Sunday, February 09, 2020

sanskrit lesson

 പ്രഥമപുരുഷ ബഹുവനചത്തിലുള്ള ഈ ശ്ലോകം പരിശോധിക്കൂ. വഹന്തി വര്‍ഷന്തി നദന്തി ഭാന്തി ധ്യായന്തി നൃത്യന്തി സമാശ്വസന്തി! നദ്യോ ഘനാഃ മത്തഗജാ വനാന്താഃ!! പ്രിയാവിഹീനാഃ ശിഖിനഃ പ്ലവംഗമാഃ!! രാമായണത്തിലേതാണീ ശ്ലോകം. ഈ ശ്ലോകത്തെ വാചകങ്ങളാക്കാം. ആദ്യ രണ്ടുവരികള്‍ മുഴുവന്‍ ക്രിയാപദങ്ങളാണ്. വര്‍ഷകാല വര്‍ണനയാണ്. 1. നദ്യഃ വഹന്തി (പുഴകള്‍ കുത്തിയൊഴുകുന്നു) 2. ഘനാഃ വര്‍ഷന്തി (മേഘങ്ങള്‍ വര്‍ഷിക്കുന്നു) 3. മത്തഗജാഃ നദന്തി (മദയാനകള്‍ ഗര്‍ജിക്കുന്നു) 4. വനാന്താഃ ഭാന്തി (വനപ്രദേശങ്ങള്‍ ശോഭിക്കുന്നു) 5. പ്രിയാവിഹീനാഃ ധ്യായന്തി (പ്രിയ(പ്പെട്ടവര്‍)അടുത്തില്ലാത്തവര്‍ ചിന്തിക്കുന്നു) 6. ശിഖിനഃ നൃത്ത്യന്തി (മയിലുകള്‍ നൃത്തം ചെയ്യുന്നു) 7. പ്ലവംഗമാഃ സമാശ്വസന്തി (തവളകള്‍ ആശ്വസിക്കുന്നു) നീതിസാരത്തിലെ ഈ ശ്ലോകം നോക്കൂ വഹന്തി നദ്യഃ സ്വയമേവ വൃഷ്ടിഃ ഖാദന്തി ന സ്വാദുഫലാനി വൃക്ഷാഃ പയോധരേണ പ്രരുഹന്തി സസ്യാഃ പരോപകാരായ ഭവന്തി സന്തഃ അര്‍ത്ഥം- മഴവെള്ളം വഹിച്ചുകൊണ്ട് നദി എനിക്കുവേണ്ടിയല്ലാതെ ഒഴുകുന്നു. മരങ്ങളാവട്ടെ സ്വാദുള്ള ഫലങ്ങള്‍ സ്വയം ഭുജിക്കാതെ മറ്റുള്ളവര്‍ക്ക് നല്‍കുന്നു. മേഘങ്ങള്‍ സസ്യങ്ങളെ നനച്ച് വളര്‍ത്തുന്നു. ഇങ്ങനെ സജ്ജനങ്ങളുടെ പ്രവൃത്തികളെല്ലാം പരോപകാരത്തിനായുള്ളതാണ്. ഈ സുഭാഷിതം വാചകമാക്കാന്‍ പരിശീലിക്കുക. പതിനേഴാം പാഠത്തില്‍ പഠിച്ച സുഭാഷിതം (ഷഷ്ഠി വിഭക്തി പഠിക്കാന്‍) വീണ്ടും വായിക്കാം. പുണ്യസ്യ ഫലമിച്ഛന്തി പുണ്യം നേച്ഛന്തി മാനവാഃ ഫലം പാപസ്യ നേച്ഛന്തി പാപം കര്‍വ്വന്തി യത്‌നതഃ ഇവിടെ ക്രിയാപദങ്ങള്‍ പ്രഥമപുരുഷ ബഹുവചനമാണ്. ഇത് വാചകമാക്കാന്‍ പരിശീലിക്കുക. മറ്റൊരു സുഭാഷിതം കൂടി നോക്കൂ. ഇത് പ്രഥമപുരുഷ ഏകവചനത്തിലാണ്. ബഹുവചനത്തിലാക്കാന്‍ പരിശ്രമിക്കൂ. യഃ പഠതി ലിഖതി പശ്യതി പരിപൃച്ഛതി പണ്ഡിതാനുപാശ്രയതി തസ്യ ദിവാകരകരിണൈര്‍ നളിനീദളമിവ വികാസ്യതേ ബുദ്ധിഃ !! അര്‍ത്ഥം- ആരാണോ എപ്പോഴും പഠിക്കുന്നത് (സ്വാധ്യായശീലം) എഴുതുകയും പണ്ഡിത്മാരെ പരിചരിച്ച് ജീവിക്കുകയും ചെയ്യുന്നത് അയാളുടെ ബുദ്ധി സൂര്യപ്രകാശം വരുമ്പോള്‍ താമര വിടരുന്നതുപോലെ വികാസം/ഉന്മേഷം നേടുന്നു.
janmabhumi

No comments: