Wednesday, April 24, 2019

അമൃതവചനം*

ഈ പ്രപഞ്ചത്തിലെ അറിയുകയും അറിയപ്പെടാത്തതുമായ സകല ചരാചരങ്ങളിലും അവബോധമായി ഞാന്‍ സ്ഥിതിചെയ്യുന്നു. എനിക്ക് എല്ലാപേരും സമാനമാണ്. ബാഹ്യരൂപങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തുന്നുണ്ടെങ്കിലും ആത്മജ്ഞാനത്തിലും ഭിന്നതലത്തിലാണെങ്കിലും, എല്ലാത്തിലും, എല്ലാപേരിലും കൂടികൊള്ളുന്നത് ഒരേ ഈശ്വരനാണെന്ന് അറിയൂ. ആയതിനാല്‍, ഈശ്വരന്റെ വിവിധ രൂപങ്ങളെ തിരിച്ചറിയൂ. ഈ രൂപങ്ങളെല്ലാം ഒരേ സ്ഥാനത്തുനിന്നും ഉത്ഭവിച്ചതാണ്, അത്, സത്യത്തിന്റെ ഉത്ഭവമാണ്. ധര്‍മ്മാചരണത്തിന്റെ സമ്പത്താണ്. പ്രേമത്തിന്റേ സമുദ്രമാണ്. ശാശ്വതാനന്ദമാകുന്ന അമൃതാണ്. ഭഗവാന്‍ അക്ഷയനാണ്. ഭഗവാന്‍ കാലാതീതനാണ്. ശരീരത്തിന് മൃത്യുവാകുന്ന പരിമിതികള്‍ ഉണ്ട്. മൃത്യു സംഭവിക്കുമ്പോള്‍ ശരീരം നഷ്ടപ്പെടുന്നു. അതുപോലെ അഹങ്കാരത്തിനും ഭഗവാനാല്‍ പരിമിതി കല്‍പിക്കപ്പെട്ടിരിക്കുന്നു. കേവലം ഭഗവാന്‍ മാത്രം സ്ഥിതിചെയ്യുമ്പോള്‍ അഹങ്കാരത്തിന് പ്രവേശനമില്ല. 

ശ്രീ സത്യസായിബാബ

*സനാതന ധർമ്മ

No comments: