Wednesday, March 09, 2016

വേദവ്യാസൻ.


പുരാണങ്ങളിൽ അനശ്വരരെന്ന് വിശേഷിയ്ക്കപ്പെടുന്ന വ്യക്തികളിൽ ഒരാളാണ് വേദവ്യാസൻ. ഇദ്ദേഹത്തിന്റെ ജീവിതം രണ്ട് വശങ്ങളിലായി ദർ‌ശിയ്ക്കാം.ആദ്ധ്യാത്മികം എന്നും ഭൗതികം എന്നും. ജനിച്ച ഉടൻ തന്നെ തപസ്സിനായി പോയ ഇദ്ദേഹം അനേകവർ‌ഷങ്ങൾക്ക് ശേഷം സരസ്വതീനദീതീരത്ത് പ്രത്യക്ഷനാവുന്നു. അവിടെ തപസ്സുചെയ്യവേ ആശ്രമസമീപത്ത് കുരുവിക്കുഞ്ഞുങ്ങളെ അവയുടെ മാതാപിതാക്കൾ അതീവശ്രദ്ധയോടെ പരിചരിയ്ക്കുന്നത് കാണാനിടയായി.സ്നേഹത്തിനു മാത്രം വേണ്ടിയുള്ള നിഷ്കളങ്കമായ ഈ വാത്സല്യം കണ്ട ഇദ്ദേഹം അത്യന്തം അപുത്രയോഗത്താൽ ദുഃഖിതനായി. നാരദോപദേശപ്രകാരം ദേവിയെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്താൻ നിശ്ചയിച്ചു. തപസ്സിനു വിഘ്നം വരുത്തുക എന്ന ഉദ്ദേശത്തോടെ ഘൃതാചി എന്ന അപ്സരസ്ത്രീ ഒരു പഞ്ചവർ‌ണ്ണക്കിളിയുടെ രൂപമെടുത്ത് ഇദ്ദേഹത്തിന്റെ മുന്നിലൂടെ പറന്നുപോയി. കിളിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ മഹർ‌ഷിയ്ക്ക് കടഞ്ഞുകൊണ്ടിരുന്ന അരണിയിൽ‌നിന്നും ഒരു പുത്രൻ ജനിച്ചു. ശുകത്തെ മോഹിച്ചപ്പോൾ ഉണ്ടായ പുത്രൻ എന്ന നിലയ്ക്ക് സ്വപുത്രനെ ശുകൻ എന്ന് നാമകരണം ചെയ്തു. കാലങ്ങൾക്ക് ശേഷം, വിവാഹിതനായ ശുകൻ പിതാവിനേയും കുടും‌ബത്തേയും ഉപേക്ഷിച്ച് തപസ്സുചെയ്യാനായി പുറപ്പെട്ടു. മനോവിഷമത്താൽ അവശനായ വ്യാസൻ ആ സമയം തന്റെ മാതാവിനെ കുറിച്ചാലോചിയ്ക്കുകയും അങ്ങനെ ഹസ്തിനപുരിയിലേയ്ക്ക് തിരിയ്ക്കുകയും ചെയ്തുഹസ്തിനപുരി രാജാവായ ശന്തനു ഗംഗാദേവിയെ വിവാഹം ചെയ്യുകയും ദേവവ്രതൻ എന്ന പുത്രൻ പിറക്കുകയും ചെയ്തു.എന്നാൽ ഇദ്ദേഹം സത്യവതിയെ വിവാഹം ചെയ്യുകയും പുത്രൻ‌മാർ പിറക്കുകയും ചെയ്തു.സന്താനങ്ങളില്ലാതെ ഈ പുത്രൻ‌മാരെല്ലാം മരണമടഞ്ഞു.ശപഥത്താൽ രാജ്യഭരണം ഉപേക്ഷിച്ച ദേവവ്രതനു ശേഷം രാജ്യഭരണത്തിനു അവകാശികളില്ലാതിരിയ്ക്കേ വ്യാസൻ ഹസ്തിനപുരിയിലെത്തി.വ്യാസനിൽ‌നിന്നും അംബിക, അംബാലിക എനിവർ‌ക്ക് ധൃതരാഷ്ട്രർ, പാണ്ഡു എന്നീ പുത്രൻ‌മാർ ജനിച്ചു.ഇവരിൽ‌നിന്ന് കൗരവരും പാണ്ഡവരും പിറന്നു.ജീവിതത്തിന്റെ അവസാനകാലങ്ങളിലാണ് മഹാഭാരത കാവ്യരചന നടന്നത്. മഹാഭാരത്തിന്റെ രചനയാണ് വ്യാസമഹർ‌ഷിയുടെ മഹത്തരമായതും ശ്രേഷ്ഠമായതുമായ സംഭാവന. ഭാരതത്തിൽ പരാമർ‌ശിയ്ക്കാത്ത ഒരു കാര്യവും ഇതേവരേയും സംഭവിച്ചിട്ടില്ല എന്നും സംഭവിച്ചതായ എല്ലാം ഭാരതത്തിൽ പരാമർ‌ശിയ്ക്കപ്പെട്ടിട്ടുള്ളതുമാണെന്ന സങ്കല്പം മഹാഭാരതത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു. ഈ വസ്തുതയ്ക്ക് നിദാനം മാനവജീവിതത്തെക്കുറിച്ച് ഗ്രന്ഥകാരനു അഗാധമായ ജ്ഞാനം ഉണ്ട് എന്നതുതന്നെ. ഭാരതസാമ്രാജ്യത്തിൽ സംഭവിച്ച എല്ലാകഥകളും ഹൃദിസ്ഥമായിരുന്ന വ്യാസൻ, അവയെ കാവ്യരൂപത്തിൽ പകർ‌ത്താൻ ആഗ്രഹിച്ചു. ബ്രഹ്മാവിന്റെ നിർദ്ദേശപ്രകാരം ഗണപതി നിയോഗിതനായി. എഴുത്താണി നിർ‌ത്താനിട വരാതെ നിർ‌ഗ്ഗളമായി കാവ്യം ചൊല്ലിക്കൊടുക്കാമെങ്കിൽ മാത്രം താൻ എഴുത്തുകാരനായിരിയ്ക്കാമെന്നും,അനർ‌ഗ്ഗളമായി ചൊല്ലുന്ന നേരം അർത്ഥം ധരിയ്ക്കാതെ എഴുതരുതെന്നുമുള്ള വ്യവസ്ഥകളുമായി മഹാഭാരതം രചന തുടങ്ങി.ഏകദേശം രണ്ടരവർഷം കൊണ്ട് കാവ്യരചന നടത്തി. മഹാഭാരതത്തിന്റെ ചെറിയ ഒരു സംഹിതയാണ് ഇത്. കുരുക്ഷേത്രയുദ്ധസമയത്ത് കൗരവപിതാവും ഹസ്തിനപുരിയിലെ രാജാവുമായിരുന്ന ധൃതരാഷ്ട്രർക്ക് യുദ്ധഭൂമിയിലുണ്ടാകുന്ന സംഭവവികാസങ്ങളെപ്പറ്റി അദ്ദേഹത്തിന്റെ തേരാളിയായ സഞ്ജയൻ വിവരിയ്ക്കുന്നു. ഇതിന്റെ പ്രാരംഭത്തിൽ അന്നുണ്ടായിരുന്ന വിവിധങ്ങളായ സാമ്രാജ്യങ്ങളെപ്പറ്റിയും അന്യഗ്രഹങ്ങളെക്കുറിച്ചും വിശദീകരിയ്ക്കുന്നു. ഭാരതം എന്ന സാമ്രാജ്യവും സേനാബലവും ഓരോ ഗ്രാമങ്ങളും നഗരങ്ങളും എല്ലാം വിധിപോലെ വിവരിയ്ക്കപ്പെടുന്നുണ്ട്. യുദ്ധഭൂമിയിൽ ഓരോ ദിവസവുമുള്ള സേനാവിന്യാസവും യുദ്ധസമ്പ്രദായങ്ങളും വിശദീകരിയ്ക്കുന്നു.ആയതിനാൽ‌തന്നെ ഈ സംഹിത ഭൂമിശാസ്ത്രം, ചരിത്രം, യുദ്ധതന്ത്രങ്ങൾ, മതം എന്നീ സകലമേഖലകളെപ്പറ്റിയും പരാമർശിയ്ക്കുന്നുണ്ട്. തിന്മയുടെ മേൽ നന്മയ്ക്ക് സംഭവിച്ച വിജയം എന്ന ഉദ്ദേശ്യത്തോടെ ആയിരിയ്ക്കണം ജയം എന്ന് വിളിയ്ക്കുന്നത്.തിന്മ എന്നാൽ കൗരവപക്ഷത്തേയും നന്മ എന്നാൽ പാണ്ഡവപക്ഷത്തേയും സൂചിപ്പിയ്ക്കുന്നു.bhagavathgitamalayalam.blogspot

വിശിഷ്ടാദ്വൈതം.



വിശിഷ്ടാദ്വൈതത്തിന്റെ ഉപജ്ഞാതാവ് രാമാനുജാചാര്യർ ആയിരുന്നു. പരമാത്മാവും ജീവാത്മാവും തമ്മിൽ ഒരേസമയത്ത് വ്യത്യാസവും സാമ്യവും ഉണ്ടെന്ന് വാദിക്കുന്ന ഒരു തത്ത്വചിന്തയാണു് വിശിഷ്ടാദ്വൈതം.

ഈശ്വരൻ(ബ്രഹ്മം) നിർഗുണമല്ല,സഗുണനാണ്.ബ്രഹ്മം നിർഗുണമാണെന്ന് ഉപനിഷത്തുകളിൽ പറഞ്ഞിരിക്കുന്നതിന് ഈശ്വരനിൽ ദുർഗുണങ്ങളൊന്നുമില്ല എന്ന അർത്ഥമേയുള്ളൂ ;എന്നാൽ എല്ലാ സദ്ഗുണങ്ങളുടെയും പൂർണത ഈശ്വരനിലുണ്ട്. ഈശ്വരൻ നിർവ്യക്തിയല്ല,സവ്യക്തിയാണ്.അവൻ സർവ്വജ്ഞനും സർവ്വവ്യാപിയും ലോകത്തിന്റെ അപൂർണ്ണതകൾ ഒന്നുമില്ലത്തവനുമാണ്.പ്രപഞ്ചത്തിന്റെ ഉപാദാന കാരണവും നിമിത്ത കാരണവും അവനാണ്.ഈ ഈശ്വരൻ വിഷ്ണു - നാരായണനാണ്[1].

വിശിഷ്ടാദ്വൈത പ്രകാരം മൂന്നു തരം ആത്മാക്കളുണ്ട് - നിത്യാത്മാക്കൾ, മുക്താത്മാക്കൾ, ബദ്ധാത്മാക്കൾ. വിഷ്ണു ഭഗവാനൊപ്പം ശാശ്വത ജീവിതം നായിക്കുന്നവരാണ് നിത്യാത്മാക്കൾ.അവർ ഒരിക്കലും ബന്ധനത്തിൽപ്പെട്ടിട്ടില്ല.ഒരിക്കൽ ബന്ധനത്തിലായിരുന്നെങ്കിലും പുണ്യജീവിതം വഴി മോക്ഷം പ്രാപിച്ചു വിഷ്ണുലോകം നേടിയവരാണ് മുക്താത്മാക്കൾ.എന്നാൽ ബദ്ധാത്മാക്കളാകട്ടെ,ജനന-മരണ ശ്രംഖലയിൽപ്പെട്ടു ബന്ധനത്തിലായിരിക്കുന്നവരാണ്.
അദ്വൈത ദർശനം നിർവ്വചിക്കുന്നത് നിർഗ്ഗുണബ്രഹ്മത്തെയാണ്;വിശിഷ്ടാദ്വൈതത്തിലേത് സരൂപനായ ഈശ്വരനുള്ള സഗുണ ബ്രഹ്മം.

അദ്വൈത പ്രകാരം ജഗത്ത്(ലോകം) മിഥ്യയാണ്;വിശിഷ്ടാദ്വൈതത്തിൽ ജഗത്തും സത്യമാണ്.

അദ്വൈതത്തിലെ ജീവൻ(ആത്മാവ്) മായയാൽ മറയ്ക്കപ്പെട്ട പരമാത്മാവ് തന്നെയാണ്; വിശിഷ്ടാദ്വൈതത്തിൽ ആത്മാവും സത്യമാണ്,പരമാത്മാവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു മാത്രം.

ബ്രഹ്മത്തിൽ ലയിക്കുന്നതാണ് അദ്വൈതിയുടെ മോക്ഷമെങ്കിൽ,സംസാരമോചനം മാത്രമാണ് വിശിഷ്ടാദ്വൈതിയുടേത്.

മോക്ഷത്തിനുള്ള മാർഗ്ഗം അദ്വൈതത്തിൽ ജ്ഞാനം മാത്രമാണ്; വിശിഷ്ടാദ്വൈതത്തിൽ ഭക്തിയും.

അദ്വൈതത്തിൽ കർമ്മവും ഭക്തിയും ജ്ഞാനപ്രാപ്തിക്കുള്ള പ്രാഥമിക മാർഗ്ഗങ്ങളാകുമ്പോൾ, വിശിഷ്ടാദ്വൈതത്തിൽ ഭക്തിയുടെ ഉപദാനങ്ങളത്രേ മറ്റെന്തും.
ദ്വൈതം =. പ്രപഞ്ചവസ്തുക്കളെയെല്ലാം സൃഷ്ടിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഈശ്വരനും സൃഷ്ടിക്കപ്പെടുന്ന ചരാചരങ്ങൾ ഉൾപ്പെട്ട പ്രപഞ്ചത്തിനും വെവ്വേറെ അസ്തിത്വമുണ്ടെന്ന ചിന്താഗതിയാണ് ദ്വൈതവാദം. ഈ ദർശനത്തിന്റെ ഉപജ്ഞാതാവ് വൈഷ്ണവനായ മധ്വാചാര്യർ ആയിരുന്നു. 13-ആം നൂറ്റാണ്ടിലാണ് ഈ സിദ്ധാന്തം സ്ഥാപിതമായത്. ബ്രഹ്മ സമ്പ്രദായത്തിന്റെ ഭാഗമാണിത്.

ആദി ശങ്കരന്റെ അദ്വൈത സിദ്ധാന്തത്തിനെ ശക്തമായി എതിർത്ത മധ്വാചാര്യർ, ബ്രഹ്മവും ജീവനും ഭിന്നമെന്നും അഭിന്നമെന്നും ഒരേ സമയം വാദിക്കുന്ന രാമാനുജാചാര്യരുടെ വിശിഷ്ടാദ്വൈതത്തെയും അംഗീകരിച്ചില്ല. ബ്രഹ്മവും ആത്മവും(ജീവനും) തികച്ചും ഭിന്നമെന്നാണ് ദ്വൈത സിദ്ധാന്തം പഠിപ്പിക്കുന്നത്.പ്രശസ്തമായ ഉപനിഷത് വാക്യങ്ങൾക്ക് അദ്വൈത ആശയക്കാരുടേതിൽ നിന്നും വ്യത്യസ്തമായ വ്യാഖ്യാനങ്ങൾ മധ്വാചാര്യർ അവതരിപ്പിച്ചു. ഉദാഹരണത്തിനു "ഏകമേവ അദ്വിതീയം" എന്നതിനു അദ്ദേഹത്തിന്റെ വ്യാഖ്യാനം ബ്രഹ്മത്തിനു മേലെയോ സമമായോ മറ്റൊന്നില്ലെന്നുള്ളതാണ്.'തത്വമസി'ക്കു നൽകുന്ന അർത്ഥം ആത്മാവിന് ഈശ്വരനു തുല്യമായ ഗുണങ്ങൾ ഉണ്ടെന്നാകുന്നു
മനുഷ്യർ ക്കും മറ്റു പ്രപഞ്ചവസ്തുക്കൾക്കുമെല്ലാം അതീതമായ ദിവ്യശക്തിയാണ് ഈശ്വരൻ. ആ ശക്തി സ്വന്തം ഇച്ഛാനുസരണം പ്രപഞ്ചത്തിലുള്ള തേജോഗോളങ്ങളും മനുഷ്യരും ഉൾപ്പെട്ട ചരാചരങ്ങളെ സൃഷ്ടിക്കുകയും നിലനിർത്തുകയും സംഹരിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ നിരന്തരം തുടർന്നുകൊിരിക്കുന്നു. പ്രപഞ്ചത്തിൽ ഉള്ള സകലതിന്റെയും നിലനിൽപ് ഈ ശക്തിയുടെ ഇച്ഛയെ ആശ്രയിച്ചിരിക്കുന്നു; പ്രപഞ്ചം ഈ ശക്തിയെ ആശ്രയിച്ചു കഴിയുന്നു. പ്രപഞ്ചവും ആ ശക്തിയുമായി ആശ്രയാശ്രയീഭാവമല്ലാതെ മറ്റൊരു ബന്ധവും ഇല്ല. മനുഷ്യന്റെ ആത്മാവുപോലും ഈ ശക്തിയിൽനിന്നു ഭിന്നമാണ്. ആത്മാവും സൃഷ്ടിക്കപ്പെടുന്ന ഒരു വസ്തുവാണ്. ആത്മാവ് ഈശ്വര നിശ്ചയമനുസരിച്ച് വീണ്ടും ജനിക്കുകയും മരിക്കുകയും ചെയ്യുന്നുവെന്നും പാപപുണ്യങ്ങളുടെ തോതനുസരിച്ച് സ്വർഗത്തിലോ നരകത്തിലോ എത്തിച്ചേരുന്നുവെന്നും ആത്യന്തികമായി മുക്തി പ്രാപിച്ച് ഈശ്വരനിൽ ലയിക്കുന്നുവെന്നും ഉള്ള വിഭിന്ന സിദ്ധാന്തങ്ങൾ ദൈ്വതവാദത്തിനുള്ളിൽ ഉണ്ടായിട്ടുണ്ട് . ഭൗതികവാദികൾ ദൈ്വതവാദത്തെ നിരാകരിച്ചുകൊണ്ട് ഭൗതികപ്രപഞ്ചം മാത്രമേ യാഥാർഥ്യമായുള്ളൂവെന്നും അതും സ്വയം ഉണ്ടായതാണെന്നും സമർഥിക്കുന്നു. അദ്വൈത വാദികളാകട്ടെ ബ്രഹ്മം എന്നൊരു അമൂർത്ത തത്ത്വം മാത്രമേ യാഥാർഥ്യമായി ഉള്ളൂവെന്നും പ്രാപഞ്ചിക വസ്തുക്കളെല്ലാം അയഥാർഥങ്ങളാണെന്നും ആത്മാവ് ബ്രഹ്മത്തിന്റെ ഒരു പ്രതിഭാസമാണെന്നും അഭിപ്രായപ്പെടുന്നു.bhagavathgitamalayalam.blogspot

അദ്വൈത സിദ്ധാന്തം.


വേദാന്തത്തിന്റെ മൂന്ന് ഉപദർശനങ്ങളിൽ ഒന്നാണ് അദ്വൈത സിദ്ധാന്തം. ദ്വൈതവും വിശിഷ്ടാദ്വൈതവുമാണ് വേദാന്തത്തിന്റെ മറ്റ് രണ്ട് ഉപദർശനങ്ങൾ. അദ്വൈതം എന്നാൽ രണ്ട് അല്ലാത്തത് എന്നാണർത്ഥം. അദ്വൈതം എന്ന വാക്ക് സൂചിപ്പിക്കുന്നത് ആത്മവും ബ്രഹ്മവും ഒന്നാണ് എന്നതാണ്.

വേദാന്തത്തിന്റെ എല്ലാ ദർശനങ്ങളുടെയും അടിസ്ഥാന സ്രോതസ്സ് പ്രസ്ഥാനത്രയിയാണ്. അദ്വൈത തത്ത്വങ്ങളെ വ്യക്തമായി സം‌യോജിപ്പിച്ച ആദ്യ വ്യക്തി ആദി ശങ്കരനാണ്. എന്നാൽ ചരിത്രപരമായി ഈ ആശയത്തിന്റെ ആദ്യ വക്താവ് ശങ്കരാചാര്യന്റെ ഗുരുവിന്റെ ഗുരുവായ ഗൗഡപാദരാണ്.

അദ്വൈതം വിശിഷ്ടാദ്വൈതവും ഒഴികെയുള്ള എല്ലാ സിദ്ധാന്തങ്ങളും ദ്വൈതമാണ്. ദ്വൈത സിദ്ധാന്തമനുസരിച്ച്‌ ദൈവം എന്ന ഒരു സ്രഷ്ടാവും സൃഷ്ടി എന്ന ഒരു ലോകവും ഉണ്ട്‌. സ്രഷ്ടാവ്‌ സൃഷ്ടിച്ചതിനാൽ ഇവ തമ്മിൽ സൃഷ്ടിക്കുക എന്ന പ്രക്രിയയിലൂടെ ഒരു കാര്യ കാരണ ബന്ധവുമുണ്ട്‌. ദൈവവും സത്യമാണ്‌, ലോകവും സത്യമാണ്‌. ഈ കാര്യകാരണ ബന്ധത്തെ അദ്വൈതം അംഗീകരിക്കുന്നില്ല. സത്യം എന്ന വാക്കിന്‌ തത്ത്വികമായി മൂന്നു കാലങ്ങളിലും മാറാതെ നിൽക്കുന്നത്‌ എന്നു കൂടി അർത്ഥമുണ്ട്‌. മാറ്റം എന്നത് മുമ്പത്തെ അവസ്ഥയുടെ മരണവും ഇപ്പോഴത്തെ അവസ്ഥയുടെ ജനവുമാണ്. അതുകൊണ്ട് മാറ്റമില്ലാത്തതു മാത്രമേ ജനന മരണത്തിന്ന് അതീത്മായിരിക്കൂ. അദ്വൈതസിദ്ധാന്ത പ്രകാരം സത്യമായത്‌ ഒന്നു മാത്രമേയുള്ളൂ. ലോകം മിഥ്യയാണ്‌. എന്തെന്നാൽ സൃഷ്ടി നടന്നിട്ടേയില്ല. സത്യം മറയ്ക്കപ്പെട്ടപ്പോൾ സത്യത്തിനു മുകളിൽ കയറിൽ പാമ്പിനെയെന്നപോൽ കാണപ്പെട്ട ഒരു മിഥ്യാദർശനം മാത്രമാണ് ലോകം.

കയറിനു പകരം നാം കണ്ടതായി തോന്നിയ പാമ്പ് ഇല്ലാതെയാകാൻ കയറിനെ തിരിച്ചറിഞ്ഞാൽ മാത്രം മതിയാകും. അതേ സമയം കയറിന്റെ സ്ഥാനത്ത് പാമ്പിനെ കണ്ടു കൊണ്ടിരുന്ന സമയമത്രയും അതു പാമ്പു തന്നെയാണ് എന്ന വിശ്വാസം എല്ലാ അർത്ഥത്തിലും രൂഢമൂലമായിരുന്നു താനും. ഇതാണ് ശ്രീ ശങ്കരന്റെ രജ്ജു-സർപ്പ ഭ്രാന്തി എന്ന ഉദാഹരണം. ആത്യന്തികമായ സത്യം ഒന്നു മാത്രമേയുള്ളൂ, അതു തന്നെയാണ്‌ ബ്രഹ്മം, ആത്മാവ്‌.

തത്വമസി എന്ന വേദ വാക്യത്തിലൂടെ തത്‌ എന്ന നീയും ത്വം എന്ന ബ്രഹ്മവും ഒന്നാകുന്നു എന്ന്‌ ഉപദേശിക്കപ്പെടുന്നു. ഈ ആശയത്തിണ്റ്റെ ഗഹനത കൊണ്ടാകണം ശ്രീ ശങ്കരൻ ഉദാഹരണസഹിതം വിശദീകരിക്കുന്നതിനു വേണ്ടി വാക്യവൃത്തി എന്ന ഒരു പ്രകരണ ഗ്രന്ഥം രചിച്ചത്‌. നേഹ നാനാസ്തി കിഞ്ചനഃ - രണ്ടാമതായി യാതൊന്നും തന്നെ ഇവിടെയില്ല, എന്ന്‌ പലതവണ ആവർത്തിക്കപ്പെടുന്നുണ്ട്‌.

ഈ വാക്യം പറയുന്നയാളും ഇതു കേൾക്കുന്നയാളും ദേശം കാലം എന്നീ ഉപാധികൾ മാത്രമല്ലാ, ശാരീരികമായ വലിപ്പച്ചെറുപ്പത്തേയും മാറ്റി നിർത്തി വ്യക്തിയെ മാത്രം തിരിച്ചറിയുന്നു. അദ്വൈതം ആത്മാവിനെ ബ്രഹ്മമെന്ന്‌ തിരിച്ചറിയുന്നതും ഇതു പോലെ എല്ലാ ഉപാധികളെയും മാറ്റി നിർത്തിയിട്ടാണ്‌. എന്നിലെ ഞാനാണ്‌ ആത്മാവ്‌. ആ എന്നെ ഉപാധികളെല്ലാം അഴിച്ച്‌ തിരിച്ചറിയുമ്പോൾ അതു തന്നെയാണ്‌ ബ്രഹ്മം.

കഠോപനിഷത്തിലും ഭഗവത്‌ ഗീതയിലും ഉള്ള ഒരു ശ്ളോകം നോക്കുക:
"ന ജായതേ മ്രിയതേ വാ വിപശ്ചി-
ന്നായം കുതശ്ചിന്ന ഭബൂവ കശ്ചിത്‌
അജോ നിത്യ ശാശ്വതോയം പുരാണോ
ന ഹന്യതേ ഹന്യമാനേ ശരീരേ"

ന ജായതേ മ്രിയതേ വാ - ജനിക്കുന്നുമില്ലാ മരിക്കുന്നുമില്ലാ വിപശ്ചിത്‌ - ആത്മാവ്‌ ന ആയം കുതശ്ചിത്‌ - എവിടെ നിന്നും വന്നതല്ല ന ഭബൂവ കശ്ചിത്‌ - ഒന്നും ഇതിൽ നിന്നും ഉണ്ടായിട്ടില്ല അജം - ജനിക്കാത്തത്‌ നിത്യം ശാശ്വതം (അതേ അർത്ഥം) പുരാണൻ - വളരെ മുമ്പുള്ളത്‌ ന ഹന്യതേ - ഹനിക്കപ്പെടുന്നില്ല ഹന്യമാനേ ശരീരേ - ശരീരം ഹനിക്കപ്പെട്ടാലും

ശ്രീ ശങ്കരൻ സത്യത്തിൽ അദ്വൈതം പുനഃസ്ഥാപിക്കുകയായിരുന്നു ചെയ്തത്‌. ന്യായം, വൈശെഷികം, പൂർവ്വ മീമാംസ, ചാർവാകം ശൂന്യവാദം സാംഖ്യം എന്നിങ്ങനെ വിവിധ തത്ത്വശാസ്ത്രങ്ങൾ ഭാരതത്തിൽ പ്രബലമായിരുന്നു. അദ്വൈതം ഏറെക്കുറെ മങ്ങിത്തുടങ്ങിയ ഒരു കാലഘട്ടത്തിലാണ്‌ ശ്രീ ശങ്കരന്റെ ആഗമനം. തന്റെ സ്വതസ്സിദ്ധമായ വാക്‌ ചാതുരിയിലൂടെ തർക്കങ്ങളിൽ വിജയിച്ച്‌ അദ്വൈത സിദ്ധാന്തം വീണ്ടും അംഗീകരിപ്പിക്കുകയായിരുന്നു ശ്രീ ശങ്കരൻ ചെയ്തത്‌. ഇതര സിദ്ധാന്തങ്ങളെ അംഗീകരിച്ചിരുന്നവർ ശങ്കരശിഷ്യൻമാരായതോടെ അദ്വൈതം അതിന്റെ പഴയ നിലയിലേക്ക്‌ തിരിച്ചു വന്നു. bhagavathgitamalayalam.blogspot

ഈശ്വരന്‍ നമുക്കുള്ളില്‍ തന്നെ

മധുരയിലെ ഒരു വക്കീല്‍ ശ്രീ നടേശന്‍ :
ചോ: ശിവന്‍ ‍, വിഷ്ണു മുതലായ മൂര്‍ത്തികളും, കൈലാസം, വൈകുണ്ഠം എന്നീ ലോകങ്ങളും വാസ്തവമാണോ?
ഉ: നാമും ഈ ലോകത്തില്‍ എത്രത്തോളം വാസ്തവമോ അത്രത്തോളം അവരും വാസ്തവമായിരിക്കുന്നു.
ചോ: വ്യാവഹാരിക സത്യത്തില്‍ നാം ഇരിക്കുന്നതുപോലെ അവരും ഇരിക്കുകയാണോ?
ഉ: നാമെല്ലാം ഇരിക്കുമ്പോള്‍ അവര്‍ മാത്രം ഇല്ലെന്നെങ്ങനെ പറയും?
ചോ: അവര്‍ ഉണ്ടെങ്കില്‍ എവിടെ, എങ്ങനെ ഇരിക്കുന്നു?
ഉ: അവരെ കണ്ടവര്‍ എവിടെ ഇരിക്കുന്നു എന്നും എങ്ങനെ ഇരിക്കുന്നു എന്നും എങ്ങനെ പറഞ്ഞിരിക്കുന്നോ അതു തന്നെ നമുക്കു പ്രമാണം.
ചോ: അവരെവിടെ ഇരിക്കുന്നു?
ഉ: നമുക്കുള്ളില്‍ തന്നെ.
ചോ: അങ്ങനെയാണെങ്കില്‍ എല്ലം നമ്മുടെ ഭാവന മാത്രമാണെന്നു ഭഗവാന്‍ പറയുമ്പോലിരിക്കുന്നല്ലോ നമുക്കുണ്ടാക്കാനും അഴിക്കാനുമൊക്കുമല്ലോ?
ഉ: അതാണ്‌ ശരി.
ചോ: എന്നാല്‍ എനിക്കു മിഥ്യകളെ സൃഷ്ടിക്കാനാവുമല്ലോ. ഉദാഹരണത്തിന്‌ മുയല്‍ക്കൊമ്പ്‌ അഥവാ ഭാഗികസത്യത്തോടുകൂടി കാനല്‍ ജലം (ഭാവനയോടുകൂടി സത്യത്തിന്റെ കലര്‍പ്പു ഉള്ളതായി). ശിവന്‍ ‍, വിഷ്ണു തുടങ്ങിയ ദേവന്മാരുടെ നിലനില്‍പു ഇതുപോലെയാണോ?
ഉ: അതെ.
ചോ: ഈശ്വരന്‍ പ്രളയത്തിനു വിധേയനാണോ?
ഉ: നമ്മുടെ സാക്ഷാല്‍ സ്വരൂപത്തെ നാം ഉണര്‍ന്നാല്‍ പ്രളയത്തില്‍ പോലും അഴിഞ്ഞുപോവാതെയിരിക്കുമെങ്കില്‍ ഈശ്വരന്മാരെപ്പറ്റി പറയണമെന്നുണ്ടോ?
ചോ: ദേവന്മാര്‍ ‍, അസുരന്മാര്‍ ‍, പിശാചുക്കള്‍ എന്നിവരുടെ സൃഷ്ടികള്‍ വാസ്തവമാണോ?
ഉ: ആഹാ, ഇല്ലാതെ വരുമോ നാമിരിക്കുമ്പോള്‍.
ചോ: ശുദ്ധചൈതന്യത്തെ എങ്ങനെ ബോധിക്കാനൊക്കും?
ഉ: ഉള്ളതായിട്ട്‌, ഉള്ളവിധം, കേവല സന്മാത്രമായിട്ട്‌.
ചോ: അതിനെ സ്വയം പ്രകാശമാണെന്നു ഭാവിക്കാനൊക്കുമോ?
ഉ: അത്‌ ഇരുള്‍, വെളിച്ചം, ജ്ഞനാജ്ഞാനം എന്നിതുകള്‍ക്കും അതീതമാണ്‌. എന്നാല്‍ ജീവനാകട്ടെ ഈ ദ്വൈതങ്ങളെ കാണുകയാണ്‌. ആത്മസ്വരൂപം ജീവനെയും ജീവന്റെ ജ്ഞനാജ്ഞാനങ്ങളെയും പ്രകാശിപ്പിക്കുന്നു.


Read more: http://vetakorumakan.webnode.com/blog/

കാണുന്നവനായ ‘ഞാന്‍’ ആര് ?

ചോ: സാക്ഷാല്‍ക്കാരത്തിന്റെ സ്വഭാവമെന്താണ്‌?
ഉ: 1. ആദിയന്തങ്ങളറ്റ സനാതനത്വത്തിന്റെ സ്ഥിതി.
2. എങ്ങും എവിടെയും നിറഞ്ഞിരിക്കുന്നത്‌.
3. എല്ലാ നാമരൂപങ്ങള്‍ക്കും മാറ്റത്തിനും ജഡങ്ങള്‍ക്കും ജീവന്മാര്‍ക്കും ആധാരമായിട്ടുള്ളത്‌.
സര്‍വ്വസാക്ഷിയായ സത്യം ഒന്നേയുള്ളൂ. അത്‌ കാണുന്നവന്‍, കാഴ്ച, കാണപ്പെട്ട വസ്തു എന്നു (ത്രിപുടി) മൂന്നായി പിരിഞ്ഞുനില്‍ക്കാതെ ഏകമായിരിക്കും. ത്രിപുടി, ദേശകാലാവസ്ഥകളെ അവലംബിച്ചുള്ളതാണ്‌. സത്യം അവയ്ക്കാധാരവും അതീതവുമായിരിക്കുന്നു. ഈ സത്യത്തിന്മേല്‍ കാനല്‍ജലം പോലെ തോന്നപ്പെടുന്നതാണ്‌ ത്രിപുടി.
ചോ: കാണുന്നവനായ ഞാനും മായയാണെങ്കില്‍ അതിനെയും താണ്ടിനിന്ന്‌ മായയെക്കണുന്നതാര്‌?
ഉ: ഞാന്‍ തന്നെ എന്നതില്‍ ഞാന്‍ എന്ന ആരോപത്തെ മാറ്റിയിട്ട് ‘തന്നെ’ എന്നത്‌ ഞാന്‍ ആയി നില്‍ക്കുന്നു. അതാണ്‌ സാക്ഷാല്‍ക്കാരത്തിന്റെ വിരോധാഭാസം. എന്നാല്‍ സാക്ഷാല്‍ക്കരിച്ച വ്യക്തിക്ക്‌ ഇതില്‍ പുതുമയൊന്നും തോന്നുകയില്ല. ശരി, ഭക്തിയെപ്പറ്റി നോക്കാം, എന്നെ ഈശ്വരനോട്‌ ചേര്‍ത്തുകൊള്ളാന്‍ ഞാന്‍ ഈശ്വരനോട്‌ പ്രാര്‍ത്ഥിക്കുന്നു. നാം നമ്മെത്തന്നെ ഈശ്വരനര്‍പ്പിക്കുന്നു. എന്തു സംഭവിക്കുന്നു? ഞാനെന്ന അഹംകാരന്‍ ഈശ്വര തത്വത്തില്‍ ഒടുങ്ങിപ്പോകുന്നു. അതാണു പരാഭക്തി എന്ന ഉത്തമഭക്തി. ഇതിനെ പ്രഭക്തിയെന്നോ വൈരാഗ്യശിഖരമെന്നോ പറയാം. അതല്ലാതെ എന്റേതുകളെയും ‘ഞാന്‍ ‘ എന്നതുകളെയും ഒന്നിച്ചര്‍പ്പിക്കുന്നതിനെ സര്‍വ്വത്യാഗമെന്നു പറയും. ‘ഞാന്‍‍ ‘ ഉള്ളതുകൊണ്ടല്ലേ ‘എന്റേതു‌’കള്‍ ഉണ്ടായത്. ഈ സര്‍വ്വത്യാഗത്തില്‍ അഹന്ത സമൂലം ഒഴിയും. വെള്ളത്തില്‍ മുങ്ങിപ്പോയ ഒരുവന്‍ ജലത്തിനു മുകളില്‍ വരാന്‍ എത്രമാത്രം വെമ്പല്‍ കൊള്ളുമോ അത്രത്തോളം വെമ്പലോടുകൂടിയുള്ള തീവ്രവൈരാഗ്യം ഉണ്ടാകണം.
ചോ: സര്‍വ്വത്യാഗത്തിനാവശ്യമായ സിദ്ധി ഗുരുവരുളുകൊണ്ടോ ഇഷ്ടദേവതയുടെ അനുഗ്രഹം മൂലമോ സിദ്ധിക്കുകയില്ലേ?
ഉ: ഇഷ്ടദേവതയും ഗുരുവും സഹായികളാണ്‌. എന്നാല്‍ തന്റെ ആഗ്രഹവും പ്രയത്നവും കൂടിയുണ്ടെങ്കിലേ ഫലപ്രദമായിത്തീരുകയുള്ളൂ. സൂര്യന്‍ എതിരേ നിന്നാലും കാണാന്‍ നാം നോക്കിയാലല്ലേ പറ്റൂ. നിന്റെ സ്വരൂപത്തെ നീ തന്നെയല്ലോ കാണണം? സഹായം വലുതായിട്ടൊന്നും ആവശ്യമില്ല.
ചോ: എന്റെ സങ്കല്‍പങ്ങള്‍ക്കും ഈശ്വരനിയതിക്കും തമ്മിലുള്ള താരതമ്യമെന്ത്‌? ജീവന്റെ സ്വന്തം സ്വാതന്ത്ര്യത്തിനും ഈശ്വരന്റെ ശക്തിക്കും വ്യത്യാസമില്ലേ? കിഞ്ചിജ്ഞത്വത്തിനും സര്‍വ്വജ്ഞത്വത്തിനും വ്യത്യാസമില്ലേ? പ്രകൃതിനിയമത്തിനും ഈശ്വര നിയമത്തിനും സാമ്യമുണ്ടോ?
ഉ: ഉണ്ട്‌. അഹന്തയുടെ അളവിനൊപ്പിച്ച വീക്ഷണത്തിനും വൈഭവത്തിനും തക്കവണ്ണമുള്ള അനുഭവത്തെ തന്നിഷ്ടമെന്നു പറയുന്നു. ഭൂതകാലസംഭവങ്ങളെ കുറിക്കുമ്പോള്‍ അതിനെ വിധി അല്ലെങ്കില്‍ നിയതി എന്നുപറയുന്നു. അതിനാല്‍ നിയതിക്കും തന്നിഷ്ടത്തിനും തമ്മില്‍ ബന്ധമുണ്ട്‌. തന്നിഷ്ടത്തിലും ഈശ്വരന്റെ സര്‍വ്വജ്ഞത്വവും വല്ലഭത്വവും പ്രവര്‍ത്തിക്കുന്നുണ്ടെന്നു മനസ്സിലാക്കാം. തനിക്കു തോന്നുന്നതിനെ സ്പര്‍ശിച്ചേ ജീവന്‍ സങ്കല്‍പിക്കേണ്ടതായും വരുന്നുള്ളൂ. പ്രകൃതിനിയമങ്ങളെല്ലാം ഈശ്വരേച്ഛയുടെ പ്രതിഫലനങ്ങളാണ്‌. അവ പ്രാവര്‍ത്തികമായിത്തീരുന്നുമുണ്ട്‌.
ചോ: ഭൗതികഗവേഷണങ്ങള്‍ മനഃശാസ്ത്രം, ശരീരശാസ്ത്രം, വേദാന്തങ്ങള്‍ തുടങ്ങിയവ യോഗസമാധിക്കും പരതത്ത്വസാക്ഷാല്‍ക്കാരത്തിനും സഹായകരമാണോ?
ഉ: മിക്കവാറും അവ സഹായകരമല്ല. യോഗത്തെപ്പറ്റി ചില കാര്യങ്ങള്‍ ഗ്രന്ഥങ്ങളില്‍നിന്നും മനസ്സിലാക്കാം. പക്ഷെ മനസ്സിലാക്കിയവയെ അനുഭവത്തില്‍ കൊണ്ടുവരുന്നതാണ്‌ മുഖ്യം. അതിനു അനുഭവിച്ചവരുടെ ജീവിതോപാധികരണങ്ങളും വാസവും ഗുരൂപദേശങ്ങളും പ്രയോജനപ്പെടും. എന്നാലും സ്വന്തം അനുഭവം വേറെയാണ്‌. അതിനു അഭ്യാസബലവും സദ്‌ഗുരുകാരുണ്യവും അത്യന്താപേക്ഷിതമാണ്‌. ഗ്രന്ഥജ്ഞാനത്താല്‍ വലിയ നന്മയൊന്നുമുണ്ടാകാനിടയില്ല. ഇതറിഞ്ഞാല്‍ അഹന്തയെയും അതു വഹിച്ചുകൊണ്ടിരിക്കുന്ന ജ്ഞാനച്ചുമടിനെയും താഴെ ഇറക്കിവയ്ക്കാന്‍ ശ്രമിക്കും. അഹന്തയെ ഒഴിച്ചുമാറ്റേണ്ടതാണു വളരെ പ്രധാനം.
ചോ: ജാഗ്രത്തിനും സ്വപ്നത്തിനും തമ്മിലുള്ള ഭേദമെന്താണ്‌?
ഉ: സ്വപ്നത്തില്‍ മനസ്സ്‌ പ്രത്യേകം പ്രത്യേകം ദേഹങ്ങളെ സങ്കല്‍പിച്ചു കൊള്ളുന്നു. അവയ്ക്കുണ്ടാകുന്ന വിഷയാനുഭവങ്ങള്‍ നമ്മെ ബാധിക്കുന്നു.
സാക്ഷാല്‍ശാന്തി ആത്മാവിന്റേതാണ്
ചോ: സുഖത്തിന്റെ സ്വരൂപമെന്താണ്‌? അത്‌ ജന്മസ്വത്താണോ, അല്ല വിഷയസ്വത്താണോ, അഥവാ വിഷയാദികളുടെ ചേര്‍ച്ചമൂലം ഉണ്ടാകുന്നതാണോ? നമ്മില്‍ അത്‌ സ്വയമേ ഉണ്ടാകുന്നില്ല. എപ്പോള്‍ ഉണ്ടാകും?
ഉ: നാം ഇഷ്ടപ്പെട്ടതുകളെ കാണുമ്പോഴോ അവയെ ഓര്‍മ്മിക്കുമ്പോഴോ അനിഷ്ടങ്ങളെ വിട്ടൊഴിയുമ്പോഴോ അക്കാര്യം ഓര്‍മ്മിക്കുമ്പോഴോ സന്തോഷം തോന്നാറുണ്ട്‌. അവയൊന്നും സുഖമല്ല, സന്തോഷം മാത്രം.
എന്നാല്‍ സുഖം, നിത്യവും അഖണ്ഡവുമായതാണ്‌ നമുക്കാവശ്യം. അതിന്റെ ഇരിപ്പിടം വിഷയാദികളല്ല. പരമാത്മാവാണ്‌. അത്‌ സുഖദുഃഖസമ്മിശ്രമല്ലാത്ത പരമശാന്തിയാണ്‌.
ചോ: നമ്മുടെ യഥാര്‍ത്ഥ സ്വരൂപം സുഖമാണെന്നു പറയുന്നതെങ്ങനെ?
ഉ: സാക്ഷാല്‍സുഖം ബ്രഹ്മമാണ്‌. സാക്ഷാല്‍ശാന്തി ആത്മാവിന്റേതാണ്‌. നാം ആത്മാവാണെന്നുണരുമ്പോള്‍ ആത്മാവിന്റെ സ്വരൂപ സുഖം നമ്മുടേതുമാകുന്നു. ഭക്തിയുടെയും ജ്ഞാനത്തിന്റെയും അന്തിമവും ഇതുതന്നെ.
ആത്മാവിനുവേണ്ടി ഈശ്വരനെ പ്രാര്‍ത്ഥിക്കുന്നു. കാരുണ്യത്താല്‍ അതു ലഭിക്കുന്നു. ആനന്ദത്തെ തരുന്നതും (അഖണ്ഡ) ആനന്ദം തന്നെയാണ്‌. സര്‍വ്വശക്തനായ ഈ അഖണ്ഡാനന്ദബ്രഹ്മത്തിന്റെ സഗുണഭാവമാണ്‌ ഈശ്വരന്‍. നിര്‍ഗ്ഗുണബ്രഹ്മം കേവലാനന്ദമയനാണ്‌. ബ്രഹ്മത്തില്‍ നിന്നും മൂര്‍ത്തീകരിച്ചു നില്‍ക്കുന്ന ഈശ്വരന്റെ ശക്തിയില്‍നിന്നും സംജാതമാകുന്ന ജീവാത്മാക്കള്‍ക്കും നിലനില്‍പ്പിനാധാരം ആനന്ദം തന്നെ. ശുദ്ധ ചൈതന്യസ്വരൂപം ഈശ്വരപ്രകൃതിയോടുകൂടി സംബന്ധപ്പെട്ടിട്ടാണ്‌ പ്രപഞ്ചദര്‍ശനം ഉണ്ടാകുന്നത്‌. ഇതില്‍ ചൈതന്യാംശമായ ശുദ്ധചൈതന്യവസ്തു (ബ്രഹ്മം) ഈശ്വരനെന്നും മായയെന്നും രണ്ടായി പിരിഞ്ഞു നില്‍ക്കുന്നു. ആതില്‍ മായ (പ്രകൃതി) രണ്ടുവിധം. സര്‍വ്വത്തിനും ജീവനായി എല്ലാത്തിനെയും വഹിച്ചു നില്‍ക്കുന്നത്‌ പരാപ്രകൃതി. മനസ്സ്‌, ബുദ്ധി അഹങ്കാരം, പഞ്ചഭൂതങ്ങള്‍ തുടങ്ങിയവ അപരാപ്രകൃതികളാണ്‌.
ജീവന്‍, താന്‍ ശുദ്ധചൈതന്യമാണെന്നറിയാതെ ദേഹാദിസംസാരകാര്യങ്ങളില്‍ ഭ്രമിച്ചുപോകുന്നു. അവ തനിക്കു സത്യങ്ങളായി പരിണമിക്കുന്നു. ഈ ഭ്രമം മൂലം ജീവന്‍ സാക്ഷാലുള്ള സുഖത്തില്‍ നിന്നും വിട്ടുപോകുന്നതിനാല്‍ കിട്ടുന്ന സുഖത്തില്‍ രമിച്ചു തൃപ്തിയടയുന്നു. ആത്മ(സുഖ)സ്വരൂപം വീണ്ടുകിട്ടുമ്പോള്‍ പ്രാപഞ്ചിക സുഖങ്ങളും പ്രപഞ്ചം തന്നെയും ഒഴിഞ്ഞുമാറും. മനസ്സിന്റെ സുഖത്തില്‍ ദുഃഖം ഉള്‍ക്കൊണ്ടിരിക്കുന്നു.


Read more: http://vetakorumakan.webnode.com/blog/

ഭാഗവതം വായിക്കേണ്ട വിധം.

അതിരാവിലെ കുളി കഴിഞ്ഞ് ഭഗവാനെ പൂജിച്ച്‌ പൂക്കള്‍ കൊണ്ട്‌ ഭാഗവതത്തെ അര്‍ച്ചന ചെയ്യുക. എന്നിട്ട്‌ ഓം നമോ ഭഗവതേ വാസുദേവായ എന്ന പവിത്രമന്ത്രമോ ഓം ക്ലിം കൃഷ്ണായ ഗോവിന്ദായ ഗോപീജന വല്ലഭായ സ്വാഹ എന്ന മന്ത്രമോ നൂറ്റിയെട്ടു തവണ ഉരുവിടണം. എന്നിട്ട്‌ ഈ മന്ത്രം ചൊല്ലുക.
ഓം അസ്യ ശ്രീമദ്‌ ഭാഗവതാഖ്യ സ്തോത്ര മന്ത്രസ്യ നാരദ ഋഷിഃ
ബൃഹതീ ഛന്ദഃ ശ്രീകൃഷ്ണ പരമാത്മ ദേവതാ
ബ്രഹ്മബീജം ഭക്തിഃ ശക്തിഃ ജ്ഞാന വൈരാഗ്യകീലകം
മമ ശ്രീമദ്‌ ഭഗവത്‌ പ്രസാദ സിദ്ധ്യര്‍ത്ഥം പാഥേ വിനിയോഗഃ
ഓരോ അവയവങ്ങളും കൈ തൊട്ടു കൊണ്ട്‌ ഇങ്ങിനെ ചൊല്ലുകഃ
ഓം ക്ല‍ാം ഹൃദയായ നമഃ – ഹൃദയം
ഓം ക്ലിം ശിരസേ സ്വാഹഃ – ശിരസ്സ്‌
ഓം ക്ലും ശിഖയേ വശത്‌ – ശിഖ
ഓം ക്ലൈം കവചായ ഹും – ഭുജങ്ങള്‍ മറ്റേ കയ്യുകൊണ്ട്‌
ഓം ക്ലൗം നേത്രത്രയായ വൗശത്‌ - കണ്ണുകള്‍ മോതിരവിരലുകൊണ്ടും ചൂണ്ടുവിരലുകൊണ്ടും നെറ്റിമദ്ധ്യം നടുവിരല്‍കൊണ്ടും തൊടുക
ഓം ക്ലാഃ അസ്ത്രായ ഫട്ട് – മൂന്നു തവണ കൈയടിക്കുക
ഓം ക്ല‍ാം അംഗുഷ്ടാഭ്യ‍ാം നമഃ – ചൂണ്ടുവിലരുകള്‍ തളള വിരലുകളും തൊടുക
ഓം ക്ലിം തര്‍ജനീഭ്യാം നമഃ – തളളവിരലു കൊണ്ട്‌ ചൂണ്ടുവിരല്‍ തൊടുക
ഓം ക്ലും മദ്ധ്യമാഭ്യ‍ാം നമഃ – നടുവിരല്‍ തൊടുക
ഓം ക്ലൈം അനാമികാഭ്യ‍ാം നമഃ – മോതിരവിരല്‍ തൊടുക
ഓം ക്ലൗം കനിഷ്തി കാഭ്യ‍ാം നമഃ – ചെറുവിരല്‍ തൊടുക
ഓം ക്ലാഃ കരതല കരപ്രഷ്ടാഭ്യ‍ാം നമഃ – കൈതലങ്ങള്‍ കൈപ്പുരങ്ങളിലുരസ്സുക 

ധ്യാനം

കസ്തൂരീ തിലകം ലലാട പതലേ വക്ഷസ്ഥലേ കൗസ്തുഭം
നാസാഗ്രേ വര മൗക്തികം കരതലേ വേണും കരേ കങ്കണം
സര്‍വ്വ‍ാംഗേ ഹരി ചന്ദനം സുലലിതം കണ്ഠേ ച മുക്താവലീ
ഗോപസ്ത്രീ പരിവേഷ്ടിതോ വിജയതേ ഗോപാല ചൂഡാമണിഃ
അസ്തി സ്വസ്തരുണീ കരാഗ്രവിഗലത്‌ കല്‍പ പ്രസൂനാപ്ലുതം
വസ്തു പ്രസ്തുത വേണുനാദ ലഹരീ നിര്‍വ്വാണ നിര്‍വ്യാകുലം
സ്രസ്ത സ്രസ്ത നിബദ്ധനീവി വിലസദ്‌ ഗോപീ സഹസ്രാവൃതം
ഹസ്ത ന്യസ്ത നതാപവര്‍ഗം അഖിലോദാരം കിശോരാകൃതി.


എന്നിട്ട്‌ അതാതു ദിവസത്തെ ഭാഗവത ഭാഗം വായിക്കുക.
ഓം തത്‌ സത്
ഓം ശ്രീ സത്ഗുരുഭ്യോ നമഃ
ഓം നമോ ഭഗവതേ വാസുദേവായ.

പ്രാര്‍ത്ഥന


ജന്‍മാദ്യസ്യ യതോന്വയാദി തരതശ്‌ ചാര്‍ത്ഥേഷ്വ ഭിജ്ഞഃ സ്വരാട്‌
തേനേ ബ്രഹ്മ ഹൃദായ ആദികവയേ മുഹ്യന്തി യത്‌ സൂരയഃ
തേജോ വാരിമൃദ‍ാം യഥാ വിനിമയോ യത്ര ത്രിസര്‍ഗ്ഗോമൃഷാ
ധ‍ാംനാ സ്വേന സദാ നിരസ്ത കുഹകം സത്യം പരം ധീമഹി (1)

ധര്‍മ്മ പ്രോഝിതകൈതവോത്ര പരമോ നിര്‍മ്മത്സരാണ‍ാം സത‍ാം
വേദ്യം വാസ്തവമത്ര വസ്തു ശിവദം താപത്രയോന്‍മൂലനം
ശ്രീമദ്‌ ഭാഗവതേ മഹാമുനികൃതേ കിം വാ പരൈരീശ്വരഃ
സദ്യോ ഹൃദ്യവരുദ്ധ്യതേത്ര കൃതിഭിഃ ശുശ്രൂഷുഭിസ്‌ തത്‌ ക്ഷണാത്‌ (2)
യം പ്രവ്രജന്തമനുപേത മപേതകൃത്യം ദ്വൈപായനോ വിരഹകാതര ആജുഹാവ
പുത്രേതി തന്‍മയതയാ തരവോഭിനേദുസ്തം സര്‍വ്വഭൂതഹൃദയം മുനിമാനതോതസ്മി (3)
നാരായണം നമസകൃത്യ നരഞ്ചൈവ നരോത്തമം
ദേവീം സരസ്വതീം വ്യാസം തതോ ജയമുദീരയേത്‌ (4)
ഏതൊരതീന്ദ്രിയമായ ഉണ്മയില്‍നിന്നാണോ വിശ്വമുണ്ടായി നിലകൊണ്ട്‌ ഒടുവിലുള്‍വലിയുന്നത്‌ അതിനെ ഞങ്ങള്‍ ധ്യാനിക്കുന്നു. എല്ലാ നിലനില്‍ക്കുന്ന വസ്തുക്കളിലും സത്തയായിരിക്കുകയും ആ സത്തയില്‍ നിന്ന്‌ വ്യതിരിക്തമായി നില്‍ക്കുകയും ചെയ്യുന്നു അത്‌. സ്വയംപ്രഭവും ആത്മബോധസ്വരൂപവും ബ്രഹ്മാവിന്‌ സങ്കല്‍പ്പമാത്രേണ വേദമോതിക്കൊടുത്തതുമായ ആ പരംപൊരുളിനെ ഞങ്ങള്‍ ധ്യാനിക്കുന്നു. മഹര്‍ഷികള്‍ക്കുപോലും അത്ഭുതമൊടുങ്ങാത്തതും സൃഷ്ടിമുഴുവന്‍ ഉണ്മയെന്നു തോന്നിപ്പിക്കുന്ന പ്രഭാവമുളളതുമായ ആ ഭഗവാന്റെ പ്രഭകൊണ്ട്‌ മായാമോഹമില്ലാതാവുന്നു. അങ്ങിനെയുളള ഭഗവാനെ ഞങ്ങള്‍ ധ്യാനിക്കുന്നു.
വ്യാസവിരചിതമായ ഈ മഹത്തരമായ ഭാഗവതം ആഗ്രഹസംബന്ധിയായ കളളത്തരങ്ങളുടെ നിഴലേല്‍ക്കാത്ത പരമധര്‍മ്മത്തെപ്പറ്റി പഠിപ്പിക്കുന്നു. കളങ്കമേശാത്ത മഹാത്മാക്കള്‍ക്ക്‌ മാത്രം പ്രാപ്യമായ പരമസത്യത്തെ ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. ശാരീരികമോ മാനസീകമോ ആത്മീയമോ ആയ ത്രിവിധ ദുഃഖങ്ങളുടെയും സ്വയംകൃതമോ പ്രകൃതിമൂലമോ മറ്റു ജീവികള്‍ മൂലമോ ഉണ്ടാകുന്നു വേദനകളുടെയും വേരറുത്ത്‌ പരമാനന്ദത്തെ പ്രദാനം ചെയ്യാന്‍ കഴിവുളളതത്രെ ആ ഉണ്മ. ഈ ഗ്രന്ഥത്തെ മനസ്സിലാക്കാന്‍
ഉള്‍ക്കടമായ ആഗ്രഹമുളളവര്‍ക്ക്‌ ഭഗവാനെ സാക്ഷാത്കരിക്കാന്‍ കഴിയും.
ശുകമുനി തന്നെ വിട്ടുപോയപ്പോള്‍ അഛനായ വ്യാസന്‍ സ്നേഹത്തോടെ മകനേ എന്ന വിളിച്ചു പിറകേ ചെന്നു. സകലതിന്റെയും ഏകത്വം ശുകമുനി സാക്ഷാത്കരിച്ചിരുന്നതുകൊണ്ട്‌ വ്യാസന്റെ വിളികേട്ട് പ്രതികരിച്ചത് വൃക്ഷങ്ങളായിരുന്നു. വിശ്വബോധത്തിനുടമയായ ശുകമുനിയെ ഞാന്‍ നമസ്ക്കരിക്കുന്നു.
നരനാരായണന്‍മാരെ നമസ്ക്കരിച്ച്‌ സരസ്വതിയേയും വ്യാസനേയും നമസ്ക്കരിച്ചതിനു ശേഷമാണ്‌ ഒരുവന്‍ ഭാഗവതം വായിക്കേണ്ടത്‌.


Read more: http://vetakorumakan.webnode.com/blog/

ഗുരുമഹിമ

പരമമൂഢനായ ഒരാള്‍കൂടി യാതൊരഭ്യാസവുമില്ലാതെ തന്നെ മഹാത്മാവായ ഒരാചാര്യന്റെ അനുഗ്രഹം ഒന്നുമാത്രംകൊണ്ടു പരമപദവിവരെ എത്തുന്നു. അങ്ങനെതന്നെ അത്യന്ത്യജ്ഞാനിയായ ഒരാള്‍കൂടിയും ഗുരുവിന്റെ ശാപത്തിന് അഥവാ, അനിഷ്ടത്തിനു വിധേയനാവുന്നപക്ഷം അതുകൊണ്ടു തന്നെ നശിക്കുന്നു. വ്യാസശിഷ്യനും, യജൂര്‍വ്വേദാചാര്യനുമായ യാജ്ഞവല്‍ക്യന്‍ ഗുരുഭ്രുഷ്ടനായപ്പോള്‍ പഠിച്ച എല്ലാ വൈദികജ്ഞാനവും നഷ്ടപ്പെട്ടതും, രക്ഷിക്കാനാരുമില്ലാതെ ഉഴലേണ്ടിവരുന്നതുമായ കഥ പ്രസിദ്ധമാണല്ലോ. ഇതുപോലെ ഗുരുശാപത്തിനു പാത്രമാവേണ്ടിവന്ന പലരുടേയും കഥ വൈദിക സാഹിത്യത്തില്‍ കാണാവുന്നതാണ്. വര്‍ത്തമാനകാലത്തും ഗുരുവിന്റെ അപ്രീതി ഹേതുവായി വിഷമിക്കുന്നവരെ കണ്ടേയ്ക്കാം. അദ്ധ്യാത്മജ്ഞാനത്തിന്റെ മുഖ്യബിന്ദു ഗുരുവാണെന്നാണ് ഈ കഥകളില്‍നിന്നും, അനുഭവങ്ങളില്‍ നിന്നുമൊക്കെ നമുക്കു മനസ്സിലാക്കാനുള്ളത്. ഈശ്വരന്റെ ശിക്ഷയില്‍ നിന്നുപോലും ഗുരു രക്ഷിക്കുമെന്നും. എന്നാല്‍ ഗുരുവിന്റെ ശിക്ഷയില്‍നിന്ന് ആര്‍ക്കും രക്ഷിക്കാന്‍ കഴികയില്ലെന്നുമാണ് നിയമം. ഒരു പ്രാവശ്യത്തെ മരണത്തില്‍നിന്നു രക്ഷിക്കാവുന്നവര്‍ തന്നെ ആരാണീ ലോകത്തിലുള്ളത്? എന്നാല്‍ ആയിരക്കണക്കിനുള്ള മരണങ്ങളില്‍ നിന്ന് ഒന്നിച്ച് ഒരു ജീവനെ രക്ഷിക്കുന്നു എന്ന അവസ്ഥ എത്ര ഗൌരവമുള്ളതാണ്? അതാണല്ലോ ഒരു അദ്ധ്യാത്മ ഗുരു തന്റെ ശിഷ്യനില്‍ അലിയിപ്പിക്കുന്ന അനുഗ്രഹത്തിന്റെ സ്വരൂപം. കരുണാമയന്മാരായ തത്താദൃശഗുരുഭൂതന്മാരുടെ മുമ്പില്‍ ഒരു നിമിഷനേരം എത്തിപ്പെട്ടാല്‍ മതി, ഏതു പാപിയും രക്ഷപ്പെട്ടു. ഒരു നിമിഷനേരമെങ്കിലും തന്റെ മുമ്പില്‍ കിട്ടിയ ഒരാളെയും ഒരു മഹാത്മാവ് വെറുതെ വിടുന്നില്ല. അനവധി ജന്മങ്ങളായി ഈട്ടംകൂടി വളര്‍ന്നുകൊണ്ടിരിക്കുന്ന ശരീരാഭിമാനത്തെ ഒരു നിമിഷംകൊണ്ട് അടിച്ചുടച്ച് ആത്മഭാവം പ്രകാശിപ്പിക്കാന്‍ കെല്പുള്ളവരാണ് മഹാത്മാക്കള്‍. അവരുടെ സംഭാഷണശൈലിതന്നെ വേറെയാണ്. ഉദാഹരണത്തിന് ഒന്നാമതായികാണുന്ന മാത്രയില്‍ തന്നെ ഒരു പരമമൂഢന്റെ ശരീരാഭിമാനത്തെ ഏതാനും വാക്കുകളെക്കൊണ്ട് തല്ലിയുടയ്ക്കുന്ന ഒരു സമ്പ്രദായം കാണിക്കാം.

Read more: http://vetakorumakan.webnode.com/blog/

ആത്മജ്ഞാനാനുഭൂതി

ജാഗ്രദാദി മൂന്നവസ്ഥകളിലും ശരീരാദി മൂന്നു കാരണങ്ങളിലും, ശബ്ദാദി പഞ്ചവിഷയങ്ങളിലും കീഴൊതുങ്ങിനില്‍ക്കുന്നു വൃക്തിത്വം അല്ലെങ്കില്‍ ജീവത്വം. ഈ അവസ്ഥയെ ആക്രമിച്ച ഒരാള്‍ക്കു ജീവത്വമല്ല; ഈശ്വരത്വമാണുള്ളത്. ദിവ്യനും ഈശ്വരനുമായിക്കഴിഞ്ഞ മഹാത്മാവാണ് ജ്ഞാനം ഉപദേശിക്കാന്‍ പ്രാപ്തിയുള്ള ആചാര്യന്‍. ശിഷ്യന്റെ പല പ്രകാരത്തിലുള്ള കുറവുകളും ആചാര്യന്റെ അനുഗ്രഹത്താല്‍ തന്നെ നീങ്ങുന്നു. ശിഷ്യനെ പുരസ്ക്കരിച്ച് ആചാര്യന്റെ മനസ്സിലാണ് അനുഗ്രഹത്തിന്റെ സ്വരൂപം. ആ അലിവ് ആരില്‍ എപ്പോള്‍ ഉണ്ടാകുമെന്നു പറയാന്‍ വയ്യ.എങ്കിലും നിഷ്കളങ്കഭക്തിയും, പരമത്യാഗവും നിലനിര്‍ത്തിക്കൊണ്ടുള്ള ശുശ്രൂഷ കൊണ്ട് ആരുടേയും മനസ്സലിയുമല്ലോ. അതിനാല്‍ അപ്രകാരമുള്ള ശുശ്രൂഷ കൊണ്ട് ഗുരുവിന്റെ അനുഗ്രഹത്തിനു പാത്രമായിത്തീരുകയും അപ്പോള്‍ ജ്ഞാനത്തിന്നധികാരം കൈവരികയും ചെയ്യുന്നുവെന്നാണഭിജ്ഞമതം.
ഈശ്വരത്വം കൈവന്ന ഗുരുവും, ഈശ്വരനും രണ്ടല്ല എന്നാണ് വൈദികസിദ്ധാന്തവും, സജ്ജനവിശ്വാസവും. അതിനാല്‍ ഗുരുവില്‍ ഒരിക്കലും മനുഷ്യബുദ്ധിയെ കരുതുകയാവട്ടെ, മനുഷ്യനോടെന്നപോലെ പെരുമാറുകയാവട്ടെ ചെയ്യരുത് ഈശ്വരന്റെ എല്ലാ സ്വരൂപങ്ങളും എപ്രകാരം ഒന്നുമാത്രമാണോ അതുപോലെ നാനാകാലദേശങ്ങളില്‍ ഭിന്നസ്വരൂപങ്ങളില്‍ പ്രകാശിക്കുന്ന ഗുരുനാഥന്മാരും ഒരേ ഈശ്വരന്‍ മാത്രമാണ്. അവരില്‍ ഭേദബുദ്ധിയുണ്ടാവരുതെന്നാണ് അഭിജ്ഞമതം. ഇപ്രകാരമുള്ള ഒരു ദേശിക പയ്യന്റെ കരുണയ്ക്കൊരാള്‍ പാത്രമായാല്‍ അവന്റെ അജ്ഞാനം നീങ്ങി എന്നു കരുതാം. ഇതൊഴിച്ച് ആത്മജ്ഞാനാനുഭൂതിക്ക് അന്യമാര്‍ഗ്ഗങ്ങളില്ലെന്നാണ് വൈദിക സിദ്ധാന്തം.


Read more: http://vetakorumakan.webnode.com/blog/

ശ്രവണം, മനനം, നിദിദ്ധ്യാസം

ശ്രവണം, മനനം, നിദിദ്ധ്യാസം ഇങ്ങനെ മൂന്നു പടികളാണ് ജ്ഞാനാനുഭൂതിക്കുള്ള അഭ്യാസങ്ങളായി വേദം വധിച്ചിരിക്കുന്നത്. ഇതില്‍ ശ്രവണമാണ് ഒന്നാമത്തേത് അനുഭവരസികനായ ആത്മാവു സത്യമായ ആത്മസ്വരൂപത്തെ തന്റെ അനുഭൂതിക്കനുരൂപമായി പാഞ്ഞുല്‍ബോധിപ്പിച്ചു തരുന്നതു തന്നെ ശ്രവണം. ഒരിക്കല്‍ കേട്ടാല്‍ പോരാ; ബോദ്ധ്യം വന്നു തത്ത്വത്തില്‍ ഉറപ്പുവരുത്തുന്നതു വരെ വീണ്ടും വീണ്ടും ശ്രവിക്കുകയും ശ്രവിപ്പിക്കുകയും വേണം. അങ്ങനെ പരമാര്‍ത്ഥമായ ഒരു വേദാന്താശ്രവണം അധികാരിയായ ശിഷ്യനു മഹാത്മാവായ ആചാര്യനില്‍നിന്നു ലഭിക്കുന്നു എന്നിരിക്കട്ടെ; അതൊരിക്കലും വിഫലമാവുന്നില്ല. പക്ഷേ അങ്ങനെ സംഭവിക്കുന്നതു വളരെ ചുരുക്കമാണെന്നുമാത്രം. ഒന്നാമത് ഈ പ്രപഞ്ചധര്‍മ്മത്തെ സര്‍വ്വഥാ ഉപേക്ഷിച്ചുകൊണ്ടുള്ള മുമുക്ഷുതന്നെ എത്രയോ ദുര്‍ല്ലഭമാണ്. അതിനാല്‍ ശ്രവണം തന്നെ വളരെ ദുര്‍ഭലമാണ്. ഇനി ഏതെങ്കിലും ചില രൂപത്തില്‍ ശ്രവണം നടന്നാലും വര്‍ദ്ധിച്ച സംസാരതൃഷ്ണയില്‍ ശ്രുതമായ ജ്ഞാനം മുങ്ങിപ്പോവുകയും ചെയ്യും. നേരാം വണ്ണം ശ്രവണം ചെയ്യിച്ചുതരുന്ന മഹാത്മാക്കളും ദുര്‍ല്ലഭം. ഉള്ളവര്‍ തന്നെ ജനമദ്ധ്യത്തില്‍ നിന്നൊഴിഞ്ഞുമാറി വല്ല വിജനപ്രദേശങ്ങളിലും അറിയപ്പെടാതെ കഴിഞ്ഞു കൂടുന്നുണ്ടായിരിക്കും. അങ്ങനെയുള്ളവരെ കണ്ടുകിട്ടുന്നതുതന്നെ വളരെ ചുരുക്കം. ഇങ്ങനെയുള്ള തടസ്സങ്ങളെല്ലാം നീങ്ങി ഒരാള്‍ക്കു പരമാര്‍ത്ഥമായ ഒരു വേദാന്തശ്രവണം ഉണ്ടായിയെന്നിരിക്കട്ടെ; എന്നാല്‍ തീര്‍ച്ചയായും അതു സഫലമാണ്.
Read more: http://vetakorumakan