ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം - 262
ഒരിക്കൽ സദാശിവ ബ്രഹ് മേന്ദ്ര സ്വാമികൾ ആന്ധ്രപ്രദേശിൽ ഒരിടത്ത് സഞ്ചരിക്കുമ്പോൾ ഒരു നവാബിന്റെ അന്തപ്പുരത്തിലൂടെ അയാൾ നടന്നു പോയി. ഇദ്ദേഹത്തിനു വസ്ത്രം ഒന്നും ഇല്ല. ശരീരപ്രജ്ഞതന്നെ ഇല്ല അദ്ദേഹം ഇങ്ങനെ നടന്നു പോകും. അദ്ദേഹത്തിന്റെ പ്രസിദ്ധ കീർത്തനമാണ് ''ബ്രഹ്മണി മാനസ സഞ്ചരരെ " ബ്രഹ്മത്തിൽ മനസ്സ് സഞ്ചരിക്കട്ടെ എന്നാണ്. ബ്രഹ്മത്തിൽ മനസ്സ് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ആൾക്ക് എങ്ങിനെ ഉണ്ടാവും ലോകത്തിൽ വല്ലതും ഉണ്ടാവുമോ? പുറത്ത് വല്ലതും അറിയുമോ? ഇദ്ദേഹത്തിന്റെ ആത്മവിദ്യാ വിലാസം എന്ന ഒരു കൃതി ഉണ്ട് ആകൃതിവായിച്ചാൽ തന്നെ അവധൂത വൃത്തി വന്നു പോവും എന്നാണ് .അത്തരത്തിലുള്ള കൃതിയാണ്. ചന്ദ്രശേഖര ഭാരതി സ്വാമികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട കൃതിയായിരുന്നു അത് .അദ്ദേഹവും അതേ സ്ഥിതിയിലേക്ക് ഉയർന്നു. ഈ ആത്മവിദ്യാ വിലാസത്തിൽ സ്വയം സ്വാമികൾ പറയുണൂ യോഗി എങ്ങിനെ ലോകത്തിൽ സഞ്ചരിക്കുണൂ എന്നു വച്ചാൽ ചത്തുപോയ ഒരു ശവം എഴുന്നേറ്റു വന്ന് നർത്തനം ചെയ്യുകയോ പാട്ടു പാടുകയോ ചെയ്താൽ പോലും പുറമേക്ക് നോക്കാതെ നടക്കുണൂ എന്നാണ് ദൃഷ്ടി അകമേക്ക് ആണ് എന്നാണ്. മരിച്ചു പോയ ആള് എണീറ്റ് വന്ന് നർത്തനം ചെയ്യുകയും പാട്ടു പാടുകയും ചെയ്യുമ്പോഴും ആശ്ചര്യത്തോടെ അങ്ങോട്ട് നോക്കാതെ അകമേക്ക് രമിച്ചു കൊണ്ടു നടക്കുണൂ എന്നാണ്. അത്തരത്തിലുള്ള സ്ഥിതിയിൽ ഇദ്ദേഹം നവാബിന്റെ അന്തപ്പുരത്തിലൂടെ നടന്നപ്പോൾ ആ നവാബ് കുളിക്കാണ് സ്ത്രീകളും ഒക്കെ ഉണ്ട്. ഈ യോഗിയെ കണ്ടപ്പോൾ അദ്ദേഹത്തിനു ദേഷ്യം വന്നു, കാവൽക്കാരെ വിളിച്ചു പറഞ്ഞു അയാളെ വെട്ടാനായിട്ട്. കാവൽക്കാര് പുറകെ പോയി അപ്പോഴും സ്വാമികൾ തിരിഞ്ഞില്ല ഇവര് വെട്ടിയപ്പോൾ വെട്ടിയ വെട്ടലിൽ കയ്യ് മുറിഞ്ഞ് ചുവട്ടിൽ വീണുവത്രെ. കൈ മുറിഞ്ഞ് ചുവട്ടിൽ വീണിട്ടും സ്വാമികൾ തിരിഞ്ഞു നോക്കാതെ നടന്നു. അല്പം പോലും തിരിഞ്ഞു നോക്കാതെ നടന്നു.അപ്പോഴാണ് ഈ നവാബിന് ഇത് ഏതോ വലിയ അവധൂതനാണ് , ഫക്കീറാണ് എന്നു തോന്നിയിട്ട് ആ കൈയും എടുത്ത് കൊണ്ട് സ്വാമികളുടെ പുറകെ ചെന്ന് വീണ് കാലിൽ നമസ്കരിച്ചിട്ട് ക്ഷമായാചനം ചെയ്തു. സ്വാമികൾ പറഞ്ഞു അതൊന്നും സാരമില്ല തരൂ എന്ന് പറഞ്ഞ് വാങ്ങി അവിടെ വച്ചു എന്നാണ് കഥ. ഈ സംഭവം നടന്ന ശേഷം ആണ് ഈ നവാബും വലിയ ഭക്തനായിട്ടുമാറി. സ്വാമികൾ താൻ യാത്ര ചെയ്യണത് നിർത്തി. താൻ യാത്ര ചെയ്യുന്നത് കൊണ്ട് മറ്റുള്ളവർക്കു ബുദ്ധിമുട്ട് ഉണ്ടാവുന്നുണ്ട് എന്നുള്ളതുകൊണ്ട് യാത്ര ചെയ്യൽ നിർത്തി. അദ്ദേഹം ശ്രീധര അയ്യാ വാൾ എന്ന മഹാത്മാവിന്റെ ശിഷ്യനായിരുന്നു സദാശിവ ബ്രഹ് മേന്ദ്ര സ്വാമികൾ പാഠം പഠിക്കുന്നതിൽ, ശാസ്ത്രം പഠിക്കുന്നതിൽ.ആ സമയത്തു തന്നെ നാമബോധേന്ദ്ര സരസ്വതി എന്ന ഒരു മഹാത്മാവും ഉണ്ടായിരുന്നു.ഇവര് രണ്ടു പേരും സ്വാമികൾ ഒരിടത്ത് ബോധ മറ്റു കിടക്കുമ്പോൾ അവര് അവിടെ വന്ന് കീർത്തനം ചെയ്തു. സ്വന്തം ഗുരു ഇദ്ദേഹത്തിനെ പഠിപ്പിച്ച ഗുരു തന്നെ ഇദ്ദേഹത്തിനെ വന്ന് നമസ്കരിച്ച് പാട്ടു പാടി എഴുന്നേൽപ്പിച്ചപ്പോൾ പോലും ശ്രദ്ധിച്ചില്ല അദ്ദേഹം. അതു പോലും അദ്ദേഹത്തിനു ഭേദമില്ല .സർവ്വതും ബ്രഹ്മമായി കാണുന്ന ആ മഹാത്മാ സ്വയം നെരൂളില് ജീവസമാധിയായിത്തീർന്നു എന്നു വച്ചാൽ താൻ ഇരുന്നു കൊണ്ട് സ്വയം സമാധി . ജ്ഞാനേശ്വരന്റെ പോലെ തന്നെ. അപ്പൊ ഇങ്ങനെ ഒരാളെ സാധാരണ ആളുകൾക്ക് മനസ്സിലാക്കാൻ പറ്റില്ല എന്നുള്ളതുകൊണ്ടുതന്നെ സ്ഥിതപ്രജ്ഞൻ എങ്ങനെ ഉണ്ടാവും എന്നുള്ള ഒരു ചോദ്യം ." സ്ഥിത പ്രജ്ഞ സ്യ കാ ഭാഷാ ?" അദ്ദേഹം ഇതുപോലെ ഉണ്ടാവുമോ എന്നാൽ അങ്ങനെയല്ല ചിലപ്പൊ ജനകനെപ്പോലെ രാജ്യകാര്യങ്ങൾ ഒക്കെ ചെയ്യും ഭംഗിയായിട്ട് കാര്യങ്ങൾ ഒക്കെ നിർവ്വഹിച്ചുകൊണ്ട് എന്നിട്ടും ആസ്ഥിതിയിൽ ഇരുന്നു കൊണ്ടും ഇരിക്കും. അതാണ് ഒരു uniformity യും ഇല്ല.കൃഷ്ണനെ പോലെ കളിച്ചുകൊണ്ടും രസിച്ചു കൊണ്ടും നടക്കുകയും ചെയ്യും.വസിഷ്ഠനെ പോലെ കർമമാനുഷ്ഠാനങ്ങൾ ഒക്കെ ചെയ്തു കൊണ്ടിരുന്നു എന്നു വരാം.ശുകബ്രഹ്മ മഹർഷിയെപ്പോലെ ഇരുന്നു എന്നു വരാം. "ബാല ഉന്മത്ത പിശാജ വദ്'' ചില യോഗികൾ കുട്ടികളെപ്പോലെ കളിച്ചു നടക്കും .
( നൊച്ചൂർ ജി )
Sunil namboodiri