റെ ശേ‌ഷം ആ പ്രബന്ധങ്ങളെത്തന്നെ ശേ‌ഷമുള്ള ചാക്യാരന്മാരും പാഠകക്കാരും ഉപയോഗിച്ചു തുടങ്ങുകയും അവയ്ക്കു സർവ്വത്ര പ്രചാരം സിദ്ധിക്കുകയും ചെയ്തു, ഭട്ടതിരിയെ അനുകരിച്ചു വേറെ ചില വിദ്വാന്മാരും രംഗോപജീവികളുടെ ഉപയോഗത്തെ ഉദ്ദേശിച്ചു ചമ്പൂപ്രബന്ധങ്ങളുണ്ടാക്കീട്ടുണ്ടു്. എങ്കിലും അവയിലൊന്നിനും ഭട്ടതിരിയുടെ പ്രബന്ധങ്ങളോളം പ്രചാരം സിദ്ധിച്ചില്ല. ഭട്ടതിരി സംസ്കൃതചമ്പൂപ്രബന്ധങ്ങളുണ്ടാക്കി അരങ്ങേറ്റം കഴിപ്പിക്കുന്നതിനു മുമ്പു ചാക്യാന്മാർ, പാഠകക്കാർ മുതലായ രംഗോപജീവികൾ ഭാ‌ഷാചമ്പൂപ്രബന്ധങ്ങളാണു ഉപയോഗിച്ചുവന്നിരുന്നതു്. അതിനാൽ ഭട്ടതിരിയുടെ പ്രബന്ധനിർമ്മാണോദ്യമം രംഗോപജീവികൾക്കും ജനങ്ങൾക്കാകപ്പാടെയും ഉപകാരകമായിട്ടുണ്ടന്നു പറയേണ്ടിയിരിക്കുന്നു.

copy

Sunday, August 21, 2022

 

സാംഖ്യവും വേദാന്തവും (282)

സ്വാമി വിവേകാനന്ദന്‍

നാം ചര്‍ച്ച ചെയ്തുകൊണ്ടിരുന്ന സാംഖ്യദര്‍ശനത്തിന്റെ ഒരു സംക്ഷേപം ഞാനിവിടെപ്പറയാം. അതിന്റെ കുറവുകള്‍ എവിടെയെന്നും വേദാന്തം കടന്നുവന്ന് അവയെ എങ്ങനെ നികത്തുന്നുവെന്നും പരീക്ഷിക്കുകയാണ് ഈ പ്രസംഗത്തില്‍ നമുക്കു വേണ്ടത്. സാംഖ്യദര്‍ശനപ്രകാരം, വിചാരം, ബുദ്ധി, യുക്തി, സ്നേഹം, ദ്വേഷം, സ്പര്‍ശം, രസം, ദ്രവ്യം എന്നെല്ലാം പറയുന്ന എല്ലാ അഭിവ്യക്തികളുടെയും മൂലം പ്രകൃതിയാണെന്ന് നിങ്ങള്‍ ഓര്‍മ്മിക്കുമല്ലോ. എല്ലാം പ്രകൃതിയില്‍നിന്നാണ്. സത്വരജസ്തമസ്സുകളെന്ന മൂന്നു ഗുണങ്ങള്‍ ചേര്‍ന്നതാണ് പ്രകൃതി. ഇവ ധര്‍മ്മങ്ങളല്ല, ധര്‍മ്മികളാണ് – അഭിവ്യക്തമാകുന്ന മുഴുവന്‍ പ്രപഞ്ചത്തിന്റെയും മൂലപദാര്‍ത്ഥങ്ങള്‍. കല്പാരംഭത്തില്‍ ഇവ സാമ്യാവസ്ഥയില്‍ വര്‍ത്തിക്കുന്നു. സൃഷ്ടി ആരംഭിക്കുന്നതോടെ, അവ പരസ്പരം സമ്മേളിച്ചും പുനഃസമ്മേളിച്ചും പ്രപഞ്ചരൂപത്തില്‍ അഭിവ്യക്തമാകുന്നു. ഒന്നാമത്തെ അഭിവ്യക്തിക്ക് മഹത് (സമഷ്ടിബുദ്ധി) എന്നാണ് സാംഖ്യന്‍മാര്‍ നല്‍കിയിട്ടുള്ള സംജ്ഞ. ആ മഹത്തില്‍നിന്ന് അഹങ്കാരം (ഞാനെന്ന ബോധം) ഉളവാകുന്നു. സാംഖ്യമതമനുസരിച്ച് ഈ അഹങ്കാരം ഒരു തത്ത്വമാണ്. അഹങ്കാരത്തില്‍നിന്നു മനസ്സും പഞ്ചേന്ദ്രിയങ്ങളും പഞ്ചതന്മാത്രകളും (ശബ്ദസ്പര്‍ശൂപരസഗന്ധങ്ങളുടെ സൂക്ഷ്മകണങ്ങള്‍) ഉദ്ഭവിക്കുന്നു. എല്ലാ തന്മാത്രകളും അഹങ്കാരം പരിണമിച്ചുണ്ടാകുന്നു. പിന്നീട് ഈ സൂക്ഷ്മതന്മാത്രകളില്‍നിന്നുണ്ടാകുന്നവയാണ്, ഭൂതം എന്നു വ്യവഹരിച്ചുവരുന്ന സ്ഥൂലവസ്തുക്കള്‍. തന്മാത്രകള്‍ ഇന്ദ്രിയഗോചരങ്ങളല്ല: സ്ഥൂലഭൂതങ്ങളാകുമ്പോള്‍ അവ ഗോചരങ്ങളായിത്തീരുന്നു.

ബുദ്ധി, അഹങ്കാരം, മനസ്സ് എന്നീ ത്രിവിധവൃത്തികളോടുകൂടിയ ചിത്തം, പ്രാണന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ശക്തികളെ പ്രകാശിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. പ്രാണനെന്നാല്‍ ‘ശ്വാസ’മാണെന്നു ധരിച്ചിട്ടുണ്ടെങ്കില്‍ ആ ധാരണ നിങ്ങള്‍ ഉടനെ കളയേണ്ടിയിരിക്കുന്നു. ശ്വാസം പ്രാണന്റെ പല കാര്യങ്ങളില്‍ ഒന്നുമാത്രം. ശരീരത്തെ മുഴുവന്‍ നിയന്ത്രിക്കുകയും ചേഷ്ടിപ്പിക്കുകയും ചെയ്യുന്ന നാഡീശക്തികള്‍ക്കു പൊതുവെയാണ് പ്രാണനെന്നു പറയുന്നത്. അവതന്നെയാണ് വിചാരരൂപത്തിലും പ്രകടമാകുന്നത്. പ്രാണന്റെ പ്രഥമവും പ്രകടതമവുമായ അഭിവ്യക്തിയാണ് ശ്വാസചലനം. പ്രാണന്‍ വായുവിനെ പ്രവര്‍ത്തിപ്പിക്കുന്നു, മറിച്ചല്ല: ശ്വാസചലനനിയന്ത്രണത്തിനു പ്രാണായാമമെന്നു പറയുന്നു. ഈ (പ്രാണ)ചലനത്തിന്‍മേല്‍ ആധിപത്യം നേടുവാനാണ് പ്രാണായാമം ശീലിക്കുന്നത്. ശ്വാസത്തെ നിയന്ത്രിക്കുകയും ശ്വാസകോശങ്ങളെ ബലപ്പെടുത്തുകയും മാത്രമല്ല ലക്ഷ്യം. എങ്കില്‍ അതു ഡെല്‍സാര്‍ട്ടിന്റെ പദ്ധതിയേ ആകൂ, പ്രാണായാമമാവില്ല. ശരീരത്തെ മുഴുവന്‍ പ്രവര്‍ത്തിപ്പിക്കുന്ന ജീവശക്തികളാണ് പ്രാണന്‍: പ്രാണശക്തികളെയാകട്ടെ ശരീരത്തിലെ മറ്റവയവങ്ങള്‍ – അന്തഃകരങ്ങള്‍ – പ്രവര്‍ത്തിപ്പിക്കുന്നു. ഇത്രത്തോളം ഭംഗിയായി മാനിസകാപഗ്രഥനം സുവ്യക്തവും സുസൂക്ഷ്മവുമായിട്ടുണ്ട്. അതോടൊപ്പം ലോകത്തിലെ ഏറ്റവും പ്രചീനമായ യുക്തിവിചാരമാണിതെന്നും ഓര്‍മ്മിക്കുക!

ലോകത്തിലെവിടെയെങ്കിലും ഒരു തത്ത്വചിന്തയോ യുക്തിവിചാരമോ ഉണ്ടായിട്ടുണ്ടെങ്കില്‍, അവയ്‌ക്കൊക്കെ കപിലനോടു ലേശമെങ്കിലും കടപ്പാടുണ്ട്. പിത്താഗോറാസ് അത് ഇന്ത്യയില്‍ നിന്ന് പഠിച്ചു. ഗ്രീസില്‍ പഠിപ്പിച്ചു. പില്‍ക്കാലത്ത് പ്ലേറ്റോവിന് അതിന്റെ ഒരു കണിക കിട്ടി. കുറേക്കൂടി കഴിഞ്ഞ് നോസ്റ്റി് ആ തത്ത്വചിന്ത അലാന്‍ഡ്രിയയിലേക്കു കൊണ്ടുപോയി: അവിടെനിന്നു അതു യൂറോപ്പിലെത്തി. അതിനാല്‍, മനഃശാസ്ത്രത്തിലോ തത്ത്വശാസ്ത്രത്തിലോ എവിടെയെല്ലാം അന്വേഷണങ്ങള്‍ നടന്നിട്ടുണ്ടോ അവയുടെയൊക്കെ മഹാനായ പൂര്‍വ്വികന്‍ ഈ കപിലനത്രേ. ഇത്രത്തോളം, അദ്ദേഹത്തിന്റെ മാനസികാപഗ്രഥനം അത്ഭുതമെന്നു നാം കാണുന്നു. എന്നാല്‍, മുന്നോട്ടു പോകുന്തോറും ചില സംഗതികളില്‍ നമുക്കു അദ്ദേഹവുമായി വിയോജിക്കേണ്ടിവരും. കപിലന്റെ ചിന്താഗതിയുടെ അടിസ്ഥാനതത്ത്വം പരിണാമമാണ്. അദ്ദേഹം ഒരു വസ്തുവില്‍നിന്നു വേറൊന്നിനെ പരിണമിപ്പിക്കുന്നു. എന്തെന്നാല്‍ സൃഷ്ടിക്ക് അദ്ദേഹത്തിന്റെ നിര്‍വ്വചനംതന്നെ രൂപം മാറിവന്ന കാരണം എന്നാണ്. മാത്രമല്ല, നമുക്കു ഗോചരമാകുന്നിടത്തോളം, പ്രപഞ്ചം മുഴുവന്‍ പുരോഗാമിയും പരിണാമിയുമാണ്. മണ്ണു കാരണം. അതിനെ മറ്റൊരു രൂപത്തില്‍ കുടമെന്നു പറയുന്നു. മണ്ണു കാരണവും കുടം കാര്യവും – ഇതിനപ്പുറം സൃഷ്ടിക്കു ഒരര്‍ത്ഥവും സംഭാവ്യമല്ല. അങ്ങനെ, ജഗത്തു മുഴുവന്‍ പ്രകൃതി എന്ന ഏകവസ്തു പരിണമിച്ചുണ്ടായി. അതിനാല്‍, ജഗത്ത് അതിന്റെ കാരണത്തില്‍നിന്നു സാരാംശത്തില്‍ ഭിന്നമാവാന്‍ വയ്യ. കപിലമതമനുസരിച്ച്, അവ്യക്തപ്രകൃതിമുതല്‍ ബുദ്ധിയോ മനസ്സോ വരെയുള്ള യാതൊന്നും ‘ഭോക്താവോ’ ‘ചേതയിതാവോ’ അല്ല. മണ്‍കട്ടപോലെ തന്നെ മനക്കട്ടയും.

മനസ്സിനു സ്വയം പ്രകാശമില്ല: എന്നാല്‍ അതു യുക്തിവിചാരം ചെയ്യുന്നുതാനും. അതിനാല്‍, അതിന്റെ പിന്നില്‍ ഒന്നുണ്ടായിരിക്കണം: ആ ഒന്നിന്റെ ചൈതന്യം മഹത്തിലും അഹങ്കാരത്തിലും അവയുടെ അനന്തരപരിണാമങ്ങളിലുംകൂടി അരിച്ചിറങ്ങുകയാണ്. ഈ ഒന്നാണ് കപിലന്‍ പറയുന്ന പുരുഷന്‍, വേദാന്തികളുടെ ആത്മാവ്. കപിലമതമനുസരിച്ച്, പുരുഷന്‍ ഒരു കേവലതത്ത്വമാണ്. സംഘാതമല്ല. പുരുഷന്‍ ദ്രവ്യമയമല്ല: ദ്രവ്യമയമല്ലാത്ത ഏകതത്ത്വം അവന്‍ മാത്രം. ഈ നാനാഭിവ്യക്തികളെല്ലാം ദ്രവ്യമയങ്ങളാണ്. ഞാനൊരു ബ്ലാക്ക്‌ബോര്‍ഡ് കാണുന്നു. ആദ്യം ബാഹ്യകരണം (കണ്ണ്) തലച്ചോറിലെ നാഡീകേന്ദ്രത്തില്‍, നയനേന്ദ്രിയത്തില്‍, ആ സംവേദനം എത്തിക്കുന്നു. നാഡീകേന്ദ്രത്തില്‍നിന്ന് അതു മനസ്സിലെത്തി അവിടെ ഒരു മുദ്രപതിക്കുന്നു. മനസ്സ് അതു ബുദ്ധിക്കു സമര്‍പ്പിക്കുന്നു: ബുദ്ധിക്കും (ദര്‍ശന)ക്രിയ സാദ്ധ്യമല്ല: ഈ ക്രിയ പിന്നിലുള്ള പുരുഷനില്‍നിന്നു വരുന്നതുപോലെയാണ്. ഇവയെല്ലാം പുരുഷന്റെ ഭൃത്യജനങ്ങളെന്നപോലെ അവ ഇന്ദ്രിയസംവേദനങ്ങളെ അവന്റെ അടുക്കലെത്തിക്കുന്നു. അവന്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കയും, പ്രതിപ്രവര്‍ത്തിക്കയും ചെയ്യുന്നതുപോലെയാണ്. അവനാണ് ദ്രഷ്ടാവ്, ഭോക്താവ്, യഥാര്‍ത്ഥത്തിലുള്ള ഏകപുരുഷന്‍, സിംഹാസനാധിഷ്ഠിതനായ രാജാവ്, മനുഷ്യന്റെ ആത്മാവ്. ദ്രവ്യമയനല്ലാത്തതിനാല്‍, അവന്‍ അവശ്യം അപരിമിതനാകണം. അവന് യാതൊരു പരിമിതികളും ഉണ്ടായിരുന്നുകൂടാ എന്നു സിദ്ധിക്കുന്നു. ഓരോ പുരുഷനും സര്‍വ്വവ്യാപി: നമ്മളിലോരോരുത്തനും സര്‍വ്വവ്യാപി, എന്നാല്‍ നമുക്കു ലിംഗ (സൂക്ഷ്മ) ശരീരത്തില്‍ക്കൂടിയേ പ്രവര്‍ത്തിക്കാനാവൂ. മനസ്സ്, അഹംബുദ്ധി, ഇന്ദ്രിയങ്ങള്‍, (പഞ്ച)പ്രാണങ്ങള്‍ ഇവ ചേര്‍ന്നു സൂക്ഷ്മശരീരം – സൂക്ഷ്മകോശം നിര്‍മ്മിതമായിരിക്കുന്നു. ഈ ശരീരത്തിനാണ് രക്ഷാശിക്ഷകളും സ്വര്‍ഗ്ഗനരകങ്ങളും ജന്മപുനര്‍ജന്മങ്ങളും അനുഭവപ്പെടുന്നത്. എന്തെന്നാല്‍, പുരുഷനെ അഥവാ ആത്മാവിനെ സംബന്ധിച്ചിടത്തോളം ഗമനാഗമനങ്ങള്‍ അസാദ്ധ്യമാണെന്നു നാം പ്രാരംഭത്തിലേ കണ്ടു. ചലനമെന്നാല്‍ പോക്കുവരവാണല്ലോ. ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു പോവുകയോ വരികയോ ചെയ്യുന്ന വസ്തു സര്‍വ്വവ്യാപിയാവാന്‍ വയ്യ. കപിലന്റെ മനോവിജ്ഞാനീയത്തില്‍നിന്നു ഇതിനകം നാം മനസ്സിലാക്കി, ആത്മാവ് അപരിമിതനാണെന്നും ആത്മാവുമാത്രമാണ് പ്രകൃതി (ദ്രവ്യ)മയനല്ലാത്തതെന്നും. പ്രകൃതിക്കതീതന്‍ അവന്‍ മാത്രം. എങ്കിലും അവന്‍ പ്രകൃതിബദ്ധനെന്നപോലെ തോന്നിക്കുന്നു. അവനു ചൂഴെ പ്രകൃതി: അവന്‍ അതുമായി താദാത്മ്യം പ്രാപിച്ചിരിക്കുന്നു. അവന്‍ വിചാരിക്കുന്നു: “ഞാന്‍ ലിംഗശരീരമാണ്’ എന്ന്. അവന്‍ വിചാരിക്കുന്നു. “ഞാന്‍ സ്ഥൂലദ്രവ്യമാണ്, സ്ഥൂലശരീരമാണ്” എന്ന്. ഇത്തരം വിചാരം ഹേതുവായി അവന്‍ ഹര്‍ഷശോകങ്ങള്‍ അനുഭവിക്കുന്നു. അവ യഥാര്‍ത്ഥത്തില്‍ അവന്നുള്ളതല്ല: ഈ ലിംഗശരീരത്തിനുള്ളതത്രേ.

ധ്യാനമാണ് ഉച്ചതമാവസ്ഥ എന്നത്രേ എപ്പോഴും യോഗികളുടെ മതം. അതു വിക്ഷേപമോ ലയമോ അല്ല. ആ അവസ്ഥയില്‍ നിങ്ങള്‍ പുരുഷനോട് ഏറ്റവും അടുത്തെത്തുന്നു. ആത്മാവ് സുഖദുഃഖരഹിതമാണ്: അതു സര്‍വസാക്ഷി, സര്‍വകര്‍മ്മത്തിന്റെയും നിത്യസാക്ഷി, ആണെങ്കിലും യാതൊരു കര്‍മ്മത്തിന്റെയും ഫലം സ്വീകരിക്കുന്നില്ല. ഓരോ കണ്ണിന്റെയും കാഴ്ചയക്കു നിദാനം സൂര്യനാണെങ്കിലും കണ്ണിന്റെ ദോഷം സൂര്യനെ ബാധിക്കാത്തതുപോലെ അഥവാ സ്ഫടികത്തിന്റെ മുമ്പില്‍ ചുവന്നതോ നീലച്ചതോ ആയ പൂവു വെയ്ക്കുമ്പോള്‍, സ്ഫടികം ചുവന്നോ നീലച്ചോ കാണാകുന്നുവെങ്കിലും യഥാര്‍ത്ഥത്തില്‍ രണ്ടുമല്ലാത്തതുപോലെ, ആത്മാവിനു വിക്ഷേപമോ ലയമോ ഇല്ല. ആത്മാവ് രണ്ടിനും അതീതമാണ്. ആത്മാവിന്റെ ഈ അവസ്ഥയെ സൂചിപ്പിക്കുന്ന ഏറ്റവും അടുത്ത ഭാഷ, ആത്മാവ് ധ്യാനമാണെന്നതത്രേ. ഇതാണ് സാംഖ്യദര്‍ശനം.

അടുത്തതായി, സാംഖ്യം പറയുന്നു, പ്രകൃതിയുടെ അഭിവ്യക്തി ആത്മാവിനുവേണ്ടിയാണെന്ന്, എല്ലാ സംഘാതങ്ങളും പരാര്‍ത്ഥമായിട്ടാണെന്ന്. പ്രകൃതി എന്നു പറയുന്ന ഈ സംഘാതങ്ങള്‍, നിത്യ പരിണാമങ്ങള്‍, ആത്മാവിന്റെ ഭോഗത്തിനും മോക്ഷത്തിനും1 വേണ്ടി, ഏറ്റവും താഴ്ന്നതുമുതല്‍ ഏറ്റവും ഉയര്‍ന്നതുവരെയുള്ള അനുഭവങ്ങള്‍ ആത്മാവിനു കൈവരാന്‍ വേണ്ടി, ആണ്2 അവ ആര്‍ജ്ജിച്ചുതീരുമ്പോള്‍, താന്‍ ഒരിക്കലും പ്രകൃതിയിലായിരുന്നില്ലെന്നും, തികച്ചും വേറായിരുന്നുവെന്നും, തനിക്കു നാശമോ പോക്കുവരവോ സാദ്ധ്യമല്ല – സ്വര്‍ഗ്ഗയാത്രയും പുനര്‍ജ്ജന്മവും പ്രകൃതിയിലായിരുന്നു. ആത്മാവിലല്ല – എന്നും ആത്മാവ് അറിയുന്നു. അങ്ങനെ, ആത്മാവു സ്വതന്ത്രമാകുന്നു1 പ്രകൃതി മുഴുവന്‍ ആത്മാവിന്റെ ഭോഗാനുഭൂതിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നു. അത് ഈ അനുഭവങ്ങള്‍ നേടുന്നതു ലക്ഷ്യം പ്രാപിക്കാനാണ്. ലക്ഷ്യം സ്വാതന്ത്ര്യവും. എന്നാല്‍ സാംഖ്യദര്‍ശനമനുസരിച്ച് ആത്മാക്കള്‍ അനേകങ്ങളാണ്. അവ അനന്തസഖ്യമാണ്. ജഗത്തിന്റെ സ്രഷ്ടാവായി ഒരീശ്വരന്‍ ഇല്ലെന്നാണ് കപിലന്റെ മറ്റൊരു സിദ്ധാന്തം. എല്ലാ കാര്യങ്ങള്‍ക്കും മതിയായ സമാധാനത്തിനു പ്രകൃതിമാത്രം മതി. ഈശ്വരന്‍ വേണ്ട2 എന്നു സാംഖ്യന്‍മാര്‍ പറയുന്നു.

വേദാന്തം പറയുന്നു, ആത്മസ്വരൂപം കേവലസത്തും കേവലചിത്തും കേവലാനന്ദവുമാണ്. എന്നാല്‍ അവ ആത്മാവിന്റെ ധര്‍മ്മങ്ങളല്ല, ആത്മസ്വരൂപംതന്നെ. അവ മൂന്നല്ല, ഒന്നാണ്. ബുദ്ധി പ്രകൃതിജന്യമാകയാല്‍ അതു പ്രകൃതിയില്‍ പെട്ടതുതന്നെ എന്ന അഭിപ്രായത്തില്‍ വേദാന്തം സാംഖ്യവുമായി യോജിപ്പിലാണ്. ബുദ്ധി എന്നു പറയപ്പെടുന്നത് ഒരു സംഘാതമാണെന്ന് വേദാന്തവും സ്ഥാപിക്കുന്നു. ഉദാഹരണത്തിനു നമ്മുടെ പ്രത്യക്ഷജ്ഞാനത്തെ പരീക്ഷിക്കാം. ഞാനൊരു ബ്ലാക്ക് ബോര്‍ഡ് കാണുന്നു. ഈ പ്രത്യക്ഷ്യം എങ്ങനെയുണ്ടാകുന്നു? ജര്‍മ്മന്‍ശാസ്ത്രജ്ഞര്‍ പറയുന്ന ബ്ലാക്ക് ബോര്‍ഡിന്റെ ‘വസ്തുതത്ത്വം’1 അജ്ഞാതമാണ്, അത് എനിക്കൊരിക്കലും അറിയാന്‍ കഴിയില്ല. അതിനെ നമുക്ക് ‘X’ എന്നു വിളിക്കാം. ബ്ലാക്ക് ബോര്‍ഡ് X എന്റെ മനസ്സിന്‍മേല്‍ പ്രവര്‍ത്തിക്കുന്നു: മനസ്സു പ്രതിപ്രവര്‍ത്തനം നടത്തുന്നു. മനസ്സ് ഒരു തടാകംപോലെയാണ്. തടാകത്തിലേക്കു കല്ലെറിയുക: പ്രതിപ്രവര്‍ത്തനരൂപത്തില്‍ ഒരു തരംഗം കല്ലിന്റെ നേര്‍ക്കലയ്ക്കുന്നു. ഈ തരംഗം ലേശവും കല്ലിനോടു സാദൃശ്യമുള്ളതല്ല – അതൊരു തരംഗമാണ്. ബ്ലാക്ക് ബോര്‍ഡ് X മനസ്സാകുന്ന തടാകത്തെ ആഘാതം ചെയ്യുന്ന കല്ലിനെപ്പോലെയാണ്: മനസ്സ് അതിന്റെ നേര്‍ക്ക് ഒരു തരംഗമയക്കുന്നു. ഈ തരംഗത്തെയാണ് നാം ബ്ലാക്ക് ബോര്‍ഡ് എന്നു പറയുന്നത്. ഞാന്‍ നിങ്ങളെ കാണുന്നു. നിങ്ങളുടെ യഥാര്‍ത്ഥരൂപം അജ്ഞാതവും അജ്ഞേയവുമാണ്. നിങ്ങള്‍ X ആണ്. നിങ്ങള്‍ എന്റെ മനസ്സിന്‍മേല്‍ പ്രവര്‍ത്തിക്കുന്നു. ഏതു വഴിക്ക് ആഘാതമുണ്ടായോ ആ വഴിക്ക് മനസ്സ് ഒരു തരംഗം അയയ്ക്കുന്നു. ആ തരംഗത്തെയാണ് ഞാന്‍ ശ്രീമാന്‍ ഇന്നാള്‍ എന്നു പറയുന്നത്. ഈ പ്രത്യക്ഷത്തില്‍ (അറിവില്‍) രണ്ടു ഘടകങ്ങളുണ്ട്; ഒന്നു വെളിയില്‍നിന്നു വരുന്നതും മറ്റേത് ഉള്ളില്‍നിന്നു വരുന്നതും: ഈ രണ്ടിന്റെയും സംയോഗം, അതായത് X+മനസ്സ്, ആണ് നമ്മുടെ ബാഹ്യപ്രപഞ്ചം. എല്ലാ ജ്ഞാനവും പ്രതിപ്രവര്‍ത്തനംമൂലമാണ്. തിമിംഗലത്തിന്റെ കാര്യത്തില്‍ അതിന്റെ വാലിലടിച്ചാല്‍ എത്ര സമയത്തിനകം അതിന്റെ മനസ്സ് പ്രതിപ്രവര്‍ത്തനം നടത്തുമെന്നും അതിനു വേദന അനുഭവപ്പെടുമെന്നും കണക്കാക്കിയിട്ടുണ്ട്. മാനസ (ആന്തര) പ്രത്യക്ഷത്തിന്റെ കാര്യവും ഇതുപോലെതന്നെ. എന്റെ ഉള്ളിലെ യഥാത്ഥതത്ത്വം അജ്ഞാതവും അജ്ഞേയവുമാണ്. നമുക്കതിനെ ‘Y’ എന്നു വിളിക്കാം. ‘ഞാന്‍ ഇന്നാളാണ്’ എന്നിങ്ങനെ സ്വയം അറിയുമ്പോള്‍, ആ അറിവ് ‘Y+മനസ്സ്’ ആണ്. ആ ല്ല മനസ്സിന്‍മേല്‍ ഒരാഘാതമേല്പിക്കുന്നു. അങ്ങനെ നമ്മുടെ സമസ്തലോകവും X+മനസ്സും Y+മനസ്സും ആണ്. Xഉം Yഉം യഥാക്രമം ബാഹ്യവും ആഭ്യന്തരവുമായ ലോകങ്ങള്‍ക്ക് പിമ്പിലുള്ള ‘വസ്തുതത്ത്വ’ത്തിനു പ്രതിനിധീഭവിക്കുന്നു.

വേദാന്തമനുസരിച്ച് ബോധത്തിന്റെ മൂന്നു അടിസ്ഥാനഘടകങ്ങള്‍, ഞാന്‍ ഉണ്ട് (സത്), ഞാന്‍ അറിയുന്നു (ചിത്), ഞാന്‍ ആനന്ദിയാണ് (ആനന്ദം) എന്നിവയാണ്. എനിക്കു കുറവൊന്നുമില്ല. ഞാന്‍ ശാന്തന്‍, സമാഹിതന്‍, അക്ഷോഭ്യന്‍ എന്നിങ്ങനെ ഇടയ്ക്കിടെ അനുഭവപ്പെടാറുള്ള ഭാവമാണ് നമ്മുടെ അസ്തിത്വത്തെസ്സംബന്ധിച്ച കേന്ദ്രവസ്തുത, നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനതത്ത്വം. ഈ ഭാവം പരിമിതപ്പെട്ടു സംഘാതം (കലര്‍പ്പ്) ആകുമ്പോള്‍, അതു പ്രാപഞ്ചികമായ സത്തയും ജ്ഞാനവും സ്നേഹവുമായി സ്വയം അഭിവ്യക്തമാകുന്നു. ഓരോ മനുഷ്യനും ഉണ്ട്: ഓരോ മനുഷ്യനും അറിയുന്നു: ഓരോ മനുഷ്യനും സ്നേഹിപ്പാന്‍ വെമ്പല്‍കൊള്ളുകയും ചെയ്യുന്നു. അയാള്‍ക്കു സ്നേഹിക്കാതിരിക്കാന്‍ വയ്യ. ഏറ്റവും താണതുമുതല്‍ ഏറ്റവും ഉയര്‍ന്നതുവരെയുള്ള ഏതു ജീവിതത്തിലും എല്ലാവരും സ്നേഹിച്ചേ തീരൂ. മുമ്പു പറയപ്പെട്ട Yയെ ആഭ്യന്തരവസ്തുതത്ത്വത്തെ, യാതൊന്നു മനസ്സിനോടു ചേര്‍ന്നിട്ടു ഉണ്മ, ജ്ഞാനം, സ്നേഹം ഇവയെ സൃഷ്ടിക്കുന്നുവോ അതിനെ – വേദാന്തികള്‍ കേവലസച്ചിദാനന്ദം എന്നു വിളിക്കുന്നു. ആ യഥാര്‍ത്ഥമായ അസ്തിത്വം (ഉണ്മ) അപരിമിതവും അമിശ്രവും അസംയുക്തവും അവികാരിയുമാണ്. സ്വതന്ത്രാത്മാവാണ്. അതു മനസ്സുമായി കൂടിക്കലര്‍ന്നു കലുഷമാകുമ്പോള്‍ – എന്നു പറയട്ടെ – നാം പറയാറുള്ള വ്യക്തിജീവിതമായി ഭവിക്കുന്നു. മഹാകാശം ഗൃഹാവച്ഛിന്നവും ഘടാവച്ഛിന്നവും മറ്റുമാകുംപോലെ, ആ ആത്മാവ് സസ്യജീവിതവും മൃഗജീവിതവും മനുഷ്യജീവിതവും മറ്റുമായിത്തീരുന്നു. ആ യഥാര്‍ത്ഥജ്ഞാനം നാം അറിയുന്നതല്ല, ബോധാതീതമല്ല, യുക്തിയല്ല, വാസനയുമല്ല. അത് അധഃപതിച്ചു വ്യാമിശ്രമാകുമ്പോള്‍ അതിനെ ബോധാതീതമെന്നു പറയുന്നു: കുറേക്കൂടി അധഃപതിക്കുമ്പോള്‍ യുക്തിയെന്നും പിന്നെയും അധഃപതിക്കുമ്പോള്‍ (സഹജ)വാസനയെന്നും പറയുന്നു. ആ ജ്ഞാനം വിജ്ഞാനം1തന്നെ, ബോധാതീതമോ യുക്തിയോ വാസനയോ അല്ല. അതിനെ കുറിക്കുന്ന ഏറ്റവും അടുത്ത പദം ‘സര്‍വ്വജ്ഞത്വം’ എന്നാണ്. അതിനു പരിമിതിയില്ല, അതില്‍ കലര്‍പ്പില്ല. ആ ആനന്ദം ആച്ഛാദിതമാകുമ്പോള്‍ അതിനെ സ്നേഹം – സ്ഥൂലശരീരങ്ങളോടോ സൂക്ഷ്മശരീരങ്ങളോടോ ആശയങ്ങളോടോ തോന്നുന്ന ആകര്‍ഷണം – എന്നു പറയുന്നു. ഇത് ആ ആനന്ദത്തിന്റെ ഒരു വികൃതഭാവംമാത്രം. കേവലസത്തയും കേവലജ്ഞാനവും കേവലാനന്ദവും ആത്മധര്‍മ്മങ്ങല്ല, ആത്മസ്വൂപംതന്നെ. അവയും ആത്മാവും ഭിന്നങ്ങളല്ല, മൂന്നുംകൂടി ഒന്നുതന്നെ – ഒന്നിനെ മൂന്നു ഭിന്നഭാവങ്ങളില്‍ കാണുന്നുവെന്നുമാത്രം. അവ സകലവ്യാവഹാരികജ്ഞാനത്തിനും അതീതമാണ്. ആ അനന്തജ്ഞാനം മനുഷ്യമസ്തിഷ്‌കത്തില്‍ക്കൂടി കിനിഞ്ഞ് വന്ന് അവന്റെ ബോധാതീതവും യുക്തിയും മറ്റുമായിത്തീരുന്നു. ആവിര്‍ഭാവസ്ഥാനമായ ഉപാധിയനുസരിച്ച് അതിന്റെ പ്രകാശനത്തിനു വ്യത്യാസമുണ്ട്. ആത്മാവെന്ന നിലയില്‍ മനുഷ്യനും ഏറ്റവും താഴ്ന്ന ജന്തുവും തമ്മില്‍ ഒട്ടും ഭേദമില്ല. ജന്തുവിന്റെ മസ്തിഷ്‌കം മനുഷ്യന്റേതിനോളം വികസിച്ചട്ടില്ലായ്കയാല്‍ അതില്‍ക്കൂടിയുള്ള പ്രകാശനം – വാസനയെന്നു പറയുന്നത് – വളരെ മന്ദമെന്നുമാത്രം. മനുഷ്യനില്‍ മസ്തിഷ്‌കം അധികം സംസ്‌കൃതമാണ്. അതിനാല്‍ ആത്മപ്രകാശനം കൂടുതല്‍ വിശദമാണ്: ഏറ്റവും ഉന്നതനായ മനുഷ്യനില്‍ തികച്ചും വിശദമായിരിക്കയും ചെയ്യുന്നു. ഇതുപോലെ അസ്തിത്വത്തെ സംബന്ധിച്ചും: നമുക്കറിവുള്ള പരിമിതമായ അസ്തിത്വം ആത്മസ്വരൂപമായ യഥാര്‍ത്ഥ-അസ്തിത്വത്തിന്റെ ഒരു പ്രതിച്ഛായമാത്രം. ആനന്ദവും അങ്ങനെതന്നെ. സ്‌നേഹമെന്നും രാഗമെന്നും പറയുന്നത് ആത്മാവിലെ അനന്താനന്ദത്തിന്റെ ഒരു പ്രതിബിംബംമാത്രം. അഭിവ്യക്തിയൊടൊപ്പം പരിമിതിയും വന്നുകൂടുന്നു. അനഭിവ്യക്തം ആത്മാവിന്റെ തനിസ്വരൂപം, അപരിമിതമാണ്. ആ ആനന്ദത്തിന് അതിരില്ല. സ്നേഹത്തിനു പരിമിതിയുണ്ട്. ഞാന്‍ നിങ്ങളെ ഒരുനാള്‍ സ്നേഹിക്കുന്നു. പിറ്റെന്നു വെറുക്കുന്നു. എന്റെ സ്നേഹം ഒരുനാള്‍ ഏറുന്നു, പിറ്റേന്നു കുറയുന്നു: കാരണം അത് ഒരഭിവ്യക്തിമാത്രമാണ്.

ഈശ്വരനെപ്പറ്റിയുള്ള കപിലന്റെ ആശയത്തിലാണ് അദ്ദേഹവുമായി ആദ്യം ഏറ്റുമുട്ടേണ്ടിവരുന്നത്. വ്യഷ്ടിബുദ്ധിയില്‍ തുടങ്ങി വ്യഷ്ടിജീവിതത്തില്‍ അവസാനിക്കുന്നു. പ്രകൃതിപരിണാപരമ്പരയ്ക്കു, അവയുടെ നിയന്താവും പ്രഭുവുമായ ഒരു പുരുഷന്‍ ആവശ്യമായിരിക്കുംപോലെ, ജഗത്തിലെ സമഷ്ടിമഹത്, സമഷ്ടി-അഹങ്കാരം, സമഷ്ടിമനസ്സ്, സമഷ്ടിസൂക്ഷ്മസ്ഥൂലദ്രവ്യങ്ങള്‍ എന്നീ പരമ്പരയ്ക്കും ഒരു നിയന്താവും പ്രഭുവും വേണം. (ഇതു കപിലന്‍ സമ്മതിക്കുന്നില്ല) സമഷ്ടിപരമ്പരയ്ക്കു പിന്നില്‍ നിയാമകനും ഭരണകര്‍ത്താവുമായി ഒരു സമഷ്ടിപുരുഷനില്ലാതെ, അവ എങ്ങനെ പൂര്‍ത്തിയാകും? സമഷ്ടിപരമ്പരയുടെ പിന്നിലെ സമഷ്ടിപുരുഷനെ നിങ്ങള്‍ നിഷേധിച്ചാല്‍, നിങ്ങളുടെ വ്യഷ്ടിപരമ്പരയുടെ പിന്നിലെ (വ്യഷ്ടി) പുരുഷനെ ഞങ്ങള്‍ നിഷേധിക്കും. ക്രമോന്നതമായ ആ വ്യഷ്ടിപരിണാമപരമ്പരയ്ക്കു പിന്നില്‍ അവയ്‌ക്കെല്ലാം അപ്പുറത്തായി ദ്രവ്യമയനല്ലാത്ത ഒന്ന്, പുരുഷന്‍, നിലകൊള്ളുന്നതു സത്യമാണെങ്കില്‍, അതെ യുക്തി1 സമഷ്ടിഗതമായ അഭിവ്യക്തിപരമ്പരയുടെ കാര്യത്തിലും സംഗതമാകണം. പ്രകൃതിയുടെ സമഷ്ടിഗതപരിണാമങ്ങള്‍ക്കു പിന്നിലുള്ള സമഷ്ട്യാത്മാവിനെയാണ് ഈശ്വരന്‍ എന്നു പറയുന്നത്.

ഇനിയാണ് കുറച്ചുകൂടി പ്രാധാന്യമുള്ള അഭിപ്രായഭേദം. ഒന്നിലധികം പുരുഷന്‍മാര്‍ ഉണ്ടാകാമോ? പുരുഷന്‍ സര്‍വ്വവ്യാപിയും അനന്തവുമാണെന്നു കണ്ടു. സര്‍വ്വവ്യാപിയും അനന്തവുമായി രണ്ടു വസ്തുക്കളുണ്ടാവാന്‍ വയ്യ. ഏ. ബി. എന്നു രണ്ടു അനന്തങ്ങള്‍ ഉണ്ടെന്നു വന്നാല്‍ ഏ- അനന്തം ബി- അനന്തത്തെ പരിമിതമാക്കും: എന്തെന്നാല്‍ ഏ ബിയല്ല, ബി ഏയുമല്ല. സര്‍വ്വസമങ്ങള്‍ക്കു ഭിന്നത എന്നുവെച്ചാല്‍, ഒന്നു മറ്റേതിനെ ഉള്‍ക്കൊള്ളുന്നില്ലെന്നാണ്. അതിന്നര്‍ത്ഥം, ഓരോന്നും മറ്റേതിനെ പരിമിതമാക്കുന്നു എന്നാണ്. അങ്ങനെ, ഏയു ബിയും പരസ്പരം പരിമിതമാക്കുന്നതിനാല്‍, രണ്ടും അനന്തങ്ങളല്ലാതാകുന്നു. അതിനാല്‍ അനന്തം ഒന്നേ ഉണ്ടാകാവൂ- അതായത് പുരുഷന്‍ ഒന്നുമാത്രം.

ഇനി നമ്മുടെ XYകളെ എടുത്ത് അവ ഒന്നാണെന്നു കാണിക്കാം. നമ്മുടെ ബാഹ്യലോകം X+മനസ്സും ആഭ്യന്തരലോകം Y+മനസ്സുമാണെന്നു നാം കണ്ടു. X-ഉം Y-ഉം അജ്ഞാതവും അജ്ഞേയവുമാണ്. വ്യത്യാസങ്ങളെല്ലാം വരുത്തുന്നതു കാല-ദേശ-നിമിത്തങ്ങള്‍. ഇവ മനസ്സിന്റെ ഘടകങ്ങളാണ്. ഇവയുടെ അഭാവത്തില്‍ ഒരു മനോവ്യാപാരവും സാധ്യമല്ല. ഒരിക്കലും കാലത്തെ വിട്ടുവിചാരം സാധ്യമല്ല. ദേശമില്ലാതെ ഒരു വസ്തുവും ഒരിക്കലും സങ്കല്പിക്ക സാധ്യമല്ല. നിമിത്തമില്ലാതെ ഒന്നും ഒരു കാലത്തും ഉണ്ടാകയുമില്ല. ഇവ മനസ്സിന്റെ രൂപങ്ങളാണ്. അവയെ മാറ്റി നിര്‍ത്തുക: അതോടെ മനസ്സുതന്നെ ഇല്ലാതാകുന്നു. എല്ലാ (അനുഭൂതി)വ്യത്യാസങ്ങള്‍ക്കും, അതിനാല്‍, മനസ്സാണ് ഹേതു. വേദാന്തമതമനുസിരിച്ച്, Xനെയും Y-യെയും പരിമിതങ്ങളാക്കി തോന്നിക്കുന്നതും അവയെ ബാഹ്യവും ആഭ്യന്തരവുമായ ലോകങ്ങളായി കാണിക്കുന്നതും മനസ്സാണ്, അഥവാ മനോവൃത്തികളാണ്. X-ഉം Y-ഉം രണ്ടും മനസ്സിനപ്പുറമാകയാല്‍, അവയ്ക്കു തമ്മില്‍ ഭേദമില്ല. അവ ഒന്നുതന്നെ. അവയ്ക്കു എന്തെങ്കിലും (ഗുണങ്ങള്‍) ഉണ്ടെന്നു പറയാന്‍ വയ്യ എന്തെന്നാല്‍ ഗുണങ്ങള്‍ മനോജന്യങ്ങളാണ്. ഗുണരഹിതമായത് ഒന്നേ ഉണ്ടായിരിക്കാന്‍ പാടുള്ളൂ. X-ഉം Yഉം ഗുണരഹിതമാണ്: അവ രണ്ടും മനസ്സിന്റെ ഗുണങ്ങള്‍ കൈക്കൊള്ളുന്നുവെന്നേയുള്ളൂ. അതിനാല്‍ അവ ഒന്നുതന്നെ. ജഗത്തു മുഴുവന്‍ ഒന്ന്. ജഗത്തിലാകെക്കൂടി ഒരാത്മാവ്, ഒരു സത്ത മാത്രം. ആ ഏകസത്ത, കാലദേശനിമിത്തരൂപങ്ങളില്‍ക്കൂടി കടന്നുപോകുമ്പോള്‍, അനേകം നാമങ്ങളില്‍ അറിയപ്പെടുന്നു – ബുദ്ധി, സൂക്ഷ്മദ്രവ്യം, സ്ഥൂലദ്രവ്യം, മാനസിക- ഭൗതികരൂപങ്ങള്‍ ആദിയായവ. പ്രപഞ്ചത്തിലുള്ള സകലതും ആ ഏകം പലേ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നതാണ്. അതിന്റെ ഒരു ചെറിയ അംശം ഈ ദേശകാലനിമിത്തങ്ങളുടെ വലയില്‍ കുരുങ്ങുമ്പോള്‍ – എന്നു പറയട്ടെ – രൂപങ്ങള്‍ കൈക്കൊള്ളുന്നു. ആ വല മാറ്റിക്കളയുക, അപ്പോള്‍ അവയെല്ലാം ഒന്ന്. അതിനാല്‍ അദ്വൈതസിദ്ധാന്തമനുസരിച്ച് ആത്മാവില്‍ ജഗത്തു മുഴുവന്‍ ഏകമായിത്തീരുന്നു. ആത്മാവിനെ ബ്രഹ്മമെന്നും വിളിക്കുന്നു. ആത്മാവ് ജഗത്തിനു പിന്നില്‍ നിലകൊള്ളുമ്പോള്‍ ഈശ്വരന്‍ എന്നു പറയപ്പെടുന്നു. അതേ ആത്മാവ് ഈ ചെറിയ ജഗത്തിന്റെ – ശരീരത്തിന്റെ – പിന്നില്‍ പ്രകടമാകുമ്പോള്‍ ജീവാത്മാവാകുന്നു. അതിനാല്‍, ജീവാത്മാവുതന്നെ പരമാത്മാവും. പുരുഷന്‍ ഒന്നുമാത്രം-വേദാന്ത(ഉപനിഷദ്) വിഷയകമായ ബ്രഹ്മം: വിചാരം ചെയ്യുമ്പോള്‍ ഈശ്വരനും മനുഷ്യനും അതില്‍ ഏകീഭവിക്കുന്നു. വിശ്വം നിങ്ങള്‍തന്നെ – അഖണ്ഡനായ നിങ്ങള്‍. നിങ്ങള്‍ ജഗത്തു മുഴുവന്‍ വ്യാപിച്ചിരിക്കുന്നു. ‘നിങ്ങള്‍ എല്ലാ കൈകള്‍കൊണ്ടും പണിയെടുക്കുന്നു. എല്ലാ വായ്കളില്‍ക്കൂടിയും ഭക്ഷിക്കുന്നു. എല്ലാ നാസികകളില്‍ക്കൂടിയും ശ്വസിക്കുന്നു. എല്ലാ മനസ്സുകളില്‍ക്കൂടിയും ചിന്തിക്കുന്നു.’ ജഗത്തു മുഴുവന്‍ നിങ്ങള്‍: ജഗത്തു നിങ്ങളുടെ ശരീരം. മൂര്‍ത്തവും അമൂര്‍ത്തവുമായ ജഗത്തു നിങ്ങളത്രേ. ജഗദാത്മാവു നിങ്ങള്‍, ജഗച്ഛരീരവും നിങ്ങള്‍. നിങ്ങള്‍തന്നെ ഈശ്വരന്‍, നിങ്ങള്‍തന്നെ ദേവതകള്‍, നിങ്ങള്‍തന്നെ മനുഷ്യര്‍, നിങ്ങള്‍തന്നെ മൃഗങ്ങള്‍, നിങ്ങള്‍തന്നെ ചെടികള്‍, നിങ്ങള്‍തന്നെ ധാതുദ്രവ്യങ്ങള്‍, നിങ്ങള്‍തന്നെ സമസ്തവും എല്ലാ അഭിവ്യക്തിയും നിങ്ങള്‍. എന്തെല്ലാമുണ്ടോ അതെല്ലാം നിങ്ങള്‍. നിങ്ങളാണ് ആ അനന്തവസ്തു. അനന്തം അവിഭാജ്യമാണ്. അതിന് അംശങ്ങളുണ്ടാവാന്‍ വയ്യ. എന്തെന്നാല്‍ (അനന്തത്തിന്റെ) ഓരോ അംശവും അനന്തമായിരിക്കും: അപ്പോള്‍ അംശവും പൂര്‍ണ്ണവും തമ്മില്‍ അഭിന്നമെന്നു വരും: അതസംബന്ധം. അതിനാല്‍ നിങ്ങള്‍ ശ്രീമാന്‍ ഇന്നാള്‍ എന്നുള്ള ആശയം സത്യമാവാന്‍ വയ്യ: അതൊരു ദിവാസ്വപ്നമാണ്. ഈ അറിവു നേടി മുക്തനാവുക. ഇതാണ് അദ്വൈതസിദ്ധാന്തം. ‘ഞാന്‍ ശരീരമല്ല, ഇന്ദ്രിയങ്ങളല്ല, മനസ്സല്ല: ഞാന്‍ കേവലസച്ചിദാനന്ദമാകുന്നു. ശിവോഹം – ഇതത്രെ പരമാര്‍ത്ഥജ്ഞാനം. ബുദ്ധിയും യുക്തിയും മറ്റു സകലതും അജ്ഞാനം. എനിക്കെന്തു ജ്ഞാനം? ഞാന്‍ ജ്ഞാനംതന്നെ. എനിക്കെന്തു ജീവിതം? ഞാന്‍ ജീവന്‍തന്നെ. ഞാനുണ്ട്. എന്ന് എനിക്കുറപ്പാണ്. എന്തെന്നാല്‍ ഉണ്‍മയുള്ള ഏകവസ്തു ഞാനാണ്. എന്നില്‍ക്കൂടെയുത്മം എന്നിലും ഞാനായിട്ടുമല്ലാതെ യാതൊന്നുമില്ല. പഞ്ചഭൂതങ്ങളില്‍ക്കൂടി ഞാന്‍ അഭിവ്യക്തനാകുന്നുണ്ട്: എന്നാലും ഞാന്‍ നിത്യസ്വതന്ത്രന്‍. സ്വാതന്ത്ര്യം ആരന്വേഷിക്കുന്നു? ആരുമില്ല. ബുദ്ധനെന്നു വിചാരിച്ചാല്‍ ബദ്ധനായിരിക്കും. നിങ്ങളുടെ ബന്ധം നിങ്ങള്‍തന്നെ ഉണ്ടാകുന്നു. നിങ്ങള്‍ സ്വതന്ത്രനാണെന്നറിയുന്നപക്ഷം, ഈ നിമിഷം സ്വതന്ത്രനാണ്. ഇതാണ് ജ്ഞാനം, സ്വാതന്ത്ര്യജ്ഞാനം. സ്വാതന്ത്ര്യമത്രേ പ്രകൃതിയുടെ മുഴുവന്‍ ലക്ഷ്യം.

sreyas

 സംസ്കൃത വ്യാകരണ ഗ്രന്ഥങ്ങൾ രചിച്ച പാണിനി,  അതിൻ്റെ  ഭാഷ്യം രചിച്ച പതഞ്ജലി, വാർത്തികം രചിച്ച 

 കാത്യായണൻ എന്നീ പണ്ഡിതന്മാരെ മുനിത്രയം എന്നു പറയുന്നത്.

 മഹാഭാരത യുദ്ധത്തിന് മുമ്പേ ധൃതരാഷ്ട്രർ സഞ്ജയനെ ദൂതൻ ആയി അയക്കുന്നു.   സഞ്ജയൻ പാണ്ഡവരുടെ അവിടെ പോയി വന്നിട്ട്  വന്ന് പറയുകയാണ് കൗരവർക്ക് തോൽവി തന്നെ. കൃഷ്ണൻ അവിടെ ഉള്ളത് കൊണ്ട് പാണ്ഡവർക്ക് വിജയം നിശ്ചയം. ഞാനൊരു കാഴ്ച കണ്ടൂ. കൃഷ്ണൻ്റെ മടിയിൽ കാലും വച്ച് അർജ്ജുനൻ വിശ്രമിക്കുന്നു. കൃഷ്ണനും അർജ്ജുനനും രണ്ടല്ല. ഒന്ന് തന്നെ. അതുകൊണ്ട് പാണ്ഡവർക്ക് വിജയം സുനിശ്ചിതം.

Tuesday, August 16, 2022

 "നാളെ ചിങ്ങം 1"🙏🏻

കർക്കടകത്തിൻ്റെ കാർമേഘങ്ങൾമാറി പൊന്നിൻ ചിങ്ങമാസം  പിറക്കാൻ ഇനി മണിക്കൂറുകൾ മാത്രം.

 ഇന്ന് #ആടിയറുതി


 കൊല്ലവർഷത്തിലെ പ്രഥമ മാസമാണ് ചിങ്ങം. സൂര്യൻ ചിങ്ങം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് ചിങ്ങമാസം. മലയാളികളുടെ പ്രിയങ്കരമായ ഉത്സവമായ ഓണം ചിങ്ങമാസക്കാലത്താണ്. മാസങ്ങൾക്ക് പേരുകൊടുത്തിരിക്കുന്നത് നക്ഷത്രരാശികൾക്ക് അനുസരിച്ചാണ്. 'സിംഹം' എന്ന പദം ലോപിച്ചുണ്ടായ 'ചിങ്ങം' സിംഹത്തിന്റെ രൂപത്തിലുള്ള 'ലിയോ' എന്ന നക്ഷത്രഘടനയെ സൂചിപ്പിക്കുന്നു.


  കര്‍ക്കിടകത്തിന്റെ വറുതികളെ മറന്ന്കാര്‍ഷിക വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും നാളുകളാണ് ഇനി മലയാളികള്‍ക്ക്. പഞ്ഞമാസമായ കര്‍ക്കിടകത്തിന് വിട. ഇനി സമ്പല്‍ സമൃദ്ധിയുടെ പൊന്നിന്‍ ചിങ്ങപുലരിയിലേക്ക്. ഇനി മണിക്കൂറുൾ മത്രം.


ഞാറ്റുപാട്ടിന്റെയും കൊയ്ത്തുപാട്ടിന്റെയും ഈരടികള്‍ ഒരേസമയം ഉയരുന്ന മാസം. വിളഞ്ഞ് നില്ക്കുന്ന നെന്മണികളാല്‍ പറ നിറയുന്ന കാലം. ഉത്സവകാലം കൂടിയാണ് ചിങ്ങം.ഓണത്തിന്റെ വരവറിയിച്ച് പ്രകൃതിയില്‍ വസന്തം വിരിയും. കുട്ടിക്കൂട്ടങ്ങളുടെ പൂപ്പാട്ടിന്റെ താളത്തില്‍ ഇനി മുറ്റത്ത് പൂത്തറ ഒരുങ്ങും.ഒരു കാലത്തെ കാർഷിക പാരമ്പര്യത്തെ ഓർമ്മപ്പെടുത്തി കർഷക ദിനം കൂടിയാണ് ചിങ്ങം ഒന്ന്.


കാലവും, കാലാവസ്ഥയും മാറിയെങ്കിലും കാര്‍ഷിക സ്വയം പര്യാപ്തതയിലേക്ക് കേരളം വീണ്ടും അടുക്കുന്നു എന്നതാണ് ഈ ചിങ്ങ പുലരിയിലെ പ്രതീക്ഷ.ആശങ്കകള്‍ ഏറെ ഉണ്ടെങ്കിലും പ്രതീക്ഷയോടെ നമുക്ക് പൊന്നിന്‍ ചിങ്ങത്തെ വരവേൽക്കാം


  കൊയ്തെടുത്ത നെല്ലുകൊണ്ട് പത്തായം നിറച്ചിരുന്ന പഴയ കാലത്തിന്റെ ഗൃഹാതുരതയാണ് മലയാളിക്ക് ചിങ്ങമാസം വര്‍ണങ്ങളുടേതാണ്. തുമ്പയും മുക്കുറ്റിയും തുടങ്ങി പുഷ്പിക്കുന്ന ചെടികളെല്ലാം മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങുന്ന മാസം. സ്വര്‍ണവര്‍ണമുള്ള നെല്‍ക്കതരുകള്‍ പാടങ്ങള്‍ക്ക് ശോഭ പകരുന്ന കാലം. തെളിയുന്നതിന്റെ തുടക്കം. ഒരു നല്ല പുതു വർഷത്തെ വരവേൽക്കാൻ.


 🌹 ചിങ്ങമാസത്തിന്റെ ചില ഐതീഹ്യങ്ങളും പ്രത്യേകതകളും🌹


 ചിങ്ങം ഒന്ന് കർഷക ദിനം കൂടിയാണ്. മലാളികളുടെ പുതുവർഷം. ആടിയറുതി എന്ന പേരിലാണ്ചിങ്ങത്തലേന്ന് വീടുകളിൽ ഒരുക്കങ്ങൾ നടക്കുന്നത്. വീടുകൾ ചാണകം മെഴുകി വൃത്തിയാക്കി, മുറ്റത്ത് ചാണക വെള്ളം തളിച്ച് ശുദ്ധി വരുത്തും. ചാണകം മെഴുകിയ നിലങ്ങൾ അപ്രത്യക്ഷമായെങ്കിലും ചിങ്ങത്തലേന്ന് നിലം കഴുകി വൃത്തിയാക്കുന്ന പതിവ് ഇന്നും പലർക്കുമുണ്ട്.


 ഐശ്വര്യ കാലമായ ചിങ്ങത്തിൽ മാംസം ഉപേക്ഷിക്കുന്ന പതിവും ചിലർക്ക് ഉണ്ട്.കാലവര്‍ഷം അവസാനിക്കുകയും മാനം തെളിയുകയും ചെയ്യുന്ന ഈ കാലത്താണ് ആദ്യകാലങ്ങളില്‍ സുഗന്ധദ്രവ്യ വ്യാപാരത്തിനായി വിദേശകപ്പലുകള്‍ കേരളത്തില്‍ കൂടുതലായി അടുത്തിരുന്നത്. അങ്ങിനെയാണ് സ്വര്‍ണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിന്‍ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാന്‍ കാരണമായതെന്നും പറയപ്പെടുന്നു.


 കൊയ്തെടുത്ത നെല്ലുകൊണ്ട് പത്തായം നിറച്ചിരുന്ന പഴയ കാലത്തിന്റെ ഗൃഹാതുരതയാണ് മലയാളിക്ക് ചിങ്ങമാസം. തുമ്പയും മുക്കുറ്റിയും തുടങ്ങി പുഷ്പിക്കുന്ന ചെടികളെല്ലാം മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങുന്ന മാസം. എല്ലാം ഇന്ന് സങ്കല്‍പം മാത്രമാണ്‌. വറുതിയും ദുരിതവുമില്ലാത്ത പുതിയൊരു  പുതുവർഷത്തെ നമുക്ക് വരവേൽക്കാം.

🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

 *നിങ്ങളിൽ എത്രപേർക്ക് അത് അറിയാം..*


 *ചോദ്യം: ഇന്ത്യാ വിഭജനം എത്ര തവണ നടന്നു?*


 *ഉത്തരം- ബ്രിട്ടീഷ് ഭരണം 61 വർഷത്തിനിടെ ഏഴ് തവണ.*


 *1876-ൽ അഫ്ഗാനിസ്ഥാൻ ഇന്ത്യയിൽ നിന്ന് വേർപെട്ടു.


 *1904-ൽ നേപ്പാൾ,*


 *1906-ൽ ഭൂട്ടാൻ,*


 *1907-ൽ ടിബറ്റ്,*


 *1935-ൽ ശ്രീലങ്ക,*


 *1937ൽ മ്യാൻമർ (ബർമ)*


 *ഒപ്പം...*


 *1947-ൽ പാകിസ്ഥാൻ.*


 *അഖണ്ഡ ഭാരതത്തിന്റെ ഇന്ത്യയുടെ വിഭജനം*


 അഖണ്ഡ ഇന്ത്യ ഹിമാലയം മുതൽ ഇന്ത്യൻ മഹാസമുദ്രം വരെയും ഇറാൻ മുതൽ ഇന്തോനേഷ്യ വരെയും വ്യാപിച്ചു.  1857-ൽ ഇന്ത്യയുടെ വിസ്തീർണ്ണം 83 ലക്ഷം ചതുരശ്ര കിലോമീറ്ററായിരുന്നു, അത് ഇപ്പോൾ 33 ലക്ഷം ചതുരശ്ര കിലോമീറ്ററാണ്.


 *ശ്രീ ലങ്ക*

 1935-ൽ ബ്രിട്ടീഷുകാർ ശ്രീലങ്കയെ ഇന്ത്യയിൽ നിന്ന് വേർപെടുത്തി. ശ്രീലങ്കയുടെ പഴയ പേര് സിൻഹാൽദീപ് എന്നായിരുന്നു.  സിൻഹൽദീപ് എന്ന പേര് പിന്നീട് സിലോൺ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.  അശോക ചക്രവർത്തിയുടെ ഭരണകാലത്ത് ശ്രീലങ്കയുടെ പേര് താമ്രപർണി എന്നായിരുന്നു.  അശോക ചക്രവർത്തിയുടെ മകൻ മഹേന്ദ്രയും മകൾ സംഘമിത്രയും ബുദ്ധമതം പ്രചരിപ്പിക്കാൻ ശ്രീലങ്കയിലേക്ക് പോയി.  ഏകീകൃത ഇന്ത്യയുടെ ഭാഗമാണ് ശ്രീലങ്ക.


 *അഫ്ഗാനിസ്ഥാൻ*

 അഫ്ഗാനിസ്ഥാന്റെ പുരാതന നാമം ഉപഗണസ്ഥാൻ എന്നും കാണ്ഡഹാറിന്റേത് ഗാന്ധാരം എന്നും ആയിരുന്നു.  അഫ്ഗാനിസ്ഥാൻ ഒരു ശൈവ രാജ്യമായിരുന്നു.  മഹാഭാരതത്തിൽ വിവരിച്ച ഗാന്ധാരം അഫ്ഗാനിസ്ഥാനിലാണ്, അവിടെ നിന്നാണ് കൗരവരുടെ അമ്മ ഗാന്ധാരിയും മാതൃസഹോദരൻ ശകുനിയും.  ഷാജഹാന്റെ ഭരണകാലം വരെ കാണ്ഡഹാറിന്റെ വിവരണം, അതായത് ഗാന്ധാരം.  അത് ഇന്ത്യയുടെ ഭാഗമായിരുന്നു.  1876-ൽ റഷ്യയും ബ്രിട്ടനും തമ്മിൽ ഗണ്ഡമാക് ഉടമ്പടി ഒപ്പുവച്ചു.  ഉടമ്പടിക്ക് ശേഷം അഫ്ഗാനിസ്ഥാനെ ഒരു പ്രത്യേക രാജ്യമായി അംഗീകരിച്ചു.


 *മ്യാൻമർ (ബർമ)*

 മ്യാൻമറിന്റെ (ബർമ) പുരാതന നാമം ബ്രഹ്മദേശ് എന്നായിരുന്നു.  1937-ൽ ബ്രിട്ടീഷുകാർ മ്യാൻമറിന് അതായത് ബർമ്മയ്ക്ക് ഒരു പ്രത്യേക രാജ്യത്തിന്റെ അംഗീകാരം നൽകി.  പുരാതന കാലത്ത് ഹിന്ദു രാജാവായ ആനന്ദവ്രതനായിരുന്നു ഇവിടെ ഭരണം നടത്തിയിരുന്നത്.


 *നേപ്പാൾ*

 നേപ്പാൾ പുരാതന കാലത്ത് ദേവദാർ എന്നാണ് അറിയപ്പെട്ടിരുന്നത്.  ശ്രീബുദ്ധൻ ജനിച്ചത് ലുംബിനിയിലും അമ്മ സീത ഇന്ന് നേപ്പാളിലെ ജനക്പൂരിലുമാണ് ജനിച്ചത്.  1904-ൽ ബ്രിട്ടീഷുകാർ നേപ്പാൾ ഒരു പ്രത്യേക രാജ്യമാക്കി.  നേപ്പാളിനെ ഹിന്ദുരാഷ്ട്രമായ നേപ്പാൾ എന്നാണ് വിളിച്ചിരുന്നത്.  നേപ്പാളിനെ ഹിന്ദു രാഷ്ട്ര നേപ്പാൾ എന്നാണ് വിളിച്ചിരുന്നത്.  കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ നേപ്പാളിലെ രാജാവിനെ നേപ്പാൾ നരേഷ് എന്നാണ് വിളിച്ചിരുന്നത്.  നേപ്പാളിൽ 81 ശതമാനം ഹിന്ദുക്കളും 9 ശതമാനം ബുദ്ധമതക്കാരുമുണ്ട്.  അശോക ചക്രവർത്തിയുടെയും സമുദ്രഗുപ്തന്റെയും ഭരണകാലത്ത് നേപ്പാൾ ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നു.  1951-ൽ നേപ്പാളിലെ മഹാരാജ ത്രിഭുവൻ സിംഗ് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിനോട് നേപ്പാളിനെ ഇന്ത്യയുമായി ലയിപ്പിക്കാൻ അപേക്ഷിച്ചെങ്കിലും ജവഹർലാൽ നെഹ്‌റു ഈ നിർദ്ദേശം നിരസിച്ചു.


 *തായ്‌ലൻഡ്*

 1939 വരെ തായ്‌ലൻഡ് ശ്യാം എന്നറിയപ്പെട്ടിരുന്നു. പ്രധാന നഗരങ്ങൾ അയോധ്യ, ശ്രീ വിജയ് മുതലായവയായിരുന്നു. മൂന്നാം നൂറ്റാണ്ടിൽ ശ്യാമിൽ ബുദ്ധക്ഷേത്രങ്ങളുടെ നിർമ്മാണം ആരംഭിച്ചു.  ഇന്നും നിരവധി ശിവക്ഷേത്രങ്ങൾ ഈ നാട്ടിൽ ഉണ്ട്.  തായ്‌ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലും നൂറുകണക്കിന് ഹിന്ദു ക്ഷേത്രങ്ങളുണ്ട്.


 *കംബോഡിയ*

 അഖണ്ഡ ഇന്ത്യയുടെ ഭാഗമായിരുന്ന കംബോജ് എന്ന സംസ്‌കൃത നാമത്തിൽ നിന്നാണ് കംബോഡിയ ഉരുത്തിരിഞ്ഞത്.  ഇന്ത്യൻ വംശജരായ കൗണ്ഡിന്യ രാജവംശം ഒന്നാം നൂറ്റാണ്ട് മുതൽ ഇവിടെ ഭരിച്ചു.  ഇവിടെ ആളുകൾ ശിവനെയും വിഷ്ണുവിനെയും ബുദ്ധനെയും ആരാധിച്ചിരുന്നു.  സംസ്കൃതമായിരുന്നു ദേശീയ ഭാഷ.  ഇന്നും കംബോഡിയയിൽ, ചേത്, വിശാഖ്, ആസാധ തുടങ്ങിയ ഇന്ത്യൻ മാസങ്ങളുടെ പേരുകൾ ഉപയോഗിക്കുന്നു.  ലോകപ്രശസ്തമായ അങ്കോർവാട്ട് ക്ഷേത്രം വിഷ്ണുവിന് സമർപ്പിച്ചിരിക്കുന്നു, ഇത് ഹിന്ദു രാജാവായ സൂര്യദേവ് വർമ്മനാണ് നിർമ്മിച്ചത്.  ക്ഷേത്രത്തിന്റെ ചുവരുകളിൽ രാമായണവും മഹാഭാരതവുമായി ബന്ധപ്പെട്ട ചിത്രങ്ങളുണ്ട്.  അങ്കോർവത്തിന്റെ പുരാതന നാമം യശോധർപൂർ എന്നാണ്.


 *വിയറ്റ്നാം*

 വിയറ്റ്നാമിന്റെ പുരാതന നാമം ചമ്പദേശ് എന്നാണ്, അതിന്റെ പ്രധാന നഗരങ്ങൾ ഇന്ദ്രപൂർ, അമരാവതി, വിജയ് എന്നിവയായിരുന്നു.  നിരവധി ശിവ, ലക്ഷ്മി, പാർവതി, സരസ്വതി ക്ഷേത്രങ്ങൾ ഇപ്പോഴും ഇവിടെ കാണാം.  ഇവിടെ ശിവലിംഗവും ആരാധിച്ചിരുന്നു.  യഥാർത്ഥത്തിൽ ശൈവ വിശ്വാസികളായിരുന്ന ആളുകളെ ചാം എന്നാണ് വിളിച്ചിരുന്നത്.


 *മലേഷ്യ*

 മലേഷ്യയുടെ പുരാതന നാമം മലായ് ദേശ് എന്നായിരുന്നു, ഇത് പർവതങ്ങളുടെ നാട് എന്നർത്ഥമുള്ള സംസ്‌കൃത പദമാണ്.  രാമായണത്തിലും രഘുവംശത്തിലും മലേഷ്യയെ വിവരിച്ചിട്ടുണ്ട്.  മലയാളത്തിൽ ശൈവമതം ആചരിച്ചിരുന്നു.  ദുർഗ്ഗാദേവിയേയും ഗണപതിയേയും ആരാധിച്ചു.  ഇവിടുത്തെ പ്രധാന ലിപി ബ്രാഹ്മിയും സംസ്കൃതം പ്രധാന ഭാഷയും ആയിരുന്നു.


 *ഇന്തോനേഷ്യ*

 ഇന്തോനേഷ്യയുടെ പുരാതന നാമം ദിപന്തർ ഭാരത് എന്നാണ്, ഇത് പുരാണങ്ങളിലും പരാമർശിക്കപ്പെടുന്നു.  ദീപന്തർ ഭാരതം എന്നാൽ ഇന്ത്യയിലുടനീളമുള്ള സമുദ്രം എന്നാണ്.  ഹിന്ദു രാജാക്കന്മാരുടെ രാജ്യമായിരുന്നു അത്.  ഏറ്റവും വലിയ ശിവക്ഷേത്രം ജാവ ദ്വീപിലായിരുന്നു.  ക്ഷേത്രങ്ങൾ പ്രധാനമായും ശ്രീരാമനെയും കൃഷ്ണനെയും കൊത്തിവച്ചതായിരുന്നു.  സംസ്കൃതത്തിലെ 525 ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന ഏറ്റവും പഴയ ഗ്രന്ഥമാണ് ഭുവനകോശം.


 ഇന്തോനേഷ്യയിലെ പ്രമുഖ സ്ഥാപനങ്ങളുടെ പേരുകളും മുദ്രാവാക്യങ്ങളും ഇപ്പോഴും സംസ്കൃതത്തിലാണ്:


 ഇന്തോനേഷ്യൻ പോലീസ് അക്കാദമി - ധർമ്മ ബീജാക്ഷണ ക്ഷത്രിയ


 ഇന്തോനേഷ്യ ദേശീയ സായുധ സേന - ത്രി ധർമ്മ ഏക് കർമ്മ


 ഇന്തോനേഷ്യ എയർലൈൻസ് - ഗരുഡ എയർലൈൻസ്


 ഇന്തോനേഷ്യ ആഭ്യന്തര മന്ത്രാലയം - ചരക് ഭുവൻ


 ഇന്തോനേഷ്യയിലെ ധനകാര്യ മന്ത്രാലയം - നഗർ ധന് രക്ഷ


 ഇന്തോനേഷ്യ സുപ്രീം കോടതി - ധർമ്മ യുക്തി


 *ടിബറ്റ്*

 ടിബറ്റിന്റെ പുരാതന നാമം ത്രിവിഷ്ടം എന്നായിരുന്നു, അത് രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടു.  1907-ൽ ചൈനയും ബ്രിട്ടീഷുകാരും തമ്മിലുള്ള കരാറിന് ശേഷം ഒരു ഭാഗം ചൈനയ്ക്കും മറ്റൊന്ന് ലാമയ്ക്കും നൽകി. 1954-ൽ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ചൈനീസ് ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി ടിബറ്റിനെ ചൈനയുടെ ഭാഗമായി അംഗീകരിച്ചു.


 *ഭൂട്ടാൻ*

 1906-ൽ ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്ന് ഭൂട്ടാനെ വേർപെടുത്തുകയും ഒരു പ്രത്യേക രാജ്യമായി അംഗീകരിക്കുകയും ചെയ്തു.  ഭൂട്ടാൻ എന്ന സംസ്‌കൃത പദമായ ഭൂ ഉത്താൻ എന്ന വാക്കിൽ നിന്നാണ് ഉയർന്നത്.


 *പാകിസ്ഥാൻ*

 1947 ഓഗസ്റ്റ് 14 ന് ബ്രിട്ടീഷുകാർ ഇന്ത്യയെ വിഭജിക്കുകയും കിഴക്കൻ പാകിസ്ഥാൻ, പടിഞ്ഞാറൻ പാകിസ്ഥാൻ എന്നിങ്ങനെ പാക്കിസ്ഥാൻ നിലവിൽ വരികയും ചെയ്തു.  മുഹമ്മദലി ജിന്ന 1940 മുതൽ മതത്തിന്റെ അടിസ്ഥാനത്തിൽ ഒരു പ്രത്യേക രാജ്യം ആവശ്യപ്പെട്ടിരുന്നു, അത് പിന്നീട് പാകിസ്ഥാനായി മാറി.  1971ൽ ഇന്ത്യയുടെ സഹകരണത്തോടെ പാകിസ്ഥാൻ വീണ്ടും വിഭജിക്കുകയും ബംഗ്ലാദേശ് നിലവിൽ വരികയും ചെയ്തു.  പാക്കിസ്ഥാനും ബംഗ്ലാദേശും ഇന്ത്യയുടെ ഭാഗമാണ്*.


 നിങ്ങളിൽ എത്ര പേർക്ക് ഈ ചരിത്രം അറിയാം?


 ചരിത്രം അറിയാനും ഷെയർ ചെയ്യാനും വായിക്കണം....

Sunday, August 14, 2022

 *🌄നവഗ്രഹ വന്ദനം...🌅*


*നവഗ്രഹങ്ങളെ തൊഴുന്ന നമ്മൾ ഓരോ ഗ്രഹവും സ്ഥിതി ചെയ്യുന്ന ദിക്കുകളെ ആദ്യം മനസിലാക്കണം*


1

സൂര്യഭഗവാനെ, നമ്മൾ നിൽക്കുന്നിടത്ത് നിന്നും നേരെ മുകളിലേക്ക് നോക്കി, തൊഴുത് പ്രാർത്ഥിക്കണം. 


2

ചന്ദ്രനെ, തെക്കുകിഴക്ക് ദിക്കിലേക്ക് നോക്കി, പ്രാർത്ഥിക്കണം. 


3

ചൊവ്വയെ, തെക്കോട്ടു നോക്കിയും 


4

ബുധനെ, വടക്കുകിഴക്ക് ദിക്കിലേക്കും 


5

വ്യാഴത്തെ, വടക്കോട്ടു നോക്കിയും


6

ശുക്രനെ, കിഴക്കോട്ടു നോക്കിയും


7

ശനീശ്വരനെ, പടിഞ്ഞാറോട്ട് നോക്കിയും, നിന്ന് തൊഴുത് പ്രാർത്ഥിക്കണം.


8

രാഹുവിനെ, തെക്ക് പടിഞ്ഞാറോട്ട് നോക്കിയും


9

കേതുവിനെ, വടക്കുപടിഞ്ഞാറോട്ട് നോക്കിയും, നിന്ന് തൊഴുത് പ്രാർത്ഥിക്കണം.


ഇങ്ങനെ പ്രാർത്ഥിച്ചാൽ, നല്ല ഗുണഫലങ്ങൾ ഉണ്ടാകും.


നവഗ്രഹങ്ങൾ സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങളിൽ പോയി, തൊഴുത് പ്രാർത്ഥിക്കാനാവാത്തവർ,  അവരവരുടെ സ്ഥലത്ത് തന്നെ, അതാത് ദിക്കുകളെ നോക്കി, ഗ്രഹങ്ങളെ മനസ്സിൽ ധ്യാനിച്ച്, പ്രാർത്ഥിച്ചാലും മതി. 


ഓരോ രാശിക്കും, ചന്ദ്രാഷ്ടമം  ഉണ്ടാകുക സ്വാഭാവികമാണ്. ചന്ദ്രാഷ്ടമ ദിവസം, കാര്യതടസവും ബുദ്ധിമുട്ടുകളും, മാനസിക പിരിമുറുക്കവും ഇല്ലാതിരിക്കാൻ വേണ്ടി തെക്ക് കിഴക്ക് അഭിമുഖമായി നിന്ന്

" _ചന്ദ്രഭഗവാനെ, എന്റെ ചന്ദ്രാഷ്ടമ ദോഷങ്ങൾ അകലേണമേ_ " എന്ന് പ്രാർത്ഥിച്ചാൽ, ദോഷങ്ങൾ ഉണ്ടാവുകയില്ല.


തിരക്കുള്ള സമയങ്ങളിൽ, നവഗ്രഹ സ്തോത്രം ജപിക്കാനുള്ള സാവകാശം ലഭിക്കാത്തവർക്ക്, നവഗ്രഹ ഏകശ്ലോകി ജപിക്കാവുന്നതാണ്.


നമഃ സൂര്യായ സോമായ മംഗളായ ബുധായ ച ഗുരുശുക്രശനിഭ്യശ്ച രാഹവേ കേതവ നമഃ


പിന്നെ


സൂര്യായശീതരുചയേധരണീസുതായ സൗമ്യായ ദേവഗുരുവേ ഭൃഗുനന്ദനായ സൂര്യാത്മജായ ഭുജഗായ ച കേതവേ ച നിത്യം നമോ ഭഗവതേ ഗുരുവേ വരായ.


നവഗ്രഹ സ്തോത്രങ്ങൾ


സൂര്യൻ


ജപാകുസുമസങ്കാശം കാശ്യപേയം മഹാദ്യുതിം

തമോരിം സർവ്വപാപഘ്നം പ്രണതോസ്മി ദിവാകരം


ചന്ദ്രൻ


ദധിശംഖതുഷാരാഭാം ക്ഷീരോദാർണവ സംഭവം

നമാമി ശശിനം സോമം ശംഭോർമ്മകുടഭൂഷണം


ചൊവ്വ ( _കുജൻ_ )


ധരണീഗർഭസംഭൂതം വിദ്യുത് കാന്തി സമ പ്രഭം 

കുമാരം ശക്തിഹസ്തം ച മംഗളം പ്രണമാമ്യഹം


ബുധൻ


പ്രിയംഗുകലികാശ്യാമം രൂപേണാപ്രതിമം ബുധം

സൗമ്യം സൗമ്യഗുണോപേതം തം ബുധം പ്രണമാമ്യഹം


വ്യാഴം ( _ഗുരു_ )


ദേവാനാം ച ഋഷീണാം ച ഗുരും കാഞ്ചനസന്നിഭം

ബുദ്ധിഭൂതം ത്രിലോകേശം തം നമാമി ബൃഹസ്പതിം


ശുക്രൻ


ഹിമകുന്ദമൃണാളാഭം ദൈത്യാനാം പരമം ഗുരും

സർവ്വശാസ്ത്രപ്രവക്താരം ഭാർഗ്ഗവം പ്രണമാമ്യഹം


ശനി


നീലാഞ്ജനസമാനാഭാം രവിപുത്രം യമാഗ്രജം

ഛായാമാർത്താണ്ഡ സംഭൂതം തം നമാമി ശനൈശ്ചരം


രാഹു


അർദ്ധകായം മഹാവീര്യം ചന്ദ്രാദിത്യവിമർദ്ദനം

സിംഹികാഗർഭസംഭൂതം തം രാഹും പ്രണമാമ്യഹം


കേതു


പലാശപുഷ്പസങ്കാശം താരകാഗ്രഹ (കാര) മസ്തകം

രൗദ്രം രൗദ്രാഗുണോപേതം തം കേതും പ്രണമാമ്യഹം


ഫലശ്രുതി


ഇതി വ്യാസമുഖോദ്ഗീതം യഃ പഠേത് സുസമാഹിതഃ

ദിവാ വാ യദി വാ രാത്രൗ വിഘ്നശാന്തിർഭവിഷ്യതി


നവഗ്രഹ ഗുണഫലങ്ങൾ അധികരിക്കാനും, ദോഷഫലങ്ങൾ ശമിക്കാനും പല മാർഗ്ഗങ്ങളുണ്ട് . ഗ്രഹദോഷകാലത്ത്, അതാതു ഗ്രഹങ്ങൾക്ക്‌ യോജിച്ച നിറങ്ങളിലുള്ള വസ്ത്രം ധരിക്കുന്നതും, ആ നിറങ്ങളുള്ള പൂക്കളെ ഉപയോഗിച്ച്, പൂജ ചെയ്യുന്നതും ഗുണപ്രദം ആണ്.


സൂര്യനും ചൊവ്വയ്ക്കും ചുവപ്പ്, ചന്ദ്രനും ശുക്രനും വെളുപ്പ്‌, ശനിക്കു കറുപ്പ്, വ്യാഴത്തിനു മഞ്ഞ, ബുധന് പച്ച, എന്നീ നിറങ്ങൾ പ്രധാനം. ഗുണഫലങ്ങൾ വർദ്ധിപ്പിക്കാനും ദോഷഫലങ്ങൾ ശമിപ്പിക്കുവാനും, നവഗ്രഹ സ്തോത്രം ദിവസേന ജപിക്കുകിൽ,ആയുരാരോഗ്യ വർദ്ധന,ധനലാഭം,പുത്ര-കളത്ര ഐശ്വര്യം, സർവ്വഐശ്വര്യം എന്നിവ ലഭിക്കും. ദിവസേന കുളിച്ചു ശുദ്ധിയായി ഈ സ്തോത്രങ്ങൾ ഉപാസിച്ചാൽ മതിയാകും.

Saturday, August 13, 2022

 *വാല്മീകിരാമായണ യജ്ഞം* - 

*ഇരുപത്തി എട്ടാം ദിവസം*

*സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി*


ഏറെ ഉദ്വേഗം നൽകാതെ രഘുകുല മഹത്വം ചൊല്ലി വൈദേഹിയുടെ സമ്മതി നേടിയ

മാരുതി മുഖ്യ ദൗത്യം സഫലമാക്കി. അതിനു ശേഷം ഉപവനം നശിപ്പിച്ചു, രക്ഷോഗണത്തെ ഹനിച്ചു.

ബ്രഹ്മാസ്ത്രത്തിനു വഴങ്ങി ബന്ധനസ്ഥനായി ലങ്കേശ്വരന്റെ സഭയിൽ

ആനയിക്കപ്പെട്ടു. ശ്രീരാമ സന്ദേശവുമായെത്തിയ സുഗ്രീവന്റെ

ദൂതനെന്നു പരിചയെപ്പെടുത്തി, വാനര

പ്രകൃതത്താൽ ഉദ്യാനം നശിപ്പിച്ചു,

സ്വാത്മരക്ഷാർത്ഥം രാക്ഷസരെ വധിച്ചു.


രാവണന് ശ്രേയസ്കരമായ ഒരു

കാര്യത്തെ പറയാം. വരബലം കൊണ്ടുള്ള

രാവണന്റെ അവധ്യത രാമനും സുഗ്രീവനും

മുന്നിൽ നിലനില്ക്കില്ല. ധർമ്മഫലമെല്ലാം

അനുഭവിച്ചു തീർന്ന രാവണനെ ഇനി കാത്തിരിക്കുന്നത് അധർമ്മങ്ങളുടെ ഫലമാണ്. രക്ഷയ്ക്കുള്ള ഏക ഉപായം

ജാനകിയെ തിരിച്ചു നൽകി, സമസ്താപരാധങ്ങളും ഏറ്റു പറഞ്ഞ്

രാമനിൽ ആശ്രയം തേടുക മാത്രമാണ്.

ഹനുമാനെ വധിക്കാനായിരുന്നു രാവണന്റെ

ആജ്ഞ. 


വീരം ദൂതനോടു പ്രകാശിപ്പിക്കാനുള്ളതല്ല;

അംഗഭംഗം ഏൽപ്പിക്കാം, വിഭീഷണൻ ഇടപെടുന്നു.  വാനരന് മുഖ്യം

വാലാകയാൽ അതിൽ തീ കൊളുത്തി

വിടാം. വാലിൽ തുണി ചുറ്റി  തീ കൊടുത്ത്

നഗര പ്രദക്ഷിണം നടത്തുന്നു. 

നഗര പര്യവേക്ഷണാവസരം മാരുതി

ഫലപ്രദമായി നിർവ്വഹിക്കുന്നുണ്ട്.


പാതിവ്രത്യവും ധർമ്മനിഷ്ഠയും 

സദ്‌വൃത്തിയും നല്കിയ ബലത്താൽ

ജാനകി ഹനുമാനെ അഗ്നിയുടെ ചൂടിൽ

നിന്ന് രക്ഷിക്കുന്നു. ശ്രീരാമ പ്രഭാവവും

പിതാവിന്റെ അനുഗ്രഹവും സഹായിക്കുന്നു.

ബന്ധമുക്തി നേടി വാലിൽ തീയുമായി

ലങ്കയെ ദ്രോഹിച്ചതിൽ വിഭീഷണ ഗൃഹം

മാത്രം ഒഴിവാക്കി. സമുദ്രത്തിലെത്തി

വാലിലെ അഗ്നി കെടുത്തി.


ലങ്ക കത്തിയതിൽ സീതാദേവിയെക്കരുതി

ആശങ്ക ഉണരുന്നു; ദേവി സുരക്ഷിത

എന്നറിഞ്ഞു ആശ്വസിക്കുന്നു. ഒരിക്കൽ കൂടി സീതാദേവിയെ സമീപിച്ച് വിട വാങ്ങുന്നു.


മഹേന്ദ്രപർവ്വതത്തെ ലക്ഷ്യമാക്കി

മേഘഗർജ്ജനം നടത്തി മാരുതിയുടെ

പ്രത്യാഗമനം നടന്നു; തീരത്തണഞ്ഞു.

നൽകേണ്ട സന്ദേശത്തെ ഏറ്റവും സംഗ്രഹിച്ച്  " സീതയെ കണ്ടു ...." എന്ന

വാക്കുകളിൽ പ്രകാശിപ്പിച്ചത് വാനര സംഘത്തിന്റെ ഹർഷാരവങ്ങളോടെ

സ്വീകരിക്കപ്പെട്ടു.

അവിടെ കണ്ടതിൽ തന്റെ മനസ്സിൽ

പാടുണ്ടാക്കാൻ  യോഗ്യമല്ലാത്തവ

ഒഴിവാക്കി കൊണ്ട് എല്ലാം പറഞ്ഞു.


മടക്കത്തിൽ മധുവനത്തിലെ ആഘോഷവാർത്ത കേട്ട സുഗ്രീവൻ

അത് ശുഭസൂചനയായി കണ്ടു.

" ദേവിയെ കണ്ടു " എന്ന അമൃതോപമമായ

വാർത്ത രാമ ലക്ഷ്മണന്മാരെയും

സുഗ്രീവനെയും അറിയിച്ചു.അടയാളങ്ങൾ

കൈമാറി.

ദേവിയുടെ കൈവിടാത്ത പ്രത്യാശയും

അറിയിച്ചു. ഉത്തമ ദൂതന്റെ യാത്രാസാഫല്യം

കേട്ട്  സംതൃപ്തനായ രാഘവൻ

മാരുതിയെ ഗാഢമായി ആലിംഗനം ചെയ്തു


ഇവിടെ മാരുതി നല്കുന്ന പാഠത്തെ

സ്വാമിജി വിശദമാക്കുന്നു.

ശ്രദ്ധയ്ക്ക് വേദാന്ത ദൃഷ്ട്യാ വിശ്വാസമെന്നാണ് അർത്ഥം.

ഗുരുവേദാന്തവാക്യങ്ങളിൽ പുലർത്തുന്ന

വിശ്വാസം. അവരവരിൽത്തന്നെയും

ഗുരു കാരുണ്യത്തിലും ശാസ്ത്രഗ്രന്ഥങ്ങളിലുെമൊക്കെയുളള

വിശ്വാസം ജന്മത്തെ സഫലമാക്കും.

ആസ്തിക്യബുദ്ധി എന്നാണ് ശ്രദ്ധയ്ക്ക്

ഭഗവദ്പാദർ നൽകുന്ന അർത്ഥം. ഉണ്ട് 

എന്നുള്ള  ബോദ്ധ്യം. 

ഉണ്ട് എന്നു തീരുമാനിച്ചവർക്ക് ആ തത്വ പ്രസാദം ലഭിക്കുന്നു.

രാവണന്റെ പ്രതാപവും പ്രലോഭനങ്ങളും

തൃണസമാനം നിരാകരിച്ച ജാനകി ഈ

ശ്രദ്ധയുടെ നിദർശനമാണ്. പ്രതീക്ഷയ്ക്ക്

വകയില്ലാത്തിടത്തും പ്രത്യാശ പുലർത്തുന്ന

സീത ശ്രദ്ധയുടെ ഗംഭീര മാതൃകയാവുന്നു.

നിഷേധാത്മക സമീപനത്തിനു പകരം

ശ്രദ്ധകൊണ്ട് അനുഗൃഹീതരാവണം..

" ആത്മനോ മോക്ഷാർത്ഥം 

ജഗത് ഹിതായ ച " എന്നും ഇതോടൊപ്പം

ഓർക്കാം.


സുന്ദരകാണ്ഡം അവസാനിച്ചു. 

യുദ്ധകാണ്ഡത്തിലേക്കു പ്രവേശിക്കുന്നു.

സാഗര സംതരണത്തെക്കുറിച്ചുള് 

ആലോചനകൾ തുടങ്ങുന്നു.

രാവണന്റെ ബലത്തെക്കുറിച്ചും

സൈന്യസംവിധാനത്തെക്കുറിച്ചും

മാരുതി സൂചന നൽകുന്നു. പർവ്വതവും

സാഗരവും കൂറുള്ള രാക്ഷസന്മാരും

നാലു ദിക്കുകളിലെ സൈന്യ വിന്യാസവും

വിവരിച്ച ശേഷം, നീലൻ നയിക്കുന്ന

സംഘമായി എല്ലാവരും  സമുദ്രതീരത്തേക്കു തിരിച്ചു.


തുടർന്ന് നാളെ ......


പ്രണാമം സ്വാമിജി,

 സംഗ്രഹം:

വിജയകുമാരൻ വി

SF Palakkad

9446815250

13.08.2022

 

അഹം രാഷ്ട്രീ സംഗമനീ വസൂനാം
ചികി തുഷീ പ്രഥമാ യജ്ഞിയാനം
താം മാ ദേവാ വ്യദധു : പുരുത്രാ
ഭൂരി സ്ഥാത്രാ൦ ഭൂര്യാവേശയന്തീം  
( ഋഗ്വേദം പരിശിഷ്ടം ശക്തിസൂക്തം 3 )
എല്ലാ ദേവതകളിലും ഉള്ളതായ ശക്തി ഞാനാണ് .
ഞാൻ സർവ്വാന്തര്യാമിനിയാണ്. സർവവ്യാപിനിയാണ് .
ഓരോ അണുവിലും നിറഞ്ഞിരിക്കുന്ന എന്നെത്തന്നെയാണ്
വേറെ വേറെ ദേവതയായി പറഞ്ഞു വരുന്നത്.
ഓരോ ദേവതയെ പൂജിക്കൂ എന്ന് പറയുന്നതിന്റെ
ആശയം എന്നെ പൂജിക്കൂ എന്നാണ്‌ .

Tuesday, August 09, 2022

 

*_ഉപനിഷത് കഥകള്‍_* 

ജനകമഹാരാജാവും യാജ്ഞവല്‍ക്യമഹര്‍ഷിയും.

വിദേഹാധിപനായ ജനകമഹാരാജാവ് ജ്ഞാനികള്‍ക്കിടയില്‍ വെച്ച് മഹാജ്ഞാനിയായി പരക്കെ അറിയപ്പെടുന്ന കാലം. അദ്ദേഹം ആത്മസാക്ഷാത്‍കാരം സിദ്ധിച്ചവനെങ്കിലും ലോകത്തില്‍ മഹാരാജാവെന്ന നിലയില്‍ വ്യവഹരിച്ചു പോന്നു. എന്നാല്‍ ആ വ്യവഹാരങ്ങളെന്നും ആന്തരികമായി അദ്ദേഹത്തെ ബാധിച്ചിരുന്നില്ല.

അക്കാലത്ത് വിവിധ രാജസഭകളില്‍ ഇടക്കിടെ പ്രത്യക്ഷപ്പെടുകയും വേദശാസ്ത്ര ചര്‍ച്ചകളിലൂടെ ആരെയും പരാജയപ്പെടുത്തുകയും ചെയ്തിരുന്ന അതുല്യ പ്രതിഭാസമായിരുന്നു മഹര്‍ഷി യാ‍‍ജ്ഞവല്ക്യന്‍.

ഒരിക്കല്‍ ജനക മഹാരാജാവ് സ്വന്തം രാജ്യസഭയില്‍ ഇരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ രാജ്യം സമ്പദ്സമൃദ്ധമാണ്. എല്ലാം തികച്ചും ധാര്‍മ്മികമായി പരിപാലിക്കപ്പെട്ടു പോകുന്നു. പ്രജകള്‍ക്ക് എല്ലാത്തരത്തിലും ക്ഷേമം തന്നെ. അവര്‍ സ്വമേധയാ സത്യധര്‍മ്മങ്ങളെ അനുഷ്ഠിച്ചു പോരുന്നവരാണ്. ഇതെല്ലാം നിമിത്തം ജനകമഹാരാജാവിന്റെ രാജസഭയില്‍ ആവലാതികളും, പരാതികളും, കലാസാഹിത്യ പ്രകടനങ്ങളുമൊക്കെ നടക്കുന്നുണ്ടാകും.

പണ്ഡിതന്മാരുടേയും, ജ്ഞാനികളുടെയും, ഋഷീശ്വരന്മാരു‍ടേയും സാന്നിദ്ധ്യം ജനക മഹാരാജാവിന്റെ സമീപം എപ്പോഴും ഉണ്ടാകാറുണ്ട്. സഭയില്‍ എപ്പോഴും വേദശാസ്ത്ര ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ സാധാരണ പ്രജകള്‍ക്ക് ബുദ്ധിമുട്ട് എന്തെങ്കിലും ഉണ്ടാകാം. രാജാവിനെ മുഖം കാണിക്കാനും വിവരങ്ങള്‍ ഉണര്‍ത്തിക്കാനും ജനങ്ങള്‍ക്ക് അവസരം കുറഞ്ഞുവെന്നു വരാം. ഈ പ്രശ്നം പരിഹരിക്കുന്നതിന് രാജാവ് ചില പ്രത്യേകസഭകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഓരോ സഭയിലും ഓരോ കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് മന്ത്രിമാര്‍ ഏറ്റെടുക്കും.

പ്രത്യേകിച്ച് വിശേഷങ്ങളോ തിരക്കുകളോ ഒന്നുമില്ലാത്ത് ഒരു ദിവസമായിരുന്നു അന്ന്. രണ്ടു ദ്വാര പാലകന്മാരെത്തി ജനകമഹാരാജാവിന്റെ മുന്നില്‍ വണങ്ങിനിന്നു.

“പ്രഭോ! യാജ്ഞവല്ക്യ മഹര്‍ഷി കൊട്ടാര വാതില്ക്കലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നു.” സന്ദേശവാഹകന്മാര്‍ വിവരം അറിയിച്ചു.

“ഹായ്! ഉത്തമം. ഉത്തമം. സ്തുതിഗീതങ്ങള്‍ പാടി അദ്ദേഹത്തെ ഈ രാജസഭയിലേയ്ക്കു തന്നെ ആനയിച്ചാലും. ഈ സുദിനം നമുക്ക് ധന്യധന്യമായി.” ജനകന്‍ സിംഹാസനത്തില്‍ നിന്നെഴുന്നേറ്റ് സഭാതലത്തിലേയ്ക്കിറങ്ങിനിന്നു.

പ്രശാന്തചിത്തനും ജിതേന്ദ്രിയനും ആത്മജ്ഞാനത്താല്‍ പ്രശോഭിതനുമായ യാജ്ഞവല്ക്യന്‍ അവിടേയ്ക്ക് കടന്നുവന്നു.

ഓം. ഓം. ഓം. ചക്രവര്‍ത്തിമാരില്‍ മഹാചക്രവര്‍ത്തിയും ജ്ഞാനികളില്‍ മഹാ‍ജ്ഞാനിയുമായ വിദേഹാധിപതി ജനകമഹാരാജാവിന് മംഗളം ഭവിക്കട്ടെ!” യാജ്ഞവല്ക്യന്‍ സന്തോഷപൂര്‍വ്വം ഉറക്കെ ചിരിച്ചുകൊണ്ട് മംഗളങ്ങള്‍ നേര്‍ന്നു.

“അതുല്യനായ ആത്മതേജസ്സിനു മുമ്പില്‍ ഗൃഹസ്ഥാശ്രമിയായ അടിയന്റെ വിനീത പ്രണാമങ്ങള്‍. ഹൈന്ദവ ധർമ്മ പരിഷത്ത്. അനുഗ്രഹിച്ചാലും. ആശിര്‍വദിച്ചാലും. ഈ വിദേഹരാജ്യം അങ്ങയെ ഏതുവിധമാണ് ഉപചരിക്കേണ്ടത് എന്ന് കല്പിച്ചാലും.”

“അര്‍ഘ്യപാദ്യാദി ഉപചാരങ്ങളൊന്നുമില്ലാതെ തന്നെ ജനകമഹാരാജാവിന്റെ സന്നിതിയില്‍ നാം സന്തുഷ്ടനാണ്.”

“അത് അങ്ങയുടെ മഹത്വവും വിനയവും കൊണ്ട് പറയുന്നതാണ്.”

“കേവലം നാം മാത്രമല്ല. ജനകമഹാരാജാവിന്റെ അറിവിനെക്കുറിച്ച് ലോകരെല്ലാം വാഴ്ത്തുന്നുണ്ട്. അതു കേള്‍ക്കുമ്പോള്‍ ആനന്ദമുണ്ടാകുന്നു.”

സാക്ഷാത്ക്കാരം സിദ്ധിച്ച അങ്ങ് സദാ ആനന്ദസ്വരൂപന്‍ തന്നെയാണല്ലോ.”

“ആ ആനന്ദത്തില്‍ നിന്ന് അങ്ങും ഒട്ടും ഭിന്നനല്ലന്നറിഞ്ഞാലും!” യാജ്ഞവല്ക്യന്‍ സന്തോഷത്തോടെ പറഞ്ഞു.

ജനകമഹാരാജാവ് അതിഥിയെ ഉപചാര പൂര്‍വ്വം സ്വീകരിച്ചിരുത്തി. അതിനുമുമ്പൊരിക്കല്‍ അവിടെവച്ചു നടന്ന ബ്രഹ്മനിഷ്ഠാ പരീക്ഷണത്തെക്കുറിച്ച് ജനകന്‍ ഓര്‍മപ്പെടുത്തി. അതു കേട്ട് യാജ്ഞവല്ക്യന്‍ ചെറുതായൊന്നു പുഞ്ചിരിച്ചു. അവര്‍ ഏറെനേരം കുശലപ്രശ്നങ്ങള്‍ നടത്തി. ഒടുക്കം രാജാവ് ചോദിച്ചു: “ആകട്ടെ, ഒന്നു ചോദിക്കട്ടെ. വിശേഷങ്ങളൊട്ടും തന്നെ ഇല്ലാത്ത ഈ സമയത്ത് അങ്ങ് ഇവിടെ എത്തിയത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ശാസ്ത്രസംവാദങ്ങളും പാണ്ഡിത്യമത്സരങ്ങളും നടക്കുന്ന മഹാ സദസ്സുകളില്‍ മാത്രം ഇടിമിന്നല്‍പ്പിണരുപോലെ കാണപ്പെടുന്നതാണ് അങ്ങാകുന്ന ദിവ്യജ്യോതിസ്സ് ! ഇന്നിപ്പോള്‍ ഇവയൊന്നുമില്ല. പിന്നെ എന്തിനായിട്ടാണ് അങ്ങു വന്നത്? പണ്ട് നടന്നതുപോലെ പശുക്കളെ ആഗ്രഹിച്ചിട്ടോ ? അതോ, സൂക്ഷ്മവസ്തു നിര്‍ണ്ണയത്തിനുള്ള എന്തെങ്കിലും പ്രശ്നങ്ങളും, സംവാദങ്ങളും ആഗ്രഹിച്ചിട്ടോ? ഇംഗിതം അറിയിച്ചാലും!”

ജനകമഹാരാജാവിന്റെ വാക്കുകളില്‍ അല്പം നര്‍മ്മം കൂടി കലര്‍ന്നിരുന്നു. അദ്ദേഹം പുഞ്ചിരിച്ചുകൊണ്ടാണ് സംസാരിച്ചത്. അതു കേട്ട് ഊറിച്ചിരിച്ചുകൊണ്ട് യാജ്ഞവല്ക്യന്‍ മറുപടി പറഞ്ഞു.

“അല്ലയോ രാജാവേ, ഈ സഭയില്‍ വന്നത് ഇന്ന് രണ്ടിനേയും ആഗ്രഹിച്ചുകൊണ്ടുതന്നെ.”

യാജ്ഞവല്ക്യന്റെ വാക്കുകള്‍ കേള്‍ക്കേണ്ട താമസം, ജനകന്‍ മന്ത്രിമാരെ വിളിച്ചു. യാജ്ഞാവല്ക്യന്റെ ആശ്രമത്തിലേയ്ക്ക് വേണ്ടത്ര നല്ല ഒന്നാംതരം പശുക്കളെ എത്തിക്കുവാന്‍ കല്പിച്ച് ചുമതലപ്പെടുത്തി. അനന്തരം യാജ്ഞവല്ക്യനെ സമീപിച്ച് വിനയാന്വിതനായി അപേക്ഷിച്ചു.

“മഹര്‍ഷേ! ഇന്ന് നല്ലൊരു ദിവ്യദിനം എനിക്ക് വീണു കിട്ടിയിരിക്കുകയാണ് അറിവിന്റെ അറിവിന്റെ അവസാന വാക്കായിരുന്ന അങ്ങയില്‍ നിന്ന് എനിക്ക് പ്രത്യേകം ചില പ്രശ്നങ്ങള്‍ക്ക് ഉപദേശം നേടാന്‍ ആഗ്രഹിക്കുന്നു. അവിടുത്തെ വിദ്യാ സാഗരത്തിലെ തെളിനീരാല്‍ എന്നെ അഭിഷിക്തനാക്കിയാലും!”

“രാജാവേ, അറിയപ്പെടുന്നവരില്‍ വെച്ച് അഗ്രഗണ്യനായ അവിടുന്ന് ആത്മജ്ഞാനത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തമായറിയുവാന്‍ ആഗ്രഹിക്കുന്നതില്‍ സന്തോഷം. വിദ്യ ഉപദേശിക്കുന്നതില്‍ എനിക്ക് വിരോധമൊന്നുമില്ല. എന്നാല്‍ ചിലത് വ്യക്തിപരമായി ചോദിക്കട്ടെ!” യാജ്ഞവല്ക്യന്റെ അന്വേഷണത്തിന് ജനകന്‍ ഉത്തരം നല്‍കി.

“മഹര്‍ഷേ, ശിലീനന്റെ പുത്രനായ ജിത്വാവ്, വാക്കാണ് ആത്മാവെന്ന് എനിക്കു പറഞ്ഞു തന്നിട്ടുണ്ട്.”

“അതുശരി. മാതാവിനാലും പിതാവിനാലും ആചാര്യനാലും അനുശാസിക്കപ്പെട്ടിട്ടുള്ളവന്‍ എങ്ങനെ പറയുമോ, അപ്രകാരം തന്നെയാണ് ജിത്വാവ് വാക്കാകുന്ന ബ്രഹ്മത്തെക്കുറിച്ച് താങ്കള്‍ക്ക് പറഞ്ഞു തന്നിട്ടുള്ളത്. അവന്‍ വാക്കാണ് ബ്രഹ്മമെന്ന് പറയുന്നു. എന്നാല്‍, സംസാരശേഷി നഷ്ടപ്പെട്ടവന്റെ അവസ്ഥ എന്താണ് എന്നു പറഞ്ഞു തന്നിട്ടുണ്ടോ? എന്താണ് ബ്രഹ്മം? എന്താണ് ബ്രഹ്മത്തിന്റെ പൂര്‍ണ്ണശരീരം? അത് എന്തില്‍ പ്രതിഷ്ഠിതമാണ്? ഇതൊക്കെ ജിത്വാവ് പറഞ്ഞുതന്നതായി ഓര്‍മ്മയുണ്ടോ?” – എന്നിങ്ങനെയുള്ള യാജ്ഞവല്ക്യന്റെ ചോദ്യങ്ങള്‍ക്കുമുമ്പില്‍ ജനകന്‍ വിഷമിച്ചു. ഹൈന്ദവ ധർമ്മ പരിഷത്ത്. അദ്ദേഹത്തിന് ആചാര്യനായ ജിത്വാവില്‍ നിന്ന് ആത്മാവിനെക്കുറിച്ച് പൂര്‍ണ്ണമായി ഉപദേശം ലഭിച്ചിരുന്നില്ല.

“ഇല്ല. അതൊന്നും എനിക്ക് പറഞ്ഞു തന്നിട്ടില്ല.” ജനകന്‍ സമ്മതിച്ചു.

“എങ്കില്‍ , അല്ലയോ മഹാനായ സമ്രാട്ടേ, അങ്ങ് അറിയുന്ന ബ്രഹ്മം ഒരു കാലു മാത്രമുള്ളതാണല്ലോ! ആത്മാവിന്റെ ബാക്കി ശരീരഭാഗം കൂടി അറിയാന്‍ താങ്കള്‍ക്ക് അവശേഷിക്കുന്നുണ്ട്.” യാജ്ഞവല്ക്യന്‍ ജനകനെ നോക്കി മന്ദമായി ഒന്നു ചിരിച്ചു. താന്‍ വളരെ ചെറുതാകുന്നതുപോലെ ജനകനുതോന്നി.

ഒരുവനെ ബാല്യത്തില്‍ മാതാവും പിന്നീട് ഉപനയനം വരെ പിതാവും ഉപനയത്തിനുശേഷം ഗുരുവുമാണ് അനുശാസിക്കുന്നത്. ഇങ്ങനെ ക്രമത്തില്‍ പൂര്‍ണ്ണമായി അനുശാസനം നേടിയിട്ടുള്ളവന് ഒരിക്കലും ശാസ്ത്രങ്ങളിലും പ്രമാണങ്ങളിലും തെറ്റുകയില്ല. വാഗ്ദേവത ബ്രഹ്മമാണെന്ന് ജിത്വാവ് ഉപദേശിക്കുന്നുണ്ട്. എങ്കിലും വാഗ്ദേവതയെ ആത്മാവായി ഉപാസിക്കേണ്ട വിധം ജിത്വാവ് വെളിവാക്കിയിട്ടില്ല. ഉപാസനയുടെ അഭാവത്തില്‍ ജനകനിലെ അറിവ് അപൂര്‍ണ്ണമാണെന്ന് യാജ്ഞവല്ക്യന്‍ മനസ്സിലാക്കി.

ജനകന്‍ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ് യാജ്ഞവല്ക്യനോട് അടുത്തു വന്നു. ഭക്തിപൂര്‍വ്വം യാജ്ഞവല്ക്യനെ സാഷ്ടാംഗം നമസ്ക്കരിച്ചിട്ട് എഴുന്നേറ്റു. വളരെ ശാന്തനായി കൈകള്‍ കൂപ്പിക്കൊണ്ട് അപേക്ഷിച്ചു.

“മഹാമുനേ, അറിവില്‍ അങ്ങേയ്ക്കു തുല്യനായി മറ്റൊരാളെക്കുറിച്ച് അടിയന്‍ കേട്ടിട്ടില്ല. അങ്ങ് എല്ലാം അറിയുന്നു. വാക്ചാതുര്യത്തിലും പാണ്ഡിത്യത്തിലും സ്ഥൂലമായ ബാഹ്യലോകത്തെ വിറകൊള്ളിക്കുന്നവനാണ് അങ്ങ്. പലതവണ ഞാനത് നേരിട്ട് കണ്ടിട്ടുണ്ട്. ഈ സഭയില്‍ പോലും അതിനുള്ള ഭാഗ്യം സിദ്ധിച്ചു. അതുപോലെ അതിസൂക്ഷ്മമായ ആത്മജ്ഞാനം കൊണ്ട് ആരിലും അനുഭൂതി നിറയ്ക്കുവാനുള്ള ശേഷിയും അങ്ങയിലുണ്ട്. എല്ലാം അറിയാവുന്ന അങ്ങുതന്നെ ഇന്ന് എനിക്കെല്ലാം ഉപദേശിച്ചു തരണം.”

ജനകന്റെ അഭ്യര്‍ത്ഥന മാനിക്കപ്പെട്ടു. യാജ്ഞവല്ക്യന്‍ ഓരോന്നായി ഉപദേശിച്ചു തുടങ്ങി.

“വാക്കാകുന്ന ആത്മാവിനെ ഉപാസിക്കുവാന്‍ ജിത്വാവ് താങ്കളോട് പറഞ്ഞല്ലോ. സത്യത്തില്‍ വാക്ക്, ശരീരത്തിലെ ഒരു ഇന്ദ്രിയമാണ്. അതേ സമയം ആത്മാവിന്റെ വാക്കാകുന്ന ശരീരം ഈ ഇന്ദ്രിയം തന്നെയാണുതാനും. ആകാശമാണ് ഇതിന് പ്രതിഷ്ഠയായിരിക്കുന്നത്. പ്രജ്ഞ എന്നു കരുതി ഈ വാക്കാകുന്ന ബ്രഹ്മത്തെ ഉപാസിക്കാന്‍ പഠിക്കണം. മനസ്സിലായോ?”

“സംശയമുണ്ട്. പ്രജ്ഞ എന്നാല്‍ എന്താണ്?”

“ഏയ്! ഇങ്ങനെ നിസ്സാരമായി സംശയിക്കരുത്. പറയുന്നതില്‍ വിചാരം ചെയ്യണം. അതിസൂക്ഷ്മമായ വിചാരം കൊണ്ട് സംശയം തീരെ നശിക്കും. പറഞ്ഞു ബോധ്യപ്പെടുത്തുവാന്‍ ഇക്കാര്യം സാധിക്കുകയില്ല. എങ്കിലും വിചാരത്തിനുവേണ്ടി പറയാം.

സാമ്രാട്ടേ, പ്രജ്ഞയെന്നു പറഞ്ഞാല്‍ അത് വാക്കുതന്നെയാകുന്നു. വാക്കുകളിലൂടെയാണ് നാം അധികവും അറിയുന്നത്. ബന്ധു മിത്രാദികള്‍ക്കിടയില്‍ അറിവായി നിറയുന്നത് മിക്കവാറും വാക്കുകളാണ്. വാക്കിന്റെ പ്രയോഗം ജീവിതത്തില്‍ വളരെയധികമാണെന്ന് അറിയാമല്ലോ. ഋഗ്വേദവും, യജൂര്‍വ്വേദവും, സാമവേദവും, അഥര്‍വ്വവേദവും വാക്കുകളായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ഒരു വിദ്യ, ഒരാളില്‍ നിന്ന് മറ്റൊരാളിലേയ്ക്ക് പകര്‍ന്നു കൊടുക്കുവാന്‍ വാക്കുകളുടെ പ്രയോഗം അത്യാവശ്യമാണ്. ഇതിഹാസവും പുരാണങ്ങളും, വിദ്യകളും, ഉപനിഷത്തുകളും, സൂക്തങ്ങളും, സൂത്രങ്ങളും, വ്യാഖ്യാനങ്ങളും എല്ലാം വാക്കിനെ ആശ്രയിച്ചിരിക്കും. ഇവയെല്ലാം അറിയപ്പെടുന്നത് ലോകത്തില്‍ വാക്കുകളിലൂടെയായിരിക്കും.

വാക്ക് എന്നാല്‍ വാഗ്ദേവതയാണ്. വഗ്ദേവത ശുദ്ധയും പുണ്യവതിയുമാണ്. യാഗം, ഹോമം, അന്നദാനം, ജലദാനം തുടങ്ങിയവയെല്ലാം കൊണ്ട് പലവിധത്തില്‍ പുണ്യമുണ്ടാകാം. ഈ യാഗഹോമാദികളിലെല്ലാം ‘വാക്ക്’ ഒരു പ്രധാന സംഗതി തന്നെ. അതിനാല്‍ എല്ലാപുണ്യത്തിലും വാക്കുണ്ട്. ഈ ജന്മവും അടുത്ത ജന്മവും എല്ലാ ഭൂതങ്ങളും നാമരൂപങ്ങളും വാക്കുകൊണ്ടാണല്ലോ രാജാവേ, അറിയപ്പെടുന്നത്. അതുകൊണ്ട് വാക്കുതന്നെയാണ് പരബ്രഹ്മം. പ്രജ്ഞ എന്ന നിലയ‌ില്‍ വാഗ്ദേവതയെ ബ്രഹ്മമായിട്ട് ഉപാസിക്കാവുന്നതാണ് ഇതറിഞ്ഞ ബ്രഹ്മത്തെ ഉപാസിക്കുന്നവനെ വാഗ്ദേവത കൈവെടിയുകയില്ല. എല്ലാ ഭൂതങ്ങളും അവനുവേണ്ടി സന്തോഷത്തെ ചെയ്യും. അവന്‍ ദേവനായിത്തീരും.

യാജ്ഞവല്ക്യന്റെ ഈ വിധത്തിലുള്ള ഉപദേശങ്ങള്‍ കേട്ട് ജനകമഹാരാജാവ് സന്തുഷ്ടനായിത്തീര്‍ന്നു. ഈ മഹത്തായ ഉപദേശത്തിന് ഒരു പാരിതോഷികം നല്‍കണമെന്ന് ജനകന്‍ വിചാരിച്ചു. ഉടനെ അത് വാഗ്ദാനം ചെയ്തു.

“അങ്ങയ്ക്ക് ആനയെപ്പോലുള്ള കാളയോടുകൂടി ആയിരം പശുക്കളെ ഞാന്‍ തരുന്നുണ്ട്.”

“ആവശ്യമില്ല. സാമ്രാട്ടേ, നിങ്ങളിപ്പോള്‍ എന്റെ ശിക്ഷണത്തിലാണ്. ശിഷ്യനെ ശാസിച്ച് കൃതാര്‍ത്ഥനാക്കാതെ ശിഷ്യനില്‍നിന്ന് ധനം സ്വീകരിക്കാന്‍ പാടില്ല. ഇതെന്റെ പിതാവിന്റെ വിചാരമാണ്.”

“ശരി അവിടുത്തെ ഹിതം പോലെ എല്ലാം നടക്കട്ടെ. ഞാനിപ്പോള്‍ അങ്ങയുടെ ശിഷ്യനാണ്. ഗുരുസ്ഥാനത്ത് നിന്ന് അവിടുന്ന് ഉപദേശിച്ചാലും.”

“തങ്ങള്‍ക്ക് വേറെ ആരെല്ലാം ആചാര്യന്മാരുണ്ട്. അവര്‍ എന്താണോ ഉപദേശമായി തന്നിട്ടുള്ളത്. അതെല്ലാം ഇപ്പോള്‍ എനിക്കു കേള്‍ക്കണം. പറയൂ…..” യാജ്ഞവല്ക്യന്‍ നിര്‍ബന്ധിച്ചു.

ജനകമഹാരാജാവ് പല കാലങ്ങളിലായി ധാരാളം ആചാര്യന്മാരില്‍ നിന്ന് ഉപദേശം സ്വീകരിച്ചിരുന്നു. പലരും പല രീതിയിലാണ് ജനകന് ഉപദേശിച്ചു കൊടുത്തിരുന്നത്. അവര്‍ ഓരോരുത്തരും എന്താണ് ഉപദേശിച്ചതെന്ന് യാജ്ഞവല്ക്യന്‍ ജനകനില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിച്ചു.

ജനകമഹാരാജാവ് തന്റെ പൂര്‍വ്വ ആചാര്യന്മാരെ സംബന്ധിച്ച വിവരവും അവര്‍ പറഞ്ഞു കൊടുത്തിരുന്ന ഉപദേശങ്ങളും തുറന്നു പറ‍ഞ്ഞു.

ശുല്ബന്റെ പുത്രനായ ഉദങ്കന്‍ എന്ന ആചാര്യന്‍ പ്രാണനാണ് ബ്രഹ്മം എന്ന് ജനകന് ഉപദേശിച്ചു കൊടുത്തിരുന്നു. വൃഷ്ണന്റെ പുത്രനായ ബര്‍ക്കു എന്ന ആചാര്യനാകട്ടെ ചക്ഷുസ്സാണ് ബ്രഹ്മം എന്ന് പറഞ്ഞു കൊടുത്തിരുന്നു. നാലാമത്തെ ആചാര്യന്‍, ഭരദ്വാജന്റെ പുത്രനായ ഗര്‍ദ്ദഭീവിപീതന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ ഉപദേശത്തില്‍ ശ്രോത്രം ആയിരുന്നു ബ്രഹ്മമായി കണക്കാക്കപ്പെട്ടിരിക്കുന്നത്. അഞ്ചാമത്തെ ആചാര്യന്‍ പേരുകേട്ട വ്യക്തിയായിരുന്നു. ജബാലയുടെ പുത്രനായ സത്യകാമന്‍. വിദേഹരാജ്യത്ത്, അദ്ദേഹം അതിഥിയായി വസിക്കുകയുണ്ടായി. ജിജ്ഞാസുവായ ജനകന്‍ പലതും സത്യകാമനില്‍ നിന്ന് അഭ്യസിക്കുകയുണ്ടായി. മനസ്സാണ് ബ്രഹ്മം എന്നായിരുന്നു സത്യകാമന്‍ നല്കിയ ഉപദേശം.

ശകലന്റെ പുത്രനായ വിദഗ്ദ്ധന്‍ എന്ന ആചാര്യന്‍ ഹൃദയമാണ് ബ്രഹ്മമെന്ന് പറഞ്ഞു പഠിപ്പിച്ചിരുന്നു.

എന്നാല്‍ ഈ ആചാര്യന്മാരില്‍ ആരും തന്നെ അപ്പോള്‍ ആത്മജ്ഞാനികള്‍ ആയിരുന്നില്ല. ഹൈന്ദവ ധർമ്മ പരിഷത്ത്. ആത്മാവിനെക്കുറിച്ച് അനുഭവജ്ഞാനമില്ലാത്തവരായിരുന്നു അവര്‍. അതിനാല്‍ അവരുടെ ഉപദേശങ്ങള്‍ അപ്പോള്‍ പൂര്‍ണ്ണമായിരുന്നില്ല. കേവലങ്ങളായ ഇന്ദ്രിയങ്ങളെ ബ്രഹ്മമെന്ന് അവര്‍ കരുതി. ആ ഇന്ദ്രിയങ്ങളുടെ അഭാവത്തില്‍ ശരീരത്തിന് എന്തു സംഭവിക്കും? എങ്ങനെയാണ് ആ ഇന്ദ്രിയങ്ങള്‍ ആത്മാവായി ബന്ധപ്പെട്ടിരിക്കുന്നത്. ഇവ ഏതൊന്നില്‍ പ്രതിഷ്ഠിതമാണ്. ബ്രഹ്മത്തിന്റെ സ്വരൂപം എന്ത്? എങ്ങനെ ഉപാസിക്കണം? തുടങ്ങിയ കാര്യങ്ങള്‍ അവരാരും പറഞ്ഞു കൊടുത്തിരുന്നില്ല. യാജ്ഞവല്ക്യന്‍ അതിനെക്കുറിച്ച് പ്രത്യേകം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഓരോ തവണയും ചോദിച്ചു.

“എനിക്ക് പറഞ്ഞുതന്നിട്ടില്ല” എന്നായിരുന്നു എപ്പോഴും ജനകന്റെ മറുപടി.

അതുകേള്‍ക്കുമ്പോള്‍ “അല്ലയോ സമ്രാട്ടേ, ഈ ബ്രഹ്മം ഒരു കാലു മാത്രമുള്ളതാണല്ലോ!” എന്ന് യാജ്ഞവല്ക്യനോട് അപേക്ഷിക്കും.

മറ്റ് ആചാര്യന്മാരില്‍ ഉപദേശിക്കപ്പെട്ട വാക്ക് , പ്രാണന്‍, ചുക്ഷുസ്, ശ്രോത്രം, മനസ്സ്, ഹൃദയം എന്നിവയെ ആസ്പദമാക്കി പൂര്‍ണ്ണ അറിവ് യാജ്ഞവല്ക്യന്‍ പറഞ്ഞുകൊടുത്തു. ഓരോന്നിനേക്കുറിച്ചും വിശദീകരിച്ചു കേള്‍പ്പിച്ചു കഴിയുമ്പോള്‍ ജനകമഹാരാജാവ് സന്തുഷ്ടനായിത്തീരും. ആവേശപൂര്‍വ്വം പാരിതോഷികം പ്രഖ്യാപിക്കും.

“ആനയെപ്പോലുളള കാതുകളോടുകൂടിയ ആയിരം പശുക്കളെ ഞാന്‍ അങ്ങേയ്ക്കു തരുന്നുണ്ട്.”

മന്ദഹാസത്തോടെ യാജ്ഞവല്ക്യന്‍ ഓരോ തവണയും ആ വാഗ്ദാനം നിരസിച്ചു കൊണ്ടിരുന്നു.

“ശിഷ്യനെ ഉപദേശിച്ച് കൃതാര്‍ത്ഥനാക്കാതെ ശിഷ്യനില്‍ നിന്ന് ധനം സ്വീകരിക്കാന്‍ പാടില്ല എന്ന് എന്റെ പിതാവ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.” എന്ന് യാജ്ഞവല്ക്യന്‍ പറയും.

സ്ഥൂലവും ബാഹ്യവുമായ അറിവുകളില്‍ നിന്ന് ജനകനെ ഉപദേശിച്ച് അതിസൂക്ഷ്മമായ അറിവിന്റെ അഗാധതയില്‍ യാജ്ഞവല്ക്യന്‍ എത്തിച്ചു.

വാഗാദി ഇന്ദ്രിയങ്ങള്‍ മുതല്‍ ഹിരണ്യ ഗര്‍ഭാവസ്ഥവരെ സവിസ്തരം അനുശാസിക്കപ്പെട്ടു. ബ്രഹ്മനിഷ്ഠയെ സംബന്ധിക്കുന്ന അതിസൂക്ഷ്മമായ വിചാരണശേഷി ജനക മഹാരാജാവിനുണ്ടായി. അദ്ദേഹം മൗനമായിരുന്ന് എല്ലാം മനനം ചെയ്തു. യാജ്ഞവല്ക്യനില്‍ നിന്ന് ശ്രവിച്ചതെല്ലാം അദ്ദേഹത്തിന് മനനത്തില്‍ ബോധ്യമായി.

ജനകന്‍ സാവധാനം തന്റെ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റു. ഭക്തിയോടെ യാജ്ഞവല്ക്യന്റെ അടുത്തു ചെന്നു. വിനയാന്വിതനായി നമസ്ക്കരിച്ചു.

“പ്രഭോ! അവിടുന്ന് എനിക്ക് ഗുരുവാണ്. നമസ്ക്കാരം എന്നെ അനുശാസിച്ചാലും.”

യാജ്ഞവല്ക്യനിലുള്ള അറിവിന്റെ അപാരത ജനകനെ വിസ്മയിപ്പിച്ചു. എല്ലാവിശേഷങ്ങളോടും കൂടിയ ബ്രഹ്മത്തെ പ്പറ്റിസമഗ്രമായ ജ്ഞാനം നേടിയ മഹാനാണ് യാജ്ഞവല്ക്യനെന്ന് ജനകനു ബോധ്യമായി. ഇത്രയധികം യാജ്ഞവല്ക്യനെ അടുത്ത് മനസ്സിലാക്കുവാന്‍ മുമ്പൊരിക്കലും കഴിഞ്ഞിരുന്നില്ല. പണ്ഡിതന്‍, മഹാജ്ഞാനി, സമര്‍ത്ഥനായ വാഗ്മി, ത്രീവ്രവിരക്തന്‍, പരമാചാര്യന്‍ എന്നിങ്ങനെ പലനിലയില്‍ സര്‍വ്വാരാധ്യനാണ് യാജ്ഞവല്ക്യനെന്ന് അറിഞ്ഞിരുന്നു. രാജസഭകളില്‍ വെച്ച് ധാരാളം സൗഹൃദം പുലര്‍ത്തിയിട്ടുമുണ്ട്. എന്നാല്‍ ജീവന്‍മുക്തനും ആത്മാനുഭൂതിയില്‍ ലയിച്ചിരിക്കുന്നവനുമായ ഒരു പുണ്യാത്മാവായ മഹാഋഷീശ്വരനാണ് യാജ്ഞവല്ക്യനെന്ന അനുഭവം ആദ്യ മായുണ്ടാകുകയാണ്.

വിദേഹരാജ്യത്തിന്റെ അധിപനും അതേസമയം മഹാചാര്യനുമായി ജനകന്‍ സര്‍വ്വരാലും ആദരിക്കപ്പെടുന്നവനാണ്. എന്നാല്‍ താന്‍ യാജ്ഞവല്ക്യനു മുമ്പില്‍‍ എത്രയോ നിസ്സാരനാണെന്ന് ജനകനുതോന്നി. രാജാവെന്നും ആചാര്യനെന്നുമുള്ള തന്റെ ഭാവം പൂര്‍ണ്ണമായും വെടിഞ്ഞ് യാജ്ഞവല്ക്യനു മുമ്പില്‍ സാഷ്ടാംഗം പ്രണമിച്ചു.

അവര്‍ ഗുരുശിഷ്യന്മാരായി.

ജനകനൊരു പര്‍ണ്ണശാല ചമച്ചു. അതില്‍ ഇരുവരും ഇരുന്നു. രാജകീയ വേഷങ്ങളെല്ലാം അഴിച്ചുമാറ്റി ശുഭവസ്ത്രധാരിയായി സമിത്പാണിയായി ജനകന്‍ പ്രവേശിച്ചു ഗുരു സ്ഥാനം വഹിച്ചുകൊണ്ട് യാജ്ഞവലക്യന്‍ ഉപദേശിച്ചു.

“ഒരുവന് വളരെദൂരം ഒരു വഴി പോകുവാനുണ്ടെന്ന് കരുതുക. കരയില്‍കൂടിയും ചിലപ്പോള്‍ വെള്ളത്തില്‍കൂടിയും അവനു പോകേണ്ടി വരാം. കരയില്‍കൂടിയാണ് യാത്രയെങ്കില്‍ തേരില്‍ പോകേണ്ടിവരാം. വെള്ളത്തിൽ കൂടിയാണ് യാത്രയെങ്കില്‍ തോണിയില്‍ യാത്ര ചെയ്യാതെ തരമില്ല. ഏതാണ്ട് ഇതേ അവസ്ഥയാണ് ജനകമഹാരാജാവേ, ഇപ്പോള്‍ താങ്കളുടേത്. ഒരേ സമയം ഭൗതികമായും ജീവിതയാത്ര അതിസമര്‍ത്ഥമായി നിര്‍വ്വഹിക്കുവാന്‍ താങ്കള്‍ക്ക് കഴിയുന്നുണ്ട്. ഇക്കാര്യത്തില്‍ താങ്കളുടെ കഴിവ് അത്യപൂര്‍വ്വമാണ്. എല്ലാം ഒരുക്കങ്ങളും താങ്കളിലുണ്ട്. പക്ഷേ ഇതുവരെയും ലക്ഷ്യമായ പരമജ്ഞാനത്തില്‍ താങ്കളുടെ മഹത്തായ യാത്ര എത്തിച്ചേര്‍ന്നിട്ടില്ല. അങ്ങ് പ്രതീകങ്ങളെക്കൊണ്ടു സമാഹിതമായ മനസ്സോടു കൂടിയവനാണ്. വേദങ്ങള്‍ പഠിച്ചവനാണ്. ധാരാളം ആചാര്യന്‍മാരാല്‍ ബ്രഹ്മവിദ്യ ഉപദേശിക്കപ്പെട്ടവനാണ്. ധാരാളം ജിജ്ഞാസുകളുടെ ഗുരുവുമാണ്. എങ്കിലും താങ്കള്‍ക്കും ഒരു നാള്‍ മരണം വരും ഈ ദേഹം വിട്ടു പോകുമ്പോള്‍ താങ്കള്‍ എവിടേയ്‍ക്കാണ് പോകുക?”

“ഞാന്‍ എവിടേയ്‍ക്കാണ് പോകുക എന്ന് എനിക്കറിഞ്ഞു കൂടാ.”

“അങ്ങനെയോ? എങ്കില്‍ മരണാനന്തരം എവിടെപ്പോകുമെന്ന് ഞാന്‍ പറഞ്ഞു തരാം.”

“തീര്‍‍ച്ചയായും അവിടുന്ന് ഉപദേശിച്ചാലും.”

“ദക്ഷിണ അക്ഷിയില്‍ ഒരു പുരുഷന്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഇവനെ ഇന്ധന്‍ എന്നു പറയുന്നു. പരോക്ഷമായിട്ട് ഇന്ദ്രന്‍ എന്നും പറയാറുണ്ട്. ദേവന്‍മാര്‍ പൊതുവേ പ്രത്യക്ഷത്തെ വെറുക്കുന്നവരാണ്. പരോക്ഷമാണ് അവര്‍ക്കിഷ്ടം! പിന്നെ ഇടത്തെക്കണ്ണില്‍ കാണുന്ന പുരുഷരൂപം ഈ ഇന്ദ്രന്റെ പത്നിയായ വിരാട്ടാണ്. ഹൃദയാന്തര്‍ഭാഗത്തുള്ള ആകാശത്തിലാണ് ഇവര്‍ സംഗമിക്കുന്നത്. ഹൃദയത്തിനുള്ളിലെ രക്തം ഇവരുടെ ആഹാരമാണ്. ഹൃദയത്തിനുള്ളില്‍ വലപോലെ കാണപ്പെടുന്നത് ഇവരുടെ പുതപ്പാണ്. ഇവര്‍ക്ക് സഞ്ചരിക്കാന്‍ ഒരു മാര്‍ഗ്ഗമുണ്ട്. ഹൃദയത്തില്‍ നിന്ന് മുകളിലേയ്‍ക്കു പോകുന്ന നാഡിയാണ്. ഒരു തലമുടി നാര് ആയിരമായി ഭേദിക്കപ്പെട്ടതുപോലെ അനേകം ചെറിയചെറിയ നാഡികള്‍ ഹൃദയത്തിനുള്ളില്‍ ഉറപ്പിക്കപ്പെട്ടിരിക്കുന്നു. ഇവകളില്‍ക്കൂടിയാണ് അന്നരസം ഒഴുകുന്നത്. അതുകൊണ്ട് ഇത് ശരീരമാകുന്ന ആത്മാവിനേക്കാള്‍‍ സൂക്ഷ്മതരമായ ആഹാരത്തോടു കൂടിയതാകുന്നു. പ്രാജ്ഞനുമായി താദാത്മ്യം പ്രാപിച്ച ജ്ഞാനിക്ക് കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക്, മുകളില്‍‍‍, താഴെ എന്നീ ദിക്കുകള്‍ ഓരോ പ്രാണനാകുന്നു. എല്ലാ ദിക്കുകളും പ്രാണനാണ്. ‘ഇതല്ല ഇതല്ല’ എന്ന് എല്ലാത്തിനേയും നിഷേധിച്ച് ഒടുക്കം ഗ്രഹിക്കപ്പെടുന്നതാണ് ആത്മാവ്. അക്ഷി പുരുഷനായി അറിയപ്പെടുന്നത് ആത്മാവാണ്.

ഈ ആത്മാവ് മറ്റാരാലും ഗ്രഹിക്കപ്പെടാത്തതാണ്. പൊടിഞ്ഞു പോകാത്തതാണ്. ഒന്നിനോടും സംഗമില്ലാത്തതാണ്. ഒരിക്കലും ദുഃഖിക്കുന്നില്ല ഒരിക്കലും നശിക്കുന്നില്ല. ആത്മാവിന് മരണമില്ല.”

യാജ്ഞവല്ക്യന്‍ ആത്മാവിന്റെ സ്വരൂപത്തെപ്പറ്റിയും മറ്റും. വിസ്തരിച്ചു തുടങ്ങി.

ദക്ഷിണാക്ഷിയിലുള്ള ഇന്ദ്രനായി പറഞ്ഞത് ജാഗ്രദാവസ്ഥയിലുള്ള വൈശ്വാനരനെയാണ്. ഇന്ദ്രന്റെ ഭാര്യയായ ഇന്ദ്രാണിയായി സൂചിപ്പിച്ചത് സ്വപ്നത്തിലുള്ള തൈജസനെയുമാണ്. സ്വപ്‍നാവസ്ഥയില്‍ വൈശ്വാനര-തൈജസന്‍മാര്‍ ഒന്നാകുന്നു. പിന്നീട് സുഷുപ്‍തിയില്‍ പ്രാജ്ഞനായി അനുഭവപ്പെടുന്നതും ഈ വൈശ്വാനരന്‍ തന്നെയാണ്. ഇവ മുന്നിനേയും അറിഞ്ഞു കഴിഞ്ഞവന്‍ ജാഗ്രത്-സ്വപ്ന-സുഷുപ്തി അവസ്ഥകളെ കടന്ന് തുരീയാവസ്ഥയെ പ്രാപിക്കുന്നു. വൈശ്വാനരന്‍, തൈജസന്‍, തുരീയന്‍ എന്നിങ്ങനെയാണ് അവസ്ഥകളില്‍ ആത്മാവ് അനുഭവപ്പെടുന്നത്. തുരീയാവസ്ഥയില്‍ എത്തിയ വ്യക്തി ആത്മസാക്ഷാത്ക്കരിച്ച് ഒരു ജ്ഞാനിയുടെ തലത്തിലേയ്ക്കുയരുന്നു. വൃഷ്ടിയായ ജീവാത്മാവും സമഷ്ടിയായ പരമാത്മാവും ഒന്നാണെന്ന് അറിയുവാന്‍ മരണത്തെ അതിജീവിക്കുന്നു. അവന് മരണമില്ല. മൃത്യുവിനെ അവന്‍ തോല്പിക്കുന്നു. ‍ജ്ഞാനികള്‍ മരണത്തെ ഭയക്കുന്നില്ല .

യാജ്ഞവല്ക്യന്റെ ഉപദേശാനുസരണം ഉപാസനകളും വിചാരവും അനുഷ്ഠിച്ച ജനകന്‍ ആത്മാവിനെ തന്നില്‍ തന്നെ സാക്ഷാത്ക്കരിച്ചു. മൃത്യുഭയം ജനത്തില്‍ നിന്ന് അകന്നുപോയി. ജനനം, മരണം എന്നീ ഭയങ്ങളില്ലാത്ത അവസ്ഥയില്‍ ജനകന്‍ എത്തിച്ചേര്‍ന്നു. പരമമായ ആനന്ദാനുഭൂതിയില്‍ ജനകന്‍ മുങ്ങിക്കുളിച്ചു.

“ജനകാ, നീ ഇതാ ഭയമില്ലാത്തതിനെ പ്രാപിച്ചിരിക്കുന്നു!” യാജ്ഞവല്ക്യന്‍ തന്റെ മഹാനായ ശിഷ്യന് കൈവന്നു ചേര്‍ന്ന പരമാവസ്ഥയില്‍ സന്തുഷ്ടി പ്രകടിപ്പിച്ചു.

ജനകമഹാരാജാവ് കൃതാര്‍ത്ഥനായി! യാജ്ഞവല്ക്യനുമുമ്പില്‍ തന്റെ രാജാധികാരം എത്ര നിസ്സാരമാണെന്ന് അദ്ദഹം വിചാരിച്ചു. തന്റെ ഗുരു എല്ലാം പരിത്യജിച്ച ഒരു സന്ന്യാസിയായിട്ടിരിക്കുമ്പോള്‍ താന്‍ സിംഹാസനത്തില്‍ രാജാവായിരിക്കുന്നത് എന്തിന് ? എങ്ങനെ?

ജനകരാജാവ് വേഗം ഗുരുപാദങ്ങളില്‍ നമിച്ചു.

“ഗുരുദേവാ! എനിക്ക് അഭയത്തെ അറിയിച്ചു തന്ന അങ്ങേയ്ക്കും അഭയം പ്രാപ്തമാകട്ടെ. അവിടുത്തെ പാദാരവിന്ദങ്ങളില്‍ കോടാനുകോടി പ്രണാമങ്ങള്‍‍ . അനുഗ്രഹിച്ചാലും. ഉപാധികൃതമായ അജ്ഞാനമറകള്‍ നീക്കി ആത്മാവിനെ അനുഭവിപ്പിച്ചു നല്‍കിയ അങ്ങേയ്ക്ക് പ്രതിഫലമായി ഞാന്‍ എന്താണ് നല്‍കേണ്ടത് എന്ന് എനിക്കറിയില്ല. എന്തെല്ലാം നല്‍കാന്‍ അടിയനു കഴിയുമോ അതെല്ലാം അല്പം മാത്രമായിരിക്കും അതിനാല്‍ ഞാന്‍ ചിലത് നിശ്ചയിച്ചു കഴിഞ്ഞു. ഈ നിമിഷം ഞാന്‍ എന്റെ ചക്രവര്‍ത്തി പദവി ഉപേക്ഷിക്കുകയാണ്. ഈ വിദേഹ രാജ്യവും ഇവിടുത്തെ സര്‍വ്വ സമ്പത്തുകളും പ്രജകള്‍ സഹിതം ഞാന്‍ എന്റെ ഗുരുനാഥന്റെ പാദങ്ങളില്‍ ഗുരുദക്ഷിണയായി സമര്‍പ്പിച്ചു കൊള്ളുന്നു. ഈ വിദേഹരാജ്യം അങ്ങ് യഥേഷ്ടം അനുഭവിച്ചു കൊള്ളുക. എല്ലാം ഇഷ്ടംപോലെ ഭരിച്ചു കൊള്ളുക. ഇതാ ഞാന്‍ അങ്ങയുടെ ദാസനെന്ന നിലയില്‍ നിലകൊള്ളുന്നു. ഒരു ഭൃത്യനോ ആയി ഈ ശിഷ്യനെ അങ്ങയോടെപ്പം വസിക്കാന്‍ കനിവു കാട്ടിയാലും!” ജനകന്‍ ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് യാജ്ഞവല്ക്യന്റെ പാങ്ങളില്‍ തന്നെയും തന്റേതായിട്ടുള്ള സര്‍വ്വത്തെയും സമര്‍പ്പിച്ചു. ഗുരു പൂജ ചെയ്ത് ആരതി നടത്തി നമസ്ക്കരിച്ചു.

ഭൂമിയില്‍ സാഷ്ടാംഗം നമസ്ക്കരിച്ചു കിടക്കുന്ന ജനകന്റെ ചുമലില്‍ യാജ്ഞവല്ക്യന്‍ സാവധാനം തലോടി. ജനകനു സമീപം ഇരുന്നിട്ട് പിടിച്ചെഴുന്നേല്പിച്ചു. ജനകന്‍ ഉടനെതന്നെ തന്റെ തീരുമാനം വിളംബരമായി പ്രഖ്യാപിച്ചു മന്ത്രിമാരോടും മറ്റെല്ലാവരോടുമായി അദ്ദേഹം നിര്‍ദ്ദേശിച്ചു.

“ബഹുമാന്യരേ, ചക്രവര്‍ത്തിയെന്ന ചക്രവര്‍ത്തിയെന്ന “നിലയില്‍ നമ്മുടെ അവസാനത്തെ ആജ്ഞ കേട്ടാലും ! നാം നിങ്ങളിലൊരുവനായിത്തീര്‍ന്നിരിക്കുന്നു. നമ്മുടെ രാജ്യം ഇനി ഗുരുനാഥനായ യാജ്ഞവല്ക്യമഹര്‍ഷിയുടെ സ്വന്തമാണ്. അവിടുത്തെ യഥേഷ്ടം പോലെ വിദേഹരാജ്യം എല്ലാ വിധത്തിലും അനുഭവിക്കപ്പെടും. നാം ഗുരുവിന്റെ ദാസനായി ആജ്ഞാനുവര്‍ത്തിയായി നില കൊള്ളുന്നു ! വാര്‍ത്ത നാടൊട്ടുക്കും വിളംബരം ചെയ്യുക!!”

ജനകന്റെ പ്രഖ്യാപനം എങ്ങും വിളംബരം ചെയ്യപ്പെട്ടു. കൊട്ടാരത്തിനുമുമ്പിലും തലസ്ഥാന നഗരിയിലുമായി വന്‍ ജനപ്രവാഹം ഉണ്ടായി. എല്ലാവരും യാജ്ഞവല്ക്യനും ഒരുപോലെ സ്തുതിഗീതങ്ങള്‍ പാടി. ജയജയശബ്ദങ്ങളും ഭേരീനാദവും കൊണ്ട് വിദേഹരാജ്യം ശബ്ദമുഖരിതമായി. അനേകം നാടുകളില്‍നിന്ന് രാജാക്കന്‍മാരും പണ്ഡിതന്മാരും മഹര്‍ഷിമാരും വാര്‍ത്തയറിഞ്ഞ് വിദേഹരാജ്യത്ത് എത്തിച്ചേര്‍ന്നു. സഭാമണ്ഡപത്തിലാകെ വിശിഷ്ടവ്യക്തികളെക്കൊണ്ട് നിറഞ്ഞു.

ജനകനാല്‍ പരിത്യജിക്കപ്പെട്ട വിദേഹരാജ്യത്തിന്റെ ഭാവിയില്‍ സര്‍വ്വര്‍ക്കും ജിജ്ഞാസയായി. എന്താണ് ഇനി സംഭവിക്കുന്നത് എന്നറിയാന്‍ സര്‍വ്വരും കാത്തിരുന്നു. ജനകനാകട്ടെ എല്ലാവിധ രാജാധികാര ചിഹ്നങ്ങളും ഉപേക്ഷിച്ച് ശുഭ്രവസ്ത്രധാരിയായി ശിഷ്യഭാവത്തില്‍ യാജ്ഞവല്‌ക്യന്റെ പിന്നില്‍ നിന്നു.

ജനകനോടൊപ്പം രാജസഭയില്‍ സിംഹാസനത്തിനരികിലെത്തിയ യാജ്ഞവല്‌ക്യന്റെ മാസ്മരികശബ്ദം എല്ലാവരും കേട്ടു.

“അല്ലയോ ജനകാ! വിദ്യാദാനത്തിനു പകരമായി ശിഷ്യന്‍ നല്‍കിയ ഗുരുദക്ഷിണയെ നിരസിക്കുവാന്‍ പാടില്ലാത്തതിനാല്‍ നിന്റെ ഈ ദക്ഷിണ ഞാന്‍ സ്വീകരിക്കുന്നു. ശിഷ്യന്റെ ദക്ഷിണ സ്വീകരിക്കാതെ വിദ്യാദാനം ഒരിടത്തും പൂര്‍ണമാകുകയില്ല.”

“അടിയന്‍ സംതൃപ്തനായി പ്രഭോ!”

“ആത്മസമര്‍പ്പണത്തിലൂടെ നമ്മുടെ ദാസനായി സ്വയം മാറിയ നീ എക്കാലവും മഹാജ്ഞാനികള്‍ക്കും ചക്രവര്‍ത്തിമാര്‍ക്കും കൂടി ഉത്തമ മാതൃകയായി ഭവിക്കുന്നതാണ്. വേദങ്ങളിലും ഇതിഹാസങ്ങളിലും പുരാണങ്ങളിലും നിന്റെ നാമവും പ്രവൃത്തിയും കീര്‍ത്തിക്കപ്പെടും. മൃത്യുവിനെ അതിക്രമിച്ച നീ മരണമില്ലാത്തവനായി ഭവിക്കും. ലോകത്തിനു മാതൃകയും ശാസ്ത്രത്തിനു ദൃഷ്ടാന്തവും ആകുന്നതിനു വേണ്ടി നിസ്സംഗനായി നീ തുടര്‍ന്നും വിദേഹ രാജാവായിത്തന്നെ അറിയപ്പെടും. കര്‍ത്തൃത്വമോ ഭോക്തൃത്വമോ, കര്‍മത്തില്‍ ഫലാസക്തിയോ തീരെ ഇല്ലാത്തവനായിത്തീര്‍ന്ന നിന്നെ കര്‍മങ്ങള്‍ ഒരുകാലത്തും ബാധിക്കുകയില്ല. വാസനാബീജങ്ങളുടെ നേര്‍ത്ത വേരുകള്‍ കൂടി കത്തിയെരിഞ്ഞു പോയ നീ ജ്ഞാനികളില്‍ വെച്ച് മഹാജ്ഞാനിയായിരിക്കുന്നതാണ്. നമ്മുടെ ദാസരിലും ശിഷ്യ ഗണങ്ങളിലും പ്രമുഖനും പ്രഥമനുമായി നിന്നെ നാം നിശ്ചയിക്കുന്നു. ഗുരുപദേശത്തിനും വിദ്യാ ദാനത്തിനുമുള്ള അധികാരവും നല്‍കുന്നു. ഏവര്‍ക്കും നീ ആശ്രയമായിരിക്കട്ടെ. മഹാജ്ഞാനികള്‍ക്കും വിരക്തന്മാര്‍ക്കും കൂടി ഗുരുവായി ഭവിക്കട്ടെ. ഇതാണ് നമ്മുടെ ഇഷ്ടം. ഇത് ഗുരുകല്പനയാണ്. ശിഷ്യധര്‍മ്മം നിറവേറ്റിയാലും.”

യാജ്ഞവല്‌ക്യന്റെ കല്പനയ്ക്ക് മുന്നില്‍ ജനകന്‍ വിഷണ്ണനായി.

“പ്രഭോ! എല്ലാം അറിയുന്ന മഹാഗുരോ! ഈ ലോകഭാരം ഇനിയും അടിയന്റെ ശിരസ്സില്‍ തിരികെ വയ്ക്കുകയാണോ ?” ജനകന്‍ പൊട്ടിക്കരഞ്ഞുപോയി.

“ഭരിക്കുകയോ ഭരിക്കപ്പെടുകയോ ചെയ്യുന്നില്ലെന്ന സത്യം വിസ്മരിക്കാതിരിക്കുക. ലോകത്തിനു മാതൃകയും ദൃഷ്ടാന്തവുമായിരിക്കാന്‍ ജനകമാഹാരാജാവ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അറിവിനാല്‍ നീ അനുഭൂതനായിരിക്കുക. വിചാരത്താല്‍ വിവേകനായിട്ടിരിക്കുക.”

യാജ്ഞവല്‍ക്യന്‍, ജനകന്റെ കരം പിടിച്ച് സിംഹാസനത്തിലിരുത്തി. ശിരസ്സില്‍ കൈവെച്ച് അനുഗ്രഹിച്ചിട്ട് രാജകിരീടമെടുത്തു തലയില്‍ വെച്ച് കൊടുത്തു.

സഭാവാസികള്‍ അത് കണ്ടും കേട്ടും ആഹ്ലാദചിത്തരായി. അവര്‍ ജയഭേരി മുഴക്കി. സ്തുതിഗീതങ്ങള്‍ പാടി. മംഗളഗാനങ്ങള്‍ ആലപിച്ചു.

_അവലംബം : ബൃഹദാരണ്യകോപനിഷത്ത്._

Sunday, August 07, 2022

 

*ഭക്ത രാജ ഹനുമാൻ*

ഭഗവാൻ ശിവൻ്റെ പതിനൊന്നാമത്തെ രുദ്രാവതാരമാകുന്നു ശ്രീ ഹനുമാൻ സ്വാമി ദുഷ്ടരായ അസുര നിഗ്രഹത്തിനും ശ്രീ രാമ സേവനത്തിനുമാണു ഈ അവതാര ലക്ഷ്യം ,ഭഗവതി അഞ്ജനാ ദേവിയുടെ തപോ ഫലമായി വായു ഭഗവാൻ ശിവ ബീജത്തെ ഗർഭത്തിൽ നിക്ഷേപിച്ചു അതിൽ നിന്നു അഞ്ജനാ പുത്രൻ ആഞ്ജനേയ സ്വാമി ഉദ്ധഭവിച്ചു, ഹനുമാനു മൂന്നു പിതാക്കളാണു ശിവൻ ,വായു ഭഗവാൻ ,കേസരി അങ്ങനെ മൂന്നു നാമവും സിദ്ധിച്ചു രുദ്രാത്മജൻ, മാരുതി, കേസരി നന്ദനൻ,

പ്രത്യക്ഷ ഭഗവാൻ സൂര്യൻ്റെ ശിഷ്യനാകുന്നു ഹനുമാൻ , ഭഗവാനിൽ നിന്നു ആഗമം,നിഗമം, വേദങ്ങൾ തുടങ്ങി സർവ്വമാന ശാസ്ത്രങ്ങളും അഭ്യസിച്ചു ,കൂടെ ഗുഹ്യമായ ഗുപ്ത ഗായത്രി, ശ്രീവിദ്യ ഉപാസനാ, കാമകലാ കാളി ഉപാസന എന്നിവയും അഭ്യസിച്ചു ഗുപ്ത വിദ്യകൾ അഭ്യസിക്കാനായി സൂര്യ ഭഗവാൻ തന്നെ തൻ്റെ രശ്മികളിൽ നിന്നു ഒരു പുത്രിയേ ഉണ്ടാക്കി 'സുവർച്ചലാ' എന്ന നാമവും നൽകി, ആ സുവർച്ചലാ ദേവിയെ സൂര്യൻ ഹനുമാൻ്റെ ശക്തിയാക്കി എല്ലാ ഗുപ്ത വിദ്യകളും അഭ്യസിപ്പിച്ചു, ( ആന്ധ്രപ്രദേശിൽ സുവർച്ചലാ ദേവി സഹിത ഹനുമാൻ പ്രതിഷ്ഠയുണ്ടു )

തന്ത്ര ശാസ്ത്രത്തിലെ വളരെ മുഖ്യമായ ദേവതയാണ് ഹനുമാൻ, സ്വയം ശ്രീരാമസ്വാമി ജപിച്ചു സിദ്ധി വരുത്തിയ വിദ്യയാണു ഹനുമാൻ ഭൂരിഭാഗം ഹനുമത് മന്ത്രങ്ങൾക്കും ശ്രീരാമനാണു ഋഷി , '' ഋഷയോ മന്ത്ര ദൃഷ്ടാരാ " അപ്പോൾ ശ്രീരാമ സ്വാമിയുടെ ഉപാസനാ മൂർത്തിയായും കരുതാം,തത്ത്വത്തിൽ എടുത്താലും ശരി തന്നെ,
എക മുഖി തൊട്ടു 11 മുഖങ്ങൾ വരെ സങ്കൽപ്പങ്ങളും മന്ത്രങ്ങളുമുണ്ട്. ദക്ഷിണ മാർഗ്ഗത്തിലും വാമ മാർഗ്ഗത്തിലും ഹനുമത് വിധാനമുണ്ടു, വിന്ധ്യാചലത്തിൽ  ഭൈരവ് കുണ്ഡിൽ വാമമാർഗ്ഗത്തിലാണ് ഹനുമത് പൂജ, എക മുഖത്തിൽ തന്നെ അനവധി സങ്കൽപ്പങ്ങളുണ്ട്. ശ്രീ ഹനുമാൻ, വീര ഹനുമാൻ, ഭക്ത ഹനുമാൻ, ജ്ഞാനസ്വരൂപ ഹനുമാൻ, മൃത്യുഞ്ജയ ഹനുമാൻ, ദ്രോണഗിരിധര ഹനുമാൻ, ദക്ഷിണേശ മാർത്താണ്ഡ മൂർത്തി, ബ്രഹ്മാസ്ത്ര ഭേദന ഹനുമാൻ, സുവർച്ചലാപതി ഹനുമാൻ, വിശ്വലോചന ഹനുമാൻ, ലാംഗൂലാസ്ത്ര മൂർത്തി, ഹനുമതസ്ത്ര മൂർത്തി, മേദിനി ഹനുമാൻ, 
ഹനുമത് സ്വരൂപത്തിൽ വിരാട് രൂപമായി പറയുന്നുത്തു പഞ്ചമുഖ് ഹനുമാനാണു അഞ്ചു മുഖങ്ങളാണു വാനരൻ, നരസിംഹം, വരാഹം,ഗരുഡൻ ഹയഗ്രീവൻ ,
ഏകാദശമുഖി ഹനുമാന്
11 മുഖമുണ്ട് വാനരൻ, മത്സ്യ, കൂർമ്മം, വരാഹം, നരസിംഹം, ഗരുഡൻ, ശരഭൻ, വൃഷഭ മുഖം, ജ്വാലാ മുഖം, മാർജ്ജാര മുഖം, ജഗൻ മുഖം.( ഡെറാഡൂണിൽ എകാദശി ഹനുമാൻ്റെ പ്രതിഷ്ഠയുണ്ട്.)

ഹനുമാൻ സ്വാമിയുടെ മുഖ്യ ബീജം വായു ബീജമാണു , യഥാർത്ഥത്തിൽ ഒരു സാധകൻ്റെ ഉള്ളിലേ പ്രാണശക്തിയാണ് ഹനുമാൻ, യഥാർത്ഥത്തിൽ 10 പ്രാണങ്ങളുടെ രഹസ്യ ശക്തിയും ഹനുമാൻ തന്നെ, മൂലാധാരം തൊട്ടു ആജ്ഞാ ചക്രം വരെ ഊർജത്തെ ഹനുമാൻ എന്നു വിളിക്കാം ഇതു യോഗ രഹസ്യം, തന്ത്രത്തിലല്ലാതെ ശാബരത്തിലും ഹനുമത് പ്രയോഗം ധാരാളമുണ്ട്, ശാബര ചിന്താമണി എന്ന ഗ്രന്ഥത്തിൽ മത്സ്യേന്ദ്രനാഥൻ ഓരോ ദേശത്തെ തൻ്റെ ശിഷ്യൻമാർക്ക് അതാതു ഭാഷയിലെ ഹനുമത് മന്ത്രം ഉപദേശിക്കുന്നു, അല്ലാതെ ഹനുമാൻ ചാലിസ, ബജിരംഗ് ബാൺ, ഹനുമത് ബാഹുകം എന്നിവ വിശ്വപ്രസിദ്ധമാണ്. ഹനുമത് സാധനയിലൂടെ ഒരു സാധകൻ ചതുർവിധ പുരുഷാർത്ഥം നേടി പരമപദത്തിലെത്തും ..
*ജയ് ശ്രീരാം*

🙏🌹🌺🌸💐🌹🙏 

Thursday, August 04, 2022

 ശ്രീരാമൻ 12 വയസ്സ് ആയപ്പോൾ രാജ്യം എല്ലാം കാണുന്നതിനായി തേരിൽ പുറപ്പെട്ടു. വഴിയിൽ ജനങ്ങൾ കഷ്ടപ്പെടുന്നത് നേരിട്ട് കണ്ട് വളരെ ദുഃഖത്തോടെ തിരിച്ചു വന്ന് വിഷാദ ത്തോടെ ഇരിക്കുന്നത് കണ്ട് ഗുരുവായ വസിഷ്ഠൻ ഉപദേശിച്ച് കൊടുക്കുന്നതാണ് വേദാന്ത തത്ത്വങ്ങൾ ഉള്ള യോഗവാസിഷ്ടം. ഇത് കേട്ട് ശ്രീരാമൻ ജ്ഞാനിയായി. ഈ യോഗവാസിഷ്ഠo വാൽമീകി മഹർഷി ഭരദ്വാജ് മഹർഷിക്കും ഉപദേശിക്കുന്നു.

Tuesday, August 02, 2022

 ഭാരതീയരായ നമുക്കെല്ലാം അഭിമാനിക്കാം നമ്മുടെ പൂർവികർ വസിഷ്ഠൻ വിശ്വാമത്രൻ വ്യാസൻ എന്നീ ഋഷിമാരായിരിന്നൂ.

മറ്റ് രാജ്യങ്ങളിലെ ജനങ്ങൾക്ക് അഭിമാനിക്കാം അവരുടെ പൂർവികർ കൊള്ളക്കാരും ആക്രമികളും ആയിരുന്നു എന്ന്.