_*അവധൂത പദം - 3*_
പരമഹംസന്മാർ ജ്ഞാനലാഭത്തിനു ശേഷവും ജീവിക്കുന്നു. ആ അവസ്ഥയാണ് ജീവന്മുക്തി. ചിലർ മുമുക്ഷുക്കളും ജിജ്ഞാസുക്കളുമായിരിക്കവേ തന്നെ തീവ്രതര വൈരാഗ്യം നിമിത്തം ജ്ഞാനികളായി സംന്യസിക്കുകയും പരമഹംസ പദത്തിൽ എത്തുകയും ചെയ്യുന്നു. അവർ ശിഷ്ടായുസ്സ് ലോകോപകാരാർത്ഥം വിനിയോഗിക്കുന്നുവെല്ലാതെ യാതൊരു കർമ്മവും അവരെ ബാധിക്കുന്നില്ലെന്നു പ്രത്യേകം ധരിക്കേണ്ട താകുന്നു. അത്തരം ജീവന്മുക്തന്മാരിൽ നിന്നാണ് ലോകത്തിന് പൂർണ്ണമായ വെളിച്ചം കിട്ടുന്നതെന്നുകൂടി പ്രസ്താവിച്ചുകൊള്ളട്ടെ.
പ്രകൃതത്തിൽ അവധൂത പദവിയെക്കുറിച്ച് മാത്രമേ അല്പംകൂടി ഉപസന്യസി ക്കേണ്ടതുള്ളൂ. വിദ്വത്-സംന്യാസിയാണല്ലോ അവധൂതനാകുന്നത്.അദ്ദേഹത്തിന് കഷായവും കമണ്ഡലുവും യോഗദണ്ഡുമൊന്നും കാണുകയില്ല. ഒരു ചെറിയ കുട്ടിയെപ്പോലെയാണവധൂതൻ. പ്രാണസന്ധാര ണത്തിനു വേണ്ടി മാത്രം ഭിക്ഷ സ്വീകരിച്ചെന്നു വരാം.
സ്ഥലകാലങ്ങളെയും ലാഭനഷ്ടങ്ങളെയും കുറിച്ച് അവർ ചിന്തിക്കുക പതിവില്ല. പ്രായേണ നിർമമരും നിരീഹരും സ്വച്ഛന്ദചാരികളുമായിരിക്കും അവർ, അണിമാദിസിദ്ധികൾ അവർക്ക് വിനോദ പ്രധാനങ്ങളായിരിക്കും അങ്ങനെ ജീവിതലീല മുഴുമിപ്പിച്ച് പരമധാമത്തിൽ വിലയം പ്രാപിക്കുന്ന യോഗസിദ്ധന്മാർ അനുഗ്രഹദാതാക്കളും അത്ഭുത പുരുഷന്മാരുമായി ലോകരംഗത്തു പ്രത്യക്ഷപ്പെടുന്നത് അസാധാരണ ഭാഗ്യമെന്നല്ലേ പറയേണ്ടൂ.
കർമ്മങ്ങളാണ് യോഗസാധനകളുടെ മൂലം അവയെ സമ്പൂർണ്ണമായി ഉപേക്ഷിക്കുകയാണ് ജ്ഞാനലാഭത്തിനു മാർഗ്ഗം. ഇതെങ്ങാനെയെന്നു സംശയം തോന്നാം. കർത്തൃത്വബോധത്തോട് കൂടി താൻ ചെയ്യുന്നുവെന്നുള്ള അഭിമാനചിന്തയോട് കൂടി വ്യവഹരിക്കുന്ന പക്ഷം കർമ്മം ജ്ഞാനത്തെ പ്രതിബന്ധിക്കുന്നു. മറിച്ചായാൽ ബാധകമല്ല, സാധകമാണെന്നുകൂടി ധരിക്കണം. ഇപ്രകാരം കർമ്മങ്ങളിലേർപ്പെടുന്ന പരമഹംസന്മാർ ജീവന്മുക്തരായി പ്രവർത്തിക്കുന്നു.അവർക്ക് സംഗദോഷ മുണ്ടാകുന്നില്ല. അതായത് ജീവന്മുക്തന്റെ ശരീരം പ്രവർത്തിച്ചുകൊണ്ടിരുന്നാലും മനസ്സ് നിസ്സംഗമായ ജ്ഞാനനിഷ്ഠയിൽ സ്വയമേവ ഉറച്ചുതന്നെ ഇരിക്കുന്നു. ഈ വീക്ഷണത്തിൽ യോഗികളും ജ്ഞാനികളും ജീവന്മുക്തരായും അവധൂതന്മാരായും പ്രപഞ്ചത്തിൽ ബന്ധപ്പെടുമെന്ന് ശാസ്ത്രങ്ങൾ ഘോഷിച്ചിട്ടുമുണ്ട്.
യോഗവാസിഷ്ഠത്തിൽ ശ്രീരാമചന്ദ്രന്റെ ചോദ്യത്തിനുത്തരമായി വസിഷ്ഠമുനി ജീവന്മുക്തന്റെ ലക്ഷണങ്ങൾ നിർവചിക്കുന്നുണ്ട്.
"യഥാസ്ഥിതമിദം യസ്യ
വ്യവഹാരവിദോ /പിച
അസ്തംഗതം സ്ഥിതം വ്യോമ
സ ജീവന്മുക്ത ഉച്യതേ"
(3-1-90)
വ്യവഹാരങ്ങളിൽ ഏർപ്പെട്ടിരിക്കുമ്പോഴും ആർക്ക് ഇക്കാണുന്ന തെല്ലാം അസ്തപ്രായ മായി ബോധ്യപ്പെട്ടു കൊണ്ടിരിക്കുന്നുവൊ അദ്ദേഹം ജീവന്മുക്തനാണ്. പരമവ്യോമത്തിൽ-ചിദാകാശത്തിൽ-വിളങ്ങുന്ന ജ്ഞാനസൂര്യനല്ലാതെ മറ്റൊന്നും അദ്ദേഹത്തിന് വിഷയമാകുന്നില്ല. ശീതോഷ്ണങ്ങളോ സുഖദുഃഖങ്ങളോ, ദിനരാത്രങ്ങളോ അദ്ദേഹത്തിനില്ല. ദൈഹികങ്ങളായ വാസനകളോ ആസക്തികളോ അദ്ദേഹത്തിനില്ല. ഏകമായ സ്വത്വം അദ്ദേഹത്തിനുണ്ടുതാനും.
"രാഗദ്വേഷഭയാദീനാം
അനുരൂപം ചരന്നപി
യോ വ്യോമവദത്യച്ഛ:
സ ജീവന്മുക്ത ഉച്യതേ"
(3-1-93)
ചിലപ്പോൾ രാഗദ്വേഷ ഭയാദികൾക്കധീനനെന്ന പോലെ പെരുമാറുന്നതായി തോന്നിയാലും ആകാശത്തെപോലെ താൻ നിസ്സംഗനായിരി ക്കും. ഉള്ളിൽത്തട്ടുന്ന ഒരു വികാരവും തനിക്കുണ്ടാവില്ല. തന്മൂലം പകയോ മാത്സര്യമോ ജീവിതത്തിൽ പ്രതിഫലിക്കുകയുമില്ല.
"ശാന്ത സംസാരകലന:
കാലാവാനപി നിഷ്കല:
യസ്സചിത്തോ/പി നിശ്ചിത്ത:
സ ജീവന്മുക്ത ഉച്യതേ"
(3-1-69)
സംസാരഭ്രമങ്ങൾ നശിച്ച് ഒന്നിലും ആസക്തി യില്ലാതെയാണ് ജീവന്മുക്തന്റെ ജീവിതം. കലകളിൽ വ്യാപരിക്കുമ്പോഴും താൻ നിഷ്കലനായിത്തന്നെ ഇരിക്കും. പ്രത്യക്ഷത്തിൽ ചിത്തവികാരങ്ങൾ പ്രതിഫലിച്ചുകണ്ടാലും ഉള്ളുകൊണ്ട് നിർവീര്യനായിത്തന്നെ ഇരിക്കും. ഇങ്ങനെ ജീവിക്കുന്ന ജീവന്മുക്തന്മാരെ ബോദ്ധ്യപ്പെടുവാൻ ലോകത്തിന് വളരെ വേഗം സാധിച്ചെന്നുവരികയില്ല.ലോകം അവരിൽ വ്യക്തിത്വവും ഗുണഭേദങ്ങളും ആരോപിച്ചെന്നുവരും. _അതാണല്ലോ ലോകതന്ത്രത്തിന്റെ സ്വഭാവംതന്നെ._

No comments:
Post a Comment