ഈശാവാസ്യോപനിഷത്
മന്ത്രം 1
ഈശാവാസ്യമിദം സര്‍വ്വം
യത് കിഞ്ച ജഗത്യാം ജഗത്
തേന ത്യക്തേന ഭുഞ്ജീഥാ
മാ ഗൃധഃ കസ്യസ്വിദ്ധനം.
മന്ത്രം 2
കുര്‍വ്വന്നേവേഹ കര്‍മ്മാണി
ജിജീവിഷേച്ഛതം സമാഃ
ഏവം ത്വയി നാന്യഥേതോòസ്തി
ന കര്‍മ്മ ലിപ്യതേ നരേ
മന്ത്രം 3
അസുര്യാ നാമ തേ ലോകാ
അന്ധേന തമസാവൃതാഃ
താംസ്‌തേ പ്രേത്യാഭിഗച്ഛന്തി
യേ കേ ചാത്മഹനോ ജനാഃ
മന്ത്രം 4
അനേജദേകം മനസോ ജവീയോ
നൈനദ്ദേവാ ആപ്നുവന്‍ പൂര്‍വ്വമര്‍ഷത്
തദ്ധാവതോòന്യാനത്യേതി തിഷ്ഠത്
തസ്മിന്നപോ മാതരിശ്വാ ദധാതി
മന്ത്രം 5
തദേജതി തന്നൈജതി
തദ്ദൂരേ തദ്വന്തികേ
തദന്തരസ്യ സര്‍വ്വസ്യ
തദു സര്‍വ്വസ്യാസ്യ ബാഹ്യതഃ
മന്ത്രം 6
യസ്തു സര്‍വ്വാണി ഭൂതാനി
ആത്മന്യേവാനുപശ്യതി
സര്‍വ്വഭൂതേഷു ചാത്മാനം
തതോ ന വിജുഗുപ്‌സതേ
മന്ത്രം 7
യസ്മിന്‍ സര്‍വാണി ഭൂതാനി
ആത്മൈവാഭൂദ് വിജാനതഃ
തത്ര കോ മോഹഃ കഃ ശോക
ഏകത്വമനുപശ്യതഃ
മന്ത്രം 8
സ പര്യഗാച്ഛുക്രമകായമവ്രണം
അസ്‌നാവിരം ശുദ്ധമപാപവിദ്ധം
കവിര്‍മനീഷീ പരിഭൂഃ സ്വയംഭൂഃ
യാഥാതഥ്യതോòര്‍ത്ഥാന്‍
വ്യദധാച്ഛാശ്വതീഭ്യഃ സമാഭ്യഃ
മന്ത്രം 9
അന്ധം തമഃ പ്രവിശന്തി
യേòവിദ്യാമുപാസതേ
തതോ ഭൂയ ഇവ തേ തമോ
യ ഉ വിദ്യായാം രതാഃ
മന്ത്രം 10
അന്യദേവാഹുര്‍ വിദ്യയാ
അന്യദാഹുരവിദ്യയാ
ഇതി ശുശ്രുമ ധീരാണാം
യേ നസ്തദ് വിചചക്ഷിരേ
മന്ത്രം 11
വിദ്യാം ചാവിദ്യാം ച യഃ
തദ് വേദോഭയം സഹ
അവിദ്യയാ മൃത്യും തീര്‍ത്വാ
വിദ്യയാമൃത,മശ്‌നുതേ
മന്ത്രം 12
അന്ധം തമഃ പ്രവിശന്തി
യേòസംഭൂതിമുപാസതേ
തതോ ഭൂയ ഇവ തേ തമോ
യ ഉ സംഭൂത്യാം രതാഃ
മന്ത്രം 13
അന്യദേവാഹുഃ സംഭവാ-
ദന്യദാഹുരസംഭവാത്
ഇതി ശുശ്രുമ ധീരാണാം
യേ നസ്തദ് വിചചക്ഷിരേ
മന്ത്രം 14
സംഭൂതിം ച വിനാശം ച
യസ്തദ് വേദോഭയം സഹ
വിനാശേന മൃത്യും തീര്‍ത്വാ
സംഭൂത്യാമൃതമശ്‌നുതേ
മന്ത്രം 15
ഹിരണ്‍മയേന പാത്രേണ
സത്യസ്യാപിഹിതം മുഖം
തത്ത്വം പൂഷന്നപാവൃണു
സത്യധര്‍മ്മായ ദൃഷ്ടയേ
മന്ത്രം 16
പൂഷന്നേകര്‍ഷേ യമ സൂര്യ
പ്രാജാപത്യ്യു വ്യൂഹ രശ്മീന്‍
സമൂഹ തേജോ യത്തേ രൂപം
കല്യാണതമം തത്തേ പശ്യാമി
യോòസാവസൗ പുരുഷഃ സോòഹമസ്മി
മന്ത്രം 17
വായുരനിലമമൃത-
മഥേദം ഭസ്മാന്തം ശരീരം
ഓം ക്രതോ്യു സ്മര കൃതം സ്മര
ക്രതോ്യു സ്മര കൃതം സ്മര
മന്ത്രം 18
അഗ്നേനയ സുപഥാ രായേ അസ്മാന്‍
വിശ്വാനി ദേവ വയുനാനി വിദ്വാന്‍
യുയോധ്യസ്മജ്ജുഹുരാണമേനോ
ഭൂയിഷ്ഠാം തേ നമ ഉക്തിം വിധേമ
മന്ത്രം 1 അന്വയാര്‍ത്ഥം
ജഗത്യാം - ഈ ലോകത്തില്‍
യത് കിഞ്ച ജഗത് (അസ്തി) - എന്തെന്ത് വസ്തു ഉണ്ടോ
ഇദം സര്‍വ്വം - ഇതെല്ലാം
ഈശാവാസ്യം (ഭവതി) - ഈശ്വരനാല്‍ വസിക്കപ്പെട്ടതാണ്
(ഈശ്വരന്റേതാണ്)
തേന - അതുകൊണ്ട്
ത്യക്തേന - (അദ്ദേഹത്താല്‍ നല്‍കപ്പെട്ട പദാര്‍ത്ഥങ്ങളെ) ത്യാഗഭാവത്തോടെ (അതായത് എന്റേതെന്ന ചിന്തയില്ലാതെ)
(ത്വം) ഭുഞ്ജീഥാഃ - നീ അനുഭവിച്ചാലും
കസ്യസ്വിത് ധനം (ത്വം) മാ ഗൃധഃ - ആരുടെയും ധനത്തെ നീ ആഗ്രഹിക്കരുത്.
മന്ത്രം 2 അന്വയാര്‍ത്ഥം
ഇഹ - ഇവിടെ (ഈ ലോകത്തില്‍)
കര്‍മ്മാണി കുര്‍വ്വന്‍ ഏവ - (കര്‍മ്മയോഗ പ്രകാരം)
കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടു തന്നെ.
ശതം സമാഃ - നൂറ് വര്‍ഷം
ജിജീവിഷേത് - ജീവിക്കാന്‍ ആഗ്രഹിക്കണം
ഏവം - ഇപ്രകാരമായാല്‍
നരേ ത്വയി - (വിവേകിയായ) മനുഷ്യനായ തന്നില്‍
കര്‍മ്മ ന ലിപ്യതേ - കര്‍മ്മം (കര്‍മ്മഫലം) പറ്റിപ്പിടിക്കുന്നില്ല
ഇതഃ - ഇതില്‍ നിന്ന്
അന്യഥാ (കിമപിമാര്‍ഗഃ) ന അസ്തി - അന്യമായ വേറെ ഒരു മാര്‍ഗ്ഗവും ഇല്ല.
മന്ത്രം 3 അന്വയാര്‍ത്ഥം
അസുര്യാഃ നാമ - ആസുരി സമ്പത്ത് വളര്‍ത്തി ജീവിക്കുന്ന
വര്‍ക്കായിട്ടുള്ള
തേ ലോകാഃ - ആ ലോകങ്ങള്‍ (ജന്മങ്ങള്‍)
അന്ധേന തമസാ - (അജ്ഞാനരൂപമായ) കൂരിരുട്ടുകൊണ്ട്
ആവൃതാഃ - ആവരണം ചെയ്യപ്പെട്ടവയാകുന്നു.
(മൂടപ്പെട്ടവയാകുന്നു)
യേ കേ ച ജനാഃ - ഏതെല്ലാം ജനങ്ങള്‍
ആത്മഹനഃ (ഭവന്തി) - ആത്മാവിനെ ഹനിച്ചുകൊണ്ട് (അതായത് ആത്മജ്ഞാനത്തിന് വിരുദ്ധ
മായി) ജീവിക്കുന്നുവോ
തേ പ്രേത്യ - അവര്‍ മരിച്ചിട്ട്
താന്‍ (ലോകാന്‍) അഭിഗച്ഛന്തി - ആ ലോകങ്ങളെ പ്രാപിക്കുന്നു.
മന്ത്രം 4 അന്വയാര്‍ത്ഥം
(തത്) - അത് (ആത്മതത്ത്വം)
അനേജത് - ഇളകാത്തതും
ഏകം - അദ്വിതീയവും
മനസഃ ജവീയഃ (ച) - മനസ്സിനേക്കാള്‍ വേഗതയുള്ളതുമാണ്
പൂര്‍വ്വം അര്‍ഷത് ഏനത് - മുമ്പേ പോകുന്ന ഇതിനെ
(ആത്മതത്ത്വത്തെ)
ദേവാഃ - (ജ്ഞാനപ്രകാശമുള്ള) ജ്ഞാനേന്ദ്രിയ ങ്ങള്‍
ന ആപ്നുവന്‍ - പ്രാപിച്ചില്ല (അവയ്ക്ക് പ്രാപിക്കാന്‍
കഴിയുന്നില്ല)
തിഷ്ഠത് തത് - നിശ്ചലമായ അത്
ധാവതഃ അന്യാന്‍ - വേഗത്തില്‍ ചരിച്ചുകൊണ്ടിരിക്കുന്ന
മറ്റുള്ളവയെ (ഇന്ദ്രിയങ്ങളെയും മനസ്സിനെയും)
അത്യേതി - അതിക്രമിക്കുന്നു (പിന്നിലാക്കുന്നു)
തസ്മിന്‍ - ആ ആത്മതത്ത്വത്തില്‍
മാതരിശ്വാ - വായു (പ്രാണവായു)
അപഃ - പ്രാണികളുടെ കര്‍മ്മങ്ങളെ (എല്ലാ
പ്രപഞ്ചചലനങ്ങളെയും)
ദധാതി - നിയന്ത്രിക്കുന്നു (വേര്‍തിരിച്ച് കൊടുക്കുന്നു)
മന്ത്രം 5 അന്വയാര്‍ത്ഥം
തത് ഏജതി - അത് (ആത്മതത്ത്വം) ചലിക്കുന്നു
തത് ന ഏജതി - അത് ചലിക്കുന്നില്ല
തത് ദൂരേ - അത് അകലെയാകുന്നു
തത് അന്തികേ ഉ - അത് അടുത്തുമാണ്
തത് അസ്യ സര്‍വ്വസ്യ അന്തഃ - അത് ഇവിടെയുള്ള എല്ലാത്തിന്റെയും
ഉള്ളിലുണ്ട്.
തത് അസ്യ സര്‍വ്വസ്യ ബാഹ്യതഃ ഉ- അത് ഇവിടെയുള്ള എല്ലാത്തിന്റെയും
പുറത്തുമുണ്ട്.
മന്ത്രം 6 അന്വയാര്‍ത്ഥം
യഃ തു - യാതൊരുവനാണോ (യാതൊരു സത്യ
ദര്‍ശിയാണോ)
സര്‍വാണി ഭൂതാനി - എല്ലാ ഭൂതങ്ങളെയും (എല്ലാ പ്രപഞ്ച
ഘടകങ്ങളെയും)
ആത്മനി ഏവ - ആത്മാവിലും (അതായത് തന്നില്‍ തന്നെയും)
സര്‍വ്വഭൂതേഷു ആത്മാനം ച - എല്ലാ ഭൂതങ്ങളിലും ആത്മാവിനെയും
(തന്നെയും)
അനുപശ്യതി - കാണുന്നത്
(സഃ) - ആ മനുഷ്യന്‍
തതഃ - അപ്രകാരമുള്ള കാഴ്ച ഹേതുവായിട്ട്
ന വിജുഗുപ്‌സതേ - (ഒന്നിനെയും) വെറുക്കുന്നില്ല
മന്ത്രം 7 അന്വയാര്‍ത്ഥം
വിജാനതഃ - പൂര്‍ണ്ണജ്ഞാനം നേടിയ ഒരുവന്
യസ്മിന്‍ - യാതൊന്നില്‍ (യാതൊരു തന്റെ
ജ്ഞാനാനുഭവത്തില്‍)
സര്‍വാണി ഭൂതാനി - എല്ലാ പ്രപഞ്ചഘടകങ്ങളും
ആത്മാ ഏവ അഭൂത് - ആത്മാവ് തന്നെയായി ഭവിച്ചിരിക്കുന്നുവോ
തത്ര ഏകത്വം അനുപശ്യതഃ - അവിടെ (ആത്മാവില്‍) ഏകത്വത്തെ
ദര്‍ശിച്ച അവന്ന്
കഃ മോഹഃ? - എന്ത് തെറ്റിദ്ധാരണയാണ് ഉണ്ടാവുക?
കഃ ശോകഃ? - എന്ത് ദുഃഖമാണ് ഉണ്ടാവുക?
മന്ത്രം 8 അന്വയാര്‍ത്ഥം
സഃ - ആ ആത്മാവ്
പര്യഗാത് - വ്യാപ്തവും (എല്ലായിടത്തും നിറഞ്ഞിരി
ക്കുന്നതും)
ശുക്രം - ശുദ്ധപ്രകാശസ്വരൂപവും
അകായം - ശരീരത്തോടുകൂടാത്തതും
അവ്രണം - മുറിപ്പെടാത്തതും
അസ്‌നാവിരം - നാഡീഞരമ്പുകള്‍ ഇല്ലാത്തതും
ശുദ്ധം - നിര്‍മ്മലവും (ഗുണങ്ങളുടെ ചേര്‍ച്ചയില്ലാ
ത്തതും)
അപാപവിദ്ധം - പാപസമ്പര്‍ക്കമില്ലാത്തതും (ധര്‍മ്മാ
ധര്‍മ്മങ്ങള്‍ സ്പര്‍ശിക്കാത്തതും)
കവിഃ - സൂക്ഷ്മദര്‍ശിയും (ക്രാന്തദര്‍ശിയും)
മനിഷീ - സര്‍വ്വജ്ഞനും (മനസ്സിനെ പ്രവര്‍ത്തിപ്പി
ക്കുന്ന സര്‍വ്വജ്ഞനായ ഈശ്വരന്‍)
പരിഭൂഃ - എല്ലാത്തിനും മേലെ സ്ഥിതിചെയ്യുന്നവനും
(സാക്ഷിയും)
സ്വയംഭൂഃ (ച) വിദ്യതേ - സ്വയം ഭവിച്ചവനും ആയി വര്‍ത്തിക്കുന്നു
(സഃ) - അദ്ദേഹം (ആ ആത്മാവ്)
ശാശ്വതീഭ്യഃ സമാഭ്യഃ - ചിരംജീവികളായ പ്രജാപതികള്‍ക്കായി
കൊണ്ട്
യാഥാതഥ്യതഃ - (അര്‍ഹതയ്ക്കനുസരിച്ച്) ശരിയായ വിധത്തില്‍
അര്‍ത്ഥാന്‍ വ്യദധാത് - വിഭൂതികളെ (കാര്യങ്ങളെ-കര്‍ത്തവ്യങ്ങളെ)
വേര്‍തിരിച്ചുകൊടുത്തു.
മന്ത്രം 9 അന്വയാര്‍ത്ഥം
യേ അവിദ്യാം ഉപാസതേ - ആരാണോ കര്‍മ്മത്തെ ഉപസിക്കുന്നത്
തേ അന്ധം തമഃ പ്രവിശന്തി - അവര്‍ കൂരിരുട്ടിനെ പ്രാപിക്കുന്നു
യേ വിദ്യായാം രതാഃ - ആരാണോ കര്‍മ്മാധിദേവതകളില്‍
തല്‍പ്പരന്മാരായിരിക്കുന്നത്
തേ - അവര്‍
തതഃ ഭൂയഃ ഇവ ഉ തമഃ - അതിനേക്കാള്‍ കട്ടികൂടിയതു പോലെയുള്ള ഇരുട്ടിനെ
(പ്രവിശന്തി) - പ്രാപിക്കുന്നു
മന്ത്രം 10 അന്വയാര്‍ത്ഥം
വിദ്യയാ (ലഭ്യം ഫലം) - വിദ്യകൊണ്ട് (നേടേണ്ട ഫലം)
അന്യത് ഏവ - വേറെം തന്നെയാണ്
ഇതി (ജ്ഞാനിനഃ) ആഹുഃ - എന്ന് ജ്ഞാനികള്‍ പറയുന്നു
അവിദ്യയാ (ലബ്ധം ഫലം) - അവിദ്യകൊണ്ട് നേടുന്ന ഫലം
അന്യത് ഏവ - വേറെ തന്നെ
ഇതി (സൂരയഃ) ആഹുഃ - എന്ന് (വിദ്വാന്മാര്‍ പറയുന്നു)
യേ തത് (ഉഭയം) - യാതൊരുവര്‍ അവ രണ്ടും
നഃ വിചചക്ഷിരേ - ഞങ്ങള്‍ക്ക് വിവരിച്ച് പറഞ്ഞുതന്നി
ട്ടുണ്ടോ
(തേഷാം) ധീരാണാം - ആ ബുദ്ധിമാന്മാരുടെ
(ഇതി) വചനം - ഇപ്രകാരമുള്ള വാക്കിനെ
(വയം) ശുശ്രുമ - ഞങ്ങള്‍ കേട്ടിട്ടുണ്ട്.
മന്ത്രം 11 അന്വയാര്‍ത്ഥം
യഃ - ആരാണോ
വിദ്യാം ച അവിദ്യാം ച - വിദ്യയേയും (ജ്ഞാനത്തെയും)
അവിദ്യയേയും (കര്‍മ്മത്തെയും)
തത് ഉഭയം സഹ - അവ രണ്ടിനെയും ഒന്നായിട്ട് (ഒരേ
സമയത്ത് ഒരാള്‍ അനുഷ്ഠിക്കേണ്ടതായിട്ട്)
വേദ - അറിയുന്നത്
(സഃ) - അവന്‍
അവിദ്യയാ മൃത്യും തീര്‍ത്വാ - കര്‍മ്മംകൊണ്ട് മൃത്യുവിനെ കടന്നിട്ട്
വിദ്യയാ - ജ്ഞാനംകൊണ്ട്
അമൃതം അശ്‌നുതേ - കൈവല്യത്തെ അനുഭവിക്കുന്നു
മന്ത്രം 12 അന്വയാര്‍ത്ഥം
യേ - യാതൊരുവര്‍
അസംഭൂതിം - (ഈശ്വരനില്‍ നിന്നും അകറ്റുന്ന)
അസംഭൂതിയെ (അവിദ്യയെ)
ഉപാസതേ - ഉപാസിക്കുന്നുവോ (സേവിക്കുന്നുവോ)
(തേ) അന്ധം തമഃ പ്രവിശന്തി - അവര്‍ ഗഹനമായ അന്ധകാരത്തെ
പ്രാപിക്കുന്നു.
യേ ഉ - ആരാണോ
സംഭൂത്യാം രതാഃ - (ഈശ്വരനോടടുപ്പിക്കുന്ന) സംഭൂതിയില്‍ (വിദ്യയില്‍) നിന്ന് രമിച്ചുപോകുന്നത്
(അതില്‍ ആസക്തനാകുന്നത്)
തേ തതഃ ഭൂയഃ ഇവ തമഃ - അവര്‍ അതിലും അധികമായ (അവിദ്യ
യിലുള്ളതിനേക്കാള്‍) അധികമായ
അന്ധകാരത്തെ
(പ്രവിശന്തി) - പ്രാപിക്കുന്നു.
മന്ത്രം 13 അന്വയാര്‍ത്ഥം
സംഭവാത് (ഫലം) അന്യത് - സംഭൂതിരൂപമായ വിദ്യകൊണ്ട് ഫലം
ഏവ ഇതി വേറെ തന്നെയാണ് എന്ന്
(ഋഷയഃ) ആഹുഃ - ഋഷികള്‍ പറയുന്നു
അസംഭവാത് (ഫലം) അന്യത് - അസംഭൂതിരൂപമായ അവിദ്യകൊണ്ട്
ഫലം വേറെ.
(ഇതി) ധീരാഃ ആഹുഃ - എന്ന് ബുദ്ധിമാന്മാര്‍ പറയുന്നു
നഃ - ഞങ്ങള്‍ക്ക്
യേ - യാതൊരുവരാണോ
തത് - അത് (സംഭവത്തിന്റെയും അസംഭവത്തി
ന്റെയും തത്വം)
വിചചക്ഷിരേ - വിവരിച്ചു പറഞ്ഞുതന്നിട്ടുള്ളത്
(തേഷാം) ധീരാണാം - ആ ബുദ്ധിമാന്മാരുടെ
ഇതി (വാചഃ) - ഇപ്രകാരമുള്ള വാക്കുകളെ
(വയം) ശുശ്രുമ - ഞങ്ങള്‍ കേട്ടിട്ടുണ്ട്.
മന്ത്രം 14 അന്വയാര്‍ത്ഥം
സംഭൂതിം ച - വിദ്യാരൂപമായ സംഭുതിയേയും
വിനാശം ച - വിനാശംകൊണ്ട് (നാശമില്ലാത്തതു
കൊണ്ട്) അവിദ്യാരൂപമായ അസംഭൂതി
യേയും
തത് ഉഭയം - അവ രണ്ടിനേയും
യഃ സഹ വേദ - യാതൊരുവന്‍ ഒന്നിച്ച് അറിയുന്നുവോ
(അറിഞ്ഞ് ഉപാസിക്കുന്നുവോ)
(സഃ) - അവന്‍
വിനാശേന - നാശമില്ലാത്തതുകൊണ്ട് (അവിദ്യാരൂപ
മായ അസംഭൂതി-പ്രകൃതി - നാശമില്ലാ
ത്തതാണെന്നറിഞ്ഞുകൊണ്ട്)
മൃത്യും തീര്‍ത്വാ - മൃത്യുസ്വരൂപമായ സംസാരത്തെ
(ലൗകിക ധര്‍മ്മങ്ങളെ) ജയിച്ചിട്ട്
സംഭൂത്യാ - വിദ്യാരൂപമായ സംഭൂതിയെ അറിഞ്ഞ്.
അമൃതം അശ്‌നുതേ - അമൃതസ്വരൂപമായ സത്യത്തെ പ്രാപി
ക്കുന്നു.
മന്ത്രം 15 അന്വയാര്‍ത്ഥം
ഹിരണ്‍മയേന പാത്രേണ - തേജോമയമായിരിക്കുന്ന പാത്രം കൊണ്ട്
(മൂടിക്കൊണ്ട്)
സത്യസ്യ മുഖം അപിഹിതം - (സൂര്യമണ്ഡലാന്തര്‍ഗതമായ)
സത്യത്തിന്റെ പ്രവേശനദ്വാരം മൂടപ്പെട്ടി
രിക്കുന്നു.
(ഹേ) പൂഷന്‍! - അല്ലയോ തോജോമയനായ സൂര്യദേവ!
ത്വം - അങ്ങ്
സത്യധര്‍മ്മായ ദൃഷ്ടയേ - സത്യമാകുന്ന ധര്‍മ്മത്തോടു കൂടിയവനും
ദ്രഷ്ടാവുമായ എനിക്കായിക്കൊണ്ട്
തത് അപാവൃണു - അതിനെ (ആ മൂടിയെ) മാറ്റിത്തന്നാലും
മന്ത്രം 16 അന്വയാര്‍ത്ഥം
(ഹേ) പൂഷന്‍! - അല്ലയോ സൂര്യദേവ! (ജഗത്തിന്റെ
പോഷകനായി വര്‍ത്തിക്കുന്നവനേ!)
(ഹേ) ഏകര്‍ഷേ! - അല്ലയോ സൂര്യദേവ! (ഒറ്റയ്ക്ക് സഞ്ചരി
ക്കുന്നവേന)
(ഹേ) യമ! - എല്ലാത്തിനെയും നിയന്ത്രിക്കുന്നവനേ!
(ഹേ) സൂര്യ! - എല്ലാ രസങ്ങളെയും സ്വീകരിക്കുന്നവനേ!
(ഹേ) പ്രാജാപത്യ! - പ്രജാപതിയുടെ പുത്ര!
ത്വം രശ്മീന്‍ വ്യൂഹ - അങ്ങ് രശ്മികളെ നിയന്ത്രിച്ചാലും
(ത്വം) തേജഃ സമൂഹ - അങ്ങ് (തപിപ്പിക്കുന്ന) കാന്തിയെ ഉപ
സംഹരിച്ചാലും
യത് തേ കല്യാണതമം രൂപം - യാതൊന്നാണോ അങ്ങയുടെ മംഗള
പ്രദമായ രൂപം
തത് തേ (അനുഗ്രഹേണ) - അത് അങ്ങയുടെ അനുഗ്രഹം കൊണ്ട്
അഹം പശ്യാമി - ഞാന്‍ കാണുന്നു
യഃ അസൗ യാതൊരു ഇവനും (ജീവാത്മാവ്)
യഃ അസൗ പുരുഷഃ - യാതൊരു (ആദിത്യമണ്ഡലസ്ഥിതനാ
യി) ഈ പുരുഷനും (ഈശ്വരനും)
സഃ അഹം അസ്മി - ഈ ഞാന്‍ തന്നെ ആണല്ലോ
മന്ത്രം 17 അന്വയാര്‍ത്ഥം
വായുഃ - (മരണസമയത്ത് എന്റെ ദേഹത്തിലുള്ള)
പ്രാണന്‍
അനിലം അമൃതം (ഭവതു) - അനിലനായി (പ്രപഞ്ചപ്രാണനായി)
അനശ്വരനായി ഭവിക്കട്ടെ.
അഥ ഇദം ശരീരം - അനന്തരം ഈ ദേഹം (സ്ഥൂലശരീരം)
ഭസ്മാന്തം (ഭവതു) - ഭസ്മമാകുന്ന അന്തത്തോടു കൂടിയതായി
ത്തീരട്ടെ
(ഹേ) ക്രതോ! - അല്ലയോ സങ്കല്പസ്വരൂപിയായ
ജീവാത്മാവേ! (മനേസ്സ)
(ത്വം) ഓം സ്മര - നീ 'ഓം' എന്ന ബ്രഹ്മപ്രതീകത്തെ
ഓര്‍മ്മിക്കൂ.
കൃതം സ്മര - ചെയ്തിട്ടുള്ള നല്ല കാര്യങ്ങളെ ഓര്‍മ്മിച്ചാലും
(ഹേ) ക്രതോ! - ഹേ ജീവാത്മാവേ!
(ത്വം) ഓം സ്മര - നീ പ്രണവത്തെ ഓര്‍മ്മിച്ചാലും
കൃതം സ്മര - (അതോടൊപ്പം) ചെയ്തിട്ടുള്ള
സത്കര്‍മ്മങ്ങളെയും സ്മരിച്ചാലും
മന്ത്രം 18 അന്വയാര്‍ത്ഥം
(ഹേ) അഗ്നേ! - അല്ലയോ അഗ്നിഭഗവന്‍!
അസ്മാന്‍ - ഞങ്ങളെ
രായേ - ഐശ്വര്യപ്രാപ്തിക്കായി (മോക്ഷസമ്പ
ത്തിനായിക്കൊണ്ട്)
(ത്വം) സുപഥാ നയ - അങ്ങ് നല്ല വഴിയിലൂടെ (ദേവയാന മാര്‍ഗ്ഗ
ത്തിലൂടെ) നയിച്ചാലും
ഹേ ദേവ! - ജ്ഞാനസ്വരൂപനായ ഹേ ദേവ
(അസ്മാകം) വിശ്വാനി വയുനാനി- ഞങ്ങളുടെ എല്ലാ കര്‍മ്മങ്ങളെയും
വിദ്വാന്‍ (ത്വം) - അറിയുന്ന അങ്ങ്
ജുഹുരാണം ഏനഃ - ഞങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന
(കര്‍മ്മവാസനാരൂപമായി) ഈ പാപത്തെ
അസ്മത് യുയോധി - ഞങ്ങളില്‍ നിന്ന് അകറ്റേണമേ
തേ - അങ്ങയ്ക്ക്
ഭൂയിഷ്ഠാം നമഃ ഉക്തിം - അധികമധികമായ നമസ്‌കാരവാചകത്തെ
(വാക്കുകൊണ്ടുള്ള നമസ്‌കാരത്തെ)
(വയം) വിധേമ - ഞങ്ങള്‍ ചെയ്യുന്നു.

No comments:
Post a Comment