Sunday, September 30, 2018

ശബ്ദത്തിനു ശബ്ദിക്കുന്ന ആളെ അനുസരിച്ചു
സ്വാത്തിക രാജസ താമസ സ്വഭാവവും വര്ണഭേദവും ഉണ്ട്.
ഗ്രഹസ്ഥനു പിതൃകര്‍മ്മം ഇഹലോക ബാധ്യതകളില്‍ വെച്ച് ഏറ്റവും മുഖ്യമായതാണ്.മരിച്ചവരുടെ ആത്മാക്കള്‍ക്ക് പിതൃദേവതകളുടെ പ്രീതി ലഭിക്കുന്നതിന് ചെയ്യുന്ന യജ്ഞമാണ് ശ്രാദ്ധം.പഞ്ചമഹായജ്ഞങ്ങളില്‍ ഉള്‍പ്പെടുന്ന പിതൃയജ്ഞമാണ് ഇത്. വംശ വൃധിക്കും, സമ്പത്തിനും, പിതൃ പ്രീതിക്കും ഇത് ആവശ്യമാണെന്ന് പുരാണഗ്രന്ഥങ്ങളില് പറയുന്നു.ഒട്ടുമിക്ക സ്മൃതികളിലും ശ്രാദ്ധത്തിന്റെ മഹ്ത്വത്തെക്കുറിച്ചും അത്ചെയ്യേണ്ട രീതീയെക്കുറിച്ചും പ്രസ്താവിച്ചിരിക്കുന്നു.ചോറ്, എള്ള്, പാല്, തൈര്‍, ദര്‍ഭ, കറുക, ചെറുള, തുടങ്ങിയാണ് പ്രധാനമായും പിതൃപൂജക്കുള്ള ദ്രവ്യമായി ഉപയോഗിക്കുന്നത്.പുണ്യവനങ്ങളിലും നദിതീരങ്ങളിലും വിജനപ്രദേശങ്ങളിലും ചെയ്യപ്പെടുന്ന ശ്രാദ്ധങ്ങളാല്‍ പിതൃക്കള്‍ സന്തുഷ്ടരാക്കപ്പെടുന്നു.
ശ്രാദ്ധ കര്‍മ്മം മൂന്ന് വിധത്തിലുണ്ട്. അന്ന ശ്രാദ്ധം, ആമ ശ്രാദ്ധം, ഹിരണ്യ ശ്രാദ്ധം. ഉണക്കലരിയും, എള്ളും നനച്ചു ബാലിയിടുന്നതാണ് ആമ ശ്രാദ്ധം, സങ്കല്‍പ്പപൂര്‍വ്വം ആചാര്യന് ധനം ദാനം ചെയ്യുന്നത് ഹിരണ്യ ശ്രാദ്ധം, ക്ഷീരം, ജലം, മധു, ചെറുള, എള്ള്, നെയ്യ് ഇവകൊണ്ട് സങ്കല്‍പ്പപൂര്‍വ്വം പിതൃ ക്രിയകള്‍ ചെയ്യുന്നതാണ് അന്ന ശ്രാദ്ധം.
എല്ലാ അമാവാസികളിലും പിതൃകര്‍മ്മം ചെയ്യേണ്ടതാണ്. അമാവാസിതോറും ബലിയിടാന്‍ കഴിഞ്ഞില്ലെങ്കില്‍ തര്‍പ്പണമെങ്കിലും ചെയ്യണം. കന്നി, കുംഭ മാസങ്ങളിലെ കറുത്ത ഷഷ്ടി മുതല്‍ അമാവാസി വരെ പത്തു ദിവസത്തേക്ക് മഹാളയാ കാലമെന്നു പറയുന്നു. ഇത് പിത്രുക്കളുടെ ഉത്സവകാലമാണ്. ഈ കാലത്തില്‍ സപ്തമി, അഷ്ടമി, നവമി, ഇവ അഷ്ടകാലമാണ്. ഇതില്‍ അഷ്ടമി പിതൃക്രിയകള്‍ക്കു പ്രധാനമാണ്. ഇടവ രാശിയില്‍ ശ്രദ്ധ കര്‍മ്മം നിഷിദ്ധമാണ്.
നക്ഷത്രങ്ങള്‍ സങ്കല്‍പ്പിച്ചുള്ള സഷ്രധന്ഗല്ക്കു്ധങ്ങള്ക്ക് തിതിയും നക്ഷത്രവും. അസ്തമയത്തുനി ആര് നാഴിക വരെ യെങ്കിലും വേണം. ഒരുമാസത്തില്‍ രണ്ട് പ്രാവശ്യം തിഥി നക്ഷത്രങ്ങള്‍ വരിക യാണെങ്കില്‍ കേരളത്തില്‍ ആദ്യത്തെ താണ് സ്വാകരിക്കുന്നത്.
ഇത് ചെയ്യണമെങ്കില്‍ വ്രതം എടുത്തിരിക്കണം എന്നാണ് പ്രമാണം
തന്ത്രം എന്നാല്‍ എന്ത്‌
ഓം
തന്ത്രമെന്ന ശബ്ദത്തിന്‌ സിദ്ധാന്തം എന്ന്‍ അര്‍ഥമുണ്ട്‍
ശ്രുതി ശാഖ, വേദശാഖ എന്ന്‍ അര്‍ഥമുണ്ട്‍
ഇതി കര്‍ത്തവ്യത -കര്‍മ്മനിഷ്ഠ- എന്ന്‍ അര്‍ഥമുണ്ട്‍
പ്രബന്ധം - രചന- എന്ന്‍ അര്‍ഥമുണ്ട്‍
ശാസ്ത്ര വിശേഷം എന്ന്‍ അര്‍ഥമുണ്ട്‍
ഭരണ തന്ത്രം എന്ന്‍ വിശേഷിപ്പിയ്ക്കാറുണ്ട്‍
പ്രജാതന്ത്രം എന്ന്‍ വിശേഷിപ്പിയ്ക്കാറുണ്ട്‍. [കാളിദാസന്‍ അഭിജ്ഞാനശാകുന്തളത്തില്‍ പ്രജാ തന്ത്രൈ വ: എന്ന്‍ പറഞ്ഞ്‍ കാണുന്നുണ്ട്‍. തൈത്തരീയ ബ്രാഹ്മണവും പ്രജാതന്ത്രം എന്ന അര്‍ഥത്തില്‍ പറഞ്ഞിട്ടുണ്ട്.]
തുണി ഉണ്ടാക്കുന്ന ഉപകരണത്തിന്‌ തന്ത്രം എന്ന്‍ പറയും. തന്ത്രിക എന്ന്‍ പാണിനിയുടെ അഷ്ടാധ്യായിയില്‍ സൂചിപ്പിയ്ക്കുന്നു. തറിയില്‍ നിന്ന്‍ നൈതെടുക്കുന്ന തുണിയ്ക്ക്‍ പറയും. തന്ത്രി എന്ന്‍ നൂലിന്‌ പറയും.
ശതപത ബ്രാഹ്മണവും താണ്ഡ്യബ്രാഹ്മണവും, ഒന്നിന്റെ സത്തയുടെ മുഖ്യാംശത്തെ തന്ത്രമെന്ന്‍ വിളിയ്ക്കുന്നതായി കാണാം. എന്തിന്റെയെങ്കിലും സത്ത, മുഖ്യ അംശം എന്ന അര്‍ഥത്തില്‍
താണ്ഡ്യബ്രാഹ്മണത്തിന്റേയും ശതപത ബ്രാഹ്മണത്തിന്റെയും കാലത്ത്‍ ശാസ്ത്രസാരത്തെ തന്ത്രമെന്ന്‍ കരുതിക്കാണും.
ചിന്താ പദ്ധതിയെ തന്ത്രമെന്ന്‍ വിളിയ്ക്കും.
നിയമ സംഹിതയെ തന്ത്രമെന്ന്‍ വിളിയ്ക്കും.
കാത്യായനം യാജ്ഞവല്‍ക്യം മുതലായ തന്ത്രങ്ങള്‍ നിയമ സംഹിതകളാണ്‌. മാനവ തന്ത്രവും (മനു സംഹിത) നിയമ സംഹിതയാണ്‌. ആ കാലങ്ങളില്‍ നിയമത്തിനും തന്ത്രമെന്ന്‍ പ്രസിദ്ധി കിട്ടിക്കാണും.
സാംഖ്യം, യോഗം മുതലായവയേയും തന്ത്രം എന്ന്‍ വിളിച്ചു കാണുന്നുണ്ട്.
കപിലസ്യ തന്ത്രം എന്ന്‍ ശ്രീ ശങ്കരാചാര്യര്‍ തന്നെ പറഞ്ഞിട്ടുണ്ട്‍. മീമാംസാ ശാസ്ത്രത്തെ തന്ത്രാഗമങ്ങളുടെ ലോകത്ത്‍ ഏറ്റവുമധികം സംഭാവനകള്‍ ചെയ്തിട്ടുള്ള ശ്രീ ഭാസ്കര റായ്‍ തന്ത്രമെന്ന്‍ പറഞ്ഞിട്ടുണ്ട്‍.
തത്ത്വ സംഹാരമായും അനുഷ്ഠാനമായും അനുഭൂതിയായും അതീന്ദ്രിയ അനുഭവങ്ങളായും, ഇന്ദ്രജാലം മഹേന്ദ്രജാലം മുതലായ മാജിക്‍ ആയും തന്ത്രമെന്ന ശബ്ദം ഉപയോഗിയ്ക്കാറുണ്ട്‍.
ഹ്രസ്വീകരണമെന്നും തന്ത്രത്തിന്‌ അര്‍ഥം പറഞ്ഞിട്ടുണ്ട്‍. അഥര്‍വ വേദത്തിന്റെ ഒരു പരിശിഷ്ഠത്തില്‍ ബീജഗണിത രീതിയില്‍ സൂത്രരൂപത്തില്‍ പറയുന്നതിന്‌ തന്ത്ര എന്ന്‍ അര്‍ഥം പറയാം എന്ന്‍ കാണുന്നുണ്ട്‍. ശുല്‍ബസൂത്രങ്ങളൊക്കെ ആ നിലയില്‍ വളര്‍ന്നുവന്നിട്ടുള്ളതാണെന്ന്‌ തീര്‍ച്ച.
യോഗസാധനകൊണ്ട്‍ ശരീരത്തെ സംരക്ഷിയ്ക്കുന്നതും തന്ത്രമാണ്‌. അതെങ്ങിനെയെന്ന്‍ കാണാം.
തനു (തന്‍) എന്നാല്‍ വ്യാപിയ്ക്കുക എന്ന്‍ അര്ഥം. തന്യതേ വിസ്താര്യതേ ജ്ഞാനം അനേന ഇതി തന്ത്ര:
ജ്ഞാനം ഏതുകൊണ്ട്‍ വര്‍ധിയ്ക്കുമോ, അത്‍ തന്ത്രം.
ഈ അര്‍ഥത്തില്‍ ഏത്‍ ജ്ഞാനശാഖയേയും തന്ത്രമെന്ന്‍ വിളിയ്ക്കാം. കപില തന്ത്രം, ഗൗതമ തന്ത്രം ഇത്യാദിയൊക്കെ. എല്ലാ ദര്‍ശനഗ്രന്ഥങ്ങളും തന്ത്രം എന്ന ശബ്ദത്തിന്റെ പരിധിയില്‍ വരും എന്ന്‍ അര്ഥം.
തന്ത്രത്തിന്റെ അതേ ധാതുവില്‍ നിന്ന് (root) ശാസ്ത്രം എന്നും മന്ത്രം എന്നും ഉള്ള ശബ്ദങ്ങള്‍ ഉണ്ടായിട്ടുള്ളത്‍.
ത്രയീ എന്ന ശബ്ദത്തിന്‌ രക്ഷിയ്ക്കുക, ത്രാണനം ചെയ്യുക എന്ന്‍ അര്‍ഥം. തനു എന്ന ശബ്ദത്തിന്‌ ശരീരം എന്ന്‍ പറയും. തനു ത്രായതേ ഇതി തന്ത്ര. ശരീരത്തെ ത്രാണനം ചെയ്യുന്നത്‍, രക്ഷിയ്ക്കുന്നത്‍ എന്ന്‍ അര്‍ഥം. സ്ഥൂല സൂക്ഷ്മ കാരണ ശരീരങ്ങളെ രക്ഷിയ്ക്കുന്നതിനെ തന്ത്രമെന്ന്‍ പറയും.
തന്ത്ര എന്നാല്‍ വിശദമാക്കുക, മനസ്സിലാക്കുക എന്നൊക്കെ അര്‍ഥമുണ്ട്‍. ഈശാന ഗുരുദേവ സമ്പദായം എന്ന ഒരു സമ്പ്രദായക്കാരുടെ അഭിപ്രായപ്രകാരം തന്ത്രമെന്നാല്‍ ശൈവമാണെന്നാണ്‌ അവര്‍ കരുതുന്നത്‍. ഇത്‍ കാശ്മീരി തന്ത്രാഗമമാണ്‌. അതിന്റെ ഉറവിടം കശ്മീരായതുകൊണ്ടാണ്‌ കാശ്മീരി തന്ത്രം എന്ന്‍ പറയുന്നത്‍. അവിടെ ഒട്ടേറെ ആചാര്യന്മാര്‍ ജീവിച്ചിരുന്നു. അവരുടെയൊക്കെ പേരുകള്‍ ചേര്‍ത്താണ്‌ ശൈവ തന്ത്രാഗമങ്ങള്‍ അറിയപ്പെട്ടു പോരുന്നത്‍.
സരസ്വതീ ലിപിയാണ്‌ പല പ്രാചീന തന്ത്രങ്ങളിലും ഉള്ളത്‍. ശാരദാലിപി എന്നും പറയും. ഈ ലിപി വംഗദേശത്തിന്റെ - ബംഗാള്‍- ലിപിയാണ്‌. അതുകൊണ്ട്‍ തന്ത്രത്തിന്റെ ഉറവിടം വംഗദേശമാണെന്ന്‍ പല പാശ്ചാത്യ പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്‍. ഈ ലിപി ആറാം നൂറ്റാണ്ടിനു ശേഷമുണ്ടായതാണെന്നും അവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‍. ആ അഭിപ്രായത്തിനോട്‍ പല ഭാരതീയ പണ്ഡിതരും യോജിയ്ക്കുന്നുമുണ്ട്‍. എന്നാല്‍ ഈ വാദങ്ങളൊന്നും പൂര്‍ണ്ണമായി അംഗീകരിയ്ക്കാന്‍ പറ്റില്ലെന്നതിന്‌ ധാരാളം തെളിവുകള്‍ വംഗദേശത്തുതന്നെ നിലനില്‍ക്കുന്നുമുണ്ട്‍.
തന്ത്രങ്ങളെ ആഗമമെന്നും നിഗമമെന്നും വിളിയ്ക്കും. ശിവന്‍ ഗുരുവും പാര്‍വ്വതി ശിഷ്യയുമായിട്ടുള്ള സംവാദം ആഗമവും പാര്‍വ്വതി ശിവന്‌ പറഞ്ഞുകൊടുക്കുന്നത്‍ നിഗമവും.
വിഷ്ണുക്രാന്ത, രഥക്രാന്ത അല്ലെങ്കില്‍ രാധാക്രാന്ത, അശ്വക്രാന്ത, ഗജക്രാന്ത എന്നിങ്ങനെ അവയുടെ ഉല്പത്തിസ്ഥാനമനുസരിച്ച് ഈ തന്ത്രങ്ങളെ തിരിച്ചിട്ടുണ്ട്‍. ഇതില്‍ 64 തന്ത്രങ്ങള്‍ ഈ ഉല്പത്തിയുള്ളവയാണെന്ന്‍ വിശ്വസിയ്ക്കുന്നു.
വിഷ്ണുക്രാന്ത്ര: വിഷ്ണു എന്ന്‍ പറഞ്ഞാല്‍ കടല്‍യാനം എന്ന്‍ അര്ഥം. യാനം എന്നാല്‍ യാത്രയ്ക്ക്‍ ഉപകരിയ്ക്കുന്ന പേടകം. വഞ്ചിയെന്നോ കപ്പലെന്നോ ഒക്കെ വിളിയ്ക്കാം. കടല്‍യാനമായി ഉപയോഗിയ്ക്കുന്ന വാഹനത്തിന്റെ പേരുമായി ബന്ധപ്പെട്ടാണ്‌, അതിന്റെ ഉല്പത്തിസ്ഥാനം, ആ പ്രദേശം അറിയപ്പെട്ടിരുന്നത്‍. വിന്ധ്യാപര്‍വതം മുതല്‍ കട്‍ള വരെയുള്ള സ്ഥലം. ചിറ്റഗോങ്‍ മുതല്‍ ബംഗ്ലാദേശ്‍ വരെ എന്ന്‍ ആധുനിക പേരില്‍ പറയും. ഇതിനെ വിഷ്ണുക്രാന്ത എന്ന്‍ പറയും. ഈ പ്രദേശത്തെ മുകളില്‍നിന്ന്‍ നോക്കിയാല്‍, ആകാശത്തുനിന്ന്‍ നോക്കിയാല്‍. വിടര്‍ന്നുനില്‍ക്കുന്ന പതിനാറ്‍ ദളങ്ങളുള്ള താമരയായിട്ടാണ്‌ താന്ത്രികര്‍ കാണുന്നത്‍. വിന്ധ്യനും അതിനു ചുറ്റുപാടുമൊക്കെ താമരയായും അതിലൂടെ ഒഴുകുന്ന രേവാ നദി ആ താമരയുടെ തണ്ടായും ആണ്‌ കാണുന്നത്‍.
[വിന്ധ്യന്‍മുതല്‍, അവിടെ കാണുന്ന വിന്ധ്യാചല വാസിനീ മുതലായ ക്ഷേത്രങ്ങളും ഉദയഗിരി കോട്ടയുമൊക്കെ പ്രതാപ ഐശ്വരങ്ങളോടുകൂടി നലിനിന്നിരുന്ന താന്ത്രിക ജീവിതത്തിന്റെ സ്മരണകള്‍ ഉണര്‍ത്തുന്നവും ഉയര്‍ത്തുന്നവയുമാണ്‌. ആ ഭൂപ്രദേശത്തെ പതിനാറ്‌ ദളങ്ങളോടുകൂടിയ താമരയായും അതിലൂടെ ഒഴുകുന്ന രേവാ നദിയെ താമരയുടെ തണ്ടായും കാണുവാന്‍ കഴിയുന്ന ഭാവനാ വിശേഷമുള്ളവന്‍ വിന്ധ്യനിലിരുന്ന തപം ചെയ്യുമ്പോള്‍ വിന്ധ്യാചലവാസിനിയായ ദേവി അവന്‌ പ്രത്യക്ഷയാവും, അവന്റെ ഋദ്‍കമലത്തില്‍ അവള് കയറി ഇരിയ്ക്കും. തന്ത്രാരാധനയുടെ രഹസ്യമറിയുന്നവന്‍ ആനുഭൗതികമെന്ന്‍ പറയുമ്പോള്‍ കേള്‍ക്കുന്നവന്‍ ഭാന്ത്‍ എന്ന്‍ പറഞ്ഞുപോകും. ആനുഭൗതിക സത്തയുടെ അന്തരിന്ദ്രിയ ദ്ര്‌ഷ്ടി പിത്ര്‍പൈതാമഹ സമ്പ്രാപ്തമായി ലഭിച്ചവന്റെ അറിവില്‍ അത്‍ അനുഭൂതിയും അതില്ലാത്തവന്റെ ഭൗതിക ദ്ര്‌ഷ്ടികോണത്തില്‍ അത്‍ ഭ്രാന്തുമാണ്‌. അത്‌ സരസ്വതിയുടെ ഇരിപ്പിടമാണ്‍. ആനുഭൗതികമായി അത്‍ അറിഞ്ഞവന്റെ നാവില്‍ സരസ്വതി തത്തിക്കളിയ്ക്കും.
രേവാം രക്ഷസ്സ്യുപലവിഷമേ സിന്ധു പാദേ........... എന്നൊക്കെ കാളിദാസന്‍ വര്‍ണ്ണിയ്ക്കുന്നത്‍ -
രേവാനദിയുടെ ജലത്തുള്ളികള്‍ വിന്ധ്യന്റെ കാല്‍പാദങ്ങളില്‍ വന്ന്‍ തട്ടിത്തെറിച്ച്‍ മണിമുത്തുകളായി വീഴുന്നു എന്ന്‍ എഴുതുമ്പോള്‍ കാളിദാസ ഭാവനയും മറ്റും തന്ത്രരഹസ്യമുള്ളതായി മാറും.
[അതൊക്കെ ഒരു സാഹിത്യ ഗ്രന്ഥമെന്ന നിലയില്‍ ആധുനികനായൊരു കവി പാശ്ചാത്യവും പൗരസ്ത്യവുമായ സാഹിത്യം പഠിച്ച്‍ ക്ലാസില്‍ പഠിപ്പിച്ചാല്‍, ഒരു ആടു മേയ്ക്കുന്നവന്റെ നാവില്‍, അടഞ്ഞുകിടന്നിരുന്ന വാതില്‍ പാളികളുടെ ഇടയിലൂടെ വാളിന്‍ തുമ്പുകൊണ്ട്‍ എഴുതിയ ദേവതാ സങ്കല്‍പ്പത്തിന്റെ അത്യുദാരങ്ങളായ ഭാവങ്ങള്‍ കാവ്യസരിത്തിലൊഴുകുന്നത്‍ അനുഭൂതിവിശേഷമായി മനസ്സിലാക്കാനാവില്ല. അതിന്റെ അനുഭൂതികള്‍ക്ക്‍ ഭാവോന്മീലനം വരണമെന്നുണ്ടെങ്കില്‍ കാളിദാസരുടെ പാരമ്പര്യ പ്രതിഷ്ഠിതമായ താന്ത്രികമായ അറിവിന്റെ അന്ത:സ്ഥിത ചൈതന്യത്തിലൂടെ തേരോടിക്കുവാനുള്ള കഴിവുനേടി പഠിയ്ക്കണം.
അതുകൊണ്ടാണ്‌ പൗരാണിക ഭാരതം കുട്ടികളെ കുട്ടിക്കാലത്തുതന്നെ വിന്ധ്യാചലത്തില്‍ കൊണ്ടുപോയി ഇരുത്തി കാളിദാസാദി കവികുലം കണ്ട ലോകങ്ങളെ വര്‍ണ്ണിച്ചു കടന്നുപോന്നിരുന്നത്‍.
ഭൗതിക സമ്പാദ്യങ്ങള്‍ക്ക്‍ വേണ്ടി വഴക്കുണ്ടാക്കി പെരുത്ത്‍ സമ്പാദിച്ച്‍ ഓടുന്ന ഭാരതീയന്‌ കാണാന്‍ കഴിയാത്ത ഭാരതീയ പൈത്ര്‌കത്തിന്റെ അന്തര്‍ധാരയിലൂടെ അല്പവസ്ത്രധാരികളായി കടന്നുവന്ന്‍ ഈ ഭൂതഭൗതിക പ്രപഞ്ചത്തിലൊന്നുമല്ല അറിവിരിയ്ക്കുന്നത്‍ എന്നോര്‍ത്ത്‍ അന്വേഷിയ്ക്കുന്ന പാശ്ചാത്യന്റെ അന്തര്‍മണ്ഡലങ്ങളില്‍ മാത്രമാണ്‌ പൗരാണിക ഭാരതീയ തന്ത്രാഗമങ്ങളുടെ നാദവും ശ്രുതിയും ലയവും നിലകൊള്ളുന്നതെന്നും അതിലൂടെയാണ്‌ ലോകം ഇത്‍ കാണാന്‍ ശ്രമിയ്ക്കുന്നതെന്നും കാണുന്നത്‍ ഒരു വിധിവൈപരീത്യം തന്നെ എന്നല്ലാതെ അതിന്‌ വേറ് എന്ത്‍ വിശേഷണം നല്‍കാന്‍.]
കുട്ടികളെ മുഴുവന്‍ സമ്പാദിയ്ക്കാന്‍ വിടുമ്പൊള്‍ സമ്പാദ്യങ്ങളറ്റ പാശ്ചാത്യര്‍ അറിവിന്റേയും അനുഭൂതികളുടേയും ലോകങ്ങളിലൂടെ സഞ്ചരിയ്ക്കാന്‍ ബ്രാഹ്മണങ്ങളുടേയും ബ്രാഹ്മണ്യത്തിന്റേയും അത്യപൂര്‍വ ഭൂവിലൂടെ സഞ്ചരിയ്ക്കുകയാണ്‌.))
രാധാക്രാന്ത : വിന്ധ്യന്‍ മുതല്‍ നേപ്പാളം ഉള്‍പ്പെടെ മഹാചീനം വരെ. ആ സ്ഥലമാണ്‌ രാധാക്രാന്ത. പന്ത്രണ്ട് ദളങ്ങളുള്ള താമരപോലെയാണ്‌ അത്‍ വിടര്‍ന്നു നില്‍ക്കുന്നത്‍
ഏറ്റവും പേരുകേട്ട രണ്ട്‍ സമ്പ്രദായങ്ങളാണ്‍ വിഷ്ണുക്രാന്തയും രാധാക്രാന്തയും, രണ്ട്‍ സമ്പ്രദായങ്ങള്‍.
അശ്വക്രാന്ത : വിന്ധ്യന്‍ മുതല്‍ മഹാസമുദ്രം വരെ, പടിഞ്ഞാറ്‍ കാരതോയ സമുദ്രം വരെ (പശ്ചിമബംഗാള്‍), കിഴക്ക്‍ പേര്‍ഷ്യയും ഈജിപ്തും അടക്കം, യവദ്വീപം (ജാവ) വരെ. ഇവിടങ്ങളില്‍ അനുവര്‍ത്തിച്ചു പോന്നിരുന്ന തന്ത്രം.
ഗജക്രാന്ത : അശ്വക്രാന്തയിലെ പേര്‍ഷ്യയും ഈജിപ്തും ഒഴിവാക്കി ബാക്കി വരുന്ന പ്രദേശം.
ഭാരതമെന്ന മഹാസാമ്രാജ്യത്തെ തന്ത്രാഗമങ്ങള്‍കൊണ്ട്‍ കാലമായും ദേശമായും തിരിച്ച്‍ പഠിച്ചിരുന്ന പഠന രീതിയെ വെച്ചാണ്‌ ഈ തന്ത്രങ്ങളുടെ നിലനില്പ്‍.
((അതിക്രമങ്ങള്‍കൊണ്ടും അനുഷ്ഠാന വൈകല്യങ്ങള്‍കൊണ്ടും ധര്‍മം വെടിഞ്ഞുള്ള ജീവിതംകൊണ്ടുമൊക്കെ നഷ്ടപ്പെട്ട ഒരു കാലഘട്ടത്തെ തന്ത്രം നമുക്ക്‍ ബോധ്യപ്പെടുത്തി തരുന്നുണ്ട്‍ എന്നുകൂടി സ്മരിയ്ക്കുന്നത്‌ നന്ന്‍.))
തന്ത്രത്തിന്‌ പലവിധ ഭാഗങ്ങളുണ്ട്‍. വൈഷ്ണവ തന്ത്രം, ശൈവ തന്ത്രം ശാക്തേയ തന്ത്രം എന്ന്‍ പറയും. ഇതിനെ സംഹിത, ആഗമം, തന്ത്രം എന്ന്‍ യഥാക്രമം വിളിയ്ക്കും.
വൈഷ്ണവ തന്ത്രങ്ങളെ സംഹിതകളെന്നും ശൈവ തന്ത്രങ്ങളെ ആഗമങ്ങളെന്നും ശാക്തേയ തന്ത്രങ്ങളെ തന്ത്രമെന്നും വിളിയ്ക്കും.
തന്ത്രം രണ്ടു വിധത്തിലുണ്ട്‍. സദാഗമ തന്ത്രം, അസദാഗമ തന്ത്രം.
സദാഗമതന്ത്രങ്ങള്‍ സേശ്വരങ്ങളാണ്‌‍. അസദാഗമതന്ത്രങ്ങള്‍ നിരീശ്വരങ്ങളും. ഈശ്വരാരാധനാപരങ്ങളായവ സദാഗമ തന്ത്രങ്ങളും അങ്ങിനെയല്ലാത്തവ അസദാഗമ തന്ത്രങ്ങളും. ഇതിനെ വൈദിക തന്ത്രങ്ങളെന്നും അവൈദിക തന്ത്രങ്ങളെന്നും പറയാറുണ്ട്‍.
(തന്ത്രം ആസ്തികമെന്നും നാസ്തികമെന്നും. സദാഗമതന്ത്രമെന്നും അസദാഗമ തന്ത്രമെന്നും പറയപ്പെടുന്നു. സദാഗമങ്ങള്‍ സേശ്വരങ്ങളാണ്‌, അസദാഗമങ്ങള്‍ നിരീശ്വരങ്ങളാണ്‌. ഇതിനെ വൈദിക തന്ത്രങ്ങളെന്നും അവൈദിക തന്ത്രങ്ങളെന്നും പറയുന്നു. രണ്ടായാലും കൗളമാര്‍ഗ്ഗമായിട്ടാണ്‌ അതിലെ ആചാരങ്ങള്‍ മുഴുവനും. വിഗ്രഹാരാധനയും, മൂര്‍ത്തിപൂജയും ചിഹ്നപൂജയും ഒക്കെ, വൈദികമല്ലാത്തതുകൊണ്ടാവണം അതൊക്കെ എതിര്‍ക്കപ്പെടാനുള്ള കാരണം. കൗളമാര്‍ഗ്ഗം വൈദികര്‍ അംഗീകരിയ്ക്കുന്നില്ല. സമയാചാരമാണ്‌ ശ്രേഷ്ഠം. ആസ്തിക തന്ത്രവും നാസ്തിക തന്ത്രവും ഉള്ളതുകൊണ്ട്‍, രണ്ടിനേയും യോജിപ്പിയ്ക്കണ്ട ആവശ്യമില്ലല്ലൊ. രണ്ട്‍ സിദ്ധാന്തമാണെന്ന്‍ മാത്രം. ഒന്ന്‍ മറ്റേതിന്‌ എതിരായിട്ടല്ല പ്രയോഗിയ്ക്കുന്നത്‍ എന്ന്‍ വേണം മനസ്സിലാക്കാന്‍. (ശൈവവും വൈഷ്ണവവും പോലെ.) കൂടുതല്‍ ഇതിലേയ്ക്ക്‍ വെളിച്ചം വീശാന്‍ ആരെങ്കിലും ഉണ്ടാകുമെന്ന്‍ കരുതുന്നു. മൂര്‍ത്തി പൂജ ഉള്ളതുകൊണ്ടുതന്നെയാവണം അതിനെ എതിര്‍ക്കുന്നതെന്ന്‍ തോന്നുന്നു.
വൈദിക തന്ത്രങ്ങളെ മൂര്‍ത്തിഭേദമനുസരിച്ച്‍ ശാക്തം ശൈവം സൗരം ഗാണപത്യം വൈഷ്ണവം ഇങ്ങനെ തിരിയ്ക്കും.
((തന്ത്രാഗമങ്ങളുടെ ചരിത്രം തേടി വന്ന ക്ര്‌സ്തീയ വിശ്വാസ പ്രമാണങ്ങള്‍ പഞ്ച "മ" കാരങ്ങളോടുകൂടിത്തന്നെ, തന്ത്രത്തിലധിഷ്ഠിതമാണ്‌. കശ്മീരി തന്ത്രത്തിന്‌ ക്രൈസ്തവ സിദ്ധാന്തങ്ങളുമായി അഭേദ്യ ബന്ധമുണ്ട്‍. ക്ര്‌സ്തുവിന്റെ ആഗമനവും അവസാനവും ചേര്‍ത്തുവെച്ച് നോക്കിയാല്‍ (ക്ര്‌സ്തു തന്റെ വാഗ്ദത്ത ഭൂമിയായ കശ്മീരില്‍ അന്ത്യ വിശ്രമം കൊള്ളുന്നു എന്ന്‍ കേട്ടിരിയ്ക്കുമല്ലൊ,) കശ്മീരിലാണ്‌ അദ്ദേഹത്തിന്റെ അന്ത്യവിശ്രമം. തന്ത്രാഗമങ്ങളുമായി ബന്ധപ്പെട്ട പഠനങ്ങാളിലാണ്‌ ഇത്‍ ശ്രദ്ധേയമാകുന്നത്‍. ശിവസ്പന്ദം ശിവസൂത്രം പ്രത്യഭിജ്ഞാദര്‍ശനം, ഇവയൊക്കെ അവിടെയാണ്‌.
((മഗധ, നളന്ദ വിഭാഗങ്ങളില്‍ നിലനിന്നിരുന്ന സൗര തന്ത്രങ്ങളാണ്‌ യേശുക്ര്‌സ്തു പഠിച്ചത്‍. അതാണ്‌ യൂറോപ്യന്‍ ഭൂവിഭാഗത്തിലേയ്ക്ക്‍ പെട്ടെന്ന്‍ പ്രചലിതമായത്‍. അതുകൊണ്ടുതന്നെയാണ്‌ എതിര്‍ക്കുന്നവന്റെ ഉള്ളില്‍പോലും നടുക്കമുണ്ടാക്കും വിധം ക്ര്‌സ്തീയ തന്ത്രം - സൗരതന്ത്രം- ഋദയാകര്‍ഷകമായി തീരുന്നത്‌. യേശുക്ര്‌സ്തുവിന്റെ ചിത്രത്തില്‍ ഹ്ര്‌ദയഭാഗത്ത്‍ പ്രകാശിയ്ക്കുന്ന പ്രഭ, സൗരതന്ത്രത്തിന്റെ ചിഹ്നമാണ്‌. ആഗമങ്ങളേയും അവയുടെ വികാഅങ്ങളേയും പരിണാമങ്ങളേയും നന്നായി മനസ്സിലാക്കാതെ അവയെ വേണ്ടതുപോലെ പഠിയ്ക്കാതെ ജനവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നു എന്നുള്ളതാണ്‌ ആധുനികതയുടെ ശാപം.))
ശാക്ത തന്ത്രങ്ങള്‍ മഹാവിദ്യകളെ അടിസ്ഥാനപ്പെടുത്തി പത്ത്‍ വിഭാഗങ്ങളായി തിരിയ്ക്കാം. അതില്‍ ഏറ്റവും ശ്രേഷ്ഠമായി എണ്ണുന്നത്‍ ഷോഡശീ തന്ത്രമാണ്‌. അതിനെ ശ്രീവിദ്യാ തന്ത്രമെന്ന്‍ പറയും
അതില്‍ സ്രോതസ്സ്‍ പീഠം ആമ്‍നായം ഒക്കെ അനുസരിച്ച്‍ തിരിയ്ക്കുന്ന സമ്പദായമുണ്ട്‍. ഏത്‍ വേദമാണ്‌, ഏത്‍ സമ്പ്രദായത്തില്‍ പെട്ട പീഠമാണ്‌ എന്നൊക്കെ (ഉദാ: ദ്വാരകാ പീഠം). ഏതാണ്‌ സ്രോതസ്സ്‍, പരമ്പര എന്നൊക്കെ നോക്കിയിട്ട്‍. അങ്ങിനെയാണ് പരമ്പര നിലനില്‍ക്കുന്നത്‍. ((കാരണം സാമ്പ്രദായികമായി താന്‍ ഏതില്‍നിന്നാണ്‌ ആവിര്‍ഭവിച്ചത്‍ എന്നുള്ളതിന്റെ സ്മരണ വരുമ്പോഴൊക്കെ അസ്നാവിരം അറിവ്‍ ഒഴുകും. അറിവ്‍ തന്റെ മിടുക്കുകൊണ്ടല്ല മറിച്ച്‍ പിത്ര്‌പൈതാമഹ സമ്പ്രാപ്തമായതാണെന്നും, പിതാവില്‍ നിന്ന്‍ ഉപദേശാദികള്‍ ലഭിച്ച്‍ പിത്ര്‌പാരമ്പര്യത്തിലധിഷ്ഠിതമായി അതേ പാരമ്പര്യത്തിലുള്ള ഗുരുക്കന്മാരെ കണ്ടെത്തി നേടുന്നതാണ്‌ അറിവെന്നും തിരിച്ചറിയുന്നതുവരെ അവനില്‍ അറിവിന്റെ അംശം ഇല്ല. സമ്പ്രദായ വിരുദ്ധങ്ങളായ അറിവുകളുടെ സാമീപ്യംപോലും സംഘര്‍ഷമാണ്‌, ശാന്തിയല്ല. എന്റെ സമ്പ്രദായത്തിന്‌ ഇണങ്ങാത്ത ഒരാളുടെ അടുത്തിരിക്കുമ്പോള്‍ അയാളിലെ ദേവതയും എന്നിലെ ദേവതയും തമ്മില്‍ ഉണ്ടാക്കുന്ന സംഘര്‍ഷം, ആ സമയത്ത്‍ കയുന്നതൊന്നും അറിവായിട്ടല്ല, അറിവില്ലായ്മയായിട്ടാണ്‌. സംഘര്‍ഷവും നിഷേധവുമല്ലാതെ അറിവും ആനന്ദവും ശാന്തിയും ഒരു യൂണിവേഴ്‍സിറ്റി വിദ്യാഭ്യാസത്തിലും ഇല്ല എന്ന്‍ തോന്നുന്നില്ലേ..))
ശബ്ദങ്ങളുടെ അര്‍ഥസൗഭഗം തന്ത്രത്തില്‍ അത്യന്തം പ്രാധാന്യമുള്ളതാണ്‌. കാദി ആദി മഹാദി സാദി എന്നിങ്ങനെ മന്ത്രത്തിന്റെ ആദ്യക്ഷരങ്ങളെ പ്രകടമാക്കി, ശക്തി ശിവനില്‍ ഉണ്ടെന്നുള്ളതിനാല്‍, അതിനാലാണ്‌ അഗ്നി ജ്വലിയ്ക്കുന്നതെന്ന്‍ സങ്കല്‍പിച്ച്‍ ശക്തിയുടെ അഞ്ച്‍ പ്രവര്‍ത്തനങ്ങള്‍ പഞ്ചമുഖ രുദ്രനില്‍ പ്രകടമാക്കി ആഗമങ്ങള്‍ രംഗപ്രവേശം ചെയ്തു.
ഈശാനന്‍ തത്‍പുരുഷന്‍ സദ്യോജാതന്‍ വാമദേവന്‍ അഘോരന്‍. ഇതാണ്‌ പഞ്ചമുഖ രുദ്ര നാമങ്ങള്‍. ഇതനുസരിച്ച്‍ തന്ത്രങ്ങള്‍ക്കും വ്യത്യാസമുണ്ടാവും.
ഈശാനന്‍ - ചിത്ത്‍ ബോധം കേവല ബോധം
തത്‍പുരുഷന് - ആനന്ദം
സദ്യോജാതന്‍ - ഇച്ഛ
വാമദേവന്‍ - ജ്ഞാനം
അഘോരന്‍ - ക്രിയ
സാധാരണ ഗതിയില്‍ സ്രോതസ്സ്, പീഠം ആമ്‍നായം ഇവയെ തിരിച്ച്‍ സമ്പ്രദായം മനസ്സിലാക്കുമ്പോള്‍, കാദി ആദി സാദി തുടങ്ങിയ തലങ്ങളില്‍ വരും.
ഈ അഞ്ച്‍ മുഖങ്ങളാണ്‌ പത്ത്‍ ആഗമങ്ങള്‍ക്ക്‍ സ്ര്‌ഷ്ടികാരണം.
പത്ത്‍ ആഗമങ്ങള്‍ - കാമികം, യോഗജം, ചിന്ത്യം, മുകുടം, അംശുമാന്‍, ദീപ്തം, അജിത, സൂക്ഷ്മം, സഹസ്ര, സുപ്രഭേദം. ഇവ പതിനെട്ട്‍ രുദ്രാഗമങ്ങള്‍ക്ക്‍ കാരണമായി. രുദ്രാഗമങ്ങള്‍ - വിജയ, നിശ്വാസ(പ്രോത്‍ഗീതം), പരമേശ്വര, മൂക, ബിംബ, സിദ്ധ, ശന്തന, നാരസിംഹി, ചന്ദ്രാംശു(ചന്ദ്രഹാസ), വീരഭദ്ര(ഭദ്ര), ആഗ്നേയ, സ്വയംഭു, ബിസര(വിരക്ത), രൗരവ(രൗരവ്യ), വിമല(മുകുട), കിരണ, ലളിത, സൗമേയ(പരാഗമ). ബ്രാക്കറ്റില്‍ കൊടുത്തിട്ടുള്ള പേരും ഉപയോഗിക്കുന്നു എന്ന്‍ കാണിക്കുന്നതിനാണ്‌ ബ്രാക്കറ്റില്‍ കൊടുത്തിട്ടുള്ളത്‍). ഇങ്ങനെ പിതിനെട്ടും പത്തും ചേര്‍ന്ന്‍ ഇരുപത്തെട്ട്‍ ശൈവാഗമങ്ങള്‍. ഇത്‍ ഒരു സമ്പ്രദായം.
ശിവന്റെ ദിക്ഷിണാമുഖം എന്ന ഒരു സമ്പ്രദായമുണ്ട്‍. അതില്‍നിന്നാണ്‌ അദ്വൈത സമ്പ്രദായങ്ങള്‍ മുഴുവനും വരുന്നത്‍. യോഗിനീ വക്ത്രം എന്നാണതിന്‌ പറയുക. ഭൈരവാഷ്ടകം, യാമളാഷ്ടകം, സ്വച്ഛന്ദ ഭൈരവം, ശബ്ദഭൈരവം, ക്രോധഭൈരവം തുടങ്ങി കുറെയുണ്ട്‍. ഇവയൊക്കെ ഉപയോഗിച്ച്‍ ഗണിതസൂത്രാദികളൊക്കെ ഉപയോഗിച്ച്‍ കാലാന്തര ഗണനകളൊക്കെ ചെയ്യും.
യാത്ര ചെയ്യാനൊക്കെ ഉപയോഗിയ്ക്കുന്ന പാദുകവിദ്യ മുതലായതൊക്കെ ഇതിലാണ്‌. ധാരാളം വൈദ്യശാസ്ത്ര വിദ്യകളും ഇതിലൊക്കെ കാണാം. ഉദാഹരണത്തിന്‌ നൂറ്‍ വര്‍ഷം പഴക്കമുള്ള, ചെതുപ്പു നിലത്ത്‍ വളരുന്ന ഒരു എരിക്കിന്റെ ചുവട്ടില്‍ വേരുകളൊന്നും മുറിയാതെ, മണ്ണുമാറ്റിയാല്‍, വജ്രാസനത്തിലോ പത്മാസനത്തിലോ ഇരിയ്ക്കുന്ന, എരുക്കിന്റെ വേരുകള്‍തന്നെ ആ രൂപത്തില്‍ ആയിത്തീര്‍ന്ന, ഒരു ഗണപതി വിഗ്രഹം ലഭിയ്ക്കും. ഏതൊരു അസുഖവും ഭേദമാവാന്‍ അതുമതി. എറുക്കിന്റെ തണ്ട്‌ കഷണങ്ങളാക്കി കത്തിച്ചു നോക്കിയാല്‍ ആ എരുക്കിന്റെ പ്രായം അറിയാം.
ഹൈന്ദവ തന്ത്രങ്ങളും അഹൈന്ദവ തന്ത്രങ്ങളുമുണ്ട്‍. ബൗദ്ധ തന്ത്രങ്ങളും ജൈന തന്ത്രങ്ങളും ഉണ്ട് (പഞ്ച മ കാരത്തോടുകൂടിത്തന്നെ)
പുരാണ കാലത്തെ ആസ്പദമാക്കി വരാഹകല്‍പം, കാലകല്‍പം എന്നിങ്ങനെ തിരിച്ച്‍ തന്ത്രങ്ങളെ പറയാറുണ്ട്‍. വാരാഹീ തന്ത്രം, കാല തന്ത്രം എന്നൊക്കെ പറയും.
ദക്ഷിണ തന്ത്രം, വാമ തന്ത്രം, മധ്യ തന്ത്രം, വിദ്യ തന്ത്രം, കൗള തന്ത്രം, എന്നൊക്കെ തിരിച്ച്‍ പേരുകള്‍ പറയാറുണ്ട്‍.
ഗണപതി, വിഷ്ണു, ശക്തി, എന്നിവയോടൊക്കെ ചേര്‍ത്ത്‍ യാമള തന്ത്രങ്ങളുമുണ്ട്‍. വളരെ പൗരാണികമായ ചില തന്ത്രങ്ങളെ, കാളീകുലം, ശ്രീകുലം എന്ന പേരിലൊക്കെ ചില ആചാര്യന്മാര്‍ പറയാറുണ്ട്‍.
ആഗമമെന്നത്‍ ശിവന്‍ പാര്‍വ്വതിയോട്‍ സംവദിയ്ക്കുന്നതാണെന്ന്‍ പറയുന്നു. അതിലെ വിഷയങ്ങള്‍, സ്ര്‌ഷ്ടി, പ്രളയം, ദേവാര്‍ച്ചനം, പുശ്ചരണം, സത്‍കര്‍മ്മം, ധ്യാനയോഗം, ഇവയൊക്കെയാണ്‌. എങ്ങിനെയാണ്‌ പ്രപഞ്ചം സ്രഷ്ടമായത്‍, പ്രപഞ്ചോല്‍പ്പത്തി, ഒടുവില്‍ ഇത്‍ എങ്ങിനെ, എവിടെ പോയിട്ടാണ്‌ ലയിക്കുന്നത്‍. സൂര്യന്റെ ചൂട്‍ എങ്ങിനെ ഉണ്ടാകുന്നു, താഴെനിന്ന്‍ എങ്ങിനെ ചൂട്‍ ഉണ്ടാകുന്നു (ഭൂമിയുടെ അടിയില്‍), അതിന്റെ ആധിക്യത്തില്‍ ഭൂമി എങ്ങിനെ ഉരുകും, എങ്ങിനെ ജലമുണ്ടാകുന്നു, എങ്ങിനെ അഗ്നിയില്‍നിന്ന്‍ ജലമുണ്ടാകുന്നു, ഇടതടവില്ലാതെ എങ്ങിനെ മഴപെയ്യുന്നു, ഇതാദികളൊക്കെ ഈ വിഭാഗത്തിലുള്ളതാണ്‌.
ശരീരത്തില്‍ മുപ്പത്തിമുക്കോടി ദേവതകളുണ്ട്‍. ഇതില്‍ ചില ദേവതകള്‍ മറ്റു ചില ദേവകതകളുമായി സമ്യക്കല്ലാതിരിയ്ക്കുന്ന സമയത്ത്‍ രോഗങ്ങളുണ്ടാവും. ആ ദേവതകളെ വശത്താക്കുന്നതി‌ന്‌ മനസ്സിനെ ത്രാണനം ചെയ്യുന്ന മന്ത്രങ്ങളാല്‍ കര്‍മ്മേന്ദ്രിയങ്ങളെ അനുഷ്ഠാനങ്ങളിലൂടെ സാത്മ്യം വരുത്തി അച്ചടക്കം വരുത്തി തീര്‍ക്കാനുള്ള സത്‍കര്‍മ്മങ്ങള്‍, ഇത്യാദികളൊക്കെ പുരശ്ചരണമെന്നതിന്റെ പട്ടികയില്‍ വരും. വിഷയേന്ദ്രിയ വ്യാപാരങ്ങളെ ഇല്ലാതാക്കി മനസ്സിനെ നിശ്ചലമാക്കാനുള്ള ധ്യാനയോഗം, മന്ത്രശക്തിയെ വര്‍ദ്ധിപ്പിയ്ക്കാനുള്ള ക്രിയകള്‍ പുരശ്ചരണത്തില്‍ വരും.
പുരശ്ചരണത്തിന്‌ 10 ഭാഗങ്ങളുണ്ട്‍. ജപം, ഹോമം, തര്‍പ്പണം, അഭിഷേകം, അഘമര്‍ഷണം, സൂര്യാര്‍ഘ്യം, ജല്‍പ്പനം, പ്രണാമം, പൂജ, ബ്രഹ്മണഭോജനം. അതില്‍ സാധകന്‍ പുരോഹിതനില്‍നിന്ന്‍ സ്വീകരിച്ച്‍ , പുരോഹിതന്‍ ഹവ്യവാഹനനായ അഗ്നിയാണെന്ന്‍ സങ്കല്‍പ്പിച്ച്‍, ഭൂര്‍ലോക ഭുവര്‍ലോകങ്ങളിലൂടെ, വരൂ വത്സാ, എന്ന്‍ വിളിച്ച്‍, സാധകനേയും കൂട്ടി, സപ്ത ലോകങ്ങളിലൂടെ കൂട്ടിക്കൊണ്ടുപോകും. പിന്നീട്‍ പുരോഡാശം -ഹവിര്‍ഭാഗം- അശിച്ച്‍ പഞ്ചഗവ്യവും സ്വീകരിച്ച്‍ നില്‍ക്കും. കൗളാവലീ നിര്‍ണ്ണയം, നീല തന്ത്രം, എന്നിവയിലൊക്കെ ഇത്‍ കാണാം.
ജപം :- വ്യക്തം, അവ്യക്തം, സൂക്ഷ്മം എന്ന്‍ മൂന്നുവിധത്തിലുണ്ട്‍. വാചികമായതാണ്‌ വ്യക്തജപം. സ്വരവിന്യാസ ചിന്തനം വ്യക്തജപത്തിലേ ഉള്ളു. അതുകൊണ്ട്‍ ആദ്യം വ്യക്തജപം വേണം. ഉദാത്തം, അനുദാത്തം, സ്വരിതം, ഹ്രസ്വം, ദീര്‍ഘം, പ്ലൂതം, അനുനാസികം, അനനുനാസികം, ഇത്യാദിയൊക്കെ അറിയുന്ന ജപം വ്യക്ത ജപമാണ്‌. ഒരു സ്വരമോ, ഒരക്ഷരമോ തെറ്റിയാല്‍, ബലത്തിലും ഫലത്തിലും തെറ്റ്‍ വരും. ഭാര്യാം രക്ഷതു ഭൈരവി‍ എന്ന സ്ഥലത്ത്‍ ര, ഭ ആയി മാറിയാല്‍ ഭൈരവി, വീട്ടിലിരിയ്ക്കുന്ന ഭാര്യയേയുംകൊണ്ടങ്ങു പോകും. അവ്യക്ത ജപം അധരങ്ങളെ ചലിപ്പിച്ച്‍ ചൊല്ലുന്നത്‍. മനസ്സില്‍ ചൊല്ലുന്നത്‍ ഉപാംശു. ഉപാംശു അത്യന്തം സൂക്ഷ്മമായതുകൊണ്ട്‍ ഫലം കൂടും.
ജപിയ്ക്കുമ്പോള്‍ സ്പന്ദങ്ങള്‍ ഉണ്ടാകുന്നു. അണു, ദ്വണു, ത്രസരേണു മുതലായവ രൂപാന്തരപ്പെടുന്ന തലം, സ്പന്ദങ്ങളാണ്‌ ഉണ്ടാക്കുന്നത്‍. ധനാണു, ഋണാണു, കര്‍ഷാണു, ക്ര്‌ഷ്ണാണു തുടങ്ങി, സര്‍ഗ്ഗാണു പര്യന്തമെത്തുന്ന തലം മുഴുവനും ആന്തരികവും ബാഹ്യവുമായ സ്പന്ദങ്ങള്‍ ഉണ്ടാക്കുന്നു. ജപിയ്ക്കുന്നവന്റെ സമീപത്ത്‍ നില്‍ക്കുമ്പൊള്‍തന്നെ എന്തോ ഒരു സന്തോഷം അനുഭവപ്പെടുന്നുവെങ്കില്‍, അത്‍ ജപത്താലുണ്ടാകുന്ന സ്പന്ദാത്മക അനുഭൂതിയാണ്‌.
തന്ത്രം രഹസ്യമാണ്‌. പാരമ്പര്യത്തിന്റെ സുസംവേദ്യമായ സുഖാനുഭവങ്ങള്‍ അനുഭവിയ്ക്കുന്നതിന്‌ തീരുമാനിച്ചുറച്ച്‍ ഇറങ്ങിത്തിരിയ്ക്കുന്നവനു മാത്രമേ ഇതൊക്കെ അറിയേണ്ടതുള്ളു. തന്ത്രസാധനയില്‍ ജനകീയത ഇല്ല. ജനകീയ തന്ത്രി ഇല്ല. അയാളൊരു ജനകീയ തന്ത്രിയാണെന്ന്‍ പറഞ്ഞാല്‍ നിഷ്ഠകളൊന്നുമില്ലാത്തവനാണെന്നാണ്‌ അര്‍ഥം. ജപാദികളൊക്കെ വെറും പതിനാറിന്റെ പട്ടിക ചൊല്ലലാണെന്ന്‍ അര്‍ഥം.
തനുവിനെ രക്ഷിയ്ക്കുന്നത്‍ തന്ത്രം എന്ന്‍ പറഞ്ഞു. സ്ഥൂലവും സൂക്ഷ്മവും കാരണവുമായ ശരീരത്തെ രക്ഷിയ്ക്കുന്നു തന്ത്രം. സ്ഥൂല ശരീരം രക്ഷിക്കപ്പെട്ടതുകൊണ്ട്‍ രക്ഷയാവുന്നില്ല. സ്ഥൂല ശരീരം സൂക്ഷ്മ ശരീരത്തിലാണിരിയ്ക്കുന്നത്‍. സൂക്ഷ്മ ശരീരത്തെ, ശാബ്ദിക ശരീരമെന്നും പറയും. ശാബ്ദിക ശരീരം, ഭാവ ശരീരമെന്നും, അഭാവ ശരീരമെന്നും ഭാവാഭാവ ശരീരമെന്നും മൂന്നായി തിരിയ്ക്കാം. ശാബ്ദിക ശരീരം ബാഹ്യ ശരീരമെന്നും, ആഭ്യന്തര ശരീരമെന്നും രണ്ടായി തിരിയ്ക്കും.
ഇപ്പൊ ബോധത്തിലുള്ളത്‍ ഭാവപ്രത്യയങ്ങളാണ്‌. ഇപ്പൊ ബോധത്തിലില്ലാത്തത്‌ അഭാവ പ്രത്യയങ്ങളാണ്‌. ബോധത്തിലിരിക്കുന്ന സങ്കല്‍പ്പനങ്ങളും കാമനകളുമാണ്‌ സ്ഥൂല ശരീരങ്ങളായി നാളെ രൂപാന്തരപ്പെടുന്നത്‍. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഇന്നലെ എന്റെ അച്ഛനോ അച്ഛച്ഛനോ മുത്തച്ഛനോ അമ്മമ്മയോ ഒക്കെ സങ്കല്‍പ്പിച്ചതാണ്‌ ഇന്ന്‍ ഞാന്‍ നേടിയിട്ടുള്ള ഈ ശരീരം. സങ്കല്‍പ്പങ്ങള്‍ ഭാവ തലങ്ങളും, സങ്കല്‍പ്പങ്ങള്‍ രൂപാന്തരപ്പെടുന്നതിന്‌ കാരണമായവ, അഭാവ തലങ്ങളുമാണ്‌. ഇങ്ങനെ ഒരു ശാബ്ദിക പ്രപഞ്ചം വ്യക്തി ബാഹ്യമായി കേട്ടും, ആന്തരികമായി പറഞ്ഞും ഉണ്ടാക്കുന്നു. അന്യരോട്‍ പറഞ്ഞുണ്ടാക്കുന്നത്‍ ആന്തരികമായി വരുന്നവയാണ്‌. അന്യരില്‍നിന്നെല്ലാം കേള്‍ക്കുന്നത്‍ ബാഹ്യമായി വരുന്നവയാണ്‌. അവയില്‍ അധിഷ്ഠിതങ്ങളായിരിയ്ക്കുന്ന ബോധ സീമകളെ, ദേവതകളെ (intelligents) തിരിച്ചറിയാതെ സ്വീകരിയ്ക്കുകയും താലോലിയ്ക്കുകയും ആരാധിയ്ക്കുകയും അനുഷ്ഠിയ്ക്കുകയും ചെയ്യുന്നതിലൂടെ എതിര്‍ത്തും അനുകൂലിച്ചും ആ ലോകങ്ങള്‍ സംജാതമാകുന്നു എന്ന്‍ സാരം.
എതിര്‍ത്താലും ഇവയൊന്നും പോവില്ലാ എന്നാണ്‌ ഭാരതീയ പഠനം. എതിര്‍ക്കുമ്പോള്‍ എല്ലാം കൂടുതല്‍ രൂഢമൂലമാകുന്നു എന്നാണ്‌ ഭാരതീയ സിദ്ധാന്തം. ലോകത്ത്‍ അഴിമതി, അസത്യം, അക്രമം, ഇവയെയൊക്കെ നഖശിഖാന്തം എതിര്‍ത്തിട്ടുള്ളവരെല്ലാം ഒരിയ്ക്കല്‍ അതിനകത്ത്‍ ചെന്ന്‍ വീണിട്ടുണ്ടെന്ന്‍ ശ്രദ്ധിച്ചുനോക്കിയാല്‍ കാണാം. എതിര്‍ക്കാന്‍ തുടങ്ങുമ്പോള്‍ അവര്‍ അങ്ങിനെ ആയിരുന്നില്ല, എതിര്‍ക്കുമ്പോഴും അങ്ങിനെ ആയിരുന്നില്ല. എതിര്‍ത്തെതിര്‍ത്ത്‍ ചെന്നു വീഴുമ്പോള്‍ അതിലായിരിയ്ക്കുമെന്ന്‍ മാത്രം. ഭാരതീയ ഗ്രന്ഥങ്ങളേയും, ഭാരതീയ പാഠ്യ പദ്ധതികളേയും, ഈശ്വര വിശ്വാസത്തേയും, ക്ഷേത്രങ്ങളേയും ആരാധനകളേയും എല്ലാം നഖശിഖാന്തം എതിര്‍ത്ത ഞാന്‍, ഇന്ന്‍ അതിനെത്തന്നെ വാരിപ്പുണര്‍ന്നുകൊണ്ട്‍ നില്‍ക്കുന്നു, അതില്‍ ചെന്നു വീണിരിയ്ക്കുന്നു എന്നത്‌ ഏറ്റവും വലിയ ഉദാഹരണമായതുകൊണ്ട്‍ മറ്റൊരു ഉദാഹരണം ആവശ്യമില്ലല്ലോ.
ഏതൊന്ന്‍ എന്റെ അച്ഛനച്ഛച്ഛന്മാര്‍ സങ്കല്‍പ്പിച്ചുവോ, അച്ഛന്‍ മുതല്‍ ഏഴ്‍ തലമുറകള്‍, സങ്കല്‍പ്പിച്ചുവോ, ആ സങ്കല്‍പ്പജന്യമായി ഉണ്ടായതാണ്‌ ഞാന്‍. പിത്ര്‌പൈതാമഹ സമ്പ്രാപ്തമായ അറിവും ആനന്ദവും നിലനിര്‍ത്താനാണ്‌ ഞാന്‍ വന്നിട്ടുള്ളത്‍. അതില്ലാതാക്കാനുള്ള ശ്രമത്തില്‍ എന്റെ കോശങ്ങളും എന്റെ ജീവിതവും നഷ്ടപ്പെടുമ്പോള്‍ എനിയ്ക്കുണ്ടാകുന്ന പ്രതികരണങ്ങളാണ്‌ എല്ലാ രോഗങ്ങളും ദു:ഖങ്ങളും.
വിഷയ സ്വാതന്ത്ര്യത്തിന്റെ, ഇന്ദ്രിയപരതയുടെ, ലോകങ്ങളിലേയ്ക്ക്‍, പുറത്തേയ്ക്ക്‍, വലിച്ചുകൊണ്ടുപോകുന്നതെല്ലാം ആന്തരികമായ സത്യത്തിന്റെ നിഷേധമാണെന്നും, അതുകൊണ്ട്‍ ആത്മനിഷ്ഠമായ അച്ചടക്കത്തിന്റെ (self discipline) അത്യന്തഭാസുരമായ സൂക്ഷ്മശരീരതാദാത്മ്യസംരക്ഷണം ഹരിനിക്കപ്പെടുന്നു എന്നും മനസ്സിലാക്കണം. അതുകൊണ്ടാണ്‌ അറിവിന്റെ ലോകങ്ങളില്‍ ഈ സപ്തലോകങ്ങളില്‍ പിത്ര്‌പൈതാമഹന്മാരാണെന്ന്‍ പറയുന്നത്‍. എട്ടാമത്തവന്‍ പോവും, അവന്‍ എന്നോട്‍ ബന്ധപ്പെടില്ല. ഏഴ്‍ തലമുറ വരെയേ ഉണ്ടാവൂ ബന്ധങ്ങളെല്ലാം. ആ ഏഴ്‍ തലമുറയോടുള്ള പിത്ര്‌പൈതാമഹ സമ്പ്രാപ്തമായ ചേര്‍ച്ചയില്‍ അധിഷ്ഠിതമാണ്‌ സങ്കല്‍പ്പലോകങ്ങളെല്ലാം. അവരുടെ ത്ര്‌പ്തിയെ തര്‍പ്പണത്താലും അവരോടുള്ള ശ്രദ്ധയെ ശ്രാദ്ധത്താലും സമുജ്ജ്വലമായി സമര്‍പ്പിച്ച്‍ കടന്നുപോകുമ്പോള്‍, അറിയാത്ത ലോകങ്ങള്‍ അസ്നാവിരം അനാവരണം ചെയ്ത്‌ അറിവിന്റെ മാസ്മര പ്രഭ ഉണ്ടാകുന്നു എന്ന്‍ തന്ത്രാഗമങ്ങളും സങ്കല്‍പ്പങ്ങളും.
ഭാരതീയമായ പല സാധനങ്ങളും ഇന്ന്‍ വെറുതെ കച്ചവടത്തിനായി ഉപയോഗിയ്ക്കുകയാണ്‌. അതൊക്കെ ഇതിന്റെ പുറംചട്ടകള്‍ മാത്രമാണ്‌. ഭൈരവതന്ത്ര ഏലസ്സ്‍, മഹാഭൈരവതന്ത്ര സിദ്ധി, കാമാകര്‍ഷണ യന്ത്രം, തുടങ്ങി ആയിരക്കണക്കിന്‌ പൊങ്ങിവന്നിട്ടുള്ളതൊക്കെ സ്മരിയ്ക്കാം.
ഇതിനൊക്കെ വളരെയേറെ അനുഷ്ഠാനങ്ങളിലൂടെ, സമയം ചെലവഴിച്ച്‍ ഒരാള്‍ ഇറങ്ങിത്തിരിച്ചാല്‍, ആരുമറിയാത്തൊരു ജീവിതം അയാള്‍ക്കുണ്ടാവും. അതീവ രഹസ്യാത്മകമായൊരു ജീവിതത്തിന്‌ അയാള്‍ക്ക്‍ ഉടമയാവാം. ഓരോ ചരിത്ര പുരുഷ്ന്റേയും പിന്നില്‍ ആത്മീയ ചരിത്രത്തിന്റെ അത്യുന്നതങ്ങളില്‍ വിഹരിച്ചിട്ടുള്ള അനുഭവസിദ്ധന്മാരായ ഓരോരുത്തന്റേയും ചരിത്രസ്മ്ര്‌തികള്‍ക്കുപിന്നില്‍, ചരിത്രം രേഖപ്പെടുത്താത്ത രഹസ്യത്തിന്റെ അന്തര്‍ലിഖിതങ്ങളുണ്ട്‌. അത്‌ അനാവരണം ചെയ്യാന്‍ സാധ്യമല്ല. അവരുടെ അറിവിന്റെ അഗാഥതകളില്‍ അത്‍ ഒളിഞ്ഞിരിപ്പുണ്ടാകും. അതിസൂക്ഷ്മമമായൊരു സൂക്ഷ്മദര്‍ശിയ്ക്കല്ലാതെ, അറിവില്ലാത്തവന്‌ മനസ്സിലാവുകയുമില്ല. ജ്ഞാനിയെ ജ്ഞാനിയ്ക്കല്ലാതെ അറിയില്ല എന്നത്‍ പോലെ. ലൗകിക വിഷയങ്ങളും പാരത്രിക വിഷയങ്ങളും അതിന്റെ സുഖാനുഭവങ്ങളും തേടി നടക്കുന്ന മാനവന്‌ അജ്ഞേയമാണ്‌ ആത്മാവിന്റെ രഹസ്യങ്ങള്‍ എന്ന്‍ നമ്മെ പഠിപ്പിയ്ക്കുവാന്‍ പര്യാപ്തമാണ്‌ തന്ത്രാഗമങ്ങള്‍ എന്ന്‍ മനസ്സിലാക്കാനെങ്കിലും ഇത്രയും സൂചിപ്പിച്ചതില്‍നിന്ന്‍ അറിയാമെന്ന്‍ കരുതാമല്ലോ..
മാനസ ജപം : അത്‌ ഉപാംശുവിനേക്കാള്‍ ശ്രേഷ്ഠമാണ്‌. വളരെ സൂക്ഷ്മമാണ്‌.
ഹോമം. സ്ഥൂലം സൂക്ഷ്മം പര, ബാഹ്യം, ആന്തരം, നിഗ്രഹം, സൗമ്യം എന്നൊക്കെ പലതരത്തിലുണ്ട്‍. സ്ഥൂല ഹോമത്തില്‍ ദ്രവ്യങ്ങള്‍ ബാഹ്യാഗ്നിയിലേയ്ക്കാണ്‌ ഹോമിയ്ക്കുന്നതെങ്കില്‍ സൂക്ഷ്മ ഹോമം ഋദയത്തില്‍ ജ്വലിച്ച്‍ നില്‍ക്കുന്ന അഗ്നിയിലേയ്ക്കാണ്‌ ഹോമിയ്ക്കുന്നത്‍. അവിടെ ഹോമിച്യ്ക്കുമ്പോഴാണ്‌ തന്ത്രാരാധനയിലെ ഏറ്റവും പ്രാധാന്യത്തിലെത്തുന്നത്‍. ഈ സങ്കല്‍പം ക്ര്‌സ്തുവിന്റെ ഋദയ കവാടത്തില്‍ ജ്വലിച്ചുനില്‍ക്കുന്ന അഗ്നിയുള്ള ചിത്രങ്ങള്‍ കാണാം. ഭാരതീയ തന്ത്രാഗമങ്ങള്‍ മറക്കാതെ നിലനിര്‍ത്തുന്നത്‌ ഇന്ന്‍ അവരാണ്‌ എന്ന്‍ തോന്നുന്നു. മാത്ര്‌കാഭേദം, തന്ത്രരാജം, നീലതന്ത്രം, ശാരദാതിലകം, ശുദ്ധാര്‍ണ്ണവം, താരാഭക്തി, ഇവയൊക്കെ നോക്കിയാല്‍ മനസ്സിലാവും.
തര്‍പ്പണം : ദേവതയ്ക്കും ഋഷിയ്ക്കും പിതാക്കള്‍ക്കും ജലം തര്‍പിയ്ക്കുന്നത്‌ തര്‍പ്പണം. മന്ത്രംകൊണ്ട് തര്‍പണം ചെയ്യുന്നതിനും തര്‍പ്പണം എന്ന്‍ പറയും. മഹാതന്ത്രസാരത്തില്‍ ജലം തര്‍പണത്തിന്റെ ഒക്കെ കാണാം. മന്ത്രം കൊണ്ടുള്ള തര്‍പണത്തിന്‌ നീലതന്ത്രവും തന്ത്രസാരവും പഠിച്ചാല്‍ മനസ്സിലാവും. തന്ത്രസാരത്തിന്‌ മലയാളത്തില്‍ ഉണ്ട്‍ എന്ന്‍ തോന്നുന്നു.
അഭിഷേകം : ശക്താഭിഷേകം, പൂര്‍ണാഭിഷേകം എന്ന്‍ രണ്ട്‍. ശരദാ തിലകത്തിലുണ്ട് ഈ വിവരണം - രാഘവ്‍ ഭട്ടിന്റെ വ്യാഖ്യാനത്തില്‍.
ശിവസ്വരൂപത്തിലെത്തിയവന്‌ അവന്റെ സംവര്‍ത്തകാഗ്നി ജ്വലിക്കാതിരിക്കാന്‍ വേണ്ടി, അവനെ സ്വീകരിക്കുന്ന സമയത്ത്‍ പൂര്‍ണകുംഭത്തോടെ സ്വീകരിയ്ക്കണമെന്നാണ്‌ വിധി. ഇന്ന്‍ കാണിക്കുന്നതൊക്കെ വിഢിത്തം മാത്രം. അല്ലാതെ അത്‌ ബഹുമാനിക്കുന്നതാണെന്നതിന്റെ സൂചനയാണെന്ന്‍ തെറ്റിദ്ധരിച്ച്‍ കണ്ട മന്ത്രിയേയും തന്ത്രിയേയും ഒക്കെ സ്വീകരിയ്ക്കാന്‍ ഒരു കുടവുമെടുത്ത്‍ അതില്‍ കുറച്ച്‍ മുന്തിരിങ്ങയുമിട്ട് കൊണ്ടുകൊടുക്കുന്നതൊന്നുമല്ല പൂര്‍ണകുംഭം. അതിന്‌ ആദ്യം സപ്തഗംഗയെ ആവാഹിയ്ക്കണം. അറിയാവുന്നവര്‍ ഈ വക പണിയ്ക്കൊന്നും പോവില്ല. അഭിഷേകം കഴിഞ്ഞിട്ടാണ്‌ സംവാദം. ബഹുമാനിയ്ക്കാനാണെന്ന്‍ പറഞ്ഞിട്ട്‍ ഒന്ന്‍ അഭിഷേകം ചെയ്തു നോക്കുക. അവന്‍ നിന്നുതരുമോ. ഇതും ശരദാ തിലകത്തില്‍ കാണാം.
അഘമര്‍ഷണം : അഘം = പാപം. പാപത്തെ ശരീരത്തില്‍നിന്ന് അടിച്ചോടിയ്ക്കുന്നതാണ്‌ പ്രക്രിയ. മന്ത്രംകൊണ്ടാണ്‌ അടിയ്ക്കുന്നത്‍. വടികൊണ്ടല്ല. ചൊല്ലുന്നവന്റെ സാധനയ്ക്ക്‍ ഫലം കാണാതായപ്പോഴാണ്‌ വടികൊണ്ട്‍ അടി തുടങ്ങിയത്‍. അതും ഫലിയ്ക്കാതെ വന്നപ്പൊ തെങ്ങിന്റെ പൂക്കുലയെടുത്ത്‍ അതില്‍ ചുണ്ണാമ്പും പച്ചമഞ്ഞളും കാരവുമൊക്കെയിട്ട്‍ തിളപ്പിച്ച്‍ അതില്‍ മുക്കി അടി തുടങ്ങിയത്‍. അപ്പോഴാണ്‌ ഇതൊക്കെ കാടത്തമാണെന്നും നീചമാണെന്നുമൊക്കെ കണ്ടെത്താന്‍ തുടങ്ങിയത്‍. അതിന്‌ അഘമര്‍ഷണമന്ത്രത്തില്‍ സിദ്ധി വരുത്തിയവന്‍ ജപിയ്ക്കണം. അവന്റെ സമീപത്ത്‍ എത്തുമ്പോള്‍തന്നെ പാപം വെളിയില്‍ മാറിനില്‍ക്കും. നടന്നുപോകുമ്പൊ പിന്നെ കൂടെ കൂടും. അങ്ങിനത്തവന്റെ അടുക്കലെത്തിയാല്‍ അറിയാതെ സൗമ്യമാകും. ആ ഉപാസകന്റെ വലയത്തിനകത്തേയ്ക്ക്‍ ആ പാപം കയറില്ല. പുറത്തെവിടെയെങ്കിലും നില്‍ക്കും. ആ വലയ വിസ്താരം തന്നെയാണ്‌ പാപം മറിച്ചിട്ടത്‌ എന്ന അര്‍ഥത്തില്‍ പംപ. അഘമര്‍ഷണാശക്തി എവിടം വരെ വ്യാപിയ്ക്കുന്നുവോ അവിടം ആ വ്യാപന വലയത്തിനുള്ളിലേയ്ക്ക്‍ പാപത്തിന്‌ പ്രവേശിയ്ക്കാന്‍ പറ്റില്ല. സ്ഥൂല സൂക്ഷ്മ കാരണ ശരീരത്തില്‍നിന്ന്‍ പൊആപത്തെ അടിച്ചോടിയ്ക്കുന്ന കര്‍മം എന്ന്‍ വാച്യര്‍ഥം.
മാലിനീ തന്ത്രവും തന്ത്രസാരവും വിശദമായി അഘമര്‍ഷണത്തെ പ്രതിപാദിയ്ക്കുന്നു.
ഹവിഷ്യം : ചോറ്‍, വെള്ള നിവേദ്യമായി നല്ലപോലെ പാകം ചെയ്തത്‍. സൂര്യപ്രകാശത്തില് വരട്ടിയെടുക്കുന്നതിനാണ്‌ ഹവിഷ്യം എന്ന്‍ പറയുന്നത്‍. നീലതന്ത്രത്തില്‍ ഇത്‍ പഠിയ്ക്കാം.
2. ഡാമര തന്ത്രം
യോഗ,ശിവ, ദുര്‍ഗ, സാരസ്വത, ബ്രാഹ്മ, ഗന്ധര്‍വ തന്ത്രങ്ങള്‍ ആറെണ്ണം ഇതില്‍ പ്രസിദ്ധമാണ്‌. ശിവജ്ഞാനം ദുര്‍ഗജ്ഞാനം സാരസ്വത ജ്ഞാനം ഗന്ധര്‍വജ്ഞാനം എന്നിവയാണ്‌ ഇതിലടങ്ങിയിരിയ്ക്കുന്നത്‍
3. യാമള തന്ത്രം.
രണ്ടെണ്ണം അടങ്ങിയിരിയ്ക്കുന്നതിനെയാണ്‌ യാമളം എന്ന്‍ പറയുന്നത്‍. അത്‍ ബ്രഹ്മ വിഷ്ണു രുദ്ര ഗണേശ രവി ആദിത്യ എന്നിങ്ങനെ ആറെണ്ണമാണ്‌. രണ്ടുകാര്യങ്ങള്‍ ഒന്നിച്ചു വര്‍ണിയ്ക്കുന്നതുകൊണ്ടാണ്‍ യാമളം എന്നു പറയുന്നത്‍. ഇതിലെ വിഷയങ്ങള്‍ക്ക്‍ രണ്ടുതലങ്ങളുണ്ടാവും, അതിനെ രണ്ടിനേയും വര്‍ണിയ്ക്കുന്നതുകൊണ്ട്‍ അങ്ങിനെ പറയും. ആ യാമങ്ങളാണ്‌ ജ്യോതിഷം ആഖ്യാനം നിത്യകര്‍മം ക്രാമസൂത്രം വര്‍ണഭേദം ജാതിഭേദം യുഗധര്‍മം ഇവയൊക്കെ വര്‍ണിയ്ക്കുന്നത്‍. ഇതെല്ലാം അഭിനവഗുപ്തന്റെയാണ്‌. രസത്തെ കുറിയ്ക്കുന്നതാണ്‌ ക്രാമസൂത്രം.
ശാക്തതന്ത്രങ്ങള്‍ : രഹസ്യം സംഹിത അര്‍ണവം എല്ലാം‍ ശാക്തമാണ്‌. അതില്‍ സര്‍ഗം പ്രതിസര്‍ഗം ദേവത സംസ്ഥാനം തീര്‍ഥവര്‍ണനം ആശ്രമ ധര്‍മം യന്ത്ര നിര്‍ണയം ജോതിസ്‌ ഇതൊക്കെയാണ്‌ വര്‍ണിച്ചിരിയ്ക്കുന്നത്‍.
നമ്മള്‍ വിചാരിയ്ക്കുന്നത്‍ ഇതിലൊക്കെ മറ്റെന്തൊക്കെയോ ആണ്‌ എഴുതിവെച്ചിരിയ്ക്കുന്നത്‍ എന്നാണ്. അതും ഈ ഗ്രന്ഥങ്ങളൊന്നും വായിയ്ക്കാതെ അങ്ങനെ വിചാരിയ്ക്കുന്നത്‍ ലോകത്ത്‍ ഒരു കൂട്ടരേ ഉള്ളു. അത്‌ മലയാളികളാണ്‌. അവര്‍ ജന്മനാ പണ്ഡിതരാണ്‌. അവര്‍ക്ക്‍ ഒന്നും വായിയ്ക്കാതെതന്നെ പെട്ടെന്ന്‍ മനസ്സിലാവും. അങ്ങനെ ഒരു അനുഗ്രഹം ഈ ലോകത്ത്‍ കിട്ടിയിരിയ്ക്കുന്നവര്‍ മലയാളികളാണ്‌. കുട്ടാപ്പിയുടെ ചായക്കടയിലിരുന്ന്‍ ചന്ദ്രനിലും ചൊവ്വയിലും ഇറങ്ങിയ വാര്‍ത്ത വായിച്ച്‍ അവിടെ ഇറങ്ങിയവനുകൂടി അറിയാത്ത വാര്‍ത്തകള്‍ മുഴുവനും മറ്റുള്ളവരെ വായിച്ച്‍ കേള്‍പിച്ച്‍ തോളിലിരിയ്ക്കുന്ന തോര്‍ത്തുമുണ്ടും കുടഞ്ഞ്‍ കുടിച്ച ചായയുടെ കാശുപോലും കൊടുക്കാതെ കുട്ടാപ്പിയെ പട്ടിണിയ്ക്കിട്ട്‍ കടന്നുപോകാനുള്ള ധൈര്യം മലയാളിയ്ക്കേ ഉള്ളു. ഒരു വിഷയവും കൊടുത്ത്‍ ഒരുത്തനോട്‍ പ്രസംഗിക്കാന്‍ പറഞ്ഞാല്‍ അതും മുന്നില്‍വെച്ച്‍ അതല്ലാത്തതൊക്കെ സംസാരിച്ച്‍, അതിന്‌ നാല്‌ കയ്യടിയും മേടിച്ച്‍, ഭംഗിയില്‍ നടന്നുപോകാന്‍ മലയാളിയ്ക്കേ കഴിയൂ. കേട്ടവരാണെങ്കിലോ, കേട്ടതിനുശേഷം പ്ര്‌ഷ്ടവും തട്ടി എണീറ്റ്‍ പോകാനും യാതൊരു പ്രശ്നവുമില്ല. കൊടുത്ത വിഷയത്തെ കുറിച്ചാണോ അല്ലയോ പറഞ്ഞത്‍ എന്നൊന്നും ബോധമില്ലാതിരിയ്ക്കുന്നത്‍, ഒരു വല്ലാത്തൊരു അനുഗ്രഹംതന്നെ.
സര്‍ഗം പ്രതിസര്‍ഗം ദേവത സംസ്ഥാനം തീര്‍ഥവര്‍ണനം, ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ്‌ ഇന്നും തീര്‍ഥഘട്ടങ്ങളിലൊക്കെ നമ്മള്‍ പോകുന്നത്‌. അവിടെയൊക്കെ ദേവതകളുടെ സന്നിവേശം എങ്ങിനെയെന്ന്‍ വര്‍ണിയ്ക്കുന്നത്‍ ഈ ഗ്രന്ഥങ്ങളിലാണ്‌. ആശ്രമധര്‍മം ഇതിലാണ്‌, വര്‍ണധര്‍മവും ഇതിലാണ്. യന്ത്രനിര്‍ണയം ഇതിലാണുള്ളത്‌. ഓരോ ശബ്ദത്തിനും ഓരോ മന്ത്രത്തിനും ഒക്കെയുള്ള യന്ത്രം എന്നര്‍ഥം. എല്ലാ മന്ത്രത്തേയും ദ്വിമാനമായും ത്രിമാനമായുമായ രൂപങ്ങളിലേയ്ക്ക്‍ മാറ്റാം.
x2/A2 + y2/b2 = 1 എന്ന്‍ എഴുതിയിട്ടൊരു ദീര്‍ഘവ്ര്‌ത്തം വരച്ചാല്‍ ആ equationന്റെ പൂര്‍ണരൂപമാണെന്ന്‍ പറഞ്ഞാല്‍ അത്‍ ശാസ്ത്രവും സത്യവും അല്ലാത്തത്‍ അശാസ്ത്രീയവും അന്ധവിശ്വാസവും.
ശബ്ദത്തെ രൂപമായി മാറ്റാമെന്നും രൂപത്തെ ശബ്ദമായി മാറ്റാമെന്നും ആദ്യമായി പറഞ്ഞതൊക്കെ അന്ധവിശ്വാസം. അത്‍ കോപ്പിയടിച്ചവന്‍ പറഞ്ഞുതരുന്നതൊക്കെ ശാസ്ത്രം. അത്‍ പഠിയ്ക്കാന്‍ ഒരു ജന്മം പാഴാക്കുന്ന ഒരു തലമുറയും. വിചിത്രംതന്നെ ഈ ജന്മം.
y2 = 4AS എന്നെഴുതി വരച്ചു പഠിയ്ക്കുന്നവന്‍ ശബ്ദത്തിന്‌ രൂപമില്ലാ എന്ന്‍ അപ്പുറത്ത്‍ തര്‍ക്കിയ്ക്കുന്നത്‍ കേള്‍ക്കുമ്പോല്‍ ചിരിയ്ക്കാതിരിയ്ക്കാന്‍ പറ്റുമോ.
സാധന ചെയ്തുറച്ച ശബ്ദങ്ങളില്‍നിന്ന്‍ ശബ്ദത്തിന്റെ ആന്തരിക തലങ്ങള്‍ അറിഞ്ഞവര്‍ ശബ്ദത്തിന്‌ രൂപങ്ങളെ രൂപപ്പെടുത്തിയെങ്കില്‍ അതിന്‌ യന്ത്രനിര്‍ണയം എന്ന്‍ പറയും. അധിഷ്ഠാനമായ ജ്യോതിസ്സിനെ വര്‍ണിയ്ക്കുന്നത്‍ ഇതിലാണ്‌. പുരാണ ആഖ്യാനം കോശവര്‍ണനം, വ്രതവിവരണം, ദാനം, സ്ത്രീപുരുഷലക്ഷണം, രാജധര്‍മം, യുഗധര്‍മലക്ഷണം ഇതൊക്കെ ശാക്ത തന്ത്രങ്ങള്‍ക്ക്‍ കീര്‍ത്തി കൂട്ടുന്നു. വ്രതങ്ങള്‍ ഏതൊക്കെ, എങ്ങിനെ എന്നൊക്കെ ഇതിലാണ്‌. ദാനം എന്ത്‍, എങ്ങിനെ, അധികാരി ഇതൊക്കെ ഇതിലാണ്‌. രാജാവിന്റെ ധര്‍മം. ഏതൊക്കെ യുഗങ്ങളില്‍ എന്തൊക്കെ ധര്‍മം. സ്ത്രീപുരുഷലക്ഷണം, അംഗവര്‍ണനങ്ങള്‍, ശബ്ദം നോട്ടം ഇതൊക്കെ. അത്തരക്കാരൊന്നും ഇന്നില്ല.
ഹാരീതന്‍ എന്ന ആചാര്യന്റെ അഭിപ്രായത്തില്‍ തന്ത്രങ്ങള്‍ ശ്രുതികള്‍ക്ക് തുല്യമാണ്‌. ശ്രുതിശ്ച ദ്വിവിധം പ്രോക്താ വൈദികീ താന്ത്രീ ഹി ധര്‍മ:. ആയുര്‍വേദത്തിലെ അതിപ്രസിദ്ധമായ ഹാരീത സംഹിതയുടെ കര്‍ത്തവും കൂടിയാണ്‌ ഹാരീതന്‍. ഭരദ്വാജ ശിഷ്യനാണ്‌. ഭരദ്വാജശിഷ്യനായ അത്രേയന്റെയാണ്‌ അത്രേയ സംഹിത. ഇതിനാണ്‌ പ്രസിദ്ധി കൂടുതല്‍.
ആധുനികരില്‍ പലരും ശ്രുതിയ്ക്ക്‍ വിപരീതമാണ്‌ തന്ത്രം എന്ന്‍ പ്രചരിപ്പിയ്ക്കാറുണ്ട്‍, പഠിയ്ക്കാതെ. ഒരുപാട്‌ തര്‍ക്കങ്ങളും നിലനില്‍ക്കുന്നുണ്ട്. സുഭഗോദയത്തിന്‌ ഗൗഡപാദരും പ്രസിദ്ധമായ സൗന്ദര്യഹലരിയ്ക്ക്‍ ശ്രീശങ്കരനും കാരണമാണ്‌. താന്ത്രികചിന്തയുടെ രണ്ട്‍ സമുജ്ജ്വല സൂനങ്ങളാണ്‌ ഇത്‍ രണ്ടും.
താന്ത്രിക മതത്തിന്റെയും തന്ത്ര ആരാധനയുടേയും ആദിമ വശങ്ങള്‍ അഥര്‍വവേദത്തിലാണുള്ളത്‍ ; ആഭിചാരങ്ങള്‍ ഉള്‍പ്പെടെ. സാത്വികവും താമസികവുമായ വിധികളും ഇന്ദ്രജാലവും മഹേന്ദ്രജാലവും ഒക്കെ അതിലുണ്ട്‍. ഫട്‍ എന്ന അതീന്ദ്രിയ ശബ്ദം തന്ത്രത്തില്‍ വളരെ വിപുലമാണ്‌. അല്‍പം നന്നായി വേഷംകെട്ടിയിട്ട് ഈ ശബ്ദം നന്നായി ഒന്നെടുത്ത്‍ പ്രയോഗിച്ചാല്‍ ഒന്ന്‍ വിരളാതിരിയ്ക്കില്ല.
എത്രയോ IAS ഓഫീസര്‍മാരും IPS ഓഫീസര്‍മാരും സിനിമയിലെ നടീനടന്മാരും രാഷ്ട്രീയക്കാരും ഒക്കെ, അത്തരത്തിലൊരുവന്റെ അടുത്ത്‍ പോയിട്ട് അത്‍ എടുത്തുപയോഗിച്ചവന്‍ അകത്ത്‍ കിടക്കുകയും ഇവരൊക്കെ പുറത്ത്‍ വിലസുകയും ഒക്കെ ചെയ്യാന്‍ ശേഷിയും ശേമൂഷിയും ഉള്ളതാണ്‌ ഈ ഫട്‍. അഥര്‍വത്തിലെ വാജസനേയീ സംഹിതയിലുള്ളതാണ്‌ ഇത്‍. ആപസ്തംബ‍ശ്രൗതസൂത്രത്തില്‍ ആഭിചാരത്തിനുള്ള ഹോമം അര്‍പ്പിക്കുന്നിടത്തും ഹും ഫട്‍ കാണാം.
കംബോഡിയയില്‍ എ.ഡി.എണ്ണൂറിനടുത്ത്‍ ശിരഛേദതന്ത്രം, വൈനാശിക തന്ത്രം സമ്മോഹ തന്ത്രം ന്യായോത്തര തന്ത്രം ഇതൊക്കെ കൊത്തിവെച്ചിട്ടുണ്ട്.
സോമസിദ്ധാന്തത്തെ അടിസ്ഥാനമാക്കി നാലാം നൂറ്റാണ്ടില്‍ ഹരിവര്‍മന്റേയും അസംഗന്റേയും കാലത്ത്‍ തന്ത്രം ഉണ്ടായിരുന്നതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്‍. തുച്ചി എന്ന പാശ്ചാത്യ പണ്ഡിതന്‍ ഇതിനെയാണ്‌ ഖണ്ഡിയ്ക്കുന്നത്‍.
കുട്ടികളെ മുഴുവന് പണം സമ്പാദിയ്ക്കാന് നമ്മൾ വിടുമ്പൊള്, സമ്പാദ്യങ്ങളെല്ലാം ഉള്ള പാശ്ചാത്യര് അറിവിന്റേയും അനുഭൂതികളുടേയും ലോകങ്ങളിലൂടെ സഞ്ചരിയ്ക്കാന് വേദങ്ങളിലും ഉപനിഷത്തിലും ബ്രാഹ്മണങ്ങളുടേയും ബ്രാഹ്മണ്യത്തിന്റേയും അത്യപൂര്വ ഭൂവിലൂടെ സഞ്ചരിയ്ക്കുകയാണ്‌.
TAX RATES FOR SENIOR CITIZENS FOR FINANCIAL YEAR 2018-2019

*In   the   next  Assessment Year*
*2019-2020(FY 2018-2019),the*
*following  are   the  Income Tax*
*benefits for the Senior Citizens*

*1.Minimum Taxable limit 3 lakhs*
*for Senior Citizens*

*2 No   advance   tax need  to be*
*paid   for   the     Senior Citizens*

*3.Standard   Deductions   to the*
*salaried      class   employees  is*
*allowed   for   Rs.40000/- under*
*Chapter VI A*

*4.No Income Tax for the interest*
*earned in the Term Deposit upto*
*to   Rs.50000/-  for   the   Senior*
*Citizens  under   Sec 80  TTB*

*5.   The TDS     limit   for interest*
*is the raised  to Rs.50000/-from*
*Rs.10000/-for the Senior Citizen*
*under Sec 194 A*

*6. Deduction under  Sec 80 D for*
*Medical Insurance is raised to Rs*
*50000/- for Senior Citizens*

*7. Medical expenditure for critical*
*illness is   raised to Rs.60000 for*
*Senior Citizen under Sec 80DDB*

*8.Tax  deduction  for the interest*
*on S.B account interest is raised*
*to    Rs.50000/-  from Rs 10000/-*
*for Senior Citizens*

*Please   keep   in your   mind the*
*above  Income  Tax concessions*
*while filing Income tax returns in*
*the next Financial Year *✍🏻👍

RAJEEV GURJAR
FINANCIAL, INVESTMENT AND INSURANCE CONSULTANT
9881009045
8999190223
9765553231
02332372609

AMEY INVESTMENTS
SANGLI.
വിശേഷാവിശേഷ ലിംഗാമാത്രാലിംഗാനി ഗുണപര്‍വ്വാണി (പാ.യോ.സൂ.2:19) വിശേഷം, അവിശേഷം, ലിംഗാമാത്രം, അലിംഗം എന്നിവയാണ് ത്രിഗുണങ്ങളുടെ അവസ്ഥാവിശേഷങ്ങള്‍. ഈ സൂത്രത്തിലൂടെ പതഞ്ജലി മഹര്‍ഷി പ്രപഞ്ചതത്ത്വത്തെയാണ് വിശദീകരിക്കുന്നത്. കപിലമഹര്‍ഷിയുടെ പ്രപഞ്ചസിദ്ധാന്തമായ സാംഖ്യദര്‍ശനത്തെ പതഞ്ജലി മഹര്‍ഷിയും പിന്തുടരുന്നതാണ് ഈ സൂത്രത്തിലൂടെ നമുക്ക് കാണുവാന്‍ കഴിയുന്നത്. സാംഖ്യദര്‍ശനപ്രകാരം പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തിയും ലയവും 24 തത്ത്വങ്ങളെ ആധാരമാക്കിയാണ്. പുരുഷനും പ്രകൃതിയും ചേര്‍ന്നാണ് പ്രപഞ്ചം ഉണ്ടായിരിക്കുന്നത്. പുരുഷന്‍ ഗുണാതീതനും സ്വതന്ത്രനും ശുദ്ധബോധവും ആകുന്നു. പ്രകൃതി ഗുണാത്മകവും മാറ്റങ്ങള്‍ക്ക് വിധേയമാകുന്നതുമാണ്. പുരുഷനും പ്രകൃതിയും തമ്മില്‍ ചേരുമ്പോള്‍, പ്രകൃതി മാറ്റങ്ങള്‍ക്ക് വിധേയമാകുന്നു. മാറ്റത്തെത്തുടര്‍ന്ന് അവയെല്ലാം മൂലപ്രകൃതിയിലേക്ക് തന്നെ ലയിക്കുകയും ചെയ്യുന്നു. സൃഷ്ടിക്കു മുന്‍പുള്ള പ്രകൃതി വ്യക്തമല്ലാത്തതിനാല്‍ സാംഖ്യമതം മൂലപ്രകൃതിയെ ''അവ്യക്തം'' എന്നുപറയുന്നു. അവ്യക്താവസ്ഥയില്‍ ത്രിഗുണങ്ങള്‍ മൂലപ്രകൃതിയില്‍ സമാവസ്ഥയില്‍ വര്‍ത്തിക്കുന്നു. ഈ സാമ്യാവസ്ഥയ്ക്ക് മാറ്റം ഉണ്ടാകുമ്പോള്‍ ത്രിഗുണങ്ങള്‍ തമ്മില്‍ വ്യത്യസ്ത രീതിയില്‍ യോജിച്ച് പ്രപഞ്ചമായി പരിണമിക്കുകയും ചെയ്യുന്നു. ത്രിഗുണങ്ങളുടെ സംയോഗത്തിലൂടെ സൃഷ്ടി നടക്കുന്നതിനാല്‍ എല്ലാ സൃഷ്ടിയിലും ത്രിഗുണങ്ങളുടെ സ്വാധീനം കാണുവാന്‍ കഴിയും. സത്വഗുണത്തിന്റെ പ്രഭാവത്തില്‍ ജ്ഞാനവും രജോഗുണത്തിന്റെ പ്രഭാവത്തില്‍ കര്‍മ്മവും തമോഗുണത്തിന്റെ പ്രഭാവത്തില്‍ ആലസ്യവും അജ്ഞാനവും ഉണ്ടാകുന്നു. ത്രിഗുണങ്ങളുടെ സംയോഗത്തിലൂടെ മൂലപ്രകൃതിയില്‍നിന്നും ആദ്യം ഉല്‍പന്നമാകുന്നത് മഹദ് അഥവാ ബുദ്ധിയാണ്. ഇത് ത്രിഗുണങ്ങളിലെ സത്വഗുണപ്രധാനമായ പരിണാമമാണ്. മനസ്സിന്റെ വിഷയങ്ങളെ വിവേചിച്ച് നിശ്ചയിക്കുന്നത് ബുദ്ധിയാണ്. മൂലപ്രകൃതിയും പുരുഷനും തമ്മിലുള്ള വ്യത്യാസത്തെ വിശകലനം ചെയ്യുകയും പുരുഷന് (ആത്മാവ്) ബാഹ്യലോകത്തിന്റെ അനുഭവം പ്രദാനം ചെയ്യുന്നത് ബുദ്ധിയാണ്. മഹത്തത്ത്വത്തില്‍നിന്ന്അഹങ്കാരം ഉല്‍പ്പന്നമാകുന്നു. ഇത് രജോഗുണ പ്രധാനമാണ്. ഞാന്‍ എന്ന ഭാവം അഹങ്കാരത്തില്‍നിന്നും ഉണ്ടാകുന്നതാണ്. അഹങ്കാരത്തിന്റെ സത്വഗുണം പഞ്ചജ്ഞാനേന്ദ്രിയമായും രജോഗുണം പഞ്ചകര്‍മ്മേന്ദ്രിയമായും തമോഗുണം പഞ്ചഭൂതങ്ങളായും പരിണമിക്കുന്നു. അഹങ്കാരം മനസ്സുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. മനസ്സ് ജ്ഞാനേന്ദ്രിയ ശക്തിയായും കര്‍മ്മേന്ദ്രിയ ശക്തിയായും പ്രവര്‍ത്തിക്കുന്നു. മനസ്സ് ദശേന്ദ്രിയങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ 'ഞാന്‍' എന്ന ഭാവം (അഹങ്കാരം)ഉണ്ടാകുന്നു. പഞ്ചഭൂതങ്ങള്‍ പഞ്ചതന്മാത്രകളായി രൂപപ്പെടുന്നു. ശബ്ദതന്മാത്രയില്‍നിന്ന് ആകാശഭൂതവും ശബ്ദ-സ്പര്‍ശ തന്മാത്രകളില്‍നിന്ന് വായുഭൂതവും ശബ്ദ-സ്പര്‍ശ-രൂപ തന്മാത്രകളില്‍നിന്നും അഗ്നിഭൂതവും ശബ്ദ-സ്പര്‍ശ-രൂപ-രസ തന്മാത്രകളില്‍നിന്ന് ജലവും ശബ്ദ-സ്പര്‍ശ-രൂപ-രസ-ഗന്ധ തന്മാത്രകളില്‍നിന്ന് ഭൂമി ഭൂതവും രൂപംകൊള്ളുന്നു. പഞ്ചഭൂതങ്ങളുടെയും വിഷയം പഞ്ചതന്മാത്രകളാണ്. (ആകാശത്തിന്റെ വിഷയം ശബ്ദം, വായുവിന്റെ വിഷയം ശബ്ദവും സ്പര്‍ശവും, ഇങ്ങനെ പോകുന്നു.) പഞ്ചജ്ഞാനേന്ദ്രിയങ്ങളില്‍ ചെവിയുടെ വിഷയമാണ് ശബ്ദം. ത്വക്കിന്റെ വിഷയമാണ് സ്പര്‍ശം. കണ്ണിന്റെ വിഷയമാണ് രൂപം. നാവിന്റെ വിഷയമാണ് രസം. മൂക്കിന്റെ വിഷയമാണ് ഗന്ധം. നമ്മുടെ സ്ഥൂലശരീരം ഭൂമീഭൂതമാണ്. ശരീരത്തില്‍ (ദ്രവരൂപത്തില്‍ ഉള്ളതെല്ലാം ജലഭൂതമാണ്. ശരീരത്തിലെ അഗ്നി (കായാഗ്നി, ജഠരാഗ്നി, ധാതു അഗ്നി, അഗ്നിഭൂതവും, വാതകരൂപത്തിലുള്ളത് (പ്രാണശക്തി) വായുഭൂതവും, ശരീരത്തിന്റെ ഉള്ളില്‍ അവയവങ്ങളെ ചിട്ടപ്പെടുത്തിയിരിക്കുന്നത് കൃത്യമായ അകലത്തില്‍ ആണ്. അവയവങ്ങള്‍ തമ്മിലും അതിന്റെ ഉള്ളിലും ആകാശഭൂതം നിലനില്‍ക്കുന്നു. ഓരോ കോശങ്ങളിലും ഈ തത്ത്വത്തെ നമുക്ക് കാണാന്‍ കഴിയും. ഇന്ദ്രിയങ്ങളുമായുള്ള ആത്മാവിന്റെ ചേര്‍ച്ചയാണ് ജീവന്‍. ഇതിന്റെ പരിധി ശരീരമാണ്. ശരീരത്തിന്റെ ഗുണം അഹങ്കാരവും ഇത് ജനന-മരണ പ്രക്രിയകളിലൂടെ കടന്നുപോകുന്നു. എല്ലാ ജീവനിലും പുരുഷന്‍ (ആത്മാവ്) ഒളിഞ്ഞിരിക്കുന്നു. ശരിയായ ജ്ഞാനത്തിലൂടെ ഓരോ ജീവനും മോക്ഷം ലഭിക്കുന്നു. പ്രകൃതിയില്‍നിന്നുള്ള പുരുഷന്റെ വേര്‍പെടലാണ് മോക്ഷം. പുരുഷനെ കുറിച്ചുള്ള അറിവിലൂടെ സൂക്ഷ്മശരീരത്തെ(പ്രകൃതിയെ) ഇല്ലാതാക്കാന്‍ കഴിയുന്നു. യോഗശാസ്ത്രപ്രകാരം പുരുഷനു മുകളില്‍ ഈശ്വരന് പ്രാധാന്യം ഉണ്ട്. സാംഖ്യവും യോഗവും തമ്മിലുള്ള വ്യത്യാസവും ഇതുതന്നെയാണ്. മുകളില്‍ പ്രതിപാദിച്ച ശ്ലോകത്തിന്റെ അര്‍ത്ഥവും സാംഖ്യ-സിദ്ധാന്തം തന്നെയാണ്. 1) വിശേഷം:- അഞ്ച് സ്ഥൂലഭൂതങ്ങളായ ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയും പഞ്ചജ്ഞാനേന്ദ്രിയങ്ങളായ ചെവി, ത്വക്ക്, കണ്ണ്, നാവ്, മൂക്ക് എന്നിവയും പഞ്ചകര്‍മ്മേന്ദ്രിയങ്ങളായ വാക്ക്, പാണി, പാദം, പായു, ഉപസ്ഥം എന്നിവയും മനസ്സും ചേര്‍ന്ന് 16 ഘടകങ്ങളോടുകൂടിയതാണ് വിശേഷം. ഇവിടെ മനസ്സിനെ അന്തരിന്ദ്രിയമായും ദശേന്ദ്രിയങ്ങള്‍ ബാഹ്യേന്ദ്രിയങ്ങളായും പറയുന്നു. ചുരുക്കത്തില്‍ ഭൗതികശരീരവും അതിന്റെ പ്രവര്‍ത്തനങ്ങളും ഈ 16 തത്ത്വങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഇതുതന്നെയാണ് ഇന്നത്തെ വൈദ്യശാസ്ത്രവും മറ്റൊരുതരത്തില്‍ പറഞ്ഞിരിക്കുന്നത്. 2) അവിശേഷം:- അവിശേഷത്തില്‍ ആറ് കാര്യങ്ങളെക്കുറിച്ചാണ് പറയുന്നത്. ശബ്ദ-സ്പര്‍ശ-രൂപ-രസ -ഗന്ധാദി അഞ്ച് തന്മാത്രകളും അഹങ്കാരവും ചേര്‍ന്നതാണ് അവിശേഷം. ഇവ സൂക്ഷ്മ ശരീരത്തിന്റെ ഭാഗങ്ങളാണ്. പഞ്ചതന്മാത്രകളില്‍ നിന്നുമാണ് പഞ്ചഭൂതങ്ങള്‍ ഉല്‍പ്പന്നമായിരിക്കുന്നത്. മഹദ്തത്ത്വത്തില്‍നിന്ന്അഹങ്കാരവും ഉല്‍പ്പന്ന മായിരി ക്കുന്നു. അഹങ്കാരം മനസ്സിനും ഇന്ദ്രിയങ്ങള്‍ക്കും കാരണമാകുന്നു. ഈ ആറ് തത്ത്വങ്ങളെയും ഇന്ദ്രിയങ്ങള്‍ക്ക് കാണാന്‍ കഴിയാത്തതുകൊണ്ടാണ് ഇവയെ ''അവിശേഷം'' എന്നു പറയുന്നത്. 3) ലിംഗമാത്രം:-പഞ്ചഭൂതങ്ങളുടെയും പഞ്ചതന്മാത്രകളുടെയും ദശേന്ദ്രിയങ്ങളുടെയും മനസ്സിന്റെയും അഹങ്കാരത്തിന്റെയും കാരണമായ മഹദ്തത്ത്വത്തെയാണ് ഇവിടെ ലിംഗമാത്രം എന്നുപറഞ്ഞിരിക്കുന്നത്. ആത്മാവിന് ബാഹ്യലോകത്തിന്റെ അനുഭവത്തെ നല്‍കുന്നത് മഹദ് ആണ്. 4) അലിംഗം:- മഹദ്തത്ത്വത്തിന് കാരണമായ മൂലപ്രകൃതിയാണ് അലിംഗം. സാമ്യാവസ്ഥയെ പ്രാപിച്ച ഗുണത്തിന്റെ സ്വരൂപമാണ് മൂലപ്രകൃതി. സ്ഥൂലവും സൂക്ഷ്മവുമായ തന്മാത്രകളാല്‍ ആണ് ഈ പ്രപഞ്ചവും അതിലെ സകല ചരാചരങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്. നമ്മുടെ ശരീരവും ഇങ്ങനെ തന്നെയാണ് രൂപപ്പെട്ടിരിക്കുന്നത്. വിശേഷം ഒഴിച്ച് എല്ലാം സൂക്ഷ്മശരീരത്തിന്റെ ഭാഗമാണ്. ഇവ സാധാരണ ജനങ്ങള്‍ക്ക് ഇന്ദ്രിയങ്ങള്‍കൊണ്ട് കാണാന്‍ കഴിയില്ല. എന്നാല്‍, ദീര്‍ഘകാലത്തെ യോഗപരിശീലനത്തിലൂടെ നമ്മുടെ പ്രാണശക്തിയെ വര്‍ധിപ്പിച്ച് അതിസൂക്ഷ്മമാക്കി ഈ തന്മാത്രകളെ നമുക്ക് പ്രത്യക്ഷീകരിക്കാം എന്ന് പതഞ്ജലി മഹര്‍ഷി പറയുന്നു. പൂവില്‍നിന്നും ഗന്ധതന്മാത്രകള്‍ പുറത്തേക്ക് പ്രവഹിക്കുന്നത് നമുക്ക് അറിയുവാന്‍ കഴിയുന്നതുപോലെ നമ്മിലെ സൂക്ഷ്മതന്മാത്രകളും ചുറ്റുപാടും പ്രസരിക്കുന്നുണ്ട്. പാപ പുണ്യ ചിന്തകളില്‍നിന്നും അതിനനുസരിച്ചിട്ടുള്ള സൂക്ഷ്മതന്മാത്രകള്‍ നമ്മുടെ ചുറ്റും പ്രസരിക്കുന്നു. നാം എവിടെ പോയാലും ഈ തന്മാത്രകളുടെ സ്വാധീനം നമുക്ക് ചുറ്റും ഉണ്ടാകുന്നു. മഹാക്ഷേത്രങ്ങളുടെ പ്രത്യേകതകളും ഇതുതന്നെയാണ്. ഈശ്വരപൂജ ചെയ്യുന്ന സ്ഥലം പുണ്യതന്മാത്രകളാല്‍ നിറഞ്ഞുനില്‍ക്കുന്നു. ഇവിടെ എത്തുന്ന അനേകരുടെ ഈശ്വരവിചാരവും ഭക്തിയും അന്തരീക്ഷത്തിലെ പുണ്യതന്മാത്രകളുടെ അളവ് വര്‍ധിപ്പിക്കുന്നു. ഈശ്വരാനുഭൂതി നമ്മിലെ തന്മാത്ര സ്വഭാവത്തിലും മാറ്റം വരുത്തുന്നു. അതിനാലാണ് നമുക്ക് പുണ്യസ്ഥലങ്ങള്‍ ആനന്ദത്തെ നല്‍കുന്നത്. ഏകചിന്ത (ഈശ്വരചിന്ത) സ്ഥലത്തിന്റെ പുണ്യം വര്‍ധിപ്പിക്കുകയും അവിടെ എത്തുന്നവര്‍ക്ക് അതിന്റെ അനുഭൂതി നല്‍കുകയും ചെയ്യുന്നു. ഇങ്ങനെയുള്ള പുണ്യസ്ഥലങ്ങളിലെ ദര്‍ശനവും പുണ്യാത്മാക്കളുമായുള്ള സഹവാസവും നമ്മുടെ ഉള്ളില്‍ സത്വഗുണത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നു. നമ്മള്‍ എത്ര സാത്വികനാകുന്നുവോ അതിനനുസരിച്ച് സത്വശുദ്ധിയെ തിരിച്ചറിയാനുള്ള നമ്മുടെ കഴിവും വര്‍ധിക്കുന്നു. നമ്മളിലെ ഗുണങ്ങളുടെ പ്രഭാവത്തെ മറ്റുള്ളവര്‍ക്കും അറിയുവാന്‍ സാധിക്കും. നിരന്തര യോഗാപരിശീലനത്തിലൂടെ സ്ഥൂലസൂക്ഷ്മതന്മാത്രകളുടെ മുകളില്‍ നമുക്ക് നിയന്ത്രണം കൊണ്ടുവരാനും ധ്യാനത്തിലൂടെ ബുദ്ധിയെ ഈശ്വരോന്മുഖമാക്കി സത്വഗുണത്തെ വര്‍ധിപ്പിക്കുന്നതിനോ ഗുണാതീത അവസ്ഥയിലേക്ക് എത്തുന്നതിനോ നമുക്ക് കഴിയുന്നു. ഇങ്ങനെ പ്രകൃതിയേയും പുരുഷനേയും കുറിച്ചുള്ള വ്യത്യാസം മനസ്സിലാക്കി ബുദ്ധിയെ പുരുഷനുമായി ബന്ധിപ്പിക്കാന്‍ അഷ്ടാംഗയോഗം നമ്മെ സഹായിക്കുന്നു.
സാക്ഷാല്‍സുഖം ബ്രഹ്മമാണ്. സാക്ഷാല്‍ശാന്തി ആത്മാവിന്റേതാണ്. നാം ആത്മാവാണെന്നുവരുമ്പോള്‍ ആത്മാവിന്റെ സ്വരൂപ സുഖം നമ്മുടേതുമാകുന്നു. ഭക്തിയുടെയും ജ്ഞാനത്തിന്റെയും അന്തിമവും ഇതുതന്നെ. ആത്മാവിനുവേണ്ടി ഈശ്വരനെ പ്രാര്‍ത്ഥിക്കുന്നു. കാരുണ്യത്താല്‍ അതു ലഭിക്കുന്നു. ആനന്ദത്തെ തരുന്നതും (അഖണ്ഡ) ആനന്ദം തന്നെയാണ്. സര്‍വ്വശക്തനായ ഈ അഖണ്ഡാനന്ദബ്രഹ്മത്തിന്റെ സഗുണഭാവമാണ് ഈശ്വരന്‍. നിര്‍ഗ്ഗുണബ്രഹ്മം കേവലാനന്ദമയനാണ്. ബ്രഹ്മത്തില്‍ നിന്നും മൂര്‍ത്തീകരിച്ചു നില്‍ക്കുന്ന ഈശ്വരന്റെ ശക്തിയില്‍നിന്നും സംജാതമാകുന്ന ജീവാത്മാക്കള്‍ക്കും നിലനില്‍പ്പിന്നാധാരം ആനന്ദം തന്നെ. ശുദ്ധ ചൈതന്യസ്വരൂപം ഈശ്വരപ്രകൃതിയോടുകൂടി സംബന്ധപ്പെട്ടിട്ടാണ് പ്രപഞ്ചദര്‍ശനം ഉണ്ടാകുന്നത്. ഇതില്‍ ചൈതന്യാംശമായ ശുദ്ധചൈതന്യവസ്തു (ബ്രഹ്മം) ഈശ്വരനെന്നും മായയെന്നും രണ്ടായി പിരിഞ്ഞു നില്‍ക്കുന്നു. ആതില്‍ മായ (പ്രകൃതി) രണ്ടുവിധം. സര്‍വ്വത്തിനും ജീവനായി എല്ലാത്തിനെയും വഹിച്ചു നില്‍ക്കുന്നത് പരാപ്രകൃതി. മനസ്സ്, ബുദ്ധി അഹങ്കാരം, പഞ്ചഭൂതങ്ങള്‍ തുടങ്ങിയവ അപരാപ്രകൃതികളാണ്. ജീവന്‍, താന്‍ ശുദ്ധചൈതന്യമാണെന്നറിയാതെ ദേഹാദിസംസാരകാര്യങ്ങളില്‍ ഭ്രമിച്ചുപോകുന്നു. അവ തനിക്കു സത്യങ്ങളായി പരിണമിക്കുന്നു. ഈ ഭ്രമം മൂലം ജീവന്‍ സാക്ഷാലുള്ള സുഖത്തില്‍ നിന്നും വിട്ടുപോകുന്നതിനാല്‍ കിട്ടുന്ന സുഖത്തില്‍ രമിച്ചു തൃപ്തിയടയുന്നു. ആത്മ(സുഖ)സ്വരൂപം വീണ്ടുകിട്ടുമ്പോള്‍ പ്രാപഞ്ചിക സുഖങ്ങളും പ്രപഞ്ചം തന്നെയും ഒഴിഞ്ഞുമാറും. മനസ്സിന്റെ സുഖത്തില്‍ ദുഃഖം ഉള്‍ക്കൊണ്ടിരിക്കുന്നു.  
സംസ്കാരത്തെ മാറ്റേണ്ടത് വ്യക്തി സ്വയമേവയാണ്. വ്യക്തിക്കും സമൂഹത്തിനും ദോഷകരമായിക്കൊണ്ടിരിക്കുന്ന ഒരു സംസ്കാരത്തെ മാറ്റിമറിക്കുമ്പോഴാണ് ആ മാറ്റത്തെ ചരിത്രം വിപ്ലവകരമായി രേഖപ്പെടുത്തുക! അതു പോലെതന്നെ സംസ്കാരത്തെ ദോഷകരമായി ബാധിക്കുന്ന കാര്യങ്ങള്‍ ഉൗട്ടിയുറപ്പിക്കുമ്പോള്‍ അത് ചരിത്രം അങ്ങനെയും രേഖപ്പെടുത്തും.
മാറ്റം എന്നത് നല്ല സംസ്ക്കാരത്തിലേയ്ക്കായാലും ചീത്ത സംസ്ക്കാരത്തിലേയ്ക്കായാലും ശരി, അത് ഉണ്ടാകുന്നത് ഓരോ വ്യക്തിയുടെയും സ്വന്തം ആചരണത്തിലൂടെയാണ്. ചില സമൂഹത്തില്‍ അത്തരം നല്ല ആചരണങ്ങള്‍ ഉണ്ടായിരിക്കും. അത് നല്ലതെന്നു കാണുന്ന അന്യനാട്ടുകാരും അത് സ്വീകരിക്കും. മറിച്ചും സംഭവിക്കാറുണ്ട്. ഭാരതത്തെ വിദേശികള്‍ അനുഗമിക്കുന്നതും, ഭാരതം വിദേശ സംസ്കാരത്തെ അനുകരിക്കുന്നതും അതിനുദാഹരണമാണ്. ശ്രേഷ്ഠരായ ഉത്തമപുരുഷന്മാര്‍ എന്താണോ ആചരിക്കുന്നത് അത് കണ്ടാണ് മറ്റുള്ള ജനങ്ങളും ആചരിക്കുന്നത് എന്ന് ഗീതാചാര്യന്‍ പറയുന്നു.
വാക്കുകള്‍ കൊണ്ടോ രേഖാമൂലമോ അല്ല ഭാരതം ലോകത്തിനു സാത്വിക സംസ്കാരത്തെ പഠിപ്പിച്ചത്. ആചരണം കൊണ്ടാണ്. പറയുകയും പ്രവര്‍ത്തിച്ചുകാണിക്കുകയും ചെയ്യുന്ന ആചാര്യന്മാര്‍ ആണ് ഭാരതത്തിലെ ഗുരുക്കന്മാര്‍. അങ്ങനെ സാത്വികമായ ചില ആചരണങ്ങള്‍ നമ്മുടെ ഭാരതീയ സംസ്ക്കാരത്തിലുണ്ട്. നല്ല സംസ്കാരത്തെ സൃഷ്ടിക്കുന്നതാകയാല്‍ അവ സദാചാരങ്ങള്‍ എന്നറിയപ്പെടും. ശ്രീരാമചന്ദ്രനിലൂടെയും സീതാദേവിയിലൂടെയും ആ സാത്വികമായ സദാചാരങ്ങളെ ഇതിഹാസം നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. ഒരിക്കല്‍ ഒരു വിദേശി ഭാരതത്തിലെ ഒരു പുണ്യതീര്‍ത്ഥത്തിനടുത്ത് ധ്യാനിക്കുകയായിരുന്നു. അപ്പോള്‍ ഭാരതീയരായ കുറച്ച് വിദ്യാര്‍ത്ഥികള്‍ മുതിര്‍ന്നവരുമായി അവിടെ വിനോദസഞ്ചാരത്തിന്‍റെ ഭാഗമായി എത്തി. അവര്‍ ആട്ടവും പാട്ടും കൂത്തുമായി ആകെ ബഹളമായി. ഇത് കണ്ട വിദേശി ഒരു സന്ന്യാസിയോട് ചോദിച്ചു ''ഇതാണോ ഭാരതീയ സംസ്ക്കാരം?'' അപ്പോള്‍ സന്ന്യാസി പറഞ്ഞു ''ഇത് ഭാരതീയ സംസ്ക്കാരം അല്ല, ഇവര്‍ മറ്റേതോ ഒരു രാജ്യത്തിന്‍റെ സംസ്ക്കാരത്തെ അനുകരിക്കുകയാണ്!''
അതിനാല്‍ നല്ല സംസ്കാരത്തെ രൂപപ്പെടുത്തുന്നതിന് സഹായകമായ ആചരണങ്ങളെ സദാചാരങ്ങളെ പഠിക്കുകയും സ്വയം ആചരിച്ചു കുട്ടികളെ ഫഠിപ്പിച്ച് ഗുരുജനങ്ങളുടെ ധര്‍മ്മത്തെ പാലിക്കുകയും വേണം. അതിനായി ഭാരതത്തിലെ ഇതിഹാസങ്ങള്‍, പുരാണങ്ങള്‍, ഉപനിഷത്തുകള്‍, ഭഗവദ്ഗീത ഇവ നാം പഠിക്കണം ആദ്യം. 
kp krishnakumar
മനസ്സ് വൈകാരികമായിരിക്കുമ്പോള്‍ നാം ചിലത് ചെയ്തു പോകുന്നു. പിന്നീട് അതോര്‍ത്ത് വിഷമിക്കുകയും ചെയ്യും. അങ്ങനെ നാം കാരണം മറ്റുള്ളവര്‍ക്ക് ഉണ്ടാകുന്ന ‍‍‍ദുഃഖവും ദുരിതവും കൊണ്ട് നാം അസ്വസ്ഥമാകും എങ്കിലും അതേ വികാരങ്ങള്‍ക്ക് അടിമപ്പെടുമ്പോഴെല്ലാം നാം വീണ്ടും അതേ തെറ്റുകള്‍ ചെയ്തു പോകുന്നുണ്ട്. അതായത് നമ്മുടെ മനസ്സിന്റെ സ്വഭാവം എന്നത് പൂര്‍വ്വാര്‍ജ്ജിതമാണ്. അതിനെ നിയന്ത്രിക്കുക എന്നത് നാളെ മുതല്‍ ഞാന്‍ ഇങ്ങനെയായിരിക്കില്ല എന്ന ഒരു തീരുമാനം എടുത്തതുകൊണ്ട് മാത്രം സാധിക്കുന്നതല്ല. അക്കാര്യത്തില്‍ എല്ലാപേരും നിസ്സഹായരാണ്.
അങ്ങനെ സ്വയം നിയന്ത്രിക്കുവാന്‍ സാധിക്കണമെങ്കില്‍ അതിനായി പ്രായോഗികമായ മാര്‍ഗ്ഗങ്ങളെ സ്വീകരിക്കേണ്ടിവരുന്നു. വൈകാരികപ്രധാനമായ മനസ്സിനെ ഈശ്വരസ്നേഹത്തിലേയ്ക്ക് തിരിച്ചു വിടേണ്ടതുണ്ട്. വികാരത്തെ ഭക്തിയിലേയ്ക്കും വിചാരത്തെ തത്ത്വബോധത്തിലേയ്ക്കും തിരിച്ചുവിടണം. അങ്ങനെ നിരന്തരാഭ്യാസം കൊണ്ട് മനസ്സ് ശാന്തമായിത്തുടങ്ങുകയും ജ്ഞാനപ്രകാശം ഉണ്ടാകുകയും ചെയ്യും.
ഒരാള്‍ വിഷമിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്യുമ്പോള്‍ ആദ്യം അത് ബാധിക്കുന്നത് സ്വന്തം മനസ്സിനെയും സ്വന്തം ശരീരത്തെയും തന്നെ ആണ്. അത് നമ്മുടെ സ്വസ്ഥതകെടുത്തി നമ്മെ രോഗത്തിന് അടിമപ്പെടുത്തുന്നു. ഒപ്പം നമ്മുടെ വാക്കുകളിലൂടെയും ഭാവത്തിലൂടെയും അത് പുറത്തേയ്ക്കും വ്യാപിക്കുമല്ലോ! അങ്ങനെ നാം കാരണം നമ്മുടെ കൂടെയുള്ളവര്‍ക്കും വിഷമം ഉണ്ടാകുന്നു. അങ്ങനെ അവരും അസ്വസ്ഥരും രോഗിയും ആയി മാറുന്നു. എന്നു വരുമ്പോള്‍ നാം സ്വയം സ്വസ്ഥരാകുന്നതുകൊണ്ട് നമുക്ക് മാത്രമല്ല മറ്റുള്ളവര്‍ക്കും അത് ലഭിക്കുന്നുണ്ട് എന്നാണ് അര്ത്ഥം.‍‍‍‍‍‍‍‍‍‍‍‍‍‍

പൂക്കളെ പോലെ. അതിന്‍റെ പ്രാണശക്തി ജന്മം മുഴുവന്‍ സ്വയം ഭംഗിയായി സുഗന്ധിയായി പ്രകാശിക്കുന്നു. കണ്ടു നില്ക്കുന്നവര്‍ക്കും അതിന്റെ അടുത്ത് വരുന്നവര്‍ക്കും അത് സുഖമേകുന്നു. അതായത് അവിടെ സ്വന്തം ഭാവം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മറ്റൊരാളെ സന്തോഷിപ്പിക്കുവാനായി മറ്റൊരു പരിശ്രമത്തിന്‍റെയും ആവശ്യം അവിടെ ഉണ്ടാകുന്നില്ല എന്നതാണ് ചിന്തിച്ചു മനസ്സിലാക്കേണ്ടത്. നാം സ്വസ്ഥരാകുമ്പോള്‍ നമ്മുടെ വാക്കും മുഖവും പ്രസന്നമാകുന്നു. അപ്പോഴും‍‍ അതു തന്നെയാണല്ലോ സംഭവിക്കുന്നത്. ആത്മപരിവര്‍ത്തനമാണ് ഏതൊരാളിന്‍റെയും പ്രാഥമികമായ കര്‍ത്തവ്യം എന്നു വരുന്നു. തുടര്‍ന്നുള്ള ബാഹ്യപരിവര്‍ത്തനമാകട്ടെ ശ്രമം കൂടാതെ തന്നെ സ്വാഭാവികമായി സംഭവിക്കുന്നതാണെന്നും മനസ്സിലാക്കാമല്ലോ. ആദ്ധ്യാത്മികാചാര്യന്മാര്‍ നമുക്ക് ഉപദേശിക്കുന്നത് അത്രമാത്രമാണ്. 

Saturday, September 29, 2018

ക്ഷേത്ര ചൈതന്യം നിലനില്‍ക്കുന്നത്....
ക്ഷേത്രചൈതന്യം ഉണ്ടാവാനും അത് നിലനിര്‍ത്തി വര്‍ദ്ധിക്കാനും അഞ്ചു കാര്യങ്ങളാണ് പ്രാചീനര്‍ പറഞ്ഞ് വച്ചിരിക്കുന്നത്. അതില്‍ ഒന്നാമത് ക്ഷേത്രത്തിന്‍റെ പ്രാണപ്രതിഷ്ഠ നിര്‍വ്വഹിച്ച ആചാര്യന്‍റെ വ്രതമഹിമയും അത് തുടര്‍ന്നുകൊണ്ട് പോകുന്ന തന്ത്രിയുടെ അല്ലെങ്കില്‍ മുഖ്യ പുരോഹിതന്‍റെ അനുഷ്ഠാനനിഷ്ഠയുമാണ്‌. രണ്ടാമത് ക്ഷേത്രത്തില്‍ വിഗ്രഹം സ്ഥാപിച്ച സമയത്ത് അതത് മൂര്‍ത്തീസങ്കല്‍പ്പത്തിന് അനുസൃതമായി നിശ്ചയിച്ച പൂജാക്രമങ്ങളും ആചാരങ്ങളും അനുസ്യൂതമായി തുടര്‍ന്നു കൊണ്ട് പോകുക എന്നതാണ്. അതില്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി വരുന്ന ഭക്തജനങ്ങള്‍ക്കായി നിശ്ചയിച്ചിട്ടുള്ള യോഗ്യതകള്‍, വേഷവിധാനമടക്കമുള്ള ആചാരക്രമങ്ങള്‍, മൂര്‍ത്തിയെ ചൈതന്യവത്തായ ഒരു സാന്നിദ്ധ്യമായി കണ്ടു നിവേദ്യമടക്കമുള്ള കാര്യങ്ങള്‍ എന്നിവ കൃത്യമായി അനുഷ്ഠിക്കുക എന്നതാണ്. മൂന്നാമത്തേത് ദിനംതോറും ക്ഷേത്രത്തില്‍ വച്ചു നടത്തേണ്ട വേദപഠനങ്ങള്‍ക്ക് മുടക്കം വരുത്താതെയിരിക്കുക, നാലാമത്തേത് ക്ഷേത്രം സ്ഥിതിചെയ്യുന്ന നാട്ടിലെ മുഴുവന്‍ ആളുകളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ക്ഷേത്രത്തിന്‍റെ കീര്‍ത്തി വര്‍ദ്ധിക്കുവാനായി കാലാകാലങ്ങളില്‍ ഉത്സവങ്ങള്‍ നടത്തുക, അഞ്ചാമത്തേത് ഭക്തജനങ്ങള്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും നിത്യവും അന്നദാനം നല്‍കുക. ഇവയില്‍ നാലാമത്തേതും അഞ്ചാമത്തേതും ജനകീയമാണ്. അതില്‍ കാലാനുസൃതം മാറ്റങ്ങള്‍ ആവാം. എന്നാല്‍ ആദ്യത്തെ മൂന്നു കാര്യങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ ആ ക്ഷേത്രസങ്കല്‍പ്പം തന്നെ ഇല്ലാതാക്കുന്ന പ്രവൃത്തികളത്രേ.
ക്ഷേത്രചൈതന്യത്തില്‍ വരുത്തുന്ന അപചയം അവിടുത്തെ വിഗ്രഹം പ്രതിനിധാനം ചെയ്യുന്ന ദേവതയെ ബാധിക്കുന്നില്ല. എന്നാല്‍ ആ ദേവതയെ വിഗ്രഹത്തിലേയ്ക്ക് ആവാഹിച്ചു പൂജിച്ച് കൊള്ളാമെന്നും അതിന്‍റെ ചൈതന്യത്തെ പ്രതികൂലമായി ബാധിക്കുന്ന യാതൊരു പ്രവൃത്തികളും ഭക്തരുടെ ഭാഗത്തുനിന്നും ഉണ്ടാവില്ല എന്നും സങ്കല്‍പ്പിച്ച് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നിശ്ചയിച്ച ഒരു സമൂഹ ഉടമ്പടിയാണ് ക്ഷേത്ര സങ്കല്പ്പനിരാസം കൊണ്ട് തകര്‍പ്പപ്പെടുന്നത്. ഈ സാമൂഹ്യ ‘ഉടമ്പടി’യില്‍ രണ്ടു ഭാഗത്തും ഭക്തര്‍തന്നെയാണ് എന്നുള്ളതാണ് പ്രത്യേകത. ദേവതയ്ക്ക് ഇതില്‍ ഒരു പങ്കുമില്ലതന്നെ. സങ്കല്‍പ്പത്തില്‍ അവനവന്‍ തന്നെ വരുത്തുന്ന അപചയം മറ്റു കാര്യങ്ങളില്‍ എന്നപോലെ അവനില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ അനുഭവിക്കാനും അവന് ബാദ്ധ്യതയുണ്ട്. നമ്മുടെ പാരമ്പര്യത്തില്‍ ഒരു ജീവിതകാലത്തെ മാത്രം അത്രയ്ക്ക് പ്രാധാന്യമുള്ള ഒന്നായി കണക്കാക്കുന്നില്ല. അനേക ജന്മങ്ങളില്‍ ഒന്ന് മാത്രമാണ് ഇപ്പോഴത്തെ ഈ ജീവിതം. 'ഇതിന് മുന്‍പും ഞാനുണ്ടായിരുന്നു, ഇനിയും ഞാനുണ്ടാവും'. എന്നതാണ് സനാതനമതം. അതിന്‍റെ അടിസ്ഥാനത്തിലാണ് ഷോഡശസംസ്കാരത്തിന്‍റെ പതിനാറു ഘടകങ്ങളില്‍‍ ആദ്യത്തേത് ഗര്‍ഭാധാനം ആകുന്നത്. അതായത് ഈ ജന്മത്തിനു മുന്‍പേതന്നെ തീര്ച്ചയാക്കപ്പെട്ട ചില തിരഞ്ഞെടുപ്പുകള്‍ നമ്മുടെയെല്ലാം ജീവിതത്തിന് അടിസ്ഥാനമായി ഉണ്ടെന്നര്‍ത്ഥം. അങ്ങിനെയുള്ള ഷോഡശസംസ്കാരത്തില്‍ വിശ്വാസമുള്ളവര്‍ക്ക് മാത്രമേ ക്ഷേത്രസങ്കല്‍പ്പത്തിലും വിശ്വാസം ഉണ്ടാവാന്‍ സാധിക്കൂ. അല്ലാത്തവര്‍ക്ക് ‘വിശേഷേണ ഗ്രഹിക്കേണ്ട’തായ ‘വിഗ്രഹാ’രാധനയില്‍ താല്‍പ്പര്യം ഉണ്ടാവേണ്ട കാര്യമില്ല തന്നെ. ഷോഡശ സംസ്കാരങ്ങള്‍ ആര്‍ജ്ജിക്കുന്നത് ഈയൊരൊറ്റ ജന്മം കൊണ്ടല്ല എന്നത് സെമിറ്റിക് ‍വിശ്വാസങ്ങളുടെ പരിധിക്ക് വഴങ്ങുകയില്ലല്ലോ.
കാലത്തിനൊത്ത് ചലിക്കുന്നത് കാലാതീതമായ ചിലതിനെ നിരാകരിച്ചിട്ടാവരുത്. ഇനി ശ്രീകോവിലില്‍ വിഗ്രഹത്തെ തൊട്ട് പൂജിക്കാനുള്ള അവകാശത്തെച്ചൊല്ലി കേസിന് പോയി ഗുരുവായൂര്‍ കണ്ണനെ എല്ലാവര്ക്കും തൊട്ട് പൂജിക്കാം എന്നൊരു നിയമം കൂടി വരാം. ‘വടക്കെ ഇന്ത്യയില്‍ കേദാരനാഥനെ ഞാന്‍ തൊട്ടല്ലോ’ എന്ന ന്യായവും പറയാം. സമ്പ്രദായങ്ങളിലുള്ള വ്യത്യാസങ്ങള്‍, ആചാരക്രമങ്ങള്‍ എന്നിവയിലെ വൈജാത്യങ്ങള്‍ എന്നിവയാണ് ബഹുസ്വരത മുഖമുദ്രയായ സനാതനധര്‍മ്മത്തിന്‍റെ കാതല്‍. അവയെപ്പറ്റി മനസ്സിലാക്കാന്‍ ശ്രമിക്കാതെ നടത്തുന്ന വാദമുഖങ്ങള്‍ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് സ്വയം നമ്മെത്തന്നെയല്ലേ?
സുപ്രീംകോടതി ശബരിമലയില്‍ ആചാരലംഘനം അനുവദിച്ചത് ഭാരതത്തിന്‍റെ അടിസ്ഥാനസ്വഭാവമായ ബഹുസ്വരതയ്ക്ക് എതിരായ വിധിയാണ്. ബഹുസ്വരത സംസ്കാരത്തിന്‍റെ ഭാഗമായി ജീവിക്കുന്നവരുടെ സ്വരം ബഹളത്തിനിടയില്‍ കേള്‍ക്കാതാകുന്നു. എല്ലാ ക്ഷേത്രാചാരങ്ങളും ഒരു വിധത്തിൽ മാത്രമേ പാടുള്ളു എന്ന വാശി പരിമിതമായ അറിവിന്‍റെ പ്രകടനമാണ് എന്ന് പറയാതെ വയ്യ. ക്ഷേത്രങ്ങളിലെ നിവേദ്യം (കല്ലിന് എന്തിനാ പായസം വച്ചു നല്‍കുന്നത് തുടങ്ങിയ വാദങ്ങൾ ആവാം), ദേവീക്ഷേത്രങ്ങളിലെ തൃപ്പൂത്ത് ആഘോഷം എന്നിവയെല്ലാം അപരിഷ്കൃതം എന്നു പറഞ്ഞ് ഇനിയും കേസു കൊടുക്കാം. ഒടുവിൽ എല്ലാവരും പാന്റ്സും ഷർട്ടും ഷൂസുമൊക്കെയിട്ട് ‘മാന്യൻമാ’രായി ക്ഷേത്രങ്ങളിലെ 'സർവ്വീസ്' നു പങ്കെടുക്കുന്ന ഒരു സുന്ദരകാലം വരുമായിരിക്കും അല്ലെ? അമേരിക്കയിലും കാനഡയിലും നേറ്റീവ് ഇന്ത്യന്‍സിനെ ‘മാന്യന്മാ’രാക്കിയതിന്റെ കേടു തീര്‍ക്കാന്‍ തലമുറകള്‍ കുറെയേറെ കടന്നിട്ടും ഇതുവരെ കഴിഞ്ഞിട്ടില്ല.
നാം നല്ലൊരു വ്യാപാരസ്ഥാപനം ഉണ്ടാക്കുമ്പോള്‍ അതിലുണ്ടാക്കുന്ന ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരം സ്വയം തീരുമാനിച്ച് അതിനുവേണ്ട ക്രമീകരണങ്ങള്‍ ചെയ്ത് വയ്ക്കുന്നതുപോലെയാണ് ക്ഷേത്ര സങ്കല്‍പ്പരീതികളും. ക്ഷേത്രം ISO 9000 എന്നൊരു ലേഖനം കുറച്ചു നാള്‍ മുന്‍പ് എഴുതിയിരുന്നു. താല്‍പ്പര്യമുള്ളവര്‍ക്കായി ലിങ്ക് ഇതാ:
ക്ഷേത്രം ISO 9000- കലാകൌമുദി
https://drive.google.com/…/0Bznlf5vp9c60eHNrbUgzQ0M5N
sukumar
രാസലീല 23* 
ജീവന് ഉപാധി ദോഷങ്ങളിൽ നിന്നുള്ള വിമുക്തിയെ കൊടുക്കും. പക്ഷേ സ്വരൂപ രതി ഉണ്ടാവണമെന്നില്ല്യ. സ്വരൂപത്തിനെ അറിയുന്ന പ്രത്യഭിജ്ഞ ബുദ്ധിയിൽ അതിന്റെ കാല്പാടുകൾ വിട്ടിട്ട് മറഞ്ഞുപോയാലും ജ്ഞാനികൾക്ക് ബുദ്ധിയിലും മറ്റുംകണ്ടതിന്റെ ഓർമ്മ ഉണ്ടാവും. ഉപാധികൾ പഴയപോലെ പ്രാരബ്ധം തീർക്കാനായിട്ട് ലോകത്തിൽ വ്യവഹരിക്കും. അങ്ങനെ ഉള്ള തത്വജ്ഞാനികൾ നമുക്ക് പലരേയും കാണാം. അങ്ങനെ അല്ലാതെ കണ്ടിട്ടുള്ള വസ്തുവിൽ രമിക്കുക. ആ രമണത്തിനാണ് ഭക്തി എന്നു പേര് മുക്തി കൊടുക്കപ്പെടുന്നതല്ല. മുക്തി കിട്ടിയിട്ടുള്ളതതാണ്. മുക്തി എന്ന്വാച്ചാൽ വൈകുണ്ഠത്തിലേക്കോ കൈലാസത്തിലേക്കോ പോകുന്നതല്ല. അത് മുക്തി ആകുകയും ഇല്ല്യ. ഭാഗവതത്തിൽ ഒരിടത്തും അതൊന്നും മിണ്ടീട്ടേയില്ല്യ. ത്യക്ത്വാ അന്യഥാ ഭാവം സ്വരൂപേണ അവസ്ഥിതി : എന്നാണ് ഭാഗവതം തന്നെ മുക്തിക്ക് ലക്ഷണം പറഞ്ഞിരിക്കണത്. താനല്ലാത്തതിനെ ഒക്കെ വിട്ട് താനായിരിക്കലാണ് മുക്തി. തനെന്തൊക്കെ അല്ലയോ ശരീരം താനല്ല മനസ്സ് താനല്ല ബുദ്ധി താനല്ല അഹങ്കാരം താനല്ല ഇങ്ങനെ താനല്ല എന്ന് തള്ളിക്കളഞ്ഞാൽ ബാക്കി നില്കുന്നതെന്തോ ആ അവബോധം. ആ അവബോധത്തിലാണ് ശരീരവും ഇന്ദ്രിയങ്ങളും ഒക്കെ വ്യവഹരിക്കുന്നതും പ്രപഞ്ചത്തിനെ അനുഭവിക്കുന്നതും എല്ലാ വ്യവഹാരാനുഭവങ്ങളും നമ്മള് ചെയ്യുന്നതും ആ അവബോധത്തിലാണ്. പക്ഷേ അറിയുന്നില്ല്യ അത്രേ ഉള്ളൂ. അവബോധമാണ് ഇവിടെ പറയണത്. അവബോധമാണ് കേൾക്കണതും. അവബോധം കേന്ദ്രത്തിൽ ഇരുന്നു കൊണ്ടാണ് ശ്രവണം ചെയ്യുന്നത്. പക്ഷേ ശ്രദ്ധിക്കുന്നില്ല്യ. പറയുന്ന ആൾക്ക് പറയുന്നതിൽ ശ്രദ്ധയും കേൾക്കുന്ന കേൾക്കുന്നതിൽ ശ്രദ്ധയും ഉള്ളിടത്തോളം കാലം പറയുന്നവൻ പറയുന്നവനെ ശ്രദ്ധിക്കില്ല്യ. കേൾക്കുന്നവൻ കേൾക്കുന്നവനേയും ശ്രദ്ധിക്കില്ല്യ. കേൾക്കുന്നവർ കേൾക്കുന്നവനെ ശ്രദ്ധിച്ചാൽ സമാധി ഉണ്ടാവും. പറയുന്നവൻ പറയുന്നവനെ ശ്രദ്ധിച്ചാലും സമാധി ഉണ്ടാവും. അതുകൊണ്ട് ജ്ഞാനത്തിന് സാധന അല്ല മുഖ്യം. ശ്രദ്ധ ആണ്. ശ്രദ്ധാവാൻ ലഭതേ ജ്ഞാനം എന്നാണ് ഭഗവാൻ (ഗീതയിൽ) . ശ്രദ്ധയെ ഉണർത്താനാണ് തപസ്സ്,. സാധന. തപസാ ശ്രദ്ധാ എന്നാണ്. തപസ്സു കൊണ്ട് ശ്രദ്ധ ഉണരുന്നു. തപസ്സു കൊണ്ട് ഉണരുന്ന ശ്രദ്ധ ക്രമേണ അവനവന്റെ സ്വരൂപത്തിനെ തന്നെ ശ്രദ്ധിക്കും. തന്നെ തന്നെ ശ്രദ്ധിക്കും. താൻ ആരാണ് എന്ന് ശ്രദ്ധിക്കും. എന്താന്ന് ജീവിതത്തിന്റെ കേന്ദ്രസ്ഥാനം എന്ന് ശ്രദ്ധിക്കും. എന്തിനുവേണ്ടി ഞാനിങ്ങനെ പണിയെടുക്കുണു എന്തിനുവേണ്ടി ഓടി നടക്കണു പലേ വസ്തുക്കളോടും എനിക്ക് പ്രിയമുണ്ടാവണുണ്ടല്ലോ. ഇതിനു പുറകിലുള്ള രഹസ്യം എന്താണ്. പ്രിയം കിട്ടുമ്പോൾ ഞാൻ സുഖിക്കുണുവല്ലോ. ഈ സുഖിക്കണ ആളാര്. സുഖം എവിടെ നിന്ന് വരണു. ജീവിതത്തിന് എന്താണർത്ഥം. ഒക്കെ തന്നിൽ തന്നെ ചിന്തിച്ചു തുടങ്ങും. തന്നിൽ നിന്ന് തന്നെ ഉത്തരം കണ്ടെത്താനായി ശ്രമിക്കും. ഇതൊക്കെ ശ്രദ്ധയുടെ ഫലമാണ്. ഈ ശ്രദ്ധ ഉണരാനാണ് തപസ്സ്. സത്സംഗത്തിനൊക്കെ അത്ര മാത്രമേ പ്രയോജനമുള്ളൂ. ഒരു സത്സംഗത്തിനോ ഒരു ഗുരുവിനോ നമ്മളെ കൈ പിടിച്ചു ലക്ഷ്യത്തിലേക്ക് കൊണ്ട് പോവാൻ സാധ്യമല്ല. ഈ ശ്രദ്ധയെ ഉണർത്താനാണ് പുറമേ നിന്ന് ഗുരുവോ ഭഗവാനോ ശാസ്ത്രമോ ഒക്കെ പ്രവർത്തിക്കണത്. ശ്രദ്ധ ഉണർന്നു കഴിഞ്ഞാൽ ആ ജീവൻ തന്നിൽ തന്നെ വസ്തുവിനെ കാണും. തഥാ പശ്യതി വസ്തുസൂക്ഷ്മം ചക്ഷുർ യഥാ അജ്ഞനസംപ്രയുക്തം എന്ന് ഭാഗവതം തന്നെ പറയണുണ്ട്. എപ്പോ ഭഗവാന്റെ കൃപ ജീവനിൽ വീഴുന്നുവോ എപ്പോ ഗുരുകൃപ വീഴുന്നുവോ അപ്പോ അജ്ഞനസംപ്രയുക്തം യഥാ ചക്ഷു: കഥയൊക്കെ നമ്മൾ കേട്ടിട്ടുണ്ടാവും. മണ്ണിന്റെ ഉള്ളിൽ നിധി കുഴിച്ചിട്ടിരിക്കുന്നു. കാണാൻ വയ്യ. പഴയ ചില കഥകളിലൊക്കെ ഉണ്ടാവും. ഒരു പ്രത്യേക മഷി കണ്ണില് പുരട്ടി ക്കഴിഞ്ഞാൽ മണ്ണിന്റെ ഉള്ളിൽ കുഴിച്ചിട്ടിരിക്കുന്ന നിധി കാണും. അതിനവര് ആ മഷിയെ കണ്ടു പിടിക്കാനായി പല മലകളും കയറി ഇറങ്ങും .അവസാനം ആ മഷി കിട്ടി. ആ മഷി കണ്ണില് പുരട്ടി ക്കഴിഞ്ഞാൽ ഭൂമിയിലെവിടെയോ കിടക്കുന്ന നിധി കാണുംന്ന്. അതുപോലെ തഥാ പശ്യതി വസ്തുസൂക്ഷ്മം. സൂക്ഷ്മമായി തന്നിൽ ഒളിഞ്ഞിരിക്കുന്ന വസ്തുവിനെ കാണുന്നു. മഷി എഴുതിയ കണ്ണ് ഒളിഞ്ഞിരിക്കുന്ന നിധി കാണുന്നപോലെ ശ്രദ്ധ ഉണർന്നിട്ടുള്ള ജീവന്റെ ബുദ്ധി തന്നിൽ തന്നെ ഒളിഞ്ഞിരിക്കുന്ന ബോധത്തിനെ ഭഗവാന്റെ യഥാർത്ഥ സ്വരൂപത്തിനെ നിത്യസത്യത്തിനെ തന്നിൽ തന്നെ ശ്രദ്ധിച്ചു തുടങ്ങുന്നു. ശ്രദ്ധ അതിൽ വീണ് ഒരു ക്ഷണനേരമെങ്കിലും അതിനെ ശ്രദ്ധിച്ചാൽ തന്നെ നമുക്ക് തത്വജ്ഞാനം വന്നു പോകും. പക്ഷേ അതുകൊണ്ട് രതി ഉണ്ടാവില്ല്യ. ഭഗവാൻ തന്നെ പറയണു. യസ്തു ആത്മരതി രേവസ്യാത് ആത്മതൃപ്തശ്ചമാനവാ: ആത്മന്യേവ: സന്തുഷ്ട: തസ്യ കാര്യം ന വിദ്യതേ. അവിടെയേ രാസാനുഭവം പൂർണമാവുള്ളൂ. അവിടെ തന്നിൽ തന്നെ രതി തന്നിൽ തന്നെ രമണം തന്നിൽ തന്നെ ആനന്ദം. വേറെ ഒന്നിനേയും കാംക്ഷിക്കിണില്ല്യ. വേറെ ഒരു കാമനയും അവിടെ ഉണ്ടാവില്ല്യ. അങ്ങനെ ഒരു രതി ആത്മാവിൽ ഉണ്ടാവുന്നതാണ് യഥാർത്ഥത്തിൽ ഉള്ള രസം. അവിടെ രസം പൂർണമായി. ആ രസം അനുഭവിച്ച ജീവൻ പിന്നെ മറ്റുള്ള രസങ്ങളൊന്നും ആ ജീവന് രുചിക്കില്ല്യ. ബാക്കി ഉള്ളതൊക്കെ അവർക്ക് തുച്ഛമായിപ്പോവും .
ശ്രീനൊച്ചൂർജി 
*🌹മുരാരി ജ്യോതിഷാലയം കടയ്ക്കൽ 9961818767 വെണ്ടാർ.    98466111O9🌹* ശബരിമലയിലെ താന്ത്രിക കല്പന
ഓരോ ക്ഷേത്രങ്ങളും നിർമ്മിക്കപ്പെടുന്നതിന് പിന്നിൽ കൃത്യമായ ആസൂത്രങ്ങളും ആചാരപദ്ധതികളും ഉണ്ട്..വിവിധ ആചാര സമ്പ്രദായങ്ങളെ വിശദീകരിക്കുന്ന ആയിരക്കണക്കിന് തന്ത്ര ഗ്രന്ഥങ്ങൾ നമ്മുടെ ഭാരതത്തിൽ ഉണ്ട്...താന്ത്രിക ദൃഷ്ടിയിൽ ഭൂ പ്രകൃതി അനുസരിച്ചു ഭാരതത്തെ 3 ആയി തരം തിരിച്ചിരിക്കുന്നു...
അശ്വ ക്രാന്ത
വിഷ്ണു ക്രാന്ത
രഥ ക്രാന്ത
വിന്ധ്യന് തെക്ക് ഭാഗമുള്ള കേരളവും അനുബന്ധ പ്രദേശങ്ങളും രഥക്രാന്തയിൽ പെടുന്നു....മറ്റ് 2 നേയും അപേക്ഷിച്ചു ഇവുടുത്തേക്ക് ഒരുപാട് വിശേഷതകൾ ഉണ്ട്...
നമ്മൾ പിന്തുടരുന്നത് തന്ത്ര സമുച്ചയം എന്നൊരു ഗ്രന്ഥത്തെ ആണ്....അത് ഒട്ടനവധി തന്ത്ര ഗ്രന്ഥങ്ങളുടെ സംക്ഷിപ്ത രൂപം ആണ് താനും...ഏതൊരു ക്ഷേത്രത്തിലും ബിംബം പ്രതിഷ്ഠിക്കുന്നതിന് അനവധി സങ്കീർണ്ണ പ്രക്രീയകൾ പറഞ്ഞു വച്ചിട്ടുണ്ട്...ബിംബം പണിയാനുള്ള ശില തിരഞ്ഞെടുക്കുന്ന വിധം മുതൽ ബിംബം ഉപേക്ഷിക്കുന്നതിനുള്ള വിധി വരെ അതിൽ സവിസ്തരം പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്...
ഒരു ദേവനെ എല്ലായിടത്തും ഒരേ ധ്യാനത്തിലോ ഭാവത്തിലോ അല്ല പ്രതിഷ്ഠിക്കാറു...
ഉദാ : ശിവൻ തന്നെ പഞ്ചാക്ഷരം, ഉമാ മഹേശ്വരൻ,മൃത്യുഞ്ജയൻ, അഘോരം, എന്നിങ്ങനെ പലതുണ്ട്...അതിലെ ഒരു മൃത്യുഞ്ജയൻ നെ എടുത്താൽ പോലും ത്ര്യക്ഷരി,മഹാമൃത്യുഞ്ജയം,ത്രയംബകാനുഷ്ടുപ്പ്‌ എന്നിങ്ങനെ ധ്യാനവും വിധാനങ്ങളും വേറെ വേറെ വരും...
ഇനി ശബരിമലയിലേക്ക് വരാം....
ശാസ്താവ് തന്നെ പല ധ്യാനത്തിൽ ഉണ്ട്...2 ഭാര്യമാരോട് കൂടിയത്(ശ്രീ പൂർണ്ണാപുഷ്കലാഭ്യാം),ഭാര്യയോടും മകനോടും കൂടിയത്(പ്രഭാ സത്യക),തലയോട്ടി/താമരപ്പൂ/കലശം കയ്യിൽ വച്ചത് എന്നിങ്ങനെ പല വക...
ശബരിമലയിൽ ഇതൊന്നും അല്ല പ്രതിഷ്ഠ....ബ്രഹ്മചാരിയായി ജീവിച്ച അവതാര മൂർത്തിയെ ആണ് പ്രതിഷ്ഠിച്ചത്....താപസൻ ആണ് ഭാവം..ധ്യാനവും അപ്രകാരം തന്നെ...ജ്ഞാന മുദ്രയും യോഗ പട്ടവും അണിഞ്...
ഓരോ ദേവതയുടെ ധ്യാനവും ഭാവവും അനുസരിച്ചാണ് പടിത്തരവും മറ്റ്‌ വ്യവസ്ഥകളും നിശ്ചയിക്കുന്നത്...അത് പ്രതിഷ്ഠിക്കുന്ന നാളിൽ ആണ് സങ്കല്പിക്കുന്നത്....അതിന് "ഉക്ത വാസര വ്യവസ്ഥ" എന്നാണ് പറയാറ്...അപ്പൊ നിശ്ചയിക്കുന്ന കാര്യങ്ങൾ ഒരിക്കലും മാറ്റാൻ പാടില്ല എന്നാണ് നിഷ്കർഷ...അങ്ങനെയാണ് ഗുരൂപദേശവും..
ശബരിമലയിൽ യോഗി ആയത് കൊണ്ട് ആണ് ഭസ്മാഭിഷേകത്തിനും ഭസ്മസഞ്ചി വച്ച ശേഷം നട അടയ്ക്കൽ എന്നിങ്ങനെ ഉള്ള ആചരണങ്ങൾ നിശ്ചയിക്കപ്പെട്ടത്...
ഒരു യോഗിയുടെ നിയമങ്ങൾക്ക് കോട്ടം തട്ടാതെ ഉള്ള ആചാരങ്ങൾ ആണ് അവിടെ ഉള്ളത്....കാമ്യ കർമ്മങ്ങൾക്ക് പകരം മുക്തി ഇച്ഛിക്കുന്നവർക്ക് വേണ്ടത് ആണ് അവിടെയുള്ള എല്ലാം....നെയ്യാകുന്ന ആത്മാവ് അയ്യനിൽ അഭിഷേചിക്കുകയും ശരീരം ആകുന്ന നാളീകേരത്തെ ആഴിയിൽ ദാഹിപ്പിക്കുന്നതും ഒക്കെ വളരെ ഗഹനമായ അർത്ഥതലങ്ങൾ ഉള്ള ആചാരങ്ങൾ ആണ്...
യോഗിക്ക് യമം, നിയമം എന്ന് തുടങ്ങി സമാധി വരെ അനവധി നിയമങ്ങൾ ഉണ്ട്..അതിൽ ഒരു ഭാഗത്തു "അഷ്ട വിധ മൈഥുന ത്യാഗം" എന്നൊരു കാര്യം പറയുന്നു..ഒറ്റയ്ക്കിരിക്കുമ്പോൾ യൗവന യുക്തയായ സ്ത്രീയെ പറ്റി ചിന്തിക്കുന്നത് മുതൽ കാണുന്നത് മുതൽ അങ്ങേയറ്റം ലൈംഗിക ബന്ധം വരെ 8 കാര്യങ്ങൾ നിഷിദ്ധമായി പറയുന്നു...ഈ ഒരു നിയമത്തെ അടിസ്ഥാനപെടുത്തിയാണ് യൗവ്വന യുക്തകളായ സ്ത്രീകൾ അവിടേക്ക് വരരുത് എന്ന് നിശ്ചയിക്കപ്പെട്ടത്....ഭാവം എന്നത് നിവേദ്യം നിശ്ചയിക്കുന്നത് മുതൽ ഉത്സവം വരെയുള്ള കാര്യങ്ങളിൽ സ്വാധീനം ചെലുത്തുന്ന വിഷയം ആണ്...
അല്ലാതെ തന്ത്ര ശാസ്ത്രം സ്ത്രീയോട് വിരോധം വച്ച് സൂക്ഷിക്കുന്നതല്ല...ഒരു പക്ഷെ  ലോകത്തു തന്ത്ര ശാസ്ത്രത്തോളം സ്ത്രീകളെ ബഹുമാനിക്കുന്ന മറ്റൊരു ശാഖയും കാണില്ല.. ....
ഇതരത്തിലുള്ള അനവധി വസ്തുതകളെ മനസ്സിലാകാതെ.......വിപ്ലവം വരുത്താനും സ്ത്രീ പുരുഷ സമത്വം സ്ഥാപിക്കാനും ചട്ടങ്ങൾ മാറ്റി കളിക്കാനും ഉള്ള വേദിയായി ശബരിമലയെ മാറ്റരുത്...                           * +96897796511💫*
ഞാന്‍ വിശ്വത്തിന്‍റെ പിതാവാണ്. എന്നില്‍ നിന്നു പ്രചോദനം ലഭിച്ചിട്ട് എട്ടു വിധമായി പിരുയുന്ന എന്‍റെ അപരപ്രകൃതി പ്രപഞ്ചത്തിനെ സൃഷ്ടിക്കുന്നു. അര്‍ദ്ധനാരീശ്വരരൂപത്തിലുളള ശിവന്‍ പുരുഷന്‍റേയും സ്ത്രീയുടേയും ലീലകള്‍ ആടുന്നതുപോലെ ഞാന്‍ എല്ലാ ചരാചരങ്ങളുടേയും മാതാവാണ്. ഈ പ്രപഞ്ചം ജനിയ്ക്കുന്നതും വികസിക്കുന്നതും എന്നിലല്ലാതെ മറ്റൊന്നിലുമല്ല. ഞാന്‍ അതിനെ നിലനിര്‍ത്തുന്നു. സൃഷ്ടിയുടെ അടിസ്ഥാനഘടകങ്ങളായ പ്രകൃതിയും പുരുഷനും എന്‍റെ ഇച്ഛയില്‍ നിന്നു സൃഷ്ടിക്കപ്പെട്ടിട്ടുളളതായതുകൊണ്ട് ഞാന്‍ പ്രപഞ്ചത്തിന്‍റെ പിതാമഹനാണ്. ജ്ഞാനത്തിന്‍റെ എല്ലാ വഴികളും എത്തിച്ചേരുന്നത് ഞാനാകുന്ന ബിന്ദുവിലാണ്. അല്ലയോ അര്‍ജ്ജുനാ, ‘അറിഞ്ഞിരിക്കേണ്ട ഒരുവന്‍’ എന്നു വേദങ്ങളില്‍ പറയുന്നില്ലെ, അത് എന്നെപ്പറ്റിയാണ്. എല്ലാ ദര്‍ശനങ്ങളും ഏകീഭവിക്കുന്ന പുണ്യസ്ഥലം ഞാനാണ്. എല്ലാ തത്ത്വചിന്തകളും അവിടെ പൊരുത്തപ്പെടുകയും എല്ലാ ജ്ഞാനവും അതേ സ്ഥാനത്ത് ഒരുമിച്ചുകൂടുകയും ചെയ്യുന്നു. ബ്രഹ്മത്തില്‍ നിന്നും ഉത്ഭുതമായ, ബ്രഹ്മപ്രതീകമായ മൗലികനാദം, ഓങ്കാരം ഞാനാണ്. പവിത്രമായ ഓങ്കാരമെന്ന പ്രണവമന്ത്രത്തിന്‍റെ ജഠരത്തില്‍ നിന്നു നിര്‍ഗളിച്ച അ, ഉ, മ് എന്ന അക്ഷരത്രയങ്ങളും ഞാനാണ്. ഈ മൂന്നക്ഷരങ്ങളുടേയും ആവിര്‍ഭാവത്തോടുകൂടി ഋക്, യജുസ്, സാമം എന്നീ മൂന്നുവേദങ്ങളും അതില്‍കൂടി വെളിവാക്കപ്പെട്ടിരിക്കുന്ന എല്ലാ അദ്ധ്യാത്മജ്ഞാന സ്രോതസ്സും ഞാനാണ്.
*രാസലീല 22*
ദുസ്സഹപ്രേഷ്ഠവിരഹതീവ്രതാപധുതാശുഭാ:
ധ്യാനപ്രാപ്താച്യുതാശ്ലേഷനിർവൃത്യാ ക്ഷീണമംഗളാ
തമേവ പരമാത്മാനം ജാരബുദ്ധ്യാപി സംഗതാ:
ജഹുർഗ്ഗുണമയം ദേഹം സദ്യ പ്രക്ഷീണബന്ധനാ:
അവരവരെ അന്തരംഗത്തിലിട്ടു പൂട്ടിയിട്ടു. നമുക്ക് ദുഖം ഉണ്ടാകുമ്പോഴൊക്കെ നമ്മുടെ പാപം ക്ഷയിക്കും. ഈ ഒരു നിയമം അറിഞ്ഞാൽ തന്നെ ദുഖം വരുമ്പോൾ സമാധാനിക്കാം. ജീവിതത്തിൽ സഹിക്ക വയ്യാതെ ആന്തരികമായി വേദന ഉണ്ടാവുമ്പോൾ ഒരു കാര്യം അറിഞ്ഞുകൊള്ളുക. മുമ്പ് ചെയ്തു കൂട്ടിയുള്ള അനേകവിധ പാപത്തിന് സഹജമായി പ്രായശ്ചിത്തം ഉണ്ടാവുകയാണ്. അതുകൊണ്ട് അറിവുള്ള ആള് ദുഖത്തിനെ നീക്കാനേ ശ്രമിക്കരുത്. ദുഖത്തിനെ സഹിക്കാണ് വേണ്ടത്. സഹനം സർവ്വ ദുഖാനാം അപ്രതീകാരപൂർവ്വകം ചിന്താ വിലാപരഹിതം. ചിന്തിക്കുകയോ അതിനെ പറഞ്ഞു വിലപിക്കുകയോ ചെയ്യാതെ വരുന്ന ദുഖത്തെ നല്ലവണ്ണം അനുഭവിച്ചങ്ങട് തീർത്താൽ പാപം ക്ഷയിച്ചു പോവും. അതിന് തല്കാലത്തേക്ക് പരിഹാരം കണ്ടെത്തിയാൽ പാപം പിന്നെയും പിന്നെയും ബാക്കി നില്കും. നമ്മളുടെ ഭഗവദ് പ്രാപ്തിക്ക് അവിടവിടെയായി തടസ്സം ഉണ്ടാവുന്നു. ഇവർക്ക് കൃഷ്ണനെ വിട്ടു പിരിഞ്ഞു വിരഹത്തിനെ പ്പോലെ ദുഖമുണ്ടാക്കുന്ന വേറൊന്നും ഇല്ലാത്തതുകൊണ്ട് ആ വിരഹം ഒരഗ്നി ആയിട്ട് തീർന്ന് ഇവരുടെ പാപവാസനയ മുഴുവൻ എരിച്ച് കളഞ്ഞു. ഇനി പുണ്യവുമുണ്ട്.പാപം മാത്രം പോയാൽ പോരാ പാപമൊക്കെ പോയിട്ട് പുണ്യം ഉണ്ടെങ്കിൽ അപ്പഴും പുണ്യം വേറെ പലതും കൊണ്ട് തന്ന് നമ്മളെ കെട്ടിയിടും. അപ്പഴും ഭഗവാനെ പ്രാപിക്കാൻ സമ്മതിക്കില്ല്യ. പുണ്യശേഷം കുറേ ഉണ്ടെങ്കിൽ നിങ്ങള് ഭഗവദ്പ്രാപ്തിക്ക് യോഗ്യത ഒക്കെ ഉള്ളവരല്ലേ എന്ന് പറഞ്ഞിട്ട് വലിയൊരു മഠാധിപതി ആയിട്ടോ സ്വർണസിംഹാസനത്തിലൊക്കെ പിടിച്ചിരുത്തി തലയില് കിരീടം ഒക്കെ വെച്ച് നമ്മളെ ഒക്കെ നമസ്കരിച്ചു സ്തുതിച്ച് അങ്ങനെ ഒക്കെ ഒരു പുണ്യക്ഷയം. അതില് നമ്മള് പെട്ടുപോയാൽ അപ്പഴും നമുക്ക് ഭഗവദ്പ്രാപ്തി ഉണ്ടാവില്ല്യ. അപ്പോ പുണ്യം സുഖിപ്പിക്കും. പാപം ദുഖിപ്പിക്കും. ഇവർക്ക് രണ്ടും ക്ഷയിക്കണം. പുണ്യം സുഖിച്ചാലേ ക്ഷയിക്കുള്ളൂ. നമുക്ക് പുണ്യക്ഷയം ഉണ്ടാവണമെങ്കിൽ എത്ര സുഖിക്കാനുണ്ടോ ആ സുഖം അങ്ങട് തീർന്നു കിട്ടി അതിനോടിനി ആസക്തി ഉണ്ടാവാതെ തീർന്നു കിട്ടണം. ഇവർക്ക് പുണ്യം എങ്ങനെ ക്ഷയിച്ചു എന്ന്വാച്ചാൽ
ധ്യാനപ്രാപ്ത അച്യുതാശ്ലേഷ നിർവൃത്യാ ക്ഷീണമംഗളാ:
സങ്കല്പത്തിൽ തന്നെ മറ്റു ഗോപസ്ത്രീകളൊക്കെ അവിടെ പോയി കൃഷ്ണനെ കണ്ടിട്ടുണ്ടാവും. കൃഷ്ണൻ അവരോട് എങ്ങനെ ഒക്കെ ലീല ചെയ്യ്വോ കൃഷ്ണനെ അവര് സ്പർശിക്കും. ഭഗവാൻ ഗോപസ്ത്രീകളെ സ്പർശിക്കും. ഇങ്ങനെ കൃഷ്ണസ്പർശത്തിനെ ഭാവന ചെയ്ത് കൃഷ്ണനെ ഹൃദയത്തില് ധ്യാനിച്ച് കൊണ്ട് ഹൃദയത്തില് ഒരാനന്ദം ഉണ്ടായി. പുറമേക്ക് ഉണ്ടാവുന്നതിനേക്കാളും ചിലപ്പോ സങ്കല്പത്തിൽ ആനന്ദം കൂടും. ചിലപ്പോ സങ്കല്പത്തിലുള്ള ആനന്ദം പുറമേക്കുണ്ടാവില്ല്യ. അങ്ങനെ സങ്കല്പത്തിൽ തന്നെ ആനന്ദിച്ച് ക്ഷീണമംഗളാ..പുണ്യവാസനയും ക്ഷയിച്ചു പോയി. പുണ്യവും ബന്ധിക്കും പാപവും ബന്ധിക്കും. പാപവാസനയും ക്ഷയിച്ചു പോയി. പുണ്യ വാസനയും ക്ഷയിച്ചു പോയി. നമ്മളെ ആകപ്പാടെ കെട്ടിയിട്ടിരിക്കുന്ന രണ്ട് കയറാണത്. പുണ്യവും പാപവും. :അവിടുന്ന് മുമ്പില് വന്ന് മോഹിപ്പിച്ച് ആകർഷിച്ചപ്പോൾ നിശമ്യഗീതം തദനംഗവർദ്ധനം. അങ്ങനെ ചിത്തം ഭഗവാന്റെ നേരെ തിരിയാൻ തടസ്സമായി നില്കുന്നത് ഈ പുണ്യവും പാപവുമാണ്. ഇതു രണ്ടും വീട്ടില് പൂട്ടിയിട്ട ഗോപസ്ത്രീകൾക്ക് പോയീന്നാണ്. പാപവും പോയി. പുണ്യവും പോയി. ഭഗവാനെ എങ്ങനെയാ അവര് ധ്യാനിച്ചത്.
പരമാത്മാനം ജാരബുദ്ധ്യാ അപി സംഗതാ:
അവൻ പരമാത്മാവാണ്. നിത്യശുദ്ധവസ്തുവാണ്. സർവ്വജ്ഞനാണ്. സർവ്വാന്തര്യാമിയാണ്. പക്ഷേ ഇപ്പഴോ. തല്കാലത്തേക്ക് മാഹാത്മ്യത്തെ ഒക്കെ മാറ്റി വെച്ച് ഒരു ജാരനോട് ഒരു സ്ത്രീ സംബന്ധപ്പെടുന്നപോലെ സംബന്ധപ്പെട്ടു.
ജാരബുദ്ധ്യാപി സംഗതാ: ജഹുർഗുണമയം. അവർ എന്തിനെ ഉപേക്ഷിച്ചു. ഗുണമയമായ ദേഹത്തിനെ. പുറമേക്ക് ശരീരത്തിനെ തന്നെ ഉപേക്ഷിച്ചു എന്നും അർത്ഥം പറയാം. അതും ഗുണമയമാണ്. സൂക്ഷ്മശരീരത്തിനെ ഉപേക്ഷിച്ചാൽ ജീവന്മുക്തരായി. പാപവും പുണ്യവും എവിടെ പോയീന്ന് വെച്ചാൽ അവര് ജീവന്മുക്തരായി എന്നും അർത്ഥം പറയാം. ഗൃഹത്തിൽ തന്നെ കിടന്നു അവരുടെ ഉള്ളിലുള്ള പാപവും പുണ്യവും ഒക്കെ പോയപ്പോ അവിടെ തന്നെ അവർക്ക് നിർവികല്പമായ സമാധി അനുഭവം ഉണ്ടായി. അങ്ങനെ ആണെങ്കിലേ അവർ വിമുക്തകളാവുള്ളൂ. അല്ലാതെ പുറമേക്കുള്ള ശരീരത്തിനെ ഉപേക്ഷിച്ചാൽ അവർ വിമുക്തകളാവില്ല്യ. അതുകൊണ്ട് ആന്തരികമായ സൂക്ഷ്മശരീരത്തിനെ ചിത്തത്തിനെ ജീവഭാവത്തിനെ ജീവാഹന്തയെ ഉപേക്ഷിച്ചു എന്നു പറയുന്നതിനാണ് സാംഗത്യം ഉള്ളത്. അതുകൊണ്ട് ജഹുർഗുണമയം ദേഹം സദ്യ: പ്രക്ഷീണബന്ധനാ: അപ്പോ തന്നെ അവർക്ക് ബന്ധനം ഒക്കെ വിട്ടുപോയീന്നാണ്. ത്രിപുടി മുടിഞ്ഞു ദീപം തെളിഞ്ഞു.ത്രിപുടി മുടിഞ്ഞ ഹൃദയത്തില് ആത്മാനുഭവം തെളിഞ്ഞു. ത്രിപുടി മുടിഞ്ഞ ഹൃദയത്തില് സ്വരൂപജ്ഞാനമുണ്ടായി. അപ്പോ തന്നെ അവര് പൂട്ടി ഇടപ്പെട്ടവരൊക്കെ ജീവന്മുക്തരായി. അഴിച്ചുവിട്ട ഗോപസ്ത്രീകൾ ഭഗവാന്റെ അടുത്തേയ്ക് പോവ്വാണ്. പറഞ്ഞാ കേൾക്കാതെ ഭഗവാന്റെ അടുത്തേയ്ക് പോവ്വാണ്. പതിസുധാന്മയ ഭാതൃബാന്ധവന്മാരെ വ്രിലംബനം ചെയ്തുകൊണ്ട് പോവ്വാണ് ഭഗവാന്റെ അടുത്തേയ്ക്. അങ്ങനെ സർവ്വസംഗപരിത്യാഗരൂപമായ സന്യാസത്തോടുകൂടെ ഗോപസ്ത്രീകൾ ഭഗവാന്റെ അടുത്തേയ്ക് പോവ്വാണ്. ആ രാസപൗർണമിയിൽ പൂർണചന്ദ്രൻ ആകാശത്ത് ഉദിച്ച് നില്ക്കേ രജത പരവതാനി വിരിച്ചിരിക്കുന്ന യമുനാ പുളിനത്തില് ആ കാളിന്ദീ തീരത്തിൽ പുല്ലാങ്കുഴൽ വാദനം ചെയ്യുന്ന പീതാംബരധാരിയായി നീലമേഘശ്യാമളനായി തലയിൽ മയിൽ പീലി ധരിച്ച് വേദങ്ങളാൽ ഗാനം ചെയ്യപ്പെടുന്ന കീർത്തിയോടുകൂടിയ ആ നടവരഗോപാലൻ വേണുഗാനം ചെയ്യുന്ന ആ വൃന്ദാവനതീരത്തിലേക്ക് ഗോപസ്ത്രീകൾ ഓരോരുത്തരായി ഭഗവാന്റെ മുമ്പില് വന്നു നില്ക്കുന്നു. വേണുഗാനം ചെയ്യുന്ന നീലമേഘശ്യാമളനെ പീതാംബരധാരിയെ മുമ്പില് കാണുന്നു. ഇത് ഹൃദയത്തില് വെച്ചുകൊണ്ടുപോവുക. നാളെ വീണ്ടും രാസാനുഭവത്തിനായി കാണാം.
ശ്രീനൊച്ചൂർജി 

അമൃതും മൃത്യുവും സത്തും അസത്തും ഞാന്‍ തന്നെ (ജ്ഞാ.9.19). ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍.


അമൃതം ചൈവ മൃത്യുശ്ച
സദസച്ചാഹമര്‍ജ്ജ്ജുന.  

Friday, September 28, 2018

*രാസലീല 21* 
ദുഹന്ത്യോഭിയയു: കാശ്ചിദ് ദോഹം ഹിത്വാ സമുത്സുകാ:
പയോധിശ്രിത്യ സംയാവമനുദ്വാസ്യാപരാ യയു:
ഓരോ ജോലി ചെയ്തുകൊണ്ടിരിക്കുന്ന വരാണ്. പശുവിനെ കറന്നുകൊണ്ടിരിക്കുന്ന ഒരു സ്ത്രീ. കറവ അവിടെ വിട്ടു. പാല് അങ്ങട് പോയി. വേണുഗാനത്തിനെ ഒരു ക്ഷണം ശ്രവിച്ചു കൊണ്ടിരിക്കുമ്പോൾ പശുക്കിടാവ് വന്നു പാലൊക്കെ കുടിച്ചു. പാത്രം ഒക്കെ അവിടെ ഇട്ടു. ഇതൊക്കെ എടുത്തു വെയ്കണംന്ന ചിന്തയൊന്നുമില്ല്യ. അവിടെ നിന്ന് വേണുഗാനം ശ്രവിച്ചു കഴിഞ്ഞു. ചിലരൊക്കെ കുഞ്ഞുങ്ങൾക്ക് പാലു കൊടുക്കാണെങ്കിൽ എന്തെങ്കിലുമൊക്കെ പ്രവർത്തി ചെയ്തു കൊണ്ടിരിക്കാണെങ്കിൽ അതൊക്കെ വലിച്ചെറിഞ്ഞിട്ട് ഓടി. അടുക്കളപ്പണി ചെയ്യുന്നവർ അലങ്കാരം ചെയ്തു കൊണ്ടിരുന്ന സ്ത്രീ അലങ്കാരത്തിനെ ഒക്കെ മറന്നുപോയി. മൂക്കത്ത് ഇടേണ്ട ആഭരണം ചെവിയിലിടുകയും ചെവിയിലിടേണ്ടത് മൂക്കത്ത് ഇടുകയും കഴുത്തിൽ ഇടേണ്ട മാല ഇടുപ്പത്ത് കെട്ടുകയും ഉടുക്കേണ്ട വസ്ത്രത്തിനെ കുറിച്ചുള്ള ചിന്ത ഇല്ലാതായി തീരുകയും ആനന്ദത്തിൽ ഭഗവദ് രതിയിൽ ഒക്കെ മറന്നുപോവുകയും ചെയ്യാം. പരിവേഷയന്ത്യസ്തദ്ധിത്വാ പായയന്ത്യ ശിശൂൻ പയ: ഒരു കൊച്ചു കുട്ടിക്ക് പാലു കൊടുത്തു കൊണ്ടിരിക്കുന്ന അമ്മ കൊച്ചു കുട്ടിയെ അവിടെ ആക്കീട്ട് പോയി. കുട്ടിയെ അങ്ങനെ ഉപേക്ഷിക്കാമോ. ധർമത്തിന് നിരക്ക്വോ. അതൊന്നും ചോദിക്കാൻ അവിടെ സമയം ഇല്ല്യ. ധർമചിന്തയുമില്ല്യ അവിടെ. അവർക്ക് ചിന്തിക്കാനുള്ള സമയമേ ഇല്ല്യ. കുട്ടിയെ നോക്കണ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാൽ എന്തു ചെയ്യും. അതുപോലന്നെ. മറന്നു പോയി. അതവിടെ ഇട്ടു. കുഞ്ഞിനേയും ഉപേക്ഷിച്ചു. 
പായയന്ത്യ ശിശൂൻ പയ:
ശുശ്രൂഷന്ത്യ പതീൻ കാശ്ചിദ് 
ഭർത്താക്കന്മാർക്ക് ഭക്ഷണം ഒക്കെ കൊടുത്തു കൊണ്ടിരിക്കുന്നവരാണ്. വേണുഗാനശ്രവണം ചെയ്തു. വേണുഗാനം കേട്ടു. തവിയില് കൂട്ടാൻ ഒഴിക്ക്യാണ്. കൂട്ടാനോടുകൂടെ തവി അവിടെ തന്നെ ഇട്ടു. അത് ഭർത്താവിന്റെ തലയിൽ വീണോ ഇലയിൽ വീണോ അറിയില്ല്യ. ഇത് തമാശ ആയി എടുക്കരുത്. അതിന്റെ ഉള്ളിലുള്ള ഭാവത്തിനെ ശ്രദ്ധിക്കണം. എപ്പോ ഭഗവദ് ഭാവം നമുക്കുണ്ടാവണുവോ എപ്പോ ഭഗവാന്റെ വിളി വരുന്നുവോ അപ്പോ കൈയിലുള്ള തവിയും മറ്റുമൊക്കെ വീണു പോയി. എന്തെവിടെ കിടക്കണുവോ അത് അവിടെ ഇട്ടു. 
ലിംപന്ത്യ പ്രമൃജന്ത്യോന്യാ അഞ്ജന്ത്യ: കാശ്ച ലോചനേ 
കണ്ണില് മഷി എഴുത്താണ്. ഒരുത്തി മുഖം കഴുക്വാണ്. മുഖത്ത് പല വിധ ലേപനങ്ങൾ ധരിക്ക്വാണ്. അതൊക്കെ കൂടി കൂടിക്കുഴഞ്ഞു. പല സ്ഥലങ്ങളിലുമായി പരിവേഷം ചെയ്യാൻ തുടങ്ങി. എല്ലാം മറന്നു പോയി. ധർമാധർമങ്ങളൊക്കെ മറന്നു പോയി. അവര് അറിഞ്ഞു കൊണ്ടൊന്നും ചെയ്തതല്ല. ഭഗവാന്റെ വേണുഗാനശ്രവണം ചെയ്തവരാണ്.
വ്യത്യസ്തവസ്ത്രാഭരണാ: കാശ്ചിദ് കൃഷ്ണാന്തികം യയു:
താ വാര്യമാണാ : പതിഭി: പിതൃഭിർഭ്രാതൃബന്ധുഭി:
അവരെയൊന്നും അവരുടെ ഭർത്താക്കന്മാരൊന്നും തടസ്സം ചെയ്തില്ലേ.
ചിലരെയൊക്കെ ഭർത്താക്കന്മാര് തടസ്സം ചെയ്തു. പിതൃഭി: ഭ്രാതൃഭി: ബന്ധുഭി; ലോകം ഒരിക്കലും ഭക്തിയെ സമ്മതിക്കില്ല്യ. ഒരു limit ലൊക്കെ ശരി. സാധാരണ നമ്മൾ തന്നെ പറയും എല്ലാം ഒരു ലിമിറ്റിലാണെങ്കിൽ ശരി. ബാക്കി ഒക്കെ വയസ്സാവട്ടെ. retire ആയിട്ട് മതി. ഇപ്പഴൊന്നും വേണ്ട. അതിനൊന്നും ആയിട്ടില്ല്യ. പലേ കാര്യങ്ങള് പറയും. അച്ചനോ അമ്മയോ ഭർത്തിക്കന്മാരോ ബന്ധുക്കളോ ഒക്കെ തടസ്സം ചെയ്തു. തടസ്സം ചെയ്തിട്ട് അവര് നിന്നുവോ. ഗോവിന്ദ അപഹൃതാത്മാന: ന ന്യവർത്തന്ത മോഹിതാ:.ഇതില് അവർക്ക് മോഹമേ വന്നില്ല്യ. ഭർത്താവ് പറയണു അമ്മ പറയണു ബന്ധുക്കൾ പറയണു. ഈ മോഹമേ അവർക്ക് ഉണ്ടായില്ല്യ എന്നാണ്. അതാണ് നിസംഗത്വേ നിർമോഹത്വം. നിസംഗത്വം എങ്ങനെ വന്നു. സത്സംഗത്വേ നിസംഗത്വം. സത്തുക്കളോട് സംഗം വന്നാൽ ലോകത്തോടുള്ള സംഗം പോയി. ലോകത്തിനോടുള്ള സംഗം പോയാൽ ലോകം എന്തു തന്നെ പറഞ്ഞാലും അതിൽ മോഹിച്ചു പോണില്ല്യ. നിർമോഹത്വം. നിർമോഹത്വേ നിശ്ചലതത്വം. അപ്പഴേ രാസാനുഭവം ഉണ്ടാവൂ. അപോ ബന്ധുക്കളോ ശരീരസംബന്ധികളായിട്ടുള്ളവരൊക്കെ തടസ്സം ചെയ്തിട്ടും ഗോവിന്ദ അപഹൃതാത്മാന ന ന്യവർത്തന്ത: ഇവിടെ ഗോവിന്ദൻ അപഹരിച്ചിരിക്കുണു ഇവരുടെ ചിത്തത്തിനെ. അന്തർഗൃഹഗതാ കാശ്ചിദ്. ചിലരെയൊക്കെ അവരുടെ ഗൃഹത്തിൽ പൂട്ടിയിട്ടു. ചില ഗോപസ്ത്രീകളെ നീ പോവ്വോന്ന് നോക്കട്ടെ എന്നു പറഞ്ഞ് ഭർത്താവ്. അവരാണത്രേ കൂടുതൽ ഭാഗ്യവതികളായത്. വീട്ടിലിട്ട് പൂട്ടിയിട്ടപ്പോ പുറമേക്ക് വരാൻ കഴിയാതെ കൃഷ്ണം തത്ഭാവനായുക്താ: ദധ്യുർമ്മീലിത ലോചനാ:
കണ്ണടച്ചു കൃഷ്ണനെ ഹൃദയത്തിലങ്ങട് ധ്യാനിച്ചു. തീവ്രവിരഹത്തോടുകൂടെ ധ്യാനിച്ചു.
ശ്രീനൊച്ചൂർജി