"വളരെ ജാഗ്രത വേണം. പൊരിഞ്ഞ പോരാട്ടമാണ്. ധർമ്മത്തിന്റെ പക്ഷം ജയിച്ചേ തീരൂ.
ആത്യന്തികമായി ജയം ധർമ്മ പക്ഷത്തിനായിരിക്കും. അതിൽ സംശയമില്ല. എന്നാൽ താത്ക്കാലികമായി അധർമ്മത്തിൻ്റെ കുതന്ത്രങ്ങൾ വിജയിച്ചേക്കുമെന്ന അപകടമുണ്ട്. അത് ഭയാനകമായ കാര്യമാണ്.
ആത്യന്തികമായി ജയം ധർമ്മ പക്ഷത്തിനായിരിക്കും. അതിൽ സംശയമില്ല. എന്നാൽ താത്ക്കാലികമായി അധർമ്മത്തിൻ്റെ കുതന്ത്രങ്ങൾ വിജയിച്ചേക്കുമെന്ന അപകടമുണ്ട്. അത് ഭയാനകമായ കാര്യമാണ്.
പോരാട്ടത്തിൻ്റെ പ്രകൃതം നന്നായറിഞ്ഞ് സൈന്യ മുന്നേറ്റം നടത്തണം. സൈന്യബലം വർദ്ധിപ്പിക്കാനുള്ള അവസരമാണിത്. രാജാക്കന്മാരെ നേരിൽ ചെന്ന് കണ്ട് വാസ്തവസ്ഥിതി അറിയിച്ച് ഒപ്പം നിൽക്കാൻ അപേക്ഷിക്കണം. മറുപക്ഷത്തിന്റെ വാദങ്ങൾ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. വളച്ചൊടിച്ച കാര്യങ്ങൾ വളരെ വിശ്വസനീയമായ രീതിയിലാണ് അവർ പറഞ്ഞു പരത്തുന്നത്.
ധർമ്മവും നീതിയും നടപ്പിലാക്കാനുള്ള ആദർശാധിഷ്ഠിത ആവേശത്തെ അവർ അപഹസിക്കുന്നുണ്ട്. അധികാരക്കൊതി കൊണ്ടാണ് പോരാട്ടത്തിലേർപ്പടുന്നതെന്ന് ആക്ഷേപിക്കുന്നുണ്ട്. വ്യാജ പ്രചാരണം ഊർജ്ജിതമാക്കാൻ ധനവും മറ്റു ഭോഗ സൗകര്യങ്ങളും ലഹരികളും ഒക്കെ അളവറ്റ് വിതരണം ചെയ്യുന്നുണ്ട്. അധികാര വാഗ്ദാനങ്ങളും നൽകുന്നുണ്ട്.............."
ദ്വാരകാധീശനെ കാണാനുള്ള യാത്രക്കിടയിൽ പാർത്ഥൻ്റെ ആലോചന ഈവഴിക്ക് പുരോഗമിച്ചു.
'നാരായണീയ സൈന്യ'ത്തെ അപേക്ഷിക്കാനാണ് അർജ്ജുനൻ പുറപ്പെട്ടത്. ദ്വാരകയിൽ എത്തിയതും ദുര്യോധനൻ തനിക്കു മുമ്പുതന്നെ കൃഷ്ണനെ കാണാനെത്തിയ കാര്യം അർജ്ജുനൻ അറിഞ്ഞു. സമയം കളയാതെ കൃഷ്ണ സവിധത്തിൽ ചെന്നു നോക്കിയപ്പോൾ ഭഗവാൻ ഉറങ്ങുന്ന കാഴ്ചയാണ് കണ്ടത്. ഭഗവാനുണരുന്നതും കാത്തിരിക്കുന്ന ദുര്യോധനനെ അഭിവാദ്യം ചെയ്ത ശേഷം കൃഷ്ണൻ്റെ പാദാന്തികത്തിൽ പാർത്ഥൻ ഉപവിഷ്ടനായി.
വാസുദേവൻ തൃക്കൺ തുറന്നതും കിരീടിയെയാണ് കണ്ടത്. ശിരോഭാഗത്ത് സുയോധനൻ ഇരിക്കുന്ന കാര്യം പാർത്ഥൻ ശ്രദ്ധയിൽ പെടുത്തിയപ്പോൾ മധുസൂദനൻ ദുര്യോധനനെ നോക്കി. ഇരുവരോടുമായി ആഗമനോദ്ദേശം ആരാഞ്ഞു. സൈന്യ സമാഹരണ ദൗത്യവുമായാണ് വന്നിരിക്കുന്നതെന്ന് ഇരുവരും വ്യക്തമാക്കി. രണ്ടു പേരുടേയും താത്പര്യത്തെ അനുഭാവപൂർവ്വം പരിഗണിക്കാൻ ആഗ്രഹിക്കുന്ന കാർവർണ്ണൻ നിസ്സഹായത പ്രകടിപ്പിച്ചു!!! സ്വന്തം അധീനതയിലുള്ള നാരായണീയ സൈന്യത്തെ ഇരുകൂട്ടർക്കുമായി പകുത്തു നൽകാൻ സാധിക്കില്ല. എന്തു ചെയ്യുമെന്ന് ആശങ്കയായി.
ഒടുവിൽ ഗോവർധനഗിരിധാരി ഭഗവാൻ തന്നെ പ്രശ്നപരിഹാരവും നിർദ്ദേശിച്ചു. സൈന്യത്തെ ഒരാൾക്കു വിട്ടുനൽകാം. മറുപക്ഷത്ത് തന്റെ സാന്നിധ്യം ഉണ്ടായിരിക്കും. പക്ഷേ യുദ്ധത്തിൽ താൻ ആയുദ്ധമെടുക്കില്ലെന്നും കംസാരി നിശ്ചയിച്ചറിയിച്ചു.
അടുത്ത പ്രശ്നം ആർക്ക് സൈന്യസഹായം നൽകും എന്നതായി. അർജ്ജുനൻ തനിക്കു വേണ്ടത് ആദ്യം തിരഞ്ഞെടുത്തുകൊള്ളട്ടെ എന്ന് മാധവൻ അനുവദിച്ചു. അതിന് ന്യായമായി ചൂണ്ടിക്കാണിച്ചത് 'താൻ ആദ്യം കണ്ടത് അർജ്ജുനനെയാണെ'ന്ന വസ്തുതയാണ്.
'ആദ്യമെത്തിയത് ഞാനാണെന്ന് ' ദുര്യോധനൻ വാദിച്ചു നോക്കി. പ്രായം കൊണ്ട് കൗന്തേയൻ ഇളയവനാണെന്ന വസ്തുത കൂടി പരിഗണിച്ച് ഭഗവാൻ തിരഞ്ഞെടുപ്പിനുള്ള അവകാശം പാർത്ഥനു തന്നെ നൽകി.
'ആദ്യമെത്തിയത് ഞാനാണെന്ന് ' ദുര്യോധനൻ വാദിച്ചു നോക്കി. പ്രായം കൊണ്ട് കൗന്തേയൻ ഇളയവനാണെന്ന വസ്തുത കൂടി പരിഗണിച്ച് ഭഗവാൻ തിരഞ്ഞെടുപ്പിനുള്ള അവകാശം പാർത്ഥനു തന്നെ നൽകി.
അങ്ങിനെ ഒരു തിരഞ്ഞെടുപ്പ് അർജ്ജുനനു മുന്നിൽ പ്രസക്തമായി വന്നു!!! നിരായുധനായ ശ്രീ കൃഷ്ണനെ തിരഞ്ഞെടുക്കണോ അതോ അജയ്യമായ ശ്രീ നാരായണ സൈന്യത്തെ വരിക്കണമോ? ഒരു യുദ്ധസന്ദർഭത്തിൽ വ്യക്തിഗത പ്രേമവും ആരാധനയും ഒന്നും വിഷയമായിക്കൂടാ. പകരം സൈന്യബലത്തെ വരിക്കുകയാണ് യുക്തി എന്ന് ചിന്തിച്ചു പോവുന്നത് സ്വാഭാവികം. പാർത്ഥൻ സൈന്യത്തെ വരിക്കും എന്ന് ദുര്യോധനൻ ആലോചിച്ച് തെല്ലൊന്ന് നിരാശ പുൽകിയിട്ടുണ്ടാവാം.
അർജ്ജുനൻ ഭഗവന്നിശ്ചയത്തെ ശിരസാ നമിച്ച് സ്വീകരിച്ചു. രണ്ടിലൊന്നു വരിക്കാൻ ലഭിച്ച അവകാശത്തെ ദൂരക്കാഴ്ചയോടെ പ്രയോജനപ്പെടുത്തി. നിരായുധനായ ശ്രീ കൃഷ്ണപരമാത്മാവിനെ തിരഞ്ഞടുത്തു.( ദുര്യേധനൻ പരന്തപനായ പാർത്ഥന്റെ തീരുമാനത്തെ എത്ര അപഹസിച്ചിരിക്കും?! )
ഭഗവദ്ഗീതയുടെ ചരമ ശ്ലോകത്തിൽ ഈ തിരഞ്ഞെടുപ്പിൻ്റെ ഫലം (യുദ്ധം ആരംഭിക്കുന്നതിനു മുൻപു തന്നെ ) സഞ്ജയൻ വ്യക്തമാക്കുന്നു. 'എങ്ങ് വില്ലേന്തിയ പാർത്ഥനോടൊപ്പം യോഗേശ്വൻ കൃഷ്ണനുണ്ടോ അവിടെയാണ് വിജയം, ഐശ്വര്യം, ധനസമൃദ്ധി, ഇളകാത്ത നീതി ' എന്ന് 'Exit poll' ഫല പ്രഖ്യാപനം സഞ്ജയൻ നടത്തിയത് ശ്രദ്ധേയമാണ്.
ലോകസഭാ തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ വാസുദേവനെ വരിച്ച് വിജയം ഉറപ്പാക്കിയ ധനഞ്ജയന്റെ ഔചിത്യ ബോധം നമുക്കു വിവേകവും പ്രചോദനവുമരുളട്ടെ.
കായിക ബലവും, അധികാര പ്രതാപവും, ധനശേഷിയും, ജനപിന്തുണയും, അഴിമതിയും, കുതന്ത്രവും, പ്രലോഭനങ്ങളും ഒന്നും സമ്മതിദാനാവകാശ വിനിയോഗ പ്രക്രിയയിൽ നമ്മെ സ്വാധീനിച്ചു കൂടാ.
മഹാഭാരതയുദ്ധത്തിൽ പതിനൊന്ന് അക്ഷൗഹിണിപ്പടയുടെ ശക്തിക്കു മുമ്പിൽ ഏഴ് അക്ഷൗഹിണിപ്പടയുമായി പോരാടി പാണ്ഡവ പക്ഷം വിജയിച്ചത് ഓർമ്മിക്കാം. ശ്രീകൃഷ്ണ ഭഗവാന്റെ വരിഷ്ഠ ദർശനത്തെയാണ് കർമ്മോദ്യുക്തനായ പാർത്ഥൻ സധൈര്യം വരിച്ചത് എന്ന താത്വിക പാഠം അനുസ്മരിക്കാം. ( ശ്രീമദ് ഭഗവദ് ഗീത ഉൾപ്പെടെ ഉചിതമായ മാർഗ്ഗദർശക ഉപദേശങ്ങൾ കൊണ്ട് പാർത്ഥസാരഥി പാണ്ഡവപക്ഷത്തെ വിജയിപ്പിച്ചു.)
ദൂരക്കാഴ്ച്ചയില്ലാത്ത വൈകാരിക ആവേശങ്ങൾ നമ്മെ ഭരിക്കാതിരിക്കട്ടെ.
ഇക്കഴിഞ്ഞ കാലങ്ങളിലൊക്കെ തറവാട്ടിലെല്ലാവരും ഇന്നരാഷ്ട്രീയ പാർട്ടിക്കാണ് (പരമ്പരാഗതമായി) വോട്ടു നൽകിയതെന്ന ന്യായം സമ്മതിദാന വിനിയോഗ വിവേകത്തെ സ്വാധീനിക്കാതിരിക്കട്ടെ.
ധാർമ്മിക ധാരണയുടെ പക്വതയിൽ നിന്ന് സ്ഥാനാർത്ഥികളെ വിശകലനം ചെയ്യാനുള്ള സ്വാതന്ത്ര്യം എവർക്കും ആശംസിക്കുന്നു.
ഇക്കഴിഞ്ഞ കാലങ്ങളിലൊക്കെ തറവാട്ടിലെല്ലാവരും ഇന്നരാഷ്ട്രീയ പാർട്ടിക്കാണ് (പരമ്പരാഗതമായി) വോട്ടു നൽകിയതെന്ന ന്യായം സമ്മതിദാന വിനിയോഗ വിവേകത്തെ സ്വാധീനിക്കാതിരിക്കട്ടെ.
ധാർമ്മിക ധാരണയുടെ പക്വതയിൽ നിന്ന് സ്ഥാനാർത്ഥികളെ വിശകലനം ചെയ്യാനുള്ള സ്വാതന്ത്ര്യം എവർക്കും ആശംസിക്കുന്നു.
ഓരോ വോട്ടും കരുതലോടെ ചെയ്യാൻ മനസ്സിരുത്തൂ. സമ്മതിദാനം അവകാശവും ഉത്തരവാദിത്വവുമാണ്. അതിൽ അലംഭാവം പുലർത്തരുത്.
അധികാരസ്ഥാനീയനെ, അവന്റെ ചെയ്തി നോക്കാതെ പരിരക്ഷിച്ചു പോന്ന ഭീഷ്മ പിതാമഹൻ്റെ സമർപ്പണ ( അടിമത്ത ) ചിന്തയ നമുക്ക് മാതൃകയായിക്കൂടാ. ( അങ്ങിനെ ചെയ്ത തെറ്റിനെക്കുറിച്ച് പിതാമഹൻ ഏറെ പശ്ചാത്തപിച്ചിട്ടുണ്ട്.) പ്രത്യുത
ശ്രീകൃഷ്ണൻറെ ജ്ഞാനനിഷ്ഠാ പുഞ്ചിരിക്കു മുമ്പിൽ സൈന്യബലത്തെ അവഗണിക്കാൻ തന്റേടം കാണിച്ച അർജ്ജുനനെ മാതൃകയാക്കാം.
ശ്രീകൃഷ്ണൻറെ ജ്ഞാനനിഷ്ഠാ പുഞ്ചിരിക്കു മുമ്പിൽ സൈന്യബലത്തെ അവഗണിക്കാൻ തന്റേടം കാണിച്ച അർജ്ജുനനെ മാതൃകയാക്കാം.
പ്രേമാദരപൂർവ്വം
സ്വാമി അദ്ധ്യാത്മാനന്ദ
സ്വാമി അദ്ധ്യാത്മാനന്ദ
No comments:
Post a Comment