Wednesday, October 10, 2018

നമ്മുടെ കുട്ടികളുടെ പരീക്ഷ തുടങ്ങുകയാണ്. കുറച്ചുപേര്‍ക്ക് 10-ാംക്ലാസ്സിലേയും 11-ാം ക്ലാസ്സിലേയും പരീക്ഷകള്‍ മാര്‍ച്ചില്‍ തന്നെ ആരംഭിക്കും. അതുകൊണ്ട് ഇപ്പോള്‍ നിങ്ങള്‍ അതിനെക്കുറിച്ചുള്ള ചിന്തകളിലായിരിക്കും. ഞാനും നിങ്ങളുടെ പരീക്ഷയ്ക്കുവേണ്ടിയുള്ള ഒരുക്കങ്ങളില്‍ നിങ്ങളോടൊപ്പം ചേര്‍ന്നുനില്‍ക്കന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് നിങ്ങളുടെ കുട്ടികളുടെ പരീക്ഷയെക്കുറിച്ച് എത്രമാത്രം കരുതലുണ്ടോ, അത്രമാത്രം എനിയ്ക്കുമുണ്ട് കരുതല്‍. എന്നാല്‍, നമ്മള്‍ ഈ പരീക്ഷകളോടുള്ള സമീപനത്തില്‍ മാറ്റംവരുത്തിയാല്‍ ആശങ്കകള്‍ കുറഞ്ഞിരിക്കും. ഞാന്‍ എന്റെ കഴിഞ്ഞ 'മന്‍ കി ബാതി'ല്‍ പറഞ്ഞിട്ടുണ്ടായിരുന്നല്ലോ, നരേന്ദ്രമോദി 'App'ലൂടെ നിങ്ങളുടെ അനുഭവങ്ങളും നിര്‍ദ്ദേശങ്ങളും എനിയ്ക്ക് അയച്ചുതരണമെന്ന്. എനിയ്ക്ക് ഏറെ സന്തോഷം നല്‍കിയ കാര്യം തങ്ങളുടെ ജോലിയില്‍ മികച്ച വിജയങ്ങള്‍ നേടിയിട്ടുള്ള അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും മാതാപിതാക്കളും സമൂഹത്തിലെ ചില ബുദ്ധിജീവികളും ഒരുപാട് കാര്യങ്ങള്‍ എനിയ്ക്ക് എഴുതി അയച്ചുതന്നിട്ടുണ്ട് എന്നതാണ്. എന്നെ സ്പര്‍ശിച്ച രണ്ട് കാര്യങ്ങളുണ്ട്. ആദ്യത്തേത്, വിഷയത്തെ നല്ലതുപോലെ ഗ്രഹിച്ചുതന്നെയാണ് അവര്‍ കത്തയച്ചിട്ടുള്ളത്. രണ്ടാമത്തെകാര്യം, ഓരോ വിഷയത്തെക്കുറിച്ചും ആയിരം മടങ്ങ് വിവരങ്ങളാണ് കിട്ടിയത്. എന്നാല്‍, നമ്മളില്‍ അധികംപേരും പരീക്ഷയെ സ്‌കൂളിന്റെ ചുറ്റുപാടുകളിലോ വീടുകളിലോ അല്ലെങ്കില്‍ വിദ്യാര്‍ത്ഥികളിലോ മാത്രമായി ഒതുക്കാന്‍ ശ്രമിക്കുന്നു. എന്റെ 'App'ലെ വിലാസങ്ങളില്‍ വന്ന നിര്‍ദ്ദേശങ്ങളില്‍ നിന്നും എനിയ്ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് ഇത് ഇന്ത്യാ മഹാരാജ്യത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണൊണ്. ഇന്നത്തെ 'മന്‍ കി ബാതി'ല്‍ ഞാന്‍ പ്രത്യേകിച്ചും കുട്ടികളുടെ മാതാപിതാക്കളോടും പരീക്ഷയെഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികളോടും കുറച്ചു കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു. എന്തൊക്കെയാണ് ഞാന്‍ കേട്ടത്? എന്തൊക്കെയാണ് ഞാന്‍ പഠിച്ചത്? എന്തൊക്കെയാണ് എനിയ്ക്ക് പറഞ്ഞുതന്നിട്ടുള്ളത്? അതിന്റെ വെളിച്ചത്തില്‍ കുറച്ചു കാര്യങ്ങള്‍ ഞാന്‍ പറയട്ടെ. എനിയ്ക്ക് സ്വകീയമായി തോന്നുന്ന ചില ആശയങ്ങള്‍കൂടി ഇതിനോടൊപ്പം ചേര്‍ത്തുവയ്ക്കാന്‍ ആഗ്രഹിക്കുന്നു. ഏതെല്ലാം വിദ്യാര്‍ത്ഥികള്‍ക്കാണ് പരീക്ഷകള്‍ ഉള്ളത് അവര്‍ക്കെല്ലാംതന്നെ എന്റെ ഈ 25-30 മിനിട്ട് നേരത്തെ വാക്കുകള്‍ വളരെയധികം പ്രയോജനം ചെയ്യും എന്നാണ് എന്റെ ഉറച്ച വിശ്വാസം. എന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥി സുഹൃത്തുക്കളേ, ഒരു വസ്തുത ഞാന്‍ പറയട്ടെ. അതിനു മുന്നോടിയായി എന്റെ ഇന്നത്തെ 'മന്‍ കി ബാതി'ന്റെ തുടക്കം ലോകപ്രശസ്തനായ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെന്‍ഡൂല്‍ക്കറോടൊപ്പം ആകാം. ജീവിതവിജയത്തിന്റെ കൊടുമുടികളെ കീഴടക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് അദ്ദേഹത്തെ തുണച്ചത്. ആ അനുഭവങ്ങള്‍ ഒക്കെയും നിങ്ങളുടെ ജീവിതത്തിലും പ്രാവര്‍ത്തികമാക്കാന്‍ കഴിയും. ഭാരതത്തിലെ യുവജനങ്ങളുടെ ആരാധനാപാത്രമായ സച്ചിന്‍ ടെന്‍ഡൂല്‍ക്കര്‍ അയച്ച ഒരു സന്ദേശം ഞാന്‍ നിങ്ങളെ കേള്‍പ്പിക്കാം. 'നമസ്‌ക്കാരം, ഞാന്‍ സച്ചിന്‍ടെന്‍ഡൂല്‍ക്കറാണ് സംസാരിക്കുത്. എനിയ്ക്കറിയാം, പരീക്ഷകള്‍ തുടങ്ങാന്‍ ഇനി ദിവസങ്ങള്‍മാത്രം. നിങ്ങളില്‍ ഒരുപാടുപേര്‍ പരീക്ഷാപേടിയിലുമാണ്. എന്നാല്‍, നിങ്ങള്‍ക്ക് പ്രതീക്ഷകള്‍ ഉണര്‍ത്തുന്ന സന്ദേശമാണ് ഞാന്‍ നല്‍കാന്‍ പോകുത്. നിങ്ങളുടെ മാതാപിതാക്കളും അദ്ധ്യാപകരും മറ്റു കുടുംബാംഗങ്ങളും പ്രിയപ്പെട്ട കൂട്ടുകാരും ഒക്കെ നിങ്ങള്‍ എവിടെ പോയാലും ചോദിക്കും പരീക്ഷാ തയ്യാറെടുപ്പുകള്‍ എവിടംവരെയായെന്ന്. എത്ര ശതമാനം മാര്‍ക്ക് ലഭിയ്ക്കാന്‍ സാധ്യതയുണ്ടെന്ന്. എന്നാല്‍, എനിയ്ക്ക് നിങ്ങളോട് പറയാനുള്ളത് നിങ്ങള്‍ സ്വയംതന്നെ നിങ്ങളുടെ ഒരു ലക്ഷ്യം മനസ്സില്‍ സ്ഥിരപ്പെടുത്തിവയ്ക്കുക. മറ്റാരുടെയും പ്രതീക്ഷയ്‌ക്കോ സമ്മര്‍ദ്ദത്തിനോ വഴങ്ങി നിങ്ങള്‍ നിങ്ങളുടെ കണക്കുകൂട്ടലുകള്‍ ചിട്ടപ്പെടുത്താതിരിക്കുക. നിങ്ങള്‍ നിശ്ചയമായും അശ്രാന്തപരിശ്രമം ചെയ്യുകതന്നെ വേണം. അതോടൊപ്പം യാഥാര്‍ത്ഥ്യബോധത്തോടുകൂടി നേടിയെടുക്കാവുന്ന മാര്‍ക്കിനെപ്പറ്റി ബോധ്യവും ഉണ്ടായിരിക്കണം. അതായിരിക്കണം നിങ്ങള്‍ നിങ്ങളുടെ മനസ്സില്‍ ഉറപ്പിയ്‌ക്കേണ്ടത്. മനസ്സില്‍ ഉറപ്പിച്ച ലക്ഷ്യം നേടുവാനായി നന്നായി പരിശ്രമിച്ചാലും. ഞാന്‍ ക്രിക്കറ്റ് കളിയ്ക്കുന്ന സമയത്ത് എന്നെ കുറിച്ച് മറ്റുള്ളവര്‍ ഒരുപാട് പ്രതീക്ഷകള്‍ പുലര്‍ത്തിയിരുന്നു. കഴിഞ്ഞ 24 വര്‍ഷത്തിനുള്ളില്‍ ഒരുപാട് വിഷമ മുഹൂര്‍ത്തങ്ങള്‍ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. അതുപോലെ അനേകം സുരഭിലനിമിഷങ്ങളും. എന്നാല്‍, ജനങ്ങളുടെ പ്രതീക്ഷകള്‍ എല്ലായ്‌പ്പോഴും എന്നോടൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ അത് വികസിച്ചുകൊണ്ടുമിരുന്നു. കാലം കടന്നുപോകുതിനനുസരിച്ച് പ്രതീക്ഷകള്‍ വളര്‍ന്നുകൊണ്ടേയിരുന്നു. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കേണ്ടത് എന്റെ ആവശ്യമായിരുന്നു. ഞാനൊരു കാര്യം തീര്‍ച്ചപ്പെടുത്തി. ഇനിമേലില്‍ ഞാന്‍ എന്നില്‍ സ്വയം പ്രതീക്ഷയര്‍പ്പിക്കും. എന്റെ ലക്ഷ്യം ഞാന്‍തന്നെ ചിട്ടപ്പെടുത്തും. ഒരുപക്ഷേ, ഞാന്‍ എന്റെ ലക്ഷ്യം സ്വയം ചിട്ടപ്പെടുത്താതിരുന്നാല്‍ തീര്‍ച്ചയായും എനിയ്ക്ക് രാജ്യത്തിനുവേണ്ടി എന്തെങ്കിലുമൊക്കെ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്ന് ഉറപ്പായി. അതുകൊണ്ടുതന്നെ ഞാന്‍ എപ്പോഴും മനസ്സില്‍ ചിട്ടപ്പെടുത്തിയിട്ടുള്ള ലക്ഷ്യത്തിനുവേണ്ടിയാണ് പരിശ്രമിച്ചിട്ടുണ്ടായിരുന്നത്. എന്റെ മുഴുവന്‍ ശ്രദ്ധയും ക്രിക്കറ്റ് ബോളിനുമേലാണ്. അങ്ങനെ മെല്ലെ മെല്ലെ ഞാന്‍ എന്റെ ലക്ഷ്യം നേടിയെടുത്തു. അതുകൊണ്ട് എനിയ്ക്ക് നിങ്ങളോട് പറയുവാനുള്ളത്, നിങ്ങളുടെ ചിന്തകള്‍ എപ്പോഴും പോസിറ്റീവായിരിക്കണം. അനുകൂലചിന്തകളുടെ ഫലവും അനുകൂലംതന്നെയായിരിക്കും. അതിനാല്‍, നിങ്ങള്‍ ഒരനുകൂലിയായിരിക്കുക. ദൈവം നിങ്ങള്‍ക്ക് അനുകൂലമായ ഫലംതന്നെ നല്‍കും. ഇക്കാര്യത്തില്‍ എനിയ്ക്ക് പൂര്‍ണ്ണവിശ്വാസം ഉണ്ട്. ഞാന്‍ നിങ്ങള്‍ക്ക് എന്റെ പരീക്ഷാ ആശംസകള്‍ അറിയിക്കുവാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും നല്ലതുവരട്ടെ. യാതൊരു പേടിയും മാനസ്സികസമ്മര്‍ദ്ദവും കൂടാതെ പരീക്ഷ എഴുതിയാലും. എന്നിട്ട് നല്ല ഫലം നേടിയാലും....Good Luck.... സുഹൃത്തുക്കളേ, നോക്കൂ, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ജി എന്താണ് പറഞ്ഞിരിക്കുതെന്ന്? പ്രതീക്ഷയാകുന്ന ഭാരത്തിനടിയില്‍പ്പെട്ട് അമര്‍ന്നുപോകാതിരിക്കുവിന്‍. നിങ്ങള്‍ സ്വയം നിങ്ങളുടെ ലക്ഷ്യത്തെ തരണം ചെയ്താലും.നിങ്ങള്‍ സ്വയം നിങ്ങളുടെ കണക്കുകൂട്ടലുകളെ മറികടന്നാലും.സ്വതന്ത്രമായ ചിന്തകളോടെ സൈ്വര്യവിചാരത്തോടെ അനായാസേനയോടെയുള്ള സാമര്‍ത്ഥ്യത്തോടെ നിങ്ങള്‍ നിങ്ങളുടെ ലക്ഷ്യത്തെ നേരിട്ടാലും. എനിയ്ക്ക് വിശ്വാസമുണ്ട്, സച്ചിന്‍ജിയുടെ ഈ വാക്കുകള്‍ നിങ്ങള്‍ക്ക് പ്രയോജനപ്പെടുമെന്ന്. ഈ കാര്യങ്ങളൊക്കെതന്നെ സത്യവുമാണ്. എന്തുകൊണ്ട് നമ്മള്‍ മത്സരം ഉണ്ടാക്കുന്നു? മിത്രമായിരുന്നാല്‍ പോരെ? എന്തിനാണ് നമ്മള്‍ മറ്റുള്ളവരോട് മാത്സര്യം വച്ച് പുലര്‍ത്താന്‍ വേണ്ടി നമ്മുടെ നല്ല സമയം വെറുതെ പാഴാക്കിക്കളയുന്നത്? നമ്മുടെതന്നെ ഉള്ളിലെ ന്യൂനശക്തികളോട് മത്സരിച്ചാല്‍പോരെ? നമുക്ക് നമ്മള്‍തന്നെ സ്ഥാപിച്ച പഴയ റിക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചാല്‍പോരെ? നിങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍നിന്നും ആര്‍ക്കും തടയാന്‍ കഴിയില്ല. അതുപോലെ നിങ്ങള്‍ നിങ്ങളുടെതന്നെ പഴയ റിക്കോര്‍ഡുകള്‍ തകര്‍ക്കുമ്പോള്‍ ആനന്ദത്തിനുവേണ്ടി ആരുടെമുന്നിലും യാചിക്കേണ്ട ആവശ്യവുമില്ല. നിങ്ങളുടെ ഉള്ളില്‍നിന്നുതന്നെ ആനന്ദവും സന്തോഷവും ലഭ്യമാകും. സുഹൃത്തുക്കളേ, പരീക്ഷയെ മാര്‍ക്ക് നേടാനുള്ള ഒരു കളിയായി മാത്രം കാണരുത്. ഏത് സ്ഥാനംകിട്ടി? എത്ര മാര്‍ക്ക് കിട്ടി? എന്ന കാഴ്ചപ്പാടില്‍ പുസ്തകങ്ങളെ കാണരുത്. ജീവിതത്തെ ഏതെങ്കിലും ഒരു മഹത്തായ ഉദ്ദേശവുമായി കൂട്ടിച്ചേര്‍ക്കുക. ഏതെങ്കിലുമൊരു ജീവിതസ്വപ്നവും മനസ്സില്‍ പേറിക്കൊണ്ട് ജീവിക്കുക. ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയെടുക്കാനുള്ള ഉറച്ച സ്ഥൈര്യവും ഉണ്ടാക്കിയെടുക്കണം. ഈ പരീക്ഷകളെ നമ്മള്‍ ശരിയായ രീതിയില്‍ സമീപിച്ചില്ലെങ്കില്‍ അവ നമുക്ക് ബുദ്ധിമുട്ടുണ്ടാക്കും. അതിനാല്‍ ഒരു ചെറിയ ഉദ്ദേശത്തോടെമാത്രം പുസ്തകങ്ങളെ സമീപിക്കാതെ വിശാലമായ ലക്ഷ്യം നിറവേറ്റാനുള്ള ചിന്തയോടെ സമീപിച്ചാല്‍ പരീക്ഷ നിങ്ങള്‍ക്ക് ഒരു ആനന്ദോത്സവമായിരിക്കും. ഓരോ പരീക്ഷയും ജീവിതത്തിലെ മഹത്തായ ലക്ഷ്യപൂര്‍ത്തീകരണത്തിലേയ്ക്കുള്ള ചവിട്ടുപടിയാണ്. ഓരോ വിജയങ്ങളും ആ മഹത്തായ ലക്ഷ്യം നേടിയെടുക്കുവാനുള്ള താക്കോല്‍ ആയിമാറും. അതുകൊണ്ട് ഈ വര്‍ഷം എങ്ങനെയായിരിക്കും, ഈ വര്‍ഷത്തെ പരീക്ഷ എങ്ങനെയുള്ളതായിരിക്കും എന്ന രീതിയില്‍ നിങ്ങളുടെ ചിന്തകളെ ചുരുക്കിക്കളയാതിരിക്കുക. ഒരു മഹത്തായ ഉദ്ദേശ്യവുംപേറി മുന്നോട്ടുപോയാലും. അതില്‍നിന്നും നിസ്സാരമായി ആ ലക്ഷ്യത്തെ കാണരുത്. അങ്ങിനെവരുമ്പോള്‍ ഒരിയ്ക്കലും നിങ്ങള്‍ക്ക് നിരാശയുണ്ടാവില്ല. അപ്പോള്‍ നിങ്ങള്‍ക്ക് ഒച്ചവയ്ക്കാനുള്ള, ശക്തിപ്രകടിപ്പിയ്ക്കാനുള്ള, പ്രയത്‌നിക്കാനുള്ള ധൈര്യം വന്നുചേരും. ഓരോ ദിവസവും ആയിരക്കണക്കിനാണ് ജനങ്ങള്‍ 'App'ല്‍ മൊബൈല്‍ ഫോണിലൂടെ ചെറിയ ചെറിയ കാര്യങ്ങള്‍ എഴുതുന്നത്. അവരില്‍ ശ്രേയാ ഗുപ്ത ഊന്നല്‍ നല്‍കുന്ന ഒരു കാര്യമുണ്ട്. 'ആരോഗ്യമുള്ള ശരീരത്തിനുള്ളിലാണ് ആരോഗ്യമുള്ള മനസ്സ് നിലനില്‍ക്കുന്നത്. വിദ്യാര്‍ത്ഥികള്‍ അവരവരുടെ പഠനത്തോടൊപ്പം ആരോഗ്യകാര്യങ്ങളിലും ശ്രദ്ധാലുക്കളായിരിക്കണം. അങ്ങിനെ ചെയ്താല്‍ പരീക്ഷയില്‍ നല്ല ഊര്‍ജ്ജസ്വലതയോടെ നിങ്ങള്‍ക്ക് നന്നായി എഴുതാന്‍ കഴിയും. ഇന്ന് ഈ അവസാനദിവസം ഞാന്‍ നിങ്ങളോട് മുട്ടുകാലിന്‍മേല്‍ ഇരിക്കുവാനോ മൂന്നുനാലഞ്ച് കിലോമീറ്റര്‍ ഓടാനോ പറയുന്നില്ല. എന്നാല്‍, ഒരു കാര്യം പറയുവാന്‍ ആഗ്രഹിക്കുന്നു. പരീക്ഷാദിനങ്ങളില്‍ നമ്മുടെ ദിനചര്യയ്ക്ക് അനുസരിച്ചാണ് നമ്മുടെ ഊര്‍ജ്ജവും ചിലവിടുന്നത്. അതുപോലെതന്നെ വര്‍ഷത്തിലെ 365 ദിവസവും നമ്മുടെ ദിനചര്യ നമ്മുടെ സ്വപ്നങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും അനുസരിച്ചായിരിക്കണം. ശ്രീമാന്‍ പ്രഭാകര്‍ റെഡ്ഡിയുടെ ഒരു കാര്യത്തില്‍ ഞാന്‍ യോജിക്കുന്നു. അദ്ദേഹം ഒരു പ്രത്യേക നിര്‍ദ്ദേശം മുന്നോട്ടുവെച്ചു. കൃത്യസമയത്ത് ഉറങ്ങുകയും രാവിലെ നേരത്തെ എണീറ്റ് റിവിഷന്‍ ചെയ്യുകയുംവേണമെന്ന്. പരീക്ഷാകേന്ദ്രത്തില്‍ ഹാള്‍ടിക്കറ്റും അതുപോലെ മറ്റുപരീക്ഷാ സാമഗ്രികളുമായി പരീക്ഷ ആരംഭിക്കുതിന് വളരെ മുമ്പുതന്നെ എത്തിച്ചേരേണ്ടതാണ്. ഈ കാര്യങ്ങള്‍ പ്രഭാകര്‍ റെഡ്ഡിജി പറഞ്ഞതാണ്. ഒരുപക്ഷേ, ഞാന്‍ ഇക്കാര്യങ്ങള്‍ പറയാന്‍ ധൈര്യം കാണിക്കുകയില്ല. എന്തുകൊണ്ടെന്നാല്‍ ഉറങ്ങുന്ന കാര്യത്തില്‍ ഞാന്‍ അലംഭാവം കാണിക്കുന്ന ആളാണ്. എന്റെ ഒട്ടുമിക്ക സുഹൃത്തുക്കളും പരാതിയായി പറഞ്ഞുകൊണ്ടിരിക്കുന്നത് ഞാന്‍ വളരെകുറച്ചുമാത്രമേ ഉറങ്ങുന്നുള്ളൂ എന്നാണ്. ഇതെന്റെ ഒരു കുറവുതെന്നയായിരിക്കാം. ഞാനും ഈ കുറവ് പരിഹരിക്കാനുള്ള പരിശ്രമത്തിലാണ്. എന്നാല്‍ ഞാനൊരു കാര്യത്തോട് പൂര്‍ണമായി യോജിക്കുന്നു. നമ്മള്‍ ഉറങ്ങാന്‍ നിശ്ചയിച്ചിട്ടുള്ള സമയത്ത് ലഭിക്കുന്ന ഗാഢനിദ്ര വളരെ പ്രധാനപ്പെട്ടതാണ്. അതുപോലെതന്നെ നിങ്ങളുടെ ദിനചര്യയിലെ മറ്റ് പ്രവര്‍ത്തികളും സംഭവങ്ങളും ഈ ഗാഢനിദ്രയോളം പ്രാധാന്യം അര്‍ഹിക്കുന്നു. ഞാന്‍ ഒരുവിധത്തില്‍ ഭാഗ്യവാനാണ്. എനിയ്ക്ക് ഉറക്കം കുറവാണ്. എന്നാല്‍ കിട്ടുന്ന ഉറക്കം സുഖനിദ്രയുമാണ്. അതുകൊണ്ടുതന്നെ എന്റെ പ്രവൃത്തികളെല്ലാം ഭംഗിയായി നടക്കുന്നുമുണ്ട്. എന്നാല്‍ ചില ആളുകളുടെ സ്വഭാവം എന്തെന്നാല്‍ ഉറങ്ങുതിന് മുമ്പ് ഏറെനേരം ടെലിഫോണില്‍ സംസാരിച്ചുകൊണ്ടേയിരിയ്ക്കുന്നു. അങ്ങിനെയുള്ളവര്‍ക്ക് എങ്ങിനെയാണ് ശരിയായ ഉറക്കം കിട്ടുന്നത്? ഇപ്പോള്‍ ഞാന്‍ ഉറക്കത്തിന്റെ കാര്യം സംസാരിക്കുമ്പോള്‍ ഒരിക്കലും ചിന്തിക്കരുത്, ഞാന്‍ പരീക്ഷയ്ക്കുവേണ്ടിയുള്ള ഉറക്കത്തെപ്പറ്റി പറയുകയാണെന്ന്. ഒരിയ്ക്കലും തെറ്റിദ്ധരിയ്ക്കരുത്. പരീക്ഷാസമയം നന്നായി ഉറങ്ങുവാന്‍ പറയുന്നതിന് കാരണം ടെന്‍ഷനില്ലാത്ത മനസ്സോടെ പരീക്ഷയെഴുതാന്‍ പോയാല്‍ നന്നായി പരീക്ഷ എഴുതാന്‍ കഴിയും. അല്ലാതെ നിങ്ങള്‍ എപ്പോഴും ഉറങ്ങിക്കൊണ്ടിരിക്കണം എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. ഒരിയ്ക്കലും അപ്രകാരം ആയിരിക്കരുത്. എന്തെന്നാല്‍, പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞുപോകുമ്പോള്‍ അമ്മ ചോദിയ്ക്കും, മോനെ, എന്തുകൊണ്ടാണ് ഇത്രയും മാര്‍ക്ക് കുറഞ്ഞുപോയതെന്ന്. അപ്പോള്‍ പറഞ്ഞേയ്ക്കരുത്, മോദിജി ഉറങ്ങാന്‍വേണ്ടി പറഞ്ഞു അതനുസരിച്ച് ഞാന്‍ നന്നായി ഉറങ്ങിയിട്ടുണ്ടായിരുന്നു. എനിയ്ക്ക് പൂര്‍ണ്ണവിശ്വാസം ഉണ്ട്, അങ്ങിനെയൊന്നും ചെയ്യുകയില്ലായെന്ന്. നേട്ടങ്ങളുടെ ആധാരശില ഉറപ്പിക്കുവാനുള്ള ഒരു വലിയ കാരണംതെന്നയാണ് ജീവിതത്തില്‍ അച്ചടക്കം പാലിക്കല്‍. ഒരുറപ്പുള്ള അസ്ഥിവാരം അച്ചടക്കത്തില്‍നിന്നാണ് ഉരുത്തിരിയുന്നത്. ഏതാണോ അസംഘടിതമായിട്ടുള്ളത് അതച്ചടക്കമില്ലായ്മയാണ്. രാവിലെ ചെയ്യുവാനുള്ള ജോലി വൈകുന്നേരം ചെയ്യുന്നു. ഉച്ചയ്ക്ക് ചെയ്യുവാനുള്ള ജോലി വൈകുരേം ചെയ്യുന്നു. അവര്‍ക്ക് തോന്നുന്നത് ഇപ്രകാരമായിരിക്കും. ജോലി പൂര്‍ത്തിയായി. എന്നാല്‍ ഒരുപാട് ഊര്‍ജ്ജം പാഴായി. ഓരോ നിമിഷവും ടെന്‍ഷനായിരിക്കും. നമ്മുടെ ശരീരത്തില്‍ ഒരു പകുതിഭാഗം മറുപകുതിഭാഗത്തിന് എന്തെങ്കിലും ബുദ്ധിമുട്ട്ഉണ്ടാക്കുമ്പോള്‍ ശരീരം സ്വാഭാവികമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്തതാകും. അതുമാത്രവുമല്ല, നമ്മുടെ ദിനചര്യതന്നെ താറുമാറാകും. അതുകൊണ്ട് ഒരു കാര്യത്തെയും നിസ്സാരമായി കാണരുത്. നോക്കൂ, നിങ്ങള്‍ എന്തെങ്കിലും തീരുമാനം എടുത്തുവച്ചിട്ടുണ്ടെങ്കില്‍ അതുമായി നീക്കുപോക്കു ചെയ്യുന്ന സ്വഭാവത്തിന് ഒരിയ്ക്കലും അടിമയാകരുത്. തീരുമാനിക്കുക.ചെയ്തു കാണിച്ചുകൊടുക്കുക. സുഹൃത്തുക്കളേ, പലപ്പോഴും ഞാന്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് പോകുന്നത് കണ്ടിട്ടുള്ളതാണ്. രണ്ടുകൂട്ടരുണ്ട്. ആദ്യത്തേത് എന്തു വായിച്ചു?എന്തു പഠിച്ചു? ഏതു വിഷയങ്ങളിലാണ് നല്ല സാമര്‍ത്ഥ്യം? ഈ വക കാര്യങ്ങളില്‍ ശ്രദ്ധാലുക്കളാണ്. രണ്ടാമത്തെ കൂട്ടര്‍ ഏതെല്ലാം ചോദ്യങ്ങള്‍ വരുമോ, എങ്ങനെയെല്ലാമുള്ള ചോദ്യങ്ങള്‍ ഉണ്ടാകുമോ, ചെയ്യാന്‍ കഴിയുതാണോ ചെയ്യാന്‍ കഴിയാത്തതാണോ, ഭാരം കുറഞ്ഞതാണോ ഭാരം കൂടിയതാണോ, ഒന്നിനെപ്പറ്റിയും ഒരുപിടിയും ഇല്ലാത്തവരാണ്. ഇപ്രകാരമുള്ള രണ്ടുവിഭാഗം കുട്ടികളെ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ഏതു കുട്ടികളാണ്, എപ്രകാരമുള്ള പേപ്പര്‍ വരുന്നതെന്ന് ടെന്‍ഷനില്‍ ഇരിക്കുന്നത് അവരുടെ റിസല്‍ട്ടിലും ഫലം പ്രതികൂലമായിരിക്കും. എന്റെ കൈയില്‍ എന്തുമുണ്ട് എന്ന വിശ്വാസത്തില്‍ പോകുന്നവര്‍ എന്തുതന്നെ സംഭവിച്ചാലും അതിനെ നേരിടുന്നു. ഈ വിഷയത്തെപ്പറ്റി എന്നെക്കാളും നന്നായി ആരെങ്കിലും പറയുകയാണെങ്കില്‍ അത് ചതുരംഗക്കളിയില്‍ മാസ്റ്ററായ അതുല്യ അന്താരാഷ്ട്ര ചെസ്സ് കളിക്കാരന്‍ വിശ്വനാഥന്‍ ആനന്ദ് തന്നെയായിരിക്കും. ഈ ലോകത്തിലുള്ള മിടുമിടുക്കന്മാരായിട്ടുള്ള ചതുരംഗക്കളിക്കാരില്‍ വിജയാധിപത്യം നേടിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ് തന്റെ അനുഭവം ഇപ്പോള്‍ പറയുന്നതായിരിക്കും. വന്നാലും, ഈ പരീക്ഷയില്‍ ജയതന്ത്രങ്ങള്‍ മെനയാനുള്ള രീതി നിങ്ങള്‍ വിശ്വനാഥന്‍ ആനന്ദില്‍നിന്ന് പഠിച്ചെടുത്താലും. 'ഹലോ, ഇത് വിശ്വനാഥന്‍ ആനന്ദാണ്. ആദ്യമായിട്ട് എല്ലാവരെയും നിങ്ങളുടെ പരീക്ഷയ്ക്കുവേണ്ടി ഞാന്‍ ആശീര്‍വദിക്കുന്നു. അടുത്തതായി ഞാന്‍ സംസാരിക്കാന്‍ പോകുന്നത് എങ്ങിനെയാണ് ഞാന്‍ എന്റെ പരീക്ഷയെ നേരിട്ടതെന്നും, എങ്ങിനെയായിരുന്നു ആ പരീക്ഷാനുഭവം എന്നുള്ളതുമാണ്. നിങ്ങളുടെ ജീവിതത്തില്‍ നിരന്തരം നിങ്ങള്‍ നേരിടാന്‍ പോകുന്ന വലിയ പ്രശ്‌നമാണ് പരീക്ഷകള്‍. നിങ്ങള്‍ക്ക് നല്ല വിശ്രമം ആവശ്യമാണ്. രാത്രിയില്‍ നല്ല ഉറക്കം കിട്ടണം. നന്നായി ആഹാരം കഴിയ്ക്കണം. ഒരിയ്ക്കലും വിശന്നിരിക്കരുത്. ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം എപ്പോഴും ശാന്തരായിരിക്കുക. ചതുരംഗക്കളിപോലെയാണ് പരീക്ഷയും. നിങ്ങള്‍ കളിയ്ക്കുമ്പോള്‍ നിങ്ങള്‍ക്കറിയില്ല ഏത് കരുവാണ് പ്രത്യക്ഷപ്പെടുന്നതെന്ന്. അതുപോലെ ഒരു ക്ലാസ്സ്‌റൂമിലിരിക്കുമ്പോള്‍ നിങ്ങള്‍ക്കറിയില്ല, ഏത് ചോദ്യമാണ് പരീക്ഷയ്ക്ക് വരുന്നതെന്ന്. നിങ്ങള്‍ ശാന്തരായിരുന്നാല്‍ നിങ്ങള്‍ നന്നായി വിശ്രമിച്ചിട്ടുണ്ടെങ്കില്‍ സുഖമായി ഉറങ്ങിയിട്ടുണ്ടെങ്കില്‍ അപ്പോള്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. നിങ്ങളുടെ തലച്ചോറിലെ കോശങ്ങള്‍ ശരിയായ ഉത്തരത്തെ ശരിയായ നിമിഷത്തില്‍ ഓര്‍ത്തെടുത്ത് വയ്ക്കുന്നത്. അതുകൊണ്ട് ശാന്തരായിരിക്കുക. ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്തെന്നാല്‍, നിങ്ങള്‍ നിങ്ങള്‍ക്ക് സമ്മര്‍ദ്ദം ഏകരുത്. അതുപോലെ നിങ്ങളുടെ പ്രതീക്ഷകളെ അത്രയധികം ഉയരത്തിലും പറത്താതിരിക്കുക. ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കുക. ഞാനാലോചിക്കുകയാണ്, ഈ വര്‍ഷം ഞാന്‍ എന്താണ് പഠിച്ചത്? എനിയ്ക്ക് ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമോ? ഈ അവസാന മുഹൂര്‍ത്തത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളില്‍ മാത്രം ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍, നിങ്ങള്‍ക്ക് അറിയാവുന്ന വിഷയങ്ങള്‍, നിങ്ങള്‍ക്ക് നായി ഓര്‍മ്മിച്ചെടുക്കാന്‍ കഴിയില്ല.അപ്പോള്‍, അദ്ധ്യാപകരോടോ, കുട്ടികളോടോ, ചോദിച്ച് ബന്ധപ്പെട്ടവ ഓര്‍മ്മിച്ചെടുക്കുക.ഇപ്രകാരം ചെയ്താല്‍ പരീക്ഷ എഴുതിക്കൊണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഒരുപാട് വിഷയവുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. ഒരു ചോദ്യം വീണ്ടും വായിക്കുമ്പോള്‍ ബുദ്ധിമുട്ടു തോന്നിയാല്‍ നിങ്ങള്‍ ചിന്തിക്കണം, നിങ്ങളുടെ തലയില്‍ ഇത് ഒരു പുതിയ ചോദ്യമാണെന്ന്. ഇപ്രകാരം ചിന്തിച്ച് എഴുതുമ്പോള്‍ നിങ്ങള്‍ക്ക് അത് കൂടുതല്‍ നന്നായി എഴുതാന്‍ കഴിയും. അതുകൊണ്ട് ശാന്തരായിരിക്കുക.രാത്രിയില്‍ സുഖനിദ്ര കിട്ടണം. അമിതആത്മവിശ്വാസവും വേണ്ട. അളവറ്റ ശുഭാപ്തിവിശ്വാസവും പാടില്ല. ഞാന്‍ പലപ്പോഴും കണ്ടിട്ടുള്ളത് നിങ്ങള്‍ ഭയപ്പെടുന്നതിനേക്കാള്‍ ഭംഗിയായിരിക്കും ഈ പരീക്ഷകള്‍ എന്നുള്ളതാണ്. അതുകൊണ്ട് ശാന്തരായിരിക്കുക. നിങ്ങള്‍ക്കെല്ലാവര്‍ക്കും എല്ലാ ഭാവുകങ്ങളും.'' സത്യത്തില്‍ വിശ്വനാഥന്‍ ആനന്ദ് ഒരു മഹത്തായ കാര്യമാണ് പറഞ്ഞത്. അദ്ദേഹത്തെ അന്താരാഷ്ട്രാ ചെസ്സ് മത്സരത്തില്‍ കാണുമ്പോള്‍ എത്ര ശാന്തനാണ്. എത്ര ഏകാഗ്രമായിട്ടാണ് അദ്ദേഹത്തിന്റെ ഇരിപ്പ്. നിങ്ങള്‍ കണ്ടിട്ടുണ്ടാവും. അദ്ദേഹത്തിന്റെ കണ്ണുകള്‍ അങ്ങോട്ടുമിങ്ങോട്ടും ചലിക്കുകപോലുമില്ല. പലപ്പോഴും നിങ്ങള്‍ കേട്ടിട്ടുള്ളതല്ലേ, മഹാഭാരത കഥയില്‍ അര്‍ജ്ജുനന്റെ ജീവിതത്തിലെ ആ സംഭവം. അമ്പെയ്യുവാനുള്ള പക്ഷിയുടെ കണ്ണില്‍ എപ്രകാരമാണ് പാര്‍ത്ഥന്റെ ദൃഷ്ടികള്‍ പതിച്ചിട്ടുണ്ടായിരുന്നുവെന്ന്. തികച്ചും അതുപോലെതെയാണ് വിശ്വനാഥന്‍ ആനന്ദും. കളിയില്‍ നിമഗ്നനായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ മുഖ്യമായ ലക്ഷ്യത്തില്‍ തറച്ചിരിക്കും. അത് അദ്ദേഹത്തിന്റെ ഉള്ളിലെ ശാന്തതയുടെ പ്രതിഫലനമാണ്. ഇക്കാര്യങ്ങള്‍ ശരിയാണ്. ആരെങ്കിലും പറയട്ടെ, അതുകൊണ്ട് ഉള്ളിലെ സമാധാനം വരിക തന്നെ ചെയ്യും. ഇപ്രകാരം പറയാന്‍ എളുപ്പമാണ്. എന്നാല്‍, പരിശ്രമിക്കുകതന്നെ വേണം; ചിരിച്ചുകൊണ്ട്. എന്തുകൊണ്ട് ചെയ്തുകൂടാ?നിങ്ങള്‍ നോക്കുവിന്‍, നിങ്ങള്‍ ചിരിച്ചുകൊണ്ടേയിരിക്കും.കുലുങ്ങിക്കുലുങ്ങി ചിരിച്ചുകൊണ്ട്.പരീക്ഷയുടെ ദിവസവും നിങ്ങളുടെ ഉള്ളില്‍ ശാന്തി നിറയുവാന്‍ ആരംഭിക്കും. നിങ്ങള്‍ സുഹൃത്തുക്കളോട് സംസാരിക്കാതിരുന്നാല്‍, ജീവിതത്തില്‍ ഒറ്റയ്ക്ക് നടന്നാല്‍, വാടിത്തളര്‍ന്ന് നടന്നാല്‍, ഉള്ള പുസ്തകങ്ങളെല്ലാം അവസാന നിമിഷത്തില്‍ മറിച്ചു നോക്കിയാല്‍ ഒന്നുംതന്നെ മനസ്സിനെ ശാന്തമാക്കുകയില്ല. ചിരിച്ചാലും ധാരാളം ചിരിച്ചാലും കൂട്ടുകാരോടൊപ്പം തമാശകള്‍ പങ്കിട്ട് നടന്നാലും നോക്കൂ, നിങ്ങള്‍ക്കുള്ളില്‍ ശാന്തിയുടെ ഒരന്തരീക്ഷം സംജാതമാകും.  ഞാന്‍ നിങ്ങളെ ഒരു കാര്യം ഓര്‍മ്മിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. ഒരു കുളത്തിന്റെ കരയില്‍ നിങ്ങള്‍ നില്‍ക്കുന്നതായി സങ്കല്‍പ്പിക്കുക. ആ കുളത്തിന്റെ അടിയിലായി എന്തെല്ലാം വസ്തുക്കള്‍ കാണുന്നു. എന്നാല്‍ അപ്രതീക്ഷിതമായി നിങ്ങള്‍ ഒരു കല്ലെടുത്ത് ആ കുളത്തിലേയ്ക്ക് എറിഞ്ഞാല്‍ വെള്ളം ഇളകുവാന്‍ ആരംഭിക്കുന്നു. കുളത്തിനടിയില്‍ തെളിഞ്ഞു കണ്ട വസ്തുക്കള്‍ അപ്പോള്‍ കാണാന്‍ കഴിയുമോ? ഒരുപക്ഷേ, വെള്ളം ശാന്തമാണെങ്കില്‍ വസ്തുക്കളെല്ലാം എത്ര ആഴത്തിലായിരുന്നാലും ദൃശ്യമാകും. എന്നാല്‍, വെള്ളം അശാന്തമാണെങ്കില്‍ ആഴത്തിലുള്ളതൊന്നും കാണാന്‍ കഴിയില്ല. നിങ്ങള്‍ക്കുള്ളില്‍ ഒരുപാടു കാര്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. ഒരു വര്‍ഷം മുഴുവനുമുള്ള പരിശ്രമത്തിന്റെ ഭണ്ഡാരങ്ങള്‍ നിങ്ങളുടെ മനസ്സിനുള്ളില്‍ ആണ്ടു കിടക്കുകയാണ്. എന്നാല്‍, അശാന്തമായ മനസ്സുമായിരുന്നാല്‍ ആ ഭണ്ഡാരം നിങ്ങള്‍ക്കുതന്നെ തുറക്കാന്‍ കഴിയില്ല.ഒരുപക്ഷേ, മനസ്സ് ശാന്തമായിരുന്നാല്‍ നിങ്ങളുടെ മനസ്സിന്റെ ഭണ്ഡാരം നിശ്ചയമായും ഉയര്‍ന്ന് നിങ്ങള്‍ക്കു മുന്നിലേയ്ക്ക് വരും. അപ്പോള്‍, നിങ്ങളുടെ ഓര്‍മ്മയില്‍ വസ്തുതകള്‍ തെളിയുകയും പരീക്ഷ വളരെ എളുപ്പമുള്ളതായി തീരുകയും ചെയ്യും. ഞാന്‍ ഒരു സ്വന്തം കാര്യം പറയാന്‍ ആഗ്രഹിക്കുകയാണ്. പലപ്പോഴും എനിയ്ക്ക് ചില പ്രഭാഷണങ്ങള്‍ കേള്‍ക്കുമ്പോഴും അല്ലെങ്കില്‍ സര്‍ക്കാരിനെ സംബന്ധിക്കുന്ന പരിചിതമല്ലാത്ത വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും വളരെയേറെ ഏകാഗ്രത ആവശ്യമായി വന്നിട്ടുണ്ട്. ഞാന്‍ സൂക്ഷ്മതയോടെയാണ് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിയ്ക്കാറ്. അപ്പോഴെല്ലാം ഞാന്‍ മാനസികമായ പിരിമുറുക്കം അനുഭവിക്കാറുണ്ട്. എനിയ്ക്ക് തോന്നാറുള്ളത് നല്ലതുപോലെ മാനസികസ്വസ്ഥത കൈവരിയ്ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എനിയ്ക്ക് കാര്യങ്ങള്‍ മികവോടെ ചെയ്യുവാന്‍ ആകുമായിരുന്നല്ലോ. അതുകൊണ്ട് ഞാന്‍ എനിയ്ക്കുമാത്രമായി ഒരു സാങ്കേതികവിദ്യതന്നെ വികസിപ്പിച്ചെടുത്തു. അതിങ്ങനെയാണ്, ആദ്യം വളരെ ഗാഢമായി ഞാന്‍ ശ്വാസമെടുത്തു. പിന്നീട് അപ്രകാരം ഞാന്‍ പുറത്തേയ്ക്കുവിടും. മുപ്പത് അല്ലെങ്കില്‍ നാല്‍പത് അതുമല്ലെങ്കില്‍ അന്‍പത് സെക്കന്റ് കണക്കാക്കി നാലഞ്ചുതവണ ശ്വാസോച്ഛ്വാസം ചെയ്യുന്നതോടെ മനസ്സിന് ഒരു ശാന്തത കൈവരും. അതോടെ കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ ഉള്ളൊന്ന് പാകപ്പെടും. എന്റെ അനുഭവം നിങ്ങള്‍ക്കും പ്രയോജനപ്പെടുത്താവുന്നതാണ്. എങ്ങനെ പിരിമുറുക്കം അയയ്ക്കാം എന്നതിനെപ്പറ്റി രജത് അഗര്‍വാള്‍ ഒരു നല്ല ആശയമാണ് എന്നോട് പങ്കുവെച്ചത്. അദ്ദേഹം എന്റെ മെയിലില്‍ ഇങ്ങനെ എഴുതി, നാം ഓരോ ദിവസവും കുറഞ്ഞപക്ഷം അര മണിക്കൂറെങ്കിലും സുഹൃത്തുക്കളോടൊപ്പമോ, കുടുംബാംഗങ്ങളോടൊത്തോ സ്വസ്ഥമായിരുന്ന് സംസാരിക്കണം, തമാശകള്‍ പറയണം, മനസ്സിനെ ശാന്തമാക്കാന്‍ അത് ഉപകരിക്കും. സാധാരണ കണ്ടുവരുന്ന ഒരു കാര്യം രജത്ജി ഓര്‍മ്മിപ്പിച്ചത് വളരെ ശ്രദ്ധേയമാണ്. സാധാരണ നാം പരീക്ഷ കഴിഞ്ഞു വന്നാല്‍ എത്ര മാര്‍ക്ക് കിട്ടുമെന്നുള്ള കൂട്ടലിലും കിഴിക്കലിലും ഏര്‍പ്പെടുകയാണ് ചെയ്യാറ്. എത്രമാത്രം ശരിയായി, എത്രയൊക്കെ തെറ്റി, എന്ന കണ്ടുപിടിത്തമാണ് പിന്നെ. മാത്രമല്ല, വിദ്യാസമ്പരായ മാതാപിതാക്കളാണെങ്കില്‍, വിശേഷിച്ച് അവര്‍ അദ്ധ്യാപകര്‍കൂടിയാണെങ്കില്‍ പിന്നെ പറയേണ്ടതുമില്ല. വീണ്ടും എല്ലാ പേപ്പറുകളും എഴുതിപ്പിച്ചേയ്ക്കും. എന്തെഴുതി, എന്തെഴുതിയില്ല, എത്രമാത്രം മാര്‍ക്ക് കിട്ടും, എന്നൊക്കെ ചോദിച്ച് മനസ്സിനെ പരീക്ഷയില്‍ തളച്ചിടും. ഇനി മറ്റൊരുകാര്യം. നിങ്ങള്‍ ഓരോരുത്തരും കൂട്ടുകാരെ ഫോണില്‍വിളിച്ച് പരീക്ഷാവിഷമങ്ങള്‍ പങ്കുവെയ്ക്കും. പലപ്പോഴും നാം ഇത്തരം കാര്യങ്ങളില്‍ അകപ്പെട്ടുപോയേക്കാം. പ്രിയവിദ്യാര്‍ത്ഥി സുഹൃത്തുക്കളേ, നിങ്ങള്‍ അങ്ങനെ ചെയ്ത് വ്യാകുലതയില്‍ അകപ്പെട്ട് ജീവിതത്തിലെ സന്തോഷം തല്ലിക്കെടുത്തരുത്. പരീക്ഷാസമയം കഴിഞ്ഞാല്‍ കഴിഞ്ഞതുതന്നെ. അതേപ്പറ്റി ആലോചിച്ച് സമയം കളയേണ്ടതില്ല.പൂര്‍വ്വകാലത്തെ കളിയും ചിരിയുമെല്ലാം പുതുക്കിയെടുക്കുകതെന്നവേണം. വല്ലപ്പോഴും അച്ഛനമ്മമാരോടൊപ്പം എവിടെയെങ്കിലും പോവുക. അവിടുത്തെ മനോജ്ഞദൃശ്യങ്ങളും അനുഭവങ്ങളുംമാത്രം മനസ്സില്‍ കരുതുക. തീര്‍ച്ചയായും അര മണിക്കൂറെങ്കിലും വ്യാകുലതകളും ആകുലതകളും ദൂരെമാറ്റിവെച്ച് മനസ്സിനെ സ്വസ്ഥമാക്കണമെന്ന് രജത്ജി ഓര്‍മ്മപ്പെടുത്തിയത് ഞാന്‍ നിങ്ങളോടും പങ്കുവെയ്ക്കുകയാണ്. പ്രിയവിദ്യാര്‍ത്ഥി സുഹൃത്തുക്കളേ, ഞാന്‍ നിങ്ങളോട് മനസ്സിനെ ശാന്തമാക്കാനുള്ള ഉപാധികളാണ് ഓര്‍മ്മപ്പെടുത്തുന്നത്. പരീക്ഷയെഴുതുന്നതിനു മുന്‍പുതന്നെ ഒരു വ്യക്തി നിങ്ങള്‍ക്കായി എനിയ്ക്കയച്ച സന്ദേശത്തെ പരിചയപ്പെടുത്താം. അദ്ദേഹം അടിസ്ഥാനപരമായി അദ്ധ്യാപകനെന്നതിലുപരി സാംസ്‌ക്കാരികവിദ്യാഭ്യാസവിചക്ഷണന്‍ കൂടിയാണ്. തുളസീദാസിന്റെ 'രാമചരിതമാനസ'ത്തെ സമകാലിക ജീവിതാവസ്ഥയുമായി താദാത്മ്യപ്പെടുത്തി ഭാരതത്തിനകത്തും പുറത്തും പ്രസരിപ്പിക്കാനുള്ള പരിശ്രമങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ് അദ്ദേഹം. നമ്മുടെ സാംസ്‌ക്കാരിക പ്രവാഹത്തില്‍ ഊന്നിനിന്നുകൊണ്ട് പൂജ്യമുരാരിബാപ്പു വിദ്യര്‍ത്ഥികള്‍ക്കായി അയച്ചുതന്നിട്ടുള്ള ചില ശ്രേഷ്ഠമായ ആശയബിന്ദുക്കള്‍ ഞന്‍ നിങ്ങളുമായി പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നു. മുരാരിബാപ്പു നിങ്ങളോട് പറയുകയാണ്, 'പരീക്ഷാ സമയത്ത് മനസ്സില്‍ യാതൊരുവിധ ഭാരവുമില്ലാതെ ഭൗതികമായി തെളിമയോടെ ഏകാഗ്രമായ മനസ്സോടെ വേണം പരീക്ഷയ്ക്കിരിക്കാന്‍. അത്തരം ഒരു അവസ്ഥ ആദ്യമേ പരീശീലിച്ചെടുക്കുകയാണ് വേണ്ടത്. എന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറഞ്ഞാല്‍ നിലവിലുള്ള അവസ്ഥയെ യഥാവിധി സ്വീകരിച്ചാല്‍തന്നെ നമുക്ക് ശാന്തിയും സന്തോഷവും അനുഭവപ്പെടും. പരീക്ഷയ്ക്ക് യഥാവിധി തയ്യാറെടുത്ത് സന്തോഷത്തോടും മുന്നൊരുക്കത്തോടും മുന്നോട്ടുപോകുമ്പോഴേയ്ക്കും നാം ആശിച്ച സഫലത കൈവരും. പരാജയഭീതി വേണ്ട. മാത്രമല്ല, വിജയം നേടുമെന്ന അഭിമാനവും മനസ്സിലുദിക്കട്ടെ. ഞാന്‍ ഒരു ചൊല്ല് നിങ്ങളെ ഓര്‍മ്മിപ്പിച്ച് നിങ്ങള്‍ക്ക് ഭാവുകങ്ങള്‍ നേരുകയാണ്. 'ഒഴിവുകഴിവു പറഞ്ഞ് ആര്‍ക്കും ഈ ലോകത്ത് വിജയിക്കാനാവില്ല. ഈ ലോകം പരിശ്രമികള്‍ക്കുള്ളതാണ്. അവരെ വിജയം തേടിയെത്തും.' നമ്മുടെ ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'മന്‍ കി ബാത്' പരിപാടിയെ ഞാന്‍ അങ്ങേയറ്റം പ്രശംസിക്കുന്നു. നിങ്ങളേവര്‍ക്കും നന്മകള്‍ നേരുന്നു. നന്ദി!'' ഇത്ര വളരെ നല്ല സന്ദേശം അയച്ച മുരാരി ബാപ്പുവിനോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. പ്രിയ വിദ്യാര്‍ത്ഥി സുഹൃത്തുക്കളേ, ഞാന്‍ നിങ്ങളോട് ഇന്ന് മറ്റൊരു കാര്യംകൂടി പറയാന്‍ ആഗ്രഹിക്കുകയാണ്. ഇപ്രാവശ്യം ഓരോരുത്തരും തങ്ങളുടെ അനുഭവം പങ്കുവെച്ചതില്‍ നിന്ന് മനസ്സിലാക്കുന്നത് അവയില്‍ എല്ലാംതന്നെ യോഗയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ അനിവാര്യം എന്നതാണ്. വളരെ സന്തോഷകരമായ ഒരു വസ്തുത, ഇക്കാലത്ത് ലോകം മുഴുവന്‍ ഒന്നിച്ചത് യോഗയ്ക്കുവേണ്ടിയാണ്. ലോകം മുഴുവന്‍ ചുരുങ്ങിയ സമയംകൊണ്ടാണ് യോഗയ്ക്കുവേണ്ടി ഒന്നിച്ചതും ഒത്തൊരുമിച്ച് യോഗ ചെയ്തതും. ഭാരതത്തിലെ മാത്രമല്ല ലോകത്തിലെതന്നെ ഓരോരുത്തരും യോഗയുടെ പേരിലാണ് പരസ്പരം ആകര്‍ഷിക്കപ്പെട്ടതും ബന്ധമുറപ്പിച്ചതും. നമുക്കിതില്‍ അഭിമാനിക്കാം. നോക്കൂ, എത്രമാത്രം പേരാണ് മൊബൈല്‍ 'App'വഴി ബന്ധപ്പെട്ടത്. ശ്രീ. ആനന്ദ്മണ്ഡല്‍, ശ്രീ. കൃഷ്ണലാല്‍ ഗുപ്ത, ശ്രീ. സുശാന്ത് കുമാര്‍, ശ്രീ. കെ. ജി. ആനന്ദ്, ശ്രീ. അഭിജിത്ത് കുല്‍ക്കര്‍ണി ഇങ്ങനെ അറിഞ്ഞോ അറിയാതെയോ അസംഖ്യം ആളുകളാണ് ധ്യാനത്തെപ്പറ്റി സംസാരിച്ചത്. യോഗയെ പ്രശംസിച്ചത്. തീര്‍ച്ചയായും സുഹൃത്തുക്കളേ, ഞാന്‍ നിങ്ങളോട് തീര്‍ത്ത് പറയുകയാണ്. നാളെ പുലര്‍ച്ചെ നിങ്ങള്‍ യോഗ പരിശീലനം ആരംഭിക്കുക. അത് നിങ്ങളുടെ ജീവിതത്തിന്റെ അമൂല്യമായ ഭാഗമാകട്ടെ. എന്നാല്‍ യോഗ പരിശീലിക്കുന്നവര്‍ പരീക്ഷയായതിനാല്‍ അത് മാറ്റിവെയ്ക്കുകയും അരുത്. പരിശീലിച്ചുകൊണ്ടുതന്നെ നന്നായി പഠിച്ച് പരീക്ഷയെ നേരിടുക. എന്നാല്‍ വളരെ പ്രധാനമായൊരു കാര്യം പറയാം. വിദ്യാര്‍ത്ഥി ജീവിതത്തിലായാലും മധ്യവയസ്സ് കഴിഞ്ഞാലും ആത്മവിശ്വാസത്തിന്റെ താക്കോലാണ് യോഗ. ഏറ്റവും ലളിതമായ താക്കോല്‍. ഇന്ന് നിശ്ചയമായും യോഗയില്‍ ശ്രദ്ധ പതിപ്പിക്കുകതന്നെ വേണം. ഒരുപക്ഷേ, നിങ്ങളുടെ സമീപത്തെ യോഗയെക്കുറിച്ച് അറിവുള്ളവരോട് ചോദിക്കാം. പരീക്ഷാദിനങ്ങളില്‍ ഏതാനും മിനിട്ടുകള്‍കൊണ്ട് മാത്രം ചെയ്യാവുന്ന സരളമായ യോഗമുറകള്‍ ഏതൊക്കെയാണെ്. അത് നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്നാണ് എന്റെ വിശ്വാസം. എന്റെ പ്രിയപ്പെട്ട യുവസുഹൃത്തുക്കളേ, നിങ്ങള്‍ പരീക്ഷാഹാളില്‍ എത്താന്‍ വലിയ ധൃതി കാട്ടിയേക്കാം. വളരെവേഗം നിങ്ങളുടെ ഇരിപ്പിടത്തില്‍ എത്താന്‍ ശ്രമിച്ചേക്കാം. എന്നാല്‍ ഒന്നു ചോദിക്കട്ടെ, എന്തിനാണ് ഇത്ര ധൃതി?നമ്മുടെ ദൈനംദിനകൃത്യങ്ങള്‍ ശരിയാംവണ്ണം ക്രമീകരിക്കേണ്ടതല്ലേ മുഖ്യം. എവിടെയെങ്കിലും ട്രാഫിക് കുരുക്കില്‍ അകപ്പെട്ടേയ്ക്കാം. എന്നാലും കൃത്യസമയത്ത്തന്നെ എത്തേണ്ടതുണ്ട്.അവ പലതരത്തിലുള്ള സമ്മര്‍ദ്ദമായിരിക്കും പ്രദാനം ചെയ്യുക. അതുകൊണ്ട് സമയത്തെ യഥാവിധി ഉപയോഗിക്കാനും ക്രമീകരിക്കാനുമാണ് പരിശീലിക്കേണ്ടത്. മറ്റൊരുകാര്യംകൂടി ഓര്‍മ്മിപ്പിക്കട്ടെ. പരീക്ഷയ്ക്ക് ലഭിക്കുന്ന സമയത്തെപ്പറ്റിയാണ്. ആ സമയത്തിനുള്ളില്‍ ചോദ്യകടലാസിനോടൊപ്പമുള്ള നിര്‍ദ്ദേശങ്ങള്‍വായിച്ച് പലപ്പോഴും സമയം കളയുമെന്ന് വേവലാതിയാണ്. അങ്ങനെയല്ല സുഹൃത്തുക്കളേ, നിങ്ങള്‍ ആ നിര്‍ദ്ദേശങ്ങള്‍ അതിസൂക്ഷ്മമായി വായിച്ച് മനസ്സിലാക്കിവേണം എഴുത്തുതുടങ്ങാന്‍. എന്നാല്‍ അതിനുവേണ്ടി, സമയം പാഴാക്കുകയുമരുത്. നിര്‍ദ്ദേശങ്ങള്‍ വായിക്കാന്‍ രണ്ടോ നാലോ മിനിട്ട് ചെലവാക്കുന്നതില്‍ യാതൊരു തെറ്റുമില്ല. മാത്രമല്ല, പരീക്ഷയ്ക്ക് എന്ത് എഴുതണമെന്ന് ചിന്തിക്കാനും സാധിക്കും. അങ്ങിനെ ചെയ്താല്‍ യാതൊരു കുഴപ്പവുമില്ല.പിന്നീട് പശ്ചാത്തപിയ്‌ക്കേണ്ടിയും വരില്ല. പലപ്പോഴും കടലാസ് കൈയില്‍ കിട്ടിയശേഷമാവും അറിയുക പുതിയരീതിയിലുള്ള ചോദ്യങ്ങളാണെ്. എന്നാല്‍, നിര്‍ദ്ദേശങ്ങള്‍ സൂക്ഷ്മമായി വായിച്ച് എഴുതുവാന്‍ പോകുന്ന ഒരാള്‍ക്ക് അത് കൂടുതല്‍ എളുപ്പവുമാവും. അതുകൊണ്ട്, നിങ്ങളോട് പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ആദ്യത്തെ 5 മിനിട്ട് സൂക്ഷ്മമായ നിര്‍ദ്ദേശങ്ങള്‍ വായിച്ച് ഹൃദിസ്ഥമാക്കിയതിനുശേഷം വേണം എഴുത്ത് തുടങ്ങുവാന്‍. ശ്രീമാന്‍. യശ്‌നഗര്‍, അദ്ദേഹം മൊബൈല്‍ 'App'ല്‍ എഴുതിയത് ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് വായിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയാണ്. അദ്ദേഹം പറയുന്നു, ആദ്യം ചോദ്യം വായിച്ചപ്പോള്‍ വളരെ പ്രയാസം അനുഭവപ്പെട്ടു. എന്നാല്‍, അതേ ചോദ്യങ്ങള്‍ ആത്മവിശ്വാസത്തോടെ ആവര്‍ത്തിച്ച് വായിച്ചപ്പോള്‍ ഉത്തരം ചിന്തിച്ച് എടുക്കാന്‍ വളരെ എളുപ്പമായി. ചോദ്യം ശരിയാംവിധം മനസ്സിലാക്കുക, തിരിച്ചറിയുക ഇവയാണ് പ്രധാനം. ചോദ്യം മനസ്സിലാകാത്തതുകൊണ്ട് പ്രയാസം അനുഭവപ്പെട്ടേക്കാം. യശ്‌നഗര്‍ പറഞ്ഞ ഇക്കാര്യത്തില്‍ ഞാനും ഏറെ ഊന്നല്‍ കൊടുക്കുകയാണ്. ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് വായിച്ച് മനസ്സിലാക്കുക. അതോടൊപ്പം ഓരോ ചോദ്യത്തിനും യുക്തമായ ഉത്തരം ഏതെന്നും കണ്ടെത്തുക. അങ്ങിനെയെങ്കില്‍ എഴുത്തിനുമുമ്പുതന്നെ ചോദ്യം എളുപ്പമുള്ളതായി മാറും. എന്നെ സംബന്ധിച്ചിടത്തോളം ഈ ദിനം ആഹ്ലാദത്തിന്റേതാണ്. നമ്മുടെ അഭിവന്ദ്യനായ ശാസ്ത്രജ്ഞന്‍ ഭാരതരത്‌ന സി.എന്‍.ആര്‍. റാവു, അദ്ദേഹം ധൈര്യത്തില്‍ ഊന്നി നിന്നുകൊണ്ട് വളരെ കുറച്ചു വാക്കുകളില്‍ വളരെ നല്ല ഒരു സന്ദേശം വിദ്യാര്‍ത്ഥി സുഹൃത്തുക്കള്‍ക്കായി നല്‍കുകയുണ്ടായി. നിങ്ങള്‍ റാവുജിയുടെ വാക്കുകള്‍ ശ്രദ്ധിക്കുക. 'ഇത് ബാംഗ്ലൂരില്‍നിന്ന് സി.എന്‍.ആര്‍. റാവുവാണ്. ഞാന്‍ പൂര്‍ണ്ണമായും മനസ്സിലാക്കിയത് പരീക്ഷാപേടിയുടെ യഥാര്‍ത്ഥ കാരണം അമിതമായ ഉത്കണ്ഠയാണ്. ഈ ഉത്ക്കണ്ഠ കൂടുതലുള്ളത് മത്സരപ്പരീക്ഷകളിലാണ്. പേടിയ്‌ക്കേണ്ടതില്ല. നിങ്ങള്‍ നിങ്ങളുടെ നല്ല പ്രകടനം കാഴ്ചവയ്ക്കുക. അതാണ് എനിയ്ക്ക് എന്റെ യുവസുഹൃത്തുക്കളോടെല്ലാം പറയാനുള്ളത്. എന്നാല്‍, ഒരു കാര്യംകൂടി നിങ്ങള്‍ ഓര്‍മ്മിയ്‌ക്കേണ്ടിയിരിക്കുന്നു. ഈ രാജ്യത്ത് ഒരുപാട് അവസരങ്ങള്‍ ഉണ്ട്. എന്തുവേണമെന്നുമാത്രം നിങ്ങള്‍ തീരുമാനിക്കുക. ഒരിയ്ക്കലും ഉപേക്ഷ വിചാരിക്കരുത്. അലസരാകരുത്. നിങ്ങള്‍ വിജയിക്കുകതന്നെ ചെയ്യും. നിങ്ങള്‍ ഈ പ്രപഞ്ചത്തിലെ ഒരു കുട്ടിയാണെന്നത് മറക്കരുത്. നിങ്ങള്‍ക്കും പര്‍വ്വതങ്ങള്‍ക്കും വൃക്ഷങ്ങള്‍ക്കുമുള്ളതുപോലെ ഒരവകാശം ഇവിടെയുണ്ട്. നിങ്ങള്‍ക്ക് വേണ്ടതെന്തെന്നാല്‍ അതിനുള്ള ആഗ്രഹവും അര്‍പ്പണമനോഭാവവും കഠിനാദ്ധ്വാനവുമാണ്. ഈ ഗുണഗണങ്ങളെല്ലാംകൊണ്ടുതന്നെ നിങ്ങള്‍ക്ക് ഏതൊരു പരീക്ഷയും വിജയിക്കുവാന്‍ കഴിയും. ഏതൊരു പ്രവൃത്തിയിലും വിജയിക്കാനാവും. നിങ്ങള്‍ ആഗ്രഹിക്കുന്ന എല്ലാ പ്രവൃത്തിയിലും നിങ്ങള്‍ക്ക് വിജയം ഉറപ്പിക്കുവാന്‍ ഞാന്‍ ആശംസ നേരുന്നു. ഈശ്വരന്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ. കണ്ടില്ലേ, ഒരു ശാസ്ത്രജ്ഞന്‍ തന്റെ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന രീതി എങ്ങിനെയാണെന്ന്. ഒരു കാര്യം എെന്നപ്പോലെ ഒരാള്‍ അര മണിക്കൂര്‍ പറയുവാന്‍ എടുക്കുന്ന അതേ കാര്യം മൂന്നുമിനിട്ട്‌കൊണ്ട് പറഞ്ഞുതന്നിരിക്കുകയാണ്. ഇതാണ് ശാസ്ത്രത്തിന്റെ ശക്തി. ഇതുതെയാണ് ശാസ്ത്രകാരന്റെ മന:ശക്തി. ഞാന്‍ റാവുജിയോട് അത്യന്തം കടപ്പെട്ടിരിക്കുകയാണ്. അദ്ദേഹം നമ്മുടെ രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളുമായിട്ടാണ് സന്ദേശം പങ്കുവെച്ച് പ്രേരണയും പ്രോത്സാഹനവും നല്‍കിയത്. അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഓരോന്നും ദൃഢതയുടെയും നിഷ്ഠയുടെയും ധ്യാനത്തിന്റേതുമാണ്. ധീരരായിരിക്കൂ സുഹൃത്തുക്കളെ. ധീരരായിരിക്കൂ..... നിങ്ങള്‍ ധൈര്യശാലികളായിരിക്കുകയാണെങ്കില്‍ ഭയംപോലും ഭയന്നുപോകും. നല്ലതു ചെയ്യാന്‍ നിങ്ങളുടെ മുന്നില്‍ അതിവിപുലവും സുവര്‍ണ്ണാഭവുമായ ഒരു ഭാവി നിങ്ങളെ കാത്തിരിക്കുകയാണ്. എന്റെ മൊബൈല്‍ 'App'ല്‍ ഒരു സന്ദേശം.രുചിക ഡാബസ് കുറിച്ചത് നിങ്ങളുമായി പങ്കുവെയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. അവര്‍ പറയുകയാണ്, അവരുടെ കുടുംബത്തില്‍ പരീക്ഷാസമയത്ത് ഒരു അനുകൂലാന്തരീക്ഷം ഉണ്ടാകാനുള്ള നിരന്തര യത്‌നം ഉണ്ടാകാറുണ്ട്. ഇതേ കാര്യം മറ്റു വേണ്ടപ്പെട്ട കുടുംബങ്ങളുമായി ചര്‍ച്ച ചെയ്യാറുമുണ്ട്. എല്ലാപേരും ചേരുമ്പോഴാണ് അനുകൂലാന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നത്. ഇക്കാര്യം വളരെ ശരിയാണ്. സച്ചിന്‍ ടെന്‍ഡൂല്‍ക്കര്‍ പറഞ്ഞതുപോലെ അനുകൂല സമീപനം, അനുകൂലഘടന എന്നിവ അനുകൂല ഊര്‍ജ്ജമാണ് പ്രദാനം ചെയ്യുന്നത്. പലപ്പോഴും പ്രേരണ ലഭിക്കുന്ന കാര്യങ്ങളാണ് ഏറെയും. വിദ്യാര്‍ത്ഥികള്‍ക്കെല്ലാം ഒരുപോലെ പ്രേരണ നല്‍കുന്നതാണ് ഇവയെല്ലാം എന്ന് ചിന്തിക്കരുത്. ജീവിത വിജയത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ നിങ്ങള്‍ എന്തുകൊണ്ട് എത്തപ്പെടുന്നില്ല. നല്ല ഉദാഹരണങ്ങള്‍, സത്യസന്ധമായ സംഭവങ്ങള്‍ ഇവയെല്ലാം ശുഭപ്രേരണയാണ് നല്‍കുന്നത്. നല്ല ശക്തിയാണ് നല്‍കുന്നത്. മാത്രമല്ല, ദുരിതകാലത്ത് നല്ലൊരു പന്ഥാവാണ് കാട്ടിത്തരുന്നത്. നാം വൈദ്യുതിബള്‍ബ് കണ്ടുപിടിച്ച തോമസ് ആല്‍വാ എഡിസണെ നമ്മുടെ പാഠ്യപദ്ധതിയിലൂടെ പഠിക്കുകയാണ്. എന്നാല്‍ എന്റെ സുഹൃത്തുക്കളേ, എത്ര വര്‍ഷത്തോളം അദ്ദേഹം ഇതിന്റെ കണ്ടുപിടിത്തവുമായി അലഞ്ഞുവെന്ന് നിങ്ങള്‍ ഓര്‍ക്കണം. എത്ര വലിയ പ്രതിബന്ധങ്ങളാണ് ഉണ്ടായത്. എന്തുമാത്രം സമയം ഇതിനായി ഒഴുക്കി. എത്ര കാശാണ് പോയത്. എന്നാല്‍, ഇന്ന് ആ വൈദ്യുതിബള്‍ബ് നമ്മുടെ ജീവിതത്തെ പ്രകാശപൂര്‍ണമാക്കുകയാണ്. അതുകൊണ്ടാണ് പറയുന്നത് പരാജയത്തിലും വിജയത്തിന്റെ സ്ഫുരണമാണ് ഒളിഞ്ഞിരിക്കുതെന്ന്. ശ്രീനിവാസ രാമാനുജനെ അറിയാത്തവരായി ആരാണുള്ളത്? ആധുനിക കാലത്തിലെ ഗണിതശാസ്ത്രജ്ഞരില്‍ ഏറ്റവും ശ്രദ്ധേയമായ പേരുള്ള ഭാരതീയന്‍. നിങ്ങള്‍ക്ക് ഒരുപക്ഷേ അറിയുമായിരിക്കും, അദ്ദേഹത്തിന് ഗണിതശാസ്ത്രത്തിലല്ല ഔദ്യോഗികവിദ്യാഭ്യാസമെന്ന്. പ്രത്യേക പരിശീലനവുമില്ല. എന്നാല്‍ അദ്ദേഹം ഗണിതശാസ്ത്രഅപഗ്രഥനം, സംഖ്യാസിദ്ധാന്തം തുടങ്ങിയ വിഭിമേഖലകളില്‍ ആഴമേറിയ സംഭാവനകളാണ് നല്‍കിയത്. വളരെ ക്ലേശകരമായ ദു:ഖപൂരിതമായ ജീവിതം. ഇതെല്ലാമായിരുന്നിട്ടും അദ്ദേഹം ലോകത്തിനുവേണ്ടി ഗണനീയമായ സംഭാവനകളാണ് നല്‍കിയത്. മഹാനായ ജെ. കെ. റൗളിങ് ഒരു നല്ല ഉദാഹരണമാണ് കാണിച്ചുതരുന്നത്. വിജയം എപ്പോഴും ആര്‍ക്കും കിട്ടാം. ഹാരിപോര്‍ട്ടര്‍ പരമ്പര ഇന്ന് ലോകം മുഴുവന്‍ ജനപ്രിയമാണ്. എന്നാല്‍ തുടക്കത്തില്‍ അങ്ങിനെയായിരുന്നില്ല. വളരെയേറെ പ്രശ്‌നങ്ങളും ക്ലേശങ്ങളുമാണ് അവര്‍ നേരിട്ടത്. എത്രയോ പരാജയങ്ങള്‍ ഏറ്റുവാങ്ങി. റൗളിങ് സ്വയം പറയുമായിരുന്നു കഷ്ടപ്പാടുകളില്‍ എല്ലാ ഊര്‍ജ്ജവും ആ കാര്യത്തിനുവേണ്ടി വിനിയോഗിക്കേണ്ടിവന്നു. ആ ഊര്‍ജ്ജം എവിടെയായിരുന്നു? അത് നാം ശൂന്യതയില്‍നിന്നും സംഭരിച്ചുവച്ചതായിരുന്നു. പരീക്ഷ എന്നത് ഇന്ന് വിദ്യാര്‍ത്ഥികളുടേതുമാത്രമല്ല, കുടുംബത്തിലെ മുഴുവന്‍ ആളുകളുടേതുംകൂടിയാണ്. മാത്രമല്ല, പൂര്‍ണമായും വിദ്യാലയത്തിന്റേതെന്നതിനുപരി അദ്ധ്യാപകരുടേയും നാമെല്ലാവരുടേതുമായി. എന്നാല്‍, രക്ഷിതാക്കളുടേയും അദ്ധ്യാപകരുടേയും പിന്‍ബലമില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നോട്ടു പോകാന്‍ അസാദ്ധ്യമാണ്. അതുകൊണ്ട് അദ്ധ്യാപകരും രക്ഷിതാക്കളും മാത്രമല്ല, മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍പോലും ഒരേ മനസ്സോടെ ഒരേ പറ്റമായി ചിന്തിച്ചുറപ്പിച്ചുള്ള പ്രവര്‍ത്തനപദ്ധതിയിലൂടെയാണ് പരീക്ഷ എളുപ്പമുള്ളതായി മാറുന്നത്. ശ്രീമാന്‍. കേശവ് വൈഷ്ണവ് എന്നോട് 'App'ല്‍ ഇങ്ങനെ പരിദേവനം അറിയിച്ചു. രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ കൂടുതല്‍ മാര്‍ക്കു വാങ്ങുന്നതിലേക്ക് സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഒരിക്കലും രക്ഷിതാക്കള്‍ കുട്ടികളുടെമേല്‍ അത്തരത്തില്‍ സമ്മര്‍ദ്ദം ചെലുത്തരുത്. കേവലം മാര്‍ക്ക് വാങ്ങുന്നതിനായി പ്രോത്സാഹനം നല്‍കുകമാത്രം മതി. രക്ഷിതാക്കള്‍ സമ്മര്‍ദ്ദത്തിന് അടിമപ്പെടുകയുമരുത്. അവര്‍ സ്വസ്തരായെങ്കിലേ മക്കളുടെ അസ്വസ്ഥതയ്ക്ക് പരിഹാരമാകൂ. വിജയ് ജിന്‍ഡല്‍ എനിയ്‌ക്കെഴുതി, ഒരിക്കലും കുട്ടികളുടെമേല്‍ മാതാപിതാക്കള്‍ സ്വന്തം ആഗ്രഹങ്ങളുടെ ഭാരം ഇറക്കിവെയ്ക്കരുത്. അവര്‍ക്ക് എത്രമാത്രം കഴിവുണ്ടോ അതനുസരിച്ച് അവരുടെ ഉത്സാഹം വര്‍ദ്ധിക്കാന്‍ ആകുന്നത് ചെയ്തുകൊടുക്കുകമാത്രം. വിശ്വാസം ഉണ്ടാക്കിയെടുക്കാന്‍ ആവശ്യമായ സഹായം നല്‍കണം. ഞാന്‍ രക്ഷിതാക്കളോട് അധികമൊന്നും പറയാനാഗ്രഹിക്കുന്നില്ല. കുട്ടികളെ സമ്മര്‍ദ്ദത്തില്‍ ആഴ്ത്തരുതെന്നുമാത്രം. തങ്ങളുടെ സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനെ തടയുകയുമരുത്. ഒരു നല്ല പഠനത്തിന് അവസരം നല്‍കുക. ഒരു അനുകൂല അന്തരീക്ഷം, അതാണ് വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യം. നിങ്ങളുടെ മകനോ മകളോ ആകട്ടെ, അവര്‍ക്ക് എത്രമാത്രം ആത്മവിശ്വാസം ഉണ്ടാകുന്നുണ്ടോ നിങ്ങളിലും ആ ആത്മവിശ്വാസം പ്രകടമാകും. പ്രിയപ്പെട്ട എന്റെ സുഹൃത്തുക്കളേ, ഞാന്‍ നിങ്ങളെ ഓര്‍മ്മപ്പെടുത്താന്‍ ആഗ്രഹിക്കുകയാണ്. നമ്മുടെ ജീവിതം പഴയ തലമുറയില്‍നിന്ന് വളരെയേറെ മാറിവരികയാണ്. ഓരോ നിമിഷവും പുതിയ ആശയാവിഷ്‌ക്കാരം, പുതിയ സാങ്കേതികവിദ്യ, ഒപ്പം ശാസ്ത്രം അതിന്റെ ഊടും പാവും നിറപ്പകിട്ടാര്‍ന്ന രൂപഭാവങ്ങളോടെ മുന്നോട്ട് പോവുകയാണ്. നമുക്ക് അതിന്റെ ഗതിയ്ക്ക് മുന്നില്‍ പകച്ചു നില്‍ക്കാനാവില്ല. നമ്മളും ആ ഗതിയ്‌ക്കൊപ്പം ചേരുവാനാണിഷ്ടപ്പെടുന്നത്. നമ്മളും ശാസ്ത്രത്തിന്റെ ഗതിയ്‌ക്കൊപ്പംതന്നെ മുന്നോട്ടുപോകണം. ഞാനിക്കാര്യം പറയാന്‍ കാരണം, സുഹൃത്തുക്കളേ, ഇന്ന് ദേശീയ ശാസ്ത്രദിനമാണ്. നമ്മുടെ രാഷ്ട്രത്തിന്റെ ശാസ്ത്രമഹോത്സവും എല്ലാ വര്‍ഷവും ഫെബ്രുവരി 28-നാണ് ആചരിക്കുന്നതും ആഘോഷിക്കുന്നതും. 1928 ഫെബ്രുവരി 28-നാണ് സര്‍. സി.വി. രാമന്‍ അദ്ദേഹത്തിന്റെ കണ്ടുപിടിത്തമായ 'രാമനിഫെക്ട്' ലോകത്തോട് വിളംബരം ചെയ്തത്. മഹത്തായ ഈ കണ്ടുപിടിത്തത്തില്‍ അദ്ദേഹത്തെ വിശ്വപ്രസിദ്ധമായ നൊബേല്‍ പുരസ്‌ക്കാരം തേടിയെത്തി. ഈ അഭിമാനോജ്ജ്വലമായ മുഹൂര്‍ത്തത്തില്‍ പങ്കാളിയായി ഭാരതം ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി ആഘോഷിച്ചുവരികയാണ്. അറിയുവാനുള്ള വെമ്പല്‍ അഥവാ ജിജ്ഞാസയാണ് വിജ്ഞാനത്തിന്റെ ജഗദ്ജനനി. ഓരോരുത്തരിലും ശാസ്ത്രചിന്തയുണ്ടാകട്ടെ. ശാസ്ത്രത്തോട് പ്രതിപത്തിയുണ്ടാകട്ടെ. ഓരോ തലമുറയ്ക്കും ആശയാവിഷ്‌ക്കാരത്തില്‍ നിഷ്ടയുണ്ടാകട്ടെ.ശാസ്ത്രവും സാങ്കേതികവിദ്യയുമില്ലാതെ ആശയപ്രകാശനം സാധ്യമല്ല. ഇന്ന് ദേശീയ ശാസ്ത്രദിനത്തില്‍ ആശയാവിഷ്‌ക്കാരത്തിന് കൂടുതല്‍ കരുത്ത് കൈവന്നിട്ടുണ്ട്. അറിവും ശാസ്ത്രവും സാങ്കേതികവിദ്യയും.... ഇവയെല്ലാം നമ്മുടെ പുരോഗമനത്തിന്റെ വേഗതയ്ക്ക് മാറ്റുകൂട്ടട്ടെ. ഇപ്രാവശ്യത്തെ ശാസ്ത്രദിനത്തിന്റെ വിഷയം 'Make in India Science and Technology Driven Innovations' ('ഇന്ത്യയെ നിര്‍മ്മിക്കൂ, ശാസ്ത്രസാങ്കേതികവിദ്യയിലൂന്നിയ കണ്ടുപിടിത്തങ്ങളിലൂടെ') എന്നാണ്. ഭാരതത്തിന്റെ സ്വാഭിമാനം ഉണര്‍ത്തിയ മഹാനായ ശാസ്ത്രജ്ഞന്‍ സര്‍. സി.വി. രാമന് എന്റെ ശതകോടി പ്രണാമം. നിങ്ങള്‍ ഓരോരുത്തര്‍ക്കും താല്പര്യം വര്‍ദ്ധിക്കട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു. സുഹൃത്തുക്കളേ, പലപ്പോഴും നേട്ടങ്ങള്‍ വളരെ വൈകിയാണ് നമുക്ക് ലഭിക്കുന്നത്. അതുപോലെ നേട്ടങ്ങള്‍ ലഭിക്കുമ്പോള്‍ ലോകത്തെ നോക്കുവാനുള്ള കാഴ്ചപ്പാടും മാറിപ്പോകുന്നു. നിങ്ങള്‍ പരീക്ഷയില്‍ വളരെ തിരക്കു പിടിച്ച് മുഴുകുന്നുണ്ടാകും. അപ്പോള്‍, ഒരുപക്ഷേ, അങ്ങിനെ സംഭവിക്കാം. ഒട്ടുമിക്ക വാര്‍ത്തകളും നിങ്ങളുടെ മനസ്സില്‍ പതിയില്ല. എന്നാല്‍, ഞാന്‍ എന്റെ ദേശവാസികളോട് ഈ കാര്യം വീണ്ടും ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ കേട്ടിട്ടുള്ളത് എന്താണ്? ശാസ്ത്രലോകത്തില്‍ ഒരു വലിയ കണ്ടുപിടിത്തം നടത്തിയിരിക്കുന്നു. ഈ ലോകത്തിലെ ശാസ്ത്രജ്ഞന്മാര്‍ പരിശ്രമിച്ചു. തലമുറകള്‍ വേണ്ടിവന്നു. കുറേയേറെ കാര്യങ്ങള്‍ ചെയ്തു കഴിഞ്ഞു. ഏകദേശം 100 വര്‍ഷങ്ങള്‍ക്കുശേഷം ശാസ്ത്രരംഗത്ത് ഒരു നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിരിക്കുന്നു. ഭൂഗുരുത്വാകര്‍ഷണതരംഗങ്ങള്‍ നമ്മുടെ ശാസ്ത്രകാരന്മാരുടെ ആജന്മപരിശ്രമഫലമായി പ്രാപ്യമാക്കിയിരിക്കുന്നു. കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു. ഇത് ശാസ്ത്രത്തിന്റെ അത്യത്ഭുതകരമായ ഒരു നേട്ടമാണ്. ഈ കണ്ടുപിടിത്തം കഴിഞ്ഞ നൂറ്റാണ്ടിലെ നമ്മുടെ മഹാനായ ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ സിദ്ധാന്തത്തെ സാധൂകരിക്കുന്നു. അതുകൊണ്ടുതന്നെ ഭൗതികശാസ്ത്രത്തിനുവേണ്ടി ഇതൊരു മഹത്തായ കണ്ടുപിടിത്തമായിട്ടാണ് കരുതപ്പെടുന്നത്. ഇത് മനുഷ്യജാതിക്ക് മുഴുവനും, ഈ ലോകത്തിന് ഒന്നടങ്കം വരാന്‍പോകുന്ന ഒരു കാര്യമാണ്. എന്നാല്‍ ഒരു ഭാരതീയനെന്ന നിലയ്ക്ക് നമുക്ക് എല്ലാവര്‍ക്കും ആഹ്ലാദത്തിന് വകയുണ്ട്. എന്തെന്നാല്‍ നമ്മുടെ രാജ്യത്തിലെ പ്രതിഭാധനരായി തെളിയിക്കപ്പെട്ടിട്ടുള്ള ശാസ്ത്രജ്ഞരുടെ പങ്കാളിത്തവും ഇതിലെടുത്തുപറയേണ്ടതാണ്. അവരുടെയും സംഭാവനകള്‍ മഹത്തരമാണ്. ഞാനും ആ ശാസ്ത്രജ്ഞരെ ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നു. ഭാവിയിലും ഈ കണ്ടുപിടിത്തത്തെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ പരിശ്രമിച്ചുകൊണ്ടേയിരിക്കും. അന്താരാഷ്ട്രതലത്തില്‍ നടക്കുന്ന ഈ പരിശ്രമത്തില്‍ ഭാരതവും ഒരു പങ്കാളിയായിത്തീരും. മാത്രമല്ല, എന്റെ ദേശവാസികളേ, കഴിഞ്ഞ ദിവസങ്ങളില്‍ ഒരു മഹത്തായ തീരുമാനം എടുത്തുകഴിഞ്ഞു. ഈ കണ്ടുപിടിത്തത്തില്‍ കൂടുതല്‍ വിജയം നേടിയെടുക്കുന്നതിനുവേണ്ടി 'ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്‌സര്‍വേറ്ററി' (എല്‍. ഐ. ജി. ഒ) ഭാരതത്തില്‍ സ്ഥാപിക്കുവാനുള്ള തീരുമാനം ഭാരതസര്‍ക്കാര്‍ എടുത്തുകഴിഞ്ഞു. ഇപ്പോള്‍ തന്നെ ലോകത്തെ രണ്ടിടത്ത് അത് സ്ഥാപിതമായിട്ടുണ്ട്. ഇന്ത്യ മൂന്നാമത്തേതാണ്. രണ്ടിടത്തുകൂടി സ്ഥാപിക്കാനും പരിപാടിയുണ്ട്. ഇന്ത്യയും ഉള്‍പ്പെടുന്നതോടുകൂടി ഈ പദ്ധതിക്ക് കൂടുതല്‍ ഗതിവേഗം കൈവരും. ഈ പദ്ധതി തീര്‍ച്ചയായും ഇന്ത്യയുടെ സാങ്കേതികമികവിന്റെ മഹത്തായ അഭിമാനമാണ്. ഞാന്‍ ഒരിക്കല്‍ക്കൂടി ഇന്ത്യയിലെ ശാസ്ത്രജ്ഞന്മാരെ അഭിനന്ദിക്കുന്നു. അവര്‍ക്ക് ശുഭാശംസകള്‍. എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഞാന്‍ നിങ്ങളെ ഒരു മൊബൈല്‍ നമ്പര്‍ കുറിച്ചിടുവാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. നാളെ മുതല്‍ നിങ്ങള്‍ക്ക് മിസ് കോള്‍ ചെയ്ത് ഈ നമ്പറില്‍നിന്ന് എന്റെ 'മന്‍ കി ബാത്' കേള്‍ക്കുവാനാകും. മാത്രവുമല്ല, നിങ്ങള്‍ക്ക് സ്വന്തം മാതൃഭാഷയില്‍തന്നെ കേള്‍ക്കുവാനാകുമെന്ന സന്തോഷവാര്‍ത്തകൂടി ഞാനറിയിക്കട്ടെ. മിസ് കോള്‍ ചെയ്യാനുള്ള നമ്പര്‍ ഇതാണ് : 81908 81908 ഞാന്‍ ഒരിക്കല്‍ക്കൂടി പറയാം 81908 81908. പ്രിയ വിദ്യാര്‍ത്ഥി സുഹൃത്തുക്കളേ, നിങ്ങളുടെ പരീക്ഷ തുടങ്ങിക്കൊണ്ടിരിക്കുകയാണ്. നാളെ എനിക്കും പരീക്ഷയാണ്. 125 കോടി ദേശവാസികളാണ് എന്റെ പരീക്ഷ നടത്തുന്നത്. മനസ്സിലായില്ലേ സുഹൃത്തേ? നാളെ ബജറ്റാണ്. ഫെബ്രുവരി 29 ലീപ് ഇയര്‍ ആണ്. എന്നാലും അതേ, നിങ്ങള്‍ കണ്ടിട്ടുണ്ടാവും, എന്നെ കേട്ടിട്ടുണ്ടാവും, ഞാന്‍ എത്രമാത്രം സ്വസ്ഥനാണ്, ഞാനേറെ ആത്മവിശ്വാസത്തോടെ നിങ്ങളെ സമീപിക്കുകയാണ്. നാളെ എന്റെ പരീക്ഷ. മറ്റന്നാള്‍ നിങ്ങളുടെ പരീക്ഷയും തുടങ്ങും. നമ്മളെല്ലാം സഫലരെങ്കില്‍ നമ്മുടെ ദേശവും സഫലമായിരിക്കും. നാമെന്തു നേടുമോ അത് നമ്മുടെ ദേശത്തിന്റെ നേട്ടമാകും. പ്രിയ സുഹൃത്തുക്കളേ, നിങ്ങള്‍ക്ക് വളരെയേറെ നന്മ നേരുന്നു. നേട്ടത്തിന്റെയും കോട്ടത്തിന്റെയും സംഘര്‍ഷത്തില്‍നിന്ന് മുക്തമായി സ്വച്ഛന്ദമനസ്സോടെ മുന്നോട്ടു പോവുക. മുന്നോട്ടു കുതിക്കുക.നിങ്ങളേവര്‍ക്കും എന്റെ നന്ദി.
PM Modiji

No comments: