ഭഗവദ് ഗീതയിലെ ലോകോക്തികൾ (1)
ഭഗവദ് ഗീത സാർവ്വകാലിക , ദാർശനിക ഗ്രന്ഥമാണ്. ഭഗവദ് ഗീതാ ആശയങ്ങൾ ഏതു കാലത്തിന്റെയും , ഏതു മേഖലകളുടേയും ദാർശനിക സമസ്യകൾക്കും ഉത്തരം പകരാൻ പാകത്തിൽ സമഗ്രമാണ്. ഭഗവദ് ഗീതയിൽ സന്ദർഭങ്ങളിൽ നിന്നും അടർത്തിയെടുത്തുദ്ധരിച്ച് വിശദീകരിക്കാവുന്ന ലോകോക്തികളും ധാരാളം കണ്ടെത്താൻ കഴിയും. ആ നിലയിൽ ഒരു അന്വേഷണം പടി പടിയായി ചെയ്യാമെന്നു കരുതുന്നു.
ഒന്നാം അദ്ധ്യായം ഭഗവദ് ഗീതോപദേശ പശ്ചാത്തലം വർണ്ണിക്കാൻ നീക്കിവെക്കപ്പെട്ടിരിക്കുന്നു. അവിടെ നിന്നും ഉദ്ധരണികൾ കണ്ടെടുക്കാൻ ഏറെയുണ്ടാകില്ല. എങ്കിലും ചർച്ചാ വിഷയം ആക്കാവുന്ന ചില പ്രയോഗങ്ങൾ ഒന്നാം അദ്ധ്യായത്തിൽ പരിഗണിക്കാമെന്നു തോന്നുന്നു.. അതിൽ ആദ്യത്തേത്:-
അദ്ധ്യായം ഒന്ന് (ഒൻപതാം ശ്ലോകം -
അന്യേ ച ബഹവഃ ശൂരാഃ മദർത്ഥേ ത്യക്ത ജീവിതാഃ നാനാ ശസ്ത്ര പ്രഹരണാഃ സർവ്വേ യുദ്ധ വിശാരദാഃ) ദുര്യോധനൻ സ്വന്തം സൈന്യത്തെ ദ്രോണർക്കു മുമ്പിൽ അവതരിപ്പിക്കുമ്പോൾ
" അന്യേ ച ബഹവ ശൂരാഃ മദർത്ഥേ ത്യക്ത ജീവിതാഃ " എന്നു വിശേഷിപ്പിക്കുന്ന രംഗം . ഇതിൽ വളരെ അപകടകരമായിട്ടുള്ള ഒരു ധ്വനിയുണ്ട് എന്ന് ചുണ്ടികാണിക്കാം.
"മദർത്ഥേ ത്യക്തജീവിതാഃ " എന്നതിന്റെ വാഗർത്ഥം
മദർത്ഥേ - എനിക്കായിക്കൊണ്ട്
ജീവിതാഃ - ജീവിതങ്ങൾ..
ത്യക്താഃ - ത്യജിച്ചവർ
ത്യക്തജീവിതാഃ- ത്യജിക്കപ്പെട്ട ജീവനോടു കൂടിയവർ.
സാന്ദർഭിക അർത്ഥം - ദുര്യോധനൻ ദ്രോണാചാര്യരോട് പാണ്ഡവപക്ഷത്തെ കുറിച്ചുള്ള സാമാന്യ വിശദീകരണം നല്കിയതിനു ശേഷം സ്വന്തം പക്ഷത്തണിനിരന്നവരെക്കുറിച്ച് പറയുന്നതാന്നതാണ് സന്ദർഭം. ദുര്യോധനൻ മഹാരാജാവല്ല. എങ്കിലും സ്വപക്ഷത്തിനു വേണ്ടി ചിന്തിക്കുന്നു. യുദ്ധത്തിൽ ദുര്യോധനൻ കൗരവപ്പടയുടെ നേതാവായി അഭിമാനിക്കുന്നു. ദുര്യോധനനെ പരാജയപ്പെടുത്തി പിടിച്ചു കെട്ടിയാൽ യുദ്ധം അവസാനിക്കുമെന്നു കരുതുന്നതിലും അഭംഗിയില്ല. എങ്കിലും ദുര്യോധനന്റെ അവകാശവാദം ശരിയല്ല. കാരണം ഭീഷ്മ- ദ്രോണാദികളെയും ധൃതരാഷ്ട്രരെയും ഒക്കെ മുന്നിൽ കണ്ട് യുദ്ധത്തിൽ പങ്കെടുക്കാനെത്തിയവരാവും അനവധി. ഗത്യന്തരമില്ലാത്തതിനാൽ പങ്കു ചേരുന്നവരും ഉണ്ടാകാം. ഈ പശ്ചാത്തലത്തിൽ ദുര്യോധനൻ നടത്തിയ വിലയിരുത്തൽ അന്യായമാണ്.

ഇനി പ്രയോഗത്തിന്റെ ലോകോക്തി തലത്തിൽ പ്രസക്തമാവുന്ന ആശയം. (കൂടുതൽ വ്യാപകമായ ഒരു അർത്ഥ കല്പന...) എനിക്കു വേണ്ടി ജീവിതം ബലി അർപ്പിച്ചവർ - എന്ന് വ്യക്തി ബന്ധങ്ങളെ വിലയിരുത്തുന്നവർ പ്രത്യക്ഷമായും പരോക്ഷമായും ചിന്തിച്ചേക്കാം പറഞ്ഞേക്കാം.
എന്നാൽ ഇത് അനുകരണാർഹ ചിന്തയായി ഗണിച്ചു കൂടാ.
അപരന്റെ ജീവിതത്തിന്റെ വില ഇടിച്ചു കാണുന്ന സമീപനമാണിത്. മറ്റൊരു വ്യക്തിയോടു കാണിക്കുന്ന അനാദരവാണിത്. മറ്റൊരാളുടെ ജീവിതം എനിക്കു വേണ്ടി അർപ്പിക്കപ്പെട്ടതാണ് എന്ന് ചിന്തിക്കുന്നത് ധിക്കാരമായി കരുതേണ്ടതുണ്ട്. അതുകൊണ്ട് ഇതൊരു തെറ്റായ മാതൃകയാണ് എന്ന് ഇപ്രകാരം ചിന്തിക്കുന്ന എല്ലാവരേയും ഓർമ്മിപ്പിക്കാൻ ഉദ്യമിക്കുന്നത് തെറ്റല്ല. കാരണം ഈ സമീപനത്തിൽ ചില പൊതു മൂല്യങ്ങൾ ഇകഴ്ത്തുന്നുവെന്ന ദോഷം ഉണ്ട്, അനാദരവിന്റെ ന്യൂനതയുണ്ട്, ധിക്കാരത്തിന്റെ പ്രകടനം ഉണ്ട്.

എന്തുകൊണ്ടിങ്ങനെ ഒരാൾ ചിന്തിച്ചു പോവുന്നു എന്ന ചോദ്യം വിമർശനാത്മകമായി ഉന്നയിക്കപ്പെടണം. മാതാപിതാക്കന്മാർ മക്കളെച്ചൊല്ലി ഇങ്ങനെ ചിന്തിച്ചു പോകാം. ( പകരം കുട്ടികളിൽ ചിലരിലെങ്കിലും മാതാപിതാക്കൾക്കു വേണ്ടി ജീവിക്കുന്നവർ - എന്ന ഭാവവും ഉണരാറുണ്ട്. ഇത് എല്ലാ ബന്ധങ്ങളിലും സംഭവിക്കാം)
ഭാര്യയെ കുറിച്ച് ഭർത്താവ് ഇങ്ങനെ ചിന്തിക്കാം. പൊതുവെ ദുർല്ലഭമെങ്കിലും ഭർത്താവിനെ കുറിച്ച് ഭാര്യയിങ്ങനെ ചിന്തിക്കാം.
രാമായണത്തിൽ കൈകേയി ദരശഥനെക്കുറിച്ച് ഇങ്ങിനെ ചിന്തിച്ചു.. അഥവാ മന്ഥര കൈകേയിയെ ഓർമ്മിപ്പിച്ചു. ത്വദർത് ഥേ ത്യക്ത ജീവിതഃ... ദശരഥൻ ഭവതിക്കു വേണ്ടി ജീവൻ ത്യജിച്ച ആളാണ്. (അങ്ങനെ അക്ഷരാർത്ഥത്തിൽ പറഞ്ഞില്ലെങ്കിലും അതായിരുന്നു ധ്വനി.) മേൽ ഉദ്യോഗസ്ഥൻമാര് കീഴുദ്യോഗസ്ഥന്മാരെ കുറിച്ച് ഇങ്ങിനെ ചിന്തിക്കാം. സൗഹൃദ ബന്ധങ്ങളിലും ചിലപ്പോൾ ഈ നിലയിൽ ബന്ധത്തിന്റെ സൗകുമാര്യത പിഴച്ചു പതിച്ചു പോകാം. ഇത് ഒരു ശരിയല്ല എന്ന് നമ്മൾ എല്ലാവരും തീരുമാനിക്കണം ഇതിന്റെ മറുവശത്ത് സ്വയം മറ്റുള്ളവർക്ക് വിധേയരായി കൊടുക്കുന്നത് സന്തോഷമായി കരുതുന്നവരും ഉണ്ടായി പോവുന്നു. വിധേയത്വബുദ്ധിയെ ഇരയുടെ മനശ്ശാസ്ത്രമെന്ന് വിശേഷിപ്പിക്കാറുണ്ടല്ലോ. ഇരകൾ രണ്ട് പ്രകാരം ഉണ്ട് ഇരയാക്കപ്പെടുന്നതിനെ ഏറ്റവും വലിയ നിസ്സഹായതയായി, സങ്കടമായി,
ഭയമായി ഒക്കെ ഗണിക്കുന്നവരുണ്ട്. മറ്റൊരു വിഭാഗം ഇരയാക്കപ്പെടുന്നതിൽ (വിധേയത്വം അനുഭവിക്കപ്പെടുന്നതിൽ ) ഒരു സുരക്ഷിതത്വബോധം അനുഭവിക്കുന്നവർ !!. [I am protected , my life is secured. Being slave is a sign of security.]

മറ്റുള്ളവരെ അടിമകളാക്കാൻ ആഗ്രഹിക്കുന്ന വേട്ടക്കാർക്കും, വിധേയത്വം അനുവദിക്കുന്ന ഇരകൾക്കും പൊതുവായി ആത്മനിന്ദയുടെ മനഃശാസ്ത്രമുണ്ടെന്ന് ആഴത്തിൽ അപഗ്രഥിച്ചാൽ അറിയാം. ഇത് ദൂരവ്യാപകമായി ഇരുപക്ഷത്തേയും നശിപ്പിക്കും. മറ്റൊരാളുടെ മേൽ ആരും അതിരുവിട്ട അവകാശങ്ങൾ പുലർത്തി ക്കൂടാ. അധികാരങ്ങൾ ആദരവിന്റെ അടിത്തറയിലേ അനുവദിക്കാവൂ. ഒരോരുത്തരുടേയും സ്വകാര്യ ഇടങ്ങൾ മാന്യതയോടെ അനുവദിച്ച് നൽകണം.
(തുടരും..)
പ്രേമാദരപൂർവ്വം
സ്വാമി അദ്ധ്യാത്മാനന്ദ
സ്വാമി അദ്ധ്യാത്മാനന്ദ
No comments:
Post a Comment