നവരാത്രി കാലത്ത് നാലാം ദിവസം കുമാരി പൂജയില്‍ ദേവിയെ രോഹിണിഭാവത്തില്‍ പൂജിക്കും.
രോഹയന്തീച ബീജാനി
പ്രാഗ്ജന്മ സഞ്ചിതാനി വൈ
യാദേവീ സര്‍വഭൂതാനാം
രോഹിണീം പൂജയാമ്യഹം
ജന്മജന്മാന്തരങ്ങളായി കുന്നുകൂടിക്കിടക്കുന്ന പാപസഞ്ചയങ്ങളെയും പാ
പവാസനകളെയും അകറ്റുന്നതിന് രോഹിണീദേവിയെ പൂജിക്കുന്നു. സര്‍വഭൂതങ്ങളിലും ഈ ദേവി സന്നിഹിതയായിരിക്കുന്നു. ആകാശം ആദിയായുള്ള പഞ്ചഭൂതങ്ങളിലും ഈ ദേവിയുടെ സാന്നിദ്ധ്യം നമുക്ക് അനുഭവപ്പെടും. ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നിവയാണ് പഞ്ചഭൂതങ്ങള്‍. ഈ പഞ്ചഭൂതങ്ങള്‍ കൊണ്ടാണ് ഭഗവാന്‍ പ്രപഞ്ചത്തെ സൃഷ്ടിക്കുന്നത്. പ്രകര്‍ഷേണ പഞ്ചീകൃതമായിട്ടുള്ളതാണ് പ്രപഞ്ചം. ജന്മാന്തരകര്‍മങ്ങള്‍ നശിച്ചാലും സാധാരണഗതിയില്‍ കര്‍മവാസനകള്‍ നിലനി
ല്‍ക്കാറുണ്ട്. അങ്ങനെ വാസനകള്‍ ബാക്കി വന്നാല്‍ അത് അനുഭവിക്കാനായി ഇനിയും പല ജന്മങ്ങള്‍ ജനിക്കേണ്ടിവരും. ജന്മാന്തരത്തിലെ കര്‍മവാസനകള്‍ പു
തിയ ജന്മത്തിലേക്കുള്ള വിത്തുകളാണ്. ആ വിത്തുകളുടെ ഗുണത്തിനനുസരിച്ചാണ് ഇനിയുള്ള ജന്മങ്ങള്‍. അതു ദോഷമാകാതിരിക്കാന്‍ ആ വിത്തുകള്‍ക്കുള്ള നി
ര്‍മാണശക്തി നശിപ്പിക്കണം. ആ വിത്തുകള്‍ വറുത്ത വിത്തായി മാറ്റിക്കഴിഞ്ഞാല്‍ അവയുടെ പുനര്‍നിര്‍മാണശക്തി നഷ്ടപ്പെടും. അവ വറുത്ത് ബാക്കി പത്രം ഇല്ലാതാക്കാന്‍ രോഹിണീ ദേവിയെ പ്രാര്‍ഥിക്കുന്നു എന്നതാണ് ഈ പൂജാവിതാനത്തിന്റെ സങ്കല്‍പ്പം. കര്‍മം പുണ്യമായാലും പാപമായാലും അതിന്റെ വിത്ത് നശിപ്പിക്കപ്പെടണം. അതുകൊണ്ടാണ്,
''ബഹുജന്മാര്‍ജിത കര്‍മശേഷം
തിരുമുല്‍ക്കാഴ്ച നിനക്കിഹവച്ചേന്‍
ജനിമരണങ്ങളെനിക്കിനിവേണ്ടാ
പരിപാലയമാം നാരായണ ജയ''
എന്ന് തുഞ്ചത്തെഴുത്തച്ഛന്‍ പാടിയത്.
പുണ്യമായാലും പാപമായാലും കര്‍മശേഷം ബാക്കിയുണ്ടെങ്കില്‍ അത് അനുഭവിക്കാനായി ജനിക്കേണ്ടിവരും. അതാണ് എഴുത്തച്ഛന്‍ കര്‍മശേഷം ഭഗവാന് തിരുമുല്‍ക്കാഴ്ചയായി സമര്‍പ്പിക്കുന്നത്. ഇനിയൊന്നും ബാക്കിയുണ്ടാകരുത്.
രോഹിണീം രോഗനാശായ
പൂജയേത് വിധിവന്നര
എന്ന് ദേവീഭാഗവതത്തില്‍ പറയുന്നത് രോഗനിര്‍മാര്‍ജനത്തിന് ഈ മന്ത്രത്തിനും ഈ മൂര്‍ത്തിക്കുമുള്ള പ്രാധാന്യവും വ്യക്തമാക്കുന്നു. ആയുര്‍വേദത്തിലും ജ്യോതിഷത്തിലും പറയുന്നത് ''ജന്മാന്തര കൃതം പാ
പം വ്യാധി രൂപേണ ജയതേ എന്നാണ്. അതും ചൂണ്ടിക്കാട്ടുന്നത് വ്യാധി ഒഴിവാകാന്‍ പാപം തീരണമെന്ന ധ്വനി തന്നെയാണ്.
എ.പി. ജയശങ്കര്‍
No comments:
Post a Comment