ധ്യാനം
ധ്യാനം ആണ് സാക്ഷാത്കാരത്തിനു ഏറ്റവും സഹായകം ആയിട്ടുള്ളത് .ദിവസവും കുറച്ചു സമയം പ്രാണായാമം ,ധ്യാനം ഇവക്കു നീക്കി വയ്ക്കുക .ആദ്യം അല്പം പ്രയാസം ആയി തോന്നും എന്നാൽ ഇത് കാല ക്രമേണ ശീലമായി തീരും .
ധ്യാനത്തിനു മൂന്ന് ഘട്ടങ്ങൾ ഉണ്ട്
ധാരണ -ഇത് ഏതെങ്കിലും വസ്തുവിൽ ,പ്രതീകത്തിൽ മനസ്സിനെ കേന്ദ്രീകരിക്കുന്ന പ്രക്രിയ ആണ് .ഇതിൽ തെറ്റിയാൽ ധ്യാനം അസാധ്യം ആകും .
ഞാൻ തുടക്കത്തിൽ ഭിത്തിയിൽ ഉള്ള ഒരു പൊട്ടു -ബിന്ദു ആണ് കേന്ദ്രികരണത്തിനു ഉപയോഗിച്ചത് .പിന്നീട് ഒരു സ്‌ഫടികം കൊണ്ട് ഉള്ള ഒരു ഗ്ലാസ് ആക്കി മാറ്റി .ആ ഗ്ലാസിൽ ശ്രദ്ധ കേന്ദ്രികരിച്ചു കുറെ കാലം കൊണ്ട് ആ ഗ്ളാസ് അല്ലാതെ മറ്റൊന്നും മനസ്സ് കാണുന്ന നിലയിൽ ആയി .ആദ്യം അല്പം ചലനം തോന്നും .എന്നാൽ കുറെ കഴിഞ്ഞു നിശ്ചലമായി മനസ്സ് ഗ്ളാസിനെ മാത്രം കാണും .ഇതാണ് ധ്യാനം എന്ന രണ്ടാമത്തെ ഘട്ടം
എന്നാൽ കുറെ കാലം അതിനു മുകളിൽ പോകാൻ കഴിഞ്ഞില്ല .
എന്നാൽ പിന്നീട് ഒരിക്കൽ എനിക്ക് ഗ്ലാസും ഞാനും തമ്മിൽ ഒരു ഭേദവും ഇല്ലാതെ ആയി .മനസ്സും ഗ്ലാസും ഒന്ന് തന്നെ ആയി .പിന്നീട് ഒന്നും ഇല്ലാതെ ആയി .ഈ അവസ്ഥ ആണ് മൂന്നാമത്തെ അവസ്ഥ -ഇതിനു സമാധി എന്ന് പറയും .ഇത് അധിക സമയം ഒന്നും നീണ്ടു നിന്നില്ല .ഏതാനും സെക്കൻഡുകൾ മാത്രം .

ഇത് ആർക്കും ശ്രമിക്കാം .ഒരു ഗ്ളാസിനു പകരം ഇഷ്ട ദൈവം ആകാം ,ചിത്രം ആകാം ,വിഗ്രഹം ആകാം.
gowindan namboodiri
No comments:
Post a Comment