ആദര്‍ശങ്ങളെ അറിയുന്നതിലോ പറയുന്നതിലോ അല്ല അത് ആചരിക്കുന്നതില്‍ മാത്രമാണ് ഫലസിദ്ധിയുള്ളത്. ആചരണത്തിന്‍റെ മഹത്വം മനസ്സിലാക്കണമെങ്കില്‍ ചില പണ്ഡിതന്മാരുടെ പ്രഭാഷണങ്ങളെയും അവരുടെ അധഃപതനത്തെയും ശ്രദ്ധിച്ചാല്‍ മതി. എന്നാല്‍ അത് കേട്ട് ആചരിക്കുന്ന ശ്രോതാക്കളുടെ കാര്യമാകട്ടെ അവര്‍ ഉല്‍ക്കര്‍ഷത്തെ പ്രാപിക്കുന്നതായും കാണാം. ഒരു കാര്യം പറയുന്ന ആളിനു ഉപയോഗപ്പെട്ടില്ലെങ്കിലും കേട്ട് ആചരിക്കുന്ന ആളിന് ഉപയോഗപ്പെടാവുന്നതാണ്. ഇവിടെയാണ് ആചരണത്തിന്‍റെ മഹത്വം.
ഒരു കഥയുണ്ട്. അമ്പലത്തിലേയ്ക്ക് എന്നും പാല്‍കൊണ്ടു വരുന്ന സ്ത്രീക്ക് ഒരു ദിവസം പുഴയുടെ അക്കരെയുള്ള അമ്പലത്തില്‍ എത്താന്‍ സമയത്ത് തോണി കിട്ടിയില്ല. ഒടുവില്‍ പാലുമായി വൈകി ചെല്ലുമ്പോള്‍ വിവരം അറിഞ്ഞ പൂജാരി കളിയാക്കിക്കൊണ്ട് പറയും ഈശ്വരനാം ജപിച്ചുകൊണ്ട് പുഴയ്ക്കു മുകളിലൂടെ നടന്നിങ്ങു പോന്നുകൂടെ. അടുത്ത ദിവസം അവര്‍ പാലുമായി ഒരുപാടു നേരത്തെ എത്തുന്നു. ഇതു കണ്ട് പൂജാരി ചോദിക്കും ഇന്നെന്താ തോണിക്കാരന്‍ നേരത്തെ എത്തിയോ? ഇതു കേട്ട് അവര്‍ പറയും ഇല്ല സ്വാമി അങ്ങു പറഞ്ഞതു പോലെ ഞാന്‍ തോണിക്കാരനെ നോക്കിനില്ക്കാതെ ഈശ്വരനാമം ജപിച്ചുകൊണ്ട് പുഴയുടെ മുകളിലൂടെ നടന്നു പോരുകയാണുണ്ടായത്.
ഇതാണ് കാര്യം! പാണ്ഡിത്യം കൊണ്ടു കാര്യമില്ല. അല്പമെങ്കിലും ആചരിച്ചാല്‍ അതിന്റെ ഫലം നമുക്ക് കിട്ടും. പാണ്ഡിത്യഗര്‍വ്വ് കൊണ്ട് നാം മറ്റുള്ളവരെ കളിയാക്കിയെന്നും അതിലൂടെ സ്വയം വലുതായതായി ചിന്തിച്ച്
അധഃപതിച്ചെന്നുമിരിക്കും. എന്നാല്‍ അറിഞ്ഞതെത്രമാത്രമാണോ അത്രയും അചരിക്കുക വഴി നാം പുരോഗതി പ്രാപിക്കും! ''യത്നം നീതന്നെ ചെയ്യണം, ബുദ്ധന്മാര് ഉപദേശികള്'' എന്നാണ് പറയുക.
ഓം.

No comments:
Post a Comment