ദൈനംദിന ജീവിതത്തിലെ തിരക്കുകളിൽ പെട്ട് നമ്മൾ എവിടെ നിന്നാണ് വന്നതെന്നും, എവിടെയാണ് ഉള്ളതെന്നും, എവിടേക്കാണ് പോകുന്നതെന്നും മറന്നു പോകുന്നു. ഞാൻ ആ പ്രകൃതി ശക്തിയുടെ ഭാഗമാണ്, ആ തത്വമാണ്, ആ സത്യമാണ്, ആ കൃപയാണ് എന്നത് ഓർമ്മയിൽ വന്നാൽ ജീവിതം ശരിയായ ആഘോഷമായി മാറുന്നു. എല്ലാ വേവലാതികളും അപ്രത്യക്ഷമാകുന്നു -
മനസ്സിനെ ജയിക്കാനുള്ള ഒരേയൊരു വഴി സാധനയാണ്. സാധന നിങ്ങൾക്ക് തരുന്നത് ആഹ്ലാദമായാലും വിരസതയായാലും തുടർന്നു കൊണ്ടേയിരിക്കണം. അങ്ങനെ തുടർന്നു കൊണ്ടിരുന്നാൽ ആ സാധന സൃഷ്ടിക്കുന്ന വിരസത അതിലേക്കു തന്നെ ആഴ്ന്നിറങ്ങി അതിനെ എന്നെന്നേയ്ക്കുമായി തുടച്ചു മാറ്റുന്നു -
എല്ലാ നെൻമണിയ്ക്കകത്തും അരിയുണ്ട്. അരിയുടെ നിലവാരമനുസരിച്ച് നാം അതിനെ പല രൂപത്തിൽ മാറ്റിയെടുക്കുന്നു. ജ്ഞാനം എല്ലാവരിലുമുണ്ട്. തേച്ചുമിനുക്കും തോറും തിളക്കമേറുന്ന ഓട്ടുപാത്രം പോലെയാണ് നാം. സ്വന്തം ഗുണനിലവാരം ഉയർത്തേണ്ടതും വ്യത്യസ്ത രീതിയിൽ ലോകസമക്ഷം ഉപയോഗിക്കേണ്ടതും ഒരു വലിയ ഉത്തരവാദിത്വമാണ് -

No comments:
Post a Comment