[27/08, 11:18] +91 81368 99914: *📍🔥അജൻ🔥📍*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
ഹിന്ദുപുരാണങ്ങളിൽ പരാമർശവിധേയനായ സൂര്യവംശജനായ ഒരു രാജാവാണ് അജൻ. ഇദ്ദേഹം ഉത്തരകോസലേശ്വരനായിരുന്ന രഘുവിന്റെ പുത്രനായിരുന്നു. ഇദ്ദേഹത്തിനു ഇന്ദുമതിയിൽ ജനിച്ച പുത്രനാണ് രാമായണത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായ ദശരഥമഹാരാജാവ്. താനർഹിക്കാത്ത ദുഃഖങ്ങൾ അനുഭവിച്ച് അകാലത്തിൽ ജീവത്യാഗം ചെയ്ത ഒരു ദുരന്ത കഥാപാത്രമാണിദ്ദേഹം. കാളിദാസൻരഘുവംശമഹാകാവ്യത്തിൽ ഇദ്ദേഹത്തെപ്പറ്റി വിസ്തരിച്ചു വർണിച്ചിട്ടുണ്ട്. വിദർഭരാജകുമാരിയായ ഇന്ദുമതിയുടെ സ്വയംവരത്തിൽ സന്നിഹിതരായ രാജാക്കൻമാരിൽ 'ദേവവൃക്ഷങ്ങൾക്കിടയിൽ പാരിജാതമെന്നപോലെ' ഏറെ ശോഭിച്ചത് അജനായിരുന്നു. തന്നിമിത്തം സ്വയംവരത്തിൽ വിജയശ്രീലാളിതനായതും ഇദ്ദേഹം തന്നെ. മാതൃകാദമ്പതികളായിരുന്നു അജനും ഇന്ദുമതിയും. ഒരു ദിവസം അവർ നഗരോദ്യാനത്തിൽ വിഹരിക്കുമ്പോൾ, ഗോകർണേശനെ സേവിക്കാൻ ആകാശത്തിലൂടെ പോയ നാരദന്റെ വീണയുടെ തലപ്പത്തു നിബന്ധിച്ചിരുന്ന ഒരു ദിവ്യമാല്യം കാറ്റിൽ ഇളകിപ്പോന്ന് ഇന്ദുമതിയുടെ മാറിൽ പതിച്ചു. തത്ക്ഷണം അവൾ നഷ്ടപ്രാണയായി. ഒരു ദിവ്യമാല്യം കാണുന്നതുവരെമാത്രം ഭൂമിയിൽ തങ്ങാൻ, തൃണബിന്ദു എന്ന മഹർഷിയാൽ ശപിക്കപ്പെട്ട ഒരു അപ്സരസ്സായിരുന്നു ഇന്ദുമതി. പത്നീവിരഹം മൂലം ദുഃഖിതനായിത്തീർന്ന അജനെ സമാശ്വസിപ്പിക്കാൻ കുലഗുരുവായ വസിഷ്ഠൻ ചെയ്ത ശ്രമം വിഫലമായതേ ഉള്ളു. അജൻ, തന്റെ പുത്രന്റെ ബാലത്വം മാത്രം ഓർത്ത് എട്ടുകൊല്ലം വല്ലപാടും തള്ളിനീക്കി. ഒടുവിൽ കുമാരനെ (ദശരഥനെ) പ്രജാപരിപാലനഭാരം ഏല്പിച്ചിട്ട് കാളിന്ദിയുംഗംഗയും ചേരുന്ന പുണ്യതീർഥത്തിൽ അജൻ ദേഹത്യാഗം ചെയ്തു.
➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ് പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
█║▌█║▌█║▌█|█║
*ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★☬ॐ☬★❁════❁✿
[27/08, 11:18] +91 81368 99914: *📍🔥ബാഹ്യശുദ്ധിയും ആന്തരികാശുദ്ധിയും🔥📍*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
ഒരുവ്യക്തിക്ക് രണ്ടുതരം ശുദ്ധികളുള്ളതായി പറയപ്പെടുന്നു. ബാഹ്യശുദ്ധിയും ആന്തരികാശുദ്ധിയും. ബാഹ്യശുദ്ധി എന്നാൽ കേശാദിപാദാന്തമുള്ള ശരീരാവയവങ്ങളുടെ ശുദ്ധി എന്നാണ് ഉദ്ദേശിക്കുന്നത്. ഈ ശുദ്ധി കുളിമുതലായ കർമ്മങ്ങളിലൂടെ നിർവഹിക്കപ്പെടുന്നു. ആന്തരികശുദ്ധി വിചരിക്കുംപോലെ അത്ര എളുപ്പമല്ല. കാരണം ബാഹ്യകാരണത്തെക്കാൾ അന്തഃകരണങ്ങൾ കൂടുതൽ സൂക്ഷമവും ബലവത്തരങ്ങളും ആണ്. ബാഹ്യശുദ്ധി അകത്തുനിന്നും പുറത്തേക്കുവന്ന മാലിന്യങ്ങളെ നിർമ്മാജ്ജനം ചെയ്യാനുദ്ദേശിച്ചുട്ടുള്ളതാണ്. ആന്തരീകശുദ്ധിയാകട്ടെ പുറത്തുനിന്നും അകത്തേക്കു വന്നുചേർന്ന മാലിന്യങ്ങളെ (അജ്ഞാനം) നിർമ്മൂലനം ചെയ്യാൻ ഉദ്ദേശിച്ചുള്ളതും ആണ്. പുറത്തു നിന്നും അകത്തേക്ക് വന്നുചേരുന്ന ദുഷിപ്പുകൾ അന്തഃകരണങ്ങളെയാണ് ബാധിക്കുന്നത്. മനോബുദ്ധിരഹംങ്കാരചിത്തങ്ങളാകുന്ന അന്തഃകരണങ്ങൾ ശുദ്ധീകരിക്കുകയാണ് ആന്തരീകശുദ്ധികൊണ്ട് ഉദ്ദേശിക്കുന്നത്. ആന്തരികശുദ്ധി ബാഹ്യശുദ്ധിയെക്കാൾ മികച്ചതും അത്യധികം പ്രാധാന്യമേറിയതും ആണ്. അന്തഃകരണങ്ങൾ ശ്രേഷ്ഠങ്ങളും സൂക്ഷമങ്ങളും ആയതു കാരണം ബാഹ്യശുദ്ധിയേക്കാൾ ആന്തരികശുദ്ധിക്ക് കൂടുതൽ ശ്രദ്ധയും സവാധാനത്വവും ആവിശ്യമായി വരുന്നു. ബാഹ്യശുദ്ധി ശരീരത്തിന് ഏതുവിധം ഒഴിച്ചുകൂടാൻ പാടില്ലാത്തതാണോ, അതിനേക്കാൾ കൂടുതൽ അനുപേഷണീയമാണ് ആത്മാവിനെ സംബന്ധിച്ച് അന്തഃകരണശുദ്ധി. കാരണം ശുദ്ധമായ അന്തഃകരണം മുഖേന മാത്രമേ സ്വാത്മചൈതന്യം അഭിവ്യഞ്ജിക്കുകയുള്ളൂ. ജീലിതം കൂടുതൽ കൂടുതൽ പ്രകാശമനമാക്കുക എന്നതാണല്ലോ ഏതെരു ജീവന്റെയും ജീവിതലക്ഷ്യം. അതുകൊണ്ട് നിത്യവും അന്തഃകരണങ്ങളെ തുടച്ചുമിനുക്കി വെക്കേണ്ടതുണ്ട്.
ആന്തരീകമായശുദ്ധി നടക്കുമ്പോൾ തന്നെ തദാനുസൃതമായി ബാഹ്യപ്രപഞ്ചവും നിർമ്മലമായി ഭവിക്കുന്നു.
➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ് പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
█║▌█║▌█║▌█|█║
*ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★☬ॐ☬★❁════❁✿
[27/08, 11:19] +91 81368 99914: *📍🔥വിഷ്ണുമായയും 390 മായാചാത്തന്മാരും🔥📍*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
പരമശിവന്‍ തന്റെ ഭൂതഗണങ്ങളുമായി ഭൂമിലോകത്ത് പള്ളിനായാട്ടിന് വരികയും മഹര്‍ഷിവര്യന്മാര്‍ക്കും, ജനങ്ങള്‍ക്കും നാശം വരുത്തുന്ന അസുരന്മാരെയും, കാട്ടുമൃഗങ്ങളെയും നശിപ്പിച്ച് ക്ഷീണത്താല്‍ കൂളികുന്ന് എന്ന കാനനത്തിന്റെ അരികിലുള്ള കാട്ടാറില്‍ സ്നാനം ചെയ്ത് വിശ്രമിക്കുമ്പോള്‍ കാട്ടാറിന്റെ ഒരു ഭാഗത്ത് അര്‍ദ്ധ നഗ്നയായി നീരാടുന്ന കൂളിവാക എന്ന കാട്ടുസ്ത്രീയെ കാണുകയും അവളുടെ അംഗലാവണ്യത്താല്‍ ആകൃഷ്ടനായ ഭഗവാന്‍ അവളുമായി രതിക്രീഡകള്‍ ചെയ്യണമെന്ന് തോന്നി കൂളിവാകയുടെ അരികില്‍ ചെന്ന് തന്റെ ഇംഗിതം അറിയിക്കുകയും ചെയ്തു.
തന്റെ മുന്നില്‍ നില്‍ക്കുന്ന പുരുഷനെ കണ്ടമാത്രയില്‍ കൂളിവാകയ്ക്ക് ഭഗവാനെ മനസ്സിലാക്കുകയും താന്‍ ദിവസവും പൂജിക്കുന്ന ദേവി പാര്‍വ്വതിയുടെ ഭര്‍ത്താവാണ് എന്ന് മനസ്സിലാക്കി ഭഗവാന്റെ ഇംഗിതത്തിന് വഴങ്ങിയാല്‍ പാര്‍വ്വതീദേവിയുടെ ശാപം ഏല്‍ക്കേണ്ടിവരുമെന്നു മനസ്സിലാക്കി. ധര്‍മ്മ സങ്കടത്തിലായ കൂളിവാക ഭഗവാനോട് ഒരു കള്ളം പറഞ്ഞു. ഞാന്‍ ഇപ്പോള്‍ ആശുദ്ധയാണ്. ഏഴാമത്തെ ദിവസം ഞാന്‍ ഇവിടെ വന്ന് ഭഗവാന്റെ ആഗ്രഹം സാധിപ്പിച്ചുകൊള്ളാം. ഉടന്‍ കൂളിവാക പാര്‍വ്വതീദേവിയെ പ്രാ൪ത്ഥിച്ച് തന്റെ സങ്കടം ഉണര്‍ത്തിച്ചു. തന്റെ പരമഭക്തയായ കൂളിവാകയ്ക്ക് വന്നതായ വിഷമത മനസ്സിലാക്കിയ ദേവി കൂളിവാകയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ദേവി കൂളിവാകയോട് അരുളിചെയ്തു. കൂളിവാകേ ഏഴാം ദിവസം നീ പറഞ്ഞ സ്ഥലത്ത് നിന്റെ വേഷത്തില്‍ ഞാന്‍ ചെന്നുകൊള്ളാം. എഴാം ദിവസം കൂളിവാക പറഞ്ഞ സ്ഥലത്ത് പാര്‍വ്വതിദേവി ചെല്ലുകയും കൂളിവാകയാണെന്ന് കരുതി പാര്‍വ്വതിദേവിയുമായി ഭഗവാന്‍ രതിക്രീഡയില്‍ ഏര്‍പ്പെടുകയും ചെയ്തു. തന്റെ ഭര്‍ത്താവ് തന്നെ കണ്ടാല്‍ തിരിച്ചറിയാതിരിക്കുവാന്‍ മായങ്ങള്‍ അവതരിപ്പിക്കുന്ന സാക്ഷാല്‍ മഹാവിഷ്ണുവിനെ പാര്‍വ്വതീദേവി മനസ്സില്‍ പ്രാ൪ത്ഥിക്കുകയും, ഭഗവാന്റെ കൃപയാല്‍ പാര്‍വ്വതിദേവിയെ പരമശിവന് തിരിച്ചറിയാന്‍ കഴിഞ്ഞതുമില്ല. രതിക്രീഡകള്‍ക്കുശേഷം ഭഗവാന്‍ കൂളിവാകയോട് പറഞ്ഞു. എന്റെ ബീജത്തില്‍ നിനക്ക് ഉത്തമനും ത്രിലോകങ്ങള്‍ക്കും രക്ഷകനായ പുത്രന്‍ ജനിക്കും. ഉടന്‍ പാര്‍വ്വതിദേവി ശിവബീജം രണ്ടു കാട്ടുകനികളിലായി നിക്ഷേപിക്കുകയും ഒരു കനി കാട്ടാറിന്റെ തീരത്ത് കുഴിച്ചിടുകയും മറ്റേ കനി കൂളിവാകയ്ക്ക് കൊടുക്കുകയും ചെയ്തു. ഈ കനി നീ കഴിച്ചാല്‍ നിനക്ക് ഉത്തമനായ പുത്രന്‍ ജനിക്കും എന്ന് വരം കൊടുത്തു.
കുറച്ച് ദിവസങ്ങള്‍ക്കു ശേഷം കൂളിവാക ഗര്‍ഭിണിയാകുകയും പ്രസവസമയത്ത് വേദനയാല്‍ വിഷമിക്കുമ്പോള്‍ സാക്ഷാല്‍ മഹാവിഷ്ണുവിനെ പ്രാ൪ത്ഥിച്ച് തന്റെ വയറ്റില്‍ കിടക്കുന്ന ശിശു ഉടന്‍ പുറത്തുവരണമെന്ന് സങ്കടപൂര്‍വ്വം അപേക്ഷിക്കുകയും ചെയ്തു.. ഉടന്‍തന്നെ മഹാവിഷ്ണുവിന്റെ മായയാല്‍ കൂളിവാകയ്ക്ക് ഒരു കുഞ്ഞ് പിറക്കുകയും ചെയ്തു. അതോടൊപ്പം തന്നെ പാര്‍വ്വതീദേവി കുഴിച്ചിട്ട കനിയില്‍ നിന്നും കനി പിളര്‍ന്നു 390 മായാചാത്തന്മാര്‍ പിറക്കുകയും ചെയ്തു. കൂളിവാക തന്റെ മകനെ "ചാത്തന്‍" എന്ന ഓമന പേരിട്ട് വിളിക്കുകയായിരുന്നു. മറ്റ് മായാചാത്തന്മാരോടൊപ്പം വളര്‍ത്തുകയും ചെയ്തു.
കൂളിവാക മകന് ആയുധാഭ്യാസങ്ങള്‍ ശീലിപ്പിക്കുന്നതിനും, ആചാരപ്രകാരം പേരിടുന്നതിനും (നാമകരണത്തിന്) വേണ്ടി കൈലാസത്തിലേക്ക് കൊണ്ടുചെന്നു. കൂളിവാകയെ കണ്ടമാത്രയില്‍ പരിഭ്രമിച്ച ഭഗവാന്‍ പരമശിവന്‍ തന്റെ ഭൂതഗങ്ങളെ വിളിച്ച് പാര്‍വ്വതിദേവി കാണാതെ കൂളിവാകയെ കൊണ്ടുവരാന്‍ പറഞ്ഞു. ഇതെല്ലാം കാണുകയായിരുന്ന പാര്‍വ്വതിദേവി തന്റെ ശക്തിയില്‍ പിറന്ന മകനെ കാണുവാന്‍ വരികയും ഭഗവാനോട് നടന്ന കാര്യങ്ങള്‍ പറയുകയും ചെയ്തു. എല്ലാം മനസ്സിലാക്കിയ ഭഗവാന്‍ ശ്രീപരമേശ്വരന്‍ തന്റെ മകനെ എടുത്ത് മടിയിലിരുത്തി ചരട് കെട്ടുകയും, വിഷ്ണുവിന്റെ മായയാല്‍ പിറന്ന നിനക്ക് "വിഷ്ണുമായ" എന്ന പേര് വിളിക്കുകയും ചെയ്തു. അതോടൊപ്പം പാര്‍വ്വതിദേവി മകന് എല്ലാ വരങ്ങളും ശക്തികളും നല്‍കി. ശത്രുക്കളെ നിഗ്രഹിക്കുവാനായി 3 ചാണ്‍ നീളമുള്ള 2 കുറുവടികള്‍ കൊടുക്കുകയും ചെയ്തു. കൈലാസത്തിലെ ഏറ്റവും വലിയ മഹിഷത്തെ പരമശിവന്‍ തന്റെ മകന് വാഹനമായി കൊടുക്കുകയും, 390 മായാചാത്തന്മാരെ വിളിച്ച് മകന്റെ കാര്യങ്ങള്‍ക്കും മായചാതന്മാര്‍ രക്ഷകരായും ആജ്ഞാനുവര്‍ത്തികളായും ഉണ്ടായിരിക്കണമെന്നും എന്ന് കല്‍പ്പിക്കുകയും ചെയ്തു. സത്യധര്‍മ്മപരിപാലനത്തിനായി ഭൂമിലോകത്തിലേക്ക് ഭഗവാന്‍ വിഷ്ണുമായയെ അനുഗ്രഹിച്ചുവിടുകയും ചെയ്തു.
➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ് പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
█║▌█║▌█║▌█|█║
*ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★☬ॐ☬★❁════❁✿
[27/08, 11:19] +91 81368 99914: *📍🔥ഗണേശനും ലോഭാസുരനും🔥📍*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
ശ്രീകൈലാസത്തില്‍ ഭഗവാനെ കാണാനെത്തിയ വൈശ്രവണന്‍ കണ്ണും തള്ളി നിന്നു പോയി. അത്രഭയാനകമായിരുന്നു ആ കാഴ്ച. സാക്ഷാല്‍ പരാശക്തി ദേവിയെ കണ്ടത് അവിചാരിതമായിട്ടായിരുന്നു.
ഗൗരിയെ മഹാകാളിയായാണ് കണ്ടത്. അനേകം തലകളും കൈകളും തുറിച്ച കണ്ണുകളും നീണ്ട നാവുകളും എല്ലാം കൂടി ആകെ ഭയാനകം.
ഭയാശങ്കകളോടെയാണ് വൈശ്രവണന്‍ ഒരടി പിന്നോട്ട് മാറിയത്.
ചങ്കിനകത്ത് വല്ലാത്ത പെടപെടപ്പായിരുന്നു. ഇടിവെട്ടു കൊണ്ടതു പോലെയായി. ആ ചങ്കിടിപ്പിന്റെ പ്രത്യാഘാതമായി അവിടെ ഒരു അസുരജന്മം സംജാതമായി. ലോഭാസുരന്‍.
ജനിച്ച ഉടന്‍ ആജാനബാഹുവായി വളര്‍ന്ന ലോഭാസുരനോട് വൈശ്രവണന് ദേഷ്യമോ ഈര്‍ഷ്യയോ വാല്‍സല്യമോ എന്ന് വ്യക്തമായി പറയാനാവാത്ത അവസ്ഥ.
കലുഷിതമായ ഒരു ഭാവം. തനിക്ക് ആശ്രയ സങ്കേതം ഏതെന്നറിയാനുള്ള ആശങ്കയായിരുന്നു ലോഭാസുരന്റെ മുഖത്ത്. എവിടേക്കു പോണമെന്നറിയാതെ ഒരു വിഷമം.
എന്തു പറയണമെന്നറിയാതെ വൈശ്രവണന്‍ പകച്ചു നിന്നു. തന്നോളമെത്തിയാല്‍ താനെന്നു വിളിക്കണമെന്നാണ് പ്രമാണം. ഇപ്പോള്‍ എന്നേക്കാള്‍ വലുതായി നില്‍ക്കുന്ന ഈ അസുരനോട് ഞാനെന്തു പറയാനാണ്. അസുരന്മാര്‍ക്കെപ്പോഴും ഉപദേശം കൊടുക്കുന്നത് ശുക്രാചാര്യരാണല്ലോ.
ശുക്രാചാര്യരോട് പോയി ചോദിക്കട്ടെ. ആത്മഗതം പോലെയാണ് പറഞ്ഞതെങ്കിലും അല്‍പം ഉറക്കെയായിപ്പോയി. ലോഭാസുരന്‍ അതുകേട്ടു. ഉടന്‍ തന്നെ ശുക്രാചാര്യരെ തേടിപ്പോയി.
കൊടും വനത്തില്‍ ചെന്ന് ശ്രീപരമേശ്വനെ ധ്യാനിച്ച് കഠിന തപസ്സാചരിക്കാന്‍ ശുക്രാചര്യര്‍ ലോഭാസുരനെ ഉപദേശിച്ചു.
ഗുരുവിന്റെ നിര്‍ദേശമനുസരിച്ച് ലോഭാസുരന്‍ തപസ്സനുഷ്ഠിച്ചു. ശ്രീപരമേശ്വരനില്‍ നിന്ന് വരവും സമ്പാദിച്ചു.
ശക്തി സംഭരിച്ച ലോഭാസുരന്‍ മൂന്നു ലോകവും കാല്‍ക്കീഴില്‍ ഒതുക്കി. ദേവന്മാര്‍ ലോഭാസുരനു മുമ്പില്‍ പരാജയപ്പെട്ടു.
ലോഭാസുരന്റെ അഹന്ത വീണ്ടും വീണ്ടും വര്‍ധിച്ചു. ഇനി ആരെയാണ് കീഴടക്കാനുള്ളത്. തനിക്ക് വരം തന്ന ഭഗവാന്‍ ശ്രീപരമേശ്വരനാകട്ടെ ഇനി അടുത്ത ഇര. ശ്രീപരമേശ്വരനെ യുദ്ധത്തില്‍ കീഴടക്കണം.
എന്നാല്‍ ഭഗവാനെ തോന്നും പോലെ എപ്പോഴും കാണാനാവില്ലല്ലോ. അതിന് പ്രത്യേകം ഭക്തിയും അനുഗ്രഹവും തന്നെ വേണമല്ലോ. ലോഭാസുരന്‍ കൈലാസാദ്രി വരെ അന്വേഷിച്ചിട്ടും ഭഗവാനെ കണ്ടെത്താനായില്ല. അഹങ്കാരം കൊണ്ട് കണ്ടെത്താവുന്ന ശക്തി വിശേഷമല്ല ഭഗവാന്‍.
ലോഭാസുരന്റെ കുടില തന്ത്രങ്ങളോട് പോരാടാനായി ശ്രീഗണേശനെന്ന ഗജാനനാവതാരത്തെ ആരാധിക്കാന്‍ ദേവന്മാരോട് ശ്രീമഹാവിഷ്ണു ഉപദേശിച്ചു.
ദേവന്മാരുടെ ആരാധന സ്വീകരിച്ച ഗജമുഖന്‍ അവരെ സമാധാനിപ്പിച്ചു. ശ്രീഗണേശന്റെ അഭിപ്രായപ്രകാരം ലോഭാസുരന്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയപ്പോള്‍ അല്‍പം ഭയപ്പാടു ബാധിച്ചു. സഹായത്തിനായി ഗുരു ശുക്രാചാര്യരുടെ മുന്നിലെത്തിയപ്പോള്‍ കീഴടങ്ങാനാണ് ഗുരു നിര്‍ദേശിച്ചത്.
ഗുരു നിര്‍ദേശം മാനിച്ച് ശ്രീഗണേശനു മുന്നില്‍ ലോഭാസുരന്‍ കീഴടങ്ങി. തെറ്റുകള്‍ തിരുത്തിയ അസുരനോട് ശ്രീഗണേശന്‍ ക്ഷമിച്ചു.
➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ് പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
█║▌█║▌█║▌█|█║
*ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★☬ॐ☬★❁════❁✿
[27/08, 11:19] +91 81368 99914: _*രാമകൃഷ്ണോപദേശം*_
നിങ്ങൾക്കറിയാമോ നാമത്തിന്റെ മഹത്വം? ഈശ്വരനും അദ്ദേഹത്തിന്റെ നാമവും ഭിന്നമല്ല. സത്യഭാമ ഒരിക്കൽ സ്വണ്ണമണിമാണിക്യങ്ങൾ കൊണ്ട് ശ്രീകൃഷ്ണന് തുലാഭാരം നടത്താൻ നോക്കി , പക്ഷേ സാധിച്ചില്ല. രുഗ്മിണി തുളസി ഇലയിൽ കൃഷ്ണനാമമെഴുതി ത്രാസിലിട്ടപ്പോൾ തൂക്കം ശരിയായി. ഇതാണ് ഈശ്വരനോളം വരും ഈശ്വരനാമവും എന്നു ധരിച്ചോളു.🕉