Tuesday, March 05, 2019

ഗോത്ര പ്രവര സാരം

  •  ഗോത്ര പ്രവര സാരം ----ഭാര്‍ഗ്ഗവം ഭിന്ന ഭാര്‍ഗവം 1. ഭാര്‍ഗവ ച്യവന ആപ്നവാന ഔര്‍വ ജമദഗ്ന്യ പഞ്ചാര്‍ഷെ യം(ഭാര്‍ഗവഗോത്ര ച്യാവന പ്രവര പഞ്ചാര്‍ഷെ യം--ഭിന്ന ഭാര്‍ഗവം --ഭാര്‍ഗവ ച്യാവന ആപ്നവാന ത്യയാര്‍ഷെ യം(ഭാര്‍ഗവ ഗോത്ര ച്യാവന പ്രവര ത്രയാര്‍ഷെ യം 2.കശ്യ പം കാശ്യപ ആവത്സാര ആസിതം (കാശ്യപ ഗോത്ര ആസിത പ്രവരം)---കാശ്യപ ആവത്സാര ദൈവലം (കാശ്യപ ഗോത്ര ദൈവല പ്രവരം----കാശ്യപ ആവത്സാര നൈധ്രുവം (കാശ്യപ ഗോത്ര നൈധ്രുവ പ്രവരം 3. ആംഗിരസ്സം ----ആംഗരിസ്സ ആംബരീഷ യൌവനാശ്വം (ആംഗിരസ്സ ഗോത്ര യൌവനാശ പ്രവരം)---ആംഗരിസ്സ ആയസ്യ ഗൌത മം (ആംഗിരസ്സ ഗോത്ര ആയസ്യ ഗൌതമ പ്രവരം ) 4 വിശ്വാമിത്രം ----വിശ്വാമിത്ര ദൈവരാത ഔദലം (വിശ്വാമിത്ര ഗോത്ര ഔദല പ്രവരം )---വിശ്വാമിത്ര ദൈവരാത ചൌര്‍ണം (വിശ്വാമിത്ര ഗോത്ര ചൌര്‍ ണ പ്രവരം )----വിശ്വാമിത്ര ആ ഘ മര്‍ഷണ കൌ ശികം ( വിശ്വാമിത്ര ഗോത്ര കൌശിക പ്രവരം (ആഘമര്‍ഷണ കൌശിക പ്രവരം ) --വിശ്വാമിത്ര ഐന്ദ്ര കഔശികം (വിശ്വാമിത്ര ഗോത്ര ഐന്ദ്ര കഔശിക പ്രവരം)----

    ഗോത്രപ്രവര കീര്‍ത്തി വാക്യ ;

    "പ്രവരം സന്തതൌ ഗോത്രേ ശ്രേ ഷ്ഠെ ച "---"പും സന്തതൌ ഗോത്ര പ്രവര്‍ത്തക മുനി -വ്യാവര്‍ത്തകെ മുനി ങ്ങനെ --ഭരദ്വാജ ഗോത്രസ്യ ഭരദ്വാജ അംഗിരസ്സ ബാര്‍ഹസ്പത്യ: ഇതി "---"കൃത ധര്‍മ പ്രദീപേ ഗോത്ര പ്രവര വിവേക :--"പ്രബ്രീയതെ ഹോതൃധ്വര്യ്യുഭാ മുത്ത് കീര്‍ ത്യ തേ"---ഗോത്ര :ക്ഷേത്രേ പൂര്‍വയാ ണം--മാതാനപത്തെ ഇതി കുലേ "---"ആദിപുരുഷസ്യ സന്താന സന്മ്ജാ കാരിണീ ഋഷി വാചീ ഇതി --ആര്‍ശെയാ പ്രവൃ ണീതേ ---മേല്‍പ്പറഞ്ഞ ശ്രുതി സ്മൃതി വാക്യങ്ങളില്‍ നിന്നും ധര്‍മത്തെ ത്രാണന്‍മ് ചെയ്തു -ധര്‍മത്തെ ദീക്ഷിക്കുന്ന തില്‍ വ്ജയിച്ചു കുലത്തെ സ്ഥാപിക്കുന്നതില്‍ വിജയിച്ചവരാണ് ഗോത്ര സ്ഥാപകര്‍ അവരെ കുല കൂടസ്ഥര്‍ എന്നു വിളിക്കുന്നു. "ഗോ " ശബ്ദം ധര്‍മത്തെയും "ത്ര" ശബ്ദം ത്രാണണത്തെയും സൂചിപ്പിക്കുന്നു.പ്രവര പദത്തില്‍ പ്പ്ര"ശബ്ദം കുലത്തിന്റെ വളര്‍ച്ച അല്ലെങ്കില്‍ ഗതിയെയും "വര"ശബ്ദം "പ്രബല ന്മാരായ ഋഷിമാരെ വരിച്ചതിനെ -ശ്രേഷ്ഠന്‍ മാരുടെ പാത പിന്തുടര്‍ന്നതിനെയും സൂചിപ്പിക്കുന്നു. അഗ്നി ദേവന്‍ മാരുടെ ഹോതാവാണ്. സാധാരന്‍ മനുഷ്യര്‍ ഋത്വി ക്കാകുന്നത് അഗ്നി ഇഷ്ട പ്പെടുന്നില്ല .അഗ്നി ദേവന്റെ കോപം ശമിക്കുന്നതിന് വേണ്ടി അഗ്നി ദേവന്റെ അനുഗ്രഹത്തോടുകൂടി കര്‍മം അനുഷ്ഠിച്ച ശ്രേഷ്ഠന്മാരായ സ്വന്ത പരംപ രയി ലെ ഋഷിമാരുടെ പേ രു കള്‍ ഉച്ചരിക്കുമ്പോള്‍ അഗ്നി ദേവന്‍ സന്തുഷ്ടനായി ആ സന്തതി പരംപ രയിലുള്ള ഋത്വിക്കിന്‍റെ കര്‍മത്തെ അനുഗ്രഹിക്കുന്നു .അതിനാലാണ് "ഭരദ്വാജ വല്‍ ബൃഹസ്പതിവല്‍,ആംഗിരസ്സവല്‍ "--എന്റെ പരംപര യിലെ ഭരദ്വാജനെ പ്പോലെ ബൃഹസ്പതിയെ പ്പോലെ അംഗിരസ്സിനെ പ്പോലെ എന്നു താന്‍ പ്രതി നി ധാനം ചെയ്യുന്ന ഋഷി പരംപ രയിലെ പ്രബലന്‍മാരുടെ നാമം ഉച്ചരിക്കുന്നത് ."പ്രബലന്മാരെ വരിക്കുന്നത് പ്രവരം" അഭൌമവും അതിശയകരവുമായ ശക്തി വിശേഷം ഈ സ്വ ന്തം ഋഷി പരംപ രയുടെ നാമോച്ചാരണത്തിലൂടെ കര്‍മം അനുഷ്ഠിക്കുന്ന ആല്‍ക്ക് ലഭിക്കുന്നു .മഹത്തരമായ സ്വന്തം അസ്തിത്വത്തിലും ഋഷി പരംപാറയില്‍ പ്പെടുന്ന തന്റെ സ്വത്വത്തിലും( -അത് സന്തതി പരംപരയോ ശിഷ്യ പരം പരയോ ആകാം ) അഭിമാനിക്കുന്നതിനാണ് ഗോത്ര് പ്രവര സങ്കല്പങ്ങള്‍ നിത്യ ജീവിതത്തിലും വൈദിക കര്‍മതിലുംഓ ര്‍മിക്കുന്നത്.
  • Narayanan Potti ഭൃഗുഗോത്രത്തില്‍ അല്ലെങ്കില്‍ ജമദഗ്നി ഗോത്രത്തില്‍ "ഭാര്‍ഗവ ച്യാവ ന ആപ്നവാന ഔര്‍വ ജാമദഗ്ന്യ" പഞ്ചാര്‍ഷയ പ്രവരത്തില്‍ പ്പെടുന്ന ആളിന്റെ ഗോത്രം ഭാര്‍ഗവമെന്നും പ്രവരം ച്യവനം എന്നും പറയപ്പെടുന്നു .ഈ ഗോത്രത്തില്‍ തന്നെ "ഭാര്‍ഗവ ചവണ ആപ്നവാന "പ്രവരത്തില്‍ പ്പെടുന്ന ആളിന്റെ ഗോത്രം ഭാര്‍ഗവമെന്നും പ്രവരം ത്രയാര്‍ഷയ ച്യാവന പ്രവരമെന്നും കേരളത്തില്‍ ചുരുക്കി പറയപ്പെടുന്നു .."ആംഗിരസ അംബരീഷ യൌനാശ്വ " പ്രവരത്തില്‍ പ്പെടുന്ന ആളിനെ ആംഗ രീസ ഗോത്ര ത്തിലുള്ള ഗൌതമ പ്രവര ക്കാരാണെന്ന് ചുരുക്കി പറയുന്നു ,ഋഷിക്രമം ഇതുപോലെ വേറെ ഗോത്രത്തിലോ സ്വന്തം ഗോത്രത്തിലോ ഉണ്ടെങ്കില്‍ ഈ ക്രമത്തില്‍ സമാനരൂപത്തിലുള്ള ക്രമമ്മുള്ള ആളിനെ ഗണത്തില്‍ ഇല്ലാത്ത ഋഷിയുടെ നാമമാണ് വ്യത്യസ്തത തിരിച്ചറിയാനായി പ്രവരമായി കെരളത്തില്‍ വിവക്ഷിച്ചു പൊരുന്നത് ..ത്രിയാര്‍ഷ യത്തിലുള്ള ഒരേ ക്രമം പഞ്ചാര്‍ ഷയ( 5 ഋഷി നാമങ്ങളുള്ളത് ത്തിലുണ്ടെങ്കില്‍ ത്രിയാര്‍ഷയ പഞ്ചാര്‍ഷയ എന്നു പ്രത്യേകം വിവക്ഷിച്ചു വ്യതിയാസം പ്രകടിപ്പിക്കുന്നു. കശ്യപ ആവസ്ത്താര ആസി തന്മാരും കശ്യപ ആവ സ്ത്താര ദൈവലന്‍മാരുമു ള്ള പ്പോള്‍ ആദ്യത്തേത് കശ്യപ ഗോത്ര ആസിതത പ്രവരമെന്നും രണ്ടാമത്തേത് കശ്യപ ഗോത്ര ദൈവലപ്രവരമെന്നും പ്രത്യേകം വ്യവച്ഛേദിച്ചു പറയണം 

    vaidikan edamana narayanan potti

ബൃഹദാരണൃ കോ പനിഷദ് മഹത്തായ ഋഷി ചിന്ത അതില്‍ അശ്ലീലമില്ല -അശ്ലീലം കാണുന്നത് തെറ്റായ വ്യാഖ്യാനം

ബൃഹദാരണൃ കോ പനിഷദ് മഹത്തായ ഋഷി ചിന്ത അതില്‍ അശ്ലീലമില്ല -അശ്ലീലം കാണുന്നത് തെറ്റായ വ്യാഖ്യാനം
ഒരു ഗ്രൂപ്പില്‍ വിവാദമായ തെറ്റായ വ്യാഖ്യാന വും അതിനുള്ള മറുപടിയും 
നിങ്ങള്‍തന്നെ പറയൂ... ഇങ്ങിനെയുള്ള അജ്ഞാനം നമുക്ക് വേണോ?
ബ്രഹദാരണ്യക ഉപനിഷത്ത് VI(iv) മന്ത്രം 4, 5: അര്‍ഥം:
പത്നിക്ക്‌ ഋതുകാലം വരുന്നതിനു മുന്‍പ് രേതസ്സ് ഉറക്കത്തിലോ മറ്റോ പതിച്ചു പോവുകയാണെങ്കില്‍, ആ രേതസ്സിനെ കയ്യിലെടുത്ത് അഭിമന്ത്രിക്കണം "ഇപ്പോള്‍ എന്റെ ഈ രേതസ്സ് സ്ഖലിച്ച ഭൂമിയില്‍ പതിച്ചു. മുമ്പ് ഔഷധി കളില്‍ പതിച്ചിരിക്കാം അതുപോലെ ജലത്തില്‍ പതിച്ചിരിക്കാം. ആ ഈ രേതസ്സിനെ ഞാനെടുക്കുന്നു" ഇപ്രകാരം പറഞ്ഞ് അനാമികയാലും അംഗുഷ്ടത്താലും അതിനെ ഗ്രഹിച്ച് രണ്ടു സ്തനങ്ങളുടെ ഇടയ്ക്കോ ഭ്രൂ മധ്യത്തിലോ പുരട്ടുക. പുരട്ടുമ്പോള്‍ ഇങ്ങിനെ പറയണം "സ്ഖലിച്ചുപോയ എന്റെ ഇന്ദ്രിയം വീണ്ടും എന്നിലേക്ക്‌ തിരിച്ചു വരട്ടെ. എനിക്ക് വീണ്ടും തേജസ്സും സൌഭാഗ്യവും കൈവരട്ടെ. അഗ്നിയുടെ സ്ഥാനമായ ആ രേതസ്സിനെ ആ ദേവന്മാര്‍ വീണ്ടും എന്റെ ശരീരത്തില്‍ യഥാ സ്ഥാനത്ത് സ്ഥാപിക്കട്ടെ"
മറുപടി
ശ്രീമന്ധംകൃത്വാപത്യാ കൃത്വാ ഋതു കാലംബ്രഹ്മ ചര്‍യ്യേണ പ്രതി ക്ഷ തേരേത സ്ക ന്ദ തി ..ബാഹുവാ ..അല്പം വാ സുപ്തസ്യ ജാഗ്രതോവാ --സൃഷ്ടി കര്മ്മം ചെയ്യുവാന്‍ ഋതുകാലത്തില്‍ ദീക്ഷ സ്വീകരിച്ചിരിക്കുന്ന കര്‍മങ്ങളുടെ പതി യായ കര്‍ത്താവ് തന്‍റെ ഇതു വരെയുള്ള .. വീ ര്യം ശക്തിയും ആത്മവിശ്വാസവും ചോര്‍ന്ന് പോവുകയാണെങ്കില്‍ --അത് കുറച്ചോ ,കൂടുതലോ ,നിദ്രയിലോ ,ബോധാ വസ്ഥയിലോ ആകാം ..രജ: പ്രാബ ല്യാത് തദ ഭി മൃ ശേത് അനുമന്ത്രയേതവാ -അനുജപേ ത്യ ര്ഥ:----"യന്‍മേദ്യ രേത : പൃഥിവീ മസ്കന്ദസീ ദ്യ ദോ ഷ ധീരപ്യസര ദ്യപ ഇദമഹം ത ദ്രേത ആദദേ പുനര്‍മാ മൈ ത്വി ന്ദ്രിയം പുനസ്തേജ : പുനര്‍ ഭഗ: പുനരഗ്നയോ ധിഷ്ണയാ യഥാ സ്ഥാനം ---മന്ത്ര ത്തിന്റെ അര്ത്ഥം ഗൃഹിച്ചു കൊണ്ട് -- ഞാനു ണ്ടാ ക്കിയ അറിവിന്റെ അടി സ്ഥാനത്തില്‍ നിന്നു ഓഷ ധികളില്‍ നിന്നും ജലാശയത്തില്‍ നിന്നും ജലം ചോര്‍ന്ന് പോകുന്നതുപോലെ നഷ്ട പ്പെട്ട ആത്മ ശക്തി തിരികെ പിടിക്കാന്‍ അങ്ങനെ എന്റെ ഇന്ദ്രിയങ്ങള്‍ക്ക് തേജസ്സും ഐ ശ്വര്യ വുമുണ്ടായി നഷ്ട പ്പെട്ട ആത്മശക്തിയാകുന്ന അഗ്നി മനസ്സാകുന്ന യഥാ സ്ഥാ ന ത്തു തിരികെ പ്രതി ഷ്ഠി ക്കാനും കഴിയ ട്ടെ---ഇതി അനാമി കാം അംഗു ഷ്ഠാ ഭ്യാ മാദായ --അപ്പിന്‍റെ-ജലത്തിന്‍റെ തത്ത്വം പ്രതിനിധാനം ചെയ്യുന്ന അനാമികയാകുന്ന വിരലും ആകാശ തത്ത്വം പ്രതി നിദാനം ചെയ്യുന്ന അംഗുഷ്ടവും ചേര്‍ത്തുകൊണ്ടു -മന സ്സെന്ന ആകാശത്തെ ജലമാകുന്ന അറിവുകൊണ്ടു ശുചിയാക്കി എന്നു താല്‍പര്യം ----അന്തരെ ണ സ്ഥാനൌവാ --ഹൃദയ ത്തില്‍ -അനുഭൂതിയുടെ ലോകത്തെ ശുചിയാക്കി ഭ്രൂ വൌ വാ -പുരിക മദ്ധ്യ ത്തില്‍ -മസ്തിഷ്ക ത്തിലെ ചിന്തയെ ശുദ്ധീകരിച്ചു -പ്രതീകാത്മകമായി നഷ്ടപ്പെട്ട വീര്യത്തെ സ്മരിച്ചു അത് തിരികെ ലഭിക്കണമെന്ന പ്രാര്‍ഥന യോടെ തൊട്ടുകൊണ്ട് --നിമൃജ്യാത് അഭിമൃശെല്‍-പൂര്‍ണമായി ആ ചിന്തയില്‍ മുഴുകി ക്കൊണ്ടു ധ്യാനിക്കുക -ഉദക ആത്മാനം പശ്യേല്‍ --ഉദകതത്വം കൊണ്ട് ആത്മാവാകുന്ന ആകാശം ശുദ്ധ മാക്കുന്നു .ശക്തിയെ മാര്‍ജ്ജിക്കുന്നു .തിരികെ സ്ഥാപിക്കുന്നു
വേദം അശ്ലീലവും ലൌകികവും ആയും ആദ്ധ്യാത്മിക വുമായി വ്യാഖ്യാനിക്കാം -ആദ്ധ്യാത്മിക അര്‍ഥ കല്‍പന നഷ്ടപ്പെട്ട താ ണു നമ്മു ടെ സംസ്കാരത്തി ന്റ്റെ ദുര്യോഗം ഇവിടെ പ്പറയുന്ന ഋഷി ചിന്ത യിലെ പ്പോലെ ആ നഷ്ട പ്പെട്ടത് പുനസ്ഥാപിക്കുവാന്‍ നമുക്ക് കഴിയട്ടെ
narayananpotti

No comments: