ഇന്ന് ഗുരുവായൂരപ്പന്റെ അലങ്കാരം ഭാഗവതത്തിലെ ഒമ്പത് പത്ത് അദ്ധ്യായങ്ങളിലായി ശ്രീശുകൻ വിസ്തരിച്ച് പറഞ്ഞ ഉലുഖൽ ബന്ധനം എന്ന ഭാവമാണ്.പട്ട് കോണകം ഉടുത്ത്, കാലിൽ ചുവന്ന രത്ന കല്ലുകൾ പതിപ്പിച്ച പാദസ്വരം, അരയിൽ അരഞ്ഞാൺ, പിന്നെ ഉരലിനെ വലിച്ചുകൊണ്ടു പോകുന്ന അതിസുന്ദര ഭാവം ഹരേ ഹരേ.....
ഉലു ഖൽ ബന്ധനം എന്ന ദാമോദര ലീല അനുസ്മരിച്ചാൽ ഭക്തി ദേവി പ്രസാദിക്കു മത്രെ! ഭാഗവതത്തിലെ ഏറ്റവും ഭക്തിരസ പ്രദമായ ലീലകളിൽ ഒന്നാണ് ഇത്. ആദ്യം യശോദയുടെ ഭക്തി പരിക്ഷിച്ചു.അമ്മ എന്ന ഭാവത്തിൽ തന്നെ കെട്ടാൻ സാധിക്കില്ല എന്നാൽ വാത്സല്യഭക്തിയാകുന്ന പാശം കൊണ്ടേ യശോദക്ക് കണ്ണനെ ഉരലിൽ കെട്ടാൻ സാധിച്ചുള്ളൂ. പിന്നെ കുബേരപുത്രന്മാർക്ക് മോക്ഷം കൊടുക്കുന്ന സമയത്ത് വൃന്ദാവനത്ത് ഒരു മരമായാൽ പോലും അവരെ വൈകുണ്ഠത്തിൽ എത്തിക്കും ,ആ മരമായി നിൽക്കാൻ പോലും അവർക്ക് ദേവർഷി നാരദനെ പോലെ ഉള്ളവരുമായ സൽസംഗ ഭാഗ്യം വേണം. അതല്ലേ അവർ പ്രാർത്ഥിച്ചതും അവർ ദാമോദരമൂർത്തിയെ സ്തുതിച്ചു എന്നിട്ട് പറഞ്ഞു ഞങ്ങളുടെ സർവ്വ ഇന്ദ്രിയങ്ങളും ഭഗവോൻമുഖമാവട്ടെ ,സജ്ജന സംസർഗം എപ്പോഴും സാധ്യമാവട്ടെ.. അതിന് അനുഗ്രഹിക്കണേ.
ഗുരുവായൂരപ്പന്റെ അടുത്ത് നമ്മൾക്കും പ്രാർത്ഥിക്കാം "വാണിഗുണാനു കഥനേ ശ്രവണൊ കഥായാം ഹസ്തൌ ച കർമ്മസു മനസ്തവ പാദയോർന: സ്മൃ ത്യാം ശിരസ്തവ നിവാസജഗൽപ്രണാമേ ദൃഷ്ടി: സതാം ദർശേന സ്തു ഭവൽതനുനാം "
sudhir chulliyil.
No comments:
Post a Comment