Tuesday, July 31, 2018

ആദ്യമായി ആശ്രമത്തിൽ എത്തിയ സമയത്ത് ഞാൻ വലിയ മറവിക്കാരനായിരുന്നു. ശ്രീഭഗവാൻ പറയുന്ന കാര്യങ്ങളെല്ലാം അപൂർവമായി മാത്രമേ ഓർത്തിരിക്കാൻ എനിക്ക് കഴിയുമായിരുന്നുള്ളൂ. വലിയ മറവിക്കാരനായിരുന്നത് കൊണ്ട് ഞാൻ എപ്പോഴും ഒരു പേപ്പറും പെൻസിലും കൈവശം വച്ച്‌ ശ്രീഭഗവാൻ എന്തെല്ലാം പറയുമോ അതെല്ലാം എഴുതി വയ്ക്കുമായിരുന്നു.
ശ്രീ ഭഗവാന്റെ ഉപദേശങ്ങൾ സ്വായത്ത മാക്കാനുള്ള തടസ്സമാണ് എന്റെ മറവി എന്ന് എനിക്ക് അനുഭവപ്പെട്ടു.
അതിനാൽ ഒരു ദിവസം ഞാൻ അദ്ദേഹത്തെ സമീപിച്ചുകൊണ്ടു പറഞ്ഞു, "ഭഗവാനെ, എന്റെ ഓർമ്മശക്തിവളരെ മോശമാണ്. അതിനെ ഒന്നു മെച്ചപ്പെടുത്തി എന്നെ അനുഗ്രഹിക്കുമോ?"
ഏതാനും മിനിട്ടുകൾ മൗനമായി ശ്രീഭഗവാൻ എന്റെ കണ്ണുകളിലേക്ക് ദൃഷ്ടി പതിപ്പിച്ചു. ആ ദിവസം മുതൽ എന്റെ ഓർമ്മ വളരെ വ്യക്തവും തീവ്രതയുള്ളതുമായിത്തീർന്നു. അതോടെ പെൻസിലും പേപ്പറും ചുമക്കുന്നത് ഞാൻ ഉപേക്ഷിക്കുകയും ചെയ്തു.
- അണ്ണാമലൈ സ്വാമി
സത്യാനന്ദ സുധ-15
Tuesday 31 July 2018 2:53 am IST
ഭാരതീയ പാരമ്പര്യത്തില്‍ ഏതൊരു കര്‍മവുമാരംഭിക്കുന്നത് ഗണപതി സ്തുതിയോടെയാണ്. വിഘ്‌ന നിവാരണമാണ് അതിന്റെ ഫലം. ഈ ശിഷ്ടാചാരം മുന്‍നിര്‍ത്തി അദ്ധ്യാത്മ രാമായണാദിയില്‍ എഴുത്തച്ഛന്റെ കിളിമകള്‍ ഗണനായകനെ സ്തുതിച്ചുകൊണ്ട് രാമായണകഥാഗാനം ആരംഭിച്ചിരിക്കുന്നു. അതിനാല്‍ വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്ന ഭക്തജനങ്ങളും അതേ മാര്‍ഗം തന്നെ പിന്തുടരുന്നു. എന്റെ പ്രാരബ്ധവിഘ്‌നങ്ങളെ ദൂരീകരിക്കേണമേ എന്നാണ് ആ പ്രാര്‍ത്ഥന. അകാരണമല്ലിത്. ഈ പ്രപഞ്ചം ഭഗവാന്റെ ലീലയാണെന്നു നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ എല്ലാം സംഭവിക്കുന്നത് ഭഗവാന്റെ ഇച്ഛാനുരൂപമായാണ്. ജീവജാലങ്ങള്‍ എത്ര പ്രഗല്‍ഭന്മാരായിരിക്കിലും ഈശ്വരേച്ഛയെ ലംഘിക്കാന്‍ ശക്തരാവുകയില്ല. അതിനാല്‍ ഏതൊരു കര്‍മവും സഫലമായിത്തീരണമെങ്കില്‍ ഭഗവദ്ദനുഗ്രഹം കൂടിയേ പറ്റൂ. അതാണ് ഇത്തരമൊരു ശിഷ്ടാചാരം ഭാരതത്തില്‍ ഉണ്ടായിത്തീരുവാന്‍ കാരണം. ഭാരതീയ സംസ്‌കാരം ചെന്നുചേര്‍ന്ന ഇടങ്ങളിലെല്ലാം ഈ വിധമായ സമീപനം കാണാനാകും.
ആഗ്രഹം എത്ര പ്രബലമായിരുന്നാലും അതുകൊണ്ടുമാത്രം ഏതൊരു കര്‍മവും പൂര്‍ണതയിലും വിജയത്തിലും എത്തിക്കാനാവുകയില്ല. അതിനുവേണ്ടുന്ന യോഗ്യത കൂടി പ്രയത്‌നിക്കുന്ന ആള്‍ക്കുണ്ടാകണം. അല്ലെങ്കില്‍ തടസങ്ങള്‍ ഒന്നിനുപുറകേ മറ്റൊന്നായി വന്നുപെട്ട് കാര്യങ്ങള്‍ മുടങ്ങിപ്പോകും. വിഘ്‌നങ്ങള്‍ പല പ്രകാരത്തിലുണ്ടാകാം. അവയെ മൂന്നായി വര്‍ഗീകരിച്ചു കാണാന്‍ പറ്റും. അധിഭൂതം, അധിദൈവം, അദ്ധ്യാത്മം എന്നതാണ് പ്രസ്തുത വര്‍ഗീകരണം. മനുഷ്യര്‍ മൃഗങ്ങള്‍ തുടങ്ങിയ ജീവജാലങ്ങള്‍ മുഖാന്തിരം സംഭവിക്കുന്ന കാര്യവിഘ്‌നങ്ങളെയാണ് അധിഭൂതമെന്ന വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്നത്. ചൂതില്‍ തോറ്റ,് വ്യവസ്ഥ പ്രകാരം കാട്ടില്‍ വസിക്കുന്ന പാണ്ഡവര്‍ തങ്ങളെ ആശ്രയിച്ച് കാട്ടില്‍ പാര്‍ക്കുന്ന സജ്ജനങ്ങള്‍ക്കു ഭക്ഷണം കൊടുക്കാനായി സൂര്യദേവനെ തപസ്സുചെയ്തു പ്രീ
തിപ്പെടുത്തി അക്ഷയ പാത്രം നേടി സുഖമായി വസിക്കുന്ന കാലം. അവരെ നശിപ്പിക്കുക എന്ന ഗൂഢലക്ഷ്യത്തോടെ ദുര്യോധനന്‍, ക്ഷിപ്രകോപി
യായ ദുര്‍വാസാവിനെയും പതിനായിരം ശിഷ്യന്മാരെയും ധര്‍മപുത്രന്മാരുടെ അടുത്തേക്ക് അയച്ച് സൃഷ്ടിക്കുന്ന വിഘ്‌നങ്ങള്‍ അതിനുദാഹരണമാകുന്നു. ഇടി, മിന്നല്‍, പേമാരി, കൊടുങ്കാറ്റ് മുതലായ പ്രകൃതിശക്തികളാലുണ്ടാകുന്നവ ആധിദൈവികമായ വിഘ്‌നങ്ങളില്‍പ്പെടും. സ്വന്തം ശരീരമനോബുദ്ധികളുടെ അച്ചടക്കമില്ലായ്മ കൊണ്ടോ ഇതര ദൗര്‍ബല്യങ്ങള്‍കൊണ്ടോ വന്നുഭവിക്കുന്നവ അദ്ധ്യാത്മമായ വിഘ്‌നങ്ങളുമാകുന്നു. സുഖം കൊതിക്കുന്ന ധൃതരാഷ്ട്രര്‍ക്ക് സുഖകാരണമായ ധര്‍മത്തെക്കുറിച്ച് നന്നായി അറിയാമായിരുന്നിട്ടും അതു പ്രവര്‍ത്തിക്കാന്‍ കഴിയാതെ പോയത് ഇതിനുദാഹരണമാകുന്നു. പുത്രവാത്സല്യമെന്ന മാനസിക ദൗര്‍ബല്യമായിരുന്നു അദ്ദേഹത്തെ ബാധിച്ചിരുന്ന വിഘ്‌നഹേതു. 
ഇവയോട് ഓരോരുത്തരും പ്രതികരിക്കുന്നതെങ്ങനെയെന്നും നോക്കണം. തന്റെ ആഗ്രഹങ്ങള്‍ക്കും കര്‍മപദ്ധതികള്‍ക്കും എതിരു പ്രവര്‍ത്തിക്കുന്നത് മറ്റു മനുഷ്യരോ പക്ഷി മൃഗാദികളോ പ്രകൃതിക്ഷോഭങ്ങളോ ഒക്കെയാണെന്നു ധരിച്ച് അവയോട് കയര്‍ക്കുന്നതാണു സ്വാഭാവികമായ മനുഷ്യ പ്രതികരണം. ആരും സ്വന്തം തെറ്റുകുറ്റങ്ങളെ തിരിച്ചറിയാറില്ല. അഥവാ ആരെങ്കിലും ചൂണ്ടിക്കാട്ടിയാല്‍പ്പോലും അവരോടും കോപി
ക്കുകയല്ലാതെ ആത്മപരിശോധനയ്ക്കു തയ്യാറാകില്ല. എന്നാല്‍ അധിഭൂതം അധിദൈവം അദ്ധ്യാത്മം എന്നീ മൂന്നുതരം വിഘ്‌നങ്ങള്‍ക്കും അടിസ്ഥാനം വേറെയാരുമല്ല അവനവന്‍ തന്നെയാണെന്നു നിഷ്പക്ഷമായി പരിശോധിച്ചാല്‍ മനസ്സിലാകും. ഓരോ വ്യക്തിയും നേടിവച്ചിരിക്കുന്ന നല്ലതും ചീത്തയുമായ കര്‍മവാസനകള്‍ അസംഖ്യമുണ്ട്. അനേകം ജന്മം കൊണ്ടു സംഭരിച്ച തെറ്റായ വാസനകളാണ് വിഘ്‌നങ്ങളെ ഉയര്‍ത്തിക്കാട്ടി ലക്ഷ്യത്തെ തടസ്സപ്പെടുത്തുന്നത്. ഇതിന്റെയെല്ലാം ശാസ്ത്രയുക്തി രാമായണത്തിലൂടെ മുന്നേറുമ്പോള്‍ വ്യക്തമായി തെളിഞ്ഞുകൊള്ളും. ഏതൊരു വ്യക്തിയുടെയും ഇന്നത്തെ അവസ്ഥയ്ക്കു കാരണം അയാള്‍ മുന്‍പു ചെയ്തിട്ടുള്ള കര്‍മങ്ങളാണ്. നാളയെ രൂപപ്പെടുത്തുന്നത് ഇന്നു ചെയ്യുന്ന കര്‍മവുമാകുന്നു. അതിനാല്‍ ശാസ്ത്രനി
ര്‍ദ്ദിഷ്ടമായ മാര്‍ഗത്തിലൂടെ ലോകനന്മയ്ക്കായി പ്രവര്‍ത്തിക്കുകയാണ് ഭാവിയെ ശ്രേയസ്‌കരമാക്കാനുള്ള മാര്‍ഗം; വിഘ്‌ന നിവാരണത്തിനുള്ള മാര്‍ഗം. അതിനാല്‍ മാറ്റമുണ്ടാകേണ്ടതു ഭൗതിക ലോകത്തല്ല; അവരവരുടെ ഉള്ളിലാണ്. അതാണ് വിഘ്‌ന നിവാരണത്തിനായുള്ള ഈ പ്രാര്‍ത്ഥന. ഉള്ളുരുകി വേണം അതു നിര്‍വഹിക്കാന്‍. എന്തെന്നാല്‍ അതിന്റെ ശബ്ദം സ്വന്തം ഉള്ളില്‍ കേള്‍ക്കപ്പെടണം.
പ്രാര്‍ത്ഥനകൊണ്ടും ഗണപതിഹോമാദികള്‍ കൊണ്ടും വിഘ്‌നം നീങ്ങുമോ എന്നു ചോദിച്ചേക്കാം. നീങ്ങും എന്നതു തന്നെയാണ് വ്യക്തമായ ഉത്തരം. ഉത്തമമായ ജപഹോമാദികള്‍ അവരവരുടെ ഉള്ളില്‍ വലുതായ അനുകൂലമാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. വിഘ്‌നങ്ങളെ ക്ഷണിച്ചുവരുത്തുന്ന സ്വന്തം വാസനാ ദോഷങ്ങളെ യഥായോഗ്യം അകറ്റുന്നു. അതാകട്ടെ സമസ്ത ചരാചരങ്ങളിലും ജഡപ്രകൃതിയിലും അനുരൂപമായ മാറ്റങ്ങള്‍ സൃഷ്ടിച്ചു വിഘ്‌നനിവാരണം നിര്‍വഹിക്കുന്നു. ഇതാണ് പൂജയുടെ പ്രവര്‍ത്തന രീതി. ലോകം ഭഗവാന്റെ ലീലയാണ് അവനാകട്ടെ കരുണാമയനു
മാണ് പിന്നെന്തുകൊണ്ടാണ് വിഘ്‌നങ്ങള്‍ എന്ന ചോദ്യത്തിനുത്തരവും ഇതിലുണ്ട്. ഭഗവാന്റെ പ്രപഞ്ച സൃഷ്ടി സങ്കല്‍പ്പത്താലാരംഭിച്ച കര്‍മചലനം അനന്തമായി അനവരതം തുടര്‍ന്നുകൊണ്ടേയിരിക്കുകയാണെന്ന് അറിയാമല്ലൊ. അതാണ് ശക്തിപ്രവാഹമെന്നു നേരത്തേ വിശദീകരിച്ചിട്ടുള്ളത്. അവന്റെ ശക്തിയാണു സൃഷ്ടിസ്ഥിതി സംഹാര സ്വരൂപമായ ലോകനാടകം നടത്തുന്നത്. അതാണ് ഭഗവാന്റെ ലീലയെന്നു പറയപ്പെടുന്നതും. സകലകര്‍മങ്ങളും സംഭവിക്കുന്നത് അതിന്റെ പ്രഭാവത്താലാണ്. അവിടെ വിഘ്‌നങ്ങള്‍ക്ക് യാതൊരിടവുമില്ല. ഭഗവാന്റെ കാരുണ്യം സൂര്യകിരണങ്ങള്‍ പോലെ ഏവരിലും ഒരേപ്രകാരം വര്‍ഷിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍  ഓരോ വ്യക്തിയുടെയും കര്‍മവാസനകള്‍ പ്രശ്‌നങ്ങളുണ്ടാക്കിത്തീര്‍ക്കുന്നു. ദുഷ്ടമായ കര്‍മവാസനകളാണ് ഭഗവാന്റെ ആനുകൂല്യത്തെ പ്രതിബന്ധിച്ച് ജീവിതത്തില്‍ വിഘ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ദോഷം ഭഗവാന്റേതല്ല; അവരവരുടേതാണ്. അതിനു മറ്റാരെയും പഴിക്കണ്ട. അവരവരുടെ ഉള്ളില്‍ ശുദ്ധീകരണം നടത്തിയാല്‍ മതി. അതിനുവേണ്ടിയാണ് ഗണപതി പൂജ.
രാമായണ പാരായണ ശ്രവണം മുതലായ സത്കര്‍മമേതു ചെയ്താലും ഗണപതി ഭഗവാന്‍ കനിയും. വിഘ്‌നങ്ങള്‍ നിവാരണം ചെയ്യും. അനുഷ്ഠിക്കുന്നവരുടെ ഹൃദയത്തെ സത്പ്രവൃത്തികള്‍ ശുദ്ധീകരിക്കുന്നു. ലോകത്തെയും അതു വിമലീകരിക്കുന്നു. അതാണ് നന്മ ചെയ്യുന്നിടത്തെല്ലാം ഭഗവദ് അനുഗ്രഹം  അനുഭവപ്പെടുന്നതിന്റെ കാരണം. സല്‍കര്‍മങ്ങള്‍ നടക്കുന്നിടത്ത് ദേവന്മാരുടെ സാന്നിദ്ധ്യമുണ്ടാകും. ഋഷിവര്യന്മാരുടെ സാന്നിദ്ധ്യവുമുണ്ടാകും. സൂക്ഷ്മ ശരീരികളായി അവര്‍ അവിടെ നിറഞ്ഞുനില്‍ക്കും. അവരുടെ സന്നിധിയില്‍ വിഘ്‌നങ്ങള്‍ക്കു കടന്നുവരുക സാധ്യമല്ല. അതോടൊപ്പം ഗണേശപൂജ കൂടി ചേര്‍ന്നാലോ കര്‍മവിജയം സുനിശ്ചിതമായിത്തീരുന്നു. ലോക നന്മയ്ക്കായി ചെയ്യപ്പെടുന്ന കര്‍മങ്ങളെ ഫലപ്രാപ്തിയിലെത്തിക്കേണ്ടത് തന്റെ ചുമതലയായി ഭഗവാനെ കാണുന്നു. അതാണ് ഗണപതിയെ പൂജിക്കുന്നതിന്റെ രഹസ്യം.
തുടരും
ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍
ശ്രീരമാദേവിമാതാവിന്റെ വചനങ്ങള്‍
Tuesday 31 July 2018 2:54 am IST
രക്ഷാകത്തൃധര്‍മ്മത്തെ സ്പര്‍ശിച്ചുകൊണ്ട,്പുരാതന ഭാരതത്തിലെ സ്ത്രീകള്‍ എങ്ങിനെയാണ് സമുല്‍ക്കൃഷ്ടമായ സംസ്‌ക്കാരത്തിന്റെ ആദര്‍ശമാതാക്കളായിരുന്നത് എന്നു ഉദാഹരിക്കാന്‍ അമ്മ ഒരു കഥ പറഞ്ഞു,
''ഒരു രാജ്ഞിയുണ്ടായിരുന്നു. അവര്‍ വിധവയായിരുന്നു. പ്രകൃത്യാ കുലീനയും, അനാര്‍ഭാടശീലയും, ഉറച്ച ധര്‍മ്മനിരതയും, ബുദ്ധിശക്തിയാല്‍ അനുഗൃഹീതയായിരുന്നു. പത്തു വയസ്സുള്ള സുകുമാരകളേബരനായ അവരുടെ മകനായിരുന്നു കിരീടാവകാശി. രാജ്യത്തിന്റെ ഭാവി ആ കുമാരന്റെ സ്വഭാവത്തേയും കഴിവുകളേയും ആശ്രയിച്ചാണ് ഇരിക്കുന്നതെന്നു രാജ്ഞി അറിഞ്ഞിരുന്നു. അവനെ ശ്രദ്ധയോടെ വളര്‍ത്തുന്നതില്‍ രാജ്ഞി ജാഗരൂകയായിരുന്നു. രാജ്ഞിയുടെ പരിചാരികമാരാണ് കുട്ടിയെ പരിചരിച്ചിരുന്നത്. രാജമന്ദിരത്തിലെ സുഖഭോഗവും തന്റെ പരിചാരികമാരുടെ പരിചരണവും കുമാരന് ആനന്ദമത്തമായ അന്തരീക്ഷം സമ്മാനിച്ചു. കുമാരന്‍ സുഖഭോഗങ്ങളില്‍ ആമഗ്നനാവുമോ എന്നു രാജ്ഞി സദാസമയവും ഭയപ്പെട്ടു. സുഖഭോഗങ്ങളില്‍ ആമഗ്നമായ മനസ്സില്‍ വിവേചനാശക്തി,ധൈര്യം,വൈദഗ്ധ്യം,നീതിബോധം,പ്രജാവാല്‍സല്യം,ധര്‍മ്മബോധം മുതലായ ഗുണവിശേഷങ്ങള്‍ വികസിക്കുകയില്ലെന്നു രാജ്ഞിക്കറിയാമായിരുന്നു. 
 ഒരു ദിവസം പരിചാരികമാര്‍ രാജകുമാരനെ പരിചരിക്കുമ്പോള്‍, അവര്‍ നടത്തിയ, നല്ലതല്ലാത്ത ചില സംഭാഷണങ്ങള്‍ രാജ്ഞി കേള്‍ക്കാനിടയായി. അത് അവരെ വല്ലാതെ വേദനിപ്പിച്ചു. പരിചാരികമാരെ ശാസിച്ചശേഷം, അവര്‍ മകന്റെ അരികിലേക്കു പാഞ്ഞു ചെന്നു. കണ്ണുനീരു കവിളിലൂടെ ഒഴുക്കിക്കൊണ്ട് മാതൃവാല്‍സല്ല്യത്തോടെ ആ അമ്മ വിളിച്ചു. ''മകനേ''്. മാതൃവാല്‍സല്ല്യം തുളുമ്പിനില്‍ക്കുന്ന ആ വിളി കുട്ടിയുടെ മനസ്സലിയിക്കാന്‍ തക്കവണ്ണം ശക്തമായിരുന്നു. തന്നെ വലയംചെയ്തിരുന്ന സകല സുഖഭോഗങ്ങളും അവന്‍ മറന്നു. ഗാംഭീര്യം കലര്‍ന്ന സ്വരത്തില്‍ രാജ്ഞി പറഞ്ഞു,''മകനേ,ഒരു കാര്യം നീ ഓര്‍മ്മിക്കുക. നിന്റെ അച്ഛന്‍ രാജകീയമായ സകല സുഖഭോഗങ്ങളും വിധേയനായിരുന്നു. പക്ഷേ,എന്തു ഫലം?  അദ്ദേഹം ശരീരം വിട്ടുപോയി. ഈ മനുഷ്യശരീരം നശ്വരമാണ്. ഇന്ദ്രിയ സുഖങ്ങള്‍ കേവലം നൈമിഷികമാണെന്നറിയുക. ഉണരൂ. 
ഞാന്‍ ഈ ദേഹം എന്നു വെടിയുമെന്നറിയില്ല. ഈശ്വരനില്‍നിന്നും എനിക്കു കിട്ടിയ സമ്മാനമാണു നീ. നിന്നെ ഉപദേശിക്കേണ്ടതും ധര്‍മ്മവഴിക്കു നയിക്കേണ്ടതും എന്റെ കടമയാണ്. കുഞ്ഞേ,ഭാവിയില്‍ രാജ്യം ഭരിക്കേണ്ടവനാണു നീ. ഒരു മാതൃകാ മന്നന്റെ സകല ഗുണവിശേഷങ്ങളും നീ വികസിപ്പിച്ചെടുക്കണം. ഈശ്വരനില്‍ മനസ്സര്‍പ്പിച്ച്  രാജകീയധര്‍മ്മങ്ങള്‍ നീ നിര്‍വഹിക്കുക.'' ഇത്രയും പറഞ്ഞ് ആ രാജമാതാവ് മൗനം പൂണ്ടു. അമ്മയുടെ വാക്കുകള്‍ ആ കുമാരനില്‍ പ്രതികരണങ്ങളുണ്ടാക്കി. സാത്വികഗുണവും വിവേകവും അവനില്‍ വളര്‍ന്നു. പിന്നീട് സുഖഭോഗങ്ങളില്‍ നിന്നും വിട്ടുനിന്ന രാജകുമാരന്‍ വിവേചനാശക്തിനേടി പ്രബുദ്ധനായി.  മാതാവിന്റെ ആ വാക്കുകള്‍ ജീവിതകാലമത്രയും മാര്‍ഗ്ഗദീപകമായി. അദ്ദേഹം ഉത്തമനായ ഒരു ഭരണാധികാരിയായി.
സമ്പാ:കെ.എന്‍.കെ.നമ്പൂതിരി
രാമായണസുഗന്ധം-10
Tuesday 31 July 2018 2:55 am IST
അഭിഷേകകാര്യാര്‍ത്ഥം ക്ഷണിക്കപ്പെട്ട വേദപാരംഗതന്മാരായ ബ്രാഹ്മണര്‍ രാജാവിന്റെ കുലഗുരുക്കന്മാരോടൊപ്പം അവിടെ നിന്നിരുന്നു. മന്ത്രിമാരും സേനാനായകന്മാരും അഭിഷേകത്തില്‍ പങ്കെടുക്കുവാനായി എത്തിയിട്ടുണ്ടായിരുന്നു. നക്ഷത്രങ്ങളുടേയും ഗ്രഹങ്ങളുടേയും സ്ഥിതി രാമന്റെ ജനനസമയത്തേതു പോലെയായിരുന്നു എന്നു പറയാം.
അഭിഷേകത്തിനുവേണ്ടുന്ന എല്ലാ സാധനസാമഗ്രികളും തയ്യാറാക്കിയിരുന്നു, ഉദാഃ ജലം നിറച്ച സ്വര്‍ണകുംഭങ്ങള്‍, പുലിത്തോല്‍കൊണ്ടലങ്കരിച്ച ഒരു രഥം, ഗംഗായമുനാസംഗമത്തിലെ ജലം, പൂര്‍വദിക്കിലുദ്ഭവിച്ച് പടിഞ്ഞാറേക്ക് ഒഴുകുന്ന നദികളിലെ (നര്‍മദപോലെ) ജലം...
രാജാവിനെ കാണാത്തതിനാല്‍, തങ്ങളുടെ സാന്നിദ്ധ്യം അദ്ദേഹത്തെയാരാണറിയിക്കുക എന്ന് അവിടെക്കൂടിയ ബ്രാഹ്മണര്‍ തങ്ങളില്‍ ചര്‍ച്ച ചെയ്തുകൊണ്ടിരുന്നപ്പോള്‍ സുമന്ത്രര്‍ അവരോടും സന്നിഹിതരായിരുന്ന രാജാക്കന്മാരോടുമായി പറഞ്ഞു –ഞാന്‍ രാജാജ്ഞയാല്‍ രാമനെ കൊണ്ടുവരുവാനായി പോകയാണെങ്കിലും ആദരണീയരായ നിങ്ങളുടെ സാന്നദ്ധ്യം രാജാവിനെയറിയിക്കാം. ഉണര്‍ന്നിരിക്കുന്ന അദ്ദേഹം നിങ്ങളെയെന്തുകൊണ്ടു കണ്ടില്ല എന്നുമറിയാം. അദ്ദേഹം അന്തഃപുരത്തിനടുത്തേക്കു പോവുകയും ചെയ്തു. സുമന്ത്രര്‍ രാജാവിനായി സ്തുതിഗീതങ്ങള്‍ പാടുമ്പോള്‍ രാജാവു പറഞ്ഞു; സുമന്ത്രാ, താങ്കളെ ഞാനൊരു വിശേഷാല്‍ നിര്‍ദേശവുമായി അയച്ചതാണ്. രാമനെ ഉടനെ വരുത്തുക. ഇതുകേട്ട സുമന്ത്രര്‍ സന്തുഷ്ടനായി യാത്രയാവുകയും ചെയ്തു. കൂടിനിന്ന ജനങ്ങള്‍ രാമന്റെ അഭിഷേക കാര്യങ്ങള്‍ ആഹ്ലാദത്തോടെ പറയുന്നതും അദ്ദേഹം കേള്‍ക്കുകയുണ്ടായി.
സുമന്ത്രര്‍ രാമന്റെ കൊട്ടാരം ദൂരെനിന്നു കണ്ടു. കാന്തിയാല്‍ കൈലാസത്തോടും, ഭാസുരതയില്‍ ഇന്ദ്രന്റെ കൊട്ടാരത്തോടും കിടപിടിക്കുന്ന ആ കൊട്ടാരത്തിന് വളരെ വലിയ വാതിലുകളും നൂറുകണക്കിന് മുഖപ്പുകളും പ്രാസാദശൃംഗങ്ങളും ഉണ്ടായിരുന്നു. സുവര്‍ണങ്ങളായ മുഖപ്പുകളാലും രത്‌നഖചിതമായ പ്രതിമകളാലും തോരണങ്ങളാലും അലങ്കൃതമായിരുന്ന കോവിലകം, മേരുപര്‍വതഗുഹകളെപ്പോലെ ദീപ്തവും, ശരത്കാലമേഘം പോലെ ഭാസുരവുമായിരുന്നു. മൂന്നു പ്രവേശനകവാടങ്ങളും കടന്ന് അവിടെക്കൂടിയിരുന്ന മന്ത്രിമാര്‍ മറ്റുവിശിഷ്ടവ്യക്തികള്‍ തുടങ്ങിയവരുടെയിടയിലൂടെ അദ്ദേഹം അന്തഃപുരത്തിനടുത്തെത്തി.
അനുവാദം വാങ്ങി രാമനെക്കണ്ട സുമന്ത്രര്‍ രാജാവിന്റെ കല്പന രാമനെയറിയിച്ച ശേഷം ഉടനെ മടങ്ങിപ്പോയി. രാമനാകട്ടെ സീതാദേവിയോടു യാത്രയും ചൊല്ലി തന്റെ സ്വര്‍ണരഥത്തില്‍ ലക്ഷ്മണനോടൊപ്പം ഗജവീരന്മാരുടേയും അശ്വങ്ങളുടേയും അകമ്പടിയോടെയും രാജകീയപ്രൗഢിയോടെയും ദശരഥന്റെയടുത്തേക്കു മുഖം കാണിക്കുവാനായി പുറപ്പെടുകയുണ്ടായി. മാര്‍ഗത്തിലുടനീളം ജനങ്ങള്‍ തന്റെ അപദാനങ്ങള്‍ പാടിപ്പുകഴ്ത്തുന്നത് കേള്‍ക്കുകയും ചെയ്തു.
ബന്ധുക്കള്‍ക്കും മിത്രങ്ങള്‍ക്കും സന്തോഷത്തെയേകുന്ന രാമന്‍ രാജവീഥിയിലൂടെ തന്റെ രഥത്തില്‍ യാത്രചെയ്യവെ അയോദ്ധ്യാനഗരം കൊടിതോരണങ്ങളാല്‍ അലങ്കരിക്കപ്പെട്ടും അഗരുവിന്റെ ധൂപത്താല്‍ സുഗന്ധിതവും ജനങ്ങളാല്‍ നിബിഡവുമായിരുന്നു. വീഥിയുടെ ഇരുവശങ്ങളിലുമുണ്ടായിരുന്ന ഗൃഹങ്ങള്‍ രജതമേഘങ്ങള്‍ പോലെ കാണപ്പെട്ടു. ചന്ദനവും അഗരുവും സുഗന്ധദ്രവ്യങ്ങളും പട്ടുവസ്ത്രങ്ങളും മുത്തുമണികളും മറ്റും വില്‍ക്കുന്ന വ്യാപാരശാലകളും പുഷ്പങ്ങള്‍, ഭക്ഷണസാധനങ്ങള്‍, അക്ഷതം മുതലായവ വില്‍ക്കുന്ന കടകളും വീഥിയുടെ വശങ്ങളിലും നാല്‍ക്കവലകളിലും ധാരാളമായുണ്ടായിരുന്നു.
വി.എന്‍.എസ്. പിള്ള
അധ്യായം 18-33-ാം ശ്ലോകം
ധൃതി എന്നാല്‍ ധൈര്യം-എന്നര്‍ത്ഥം. മനസ്സിനെ സ്ഥിരീകരിച്ച് നിര്‍ത്താനുള്ള കഴിവ്- ആ കഴിവ് സാത്ത്വിക- രാജസ- താമസഗുണങ്ങളാല്‍ മൂടപ്പെട്ട് മൂന്നുവിധത്തില്‍ പ്രവര്‍ത്തിക്കുന്നു. സാത്ത്വികയായ ധൃതിയുടെ ലക്ഷണം പറയുന്നു.
മനസ്സിനെ പരമതത്ത്വമായ ഭഗവാനില്‍ മാത്രം നിര്‍ത്തുക എന്നതാണ്, യോഗം, ധ്യാനയോഗം, കര്‍മയോഗം, ജ്ഞാനയോഗം എന്നിവ ആ പ്രവൃത്തിയുടെ ഉപകരണങ്ങളാണ്. ലക്ഷ്യത്തില്‍നിന്ന്, ഒരിക്കലും ഒരു കാരണത്താലും ചലനം സംഭവിക്കാതെ, സ്ഥിരീകരിച്ചുനി
ര്‍ത്തുന്ന ധൃതിയെ 'അവ്യഭിചാരിണി' യെന്ന് പറയുന്നു. മനസ്സ്, പ്രാണന്‍, ഇന്ദ്രിയങ്ങള്‍, പ്രവൃത്തികള്‍ ഇവയെ ഭൗതികസുഖപ്രദമായ വിഷയങ്ങളിലേക്ക് ഓടിപ്പോകാതെ, ഭഗവാനില്‍ തന്നെ സ്ഥിരീകരിച്ചു നിര്‍ത്തുന്ന ധൃതി-എന്ന ശക്തിയെ- കഴിവിനെ-സാത്ത്വികയായ ധൃതി എന്നുപറയുന്നു.
ഈ സത്ത്വഗുണ സമ്പൂര്‍ണമായ ധൃതി ശാസ്ത്രവിരുദ്ധമായ പ്രവൃത്തികളില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. മനസ്സിനെ ഭഗവാനെ ധ്യാനിക്കുക മുതലായ യോഗങ്ങളിലൂടെ ഭഗവാനില്‍ തന്നെ ഉറപ്പിച്ചു നിര്‍ത്തുന്നു. 
രജോഗുണ പൂര്‍ണമായ ധൃതിയുടെ  ലക്ഷണം പറയുന്നു
അധ്യായം-18-34-ാം ശ്ലോകം
ഫലാകാംക്ഷീ- ഈ ഭൗതികലോകത്തിലെ സുഖവും സ്വര്‍ഗം തുടങ്ങിയ ദിവ്യലോകങ്ങളിലെ സുഖവും എനിക്ക് അനുഭവിക്കണം എന്ന് ആഗ്രഹിക്കുന്ന പുരുഷനെയാണ് 'ഫലകാംക്ഷീ'- എന്ന് വിശേഷിപ്പിച്ചിട്ടുള്ളത്.
പ്രസംഗേന- ആ ഫലങ്ങള്‍ ലഭിക്കണമെങ്കില്‍ ധര്‍മശാസ്ത്രം അറിഞ്ഞു അതില്‍ പ്രതിപാദിച്ച രീതിയില്‍ തന്നെ ജീവിതം നയിക്കാന്‍ ഉത്സാഹത്തോടെ പ്രയത്‌നിക്കും. യജ്ഞം മുതലായ കര്‍മങ്ങള്‍ അനുഷ്ഠിക്കുവാന്‍ വേണ്ടി ധര്‍മാനുസൃതമായി തന്നെ അര്‍ത്ഥം സമ്പാദിക്കാന്‍ സന്തോഷത്തോടെ പ്രവര്‍ത്തിക്കും. ഭൗതികസുഖങ്ങള്‍ വേണമെന്ന ആഗ്രഹം കാരണം അഭിലാഷങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടിരിക്കും.
ധര്‍മാര്‍ത്ഥ കാമാന്‍ ധാരയതേ- ഇങ്ങനെ ധര്‍മം, അര്‍ത്ഥം, കാമം ഈ മൂന്ന് പുരുഷാര്‍ത്ഥങ്ങളെയാണ് നേടിയെടുക്കേണ്ടത് എന്ന് മനസ്സില്‍ ഉറപ്പിച്ചുനിര്‍ത്തും. ധ്യാനയോഗമോ കര്‍മയോഗമോ ഭക്തിയോഗമോ അനുഷ്ഠിച്ച പരമപദത്തില്‍ എത്തിച്ചേരണമെന്ന ആശയത്തിലേക്ക് പോകാന്‍ മനസ്സിനെ സമ്മതിക്കുകയേ ഇല്ല. ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ധൃതിയാണ് രാജസിയായ ധൃതി എന്ന് മനസ്സിലാക്കണം.
കാനപ്രം കേശവന്‍ നമ്പൂതിരി
ഉപനിഷത്തിലൂടെ -220
Tuesday 31 July 2018 2:57 am IST
ബൃഹദാരണ്യകോപനിഷത്ത്- 18
ആത്മാവ് ഹൃദയത്തില്‍ പ്രത്യേകമായും ദേഹത്തില്‍ പൊതുവായും വ്യാപിച്ച് കുടികൊള്ളുന്നുവെന്ന് ഉറയിലെ വാളിന്റേയും വിറകിലെ അഗ്നിയുടേയും ഉദാഹരണത്തിലൂടെ പറയുന്നു.
അകത്സ്‌നോ ഹി സഃ പ്രാണന്നേവ പ്രാണോ നാമ ഭവതി...
പ്രാണനക്രിയകളും മറ്റും ചെയ്യുമ്പോള്‍ ആത്മാവിനെ അസമഗ്രന്‍ (മുഴുവനല്ലാത്തവന്‍) എന്ന്  പറയുന്നു. പ്രാണനക്രിയ ചെയ്യുമ്പോള്‍ പ്രാണന്‍ എന്നറിയപ്പെടും സംസാരിക്കുമ്പോള്‍ വാക്ക് എന്നും കേള്‍ക്കുമ്പോള്‍ ശ്രോത്രം എന്നും വിചാരിക്കുമ്പോള്‍ മനസ്സ് എന്നും പേരുള്ളവനാകും. ഇവയെല്ലാം കര്‍മങ്ങള്‍ക്കനുസരിച്ചുള്ള ആത്മാവിന്റെ പേരുകളാണ്.
ഇവയില്‍ ഓരോന്നിനെ ഉപാസിക്കുന്നവര്‍ ആത്മാവിനെ മുഴുവനായി അറിയുന്നില്ല. എന്തെന്നാല്‍ ഓരോന്ന് കൊണ്ട് അപൂര്‍ണതയാണ് ഉണ്ടാകുന്നത്. ആത്മാവ് എന്ന് തന്നെ ഉപാസിക്കണം. അവിടെയാണ് ഇവയെല്ലാം ഒന്നായിത്തീരുന്നത്. ഈ ആത്മാവാണ് ഇവയെല്ലാറ്റിലും വെച്ച് പ്രാപിക്കേണ്ടത്. ഇതുകൊണ്ട് എല്ലാം തന്നെ അറിയാന്‍ കഴിയുന്നു. കാലടിപ്പാടുകള്‍ നോക്കി നഷ്ടപ്പെട്ട പശുവിനെ കണ്ടെത്തും പോലെ ആത്മാവിനെ
ഇങ്ങനെ അറിയുന്നവര്‍ കീര്‍ത്തിയേയും  ശ്ലോകം എന്നറിയപ്പെടുന്ന ഇഷ്ട ജനസമാഗമത്തേയും നേടും.
പ്രാണനം മുതലായവ ചെയ്യുമ്പോള്‍ അവിടെ ഓരോ ഭാവം മാത്രമാണ് . ആത്മാവിന്റെ സമഗ്രതയില്ല. എല്ലാ ക്രിയകളും ഏകീഭവിച്ച് നഖത്തിന്റെ തുമ്പ് വരെ ദേഹം മുഴുവന്‍ വ്യാപിച്ചിരിക്കുന്ന ചൈതന്യമാണ് സമഗ്രനായ ആത്മാവ്. ആ ആത്മാവിനെയാണ് ഉപാസിക്കേണ്ടതും സാക്ഷാത്കരിക്കേണ്ടതും.
ആത്മാവ് നാമരൂപങ്ങളെ കൊണ്ടാണ് 'ആത്മാവ്' എന്ന കീര്‍ത്തിയേയും പ്രാണന്‍ തുടങ്ങിയവയോട് കൂട്ടുകെട്ടും ഉണ്ടാക്കിയത്. ആത്മാവിനെ അറിയുന്നയാള്‍ക്കും അതുപോലെ കീര്‍ത്തിയും കൂട്ടും ഉണ്ടാകും.
 മുമുക്ഷുക്കള്‍ക്ക് ഐക്യജ്ഞാനമെന്ന കീര്‍ത്തിയും ശ്ലോകമെന്ന മുക്തിയും ലഭിക്കുമെന്നും പറയാം.
തദേതത് പ്രേയഃ പുത്രാത്, പ്രേയോവിത്താത്...
ഈ ആത്മാവ് പുത്രനേക്കാള്‍ പ്രിയപ്പെട്ടതാണ്. ധനത്തേക്കാള്‍ പ്രിയമുള്ളതാണ്. മറ്റ് എല്ലാത്തിനേക്കാളും പ്രിയതരമായിട്ടുള്ളതാണ്. കാരണം അത് ഏറ്റവും ഉള്ളിലുള്ളതാണ്.
 മറ്റ് വസ്തുക്കളെ ആത്മാവിനേക്കാള്‍ പ്രിയമാണെന്ന് പറയുന്നവരോട് 'നിന്റെ പ്രിയപ്പെട്ട വസ്തു നശിക്കും' എന്നു പറയുകയാണെങ്കില്‍ അയാള്‍ക്ക് അത് പറയാന്‍ കഴിയും. അങ്ങനെ സംഭവിക്കും.
എന്നാല്‍ ആത്മാവിനെ പ്രിയമെന്ന് കരുതി ഉപാസിക്കുന്നയാളുടെ പ്രിയം നശിക്കുന്ന സ്വഭാവമുള്ള താകില്ല. അതിനാല്‍ ആത്മാവിനെ തന്നെ പ്രിയമെന്ന് ഉപാസിക്കണം.
 മറ്റുള്ളവയേക്കാള്‍ ആത്മാവിന് കേമത്തമുണ്ട്. അതുകൊണ്ട് മറ്റുള്ളതിനെയൊക്കെ അനാദരിച്ച് ആത്മതത്ത്വത്തെ തന്നെ അറിയണമെന്ന് പറയുകയാണ്. സാധാരണ ലോകത്തില്‍ മക്കള്‍, സ്വത്ത് തുടങ്ങിയവ എവര്‍ക്കും വളരെ പ്രിയപ്പെട്ടതാണ്. ആത്മാവ് അവയെക്കാളും ഏറെ ഉള്ളിലായതിനാല്‍ കൂടുതല്‍ പ്രിയതരമാകും. മറ്റുള്ളതെല്ലാം നശിക്കുന്നതാണ്. ആത്മാവിന് മാത്രമാണ് നാശമില്ലാത്തത്. അപ്പോള്‍ പിന്നെ ആത്മാവിനെ തന്നെ ഉപാസിക്കണം.
സ്വാമി അഭയാനന്ദ
ചിന്മയ മിഷന്‍, തിരുവനന്തപുരം
ഗീർവാണൈരർത്ഥ്യമാനോ ദശമുഖനിധനം കോസലേƒഷ്വൃഷൃ ശൃoഗേ
 പുത്രീയാമിഷ്ടിമിഷ്ട്വാ ദദുഷി ദശരഥക്ഷ്മാഭൃതേ പായസാഗ്ര്യം
 തദ്ഭുക്ത്യാ തത്പുരന്ധ്രീഷ്വപി തിസൃഷു സമം ജാതഗർഭാസു ജാതോ
 രാമസ്ത്വം ലക്ഷ്മണേന സ്വയമഥ ഭരതേനാപി
 ശത്രുഘ്ന നാംനാ. 
🌹🌹🌹🌹


*ശിവനടനത്തിന്റെ അകപ്പൊരുള്‍*


ഭാരതീയ വിശ്വാസമനുസരിച്ച്
ആദിനര്‍ത്തകന്‍ പരമശിവനാണ്. ശിവസ്വരൂപം നാലുവിധത്തിലുണ്ട്. സംഹാരമൂര്‍ത്തി, ദക്ഷിണാമൂര്‍ത്തി, അനുഗ്രഹമൂര്‍ത്തി. നടരാജമൂര്‍ത്തി
എന്നൊരു നൃത്തഭാവവും ശിവനുണ്ട്.
108 വിധത്തിലുള്ള ശിവന്റെ കരണങ്ങള്‍
എന്ന നൃത്തഭാവങ്ങള്‍ അതിന്റെ പൂര്‍ണമായ തെളിവാണ്.

ശിവസങ്കല്‍പത്തില്‍ ലോകമെല്ലാം ആംഗികമായും ഭാഷകളെല്ലാം വാചികമായും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം ആഹാര്യമായുമുള്ള സാത്വിക സ്വരൂപമാണ്, വിശ്വരൂപാത്മകമാണ്.

പ്രപഞ്ചത്തിന്റെ ചലനംതന്നെ ശിവന്റെ അംഗചലനങ്ങളാണ്.

ശങ്കരാചാര്യര്‍ ശിവനൃത്തത്തെപ്പറ്റി പാടുന്നു: ''താഥയ്യാ തഥയ്യാ ചെയ്യുന്നു നൃത്തംപാടുന്നു ബംബബയെന്ന് താളത്തില്‍.
ഡിമിഡിമിതായുതിരുന്നു
ഡമരു നിര്‍ഘോഷം;
ആടുന്നു തലയോട്ടിമാല കഴുത്തില്‍അലറുന്നു ജടനടുവില്‍ ആകാശഗംഗ,
കത്തുന്നു തീപ്പൊരി തുപ്പും ത്രിശൂലം ധഗധഗിതി കത്തുന്നു നെറ്റിപ്പടത്തില്‍
ചെഞ്ചിടക്കെട്ടലമരും ശശാങ്കന്‍.'
'ശിവ സങ്കല്‍പ്പം മഹിതമാണ്. ഈ പ്രപഞ്ചത്തിൽ അടങ്ങിയിരിക്കുന്ന സര്‍വവിധ ചലനങ്ങളുടെയും ഉറവിടമായ
നടരാജന്റെ താളലയാത്മകത്വ
പ്രധാനമായ ലീലാവിനോദത്തിന്റെ ബാഹ്യരൂപത്തെയാണ് നടരാജവിഗ്രഹത്തില്‍ കാണുന്ന പ്രഭ പ്രദ്യോതിപ്പിക്കുന്നത്.

സന്ധ്യാതാണ്ഡവത്തെപ്പറ്റി ശിവപ്രദോഷ സ്‌തോത്രത്തില്‍ വിവരിക്കുന്നതിങ്ങനെ: ''ത്രിലോകമാതാവിനെ രത്‌നഖചിതമായ ഒരു കനകസിംഹാസനത്തില്‍ ഉപവിഷ്ടനാക്കിയിട്ട് കൈലാസോപരി സര്‍വദേവന്മാരാലും ചുറ്റപ്പെട്ട ശൂലപാണി നൃത്തം ചെയ്യുന്നു. സരസ്വതി ദേവി വീണയും ഇന്ദ്രദേവന്‍ വേണുവും ബ്രഹ്മാവ് താളവും ലക്ഷ്മീദേവി ഗാനവും വിഷ്ണു മൃദംഗവുമായി ഒത്തിണങ്ങിയ പശ്ചാത്തലമേളത്തോടുകൂടിയുള്ള ഈ സന്ധ്യാനടനം കണ്ട് നിര്‍വൃതിയടയുവാന്‍ യക്ഷ കിന്നര ഗന്ധര്‍വാദികളും അപ്‌സരസുകളും മഹര്‍ഷിമാരും വിദ്യാധരന്മാരും അമരന്മാരും എന്നുവേണ്ട മൂന്നുലോകങ്ങളിലുമുള്ള സര്‍വജീവജാലങ്ങളും ശിവനെ ചുറ്റിനില്‍ക്കുന്നു.''

മഹാദേവനായ ശിവന്‍ നടനും സംഗീതജ്ഞനുമാണ്.
ഈ പ്രപഞ്ചം തന്നെ ഭഗവാന്റെ നടനശാലയാണ്. ആനന്ദഭൈരവി രാഗാലാപം നടത്തവേ അതു കേട്ടിരുന്ന പരമാത്മാവ് അതില്‍ അലിഞ്ഞലിഞ്ഞ് നദിയായിത്തീര്‍ന്നു എന്നും, അതാണ് ആകാശഗംഗയെന്നും പുരാണം ഘോഷിക്കുന്നു.

ഈ ലോകത്തിലെ
സകലകലകളും
 ശ്രീപരമേശ്വരന്‍
വഴി വന്നതാണ്. ഇതിനെല്ലാം
ആത്മീയവും തത്ത്വചിന്താപരവുമായ അടിസ്ഥാനമുണ്ട്. കൂടിയാട്ടം, കൃഷ്ണനാട്ടം, കഥകളി, മോഹിനിയാട്ടം, ഭരതനാട്യം, ഭാഗവതമേള, നാടകം, യക്ഷഗാനം, കുച്ചിപ്പുടി, ഒഡീസി, കഥക്, മണിപ്പൂരി, അസാമീസ് നൃത്തം എന്നിവയെല്ലാം ഭാരതത്തിലെ ശാസ്ത്രീയ നാട്യകലകളില്‍പ്പെടുന്നതാണ്.

സകല ഭാരതീയകലകളുടെയും ആത്മാവ് അദ്ധ്യാത്മചിന്തയാണ്.

ഭഗവത്കഥകള്‍ ആടിയും പാടിയും മനഃസന്തോഷവും സമാധാനവും ഉണ്ടാകുന്നതിനാണ് ക്ഷേത്രകലകള്‍ എന്നതാണ് സത്യം. ആചാരപരമായ ക്ഷേത്രച്ചടങ്ങുകള്‍ കലകളായി അവതരിപ്പിക്കപ്പെടുന്നു. കൂടിയാട്ടം, കൂത്ത്, സര്‍പ്പംപാട്ട്, തെയ്യം, തിറ, കുംഭകുടം, കളംപാട്ട്, കളമെഴുത്ത്, തീയാട്ട്, ഗരുഡന്‍ തൂക്കം, പൂരക്കളി, പടയണി, മുടിയേറ്റ്, കാളിയാട്ടം, ശാസ്താംപാട്ട്, ഉടുക്കുപാട്ട്, വില്‍പ്പാട്ട്, കാക്കാരിപ്പാട്ട്, പാന, ഓട്ടന്‍തുള്ളല്‍, പറയന്‍തുള്ളല്‍, ശീതങ്കന്‍തുള്ളല്‍, മോഹിനിയാട്ടം, കുറത്തിയാട്ടം, നാഗപ്പാട്ടുകള്‍, യക്ഷഗാനം, അഷ്ടപദി, പാഠകം, കോലംതുള്ളല്‍ തുടങ്ങിയ ദൃശ്യകലകളുണ്ട്. ഇവയെല്ലാം മനുഷ്യന് ആനന്ദാനുഭൂതി നല്‍കുന്നതിനുപുറമെ ആത്മീയമായ ചൈതന്യം പ്രകാശിപ്പിക്കുകയും ചെയ്യുന്നു.

ശിവന്റെ തമോഗുണപ്രധാനമായ സംഹാരതാണ്ഡവത്തില്‍ ഭൈരവരൂപമാണ് ശിവന്‍ കൈക്കൊള്ളുന്നത്. പത്തുകരങ്ങളോടുകൂടിയ ഭൈരവന്‍ ശ്മശാനഭൂമിയിലാണ് നൃത്തം ചെയ്യുന്നത്. ഉമയുടെയും ഭൂതഗണങ്ങളുടെയും സാന്നിദ്ധ്യം ഈയവസരത്തില്‍ ഉണ്ടായിരിക്കും.

ശൈവപുരാണത്തില്‍ ഇതെല്ലാം വിവരിക്കുന്നുണ്ട്. ലോകത്തിന്റെ നശ്വരകാലത്ത് ലോകത്തെയല്ല സംഹരിക്കുന്നത്.
ഓരോ ജീവാത്മാവിനെയും ബാധിച്ചിരിക്കുന്ന ചങ്ങലയെയാണ് നശിപ്പിക്കുന്നത്. ശ്മശാനഭൂമി
ശിവനെ പൂജിക്കുന്നവരുടെ ഹൃദയമാണ്. ആ ഹൃദയം ശൂന്യവും ഏകാന്തവുമായി മാറുന്നു.
മാനവന്റെ അഹങ്കാരത്തെ ഉന്മൂലനം ചെയ്യുന്നു.
മായ, വിഭ്രാന്തി, മറവി, അജ്ഞാനം എന്നീ തമോഗുണങ്ങളെ പ്രതിനിധാനം ചെയ്തിരിക്കുന്ന ബീഭത്സരൂപിയായ അപസ്മാരത്തെ സംഹരിക്കുക എന്നതാണ് നടനംകൊണ്ട് ഉദ്ദേശിക്കുന്നത്.
ശിവന്റെ വലതുകൈയില്‍ വച്ചിരിക്കുന്ന ഡമരു എന്ന വാദ്യം വിശ്വത്തിലുണ്ടായ ആദ്യത്തെ വാദ്യഘടകമാണ്.
ഈ പ്രപഞ്ചത്തെ നശിപ്പിക്കാനുള്ള അഗ്നിയെ വ്യഞ്ജിപ്പിക്കുന്നതാണ് ഇടതുകൈയില്‍ ചന്ദ്രക്കലയോടൊപ്പം കാണുന്ന പ്രകാശമാനമായ തീനാളം.
 രണ്ടാമത്തെ വലതുകൈയില്‍ അഭയമുദ്രയും രണ്ടാമത്തെ ഇടതുകൈയില്‍ ഇടതുപാദത്തെ ചൂണ്ടിക്കാണിക്കുന്ന മുദ്രയുമാണ്. പൊക്കിപ്പിടിച്ചിരിക്കുന്ന ഇടതുപാദത്തിലും അഭയമുദ്രയാണുള്ളത്. ആ പാദമുദ്രയെ ഇടതുകൈകൊണ്ട് ചൂണ്ടിക്കാണിക്കുന്നത് നാട്യശാസ്ത്രവിധിയനുസരിച്ചുള്ള മുദ്രാവിനിയോഗമുറയിലാണ്. കൈകൊണ്ടും പാദംകൊണ്ടും അഭയം നല്‍കുന്ന ഈശ്വരന്‍ നടരാജമൂര്‍ത്തിയാണ്. ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന ഇടതുപാദം അജ്ഞാനത്തിന്റെ സംഹാരത്തെയും പ്രതിരൂപണം ചെയ്തിരിക്കുന്നു. നടരാജവിഗ്രഹത്തിന് ചുറ്റുമുള്ള തീനാളങ്ങള്‍ സൃഷ്ടിക്കുന്ന പ്രഭാമണ്ഡലം പ്രകൃതി നൃത്തത്തെ കുറിക്കുന്നു. അതാണ് വിശ്വത്തിലെ അവിരാമസൃഷ്ടി.

ശങ്കരഭഗവത്പാദരുടെ താഴെ ചേര്‍ത്തിരിക്കുന്ന പദ്യം കാണുക:
'പ്രപഞ്ച സൃഷ്ട്യുന്മുഖ ലാസ്യകായൈ
സമസ്തസംഹാരക താണ്ഡവായജഗജ്ജനസൈ്യ ജഗദേകപിത്രേ
നമഃശിവായൈ ച നമഃശിവായ.''


💐💐💐💐💐

Monday, July 30, 2018

ഞെട്ടറ്റുവീണ അങ്കോലമരത്തിൻറെ (മൂത്തുപഴുത്ത) കായ്കൾ വീണ്ടും അവയുടെ പഴയസ്ഥാനത്തേക്കുതന്നെ കുതിച്ചെത്തുന്നതെങ്ങിനേയോ, സൂചി അയസ്മാന്തത്തിലേക്കു (കാന്തം) ആകർഷിക്കപ്പെടുന്നതെങ്ങിനേയൊ, ഒരു പതിവൃത, തൻറെ ഭർത്താവിനേയും ഒരു ലത വൃക്ഷത്തേയും നദി സമുദ്രത്തേയും പ്രാപിക്കുന്നതെങ്ങിനേയോ അതുപോലെതന്നെ മനുഷ്യൻറെ ചിത്തവൃത്തി ഈശ്വരോന്മുഖമായിത്തീർന്ന് സ്വയമേവ ഭഗവച്ചരണാരാവിന്ദങ്ങളെ പ്രാപിച്ചിട്ട് എല്ലായ്പോഴും അവിടെതന്നെ സ്ഥിതിചെയ്യുന്നുവെങ്കിൽ അതു തന്നെയാണ് യഥാർത്ഥമായ ഭക്തി എന്ന് പറയപ്പെടുന്നത്.
ഹേ ഗുരുവായൂരപ്പാ ! ബ്രഹ്മചാരിയായാലും ഗൃഹസ്ഥനായാലും സന്യാസിയായാലും വാനപ്രസ്ഥാനായാലും അതല്ലാതെ ഒരു വെറും പ്രാകൃതമനുഷ്യനായാലും വേണ്ടില്ല, അവൻറെ  ഹൃദയം മാത്രം അങ്ങയ്ക്കു ധീനമായിത്തീരുന്നുവെങ്കിൽ നിന്തിരുവടി അവൻറെ സ്വന്തമായിക്കഴിഞ്ഞു. അവൻറെ സംസാരമാകുന്ന ഭാരത്തെകൂടി അവനുവേണ്ടി അവിടുന്നു ചുമക്കുന്നു.



ആരുടെ ശക്തിയാലും മഹിമയാലും ഇന്ദ്രിയങ്ങളും ദേവതകളും പ്രവർത്തനോത്മുഖമാകുന്നുവോ ആ സർവ്വേശ്വരനും ജീവൻറെ  ജീവനും നമസ്കാരം,

(അങ്കോലം ഹിന്ദിയിൽ അംഗോൾ ധീര, സംസ്കൃതത്തിൽ അങ്കോല എന്നും അറിയപ്പെടുന്നു. 3 മീറ്റർ മുതൽ 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന അങ്കോലത്തിൻറെ  വേര്, കായ എന്നിവ ആയുർവേദത്തിൽ മരുന്നായി ഉപയോഗിക്കുന്നു.  മരത്തൊലിക്ക് മഞ്ഞ കലർന്ന തവിട്ടുനിറം. ഇലപൊഴിക്കുന്ന ചെറിയ മരം. പേപ്പട്ടി വിഷത്തിനുപയോഗിക്കുന്ന ആയുർവേദ ഔഷധം. മുള്ളുള്ള മരം. തടി വണ്ണം വയ്ക്കാറില്ല. തമിഴ്‌നാട്, കർണ്ണടക, ശ്രീലങ്ക എന്നിവിടങ്ങളിൽ കണ്ടുവരുന്നു. മാംസളമായ ഉരുണ്ട പഴങ്ങൾ. പക്ഷികൾ, കുരങ്ങൻ, അണ്ണാൻ എന്നിവ വഴി വിത്തുവിതരണം നടക്കുന്നു. തൊലിയിൽ അലാൻജിൻ എന്ന ഘടകം അടങ്ങിയിരിക്കുന്നു. അങ്കോലം ചേർത്തുണ്ടാക്കുന്ന എണ്ണയാണ് അങ്കോലാദി എണ്ണ. തടിക്ക് ഭാരവും ഉറപ്പും ഉണ്ട്. കാതലിന് ഇളം കറുപ്പ് നിറം. വാതത്തിനുംi അസ്ഥിരോഗത്തിനും ഉപയോഗിക്കാറുണ്ട്. ഇലയും തടിയും കീടനാശിനിയായി ഉപയോഗിക്കാറുണ്ട്. ഇലകൾ ഭക്ഷണമായി ഉപയോഗിക്കാറുമുണ്ട്) .
ഭഗവാന്‍ മറുപടി പറയുന്നു.
''അനന്യയാഭക്ത്യാതു''
''ഭക്തിഃ ഈശ്വരേപരാനുരക്തിഃ-ഭക്തി എന്നാല്‍ ഈശ്വരനില്‍ ഉത്കൃഷ്ടമായ അനുരാഗമാണ് സ്‌നേഹമാണ് എന്നുകേട്ടിട്ടുണ്ട്. 
അനന്യഭക്തി എന്നാല്‍ എന്താണ്?
ശ്രീശങ്കരാചാര്യര്‍ വിശദീകരിക്കുന്നു-
''അപൃഥഗ്ഭൂതയാ= ഭഗവതഃ അന്യത്ര 
പൃഥഗ് ന കദാചിദപിയാ ഭവതി, സാ തു
അനന്യഭക്തിഃ (=ഭഗവാനില്‍നിന്ന് വേറിട്ട് മറ്റൊരു ദേവനിലും ഒരിക്കല്‍പ്പോലും തെന്നിപ്പോകാത്ത ഭക്തി അനന്യഭക്തി)
ശ്രീശങ്കരാചാര്യര്‍ വീണ്ടും വിവരിക്കുന്നു.
''സര്‍വൈഃ അപികാരണൈഃ വാസു-
ദേവാദ് അന്യദ് ന ഉപലഭ്യതേ, യയാ,
സാ അനന്യഭക്തിഃ'' (=ഭഗവാനില്‍നിന്ന് വേറിട്ട് മറ്റൊരു ദേവനിലും ഒരിക്കല്‍പ്പോലും തെന്നിപ്പോകാത്ത ഭക്തി അനന്യഭക്തി)
ശ്രീശങ്കരാചാര്യര്‍ വീണ്ടും വിവരിക്കുന്നു-
''സര്‍വൈഃ അപികാരണൈഃ വാസു-
ദേവാദ് അന്യദ് ന ഉപലഭ്യതേ, യയാ,
സാ അനന്യഭക്തിഃ-'' (=പലവിധ കാരണങ്ങള്‍കൊണ്ടും ഭക്തിയുടെ ലക്ഷ്യം ഭഗവാന്‍ വാസുദേവനല്ലാതെ മറ്റെന്തെങ്കിലും ആയിത്തീര്‍ന്നേക്കാം. അങ്ങനെ ലക്ഷ്യം മാറിപ്പോകാത്ത ഭക്തി അനന്യഭക്തി'' ഈ അനന്യഭക്തി മാത്രമാണ് എന്നെ സാക്ഷാല്‍കരിക്കാനുള്ള ഒരേ ഒരു ഉപായം; വേറെ ഒരു ഉപായവുമില്ല.
അനന്യഭക്തിയെ ഇങ്ങനെ ചുരുക്കി പറയാം.
(1) നമ്മുടെ പ്രേമപ്രവാഹം ശ്രീകൃഷ്ണിലേക്കു മാത്രമാവണം (2) സമ്പത്തോ, സ്വര്‍ഗ്ഗമോ, ഇഹലോകത്തിലേയോ പരലോകത്തിലേയോ സുഖം ഭക്തിയുടെ ഫലമായി സങ്കല്‍പിക്കാനേ പാടില്ല. (3) ഭക്തി മാര്‍ഗ്ഗത്തെ ഉപേക്ഷിച്ച്, യാഗം, യോഗം, പൂജ, ധ്യാനം മുതലായ മറ്റേതെങ്കിലും സാധനാമാര്‍ഗ്ഗങ്ങളിലേക്ക് ചാടിപ്പോകരുത്. ഇതാണ് അനന്യഭക്തിയുടെ മൂന്നുഘടകങ്ങള്‍. ഈ വിധത്തിലുള്ള ഭക്തികൊണ്ടുമാത്രമേ എന്റെ പരമവൈഭവം (ജ്ഞാതും)-അറിയുവാന്‍ കഴിയുകയുള്ളൂ; എന്റെ വിശ്വരൂപമോ, ആദിനാരായണരൂപമോ, അവതാര രൂപങ്ങളോ അവതാര ലീലകളോ ഈ ശീകൃഷ്ണരൂപമോ (ദ്രഷ്ടും) കാണാനും ആനന്ദിക്കാനും കഴിയുകയുള്ളൂ. എന്റെ പരമധാമമായ വൈകുണ്ഠലോകത്തിലോ ഗോലോകത്തിലോ പ്രവേഷ്ടും എത്തിച്ചേരാനും കഴിയുകയുള്ളൂ.
പ്രവേഷ്ടും- എന്ന പദം സംശയമുളവാക്കുന്നതാണ്. മനുഷ്യന്റെ ജീവിതലക്ഷ്യം ഭഗവാനില്‍ സായുജ്യം പ്രാപിക്കലല്ലേ? അല്‍പം ഭഗവാന്റെ യഥാര്‍ത്ഥ ഉത്തമഭക്തന്‍ ഭഗവാന്റെ ത്രൈലോക്യസമ്മോഹനമായ രൂപം കേശാദിപാദംകണ്ട് ആനന്ദിക്കാനാണ് ആഗ്രഹിക്കുന്നത്. അതിന് ഭഗവാന്റെ ലോകത്തില്‍ എത്തിച്ചേരുകയാണ് വേണ്ടത്; ഭഗവാനില്‍ ലയിക്കുകയല്ല.
''പഞ്ചസാരഭക്ഷിക്കുന്ന ഉറുമ്പുകളെപ്പോലെ നാം, ഭഗവാനെ കണ്ട് ആനന്ദിക്കണം. നാം പഞ്ചസാരയായിത്തീര്‍ന്നാല്‍ നമുക്ക് എന്ത് ആനന്ദമാണുണ്ടാവുക.''-എന്ന അര്‍ത്ഥം വരുന്ന ശ്രീരാമകൃഷ്ണ പരമഹംസന്റെ വചനം നാം ഓര്‍ക്കുക.
മറ്റൊരു സംശയംകൂടി ഉണ്ട്
''തമേതം വേദാനുവചനേന ബ്രാഹ്മണാഃ
വിവിദഷന്തി; യജ്ഞേന ദാനേന തപസാളനാശകേന''  എന്നല്ലേ ശ്രുതി വാക്യം? -വേദങ്ങള്‍ യഥാവിധി അധ്യയനം ചെയ്തും, യജ്ഞങ്ങള്‍ അനുഷ്ഠിച്ചും ദാനങ്ങള്‍ ചെയ്തും തപസ്സുകള്‍ ചെയ്തും ബ്രാഹ്മണര്‍ ഭഗവാനെ അറിയാന്‍ ശ്രമിക്കുന്നു'' എന്ന വേദവാക്യത്തിന് എന്താണര്‍ത്ഥം? ഭഗവാന്‍ ഗീതയില്‍ ഈ പതിനൊന്നാം അധ്യായത്തില്‍ വേദാധ്യയനാദികള്‍കൊണ്ട് എന്നെ സാക്ഷാത്കരിക്കാന്‍ സാധ്യമല്ല എന്നാണ് പറയുന്നത്. രണ്ടുംകൂടി ഒന്നിച്ച് എങ്ങനെ ശരിയാകും?.
janmabhumi
ജീവനിൽ അവിദ്യയുള്ളതിനാൽ അവിദ്യോപാധിയോടുകൂടിയ പരമാത്മാവുതന്നെയാണ് ജീവാത്മാവ്.  ബ്രഹ്മത്തിൽ നിന്ന് അന്യമായി സാധാരണ കാരണമായ ജീവന്റെയോ ഉപദാനഭൂതമായ പ്രകൃതിയുടെയോ സത്തകളെ അംഗീകരിക്കുന്നില്ല.
അദ്വൈത സിദ്ധാന്തത്തിന്റെ തന്നെ ഉപോല്പന്നമായ “മായാ”സിദ്ധാന്തത്തെപ്പറ്റി ഇനി വിചിന്തനം ചെയ്യാം.  ഭാരതീയ അദ്വൈത ചിന്തയോട് അടിസ്ഥാനപരമായൊരു ബന്ധമാണ് മായാവാദത്തിനുള്ളത്.  ഇത്രയേറെ പ്രസിദ്ധമായ മറ്റൊരു പദം വേദാന്തത്തിൽ ഇല്ലെന്നു തന്നെ പറയാം.  പ്രജ്ഞയുടെ പതിനൊന്നു പേരുകളിൽ ഒന്നാണ് മായ.  യാസ്കാചാര്യരുടെ നിരുക്തത്തിൽ മായയ്ക്ക് നൽകിയിരിക്കുന്ന അർത്ഥം പ്രജ്ഞയെന്നാണ്.   യാസ്കനെപ്പോലെ സായണാചാര്യനും മായയ്ക്ക് ഒരേ അർത്ഥമാണ് ഏറിയകൂറും കല്പിക്കുന്നത്.   വേദങ്ങളിൽ ഏകദേശം 94 പ്രാവശ്യം  മായയുടെ വിവിധ രൂപങ്ങൾ  കാണാം.  മായാഃ പ്രഥമ, മായയാ, മായിന, മായഭി, മായിനം, മായാ, മായാം, മായി, മായിനി, മായിനാം, മായിനാ, മായവിനാ, മായവാൻ, മായവിനം, മായവിനഃ എന്നീ പ്രയോഗങ്ങൾ വേദങ്ങളിൽ കാണാം.  മായയ്ക്ക്  ‘മിഥ്യ‘ എന്ന അർത്ഥത്തിലുള്ള പര്യായം പ്രശസ്തമായത് മാണ്ഡൂക്യോപനിഷത്തിന് ശ്രീ.ഗൌഡപാദാചാര്യരുടെ കാരികയോടുകൂടിയാണ്.  ഈ കാരിക അദ്വൈത വേദാന്തത്തെയും മായാസിദ്ധാന്തത്തെയും അംഗീകരിക്കുന്ന ഗ്രന്ഥമാണ്.

പ്രപഞ്ചത്തിന്റെ സ്ഥിതി രജ്ജുസർപ്പം പോലെയാണെന്ന് പണ്ഡിതന്മാർ വ്യാഖ്യാനിക്കുന്നു.  രജ്ജുവിനെപ്പറ്റി അറിയാതിരിക്കുമ്പോൾ അവിടെ സർപ്പമാണുള്ളത്.  അതുപോലെ ആത്മാവിനെപ്പറ്റി അറിയാതിരിക്കുമ്പോൾ മാത്രമെ പ്രപഞ്ചമുള്ളൂ.    രജ്ജുവിനെ അറിഞ്ഞുകഴിഞ്ഞാൽ സർപ്പമില്ലാത്തതുപോലെ ആത്മാവിനെ അറിഞ്ഞുകഴിഞ്ഞാൽ പ്രപഞ്ചമില്ല.  പരമാർത്ഥത്തിൽ അദ്വൈതം മാത്രമേയുള്ളൂ.  മറ്റെല്ലാം മായാകല്പിതമാണെന്നർത്ഥം.  അങ്ങിനെ പ്രപഞ്ചരഹിതമായ ബ്രഹ്മത്തിൽ പ്രപഞ്ചരൂപമായ ജഗദ് വിസ്തരിക്കപ്പെടുന്നു.  കയറ് വസ്തുവാണെന്ന് സമ്മതിക്കുന്ന അദ്വൈതി സർപ്പം ആ വസ്തുവാണെന്ന് കരുതുന്നതുകൊണ്ടാണ് ഈ വിഭ്രമം ഉണ്ടായത്.  ഈ ഉദാഹരണംകൊണ്ട് സർപ്പം കയറിൽ ഇല്ല എന്നു മാത്രമെ സ്ഥാപിക്കുവാൻ കഴിയുകയുള്ളൂ.  മറ്റെവിടെയോ ഉണ്ടെന്ന് സിദ്ധിക്കുകയും ചെയ്യും.  മനസ്സിൽ അതിന്റെ സംസ്കാരവും സ്മരണയും ഉള്ളതിനാലാണ് പ്രതീതി ഉളവായതെന്ന് മനസ്സിലാക്കണം.  അതിനാൽ ആ വസ്തു അവിടെ ഇല്ലെങ്കിൽ മറ്റെവിടെയോ ഉണ്ടെന്നു വേണം മനസ്സിലാക്കാൻ. 

(മായയെ അന്വേഷിച്ചു പോയാൽ എവിടെയും നിൽക്കില്ല.  അതുകൊണ്ട് തൽക്കാലം നിറുത്തുന്നു.  മുകളിലെ വ്യാഖ്യാനം എഴുതാൻ അറിവ് പകർന്ന ആചാര്യന്മാർക്കെല്ലാം സാഷ്ടാംഗനമസ്ക്കാരം.)

സമ്പാദനം : ഗാനൻ
എപ്രകാരമാണോ വായു ഒരു സുഗന്ധപുഷ്പത്തിൽ നിന്നും  അതിന്റെ സുരഭിലതയെ പൂവുപോലും അറിയാതെ എടുത്തുകൊണ്ടുപോകുന്നത്, അതുപോലെയാണ് മായാവിനോദനായ ദൈവം നമ്മിൽ നിന്നും ജീവനെ കൊണ്ടുപോകുന്നത്.
മായയെക്കുറിച്ച് എത്രമാത്രം വ്യാഖ്യാനിച്ചാലും അത് മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടുള്ള  ഒരു വിഷയമാണ്.  ആദ്ധ്യാത്മികശാസ്ത്രത്തിൽ പറഞ്ഞുവച്ചിട്ടുള്ള മായയെ നമുക്ക്  പരിചയം കുറവാണ്.  പക്ഷെ, മായ എന്നു കേൾക്കുമ്പോൾ, എപ്പോഴും ഇല്ലാത്തതിനെ ഉണ്ടാക്കി ലോകത്തെ ദുഃഖഭൂയിഷ്ഠമാക്കുന്ന ഒരു ദുർദേവതയുടെ പ്രതീതിയാണ് പലർക്കും ഉണ്ടാകുന്നത്.  അതുപോലെ പല പുരാണകഥകളിലും പ്രത്യക്ഷപ്പെടുന്ന, ശിക്ഷിക്കുകയും രക്ഷിക്കുകയും ചെയ്യുന്ന ഒരു ദേവതയായും മായയെ പലരും മനസ്സിലാക്കി വച്ചിട്ടുണ്ട്.

ഏതൊന്നാണോ ഇല്ലാത്തത്, അത് മായയാകുന്നു.   മായ തീരെ ഇല്ലാത്തതാണോ എന്നു ചോദിച്ചാൽ, അല്ല.  പരമാർത്ഥദൃഷ്ട്യാ ഇല്ലാത്തതും, വ്യവഹാരദൃഷ്ട്യാ ഉള്ളതും ആകുന്നു.  അസത്യമായിരിക്കുന്നതിൽ നിന്നും സത്യത്തെ തിരിച്ചറിഞ്ഞ് അസത്യത്തെ നിഷേധിക്കുവാൻ സാധിക്കുന്ന വിദ്യയും മായയാണ്.  സത്യാസത്യങ്ങളെ തിരിച്ചറിയാൻ  സഹായിക്കുന്ന വിദ്യ ഏതൊരു മായയാണോ, അതിന്റെ വിരുദ്ധവശമായ അവിദ്യയും മായയിൽ തന്നെ പെടുന്നതാണ്.   മായ തന്നെ വിദ്യയായി വിലസുമ്പോൾ നാം ആത്മാരാമന്മാരും, അവിദ്യയായി വിലാസം ചെയ്യുമ്പോൾ ഇന്ദ്രിയാരാമന്മാരുമായി ഭവിക്കുന്നു.    ഈ അത്ഭുതകരമായ എല്ലാ വിശേഷത്തോടും കൂടിയിരിക്കുന്ന മായ ഏതൊരു ദൈവത്തിനു സ്വാധീനമായിരിക്കുന്നുവോ ആ ദൈവം തന്നെയാണ്  മായയെ ഒഴിവാക്കി സായുജ്യം നൽകുവാനും സമർത്ഥനായിട്ടുള്ളത്. 
പ്രപഞ്ചം ഏവരും കാണുകയും അനുഭവിക്കുകയും ചെയ്യുന്നുണ്ട്.  അതുകൊണ്ട്  അതില്ലെന്ന് തീർത്തുപറയാനാവുകയില്ല.  എന്നിരുന്നാലും ചില അനുഭവങ്ങൾക്ക് സത്തയുണ്ടെന്നു പറയുന്നത് ശരിയായിരിക്കുകയില്ല.  ഉദാഹരണത്തിന്, നീല നിറമുള്ള ഒരു ആകാശവിതാനം തലയ്ക്കു മുകളിൽ കാണുന്നുണ്ട്.  ശരിക്കും വൃത്താകൃതിയിലുള്ള ഒരു ചക്രവാളം എവിടെ നോക്കിയാലുമുണ്ട്.  സത്യത്തിൽ ഈ വസ്തുതകൾ ഇല്ലാത്തവയാണ്.  അത് ഉള്ളതുപോലെ കാണപ്പെടുന്നത്, നമ്മുടെ കണ്ണിന്റെയും മസ്തിഷ്കത്തിന്റെയും രചനയിലടങ്ങിയിരിക്കുന്ന രാസ്യവും ഊർജ്ജതന്ത്രപ്രധാനവുമായ ചില പ്രത്യേകതകളാലാണ്.  നമ്മൾ ഭൂമി ഉരുണ്ടതാണെന്ന് പഠിക്കുന്നു. പക്ഷെ നമ്മുടെ അനുഭവത്തിൽ ഭൂമി എങ്ങിനെയാണ് ഉള്ളത്?  ഭൂമി പരന്നു തന്നെയാണിരിക്കുന്നത്.   ഭൂമി കറങ്ങുന്നുണ്ട്.  പക്ഷെ നമ്മൾ അത് അറിയുന്നില്ല. സൂര്യൻ ഉദിക്കുന്നതായും അസ്തമിക്കുന്നതായും നാം കാണുന്നു.  പക്ഷെ സൂര്യൻ ഉദിക്കുന്നും ഇല്ല അസ്തമിക്കുന്നും ഇല്ല.  ഉള്ളത് ഇല്ലാത്തതായും, ഇല്ലാത്തത് ഉള്ളതായും കാണിച്ചു തരുന്നതാണ് മായ.

പൂർണ്ണസത്യബോധത്തിൽ നിന്നും  പ്രപഞ്ചനിർമ്മിതിക്കായി മായ സ്പന്ദിച്ചുയരുമ്പോൾ     സത്യത്തിന് ഒരു മറ (ആവരണം) സൃഷ്ടിക്കുന്നു.  ഈ മായാസ്പന്ദനത്തിന് ശക്തി കൂടിവരുന്തോറും ഈ ആവരണത്തിന് കട്ടി കൂടി വരും.  ഇങ്ങനെ  സത്യത്തെ മറയ്ക്കുന്ന പ്രവർത്തനത്തെയാണ്  മായയുടെ ആവരണശക്തി എന്ന് പറയുന്നത്.   ഇന്ദ്രജാലപ്രകടനത്തിൽ ഒരു ഇന്ദ്രജാലക്കാരൻ പല പദാർത്ഥങ്ങളും ഉണ്ടാക്കി കാണിക്കുന്നു.  പ്രകടനത്തിന്  പ്രഭാ‍വം വർദ്ധിക്കുന്തോറും കളിയിൽ മയങ്ങുന്ന  കാഴ്ചക്കാർ ഐന്ദ്രജാലികനെ മറന്നു പോകുന്നു.  മായാജാല പ്രകടനത്തിലെ കാഴ്ചകൾ അവസാനിക്കുമ്പോൾ ഐന്ദ്രജാലികനെ വ്യക്തമായി വേർതിരിച്ച് കാണാൻ കഴിയും. അതുപോലെ മായയാൽ നിർമ്മിതമായ  മായാകാര്യങ്ങളെല്ലാം  മാറിത്തന്നാൽ മായികനായ  ദൈവം മാത്രമെ ഉണ്ടാവുകയുള്ളൂ.   മായയുടെ യഥാർത്ഥരൂപം തമസാണ്.  അജ്ഞാനം അഥവാ ജഡം മാത്രമാണ് മായാസ്വരൂപം.  ആദ്യപരിണാമഘട്ടങ്ങളിൽ പ്രകാശമയിയായിരിക്കുമെന്നും മറ്റും പറഞ്ഞത് സത്യസ്വരൂപത്തിന്റെ പ്രതിഫലനം അവിടെ കൂടുതൽ ഉള്ളതുകൊണ്ടാണ്.  യുക്തിക്ക് വിലയിരുത്താൻ കഴിയാത്ത കാഴ്ചയാണ് മായ.  അതുകൊണ്ട്  ജഗത്ത് മായാമയമാണ്.  ജഗത്തിനെ ഉണ്ടാക്കിയും ഇല്ലാതാക്കിയും കാണിക്കുന്നത് ഈ മായയാണ്.  മായയെ ഒരിക്കലും നിരൂപണം ചെയ്യാൻ കഴിയുന്നതല്ലെന്ന് വേദാന്തശാസ്ത്രം  കണ്ടെത്തിയിട്ടുണ്ടെങ്കിലും,  മായയെ പൂർണ്ണമായി ഒഴിച്ചുമാറ്റാൻ കഴിയുമെന്ന് വേദാന്തം തെളിയിച്ചിട്ടുണ്ട്.    അങ്ങിനെ  മായ അവസാനിക്കുന്നതോടെ സത്യസ്വരൂപം തെളിഞ്ഞു കാണും.  മായയെ ഇല്ലാതാക്കി  സത്യവസ്തു ഒന്നേയുള്ളൂ എന്ന് അനുഭവിച്ചറിഞ്ഞ മഹാത്മാക്കളിൽ ഒരാളാണ്  ഗുരുദേവൻ.  ഈ സാക്ഷാത്കാരാനുഭവത്തിൽ നിന്നുകൊണ്ടാണ് ഗുരുദേവൻ ‘നീയല്ലോ മായയും മായാവിയും മായാവിനോദനും’ എന്ന് പ്രഖ്യാപിക്കുന്നത്. 

അന്വേഷിക്കാത്തിടത്തോളം നിലനിൽക്കുന്നതും,  അന്വേഷിച്ചാൽ ഇല്ലാതെയാകുന്നതും ആണ് മായ എന്നാണ് ലളിതമായ വ്യാഖ്യാനം.   പ്രപഞ്ചസൃഷ്ടിയിൽ  യാതൊരു വസ്തു ഉണ്ട് എന്ന് നമ്മളെ അനുഭവപ്പെടുത്തിത്തരുന്നുവോ, ആ  പ്രകൃതിയെയാണ് മായ എന്ന് പറയുന്നത്.  ആരാണ് മായയെ ജയിക്കുന്നത് ? നാരദഭക്തിസൂത്രത്തിൽ  നാരദൻ ചോദിക്കുന്നു;  “കസ്തരതി കസ്തരതി മായ” ? ആരാണ് ലോകബന്ധത്തെ ഉന്മൂലനം ചെയ്യുന്നത്; അവൻ മായയെ തരണം ചെയ്യുന്നു.
മായയെ തരണം ചെയ്യാൻ എന്തു ചെയ്യണം എന്ന്  ഭഗവാൻ ശ്രീകൃഷ്ണൻ പറയുന്നതും ശ്രദ്ധിക്കാം.   
“ദൈവീഹേഷ്യാ ഗുണമയീ മമ മായ ദുരത്യയാ
മാമേവ യേ പ്രപദ്യന്തേ മായാ മേ താം തരന്തി തേ”

ത്രിഗുണാത്മികയായ  ദൈവീപ്രകൃതിയായിരിക്കുന്ന എന്റെ മായ അതിക്രമിക്കാൻ  പ്രയാസം തന്നെ.   എന്നാൽ  ആര് എന്നെ ശരണം പ്രാപിക്കുന്നുവോ അവർ ഈ മായയെ കടന്നു പോകുന്നു.  മൂർച്ചയുള്ള വൈരാഗ്യമാകുന്ന വാളുകൊണ്ട്   സംസാരബന്ധമാകുന്ന അശ്വത്ഥത്തിന്റെ വേര് അറുത്തുകളഞ്ഞാൽ മാത്രമെ  ഭഗവാനിലേയ്ക്ക്  എത്തിച്ചേരാൻ കഴിയുകയുള്ളൂ  എന്ന് ഗീതാകാരൻ വ്യക്തമാക്കുന്നുമുണ്ട്.  
sreenaraydharmam
കന്യാകുബ്ജത്തിൽ വസിച്ചിരുന്ന ഒരു ബ്രാഹ്മണനായിരുന്നു അജാമിളൻ‍. ഇദ്ദേഹം ജാത്യാചാരകർമങ്ങളെ അതിലംഘിച്ച്, ദുഷ്കർമങ്ങളിൽ വ്യാപൃതനായി ജീവിതം നയിച്ചുപോന്നു. ഒരിക്കൽ ഹോമത്തിനുവേണ്ടി ചമത, പൂവ് മുതലായ പൂജാദ്രവ്യങ്ങൾ ശേഖരിക്കാൻ പിതാവ് ഇയാളെ നിയോഗിച്ചു. വനത്തിൽവച്ച് ഒരു ശൂദ്രസ്ത്രീയെ കാണുകയും ബ്രാഹ്മണ്യം വിസ്മരിച്ച് അവളെ പരിഗ്രഹിക്കുകയും ചെയ്തു. അജാമിളന്റെ പിന്നീടുള്ള ജീവിതം അവളോടൊത്തായിരുന്നു. വർണാശ്രമധർമങ്ങളെല്ലാം കൈവെടിഞ്ഞ്, കുത്തിക്കവർന്നും മോഷ്ടിച്ചും അവളെ സന്തോഷിപ്പിച്ച് ജീവിക്കുകയെന്നത് മാത്രമായി അജാമിളന്റെ ലക്ഷ്യം. അവളിൽ ഇദ്ദേഹത്തിന് പത്തു പുത്രൻമാരുണ്ടായി. മരണസമയത്ത് തന്നെ നരകത്തിലേക്ക് കൊണ്ടുപോകാൻ യമകിങ്കരൻമാർ വരുന്നതുകണ്ട് ഭയപ്പെട്ട അജാമിളൻ ഇളയപുത്രനായ നാരായണനെ വിളിച്ചു വിലപിച്ചുവെന്നും നാരായണ ശബ്ദോച്ചാരണത്തോടുകൂടി പാപങ്ങളെല്ലാമകന്ന ഈ ബ്രാഹ്മണനെ വിഷ്ണുപാർഷദൻമാർ‍, കാലദൂതൻമാരെ പറഞ്ഞയച്ചു രക്ഷപ്പെടുത്തിയെന്നുമാണ് കഥ. അതിനുശേഷം വിഷ്ണുഭക്തനായി ഭാഗവതം ദശമ സ്കന്ധം വായിച്ചു   വളരെക്കാലം ജീവിച്ചിരുന്ന അജാമിളൻ ഗംഗാതീരത്തുവച്ച് അന്തരിച്ചപ്പോൾ സായുജ്യം ലഭിക്കുകയും ചെയ്തു. 
wiki
ഒരേ സത്യത്തെതുടര്‍ന്ന് കണ്ടുകൊണ്ടിരിക്കുന്നതാണ് സാലോക്യം. ഈശ്വരന്റെ അടുത്തുവന്ന് ഉപാസിക്കുന്നതാണ് സാമീപ്യം. . പ്രകൃതിയാണ് ഈശ്വരന്‍ എന്നറിയുക. ഭഗവാന്റെ രൂപത്തെ പ്രാപിക്കുകയാണ് സാരൂപ്യം. പരമമായ മോക്ഷം ഭഗവാനിൽ ചേരുകയാണ്
പ്രാപിക്കലാണ് സായുജ്യം.
ശ്ലോകം മനഃപാഠമാക്കാനല്ല ഗീത. നമ്മില്‍ ഒരു പരിണാമം ശാന്തി സംഭവിക്കാനാണത്. നിത്യജീവിതത്തില്‍ ഉപകരിക്കാതെ ആരാധിച്ചിട്ട് കാര്യമില്ല. പ്രപഞ്ചമനസ്സ് അഹംബോധത്തിലിരുന്ന് അവന്റെ ആപത്കാല സംശയങ്ങള്‍ക്കു നല്‍കുന്ന മറുപടിയാണ് ഗീത. ഓരോരോ പ്രകാരത്തില്‍ തന്നിലേക്കെത്തുന്ന ഉപാസകരെ അതേപ്രകാരങ്ങളില്‍ തന്നെ ഭഗവാന്‍ അനുഗ്രഹിക്കുന്നു. ഇപ്പോഴനുഭവിക്കുന്നതൊക്കെ ന‍ാം ചോദിച്ചുവാങ്ങിയതാണ്, .
പ്രിയം മോദം പ്രമോദം
*****************************************************
ആനന്ദമയകോശത്തിന്റെ ഗുണങ്ങൾ പ്രിയം , മോദം ,പ്രമോദം എന്നിവ മാത്രമാണ് .
നാം ഒരു മനോഹര വസ്ത്രം ഒരു കടയിൽ കണ്ടു . അപ്പോൾ നമുക്ക് അതിനോട് ഉള്ളിൽ പ്രിയം തോന്നുമല്ലോ.അങ്ങിനെ ഇഷ്ടമുള്ള ഒരു വസ്തു കണ്ടാൽ തോന്നുന്ന വികാരമാണ് പ്രിയം .
പിന്നീട് അത് വാങ്ങിക്കുന്നു .പ്രിയപ്പെട്ട വസ്തു നാം സ്വന്തമാക്കുന്നു . അപ്പോൾ ഉള്ളിൽ നിറയുന്നത് മോദം എന്നറിയപ്പെടുന്നു .
പിന്നെ വീട്ടിൽ എത്തിയ ശേഷം ആ വസ്ത്രം ധരിച്ചു കണ്ണാടിയുടെ നിന്ന് സ്വയം ആസ്വദിക്കുമ്പോൾ ഒരു അതുല്യ സുഖം അനുഭവപ്പെടുമല്ലോ .അതേ വികാരം അത് നാലാള് കണ്ടു പ്രശംസിക്കുമ്പോഴും കിട്ടും .അതാണ്‌ പ്രമോദം.
നമ്മുടെ നിത്യജീവിതത്തിൽ ഈ സുഖങ്ങൾ എല്ലാം മിന്നിമറയുമെങ്കിലും അത് മാത്രമല്ലല്ലോ ജീവിതത്തിൽ അനുഭവിക്കുന്നത് .
പക്ഷേ ആത്മജ്ഞാനി കാരണശരീരത്തിൽ മാത്രമാണ് വസിക്കുന്നത് .അതിനാൽ ആത്മജ്ഞാനി ഈ പ്രിയം ,മോദം ,പ്രമോദം എന്നി വികാരങ്ങൾ മാത്രമേ അനുഭവിക്കുന്നുള്ളു .

Sunday, July 29, 2018

അദ്ധ്യാത്മരാമായണത്തിലൂടെ
ദ്ധ്യാത്മ രാമായണം മന്ത്ര കവിതയാണ്. കിളിപ്പാട്ടെന്ന പേര് അക്കാര്യം കൂടി സൂചിപ്പിക്കുന്നു. ശ്രദ്ധയോടുകൂടി അദ്ധ്യാത്മരാമായണം വായിക്കുകയോ ഹൃദയപൂര്‍വം ഈ മഹാഗ്രന്ഥം വായിച്ചു കേള്‍ക്കുകയോ ചെയ്യുന്ന ആളുകള്‍ സ്വാനുഭവത്തെ ശാസ്ത്രീയമായി അപഗ്രഥിച്ചു നോക്കുകയാണെങ്കില്‍ ഇക്കാര്യം പകല്‍പോലെ വ്യക്തമായിക്കൊള്ളും. മറ്റേതൊരു ഭാഷാ കാവ്യം വായിച്ചാലും ലഭിക്കാത്ത അലൗകികമായ സന്തോഷം ഇതിന്റെ പാരായണത്തിലൂടെ സിദ്ധമായിത്തീരുന്നതായാണു ആരുടെയും അനുഭവം. ജീവിതത്തിലെ ക്ലേശങ്ങള്‍ എന്തുതന്നെയായിക്കൊള്ളട്ടെ മനസ്സിനെ ഉന്മഥിക്കുന്ന ദുഃഖങ്ങള്‍ എത്ര തന്നെ പ്രചണ്ഡമായിക്കൊള്ളട്ടെ, അതിനെയെല്ലാം അനായാസമായി ദൂരീകരിക്കാനും സഹൃദയനെ ആനന്ദത്തിന്റെ ഉപരിമണ്ഡലങ്ങളിലേക്കെത്തിക്കാനും ഈ കാവ്യത്തിനുള്ള സാമര്‍ത്ഥ്യം ഒന്നുവേറെ തന്നെയാണ്. ഋഗ്വേദ മന്ത്രങ്ങള്‍ക്കും വാല്മീകി, വ്യാസന്‍ തുടങ്ങിയ മഹര്‍ഷിമാരുടെ കാവ്യങ്ങള്‍ക്കും മാത്രം കൈവന്നിട്ടുള്ള സിദ്ധിവിശേഷമാണിത്. അതാണ് ആയിരത്താണ്ടുകള്‍ പലതു കഴിഞ്ഞിട്ടും പ്രഭ മങ്ങാതെ രാമായണ മഹാഭാരതങ്ങളെ ഇതിഹാസ പദവിയില്‍ നിലനിര്‍ത്തിയിരിക്കുന്നത്. മന്ത്രകവിതയുടെ മഹത്വം കുടികൊള്ളുന്നതവിടെയാകുന്നു.
കാവ്യമേളം ശബ്ദാര്‍ത്ഥ മയമാണ്. ശ്വാസകോശത്തില്‍നിന്ന് പുറപ്പെട്ട് കണ്ഠനാളത്തിലൂടെ ബഹിര്‍ഗമിക്കുന്ന വായു ചുണ്ടുകള്‍, പല്ല്, താലു മുതലായ ഭാഗങ്ങളില്‍ വച്ചു തടയപ്പെട്ടു തുറന്നുവിടുമ്പോള്‍ ശബ്ദങ്ങള്‍ അഥവാ വര്‍ണ്ണങ്ങള്‍ ഉണ്ടാകുന്നു എന്നും അവ കൂടിച്ചേര്‍ന്ന് വാക്കുകളും വാക്യങ്ങളും രൂപപ്പെടുമ്പോള്‍ അര്‍ത്ഥനിവേദന ക്ഷമമായ ഭാഷാപ്രയോഗം സംഭവിക്കുന്നു എന്നുമൊക്കെയാണ് പ്രസിദ്ധി. പക്ഷേ വര്‍ണ്ണങ്ങളുണ്ടാകുന്നത് വായ്, നാക്ക് മുതലായ ഉച്ചാരണാവയവങ്ങളില്‍ നിന്നല്ല. ഉള്ളിലിരിക്കുന്ന ശബ്ദത്തെ പുറത്തു കേള്‍പ്പിക്കുക മാത്രമേ യഥാര്‍ത്ഥത്തില്‍ അവ ചെയ്യുന്നുള്ളൂ. ശ്രീരാമരാമരാമ ശ്രീരാമചന്ദ്രജയ എന്ന് ഉറക്കെ ചൊല്ലുന്നപോലെ തന്നെ മനസ്സില്‍ വായിക്കുകയും സാധ്യമാണല്ലൊ. ഉച്ചരിക്കാതെ തന്നെ പ്രസ്തുത ശബ്ദങ്ങള്‍ ഹൃദയത്തില്‍ മുഴങ്ങുന്നത് അപ്പോള്‍ അനുഭവിക്കാം. മനസ്സുകൊണ്ട് എന്തുചിന്തിച്ചാലും വര്‍ണ്ണങ്ങളും വാക്കുകളും വാക്യങ്ങളും ഉള്ളില്‍ തുടിക്കും. എന്തുകൊണ്ട്? വര്‍ണ്ണങ്ങള്‍ ഉണ്ടാകുന്നത് ഉള്ളില്‍നിന്നാണ്. വെളിയില്‍നിന്നല്ല. പുറംലോകം ശബ്ദായമാനമാണെന്ന് നമുക്കു തോന്നിയാലും നിശ്ശബ്ദമാണെന്നതാണ് യഥാര്‍ത്ഥം. നമ്മുടെ ഉള്ളില്‍ ശബ്ദാനുഭവം തോന്നിക്കാന്‍ സഹായകമായ പദാര്‍ത്ഥ സ്പന്ദനങ്ങള്‍ മാത്രമേ പുറത്തുള്ളൂ. ശബ്ദം പുറത്തില്ല. ഉള്ളിലേയുള്ളൂ. അദ്ധ്യാത്മരാമായണം ക്രമേണ ഇതിന്റെയെല്ലാം രഹസ്യം വെളിവാക്കിത്തരും.
നമ്മുടെ ഉള്ളിന്റെ ഉള്ളില്‍ കുടികൊള്ളുന്ന  ശ്രീരാമനില്‍ ശക്തി സ്പന്ദിച്ചാണു ഇക്കാണായ ജഗത്തുമുഴുവന്‍ ഉണ്ടാകുന്നതെന്നു നേരത്തേ പറഞ്ഞിട്ടുണ്ട്. മറ്റുലോക പദാര്‍ത്ഥങ്ങളെപ്പോലെ ശബ്ദമുണ്ടാകുന്നതും ശ്രീരാമചന്ദ്രനില്‍നിന്നാകുന്നു. രാമനാണ് ശബ്ദതത്ത്വം. ആദ്യവസാനങ്ങളില്ലാത്ത ബ്രഹ്മമാണ് അക്ഷരമായ ശബ്ദ തത്ത്വമെന്ന് വാക്യപദീയമെന്ന വ്യാകരണ ശാസ്ത്രഗ്രന്ഥത്തില്‍ ഭര്‍ത്തൃഹരി രേഖപ്പെടുത്തിയിരിക്കുന്നത് അതിനാലാകുന്നു. പരാ എന്നുപേരുള്ള ശബ്ദതത്ത്വം മൂലാധാരത്തില്‍ നിന്നുയര്‍ന്നു പശ്യന്തിയും അനന്തരം മദ്ധ്യമയുമായിത്തീരുന്നു. അതാണ് കണ്ഠസ്ഥാനത്തെത്തി വൈഖരിയായി വാഗിന്ദ്രിയത്തിന് ഉച്ചരിക്കുവാനും അന്തരിക്ഷാദിമാദ്ധ്യമങ്ങള്‍ക്കു സംവഹിക്കുവാനും കാതുകള്‍ക്കു പിടിച്ചെടുക്കുവാനും പറ്റുന്ന അവസ്ഥയെ കൈവരിക്കുന്നത്. വൈഖരി ഭൂലോകവുമായി ബന്ധപ്പെട്ടുകിടക്കുന്നു. എന്നാല്‍ മദ്ധ്യമാ ശബ്ദമാകട്ടെ സ്വര്‍ലോക മഹര്‍ ലോകങ്ങളിലാണു (മനുഷ്യ ശരീരത്തില്‍ അതു യഥാക്രമം മനസ്സും ബുദ്ധിയുമായിരിക്കുന്നു) വ്യാപിക്കുന്നത്. മഹര്‍ലോകത്തെത്തി നിന്നുകൊണ്ടു യോഗിമാര്‍ ഉള്ളിലേക്കു നോക്കിക്കാണുന്ന സൂക്ഷ്മശബ്ദമാണു പശ്യന്തി. അതില്‍ വര്‍ണ്ണങ്ങള്‍ പലതായി വേര്‍തിരിഞ്ഞുനില്‍ക്കുന്നില്ല. അതിനുമപ്പുറമാണ് അത്യന്ത സൂക്ഷ്മമായ പര അഥവാ ശ്രീരാമനെന്ന ശബ്ദതത്ത്വം.
നൈസര്‍ഗ്ഗികമായ സൗന്ദര്യാനന്ദങ്ങള്‍ക്കു തെല്ലും തടസ്സമുണ്ടാകാതെ മദ്ധ്യമയുടെ ഉപരിമണ്ഡലങ്ങളില്‍ നിന്ന് (അഥവാ മഹര്‍ലോകത്തുനിന്നു) പ്രവഹിച്ചു വൈഖരീ രൂപത്തില്‍ കേള്‍ക്കപ്പെടുന്ന കവിതയാണു എഴുത്തച്ഛന്റെ കിളിപ്പാട്ട്. ആരിലും ഇങ്ങനെയാണു ശബ്ദം പുറപ്പെടുന്നതെങ്കിലും ഉള്ളിലെ അഹന്ത അതിന്റെ ജ്ഞാനാനന്ദങ്ങളെ മറച്ച് വികാരമലീമസമാക്കിത്തീര്‍ക്കുന്നതിനാല്‍ കാവ്യങ്ങള്‍ സൗന്ദര്യഹീനമായിപ്പോകുന്നു എന്നുമാത്രം. പ്രൊജക്ടറിലൂടെ കടന്നുവരുന്ന വെളിച്ചത്തില്‍ മലിനമായ നിറങ്ങളുടെ പലതരം വൈവിധ്യങ്ങള്‍ അഭ്രപാളി ഉണ്ടാക്കിത്തീര്‍ക്കുന്നതിനു സമാനമായ പ്രക്രിയയാണിത്. എഴുത്തച്ഛന്റെ ഹൃദയത്തില്‍ അഹന്തയാകുന്ന ഫിലിമില്ല. അതിനാല്‍ ശബ്ദം കലര്‍പ്പേതുമില്ലാതെ കടന്നുപോരുന്നു.   തടവെന്യേ പ്രകാശിക്കുന്ന പ്രസ്തുത ശബ്ദം സത്യശിവസൗന്ദര്യങ്ങളിണങ്ങിയ ശ്രീരാമതത്ത്വത്തെ സമര്‍ത്ഥമായി ആവിഷ്‌കരിക്കുന്നു.
അങ്ങനെ ജ്ഞാനാനന്ദമയമായ കിളിപ്പാട്ട് സഹൃദയന്മാരെ ഹഠാദാകര്‍ഷിക്കാന്‍ പോന്നതാണ്. ശ്രദ്ധയോടെ അതു വായിക്കുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ ആദ്യം അതു വൈഖരിയുടെ ഭൂലോകത്തില്‍നിന്നു ഭക്തനെ ഉയര്‍ത്തി സ്വര്‍ലോക മഹര്‍ലോകങ്ങളുടെ മദ്ധ്യമയിലെത്തിക്കും.  അവിടെനിന്നുകൊണ്ട് പശ്യന്തിയുടെ ഉപരിലോകങ്ങള്‍   കാട്ടിക്കൊടുക്കും. മഹായോഗിയായ എഴുത്തച്ഛന്‍ വിളങ്ങിനിന്നിരുന്ന ദിവ്യലോകങ്ങളിലേക്കാണ് അദ്ധ്യാത്മ രാമായണം ആരെയും ഉയര്‍ത്തിക്കൊണ്ടുപോകുന്നത് എന്നു വ്യക്തം. അതാണു ശ്രദ്ധയോടെ അദ്ധ്യാത്മ രാമായണം വായിക്കുന്നവര്‍ക്കു ലഭിക്കുന്ന അലൗകികാനന്ദാനുഭവം. പിന്നെ ആനന്ദസ്വരൂപനായ ശ്രീരാമചന്ദ്രനിലെത്തിച്ചേരാന്‍  ദൂരമധികമില്ല. ഇങ്ങനെ കാവ്യാസ്വാദകനെ ഭഗവത് സവിധത്തിലേക്കുയര്‍ത്തിക്കൊണ്ടുപോകുന്ന കവിതയ്ക്കാണ് ഭാരതീയ ശാസ്ത്രം മന്ത്രകവിതയെന്നു പേരിട്ടിരിക്കുന്നത്. ഋക്-യജുഃ-സാമ-അഥര്‍വ വേദകവിതകള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു. വാല്മീകി, വ്യാസന്‍, എഴുത്തച്ഛന്‍, നായനാര്‍മാര്‍, ആള്‍വാര്‍മാര്‍ എന്നിങ്ങനെ അനേകം ഋഷിവര്യന്മാരുടെ കൃതികളും മന്ത്രകവിതയായുണ്ട്.
poojapura krishnan nair
വേദസാരം/ ആചാര്യശ്രീ രാജേഷ്
Monday 30 July 2018 1:01 am IST
മ്മില്‍ ഭൂരിഭാഗം പേരും ഗൃഹസ്ഥാശ്രമികളാണ്. ഗൃഹസ്ഥാശ്രമം സ്വര്‍ഗമാകണമെന്ന് ഏവരും ആഗ്രഹിക്കുന്നു. ഓരോ ആശ്രമങ്ങള്‍ക്കും അതിന്റേതായ ധര്‍മമുണ്ട്. ബ്രഹ്മചാരിക്കും വാനപ്രസ്ഥിക്കും സംന്യാസിക്കും ധര്‍മമുള്ളതുപോലെ ഗൃഹസ്ഥാശ്രമിക്കും ധര്‍മമുണ്ട്. ഗൃഹസ്ഥാശ്രമം നിലനിന്നാല്‍ മാത്രമേ മറ്റു മൂന്നു ധര്‍മങ്ങള്‍ക്കും നിലനില്‍ക്കാന്‍ കഴിയൂ എന്ന് പ്രാചീന ആചാര്യന്മാര്‍ പറയുന്നു. ഗൃഹസ്ഥാശ്രമം തകര്‍ന്നാല്‍ മറ്റ് മൂന്ന് ആശ്രമങ്ങള്‍ക്കും നിലനില്‍ക്കാന്‍ കഴിയാതെവരും. അപ്പോള്‍ ധര്‍മവും ആശ്രമവ്യവസ്ഥയും തകര്‍ന്നുപോകുകയും ചെയ്യും.
ഗൃഹസ്ഥാശ്രമത്തിന്റെ മാഹാത്മ്യത്തെ ഋഷിമാര്‍ ഏറെ പ്രാധാന്യത്തോടെയാണ് മനസ്സിലാക്കിയിരുന്നത്. ആധുനികകാലത്ത് ഗൃഹസ്ഥാശ്രമധര്‍മത്തിന് വേണ്ടത്ര പ്രാധാന്യം നാം കൊടുക്കാതായിരിക്കുന്നു. മനുസ്മൃതിയാണ് ഗൃഹസ്ഥാശ്രമധര്‍മത്തിന്റെ മഹത്വത്തെ ഏറെ മാനിച്ചതും ചൂണ്ടിക്കാണിച്ചതും. മനുവിന്റെ ചില പ്രധാനപ്പെട്ട വീക്ഷണങ്ങളെ ഒന്നു പരിചയപ്പെടുത്താം.
'ബ്രഹ്മചാരീ ഗൃഹസ്ഥശ്ച വാനപ്രസ്ഥോ യതിസ്തഥാ
ഏതേ ഗൃഹസ്ഥപ്രഭവാശ്ചത്വാരഃ പൃഥഗാശ്രമാഃ.'
(മനു 6.87)
അര്‍ഥം: ഗൃഹസ്ഥാശ്രമത്തില്‍നിന്നുതന്നെയാണ് ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം എന്നീ നാല് ആശ്രമങ്ങളിലോരോന്നും ഉണ്ടാകുന്നത്. 
ഈ ചതുരാശ്രമങ്ങളില്‍ ഗൃഹസ്ഥന്‍ ശ്രേഷ്ഠനാണെന്ന് മനു പറയുന്നത് നോക്കുക:
'സര്‌വേഷാമപി ചൈതേഷാം വേദസ്മൃതിവിധാനതഃ
ഗൃഹസ്ഥ ഉച്യതേ ശ്രേഷ്ഠഃ സ ത്രീനേതാന്‍ ബിഭര്തി ഹി'
(മനു 6.89)
അര്‍ഥം: വേദങ്ങളിലും സ്മൃതികളിലും പറഞ്ഞിരിക്കുന്നത് അനുസരിച്ച് ഈ സര്‍വ ആശ്രമങ്ങളിലുംവെച്ച് ഗാര്‍ഹസ്ഥ്യം ശ്രേഷ്ഠമായിരിക്കുന്നു എന്നാണ്. കാരണം ഗൃഹസ്ഥന്‍ മറ്റ് മൂന്ന് ആശ്രമങ്ങളെയും പരിപാലിച്ചു പോറ്റുന്നു.
ഗൃഹസ്ഥനില്ലെങ്കില്‍ മറ്റ് മൂന്ന് ആശ്രമങ്ങള്‍ക്കും നിലനില്പില്ലെന്ന് സുവ്യക്തമാക്കുകയാണ് ഋഷിയായ മനു. കാരണം ബ്രഹ്മചാരി (വിദ്യാര്‍ഥി), വാനപ്രസ്ഥി, സംന്യാസി എന്നീ മൂന്ന് ആശ്രമങ്ങളെയും നിലനിര്‍ത്തിപ്പോരുന്നത് ഗൃഹസ്ഥനാണ്. അവര്‍ക്ക് വേണ്ടതെല്ലാം നല്‍കാന്‍  ഗൃഹസ്ഥന്‍ ബാധ്യസ്ഥനുമാണ്. ഗൃഹസ്ഥാശ്രമിയുടെ ജീവിതം പുഷ്‌കലമായാല്‍ മാത്രമേ മറ്റ് മൂന്ന് ആശ്രമങ്ങള്‍ക്കും അതിന്റെ ഗുണഫലം ലഭിക്കുകയുള്ളൂ. 
നല്ല ഗൃഹസ്ഥാശ്രമി പ്രാണവായുവിനെപ്പോലെയാണെന്ന് മനു പറഞ്ഞുവെക്കുന്നുണ്ട് നോക്കുക:
'യഥാ വായും സമാശ്രിത്യ വര്തന്തേ സര്‌വജന്തവഃ
തഥാ ഗൃഹസ്ഥമാശ്രിത്യ വര്തന്തേ സര്‌വ ആശ്രമാഃ.'
(മനു 3.77)
അര്‍ഥം: വായുവിനെ ആശ്രയിച്ച് സര്‍വ ജീവജാലങ്ങളും വര്‍ത്തിക്കുന്നതുപോലെ ഗൃഹസ്ഥനെ ആശ്രയിച്ച് ബ്രഹ്മചര്യം, വാനപ്രസ്ഥം, സംന്യാസം എന്നീ ആശ്രമങ്ങള്‍ വര്‍ത്തിക്കുന്നു.
ഈ മൂന്ന് ആശ്രമങ്ങള്‍ക്ക് വേണ്ടതെല്ലാം ഗൃഹസ്ഥന്‍ ചെയ്തുവെക്കേണ്ടതുണ്ട്. നല്ല കുഞ്ഞുങ്ങളുണ്ടായാലേ നല്ല സംന്യാസിമാരും ഗൃഹസ്ഥരും വാനപ്രസ്ഥിയുമൊക്കെ ഉണ്ടാവുകയുള്ളൂ. അതിനായി ഷോഡശസംസ്‌കാരങ്ങള്‍ ഗൃഹസ്ഥന്‍ അനുവര്‍ത്തിക്കേണ്ടതുണ്ട്. പഞ്ചമഹായജ്ഞാദി ആചരണങ്ങള്‍ പാലിക്കേണ്ടതുണ്ട്. ധനം സമ്പാദിക്കേണ്ടതുണ്ട്. പിതൃജനങ്ങളെ പരിപാലിക്കേണ്ടതുണ്ട്. സംന്യാസപരമ്പരയെ നിലനിര്‍ത്തേണ്ടതുണ്ട്. അങ്ങനെ അനേകം കര്‍ത്തവ്യഭാരങ്ങള്‍ ചുമക്കുന്നവനാണ് ഗൃഹസ്ഥന്‍. അക്കാര്യം മനു ചൂണ്ടിക്കാണിക്കുന്നുണ്ട്. 
'യസ്മാത് ത്രയോളപ്യാശ്രമിണോ ദാനേനാന്നേന ചാന്വഹമ്
ഗൃഹസ്ഥേനൈവ ധാര്യന്തേ തസ്മാജ്ജ്യേഷ്ഠാശ്രമോ ഗൃഹി.'
(മനു 3.78)
അര്‍ഥം: ബ്രഹ്മചാരിയെയും വാനപ്രസ്ഥിയെയും സംന്യാസിയെയും അന്നവസ്ത്രാദി ദാനത്താല്‍ ഗൃഹസ്ഥന്‍ പരിപാലിച്ചുപോറ്റുന്നു. അതിനാല്‍ വ്യവഹാരത്തില്‍ ഗൃഹസ്ഥാശ്രമം എല്ലാറ്റിലുംവെച്ച്  ശ്രേഷ്ഠമാകുന്നു.
ഇങ്ങനെ മനുവിനെപ്പോലെ വിഖ്യാതരായ സ്മൃതിപ്രവക്താക്കള്‍ ഗൃഹസ്ഥാശ്രമധര്‍മത്തിന്റെ പ്രാധാന്യത്തെ എടുത്തുപറയുന്നു. നമ്മില്‍ എത്രപേര്‍ ഈ ആശ്രമത്തിന്റെ മഹത്വമറിയുന്നു? ആ ഗൃഹസ്ഥാശ്രമധര്‍മം പരിപാലിക്കാന്‍ പഠിപ്പിക്കുന്നു? 
നമ്മുടെ പ്രാചീന ഋഷിപരമ്പര തിരിച്ചറിഞ്ഞ ഈ മഹത്വം നമ്മളും ഉള്‍ക്കൊണ്ട് മുന്നോട്ടുപോയാല്‍ മാത്രമേ സമൂഹത്തിന് പുരോഗതി കൈവരിക്കാന്‍ കഴിയുകയുള്ളൂ. പഠിപ്പിച്ചാല്‍ മാത്രം പഠിക്കുന്നവനാണ് മനുഷ്യന്‍. ഗൃഹസ്ഥാശ്രമധര്‍മങ്ങള്‍ എന്തെല്ലാമാണെന്ന് അവന്‍ പഠിക്കേണ്ടതുണ്ട്. അതിനുവേണ്ട തയ്യാറെടുപ്പുകള്‍ നടത്തുകയാണ് നാം ചെയ്യേണ്ടത്.
ഉപനിഷത്തിലൂടെ -220/ സ്വാമി അഭയാനന്ദ
Monday 30 July 2018 1:02 am IST
ബൃഹദാരണ്യകോപനിഷത്ത്- 18
പ്രജാപതി സൃഷ്ടിച്ച ജഗത്തും പ്രജാപതിയും തമ്മില്‍ അഭേദ്യമായി ബന്ധപ്പെട്ടിഠിക്കുന്നതെങ്ങനെയെന്ന് വിശദമാക്കുന്നു.
സോ/ വേത് ,അഹം വാവ സൃഷ്ടിരസ്മി, അഹം ഹീദം സര്‍വ്വ മസൃ ക്ഷീതി, തത: സൃഷ്ടികവത്; സൃഷ്ട്യാം ഹാ സൈ്യ തസ്യാം ഭവതി യ ഏവം വേദ.
ആ പ്രജാപതി വിചാരിച്ചു. - ഈ സൃഷ്ടിക്കപ്പെട്ട ജഗത്ത് ഞാന്‍ തന്നെയാണ് എന്തെന്നാല്‍ ഇതെല്ലാം സൃഷ്ടിച്ചത് ഞാനാണ്. ഇങ്ങനെ സ്വയം സൃഷ്ടി ശബ്ദം കൊണ്ട് വ്യവഹരിച്ചതിനാല്‍ അദ്ദേഹം സൃഷ്ടി എന്ന് പേരുള്ളവനായി.ഇപ്രകാരം അറിയുന്നയാള്‍ പ്രജാപതിയുടെ സൃഷ്ടിയില്‍ ഭാഗഭാക്കാവും.
 പ്രജാപതിയില്‍ നിന്ന് വേറിട്ട് ജഗത്തിന് നിലനില്‍പ്പില്ലാത്തത് പോലെ ഇതിനെ അറിയുന്നയാളും തന്നില്‍ നിന്ന് അന്യമല്ലാത്ത ജഗത്തിന്റെ സ്രഷ്ടാവാകും.
 അഥേത്യഭ്യമന്ഥത്, സ മുഖാച്ച യോനേര്‍ ഹസ്താഭ്യാം ചാഗ്‌നിമസൃജത.........
അതു കഴിഞ്ഞ് പ്രജാപതി മുഖത്തില്‍ മഥനം ചെയ്തു.ഉദ്ഭവസ്ഥാനമായ മുഖത്തില്‍ കൈകളെ കൊണ്ട് മഥനം ചെയ്ത് അഗ്‌നിയെ  സൃഷ്ടിച്ചു.
 അഗ്‌നിയുടെ യോനികളാകയാല്‍ വായ, കൈ എന്നിവയുടെ ഉള്‍ഭാഗത്ത് രോമങ്ങളില്ല. യോനിയുടെ ഉള്ളില്‍ രോമമുണ്ടാകില്ലല്ലോ.
 യജ്ഞങ്ങള്‍ ചെയ്യുമ്പോള്‍ ഈ ദേവനെയജിക്കൂ.. ഈ ദേവനെ യജിക്കൂ... എന്ന് ഓരോ ദേവനേയും പ്രത്യേകം വിചാരിച്ച് പറയാറുണ്ട്. ആ വിവിധ ദേവ സൃഷ്ടികളല്ലാം പ്രജാപതിയുടേതാണ്. എല്ലാ ദേവന്‍മാരും പ്രജാപതി തന്നെയാണ്.
പിന്നെ ലോകത്തില്‍ ദ്രവരൂപമായതിനെയൊക്കെ തന്റെ രേതസ്സില്‍ നിന്ന് അഥവാ ബീജത്തില്‍ നിന്ന് സൃഷ്ടിച്ചു.
അത് തന്നെയാണ് സോമന്‍.  അന്നവും അന്നാദനമാണ് ഈ ജഗത്ത് മുഴുവന്‍.
സോമം തന്നെയാണ് അന്നം .അഗ്‌നിയാണ് അന്നാദന്‍. തന്നേക്കാള്‍ ശ്രേഷ്ഠരായദേവന്‍മാരെ സൃഷ്ടിച്ചതിനാല്‍ ഇത് പ്രജാപതിയുടെ അതി സൃഷ്ടിയാണ്. താന്‍ മര്‍ത്ത്യനായിരുന്ന് മരണമില്ലാത്ത അമൃതന്മാരെ സൃഷ്ടിച്ചതിനാലാണ് ഇതിനെ അതി സൃഷ്ടി എന്ന് പറയുന്നത്.ഇങ്ങനെ അറിയുന്നയാള്‍ പ്രജാപതിയെപ്പോലെ അതിസൃഷ്ടിയില്‍ സൃഷ്ടാവായിത്തീരും.
 ബ്രാഹ്മണന്‍ മുതലായ വര്‍ണ്ണങ്ങളെ ഉള്‍പ്പെടുത്തിയാണ് എല്ലാദേവന്‍മാര്‍ എന്ന് പറഞ്ഞത്. എല്ലാ ദേവന്‍മാരും പ്രജാപതി തന്നെയാണ്. കര്‍മ്മജ്ഞാനങ്ങളെ കൊണ്ട് പാപങ്ങളെ നശിപ്പിച്ച് യജ്ഞത്തിന്റെ ഫലത്തെ തരുന്ന ദേവന്‍മാരെ സൃഷ്ടിച്ചതിനാലാണ് സൃഷ്ടി എന്ന് വിളിക്കാന്‍ കാരണം.
തദ്ധേദം തര്‍ഹ്യ വ്യാകൃതമാസീത് തന്നാമരൂപാഭ്യാ മേവ വ്യാക്രിയത..........
മുമ്പ് ബീജ രൂപത്തിലായിരുന്ന ഈ ലോകം പ്രകടമാകാതിരിക്കുകയായിരുന്നു. ആ ജഗത്ത് പിന്നീട് ഇതിന് (ഇവന്) ഇന്ന പേര് ഇവന് ഇന്ന രൂപം  എന്നിങ്ങനെ നാമരൂപങ്ങളെ കൊണ്ട് പലതായിത്തീര്‍ന്നു.
 അതിനാല്‍ ഈ ജഗത്ത് ഇപ്പോഴും ഇവന്‍ ഇന്ന പേരുള്ളവനാണ്, ഇന്ന രൂപമുള്ളവനാണ് എന്ന മട്ടില്‍ പലതായിരിക്കുന്നു. ആ പരനായ ആത്മാവ് നഖങ്ങളുടെ അറ്റം വരെ ഇവയിലെല്ലാം പ്രവേശിച്ചിരിക്കുന്നു.
കത്തി, കത്തിയുടെ ഉറയില്‍ ഇരിക്കുന്നതു പോലെയും അഗ്‌നി വിറകില്‍  ഒളിഞ്ഞിരിക്കുന്നതു പോലെയും ആത്മാവ് അവ്യക്തമായി എല്ലാറ്റിലുമിരിക്കുന്നു .
ഉദയകുമാര്‍ എ.കെ
Monday 30 July 2018 1:05 am IST
ശക്രാനന്ദസ്വാമിജിയുടെ സമാധിദിനമായിരുന്നു ഇന്നലെ
പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തെ അതിന്റെ എക്കാലത്തേയും  പ്രൗഢിയില്‍ സമ്പുഷ്ടമാക്കിയ കര്‍മ്മധീരനായ യോഗീശ്വരനായിരുന്നു ശക്രാനന്ദ സ്വാമിജി. അദ്ദേഹത്തിന്റെ ലളിത ജീവിതവും സൗമ്യ സംഭാഷണവും ശ്രീരാമകൃഷ്ണ ഭക്തരുടെ ഇടയില്‍ ഇന്നും അലയടിച്ചുകൊണ്ടിരിക്കുന്നു. കര്‍മ്മമണ്ഡലങ്ങള്‍ തൊട്ടറിഞ്ഞ അപൂര്‍വ വ്യക്തിത്വത്തിന്റെ മൂര്‍ത്തീഭാവമായിരുന്നു സ്വാമിജി.
സമൂഹത്തിലെ തിന്മയ്ക്കുള്ള പ്രധാന കാരണം വിദ്യാഭ്യാസത്തിന്റെ കുറവാണെന്ന് മനസ്സിലാക്കിയ സ്വാമിജി കുട്ടികള്‍ക്ക് നിന്നു പഠിക്കാന്‍ ഗുരുകുല വിദ്യാഭ്യാസം പോലെ ആശ്രമത്തോടനുബന്ധിച്ച് ഹോസ്റ്റല്‍ പണികഴിപ്പിച്ചു. സ്‌കൂളിന്റെ മുക്കിലും മൂലയിലും ഏതു സമയത്തും സ്വാമിജിയെ കാണാമായിരുന്നു. 
എന്നും അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ കുട്ടികളില്‍നിന്നാണ് തുടങ്ങാറ്. ''പഠിക്കണം, നിങ്ങള്‍ വിവേകാനന്ദസ്വാമിജിയെയും ശ്രീരാമകൃഷ്ണദേവനെയും പോലെ വലിയവരാകണം. എന്നിട്ട് വലിയ വലിയ കാര്യങ്ങള്‍ ചെയ്യണം. എന്നാലേ നിങ്ങളുടെ കുടുംബത്തിനുംസമൂഹത്തിനും നന്മ ചെയ്യാന്‍ പറ്റുകയുള്ളൂ.'' ഇത് പറഞ്ഞുകൊണ്ട് സ്വാമിജി കുട്ടികള്‍ക്കായി ശ്രീരാമകൃഷ്ണദേവന്റെ ഒരു കഥയും പറഞ്ഞുതരും. തുടക്കത്തിലും അവസാനത്തിലും ഒരു ശ്ലോകവുമുണ്ടായിരിക്കും. സ്വാമിജിയുടെ പ്രസംഗം കേള്‍ക്കുമ്പോള്‍ ആഴമേറിയ ഒരു കടലിന്റെ ശാന്തമായ മടിത്തട്ടിലൂടെ ഒരു തോണിയില്‍ പോകുന്ന യാത്രപോലെയാണ് തോന്നാറ്. യാത്രയില്‍ സ്വാമിജി പലതും ഒരു മാന്ത്രികനെപ്പോലെ ആഴിയുടെ അടിത്തട്ടില്‍നിന്ന് എടുത്ത് കാണിച്ചുതരും. ഒരു കാലഘട്ടത്തിന്റെ ഹൃദയത്തില്‍ അണയാത്ത, എന്നും ജ്വലിക്കുന്ന പ്രകാശം പകര്‍ന്നു നല്‍കിയതിനു ശേഷമാണ് ആ യോഗിവര്യന്‍, 2011 ജൂലൈ 29 ന് നമ്മെ വിട്ടുപോയത്.
സ്വാമിജിയുടെ കര്‍മമണ്ഡലത്തില്‍ എന്നും വെല്ലുവിളിയായത് സമൂഹത്തിലെ താഴെക്കിടയിലുള്ളവരുടെയും അവശരുടെയും കഷ്ടപ്പാടുകളാണ്. വീടില്ലാത്തവര്‍ക്ക് വീടു വച്ചുകൊടുത്ത സ്വാമിജി, രോഗികള്‍ക്ക് സൗജന്യമായി മരുന്നും, അസുഖം മാറുന്നതുവരെയുള്ള കിടത്തി ചികിത്‌സയും ആശ്രമത്തോടനുബന്ധിച്ചുള്ള ആശുപത്രിയില്‍ തരമാക്കിക്കൊടുത്തു. വിദ്യാഭ്യാസം കുറവുള്ളവര്‍ക്കും സമൂഹത്തില്‍ താഴ്ന്ന ചുറ്റുപാടുള്ളവര്‍ക്കും ഒന്നിക്കുവാന്‍ ക്ഷേത്രവും അതിനോടനുബന്ധിച്ചുള്ള ഭജന മന്ദിരങ്ങളും പണികഴിപ്പിച്ചു. ഈശ്വരന് മുന്നില്‍ സ്വാമിജി തെളിയിച്ചിരുന്ന ഓരോ തിരിയും അവശര്‍ക്ക് വെളിച്ചം പകരാനുള്ളതായിരുന്നു എന്ന് കാലം തെളിയിച്ചു.
രാമായണസുഗന്ധം-9/ വി.എന്‍.എസ്. പിള്ള
Monday 30 July 2018 1:06 am IST
നിയൊരു പ്രഭാതമുണ്ടാക്കി നൃശംസയായ കൈകേയിയുടെ മുഖം വീണ്ടും കാണുവാനിടവരുത്തരുതേ എന്ന് ദശരഥന്‍ നക്ഷത്രഭൂഷിതയായ ആകാശത്തെനോക്കി യാചിച്ചു. അദ്ദേഹം വീണ്ടുമൊരിക്കല്‍കൂടി രാമനെ വനത്തിലയക്കരുതെന്നും മറ്റും രാജ്ഞിയോട് അപേക്ഷിക്കുകയുണ്ടായി. അവരാകട്ടെ അദ്ദേഹത്തിന്റെ അപേക്ഷ സ്വീകരിക്കുകയുണ്ടായില്ല. അതിദുഃഖിതനായ രാജാവ് ബോധരഹിതനായി തറയില്‍വീണു.
തറയില്‍വീണ് അസ്വസ്ഥനായി തിരിഞ്ഞുംമറിഞ്ഞും കിടന്നിരുന്ന രാജാവിനോട് രാജ്ഞി ഇപ്രകാരം പറയുകയുണ്ടായി'എനിക്ക് വരം നല്‍കിയശേഷം ഏന്തോ പാപം ചെയ്തപോലെ അങ്ങ് ഖിന്നനായി കിടക്കുന്നതെന്താണ്? അങ്ങ് ധര്‍മ്മത്തിന്റെ പരിധിയില്‍ നില്‍ക്കേണ്ടവനാണ്. ധര്‍മ്മം അറിയാവുന്നവര്‍ സത്യത്തിന്റെ പക്ഷത്താണ് നില്‍ക്കുക. സത്യത്തിന്റെ പക്ഷത്തുനിന്ന ശിബിയും അലാര്‍ക്കനും എന്താണു ചെയ്തത്?. വേലിയേറ്റത്തില്‍ പോലും സമുദ്രം അതിന്റെ പരിധി ലംഘിക്കാറില്ല. സത്യം ബ്രഹ്മമാണ്. ഓം എന്ന മന്ത്രം സത്യത്തില്‍ അധിഷ്ഠിതമാണ്. ഞാന്‍ സത്യവും ധര്‍മ്മവുമാണ് അങ്ങയില്‍നിന്നും ആവശ്യപ്പെടുന്നത്. അതു നല്‍കാഞ്ഞാല്‍ അങ്ങയുടെ മുമ്പില്‍ ഞാന്‍ എന്റെ ജീവിതം അവസാനിപ്പിക്കും'.
കൈകേയിയുടെ അലട്ടുന്ന ചോദ്യങ്ങള്‍ക്കുമുമ്പില്‍ കാളവണ്ടിയുടെ ചക്രങ്ങളുടെയിടയില്‍നിന്നും രക്ഷപെടാനാവാതെ കഴിയുന്ന കാളയേപ്പോലെയായ രാജാവ് ക്ഷുഭിതനാവുകയും വിവര്‍ണ്ണനാവുകയുമുണ്ടായി. അദ്ദേഹം പറഞ്ഞു,'ദുഷ്ടേ ഞാന്‍ നിന്നെ ഉപേക്ഷിക്കുന്നു, നിന്നിലൂടെ കിട്ടിയ പുത്രനേയും. പ്രഭാതമാകുന്നു. ജനങ്ങള്‍ രാമന്റെ അഭിഷേകത്തിനായി മുറവിളി കൂട്ടിത്തുടങ്ങും. എന്റെ ജീവിതം തീരുകയാണ്. രാമന്റെ അഭിഷേകത്തിനായി കൊണ്ടുവന്ന ജലം രാമന്‍ എനിക്കു നല്‍കണം. അഭിഷേകവിഘ്‌നം വരുത്തിയാല്‍ നീയോ നിന്റെ പുത്രനോ എന്റെ ആത്മാവിന് ജലം നല്‍കാന്‍ പാടില്ല. എനിക്ക് ജനങ്ങളുടെ ദുഃഖം കാണുവാന്‍ വയ്യ'.
ഇത്തരം വാക്കുകള്‍ എന്തിനു പറയുന്നു? രാമനെ വരുത്തിയാലും. എന്റെ പുത്രനെ യുവരാജാവാക്കൂ. രാമനെ വനത്തിലേക്കയക്കൂ. അങ്ങയുടെ കടമ അതാണ്. കൈകേയി പറഞ്ഞു. 'എനിക്കെന്റെ പ്രിയപുത്രനായ രാമനെ കാണണം'രാജാവ് തന്റെ ആഗ്രഹം പ്രകടിപ്പിച്ചു.
രാവ് പിന്‍വാങ്ങുകയും പ്രഭാതം ഉണരുകയും ചെയ്യവേ കുലഗുരുവായ വസിഷ്ഠന്‍ അഭിഷേകത്തിനുവേണ്ട എല്ലാ തയാറെടുപ്പുകളോടെയും അവിടെയെത്തി. ആ സമയം കൊട്ടാരത്തില്‍ സുമന്ത്രര്‍ നില്പുണ്ടായിരുന്നു. പോയ രാത്രിയിലുണ്ടായ സംഭവങ്ങളൊന്നുമറിയാതെ അദ്ദേഹം രാജാവിനെ സ്തുതിച്ചുകൊണ്ടുള്ള ഉണര്‍ത്തുപാട്ടുകള്‍ പാടിക്കൊണ്ടിരുന്നു. ദുഃഖിതനായ രാജാവിനുവേണ്ടി കൈകേയി രാമനെ ഉടനെ വരുത്തുകയെന്ന് സുമന്ത്രര്‍ക്കു നിര്‍ദ്ദശം നല്‍കി. രാജാവിന്റെ ആജ്ഞയില്ലാതെ താന്‍ എങ്ങനെപോകുമെന്നു സംശയിച്ചുനിന്ന സുമന്ത്രരോട് ദശരഥന്‍ തന്നെ ആജ്ഞാപിച്ചു'രാമനെ വരുത്തുക'.
പുറത്തേക്കിറങ്ങിയ സുമന്ത്രര്‍ കൊട്ടാരത്തിനുപുറത്ത് തടിച്ചുകൂടിയിരിക്കുന്ന ജനങ്ങളെയും ഉദ്യോഗസ്ഥപ്രമുഖരേയും കണ്ടു. പലരും വിലപിടിപ്പുള്ള സമ്മാനങ്ങളുമായാണ് എത്തിയിട്ടുള്ളത്.
(തുടരും)
pillaivnsreekaran@gmail.com
 94961664
ഗീതാദര്‍ശനം/ കാനപ്രം കേശവന്‍ നമ്പൂതിരി
Monday 30 July 2018 1:07 am IST
(1) ധര്‍മ്മം അധര്‍മ്മം ച അധ്യാം 18-31 ശ്ലോകം
കഴിഞ്ഞ ശ്ലോകത്തില്‍ വിശദീകരിച്ച് പ്രവൃത്തി ധര്‍മ്മങ്ങളും നിവൃത്തി ധര്‍മ്മങ്ങളും മോക്ഷത്തിനുവേണ്ടിയുള്ള ധര്‍മ്മങ്ങളും, ശാസ്ത്രങ്ങളില്‍ വിവരിച്ചതിന്നനുസരിച്ച് തന്നെ നേടുന്ന ജ്ഞാനമാണ് യഥാര്‍ത്ഥ ജ്ഞാനം. അതിന് വിപരീതമായും, സംശയം തീര്‍ക്കാന്‍ കഴിയാത്ത വിധത്തിലും പരിപൂര്‍ണമല്ലാതെയും സ്വന്തം അഭിപ്രായം ചേര്‍ത്ത് വികൃതമാക്കിയും ഉള്ള അയഥാവത് ജ്ഞാനം ഏതൊരു ബുദ്ധികൊണ്ടാണ് നേടുന്നത്.
(2) കാര്യം അകാര്യം- ആവശ്യമായി ചെയ്യേണ്ടതും തീരേ ഉപേക്ഷിക്കേണ്ടതുമായ കര്‍ത്തവ്യ കര്‍മ്മങ്ങളെ വിപരീതങ്ങളായും സംശയരഹിതമായും അപൂര്‍ണമായും സ്വന്തം അഭിപ്രായം ചേര്‍ത്ത് വികൃതമാക്കിയും അനുകൂലമായ കാലത്തെ പ്രതികൂലമായ കാലമായും, പ്രതികൂലമായ കാലത്തെ അനുകൂലമായും നേടുന്ന ജ്ഞാനം അയഥവത്ജ്ഞാനം ഏതൊരു ബുദ്ധികൊണ്ടാണോ നേടുന്നത്, ആ ബുദ്ധി രജോഗുണ പൂര്‍ണമായ ബുദ്ധിയാണ്.
താമസഗുണപൂര്‍ണമായ ബുദ്ധിയുടെ ലക്ഷണം പറയുന്നു 
അധ്യായം 18-32-ാം ശ്ലോകം
(1) അധര്‍മ്മം ധര്‍മ്മം ഇതി മന്യതേ
വേദങ്ങളിലും ധര്‍മ്മശാസ്ത്രഗ്രന്ഥങ്ങളിലും ഗീത, ഭാഗവതം മുതലായ ഭഗവദീയ ഗ്രന്ഥങ്ങളിലും അനുഷ്ഠിക്കാന്‍ പാടില്ല എന്ന് നിഷേധിച്ച പ്രവൃത്തികളാണ്. അധര്‍മ്മം. അവയെ ധര്‍മ്മമായി തന്നെ കരുതി മനസ്സില്‍ ഉറപ്പിക്കുന്നത് ഏതൊരു ബുദ്ധിയാണോ, ആ ബുദ്ധി തമോഗുണത്താല്‍ ആവൃതമായ- മൂടപ്പെട്ട-ബുദ്ധിയാണ്.
(2) സര്‍വ്വാര്‍ത്ഥാന്‍ വിപരീതാന്‍ മന്യതേ
ആ താമസിയായ ബുദ്ധിശാസ്ത്ര പ്രതിപാദിതമാത്രം വസ്തുക്കളെ വിപരീതമായിത്തന്നെ ചിന്തിച്ച് ഉറപ്പിക്കുന്നു. അധര്‍മത്തെ ധര്‍മമായും ധര്‍മത്തെ അധര്‍മമായും വിപരീതമായി മനസ്സിലാക്കുന്നു. പരമതത്ത്വത്തെ അപരതത്ത്വമായും ബദ്ധരായ ജീവാത്മക്കളെ മുക്തരായിട്ടും നിത്യമുക്തനായ പരമാത്മാവിനെ മായാബദ്ധനായിട്ടും മനസ്സിലാക്കുന്നു. അനന്തമായ കല്യാണ ഗുണങ്ങളുള്ള ഭഗവാന്‍ ശ്രീകൃഷ്ണനെ ഗുണശൂന്യനായും തീരുമാനിക്കുന്നു.
കൂടാതെ, ലക്ഷണക്കണക്കില്‍ പശുക്കളെയും മനുഷ്യരെയും വധിച്ച്, ഒരു മനുഷ്യനെ രക്ഷിക്കുന്നത് ധര്‍മമാണെന്ന് കരുതുന്നു. വിധിപ്രകാരം വിവാഹം കഴിച്ച പത്‌നിയെ ഉപേക്ഷിച്ച്, വേശ്യാസ്ത്രീകളുമായി ചേര്‍ന്ന് സുഖിക്കുന്നതാണ് ധര്‍മമെന്ന് വിശ്വസിക്കുന്നു. പുത്രന്മാരല്ലെന്നും, സുഹൃത്തുക്കളെ ശത്രുക്കളാണെന്നും തീരുമാനിച്ച് പ്രവര്‍ത്തിക്കുന്നു. ഇവയൊക്കെയാണ് തമോഗുണ പൂര്‍ണമായ ബുദ്ധിയുടെ ലക്ഷണങ്ങള്‍.

ഓം നമോ ഭഗവതേ വാസുദേവായ
ശ്രീ ഗുരുവായൂരപ്പൻ
ഓം നമോ നാരായണായ
നിത്യ പ്രാർത്ഥന.

അല്ലയോ ഗുരുവായൂരപ്പാ!
സംസാരദുഃഖനാശകനായ ഹേ ഭഗവാനേ!
അല്ലയോ ഹൃദയമേ!
ജലപ്രവാഹത്തിൽപെട്ട് ഒലിച്ച്പോകുന്ന ഒരുവന്  നദീതീരത്തേയും, വഴിനടന്നു ക്ഷീണിച്ച ഒരുവൻ വൃക്ഷച്ഛായയേയും, മഴകൊണ്ടു മതിയായവൻ സുഖകരമായ ഭവനത്തേയും, അതിഥി ഗൃഹസ്ഥനേയും, ദരിദ്രൻ ധർമ്മിഷ്ഠനായ ദാതാവിനേയും, കൂരിരുട്ടിൽ കഷ്ടപ്പെടുന്നവൻ ദീപത്തേയും, തണുത്തു വിറയ്ക്കുന്നവൻ തീയ്യിനേയും, ഏതുവിധത്തി ൽ ശരണം പ്രാപിക്കുന്നുവോ അതുപോലെ, എല്ലാവിധ ഭയത്തേയും വേരോടെ നശിപ്പിക്കുന്നതും പരമസൗഖ്യത്തെ നൽക്കുന്നതുമായ ശ്രീ ഗുരുവായൂരപ്പൻറെ  പാദാരവിന്ദത്തെ ഞാൻ ശരണം പ്രാപിക്കുന്നു അനുഗ്രഹിച്ചാലും. .

ത്യാഗവാസനയ്ക്കു നമോവാകം. സൃഷ്ടിക്കപ്പെട്ട ഒരു ജീവിക്കും അങ്ങയുടെ ശരിയായ മഹിമ അറിയില്ല. അനന്തമായ ആ ഐശ്വര്യത്തിനു നമസ്കാരം.

ഉദ്യൽകോടിദിവാകരാഭമനിശം
ശംഖം ഗദാ പങ്കജം ചക്രം
ബിഭ്രതമിന്ദിരാവസുമതീ
സംശോഭി പാർശ്വദ്വയം
കേയുരാംഗദഹാരകുണ്ഡലധരം
പീതാംബരംകൗസ്തുഭോ
ദീപ്തം വിശ്വധരം സ്വവക്ഷസി
ലസച്ഛ്രീവത്സചിഹ്നം ഭജേ..

ഓം നമോ ഭഗവതേ വാസുദേവായ
ഓം നമോ നാരായണായ 
ശ്രീ ഗുരുവായൂരപ്പൻ
ഗുരുവായൂർ അമ്പലനടയിൽ

Saturday, July 28, 2018

നിതാന്തകാന്ത ദന്തകാന്തി മന്തകാന്തകാത്മജം
അചിന്ത്യരൂപമന്തഹീനമന്തരായകൃന്തനം
ഹൃദന്തരേ നിരന്തരം വസന്തമേവ യോഗിനാം
തമേകദന്തമേകമേവ ചിന്തയാമി സന്തതം
(ഗണേശപഞ്ചരത്നം   രചന:ശങ്കരാചാര്യർ )