നാമജപം എങ്ങനെ ചെയ്യണം എന്നു നമ്മെ പഠിപ്പിക്കാനാണ് ഭക്ത ചരിത്രങ്ങൾ. അവരുടെ കഥകളിൽ നിന്നും ഭഗവാന്റെ കാരുണ്യത്തെ സമ്പാദിക്കാൻ എല്ലാവർക്കും സാധിക്കും എന്നു മനസ്സിലാകും.
കിന്ദുബിൽവം എന്ന ദേശത്തിൽ അവതരിച്ച ഒരു ഭക്തനാണു ശ്രീജയദേവർ. വിഖ്യാതമായ അഷ്ടപതിയുടെ രചയിതാവ്. അദ്ദേഹത്തിന്റെ ചരിത്രം നമുക്കു സത്സംഗങ്ങളിൽ കൂടി കാണാം.
ഭോജദേവർ വാമദേവീ ദമ്പതികൾക്കു ജയദേവൻ മകനായി ജനിച്ചു. പൂരി ജഗന്നാഥന്റെ പ്രസാദമായി അവർക്കു കിട്ടിയ കുട്ടിയായിരുന്നു അവൻ. ദാമ്പത്യത്തിന്റെ അസ്ഥിവാരം തന്നെ തപസ്സാണു. ദമ്പതികൾ തപസ്സ് അനുഷ്ടിച്ചു സന്തതി പ്രാപിക്കണം. അല്ലാതെ വെറും കാമ സംബന്ധമായ ശാരീരിക ബന്ധം കൊണ്ടല്ല വേണ്ടതു. അതു മൃഗങ്ങളുടെ ധർമ്മം! മനുഷ്യനു വിവേചനം ഉണ്ട്, ബുദ്ധി ഉണ്ട്. ഭഗവത് ധ്യാനത്തോടെ ഉണ്ടാകുന്ന കുട്ടികൾ ഉത്തമമായ സന്തതികൾ ആയിരിക്കും. അതു പ്രത്യക്ഷത്തിൽ കണ്ടു വരുന്നു.
കുട്ടിക്കു ജയദേവൻ എന്നു ചെയ്തു. അവനെ നല്ല ഭക്തിയോടെ വളർത്തു വന്നു. ജയദേവനും അച്ഛനമ്മമാർക്കു അനുസരണയുള്ള ഒരു കുട്ടിയായി വളർന്നു.. കുഞ്ഞു മനസ്സിൽ വിതയ്ക്കുന്നതു വളർന്നു പടർന്നു പന്തലിക്കും. അതു സ്വഭാവമായി മാറി. ജയദേവർ കുട്ടിയായിരിക്കുമ്പോൾ തന്നെ രണ്ടു പേരും ഭഗവാനിൽ എത്തി ചേർന്നു. അവനു സഹോദരങ്ങളും മറ്റു ബന്ധുക്കളും ആരും തന്നെ ഇല്ല. ഭഗവാൻ തന്നെ ശരണം എന്നു ജീവിച്ചു വന്നു. തനിക്കു അച്ഛനും അമ്മയും ജഗന്നാഥൻ തന്നെയായി. അതു കൊണ്ടു അവന്റെ കാര്യങ്ങളും ഭഗവാൻ ആരുടെയൊക്കെയോ മുഖേന നന്നായി നടത്തി വന്നിരുന്നു.
ജയദേവൻ വളരുന്തോറും അവന്റെ ഭക്തിയും വളർന്നു വന്നു. ഭഗവാൻ ജഗന്നഥൻ പ്രീതിയടയുന്ന സ്ഥിതിയിൽ അവന്റെ ഹൃദയം ഇരുന്നു. എന്റെ പ്രഭു എനിക്കുണ്ടു എനിക്കു വേറെ ഒന്നും വേണ്ടാ എന്നു മാത്രം ചിന്തിച്ചു.
ജയദേവന്റെ അച്ഛൻ താമസിക്കുന്ന വീടു നിരഞ്ജൻ എന്ന ആളോടു പണയം വെച്ചു ധനം കടം വാങ്ങിയിരുന്നു. ജയദേവൻ ഇപ്പോൾ വളർന്നു കഴിഞ്ഞു തന്റെ കാര്യം നോക്കാനുള്ള പ്രാപ്തിയായി. പക്ഷേ ധനം സമ്പാദിക്കുന്നതിൽ അവനു മോഹമില്ല. ഇപ്പോഴും കൃഷ്ണാ കൃഷ്ണാ എന്നു ജപിച്ചു കൊണ്ടിരിക്കുന്നു.
നിരഞ്ജൻ ഒരു ദിവസം ജയദേവനോടു വീടു ഒഴിഞ്ഞു തരാൻ ആവശ്യപ്പെട്ടു. തനിക്കു കുടുംബം നോക്കേണ്ടതുണ്ട് അതു കൊണ്ടു ഇതു വിറ്റു തനിക്കു ധനം ഉണ്ടാക്കണം എന്നു പറഞ്ഞു.
ജയദേവർക്കു വളരെ സന്തോഷം തോന്നി. ഇതു ഭഗവത് സങ്കല്പമാണ്. താൻ ഇവിടുന്നു പുറപ്പെട്ടേ തീരു എന്നാ നിർബ്ബന്ധത്തിൽ ഇപ്പോൾ എത്തിച്ചിരിക്കുകയാണ്. അദ്ദേഹത്തിനും വൃന്ദാവനം തുടങ്ങിയ ക്ഷേത്രങ്ങൾ കാണണം എന്ന മോഹം ഉണ്ടായിരുന്നു. അതു കൊണ്ടു നടക്കുന്നതു എല്ലാം നല്ലതിനാണെന്നു വിചാരിച്ചു പോകാൻ പുറപ്പെട്ടു.
പക്ഷേ ആ സമയം നിരഞ്ജന്റെ വീട്ടിൽ അഗ്നി ബാധ ഉണ്ടായി എന്നു അയാളുടെ മകൾ ഓടി വന്നു പറഞ്ഞു.
നിരഞ്ജൻ തന്റെ വീട്ടിലോക്കോടി. ഇതു കണ്ട് ജയദേവനും നിരഞ്ജന്റെ കൂടെ ചെന്നു. കത്തുന്ന വീടിന്റെ അഗ്നി അണയ്ക്കാനും സാധനങ്ങൾ മാറ്റാനും നിരഞ്ജനെ ജയദേവനും സാഹായിച്ചു.
പക്ഷേ ആ ഉന്നതമായ ഭക്തന്റെ സാന്നിധ്യം അഗ്നി ദേവനെ പെട്ടെന്നു ശാന്തപ്പെടുത്തി. അഗ്നി താനെ അണഞ്ഞു. സാധനങ്ങൾ ഒന്നും അഗ്നിക്കിരയായതുമില്ല. ഈ അത്ഭുതം കണ്ട നിരഞ്ജന്റെ മനസ്സ് മാറി.
ഹരേ നാരായണ..കൃഷ്ണ... തുടർന്നുള്ള ഭാഗം നമുക്ക് നാളത്തെ സത്സഗത്തിൽ വായിക്കാം. ഭഗവാൻ എല്ലാവരേയും അനുഗ്രഹുക്കട്ടെ.
ഹരി ഓം.
ആചാര്യൻ ഗംഗാധരൻ കള്ളിക്കൽ
No comments:
Post a Comment