Friday, January 31, 2020

അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഒന്നിനെയും പറ്റി അന്തിമ തീരുമാനങ്ങളോ വിലയിരുത്തലോ നടത്താന്‍ കഴിയില്ല. നമുക്ക് ഇന്നലെ ഒരാളെ അറിയാമായിരുന്നു. എന്നാല്‍ ഇന്ന് അയാള്‍ നമ്മള്‍ ഇന്നലെ അറിഞ്ഞ ആളായിരിക്കണമെന്നില്ല, മാറിയിട്ടുണ്ടാകാം. ഈ ഒരു സാദ്ധ്യത എപ്പോഴും നാം അറിഞ്ഞിരിക്കേണ്ടതാണ്.

ജീവിതസാഹചര്യങ്ങളും മനസ്സും ശരീരവും നിലപാടുകളും മാറിക്കൊണ്ടിരിക്കുന്നു. അവരവരുടെ  മനസ്സിലെ വികാരങ്ങളും മോഹങ്ങളും സ്വന്തം അനുവാദത്താലോ നിയന്ത്രണത്താലോ അല്ലല്ലോ കടന്നുവരുന്നത്. ഉള്ളിലെ വാസനകള്‍ സ്വാഭാവികമായി ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതാണ്. ഒരു മാനസ്സികാവസ്ഥയില്‍ നാം എടുക്കുന്ന തീരുമാനങ്ങള്‍ അപ്പോഴത്തെ സാഹചര്യത്തില്‍ വൈകാരികമായി പ്രതികരിക്കുന്നതിന്‍റെ ഫലമാണ്. അത് മറ്റൊരു സാഹചര്യത്തില്‍ മാറിയേയ്ക്കും. ഇന്നത്തോടെ ലഹരിയുപയോഗം നിര്‍ത്തുന്നു എന്നു പറയുകയും സാഹചര്യങ്ങള്‍ പ്രേരണ ചെലുത്തുമ്പോള്‍ ശീലം ആവര്‍ത്തിക്കുകയും ചെയ്യുന്നതുപോലെ നാം നിസ്സഹായരാണ്, അസ്വതന്ത്രരാണ്. തിരയടിച്ചുയരും പോലെ അങ്ങനെ വികാരവിചാരങ്ങള്‍ ഒന്നൊന്നായ് നമ്മുടെ മനസ്സില്‍ ഉയര്‍ന്നുമറഞ്ഞുകൊണ്ടിരിക്കും. തിരയടിച്ചുയരുമ്പോള്‍ അശാന്തിയും, അത്  മടങ്ങുമ്പോള്‍ ശാന്തിയും അനുഭവപ്പെടും. എന്നാല്‍ രണ്ടനുഭവവും താല്കാലികമാണ്. അവ ഒരു ചക്രം കറങ്ങുന്നതുപോലെ ആവര്‍ത്തിച്ചുകൊണ്ടിരിക്കും.

ഉള്ളിലെ വാസനകള്‍ അടങ്ങും വരെ സ്ഥായിയായ ശാന്തി നാം അനുഭവിക്കുന്നില്ല. അതുവരെയുള്ള നമ്മുടെ വിലയിരുത്തലുകളും തീരുമാനങ്ങളുമെല്ലാം മനസ്സ് നടത്തുന്ന ഭ്രമ കല്പനകള്‍ മാത്രമാണ്. അത് മാറിക്കൊണ്ടിരിക്കുന്നതിനാല്‍ സത്യമല്ല, മായയാണ്! ഒരു ദശാ കാലത്തിലെ തിരുമാനങ്ങള്‍ ആയിരിക്കില്ല അടുത്ത ദശാകാലത്തില്‍ വരുന്നത്. ഇങ്ങനെ നോക്കുമ്പോള്‍ മാറിക്കൊണ്ടിരിക്കുന്ന ഒന്നിനെയും കുറിച്ച് അന്തിമ തീരുമാനങ്ങള്‍ പറയാന്‍ നമുക്ക്  കഴിയില്ലെന്ന് വ്യക്തമാണ്. നാം ഇന്നലെ ഇങ്ങനെ ആയിരുന്നില്ല, ഇന്ന് ഇങ്ങനെയാണ്, നാളെ ഇങ്ങനെതന്നെയായിരിക്കും എന്നു പറയാന്‍ ആകില്ല! മാറ്റമില്ലാത്തതായി എന്തുണ്ടോ അവിടെയാണ് നമ്മുടെ സ്വാതന്ത്ര്യം! ആത്മാവെന്നും ഈശ്വരനെന്നും പല പേരുകളില്‍ അതറിയപ്പെടുന്നു.
ഓം

Krishnakumar kp 
നിഷിദ്ധകർമ്മം ചെയ്യാതിരിക്കുക  , കാമ്യകർമ്മം കുറക്കുക.,  വിഹിത കർമ്മം മാത്രം ചെയ്യുക , അതും  നിഷ്കാമമായി ചെയ്‌യുക . എന്നാൽ പരമമായ ശാന്തി ലഭിക്കും
പ്രത്യവേക്ഷ പ്രാണായാമം.
 ശ്വാസോശ്വാസം ചെയ്യുമ്പോൾ സ്വന്തം ശ്വാസത്തെ ശ്രദ്ധിക്കുക.
ശ്വാസത്തെ  വിശ്വസിക്കാം. സത്യം. മറ്റൊന്നിനേയും, ആരേയും ഇത്രത്തോളം വിശ്വസിക്കാനാവില്ല. ധനവും, കുടുംബവും, ഉദ്യോഗവും, പ്രണയവുമൊക്കെ അതിനു താഴേയേ നില്‍ക്കൂ. നിങ്ങള്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം ശ്വാസവും നിങ്ങളുടെ കൂടെ ഉണ്ടാകും. ഒരിക്കലും മാറാത്ത, ഇളകാത്ത ഒന്ന്. ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഏറ്റവും പറ്റിയതാണ് ശ്വാസം. പൂര്‍ണമായും മനസ്സിരുത്താന്‍ പറ്റിയ ഒരു മാദ്ധ്യമം. വിശേഷിച്ചും യോഗാസനം ചെയ്യുമ്പോള്‍ ശ്വാസത്തില്‍ മനസ്സിരുത്താനായില്ലെങ്കില്‍ അതങ്ങിങ്ങ് വഴിതെറ്റി അലയാന്‍ തുടങ്ങും. അതുകൊണ്ടാണ് ശ്വാസത്തില്‍ മാത്രം ശ്രദ്ധിക്കുക എന്ന് വീണ്ടും വീണ്ടും നിര്‍ദ്ദേശിക്കുന്നത്. ശ്വാസമെടുത്തു മാറ്റിയാല്‍ നിങ്ങളും നിങ്ങളുടെ ശരീരവും രണ്ടായിത്തീരും. നിങ്ങളേയും നിങ്ങളുടെ ശരീരത്തേയും ഒന്നിച്ചു നിര്‍ത്തുന്നത് ശ്വാസമാണ്. യോഗത്തില്‍ സൂചിപ്പിക്കുന്ന കൂര്‍മ്മനാഡി.... അതാണ് ഒരു ചരടുപോലെ നിങ്ങളേയും നിങ്ങളുടെ ശരീരത്തേയും കൂട്ടിയിണക്കി നിര്‍ത്തുന്നത്.
sadguru
ആരോഗ്യദൃഢഗാത്രമായ ശരീരത്തിന് യോഗാഭ്യാസം
യോഗയെ സംബന്ധിച്ച ഒരു രഹസ്യം..... അവനവന് ശരീരം എന്നൊന്ന് ഇല്ല എന്ന തോന്നലിലേക്ക് അത് നമ്മളെ എത്തിക്കുന്നു. ദീര്ഘകാലം യോഗ അഭ്യസിച്ച് ശരീരഘടനക്ക് പുഷ്ടിയും ദൃഢതയും കൈവരുത്താനായിട്ടുണ്ടെങ്കില്, ഏതു സാഹചര്യത്തേയും നമുക്ക് നിഷ്പ്രയാസം നേരിടാനാകും.
सद्गुरु

കൃത്യമായി യോഗം അഭ്യസിക്കുകയാണെങ്കില്, ഒന്നൊന്നര കൊല്ലത്തിനുള്ളില് ഏതാസനം അവലംബിച്ചാലും സാമാന്യരീതിയില്തന്നെ ശ്വാസം എടുത്താല് മതി എന്ന നിലയില് എത്തും. കൂടുതല് ദീര്ഘമായി ശ്വസിക്കേണ്ടി വരില്ല.

സദ്ഗുരു: ഇത്തവണത്തെ കൈലാസയാത്രയില് ഏതാണ്ട് എട്ടുപത്തു ദിവസം ഞങ്ങള് ചിലവഴിച്ചത് സമുദ്രനിരപ്പില്നിന്നും പതിനാറായിരത്തില്പരം അടി ഉയരത്തിലാണ്. ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന ഷെര്പ്പകള്ക്ക് ബുദ്ധിമുട്ടൊന്നുമുണ്ടായിരുന്നില്ല. ഈ ചുറ്റുപാടുകളും സാഹചര്യങ്ങളും അവര്ക്ക് ചിരപരിചിതമാണ്. എന്റെ കൂട്ടത്തില്വന്ന എല്ലാവര്ക്കും പ്രത്യേകം മരുന്നുകള് കഴിക്കേണ്ടി വന്നു. അതില്ലാതെ ഇത്രയും ഉയരത്തില് അവര്ക്ക് കഴിച്ചുകൂട്ടാനാവില്ലായിരുന്നു. ഞാന് മാത്രമാണ് മരുന്നുകളുടെ സഹായം കൂടാതെ സാമാന്യരീതിയില് കഴിഞ്ഞത്. എന്റെ കൂടെയുള്ളവരെല്ലാം നിത്യവും യോഗ പരിശീലിക്കുന്നവരായിരുന്നു, ഒരുപക്ഷെ എന്നേക്കാള് കൂടുതല് കൃത്യനിഷ്ഠയോടെ. ദീര്ഘകാലം യോഗ അഭ്യസിച്ച് ശരീരഘടനക്ക് പുഷ്ടിയും ദൃഢതയും കൈവരുത്താനായിട്ടുണ്ടെങ്കില് ഏതു സാഹചര്യത്തേയും നമുക്ക് നിഷ്പ്രയാസം നേരിടാനാകും. അതിന്റെ മെച്ചം എവിടെയും എപ്പോഴും നമ്മുടെ തുണയ്ക്കുണ്ടാവും. ശരീരം സ്വസ്ഥമാകുമ്പോള് മറ്റനേകം സാദ്ധ്യതകളും താനെ തെളിഞ്ഞുവരും. അതുപോലെത്തന്നെ ശരീര സൗഖ്യമില്ലെങ്കില് ഒരു സാദ്ധ്യതയും പ്രയോജനപ്പെടുത്താനാവുകയുമില്ല. അതുകൊണ്ട് കായികക്ഷമത വളര്ത്തുക ഏറ്റവും പ്രധാനപ്പെട്ട സംഗതിയാണ്.

ഒരു മിനിറ്റ് പൂര്ണമായും ഒരേ ആസനത്തിലിരിക്കാനാവുക, ശ്വാസഗതിയില് വ്യത്യാസങ്ങളൊന്നും സംഭവിക്കാതിരിക്കുക, സാഡിമിടിപ്പും സാമാന്യ രീതിയിലായിരിക്കുക അതിന്റെ അര്ത്ഥം നിങ്ങളുടെ ശരീരം സുഖമായും സ്വസ്ഥമായും ഉള്ള നിലയിലാണ് എന്നാണ്.
യോഗയെ സംബന്ധിച്ച ഒരു രഹസ്യം..... അവനവന് ശരീരം എന്നൊന്ന് ഇല്ല എന്ന തോന്നലിലേക്ക് അത് നമ്മളെ എത്തിക്കുന്നു. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് വേദനയുണ്ടെങ്കില് അത് നമ്മള് അറിയുന്നു, നമ്മളില് അത് അലോസരമുളവാക്കുന്നു. സുഖമായിരിക്കുന്ന സമയം ശരീരത്തെക്കുറിച്ച് നമുക്ക് ബോധമില്ല എന്നതാണല്ലോ സത്യം. ഉദാഹരണത്തിന്, പല്ലുവേദനയുള്ളപ്പോള് നമ്മുടെ ശ്രദ്ധ പല്ലില്ത്തന്നെയായിരിക്കും, വേദനയില്ലാത്ത സമയം നമ്മള് പല്ലിനെപ്പറ്റി ഓര്ക്കാറേയില്ലല്ലൊ! ശരീരത്തിന് അതുപോലെയുള്ള സൌഖ്യം ലഭിക്കണമെങ്കില് ആദ്യം വേണ്ടത് കുറച്ചുകൂടി ആഴത്തിലുള്ള ശ്വാസോച്ഛാസമാണ്. ക്രമേണ ഏത് ആസനത്തിലും യഥാവിധി ഇരുന്നു കഴിഞ്ഞാല് ആഴത്തില്... ക്രമത്തില് ശ്വാസോച്ഛാസം നടത്തുക സ്വാഭാവികമായും നിങ്ങളുടെ ശീലമാകും. നിങ്ങളുടെ ശരീരഘടന മെച്ചപ്പെട്ടതാണെങ്കില്, നിങ്ങള് ഒരു പ്രത്യേക പ്രായപരിധിക്കകത്താണെങ്കില് നിങ്ങള് മനസ്സിരുത്തി കൃത്യമായി യോഗം അഭ്യസിക്കുകയാണെങ്കില്, ഒന്നൊന്നര കൊല്ലത്തിനുള്ളില് ഏതാസനം അവലംബിച്ചാലും സാമാന്യരീതിയില്തന്നെ ശ്വാസം എടുത്താല് മതി എന്ന നിലയില് എത്തും. കൂടുതല് ദീര്ഘമായി ശ്വസിക്കേണ്ടി വരില്ല. കിതപ്പുകൂടാതെ സാധാരണമട്ടില് ശ്വാസോച്ഛ്വാസം നടത്തിയാല്ത്തന്നെ വേണ്ടത്ര പ്രാണവായു കിട്ടുമെന്നാകും. ഒരു മിനിറ്റ് പൂര്ണമായും ഒരേ ആസനത്തിലിരിക്കാനാവുക, ശ്വാസഗതിയില് വ്യത്യാസങ്ങളൊന്നും സംഭവിക്കാതിരിക്കുക, സാഡിമിടിപ്പും സാമാന്യ രീതിയിലായിരിക്കുക അതിന്റെ അര്ത്ഥം നിങ്ങളുടെ ശരീരം സുഖമായും സ്വസ്ഥമായും ഉള്ള നിലയിലാണ് എന്നാണ്. ആ നില പാലിക്കാനായാല് ശരീരത്തിന് അസ്വാസ്ഥ്യങ്ങളൊന്നുമുണ്ടാവുകയില്ല. ശരീരം അസ്വസ്ഥതകളില്നിന്നും മുക്തമായ നിലയിലെത്തുമ്പോള്, ജീവന്റെ മറ്റുതലങ്ങളെ കുറിച്ച് അന്വേഷിച്ചു ചെല്ലാന് വേണ്ടത്ര ഊര്ജം അതില് സ്വാഭാവികമായും നിറയും. ഈ നില കൈവരിക്കാനായില്ലെങ്കില്, ശരീരം അതിന്റെ പരാധീനതകളുമായി നിങ്ങളെ എക്കാലവും അലോസരപ്പെടുത്തികൊണ്ടിരിക്കും.

യോഗാസനങ്ങള് ചെയ്യുമ്പോള് ശ്വാസത്തില് ശ്രദ്ധിക്കണം എന്നു പറയുനത് എന്ന്തുകൊണ്ട്?

സദ്ഗുരു: മനസ്സിനും വികാരങ്ങള്ക്കും പതിഞ്ഞുനില്ക്കാന് എന്തെങ്കിലും ഒരു വിഷയം കൂടിയേ തീരൂ. രണ്ടും ഒരേ വിഷയത്തില്തന്നെ ചേര്ന്നുനിന്നാല്, പിന്നെ പ്രയാസമുണ്ടാവില്ല, സുഖവും സമാധാനവും താനേ വന്നുചേരും. മനസ്സും ബുദ്ധിയും ശരീരവും വേറെ വേറെ ദിശകളിലാണ് സഞ്ചരിക്കുന്നതെങ്കില് പല തരത്തിലും നിങ്ങള് കഷ്ടപ്പെടേണ്ടി വരും. ഒന്നു സങ്കല്പ്പിച്ചു നോക്കൂ.... ജോലിയില് പൂര്ണമായും വ്യാപൃതനായ ഒരു ഉദ്യോഗസ്ഥനാണ് നിങ്ങള്. കൂടെ വലിയൊരു കുടുംബത്തിന്റെ ചുമതലയുമുണ്ട്. അതിനു പുറമേ ഒരു പ്രണയ ബന്ധത്തിന്റെ സമ്മര്ദ്ദങ്ങളും. എങ്ങനെയാണ് നിങ്ങളുടെ മനസ്സ് സ്വസ്ഥമാവുക? മനസ്സിന്റേയും ബുദ്ധിയുടേയും ശരീരത്തിന്റേയും താല്പര്യങ്ങള് ഒരേ വിഷയത്തില് കേന്ദ്രീകരിക്കാനായാല് മാത്രമേ പൂര്ണസൌഖ്യം കൈവരിക്കാനാകുകയുള്ളു.

ശ്വാസത്തെ എത്രത്തോളം വിശ്വസിക്കാം?

അങ്ങേയറ്റത്തോളം എന്നതാണ് സത്യം. മറ്റൊന്നിനേയും, ആരേയും ഇത്രത്തോളം വിശ്വസിക്കാനാവില്ല. ധനവും, കുടുംബവും, ഉദ്യോഗവും, പ്രണയവുമൊക്കെ അതിനു താഴേയേ നില്ക്കൂ. നിങ്ങള് ജീവിച്ചിരിക്കുന്നിടത്തോളം കാലം ശ്വാസവും നിങ്ങളുടെ കൂടെ ഉണ്ടാകും. ഒരിക്കലും മാറാത്ത, ഇളകാത്ത ഒന്ന്. ശ്രദ്ധ കേന്ദ്രീകരിക്കാന് ഏറ്റവും പറ്റിയതാണ് ശ്വാസം. പൂര്ണമായും മനസ്സിരുത്താന് പറ്റിയ ഒരു മാദ്ധ്യമം. വിശേഷിച്ചും യോഗാസനം ചെയ്യുമ്പോള് ശ്വാസത്തില് മനസ്സിരുത്താനായില്ലെങ്കില് അതങ്ങിങ്ങ് വഴിതെറ്റി അലയാന് തുടങ്ങും. അതുകൊണ്ടാണ് ശ്വാസത്തില് മാത്രം ശ്രദ്ധിക്കുക എന്ന് വീണ്ടും വീണ്ടും നിര്ദ്ദേശിക്കുന്നത്. ശ്വാസമെടുത്തു മാറ്റിയാല് നിങ്ങളും നിങ്ങളുടെ ശരീരവും രണ്ടായിത്തീരും. നിങ്ങളേയും നിങ്ങളുടെ ശരീരത്തേയും ഒന്നിച്ചു നിര്ത്തുന്നത് ശ്വാസമാണ്. യോഗത്തില് സൂചിപ്പിക്കുന്ന കൂര്മ്മനാഡി.... അതാണ് ഒരു ചരടുപോലെ നിങ്ങളേയും നിങ്ങളുടെ ശരീരത്തേയും കൂട്ടിയിണക്കി നിര്ത്തുന്നത്.

യോഗത്തില് സൂചിപ്പിക്കുന്ന കൂര്മ്മനാഡി.... അതാണ് ഒരു ചരടുപോലെ നിങ്ങളേയും നിങ്ങളുടെ ശരീരത്തേയും കൂട്ടിയിണക്കി നിര്ത്തുന്നത്.
ശരീരത്തിനും ശ്വാസത്തിനും ഇടയിലുള്ള കണ്ണി

ശ്വാസവുമായി നിങ്ങള് എപ്പോഴും ഇണങ്ങിനിന്നുകൊണ്ട് നിങ്ങള് ഓരോ ചുവടും വെക്കുകയാണെങ്കില് ഒരു ദിവസം നിങ്ങള്ക്കു മനസ്സിലാകും, എവിടെയാണ് നിങ്ങളും നിങ്ങളുടെ ശരീരവും കൂടിച്ചേരുന്നതെന്ന്. ആ സംഗതി മനസ്സിലാക്കി കഴിഞ്ഞാല് സ്വന്തം ശരീരത്തെ മാറ്റിനിര്ത്താന് നിങ്ങള്ക്കാവും. അതോടെ എല്ലാ വേദനകളും പ്രയാസങ്ങളും അവസാനിക്കുകയും ചെയ്യും. ജീവിതത്തിലെ ദുഃഖങ്ങളുടേയും കഷ്ടപ്പാടുകളുടേയും ഉറവിടം ശരീരവും മനസ്സുമാണ്. സ്വന്തം ശരീരത്തേയും മനസ്സിനേയും തന്നില്നിന്നും അന്യമായി കാണാന് കഴിഞ്ഞാല് എല്ലാ ദുഃഖങ്ങള്ക്കും ബുദ്ധിമുട്ടുകള്ക്കും അറുതിയായി. സങ്കടങ്ങളേയും വേദനകളേയും കുറിച്ചുള്ള ഭയങ്ങളില്നിന്നും മുക്തമായാല് മാത്രമേ ജീവിതത്തിന്റെ എല്ലാ സാദ്ധ്യതകളേയും അതിന്റെ പൂര്ണതയില് അന്വേഷിച്ചറിയാനാവൂ. അതുകൊണ്ടാണ്, ശ്വാസത്തെ മനസ്സിലാക്കുക ഏറ്റവും പ്രാധാന്യമര്ഹിക്കുന്ന സംഗതിയായി കണക്കാക്കപ്പെടുന്നത്. ഒന്നാമത്തെ കാര്യം, എന്നും എപ്പോഴും നിങ്ങളുടെ കൂടെയുള്ള ചങ്ങാതിയാണ് ശ്വാസം. മറ്റെല്ലാവരും നിങ്ങളെ വിട്ടുപോയേക്കാം, എന്നാല് ശ്വാസം, അവസാന നിമിഷം വരെ നിങ്ങളോടൊപ്പമുണ്ടായിരിക്കും. മറ്റൊരു സംഗതി, അത് നിങ്ങളെ നിങ്ങളുടെ ശരീരവും നിങ്ങളും കൂടിച്ചേരുന്നിടത്തേക്കെത്തിക്കുന്നു. ഈ സ്ഥാനം ഓരോരുത്തരും അവശ്യം കണ്ടെത്തിയിരിക്കണം, കാരണം, എന്നാല് മാത്രമേ ബാഹ്യമായ ഒരായിരം സമ്മര്ദ്ദങ്ങള്ക്കു കീഴ്പ്പെടാതെ സ്വന്തം ഇച്ഛാനുസരണം അവനവന്റെ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാനാകൂ. കൈയില് കിട്ടിയിട്ടുള്ള ജീവിതത്തെ തകര്ത്തെറിയാം, അല്ലെങ്കില് കെട്ടിപ്പടുക്കാം. ആ തീരുമാനം നിങ്ങളുടെ കൈയ്യിലാണ്. അതിനു നിങ്ങളെ സഹായിക്കുക ശ്വാസത്തെ കുറിച്ചുള്ള ശരിയായ അവബോധമാണ്.

കര്‍മ്മയോഗം

Tuesday 29 November 2016 9:39 pm IST
  കര്‍മ്മയോഗത്തെ പലവിധത്തില്‍ ഭഗവാന്‍ ഗീതയില്‍ വ്യാഖ്യാനിക്കുന്നുണ്ട്. ഗീതയിലെ മൂന്നാമദ്ധ്യായത്തിലെ സവിശേഷമായ രണ്ട് ശ്ലോകങ്ങളില്‍ക്കൂടി അന്നം മുതല്‍ ബ്രഹ്മം വരെ ബന്ധപ്പെട്ട വഴികളെ വെളിവാക്കിത്തന്ന് കര്‍മ്മയോഗമെന്ന ഭഗവല്‍ സിദ്ധാന്തത്തില്‍ക്കൂടി ബ്രഹ്മജ്ഞാനത്തില്‍ നമ്മെ എത്തിക്കുന്നു. അന്നാദ് ഭവന്തി ഭൂതാനി പര്‍ജ്ജന്യാദന്ന സംഭവഃ യജ്ഞാദ്ഭവതി പര്‍ജ്ജന്യോ യജ്ഞഃ കര്‍മ്മ സമുദ്ഭവഃ കര്‍മ്മ ബ്രഹ്മോദ്ഭവം വിദ്ധി ബ്രഹ്മാക്ഷര സമുദ്ഭവം തസ്മാത് സര്‍വഗതം ബ്രഹ്മ നിത്യം യജ്ഞേ പ്രതിഷ്ഠിതം. അന്നം ആഹാരമാണ്. എല്ലാ സസ്യജാലങ്ങളെയും അന്നമായി ഗീത കണക്കാക്കുന്നു. അന്നാദ് ഭവന്തി ഭൂതാനി - അന്നത്തില്‍ നിന്ന് ജന്തുജാലങ്ങള്‍ ഉണ്ടാകുന്നു. മനുഷ്യനുള്‍പ്പെടെയുള്ള ജന്തുവര്‍ഗം അന്നംകൊണ്ട് വളരുന്നു. അന്നം എങ്ങനെയുണ്ടാകുന്നു? പര്‍ജ്ജന്യാദ് അന്ന സംഭവഃ - മഴപെയ്യുന്നതുകൊണ്ട് അന്നമുണ്ടാകുന്നു. സസ്യജാലങ്ങള്‍ സമൃദ്ധമായി വളരണമെങ്കില്‍ മഴവേണം. യഥാകാലം നല്ലവണ്ണം മഴപെയ്താല്‍ സസ്യജാലങ്ങള്‍ സമൃദ്ധമായി വളരും. ജന്തുക്കള്‍ക്ക് ആ അന്നം ധാരാളമായി ലഭിക്കും. മഴയെങ്ങനെയുണ്ടാകും? യജ്ഞാദ് ഭവതി പര്‍ജ്ജന്യോ- യജ്ഞം എന്നാല്‍ യാഗാദി കര്‍മ്മങ്ങള്‍. യാഗഫലം വൃഷ്ടി എന്നുണ്ട്. യജ്ഞം ആരുചെയ്യുന്നു? ഋഷിമാരോ ഋഷിതുല്യരോ ചെയ്യുന്നു. ഒരു യജ്ഞകൃത്തിന് വ്യക്തിപരമായ ലാഭമൊന്നുമില്ല. പിന്നെന്തിന് അയാള്‍ യജ്ഞം ചെയ്യണം? യജ്ഞം അന്തരീക്ഷശുദ്ധിക്കും തന്മൂലം രോഗപീഡകളകറ്റാനും പ്രകൃത്യതീത ശക്തികളുടെ പോഷണത്തിനും വിശ്വമനസ്സാക്ഷിയുടെ അനുഗ്രഹത്തിനും വേണ്ടിയുള്ളതാണ്. ഇതിന്റെയൊക്കെ ഫലം നല്ലരീതിയിലുള്ള മഴയുടെ ലഭ്യതയാണ്. അപ്പോള്‍ യജ്ഞം സമൂഹനന്മയ്ക്കാണ്. അപ്രകാരമുള്ള യജ്ഞം സ്വാര്‍ത്ഥപരമല്ലാത്തതുകൊണ്ട് ത്യാഗപരമാണ്. ത്യാഗപൂര്‍ണമായ കര്‍മ്മമാണ് യജ്ഞം എന്നറിയുക. സ്വാര്‍ത്ഥചിന്തവിട്ട് ആത്മാര്‍ത്ഥമായ അര്‍പ്പണബോധത്തോടെ കര്‍മ്മം ചെയ്ത് അതിന്റെ ഫലത്തെ ത്യജിക്കുന്നതും നിസ്സംഗനായി നിന്ന് ആ ത്യാജ്യഫലത്തെ അന്യജീവികള്‍ അനുഭവിക്കാന്‍ വിടുകയും ചെയ്യുന്ന പ്രക്രിയയാണ് വിശ്വമനസ്സാക്ഷിക്ക് കര്‍മ്മഫലത്തെ അര്‍പ്പിക്കുക എന്നു പറയുന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. പരമാത്മാവില്‍ അര്‍പ്പിക്കുന്ന എല്ലാ ക്രിയകളും യജ്ഞങ്ങളാണ്. ഇപ്രകാരം എല്ലാവരും യജ്ഞം അനുഷ്ഠിക്കുമ്പോള്‍ പ്രകൃതി അനുഗ്രഹം വര്‍ഷിക്കുന്നു. യജ്ഞഃ കര്‍മ്മ സമുദ്ഭവഃ -ഈ യജ്ഞം കര്‍മ്മത്തില്‍ നിന്നുള്ളതാണ്. കര്‍മ്മ ബ്രഹ്മോദ്ഭവം വിദ്ധി- കര്‍മ്മം ബ്രഹ്മത്തില്‍ നിന്നുള്ളതാണ്. ബ്രഹ്മം വിശ്വമനസ്സാക്ഷിയാകുന്നു. ബ്രഹ്മത്തിന്റെ സ്വഭാവം കര്‍മ്മം ചെയ്യലാണ്. ബ്രഹ്മം തന്റെ സ്വകീയ ശക്തിയുടെ സഹായത്തോടെ നിരന്തരം കര്‍മ്മം ചെയ്യുന്നു. ആ കര്‍മ്മം പ്രപഞ്ചം മുഴുവനും വ്യാപിക്കുന്നു. അണുമുതല്‍ അണ്ഡകടാഹം വരെയുള്ള സകല ചലനങ്ങളും ആ കര്‍മ്മത്തിന്റെ പ്രതിഫലനങ്ങളാണ്. പ്രപഞ്ചത്തിന്റെ വികാസവും സങ്കോചവും ചലനവും ആ കര്‍മ്മത്തിന്റെ ഫലങ്ങളാണ്. ബ്രഹ്മം കര്‍മ്മനിരതമാകുമ്പോള്‍ കര്‍മ്മം എന്നതുതന്നെ ബ്രഹ്മമായി പരിണമിക്കുന്നു. ബ്രഹ്മ അക്ഷരസമുദ്ഭവം - ബ്രഹ്മം അക്ഷരത്തില്‍ നിന്ന് ഉടലെടുത്തതാണ്. അക്ഷരം നാശരഹിതമായ മൂലശക്തിയാകുന്നു. അക്ഷരമാണ് സകല പ്രതിഭാസങ്ങളുടെയും പ്രഭവസ്ഥാനം. തസ്മാത് സര്‍വഗതം ബ്രഹ്മ - അതുകൊണ്ട് ബ്രഹ്മം എല്ലായിടവും വ്യാപിച്ചിരിക്കുന്നു എന്ന് അറിയുക. അതെങ്ങനെ, ചലനാത്മകമായ സകലവിധ കര്‍മ്മങ്ങളായും, സകലവിധ യജ്ഞങ്ങളായും ബ്രഹ്മം പ്രപഞ്ചം മുഴുവനും വ്യാപിച്ചിരിക്കുന്നു. ജീവകോടികള്‍ മുഴുവനും, ചഞ്ചലമായ പ്രപഞ്ചവും നിരന്തരം കര്‍മ്മത്തില്‍ വിലീനമാണ്. കര്‍മ്മമില്ലാതെ അഥവാ ചലനമില്ലാതെ യാതൊന്നും പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്നില്ല. എല്ലാ ചലനങ്ങളും കര്‍മ്മങ്ങള്‍ തന്നെ. ആ ചലനങ്ങളിലെല്ലാം ബ്രഹ്മത്തിന്റെ അധിവാസമുള്ളതുകൊണ്ടാണ് പ്രപഞ്ചം നിലനില്‍ക്കുന്നത്. എന്തെന്നാല്‍ ബ്രഹ്മം നാശരഹിതമായ ശക്തിയാണ്. ചലനങ്ങളുടെ പ്രതിഫലനങ്ങളാണ് ഫലങ്ങളായി ഭവിക്കുന്നത്. ഫലങ്ങളില്‍നിന്ന് ജന്തുവര്‍ഗങ്ങളുടെ പോഷണമുണ്ടാകുന്നു. തന്നിമിത്തം ലോകം നിലനില്‍ക്കുന്നു. സകല കര്‍മ്മങ്ങളും യജ്ഞങ്ങളാകുന്നുവെന്നും യജ്ഞത്തില്‍ ബ്രഹ്മം പ്രതിഷ്ഠിതമാണെന്നും അതുകൊണ്ട് ഫലേച്ഛകൂടാതെയുള്ള കര്‍മ്മം-യജ്ഞം- കൊണ്ട് ബ്രഹ്മപ്രാപ്തിയാണെന്നും അതാണ് കര്‍മ്മയോഗമെന്നും നാം മനസ്സിലാക്കണം.

സംഗമഗ്രാമമാധവന്റെ ഗണിതപൈതൃകം

Thursday 30 January 2020 4:11 am IST
ത്രികോണമിതി, ജ്യാമിതി, കാല്‍ക്കുലസ് എന്നീ ഗണിതശാസ്ത്ര സിദ്ധാന്തങ്ങള്‍ അറിയപ്പെട്ടിരുന്നത് പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജയിംസ് ഗ്രിഗറിയുടെ പേരിലായിരുന്നു. വീണ്ടും മൂന്നു നൂറ്റാണ്ടുകള്‍ പിന്നിടുമ്പോഴാണ് സംഗമഗ്രാമമാധവന്റേതാണ് ഈ സിദ്ധാന്തങ്ങളെന്ന് പുറംലോകമറിഞ്ഞത്. അതോടെ ഗ്രിഗറി തിയറി, മാധവ - ഗ്രിഗറി തിയറി എന്നറിയപ്പെട്ടു.
തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയുടെ പഴയ പേരായിരുന്നു സംഗമഗ്രാമം. ഗണിതയുക്തിയാല്‍ ആകാശഗോളങ്ങളെ നിരീക്ഷിച്ച് വിശ്വോത്തര പ്രതിഭയായി ജ്വലിച്ചൊരു സംഗമഗ്രാമക്കാനുണ്ടായിരുന്നു. ഗണിത - ജ്യോതിശ്ശാസ്ത്ര പണ്ഡിതനായിരുന്ന കല്ലേറ്റുംകര ഇരിങ്ങാടപ്പള്ളി മാധവന്‍ നമ്പൂതിരിയെന്ന സംഗമഗ്രാമമാധവന്‍ (1340 -1425). 
അനന്തശ്രേണി (കിളശിശലേ ലെൃശല)െ ഉപയോഗിച്ചുള്ള ഗണിതമാര്‍ഗങ്ങള്‍ പാശ്ചാത്യശാസ്ത്രജ്ഞര്‍ ആവിഷ്‌ക്കരിക്കുന്നതിനും എത്രയോമുമ്പ്  മാധവന്‍ കണ്ടുപിടിച്ചു. ബീജഗണിതം, ത്രികോണമിതി, 'പൈ' എന്ന ഗണിതചിഹ്നത്തിന്റെ കൃത്യമായ മൂല്യനിര്‍ണയം, കാല്‍ക്കുലസ് എന്നിവയില്‍ അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ കാലാന്തരത്തില്‍ ശാസ്ത്രപുരോഗതിക്ക് നിദാനമായി.  അനന്തശ്രേണിയിലൂടെ വൃത്തപരിധി സൂക്ഷ്മായി നിര്‍ണയിക്കാനുള്ള ഗണിതസൂത്രം ആദ്യമായി ആവിഷ്‌ക്കരിച്ചതിന്റെ  നേട്ടവും മാധവന് അര്‍ഹതപ്പെടുന്നു. 'പൈ'യുടെ മൂല്യം പത്തുദശാംശം വരെ കണ്ടെത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 
ത്രികോണമിതി, ജ്യാമിതി, കാല്‍ക്കുലസ് എന്നീ ഗണിതശാസ്ത്ര സിദ്ധാന്തങ്ങള്‍ അറിയപ്പെട്ടിരുന്നത് പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജയിംസ് ഗ്രിഗറിയുടെ പേരിലായിരുന്നു. വീണ്ടും മൂന്നു നൂറ്റാണ്ടുകള്‍ പിന്നിടുമ്പോഴാണ് സംഗമഗ്രാമമാധവന്റേതാണ് ഈ സിദ്ധാന്തങ്ങളെന്ന് പുറംലോകമറിഞ്ഞത്. അതോടെ ഗ്രിഗറി തിയറി, മാധവ -ഗ്രിഗറി തിയറി എന്നറിയപ്പെട്ടു. 
ഗോളഗണിതത്തില്‍ അഗ്രഗണ്യനായിരുന്നു മാധവന്‍. ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും സ്ഥാനങ്ങള്‍ കാലാനുസൃതമായി കണക്കാക്കാനുള്ള മാര്‍ഗം കണ്ടെത്തി. ചാന്ദ്രഗണനത്തിനായി 248 ചാന്ദ്രവാക്യങ്ങള്‍ അദ്ദേഹം രൂപപ്പെടുത്തി. ചന്ദ്രന്റെ സ്ഥാനം കൃത്യമായി ഗണിക്കുന്നതിന് 74 സംസ്‌കൃതശ്ലോകങ്ങളിലായി രചിച്ച 'വേണ്വാരോഹം' മാധവന്റെ കൃതികളില്‍ ഒന്നാമതാണ്. ഗോളവാദം, മധ്യമതയന, മധ്യമപ്രകരണ, അഗണിതം, അഗണിതഗ്രഹാചാരം തുടങ്ങിയവയാണ് മറ്റു കൃതികള്‍. 
സംഗമഗ്രാമമാധവന്റെ ജന്മഗൃഹവും ശിലാലിഖിതങ്ങളും വാനിരീക്ഷണത്തിന് ഉപയോഗിച്ച പീഠവും ഇന്നും തദ്ദേശീയര്‍ സംരക്ഷിച്ചു പോരുന്നു.

ഭഗവാന് ദാനം ചെയ്തത് ഭഗവാന്റെ മുതല്‍ തന്നെ

Thursday 30 January 2020 4:12 am IST
ത്രിലോകങ്ങളും വാമനന് നല്‍കിയ ശേഷം മഹാബലി തന്റെ ശിരസ്സ് മൂന്നാമത്തെ അടിയ്ക്കായി കുനിച്ചു കാട്ടിയപ്പോള്‍ സ്വാഭാവികമായി ഉയരുന്ന ചോദ്യങ്ങളുണ്ട്. മഹാബലി ആ ത്രിലോകത്തില്‍ ഉള്‍പ്പെടാത്ത ഒന്നാണോ? അത് ഭഗവാന്റേതായി കഴിഞ്ഞെങ്കില്‍ വീണ്ടും ശിരസ്സു കുനിച്ചു നല്‍കുന്നതില്‍ സാംഗത്യമുണ്ടോ? 
 ഇതു ചിന്തിക്കുമ്പോഴോ, അതിനു മുമ്പോ ചിന്തിക്കേണ്ടതായ ഒരു കാര്യമുണ്ട്. മഹാബലി ദാനം ചെയ്തു എന്നു പറയുന്ന ഈ ലോകത്രയവും യഥാര്‍ഥത്തില്‍ ആരുടെയാണ്? യഥാര്‍ഥ ഉടമ ഭഗവാന്‍ തന്നെയെങ്കില്‍ അത് ദാനം ചെയ്യാന്‍ എന്താണ് മഹാബലിക്ക് അധികാരവും അവകാശവും? 
മഹാബലിയുടെ ഭാര്യ വിന്ധ്യാവലി പറയുന്നതൊന്നു കേള്‍ക്കാം:
ക്രീഡാര്‍ഥമാത്മന ഇദം ത്രിജഗത് കൃതം തേ
സ്വാമ്യം തു തത്ര കധിയോ ളപര ഈശകുര്യുഃ
കര്‍ത്തുഃ പ്രഭോസ്തവ കിമസ്യത ആവഹന്തി
ത്യക്തഹ്രിയസ്ത്വദവരോപിതകര്‍തൃവാദാഃ
ഹേ, ഭഗവാനേ  അങ്ങേയ്ക്ക് എന്തെങ്കിലും ദാനം ചെയ്യാന്‍ ആര്‍ക്കാണ് പ്രാപ്തിയുള്ളത്?  എന്തെങ്കിലും കൈയിലുണ്ടായിട്ടു വേണ്ടേ ദാനം ചെയ്യുവാന്‍? അല്ല, തന്റേതെന്ന് അഭിമാനിക്കുന്ന കൈകാലുകളോ ശരീരം തന്നെയോ വാസ്തവത്തില്‍ സ്വന്തമല്ല. സ്വന്തമെന്ന് ഭാവിക്കുകമാത്രമാണ് പലരും. ഈ ലോകത്രയവും അങ്ങ് കളിതമാശയായി സൃഷ്ടിച്ചിരിക്കുന്നു. എന്നിട്ടും പലരും വിചാരിക്കുന്നു ഇത് തന്റേതാണ്, താനാണ് ഇതിന്റെ പ്രഭു എന്നൊക്കെ. 
എന്നാല്‍ അവരുടെ ബുദ്ധി ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ കാരണവും അങ്ങയാല്‍ പ്രചോദിതമായ മായ തന്നെയാണ്. അതിനാല്‍ അവര്‍ ഇത് തന്റേതാണെന്ന് ഭാവിക്കുകയാണ്. അങ്ങയാല്‍ സൃഷ്ടമായതും അങ്ങയാല്‍ കാത്തു സൂക്ഷിക്കപ്പെടുന്നതും ഒടുവില്‍ അങ്ങയാല്‍ തന്നെ ലയിപ്പിച്ചെടുക്കുന്നതുമായ ഈ പ്രപഞ്ചത്തെയാണ് തന്റേതെന്ന ഭാവത്തില്‍ ചിലര്‍ ലജ്ജയില്ലാതെ അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നത്. ഭാഗവതം ദശമസ്‌കന്ധത്തില്‍ കാളിയ മര്‍ദ്ദനഭാഗത്ത് നാഗപത്‌നിമാര്‍ ഭഗവാനോട് കാളിയന്റെ രക്ഷയ്ക്കായി അപേക്ഷിക്കുമ്പോഴും ഇത്തരത്തിലുള്ള അവകാശവാദം കാണാവുന്നതാണ്. 
അന്ന് കാളിയ പത്‌നിമാര്‍ ചോദിച്ച ചില ചോദ്യങ്ങള്‍ സ്മരണീയം. സര്‍പങ്ങള്‍ക്ക് ഇങ്ങനെ വിഷം നല്‍കിയത് ഭഗവാന്‍ തന്നെയല്ലേ? പ്രത്യേകിച്ചും കാളിയന്റെ വിഷത്തിന് വീര്യം കൂടുതലായതും അങ്ങയുടെ നിയോഗത്താലാണല്ലോ? കാളിയനെ അഹങ്കാരിയാക്കി ആ അഹങ്കാരത്തെ പോഷിപ്പിച്ചതും ഭഗവാന്റെ മായ തന്നെയല്ലേ? അങ്ങയുടെ മായയെ അതിക്രമിക്കാന്‍ ആര്‍ക്കാണ് സാധ്യമാകുക. ബ്രഹ്മാദികള്‍ പോലും അങ്ങയുടെ മായയ്ക്കു മുമ്പില്‍ വശം കെട്ടു പോകുന്നു. ആ സ്ഥിതിക്ക് മറ്റുള്ളവരുടെ കാര്യം പറയേണ്ടതുണ്ടോ? 
കാളിയമര്‍ദ്ദന സമയത്തേക്കാള്‍ താതരതമ്യപ്പെടുത്തുമ്പോള്‍ ഭഗവാന്റെ പാദം സ്പര്‍ശിക്കാന്‍ ഭാഗ്യം സിദ്ധിച്ച കാളിയന്റെ ജന്മാന്തര പുണ്യങ്ങളേയും കാളിയ പത്‌നിമാര്‍ സ്മരിക്കുന്നുണ്ട്. 
അതുപോലെ ഇതൊരു ഭാഗ്യമായിട്ടാണ് വാമനന്റെ ഭിക്ഷയെക്കുറിച്ച് മഹാബലിയും കണക്കാക്കിയിട്ടുള്ളത്. ആ പാദങ്ങളില്‍, വിഷ്ണു 'പാദങ്ങളില്‍ ചെന്നുചേരുമെന്നത് പലജന്മങ്ങളായി സൂക്ഷിച്ചു വന്ന സ്വപ്‌നവും പ്രതീക്ഷയുമായാണ് മഹാബലി സങ്കല്‍പിക്കുന്നത്. എന്നാല്‍ നാഗശാപത്താല്‍ ബന്ധിതനായ മഹാബലിയെക്കണ്ട് ബ്രഹ്മദേവനു പോലും ചില സംശയങ്ങള്‍ ഉണ്ടായി.

കപിലന്‍

Thursday 30 January 2020 4:15 am IST
വൈജ്ഞാനികാശ്ച കപിലഃ കണാദഃ സുശ്രുതസ്തഥാ
ചരകോ ഭാസ്‌കരാചാര്യോ വരാഹമിഹിരഃ സുധീഃ
സാംഖ്യസൂത്രങ്ങളുടെ രചയിതാവും ദാര്‍ശനികനുമായ കപിലദേവന്‍ വിഷ്ണുവിന്റെ 24 അവതാരങ്ങളില്‍ ഒന്നായി ശ്രീമദ് ഭാഗവതത്തില്‍ വര്‍ണിക്കപ്പെട്ടിരിക്കുന്നു. കര്‍ദമ പ്രജാപതിയും ദേവഹൂതിയുമാണ് ഇദ്ദേഹത്തിന്റെ മാതാപിതാക്കള്‍. സാംഖ്യദര്‍ശനത്തിന്റെ പ്രചാരകനായി ഇദ്ദേഹം കണക്കാക്കപ്പെടുന്നു. വേദാന്തദര്‍ശനങ്ങളിലേതു പോലെ തന്നെ കപിലദേവനും ബ്രഹ്മത്തേയോ ആത്മാവിനേയോ മാത്രം ഏകസത് തത്വമായി അംഗീകരിക്കുന്നില്ല. പ്രകൃതിയേയും പ്രകൃതിയില്‍ കാണുന്ന അസംഖ്യം ജീവികളേയും എല്ലാം തന്നെ ഇദ്ദേഹം സ്വതന്ത്ര തത്വങ്ങളായി കണക്കാക്കുന്നു. ചേതനയാര്‍ന്ന പുരുഷനും ജഡപ്രകൃതിയുമാണ് ഇദ്ദേഹത്തിന്റെ ദര്‍ശന പ്രകാരം മുഖ്യതത്വങ്ങള്‍. പ്രകൃതി നിത്യയും ലോകത്തിലെ ഓരോ വസ്തുക്കളും അതിന്റെ വികാരങ്ങളുമാണ്. പുരുഷന്റെ സാമീപ്യം കൊണ്ടു മാത്രം അവനുവേണ്ടി തന്നെയാണ് പ്രകൃതിയില്‍ ക്രിയകള്‍ നടക്കുന്നത്. പ്രകൃതിയിലെ വസ്തുക്കളുടെ ഉല്‍പത്തിയും വിനാശവുമെല്ലാം  ആ ക്രിയകളെ ആശ്രയിച്ചിരിക്കുന്നു. കപിലോപദശേങ്ങളുടെ സംഗ്രഹമാണ് 'ഷഷ്ഠിതന്ത്രം'. 'സാംഖ്യസൂത്രം', 'സാംഖ്യകാരിക'  എന്നിവ സാംഖ്യദര്‍ശനത്തിലെ പ്രമുഖഗ്രന്ഥങ്ങളാണ്. പുരാണങ്ങളില്‍ ഇദ്ദേഹത്തെ ഒരു മഹാതപസ്വിയും സിദ്ധനുമായി ചിത്രീകരിച്ചിരിക്കുന്നു.
(ഹോ. വെ. ശേഷാദ്രിയുടെ 'ഏകാത്മതാസ്‌തോത്രം' വ്യാഖ്യാനത്തില്‍ നിന്ന്)