ഭഗവാന് കൃഷ്ണന് എല്ലാവരേയും ഒരുപോലെ കാണുന്നെങ്കിലും, ഭക്തന്മാരുടെ ക്ഷേമകാര്യങ്ങളില്‍ അദ്ദേഹത്തിനു സവിശേഷമായ താല്പര്യമുണ്ട്. എന്നുവെച്ച് ഭഗവാന് സ്വജനപക്ഷപാതിയാണെന്ന് ആരും കരുതരുത്. ഭഗവദ്ഗീതയില്‍ കൃഷ്ണന് പ്രസ്താവിക്കുന്നുണ്ട്. യേ യഥാമാം പ്രപദ്യന്തേ താംസ്തഥൈവ ഭജാമ്യഹം- '' അവര്‍ എന്നെ എങ്ങനെ ശരണം പ്രാപിക്കുന്നുവോ, അതനുസരിച്ച് ഞാനവര്‍ക്ക് പ്രതിഫലവും നല്കുന്നു''. ഭക്തന്മാര് ആഗ്രഹവിഹീനരും ഒന്നും ആവശ്യപ്പെടാത്തവരുമാണെങ്കിലും ഭഗവാന് അവരുടെ ആവശ്യങ്ങള്‍ നടത്തികൊടുക്കുന്നു. ഇത്തരം അനുഗ്രഹങ്ങള്‍ ഭഗവാനില്‍ നിന്നുണ്ടാകുമ്പോള്‍ ഭക്തന്മാര് എപ്പോഴും സന്തുഷ്ടരായിരിക്കും. അദ്ദേഹത്തിന്റെ അനുഗ്രഹങ്ങള്‍ സ്വീകരിക്കുന്നതില്‍ പാപമോ അപരാധമോ ഇല്ലതാനും.
No comments:
Post a Comment