Friday, February 15, 2019

പരമശക്തനാണ് എല്ലാ ശക്തിയുടെയും പ്രഭവം. എന്നാല്‍ എല്ലാ ശക്തികളും അദ്ദേഹത്തില്‍നിന്നാണ് പ്രസരിക്കുന്നതെങ്കിലും അദ്ദേഹം ഈ ശക്തികളുടെ പ്രവര്‍ത്തനങ്ങളില്‍നിന്നു വിട്ടുനില്‍ക്കുന്നു. ദേവന്മാരുടെ അസാധാരണമായ കഴിവുകള്‍ ഭഗവാന്റെ നൈസര്‍ഗ്ഗികമായ കഴിവുകളുടെ ഭാഗം മാത്രമാണെന്നും ഇതില്‍ നിന്നനുമാനിക്കാം. അതിനാല്‍ അവരില്‍നിന്ന് ലഭിക്കുന്ന വരങ്ങള്‍ താത്കാലികമായ ഗുണങ്ങളേ നല്‍കുന്നുള്ളൂ. ഈ കാര്യം ഭഗവാന്‍ കൃഷ്ണന്‍ ഭഗവദ്ഗീതയില്‍ വ്യക്തമാക്കുന്നുണ്ട്.

No comments: