*🚩🚩അയ്യപ്പ ചരിതം*🚩🚩
*പുലിക്കൂട്ടവുമായി പന്തളത്തേക്ക്*
*ഭാഗം - 2⃣6⃣*
*ബ്രഹ്മാവ് അപ്രത്യക്ഷമായതോടെ മണികണ്ഠൻ, മഹിഷിയുടെ ജഡം അഴുതാനദിയുടെ പൂർവ്വതീരത്തിൽ കുഴിച്ചിട്ട് അതിന്റെ പുറത്ത് അഴുതാനദിയിലെ കല്ലുകളിട്ട് അവിടെ ഒരു കുന്നാക്കിതീർത്തു. ഇതാണ് കല്ലിടാംകുന്ന് എന്ന പേരിൽ അറിയപ്പെടുന്നത്.*
*ശബരിമലയാത്രയിൽ അയ്യപ്പഭക്തന്മാർ അഴുതയിൽ മങ്ങുമ്പോൾ ഒരു കല്ല് കയ്യിലെടുത്ത് അഴുതമേട് കയറി കല്ലിടാംകുന്നിന്മേൽ ഇടുന്ന പതിവ് ഈ സംഭവത്തിന്റെ സ്മരണയ്ക്കാണ്.*
*പന്തളത്തേയ്ക്കു പുറപ്പെടുന്നതിനുമുമ്പ് മണികണ്ഠൻ വാപരൻ എന്ന ഭൂതത്തിനോട് അവിടെ ഒരു ഗോഷ്‌ഠം നിർമ്മിച്ച് ഭൂതവൃന്ദങ്ങളോടുകൂടി താമസിക്കുവാനും ഭക്തജനങ്ങളെ വന്യമൃഗങ്ങളിൽനിന്നും കാത്തു രക്ഷിക്കുവാനും കൽപ്പിച്ചു.*
*അനന്തരം മണികണ്ഠൻ പന്തള രാജാനെക്കുറിച്ചോർത്തു. തന്റെ വേർപാട് മൂലം ദുഃഖിച്ചു കഴിയുന്ന ഭക്തനും ദയാലുവുമായ മഹാരാജാവിനെ ഉടൻതന്നെ ചെന്ന് ആശ്വസിപ്പിക്കേണ്ടതുണ്ട്. ശ്രീ ധർമ്മശാസ്താവിന്റെ മനോഗതം മനസ്സിലാക്കിയ ദേവസ്ത്രീകൾ തത്സമയം തന്നെ പെൺപുലികളായും ദേവന്മാർ അവയുടെ കുട്ടികളായും മാറി. ദേവേന്ദ്രനൊരു കടുവയുടെ രൂപത്തിൽ മണികണ്ഠന്റെ വാഹനമായി !*
*എണ്ണമറ്റ ഈറ്റപ്പുലികളുടെ അകമ്പടിയോടെ പന്തളരാജധാനിയിൽ പ്രവേശിച്ച മണികണ്ഠമൂർത്തിയെ കണ്ട് പൗരാവലി ഭയപരവശയായി പരക്കംപാഞ്ഞു. ജനങ്ങളുടെ മുറവിളികേട്ട് കൊട്ടാരത്തിനു വെളിയിലെത്തിയ പന്തളമന്നന്റെ മുമ്പിൽ മന്ദസ്മിതം പൊഴിച്ചുകൊണ്ട് മണികണ്ഠൻ പറഞ്ഞു:*
*"മഹാരാജൻ, ഇതാ പറഞ്ഞതുപോലെ പുലികൂട്ടവുമായി ഞാൻ വന്നിരിക്കുന്നു. ആവശ്യമുള്ളത്ര പാൽ കറന്നെടുത്തുകൊള്ളാൻ പറഞ്ഞോളൂ."*
*മണികണ്ഠന്റെ യഥാർത്ഥ്യം മനസ്സിലാക്കിയ മഹാരാജാവ് തനിക്ക് വേണ്ടിയും മാപ്പപേക്ഷിചതിനു ശേഷം രാഞ്ജിയുടെ രോഗം ശമിച്ചതിനാൽ പുലിപ്പാലിന്റെ ആവശ്യമില്ലെന്നും അതുകൊണ്ട് പുലികൂട്ടത്തെ കാട്ടിലേക്കു മടക്കി അയക്കണമെന്നും അഭ്യർത്ഥിച്ചു.*
*ഭഗവാൻ ആജ്ഞാപിച്ച ഉടൻതന്നെ പുലികളെല്ലാം അവിടെ നിന്നും അപ്രത്യക്ഷമായി. മന്ദസ്മിതാനന്ദനായി നിൽക്കുന്ന മണികണ്ഠഭഗവാന്റെ മുന്നിൽ പന്തളമന്നൻ ദണ്ഡനമസ്കാരം ചെയ്തു. കാരുണ്യമൂർത്തിയായ ശ്രീധർമ്മശാസ്താവ് തന്റെ വളർത്തച്ഛനെ മാറോടണച്ചു പുണർന്നതിനുശേഷം പറഞ്ഞു.*
*"മഹാരാജൻ, ഞാൻ ആരാണെന്ന സത്യം വെളിപ്പെടുത്തേണ്ട സമയം എത്തിയിരിക്കുന്നു. ഹരിഹരപുത്രനായ അയ്യപ്പനാണ്. മഹിഷിയെ നിഗ്രഹിക്കുക എന്നതായിരുന്നു എന്റെ അവതാരലക്ഷ്യം. അതിപ്പോൾ ഞാൻ നിർവഹിച്ചിരിക്കുന്നു.*
*രാജൻ അങ്ങയുടെ കൊട്ടാരത്തിൽ ഞാൻ താമസിച്ചത് ദേവകാര്യാർത്ഥമായിട്ടാണ്. എന്നെ ഇല്ലാതാക്കാൻ ശ്രമിച്ച മന്ത്രിയേയോ അതിനു കൂട്ട് നിന്ന രാഞ്ജിയെയോ ശിക്ഷിക്കേണ്ട കാര്യമില്ല. അവരുടെ പ്രവർത്തികൾ എന്റെ അവതാരോദ്ദേശസാധ്യത്തിന് സഹായകമായിത്തീർന്നതിനാൽ അവരെ കുറ്റക്കാരായി കരുതുകയും വേണ്ട. അങേയ്ക്ക് എന്തു വരമാണ് വേണ്ടതെന്ന് പറഞ്ഞാലും."*
*"കാരുണ്യവാരിധേ ! അവിടുത്തെ ദിവ്യകാരുണ്യം എന്നിൽ എപ്പോഴും സ്ഥിതിചെയ്യുന്നുണ്ടല്ലോ. അതിനെക്കാൾ വലുതായിട്ടെനിക്ക് എന്താണ് വേണ്ടത്? "*
*എന്റെ സന്തോഷത്തിനായി ഞാൻ അവിടുത്തേക്ക് എന്താണ് നൽകേണ്ടത്? "*
തുടരും.........
✍🏻 സനൂപ് പാലപ്ര

No comments:
Post a Comment