Tuesday, October 31, 2017

'അതിപവിത്രമായ ദീക്ഷാകര്‍മമാണ് വിദ്യാരംഭം. 'അക്ഷരം വിപ്രഹസ്‌തേന' എന്നതാണ് തത്ത്വം. ആചാര്യന്‍ കിഴക്കോട്ടോ വടക്കോട്ടോ തിരിഞ്ഞിരിക്കണം. ഏഴുതിരിയിട്ട നിലവിളക്കിനുമുന്നില്‍ ഒന്‍പതുദിവസം വ്രതമെടുത്ത കുട്ടിക്ക് തേന്‍, നെയ്യ്, കല്‍ക്കണ്ടപ്പൊടി ഇവ ചേര്‍ത്തുജപിച്ച മിശ്രിതത്തില്‍ മുക്കിയ സ്വര്‍ണംകൊണ്ട് നാവില്‍ 'ഓം' എന്നെഴുതണം. തുടര്‍ന്ന് മൂര്‍ധാവില്‍ സ്പര്‍ശിച്ച് മന്ത്രം ജപിക്കണം. അതിനുശേഷം താലത്തില്‍ വിരിച്ച അക്ഷതത്തില്‍ കുട്ടിയുടെ വലതുകൈവിരല്‍കൊണ്ട് 'ഓം ഹരിഃ ശ്രീ ഗണപതയേ നമഃ', 'അവിഘ്‌നമസ്തു' 'ഓം സരസ്വതൈ നമഃ, 'അ, ആ, ഇ, ഉ, എ, ക, ച, ട, ത, പ, ക്ഷ' ഇത്രയും എഴുതി ഉച്ചരിപ്പിക്കാന്‍ ശ്രമിക്കണം.

ജന്മഭൂമി: http://www.janmabhumidaily.com/news493396#ixzz4xA1jgzXr
നാമമഹിമയുടെ ഉത്തമ മാതൃകയാണ് ശ്രീമദ് ഭാഗവതം. സത്യംപരാ ധീമഹിയില്‍ തുടങ്ങി സത്യംപരം ധീമഹി യില്‍ അവസാനിക്കുന്നു. നാമങ്ങള്‍ ചൊല്ലി ഭഗവാന്റെ സ്വന്തമായി മാറണം. യഥാര്‍ത്ഥ ഭക്തന് ജീവിതത്തില്‍ ആവലാതികളോ വേവലാതികളോ ഉണ്ടാവാന്‍ വഴിയില്ല. ഇനിയൊരു ജന്മം ഉണ്ടായാലും അവയിലെല്ലാം അചഞ്ചലമായ അച്യുതഭക്തി ഉണ്ടാവണമെന്നാണ് പ്രാര്‍ത്ഥന.
ഒറ്റയ്ക്ക് നാമം ജപിക്കുന്നതിനേക്കാള്‍ മഹത്വം കൂട്ടായി ജപിക്കുന്നതിനാണ്. നാമം സര്‍വപാപഹരമാണ്; എങ്കിലും പാപങ്ങള്‍ ചെയ്ത് അവസാനം നാമം ജപിക്കുകയല്ല വേണ്ടത്.
ശരിയായ കൃഷ്ണഭക്തി ഉണ്ടാവണമെങ്കിലും ജന്മങ്ങളുടെ സുകൃതം തന്നെ വേണം. ശ്രീകൃഷ്ണനെക്കുറിച്ചുള്ളതെല്ലാം അത്ഭുതങ്ങളാണ്. പ്രാര്‍ത്ഥിക്കുമ്പോള്‍ സമര്‍പ്പണ മനസ്സ് ഉണ്ടാകണം. പണ്ഡിതനിലും പാമരനിലും ഒരുപോലെ പ്രേമം വളര്‍ത്തുന്നതാണ് കൃഷ്ണ രൂപം. കഥാമൃതം നുകരുന്നതിന് വിശപ്പും ദാഹവും ആവശ്യമില്ല-അനുഭവപ്പെടില്ല. സ്ത്രീകളുടെ മുടിയില്‍ എല്ലാ ദേവന്മാരും ഉണ്ടെന്നാണ് സങ്കല്‍പ്പം. അതുകൊണ്ട് സ്ത്രീകള്‍ സൗന്ദര്യത്തിനുവേണ്ടി മുടി മുറിക്കരുത്. ദേവകിയുടെ തലമുടിയില്‍ പിടിച്ച കംസനും ദ്രൗപദിയുടെ മുടിയില്‍ പിടിച്ച ദുര്യോധനാദികള്‍ക്കും എന്തു സംഭവിച്ചു, അവര്‍ എങ്ങനെ നശിച്ചുവെന്നത് എല്ലാവര്‍ക്കും അറിയാവുന്ന സംഗതിയാണ്.
രാമഭക്തന്‍ എല്ലാം നല്‍കുന്നവനാണെങ്കില്‍, കൃഷ്ണ ഭക്തന്‍ എല്ലാം നേടിയെടുക്കുന്നവനാണ്. ധര്‍മാര്‍ത്ഥ കാമമോക്ഷങ്ങളുടെ പ്രതീകമാണ് മഹാവിഷ്ണുവിന്റെ നാലു കൈകള്‍. ലോകം കണ്ട ഏറ്റവും വലിയ പ്രകടനക്കാരനാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍. വേണുഗാനം അനങ്ങുന്നതിനെ നിശ്ചലമാക്കും അനങ്ങാത്തതിനെ ചലിപ്പിക്കും.
ഗൗരവപൂര്‍വം വിവരിക്കേണ്ട ഭാഗവത കഥകള്‍ ശ്രോതാക്കളെ ഹരം പിടിപ്പിച്ച് അവതരിപ്പിക്കാനുള്ള പ്രവണത ശരിയല്ലെന്ന് അഭിപ്രായപ്പെടുന്നു.
കഥകള്‍ ജിജ്ഞാസ ഉണര്‍ത്താന്‍ വേണ്ടി മാത്രമുള്ളതാണ്. ഇവയില്‍ മുഴുകി തത്വോപദേശങ്ങള്‍ വിട്ടുകളയരുത്. വലിയ വലിയ ചര്‍ച്ചകള്‍ നടത്തുമ്പോള്‍ കിട്ടുന്ന ആദ്ധ്യാത്മിക മുഖം ഈ ചര്‍ച്ചകള്‍ ലഘുവായാല്‍ നഷ്ടപ്പെടാന്‍ ഇടയുണ്ട്.
ജീവിതം സന്തോഷപ്രദമായി ആസ്വദിക്കുമ്പോള്‍ ഭഗവദ്ചിന്തയില്‍നിന്ന് അകന്നു നില്‍ക്കുന്നതായിട്ടാണ് കണ്ടുവരുന്നത്. കഷ്ടപ്പാടു വരുമ്പോള്‍ ഭഗവാനിലേക്ക് വീണ്ടും തിരിയുന്നു. ഒഴിവു സമയങ്ങളില്‍ ഈശ്വരചിന്തയില്‍ മുഴുകണം. തീര്‍ത്ഥാടനം, സപ്താഹങ്ങള്‍, ഭജനോത്സവം മറ്റു സത്സംഗങ്ങള്‍ എന്നിവയില്‍ പങ്കെടുത്ത് മനഃശാന്തി കൈവരിക്കുക. പൂജയും പാരായണവും ജീവിതത്തിന്റെ ഭാഗമാക്കണം. ഭക്തിപ്രഭാഷണങ്ങള്‍ സംഘര്‍ഷം ലഘൂകരിക്കും.
നാമജപമാണ് എല്ലാറ്റിനും പരിഹാരം. ആദ്ധ്യാത്മിക ചിന്ത, കൃഷ്ണാര്‍പ്പണം, നാരായണ സ്തുതി എന്നിവ കൈവിടരുത്. മനുഷ്യനെ കടഞ്ഞ് കൈവല്യ നവനീതം എടുക്കാനാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ ശ്രമിക്കുന്നത്. എന്നും ബുദ്ധികുശലതയുള്ള ഭരണാധികാരിയാണ് ശ്രീകൃഷ്ണനെന്ന് സ്വാമി ഭൂമാനന്ദതീര്‍ത്ഥ ഒരിക്കല്‍ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ഭാഗവതമാകുന്ന വ്യവസായശാലയിലെ വിവിധ വിഭാഗങ്ങളാണ് പന്ത്രണ്ട് സ്‌കന്ദങ്ങള്‍. അതിലൂടെ കടന്നുപോകുന്ന അസംസ്‌കൃത വസ്തുവാണ് മനുഷ്യന്‍. അവസാനം ഉത്തമമായ ഉല്‍പ്പന്നമായി പുറത്തുവരുന്നു. ചെയ്യുന്ന കാര്യങ്ങള്‍ നാമം ജപിച്ചുകൊണ്ട് ഈശ്വരാര്‍പ്പണമായി നിര്‍വഹിച്ചാല്‍ ഈശ്വരസാക്ഷാത്കാരം നടക്കുന്നത് വഴി പാപവാസന ഇല്ലാതാകും.

സനത് കുമാരാദികൾ പൃഥു രാജാവിനോട് പറഞ്ഞു 'അല്ലയോ നൃപോത്തമാഃ അങ്ങേക്ക് എല്ലാം അറിയാമെങ്കിലും, എന്നിലൂടെ കേൾക്കുമ്പോൾ ഉള്ള സുഖം അനുഭവിക്കാൻ ഇച്ഛിക്കുന്നു. അല്ലയോ രാജൻ ! ശ്രീ ഹരിയിലുള്ള അനന്യ ഭക്തി മനോ മാലിന്യത്തെ കഴുകി കളയും. പുരുഷാർത്ഥങ്ങളായ ധർമ്മാ, അർത്ഥ , കാമ , മോക്ഷങ്ങളിൽ ഏറ്റവും ശ്രേഷ്ടവും, പ്രാപ്യമാക്കാൻ പ്രയാസമുള്ളതുമാണ് മോക്ഷം, മറ്റുള്ളവ ഇന്ദ്രിയ ബദ്ധവും, രാഗാദി സംപുഷ്ടവുമാണ്. 

നിരന്തരമായ ഭഗവൽ സ്മരണ, ഇന്ദ്രിയങ്ങളിൽ നിന്ന് മനസ്സിനെ അടർത്തി ആത്‌മാവിൽ ലയിപ്പിക്കുന്നു. ഇതിനു കഠിന നിഷ്ഠ തന്നെ വേണം. അതിനു ശേഷം യോഗ്യനായ ഗുരുവിനെ കണ്ടെത്തി ഉപദേശം തേടുക. അഗ്നി ഏതു പ്രകാരം അതിന്‍റെ ഉത്പത്തിയായ അരണിയെ നശിപ്പിക്കുന്നുവോ, അതേ പോലെ സർവ്വ ബന്ധ വിമുക്തനാക്കപ്പെടും. ഈ വ്യ ക്തി ആത്‌മാവിൽ നിന്ന് അന്യമായി ഒന്നിനേയും ദർശിക്കില്ല. മറിച്ചു, വിഷയങ്ങളെ ധ്യാനിക്കുന്നവരെ ഇന്ദ്രിയങ്ങൾ, പുൽക്കൊടി ജലാശയങ്ങളിൽ നിന്ന് ജലത്തെ ആഹരിക്കുന്ന പോലെ ബുദ്ധിയിൽ നിന്ന് ചൈതന്യത്തെ അപഹരിക്കുന്നു. അതോടെ സ്മൃതിയും, സ്മൃതി നാശവും ഭവിക്കുന്നു. ഭാര്യാ പുത്ര ബന്ധങ്ങൾ, ആത്‌മ സുഖമല്ല , ആത്‌മ നാശമാണ് നല്‍കുന്നതെന്നു പലരും അറിയുന്നില്ല. പുരുഷാർത്ഥങ്ങളിൽ ഏറ്റവും ശ്രേഷ്ടമായതും അനിത്യവും മുക്തിയാണ്. അങ്ങ് സ്വയം അന്തര്യാമി ആയി ഭഗവാനെ മാത്രം ഭജിക്കുക. indirakutty amma
കൃഷ്ണന്‍: (ഗാന്ധാരിയെ ചേര്‍ത്തു പിടിച്ചു കൊണ്ട്) അമ്മേ! വെളിച്ചത്തിന്റെത തിരിച്ചറിവ് എന്നുമുതല്‍ ഭവതി സ്വയം വേണ്ടന്നു വെച്ചുവോ അന്നുമുതല്‍ ആ ശക്തി ഭവതിക്ക് അല്പാല്പമായി നഷ്ടപ്പെട്ടു തുടങ്ങി. വെളിച്ചം ഈശ്വരന്റെ വരദാനമാണ്. മനപ്പൂര്‍വ്വം അത് നിഷിക്കുന്നത് ദൈവ നിന്ദയാണ്. വാശിയുടെ പേരില്‍ ഭവതി ആ നല്ല വഴി കൊട്ടിയടച്ചു, കുരിരുട്ടിന്റെദ ദുര്‍ഘട പാതയിലൂടെ സഞ്ചരിച്ചു. എല്ലാവരും പതിവ്രതയായ ഗാന്ധാരിയെ വാനോളം പുകഴ്ത്തി... എന്നാല്‍ സത്യം ഞാന്‍ മാത്രം അറിഞ്ഞു.ഈശ്വര ദത്തമായ വെളിച്ചം കൊട്ടിയടച്ച് പതിവ്രതാ ധര്‍മ്മം അനുഷ്ടിക്കാന്‍ ഒരു വേദവും അനുശാസിക്കുന്നില്ല. എന്തിന്, ധൃതരാഷ്ട്രര്‍ പോലും ഭവതിയുടെ തീരുമാനത്തെ എതിര്‍ത്തു. പതിയെ അനുസരിക്കാന്‍ ഭവതി തയ്യാറായില്ല, കേട്ടറിവുള്ള പാണ്ഡു ഭര്‍തൃ സഹോദരനാണന്നുള്ള ചിന്തപോലും ഭവതി അംഗീകരിച്ചില്ല. ഭീഷ്മരുടെ ദീര്‍ഘ ദര്‍ശിത്വം ഭവതിയുടെ നിഷേധത്തിനു മുന്നില്‍ അടിയറവു ചൊല്ലി. അവിടെ തുടങ്ങി കുരുവംശ നാശം! നൂറു മക്കള്‍ക്ക് ജന്മം നല്കിിയെന്നു ഭവതി അഭിമാനിക്കുന്നു... എന്നാല്‍ ഒന്നിനെയെങ്കിലും മാതൃസ്‌നേഹത്തോടെ പരിപാലിക്കാന്‍ ഭവതി ശ്രമിച്ചോ? പ്രിയനായ സുയോധനന്റെ മുഖം പോലും ദര്‍ശിക്കാന്‍ ഭവതിയുടെ മാതൃഭാവം തയ്യാറായോ? ഗര്‍ഭപാത്രത്തിന്റെ് മഹിമ ജന്മം നല്‍കാവുന്ന സന്താനങ്ങളുടെ പരിപാലനത്തിലൂടെ മാത്രമേ പൂര്‍ണ്ണമാകു! ഗാന്ധാരിയെന്ന മാതാവ് അപൂര്‍ണ്ണയായിരുന്നു... അവരുടെ സന്താനങ്ങളും ആ മാനസിക വൈകല്യത്തോടെ വളര്‍ന്നു! അമ്മേ! ഞാന്‍ പറഞ്ഞ സത്യം അമ്മ അംഗീകരിക്കുന്നൊ?.
indirakutty amma.
കേരളപ്പിറവി ദിനത്തില്‍ കേരളത്തിന്റെ ഔദ്യോഗിക ഗാനമായ 'കേരളഗാനം' കേള്‍ക്കാം.
സ്വാതന്ത്ര്യസമരസേനാനിയും സാമൂഹ്യ പ്രവര്‍ത്തകനും കവിയും ശ്രീ ചട്ടമ്പിസ്വാമികളുടെ ഗൃഹസ്ഥശിഷ്യനുമായിരുന്ന ശ്രീ ബോധേശ്വരൻ 1938ല്‍ രചിച്ചതാണ് 'ജയ ജയ കേരള കോമള ധരണീ' എന്നുതുടങ്ങുന്ന 'കേരളഗാനം'. 2014ല്‍ കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് ഔദ്യോഗിക ഗാനമായി അംഗീകരിച്ചു. ഐക്യകേരളത്തിന്റെ ആദ്യ നിയമസഭയിൽ ഈ ഗാനം ആലപിച്ചിരുന്നുവത്രേ.
എം ജയചന്ദ്രന്‍ സംഗീതം നല്‍കി, കെ എസ് ചിത്ര, മധു ബാലകൃഷ്ണന്‍, സുദീപ് കുമാര്‍ , രവിശങ്കര്‍, സരിത രാജീവ്‌, അഖില ആനന്ദ്‌ എന്നിവര്‍ പാടി, കേരള സര്‍ക്കാര്‍ പുറത്തിറക്കിയ ഓഡിയോ സിഡിയ്ക്ക് Amritjude Vijayanതയ്യാറാക്കിയ പ്രാദേശിക ദൃശ്യങ്ങളോടൊപ്പം കേള്‍ക്കാം. വീഡിയോയിലെ അടിക്കുറിപ്പ്‌ വായിച്ച് നമുക്കും പാട്ടിനൊപ്പം ചുണ്ടനക്കാം.
ഔദ്യോഗിക ഗാനമായി സാംസ്കാരിക വകുപ്പ് അംഗീകരിച്ചുവെങ്കിലും ഈ ഗാനം എവിടെയെങ്കിലും പാടുന്നതായി കേട്ടിട്ടുണ്ടോ? സര്‍ക്കാര്‍ ചടങ്ങുകളിലെങ്കിലും? ഇങ്ങനെയൊരു ഗാനം ഉണ്ടെന്ന് അറിയാമായിരുന്നുവോ?
==========
ജയജയ കോമള കേരള ധരണീ
ജയജയ മാമക പൂജിത ജനനീ
ജയജയ പാവന ഭാരത ഹരിണീ
ജയജയ ധര്‍മ്മ സമന്വയ രമണീ
ജയജയ ജയജയ ജയജയ ജനനീ
ജനനീ മാമക കേരള ധരണീ
പ്രേമദമാകും പ്രമദവനം താന്‍
ശ്യാമള സുന്ദരമെന്നുടെ രാജ്യം
മലയജ സുരഭില മാരുതനേല്‍ക്കും
മലയാളം ഹാ! മാമകരാജ്യം
മരിചമനോഹര ലതികാശ്ലേഷിത-
തരുനിരതിങ്ങും മാമക രാജ്യം
കളകളമോതിയിണങ്ങി വരുന്നൊരു-
സലിലസമൃദ്ധം മാമക രാജ്യം
ജയജയ ജയജയ ജയജയ ജനനീ
ജനനീ മാമക കേരള ധരണീ
മാധവമാസം ഞങ്ങള്‍ക്കെന്നും
വാസന്തശ്രീയനുദിനമിവിടെ.
മോഹന ഖഗഗണ കൂജന രാജിത-
മോഹദ വാടികയെന്നുടെ രാജ്യം
ജാതിമതാന്ധ്യമതാന്തമെതിര്‍ക്കും
ബോധവിഭാവിതം എന്നുടെ രാജ്യം
ജയജയ ജയജയ ജയജയ ജനനീ
ജനനീ മാമക കേരള ധരണീ
പാലൊളി തൂകും പൂന്തുകില്‍ ചാര്‍ത്തും
ലോലകള്‍ വിലസും മലയാളത്തില്‍
കല്‍പകതരു നികരങ്ങള്‍ നിരക്കും
കല്‍പിതഭൂവാം മലയാളത്തില്‍
തുഞ്ചശുകീ കളകണ്ഠനിനാദം-
തഞ്ചും മാമക മലയാളത്തില്‍
മാമക മോഹം! മാമക ഗേഹം!
മാമക നാകം! മാമക വിലയം...!
ജയജയ കോമള കേരള ധരണീ
ജയജയ മാമക പൂജിത ജനനീ
(ബോധേശ്വരന്റെ ഒറിജിനല്‍ കൃതിയെ ചെറുതാക്കിയാണ് ഔദ്യോഗിക ഗാനമായി അംഗീകരിച്ചത്.)
'വിദ്' എന്നാൽ അറിയുക എന്നർത്ഥം. സത്യമായ തത്ത്വത്തെ അറിയുന്നതിനു നമ്മെ സഹായിക്കുന്ന ജ്ഞാന ഗ്രന്ഥങ്ങളാണ് വിദ്യ. 'വിദ്യാഹ്യേദ്ദ താശ്ച തുർദ്ദശ :" അതായത് പതിനാലു വിദ്യകൾ 'വിദ്യാനാം ധർമ്മ സൃച ചതുർദ്ദശ ' എന്നും പറയപ്പെട്ടിരിക്കുന്നു. ഇവ അറിവു ഗ്രന്ഥങ്ങളും മതഗ്രന്ഥങ്ങളുമാണ്.
അറിവ് എന്നാലിവിടെ പല തരം വിഷയങ്ങളെ അറിയിൽ എന്നല്ല അർത്ഥം. സത്യത്തെ അറിയിച്ചു തരുന്ന അറിവാണ് വിദ്യയിൽ ഉൾപ്പെടുന്നത്. അറിവു നല്കുന്നതിനാൽ ഈ പതിനാലിനെയും 'വിദ്യാസ്ഥാനങ്ങൾ' എന്നു പറയുന്നു. ' അറിവിന്റെ ഇരിപ്പിടം' എന്നർത്ഥം. ധർമ്മ സ്ഥാനവും വിദ്യാ സ്ഥാനവും ഒന്നു തന്നെ .
പതിനാല് പ്രമാണ ഗ്രന്ഥങ്ങൾ
നാലു വേദങ്ങൾ, വേദങ്ങളുടെ ആറ് അംഗങ്ങൾ, മീമാംസ, ന്യായം, പുരാണം, ധർമ്മശാസ്ത്രം എന്നിവയാണ് ഈ പതിനാലെണ്ണം.
ഇനി നാലു വിദ്യകൾ കൂടിയുണ്ട്. അവയെയും ചേർത്താൽ വിദ്യപതിനെട്ടാവും. അതായത് അഷ്ടാദശ വിദ്യകൾ. ഇതിൽ അടങ്ങാത്തത് യാതൊന്നുമില്ല, ലോകത്തിലുള്ള സകല വിദ്യകളും ഇവയിലടങ്ങുന്നു. എന്നാൽ നേരിട്ടു ധർമ്മത്തെ പറയുന്നത് ആദ്യം പറഞ്ഞ പതിനാലെണ്ണമാണ്. എങ്കിലും ബാക്കി നാലും അറിവുതരുന്ന വിദ്യാ സ്ഥാനങ്ങൾ തന്നെ . ആദ്യത്തെ പതിനാലും ധർമ്മസ്ഥാനങ്ങളും വിദ്യാ സ്ഥാനങ്ങളുമാണ്.
ആത്മലോകത്തിൽ ആനന്ദമനുഭവിക്കാനുണ്ടായ സാധനങ്ങൾ (സാധനകൾ) ആണിവ.
ഇവയെ പൊതുവായി ശാസ്ത്രങ്ങൾ എന്നു പറയുന്നു. ആജ്ഞയായി പറഞ്ഞിരിക്കുന്നത് എന്നാണ് ശാസ്ത്രം എന്ന പദത്തിനർത്ഥം. 'ഭാരതത്തിൽ ഭീഷ്മർ ധർമ്മപുത്രർക്കു ധർമ്മ ശാസനങ്ങൾ ഉപദേശിക്കുന്നതിന് 'അനുശാസന പർവ്വം' എന്നു തന്നെ പറയുന്നു. അയ്യപ്പനെ ശാസ്താവ് എന്നു പറയുന്നത് ശിവഭൂതഗണങ്ങളെ മുഴുവൻ അടക്കി നിർത്തുന്നതു കൊണ്ടാണ്.
ഇവയിൽ വേദത്തിനാണ് പ്രാധാന്യം. നാലു വേദങ്ങളെ കേന്ദ്രമാക്കിയാണ് മറ്റു വിദ്യകൾ പത്തും ഉണ്ടായത്. ഈ പതിനാലു വിദ്യകൾ നമ്മുടെ മത ശാസ്ത്ര ഗ്രന്ഥങ്ങളാണ്.
(വേദ മതം - വിവർത്തനം - സരസ്വതി എസ്. വാര്യർ )
തുടരും.
രമണ മഹര്‍ഷി പറഞ്ഞു....
നാമരൂപങ്ങളെ കണ്ടിട്ടാണ് ആത്മസാക്ഷാത്കാരത്തെക്കുറിച്ച് ചോദ്യം ഉയരുന്നത്. താന്‍ ഇക്കണ്ട സ്ഥൂലശരീരമാണെന്ന് അഹങ്കാരം നിമിത്തം കരുതുന്നതിനാലാണ് ഈ സ്ഥൂലക്കാഴ്ചകള്‍.
അഹങ്കാരന്‍, സ്വപ്‌നത്തിലെന്ന പോലെ, സൂക്ഷ്മശരീര മനസ്സോടു ചേര്‍ന്നിരിക്കുമ്പോള്‍ സൂക്ഷ്മലോകത്തെ കാണുന്നു. സുഷുപ്തിയിലാണെങ്കില്‍ അതുമില്ല. കാഴ്ചയേ ഇല്ല.
അക്കാരണത്താല്‍ ആ സമയത്ത് ദ്രഷ്ടാവില്ലെന്നര്‍ത്ഥമാവുമോ? ദ്രഷ്ടാവപ്പോള്‍ ഇല്ലായിരുന്നുവെങ്കില്‍ സുഖമായുറങ്ങി എന്നു പറയാനാര്? ഉറങ്ങിയതാര്? ഉറക്കത്തെപ്പറ്റി ഉറങ്ങുമ്പോള്‍ അറിയുന്നില്ല, പിന്നീടാണ് അറിയുന്നതും, പറയുന്നതും. പിന്നീടേ അറിയാനും പറയാനും ഒരാളുണ്ടായിരുന്നുള്ളു. ഞാന്‍ അഥവാ അഹങ്കാരന്‍ ഈ ഞാന്‍ തന്നെയാണ്.
ഉറങ്ങിയതും ഉണര്‍ന്നതും സ്വപ്‌നം കണ്ടതും എന്നാല്‍ മാറ്റമുള്ള ഈ മൂന്നവസ്ഥാഭേദങ്ങളുമല്ലാതെയും മാറ്റമില്ലാതെയും അന്തര്‍ലീനമായും ആധാരമായും വസ്തുവിനെ അറിയുക. അതിനെ കേവലം ‘ഉള്ളത്’ എന്നു മാത്രമേ പറയാവൂ. അതില്‍ നീയില്ല, ഞാനില്ല, അവനില്ല, അതുമില്ല അതിനു ഭൂതഭാവികളുമില്ല. ദേശ, കാല, അവസ്ഥകളുമില്ല.
ഭാവിച്ചറിയാനും ഒക്കാത്തത്. അത് ഈ സത്യമാണ്. എപ്പോഴുമുള്ളതാണ്. ആദി ദക്ഷിണാമൂര്‍ത്തി മൗനത്തില്‍കൂടി സനകാദി മഹര്‍ഷിമാരുടെ സംശയം തീര്‍ത്തരുളി, ‘വാഴയ്ക്കു വാഴ’ എന്ന മട്ടില്‍ ഗുരുപരമ്പരയെ അനുഗ്രഹിച്ചുകൊണ്ടിരുന്നു. ഗുരു, ആ ദക്ഷിണാമൂര്‍ത്തിയുടെ പേരാണ്. ആത്മാവിനെ അറിഞ്ഞാല്‍ പിന്നീട് ഈ ചോദ്യമുദിക്കുകയില്ല.
യഥാര്‍ത്ഥ ഭക്തി നേടിയ ഒരുവന്‍ ദുഃഖിക്കാറില്ല. ദ്വേഷിക്കാറില്ല. ഒന്നും ഏറെ ആഗ്രഹിക്കുകയുമില്ല. ദുഃഖസുഖങ്ങളും വിണ്‍ നരകങ്ങളുമൊക്കെ പ്രത്യയസ്ഥൈര്യമുള്ള ഭക്തന് ഒരേപോലെ
ആസ്തിക്യം വികാസമാണ,് നാസ്തിക്യമാവട്ടെ സങ്കോചവും.ശ്രീനാരദനവതരിപ്പിക്കുന്ന പരമപ്രേമഭക്തിസിദ്ധാന്തം പ്രായോഗികമാക്കിയാല്‍ ദ്വന്ദ്വഭാവനയുടെ വൈരുദ്ധ്യം ഇല്ലാതാവും.പ്രേമം ചിന്തയുടെ തലത്തില്‍ സത്യമാകുന്നു പ്രവൃത്തിയില്‍ ശിവവും വീക്ഷമത്തില്‍ സുന്ദരവുംമാകുന്നു. ഭാരത സംസകാരത്തിന്റെ മുഖലേഖം തന്നെ ഇതാണ്- സത്യം, ശിവം, സുന്ദരം.
ഭക്തന് നാലു സിദ്ധികളാണല്ലോ ആചാര്യന്‍ വിധിച്ചിട്ടുള്ളത് അവ യഥാക്രമം സാലോക്യം, സാമീപ്യം, സാരൂപ്യം,സായുജ്യം. സത്വഗുണം പ്രവൃദ്ധമായാല്‍ ജഞാനം വര്‍ദ്ധിക്കും. രജോഗുണമേറിയാല്‍ സൃഷ്ടി വാസന കൂടും.തമോഗുണം വര്‍ദ്ധിച്ചാല്‍ അജഞാനമേറും.സത്വഗുണത്തെ ഉന്നതമാക്കാന്‍ ശ്രമിച്ചാല്‍ സാലോക്യത്തിലൂടെ സായൂജ്യത്തിലെത്തിച്ചേരാനാവും.
ഈശ്വരനെ അറിയുക എന്നൊന്നില്ല. ആയിരിക്കിലും ആയിത്തീരലും മാത്രം. പ്രഭോ, അങ്ങു ചന്ദനം. ഞാന്‍ വെള്ളം. അരഞ്ഞരഞ്ഞൊന്നായാലോ? സുഗന്ധം. ഈ ഒന്നാവലിനുള്ള നിത്യനിദര്‍ശനങ്ങളാണ് സൂര്‍ദാസും മീരയുമൊക്കെ. പ്രേമഭക്തിക്ക് അഞ്ചു വകഭേദങ്ങളാണുള്ളത്-ശാന്തം, ദാസ്യം, സഖ്യം വാത്സല്യം, മാധുര്യം. ഇവ അഞ്ചും കൂടി ചേര്‍ന്നാല്‍ ‘ഉജ്വലം’ എന്ന രസമുണ്ടാകുമെന്ന് ഒരാചാര്യന്‍ പറയുകയുണ്ടായി.
ജയദേവന്‍, വല്ലഭാചാര്യന്‍, ചൈതന്യന്‍, മധുസൂദനസരസ്വതി തുടങ്ങിയുള്ള വൈഷ്ണവകവികള്‍ നാരദമഹര്‍ഷിയുടെ ഭക്തിസൂത്രത്തിന്റെ പ്രയോക്താക്കാളാണ്. അങ്ങ് വെളിച്ചം, ഞാന്‍ തിരി. എത്ര തിരികള്‍ വേണമെങ്കിലും കൊളുത്തിയെടുക്കാം. അ പ്രമത്തിന്റെ ഇരുട്ട് അകലുക തന്നെ ചെയ്യും.
ഈ കൃഷ്ണാര്‍ജ്ജുന സംഭാഷണം നേക്കുക
ശ്രീകൃഷ്ണന്‍ : (പക്ഷിയെ കണ്ടിട്ട്) കാക്കയല്ലെ?
അര്‍ജ്ജുനന്‍ : അതെ, കാക്ക
ശ്രീകൃഷ്ണന്‍ : കൊക്കാണെന്നു തോന്നുന്നു?
അര്‍ജ്ജുനന്‍ : കൊക്കു തന്നെ
ശ്രീകൃഷ്ണന്‍ : അരയന്നം?
അര്‍ജ്ജുനന്‍ : അരയന്നം
ശ്രീകൃഷ്ണന്‍ : ഇതൊന്നുമല്ല,ഗരുഡന്‍?
അര്‍ജ്ജുനന്‍ : എന്നാല്‍ ഗരുഡന്‍ തന്നെ.
അര്‍ജ്ജുനന്‍ എല്ലാം സമ്മതിച്ചു കൊടുക്കുകയാണ്.എന്തേ കാരണം?പരംപുരുഷന് കാക്കയെ കൊക്കാക്കാനും കൊക്കിനെ ഗരുഡനാക്കാനും കഴിയും.ഇതത്രേ അവിഭക്തഭക്തി.സര്‍വേശ്വരനോടുളള പരമപ്രേമത്തിന്റെ ഉറച്ചനില.
ഭക്തിക്ക് രണ്ടു ദശകളാണുള്ളത്. ഒന്ന്: ഗൗണി.ഇത് പ്രാരംഭഘട്ടമാണ്.രണ്ട്.പരാ. ഇത് വികാസഘട്ടവും.ഈശ്വരന്‍ പ്രകൃതിയോടു ചേര്‍ന്നു നില്‍ക്കുമ്പോള്‍ സഗുണന്‍.പ്രകൃതിയെ വിട്ടു നില്‍ക്കുമ്പോള്‍ നിര്‍ഗുണന്‍ ഗൗണഭക്തിയില്‍ ഈശ്വരന്‍ സുഗുണന്‍.
പരാഭക്തിയിലേക്കുയരുന്തോറും ഈശ്വരന്റെ നിര്‍ഗുണഭാവം പ്രവൃദ്ധമാവും. ആത്മാവിനെയും അനാത്മാവിനെയും വേര്‍തിരിച്ചറിയുന്നതാണ് അധ്യാത്മം. ബുദ്ധിപൂര്‍വ്വകമായ ആധ്യാത്മിക ജിവിതത്തെയാണ് ‘ദേവയാനം’ എന്ന് മഹര്‍ഷി വിളിച്ചത്. ഭക്തനെ പരമോന്നതനാക്കുകയാണ് ദേവര്‍ഷി ചെയ്യുന്നത്.
യഥാര്‍ത്ഥ ഭക്തി നേടിയ ഒരുവന്‍ ദുഃഖിക്കാറില്ല. ദ്വേഷിക്കാറില്ല. ഒന്നും ഏറെ ആഗ്രഹിക്കുകയുമില്ല. ദുഃഖസുഖങ്ങളും വിണ്‍നരകങ്ങളുമൊക്കെ പ്രത്യയസ്ഥൈര്യമുള്ള ഭക്തന് ഒരേപോലെ. ദേവര്‍ഷി തുടര്‍ന്ന് ദിവ്യപ്രേമഭക്തിയുടെ സ്വരൂപം ചര്‍ച്ച ചെയ്യുകയാണ്; ഏഴു മുതല്‍ പതിനാലുവരെയുള്ള സൂത്രങ്ങളില്‍. അവ നമുക്കിങ്ങനെ പരാവര്‍ത്തനം ചെയ്യാം.
1. പരിപൂര്‍ണ്ണ ത്യാഗമാണ് ഭക്തിയുടെ അന്തഃസത്ത
2. ലോകവേദവ്യാപാരങ്ങളെ ത്യജിക്കലാണ് വൈരാഗ്യം.
3. ഏകാഗ്രവും അനന്യവുമാവണം ഭക്തി.
4. ഏകാഗ്രതാഭക്തിയാണ് (സമ്പൂര്‍ണ സമര്‍പ്പണം) അനന്യത എന്ന അവസ്ഥ.
5. ഭഗവത്ഹിതമായ കര്‍മ്മങ്ങള്‍ മാത്രം ആചരിക്കുക. അഹിതകര്‍മ്മങ്ങളില്‍ ഉദാസീനനാവുക.
6. ഭക്തന്‍ ശാസ്ത്രവിധികളെ അനുസരിക്കണം.
7. ഭക്തന്‍ വിരക്തനും സമര്‍ത്ഥനുമാവണം.
പതിനഞ്ചാം സൂത്രമിങ്ങനെ: ‘തല്ലക്ഷണാനി വാച്യന്തേ നാനാമതഭേദാത്.’ പല മഹത്തുക്കളുടെയും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ വിസ്തരിച്ചിട്ട് സ്വമതം സ്ഥാപിക്കുകയാണ് ശ്രീനാരദന്‍.
1. വേദവ്യാസന്‍ (സൂത്രം 16)
ഭഗവത് പൂജയാണ് ഭക്തി. ഭക്തന് ദൃഢമായ പ്രേമവും അഗാധമായ ആസക്തിയുമുണ്ടാവണം.
2. ഗര്‍ഗ്ഗമഹര്‍ഷി (സൂത്രം 17)
ഭഗവന്മഹിമകളെ പ്രകീര്‍ത്തിക്കുന്ന കഥാശ്രവണത്തില്‍ പ്രേമമുണ്ടാവണം. ഇതത്രെ ഭഗവത് ഭക്തി. വാക്കിന്റെ സിദ്ധിയും ശക്തിയുമാണ് ഈ ഋഷിശ്രേഷ്ഠന് മുഖ്യം.
3. ശാണ്ഡില്യമഹര്‍ഷി (സൂത്രം 18)
തടസ്സങ്ങളില്ലാതെ ആത്മാനന്ദത്തില്‍ മുഴുകുന്നതാണ് ഭക്തി.
പൂര്‍വ്വസൂരികളെ പിന്തുടര്‍ന്ന് ശ്രീനാരദന്‍ സ്വാഭിപ്രായം രേഖപ്പെടുത്തുകയായി. അറിയാതെ ഭഗവാനെ ഒരല്‍പ്പനേരത്തേക്ക് ഭക്തന്‍ മറന്ന് പോയെന്ന് കരുതുക. പൊടുന്നനെ അതില്‍ മനംനൊന്ത് പരിതപിക്കുവാന്‍ കഴിയുന്നത് പരമമായ ഭക്തി തന്നെ. കര്‍മ്മങ്ങളാകവേ ഭഗവാന് സമര്‍പ്പിക്കണം. വൃന്ദാവനത്തിലെ ഗോപികമാരുടെ പ്രേമഭക്തിയാണ് ദേവര്‍ഷി സര്‍വ്വത്ര ഉദാഹരിക്കുന്നത്. ‘യഥാവ്രജഗോപികാനാം’ എന്ന സൂത്രം (21) തന്നെ ദൃഷ്ടാന്തം. നാരദഭക്തിസൂത്ര രചനയ്ക്കുള്ള ഉപബോധപ്രേരണ ആത്മജ്ഞാനികളായ ഗോപികമാര്‍ തന്നെയാണല്ലോ.
കര്‍മ്മയോഗത്തേക്കാളും ജ്ഞാനയോഗത്തേക്കാളും ശ്രേഷ്ഠം ഭക്തിയോഗം തന്നെയെന്ന് ശ്രീനാരദന്‍ പറയുന്നു. കര്‍മ്മയോഗത്തേയും ജ്ഞാനയോഗത്തേയും അധഃകരിച്ചു സംസാരിക്കുകയല്ല. ഒരു താരതമ്യപഠനവുമല്ല നടത്തുന്നത്. മറിച്ച്, ചര്‍ച്ചാവിഷയം ഭക്തിയായതുകൊണ്ട് അതിനെ മഹത്വവല്‍ക്കരിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. സ്‌നേഹത്തിന്‍ ഫലം സ്‌നേഹം, ജ്ഞാനത്തിന്‍ ഫലം ഭക്തിതന്നെ. ഭക്തിക്കും ജ്ഞാനത്തിനും പരസ്പരാശ്രയത്വം തന്നെയാണുള്ളത്.
ഭക്തിയെ വളര്‍ത്താനും വര്‍ധിപ്പിക്കാനുമുള്ള ഉപായങ്ങളാണ് നാരദമഹര്‍ഷി തുടര്‍ന്നുപറയുന്നത്. ഭക്തന്റെ ഭാവശബളിമ നമുക്കിങ്ങനെ വരയ്ക്കാം.
1. നിരഹംഭാവം
2. ഭഗവദ്ഭാവം
3. സേവാഭാവം
4. ക്ഷമാഭാവം
5. പ്രേമഭാവം
6. ത്യാഗഭാവം
7. പ്രശാന്തിഭാവം
ഭക്തിസംവര്‍ദ്ധകങ്ങളാണ് ഈ സപ്തവര്‍ണ്ണങ്ങള്‍.
‘ലോകേപി ഭഗവദ്ഗുണശ്രവണകീര്‍ത്തനാത്(37) എന്നൊരു സൂത്രമുണ്ട്. ‘സതതം കീര്‍ത്തയന്തോ മാം’ എന്ന് ഭഗവത്ഗീത പറയുന്നതും ഇതുതന്നെ. ലൗകികവൃത്തികളിലേര്‍പ്പെട്ടിരിക്കുമ്പോഴും ഭഗവാന്റെ ഗുണഗണങ്ങളെ കേള്‍ക്കുകയും കീര്‍ത്തിക്കുകയും വേണം. പോരാ, മഹാപുരുഷസംശ്രയവുമുണ്ടാവണം. സത്സംഗം തന്നെയിത്. സമദര്‍ശനവും ആത്മൗപമ്യവും സത്സംഗം കൊണ്ടേ ലഭിക്കുകയുള്ളൂ.
ഭഗവാനോടുള്ള ഭക്തി പ്രവൃദ്ധമാകുവാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് ആചാര്യന്മാര്‍ ഗാനം ചെയ്തിട്ടുണ്ട് എന്ന പ്രസ്താവത്തോടെ പ്രകരണം തുടരുകയാണ് ശ്രീനാരദന്‍. മഹാത്മാക്കളുടെ അനുഗ്രഹം ഭക്തനുണ്ടാവണം. മഹാപുരുഷന്മാരുമായുള്ള സത്സംഗം സുദുര്‍ല്ലഭമാണ്. കാരണം അവര്‍ എണ്ണത്തില്‍ കുറവെന്നതു തന്നെ. ഭഗവാന്റെ കൃപാകടാക്ഷമുണ്ടെങ്കില്‍ മഹാന്മാരുമായുള്ള നിത്യസമ്പര്‍ക്കമുണ്ടാകുമെന്ന് ഒരു നിത്യവിധി തുടര്‍ന്ന് ദേവര്‍ഷി നല്‍കുന്നു.
ഭഗവദ് പ്രേമഭക്തിയെ സഹായിക്കുന്ന ഘടകങ്ങളും ദുര്‍ജ്ജനസംഗംകൊണ്ടുണ്ടാകുന്ന ദോഷങ്ങളും വിശദമാക്കുകയാണ് സൂത്രകാരന്‍. ‘ദുഃസംഗഃസര്‍വ്വഥൈവ ത്യാജ്യഃ(43)എന്ന് ധീരതയോടെ പറയുന്നു. ഭക്തിമാര്‍ഗ്ഗത്തില്‍ ദുര്‍വൃത്തന് അധോഗതിതന്നെ, എന്നും എവിടെയും.
(പ്രൊഫ. കെ. ശശികുമാറിന്റെ ആധ്യാത്മികതയുടെ പ്രയോഗ വിജ്ഞാനം എന്ന പുസ്തകത്തില്‍നിന്ന്)


ജന്മഭൂമി: http://www.janmabhumidaily.com/news729776#ixzz4x83glX2g
ലക്ഷ്യവിചാരം - 03
നമ്മുടെ സ്വരൂപം ആത്മാവാണ്. ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി ഇതൊക്കെ ഞാനാണെന്ന ധാരണ തിരുത്തി ആത്മാവാണ് ഞാന്‍ എന്ന ബോധ്യം നേടണം. ശരീരാദി ഉപാധികളെ ( പ്രകടന മാധ്യമങ്ങളെ) സമര്‍ത്ഥമായി ഉപയോഗിക്കാനും അതുകൊണ്ട് നമുക്കു സാധിക്കും.
മനുഷ്യന്‍ വിചാരശൂന്യമായ ഭോഗതൃഷ്ണയ്ക്കു വിധേയരാവുമ്പോള്‍ സങ്കട സങ്കീര്‍ണ്ണതകള്‍ ബാധിക്കാതിക്കാന്‍ തരമില്ല. മരണഭയത്തിന്റെ ശല്യവും അസഹനീയമാവും.
വിചാരശീലന്മാരാകട്ടെ ആത്യന്തികമായി എന്താണ് തങ്ങള്‍ക്ക് വേണ്ടതെന്ന് ആദ്യം തന്നെ അന്വേഷിച്ചറിഞ്ഞ് തീരുമാനിക്കും. അത് നേടുന്നതിനുള്ള മാര്‍ഗ്ഗം മുന്‍ഗാമികളായ മഹജ്ജനങ്ങളില്‍ നിന്നും മനസ്സിലാക്കും. തുടര്‍ന്ന് ആകത്തുകയില്‍ ജീവിതത്തെ സംവിധാനം ചെയ്യും. അപ്പപ്പോള്‍ നൈസര്‍ഗ്ഗികമായി ഉയര്‍ന്നു വരുന്ന താല്‍പര്യങ്ങളെ മുഖ്യലക്ഷ്യത്തോടിണക്കി ക്രമീകരിക്കും.
സഹജ വിചാരശേഷിയെ നമുക്കും ആ വഴിക്ക് ഉദ്ധരിക്കുന്നതിനെക്കുറിച്ചാലോചിക്കാം. സ്വന്തം സ്വരൂപത്തെ തിരിച്ചറിഞ്ഞ് ധ്യാനിക്കുവാന്‍ ഋഷിമാര്‍ ചെയ്ത ആഹ്വാനം ലോക വിരുദ്ധമെന്നു നിരാകരിക്കാതെ, വാര്‍ദ്ധക്യാവസ്ഥകള്‍ക്കു നല്‍കപ്പെട്ട നിര്‍ദ്ദേശം മാത്രമാണെന്ന് അവഗണിക്കാതെ ഏവര്‍ക്കും അനുസരിക്കാം.
ജ്ഞാനാര്‍ജ്ജനവൈഭവത്തെ ആരും ഉപയോഗിക്കാതിരിക്കുന്നില്ല. എന്നാല്‍ ബാഹ്യ പദാര്‍ത്ഥ വിജ്ഞാനത്തിനാണ് നാം ആവേശം കാണിച്ചു പോവുന്നതെന്ന വസ്തുത വകതിരിച്ചറിയണം. എല്ലാം അറിയാനുള്ള കൊതിയെ അവഗണിക്കേണ്ടതില്ല. പ്രായോഗിക ജീവിതവിജയത്തിന് അതാവശ്യമാണ്. പക്ഷേ ആത്യന്തിക തൃപ്തി വേണോ? കാലപരിണതിയില്‍ നഷ്ടപ്പെട്ടു പോകാത്ത നേട്ടം വേണോ? അന്വേഷണത്തിന്റെ ദിശ മാറ്റിയേ മതിയാവൂ. ( ഇന്നു സ്വന്തമാക്കുന്ന എല്ലാ കര്‍മ്മഫലങ്ങളും വരും നാളുകളില്‍ അസ്തമിക്കും. കാരണം കര്‍മ്മത്തിന് തുടക്കവും ഒടുക്കവും ഉണ്ടായിരിക്കുമെന്നത് ഫലത്തേയും ബാധിക്കാതെ തരമില്ല.) കാലത്താല്‍ ചോദ്യം ചെയ്യപ്പെടാത്ത, അഥവാ ‘ശാശ്വതമായ’ നേട്ടം സ്വരൂപത്തെ സംബന്ധിച്ചുള്ള അറിവുകൊണ്ടേ ഉണ്ടാകൂ എന്നാണാചാര്യന്മാര്‍ ഉദ്‌ബോധിപ്പിക്കുന്നത്. അതിന്റെ ന്യായത്തെക്കുറിച്ച് ഇനി വിശകലനം ചെയ്യാം. നമ്മുടെ സ്വരൂപം ആത്മാവാണ്.
ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി ഇതൊക്കെ ഞാനാണെന്ന ധാരണ തിരുത്തി ആത്മാവാണ് ഞാന്‍ എന്ന ബോധ്യം നേടണം. ശരീരാദി ഉപാധികളെ ( പ്രകടന മാധ്യമങ്ങളെ) സമര്‍ത്ഥമായി ഉപയോഗിക്കാനും അതുകൊണ്ട് നമുക്കു സാധിക്കും. ആത്മാവിനെ സംബന്ധിച്ച് ഋഷിമാരുടെ നിഗമനങ്ങളെ ഗ്രഹിച്ച് നമുക്കും വിചാരം ചെയ്തു നോക്കാം. അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ അപഗ്രഥിച്ചറിയാം.
1) ആത്മാവ് അനശ്വരമാണെന്ന് ഋഷിമാര്‍ അറിഞ്ഞ് ഉദ്‌ഘോഷിക്കുന്നു. ആത്മാവ് നിത്യമാണെന്നതു പോലെ ജ്ഞാനസ്വരൂപമാണെന്നും അറിയണമെന്നാണ് നിര്‍ദ്ദേശം. അതായത് അറിയുന്ന തത്വമാണ് ആത്മാവ്. അറിയപ്പെടുന്നത് ആത്മാവല്ല.
നമ്മില്‍ നിന്ന് അന്യമായ ഒന്നിനെ അറിയുന്നത് സ്വരൂപജ്ഞാനം ആവുന്നില്ല. അതായത് ബാഹ്യ വിഷയക വിജ്ഞാനപ്പട്ടികയില്‍ സ്വരൂപജ്ഞാനം പെടുന്നില്ല.
സ്വരൂപത്തെക്കുറിച്ച് ആചാര്യന്മാര്‍ വീണ്ടും അനുഭവ പശ്ചാത്തലത്തില്‍ , അത് ദേശത്തേയും കാലത്തേയും അറിയുന്നതാണെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിനര്‍ത്ഥം ദേശത്തില്‍ നിന്നും കാലത്തില്‍ നിന്നും അന്യമാണ് ആത്മാവ് എന്നാകുന്നു. ദേശകാലാതീതമായ ആത്മസ്വരൂപം ഈ പ്രയോഗം നമുക്കു മനനം ചെയ്യാന്‍ സൗകര്യം തരുന്നു. ധ്യാനിക്കാന്‍ പ്രചോദനം നല്‍കുന്നു.
കാലത്തെ അറിയുന്നവനെ കാലം ബാധിക്കില്ല. ആ (ആത്മ) തത്വം കാലത്താല്‍ ബാധിതമല്ല. ഈ കാര്യം നമുക്കു ധ്യാനിച്ചു ശീലിക്കാം. ‘ഞാന്‍ ദേശ കാലാതീത ആത്മതത്വമാകുന്നു’. എല്ലാ ദേശത്തെയും അറിയുന്നതുകൊണ്ട് ദേശാതീതമാണ് ഞാന്‍. എല്ലാ കാലത്തേയും അറിയുന്നതു കൊണ്ട് കാലാതിവര്‍ത്തിയാണ്, കാലാതീതമാണ് ഞാന്‍ എന്ന ധ്യാനം അനുവര്‍ത്തിച്ച് സ്വരൂപനിഷ്ഠ നേടാന്‍ ഉത്സാഹിക്കാം. അങ്ങിനെ കാലദേശബാധയുടെ, അതായത് മരണം തുടങ്ങിയ ഭയാശങ്കകളുടെ നിഴലില്‍ നിന്നും മുക്തരാകാം.


ജന്മഭൂമി: http://www.janmabhumidaily.com/news729720#ixzz4x83G9D72
കുട്ടികൾക്ക് ചെറുപ്പം മുതലേ ആധ്യാത്മിക അറിവുകൾ കൊടുത്താൽ വയസ്സുകാലത്ത് മാതാ പിതാക്കൾക്ക് അവരിൽ നിന്ന് സ്നേഹവും ബഹുമാനവും കിട്ടും .
അന്തരിച്ച പ്രൊഫ. തുറവൂര്‍ വിശ്വംഭരനെക്കുറിച്ച്.....
ഓരോ വാക്കും കടലുപോലെ ഗംഭീരവും ഉജ്ജ്വലവും. അര്‍ത്ഥഗരിമയുടെ ആകാശങ്ങളില്‍ അവ പ്രകാശം ചുരത്തുമ്പോള്‍ ശ്രോതാവ് അതിശയിക്കുന്നു, അമ്പരപ്പോടെ സ്വയം ചോദിക്കുന്നു- ഇങ്ങനെയും വ്യാഖ്യാനങ്ങളോ? ഇത്രയും അര്‍ത്ഥതലങ്ങളോ? പുരാണത്തിന് പഴമയുടെ മടുപ്പിക്കുന്ന ഗന്ധമെന്ന് കരുതി മുഖം തിരിക്കുന്നവരുണ്ടോ… ഒരിക്കലെങ്കിലും ഈ പ്രൊഫസറുടെ വ്യാഖ്യാനങ്ങള്‍ സശ്രദ്ധം കേള്‍ക്കാന്‍ അവസരം ലഭിച്ചാല്‍ ഉറപ്പാണ് അവര്‍ പറഞ്ഞതെല്ലാം, ധരിച്ചതെല്ലാം തിരുത്തും. അറിവ് കടലായി ഒഴുകുമ്പോള്‍ സ്വയം ചുരുങ്ങി പ്രപഞ്ചത്തിന്റെ നിസ്സാരതകളില്‍ മുങ്ങി സ്വത്വം തേടിപ്പോകും സഹൃദയന്‍. നല്ല ആസ്വാദനശീലമുള്ളവനാണ് സഹൃദയന്‍, വായിക്കുന്നതും കേള്‍ക്കുന്നതും ഹൃദയത്തിലേക്ക് ഏറ്റുവാങ്ങുന്നവന്‍. പറയുന്നതും അങ്ങനെയായാലോ അറിവ് അഗ്‌നിയായി കത്തിജ്ജ്വലിക്കും.
അറിവിന്റെ ആ നിശബ്ദ ജ്വലനത്തിനാണ് അമൃത ടിവി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അവസരമൊരുക്കി വരുന്നത്. കൃത്യമായി പറഞ്ഞാല്‍ 2063 ദിവസങ്ങളിലായി മഹാഭാരതദര്‍ശനം നിര്‍ഗളമൊഴുകുകയാണ്. ആദ്യം കേള്‍ക്കുന്നവര്‍ക്ക് തികച്ചും അപ്രാപ്യമാണ് തത്വങ്ങള്‍. കേള്‍ക്കണം, കാതും മനസ്സും പൂര്‍ണ്ണമായും നല്‍കി. അങ്ങനെ കേള്‍ക്കുന്ന ഒരു വിഭാഗം എല്ലാ പ്രഭാതങ്ങളിലും കാത്തിരിക്കുന്നുണ്ട് പ്രൊഫസര്‍ തുറവൂര്‍ വിശ്വംഭരനെ.
സാധാരണ ടെലിവിഷന്‍ ഷോയുടെ ഒരുവിധ പൊങ്ങച്ചവുമില്ലാത്ത പരിപാടി. അതിന് ഏറ്റവും വലിയ തെളിവ് സേതുവമ്മയാണ്. ക്യാന്റീനില്‍നിന്നു ചായ വിതരണം ചെയ്യുന്നവരാണവര്‍.
പൊങ്ങച്ചക്കാരുടെ കെട്ടുക്കാഴ്ച്ചകളില്‍ ഇളകിമറിയുന്ന ഷൂട്ടിംഗ് രംഗങ്ങള്‍ കണ്ട് ശീലിച്ച സേതുവമ്മ പലപ്പോഴും ഭാരതദര്‍ശനത്തിന്റെ ഷൂട്ടിംഗ് സ്റ്റുഡിയോയ്ക്ക് മുന്നില്‍ സംശയിച്ചു നില്‍ക്കും. ക്യാമറ റോളിംഗാണോ.. പ്രവേശിക്കാമോ എന്ന് പ്രൊഡ്യൂസറിന്റെ അനുവാദത്തിനായി. ഒരിക്കല്‍ റോള്‍ ചെയ്യുന്ന ക്യാമറക്ക് മുന്നില്‍ പെണ്ണുകാണല്‍ ചടങ്ങുപോലെ ചായക്കപ്പുകളുമായി സേതുവമ്മ പ്രവേശിച്ചത് ചാനലിലെ കുട്ടിത്തലമുറ കഥകളുണ്ടാക്കി ആഘോഷിച്ചു. അതിന് സേതുവമ്മ പ്രതികരിച്ചതിങ്ങനെ- ”പോയിന്‍ പിള്ളാരേ..അവിടെന്താ നടക്കുന്നതെന്ന് ഞാനെങ്ങനെ അറിയും. എപ്പം നോക്കിയാലും മൂന്ന് പേര്‍ ഒരു മേശക്ക് ചുറ്റും…ഒച്ചയുമില്ല അനക്കവുമില്ല…’
ശരിയാണ് അംഗചലനങ്ങളുടെ വശ്യതയും വാചാലതയുമല്ല ഇവിടെ പ്രേക്ഷകനെ പിടിച്ചിരുത്തുന്നത്. പ്രപഞ്ചത്തിലെ സകലജീവികളും കഥാസന്ദര്‍ഭങ്ങളില്‍ നിറഞ്ഞ് നിരക്കുന്ന മഹാഭാരതമാണ് വിഷയം. മഹാഭാരതത്തിലുള്ളത് മാത്രമേ നൂറാനുകോടി ഗ്രഹങ്ങളും നക്ഷത്രങ്ങളും നിറഞ്ഞ ഈ മഹാപ്രപഞ്ചത്തിലുള്ളു എന്നത് എന്നേ പറഞ്ഞുപോയ സത്യം.
”യദിഹാസ്തി തദന്യത്ര
യന്നേഹാസ്തി ന തത് കുത്രചിത് ‘
സൈദ്ധാന്തികമായോ ഭാഷാപരമായോ തുറവൂര്‍ വിശ്വംഭരനൊപ്പം നില്‍ക്കാന്‍ കഴിയുന്നവര്‍ കുറവ്. ശാസ്ത്രാതീതകാലം മുതല്‍ സാങ്കേതികജ്ഞാനത്തിന്റെ ഏറ്റവും പുത്തനറിവ് വരെ അദ്ദേഹത്തിന്റെ നാവിന്‍തുമ്പിലുണ്ട്. സംഭാഷണത്തിനിടെ ലോകത്താകമാനമുള്ള സാഹിത്യകൃതികള്‍ ഉദ്ധരിക്കപ്പെടുന്നു.
പുരാണേതിഹാസങ്ങളില്‍ ഏറ്റവും വിമര്‍ശനവിധേയവും ചോദ്യം ചെയ്യപ്പെടുന്നതുമായ സന്ദര്‍ഭങ്ങള്‍ക്ക് ഇത്ര യുക്ത്യധിഷ്ടിതമായി ഉത്തരം നല്‍കാന്‍ മാഷെപ്പോലെ സാധിക്കുന്ന മറ്റൊരാള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടില്ല. മാനുഷികമായ പരിഗണനയുടെ പേരില്‍ മഹാഭാരതത്തിലെ ഏറ്റവും ജനകീയമായ കഥാപാത്രങ്ങളില്‍പ്പെടുന്ന കര്‍ണ്ണന്റെയും ഏകലവ്യന്റെയും ചിലര്‍ കെട്ടിപ്പൊക്കിയുണ്ടാക്കിയ കൃത്രിമ പ്രതിഛായ നിശ്ശേഷം തകര്‍ക്കാന്‍ രണ്ടോ മൂന്നോ വാക്കുകള്‍ മതി വിശ്വംഭരന്‍ മാഷിന്. ഗുരുവിന്റെ പ്രതിമ സ്ഥാപിച്ച് അതിന് മുന്നില്‍ ആയോധനവിദ്യകള്‍ സ്വയം പഠിച്ചെടുത്ത ഏകലവ്യനോട് ദ്രോണാചാര്യര്‍ കാട്ടിയ ക്രൂരതക്ക് എന്ത് ന്യായമെന്ന ചോദ്യത്തോട് മാഷ് ഒരിക്കല്‍ പ്രതികരിച്ചതിങ്ങനെ-ദ്രോണാചാര്യരുടെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കില്‍ അവന്റെ തലയറുക്കുമായിരുന്നു. നിഷാധവംശവും കുരുവംശവും രണ്ട് രാജ്യങ്ങളാണ്.
ആയോധനമുറകള്‍ പഠിക്കാന്‍ അയല്‍രാജ്യത്തെ സൈനികഗുരുവിനെ സമീപിക്കുന്നത് തെറ്റ്. യുദ്ധമുറകള്‍ ഒളിച്ചിരുന്ന് പഠിച്ചത് അതിലും മാപ്പര്‍ഹിക്കാത്ത തെറ്റ്. പാക്കിസ്ഥാനിലെ സൈനികന്‍ ഇന്ത്യന്‍ പ്രതിരോധ സേനയെ സമീപിച്ചാല്‍ എങ്ങനെ പ്രതികരിക്കും രാജ്യസ്‌നേഹികള്‍. ആയോധനവിദ്യകള്‍ അഭ്യസിച്ച ശത്രുവിനെ അനുഗ്രഹിച്ച് അയക്കുന്നതോ രാജ്യസ്‌നേഹം. വിരല്‍ മാത്രം അറുത്തുമാറ്റിയത് ദ്രോണാചാര്യര്‍ ഏകലവ്യന് നല്‍കിയ മാനുഷിക പരിഗണന. മാത്രമല്ല പാണ്ഡവര്‍ക്കൊപ്പം കാട്ടിലെത്തിയ ദ്രോണാചാര്യര്‍ക്ക് മുന്നേ പോയ നായ തിരികെയെത്തിയത് വായ നിറയെ അസ്ത്രങ്ങളുമായി. പുലിയും കടുവയുമൊന്നുമല്ല കല്ലെറിഞ്ഞാല്‍, ഒച്ചയുയര്‍ത്തിയാല്‍ മാറി നില്‍ക്കുന്ന മിണ്ടാപ്രാണിയോടായിരുന്നു ഈ ക്രൂരത. ഏകലവ്യനെന്ന ജനകോടികള്‍ വാഴ്ത്തുന്ന നിഷാദന്റെ ക്രൗര്യതക്ക് ഇതിലും വലിയ തെളിവില്ലെന്ന് മാഷ് ചൂണ്ടിക്കാണിക്കുന്നു.
ജന്മസിദ്ധമായ കവചകുണ്ഡലങ്ങള്‍ ദാനം ചെയ്ത കര്‍ണ്ണന്റെ മഹാത്യാഗത്തെ മാഷ് വിശേഷിപ്പിക്കുന്നത് കണ്ടീഷണല്‍ എക്‌സ്‌ചേഞ്ച് (conditional exchange)എന്നാണ്. കവചവും കുണ്ഡലവും തരാം പകരം ദിവ്യശക്തിയുള്ള ആയുധം ലഭിക്കണം, മാത്രമല്ല ശരീരത്തോട് ചേര്‍ന്നു കിടക്കുന്ന കവച കുണ്ഡലങ്ങള്‍ മാറ്റുമ്പോള്‍ തന്റെ സൗന്ദര്യത്തിന് ക്ഷതമേല്‍പ്പിക്കുന്ന മുറിവുകളൊന്നും പാടില്ല. ഇവിടെ എവിടെയാണ് കവികള്‍ പാടി പുകഴ്ത്തുന്ന നിസ്വാര്‍ത്ഥത്യാഗമെന്നാണ് മാഷിന്റെ ചോദ്യം. രാജകുമാരന്‍മാരുടെ അഭ്യാസപ്രകടനത്തിനിടെ മികവ് തെളിയിക്കാനെത്തിയ കര്‍ണ്ണന്‍ അപമാനിക്കപ്പെട്ടു എന്ന ആക്ഷേപത്തിന് administrative principle അറിയാത്ത ദ്രോണാചാര്യരുടെ പിഴവ് മൂലമാണ് കര്‍ണ്ണന്‍ രാജസന്നിധിയില്‍ പ്രവേശിക്കപ്പെട്ടതെന്നാണ് മാഷ് പറയുന്നത്. നിയമസഭയില്‍ കടന്ന് എനിക്കും ചിലത് പറയാനുണ്ട് എന്ന് പറയുന്നവന്റെ ഗതിയായിരുന്നു കര്‍ണ്ണന് ഉണ്ടാകേണ്ടത്. പക്ഷേ ദ്രോണാചാര്യര്‍ കണ്ണടച്ചു, അര്‍ജ്ജുനന്റെ പ്രകടനത്തില്‍ അന്തം വിട്ട ദുര്യോധനനിലെ ഭീരുത്വമാണ് കര്‍ണ്ണന് പിന്തുണ നല്‍കിയതെന്ന് മാഷ് പറയുമ്പോള്‍ പ്രേക്ഷകര്‍ക്ക് മറുചോദ്യമില്ല.
ഭീഷ്മരെയും വെറുതെ വിടുന്നില്ല മാഷ്, സമകാലീന പ്രായോഗിക രാഷ്ട്രീയത്തിന്റെ പ്രതീകമാണ് ഭീഷ്മര്‍. പ്രീണനനയത്തിന്റെ ആള്‍രൂപമായിരുന്നതിനാലാണ് പാഞ്ചാലി അപമാനിക്കപ്പെട്ട സദസ്സില്‍-ധര്‍മ്മസ്യ തത്വം നിഹിതം ഗുഹായാം- എന്ന് പറഞ്ഞ് കൗരവരുടെ അധാര്‍മ്മികതയ്‌ക്കെതിരെ അദ്ദേഹം നിശബ്ദനായതെന്ന് മാഷ് ചൂണ്ടിക്കാണിക്കുന്നു. ദുര്യോധനനെയും കമ്മ്യൂണിസ്റ്റ് സ്വേഛാധിപതി സ്റ്റാന്‍ലിനെയും ഒരേ ത്രാസില്‍ അളക്കുന്നു മാഷ്.
വ്യാസനെ വ്യാഖ്യാനിക്കുകയല്ല വ്യാസമനസ് പകര്‍ത്തുകയാണ് മാഷെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ഇനിയമുണ്ട് ഉദാഹരണങ്ങള്‍. മഹാഭാരതം മാത്രമല്ല പറഞ്ഞുവരുമ്പോള്‍ രാമായണം ഉള്‍പ്പെടെയുള്ളവയും ചര്‍ച്ചയില്‍ കടന്നുവരുന്നു. സീതയെ കാട്ടിലുപേക്ഷിച്ച രാമന്റെ നീതി ചോദ്യം ചെയ്യപ്പെടുമ്പോള്‍ ഉറപ്പിച്ച് പറയുന്നു മാഷ്, രാമന്‍ അന്നങ്ങനെ ചെയ്തിരുന്നില്ലെങ്കില്‍ സീത ഒരിക്കലും പതിവ്രതാരത്‌നമാകില്ലായിരുന്നുവെന്ന്. സംശയിക്കപ്പെട്ട ചാരിത്ര്യശുദ്ധിയുമായി സീതയെന്ന കഥാപാത്രം അവശേഷിച്ചേനേ. സീതയെ സീതയാക്കിയത് രാമന്റെ നിലപാടാണെന്ന് ചുരുക്കം. ഇങ്ങനെ പുരാണേതിഹാസങ്ങളില്‍ എതിര്‍വാദത്തിന് പഴുതുപോലും അവശേഷിപ്പിക്കാതെ മാഷ് തിരുത്തിത്തരുന്ന ധാരണകള്‍ ഏറെയുണ്ട്.
തിന്നുകുടിച്ച് ആഘോഷിച്ച് ജീവിക്കുന്നവര്‍ക്ക് വായിച്ചുരസിക്കാനുള്ള കഥയല്ല മഹാഭാരതമെന്നും പൂര്‍വ്വവൃത്തം കഥായുക്തം..എന്ന് തുടങ്ങുന്ന ഇതിഹാസലക്ഷണമനുസരിച്ച് അത് വ്യക്തമായ ചരിത്രമാണെന്ന് മനസ്സിലാക്കത്തവരെ എന്ത് വിളിക്കണമെന്നും മാഷ് ചോദിക്കുന്നു. അമൃത ടിവിയില്‍ ഭാരതദര്‍ശനം തുടങ്ങുന്നതിന് മുമ്പ് മലയാളം വാരികയില്‍ പരമ്പരയായി അതെക്കുറിച്ച് എഴുതുന്നുണ്ടായിരുന്നു മാഷ്. അമൃതാ ടിവി തുടങ്ങുന്ന സമയത്ത് വള്ളിക്കാട്ടെ അമൃതാനന്ദമയീ ആശ്രമത്തില്‍ നിന്ന് ഇത്തരത്തില്‍ ഒരു പരിപാടി അവതരിപ്പിക്കാന്‍ നേരിട്ട് ക്ഷണിക്കുകയായിരുന്നു. മാഷിന്റെ ആദ്യപ്രതികരണം തന്നെ ജ്ഞാനവിജ്ഞാനങ്ങള്‍ക്ക് അതിര്‍ത്തി കല്‍പ്പിച്ച് സംസാരിക്കാന്‍ കഴിയില്ലെന്നായിരുന്നു. തനിക്ക് ഹിതമായവ ആശ്രമത്തിനും മറ്റും അഹിതമെന്ന് തോന്നിക്കൂടായ്കയില്ല എന്ന മുന്നറിയിപ്പും നല്‍കി മാഷ്. പക്ഷേ ആശ്രമത്തിന് വിശ്വംഭരന്‍ മാഷിനെ അല്‍പ്പവും അവിശ്വാസമില്ലായിരുന്നു, ലൈസന്‍സ് നല്‍കി എന്തും പറയാന്‍.
പരിപാടിക്കായി അന്ന് പ്രോഗ്രാമിന്റെ ചുമതലയുള്ള ജൂഡ് അട്ടിപ്പേറ്റിയുമായി സംസാരിച്ചു. എന്തായിരിക്കണം ടൈറ്റില്‍ സോങ്ങ്, വിഷ്വല്‍ ആവിഷ്‌ക്കാരം എങ്ങനെയാകണം. അര്‍ജ്ജുനനും കൃഷ്ണനുമൊക്കെചേര്‍ന്ന ഒരു ദൃശ്യാവിഷ്‌ക്കാരം കണ്ടുമടുത്ത conventional concept അല്ലേ എന്നായിരുന്നു ജൂഡ് അട്ടിപേറ്റിന്റെ സംശയം- ഉടന്‍ നല്‍കി മാഷ് മറുപടി, ”അച്ഛനെ സ്ഥിരം കണ്ട് മടുത്തെന്നും അദ്ദേഹത്തെ മാറ്റണമെന്നും ആരെങ്കിലും അമ്മയോട് ശുപാര്‍ശ ചെയ്യുമോ..? ‘
അങ്ങനെ ഭാരതദര്‍ശനം തുടങ്ങി. അദ്വൈതവും സാഹിത്യവും ശാസ്ത്രവും സാമൂഹികവുമായ വിഷയങ്ങള്‍ സോദാഹരണം വ്യാഖ്യാനിക്കപ്പെട്ടപ്പോള്‍ അഭൂതപൂര്‍വ്വമായ പ്രതികരണമായിരുന്നു.
കേട്ടതില്‍ വ്യക്തത തേടിയും കേട്ടത് ഒട്ടും മനസ്സിലാകാത്തവരും വിമര്‍ശിക്കുന്നവരുമായി ഫോണ്‍കോളുകളുടെ ബഹളം. ഈ പരിപാടി 2063 എപ്പിസോഡ് പിന്നിടുമ്പോള്‍ ചിരിയോടെ മാഷ് പറയുന്നു ”ഞാന്‍ പറയുന്നത് പൂര്‍ണമായും മനസ്സിലാക്കി വിളിക്കുന്നവരുണ്ടെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല” എന്ന്. ശരിയാണ് കോടാനുകോടി പ്രപഞ്ചങ്ങള്‍ നിറയുന്ന മഹാപ്രപഞ്ചത്തെ ഉള്‍ക്കൊള്ളുന്ന പ്രജാപതി തന്നെ കവിയാകുന്ന മഹാഭാരതം അങ്ങനെ പെട്ടെന്ന് മനസ്സിലാക്കാനാകില്ല. ഭൗതിക ശാസ്ത്രവും പ്രകൃതി ശാസ്ത്രവും മനസ്സിലാക്കിയ വ്യാസനെ ദുര്‍വ്യാഖ്യാനിച്ചവരാണ് കുട്ടിക്കൃഷ്ണമാരാരും എം.ടി.വാസുദേവന്‍നായരും ഉള്‍പ്പെടെയുള്ളവരെന്ന് മാഷ് വെട്ടിത്തുറന്ന് പറയുന്നു. മാറുന്നത് മെറ്റീരിയലാണെന്നും ഊര്‍ജ്ജം മാത്രമാണ് സത്യമെന്നുമുള്ള ഐന്‍സ്റ്റീന്റെ വാക്യത്തെ മഹാതത്വമായി കൊണ്ടാടുന്നവര്‍ നൂറ്റണ്ടുകള്‍ക്ക് മുമ്പേ ഇക്കാര്യം പകല്‍പോലെ വ്യക്തമാക്കിയ വ്യാസനുള്‍പ്പെടെയുള്ളവരെ കേള്‍ക്കാത്തതില്‍ മാഷിന് പക്ഷേ പരാതിയില്ല. ‘വിവരക്കേട്’ എന്ന ഒറ്റവാക്കില്‍ പ്രതികരണം.
ഭാരതദര്‍ശനത്തിന്റെ സ്ഥിരം പ്രേക്ഷകര്‍ക്ക് ഈ പരിപാടിയെക്കുറിച്ച് ഏറെ പറയാനുണ്ട്. വിമര്‍ശനാത്മകവും ശാസ്ത്രീയവും ഭാഷാപരവുമായി ഒന്നത്യം പുലര്‍ത്തുന്ന ഒരു പരിപാടിയെന്നാണ് വിലയിരുത്തപ്പെടുന്നത്. സൂക്ഷ്മതലങ്ങളില്‍ കാര്യങ്ങളെ മനനം ചെയ്യുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്തിരുന്ന ത്രികാലജ്ഞാനികളുടെ ദര്‍ശനങ്ങളാണ് വിവിധ തലങ്ങളില്‍ വിവരിക്കപ്പെടുന്നത്. കേവലം കഥകള്‍ മാത്രമായി പുതിയ തലമുറ കാണുന്ന സംഭവങ്ങളുടെ ശാസ്ത്രീയതയും സൂക്ഷ്മതലങ്ങളും മനസ്സിലാക്കാന്‍ ഭാരതദര്‍ശനം വഴിയൊരുക്കുകയാണ്.
മഹാഭാരതത്തിന്റെ ധാര്‍മ്മികത ചോദ്യം ചെയ്യുന്ന കഥാ സന്ദര്‍ഭങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് ഉത്തരം കൂടിയാണ് ഈ പരിപാടി. ധൃതരാഷ്ട്രരുടെ പുത്രന്‍മാരായ കൗരവരാണോ കുന്തിക്ക് വിവിധ ദേവന്‍മാരില്‍ ജനിച്ച പാണ്ഡവരാണോ യഥാര്‍ത്ഥത്തില്‍ രാജ്യാവകാശികള്‍ എന്ന ചോദ്യത്തിന് പുത്രോത്പാദനത്തിന് കഴിയാത്ത ഭര്‍ത്താവിന്റെ സമ്മതത്തോടെ നടത്തുന്ന ഐവിഎഫ് പോലുള്ള ആധുനിക മാര്‍ഗങ്ങളുടെ നൈതികതയും നിയമപിന്തുണയും ചൂണ്ടിക്കാട്ടി സാധൂകരണം നടത്താന്‍ മാഷിന്റെ വാക്കുകള്‍ പിന്തുടരുന്ന പ്രേക്ഷകന്‍ സ്വയം പര്യാപത്‌നാകുന്നു.
അക്ഷരങ്ങളിലൂടെ പറയാനാകുന്നതിന് പരിമിതിയുണ്ടായിരുന്നെന്നും ഭാരതദര്‍ശനം എന്ന പരിപാടി തുറന്ന സംവാദവേദിയാണെന്നും വിശ്വംഭരന്‍ മാഷ് പറയുന്നു. ഒരു പ്രത്യേക വിഷയത്തില്‍ ഒതുങ്ങാതെ വിജ്ഞാനത്തെ അഖണ്ഡമണ്ഡലങ്ങളിലേക്കും വ്യാപരിപ്പിക്കാന്‍ ചില ചോദ്യങ്ങള്‍ക്ക് കഴിയുമെന്നും അദ്ദേഹം പറയുന്നു. പറഞ്ഞുവരുമ്പോള്‍ കാറ്റും മരവും കിളിയും കീടവും കടലും ആകാശവും വിഷയങ്ങളാകുന്നു. അവയെല്ലാം മഹാഭാരതമെന്ന ഇതിഹാസത്തിലേക്ക് ഒതുങ്ങുന്നു. ചുരുക്കത്തില്‍ ജന്മാന്തരങ്ങള്‍ പറഞ്ഞാലും തീരാത്ത അറിവിന്റെ മഹായജ്ഞമാണ് അമൃതി ടിവിയില്‍ വിശ്വംഭരന്‍ മാഷ് നടത്തുന്ന ഭാരതദര്‍ശനം. പറഞ്ഞതിനേക്കാള്‍ പറയാനുള്ളത് അവശേഷിക്കുമ്പോള്‍ മാഷെങ്ങനെ മിണ്ടാതിരിക്കും. അക്ഷരഭാണ്ഡത്തിന്റെ ഭാരം കുറയുകയല്ല, കൂടുകയാണല്ലോ…


ജന്മഭൂമി: http://www.janmabhumidaily.com/news723932#ixzz4x5iwPt97
യാതൊന്നു ലഭിച്ചാല്‍ മറ്റൊന്നുമേ ലഭിക്കേണ്ട
    യാതൊരു സുഖം വന്നാല്‍ മറ്റൊരു സുഖം വേണ്ട
    യാതൊന്നു ദര്‍ശിച്ചാല്‍ മറ്റൊന്നുമേ ദര്‍ശിക്കേണ്ട
    യാതൊന്നു ഭവ്യമായാല്‍ മറ്റൊന്നു ഭവിക്കേണ്ട
    യാതൊന്നായ്ത്തീര്‍ന്നാല്‍ പിന്നെ ജന്മാദിദുഃഖമില്ലാ-
    തായതൊക്കെയും ബ്രഹ്മാനന്ദമെന്നറിഞ്ഞാലും.
    ഹ്രസ്വദീര്‍ഘസ്ഥൂലാണു പ്രായമെന്നതുമില്ല
    വസ്തുരൂപാലങ്കാരവര്‍ണ്ണവിഗ്രഹങ്ങളും        
    മൃത്യുവും ജനനവും ദുഃഖവും വിഷയവു-
    മിത്തരമില്ലാതതൊന്നായതു ബ്രഹ്മാനന്ദം
    അഗ്ന്യര്‍ക്കാദികള്‍ പ്രകാശിക്കുന്നു സമസ്തവു-
    മഗ്ന്യര്‍ക്കാദികളായതൊന്നിനാല്‍ ശോഭിക്കുന്നു.
    ആയതു പരബ്രഹ്മമെന്നു നിശ്ചയിച്ചാലു-
    മായതഭ്യാവൃത്തിരൂപേണ കണ്ടറിഞ്ഞീടാം
    വേദാന്തവേദ്യമഖണ്ഡാനന്ദമേകം പരം
    വ്യോമവിഗ്രഹസ്ഥിതം നിഷ്‌ക്കളം നിരാധാരം
    സര്‍വ്വവ്യാപിനം സര്‍വ്വസാക്ഷിണം സര്‍വ്വാധാരം
    നിര്‍വ്വികാരിത്വം നിത്യാനന്ദം നിര്‍വ്വാണാനന്ദം
    ജ്ഞാനചക്ഷുഷാ കണ്ടു ഭ്രമരകീടംപോലെ
    മാനസേ പൂര്‍വ്വോപാധിഗുണത്തെയുപേക്ഷിച്ചു
    സച്ചിദാനന്ദമായി ഭവിച്ചീടണമെന്നാല്‍
    നിശ്ചലമായ പരമാനന്ദം ലഭിച്ചീടാം.
ആശയം-ഏതൊരു സുഖം ലഭിച്ചാല്‍ മറ്റൊരു സുഖവും വേണ്ടെന്നുതോന്നുവോ, ഏതൊന്നു ലഭിച്ചാല്‍ ഇനി മറ്റൊന്നും വേണ്ട എന്നു തോന്നുന്നുവോ, ഏതൊന്നു കണ്ടാല്‍ ഇനി മറ്റൊരുകാഴ്ചയും വേണ്ട
എന്നു തോന്നുന്നുവോ, ഏതൊന്നു ഭവിച്ചാല്‍ ഇനിയൊന്നും സംഭവിക്കാനില്ലെന്നു നിശ്ചയിക്കുന്നുവോ, ഏതൊന്നായിക്കഴിഞ്ഞാല്‍ പിന്നെ ജനനമരണദുഃഖമില്ലെന്നാകുന്നുവോ അതൊക്കെച്ചേര്‍ന്നതാണ് ബ്രഹ്മാനന്ദം എന്നു പറയുന്നത്. ആ ബ്രഹ്മാനന്ദത്തിന് ചെറുതെന്നോ, വലുതെന്നോ, സ്ഥൂലമെന്നോ, അണുപ്രായമെന്നോ വ്യത്യാസമില്ല. വസ്തുവും രൂപവും അലങ്കാരവും വര്‍ണ്ണവിഗ്രഹങ്ങളും മരണവും ദുഃഖവും വിഷയവുമില്ലാത്തതാണ് ബ്രഹ്മാനന്ദം. അതായത് ബ്രഹ്മാനന്ദം ഇന്ന വസ്തുവെന്ന് പറയാന്‍ കഴിയില്ല, അതിനു രൂപമില്ല അതിനാല്‍ അരൂപം, അതിന് അലങ്കാരങ്ങളൊന്നുമില്ല കാരണം വസ്തുവോ രൂപമോ അതിനില്ല. അത് നിറപ്പകിട്ടുള്ള, വിഗ്രഹങ്ങളല്ല, ആത്മാവു മരിക്കുന്നില്ല,ജനിക്കുന്നുമില്ല. അതിന് വിഷയങ്ങളുമായി യാതൊരു ബന്ധവുമില്ല. അങ്ങനെ നിര്‍ഗ്ഗുണവും, നിരാകാരവും, നിശ്ചലവും, നിരുപമവും, സത്യവും നിത്യവുമായത് പരമാനന്ദമാണ്.
സൂര്യനും അഗ്നിയും പ്രകാശം നല്‍കുന്നു, സൂര്യനില്‍ നിന്നാണ് മറ്റുള്ളവയ്ക്ക് പ്രകാശം കിട്ടുന്നത്. എന്നാല്‍  ഇവയെല്ലാം പ്രകാശിക്കുന്നത് മറ്റൊന്നില്‍ നിന്നുള്ള പ്രകാശം കൊണ്ടാണ്. ആ വസ്തുവിനെ പരബ്രഹ്മം എന്നു ബോധിക്കുക. അതറിയാന്‍ നിരന്തരമായ അഭ്യാസം വേണം. അനുസ്യൂതവും അതിശ്രദ്ധയോടെയും അനുഷ്ഠിക്കുന്ന അനുസന്ധാനവും അഭ്യാസവും കൊണ്ടുമാത്രമേ ബ്രഹ്മാനന്ദം ലഭിക്കുകയുള്ളു.വേദാന്തംകൊണ്ടു മാത്രം അറിയപ്പെടാന്‍ കഴിയുന്നതും അഖണ്ഡമായ ആനന്ദരൂപമായിരിക്കുന്നതും, ഏകവും, പരമാനന്ദവും, ആകാശംപോലെ വിശാലമായി സ്ഥിതിചെയ്യുന്നതും, നിഷ്‌കളം(അംശമല്ലാതെ പൂര്‍ണ്ണവും) നിരാധാരവും, സര്‍വ്വത്തിലും വ്യാപിച്ചിരിക്കുന്നതും, സര്‍വ്വത്തിനും സാക്ഷിയായിരിക്കുന്നതും, സര്‍വ്വത്തിനും ആധാരവും, വികാരങ്ങളൊന്നുമില്ലാത്തതും, നിത്യമായ ആനന്ദവും, മുക്തിയില്‍ നിന്നുള്ള ആനന്ദവുമായ ഈ ബ്രഹ്മാനന്ദം ജ്ഞാനമാകുന്ന കണ്ണുകള്‍ കൊണ്ടുമാത്രമേ കാണാന്‍ സാധിക്കു. മനസ്സില്‍ പൂര്‍വ്വാപാധികളാല്‍ അതായത് മുജ്ജന്മങ്ങളിലെ വിഷയവാസനകളാല്‍ സംഭരിച്ചുവച്ചിരിക്കുന്ന ഗുണങ്ങളെയെല്ലാം വണ്ടിന്റെ പുഴുവിനെയെന്നപോലെ ഉപേക്ഷിച്ച് നിരന്തരമായ ധ്യാനത്തിലൂടെ സച്ചിദാനന്ദമായിത്തീരുമ്പോള്‍ നിശ്ചലമായ പരമാനന്ദം അതായത് ബ്രഹ്മാനന്ദം അനുഭവിക്കാം.
ഇവിടെ ഭ്രമരകീടം എന്ന് പറഞ്ഞിരിക്കുന്നത് വേട്ടാവെളിയനാകുന്ന പുഴുവിനെ ഉദ്ദേശിച്ചാണ്. നമ്മുടെ വേദാന്തഗ്രന്ഥങ്ങളില്‍ പറയുന്ന ഉദാഹരണമാണിത്. വേട്ടാവെളിയന്‍ എവിടെനിന്നെങ്കിലും ഒരു പുഴുവിനെ പിടിച്ചുകൊണ്ടുവന്ന് വച്ചിട്ട് അതിനുചുറ്റും ചെളിവച്ച് ഒരു കൂടുണ്ടാക്കും. ആ കൂട്ടില്‍ മുകളില്‍ ചെറിയൊരു ദ്വാരം ഉണ്ടായിരിക്കും. പുഴുദ്വാരത്തില്‍ കൂടി രക്ഷപ്പെടാന്‍ നോക്കുമ്പോള്‍ വേട്ടാവെളിയന്‍ ഭയപ്പെടുത്തിക്കൊണ്ട് അതിനെ കുത്തും. ഇങ്ങനെ പലതവണയാകുമ്പോള്‍ ആ പുഴു ഭയപ്പെട്ട്  വേട്ടാവെളിയനെ തന്നെ സദാ ചിന്തിച്ചുകൊണ്ടിരിക്കും. അങ്ങനെ നിരന്തരമായി വേട്ടാവെളിയനെ ധ്യാനിച്ചുകൊണ്ടിരിക്കുന്ന പുഴു വേട്ടാവെളിയനായി രൂപമെടുത്ത് കൂടുപൊട്ടിച്ചു പുറത്തുവരും. അതുപോലെ വിഷയവാസനകള്‍ ഉപേക്ഷിച്ച് നിരന്തരമായി പരമാത്മാവിനെ ധ്യാനിച്ചുകൊണ്ടിരിക്കുന്നയാളും സച്ചിദാനന്ദസ്വരൂപിയായ ബ്രഹ്മമായി മാറും. പിന്നെ നിത്യാനന്ദം അനുഭവിക്കാം.


ജന്മഭൂമി: http://www.janmabhumidaily.com/news222989#ixzz4x5fldnYb
കര്‍ത്തവ്യമെന്നാലെന്താണ്? മാംസത്തിന്റെ, നമ്മുടെ ആസക്തിയുടെ, തള്ളിച്ചതന്നെ. ഒരു ആസക്തി ഉറച്ചുപോയാല്‍ നാം അതിനെ കര്‍ത്തവ്യമെന്നു വിളിക്കുന്നു. ഉദാഹരണത്തിന്, വിവാഹമെന്ന ഏര്‍പ്പാടില്ലാത്ത രാജ്യങ്ങളില്‍ ഭാര്യാഭര്‍ത്തൃകര്‍ത്തവ്യങ്ങളില്ല. വിവാഹം ഉണ്ടായിക്കഴിഞ്ഞാല്‍ അന്യോന്യാസക്തി ഹേതുവായി ഭാര്യയും ഭര്‍ത്താവും ഒരുമിച്ചു പാര്‍ക്കുന്നു. ഇത്തരം ഒരുമിച്ചു ചേര്‍ക്കല്‍ ഏതാനും തലമുറകള്‍ കഴിയുമ്പോഴേയ്ക്ക് സ്ഥിരമായ ഒരേര്‍പ്പാടായിത്തീരുന്നു. അങ്ങനെ അതിനു സ്ഥിരത വന്നാല്‍ അതു കര്‍ത്തവ്യമായും തീരുന്നു. അതിനെ ഒരുതരം പഴകിയ രോഗമെന്നു പറയാം. അതു തീവ്രമാകുമ്പോള്‍ രോഗമെന്നും പഴകുമ്പോള്‍ സ്വപ്രകൃതി എന്നും പറയുന്നു. അതൊരു രോഗം തന്നെയാണ്. ഇങ്ങനെ ആസക്തി ചിരസ്ഥായിയായിത്തീരുമ്പോള്‍ നാമതിനെ കര്‍ത്തവ്യമെന്ന അന്തസ്സുള്ള പേരുകൊണ്ട് അഭിഷേകം ചെയ്യുന്നു; അതിന്‌മേല്‍ പൂവര്‍ച്ചിക്കുന്നു. അതിനുവേണ്ടി കാഹളം മുഴക്കുന്നു. അതിനെച്ചൊല്ലി മന്ത്രോച്ചാരണം നടക്കുന്നു. പിന്നെയങ്ങോട്ട്, ലോകമാകെ ഈ കര്‍ത്തവ്യത്തിന്റെ പേരില്‍ തമ്മില്‍ത്തല്ലായി, അന്യോന്യം ആത്മാര്‍ത്ഥമായി കൊള്ളയടിക്കുകയായി.സ്വാമി വിവേകാനന്ദന്‍
കസ്യ ദു:ഖസ്യ കോ ഹേതു ജഗത്രയേ
കസ്യ സുഖസ്യ വാ കോപി ഹേതുസ്സഖേ!
പൂര്‍വ്വജന്മ്മാര്‍ജ്ജിത കര്‍മ്മമത്രേ ഭുവി

സര്‍വ്വലോകര്‍ക്കും സുഖ ദു:ഖകാരണം
ദു:ഖസുഖങ്ങള്‍ ദാനം ചെയ്‌വതിന്നാരു-
മുള്‍ക്കാമ്പിലോര്‍ത്തുകണ്ടാലില്ല നിര്‍ണ്ണയം
ഏകന്‍ മമ സുഖദാതാ ജഗതി മ-
റ്റേകന്‍ മമ ദു:ഖദാതാവിതി വൃഥാ
തോന്നുന്നതജ്ഞാനബുദ്ധികള്‍ക്കെപ്പൊഴും
തോന്നുകയില്ല ബുധന്മാര്‍ക്കതേതുമേ
ഞാനിതിനിന്നു കര്‍ത്താവെന്നു തോന്നുന്നു
മാനസതാരില്‍ വൃഥാഭിമാനേന കേള്‍
ലോകം നിജ കര്‍മ്മസൂത്രബദ്ധം സഖേ!
ഭോഗങ്ങളും നിജ കര്‍മ്മാനുസാരികള്‍
മിത്രാര്യുദാസീന ബാന്ധവ ദ്വേഷ്യമ-
ദ്ധ്യസ്ഥ സുഹൃജ്ജന ഭേദബുദ്ധിഭ്രമം
ചിത്രമത്രേ നിരൂപിച്ചാല്‍ സ്വകര്‍മ്മങ്ങള്‍
യത്ര വിഭാവ്യതേ തത്ര യഥാ തഥാ
ദു:ഖം സുഖം നിജകര്‍മ്മവശഗത-
മൊക്കെയെന്നുള്‍ക്കാമ്പുകൊണ്ടു നിനച്ചതില്‍
യദ്യദ്യദാഗതം തത്ര കാലാന്തരേ
തത്തത് ഭുജിച്ചതിസ്വസ്ഥനായ് വാഴണം
ഭോഗത്തിനായ്ക്കൊണ്ടു കാമിക്കയും വേണ്ട
ഭോഗം വിധികൃതം വര്‍ജ്ജിക്കയും വേണ്ട
വ്യര്‍ത്ഥമോര്‍ത്തോളം വിഷാദാതി ഹര്‍ഷങ്ങള്‍
ചിത്തേ ശുഭാശുഭ കര്‍മ്മഫലോദയേ
മര്‍ത്ത്യദേഹം പുണ്യപാപങ്ങളെക്കൊണ്ടു
നിത്യമുല്‍പ്പന്നം വിധിവിഹിതം സഖേ!
സൌഖ്യദു:ഖങ്ങള്‍ സഹജമേവര്‍ക്കുമേ
നീക്കാവതല്ല സുരാസുരന്മാരാലും
ലോകേ സുഖാനന്തരംദു:ഖമായ് വരു-
മാകുലമില്ല ദു:ഖാനന്തരം സുഖം
നൂനം ദിനരാത്രി പോലെ ഗതാഗതം
മാനസേചിന്തിക്കിലത്രയുമല്ലെടോ!
ദു:ഖമദ്ധ്യേ സുഖമായും വരും പിന്നെ-
പിന്നെ ദു:ഖം സുഖമദ്ധ്യസംസ്ഥമായും വരും
രണ്ടുമന്യോന്യസംയുക്തമായേവനു-
മുണ്ടു ജലപങ്കമെന്നപോലെ സഖേ!
ആകയാല്‍ ധൈര്യേണ വിദ്വജ്ജനം ഹൃദി
ശോകഹര്‍ഷങ്ങള്‍ കൂടാതെ വസിക്കുന്നു
ഇഷ്ടമായുള്ളതു തന്നെ വരുമ്പോഴു-
മിഷ്ടമില്ലാത്തതു തന്നെ വരുമ്പോഴും
തുഷ്ടാത്മനാ മരുവുന്നു ബുധജനം
ദൃഷ്ടമെല്ല‍ാം മഹാമായേതി ഭാവനാല്‍.

vanaja ravi nair

Monday, October 30, 2017

ത്വന്മാഹാത്മ്യമറിഞ്ഞിടാതെ പലതും ജല്പിച്ചിരിക്കാമിവൻ
നിർമ്മായം മമ ഭക്തിയോർത്തതഖിലം വിഷ്ണോ ക്ഷമിച്ചീടണേ
നന്മാദ്ധ്വീ സമമിസ്സുധാലഹരി വിദ്വാന്മാർനുകർന്നീടണേ
ചിന്മാത്രാത്മകനിന്ദിരാസഹിതനാമങ്ങേകണേ മംഗളം"


പദാർത്ഥം:
ത്വന്മാഹാത്മ്യമറിഞ്ഞിടാതെ = അവിടുത്തെ മാഹാത്മ്യം അറിയാതെ
പലതും ജല്പിച്ചിരിക്കാമിവൻ = പലതും ഇവൻ ജല്പിച്ചിരിക്കാം
നിർമ്മായം = കളങ്കമില്ലാത്ത
മമ ഭക്തിയോർത്ത് = എന്റെ ഭക്തിയെ ഓർത്ത്
അതഖിലം = അത് മുഴുവനും
വിഷ്ണോ ക്ഷമിച്ചീടണേ = അല്ലയോ വിഷ്ണോ, ക്ഷമിച്ചീടണേ
നന്മാദ്ധ്വീ സമം = നല്ല തേനിനു സമം
ഇസ്സുധാലഹരി = ഈ സുധാലഹരി
വിദ്വാന്മാർനുകർന്നീടണേ = (പ്രകടം)
ചിന്മാത്രാത്മകൻ = ചിത് മാത്രമായവൻ
ഇന്ദിരാസഹിതനാം = ഇന്ദിരയോടു കൂടിയവനായ
അങ്ങേകണേ മംഗളം = അങ്ങ് മംഗളം തരണേ.

ശ്ലോകാർത്ഥം:
അവിടുത്തെ മാഹാത്മ്യം അറിയാതെ പലതും ഇവൻ ജല്പിച്ചിരിക്കാം. കളങ്കമില്ലാത്ത എന്റെ ഭക്തിയെ ഓർത്ത് അത് മുഴുവനും അല്ലയോ വിഷ്ണോ, ക്ഷമിച്ചീടണേ. നല്ല തേനിനു സമം ഈ സുധാലഹരി വിദ്വാന്മാർനുകർന്നീടണേ. ചിത് മാത്രമായവൻ ഇന്ദിരയോടു കൂടിയവനായ അങ്ങ് മംഗളം തരണേ.
naganandanath

“ന മാം കര്‍മാണി ലിമ്പന്തി
ന മേ കര്‍മ്മഫലേ സ്‌പൃഹാ
ഇതി മാം യോഽഭി ജാനാതി

കര്‍മ്മഭിര്‍ന്ന സ ബദ്ധ്യതേ” (ഗീത 4:14)


എന്നെ ക‍ര്‍മ്മം ബാധിക്കുന്നില്ല. എനിക്ക് ക‍ര്‍മ്മഫലത്തില്‍ ആഗ്രഹമില്ല. ഈ വിധം എന്നെ എവ‍ന്‍ അറിയുന്നുവോ അവന്‍ ക‍ര്‍മ്മങ്ങളാല്‍ ബന്ധനാകുന്നില്ല.

 “Actions do not taint Me, nor have I any desire for the fruits-of-action. He who knows Me thus is not bound by his actions.” (സ്വാമി ചിന്മയാനന്ദന്‍ )

പ്രാണോ(അ)പാനാഃ സമാനാഖ്യാ ഉദാനോ വ്യാന ഏവ ച
നാഗഃ കൂര്‍മശ്ച കൃകലോ ദേവദത്തോ ധനഞ്ജയഃ
ഹൃദി പ്രാണോ ഗുദേ(അ)പാനഃ സമാനോ നാഭിമണ്ഡലേ
ഉദാനഃ കണ്ഠദേശേ സ്യാദ് വ്യാനഃ സര്‍വശരീരഗഃ
ഉദ്ഗാരേ നാഗ ആഖ്യാതഃ കൂര്‍മ ഉന്മീലനേ സ്മൃതഃ
കൃകലഃ ക്ഷുത്കരോ ജ്ഞേയോ ദേവദത്തോ വിജൃംഭണേ
ന ജഹാതി മൃതം വാപി സര്‍വവ്യാപീ ധനഞ്ജയഃ
കേവലൈര്‍ഭുക്തമന്നം ഹി പുഷ്ടിദം സര്‍വ ദേഹിനാം
(ഗരുഡപുരാണം)
(ശരീരസ്ഥിതമായ പത്തു വായുക്കളെക്കുറിച്ച് പറയുന്നു. ഇവയും നാഡികള്‍ തന്നെ. ചലനശേഷി പ്രദാനം ചെയ്യുകതന്നെയാണ് ഇവയുടെയും കര്‍മം) 1.പ്രാണന്‍ (ഹൃദയത്തിന്റെ ചലനശേഷി), 2.അപാനന്‍ (ഗുദത്തിന്റെ ചലനശേഷി), 3.സമാനന്‍ (നാഭിമണ്ഡലത്തിന്റെ ചലനശേഷി), 4.ഉദാനന്‍ (കഴുത്തിന്റെ ചലനശേഷി), 5.വ്യാനന്‍ (മുഴുവന്‍ ശരീരത്തിന്റെയും ചലനശേഷി), 6.നാഗന്‍ (ഛര്‍ദ്ദിക്കാനുള്ള കഴിവ്), 7.കൂര്‍മ്മന്‍ (കണ്‍പോള തുറക്കാനും അടയ്ക്കാനുമുള്ള കഴിവ്), 8.കൃകലന്‍ (വിശക്കാനുള്ള കഴിവ്), 9.ദേവദത്തന്‍ (കോട്ടുവായിടാനുള്ള കഴിവ്), 10.ധനഞ്ജയന്‍ (ഞാനെന്ന ഭാവം) എന്നിവയാണ് പത്ത് വായുക്കള്‍. സര്‍വവ്യാപിയായ ധനഞ്ജയന്‍ മരിച്ചവനെപ്പോലും വിട്ടുപോവുന്നില്ല. ഇപ്രകാരമുള്ള എല്ലാ വായുകളെ അഥവാ നാഡികളെ സംബന്ധിച്ചിടത്തോളവും, കേവലം മനുഷ്യര്‍ ഭുജിക്കുന്ന ഭക്ഷണം തന്നെയാണ് പുഷ്ടിപ്രദമായിട്ടുള്ളത്. (ശരീരബന്ധമില്ലാതെ ഈ വായുക്കള്‍ക്കൊന്നിനും അഥവാ നാഡികള്‍ക്കൊന്നിനും നിലനില്‍ക്കാനാവില്ല.
കർമ്മം ചിത്തത്തിനെ ഉണ്ടാക്കുന്നു. ചിത്തം കർമത്തിനെ ഉണ്ടാക്കുന്നു.
നമ്മൾ ചെയ്യുന്ന എല്ലാ കർമങ്ങളുടെയും ഫലം സൂക്ഷരൂപത്തിൽ നമ്മളിൽ തന്നെ സ്ഥിതി ചെയ്യുന്നു.സമയവും സന്ദർഭവും വരുമ്പോൾ നമുക്ക് അത് അനുഭവിക്കേണ്ടി വരും .

സുഭാഷിതം

പ്രിന്റ്‌ എഡിഷന്‍  ·  October 31, 2017
ദൗര്‍മന്ത്യോന്നൃപതിര്‍വിനശ്യതി യതി-
സ്സംഗാല്‍ സുതോ ലാളനാ-
ദ്വിപോളനദ്ധ്യയനാല്‍ കുലം കുതനയാ-
ച്ഛീലം ഖലോപാസനാല്‍
ഹ്രീര്‍മദ്യാദനവേക്ഷണാദപി കൃഷിഃ
സ്‌നേഹഃ പ്രവാസാശ്രയാ-
ന്മൈത്രീ ചാപ്രണായത്സമൃദ്ധിരനയാ-
ത്ത്യാഗാല്‍ പ്രമാദാധ്ധനം
-ഭര്‍തൃഹരി
ഓരോരുത്തരുടെയും നാശം എപ്രകാരമെന്നുനോക്കാം. രാജാവ്, ദുഷ്ടന്മാരായ മന്ത്രിമാരാല്‍ നശിക്കുന്നു. യതി (സന്ന്യാസി) സംഗം നിമിത്തം-കാമക്രോധാദികളാല്‍ നശിക്കുന്നു. പുത്രനെ, അമിതമായി ലാളിച്ചാല്‍ അവനും നശിക്കും. നേരാംവണ്ണം അദ്ധ്യയനം ഇല്ലെങ്കില്‍ ബ്രാഹ്മണന് നാശം സംഭവിക്കും. സല്‍പുത്രന്മാരില്ലെങ്കില്‍ കുലത്തിന്റെ കാര്യവും മേല്‍പ്രകാരം തന്നെ. ദുഷ്ടന്മാരുമായുള്ള സംസര്‍ഗം വന്നാല്‍ നല്ല ശീലം ഇല്ലാതാകും. മദ്യാസക്തി ഉണ്ടായാല്‍ നാണംകെടും. കണ്ടിട്ടില്ലേ, മദ്യപിച്ചവര്‍ കാട്ടുന്ന പേക്കൂത്തുകള്‍? മാത്രമല്ല, മദ്യം ലഭിക്കാന്‍ എന്തു നാണംകെട്ട പ്രവര്‍ത്തിയും അവര്‍ ചെയ്യും. ശരിയായി ശ്രദ്ധിച്ചില്ലെങ്കില്‍ കൃഷി നശിക്കും. കുറേക്കാലം സ്വദേശത്തു നിന്നും വിട്ടുനിന്നാല്‍ ഉറ്റവരുമായി സ്‌നേഹം ഇല്ലാതാകും. ശരിയായ നയമില്ലെങ്കില്‍ സമൃദ്ധി ഉണ്ടാകില്ല. ത്യാഗംകൊണ്ടും, തെറ്റായ ഉപയോഗംകൊണ്ടും ധനം നഷ്ടമാകും. അതായത് സല്‍പാത്രത്തില്‍ കൊടുക്കുക. ശരിയായ രീതിയില്‍ ഉപയോഗിക്കുക- ഇവ ചെയ്തില്ലെങ്കില്‍ ധനത്തിന് മൂന്നാമത്തെ ഗതിയായ നാശം സംഭവിക്കും


ജന്മഭൂമി: http://www.janmabhumidaily.com/news729140#ixzz4x2SjoI8o
ഗണപതിയെക്കുറിച്ച് കേള്‍ക്കാത്തവര്‍ ചുരുങ്ങും. എന്നാല്‍ പലര്‍ക്കും മഹാഗണപതി ഭഗവാന്‍ ആരാണെന്നറിഞ്ഞുകൂടാ. ഭാരതത്തിലുടനീളം എന്തിന് ചില വിദേശരാജ്യങ്ങളില്‍പോലും ഗണപതിയുടെ സാന്നിദ്ധ്യം സജീവമാണ്. തായ്‌ലന്റിലും ഇന്തോനേഷ്യയിലും വിയറ്റ്‌നാമിലുമെല്ലാം ഗണപതിദേവനുണ്ട്. ജപ്പാനില്‍ ഗണപതിയുടെ പേര് കാംഗിറ്റന്‍ എന്നാണ്. എന്തുകൊണ്ടാണ് ഗണപതിക്ക് ഇത്രയേറെ പ്രാധാന്യം ലഭിച്ചതെന്നതിനെക്കുറിച്ച് അല്പം ചിന്തിക്കേണ്ടതാണെന്നു തോന്നുന്നു. കാരണം നാം ഓരോരുത്തരും കടതുടങ്ങുമ്പോള്‍, വീടുതാമസം നടത്തുമ്പോള്‍ എന്നുവേണ്ട സകലതിന്റെയും തുടക്കത്തില്‍ ഗണപതിഹോമം കേരളക്കാരന് പഥ്യമാണ്. ഗണപതിഹോമം എന്നു കേള്‍ക്കാത്തവര്‍ ചുരുങ്ങും.
വേദങ്ങളിലാണ് ഇന്നു കാണുന്ന നിരവധി ദേവതകളെക്കുറിച്ചുള്ള ആദ്യപ്രസ്താവം കാണാന്‍ കഴിയുക. ഋഗ്വേദത്തിലെ രണ്ടാം മണ്ഡലത്തിലാണ് ആദ്യമായി ഗണപതിയെക്കുറിച്ച് പറയുന്നത്. അല്ലാതെ എല്ലാവരും കരുതുന്നതുപോലെ ഋഗ്വേദം തുടങ്ങുന്നതുതന്നെ വിഘ്‌നേശ്വരസ്തുതിയോടെയല്ല. ഋഗ്വേദം തുടങ്ങുന്നത് ‘അഗ്നിമീളേ’ എന്ന് അഗ്നിയെ സ്തുതിച്ചുകൊണ്ടാണ്. അപ്പോള്‍പിന്നെ അഗ്നിക്ക് ഗണപതിയുമായി ബന്ധം വല്ലതുമുണ്ടോ എന്നേ അന്വേഷിക്കേണ്ടതുള്ളൂ. ഋഗ്വേദത്തില്‍ നമുക്കതു വായിക്കാം.
‘ഗണാനാം ത്വാ ഗണപതിം
ഹവാമഹേ
കവിം കവീനാമുപമശ്രവസ്ത
മമ്
ജ്യേഷ്ഠരാജം ബ്രഹ്മണാം
ബ്രഹ്മണസ്പത’ (ഋഗ്വേദം 2.23.1)
ഗണപതി ബൃഹസ്പതിയും കവിയുമാണ്. ഗണപതി വിദ്യയുടെയും ബുദ്ധിയുടെയും ദേവതയാണല്ലോ. വേദവാണിയുടെതന്നെ അധിപതിയാണ് ബൃഹസ്പതി. ബ്രഹ്മണസ്പതി എന്ന വാക്കിനും ഇതേ അര്‍ഥംതന്നെ. ഇതുമാത്രമല്ല, ഋഗ്വേദത്തില്‍തന്നെ കവികളില്‍ ഏറ്റവും ശ്രേഷ്ഠന്‍ ഗണപതിയാണെന്നും പറയുന്നുണ്ട്. ”ഗണപതേ ഗണേഷു ത്വമാഹുര്‍വിപ്രതമം കവീനാമ്” (ഋ.10.11.29) എന്ന പ്രസ്താവം ഏറെ പ്രശസ്തമാണ്. അപ്പോള്‍ ഗണപതി ബുദ്ധിയുടെയും സിദ്ധിയുടെയും കവിത്വത്തിന്റെയും വേദവിജ്ഞാനത്തിന്റെയും അധിപതിയാണെന്നു സാരം. ഇതുകൊണ്ടായിരിക്കാം ബുദ്ധിയും സിദ്ധിയും ഗണപതിയുടെ ഭാര്യമാരാണെന്നു പിന്നീട് ഇന്ത്യയില്‍ വിശ്വാസമെന്നവണ്ണം പ്രചരിക്കാനിടയായത്.
ഇനി നമുക്ക് തന്ത്രഗ്രന്ഥങ്ങളില്‍ ഗണപതിയുടെ പര്യായപദങ്ങള്‍ നല്‍കിയതൊന്നു വായിക്കാം. സിന്ദൂരാഭന്‍, രക്തവസ്ത്രാങ്ഗരാഗന്‍, ധൂമ്രകേതു, ലംബോദരന്‍, സര്‍വഭക്ഷകന്‍, വിനായകന്‍ തുടങ്ങിയ പര്യായങ്ങളെല്ലാം ഗണപതിയുടേതാണ്. സിന്ദൂരപ്രകാശമുള്ളതെന്നാണ് സിന്ദൂരാഭം എന്ന വാക്കിനര്‍ഥം. രക്തവസ്ത്രാങ്ഗരാഗം എന്ന വാക്കിനും ഏതാണ്ട് ഇതേ അര്‍ഥംതന്നെയാണ്. അതായത് രക്തവര്‍ണം അല്ലെങ്കില്‍ അഗ്നിവര്‍ണം ഗണപതിയുടെ നിറമാണെന്നു നമുക്കു മനസ്സിലാക്കാം. ലംബോദരന്‍ എന്നതാണ് മറ്റൊരു പര്യായം.
ഗണപതി സര്‍വഭക്ഷകനാണ്. എന്തുകൊടുത്താലും തിന്നുതീര്‍ക്കും. എത്ര ഭക്ഷണം കഴിച്ചാലും മതിവരില്ല. ഗണപതിയുടെ വയറ്റില്‍ അവയെല്ലാം നിമിഷനേരം കൊണ്ടുദഹിച്ചുതീരും. അഗ്നിയിലും ഇങ്ങനെതന്നെയാണ്. അഗ്നിയില്‍ എന്തുനിക്ഷേപിച്ചാലും അതു ദഹിച്ചുപോകുന്നു. ഇവിടെ ഒന്നാമതായി ഗണപതിനിറം അഗ്നിവര്‍ണ്ണം, രണ്ടാമതായി ഗണപതിയില്‍ എന്തു നിക്ഷേപിച്ചാലും ദഹിച്ചുതീരുന്നു. ഇങ്ങനെ നോക്കുമ്പോള്‍ ഗണപതിക്കും അഗ്നിക്കും തമ്മില്‍ സമാനതകളുള്ളതായി മനസ്സിലാക്കാം. ഗണപതിയുടെ മറ്റൊരു പേര് ധൂമ്രകേതു എന്നാണ്.
ധൂമ്രകേതു എന്ന വാക്കിനര്‍ഥം പുക കൊടിയായുള്ളവന്‍ എന്നാണ്. പുകയെ കൊടിയാക്കുന്നവന്‍ എന്താണ്? അഗ്നിയാണ് പുക കൊടിയായുള്ളവന്‍ എന്നറിയാത്തവരുണ്ടാവില്ല. അഗ്നി ലംബോദരനാണ്, സര്‍വഭക്ഷകനാണ്. സര്‍വവും ഭക്ഷിക്കുന്നവന്‍ എന്ന അര്‍ഥത്തില്‍ വിശ്വാദം എന്ന് അഗ്നിയെ വിശേഷിപ്പിച്ചിരിക്കുന്നതായി ഋഗ്വേദത്തില്‍ കാണാം. (ഋ. 8.44.26) അതേ സൂക്തത്തില്‍ അഗ്നിയെ കവി, വിപ്രന്‍, ധൂമ്രകേതു, വിശ്പതി (ജനങ്ങളുടെ പതി) എന്നും വിശേഷിപ്പിച്ചിരിക്കുന്നു.
ഇങ്ങനെ നോക്കുമ്പോള്‍ ഗണപതി അഗ്നിതന്നെയാണെന്നു ഉറപ്പിച്ചു പറയാം. ഗണപതിഹോമംതന്നെ ഇതിന്റെ കൃത്യമായ ഉദാഹരണമാണ്. ഹോമം, വാസ്തവത്തില്‍ ഇഡാപിംഗളാനാഡികളിലൂടെ സാധനാ മാര്‍ഗത്തിലൂടെ നാം അനുവര്‍ത്തിക്കുന്ന മന്ത്രസ്പന്ദനങ്ങളെ സുഷുമ്‌നയിലേക്ക് കൊണ്ടുവരാനുപയോഗിക്കുന്ന ഉപാധിയാണ്. മൂലാധാരം പൃഥ്വീതലത്തിലാണ് ഉള്ളത്. കുണ്ഡത്തില്‍ അഗ്നി ജ്വലിപ്പിക്കുമ്പോള്‍ ശരീരത്തില്‍ മൂലാധാരചക്രത്തില്‍ കുണ്ഡലിനിയുടെ പ്രതീകമാണ് കാണാന്‍ സാധിക്കുക.
കുണ്ഡലിനിയില്‍ മന്ത്രസ്പന്ദനങ്ങള്‍ ചേര്‍ക്കുന്നതിന്റെ പ്രതീകമാണ് കുണ്ഡത്തില്‍ നെയ്യ് ഒഴിക്കുന്നത്. ‘കുണ്ഡം’ എന്ന വാക്കുതന്നെ ‘കുണ്ഡലിനി’യുമായി ബന്ധപ്പെട്ടതാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണല്ലോ. മന്ത്രസഹിതം കുണ്ഡത്തില്‍ ഹവിസ്സര്‍പ്പിക്കപ്പെടുന്നത് കുണ്ഡലിനി ഉയരാന്‍ ഏറെ സഹായിക്കുമെന്നും മന്ത്രശാസ്ത്രഗ്രന്ഥങ്ങളില്‍ കാണാം. മൂലാധാരത്തില്‍നിന്ന് കുണ്ഡലിനീ അഗ്നി ഉയര്‍ന്നു പൊങ്ങുന്നതിന്റെ പ്രതീകമാണ് ഹോമപ്രക്രിയ.
ഗണപതിയുടെ വാഹനം എലിയാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇത്രയും വലിയ ആകാരമുള്ള ഗണപതിക്ക് ഇത്ര ചെറിയ മൃഗം വാഹനമാകുമോ എന്ന് പലരും പരിഹസിച്ചുതള്ളുന്നതു കണ്ടിട്ടുണ്ട്. എന്നാല്‍ ഈ ഉപമാലങ്കാരത്തിനു പിന്നിലും വലിയൊരു ശാസ്ത്രീയതത്ത്വം ഒളിഞ്ഞുകിടക്കുന്നുണ്ട്. ഗണപതി സാക്ഷാല്‍ അഗ്നിയാണെന്നു പറഞ്ഞുവല്ലോ. തൈത്തിരീയ ബ്രാഹ്മണത്തിലെ ഒരു പ്രസ്താവം വായിക്കുക.അഗ്നിര്‍ദേവേഭ്യോ നിലീയത ആഖുരൂപം കൃത്വാ പൃഥിവീം പ്രാവിശത്. (തൈത്തിരീയ ബ്രാഹ്മണം 1.1.3.3)
അര്‍ഥം: അഗ്നി ദേവന്മാരുടെ അടുത്തുനിന്ന് അന്തര്‍ധാനം ചെയ്തു. എലിയുടെ രൂപം ധരിച്ച് ഭൂമിക്കടിയില്‍ പോയി ഒളിച്ചിരുന്നു.
സൃഷ്ടിയുടെ തുടക്കത്തില്‍ ഈ ഭൂമി ഉരുകിത്തിളച്ചുമറിയുന്ന വസ്തുവായിരുന്നുവല്ലോ. എന്നാല്‍ ക്രമേണ ഭൂമിയുടെ ഉപരിതലം തണുത്തുതുടങ്ങി. പുറമേയുള്ള ആ അഗ്നി ഭൂമിയ്ക്കടിയില്‍ ലാവരൂപേണ ഇപ്പോഴും തിളച്ചുമറിഞ്ഞുകൊണ്ടിരിക്കുകയാണ്. ‘അഗ്നി’ എലിയെപ്പോലെ ഭൂമിക്കടിയില്‍പ്പോയി ഒളിച്ചിരുന്നുവെന്ന് ലാക്ഷണികമായി പറഞ്ഞതാണ്. ഇത് ആധിദൈവികമായ അര്‍ഥമാണ്. എന്നാല്‍ ആധ്യാത്മികമായി പൃഥ്വീതത്ത്വമാണ് എലി. മൂലാധാരസ്ഥിതമാണ് ഗണ
പതി. മൂലാധാരത്തിലെ ഗണപതിയുടെ വാഹനം ഭൂമിതത്ത്വവുമായി ബന്ധപ്പെട്ട എലിതന്നെയാകുന്നത് സ്വാഭാവികംതന്നെ. യജുര്‍വേദത്തില്‍ പറയുന്നതിങ്ങനെയാണ്. ‘ആഖുസ്‌തേ പശുഃ’ (3.37) അവന്റെ മൃഗം എലിയാണെന്നര്‍ഥം. ഇതു മാത്രമല്ല, ഗണപതിരൂപത്തില്‍ ഇനിയും അനേകം ആധ്യാത്മികതത്ത്വങ്ങള്‍ കാണാം. ഗണപതിയുടെ കൈയിലുള്ള പാശം ആശാപാശങ്ങളെ ബന്ധിക്കേണ്ടതിന്റെയും അങ്കുശം മദംപൊട്ടിയ ആനയപ്പോലെയുള്ള വികാരവിക്ഷോഭങ്ങളെ നിയന്ത്രിക്കേണ്ടതിന്റെയും പ്രതീകമാകുമ്പോള്‍ ഒടിഞ്ഞകൊമ്പ് സുഖ-ദുഃഖ, നിന്ദാ-സ്തുതി, മാന-അപമാനദ്വന്ദ്വങ്ങളില്‍നിന്ന് മുക്തനാകേണ്ടതിന്റെയും മധുരമോദകമാകട്ടെ ഉപാസനയിലൂടെ ലഭ്യമാകുന്ന ആധ്യാത്മികമായ ആനന്ദത്തെയും പ്രതീകവത്കരിക്കുന്നു.


ജന്മഭൂമി: http://www.janmabhumidaily.com/news729141#ixzz4x2SWI01n
എന്താണ് മനുഷ്യമനസ്സ്. എങ്ങനെ പ്രവര്‍ത്തിക്കുന്നു. ആരാണ് നമ്മളില്‍ വൈരുദ്ധ്യങ്ങളായ സ്വഭാവ സംസ്‌കാരങ്ങള്‍ രൂപപ്പെടുത്തിയത്. എന്തുകൊണ്ടാണ് ചില സ്വഭാവങ്ങളുടെ വിധേയത്വത്തിലോ അടിമത്തത്തിലോ വീണുപോയത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നമ്മെ ഈ രൂപത്തില്‍ ആക്കിയതാരാണ്. നമ്മുടെ സ്വഭാവങ്ങളെ പരിവര്‍ത്തനം ചെയ്യാന്‍ സാധിക്കുമോ?
ദൗര്‍ബല്യത്തില്‍ നിന്ന് ആത്മധൈര്യത്തിലേക്ക് ഉയരാന്‍ നമുക്ക് സാധിക്കുമോ? കഴിവില്ല എന്ന് തോന്നുന്നവരെ പോലും കഴിവുള്ളവരാക്കാന്‍ സാധിക്കുമോ? ഈ ചോദ്യങ്ങളെല്ലാം ഓരോ വ്യക്തിയുടേയും മനസ്സിന്റെ ചോദ്യങ്ങളാണ്. മോട്ടിവേഷണല്‍ ക്ലാസുകള്‍ എന്ന പേരില്‍ അനവധി മാനേജ്‌മെന്റ് ക്ലാസുകള്‍ ഒക്കെയുണ്ടെങ്കിലും അതിലൂടെ പരിവര്‍ത്തനം വരുന്നവരുടെ എണ്ണം പരിശോധിച്ചാല്‍ താരതമ്യേന കുറവാണെന്ന് കാണാം. എന്നാല്‍ നിത്യവും ഭദവദ് ഗീത വായിക്കാന്‍ തുടങ്ങിയാല്‍ ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരം കണ്ടെത്താം. അതിലൂടെ സ്വജീവിതത്തില്‍ പരിവര്‍ത്തനം വരുത്തുവാനും സാധിക്കും.
ജീവിതമെന്നത് അറിവിന്റെ ശാസ്ത്രം മാത്രമല്ല അത് പ്രായോഗികതയുടെ അനുഭവശക്തികൂടിയാണ്. നമുക്ക് അറിവ് പകര്‍ന്നുതരുന്നതിനൊപ്പം അതെങ്ങനെ സ്വജീവിതത്തില്‍ കൈവരിക്കാമെന്ന വഴികളും ഗീത കാണിച്ചുതരുന്നു. അതുകൊണ്ടുതന്നെ ഇത്രമാത്രം പ്രായോഗികതയുള്ള ശാസ്ത്രം ലോകത്തില്‍ ഉണ്ടായിട്ടില്ലെന്നു പറയാം. ഗീതയെ എന്നും ലോകസാഹിത്യത്തിന് മുന്നിലും, മതഗ്രന്ഥങ്ങളുടെ മുന്നിലും ഭഗവദ് ഗീതയ്ക്ക് എന്നും മഹനീയ സ്ഥാനം ഉണ്ടെന്നതാണ് സത്യം.
മനുഷ്യന്‍ അറിയാത്ത മനസ്സ് മനുഷ്യന്റെ മുന്നില്‍ അവതരിപ്പിച്ചതിലാണ് ഗീതയുടെ വിജയം. ഓരോ കുഞ്ഞും ജനിച്ചുവളരുമ്പോള്‍ ആഗ്രഹിക്കുന്നത് വിജയിക്കുവാനും ഒന്നാം സ്ഥാനത്തെത്തുവാനും എല്ലാവരാലും സ്‌നേഹിക്കപ്പെടാനും കഴിവുള്ള വ്യക്തിയാവാനും ഒക്കെയാണല്ലോ. കൊച്ചുകുഞ്ഞുങ്ങളോട് ചോദിച്ചുകഴിഞ്ഞാല്‍ ആരും മോശക്കാരനാവണമെന്ന് പറഞ്ഞുകേള്‍ക്കാറില്ല. എന്താണ് ജീവിതം എന്ന് അറിയാത്ത പ്രായത്തില്‍ പോലും വിജയജീവിതത്തിന്റെ സങ്കല്‍പങ്ങളും ആഗ്രഹങ്ങളും അവരിലുണ്ട്. എന്നാല്‍ വളര്‍ന്നുവലുതാകുമ്പോള്‍ ചുറ്റുപാടുകളുടെ സ്വാധീനവും സ്വഭാവ വൈരുദ്ധ്യങ്ങളും എല്ലാം ആ വ്യക്തിത്വത്തെ ആടിയുലച്ച് വിജയിക്കണമെന്ന സകല തൃഷ്ണയും ചവിട്ടി താഴ്ത്തി ദൗര്‍ബല്യത്തിന്റെ പടുകുഴിയിലേക്ക് തള്ളിവീഴ്ത്തുന്നു. പരിമിതികളും കുറവുകളും ഏറെയുണ്ടെന്ന ചിന്തയാണ് അവരെ അലട്ടുന്നത്.
അവിടം മുതല്‍ വിജയിച്ച് മുന്നോട്ടുപോകുന്നവരോട് അസൂയയും തനിക്ക് കഴിവില്ല എന്ന അപകര്‍ഷതാബോധവും മുന്നേറാനുള്ള കഴിവില്ല എന്ന് തോന്നുമ്പോഴുള്ള അര്‍ഷവും പ്രതിഷേധവും എല്ലാം അവരെ ദുഷ്ടരും ക്രൂരരും ആക്കി മാറ്റുന്നു. അതായത് ഏതൊരു സാഹചര്യം മുതലാണ് വിജയിക്കാന്‍ ആഗ്രഹിച്ച വ്യക്തി സ്വയം പരാജിതനാകുന്നതെന്ന് കണ്ടെത്തി അതിനുള്ള കാരണങ്ങള്‍ മനസ്സിലാക്കി അവിടം മുതല്‍ ഒരു മാനസിക ചികിത്സ കൊടുക്കാന്‍ സാധിച്ചാല്‍ വഴിതെറ്റുന്ന സമൂഹത്തെ നേര്‍വഴിക്ക് നയിക്കാന്‍ സാധിക്കും.
പ്രൈമറി സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് കളിച്ചും ചിരിച്ചും ജീവിതത്തിന്റെ അല്ലലുകള്‍ അറിയാതെ വളരുന്നു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിലേക്ക് കടക്കുന്ന കുട്ടികള്‍ക്ക് ഗീതാ പഠനം അനിവാര്യമാണ്. കാരണം ഈയൊരു പ്രായത്തിലാണ് വിജയിക്കാന്‍ ആഗ്രഹിച്ച വ്യക്തി തന്റെ കുറവുകളെക്കുറിച്ച് ചിന്തിച്ചും പഴി പറഞ്ഞും വഴിതെറ്റിപ്പോകുന്നത്. ഇന്ന് കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് വലിയ ചര്‍ച്ചകളും മറ്റും നടക്കുന്നുണ്ടല്ലോ. മന്ത്രിസഭ പോലും കാര്യമായി ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോഴും ഏത് സാഹചര്യമാണ് കുട്ടിയെ ഇതിലേക്ക് നയിച്ചതെന്ന് ചിന്തിക്കുവാനോ അതിന് പരിഹാരം പറഞ്ഞുകൊടുക്കാനോ ശ്രമിക്കുന്നില്ല. കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും മാനസികമായി വളരുന്നില്ല എന്നതും വളരെ വേദനാത്മകമായ വസ്തുതയാണ്.
ഈ സമൂഹത്തിലുള്ള എല്ലാ മുതിര്‍ന്ന വ്യക്തികളോടും അപേക്ഷിക്കുന്നത് നിങ്ങള്‍ ഗീത പഠിച്ച് ഉത്തമ മനഃശാസ്ത്രജ്ഞരായി കുട്ടികളിലേക്ക് ഇറങ്ങിത്തിരിക്കണം എന്നാണ്. അവരിലെ മനഃപരിണാമദിശയുടെ പ്രാധാന ഘട്ടത്തില്‍ അവരിലെ പോസിറ്റീവ് ഊര്‍ജ്ജവും നെഗറ്റീവ് ആയി മാറാതെ നിലനിര്‍ത്താന്‍ ഗീതയിലൂടെ സഹായിക്കണം.
ഒരു സര്‍ക്കാരിനും ഇത്രയും നാള്‍ സാധിക്കാത്ത മനോവികാസ വിപ്ലവം ആയിരിക്കുമത്. ഇനിയും നാം സമൂഹത്തിന്റെ രക്ഷയ്ക്കുവേണ്ടി അവതാരപുരുഷന്മാരെ കാത്തിരിക്കരുത്. പകരം നാം അരങ്ങിലേക്ക് ഇറങ്ങിത്തിരിക്കുക തന്നെ വേണം. ഈ ധാര്‍മ്മിക ഉത്തരവാദിത്തം ഓരോ പൗരന്മാരും ഏറ്റെടുക്കുകയാണെങ്കില്‍ നമുക്ക് വളരുന്ന കുട്ടികളെയോര്‍ത്ത് ഉത്കണ്ഠപ്പെടേണ്ടതില്ല. നാം കൈകെട്ടി മിണ്ടാതിരുന്നാല്‍ നമ്മുടെ കാല്‍ച്ചുവട്ടിലെ മണ്ണ് ചോര്‍ന്നുപോകുന്നത് നിസ്സഹായരായി കണ്ടും കരഞ്ഞും ഇരിക്കേണ്ടി വരും.
നാം തന്നെയാണ് സമൂഹത്തില്‍ പരിവര്‍ത്തനം വരുത്താന്‍ പറ്റിയ ഏറ്റവും നല്ല അവതാരങ്ങള്‍. കാരണം അവതരിക്കുക എന്ന വാക്കിന് വൈകുണ്ഠത്തില്‍ നിന്നോ കൈലാസത്തില്‍ നിന്നോ ഇറങ്ങി വരുന്ന ദൈവങ്ങള്‍ എന്നല്ല അര്‍ത്ഥം. മറിച്ച് സമൂഹത്തിന്റെ പ്രശ്‌നങ്ങളിലേക്ക്, താഴെ തട്ടിലേക്ക് ഇറങ്ങിച്ചെന്ന് അവരെ കൈപിടിച്ചുയര്‍ത്താനുള്ള അറിവും ശക്തിയും നേടി വെളിച്ചം പകര്‍ന്നു നയിക്കലാണത്.


ജന്മഭൂമി: http://www.janmabhumidaily.com/news729134#ixzz4x2SGId9a

Sunday, October 29, 2017

അനന്താത്മാവിൽ സൃഷ്ടാവില്ല, സൃഷ്ടികളില്ല, ലോകങ്ങളില്ല, സ്വർഗ്ഗമില്ല, രാക്ഷസരില്ല, ശരീരങ്ങളില്ല, ധാതുക്കളില്ല, കാലമില്ല, അസ്തിത്വമില്ല, നാശവുമില്ല. ‘നീ’ യും ‘ഞാനും’ ഇല്ല. ആത്മാവില്ല, ‘അത്’ ഇല്ല, ‘സത്യം’ ഇല്ല, ‘അസത്യം’ ഇല്ല, ഇതൊന്നുമില്ല, നാനാത്വമെന്ന ധാരണയില്ല, ധ്യാനമില്ല, സുഖാസ്വാദനവുമില്ല. ഉള്ളത് പരമശാന്തി മാത്രം. അതാണ്‌ വിശ്വമെന്നറിയപ്പെടുന്നത്. അതിന്‌ ആദിമദ്ധ്യാന്തങ്ങൾ ഇല്ല. അതെല്ലായ്പ്പോഴും ഉള്ളതാണ്‌.. മനസാ വാചാ ഉള്ള ധാരണകൾക്കെല്ലാമതീതമാണത്. സത്യത്തിൽ സൃഷ്ടിയെന്നത് ഇല്ല. അനന്തത തന്റെ അനന്താവസ്ഥയെ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ല. ‘അത്’ ഒരിക്കലും ‘ഇത്’ ആയിട്ടില്ല. അത് ചലനമില്ലാത്ത അനന്തസമുദ്രം പോലെയത്രേ. അത് സ്വയം പ്രഭമായ സൂര്യനെപ്പോലെയാണെങ്കിലും അതിനു കർമ്മങ്ങളില്ല. 

അജ്ഞതയിൽ പരമപുരുഷനെ വസ്തുപ്രപഞ്ചമായി കാണുന്നു. ആകാശം സ്ഥിതിചെയ്യുന്നത് ആകാശത്തിൽത്തന്നെ! ‘സൃഷ്ടിക്കപ്പെട്ടവ’ എല്ലാം, ബ്രഹ്മത്തിൽ സ്തിതിചെയ്യുന്ന ബ്രഹ്മം തന്നെ. കണ്ണാടിയിൽ പ്രതിഫലിക്കുന്ന നഗരദൃശ്യത്തിലെ രണ്ടു വസ്തുക്കൾ തമ്മിലുള്ള അകലം പോലെയാണ്‌, അകലെ, അരികെ, വൈവിദ്ധ്യം, അവിടെ, ഇവിടെ എന്നെല്ലാം നാം വിവക്ഷിക്കുന്ന മിഥ്യാ ധാരണകൾ...യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 140
സത്ത ഒന്നേ ഉള്ളു, എങ്കിലും വ്യാവഹാര സൗകര്യത്തിനുവേണ്ടി ശാസ്ത്രത്തില്‍ അതു മൂന്നായി വിഭജിക്കപ്പെട്ടിട്ടുണ്ട്. പാരമാര്‍ത്ഥികസത്ത, വ്യാവഹാരികസത്ത, പ്രാതിഭാസികസത്ത എന്ന പേരിലാണ് അതു അറിയപ്പെടുന്നത്. ഒരിക്കലും ഒരു വിധത്തിലും മാറ്റമില്ലാതെ പൂര്‍ണ്ണമായും സ്വതന്ത്രമായും എന്നും നിലകൊള്ളുന്ന സച്ചിദാനന്ദ സ്വരൂപമായ ബ്രഹ്മമാണ് പാരമാര്‍ത്ഥിക സത്ത.
വ്യവഹാരകാലത്തു മാറ്റമില്ലാതെ നിലനില്ക്കുന്നതായി അനുഭവപ്പെടുന്ന പദാര്‍ത്ഥങ്ങളുടെ സത്ത വ്യാവഹാരികമെന്നു പറയപ്പെടുന്നു. ഘടം, പടം, മഠം മുതലായവയുടെ സത്ത അതിനുദാഹരണങ്ങളാണ്. പ്രതീതി കാലത്തുമാത്രം ഉളളതെന്നു തോന്നുന്ന പദാര്‍ത്ഥങ്ങളുടെ സത്ത പ്രാതിഭാസികമാകുന്നു. രജ്ജുസര്‍പ്പം. ശുക്തികാരജതം, മരുമരീചിക മുതലായവയാണ് അതിനു ദൃഷ്ടാന്തങ്ങള്‍. രജ്ജു സര്‍പ്പം മുതലായവയുടെ പ്രാതിഭാസികസത്ത തല്‍കാരണങ്ങളായ രജ്ജു മുതലായവയുടെ അനുഭവത്തിലും, രജ്ജു മുതലായവയുടെ വ്യാവഹാരികസത്ത, തല്‍കാരണമായ പാരമാര്‍ത്ഥിക ബ്രഹ്മസത്തയുടെ അനുഭവത്തിലും അസത്തായിത്തീരുന്നു. അതിനാല്‍ പ്രാതിഭാസികസത്ത വ്യാവഹാരികസത്തയിലും, വ്യാവഹാരികസത്ത പാരമാര്‍ത്ഥികസത്തയിലും അടങ്ങുന്നതായി അനുഭവപ്പെടുമ്പോള്‍ സകലവിധത്തിലുള്ള പ്രപഞ്ചവും അസത്താണെന്നു തെളിയും.punyahbumi

ഒച്ചയും ഉച്ചാരണവും

നാമെന്തെങ്കിലും പറയുമ്പോള്‍ ശബ്ദം എങ്ങനെയാണു പുറത്തുവരുന്നത്? ഉദാഹരണത്തിനു് “Look at the parrot”- “ലുക്കറ്റ് ദ് പാരറ്റ്‍” എന്നു പറയുമ്പോള്‍ പറയാന്‍ ഉദ്ദേശിക്കുന്ന ഭാഷ ഏതുമാവട്ടേ, അതെങ്ങിനെയാണു വിവിധതരം അക്ഷരങ്ങളായി പുറത്തുവരുന്നത് എന്നു നോക്കാം.

1. ലു > ല് + ഉ
ല് - ഈ ഒച്ച ഉണ്ടാവുന്നതെങ്ങനെ? നാവു പല്ലുകളുടെ പിന്‍ഭാഗത്തായി തൊടുന്നരീതിയില്‍ വെച്ച്, ഒച്ചയുണ്ടാക്കാനുദ്ദേശിച്ചുള്ളവായുപ്രവാഹത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി, വിട്ടയക്കുമ്പോഴാണു ല് എന്ന ഒച്ച വരുന്നത്.
ഉ - ശബ്ദത്തിനുള്ള വായുപ്രവാഹത്തെ ചുണ്ടുകള്‍കൊണ്ട് ക്രമപ്പെടുത്തിവിടുമ്പോഴാണു് ‘ഉ’ എന്ന സ്വരം ഉണ്ടാവുന്നത്.
2. ക്ക - ശബ്ദവായുവിന്ന് കണ്ഠത്തില്‍ ഒരുക്ഷണം തടസ്സം ഏര്‍പ്പെടുത്തി വിട്ടയക്കുമ്പോള്‍ ‘ക്’ എന്ന ഒച്ച വരും. ഈ ഒച്ച വരുന്നതിന്‍ തൊട്ടുമുന്‍പ്, ഒരുവട്ടം കൂടി അതാവര്‍ത്തിച്ചാല്‍ ക്ക് എന്ന ഒച്ചയാവും.

3 റ്റ്- നാവിന്റെ തുമ്പ് പല്ലുകള്‍ക്കു പിന്നില്‍ മുട്ടുന്നവിധത്തില്‍ വായുപ്രവാഹത്തില്‍ നിയന്ത്രണം വരുത്തിവിടുമ്പോഴാണ് റ്റ് എന്ന ശബ്ദമുണ്ടാവുന്നത്. ഈ അക്ഷരം സംസ്കൃതത്തില്‍ ഉപയോഗത്തിലില്ലാത്തതിനാല്‍ വര്‍ണ്ണമാലയില്‍ കാണില്ല.

ഭാഷയില്‍ ഉച്ചരിയ്ക്കപ്പെടുന്ന ശബ്ദങ്ങളെ വിശകലനം ചെയ്യുന്ന ഉച്ചാരണശാസ്ത്രശാഖയുടെ പേരാണു് ‘ശിക്ഷാശാസ്ത്ര‘ മെന്നത്. ഏറ്റവും പ്രാചീനം എന്നു കരുതപ്പെടുന്ന ഋഗ്വേദപ്രാതിശാഖ്യം ശിക്ഷാശാസ്ത്രത്തിന്റെ ഒരു പ്രമാണസ്ഥാനമാണു്. ഭാരതീയ ഉച്ചാരണശാസ്ത്രം അനുസരിച്ച് ഒച്ചകളുടെ ഉച്ചാരണത്തെപ്പറ്റി ഒന്നു വിലയിരുത്തുന്നു.

എന്തെങ്കിലും പറയണം എന്ന് തോന്നുമ്പോള്‍ ‍ ഒരാളുടെ പ്രാണവായു, മൂലാധാരത്തില്‍ (നാഭിയ്ക്കടുത്തുള്ള ഊര്‍ജ്ജകേന്ദ്രം എന്നു തല്‍ക്കാലം കരുതാം) സ്പന്ദനമുണ്ടാക്കുന്നു. അവിടെ നിന്നും ചലിച്ചുതുടങ്ങുന്നവായു ക്രമത്തില്‍മേലോട്ടു പ്രവഹിച്ച് ഹൃദയഭാഗത്തുകൂടെ കണ്ഠദേശത്തെത്തി വായിലൂടെ പുറത്തുകടക്കുന്നു. ഈ വായുപ്രവാഹത്തിന്ന് വായയില്‍‌വെച്ച്, (തൊണ്ട മുതല്‍ ചുണ്ടുവരെയുള്ള* വിവിധഭാഗങ്ങളില്‍) ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുമ്പോള്‍, മറ്റുള്ളവര്‍ക്കു കേള്‍ക്കാവുന്നതരത്തിലുള്ള അ-ഇ-ക-ച-ണ-തുടങ്ങി വിവിധങ്ങളായ ശബ്ദങ്ങളായി പരിണമിക്കുന്നു.

ഒരു ഓടക്കുഴലിന്റെ പ്രവര്‍ത്തനവുമായി ഇതിനെ താരതമ്യപ്പെടുത്താം. വെറുതേ ഒരു കുഴലില്‍ക്കൂടെ വായുകടത്തിവിട്ടാല്‍ ശബ്ദമുണ്ടാവില്ല. വായുപ്രവാഹത്തിന് അവിടവിടെ തടസ്സം നേരിടുകയും വീണ്ടും പ്രവഹിക്കുകയും ചെയ്യുമ്പോഴാണു ഒച്ചയുണ്ടാവുന്നത്. ഏതാണ്ടിതേ രീതിയില്‍, ശബ്ദപ്രവാഹത്തിനു കാരണമായ പ്രാണവായു- ഇതിനു ഉദാനന്‍** എന്നു പേരു്-മൂലാധാരത്തില്‍നിന്നും മേലോട്ട് പ്രവഹിച്ച് തൊണ്ടവഴി വായിലൂടെ പുറത്തുകടക്കുമ്പോള്‍ നാവുകൊണ്ടും മറ്റും ഉദാനവായുവിനു വിവിധസ്ഥാനങ്ങളില്‍ നിയന്ത്രണം വരുത്തുന്നതുകൊണ്ടാണു ആ വായുപ്രവാഹം വിവിധ ശബ്ദങ്ങളായി കേള്‍ക്കപ്പെടുന്നത്. ഉദാനവായു (ശബ്ദമുണ്ടാക്കാനുദ്ദേശിച്ചുള്ള വായുപ്രവാഹം) തൊണ്ടയില്‍ക്കൂടെ പ്രവഹിക്കുമ്പോള്‍ ഏറ്റവും അനായാസമായി- സ്വതന്ത്രമായി ഉച്ചരിക്കപ്പെടുന്ന ഒച്ച ‘അ’ ആണു്.


ഓടക്കുഴലിലെ പല തുളകളിലൂടെ വായുപ്രവാഹത്തെ നിയന്ത്രിച്ചു ശബ്ദവ്യത്യാസം വരുത്തുന്നതിനു സമാനമായി, വായില്‍ക്കൂടെ വരുന്നവായുപ്രവാഹത്തില്‍ വിവിധ സ്ഥാനങ്ങളിലാണു പ്രവാഹത്തിനെ ഒട്ടു തടസ്സപ്പെടുത്തി വീണ്ടും കടത്തിവിടുന്നത്.

വിവിധ സ്ഥാനങ്ങള്‍ ഇവയാണു്.

1. കണ്ഠം (തൊണ്ട)
2. താലു (വായയുടെ ഉള്ളിലെ കമാനം പോലെയുള്ള ഭാഗം)
3. മൂര്‍ദ്ധാ (താലുവിന്റെ നടുഭാഗം)
4. ദന്തം (പല്ല്)
5. ഓഷ്ഠങ്ങള്‍ (ചുണ്ടുകള്‍)


ഇനി നമുക്കൊന്ന് ഒച്ചയുണ്ടാക്കിനോക്കാം. വായുപ്രവാഹത്തിന്ന് കണ്ഠത്തില്‍ ത്തന്നെ ഒട്ടു തടസ്സം വരുത്തി വിടുക - ‘ക’ എന്ന ശബ്ദം കേള്‍ക്കാം. ഇനി ഇതേസ്ഥാനത്തുതന്നെ പ്രാണവായുവിന്റെ ശക്തി കൂട്ടി മഹാപ്രാണമാക്കിയാല്‍ ‘ഖ’ എന്ന ഒച്ച വരും. സ്ഥാനത്തിന്ന് ഒരു മാറ്റവും വരുത്താതെ ഒന്നു മൃദുവാക്കി വായുപ്രവാഹത്തെ കടത്തിവിട്ടാല്‍ ‘ഗ’ ആയി. ഈ മൃദുവില്‍ പ്രാണന്റെ അളവു കൂട്ടിയാല്‍ ‘ഘ’ ആയി. ഇതേ സ്ഥാനത്തുതന്നെ വായുപ്രവാഹത്തെ ഒട്ടു തടസ്സപ്പെടുത്തിവിടുമ്പോള്‍ മൂക്കിനെക്കൂടി കൂട്ടുപിടിച്ചാല്‍ ‘ങ’ എന്ന അനുനാസികം ആയി. ‘ഹ’ എന്ന ഒച്ചയും ഉച്ചരിയ്ക്കുമ്പോള്‍ കണ്ഠത്തില്‍ത്തന്നെ യാണു വായുപ്രവാഹത്തെ നിയന്ത്രിച്ചുവിടുന്നത്. ‘അ’ എന്ന സ്വരവും കണ്ഠത്തില്‍ ഉണ്ടാവുന്ന ഒച്ചയാണ്, സ്വരാക്ഷരങ്ങള്‍ ഉച്ചരിയ്ക്കുമ്പോള്‍ വായുപ്രവാഹത്തിനു തടസ്സം വരുത്തുന്നില്ല എന്നതാണു സ്വര***ത്തിന്റെ പ്രത്യേകത.

അതായത്, കണ്ഠത്തില്‍ നിയന്ത്രിച്ചുവിടുന്നവയാണ് ക, ഖ, ഗ, ഘ, ങ. ഹ എന്നിവ.
അകുഹവിസര്‍ജ്ജനീയാനാം കണ്ഠഃ എന്നു പ്രമാണം. അ, കവര്‍ഗ്ഗാക്ഷരങ്ങള്‍, ഹ, വിസര്‍ഗ്ഗം എന്നിവയുടെ ഉച്ചാരണത്തെ നിയന്ത്രിയ്ക്കുന്ന സ്ഥാനം തൊണ്ടയാണെന്നര്‍ത്ഥം.

ഏതുഭാഷ ഉച്ചരിക്കുന്നവരായാലും ഇതുതന്നെയാണു ഉച്ചാരണത്തിന്റെ രീതി.

വായുപ്രവാഹത്തെ താലുവില്‍ വെച്ചു നിയന്ത്രിച്ചുവിടുമ്പോള്‍ കേള്‍ക്കുന്ന ശബ്ദങ്ങളാണ്
-ച, ഛ, ജ, ഝ എന്നിവ. മൂക്കിന്റെകൂടി ഇടപെടല്‍ വരുമ്പോള്‍ ഞ. താലുവില്‍ തടസ്സമേല്‍പ്പിക്കാതെ, ചെറിയ നിയന്ത്രണത്തില്‍ ഉണ്ടാവുന്ന ശബ്ദമാണ് ‘ഇ’, യ എന്നിവ. ശ എന്ന ഒച്ചയുടേയും ഉദ്ഭവസ്ഥാനം താലുതന്നെ. വിസിലടിക്കുന്നപോലെ വായുപ്രവാഹത്തിനുള്ള സാധ്യത ശ എന്ന ഒച്ചയ്ക്കുണ്ട്.

താലു, പ്രധാനസ്ഥാനമായ ഒച്ചകള്‍ ഇങ്ങനെ സംഗ്രഹിയ്ക്കാം- ഇ, ചവര്‍ഗ്ഗം, യ, ശ (ഇ ചുയശാനാം താലുഃ)

മൂര്‍ദ്ധാവില്‍ വായുപ്രവാഹത്തിനു തടസ്സമോ നിയന്ത്രണമോ ഏര്‍പ്പെടുത്തി ഉണ്ടാക്കുന്ന ഒച്ചകളാണ്- ഋ, ട, ഠ, ഡ, ഢ, ണ, ര, ഷ എന്നിവ. (ഋടുരഷാണാം മൂര്‍ദ്ധാ)

ദന്തങ്ങളുടെ പുറകുവശം പ്രധാന ഉച്ചാരണകേന്ദ്രമായ ഒച്ചകള്‍- ഌ, ത, ഥ, ദ, ധ, ന, ല, സ (ഌതുലസാനാം ദന്താഃ)

ചുണ്ടുകള്‍ പ്രധാനനിയന്ത്രണസ്ഥാനമായ ഒച്ചകള്‍- ഉ, പ, ഫ, ബ, ഭ, മ.
മേല്‍‌വരിയിലെ പല്ലുകള്‍ കീഴ്‌ച്ചുണ്ടില്‍ തൊടുവിച്ച്, വായുപ്രവാഹത്തെ നിയന്ത്രിക്കുമ്പോഴാണു് വ എന്ന ഒച്ച വരുന്നത്. ‘വ’ മഹാപ്രാണമാക്കിയാല്‍ ‘ഫൈനല്‍’ എന്നതിലെ ‘ഫ’ എന്ന ഒച്ചയായി. ഈ വര്‍ണ്ണത്തിനു വേറൊരു ‘ലിപി’ ഉണ്ടാക്കാമായിരുന്നു. മലയാളികള്‍ ‘ഫ’ പുല്ലേ! എന്നതിലെ (ഫലം -ഫ്രൂട്ടിലെ ഫയല്ല ഫലത്തിലെ ഫ) പകാരത്തിന്റെ മഹാപ്രാണത്തെ സൂചിപ്പിക്കുന്ന ലിപിതന്നെയാണു ഫൈനല്‍/ഫൈറ്റ്/ ഫൈവ് ഇവയിലെ ‘വ’കാരമഹാപ്രാണത്തെ സൂചിപ്പിക്കാനും ഉപയോഗിക്കുന്നത്.
******************************************************************************

*തൊണ്ടയില്‍നിന്നും മൂക്കിലേക്കും വായുവിനു പ്രവഹിക്കാം, അപ്പോള്‍ മൂക്കിനും സ്ഥാനമുണ്ട് ഉദാനവായുവിനെ നിയന്ത്രിച്ചുവിടുന്നതില്‍. മൂക്കിന്റെക്കൂടി സഹായത്തോടെ ഉച്ചരിക്കുന്ന വര്‍ണ്ണങ്ങളാണു അനുനാസികങ്ങള്‍.

** ജീവവായുവിന് സംസ്കൃതശാസ്ത്രഗ്രന്ഥങ്ങളില്‍ പറയുന്നപേരാണു് പ്രാണാഃ (പ്രാണങ്ങള്‍) എന്നു്. ഇത് ബഹുവചനമായേ പ്രയോഗമുള്ളൂ. ജീവവായു, ശരീരത്തില്‍ നിര്‍വഹിക്കുന്ന ദൌത്യമനുസരിച്ച് അഞ്ചു പേരുകളില്‍ അറിയപ്പെടുന്നുണ്ട്. പ്രാണന്‍, അപാനനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍ എന്നിവയാണു് അഞ്ചുതരം പ്രാണങ്ങള്‍. ഇവയെ ഒരുമിച്ചു വ്യവഹരിക്കുന്നതിനാലാണു് പഞ്ചപ്രാണങ്ങള്‍ എന്ന അര്‍ഥത്തില്‍ ബഹുവചനമായി പ്രയോഗിക്കുന്നതു്. ശബ്ദോച്ചാരണത്തില്‍ ഇടപെടുന്ന വായു ഉദാനഃ (ഉദാനന്‍) എന്ന സാങ്കേതികനാമത്തില്‍ അറിയപ്പെടുന്നു.

***സ്വരഃ- സ്വയം രാജതേ ഇതി സ്വരഃ , സ്വതന്ത്രമായി ഉച്ചരിയ്ക്കപ്പെടുന്നതു സ്വരം. വ്യഞ്ജനത്തെ ഉപയോഗിയ്ക്കാന്‍ സ്വരത്തിന്റെ സഹായം വേണം.