*ശ്യാമളാദണ്ഡകം 1*
വിശ്വകവിയായ കാളിദാസന്റെ ആദ്യകൃതിയാണ് ശ്യാമളാദണ്ഡകം.
കാളിയുടെ ദാസനായ അദ്ദേഹം കാളിയെ, സരസ്വതിയായും ലക്ഷ്മിയായും പാർവതിയായും ദർശിച്ചു. ലോകമാതാവായ മഹാമായയുടെ വിവിധ ഭാവങ്ങളാണ് അവയെന്നു മനസ്സിലാക്കിയ കാളിദാസൻ ഒരൊററകീർത്തനത്തിലൂടെ ദേവിയുടെ എല്ലാ ഭാവങ്ങളെയും കീർത്തിച്ചു. വീണ മീട്ടുന്ന സരസ്വതിയും കളിത്താമരപ്പൂവേന്തി യ ലക്ഷ്മിയും ചന്ദ്രകല മുടിയിൽ ചൂടിയ പാർവതിയും ആയ കാളി ( ശ്യാമള )യെ കാളിദാസവിരചിതമായ ശ്യാമളാദണ്ഡകം ചൊല്ലി ഭജിക്കുക.
നമ്മുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും നാം പറയാതെ തന്നെ അറിയുന്ന, നമ്മുടെ അമ്മയാണ് ശ്യാമളാദേവി. ദേവിയോട് ഒന്നും ആവശ്യപ്പെടാതെ തന്നെ, ഈ സ്തോത്രം നിത്യ പാരായണം ചെയ്യുക.
അമ്മ അറിഞ്ഞു അനുഗ്രഹിക്കും, തീർച്ച !
ഒരു ശ്ലോകം വീതം അർത്ഥസഹിതം എഴുതാം.
ധ്യാനം
മാണിക്യവീണാമുപലാളയന്തീം
മദാലസാം മഞ്ജുള വാഗ്വിലാസാം
മാഹേ ന്ദ്രനീല ദ്യു തി കോമളാംഗീം
മാതംഗ കന്യാം മനസാ സ്മരാമി്.
സാരം
*മനോഹര ഗാനങ്ങൾ ആല പിച്ച് മണിവീണ മീട്ടി ക്കൊണ്ട് ഇരിക്കുന്നവളും, മധുര ഭാഷിണി യും, ഇ ന്ദ്ര നീല ക്കല്ലിന്റെ നിറമുള്ള കോമള ഗാത്ര ത്തോടെ മതംഗ മഹർഷി യുടെ മകളായി പിറന്ന യുവ സുന്ദരിയും ആയ ശ്യാമളാദേവിയെ ഞാൻ എപ്പോഴും സ്മരിക്കുന്നു.*
🏻
*ഹരി ഓം*
*ശ്യാമളാദണ്ഡകം -2*
ധ്യാനം -ശ്ലോകം 2
ചതുർഭുജെ ചന്ദ്രകാലാവതംസേ
കുചോ ന്നതേ കുംകുമ രാഗശോണേ
പുണ്ഡ്രേക്ഷു പാശാങ്കുശ പുഷ്പബാണ -
ഹസ്ത്തേ നമസ്തേ ജഗദേക മാത :
*സാരം*
*നാലു തൃകൈകൾ ആർന്നവളും, ചന്ദ്രക്കല ശിരസ്സിൽ അണിഞ്ഞവളും, ഉയർന്ന മാറിടമുള്ളവളും, ചെംകുംകുമം അണിഞ്ഞതിനാൽ ചുവപ്പ് നിറമുള്ളവളും, താമര, കരിമ്പ്, തോട്ടി, പൂവന്പ് എന്നിവ ഏന്തിയ കൈകളോടുകൂടിയവളു മായ ജഗൻമാതാവിന് നമസ്കാരം.*
🏻
*ഹരി ഓം*
*ശ്യാമളാ ദണ്ഡകം -3*
പ്രാർത്ഥന
മാതാ മരതകശ്യാമാ മാതംഗി മദശാ ലിനീ
കുര്യാ ത് കടാക്ഷം കല്യാണീ കദമ്ബ വനവാസിനീ
ജയ മാതംഗ തനയേ
ജയ നീ ലോല്പല ദ്യുതേ
ജയ സംഗീതരസികേ
ജയ ലീലാശുക പ്രിയേ
സാരം
മതംഗ മഹർഷിയുടെ മകളും, കരിങകൂ വള നിറമാർന്നവളും, സംഗീതം കേൾക്കുമ്പോൾ സന്തോഷിക്കുന്നവളും കളി ത്ത ത്തമ്മ യെ കൈയ്യിലേന്തിയവളുമായ ശ്യാമളാദേവി ജയിക്കട്ടെ !ജയിക്കട്ടെ.
ദണ്ഡകം -1-
ശ്യാമളായാഃ മുഖ വർണ്ണനാ :--
ജയ ജനനീ സുധാ സമുദ്രാന്തരു ദ്യന്മ ണി ദ്വീപ സംരൂഡ്ഠ ബില്വാ ടവീമദ്ധ്യ കല്പദ്രുമാകല്പ കാദംബ കാന്താരവാസ പ്രിയേ, ! സർവ്വ ലോകപ്രിയേ !
സാരം
അമ്മേ അവിടുന്ന് ജയിച്ചാലും.
അമൃത ക്കടലിൻ നടുവിൽ സ്ഥിതി ചെയ്യുന്ന സുന്ദരമായ മണി ദ്വീപത്തിൽ ഉള്ള കൂവള ത്തോട്ടത്തിന്റെ ഉള്ളിൽ കല്പ വൃക്ഷങ്ങളാൽ അലങ്കരിക്കപ്പെട്ട കടമ്പു വനത്തിൽ വസിക്കുവാൻ താത്പര്യമുള്ളവളും, കൃത്തിവാസസ്സായ പരമശിവന്റെ പ്രിയതമയും, പ്രപഞ്ചത്തിലെ സകല ചരാചരങ്ങളെയും പ്രിയത്തോടെ കാത്തരുളുന്നവളും ആയ അമ്മ ജയിച്ചാലും.
🏻
*ഹരി ഓം*
*ശ്യാമളാദണ്ഡകം -4*
ശ്യാമളായാഃ മുഖവർണന :-
സാദരാരബ്ധസംഗീതസംഭാവനാ സംഭ്രമാലോകനീപസ്രഗാബദ്ധ
ചൂളീസനാഥത്രികേ !സാനുമത്പുത്രികേ !
സാരം
ആദരവോടെ ആരംഭിച്ച സംഗീതാലാപനത്തിന്റെ ആരോഹണാവരോഹണഗതി വേഗത്താൽ ഇളകിയാടുന്നതും നീർക്കടമ്പിൻ പൂമാല കൊണ്ടു കെട്ടി വച്ചിരിക്കുന്നതുമായ കാർകുന്തളത്താൽ മനോഹര മായ പുറകുവശത്തോടുകൂടിയവളും, പർവതരാജന്റെ പുത്രിയും ആയ ശ്യാമളാദേവി ജയിച്ചാലും.
ശേഖരീഭൂത ശീതാംശുരേഖാ മയൂഖാവലീബദ്ധസുസ്നിഗ്ധനീലാളകശ്രേണിശൃംഗാരിതേ !ലോക സംഭാവിതേ !
സാരം
ചൂഡാരത്നമായി ധരിച്ചിരിക്കുന്ന ചന്ദ്രകലയിൽ നിന്നുയരുന്ന നിലാവെളിച്ചത്തിൽ മിനുമിനുപ്പോടെ കാണപ്പെടുന്ന ഇരുണ്ട കുറുനിരകളാൽ ശൃംഗാരരുപിണിയായി ശോഭിക്കുന്നവളും ഈരേഴുപതിന്നാലു ലോകങ്ങളും ആദരിക്കുന്നവളും ആയ ശ്യാമളാദേവി ജയിച്ചാലും !
🏻
*ഹരി ഓം*
*ശ്യാമളാദണ്ഡകം -5*
ശ്യാമളായാഃമുഖവർണ്ണനായാ :-
കാമലീലാധനുസന്നിഭ ഭ്രൂലതാപുഷ്പസന്ദോഹസന്ദേഹ കൃല്ലോചനെ വാക്ക് സുധാസേ ചനെ !
സാരം
കാമദേവന്റെ കളിവില്ലിനൊ ക്കുന്ന പുരികക്കൊടിയിൽ വിലസുന്ന പൂവമ്പുകൾക്കു തുല്യമായ കണ്ണുകളോട് കൂടിയവളും വചനാമൃതത്താൽ കുളിർമ്മ പകർന്നു തരുന്നവളുമായ ശ്യാമളാദേവി ജയിച്ചാലും.
ചാരുഗോരോചനാപങ്കകേളീലലാമാഭിരാമേ ! സുരാമേ ! രമേ !I
സാരം
മനോഹരമായ ഗോരോചനക്കുറി അണിഞ്ഞു ക്രീഡാലോലയായി അതി സുന്ദരിയായിരിക്കുന്നവളും, പ്രപഞ്ചത്തെ മുഴുവൻ സന്തോ ഷിപ്പിക്കുന്നവളും, ലക്ഷ്മി സ്വരുപിണിയും ആയ ശ്യാമളാദേവി ജയിച്ചാലും.
🏻
*ഹരി ഓം*
*ശ്യാമളാദണ്ഡകം( 6 )*
ശ്യാമളായാഃ മുഖവർണ്ണനാ :
പ്രോല്ലസദ്വാളികാ മൗക്തികശ്രേണികാ ചന്ദ്രികാമണ്ഡലോത്ഭാസിലാവണ്യ ഗണ്ഡ സ്ഥലന്യസ്ത കസ്തൂരികാപത്ര രേഖാസമുത്ഭൂത സൗരഭ്യ സംഭ്രാന്ത ഭൃംഗാമ്ഗനാഗീത സാന്ദ്രീഭാവനമന്ദ്രതന്ത്രീസ്വരെ !സുസ്വരെ ! ഭാസ്വരെ !
സാരം
ഭംഗിയിൽ ആടിക്കളിക്കുന്നകർണ്ണാഭരണങ്ങളി
ലെ മുത്തുമണികളിൽ നിന്നുയരുന്ന പൂ നിലാവിനുതുല്യമായപ്രകാശധോരണയാൽ മിന്നിത്തിളങ്ങുന്ന കവിൾത്തടങ്ങളിൽ പൂശിയിരിക്കുന്ന കസ്തൂരികൊണ്ടുള്ള അംഗരാഗത്തിൽ നിന്നുയരുന്ന സുഗന്ധത്താൽ ആകൃഷ്ടരായി പറന്നെത്തുന്ന പെൺവണ്ടുകളുടെ സംഗീതത്തോട് ചേർന്ന് ആകർഷകമായി വീണ മീട്ടുന്നവളും, മധുരസ്വരത്തിൽ പാട്ടു പാടുന്നവളും, പ്രകാശിക്കുന്ന സൗന്ദര്യത്തോടുകൂടിയവളുമായ ശ്യാമളാദേവി ജയിച്ചാലും.
🏻
ഹരി ഓം
*ശ്യാമളാദണ്ഡകം -7*
ശ്യാമളായാഃ മുഖ വർണ്ണനാ :-
വല്ലകീവാദന പ്രക്രിയയാലോല താളീ ദളാ ബദ്ധ താടങ്കഭൂ ഷാ- വിശേഷാൻവിതേ !സിദ്ധസമ്മാനി തേ !
സാരം
വീണ വായിക്കുമ്പോൾ ഇളകിയാ ടുന്ന പനയോല ച്ചുരുളാലുള്ള കുണ്ഡ ലങ്ങൾ അണിഞ്ഞവളും സിദ്ധൻമാ രാൽ ആദരി ക്കപ്പെടുന്നവളും ആയ ശ്യാമളാ ദേവി ജയിച്ചാലും .
ദിവ്യഹാലാമദോദ്വേ ല
ഹേലാ ലസൽ ച്ചക്ഷു രാന്തോളന ശ്രീ സമാ ക്ഷിപ്തകർനൈക നീലോൽപലേ ! ശ്യാമളെ ! പൂരി താശേഷ ലോകാഭി വാ ഞ്ച്ച്ചാഫലേ !
നിർമ്മലേ ! ശ്രീ ഫലേ !
സാരം
ദിവ്യ സുധാരസം ആസ്വ ദി ച്ച്, ഉന്മത്ത മായി തീർന്ന കണ്ണുകളിൽ നിന്ന് ഉതിരുന്ന കടാക്ഷങ്ങൾക്കു ശോഭ നഷ്ടപ്പെട്ടു എന്ന് തോന്നിക്കുന്ന കരിംകൂവളപൂ ക്കൾ, കാതിൽ അണിഞ്ഞവളും, സകല ലോകരുടെയും ആഗ്രഹങ്ങൾ സാധി പ്പി ച്ചു അനുഗ്രഹിക്കു ന്നവ ളും ഐശ്വര്യ പൂ ർണ്ണമായ ഫലങ്ങൾ ദാനം ചെയ്യുന്നവ ളും, പരിശുദ്ധയുമായ ശ്യാമളാദേവി ജയിച്ചാലും.
🏻
*ഹരി ഓം*
*ശ്യാമളാദണ്ഡകം -8*
മുഗ്ദ്ധമന്ദസ്മിതോദാര വക്ത്രസ്ഫുരത് പൂഗ താം ബൂ ല ഖണ്ഡോദ്കരെ !ജ്ഞാനമുദ്രാകരെ !സർവ്വ സമ്പത്കരേ!പദ്മ ഭാസ്വത്കരേ !ശ്രീകരേ !
സാരം
മോഹനമന്ദസ്മിതം തൂ കികൊണ്ട് വായിൽ താംബുലം ധരിച്ചിരിക്കുന്നവളും, ചിന്മുദ്രാധാരിണിയും, എല്ലാ സമ്പത്തിന്റെയും വിളനിലമായുള്ളവളും കളിത്താമരപ്പൂവ് കയ്യിലേന്തിയവളും തൃ ക്കൈ ക ൾ കൊണ്ട് ഐശ്വര്യം വാരി ക്കോരി തരുന്നവളും ആയ ശ്യാമളാദേവി ജയിച്ചാലും.
കുന്ദപുഷ്പദ്യുതി സ്നിദ്ധദന്താവലി നിര്മലാലോല കല്ലോലസമ്മേളന!സ്മേരശോണാധരെ !ചാരുവീണാധരെ !പക്വ ബിംബാരാധരെ!
സാരം
മുല്ലമൊട്ടിന്റെ വെണ്മയാർന്ന പല്ലുകളിൽ നിന്നുതിരുന്ന പ്രകാശതരംഗങ്ങളോട് ചേർന്ന് ശോഭിക്കുന്ന ചെംചൊടികളാൽ പുഞ്ചിരിക്കുന്നവളും, ഭംഗിയേറിയ വീണ കൈയ്യിലേന്തിയവളും, കോവൽപ്പഴത്തിനൊത്ത അധരഭംഗി യുള്ളവളുമായ അമ്മ ജയിച്ചാലും
🏻
*ഹരി ഓം*
*ശ്യാമളാദണ്ഡകം -9*
ശ്യാമളായാഃശരീരവർണ്ണനാ :-
സുലളിത നവയൗവ്വനാരംഭഃ ചന്ദ്രോദയോദ്വേല ലാവണ്യദുഗ്ദ്ധാർ ണ്ണവാവിർഭവത് കംബു ബിംബോകഭൃത് കന്ധ രേ !സത് കലാമന്ദിരേ !മന്ഥരെ !
സാരം
പുതു യൗവനത്തിന്റെ ആരംഭമാകുന്ന ചന്ദ്രോദയത്താൽ വേലിയേറ്റമുണ്ടായ സൗന്ദര്യമാകുന്ന പാൽക്കടലിൽ നിന്നും ആവിർഭവിച്ച ശംഖുപോലെയുള്ള കഴുത്തോടുകൂടിയവളും, എല്ലാ സത്കലകളുടെയും ഉറവിടവും, മദാലസയുമായ ശ്യാമളാദേവി ജയിച്ചാലും.
ദിവ്യരത്നപ്രഭാബന്ധുരച്ഛന്ന ഹാരാദിഭൂഷാ സമുദ്യൊതമാനാനവ ദ്യാങ്ഗ ശോഭേ !ശുഭേ!
സാരം
ദിവ്യ രത്നങ്ങളുടെ പ്രഭയാൽ ഉജ്ജ്വല കാന്തി വഹിക്കുന്ന മുത്തുമാല തുടങ്ങിയ ആഭരണങ്ങൾ കൊണ്ട് അലങ്കരിക്കപ്പെട്ട മനോഹരമായ അവയവങ്ങളാൽ ശോഭിക്കുന്നവളും, ഐശ്വര്യവതിയുമായ ശ്യാമളാദേവി ജയിച്ചാലും.
രത്നകേയൂരരശ്മിചഛഠാപല്ലവ പ്രോല്ലസദ്ദോ ർലതാരാജിതേ !യോഗിഭി :പൂജിതേ !
സാരം
രത്നം പതിച്ച തോൾവളകളിൽ നിന്നും ഉതിരുന്ന കാന്തിപ്രസരമാകുന്ന ഇളം തളിരുകളോടു കൂടി മനോഹരമായി കാണപ്പെടുന്ന ഭുജവല്ലികളോട് കൂട്ടിയവളും, യോഗികളാൽ പൂജിക്കപ്പെടുന്നവളും ആയ അമ്മ ജയിച്ചാലും.
🏻
*ഹരി ഓം*
*ശ്യാമളാ ദണ്ഡകം -10*
ശ്യാമളായാഃ ശരീര വർണ്ണ നാ :-
വിശ്വദിന്മ ണ്ഡ ല വ്യാപി മാണിക്യ തേജ: സ്ഫുരത് കങ്കണാലം കൃതേ !വിഭ്രമാലംകൃതേ !സാധുഭി :സത്കൃതേ !
സാരം
എല്ലാ ദിക്കുകളിലും വ്യാപി ച്ചിരിക്കുന്ന മാണിക്യ ശോഭയാൽ വെട്ടിത്തിള ങ്ങുന്ന കൈവളകൾ അണിഞ്ഞവളും, ചലനവിശേഷത്താൽ അലംകൃതയും, സാധു ജനങ്ങളാൽ സത് കരിക്കപ്പെട്ട വളും ആയ ശ്യാമളാദേവി വിജയിക്കട്ടെ !
വാസരാരംഭവേലാസമുജ്ജ്രംഭമാണാര വിന്ദ പ്രതിദ്വന്ദി പാണിദ്വ യെ !സന്തതോ ദ്യ ദ്ദയെ !അദ്വയേ !
സാരം
പ്രഭാതത്തിൽ വിരിയുന്ന ചെന്താമര പൂക്കളോടു കിടപിടി ക്കുന്ന തൃക്കൈ കൾ ഉള്ളവളും സദാ സമയവും ദയ ചൊരിയുന്നവളും അദ്വ യയും ആയ ശ്യാമളാദേവി ജയിച്ചാലും !
🏻
*ഹരി ഓം*
*ശ്യാമളാദണ്ഡകം -11*
ശ്യാമളായാഃ ശരീരവർണ്ണന :-
ദിവ്യരത്നോർമ്മികാദീധിതി സ്തോമ സന്ധ്യായമാനാംഗുലീപല്ലവോദ്യന്നഖേന്ദു പ്രഭാമണ്ഡലേ !സന്നതാഖണ്ഡലേ !ചിത്പ്രഭാമണ്ഡലേ !പ്രോല്ലസൽ കുണ്ഡലേ !
സാരം
ദിവ്യരത്നങ്ങളിൽ നിന്നും അലയടിച്ചുയരുന്ന പ്രകാശരശ്മികളുടെ തുടുപ്പിനാൽ സന്ധ്യാശോഭ കലർന്ന ഇളംതളിരൊത്തകൈവിരൽത്തുമ്പിൽ അമ്പിളിക്കലയൊത്ത നഖങ്ങളുടെ പ്രകാശമാർന്നവളും ദേവരാജനാൽ നമിക്കപ്പെടുന്നവളും സ്വശരീരത്തിൽ നിന്നുത്ഭവിക്കുന്ന ചിത്പ്രകാശത്താൽ പരിവേഷം ചാർത്തിയവളും ഇളകിക്കളിക്കുന്ന ശോഭയേറിയ കുണ്ഡലങ്ങൾ അണിഞ്ഞവളുമായ അമ്മ ജയിച്ചാലും
താരകാജാല നീകാശ ഹാരാവലി സ്മേരചാരുസ്തനാഭോഗഭാരാ നമന്മദ്ധ്യ വല്ലീ വലിച്ഛേദ വീചീസമുല്ലാ സ സന്ദർശിതാകാര സൗന്ദര്യ രത്നാകരെ !വല്ലകീഭൃത്കരേ !കിങ്കരശ്രീകരെ !
സാരം
നക്ഷത്രസമൂഹം പോലെപ്രകാശിക്കുന്ന മുത്തുമാലകളാൽ ശോഭിക്കുന്ന വിരിമാറിടത്തിന്റെ ഭാരത്താൽ അല്പം കുനിഞ്ഞ മധ്യ പ്രദേശത്തിൽ തെളിയുന്ന മൂന്നു ചുളിവുകളാകുന്ന ഓളങ്ങളാൽ വെട്ടിത്തിളങ്ങുന്ന സൗന്ദര്യത്തിന്റെ അലകടലായി രിക്കുന്നവളും കരതാരിൽ വീണയേന്തിയവളും, ഭക്തർക്ക് ഐശ്വര്യമരുളുന്നവളും ആയ ശ്യാ മളാ ദേവി ജയിച്ചാലും !
🏻
*ഹരി ഓം*
*ശ്യാമളാദണ്ഡകം -12*
ശ്യാമളായാഃ പാദാന്തവർണ്ണന:-
വികസിത നവകിംശുകാതാമ്രാ ദിവ്യാംശുക ച്ഛന്ന ചാരൂരുശോഭാ പരാഭൂതസിന്ദൂര ശോണായ മാനേന്ദ്രമാതംഗ ഹസ്താർഗളേ !വൈഭവാനർഗളേ !ശ്യാമളേ !
സാരം
വിടർന്നുവിലസുന്ന പുതുപ്ലാശിൻപൂവിന്റെ ഇളംചുവപ്പുനിറം കലർന്ന പട്ടിനാൽ മറക്കപ്പെട്ടിരിക്കുന്നതിനാൽ കുംകുമലേപനം ചെയ്തതുപോലെ ശോഭിക്കുന്നവളും ഐരാവതത്തിന്റെ തുമ്പിക്കൈ പോലെ വടിവൊത്തവയും ആയ തുടയിണകളോട് കൂടിയവളും, സദാ ഐശ്വര്യപൂർണ്ണയും, ശ്യാമളയുമായ ദേവി ജയിച്ചാലും.
🏻
*ഹരി ഓം*
*ശ്യാമളാദണ്ഡകം -13*
കോമളസ്നിദ്ധ നീലോല്പ ലോൽപ്പാദിതാനങ്ഗ തൂണീര ശങ്കാകരോദാരജംഘാലതേ !ചാരുലീലാഗതേ !
സാരം
മൃദുവും മനോഹരവും ആയ കരിങ്കൂ വളപൂ ക്കളാൽ നിർമ്മിച്ച കാമദേവന്റെ ആവനാഴിയോ എന്ന് സംശയിപ്പിക്കുന്ന വിധത്തിലുള്ള മുഴംകാലുകളോ ടു കൂടിയവളും ഭംഗിയായി ലീലയാടി നടക്കുന്നവളും ആയ ശ്യാമളാദേവി ജയിച്ചാലും !
നമ്രദിക്പാല സീമന്തിനീകുന്തള സ്നിദ്ധനീലപ്രഭാപുഞ്ജസഞ്ജാത ദൂർ വാങ്കുരാശങ്ക സാരംഗ സംയോഗരിം
ഖന്നഖേന്ദൂ ജ്ജ്വലെ !പ്രോജ്ജ്വലേ !നിർമ്മലേ !
സാരം
അവിടുത്തെ കാലടികളിൽ വണങ്ങുന്ന ദിക്പാല കുടുംബിനികളുടെ നീലിച്ച് മിനുമിനുത്ത കാർകൂന്തലിൽ നിന്നുതിരുന്ന പ്രകാശരശ്മികൾ കണ്ടു കറുകനാമ്പെന്നു ധരിച്ച് ഭക്ഷിക്കാനൊരുങ്ങി ഇടറി വീഴുന്ന പുള്ളിമാനുകളെ വഹിക്കുന്ന തിളക്കമാർന്ന നഖചന്ദ്ര ന്മാരാൽ ഉജ്ജ്വല പ്രകാശം ആർന്നവ ളും പ്രകാശ രൂപിണിയുമായ ശ്യാമളാദേവി ജയിച്ചാലും !
🏻
*ഹരി ഓം*
*ശ്യാമളാദണ്ഡകം -14*
പ്രഹ്വ ദേവേശ ലക്ഷ്മീശ ഭൂതേശ തോയേശ വാണീശ കീനാശ ദൈത്യേശ യക്ഷേശ വായ്വഗ്നി കോടീര മാണിക്യ സം ഘൃഷ്ട ബാലതപോദ്ദാമ ലാക്ഷാരസാരുണ്യ താരുണ്യ ലക്ഷ്മീ ഗൃഹീതാം ഘ്രിപദ്മേ !സു പദ്മേ !ഉമേ!
സാരം
കുമ്പിട്ടു നിൽക്കുന്ന ദേവേന്ദ്രൻ, മഹാവിഷ്ണു, ശിവൻ, വരുണൻ, ബ്രഹ്മാവ്, യമൻ, നിരൃതി, വൈശ്രവണൻ, വായു, അഗ്നി എന്നിവരുടെ കിരീടങ്ങളിലെ മാണിക്യരത്നകാന്തി ഏറ്റപ്പോൾ അരുണവർണ്ണത്തിൽ ശോഭിക്കുകയാൽ ബാലാദിത്യ പ്രഭ ചിതറു ന്ന തും യൗവനശ്രീ തൊഴു ന്നതുമായ കാലടികൾ ഉള്ളവളും, ലക്ഷ്മീ ദേവിയും പർവ്വതീദേവിയും ആയിരിക്കുന്നവളും ആയ ശ്യാമളാദേവി ജയിച്ചാലും !
🏻
*ഹരി ഓം*
*ശ്യാമളാദണ്ഡകം -15*
ശ്യാമളായാഃ സഭാമണ്ഡപവർണ്ണന :-
സുരുചിരനവരത്നപീഠസ്ഥിതേ സുസ്ഥിതേ രത്ന പത്മാസനെ രത്ന സിംഹാസനെ !ശംഖപത്മ ദ്വയോപാശ്രിതേ !വിശ്രുതേ !
സാരം
മനോഹരമായിരിക്കുന്ന നവരത്നപീഠ ത്തിൽ സ്ഥിതി ചെയ്യുന്ന രത്ന പത്മത്തിലെ രത്ന സിംഹാസനത്തിൽ സുഖമായി ഇരുന്നരുളുന്നവളും, ഇരു വശവും ശംഖം, പത്മം എന്നിവയാൽ സേവിക്കപ്പെടുന്നവളും ലോകംനിറഞ്ഞ കീർത്തിയോട് കൂടിയവളുമായ ശ്യാമളാദേവി ജയിച്ചാലും.
തത്ര വിഘ്നേശ ദുർഗ്ഗാവടു ക്ഷേത്ര പാലൈറ്യു തേ !മത്തമാതംഗ കന്യാ സാമൂ ഹാന്വിതേ !ഭൈരവൈരഷ്ടഭിർവേഷ്ടിതേ !മഞ്ജുളാമേനകാദ്യംഗ നാമാനി തേ !
സാരം
അവിടെ ഗണപതി, ദുർഗാദേവി, വടു, ക്ഷേത്രപാലൻ എന്നിവരോടുകൂടി മദാലസകളായ മാതാങ്ഗ കന്യക മാരോടൊപ്പം, മഞ്ജുള, മേനക ആദിയായ ദേവാംഗനമാരാൽ മാനിക്കപ്പെട്ടു അഷ്ട ഭൈരവന്മാരാൽ ചുറ്റപ്പെട്ടിരിക്കുന്ന ശ്യാമളാദേവി വിജയിച്ചാലും.
🏻
*ഹരി ഓം*
*ശ്യാമളാദണ്ഡകം 16*
ദേവി വാമാദിഭശ്ശ ക്തി ഭിസ്സേവിതേ !ധാത്രി ലക്ഷ്മ്യാദി ശക്ത്യഷ്ടകൈ :സംയുതേ !മാതൃകാ മണ്ഡലൈർ മണ്ഡിതേ !യക്ഷ ഗന്ധർവ്വ സിദ്ധാങ്ഗനാ മണ്ഡലൈ രർച്ചിതേ !
ഭൈരവി സംവൃതേ !
പഞ്ചബാണാത്മികേ !പഞ്ചബാണേന രത്യാ ച സംഭാവിതേ !പ്രീതി ഭാജാ വസന്തേന ചാ നന്ദിതേ !
സാരം
വാമദേവി ആദിയായ സ്വ ശക്തികളാൽ സേവിക്കപ്പെടുന്ന മഹാമായ ആയും, അഷ്ട ലക്ഷ്മികളോടു കൂടിയ ഭൂ മി ദേവിയായും സപ്ത മാതാക്കളാൽ അലങ്കരിക്കപ്പെട്ട് യക്ഷ സുന്ദരി കളാലും ഗന്ധർവാങ്ഗന മാരാലും സിദ്ധ നാരിമാരാലും അർച്ചിക്കപ്പെട്ട്, കാമ രൂ പിണിയായി, കാമദേവനാലും രതീ ദേവിയാലും പൂജിക്കപ്പെട്ടു, അവിടുത്തെ പ്രീതി പാത്രമായ വസന്തത്തിനാൽ ആനന്ദിക്കപ്പെട്ടു ഇരുന്നരുളുന്ന ശ്യാമളാദേവി ജയിച്ചാലും !
🏻
*ഹരി ഓം*
*ശ്യാമളാദണ്ഡകം 17*
ശ്യാമളായാഃ വിലാസവർണ്ണനാ :-
ഭക്തിഭാജാമ്പരം ശ്രേയസേ കൽപ്പസെ !യോഗിനാം മാനസേ ദ്യോതസേ !ഛന്ദ സാമോജസെ ഭ്രാജസെ !ഗീതവിദ്യാ വിനോദാതി തൃഷ്ണേന കൃഷ്ണേന സംപൂ ജ്യസെ !
ഭക്തിമ ച്ചേതസാ വേധസാ സ്തൂയസേ !വിശ്വഹൃദ്യേന വാദ്യേ ന വിദ്യാ ധരൈ ർ ഗ്ഗീ യസെ !
സാരം
ഭക്തജനങ്ങൾക്ക് പരമ ശ്രേയസ്സിനെ കൽപ്പിച്ച് നല്കുന്നവളും, യോഗിവര്യന്മാരുടെ മാനസങ്ങളിൽ പ്രകാശരൂപിണിയായി വർത്തിക്കുന്നവളും, വേദ മന്ത്രങ്ങളിൽ കാവ്യ ചൈതന്യമായി വർത്തിക്കുന്നവളും, ഗീതവിദ്യാവിനോദങ്ങളിൽ അത്യധികം തത്പരനായ ശ്രീകൃഷ്ണനാൽ പൂജിക്കപ്പെടുന്നവളും, ഭക്തി നിറഞ്ഞ ഹൃദയത്തോടെ ബ്രഹ്മദേവനാൽ സ്തുതിക്കപ്പെടുന്നവളും, വിശ്വം മയക്കുന്ന വാദ്യ വിശേഷത്തോടെ വിദ്യാധര സമൂഹത്താൽ പാടി പുകഴ്ത്ത പ്പെടുന്നവളുമായ ശ്യാമളാദേവി വിജയിക്കട്ടെ.
🏻
*ഹരി ഓം*
*ശ്യാമളാദണ്ഡകം -18*
ശ്രവണഹരണദക്ഷിണക്വാണയാ
വീണയാകിന്നരെ ർഗ്ഗീയസേ !
യക്ഷഗന്ധർവ്വസിദ്ധാംഗനാ മണ്ഡലൈ രർച്യ സെ !സർവ്വ സൗഭാഗ്യ വാഞ്ഛാവതീഭിർവധുഭി : സുരാണാം സമാരാദ്ധ്യസേ !
സാരം
കേൾക്കാൻ ഇമ്പമുള്ള സ്വരത്തിൽ വീണ മീട്ടി കിന്നര സമൂഹ ത്താൽ പാടി പുകഴ്ത്തപെടുന്നവളും, യക്ഷ ഗന്ധർവസിദ്ധസമൂഹങ്ങളുടെ സ്ത്രീജനങ്ങളാൽ അർച്ചിക്കപ്പെടുന്നവളും സകല സൗഭാഗ്യങ്ങളും കാംഷിച്ചുകൊണ്ട് ദേവാങ്ഗനമാരാൽ സമാരാധിക്കപ്പെടുന്നവളും ആയ ശ്യാമളാദേവി ജയിക്കട്ടെ.
സർവ്വ വിദ്യാവിശേഷാത്മകം ചാടുഗാഥാസമുച്ചാരണം കണ്ഠ മൂലോല്ലസൽ വർണ്ണരാജി ത്രയം കോമളശ്യാമളോ ദാര പക്ഷ ദ്വ യം
തുണ്ഡ് ശോ ഭാതി ദൂരീഭവത് കിം ശുകം
തം ശുകം ലാള യന്തീ പരിക്രീഡസെ, !
സാരം
സർവ്വ ജ്ഞാന വിജ്ഞാന സ്വരുപവും, മധുരഗാനങ്ങൾ ആലപിക്കുന്നതും, കഴുത്തിൽ മനോഹരമായ മൂന്നു നിറത്തിലെ വരകളുള്ളതും, പച്ച നിറമാർന്ന മാർദ്ദവമേറിയ ഇരു ചിറകുകളുള്ളതും പ്ലാശിൻമൊട്ടിന്റെ രക്ത ശോഭയെ അതിശയിപ്പിക്കുന്ന ചഞ്ചു പുടങ്ങൾ ഉള്ളതും ആയ തത്തയെ കൊഞ്ചി കളിപ്പിക്കുന്ന ശ്യാമളാദേവി ജയിക്കട്ടെ.
🏻
*ഹരി ഓം*
*ശ്യാമളാദണ്ഡകം -19*
ശ്യാമളായാഃ സർവൈശ്വര്യപ്രദായകത്വ വർണ്ണനാ :-
പാണിപദ്മദ്വയേനാക്ഷ മാലാമപി സ്പ്ഫാടികീം ജ്ഞാനസാരാത്മകം
പുസ്തകം ചാ പരേണാങ്കുശം പാശമാബിഭ്രതി യേന സഞ്ചിന്ത്യസെ
ചേതസാ തസ്യ വക്ത്രാന്തരാത് ഗദ്യ പദ്യാത്മികാ ഭാരതീ നിസ്സരെത് !
യേന വാ യാവകാഭാകൃതിർ ഭാവ്യസേ
തസ്യ വശ്യാ ഭവന്തി സ്ത്രിയ : പൂരുഷാ :!യേന വാ ശാതകുംഭദ്യുതിർഭാവ്യസേ സോപി ലക്ഷ്മീ സഹസ്റൈ :പരിക്രീഡതേ !
സാരം
തൃക്കൈകളിലൊന്നിൽ സ്ഫടികനിർമ്മിതമായ അക്ഷമാലയും മറ്റൊന്നിൽ അറിവിന്നിരിപ്പിടമായ പുസ്തകവും ധരിച്ച്,മറ്റു രണ്ടു കൈകളിൽ പാശവും അങ്കുശവും ചലിപ്പിച്ചു കൊണ്ടിരിക്കുന്ന അവിടത്തെ രൂ പം മനസ്സിൽ ചിന്തിച്ച് ഭജിക്കുന്നവർക്കു ഗദ്യ പദ്യാത്മികമായ സരസ്വതി സദാ സ്വാധീനയായിരിക്കുന്നു. കോലരക്കിന്റെ അരുണശോഭയാർന്ന
അവിടുത്തെ ആകൃതി ഭാവന ചെയ്യുന്നവർക്ക് സകല സ്ത്രീകളും പുരുഷന്മാരും വശരായി ഭവിക്കുന്നു.
അവിടുത്തെസ്വർണ്ണവർണ്ണരൂപിണിയായി ഭാവന ചെയ്യുന്ന ഭക്തർക്ക് എണ്ണമറ്റ ഐശ്വര്യങ്ങൾ അനുഭവിക്കാനിടവരുന്നു
കിം ന സിദ്ധ്യേത് വപു : ശ്യാമളം കോമളം ചന്ദ്രചൂഡാന്വിതം താവകം ധ്യായത : തസ്യ ലീലാസരോ വാരിധി : തസ്യ കേളിവനം നന്ദനം, തസ്യ ഭദ്രാസനം ഭൂതലം, തസ്യ ഗീർദേവതാ കിങ്കരീ, തസ്യ ചാജ്ഞാകരീ ശ്രീ :സ്വയം.
സാരം
അവിടുത്തെ രുപം ശ്യാമളകോമളമായും ചന്ദ്രക്കല അണിഞ്ഞതും ആയി ധ്യാനിക്കുന്നവന് സിദ്ധിക്കാത്തതായി യാതൊരു ഐശ്വര്യങ്ങളും ഇല്ല. അവനു സമുദ്രം കളിപ്പൊയ്കയായും നന്ദനവനം കളിപൂന്തോപ്പായും, ഭൂതലം ഭദ്രാസനമായും ഭവിക്കുന്നു. മാത്രമോ, സരസ്വതീദേവി അവനു ദാസിയായും ലക്ഷ്മീ ഭഗവതി ഏതൊരാജ്ഞയും ശിരസാ വഹിക്കുന്നവളായും സ്വയം ഭവിക്കുന്നു.
🏻
*ഹരി ഓം*
*ശ്യാമളാദണ്ഡകം -20*
ശ്യാമളായാഃ സർവാത്മകത്വ വർണ്ണനാ :-
സർവ്വ തീർത്ഥാ ത്മികേ !സർവ്വ മന്ത്രാത്മികേ !സർവ്വ തന്ത്രാത്മികേ !സർവ്വ യന്ത്രാത്മികേ !സർവ്വ ചക്രാത്മികേ !സർവ്വശക്ത്യാത്മികേ !സർവ്വ പീഠാത്മികേ !സർവ്വതത്ത്വാത്മികേ !
സാരം
സർവ്വ തീർത്ഥസ്വരൂ പിണിയും സർവമന്ത്ര സ്വരൂ പിണിയും സർവ്വ ത ന്ത്ര സ്വരൂപിണിയും സർവ്വ യന്ത്ര സ്വരൂപിണിയും സർവചക്ര സ്വരൂപിണി യും സർവ്വ ശക്തി സ്വരൂപിണിയും സർവ്വ പീഠസ്വരൂപിണിയും സർവ്വ തത്ത്വ സ്വരൂപിണിയും ആയ ശ്യാമളാദേവിക്ക് നമസ്കാരം.
സർവ്വ വിദ്യാത്മികേ !സർവ്വ യോഗാത്മികേ !സർവ്വനാദാത്മികേ !സർവ്വ വർണ്ണാത്മികേ !സർവ്വ ശബ്ദാത്മികേ !സർവ്വ വിശ്വാത്മികേ !സർവ്വ ദീക്ഷാത്മികേ !സർവ്വ സർവാത്മികേ !
സാരം
സർവ്വ വിദ്യാ സ്വരൂപിണിയും സർവ്വ യോഗസ്വരുപിണിയും സർവ്വ നാദസ്വരൂപിണിയും സർവ്വ വർണ്ണസ്വരൂപിണിയും സർവ്വ ശബ്ദസ്വരൂപിണിയും സർവ്വ വിശ്വസ്വരൂപിണിയും സർവ്വ ദീക്ഷാ സ്വരൂപിണിയും സർവ്വ സർവ്വ സ്വരൂപിണിയും ആയിരിക്കുന്ന ശ്യാമളാദേവിക്ക് നമസ്കാരം.
സർവ്വഗേ സർവ്വരൂപേ ജഗന്മാതൃകേ
പാഹിമാം പാഹിമാം പാഹിമാം ദേവി !തുഭ്യം നമോ ദേവീ !തുഭ്യം നമോ ദേവീ !
തുഭ്യം നമഃ
എല്ലായിടത്തും നിറഞ്ഞിരിക്കുന്നവളും, സകല ചരാചരരൂപിണിയും, പ്രപഞ്ച മാതാവുമായ അവിടത്തേക്കു നമസ്ക്കാരം.
ദേവീ അവിടുത്തെ നമസ്കരിക്കുന്നു. ദേവീ നമസ്ക്കാരം.
🏻
*ഹരി ഓം*
*ഇതോടെ പൂർണ്ണമാവുന്നു*