ചതു ശ്ലോ കീ ഭാഗവതം - 11
അപ്പൊ നമുക്ക് ആത്യന്തികമായ ശാന്തി എവിടെ കിട്ടും? എവിടേയോ നമ്മള് അറിയാതെ നമ്മുടെ ഉള്ളിൽ ഒരു ഇന്റിമേഷൻ ഉണ്ട്. വേദം പറയുന്നു സാധ്യമാണ് എന്ന്. "ബ്രഹ്മവിദാ പ് നോ തി പരം" ബ്രഹ്മത്തിനെ അറിയുന്നവൻ വിമുക്തനായിട്ടു തീരുന്നു എന്നു വേദം പറയുന്നു. ഋഷികൾ ഒക്കെ പറയുന്നു. അങ്ങനെ ഉള്ള ആളുകൾ ഇല്ലായിരുന്നു എങ്കിൽ ഈ സന്ദേശം തന്നെ എത്തിക്കാൻ ആരും തന്നെ ഉണ്ടാവില്ല. സത്സംഗത്തിന്റെ പ്രയോജനം തന്നെ ഇതാണ്. നിങ്ങളുടെ ഉള്ളിൽ അമൃതത്ത്വത്തിന്റെ സാധ്യത ഉണ്ട് എന്ന് നിങ്ങളെ ഓർമ്മിപ്പിക്കാനാണ് സത്സംഗം. എററവും വലിയ മെസെജ് ബുദ്ധൻ പറയണത് "മഹദ് വാർത്ത " എന്നാണ് . ബുദ്ധന് ഊരു ബില്വത്തിന്റെ ചുവട്ടിൽ സ്വാനുഭൂതി ഉണ്ടായപ്പോൾ ബുദ്ധൻ പുറത്ത് പോയി അതിനെക്കുറിച്ചു പറയാനായി യത്നിക്കാൻ ഒട്ടും തയ്യാറായിരുന്നില്ല. നമുക്ക് ഊഹിക്കാവുന്നതാണ് അല്പം പായസം കിട്ടിയാൽ തന്നെ പലരും ആരും കാണാത്ത സ്ഥലത്തു പോയിരിക്കും. വെറും നാവിനു രുചിയുള്ള ഒരു സാധനം കിട്ടിയാൽ മതി. ടി വി യിൽ ഒരു നല്ല സീരിയൽ നടക്കുമ്പോൾ ആരെങ്കിലും വന്നാൽ ആളുകൾക്ക് ഇഷ്ടപ്പെടുന്നില്ല. വെറും പുറമെ ക്കുള്ള സുഖം പോലും കുറച്ച് നേരത്തേക്ക് വിടാൻ വയ്യ. നല്ല ഉറക്കത്തിൽ നിന്നും എഴുന്നേൽപ്പിച്ചാൽ ഇഷ്ടപ്പെടുന്നില്ല. അങ്ങനെ ഇരിക്കുമ്പോൾ അഖണ്ഡമായ, പൂർണ്ണാനുഭവത്തിനെ ഉള്ളില്‍ കിട്ടിയ ആള് വെളിയില്‍ പോയിട്ട് ആളുകൾക്ക് ഉപദേശിക്കാനും പറഞ്ഞു കൊടുക്കാനും ഒക്കെ തയ്യാറാവുമോ? ബുദ്ധൻ അതിന് തയ്യാറായിരുന്നില്ലത്രെ. നിങ്ങള്‍ ബീഹാറിൽ പോയാൽ, ഗയയിൽ പോയാൽ അവിടുന്ന് 30 km ബുദ്ധഗയയിൽ പോയാൽ ആ ബോധി വൃക്ഷം ഉണ്ട്, വലിയ വടവൃക്ഷം അതിന്റെ ചുവട്ടിലാണ് ഊരുബില്വം എന്ന വലിയവനമായിരുന്നു പഴയ കാലത്ത് എന്നാണ്. ആ കാട്ടില്‍ ആ ബോധി വൃക്ഷത്തിന്റെ ചുവട്ടിലാണ് ബുദ്ധൻ '' ഇഹാസനേ ശുഷ്യ തുമേ ശരീരം
"ത്വഗ സ്ഥിമാംസം വിലയം ചയാ ദു
അപ്രാപ്യ ബോധിം നഹികല്പ ദുർലഭാ
നൈവാസ നാ കായമ ധശ്ചലിഷ്യതി " എന്നു പറഞ്ഞിരുന്നത്. ഈ മരത്തിന്റെ ചുവട്ടിലിരുന്ന് എന്റെ ശരീരം ശോഷിച്ച് പോവട്ടെ. അതിലുള്ള കഫവും മറ്റും ഒക്കെ വററി പോകട്ടെ. ഇവിടെത്തന്നെ വീണ് മണ്ണോടുമണ്ണായി വീണുപോയാലും ശരി ആ ജ്ഞാനം നേടാതെ ഞാൻ ഇവിടുന്ന് എഴുന്നേൽക്കില്ല എന്നു തീരുമാനിച്ചിട്ടാണ് ആ വടവൃക്ഷത്തിന്റെ ചുവട്ടിൽ ഇരുന്നത്. നേടി എടുത്തു അദ്ദേഹം. ഒരു പൗർണ്ണമി ദിവസം സുവ്യക്തമായ ആ പ്രജ്ഞ . ബുദ്ധൻഅദ്വൈതിയാണ് , ആത്മജ്ഞാനിയാണ്, വേദാന്തിയാണ് . ബുദ്ധമതം പല കാരണങ്ങൾ കൊണ്ടും അതിൽ നിന്നും മാറിപ്പോയി അത്രേ ഉള്ളൂ. ബുദ്ധന് കിട്ടേണ്ടത് കിട്ടി. താൻ വിമുക്തനായി. ആ ഗയയിൽ പോയാൽ വലതു വശത്ത് ചെറിയ ഒരു കുന്നു കാണാം. അവിടെ ബോർഡ് കാണാം അവിടെ എഴുതി വച്ചിട്ടുണ്ട് "അനിമേഷണലോചന ബുദ്ധൻ '' എന്ന്. അനിമേഷണലോചന ബുദ്ധൻ എന്നു വച്ചാൽ കണ്ണു ചിമിട്ടാതിരിക്കുന്ന ബുദ്ധൻ.
( നൊച്ചൂർ ജി )
Sunil Namboodiri

No comments:
Post a Comment