Tuesday, December 31, 2019

ശ്രീകൃഷ്ണനെന്ന പരമാത്മബന്ധു.
ശ്രീകൃഷ്ണ ഭഗവാനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യമായി കടന്നുവരുന്ന ചിന്തകളും വാക്കുകളും എന്തായിരിക്കുമെന്ന് പറയുക പ്രയാസമാണ്. കാരണം നമ്മുടെ ചിന്തകള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കും പിടിതരാത്ത ആളാണ് കൃഷ്ണന്‍. അവിടുത്തെ ലീലകള്‍ മധുരമാണ്, മോഹനമാണ്, സുന്ദരമാണ്. മയില്‍പ്പീലിയുടെ മനോഹാരിതയും ഓടല്‍ക്കുഴല്‍ നാദത്തിന്റെ മാധുര്യവും ഹരിചന്ദനത്തിന്റെ ഹൃദ്യതയും, തുളസിയുടെ നൈര്‍മല്യവും കൃഷ്ണന്റെ രൂപത്തില്‍ മാത്രമല്ല ഭാവത്തിലും കര്‍മ്മത്തിലും നിറഞ്ഞു നില്‍ക്കുന്നു
കൃഷ്ണന്റെ അനന്തഭാവങ്ങളെ കുറിച്ച് കവികള്‍ വാഴ്ത്താറുണ്ട്. അതുല്യനായ ധര്‍മ്മരക്ഷകന്‍, സമര്‍ത്ഥനായ രാഷ്ട്രതന്ത്രജ്ഞന്‍, മഹത്തായ ഗീതയുടെ ഉപദേശകന്‍, അജയ്യനായ പോരാളി… എല്ലാം ശരിയാണ്. എന്നാല്‍ ഇവക്കെല്ലാമുപരിയായി കൃഷ്ണന്‍ പ്രേമസ്വരൂപനാണ്. പ്രേമദായകനാണ്. ആ പ്രേമസ്വരൂപന്റെ ആകര്‍ഷണ വലയത്തില്‍ ഗോപികമാരും ഗോപന്‍മാരും മാത്രമല്ല സര്‍വ്വചരാചരങ്ങളും അധീനരായി. യഥാര്‍ത്ഥത്തില്‍ ഭഗവാന്‍ അവതരിക്കുന്നതു തന്നെ ഭക്തര്‍ക്കുവേണ്ടിയാണ്. ഈശ്വരപ്രേമം ജനഹൃദയങ്ങളില്‍ ഉണര്‍ത്താന്‍ വേണ്ടിയാണ്.
സാധാരണയായി ഒരു ശിശു ജനിച്ച ഉടനെ കരയുന്നു. എന്നാല്‍, 5200 ലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ആണ്‍കുഞ്ഞ് ജനിച്ചപ്പോള്‍ കരയുകയല്ലാ, ചിരിക്കുകയാണ് ചെയ്തത്. കാരാഗൃഹത്തില്‍ ജനിച്ച ആ കുട്ടി ജനിച്ച അന്നു തന്നെ മാതാപിതാക്കളില്‍ നിന്ന് വേര്‍പെട്ടു. അച്ഛന്‍ വൃന്ദാവനത്തിലേക്ക് അവനെ എടുത്തുകൊണ്ടുപോകുന്ന സമയത്ത് പ്രളയമായിരുന്നു. ഉയര്‍ന്നു പൊങ്ങിയ യമുനാനദി കടക്കവേ വെള്ളത്തില്‍ മുങ്ങാതെ രക്ഷപ്പെട്ടുവെന്നു മാത്രം! ആ കുട്ടിയുടെ ജീവിതത്തില്‍ ഒന്നിനു പുറകെ ഒന്നായി വെല്ലുവിളികള്‍ മാത്രമാണുണ്ടായിരുന്നത്. പക്ഷേ, അതൊന്നും അവന്റെ പുഞ്ചിരി മായ്ച്ചുകളഞ്ഞില്ല. ആ വ്യക്തിത്വം മനസ്സിലാക്കുക ബുദ്ധിമുട്ടായിരുന്നു. അതായിരുന്നു ശ്രീകൃഷ്ണന്‍! ജീവിതം ശരിക്കും ആസ്വദിച്ച അദ്ദേഹം തീര്‍ത്തും അനാസക്തനായിരുന്നു. വിരാഗിയും, യോഗിയും, ബ്രഹ്മചാരിയുമായിരുന്നെങ്കിലും കൃഷ്ണന് നിരവധി സുഹൃത്തുക്കളാണുണ്ടായിരുന്നത്. ഒരു വശത്ത്, അദ്ദേഹം യോഗിയായിരുന്നു. എന്നാല്‍ അദ്ദേഹത്തെ യോഗിയായി കണ്ടാല്‍, അദ്ദേഹം പറയും “അല്ല, ഞാന്‍ ദൈവികതയാണ,് പരമാത്മാവാണ് എന്ന.് ദൈവികതയെ പ്രാപിക്കാന്‍ ശ്രമിക്കുകയാണ് യോഗി ചെയ്യുന്നത്. കൃഷ്ണന്‍ പറയുന്നു,ഞാന്‍ ദൈവികതയാണ്, എന്തിനാണ് ഞാന്‍ യോഗ ചെയ്യുന്നത്?
ഭോഗിയായി കരുതിയാല്‍ അദ്ദേഹം പറയും, ഇല്ല, ഞാന്‍ യോഗിയാണ് എന്നാല്‍ യോഗിയായി കരുതിയാലോ? ഞാന്‍ ഈശ്വരനാണ്; സൃഷ്ടിയെ മുഴുവന്‍ ഞാന്‍ ആസ്വദിക്കുന്നു” ഇതൊക്കെക്കൊണ്ടുതന്നെ, മനസ്സിലാക്കാന്‍ കഴിയാത്ത വ്യക്തിത്വമാണ് കൃഷ്ണന്റേത്. അദ്ദേഹം പരിപൂര്‍ണ്ണതയുട പ്രകാശനമായിരുന്നു; ബോധത്തിന്റെ സമ്പൂര്‍ണ്ണ പ്രകാശനം!
കൃഷ്ണന്‍ കുറ്റമറ്റ ആചാര്യനായിരുന്നു. അദ്ദേഹം സ്വന്തം വിദ്യാര്‍ത്ഥികളോട് പറഞ്ഞു, “അവിടെയുമിവിടെയും നോക്കാതെ എന്നെ മാത്രം ശ്രദ്ധിക്കൂ. ലോകത്തില്‍ ആകര്‍ഷകമായ വസ്തുക്കള്‍ നിലനില്‍ക്കുന്നത് ഞാന്‍ അവിടെയെല്ലാം ഉള്ളതുകൊണ്ടാണ്. ഞാന്‍ ഉള്ളപ്പോള്‍ എന്തിനാണ് അവിടേക്കും ഇവിടേക്കും പോകുന്നത്.ഇങ്ങനെ അദ്ദേഹം സ്വന്തം വിദ്യാര്‍ത്ഥികളുടെ മനം കവര്‍ന്നു.
ഒരിക്കല്‍ ഭഗവാന്‍ കണ്ണാടിയുടെ മുമ്പില്‍ നിന്ന് സ്വയം അലങ്കരിക്കുകയായിരുന്നു. ശിരസ്സില്‍ പലതരത്തിലുള്ള കിരീടങ്ങള്‍ മാറി മാറി അണിഞ്ഞു നോക്കി. മനോഹരങ്ങളായ ആഭരണങ്ങള്‍ ധരിച്ചു. പുറത്ത് തേരുമായി അദ്ദേഹത്തിന്റെ തേരാളി കുറെ നേരമായി കാത്ത് നില്‍ക്കുകയാണ്. സാധാരണ കൃഷ്ണന്‍ വേഗം വരാറുണ്ട്. ഇന്നെന്തു പറ്റി എന്ന് തേരാളി വിചാരിച്ചു. കൗതുകം സഹിക്കാന്‍ വയ്യാതെ എന്തുപറ്റി എന്ന് അന്വേഷിക്കാന്‍ അകത്തേക്കു പോയി. പരിപാടി വല്ലതും മാറ്റിയോ എന്നറിയില്ല. കൃഷ്ണനല്ലേ, എപ്പോള്‍ മാറും എന്നൊന്നും പറയാന്‍ പറ്റില്ലല്ലോ! തേരാളി അകത്തു ചെന്നു നോക്കിയപ്പോള്‍ കൃഷ്ണന്‍ കണ്ണാടി നോക്കി സ്വന്തം രൂപം ആസ്വദിക്കുന്ന കാഴ്ചയാണ് കണ്ടത്.
അയാള്‍ ഭവ്യതയോടെ ചോദിച്ചു.’ഭഗവാനേ അങ്ങ് എന്തിനാണ് ഇന്ന് ഇത്രയ്ക്കധികം വേഷം അണിയുന്നത്?’ എവിടേയ്ക്കാണ് നമ്മളിന്ന് പോകുന്നത്? ‘ദുര്യോധനനെ കാണാനാണ് ഞാന്‍ പോകുന്നത്’- കൃഷ്ണന്‍ പറഞ്ഞു.
‘ദൂര്യോധനനെ കാണാനാണോ അങ്ങ് ഇത്രയ്ക്കധികം അണിഞ്ഞൊരുങ്ങുന്നത്?’ തേരാളി അത്ഭുതപ്പെട്ടു. ‘ദൂര്യോധനന് എന്റെ ഉള്ളിലേക്ക് നോക്കാന്‍ കഴിയുന്നില്ല, എന്റെ പുറമേയ്ക്കുള്ള സൗന്ദര്യമേ ആസ്വദിക്കാന്‍ കഴിയൂ, അതുകൊണ്ട് എന്റെ വേഷഭൂഷാദികളില്‍ മാത്രമാണ് അയാള്‍ മയങ്ങുക.’
“’അങ്ങ്, ദുര്യോധനന്റെ അടുത്തേയ്ക്ക് പോവുകയാണെന്നോ? തേരാളി പരിഭ്രാന്തിയോടെ ചോദിച്ചു. ‘അങ്ങ് പോവരുത്; അയാള്‍ അങ്ങയുടെ അടുത്തേക്കാണ് വരേണ്ടത്”അങ്ങയുടെ പദവിയും, അയാളുടെ പദവിയും നോക്കൂ. അങ്ങ് ലോകത്തിന്റെ നാഥനാണ്. അയാള്‍ ഇങ്ങോട്ട് വരട്ടെ’
ഭഗവാന്‍ തിരിഞ്ഞ് തേരാളിയെ നോക്കി പുഞ്ചിയോടെ പറഞ്ഞു.“’അന്ധകാരം ഒരിക്കലും പ്രകാശത്തിന്റെ ഉള്ളിലേക്ക് വരില്ല, പകരം, പ്രകാശമാണ് അന്ധകാരത്തിലേക്കാഴ്ന്നിറങ്ങുക!’ ഈ ചെറിയ വാക്കുകള്‍ തേരാളിയെ നിശ്ശബ്ദനാക്കി.
സമാധാന ശ്രമങ്ങള്‍ക്കായി ഭഗവാന്‍ മൂന്നുപ്രാവശ്യം കൗരവസന്നിധിയിലേക്കു പോയിരുന്നു. പക്ഷേ, അദ്ദേഹം അതില്‍ പൂര്‍ണ്ണമായും പരാജയപ്പെടുകയാണുണ്ടായത്. ഒരു വശത്ത് ഭഗവാന്‍ വിജയത്തിന്റെ ഏറ്റവും മനോഹരമായ ഉദാഹരണമാകുമ്പോള്‍ മറുവശത്ത് പരാജയവും സംഭവിക്കുന്നുണ്ട്. എന്നാല്‍ കൃഷ്ണന് വിജയവും പരാജയവും ഒരു പോലെയാണ്. ഈ രണ്ട് അവസ്ഥകളും ഭഗവാന്റെ മനസ്സിനെ ബാധിക്കുന്നതേയില്ല.
ഭഗവാന്‍ തന്റെ ജീവിതത്തിലൂടെ മനുഷ്യര്‍ക്ക് അനേകം ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഏറ്റവും പ്രധാനം ഇതാണ്: പുഞ്ചിരിച്ചുകൊണ്ട് സന്തോഷപൂര്‍വ്വം സ്വജീവിതം നയിക്കുക. നിരാശ, വിഷാദം, കുണ്ഠിതം തുടങ്ങിയ നിഷേധാത്മക ഭാവങ്ങള്‍ക്ക് അടിമപ്പെട്ടു തളര്‍ന്നു പോകാതിരിക്കുക. മറിച്ച്, ഉത്സാഹം, ഉന്മേഷം, ഉല്ലാസം തുടങ്ങിയവയെ ജീവിതദര്‍ശനങ്ങളാക്കുക.

ആന്തരികമായി തികഞ്ഞ സന്ന്യാസി ആയിരുന്നെങ്കിലും ബാഹ്യമായി ഗൃഹസ്ഥനായാണ് അവിടുന്നു ജീവിച്ചത്. ഗൃഹസ്ഥധര്‍മ്മത്തിന്റെ ഭാഗമായി ഭര്‍ത്താവ്, പുത്രന്‍, പിതാവ് തുടങ്ങിയ എല്ലാ വേഷങ്ങളും അവിടുന്ന് അണിഞ്ഞു. തന്റെ ബന്ധുമിത്രാദികളോടെല്ലാം ഒരു ലൗകികനെപ്പോലെത്തന്നെ ബന്ധപ്പെട്ട് ഏവരേയും തൃപ്തരാക്കി. ഒപ്പം ശുകനാരദാദി സര്‍വ്വസംഗപരിത്യാഗികളായ സന്ന്യാസിവര്യന്മാര്‍ക്ക് ആരാധ്യനായ യതിരാജനുമായി.
ഇപ്രകാരം ഭാഗവതത്തിലെ ശ്രീകൃഷ്ണ ചരിതം ജീവിതത്തെ എങ്ങനെ സമഗ്രമായി സമീപിക്കണമെന്ന് വ്യക്തമാക്കുന്നു. ഭഗവാന്‍ ജീവിച്ചു കാണിച്ച ആദര്‍ശം വരച്ചു കാട്ടുന്നു. ഭഗവദ്ഗീതയാകട്ടെ അവിടുത്തെ ഉപദേശങ്ങള്‍ സമഗ്രമായി അവതരിപ്പിക്കുന്നു. സമ്പൂര്‍ണ്ണ ശ്രേയസ്സാഗ്രഹിക്കുന്നവര്‍ക്ക് ഈ രണ്ടു ഗ്രന്ഥങ്ങളുടെയും പഠനവും മനനവും വളരെ ഗുണം ചെയ്യും.
പൂര്‍ണ്ണപുണ്യാവതാരമായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭൂമിയില്‍ വന്നത് ധര്‍മ്മം സ്ഥാപിക്കാനാണ്. ഇതിനായി അവിടുന്നു ദുഷ്ടനിഗ്രഹവും, ശിഷ്ടരക്ഷണവും ചെയ്തു. ഭഗവാന്റെ ഉപദേശസാരം ഗീതയാണ്. അവിടുത്തെ ജീവചരിത്രം ശ്രീമദ് ഭാഗവതവും.
ഭഗവദ്ഗീത എല്ലാതരത്തിലുമുള്ളവര്‍ക്കും വഴികാട്ടിയാണ്. ശൈവം, വൈഷ്ണവം, ശാക്‌തേയം തുടങ്ങിയ വിവിധ സാധനകള്‍ അനുസരിക്കുന്നവര്‍ക്കും യോഗം, സാംഖ്യം, വേദാന്തം തുടങ്ങിയ ഭിന്നദര്‍ശനങ്ങള്‍ പിന്തുടരുന്നവര്‍ക്കുമൊക്കെ ഗീത വെളിച്ചം പകരുന്നു. ഗീതയുടെ ഭാഷ സംസ്‌കൃതമാണ്. അത്യന്തം സരളമായ സംസ്‌കൃതം . ശൈലി വളരെ സരസവും മധുരവുമാണ്. ഗീതയുടെ പശ്ചാത്തലം ആകര്‍ഷകമാകയാല്‍ ആര്‍ക്കും ഇതില്‍ പ്രവേശിക്കാന്‍ താല്‍പ്പര്യം ജനിക്കുന്നു. ശ്രീകൃഷ്ണാര്‍ജ്ജുന സംവാദരൂപത്തിലുള്ള പ്രതിപാദനം, ഗീതാതത്ത്വങ്ങള്‍ എളുപ്പം ശ്രദ്ധിക്കാനും മനസ്സിലാക്കാനും വഴിയൊരുക്കുന്നു. ഗീതാരസം ആസ്വദിക്കുന്തോറും രുചി വര്‍ദ്ധിക്കുകയും ചെയ്യും.
ഭഗവദ് ഗീതയുടെ പ്രതിപാദ്യം സര്‍വ്വധര്‍മ്മസാരമാണ്. ജീവിതത്തില്‍ സമബുദ്ധിയും താളലയവും കൊണ്ടുവരാനുതകുന്നതാണ് ഗീതാദര്‍ശനം. ജ്ഞാനം, ഭക്തി, കര്‍മ്മം എന്നിവയെപ്പറ്റിയുള്ള ഗഹനമായ ആശയങ്ങള്‍ ഗീത സുഗമമായ രീതിയില്‍ അവതരിപ്പിക്കുന്നു. തന്റെ മതം- സന്ദേശം-അനുഷ്ഠിക്കുന്ന മനുഷ്യരെല്ലാം സര്‍വ്വ ബന്ധനങ്ങളില്‍ നിന്നും മുക്തരാകുന്നു എന്നു ഗീതയില്‍ത്തന്നെ ഭഗവാന്‍ പറഞ്ഞിട്ടുള്ളത് ഇവിടെ ഉല്ലേഖനീയമാണ്.

യേ മേ മതമിദം നിത്യം
അനുതിഷ്ഠന്തി മാനവാഃ
ശ്രദ്ധാവന്തോ ള നസൂയന്തോ
മുച്യന്തേ തേ ള പി കര്‍മ്മഭിഃ.

ആരൊക്കെയാണോ എന്റെ വാക്കുകള്‍ വിശ്വസിച്ച് എന്നില്‍ ദോഷം ദര്‍ശിക്കാതെ എന്റെ ഈ അഭിപ്രായമനുസരിച്ച് നടക്കാന്‍ യത്‌നിക്കുന്നത്, അവര്‍ എല്ലാ കര്‍മ്മ ബന്ധങ്ങളില്‍ നിന്നും മുക്തരായിത്തീരുന്നു.”അവിടുന്ന് തന്റെ വിശ്വരൂപം ദുര്യോധനനും അര്‍ജ്ജുനനും കാട്ടിക്കൊടുത്തു. ദുര്യോധനന്‍ അത് കണ്‍കെട്ടാണെന്ന് പറഞ്ഞു പുച്ഛിച്ചു. അര്‍ജ്ജുനനാകട്ടെ, വിശ്വാസപൂര്‍വ്വം അവിടുത്തെ പാദങ്ങളില്‍ തന്നെത്തന്നെ സമര്‍പ്പിച്ചു. ആ വിശ്വാസവും വിനയവുമാണ് പാണ്ഡവപക്ഷത്തിനു വിജയം നേടിക്കൊടുത്തത്. കൗരവരുടെ ഭാഗത്ത് നിന്നു എത്രമാത്രം അധര്‍മ്മങ്ങള്‍ ഉണ്ടായിട്ടും പാണ്ഡവര്‍ അത്രയും ക്ഷമിക്കുവാന്‍ കാരണം, ഭഗവാന്റെ സാന്നിദ്ധ്യമാണ്.
കൃഷ്ണസങ്കല്പം പോലെ മനസ്സിലാക്കാന്‍ ഒരേ സമയം എളുപ്പവും വിഷമകരവുമായ ഒരു ദൈവ സങ്കല്പം ലോകത്തെ മറ്റൊരു മതത്തിലുമില്ല. എല്ലാ മത- ദൈവ സങ്കല്പങ്ങള്‍ക്കും അതീതനാണ് ശ്രീകൃഷ്ണന്‍. കൃഷ്ണന്റെ സാമാന്യസങ്കല്പത്തിലെ ചിത്രമോ, ശില്പമോ നോക്കുമ്പോള്‍, ബുദ്ധന്റെ ചിത്രം നല്‍കുന്ന ശാന്തതയല്ല അതില്‍. ആയുധധാരിയായി ഒരു കൈകൊണ്ട് അനുഗ്രഹം ചൊരിയുന്ന ദുര്‍ഗയുടെ ഭയഭക്തി തോന്നിക്കുന്ന രൂപവുമല്ല. നാഗാഭരണഭൂഷിതനും ചന്ദ്രകലാജടാധാരിയുമായ ശിവന്റെ രൂപം സൃഷ്ടിക്കുന്ന, ഒരു പിതാവിനൊടെന്നm പോലെ അകല്‍ച്ചയുള്ള ബഹുമാനവും കൃഷ്ണനോടില്ല. ഒരുപക്ഷേ, നമ്മുടെ സ്വന്തമെന്നതോന്നലാവും ശ്രീകൃഷ്ണനെ ഇത്ര സ്വീകാര്യനാക്കിയത്. ജീവിതത്തിലെ എല്ലാ ഘട്ടത്തിലും കൃഷ്ണനെപ്പോലുള്ള ഒരു പുരുഷന്‍ ഒപ്പമുണ്ടാകണമെന്ന് മനസ്സിലെങ്കിലും തോന്നാ ത്ത സ്ത്രീകള്‍ കുറവാകും.
കുസൃതി നിറഞ്ഞ ഉണ്ണിക്കണ്ണനായി തന്റെ കുഞ്ഞിനെ സങ്കല്പിക്കാത്ത ഏത് അമ്മയാണ് ലോകത്തുള്ളത്? ആ പ്രസരിപ്പും പ്രണയവും നിഷ്‌കളങ്കതയും കൗമാരകുതൂഹലങ്ങളും ആരെയാണ് ആകര്‍ഷിക്കാത്തത്?
ഒരുപക്ഷേ, ഇതര ദൈവങ്ങളില്‍ നിന്നു വ്യത്യസ്തമായ പ്രവൃത്തികള്‍ ചെറുപ്പകാലത്ത് ശ്രീകൃഷ്ണന്‍ ചെയ്തിട്ടുണ്ടാകാം. ഗോപികമാരുടെ വസ്ത്രാപഹരണം മുതല്‍ രാധയോടുള്ള ഉജ്ജ്വലപ്രണയംവരെ മറ്റെവിടെയും കാണാനാകില്ല. കുസൃതി നിറഞ്ഞ ഒരു പുഞ്ചിരിയോടെ ഇതൊക്കെ ചെയ്യുന്ന കൃഷ്ണനെ പിന്നീടു നാം പാഞ്ചാലിയുടെ പ്രിയമിത്രമായും കാണുന്നു. അഞ്ചു ഭര്‍ത്താക്കാന്മാരോടു പറയാന്‍ പറ്റാത്തതു പോലും ദ്രൗപദി കൃഷ്ണനോടു പറയുന്നുണ്ട്. വിവാഹത്തിനുശേഷം സഹോദര നിര്‍വിശേഷമായ സൗഹൃദം തേടുന്ന ഏതൊരു സ്ത്രീയുടെയും മാതൃകാ തോഴനാകുന്നു ശ്രീകൃഷ്ണനിവിടെ.
ശ്രീകൃഷ്ണ ഭഗവാന്റെ ഏതെങ്കിലുമൊരു ശില്പമോ, ചിത്രമോ ഒന്നു കൂടി ശ്രദ്ധിക്കുമ്പോള്‍, കൈകളില്‍ ഭയപ്പെടുത്തുന്ന ആയുധങ്ങളില്ല. പകരം സംഗീതം പൊഴിയുന്ന ഓടക്കുഴല്‍. ശിരസ്സില്‍ കിരീടമില്ല. പകരം അനുരാഗം തൂകുന്ന മയില്‍പ്പീലി. മുഖത്ത് വിരക്തി ഭാവമില്ല, വിഷാദവുമില്ല. പകരം കുസൃതി നിറഞ്ഞ ചിരി. ഇതെല്ലാമാണ് നാമറിയാതെ ഈ ദൈവത്തെ ഇഷ്ടപ്പെട്ടു പോകുന്നത്.
ശ്രീകൃഷ്ണന്‍ പ്രണയമാണ.് ഈ പ്രപഞ്ചത്തോടും അതിലുള്ള എല്ലാ ചരാചരങ്ങളോടുമുള്ള നിര്‍മലമായ സ്‌നേഹമാണ് ആ പ്രണയം. ഓരോ നിമിഷവും ജീവിതത്തില്‍ നമുക്കൊപ്പമുള്ള ഇഷ്ടതോഴനായാണ് കൃഷ്ണന്‍ നമ്മെ സ്വാധീനിക്കുന്നത്. കാലങ്ങള്‍ കടന്നും നമുക്കൊപ്പം സഞ്ചരിക്കുന്നത്. മനുഷ്യന് ജീവിത്തോടുള്ള അടങ്ങാത്ത അനുരാഗത്തിന് വഴികാട്ടുന്നത് ഈ ധന്യതയാണ്.

അഷ്ടമിരോഹിണി ആഘോഷങ്ങള്‍

ഭഗവാന്‍ ശ്രീകൃഷ്ണന്‍ മനുഷ്യരൂപത്തില്‍ ഭൂമിയില്‍ ഭൂജാതനായത് അഷ്ടമിരോഹിണി നാളിലാണ്. മലയാളികള്‍ മാത്രമേ അഷ്ടമി രോഹിണി എന്നു പറയാറുള്ളൂ.
ഓം ഭദ്രം കര്‍ണ്ണേഭി ശൃണുയാമ ദേവാ-
ഭദ്രം പശ്യേമാക്ഷഭിര്യജത്രഃ
സ്ഥിരൈരംഗൈ സ്തുഷ്ടുവാം സസ്തനുഭിഃ
വ്യശേമ ദേവഹിതം യദായുഃ
സ്വസ്തിന ഇന്ദ്രോ വൃദ്ധശ്രവാഃ
സ്വസ്തിനഃ പൂഷാ വിശ്വവേദാഃ
സ്വസ്തി നസ്താര്‍ക്ഷ്യോ അരിഷ്ടനേമിഃ
സ്വസ്തി നോ ബൃഹസ്പതിര്‍ ദധാതു
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

ചെവികൊണ്ട് നല്ലതിനെ കേള്‍ക്കട്ടെ. കണ്ണുകൊണ്ട് നല്ലതു കാണട്ടെ. നല്ല അവയങ്ങളുള്ള ശരീരത്തോടെ സ്തുതിക്കുന്നവരായി ദേവഹിതമായ ആയുസ്സിനെ പ്രാപിക്കട്ടെ. പുകള്‍പെറ്റ ഇന്ദ്രനും എല്ലാം അറിയുന്ന സൂര്യനും ആപത്തുകളെ നശിപ്പിക്കുന്ന ഗരുഡനും ബൃഹസ്പതിയും സ്വസ്തിയെ (നന്മയെ) തരട്ടെ.🙏

🌹 *എല്ലാവർക്കും നല്ലൊരു പുതുവത്സരം ആശംസിക്കുന്നു 🌹*
വിവേകചൂഡാമണി - 21
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

സമാധാനത്തിന് മനോനിയന്ത്രണം

ശ്ലോകം 26
സര്‍വ്വദാസ്ഥാപനം ബുദ്ധേ:
ശുദ്ധേ ബ്രഹ്മണി സര്‍വ്വഥാ
തത് സമാധാനമിത്യുക്തം
ന തു ചിത്തസ്യ ലാളനം

ശുദ്ധ ബ്രഹ്മത്തില്‍ ബുദ്ധിയെ നിരന്തരം പൂര്‍ണ്ണമായി ഉറപ്പിച്ചു നിര്‍ത്തുന്നതിനെയാണ് സമാധാനം എന്ന് പറയുന്നത്, മനസ്സ് തോന്നിയ പോലെ ഇളകി മറിയുന്നതല്ല. സമ്യക് ആധാനം അഥവാ സം ആധാനമാണിത്. മനസ്സിനെ വേണ്ട പോലെ നന്നായി ഉറപ്പിക്കുന്നതാണ്. മനസ്സിന്റെ സമതുലിതാവസ്ഥയാണിത്.

ചിത്തത്തിന്റെ ഏകാഗ്രത എന്നാണ് സമാധാനത്തിന്  തത്ത്വബോധം എന്ന പ്രകരണഗ്രന്ഥത്തില്‍ ആചാര്യസ്വാമികള്‍ തന്നെ നല്‍കിയിട്ടുള്ള നിര്‍വചനം.

ഇവിടെ ഈ ശ്ലോകത്തില്‍ 'സര്‍വ്വദാ സ്ഥാപനം' എന്നതിന് പകരം 'സമ്യഗാസ്ഥാപനം' എന്ന് പാഠഭേദമുണ്ട്.  സര്‍വ്വദാ എന്നാല്‍ എല്ലായ്‌പ്പോഴും. സമ്യക് എന്നാല്‍ നന്നായി. ശുദ്ധ ബ്രഹ്മമെന്നാല്‍ രണ്ടാമതൊന്നില്ലാത്തതായ നിര്‍ഗുണ ബ്രഹ്മമെന്നര്‍ത്ഥം. അതിലാണ് മനസ്സിനേയും ബുദ്ധിയേയും ഉറപ്പിച്ചു നിര്‍ത്തേണ്ടത്.  അങ്ങനെ അന്ത:കരണം ഉറച്ചിരിക്കുമ്പോഴാണ് സമാധാനം ഉണ്ടാകുന്നത്. മനസ്സ് വിഷയങ്ങള്‍ക്കു പുറകെ സഞ്ചരിക്കുന്നതും വിഷയങ്ങളുമായുള്ള സംഗം മൂലം മനസ്സിനുണ്ടാകുന്ന കലങ്ങിമറിച്ചിലും ചഞ്ചലതയുമൊക്കെ സമാധാനക്കേടാകും ഉണ്ടാക്കുക.

ബുദ്ധി എന്നത് നിശ്ചയിച്ചുറപ്പിതിനെയും, ചിത്തം എന്നത് വിഷയ സ്മരണകളില്‍ കുടുങ്ങിക്കിടക്കുന്നതിനേയും സൂചിപ്പിക്കുന്നു. മനസ്സിനെ ഉദാത്തമായതിലേക്ക് ഉയര്‍ത്തി നിലനിര്‍ത്തുകയും കേമത്തം ഒട്ടുമില്ലാത്ത വിഷയങ്ങളുടെ ലാളനത്തില്‍ നിന്ന് പിന്‍വലിക്കുകയും വേണം. വിഷയങ്ങളില്‍ അലയാന്‍ മനസ്സിനെ അനുവദിക്കരുത്.  ക്ഷണികമായ വിഷയ സുഖത്തെ സമാധാനം എന്ന് വിളിക്കാനാവില്ല.

മനസ്സിനെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്ന ശമത്തിന്റെ ഫലമാണ് സമാധാനം. നല്ല മനോനിയന്ത്രണമുള്ളയാള്‍ക്ക് സമാധാനം കൈവരിക്കാം. സാധാരണ സമാധാനം എന്ന് പറയുമ്പോള്‍ ഇത്രയും വലിയ അര്‍ത്ഥതലമൊന്നും കല്‍പ്പിക്കാറില്ല.  എങ്കിലും പൊതുവെ പ്രശ്‌നങ്ങളൊന്നുമില്ലാത്ത അനുകൂലമായ അവസ്ഥയെന്ന് കരുതാറുണ്ട്.  വ്യക്തിപരമായും സമൂഹത്തിലും ശാന്തിയും സമാധാനവും കാംക്ഷിക്കുന്നവരാണ് നാം. പക്ഷേ ഭൗതികലോകത്തില്‍ വിഷയ വസ്തുക്കളെ നേടുന്നതിലൂടെയാണ് സമാധാനം ഉണ്ടാകുന്നത് എന്ന തെറ്റായ സങ്കല്പം തന്നെയുണ്ട്'

ദുഃഖങ്ങളും മറ്റും വരുമ്പോള്‍ എല്ലാറ്റിന്റെയും നേരെ ഉദാസീനഭാവം കൈക്കൊള്ളുന്നതാണ് സമാധാനം എന്ന് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഒന്നും ഏല്‍ക്കാത്ത മനസ്സിന്റെ കഠിനമായ അവസ്ഥയാണ് സമാധാനം എന്നും കരുതാറുണ്ട്. എന്നാല്‍ ഇവയില്‍ നിന്നൊക്കെ വ്യത്യസ്തമായി ഉയര്‍ന്ന തലത്തിലുള്ള ഒന്നായാണ് സമാധാനത്തെ ഇവിടെ പ്രഖ്യാപിക്കുന്നത്.  പൂര്‍ണ്ണ ബ്രഹ്മത്തില്‍ നിരന്തരം രമിക്കാന്‍ പരിശീലനം നേടിയ മനസ്സിന്റെ സാമ്യാവസ്ഥയാണ് സമാധാനം എന്ന് ആചാര്യ സ്വാമികള്‍ ഉദ്‌ലോഷിക്കുന്നു.

ദു:ഖങ്ങളിലും ദുരിതങ്ങളിലും പെട്ട് മനസ്സ് തകര്‍ന്നു പോകും. അവയില്‍നിന്നൊക്കെ ഓടിയൊളിക്കലോ നിര്‍വ്വീര്യമായി ഇരിക്കലോ കാപട്യം കാണിക്കലോ ഒന്നും സമാധാനമാകില്ല. സമാധാനമെന്നാല്‍ ഭീരുവായിട്ടിരിക്കലുമല്ല. ഉയര്‍ന്ന തലത്തിലേക്ക് ഉയര്‍ത്തുമ്പോള്‍ മനസ്സിനുണ്ടാകുന്ന സന്തുലിതമായ നിലയാണ് സമാധാനം. ആദ്ധ്യാത്മിക മാര്‍ഗ്ഗത്തില്‍ ചരിക്കുന്ന സാധകന് ലൗകികനായ സാധാരണക്കാരുടെ രാഗദ്വേഷങ്ങളും മറ്റും നിസ്സാരങളാണ്.  ആകാശത്ത് നോക്കുമ്പോള്‍ നമ്മള്‍ അതിര്‍ത്തി തിരിച്ച് വെച്ചിരിക്കുന്നതെല്ലാം ഒരുമിച്ച് ചേര്‍ന്ന് ഒന്നായി തോന്നും പോലെയാണ്. അതിനാല്‍ സമാധാനമെന്ന സ്വസ്ഥവും ശാന്തവുമായ ഉന്നതതലത്തില്‍ നിന്ന് നോക്കാന്‍ നമുക്ക് സാധിക്കണം. മനസ്സ് ഏകാഗ്രമാക്കി ശുദ്ധ ബ്രഹ്മത്തില്‍ സ്ഥിരമായിരിക്കുമ്പോള്‍ മാത്രമേ ഇത് സാധിക്കുകയുള്ളൂ. ഓരോ സാധകനും മനസ്സിന്റെ ഈ ഏകാഗ്രതയെ കൈവരിക്കാനാകണം  എന്നാല്‍ സമാധാനമായി.
[31/12/2019, 21:48] +91 94955 57148: *നിത്യവും സൂര്യദേവനെ പ്രാർഥിക്കൂ.....*
*സർവ്വ രോഗങ്ങളിൽ നിന്നും മുക്തി നേടൂ*.

പ്രപഞ്ചത്തിന്റെ നിലനിൽപിന് ആധാരവും പ്രത്യക്ഷ ദൈവവുമാണ് സൂര്യഭഗവാൻ' കശ്യപപ്രജാപതിയുടെയും അദിതിയുടെയും പുത്രനായ സൂര്യഭഗവാൻ നവഗ്രഹങ്ങളിൽ പ്രധാനിയുമാണ് . എല്ലാവിധ രോഗദുരിതശാന്തിക്ക് സൂര്യഭജനം ഉത്തമമത്രേ. ത്രിമൂർത്തീചൈതന്യം നിറഞ്ഞ സൂര്യഭഗവാനെ നിത്യേന വന്ദിക്കുന്നവർക്ക് ജീവിത പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുള്ള ശക്തി വർധിക്കുമെന്നാണ് വിശ്വാസം.

സൂര്യപ്രീതിക്കായി  ഗായത്രിമന്ത്രം , സൂര്യസ്തോത്രം ,ആദിത്യഹൃദയം  സൂര്യഗായത്രി ' എന്നിവയാണ് ജപിക്കേണ്ടത്.  പ്രഭാതത്തിൽ ശരീരശുദ്ധി വരുത്തിയ ശേഷം  ഉദിച്ചു വരുന്ന സൂര്യനെ നോക്കി നിത്യവും ഒരേസമയത്ത് അതായത് രാവിലെ  6 നും 7 നും ഇടക്കായി ജപിക്കുന്നത് ഏറ്റവും ഉത്തമം അർഥം  മനസ്സിലാക്കി ജപിക്കുന്നത് ഇരട്ടിഫലം നൽകും . നിത്യേന ജപിച്ചു പോരുന്നവരുടെ മനസ്സ് തെളിഞ്ഞതും സൂര്യനെപ്പോലെ ശോഭയുള്ളതുമാകും. ഗ്രഹപ്പിഴാ ദോഷങ്ങളിൽ നിന്ന് മുക്തിനേടാൻ സൂര്യഭജനത്തിലൂടെ സാധിക്കും.

"ഗായത്രി മന്ത്രം "

മന്ത്രങ്ങളിൽ ഗായത്രിയെക്കാൾ ശ്രേഷ്ഠമായി മറ്റൊരു മന്ത്രമില്ല'. വേദമന്ത്രങ്ങളുടെ മാതാവ് എന്ന് അറിയപ്പെടുന്നു ഗായത്രി മന്ത്രം 'സൂര്യദേവനോടുളള പ്രാർഥനയാണിത്._

"ഓം ഭൂർ ഭുവഃ സ്വഃ
തത് സവിതുർ വരേണ്യം
ഭർഗോ ദേവസ്യ ധീമഹി
ധിയോ യോ നഃ പ്രചോദയാത് ’’

ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയെയും പ്രകാശിപ്പിക്കട്ടെ."

''സൂര്യസ്തോത്രം "
   
ജപാകുസുമസങ്കാശം
കാശ്യപേയം മഹാദ്യുതിം
തമോരീം സര്‍വ്വപാപഘ്നം
പ്രണതോസ്മി ദിവാകരം"

"ആദിത്യഹൃദയം "

_ആദ്ധ്യാത്മ രാമായണം യുദ്ധകാണ്ഡത്തിലെ ഒരു ഭാഗമാണ് ആദിത്യഹൃദയം.  ശത്രുക്ഷയം വരുത്തുന്നതിനായി  അഗസ്ത്യമുനി ശ്രീരാമദേവന് ഉപദേശിച്ച മന്ത്രമാണിത് . ആപത്തിലും ഭയത്തിലും സൂര്യകീർത്തനം ചൊല്ലുന്നവർക്ക് രക്ഷ ലഭിക്കുമെന്നാണ്  സ്തോത്രത്തിന്റെ ഫലശ്രുതി._

"സന്താപനാശകരായ നമോനമഃ
അന്ധകാരാന്തകരായ നമോനമഃ
ചിന്താമണേ! ചിദാനന്ദായ തേ നമഃ
നീഹാരനാശകരായ നമോനമഃ
മോഹവിനാശകരായ നമോനമഃ
ശാന്തായ രൗദ്രായ സൗമ്യായ ഘോരായ
കാന്തിമതാംകാന്തിരൂപായ തേ നമഃ
സ്ഥാവരജംഗമാചാര്യായ തേ നമഃ
ദേവായ വിശ്വൈകസാക്ഷിണേ തേ നമഃ
സത്വപ്രധാനായ തത്ത്വായ തേ നമഃ
സത്യസ്വരൂപായ നിത്യം നമോ നമഃ"

" സൂര്യ ഗായത്രി "
 ഓം ആദിത്യായ വിദ്മഹേ
സഹസ്ര കിരണായ ധീമഹി
തന്നോ സൂര്യ പ്രചോദയാത് '

ഉദിച്ച് വരുന്ന സൂര്യഭഗവാനോടുള്ള പ്രാർത്ഥന നമ്മുടെ ശരീരത്തിലുള്ള Vitamin D യുടെ അഭാവത്തെ മാറ്റുന്നു ' ത്വക്ക് രോഗങ്ങളിൽ നിന്നും അസ്ഥിരോഗങ്ങളിൽ നിന്നും ഒക്കെ വിമുക്തരാകാൻ സാധിക്കുന്നു ദിവസവും സൂര്യനമസ്ക്കാരം ചെയ്യുന്ന ഒരാളുടെ ഏഴ് അയലത്ത് പോലും ഇന്നത്തെ ജീവിതശൈലീ രോഗങ്ങൾ വരില്ല എന്ന് ശാസ്ത്രം പറയുന്നു'
[31/12/2019, 21:48] +91 94955 57148: 🎀🎀〰〰〰🔅〰〰〰🎀🎀
                     *🕊തത്വമസി🕊*
🎀🎀〰〰〰🔅〰〰〰🎀🎀

*ഭാഗം :45* 
*ഐതിഹ്യമാല*

*ശബരിമലശ്ശാസ്താവും പന്തളത്തു രാജാവും-7* 
🎀🎀🔅🎀🎀

പാണ്ഡ്യരാജാവു മലയാളരാജ്യത്തു വന്നു പന്തളരാജാവായി താമസം തുടങ്ങിയതിന്റെ ശേഷം കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരു ദിവസം രാത്രിയിൽ അദ്ദേഹം കിടന്നുറങ്ങിയിരുന്ന സമയം ഒരു സ്വപ്നം കാണുകയുണ്ടായി. മുമ്പു സേനാനായകനായി തന്റെ അടുക്കൽ താമസിച്ചിരുന്ന അയ്യപ്പൻ അടുക്കൽ വന്നു “ഞാനിപ്പോൾ ശബരിമലയിലാണ് താമസിക്കുന്നത്. അവിടെ വന്നാൽ എന്നെ കാണാം” എന്നു പറഞ്ഞതായിട്ടാണ് സ്വപ്നമുണ്ടായത്. ഉടനെ രാജാവുണർന്നു കണ്ണു തുറന്നു നോക്കീട്ട് അവിടെയെങ്ങും ആരെയും കണ്ടില്ല. എങ്കിലും രാജാവ് ഇതു സാക്ഷാൽ ഹരിഹരപുത്രനായിരിക്കുന്ന ധർമ്മശാസ്താവു തന്നെ തന്റെ അടുക്കൽ വന്ന് അരുളിച്ചെയ്തതാണെന്നു വിശ്വസിക്കുകയും, അടുത്ത ദിവസം തന്നെ പരിവാരങ്ങളോടുകൂടി ശബരിമലയിലേക്കു പുറപ്പെടുകയും ചെയ്തു.

അവിടെയെത്തി കാടുകൾ വെട്ടിത്തെളിച്ചു നോക്കി ചെന്നപ്പോൾ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടിരുന്ന വിഗ്രഹം കണ്ടെത്തി. എങ്കിലും രാജാവിനു നല്ല തൃപ്തിയായില്ല. “ഇവിടെ വന്നാൽ കാണാമെന്നാണല്ലോ സ്വാമി അരുളിച്ചെയ്തിട്ടുള്ളത്. ഇവിടെ വന്നിട്ടു സ്വാമിയെ കണ്ടില്ലല്ലോ” എന്നായിരുന്നു രാജാവിന്റെ വിചാരം. ആ സമയത്ത്, “ഇപ്പോൾ എന്റെ വിഗ്രഹം കണ്ടാൽ മതി. അവിടെ എന്റെ സാന്നിധ്യം വേണ്ടതുപോലെയുണ്ട്. ആ ബിംബത്തിൽ പൂജിച്ചു സേവിച്ചാൽ സർവ്വാഭീഷ്ടങ്ങളും സാധിക്കും” എന്ന് ആരോ എവിടെ നിന്നോ വിളിച്ചു പറയുന്നതായി കേട്ടു. അതും സ്വാമി അരുളിച്ചെയ്തതു തന്നെ എന്നു വിശ്വസിച്ചു രാജാവ് അവിടെത്തന്നെ താമസിച്ചുകൊണ്ടു വേണ്ടുന്ന ആളുകളെയും സാധനങ്ങളുമെല്ലാം അവിടെ വരുത്തി മുറയ്ക്ക് അമ്പലം പണിയും പ്രസിദ്ധ തന്ത്രിയായ താഴമൺ പോറ്റിയെക്കൊണ്ടു കലശവും നടത്തി ക്ഷേത്രത്തിൽ പിന്നീടു നടക്കേണ്ടുന്ന കാര്യങ്ങൾക്കു പതിവുകളും നിശ്ചയിച്ചു. ദുഷ്ടമൃഗങ്ങൾ നിറഞ്ഞ ആ വനപ്രദേശത്ത് എന്നും മനുഷ്യർ താമസിച്ചു പൂജയും മറ്റും നടത്തുക എന്നുള്ളത് അക്കാലത്ത് അസാധ്യമായിരുന്നതിനാൽ മാസം തോറും അഞ്ചു ദിവസം മാത്രം പൂജ നടത്തിയാൽ മതിയെന്നും, മകരസംക്രാന്തി, ആട്ടവിശേഷം (ആണ്ടിലൊരിക്കലുള്ള വിശേഷ ദിവസം) ആയിരിക്കണമെന്നും, അന്നു മുതൽ അഞ്ചു ദിവസം ഒരുൽസവം പോലെ ദേവനെ എഴുന്നള്ളിക്കുകയും മറ്റും വേണമെന്നും മകരമാസം അഞ്ചാം തിയ്യതി ആണ്ടു തോറും ഒരു കളഭവും, ഏഴാം തിയ്യതി ഒരു കുരുതിയും നടത്തണമെന്നും മറ്റുമാണ് നിശ്ചയിച്ചത്. അപ്രകാരമെല്ലാം ഇപ്പോഴും നടന്നു വരുന്നുമുണ്ട്. എന്നാലിപ്പോൾ മകരം മുതൽ ഒന്നിടയിട്ട് ആറു മാസങ്ങളിൽ ആദ്യവും കുംഭം മുതൽ ഒന്നിടയിട്ട് ആറു മാസങ്ങളിൽ ഒടുവിലും അഞ്ചു ദിവസം വീതമാണ് അവിടെ പൂജ നടത്തി വരുന്നത്. അങ്ങനെയായാൽ ആണ്ടിൽ ആറു തവണ വീതം ഇവിടെപ്പോയാൽ മതിയല്ലോ. പൂജ നടത്താൻ പോകുന്നതു ശാന്തിക്കാരൻ, കഴകക്കാരൻ, മാരാന്മാർ, മറ്റു പരിചാരകന്മാർ മുതലായവരെല്ലാവരും കൂടി നിവേദ്യത്തിനും, ശാന്തിക്കാരൻ മുതലായവർക്കു ഭക്ഷണത്തിനും മറ്റും വേണ്ടുന്ന അരി, കോപ്പുകൾ മുതലായ സകല സാധനങ്ങളും കെട്ടിയെടുത്തുകൊണ്ടും “സ്വാമിയേ! ശരണമയ്യപ്പോ!” എന്ന് ഉറക്കെ വിളിച്ചുകൊണ്ടുമാണ്. ഇങ്ങനെ പോകുന്നവർ മദ്ധ്യേമാർഗ്ഗം കാട്ടാന, കരടി, കടുവാ, പുലി, ചെന്നായ മുതലായ ദുഷ്ടമൃഗങ്ങളെ ധാരാളമായി കാണുക സാധാരണമാണ്. എന്നാലിവയിലൊന്നും ഇവരെ ഉപദ്രവിക്കാറില്ല. ഇവരുടെ (സ്വാമിയേ ശരണമയ്യപ്പാ എന്നുള്ള) ശരണം വിളി കേൾക്കുമ്പോൾ സകലമൃഗങ്ങളും ദൂരെ മാറിക്കൊള്ളും. അങ്ങനെ ഇപ്പോഴും കണ്ടുവരുന്നു. മകരസംക്രമ ദിവസം സ്വാമിദർശനത്തിനായി ഇപ്പോഴും ആണ്ടുതോറും അസംഖ്യം ആളുകൾ ശബരിമലയ്ക്കു പോകാറുണ്ടല്ലോ. അവരും ചിലപ്പോൾ വഴിക്കു കാട്ടാനകളേയും മറ്റും കാണാറുണ്ടെന്നും, ശരണം വിളിക്കുമ്പോൾ അവയെല്ലാമോടിപ്പോവുക പതിവാണെന്നും മറ്റും പറഞ്ഞു കേൾക്കുന്നുണ്ട്.

തുടരും ......

 *സ്വാമിയേ ശരണമയ്യപ്പാ*
 *സ്വാമിയേ ശരണമയ്യപ്പാ*
 *സ്വാമിയേ ശരണമയ്യപ്പാ*

*ശുഭം*
((((🔔))))
*🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥*
*അജ്ഞാന തിമിരാന്ധസ്യ*
*ജ്ഞാനാഞ്ജന ശലാകയാ*
*ചക്ഷുരുന്മീലിതം യേന*
*തസ്മൈ ശ്രീ ഗുരുവേ നമ:*
❁══════💎══════❁
*മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക*
*🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥*
✿════❁═☬ॐ☬═❁════✿
*മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്*
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀
[31/12/2019, 22:16] +91 94955 57148: *വിഗ്രഹത്തിലൂടെയുള്ള ഉപാസനക്ക് ശാസ്ത്രത്തിന്റെ പിൻബലം*
➖➖➖➖➖➖➖➖➖

ലോകത്തിൽ ഒരു മതത്തിന്റേയും ആചാര അനുഷ്ടാനങ്ങളിലെ ശാസ്ത്രീയത പരിശോധിക്കാൻ ശാസ്ത്രജ്ഞർ തയ്യാറായിട്ടില്ല എന്നാൽ ഹൈന്ദവരുടെ ക്ഷേത്രാചാരങ്ങളുടെ പ്രസക്തി പരിശോധിക്കാൻ ശാസ്ത്രലോകം തയ്യാറായി 1994 ൽ അമേരിക്കയിൽ വെച്ച് മഹത്തായ ഒരു യാഗം നടത്തി ആറരകോടി ഡോളർ ചെലവ് ചെയ്താണ് അത് നടത്തിയത് ആന്ധ്രപ്രദേശിൽ നിന്നും ഏകദേശം ആയിരത്തോളം ബ്രാഹ്മണരെ പ്രത്യേകം ചാർട്ട് ചെയ്ത വിമാനത്തിൽ കൊണ്ടുപോയി അത്യന്താധുനികങ്ങളായ ഉപകരണങ്ങളുടെ സാന്നിദ്ധ്യത്തിൽ യാഗത്തെ വീക്ഷിച്ചപ്പോൾ അവർ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി പുജിക്കുന്ന സമയത്ത് വിഗ്രഹങ്ങളിൽ ഇലക്ട്രോ മാഗ്നറ്റിക് ആ റ്റോമിക് പവ്വർ സംഭരിക്കപ്പെടുന്നു എന്ന് കണ്ടെത്തി. തുടർന്ന് ഓരോ വിഗ്രഹത്തിലും സംഭരിക്കപ്പെടുന്ന ഊർജ്ജത്തിന്റെ അളവും അവർ പരീക്ഷിച്ചു സർപ്പക്കാവിലുള്ള സർപ്പ രാജ്ഞീ വിഗ്രഹത്തിലാണത്രേ ഏറ്റവും കൂടുതൽ ഊർജ്ജം സംഭരിക്കപ്പെടുന്നത് ഗണപതി, ശിവലിംഗം എന്നിവയിലും സംഭരിക്കപ്പെടുന്ന ഊർജ്ജത്തിന്റെ അളവ് കൃത്യമായി രേഖപ്പെടുത്താൻ അവർക്ക് കഴിഞ്ഞു ഇത് ഇടിഞ്ഞു പൊളിഞ്ഞു വീണ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണങ്ങൾക്ക് വഴിതെളിയിച്ചു അതിന് ശേഷം കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള നശിപ്പിക്കപ്പെട്ട ക്ഷേത്രങ്ങൾ വീണ്ടും ചൈതന്യവത്തായി മാറി ഇപ്പോളും പലയിടത്തും പുനരുദ്ധാരണ കർമ്മങ്ങൾ നടന്നുവരുന്നു ക്ഷേത്രം അന്ധവിശ്വാസവും അനാചാരവുമാണ് എന്ന് വാദിച്ചിരുന്ന പുരോഗമനവാദികൾക്ക് ഇത് കനത്ത പ്രഹരമായി ക്ഷേത്രങ്ങളിൽ അനാചാരങ്ങളും ധൂർത്തും നടക്കുന്നു എന്നതായി പിന്നത്തെ വാദം തെളിവിനായി ദേവസ്വം ബോർഡിന്റെ ചില അനാസ്ഥകളും ചുണ്ടിക്കാട്ടുന്നു - വിഗ്രഹത്തിലൂടെയുള്ള ആരാധനയെ നിഷേധിക്കുന്ന മതങ്ങൾക്ക് അസഹിഷ്ണുത വളരാൻ തുടങ്ങി - വിഗ്രഹത്തെയല്ല ഹൈന്ദവർ പുജിക്കുന്നത് വിഗ്രഹത്തിലേക്ക് ആവാഹിക്കപ്പെട്ട ഈശ്വരചൈതന്യത്തേയാണ് എന്ന സത്യം ആരും മനസ്സിലാക്കിയിട്ടില്ല - ഇന്നും ഹിന്ദുക്കൾ

വിഗ്രഹത്തെ പൂജിക്കുന്നവരാണ് എന്ന് പറഞ്ഞു നടക്കുന്നു
 പഞ്ചേന്ദ്രിയങ്ങളെ തൃപ്തിപ്പെടുത്തി നമ്മൾ ഭക്ഷണം കഴിക്കുന്നു എന്നാൽ ശരീരം അതിലെ പോഷകത്തെ മാത്രമേ എടുക്കുന്നുള്ളൂ അപ്പോൾ ഭക്ഷണം എന്ന മാദ്ധ്യമത്തിലൂടെയാണ് ശരീരത്തിന് ആവശ്യമായ പോഷകം നമ്മൾ കൊടുക്കുന്നത് അങ്ങിനെ നോക്കുമ്പോൾ അരുപവും അദൃശ്യവും ആയ ഒന്നിനെ സ്വീകരിക്കാനും അനുഭവിക്കാനും മാദ്ധ്യമത്തിലൂടെ മാത്രമേ കഴിയൂ ആയതിനാലാണ് വിഗ്രഹത്തിലൂടെയുള്ള ഉപാസനക്ക് ശാസ്ത്രത്തിന്റെ പിൻബലം ഉണ്ടാകുന്നത് മാത്രമല്ല ആദ്ധ്യാത്മികമായി വേദാന്ത ദർശനത്തിലേക്കുള്ള യാത്രയിലെ പ്രധാനപ്പെട്ട പടവുകൾ ആണ് ക്ഷേത്രങ്ങൾ.
അഭിമാനിക്കൂ സുഹൃത്തുക്കളെ..കാരണം *നമ്മൾ ഹിന്ദുക്കളാണ്.*

🗣🕉🕉🕉
[01/01, 03:35] Praveen Namboodiri Hindu Dharma: 🙏എല്ലാവർക്കും നമസ്കാരം.🙏.
ഗുരുവായൂർ അമ്പാടി കണ്ണന്റെ ഒരു ദിവസം.
നിർമാല്യം മുതൽ തൃപ്പുകവരെ.( 32)

 കണ്ണന് ഇന്ന് കളഭാട്ട ദിനം.

കളഭത്തിൽ ആറാടി നിൽക്കുന്ന കണ്ണന്നെ ഒരു നോക്ക് കാണാൻ ഭക്തജനങ്ങൾ കൃഷ്ണ സന്നിധിയിലേക്ക് ഓടി എത്തുന്ന സുദിനം.

മണ്ഡലക്കാലം നാല്പത് ദിവസവും കണ്ണന് പഞ്ചഗവ്യാഭിഷേകം ഉണ്ട്.

ഇന്ന് നാൽപ്പത്തി ഒന്നാം ദിവസം കളഭാഭിഷേകം.

ഉച്ചപൂജക്കാണ് കളഭാഭിഷേകം.

എല്ലാ ദിവസവും കണ്ണനെ കളഭം കൊണ്ട് അലങ്കരിക്കും. എന്നാൽ കൊല്ലത്തിലൊരിക്കലെ കളഭാട്ടം പതിവുള്ളു.

കണ്ണന് കളഭാട്ടത്തിനുള്ള കളഭക്കൂട്ട് ക്ഷേത്രം കീഴ്ശാന്തിക്കാർ തയാറാക്കുന്നു.

കാലത്ത് രണ്ടു മണി മുതൽ ഇതിലേക്കാവശ്യമായ ചന്ദനം അരച്ചു തുടങ്ങും.

തിരുപ്പതി തിരുമലയിലെ അതിവിശിഷ്ടമായ ചാണ യിൽ മൈസൂർ ചന്ദനമുട്ടി കൊണ്ടു് പ്രകൃതിദത്തമായ പനനീരിൽ ചന്ദന മരക്കുന്നു.

കാശ്മീരിൽ നിന്ന് കൊണ്ട് വരുന്ന കുങ്കുമപ്പൂവ്വ് പനിനീരിൽ ചാലിച്ച് വെക്കുന്നു.

ശാന്തിയേറ്റ നമ്പൂതിരി യഥാവിധി കുങ്കുമപ്പൂവ്, പച്ചകർപ്പുരം, കസ്തുരി എന്നിവ ചേർത്ത് ചാണയിൽ അരച്ച് യോജിപ്പിക്കുന്നു.

ഈക്കൂട്ടിലേക്ക് അരച്ച ചന്ദനം ചേർത്ത് അതിവിശിഷ്oമായ കളഭം
തയ്യാറാക്കുന്നു.

കണ്ണനെ കാണാനെത്തുന്ന ഭക്തജനങ്ങൾക്കെല്ലാം പ്രസാദമായി കളഭം നൽകണം. അത്രയും കളഭം ഉച്ചപ്പൂജ തുടങ്ങുന്നതിന് മുമ്പ് തയ്യാറാക്കിയിരിക്കും.

തയ്യാറാക്കിയ കളഭക്കൂട്ട് പ്രത്യേക വെള്ളി തട്ടിൽ നിറച്ച് ശാന്തിയേറ്റ നമ്പൂതിരി ശ്രീലകത്തേക്ക് എഴുന്നളിക്കുന്നു.

കളഭം ത്രിലകത്തേക്ക് എഴുന്നള്ളിക്കുമ്പോൾ മാരാർ ശംഖുവിളിക്കുന്നു.

കള്ളക്കൂട്ട് ശ്രീലകത്ത് മുഖമണ്ഡപത്തിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് വെക്കുന്നു.

കളഭാട്ട ദിനത്തിലെ ഉച്ചപ്പൂജ ക്ഷേത്രം തന്ത്രിയാണ് നിർവ്വഹിക്കുക.

കളഭ കലശപൂജയും നവക പൂജയും കഴിഞ്ഞ് ഉച്ചപ്പൂജ ആരംഭിക്കുന്നു.

തന്ത്ര, മന്ത്ര, ക്രിയാവിധികളോടെ സ്വർണ്ണകുംഭംത്തിൽ കളഭം നിറച്ച് കലശ പൂജ നിർവ്വഹിക്കുന്നു.

പൂജിച്ച കളഭ കലശം തന്ത്രി കണ്ണന് അഭിഷേകം ചെയ്യുന്നു.പുറത്ത് മണികിണറിന് സമീപം ക്ഷേത്ര വാദ്യ പരിചാരകന്മാർ വാദ്ധ്യസമർപ്പണം നടത്തുന്നു.

ഭക്തസഹസ്രങ്ങൾ നാമമന്ത്രം ഉരുവിടുന്നു.

പഞ്ചഭൂത പ്രതീകങ്ങളായ ജലം, ഗന്ധം, പുഷ്പം, ധൂപം, ദീപം എന്നിവ കൃഷ്ണ പാദത്തിൽ സമർപ്പിച്ച് ക്ഷേത്രം ആചാര്യൻ കളഭാട്ട പൂജ നിർവഹിക്കുന്നു.

ഇതേ സമയം കൃഷ്ണ സന്നിധിയിൽ ഭക്തിപൂർവ്വം വാദ്ധ്യ വിദഗ്ദർ പഞ്ചഭൂതാത്മകമായി തങ്ങളുടെ വാദ്ധ്യസമർപ്പണം നടത്തുന്നു.
കണ്ണന് കളഭാഭിഷേകം കണ്ട് തൊഴുതു നിൽക്കുന്നഭക്തജനങ്ങൾ മാനസാ പൂജ ചെയ്യുന്നു.

ശ്രീലകത്ത്, കളഭാട്ടത്തിന് മുമ്പ് നവകാഭിഷേകം നടക്കുന്നു. നീരാഞ്ജന ആരതി നടക്കുന്നു.

"വം അബാത്മനാ ജലം കല്പയാമി".

ഭക്തജനങ്ങൾ മനസ്സാ സ്വർണ്ണക്കുഭത്തിൽ ജലാഭിഷേകം ഭാവന ചെയ്യുമ്പോൾ ' മാരാർ ജല പ്രതീകമായി ശംഖു  നാദം മുഴക്കുന്നു.

കണ്ണന് കളഭാഭിഷേകം നടക്കുമ്പോൾ പൃഥി വ്യാത്മാകമായ ചെണ്ട നാദം മുഴങ്ങുന്നു.

 "ലം പൃഥിവ്യാത്മന ഗന്ധം കല്പയാമി:" ഭക്തജന മനസ്സുകൾ മന്ത്രിക്കുന്നു.

ജല ഗന്ധ പുഷ്പ ധൂപ ദീപ ജലാന്തം സമസ്ഥ ഭക്തജനങ്ങളും കണ്ണന്റെ കളഭാട്ടത്തിൽ ഭക്തിനിർഭരമായ മനസ്സോടെ പങ്കെടുക്കുന്ന കണ്ണന്റെ കളഭാട്ട സുദിനമാണിന്ന്.

ചെറുതയൂർ വാസുദേവൻ നമ്പൂതിരി.ഗുരുവായൂർ 9048205785.
[01/01, 03:35] Praveen Namboodiri Hindu Dharma: 🙏 എല്ലാവർക്കും നമസ്കാരം🙏 ഗുരുവായൂർ അമ്പാടി കണ്ണന്റ ഒരു ദിവസം.
നിർമാല്യം മുതൽ തൃപ്പുക വരെ.(33).

അമ്പാടി കണ്ണന്റെ ഉച്ചപ്പുജ.(33)

കണ്ണന് ഉച്ചപ്പൂജ ഏറ്റവും വലിയ പുജയായി, സ പരിവാര പൂജയായി സമർപ്പിക്കുന്നു.

മണ്ഡല സമാപന ദിവസത്തെ ഉച്ചപ്പൂജക്ക് കണ്ണന് കളഭാഭിഷേകം. കളഭാഭിഷേക ദിവസം മുഴുവൻ കണ്ണൻ സുഗന്ധ കളഭത്തിൽ ആറാടി നിൽക്കും. അന്ന് കണ്ണന് പീലി തിരുമുടിയോ, ആടയാഭരണങ്ങളോ ഒന്നും വേണ്ട. തനിക്ക് പ്രിയപ്പെട്ടവനമാല അണിയും.കളഭാട്ട പിറ്റേന്ന്  കണ്ണന്റെ നിർമാല്യ ദർശനവും സുഗന്ധ കളഭത്തിൽ ആറാടി നിൽക്കുന്ന അലങ്കാരത്തിലായിരിക്കും. അല്പസമയം മാത്രo ദൈർഘ്യമുള്ള  ആ അപൂർവ്വ ദർശനത്തിന് പതിനായിരങ്ങളാണ് ഗുരു പവനപുരിയിൽ എത്തുന്നത്.

കളഭാട്ട ദിനത്തിൽ ഉച്ചപ്പൂജ കഴിഞ്ഞുള്ള കാഴ്ച ശിവേലിക്ക് പഞ്ചവാദ്യ അകമ്പടി,
പഞ്ചമദ്ദളകേളി, സന്ധ്യക്ക്
ഡമ്പിൾ തായമ്പക. രാത്രി വിളക്ക് എഴുന്നളിപ്പിന് വിശേഷാൽ ഇടക്ക പ്രദക്ഷിണം. അഞ്ചാമത്തെ പ്രദക്ഷിണത്തിന് വിശേഷാൽ മേളം എന്നിവ ഉണ്ടായിരുന്നു.

കൊല്ലത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ഈ അപൂർവ്വ ദർശനം കൃഷ്ണ ഭക്ത മാർ ഒഴിവാക്കാറില്ല.

എല്ലാ ദേവന്മാരുടേയും സാനിദ്ധ്യമുള്ള ഈ ദിവസം ഭക്തന്മാരുടെ എല്ലാ പ്രാർത്ഥനകളും കണ്ണൻ സഫലമാക്കും.
🙏കൃഷ്ണാർപ്പണം🙏

ചെറുതയുർ വാസുദേവൻ നമ്പൂതിരി.ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി.9048205785.
മുറജപം ലക്ഷദീപത്തോടനുബന്ധിച്ച് ശ്രീപത്്മനാഭസ്വാമിയുടെ നാമത്തില്‍ ശ്രീപത്മനാഭം പുരസ്‌കാരം ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തും. ഗുരുവായൂര്‍ ദേവസ്വത്തിലെ ചെമ്പൈ പുരസ്‌കാരത്തിന് സമാനമായി കലാസാംസ്‌കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം നല്‍കുന്നത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം ഇക്കൊല്ലം വേദശാസ്ത്ര രംഗത്തെ മികവിന് നല്‍കും. പുരസ്‌കാരം പിന്നാലെ പ്രഖ്യാപിക്കുമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി രതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനുവരി രണ്ട് മുതല്‍ അഞ്ച് വരെ ദേശീയ വേദ സമ്മേളനം പാഞ്ചജന്യം കല്യാണമണ്ഡപത്തില്‍ നടക്കും. ഓരോ ദിവസവും ഋക്, യജുര്‍, സാമം, അഥര്‍വ വേദങ്ങളെ അധികരിച്ചു കേരളത്തിനകത്തും പുറത്തുമുള്ള പണ്ഡിതര്‍ പ്രബന്ധങ്ങളും പ്രഭാഷണവും അവതരിപ്പിക്കും. ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷനാവും.

വരും വര്‍ഷങ്ങളില്‍ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച് ദേശീയ നൃത്തസംഗീതമേള, വേദസമ്മേളനം എന്നിവ നടക്കും. ശ്രീപത്മനാഭം പുരസ്‌കാര സമര്‍പ്പണവും ഈ വേദിയില്‍ നടത്തും. മുറജപത്തില്‍ പങ്കെടുക്കാന്‍ ആഴ്‌വാഞ്ചേരി തമ്പ്രാക്കളെയും മറ്റ് വൈദികരെയും നാളെ തിരുനാവായയില്‍ പോയി ക്ഷണിക്കും. സാധാരണ രാജാവാണ് ഇവരെ ക്ഷണിക്കാറുള്ളത്. മതിലകം ഓഫീസില്‍ നിന്ന് നേരത്തെ കത്തയച്ചിരുന്നു. മുറജപത്തിന്റെ അവസാനമുറയിലാണ് ഇവര്‍ എത്താറുള്ളത്. ഇക്കുറിയും അതുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

1927 അവസാനിപ്പിച്ച ജലജപം പുനരാരംഭിക്കാനായത് ക്ഷേത്രഭരണ സമിതിയുടെ നേട്ടമാണ്. വെള്ളത്തില്‍ ഒരുമിച്ച് ഇറങ്ങി നിന്ന് വേദമന്ത്രങ്ങളും സഹസ്രനാമവും ചൊല്ലി ജലജപം ശ്രേഷ്ഠമാക്കുന്നു. ഏവര്‍ക്കും കാണാന്‍ സാധിക്കുന്ന അത്യഅപൂര്‍വ്വമായ ദര്‍ശനമാണ് ജലജപം. മുറജപത്തോടനുബന്ധിച്ച് ക്ഷേത്ര ഗോപുരമുള്‍പ്പടെയുള്ള സ്ഥലങ്ങള്‍ ദീപാലംകൃതമാക്കുന്ന നടപടികള്‍ പുരോഗമിച്ചു വരുന്നു. കലാപരിപാടികള്‍ ഉള്‍പ്പടെ വീക്ഷിക്കാന്‍ ക്ഷേത്ര വളപ്പിനുള്ളില്‍ എല്‍ഇഡി വാളുകള്‍ സ്ഥാപിച്ച് കൂടുതല്‍ ഭക്തജനങ്ങള്‍ക്ക് പരിപാടികള്‍ ആസ്വാദിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. മുറജപത്തോടനുബന്ധിച്ച് 55 ദിവസം നീണ്ടു നില്‍ക്കുന്ന കലാമേളയില്‍ ഡിസംബര്‍ ഒന്നു മുതല്‍ ഒമ്പതു വരെ മുറ്റത്തെമുല്ല എന്ന പരിപാടിയാണ് നടക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ കലാകാരന്‍മാരാണ് ഈ ദിവസങ്ങളില്‍ കലാപരിപാടി അവതരിപ്പിക്കുന്നത്. ഭരണസമിതി അംഗം എസ് വിജയകുമാര്‍, ഉദ്യോഗസ്ഥരായ ഉദയഭാനു കണ്ടേത്ത്, ബി ശ്രീകുമാര്‍, ബബിലു ശങ്കര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ലക്ഷദീപം തൊഴാന്‍ ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കും

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ മുറജപത്തിന്റെ സമാപനദിവസമായ ജനുവരി 15ന് നടക്കുന്ന ലക്ഷദീപം തൊഴാന്‍ ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കും. ഇതിനായി വിവിധ വകുപ്പുകളുടെ ഏകോപനം സംബന്ധിച്ച യോഗം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ചേരും. ലക്ഷദീപത്തിന് നടക്കുന്ന പൊന്നുംശീവേലി തൊഴാന്‍ നിരവധി ഭക്തരെത്തും. ക്ഷേത്രത്തിനുള്ളിലെ സ്ഥലപരിമിതി കണക്കിലെടുത്ത് 30,000 ത്തോളം പേര്‍ക്ക് ദര്‍ശനത്തിന് പ്രവേശനസൗകര്യം പ്രത്യേക പാസ് മൂലം ക്രമീകരിക്കും. രാത്രി 8.30ന് ആരംഭിക്കുന്ന ശീവേലിക്ക് മുമ്പും ശീവേലി സമയത്തും ശ്രീകോവിലില്‍ തൊഴാന്‍ വിവിധ നടകളില്‍ ക്യൂ ഏര്‍പ്പടുത്തും. ശീവേലിപ്പുരയുടെ പ്രത്യേക സ്ഥലങ്ങളില്‍ ഒത്തുചേരുന്ന ഭക്തര്‍ക്ക് മറുഭാഗത്ത് നടക്കുന്ന ശീവേലിയുടെ ചടങ്ങുകള്‍ കാണാന്‍ പ്രയാസമാണ്. ഇതിനായി 10 സ്ഥലങ്ങളില്‍ തത്സമയ വീഡിയോ പ്രദര്‍ശിപ്പിക്കും. ക്ഷേത്രത്തിനുള്ളിലെ ദീപദര്‍ശനം എല്ലാവര്‍ക്കും സാദ്ധ്യമല്ല. ഈ നിലയില്‍ പുറത്ത് നിലവിലുള്ള ദീപസംവിധാനം കൂടുതല്‍ മെച്ചപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.
പുതുവർഷപ്പുലരിയിൽ
---------------------------
ഏല്ലാവർക്കും എന്റെ നവവസ്തരാശംസകൾ ! പുതുവർഷം നന്മയും സമാധാാനവ്വും നിറഞ്ഞതാകട്ടെ!
പുതുവർഷസമാരംഭത്തിൽ ഞാനെന്റെ ജീവിതമാകുന്ന പുസ്തകത്തെ ഒന്ന് പകുത്തു. അറുപത്തിഒമ്പതാം പേജിലാണെത്തിയത്. ഏഴുവരികളും ഏഴക്ഷരങ്ങളും തള്ളി മാറ്റിയപ്പോൾ കണ്ട വരികൾ ഭക്തകവി വില്വമംഗലത്തിന്റേതായിരുന്നു:
മന്ദാരമൂലേ മദനാഭിരാമം
ബിംബാധരാപൂരിത വേണുനാദം
ഗോഗോപഗോപീജനമദ്ധ്യസംസ്ഥം
ഗോപം ഭജേ ഗോകുലപൂർണചന്ദ്രം.
അതുവായിച്ച് ഗോകുലപൂർണചന്ദ്രനെ നമസ്കരിച്ച് ഞാനങ്ങനെ ഇരുന്നു.
എന്റെ ഈ പുസ്തകത്തിന് എത്ര പേജുകൾ ഇനിയും ചേർക്കപ്പെടുമെന്ന് മറ്റാർക്കും അറിയാത്തപോലെ എനിക്കും അറിയില്ല്യ. ജീവിതമെന്ന പുസ്തകത്തിനെ, എഴുതിയ പേജുകളെ ആധാരാമാക്കി വിലയിരുത്താനേ കഴിയൂ. സുഖപര്യവസായിയാകുമോ ദുഖപര്യവസായിയാകുമോ എന്നൊന്നും ആര്ക്കും പ്രവചിക്കാനും കഴിയില്ല്യ, പുസ്തകം തീരുന്നതു വരേയും സസ്പെൻസു തന്നെ. എന്നെങ്കിലും തീരുമെന്നുറപ്പാണെന്ന് മാത്രം. അതിരിക്കട്ടെ .
ഞാൻ പുറകിലോട്ടുപോയി ആദ്യത്തെ പേജുകൾ മറിച്ചു നോക്കി. പേജുകളുടെ മുകൾ ഭാഗത്ത് മയിൽപ്പീലിയുടെ അറ്റം പോലെ തോന്നിക്കുന്ന ഒരു രൂപം ഞാൻ കണ്ടു. പിന്നേയും മറിച്ചു . പത്തിരുപത്തഞ്ച് പേജായപ്പോഴേക്കും മയിൽപ്പീലി മുഴുവൻ കണ്ടു തുടങ്ങി. ഉത്സാഹത്തോടെ ഞാൻ പേജുകൾ മറിച്ചു. അതാ മയിൽപ്പീലിയുടെ താഴെ വ്യക്തമല്ലെങ്കിലും കൃഷ്ണനാണെന്ന് മനസ്സിലാകത്തക്ക രീതിയിൽ ഒരു രൂപം കാണുന്നു.പേജുകൾ മറിക്കുന്തോറും കൃഷ്ണന്റെ തിരുമാറും തൃക്കൈകളും മഞ്ഞപ്പട്ടാട ചാർത്തിയ അരക്കെട്ടും തൃപ്പാദങ്ങളും ഒക്കെ കാണാൻ തുടങ്ങി. അപ്പോഴും ഒട്ടും വ്യക്തമല്ല. പക്ഷെ കൃഷ്ണരൂപമാണെന്ന് മനാസ്സിലാകും. ഓടക്കുഴലേന്തിയ ശ്യാമസുന്ദരൻ! അറുപത്തിഒമ്പതാമത്തെ പേജിലും സൂക്ഷിച്ചു നോക്കി. പേജ് തുടങ്ങിയതേയുള്ളു. അതുകൊണ്ടായിരിക്കാം, ഒന്നും കാണാനില്ല്യ. ഞാൻ അതീവ ദുഖിതയായി. മനം നൊന്തു പ്രാർഥിച്ചു :
"പരാശക്തിയേ! ആരാണോ പുതിയ പുതിയ പേജുകൾ എല്ലാവരുടെ ജീവിതപുസ്തകങ്ങളിലും തുന്നി ചേര്ക്കുന്നത്, ആ ശക്തി തന്നെ ഈ പേജിലും തെളിയണേ! "
അത്ഭുതമെന്നു പറയട്ടെ, മറ്റു പേജുകളിലെന്നപോലെ ഈ പേജിലും കൃഷ്ണരൂപം തെളിഞ്ഞു വന്നു. വൃഥാ മോഹമായിരുന്നോ എന്നറിയില്ല്യ, ആ ദിവ്യരൂപം മുന്നിലേതിനേക്കാൾ ഒരുമിനുസം കൂടി വ്യക്തമായി തോന്നി. ആ പിപുലമായ നേത്രങ്ങളും വശ്യമായ പുഞ്ചിരിയും ഒന്നുകൂടി വ്യക്തമായി കാണുന്നതായി അനുഭവപ്പെട്ടു. എന്റെ കണ്ണു നിറഞ്ഞു. ആ രൂപത്തെ വീണ്ടും വീണ്ടും നമസ്കരിച്ചു. കണ്ണീർ ധാരധാരയായി ഒഴുകി. കണ്ണീരാൽ പേജൊക്കെ നനഞ്ഞു. ഇറ്റിറ്റു വീഴുന്ന കണ്ണീരോടെ ഞാൻ മുഖമുയർത്തി നോക്കിയപ്പോൾ കണ്ട കാഴ്ച്ച ഞാനെങ്ങനെ വിവരിക്കും? എന്റെ കണ്ണീർ വീണ് കണ്ണന്റെ ഹൃദയം ആർദ്രമായതാണോ ? വെറുതെ കടലാസ് നനഞ്ഞതുകൊണ്ടാണോ? കാരണമെന്തോ ആകട്ടെ! അതാ ആ ശ്യാമസുന്ദരരൂപം പൂർവാധികം വ്യക്തമായി തെളിഞ്ഞിരിക്കുന്നു! ഞാൻ കണ്ണിമക്കാതെ നോക്കി. പ്രാർഥിച്ചു :
"കൃഷ്ണാ! ഇനി ഈ പേജോടെ പുസ്തകം അവസാനിപ്പിച്ചാലും എനിക്ക് സാന്തോഷാമാണ്. ഇനിയും പേജുകൾ ചേർക്കേണ്ടതില്ല്യ. കൃഷ്ണൻ തെളിഞ്ഞു നിൽക്കുമ്പോൾ തന്നെ പുസ്തകം അവസാനിപ്പിക്കാൻ ദയ തോന്നണേ! അഥവാ എനിക്കതിനു സമയം വന്നിട്ടില്ല്യെങ്കിൽ, കാരുണ്യവാരിധേ! ഒരെളിയ അപേക്ഷ. ഇനിയുള്ള എല്ലാ പേജുകളിലും കൃഷ്ണൻ മാത്രം വ്യക്തമായി തെളിഞ്ഞു നിൽക്കട്ടെ ! ആ പ്രഭാപൂരത്തിൽ മറ്റെല്ലാം നിസ്തേജമാകട്ടെ! കൃഷ്ണാ, ഇത് മാത്രമാണെന്റെ പുതുവർഷപ്പുലരിയിലെ പ്രാർഥന."
എല്ലാവർക്കും ഈ പുതുവർഷത്തിൽ ദൈവാനുഗ്രഹവർഷം ഉണ്ടാകട്ടെ!
savitri puram

ശങ്കരാചാര്യരുടെ കാലത്തെ തത്വസമീക്ഷ

Monday 30 December 2019 4:23 am IST
താതു ദര്‍ശനങ്ങളുടെ ആചാര്യന്മാര്‍ ഇടയ്ക്കിടക്ക് ഒത്തുകൂടുകയും പരസ്പരം വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു. വാദത്തില്‍ എതിരാളിയെ തോല്‍പ്പിക്കേണ്ടത് അതാതു ദര്‍ശനത്തിന്റെ മാന്യതയ്ക്ക്, സ്വീകാര്യതയ്ക്ക് ആവശ്യമായിരുന്നു. ഉദാഹരണത്തിന് ഒരു ബൗദ്ധചിന്തകന്‍ പ്രശസ്തനായ ഒരു ന്യായദാര്‍ശനികനേയോ മീമാംസാദാര്‍ശനികനേയോ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും എത്തിയ നിരവധി പണ്ഡിതന്മാര്‍ പങ്കെടുക്കുന്ന ഒരു പൊതു സംവാദസദസ്സില്‍ പരാജയപ്പെടുത്തിയാല്‍ അയാളുടെ കീര്‍ത്തി അപ്പോള്‍തന്നെ എല്ലായിടത്തും പരക്കുകയും മിക്കവാറും അവിടെ വെച്ചുതന്നെ ധാരാളം അനുയായികളെ സമ്പാദിക്കാന്‍ കഴിയുകയും ചെയ്യുമായിരുന്നു. 
മറ്റു ദാര്‍ശനികരെ വാദവിവാദത്തില്‍ കീഴ്‌പ്പെടുത്താനും അനുയായികളെ സൃഷ്ടിക്കാനുമായി അതാതു ദര്‍ശനങ്ങളുടെ ആചാര്യന്മാര്‍ ഇത്തരം സംവാദസദസ്സുകളില്‍ പങ്കെടുക്കാനായി വിസ്തൃതപ്രവാസം നടത്തിപ്പോന്നു. തന്മൂലം ക്രമേണ ഇത്തരം സംവാദങ്ങള്‍ പൊതുവേ സത്യം കണ്ടെത്താനുള്ള ശാന്തമായ ദാര്‍ശനിക ചര്‍ച്ചകള്‍ക്കു പകരം എതിരാളിയെ തോല്‍പ്പിക്കാനും അതുവഴി താന്താങ്ങളുടെ ചിന്താപദ്ധതിക്കു പ്രാമാണ്യം നേടിയെടുക്കാനുമുള്ള അവസരങ്ങളായി മാറി. സംവാദസദസ്സുകളില്‍ പങ്കെടുക്കാന്‍ ഓരോ ആചാര്യനേയും പ്രേരിപ്പിച്ചത് തന്റെ വ്യക്തിപരമായ വിജയവും തന്റെ ദാര്‍ശനികപ്രസ്ഥാനത്തിന്റെ വിജയവും ആയി മാറി. സംസ്‌കൃതത്തില്‍ എഴുതപ്പെട്ട പ്രമുഖദാര്‍ശനികഗ്രന്ഥങ്ങള്‍ അത്തരം സംവാദത്തില്‍ പങ്കാളികളാകുന്ന ആചാര്യന്മാരുടെ മനോഭാവം വ്യക്തമാക്കുന്നതായി കാണാം. ഇത്തരം സംവാദങ്ങളില്‍ പങ്കെടുക്കുന്നവര്‍ എതിരാളികളുടെ വിഷയാവതരണത്തിലെ പരസ്പരസംബന്ധമില്ലായ്കകളും ആന്തരവൈരുദ്ധ്യങ്ങളും അതിസൂക്ഷ്മങ്ങളായ ന്യായവാദങ്ങള്‍ ഉപയോഗിച്ച് വെളിപ്പെടുത്തുക, എതിരാളിയുടെ ഉത്തരങ്ങള്‍ മുന്‍കൂട്ടി കാണുക, എതിരാളിയുടെ പ്രസ്താവനകളെ നിര്‍വചിക്കാന്‍ ആവശ്യപ്പെടുക എന്നിവ ചെയ്ത് അവസാനം പ്രതിയോഗിയുടെ സിദ്ധാന്തം പരസ്പരസംബന്ധമില്ലാത്തതും ആന്തരവൈരുദ്ധ്യം നിറഞ്ഞതും സര്‍വോപരി അനുഭവത്തിനു നിരക്കാത്തതും ആണെന്നു സ്ഥാപിച്ചെടുക്കും. 
വളരെ ഉയര്‍ന്ന ഒരു ദാര്‍ശനികഗ്രന്ഥം പഠിക്കാന്‍ ശ്രമിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് നിരവധി ന്യായവാദങ്ങളേയും വിതണ്ഡാവാദ (എതിരാളിയെ തറപറ്റിക്കാനുപയോഗിക്കുന്ന ഒരു തരം നിഷേധവാദങ്ങള്‍) ങ്ങളേയും ആണ് ആദ്യം അഭിമുഖീകരിക്കേണ്ടി വരിക..
അതിനു ശേഷമേ അയാള്‍ക്ക് വിവാദത്തിന്റെ അടിത്തട്ടിലുള്ള യഥാര്‍ത്ഥ ദാര്‍ശനികഭിന്നതയെ മനസ്സിലാക്കാന്‍ കഴിയൂ. സിദ്ധാന്തപക്ഷത്തിന്റെ അന്തിമമായ ദാര്‍ശനികഉത്തരം നല്‍കുന്നതിനു മുമ്പ് എതിരാളിയെ നിശ്ശബ്ദനാക്കാനുതകുന്ന സംവാദഅടവുകളെല്ലാം (നിഗ്രഹസ്ഥാനങ്ങളും മറ്റും) എടുത്തു പയറ്റുന്നതും കാണാം. ഒരു പക്ഷത്തും അല്ലാത്ത, അതുകൊണ്ടുതന്നെ ഏതു പക്ഷത്തിന്റെയും ജയത്തോട് ഉദാസീനത പുലര്‍ത്തുന്ന, തത്വചിന്തയുടെ ഒരു ആധുനികവിദ്യാര്‍ത്ഥി മനസ്സിലാക്കേണ്ടത,് താഴെ പറയുന്നവയാണ്. പ്രമാണശാസ്ത്ര (epistemological) പരമായും അതുമായി ബന്ധപ്പെട്ട ഭൗതികാതീതസിദ്ധാന്ത (metaphysical) പരമായും ആയ പ്രശ്‌നങ്ങളെ ദാര്‍ശനികര്‍ നോക്കിക്കണ്ട വിവിധനിലപാടുകളെക്കുറിച്ചുള്ള ശരിയായ അവബോധം (comprehension) ആണ് ഏറ്റവും പ്രധാനം. ഓരോ കാഴ്ച്ചപ്പാടിന്റെയും പോരായ്മ (deficiency) കള്‍ അഥവാ കുറവുകള്‍, പരസ്പരവിമര്‍ശനത്തിന്റെ പ്രാധാന്യം, ഓരോ ചിന്താപദ്ധതിയുടേയും അനുഭവത്തെക്കുറിച്ചുള്ള പരികല്‍പനകള്‍ (speculation), അവയുടെ വിശകലനം (analysis), , തത്വചിന്തയ്ക്ക് അവയുടെ മൊത്തം സംഭാവന എന്നിവയെക്കുറിച്ചുള്ള വ്യക്തമായ ധാരണയും കൂടിയേ തീരൂ.

വിനായകാഷ്ടകം

Tuesday 31 December 2019 5:02 am IST
ശ്രീനാരായണഗുരുദേവന്‍ തന്റെ എല്ലാ കൃതികളിലൂടെയും ഉപദേശിച്ചത് അദ്വൈത വേദാന്തമാണ്. ബ്രഹ്മവിദ്യയെയാണ് അദ്വൈത വേദാന്തം എന്ന് വിവക്ഷിക്കുന്നത്. ' താനും ഇക്കാണുന്ന സര്‍വപ്രപഞ്ചവും ബ്രഹ്മം തന്നെയാണ്. ' എന്നാണ് ഗുരുദേവന്‍ ഉപദേശിച്ചത്. 
കൊ. വ. 1083 ല്‍ ഗുരുദേവന്‍ നാഗര്‍കോവിലിനടുത്തുള്ള കോട്ടാര്‍ സന്ദര്‍ശിക്കുകയും അന്ന് ആ നാട്ടിലെ ആരാധനാ മൂര്‍ത്തികളായിരുന്ന മല്ലന്‍, ചുടലമാടന്‍, കരിങ്കാളി മുതലായ ദുര്‍ദേവതകളുടെ വിഗ്രഹങ്ങളും മറ്റും എടുത്തു മാറ്റി പിള്ളയാര്‍ കോവിലെന്ന മനോഹരമായ ഗണപതിക്ഷേത്രം പണികഴിപ്പിച്ച് പ്രതിഷ്ഠ നടത്തുകയുണ്ടായി. തുടര്‍ന്ന് രചിച്ചതാണ് വിനായകാഷ്ടകം എന്ന് വിശ്വസിക്കപ്പെടുന്നു.
ഗണപതി എന്നു പ്രസിദ്ധനായ വിനായകനെ ബ്രഹ്മപ്രതീകമായി സ്തുതിച്ചു കൊണ്ട് എഴുതിയ എട്ടു പദ്യങ്ങളാണ് 'വിനായകാഷ്ടകം' . ഗുരുവിന്റെ പാദങ്ങളില്‍ പ്രണമിച്ചു കൊണ്ട് നമുക്കിതിന്റെ പൊരുളിയാന്‍ ശ്രമിക്കാം. 
നമദ്ദേവവൃന്ദം ലസദ്വേദകന്ദം
ശിരഃ ശ്രീമദിന്ദും ശ്രിതശ്രീ-
മുകുന്ദം
ബൃഹച്ചാരുതുന്ദം -
സ്തുതശ്രീസനന്ദം
ജടാഹീന്ദ്ര കുന്ദം ഭജേ-
ഭീഷ്ട സന്ദം
ദേവസമൂഹത്താല്‍ വന്ദിക്കപ്പെട്ടവനും വേദങ്ങളുടെ സ്വയംപ്രകാശിക്കുന്ന നാരായ വേരായി വിളങ്ങുന്നവനും പൂനിലാവൊളി ചൊരിയുന്ന ചന്ദ്രനെ തലയില്‍ അണിഞ്ഞവനും, ലക്ഷ്മീസമേതനായ വിഷ്ണുവാല്‍ ഭജിക്കപ്പെടുന്നവനും തടിച്ചു മനോഹരമായ വയറുള്ളവനും, സനകസനന്ദാദി മുനികളാല്‍ സ്തുതിക്കപ്പെടുന്നവനും ജടയില്‍ സര്‍പരാജാവായ വാസുകിയെ മുല്ലമാലയായി അണിഞ്ഞിരിക്കുന്നവനും ഭക്തന്മാരുടെ അഭീഷ്ടങ്ങളെ സാധിച്ച് അനുഗ്രഹിക്കുന്നവനുമായ വിനായകനെ ഞാന്‍ ഭജിക്കുന്നു.

തത്വസമീക്ഷ ചില പ്രധാനഹിന്ദു ദര്‍ശനങ്ങള്‍

Tuesday 31 December 2019 5:17 am IST
തത്വചിന്താപരവും പ്രമാണശാസ്ത്ര പരവും ആയ ചോദ്യങ്ങളോടു അന്നു പുലര്‍ത്തിയ പൊതുനിലപാടുകളെ നമുക്ക് ചുരുക്കത്തില്‍ മനസ്സിലാക്കാം. ആ. ഇ. ഋ ആറാം നൂറ്റാണ്ടു മുതല്‍ ഭാരതീയ തത്വചിന്തക്ക് ആക്കം കൂട്ടാന്‍ സഹായിച്ചത് ബൗദ്ധചിന്തകരായിരുന്നു എന്നു പല പണ്ഡിതന്മാരും കരുതുന്നു. അതുകൊണ്ട് ബൗദ്ധചിന്തകരുടെ നിലപാടുകളെ നമുക്ക് ആദ്യം പരിശോധിക്കാം. ബൗദ്ധമാര്‍ഗത്തിലെ ഒരു പ്രധാന
പിരിവാണ് സൗത്രാന്തികം എന്നു നാം കണ്ടു. ഒരു സൗത്രാന്തികബൗദ്ധദാര്‍ശനികന്റെ നിലപാട് ഇപ്രകാരമാണ്. തന്റെ  ആഗ്രഹങ്ങളുടെയും ലക്ഷ്യങ്ങളുടെയും നിറവേറലി (പുരുഷാര്‍ത്ഥം) ലായിരിക്കും ഏതൊരു വ്യക്തിയുടേയും ആകാംക്ഷ. അയാളുടെ എല്ലാ വ്യാപാരങ്ങളിലും ഇതു പ്രതിഫലിക്കും. അതുപക്ഷേ, ശരിയായ അറിവിനെ (സമ്യഗ്ജ്ഞാനം) ആശ്രയിച്ചിരിക്കുന്നു. ശരിയായ ്‌റിവാണല്ലോ അയാള്‍ (subject) ഇടപെടുന്ന വസ്തു (object) ക്കളുടെ ശരിയായ സ്ഥിതിയെക്കുറിച്ച് അയാലെ ബോധ്യപ്പെടുത്തുന്നത്. വസ്തുവിന്റെ നിജസ്ഥിതിയെ, യഥാര്‍ത്ഥഅവസ്ഥയെ ബോധ്യപ്പെടുത്തുന്നതാണല്ലോ ശരിയായ അറിവ് (right knowledge). വസ്തുക്കളെ പ്രകാശിപ്പിക്കുക, പ്രതിനിധാനം ചെയ്യുക എന്ന അര്‍ത്ഥത്തില്‍ പഞ്ചേന്ദ്രിയങ്ങളിലൂടെയുള്ള അറിവ് നമുക്കെല്ലാം ഉണ്ട് എന്നു വ്യക്തമാണല്ലോ. ഇക്കാര്യത്തെ സംബന്ധിച്ചുള്ള വിമര്‍ശനമോ പരിശോധനയോ ആവശ്യമില്ല. ഈ അറിവിനെക്കുറിച്ചുള്ള അന്വേഷണം, 
പിന്നീടുള്ള നമ്മുടെ അനുഭവത്തിനു യോജിക്കുന്നതാണോ ഇല്ലയോ (അനുഭവവിരുദ്ധം) എന്ന ഒത്തുനോക്കലില്‍ ഒതുങ്ങുന്നതാണ്. അതിനു കാരണം ഇതാണ് നമ്മുടെ പ്രവൃത്തികളെല്ലാം വസ്തുക്കളെക്കുറിച്ചുള്ള നമ്മുടെ അറിവിന്റെ അടിസ്ഥാനത്തിലാണ്. 
പ്രവൃത്തികളിലൂടെയാണ് നാം നമ്മുടെ ലക്ഷ്യത്തെ സാക്ഷാല്‍കരിക്കുന്നത്. അനുഭവത്തിലുണ്ടാകേണ്ടതാണ് ഈ സാക്ഷാത്കാരം. ഒരു പ്രവൃത്തി ഇത്തരത്തില്‍ സാക്ഷാത്കാരസാധക (അര്‍ത്ഥപ്രാപകം) മാകണമെങ്കില്‍ ആ പ്രവുത്തിക്കു കാരണമായ അറിവ് ശരിയായ അറിവായേ തീരൂ. അതിനാല്‍ നാമേവരും നമ്മുടെ പ്രവൃത്തിക്കു പ്രേരകമായ അറിവ് ശരിയോ തെറ്റോ, ആ അറിവിനെ വിശ്വസിക്കാമോ എന്നു ആകുലരാണ്. അവിടെയാണ് പ്രമാണശാസ്ത്രത്തിന്റെ പ്രസക്തിയും. ഒരു അറിവ് ശരിയാണ് എന്നുറപ്പിക്കണമെങ്കില്‍ ആ അറിവു പ്രതിനിധാനം ചെയ്യുന്ന വസ്തു ബാഹ്യലോകത്ത് ആ പ്രതിനിധാനമനുസരിച്ചുള്ള  അനുഭവമേകുന്ന (സംവാദകത്വം) താകണം. വസ്തു ഉളവാക്കുന്ന അറിവേ ശരിയാകൂ കേവലം ഭാവനാജന്യമായത് ശരിയാകുകയില്ല.
'ഞാന്‍ മുമ്പ് കണ്ട പശുവാണിത്' എന്നു പറയുമ്പോള്‍ തവിട്ടു നിറവും  നാലു കാലും രണ്ടു കൊമ്പും മറ്റുമുള്ള ഒരു വസ്തുവിനെയാണ് പറയുന്ന ആള്‍ കാണുന്നത്. അല്ലാതെ ഇതു പശു ആണെന്നോ മുമ്പേ ഉള്ളതാണെന്നോ ഉള്ള കാര്യങ്ങള്‍ ആ കാഴ്ചയിലില്ല. കാണപ്പെട്ട വസ്തു ആ വക കാര്യങ്ങള്‍ കണ്‍മുന്നില്‍ സൃഷ്ടിക്കുന്നില്ല. എല്ലാം ക്ഷണികമായതിനാല്‍ ഞാനിപ്പോള്‍ കാണുന്ന വസ്തു ഏതെങ്കിലുമൊരു നിത്യമായ പേരു കൊണ്ട് ആരായേണ്ട പ്രശ്‌നവുമുദിക്കുന്നില്ല. ഇങ്ങനെ പേരും നിത്യത്വവും മറ്റും വസ്തുക്കളുമായി ബന്ധപ്പെടുന്നതിനെ കല്‍പനാ അഥവാ അഭിലാപം എന്നു പറയുന്നു. നമ്മുടെ അറിവിലെ ഇത്തരം അഭിലാപബന്ധം ഇല്ലാത്ത (കല്‍പനാപോഢം) ഭാഗമേ ശരിയായ അറിവാകൂ. മുമ്പേ ഉള്ളതാണ്, പശുവാണ് എന്നിങ്ങനെയുള്ള മേല്‍പ്പറഞ്ഞ അറിവിന്റെ ഭാഗങ്ങള്‍ വസ്തുപ്രത്യക്ഷം നല്‍കുന്നില്ല. അതുകൊണ്ടുതന്നെ ആ ഭാഗങ്ങള്‍ പ്രകടമായ ഭ്രാന്തിയാണ്. രൂപവുമായി ബന്ധപ്പെടാത്ത, നിര്‍വികല്‍പമായ, വസ്തുവിനെക്കുറിക്കുന്ന അറിവാണ് സത്യത്തില്‍ ഉണ്ടായത്. 
പ്രത്യക്ഷത്തിന്റെ ഫലമായി മനോവിജ്ഞാന (ചിന്ത) വും സുഖദു:ഖാത്മകമായ മാനസപ്രത്യക്ഷവും നിശ്ചിതമായി. ഒരു ക്ഷണത്തില്‍, പ്രത്യക്ഷം ജ്ഞാനത്തിന്റെ വിഷയം അഥവാ ഉള്ളടക്കം (ഗ്രാഹ്യം) ആയി വസ്തുവിനെ പ്രകാശിപ്പിക്കുന്നു. ആ വസ്തുജ്ഞാനം മറ്റൊരു ക്ഷണത്തില്‍ ബാഹ്യലോകത്ത് ഇതിനെ സാക്ഷാത്കരിക്കാവുന്നതാണ്, നേടാന്‍ കഴിയുന്നതാണ് എന്ന തരത്തിലുള്ള തോന്നലായി മാറുന്നു.

സ്വധര്‍മം ത്യജിക്കരുത്

Friday 27 December 2019 7:50 am IST
ശ്രദ്ധാത്രയവിഭാഗയോഗം
ഓരോ വ്യക്തിയും അവനുമായി ബന്ധപ്പെട്ട വികാര വിചാരങ്ങളും കര്‍മങ്ങളും എപ്രകാരമുള്ളതായിരിക്കണമെന്നും ശാസ്ത്രവിധി പ്രകാരം ഓരോ വ്യക്തിക്കുമുണ്ടായിരിക്കേണ്ട നിഷ്ഠ എന്തായിരിക്കണമെന്നും അര്‍ജുനന്‍ ചോദിച്ച ചോദ്യത്തിന് കൃഷ്ണന്‍ മറുപടി പറയുന്നു. 
പല വ്യക്തികളുടേയും ശ്രദ്ധ സാത്വികമായും രാജസികമായും താമസികമായും മൂന്നു വിധത്തിലുണ്ട്. അതുപോലെ ഭക്തിയും, തപസ്സും, ആഹാരവും, യജ്ഞവും, വാക്കുകളും, മനസ്സും, ദാനവും... എല്ലാം സാത്വികമായിട്ടുള്ളതുണ്ട്. രാജസികവും താമസികവുമായിട്ടുള്ളതുമുണ്ട്. ഈ മൂന്നു വിധത്തില്‍ പെടുന്നവരില്‍ ഓരോരുത്തര്‍ക്കും അതിന്റേതായ പ്രത്യേകതകളും ഗുണദോഷഫലങ്ങളും പരിണതഫലങ്ങളും ശ്രീകൃഷ്ണന്‍ വിവരിക്കുന്നുണ്ട്. ഇവയിലോരോന്നും ജീവിതത്തില്‍ വിവരിക്കുമ്പോഴുണ്ടാകുന്ന നന്മതിന്മകളും വിവരണങ്ങളില്‍ പെടുന്നു. (ഇതില്‍ നമുക്ക് കൂടുതല്‍ സാത്വിക നന്മകളുണ്ടായിരിക്കണം. കുറച്ച് രാജസികതയും അല്‍പം മാത്രം താമസികതയും ഉണ്ടായിരിക്കണം. 
മോക്ഷ സംന്യാസയോഗം
സംന്യാസമെന്നാല്‍ എന്താണെന്നറിഞ്ഞാല്‍ കൊള്ളാമെന്ന അര്‍ജുനന്റെ അഭ്യര്‍ഥനയനുസരിച്ച് കൃഷ്ണന്‍ സംന്യാസത്തെക്കുറിച്ച് വിവരിക്കുന്നു. സംന്യാസത്തെ രണ്ടു വിധത്തില്‍ നിര്‍വചിക്കുന്നവരുണ്ട്. എല്ലാ കര്‍മങ്ങളും ഉപേക്ഷിക്കുകയോ അഥവാ കര്‍മം നിരന്തരം ചെയ്ത് കര്‍മഫലങ്ങള്‍ ത്യജിക്കുകയോ ചെയ്യുന്നത് സംന്യാസമത്രേ. അങ്ങനെ രണ്ടു പക്ഷമുണ്ടാകാന്‍ അതിന്റേതായ കാരണമുണ്ട്. എന്നാല്‍ യഥാര്‍ഥ സംന്യാസവും ത്യാഗവും വ്യക്തമായിട്ടറിയേണ്ടതാണ്. ഏതു തരം കര്‍മത്യാഗവും കര്‍മഫലത്യാഗവും തന്നെ ബന്ധനമില്ലാതെ ചെയ്യണം. സ്വധര്‍മം ഒരിക്കലും ത്യജിക്കരുത്. ത്യജിക്കുന്നത് ആലസ്യം കൊണ്ടോ സ്വാര്‍ഥതകൊണ്ടോ ആകരുത്. കര്‍മം ത്യജിക്കുന്നതിനേക്കാള്‍ സംന്യാസിക്ക് കര്‍മഫലം ത്യജിക്കലാണ് ഉത്തമം. 
വേണുവൂതി പശുക്കളെ മേച്ചുനടക്കുന്ന കൃഷ്ണസങ്കല്‍പ്പം. വൃന്ദാവനത്തിന്റെ വശ്യസൗന്ദര്യം പശ്ചാത്തലം. ഗോകുലബാലന്മാര്‍ക്കും ഗോപികമാര്‍ക്കുമൊപ്പം ആടിത്തിമിര്‍ത്ത ഭഗവദ്‌ലീല. ഒരോടക്കുഴലും ഒരു മയില്‍പ്പീലിത്തുണ്ടും മതി എല്ലാ പ്രണയഭക്തിഭാവങ്ങളെയും മുഗ്ധമാക്കാന്‍.  പ്രണവമാകുന്ന ഓംകാരമാണ് ഭഗവാന്റെ ഓടക്കുഴല്‍ നാദം. പശുക്കളെ മേയ്ക്കുമ്പോഴാണ് കൃഷ്ണന്‍ ഓടക്കുഴല്‍ ഊതിയിരുന്നത്. അത് കേട്ട് അവ കൂടുതല്‍ പാല്‍ ചുരത്തുമെന്നാണ് കഥ. ആ വേണുനാദം ശ്രവിച്ചായിരുന്നു പശുക്കള്‍ എല്ലാ കര്‍മങ്ങളും അനുഷ്ഠിച്ചിരുന്നത് . അവയെപ്പോഴും  ഭഗവാന്റെ സംരക്ഷണ വലയത്തിലായിരുന്നു. അതിന്റെ പരിധിവിട്ട് മേയാന്‍ പോയ പശുക്കളൊന്നും തിരിച്ചെത്താനാവാതെ ഒറ്റയ്ക്കായി പോകുന്ന അവസ്ഥയിലെത്തും. ശ്രവണമധുരനാദം പൊഴിക്കുന്ന കേവല സംഗീതോപകരണമായിരുന്നില്ല ഭഗവാന്റെ ഓടക്കുഴല്‍. നവദ്വാരങ്ങളുള്ള ഓടക്കുഴല്‍ നവ ദ്വാരങ്ങളുള്ള മനുഷ്യശരീരത്തിന്റെ പ്രതീകമാണ്. അതിനുള്ളില്‍ ആത്മാവായി ഭഗവാന്‍ കുടികൊള്ളുന്നു. പുണ്യാത്മാക്കളായ മനുഷ്യര്‍, ഓടക്കുഴല്‍നാദത്തിന്റെ പരിധിക്കുള്ളില്‍ മേയുന്ന പശുക്കളെപോലെ ഭഗവാന്റെ രക്ഷാവലയത്തിനകത്തായിരിക്കും. അത് ഭേദിച്ചു പോകുന്നവര്‍ ചിലപ്പോള്‍ എത്രയോ ജന്മങ്ങള്‍ ലക്ഷ്യമില്ലാതെ അലയേണ്ടി വരും.
കര്‍മങ്ങള്‍ എന്തുതന്നെ അനുഷ്ഠിക്കുമ്പോഴും ആത്മാവിനുള്ളില്‍ നിറയുന്ന ആ പ്രണവനാദത്തെ സദാ സ്മരിക്കുക. കൈവിടില്ല കണ്ണന്‍.
uma
മക്കളേ, 
ഈശ്വരനോട് ഹൃദയം തുറക്കാനും അവിടുത്തോട് ഒരു വൈകാരികബന്ധം സ്ഥാപിക്കാനും ഏറ്റവും ഉത്തമമായ സാധനയാണ് പ്രാര്‍ഥന. ജീവാത്മാവിനെയും പരമാത്മാവിനെയും ബന്ധിപ്പിക്കുന്ന ഒരു പാലം പോലെയാണത്. ഒരു കൊച്ചുകുട്ടി സ്‌ക്കൂളില്‍നിന്നു വന്ന ഉടനെ സ്ലേറ്റും പെന്‍സിലും താഴെയിട്ട് അമ്മയുടെ അടുത്തേയ്‌ക്കോടും. അന്നു സ്‌ക്കൂളില്‍ നടന്ന കാര്യങ്ങളെക്കുറിച്ചും ടീച്ചര്‍ പറഞ്ഞ കഥകളെക്കുറിച്ചും വഴിക്കു കണ്ട ആളുകളെക്കുറിച്ചും പക്ഷികളെക്കുറിച്ചും പൂമ്പാറ്റകളെക്കുറിച്ചുമൊക്കെ അവന്‍ അമ്മയോടു ആവേശത്തോടെ പറയും. അതുപോലെ ഈശ്വരനോട് നമുക്ക് ഒരു ഹൃദയബന്ധം ഉണ്ടാക്കുവാന്‍ പ്രാര്‍ത്ഥന ഉപകരിക്കും. നമ്മുടെ ഭാരങ്ങളെല്ലാം അവിടുത്തോട് പറഞ്ഞ് ഹൃദയഭാരം ഇറക്കിവെയ്ക്കാന്‍ അത് സഹായിക്കും. 
'ഈശ്വരന്‍ മാത്രമാണ് എന്റെ ഏക ആശ്രയം,' എന്ന ഭാവം വേണം. എപ്പോഴും നമ്മുടെ കൂടെയുള്ള ഒരു ഉത്തമസുഹൃത്തിനെപ്പോലെ ഈശ്വരനെ കരുതണംഏത് കാര്യത്തിലും ഏത് ആപത്തിലും നമുക്കു തുണയായിരിക്കുന്ന ഒരു സുഹൃത്ത്. അങ്ങനെയുള്ള ഈശ്വരനോട് ഹൃദയം പങ്കുവെയ്ക്കുമ്പോള്‍ ഭക്തിയുടെ ഉയര്‍ന്ന തലങ്ങളിലേയ്ക്ക് അറിയാതെ നമ്മള്‍ ഉയരും. എന്നാല്‍, ഇന്ന് പലരും പ്രാര്‍ത്ഥനയുടെ ഈ പ്രയോജനം വേണ്ടപോലെ മനസ്സിലാക്കുന്നില്ല. പലര്‍ക്കും പ്രാര്‍ത്ഥനയെന്നാല്‍ ആഗ്രഹപൂര്‍ത്തിയ്ക്കുവേണ്ടിയുള്ള യാചനയാണ്. അവിടെ, ഈശ്വരനെയല്ല, ആഗ്രഹിച്ച വസ്തുക്കളെയാണ് നമ്മള്‍ സ്‌നേഹിക്കുന്നത്. ഇന്നു ചിലര്‍ പ്രാര്‍ത്ഥിക്കുന്നതുപോലും മറ്റുള്ളവരെ ദ്രോഹിക്കാന്‍ വേണ്ടിയാണു്. ഒരു ഭക്തന്‍ ഒരിക്കലും അന്യരെ ദ്രോഹിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാന്‍ പാടില്ല. 'ഈശ്വരാ, എന്നില്‍നിന്നും ഒരു തെറ്റും ഉണ്ടാകരുതേ, മറ്റുള്ളവരുടെ തെറ്റിനെ ക്ഷമിക്കാന്‍ എനിക്കു ശക്തി തരണേ, എന്റെ തെറ്റുകള്‍ അങ്ങു പൊറുക്കണേ, അങ്ങു് എല്ലാവര്‍ക്കും നന്മ കൊടുക്കണേ', എന്നായിരിക്കണം നമ്മള്‍ പ്രാര്‍ത്ഥിക്കേണ്ടതു്. ഇങ്ങനെ പ്രാര്‍ത്ഥിക്കുമ്പോള്‍ നമുക്കു ശാന്തി ലഭിക്കുന്നു. പ്രാര്‍ത്ഥനയുടെ തരംഗങ്ങള്‍ അന്തരീക്ഷത്തെത്തന്നെ ശുദ്ധമാക്കുന്നു. പരിസരം ശുദ്ധമായാല്‍ അത് ജനജീവിതത്തിലും അനുകൂലമായ സ്വാധീനം ചെലുത്തും.
തനിക്കും കുടുംബത്തിനുംവേണ്ടി മാത്രം പ്രാര്‍ത്ഥിക്കുന്നതിലും ഉത്തമം മറ്റുള്ളവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുന്നതാണ്.  ലോകനന്മയ്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയാണു് ഏറ്റവും ഉത്തമം. സ്വാര്‍ത്ഥത  വെടിഞ്ഞു നിഷ്‌കാമമായുള്ള പ്രാര്‍ത്ഥന, അതാണു വേണ്ടതു്. “”ഈശ്വരാ, അവിടുന്നു ലോകത്തിലെ കഷ്ടതകള്‍ മാറ്റൂ. ഈശ്വരാ, അവിടുന്നു് എല്ലാവര്‍ക്കും നല്ല മനസ്സു് കൊടുക്കൂ. ഈശ്വരാ, അവിടുന്നു് എല്ലാവരെയും രക്ഷിക്കൂ,’’ ഇങ്ങനെ പ്രാര്‍ത്ഥിക്കണം. പൂജയ്ക്കുവേണ്ടി പുഷ്പം പറിക്കുമ്പോള്‍ ആ പുഷ്പത്തിന്റെ ഭംഗിയും പരിമളവും അറിയാതെയാണെങ്കിലും ആദ്യം ആസ്വദിക്കുന്നതു നമ്മളാണു്. അതുപോലെ ലോകനന്മയ്ക്കായി പ്രാര്‍ത്ഥിക്കുമ്പോള്‍ നമുക്കു ഹൃദയവിശാലത കൈവരുന്നു. കൂടാതെ അതു ലോകത്തിനും ഗുണകരമായിത്തീരുന്നു.  
നമ്മള്‍ യാത്ര ചെയ്യുന്ന ബസ്സില്‍ പ്രായംചെന്ന ഒരു വല്യമ്മ വിറച്ചുകൊണ്ടു നില്ക്കുന്നുവെന്നിരിക്കട്ടെ. ആരും അവര്‍ക്കു് ഇരിക്കാന്‍ സ്ഥലം കൊടുക്കുന്നില്ല. ആരോഗ്യമുള്ള ചെറുപ്പക്കാര്‍ സീറ്റുകളില്‍ സുഖമായി ഇരിക്കുകയും ചെയ്യുന്നു. വല്യമ്മയ്ക്കാകട്ടെ തീരെ നില്ക്കാന്‍ വയ്യ. അതു മനസ്സിലാക്കി നമ്മള്‍ എഴുനേറ്റ് വല്യമ്മയെ ആ സീറ്റില്‍ ഇരുത്തുന്നുവെന്നു കരുതുക. ഇരിക്കാന്‍ സ്ഥലം കിട്ടിയതില്‍ വല്യമ്മ സന്തോഷിക്കും. ഒപ്പം നമ്മുടെ മനസ്സും സന്തോഷിക്കും. 'സ്വന്തം സുഖം ത്യജിച്ചിട്ടാണല്ലോ ഞാനവര്‍ക്കു സ്ഥലം കൊടുത്തതു്,'എന്നോര്‍ത്ത് അറിയാതെ ഒരു സംതൃപ്തി തോന്നും. അതുപോലെയാണ് മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയുടെ കാര്യവും.
നമ്മളിലെ സ്വാര്‍ത്ഥത പൂര്‍ണ്ണമായും വിട്ടാല്‍ മാത്രമേ മറ്റുള്ളവരുടെ നന്മയെക്കുറിച്ചു ചിന്തിക്കാന്‍ കഴിയൂ. സ്വയം പൂര്‍ണ്ണമായും മറന്നു്, മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടിമാത്രം പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ അന്തഃകരണമാണ്    ശുദ്ധമാകുന്നത്. അങ്ങനെ ഒരവസ്ഥ കിട്ടുവാന്‍വേണ്ടിയായിരിക്കണം നമ്മള്‍ പ്രയത്‌നിക്കേണ്ടത്. സ്വാര്‍ത്ഥത വെടിഞ്ഞുള്ള പ്രാര്‍ത്ഥനയും പ്രവൃത്തിയുമാണു മുക്തിയിലേയ്ക്കുള്ള വഴി. സ്വയം കത്തിയെരിഞ്ഞ് മറ്റുള്ളവര്‍ക്കു പരിമളം കൊടുക്കുന്ന ചന്ദനത്തിരിപോലെയാണ് ഒരു യഥാര്‍ത്ഥ ഭക്തന്‍. തന്നെ വെട്ടുമ്പോഴും വെട്ടുന്നവര്‍ക്കു തണലു നല്കുന്ന വൃക്ഷംപോലെയാണ് അയാള്‍. തന്നോടു മറ്റുള്ളവര്‍ ദ്വേഷിക്കുമ്പോഴും തിരിച്ചു സ്‌നേഹവും കാരുണ്യവും ചൊരിയുന്നതിലാണു് ഒരു ഭക്തന്റെ സന്തോഷം. 
മെഴുകുതിരി സ്വയം ഉരുകി മറ്റുള്ളവര്‍ക്കു പ്രകാശം നല്കുന്നതുപോലെ, സ്വയം ത്യാഗം സഹിച്ചും അന്യര്‍ക്കു് ഉപകാരം ചെയ്യുവാനാണു യഥാര്‍ത്ഥ ഭക്തന്‍ ആഗ്രഹിക്കുന്നത്. സ്വന്തം കഷ്ടപ്പാടുകള്‍ മറന്നും അന്യര്‍ക്കു് ആനന്ദം കൊടുക്കുവാനുള്ള ഒരു മനസ്സു് നേടിയെടുക്കുക എന്നതാണവരുടെ ആദര്‍ശം. അങ്ങനെയുള്ളവര്‍ ഈശ്വരനെത്തേടി അലയേണ്ടതില്ല. അവരെത്തേടി ഈശ്വരനെത്തും. ഈശ്വരന്‍ ഒരു സേവകനെപ്പോലെ അവരുടെകൂടെ എന്നുമുണ്ടാകും. 
മാതാ അമൃതാനന്ദമയി

ബ്രഹ്മചര്യമെന്ന അമൃത്

Monday 30 December 2019 4:00 am IST
കൗമാരക്കാരിലും യുവാക്കളിലും എന്നുവേണ്ട ഇന്നത്തെ സമൂഹത്തില്‍ വയോവൃദ്ധരില്‍നിന്നുപോലും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് ബ്രഹ്മചര്യം. മനുഷ്യജീവിതത്തില്‍ ബ്രഹ്മചര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിവരിക്കുന്ന അഥര്‍വവേദത്തിലെ ബ്രഹ്മചര്യസൂക്തത്തില്‍നിന്നുള്ള ഒരു മന്ത്രമാണ് ഇന്ന് സ്വാധ്യായത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. മന്ത്രം കാണുക:
ഓം ആചാര്യോ ബ്രഹ്മചാരീ, 
ബ്രഹ്മചാരീ പ്രജാപതിഃ.
പ്രജാപതിര്‌വിരാജതി വിരാഡിന്ദ്രോളഭവത് വശീ.
(അഥര്‍വവേദം 11.5.16)
അര്‍ഥം: (ആചാര്യഃ=) ആചാര്യന്‍ (ബ്രഹ്മചാരീഃ=) ബ്രഹ്മചാരിയാകണം. (പ്രജാപതിഃ=) പ്രജാപാലകനായ ഗൃഹസ്ഥന്‍ (ബ്രഹ്മചാരീഃ=) ബ്രഹ്മചാരിയാകണം. (പ്രജാപതിഃ=) പ്രജാപാലകനായ ഗൃഹസ്ഥന്‍, (വിരാജതി=) ബ്രഹ്മചര്യ തേജസ്സിനാല്‍ തേജസ്വിയായ വാനപ്രസ്ഥിയെ നിര്‍മിക്കുന്നു. (വിരാട്=) ബ്രഹ്മചര്യത്താല്‍ തേജസ്സുറ്റ വാനപ്രസ്ഥിയാണ് (വശീ ഇന്ദ്രഃ=) ബ്രഹ്മചര്യമാകുന്ന 'വശിത്വ'ത്താല്‍ യുക്തനായ സംന്യാസി (അഭവത്=) ആയിത്തീര്‍ന്നിരിക്കുന്നത്.
ജീവിതത്തിന്റെ നാല് സോപാനങ്ങളാണ് ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം എന്നിവ. വ്രതങ്ങളില്‍ മുഖ്യമായ ബ്രഹ്മചര്യം വീര്യരക്ഷയാണ്. ബ്രഹ്മചര്യവ്രതം സര്‍വപ്രധാനമായി വരുന്ന ആശ്രമമമാണ് ബ്രഹ്മചര്യാശ്രമം. എന്നാല്‍ നാല് ആശ്രമത്തിലും വാസ്തവത്തില്‍ ബ്രഹ്മചര്യവ്രതം ആവശ്യം വേണ്ടതുതന്നെ. നാല് ആശ്രമങ്ങളിലും വ്രതാചരണവും വ്രതാഭ്യാസവും വേണം. ഓരോ ആശ്രമത്തിലും പ്രത്യേകം പ്രത്യേകം വ്രതങ്ങള്‍ നോറ്റ് നിഷ്ഠയോടെ ബ്രഹ്മചര്യം പാലിക്കണം.
ആചാര്യന്റെ ബ്രഹ്മചര്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് മന്ത്രം ആരംഭിക്കുന്നത്. ആചാര്യന്, കുലപതിക്ക് അത്യധികം കഠിനമായ മഹാകാര്യങ്ങള്‍ക്ക് ശക്തിയും സാമര്‍ഥ്യവും എങ്ങനെ കിട്ടുന്നു?  ബ്രഹ്മചര്യമാണ് ഈ ശക്തിയുടെയും മൂല സ്രോതസ്സ് ബ്രഹ്മചര്യം അനുഷ്ഠിച്ച് വ്രതങ്ങള്‍ പാലിച്ച് തപത്താല്‍ വീര്യത്തെ ശരീരത്തില്‍ പാകം ചെയ്ത് ഊര്‍ധ്വരേതസ്സാക്കി മാറ്റുന്നു. അതിലൂടെ ആചാര്യന്‍ ആചാര്യത്വശക്തി കൈവരിക്കുന്നു. 
ആചാര്യനിലൂടെ ശിഷ്യരും ബ്രഹ്മചാരികളായിത്തീരുന്നു. ബ്രഹ്മചാരിയായ ശിഷ്യനിലേ ഉത്തമമായ അറിവുകള്‍ ഉറയ്ക്കുകയുള്ളൂ. ബ്രഹ്മചര്യം വിദ്യാര്‍ഥികളുടെ ബുദ്ധിയെ തീക്ഷ്ണവും പവിത്രവുമാക്കിത്തീര്‍ക്കുന്നു. അവരുടെ സമയവും ചിന്തകളും ഊര്‍ജവും നല്ലവഴിക്ക് തിരിച്ചുവിടുന്നു. മാത്രമല്ല, ബ്രഹ്മചര്യകാലത്തെ വീര്യസംരക്ഷണമാണ് പിന്നീടുള്ള ആരോഗ്യത്തിനെയും ദീര്‍ഘായുസ്സിനെയും നിശ്ചയിക്കുന്നത്. 
ഗൃഹസ്ഥാശ്രമവും ബ്രഹ്മചര്യത്തില്‍ അധിഷ്ഠിതമാണ്. ഗൃഹസ്ഥനായ അഥവാ ഗൃഹസ്ഥയായ വ്യക്തി ഏകപത്‌നീപതീ വ്രതത്തിലൂടെ വീര്യ സംരക്ഷണം ചെയ്യണം. ഇതിനായി മനസ്സിനെ പാകപ്പെടുത്തണം. ഇതിനായുള്ള ചിന്തകള്‍ സദാ മനസ്സില്‍ ഉറപ്പിക്കണം. അനാവശ്യമായി വീര്യത്തെ ശോഷിപ്പിക്കരുത്. വീര്യത്തില്‍നിന്നാണ് സന്താനം ജനിക്കുന്നത്. ദീര്‍ഘകാലം വീര്യസംരക്ഷണം ചെയ്ത മാതാപിതാക്കളില്‍നിന്നും പിറക്കുന്ന സന്താനങ്ങള്‍ അത്രതന്നെ വീര്യവാന്മാരായിരിക്കും.
തുടര്‍ന്നുവരുന്ന വാനപ്രസ്ഥ, സംന്യാസ ആശ്രമങ്ങളിലാകാട്ടെ പൂര്‍ണമായും നൈഷ്ഠികമായും ബ്രഹ്മചര്യവ്രതം പാലിക്കേണ്ടതാണ്. ലോകം ശ്രേഷ്ഠരെന്ന് വാഴ്ത്തുന്നവരെല്ലാവരും ബ്രഹ്മചര്യം കൈമുതലായുള്ളവരായിരുന്നു. അഥവാ ബ്രഹ്മചര്യമാണ് ശ്രേഷ്ഠതയ്ക്ക് ആധാരം. ബ്രഹ്മചര്യം പാലിക്കാതെ ജീവിക്കുന്നവര്‍ വാസ്തവത്തില്‍ പൊന്‍മുട്ടയിടുന്ന താറാവിനെ കശാപ്പുചെയ്യുന്നവരാണ്. അവര്‍ അവസാനം ഒന്നും നേടാനാകാതെ അരങ്ങൊഴിയുന്ന നിര്‍ഭാഗ്യവാന്മാരായിത്തീരുന്നു. പിന്‍തിരിഞ്ഞുനോക്കുമ്പോള്‍ അവരില്‍ അല്പമെങ്കിലും തിരിച്ചറിവുള്ളവര്‍ ഇപ്രകാരം ചിന്തിക്കും:
ഭോഗാ ന ഭുക്താ വയമേവ ഭുക്താഃ
തപോ ന തപ്തം വയമേവ തപ്താഃ
കാലോ ന യാതോ വയമേവ യാതാഃ
തൃഷ്ണാ ന ജീര്‍ണാ വയമേവ ജീര്‍ണാഃ.(വൈരാഗ്യശതകം 7)
അര്‍ഥം: നാം ഭോഗങ്ങള്‍ അനുഭവിക്കുകയായിരുന്നില്ല, മറിച്ച് അവയാല്‍ സ്വയം ഭുജിക്കപ്പെടുകയായിരുന്നു. നാം തപസ്സു ചെയ്തില്ല, പകരം സ്വയം ദുഃഖത്താല്‍ തപിക്കപ്പെടുകയായിരുന്നു. കാലം കഴിഞ്ഞുപോയില്ല, നമ്മുടെ ജീവിതമാണ് കഴിഞ്ഞുപോയിരിക്കുന്നത്. ഉള്ളിലെ തൃഷ്ണകളാകട്ടെ ഇന്നും അശേഷം ജീര്‍ണിച്ചിട്ടില്ല, മറിച്ച് നാമാണ് സ്വയം ജീര്‍ണിതരായത്.
ഈ ശ്ലോകത്തിന്റെ അന്തരാര്‍ഥത്തെ ഉള്‍ക്കൊണ്ടുകൊണ്ട് ഏവരും ഇന്നുതന്നെ ബ്രഹ്മചര്യവ്രതത്തെ പൂര്‍വാധികം ശക്തിയോടെയും ശ്രദ്ധയോടെയും അനുഷ്ഠിച്ച് മുന്നേറേണ്ടതാണ്. 'മരണം ബിന്ദുപാതേന ജീവനം ബിന്ദുധാരണാത്'. ജീവിതത്തിന്റെ അമൃത് ബ്രഹ്മചര്യമാണ്. ബ്രഹ്മചര്യമില്ലാത്തത് മരണവും.

വിഷ്ണുജ്ഞാനം നല്‍കുന്നവന്‍ സാക്ഷാല്‍ ഗുരു

Tuesday 31 December 2019 5:02 am IST
എന്തുകിട്ടിയാലും സംതൃപ്തിയില്ലാത്ത മനസ്സുകള്‍ ഒരു കാലത്തും സംതൃപ്തി നേടില്ല. ആ അസംതൃപ്തി തന്നെ ദുഃഖഹേതുവായി മാറും എന്നാണ് ഭഗവാന്‍ വാമനമൂര്‍ത്തിക്ക് പറയാനുള്ളത്.
'യദൃച്ഛാലാഭ തുഷ്ടസ്യ
തേജോ വിപ്രസ്യ വര്‍ധതേ
തത്പ്രശാമ്യത്യസന്തോഷാ
ദംഭസേവാശുശുക്ഷണി'
യദൃച്ഛയാ ലഭിക്കുന്നതു കൊണ്ട് സന്തോഷിക്കുന്ന വിപ്രന്‍ തേജസ്സു വര്‍ധിച്ചവനാകുന്നു. അങ്ങനെ സന്തോഷിക്കാത്തവന്റെ തേജസ് ജലത്താല്‍ അഗ്‌നി എന്നതു പോലെ നശിക്കുന്നു. മൂന്നടി മണ്ണു കൊണ്ട് എനിക്ക് സന്തോഷമാകും. ആവശ്യത്തിലധികമായാല്‍ അത് അഹങ്കാരത്തിനും മനോവൈഷമ്യങ്ങള്‍ക്കും കാരണമാകും. പണം അധികമുള്ളവന് ശരിയായി ഉറക്കം ലഭിക്കാതെ വരും. ധനം സമ്പാദിക്കാന്‍ ദുഃഖം സമ്പാദിച്ചാല്‍ കാത്തുസൂക്ഷിക്കാന്‍ ദുഃഖം. കാത്തുസൂക്ഷിക്കാഞ്ഞാല്‍ ധനനഷ്ടം. ആ നഷ്ടം വീണ്ടും ദുഃഖകാരണം. അങ്ങനെ അധികം സമ്പാദിക്കുന്നവന്‍ ഏറെ ദുഃഖിതനായി, നിദ്രാവിഹീനനായി മനോദുരിതങ്ങളാല്‍ അശാന്തനായി തീരുന്നു. മൂന്നടി മണ്ണുകൊണ്ടുമാത്രം താന്‍ സന്തോഷിക്കുമെന്ന് വാമനമൂര്‍ത്തി ആവര്‍ത്തിച്ചാവര്‍ത്തിച്ച് വ്യക്തമാക്കിയപ്പോള്‍ മഹാബലി അതു നല്‍കുവാന്‍ തയാറായി. എന്നാല്‍ ഈ ബാലന്റെ വാക്കുകള്‍ തെല്ലും ബാലിശമല്ലെന്ന് മഹാബലിയുടെ ഗുരുനാഥന്‍ പെട്ടെന്നു തന്നെ തിരിച്ചറിഞ്ഞു. വിദ്വാന്മാരില്‍ വരേണ്യനായ ശുക്രാചാര്യന്‍ ഈ വിജ്ഞാനിയില്‍ വിഷ്ണു ദേവനെ കണ്ടു. ആരിലും വിഷ്ണുവിനെ കാണുന്നവന്‍ വിപ്രരില്‍ വരേണ്യനാണ്. വിഷ്ണുവിന്റെ സാന്നിധ്യം ശിഷ്യനായ മഹാബലിക്ക് ശുക്രാചാര്യര്‍ വ്യക്തമാക്കിക്കൊടുത്തു.
വിഷ്ണുമന്ത്ര പ്രദാതാപ
സഃ ഗുരുര്‍വിഷ്ണുഭക്തിദഃ
ഗുരുശ്ചജ്ഞാനദോയോഹി
യത്ജ്ഞാനം കൃഷ്ണഭാവനം'
വിഷ്ണുഭക്തി ദാനം ചെയ്യുന്നവനും വിഷ്ണുമന്ത്രം ഉപദേശിക്കുന്നവനുമാണ് ഗുരു. സര്‍വതിലും വിഷ്ണുഭാവത്തെ കാണിച്ചു കൊടുക്കുന്നവനാണ് ഗുരു.
വിഷ്ണുഭക്തിയുതം ജ്ഞാനം
നോദദാതി ഹി യോ ഗുരുഃ
സഃ രിപുഃ ശിഷ്യഘാതീച
യഥോബന്ധാന്ന മോചയേത്'
വിഷ്ണുഭക്തി പ്രദാനം ചെയ്യാത്ത ഗുരു ഒരിക്കലും ഗുരുവല്ലെന്നാണ് ദേവീ ഭാഗവതത്തില്‍ പറയുന്നത്. ആ ഗുരു യഥാര്‍ഥത്തില്‍ ശത്രുവാണ്. ശിഷ്യഘാതിയാണ്. ശിഷ്യഘാതകനായ ഒരു വ്യക്തി സംസാരബന്ധനത്തില്‍ നിന്നും മോചനം നല്‍കാത്തതിനാ ല്‍ തികഞ്ഞ ശത്രുവാണ്. ഇതു തിരിച്ചറിയാവുന്ന ശുക്രാചാര്യര്‍ മുന്നില്‍ നില്‍ക്കുന്ന വടുരൂപി വിഷ്ണു തന്നെയെന്ന് സ്വശിഷ്യന് ഉപദേശിച്ചു കൊടുത്തു. അങ്ങനെ വിഷ്ണുവിനെ കാട്ടിക്കൊടുക്കുക വഴി ശുക്രാചാര്യര്‍ സ്വശിഷ്യന് ഉത്തമഗുരുവായി മാറി. ശുക്രാചാര്യര്‍ പറഞ്ഞു:
ഏഷ വൈരോചനേ സാക്ഷാദ്
ഭഗവാന്‍ വിഷ്ണുരവ്യയഃ
കശ്യപാദദിതേര്‍ ജാതോ
ദേവാനാം കാര്യസാധകഃ
ഹേ, വൈരോചനാ, ഒന്നും നഷ്ടപ്പെടാനില്ലാത്ത ഒരിക്കലും നാശമില്ലാത്തവനായ സാക്ഷാല്‍ ശ്രീമഹാവിഷ്ണുവാണ് ഈ വന്നിരിക്കുന്നത്. ദേവന്മാരുടെ കാര്യസാധകനായാണ് കശ്യപന്റേയും അദിതിയുടേയും പുത്രനായി ഈ വടുരൂപം ഇവിടെ വന്നത്. മഹാവിഷ്ണു തന്റെ മായയാലാണ് വടുരൂപം കൈക്കൊണ്ടത്. ഈ മായാബ്രഹ്മചാരി നിന്റേതായ എല്ലാം ദേവേന്ദ്രനു വേണ്ടി കൈക്കലാക്കും. ഈ വിഷ്ണുവിനായി എത്ര കൊടുത്താലും പൂര്‍ത്തീകരണം വരില്ല. അങ്ങനെ വരുമ്പോള്‍ വാക്കുപാലിക്കാത്തവനെന്ന നിലയില്‍ നീ സത്യലംഘനം നടത്തിയവനാകും. തത്ഫലമായി നിനക്ക് നരകപതനമുണ്ടാവുകയും ചെയ്തേക്കാം. അങ്ങനെ നിന്റെ യശസ്സും സ്ഥാനമാനങ്ങളും എല്ലാം നഷ്ടമായേക്കാം. നിനക്ക് നിന്നെപ്പോലും രക്ഷിക്കാനാവില്ല. ( നിനക്ക് രക്ഷ വേണമെങ്കില്‍ അത് ഭഗന്നവാന്റെ കനിവു കൊണ്ടു മാത്രമേ സാധ്യമാകൂ.) വൃക്ഷത്തിന്റെ വേര് ജീര്‍ണിച്ചു കഴിഞ്ഞാല്‍ ആ വൃക്ഷത്തിന് നിലനില്‍പ്പില്ല. (എല്ലാ ജീവന്റെയും അടിസ്ഥാനം ഭഗവാന്‍ വിഷ്ണു തന്നെയാണ്. വിഷ്ണുവിനെ വേര്‍പെടുത്തിയാല്‍ ആര്‍ക്കും നിലനില്‍പ്പില്ല.)  ആത്മരക്ഷയാണ് ഏറ്റവും പ്രധാനം. എപ്പോഴും അതിനു തന്നെ മുന്‍തൂക്കം നല്‍കണം. ഫലത്തില്‍ നീ നിന്റേതുമാത്രമല്ല. നിന്നെത്തന്നെ നഷ്ടമാക്കുകയാണ്.
ഹിരണ്യാക്ഷന്‍ ഭൂമിയെ തന്റേതാക്കാന്‍ ശ്രമിച്ചാണ് വിഷ്ണു കോപത്തിന് പാത്രമായത്. ഞാന്‍ തന്നെയാണ് എല്ലാം എന്ന വിചാരത്താല്‍ ഹിരണ്യകശിപു വിഷ്ണുകോപത്തിന് ഇരയായി. ശുക്രാചാര്യര്‍ വിലയിരുത്തി.
🍑🍑🍑🍑🍑🍑🍑🍑🍑🍑🍑🍑🍑🍑🍑

ശ്രദ്ധ:-

പരമ പവിത്രമായ അദ്ധ്യാത്മവിദ്യയെ ഉപദേശിക്കുന്നതിനുമുമ്പ് ഉണ്ടായിരിക്കേണ്ട മുഖ്യലക്ഷണമേതെന്ന് ശ്രീകൃഷ്ണ ഭഗവാൻ അരുളിചെയ്യുന്നു.അതാണ് "ശ്രദ്ധ".
🍑🍑🍑🍑🍑🍑🍑🍑🍑🍑🍑🍑🍑🍑🍑

ചൈന ദേശത്ത് ഒരു കൊലപാതകി ജീവപര്യന്തം കാരാഗൃഹവാസം അനുഭവിച്ചു. ജയിലധികൃതർ അവനെ ഒരു ഇരുട്ടുമുറിയിൽ ഇട്ടു വാതിൽ ബന്ധിച്ചു എപ്പോഴോ ഒരുപ്രാവശ്യം അല്പാഹാരം മാത്രം കൊടുക്കും ഈ വിധത്തിൽ ആ കൊലയാളി ജീവിതകാലമെല്ലാം അന്ധകാരത്തിൽത്തന്നെ കഴിച്ചുകൂട്ടി.ഇങ്ങനെയിരിക്കേ ആദേശത്തിലെ രാജാവ് ആകസ്മികമായി നിര്യാതനായി.പുതിയ രാജാവ് സിംഹാസനസ്ഥനായി.പട്ടാഭിഷേകസമയത്തിൽ ദേശമെല്ലാം ആനന്ദോത്സവമായിരുന്നു.ബന്ധനത്തിലുള്ളവർക്കെല്ലാം വിടുതൽ ആനുകാല്യം അനുവദിച്ചു.നമ്മുടെ കൊലയാളിക്കും വിടുതൽ ഉത്തരവായി.ജയിലധികൃതർ അയാളെ വാതിൽ തുറന്നു പുറത്തേയ്ക്ക് കൊണ്ടു വന്നു. എന്നാൽ എത്രയോനാൾ ഇരുട്ടിൽ തന്നെ ഇരുന്ന്, പ്രകാശം എങ്ങനെയുളളതാണെന്ന്കൂടി മറന്ന ആ മനുഷ്യൻ പെട്ടെന്ന് വെളിച്ചത്തിൽ എത്തിയപ്പോൾ ഭയപ്പെട്ടു.പ്രകാശം അയാൾക്ക് അസഹ്യമായിത്തോന്നി.കണ്ണുകൾ മൂടിക്കൊണ്ട് "ബഹുമാന്യരേ! ക്ഷമിക്കുവിൻ ,എനിക്ക് ഈപ്രകാശം സഹിക്കുവാനാവുന്നില്ല,എന്നെ ആ ഇരുട്ടുമുറിയിൽതന്നെ കൊണ്ടാക്കുക!ദയവുചെയ്ത് അവിടെതന്നെ ഇരിയ്ക്കാൻ എന്നെ അനുവദിക്കുക.ഈ പ്രകാശം എനിക്ക് താങ്ങാനാവുന്നില്ല എന്ന് താണുകേണപേക്ഷിച്ചു.
🍑🍑🍑🍑🍑🍑🍑🍑🍑🍑🍑🍑🍑🍑🍑

നോക്കുവിൻ!ഇന്നത്തെ അജ്ഞാനസ്ഥിതിയും ഇപ്രകാരം ഉള്ളതാണ്.ദൈവകാര്യങ്ങളിൽ ജനങ്ങൾക്ക് ശ്രദ്ധയും വിശ്വാസവും ഇല്ല.വെളിച്ചം അവർക്ക് രുചിയ്ക്കുന്നില്ല.ഇരുട്ടാണവർക്കിഷ്ടം.അജ്ഞാനിജനങ്ങളുടെ സഹവാസത്തിലും ലൗകികമായ അജ്ഞാനകാര്യങ്ങളിലും മാത്രം രസിക്കുന്നു.ഇരുട്ടുമാളങ്ങളിൽതന്നെ കഴിച്ചുകൂട്ടുവാൻ അവർ ഇഷ്ടപ്പെടുന്നു.അതുകൊണ്ടാണ് ഭഗവാൻ ശ്രീ കൃഷ്ണൻ,അങ്ങനെയുളളവരെ ഈവിധം ഓർമ്മപ്പെടുത്തിയത്.
🍑🍑🍑🍑🍑🍑🍑🍑🍑🍑🍑🍑🍑🍑🍑

"അശ്രദ്ദധാനാഃ പുരുഷാ ധർമ്മസ്യാസ പരന്തപ!
അപ്രാപ്യമാം നിവർത്തന്തേ മൃത്യുസംസാരവർത്മനി"

(ഈ ബ്രഹ്മവിദ്യരൂപമായ ധർമ്മത്തിൽ ആർക്ക് ശ്രദ്ധയും വിശ്വാസവുമില്ലയോ അങ്ങനെയുളളവർ എന്നോട് ചേരാതെ മൃത്യുരൂപമായ സംസാരമാർഗ്ഗത്തിൽതന്നെ കിടന്നുഴലുന്നു.ഹരേകൃഷ്ണ.
🍑🍑🍑🍑🍑🍑🍑🍑🍑🍑🍑🍑🍑🍑🍑

Monday, December 30, 2019

*"ഭിത്തിയിലെ കണ്ണാടി അലമാരിയില്‍ നിങ്ങള്‍ അടച്ചു സൂക്ഷിച്ചു വെച്ചിരിക്കുന്ന സെറാമിക് പാത്രങ്ങള്‍ ആര്ക്കുവേണ്ടി കാത്തു വെച്ചിരിക്കുന്നവയാണ്..?*
*ചെറിയ നീല പൂക്കളുള്ള മേശവിരി ആരു വരുമ്പോള്‍ എടുത്തു വിരിക്കാനായി മടക്കി വെച്ചിരിക്കുന്നതാണ്..?*
*തിളങ്ങുന്ന പാത്രങ്ങളും ഗ്ലാസ്സുകളും അനങ്ങാതെ ഇരിക്കുന്നത് ആര്‍ക്ക്  വേണ്ടിയാണ്..?*
*ആരു നിങ്ങളുടെ പേര് വിളിച്ചു കൊണ്ട് വീട്ടിലേക്കു കയറി വരുമെന്നാണ്  നിങ്ങള്‍ പ്രതീക്ഷിക്കുന്നത്..?*
*ഏതു അതിഥിയെയാണ് നിങ്ങള്‍ പ്രിയമോടെ ഇത്രയും നാള്‍ കാത്തിരുന്നത്..?*

ഇന്നുകള്‍ മറഞ്ഞു നാളെകള്‍ ഇനിയും വരും...
വിചാരിച്ചതും വിചാരിക്കാത്തതുമായ ആളുകളും അന്ന് വരും. കുട പിടിച്ചു വരും,
അവര്‍ വില കൂടിയ വണ്ടികളില്‍ നിങ്ങളെ കാണാന്‍ കൂട്ടമായി വരും.
പക്ഷെ ആ പാത്രങ്ങളും ആ മേശ വിരിയും അങ്ങനെ തന്നെ ആ അലമാരിയില്‍ ഇരിക്കും.
സെറാമിക് കപ്പിന്‍റെ  വക്കുകള്‍ പൊടി പിടിച്ചു മങ്ങും.
മേശ വിരിയുടെ മടക്കില്‍ മഞ്ഞ വരകള്‍ വീഴും.
*സൂക്ഷിച്ചു വെച്ചിരിക്കുന്നതൊന്നും  ഒരിക്കലും പുറത്തേയ്ക്ക് എടുക്കില്ല നമ്മള്‍..!*
*ഇതിലും വലിയ അതിഥികള്‍ ഇനിയും വരാനുണ്ടെങ്കിലോ?*

*നമ്മള്‍ ആരെയാണ് ഇങ്ങനെ കാത്തിരിക്കുന്നത്?*
*ഏതു ആഘോഷത്തെയാണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്..?* *നാളെയ്ക്കു വേണ്ടി പ്രതീക്ഷയോടെ കാത്തിരുന്നു നമ്മള്‍ ഇന്നത്തെ ജീവിതം ജീവിക്കാതെ തീര്‍ത്തു കളയുന്നു.*

*നമ്മള്‍ അറിയുന്നില്ല,..*

*നമ്മളെക്കാള്‍ വലിയ അതിഥികള്‍ നമുക്ക് വരാനില്ലായെന്നും നമ്മുടെ ജീവിതത്തെക്കാള്‍ വലിയ ആഘോഷം ഒന്നും തന്നെ നമ്മുക്കില്ലായെന്നും..!*
എല്ലാം കാത്തിരുപ്പാണ്... 

കാലം ആര്‍ക്കും  വേണ്ടി കാത്തു നില്ക്കുന്നില്ല.
നിമിഷനേരം കൊണ്ട് നമ്മളൊക്കെ മക്കളുടെ വീടുകളിലെ  ഭിത്തിയിലെ ചിത്രങ്ങളായി മാറും.
നമ്മള്‍ മാറ്റി വെച്ച നമ്മളുടെ ആശകള്‍ മാറി മറിഞ്ഞു പോകും.
അരിഷ്ട്ടിച്ചതും പിടിച്ചതും മാത്രമേ മിച്ചം കാണൂ!
നമ്മുക്ക് വേണ്ടി ചിരിക്കാനായി  ഇന്ന് നമ്മളെ ഉള്ളൂ.
അതോര്‍ക്കണം..!

അടി കിട്ടാന്‍ സാധ്യതയുള്ള ദിവസം നല്ല ഉടുപ്പിടാതെ സ്കൂളില്‍ പോകുന്ന കുട്ടിയെ പോലെ നമ്മള്‍ എന്തിനെയൊക്കെയോ പേടിച്ചു സന്തോഷം മാറ്റി വെയ്ക്കുന്നു.
നാളെ വരാന്‍ പോകുന്ന നല്ല ദിവസങ്ങള്‍ക്ക് വേണ്ടി നമ്മള്‍ ഇന്ന് ചിരിക്കുന്നില്ല,
കളിക്കുന്നില്ല.
നമ്മള്‍ *ഓര്‍ക്കേണ്ടിയിരിക്കുന്നു.*
*ഇന്നിനെക്കാള്‍ വലിയ ദിവസം ഇനി വരാനില്ലയെന്ന്.*

*ഇന്ന് പോലെ തന്നെയാണ് നാളെയെന്നും.*
*ജീവിക്കാതെ നഷ്ട്ടപ്പെടുത്തുന്ന നിമിഷങ്ങള്‍ എന്നന്നേയ്ക്കും ഇന്നലകളില്‍ മറഞ്ഞു പോകുമെന്നും..!*
എന്തു വേഗമാണ് വര്‍ഷങ്ങള്‍ പോകുന്നതെന്ന്!

നിങ്ങള്‍ ഒന്നിനും വേണ്ടി കാത്തിരിക്കേണ്ട!.
*ഏറ്റവും നല്ല മേശ വിരിപ്പ് നിങ്ങള്ക്കായി ഇന്ന് പുറത്തെടുത്തു കുടഞ്ഞു വിരിക്കൂ.*
*കര്‍ട്ടന്‍ വലിച്ചിടൂ.*
*നനയാത്ത തുണി കൊണ്ട് തുടച്ചു മിനുക്കിയ തിളങ്ങുന്ന സ്പൂണുകളും,*
*നിങ്ങളുടെ അലമാരയിലുള്ള ഏറ്റവും നല്ല പാത്രങ്ങളും അതില്‍ നിരത്തൂ...*
*സുഗന്ധം പരത്തുന്ന മെഴുകുതിരികള്‍ മേശമേല്‍ കത്തിച്ചു വെയ്ക്കൂ.*
*"നിങ്ങളാണ് താരം"*
*നിങ്ങളുടെ ഇന്നാണ് ആഘോഷം.*
*ഇന്നാണ് നിങ്ങളുടെ ഏറ്റവും വലിയ ആ ദിവസം..!*
*നിങ്ങള്‍ക്ക് സാധിക്കുന്ന പോലെ നിങ്ങളുടെ ഇന്നുകള്‍ ആഘോഷങ്ങളാക്കൂ..!*

പണം വലിച്ചെറിയാണമെന്നോ കടമകള്‍ മറക്കണമെന്നോ അല്ല ഞാന്‍ പറയുന്നത്.
പറയനുള്ളതേ ഞാന്‍ പറയുന്നുള്ളൂ.

ഈ ദിവസം നിങ്ങള്‍ നിങ്ങള്‍ക്കായി കുറച്ചു കൂടുതല്‍ ജീവിക്കൂ.
*ഒരു ചായ കൂടുതല്‍ കുടിക്കൂ,*
*ഒരു ചിരി കൂടുതല്‍ ചിരിക്കൂ...*
*നരകള്‍ വന്നോട്ടെ...*
*മുട്ട് വേദനിച്ചോട്ടെ...*
*ആഘോഷമായി നമുക്ക് മുന്നോട്ടു പോകാം.*
*ഒരു ജീവിതമല്ലേയുള്ളൂ..!*

*വരും ദിവസങ്ങളും കൂടുതൽ മനോഹരമാകട്ടെ...*
🌱🌹🌹🌹🌹🌹🌹🌹🌹🌹🌱

*നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ അതിഥി നിങ്ങൾ തന്നെയാണ്...!*

പരക്കട്ടെ പ്രകാശം
🌱🌱🌱🌱🌱🌱🌱🌱🌱🌱🌱
വിവേകചൂഡാമണി - 20
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

ശ്രദ്ധയുടെ മഹത്വം

ശ്ലോകം 25

ശാസ്ത്രസ്യ ഗുരുവാക്യസ്യ സത്യബുദ്ധ്യാവധാരണാ
സാ ശ്രദ്ധാ കഥിതാ സദ്ഭിഃ യയാ വസ്തൂപലഭ്യതേ

ശാസ്ത്രത്തേയും ഗുരുവാക്യങ്ങളേയും സത്യബുദ്ധിയോടെ മനസ്സിലാക്കാന്‍ കഴിയുന്നതാണ് ശ്രദ്ധ. ആത്മവസ്തുവിനെ നേടാന്‍ ഇതുകൊണ്ടേ സാധിക്കൂ.

ഗുരുവിലും വേദാന്തവാക്യങ്ങളിലുമുള്ള അടിയുറച്ച വിശ്വാസമാണ് ശ്രദ്ധ എന്ന് ആചാര്യസ്വാമികള്‍ തത്വബോധത്തില്‍ പറഞ്ഞിട്ടുണ്ട്.

ശാസ്ത്രം എന്നാല്‍ വേദവും വേദാന്തവും.  ശ്രുതിവാക്യങ്ങളുടെ ശരിയായ അര്‍ത്ഥവും ലക്ഷ്യവും വേണ്ട പോലെ അറിയാനുള കഴിവിനെയാണ് ശ്രദ്ധ എന്ന് വിശേഷിപ്പിക്കുന്നത്. ശാസ്ത്രവാക്യങ്ങളിലും ഗുരുവിന്റെ വാക്യങ്ങളിലും ഒളിഞ്ഞിരിക്കുന്ന രഹസ്യ തത്വങ്ങളെ വിവേക ബുദ്ധിയുടെ സഹായത്താല്‍ വ്യക്തമായും ഉറച്ചും ബോധിക്കാനുള്ള കഴിവാണ് ശ്രദ്ധ. ഇത് അന്ധമായ വിശ്വാസമല്ല.

വേദാന്ത രഹസ്യങ്ങളെ വേണ്ട പോലെ അറിയാന്‍ ശ്രദ്ധ കൂടിയേ തീരൂ. ശ്രുതിവാക്യങ്ങളുടെ ശരിയായ ലക്ഷ്യാര്‍ത്ഥത്തെ നല്ലപോലെ ഗ്രഹിക്കാനുള്ള കഴിവാണ് ശ്രദ്ധ.

ശ്രദ്ധയോടെ ജീവിക്കുക എന്നത് സാധാരണ ലൗകിക ജീവിതത്തിലും വളരെ പ്രധാനമാണ്.  അവിടെ താന്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങളാണ് വേദാന്തവാക്യങ്ങള്‍.  അതിനെ പറഞ്ഞുതരുന്ന ആള്‍ ഗുരു. ചെയ്യുന്ന കാര്യത്തിലും അതിനെ പറഞ്ഞു തരുന്ന ആളിലും ഉറച്ച വിശ്വാസമില്ലെങ്കില്‍ ഒക്കെ അവതാളത്തിലാകും. ഓരോ രംഗത്തേയും 'ആശാന്‍'മാരെ ഗുരു എന്ന് കണക്കാക്കാം. അവരുടെ മേഖലയെപ്പറ്റി ശിഷ്യര്‍ക്ക് നല്‍കുന്ന അറിവാണ് വേദാന്തവാക്യം. സാധാരണ ജീവിതത്തില്‍ ഇങ്ങനെയെങ്കില്‍ വളരെ സൂക്ഷ്മമായ  അദ്ധ്യാത്മിക രംഗത്ത് എത്രകണ്ട് ശ്രദ്ധ വേണം എന്ന് പറയേണ്ടതില്ല. 'ശ്രദ്ധസ്വ സോമ്യ' മോനേ ശ്രദ്ധയോടെയിരിക്കൂ  എന്ന് ഉപനിഷത്ത് പറയുന്നു. ശ്രദ്ധ എന്ന വാക്ക് മലയാളത്തില്‍ ഉപയോഗിച്ച് ഗൗരവം നഷ്ടപ്പെട്ടതായ ഒരു വാക്കാണ്. ശ്രദ്ധിച്ച് നടക്കൂ, ശ്രദ്ധിച്ച് പഠിക്കൂ.... എന്നൊക്കെ പറയുമ്പോള്‍ അതിന് ഇത്രയും വലിയൊരു അര്‍ത്ഥം കൊടുക്കുന്നുണ്ട് എന്ന് കരുതാനാവില്ല. പക്ഷേ ശരിക്കും ആലോചിക്കുമ്പോള്‍ അത് ഉണ്ട് താനും.  പറയുന്ന പലര്‍ക്കും കേള്‍ക്കുന്ന ഭൂരിഭാഗത്തിനും ഇത് വേണ്ട പോലെ ബോധ്യമാകുന്നില്ല. നടക്കുമ്പോള്‍  നമ്മുടെ ഓരോ ചുവടിലും നമുക്ക് നല്ല വിശ്വാസമുണ്ടാകണം; എന്റെ കാല്‍ ഉറച്ചു വയ്ക്കാനാകുമെന്നും മറിഞ്ഞു വീഴില്ലെന്നും താന്‍ ശരിയായ രീതിയിലാണ് നടക്കുന്നതെന്നുമൊക്കെ. ഇതിന് കഴിയുന്നില്ലെങ്കില്‍ സാധാരണ നടത്തം പോലും ദുഷ്‌കരമാകും. നടക്കാന്‍ പഠിച്ചു തുടങ്ങുന്ന കൊച്ചു കുട്ടികളേയും അപകട ശേഷമോ തളര്‍ച്ചയ്ക്കുശേഷമോ എഴുേന്നേറ്റ് നടക്കുന്നവരേയും നിരീക്ഷിച്ചാല്‍ ഇത് പെട്ടെന്ന് മനസ്സിലാക്കാനാവും.

പഠിക്കുമ്പോഴാണെങ്കില്‍ പഠിക്കുന്ന വിഷയത്തിലും പഠിപ്പിച്ചയാളിലും നല്ല വിശ്വാസവും ഉറപ്പും വേണം. എന്നാലേ പഠനം നന്നാകൂ. അപ്പോള്‍ ആദ്ധ്യാത്മിക മാര്‍ഗ്ഗത്തില്‍ ശാസ്ത്രഗ്രന്ഥങ്ങളും മറ്റും പഠിക്കുന്നവര്‍ക്കും മറ്റും പൂര്‍ണ്ണമായ ശ്രദ്ധ തന്നെ വേണ്ടി വരും. എന്നാല്‍ പലപ്പോഴും സാധകരേയും ഭക്തവൃന്ദങ്ങളേയുമൊക്കെ ശ്രദ്ധയുടെ ചൂരല്‍ വടി കാട്ടി പേടിപ്പിച്ച് ചൂഷണം ചെയ്യുന്നവരുണ്ട്.


  • കൂടുതല്‍ ഊര്‍ജ്ജസ്വലമായും കരുതലോടെയും നമ്മുടെ ജീവിതത്തെ ലക്ഷ്യത്തിലേക്ക് നയിക്കാന്‍ ശ്രദ്ധ വളരെ അത്യാന്താപേക്ഷിതമാണ്.
[31/12, 09:56] Bhattathiry: വിവേകചൂഡാമണി- 130

        മോക്ഷസ്യ ഹേതു
        പ്രഥമോ നിഗദ്യതേ
        വൈരാഗ്യമത്യന്ത-
        മനിത്യ വസ്തുഷു
        തതഃ ശമശ്ചാപി 
        ദമസ്തിതിക്ഷാ
        ന്യാസഃ പ്രസക്താഖില
        കർമ്മണാം ഭൃശം.                (69)

    അനിത്യങ്ങളായ വിഷയവസ്തുക്കളിൽ അത്യന്തവൈരാഗ്യമാണ് മോക്ഷത്തിന്ന് ഒന്നാമതായി വേണ്ടത്. തുടർന്ന്, ശമം, ദമം, തിതിക്ഷ, സർവകർമ്മപരിത്യാഗം എന്നിവയും.

   അദ്വൈതസിദ്ധാന്തത്തെ പ്രകീർത്തിക്കുക മാത്രമല്ല ഈ
വേദാന്തപ്രകരണത്തിന്റെ ഉദ്ദേശ്യം. ആദ്ധ്യാത്മികമാർഗ്ഗത്തിൽ
സ്ഥൈര്യത്തോടെ മുന്നേറാൻ ഇച്ഛിക്കുന്ന യഥാർത്ഥ സാധകൻ
തന്റെ പുരോഗതി ഉറപ്പുവരുത്താൻ കൈക്കൊള്ളേണ്ട ഉപായങ്ങളെക്കുറിച്ച് വേണ്ട പ്രായോഗിക നിർദ്ദേശങ്ങളെല്ലാം ഇതിലുണ്ട്.  മോക്ഷപദവിയുടെ സ്വരൂപത്തെക്കുറിച്ചറിഞ്ഞതുകൊണ്ടുമാത്രം   തൃപ്തിപ്പെടുന്നവനല്ല സാധകൻ.  സംസാരദുരിതങ്ങളിൽനിന്ന്
പൂർണ്ണമോചനം എങ്ങനെ നേടാമെന്ന് വ്യക്തമായറിയാൻ അയാൾ അക്ഷമനാണ്. ആത്മജ്ഞാനമുദിക്കണമെങ്കിൽ സാധകന്റെ മനസ്സിൽ ഉണ്ടായിത്തീരേണ്ട അവസ്ഥാവിശേഷങ്ങളെ ആചാര്യൻ ഇവിടെ എണ്ണിപ്പറയുന്നു.

    നശ്വരങ്ങളായ വിഷയവസ്തുക്കൾ ഭുജിക്കാനുള്ള ആസക്തി
പൂർണ്ണമായും ഉപേക്ഷിക്കുക ആണ് ഒന്നാമതായി വേണ്ടത്. വിവേകശക്തിയുള്ള ബുദ്ധി വികസിച്ച് സഫലമായിത്തീരുന്നത് പൂർണ്ണ വൈരാഗ്യമുദിക്കുമ്പോൾ മാത്രമാണ്. ലൗകികവിഷയങ്ങൾ സമ്പാദിക്കുന്നതിലും, സംരക്ഷിക്കുന്നതിലും, ഭുജിക്കുന്നതിലും ആസക്തി
വിടാത്തവന്ന് -- വൈരാഗ്യമില്ലാത്തവന്ന് -- വിജ്ഞാനത്തിന്റെ മണിയറയിൽ പ്രവേശനം ലഭിക്കുന്നതല്ല. സ്ഥിരവും ശാശ്വതവും പൂർണ്ണവുമായ പദവിക്കുവേണ്ടി കൊതിക്കുന്ന മനസ്സ്, ലൗകികവിഷയങ്ങൾ അസ്ഥിരവും നശ്വരവും അപൂർണ്ണവുമാണെന്ന് ബോദ്ധ്യം
വന്നാൽ അവയിൽനിന്ന് പിന്തിരിയുന്നു. ഇന്ദ്രിയങ്ങളെ ക്ഷയിപ്പിക്കുന്ന -- ശക്തി നഷ്ടപ്പെടുത്തുന്ന -- വിഷയങ്ങളുടെ കേളീരംഗത്തിൽനിന്ന് വിവേകി ഉടനെ പിന്മാറും. ദുർവ്യയം ചെയ്തു പോകുമായിരുന്ന ആന്തരികശക്തിയെ സംഭരിച്ച് വേണ്ടപോലെ ഇണക്കി മെരുക്കി, ബന്ധനാവസ്ഥയിൽനിന്ന് വിമുക്തി നേടാനും ആത്മമഹിമയിൽ വിരാജിക്കാനും ഉതകുന്ന വിധത്തിൽ അതിനെ ശരിയായി പ്രയോജനപ്പെടുത്തുക എന്നതാണ് വൈരാഗ്യം കൊണ്ടുദ്ദേശിക്കുന്നത്.

    ശമം, ദമം, തിതിക്ഷ എന്നിവ സാധകൻ സ്വയം വളർത്തിയെടുക്കേണ്ട ഗുണങ്ങളാണ്. (ഇവയെ 20-24 ശ്ലോകങ്ങളിൽ വിസ്തരിച്ച് പ്രതിപാദിച്ചുകഴിഞ്ഞു) ഉള്ളിൽ സംഭരിച്ച് നിർത്തിയിരിക്കുന്ന
ശക്തിയെ നിയന്ത്രിക്കാനും, അന്യചിന്തയില്ലാതെ, ഏകാഗ്രമായി ധ്യാനത്തിൽ നിഷ്ഠ കൈവരിക്കാനും ഇവ സഹായിക്കുന്നു.
 
    സുദൃഢമായ ബുദ്ധിയിൽ വിവേകമുദിക്കുന്നതിന്റെ ഫലമായി വൈരാഗ്യം ഉണ്ടാവും. ശമം, ദമം, തിതിക്ഷ എന്നീ ഉത്കൃഷ്ടഗുണങ്ങൾ ചേരുമ്പോൾ അത് സംപുഷ്ടവും സുശക്തവുമായിത്തീരും. ഈ നില കൈവന്ന സാധകൻ സ്വാർത്ഥപരമായ
കാമ്യകർമ്മങ്ങളിൽ വ്യാപൃതനാവുകയില്ല. സർവ്വകർമ്മങ്ങളും ലൗകികമോ, വൈദികമോ ആയ എല്ലാ വ്യാപാരങ്ങളും -- അയാൾ ഉപേക്ഷിക്കുന്നു. കർമ്മാനുഷ്ഠാനങ്ങളിലൂടെ നേടേണ്ടത് അന്തഃകരണശുദ്ധിയാണ്. ഉത്കൃഷ്ടസാധനയായ ധ്യാനപരിശീലനത്തിൽ
വ്യാപരിക്കാൻ ബുദ്ധിയെ സമർത്ഥമാക്കുക എന്നതാണ് കർമ്മളുടെ പ്രയോജനം. അങ്ങനെ, വേണ്ട സന്നദ്ധത നേടിക്കഴിഞ്ഞ ബുദ്ധി നിരതിശയമഹിമയോടുകൂടിയ പരമപദത്തിലേയ്ക്കു പറന്നുയരും.

ഓം. സ്വാമി ചിന്മയാനന്ദ.
തുടരും.
[31/12, 09:56] Bhattathiry: ഹരിനാമകീർത്തനം വ്യാഖ്യാനം-49

സ്വപ്നാദിയും ഉണർവും

ബോധമൊന്നു മാത്രമേ സത്യമായുള്ളുവെങ്കിൽ സാക്ഷാത്ക്കാരത്തിനു മുമ്പുണ്ടായിരുന്ന ജഡബന്ധങ്ങളുടെ രഹസ്യമെന്ത്? അജ്ഞാന സ്വരൂപിണിയായ അവിദ്യ ബോധത്തെ മറച്ചുണ്ടാക്കിത്തീർക്കുന്ന ഭ്രമം.
ഇത്തരം ഭ്രമങ്ങൾക്ക് ഈ ജീവിതത്തിൽത്തന്നെ വേണ്ടുവോളം ദൃഷ്ടാന്തങ്ങളുണ്ടല്ലോ, നല്ല ബോധത്തോടെ ഉണർന്നിരിക്കുന്ന വ്യക്തി ഉറങ്ങാൻ കിടന്ന് അൽപം കഴിയുമ്പോൾ നേരത്തേയുള്ള ഉണർവും അനുഭവവും
നഷ്ടപ്പെടുന്നു എന്നു മാത്രമല്ല, സ്വപ്നരൂപത്തിൽ പല പുതിയ അനുഭവങ്ങളും ഉണ്ടാവുകയും ചെയ്യുന്നു. ചിലർക്ക് സ്വപ്നത്തിൽ സ്വന്തം ശിരസ്സു ഛേദിക്കപ്പെടുന്നതായി അനുഭവമുണ്ടാകുന്നു. സന്താനങ്ങൾ മരിക്കുന്നതായി കാണാനിടവരുന്നു. സ്വപ്നത്തിൽ ഒരുനിമിഷം അനേക സംവത്സരങ്ങളായി മാറുന്നു. വീടു കാടായി പ്രത്യക്ഷപ്പെടുന്നു. സ്വപനവേളയിൽ ഇവയെല്ലാം യഥാർത്ഥാനുഭവങ്ങളാണുതാനും. അതുകൊണ്ടാണല്ലോ
സ്വപ്നത്തിൽ ദുഃഖിക്കാനും സുഖിക്കാനും പരിഭ്രമിക്കാനുമൊക്കെ ഇടവരുന്നത്. ഉണർന്നിരുന്ന വ്യക്തിയിൽ ഉറക്കത്തോടെ ഈ പുതിയ അനുഭവങ്ങൾ ഉളവാക്കിയതാരാണ്? നിദ്രാശക്തി. നിദ്ര വിട്ടുണരുന്നതോടെ
താൻ മാത്രമേയുള്ളുവെന്നും സ്വപ്നത്തിൽ പലതു കണ്ടതെല്ലാം കേവലം ഭ്രമമായിരുന്നു എന്നും തെളിയുന്നു. അവിദ്യ വിട്ട് ഉണരുന്ന ജ്ഞാനിയുടെയും കഥ ഇതുതന്നെ. ശ്രീ വിദ്യാരണ്യസ്വാമികൾ പഞ്ചദശിയെന്ന പ്രകരണഗ്രന്ഥത്തിൽ പ്രഖ്യാപിക്കുന്നതു നോക്കുക;

  നിദ്രാശക്തിര്യഥാ ജീവേ
  ദുർഘടസ്വപ്നകാരിണീ
  ബ്രഹ്മണ്യേഷാ സ്ഥിതാ മായാ
  സൃഷ്ടിസ്ഥിത്യന്തകാരിണീ,
                                        (പഞ്ച. 13-83)

   നിദ്രാശക്തി ജീവനിൽ ദുർഘടങ്ങളായ സ്വപ്നാനുഭവങ്ങളെ ഉള്ളവാക്കുന്നു. അതുപോലെയാണ് ബ്രഹ്മശക്തിയായ മായ സൃഷ്ടിസ്ഥിതി പ്രളയങ്ങളൊക്കെയുണ്ടാക്കുന്നത്. സ്വപ്നമെന്നപോലെ മറ്റു പല ഭ്രമാനുഭവങ്ങളും കാണ്മാനുണ്ട്. അരണ്ട വെളിച്ചത്തിൽ അകലെ ഒരു മരക്കുറ്റി കണ്ടാൽ കളളനാണാ പിശാചാണോ എന്നൊക്കെ സംശയമുണ്ടാകാം.
മാലക്കണ്ണു പോലുള്ള രോഗങ്ങൾ ബാധിച്ചാൽ ഒന്ന് അനേകമായി കാണാനിടവരുന്നു. ഇവിടെയൊക്കെ ഉറക്കമുണർന്നും ഭ്രമം മാറിയും രോഗം ഭേദമായും യാഥാർത്ഥ്യമറിയാനിടവരുമ്പോഴാണ് താനനുഭവിച്ചതൊക്കെം വെറും ഭ്രമമായിരുന്നു എന്നു ബോധ്യപ്പെടുന്നത്. അജ്ഞാനമകന്ന്
ജ്ഞാനസാക്ഷാത്ക്കാരം നേടിയ യോഗിയുടെയും കഥ ഇതു തന്നെ.
ഇക്കാര്യമാണ് 'സ്വപ്നാദിയിൽ പലവുകണ്ടാലുണർന്നവനൊടൊപ്പം ഗ്രഹിക്ക' എന്ന ഭാഗംകൊണ്ട് ആചാര്യൻ വെളിപ്പെടുത്തിയിരിക്കുന്നത്.
'ആദി' പദം കൊണ്ടു ഭ്രമം, രോഗം എന്നിവയെ സംഗ്രഹിച്ചിരിക്കുന്നു.
എന്നു കാണേണ്ടതാണ്.

ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സാർ
അവർകൾ.
തുടരും.