ദിവസവും രാവിലെ 86400 രൂപ സൗജന്യമായി ചേർത്തു തരുന്ന ഒരു ബാക്ക് അക്കൗണ്ട് നിങ്ങൾക്കുണ്ടെന്ന് സങ്കൽപ്പിക്കുക. കർശനമായ ഒരു വ്യവസ്ഥ ആ അക്കൗണ്ടിനുണ്ട്. പണം മുഴുവനും അതാതുദിവസം ചിലവാക്കിക്കൊള്ളണം, പിറ്റേന്നത്തേക്ക് ഒരു രൂപ പോലും നീക്കി വെച്ചു കിട്ടില്ല. ഉപയോഗിക്കാതെ മിച്ചം വരുന്ന തുക താനേ അപ്രത്യക്ഷമാകും. ഈ നിബന്ധനയുണ്ടെങ്കിൽ എന്താവും നിങ്ങൾ ചെയ്യുക. പണം മുഴുവൻ അതാതു ദിവസം ഫലപ്രദമായി ചെലവാക്കാൻ പരമാവധി ശ്രമിക്കും.
ഇതു സങ്കൽപമല്ല യഥാർത്ഥത്തിൽ ഒരു അക്കൗണ്ട് നിങ്ങൾക്കുണ്ട്. രൂപയല്ല പകരം 86400 സെക്കൻഡുകൾ ആണെന്നു മാത്രം . 24 മണിക്കൂറിന്ന് തുല്യമായ ഇത്രയും സെക്കൻഡിൽ ഒന്നു പോലും അടുത്ത ദിവസത്തേക്ക് മറ്റിവെക്കാൻ വയ്യ, നാളത്തെതിൽ നിന്നു ഒരു സെക്കൻഡ് പോലും ഓവർഡ്രാഫ്റ്റ് എടുക്കാൻ സാദ്ധ്യമല്ല. ഈ നേരം മുഴുവൻ കഴിയുന്നിടത്തോളം പ്രയോജനപ്രദമാക്കുന്നതിൽ നാം അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്.
rajeev kunnekkaat
No comments:
Post a Comment