Tuesday, April 30, 2019

ഭഗവാൻ്റെ സ്നേഹം
~~~~~~~~~~~~~~~~~~~
ഭഗവാനെ അങ്ങോട്ട് സ്നേഹിച്ചാലും അറിഞ്ഞഭാവം നടിക്കില്ല.. ഇതിൻ്റെ കാരണം .
ഭഗവാനെ ഭജിക്കുന്നവരാണെങ്കിൽ കൂടി അവരുടെ ഭഗവാനോടുള്ള സ്മരണ വിട്ടുപോവാതിരിക്കാൻ വേണ്ടി കണ്ടിലെന്നു നടിക്കും . ഭഗവാനെ ഭജിക്കുന്നവർക്ക് ഭഗവാനോടുള്ള പ്രേമാധിക്യത്താൽ മതിമറന്നിരിക്കുമ്പോൾ ഭഗവാൻ എപ്പോഴും തിരികെ സ്നേഹിച്ചു കൊണ്ടിരിക്കുന്നുണ്ടെന്ന് ഉറപ്പായാൽ അതു ചിലപ്പോൾ ഭഗവാനെ മറക്കാൻ കാരണമായേക്കും. എന്നാൽ ഭഗവാനെ അനുഭവിക്കാൻ കഴിയാതെയായാൽ ഭഗവാൻ്റെ ഭക്തർക്ക് പരവശ്യമായി. ഭഗവാനെ തന്നെ ചിന്തിച്ചുകൊണ്ടിരിക്കും .. .... ദരിദ്രനായ ഒരാൾക്ക് ലഭിച്ച പണം നഷ്ട്പെടുമ്പോൾ അയാൾ ആ ധനത്തെ പറ്റി ഓർത്തുകൊണ്ടിരിക്കും. .. ഇവിടെ ഭഗവാൻ നഷ്ട്പ്പെടുമ്പോൾ ഉള്ള അവസ്ഥ എത്ര കഠിനമായിരിക്കും. ഗുരുവായൂരപ്പനെതൊഴാൻ പോയിട്ട് എന്തെങ്കിലും കാരണവശാൽ യാത്രവൈകി ഗോപുരത്തിലെത്തുമ്പോൾ പൂജ കഴിഞ്ഞ് അടച്ചതായി കാണുമ്പോഴുള്ള മനസ്സിന്റെ അവസ്ഥ അനുഭവിച്ചവർക്ക് അറിയാം .. പ്രത്യക്ഷത്തിൽ ദുരിതങ്ങളായി തോന്നുന്ന അനുഗ്രഹങ്ങൾ തന്നുകൊണ്ട് ആ കള്ള പുഞ്ചിരിയോടെ നിൽക്കുന്ന ആൾക്ക് എന്നും നമ്മുടെ മനസ്സുമായുള്ള ഈ ഒളിച്ചു കളി വലിയ ഇഷ്ട്മാണ്. എല്ലാം ഭഗവാന്റെ ലീലകൾ.... "
നീലയനൈഃസേതുബന്ധൈഃമർക്കടോൽപ്ലവനാദിഭിഃ" എന്ന് ... . ഈ മനസാകുന്ന കുരങ്ങൻ തൂങ്ങിയാടികൊണ്ട് ചാടിപ്പോവുകയും, കാണാതെ നമ്മുടെ മനസ്സ്വിങ്ങുമ്പോൾ അതാ... ചിറ കെട്ടികയറിവരുന്നതു പോലെ മനസ്സിലേക്കും, പുഞ്ചിരിച്ചുകൊണ്ട്കയറിവരും. അതുകൊണ്ട്ഏതു വസ്തുവിനെയും കുറിച്ചുള്ള ചിന്തയും ശ്രീകൃഷ്ണ ചിന്തയാക്കി മാറ്റി ആ വിരഹവേദന ആസ്വദിക്കൂ.... ഭക്തന്റെ മനസ്സിനെ ഇങ്ങനെ സദാ തന്നിലേക്ക് പിടിച്ചു നിർത്താൻ ശ്രമിക്കുന്ന ഭഗവാന്റെ ഭക്തവാത്സല്യം എങ്ങനെ വർണ്ണിക്കാനാവും...
ഭഗവാൻ ശ്രമിക്കുന്നതിന്റെ ഒരംശമെങ്കിലും നമ്മൾ നമ്മുടെ മനസ്സിനെ ഭഗവാനിലേക്ക് തിരിച്ചു നിർത്താൻ ശ്രമിക്കുന്നുണ്ടോ ??.... ഇല്ലെന്നറിയുമ്പോൾ തോന്നുന്ന കുറ്റബോധമാണ് നമ്മുടെ മിഴികളെ ഈറനണിയിക്കുന്നത് . ഭഗവാൻ ശ്രീകൃഷ്ണൻ ആനന്ദം നൽക്കുന്നതിനുപരി നമ്മളെ ആനന്ദിപ്പിക്കുക എന്നതാണ്.....poduval
ശ്രീചക്രം അഥവാ ശ്രീയന്ത്രം:* 

ദേവീ ഉപാസനയ്ക്ക് ഉപയോഗിക്കപ്പെടുന്ന അതി മഹത്തായ ഒരു യന്ത്രമാണ് ശ്രീചക്രം അഥവാ ശ്രീയന്ത്രം. ഒരു വൃത്താകാരത്തിൽ കേന്ദ്രീകൃതമായ ബിന്ദുവിനു ചുറ്റും പല വലുപ്പത്തിലുള്ള 9 ത്രികോണങ്ങൾ തമ്മിൽ യോജിപ്പിച്ചിരിക്കുന്നു ശ്രീയന്ത്രത്തിൽ. ഇതിൽ ശക്തിയെപ്രതിനിധാനം ചെയ്യുന്ന അഞ്ചു ത്രികോണങ്ങൾ അധോമുഖമായും. ശിവനെ പ്രതിനിധാനം ചെയ്യുന്ന നാലു ത്രികോണങ്ങൾ ഊർധ്വമുഖമായും ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. നൂറുയാഗം ചെയുന്നതിന്റെയും പതിനാറുവിധമുള്ള മഹാദാനം ചെയുന്നതിന്റെയും മൂന്നരക്കോടി തീർഥങ്ങളിൽ കുളിക്കുന്നതിന്റെയും ഫലം കേവലം ശ്രീചക്രദർശനം കൊണ്ട് കിട്ടുമെന്നാണ് 'തന്ത്രസാര'ത്തിൽ പറഞ്ഞിട്ടുള്ളത്. സൗന്ദര്യലഹരീസ്‌തോത്രത്തിൽ ആദിശങ്കരാചാര്യരും ശ്രീയന്ത്രത്തിനെ നിരവധി പ്രാവശ്യം പരാമർശിച്ചിട്ടുണ്ട്.

 *ഗ്രന്ഥവിഷയം:* 

പൂജാവിധികളെക്കുറിച്ച്‌ ചട്ടമ്പിസ്വാമികൾ എഴുതിയിട്ടുള്ള ഒരേ ഒരു ഗ്രന്ഥമായിരിക്കാം ഒരു പക്ഷേ. ‘ശ്രീചക്രപൂജാകല്പം’. ശ്രീചക്രപൂജാവിധി അതായത്‌ ശ്രീചക്രത്തെ ഉപയോഗിച്ചു കൊണ്ടുള്ള കാളീപൂജ ചെയ്യുവാനുള്ള വിധിയാണ് ഇതിലെ വിഷയം. എന്നാലും ഗ്രന്ഥാരംഭത്തിൽതന്നെ സംസ്‌കൃത, തമിഴ്, മലയാള പ്രമാണശ്ലോകങ്ങളെ ഉദ്ധരിച്ചുകൊണ്ട്‌, ശ്രീചക്രത്തെ വരയ്ക്കുവാനുള്ള നിർദ്ദേശങ്ങളും ചട്ടമ്പിസ്വാമികൾ വളരെ വിശദമായിത്തന്നെ ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്.
കേവലം ശ്രീയന്ത്രരചനാവിധിയും, പൂജാവിധിയും മാത്രമാണ് സ്വാമികൾ ഇതിൽ വർണ്ണിച്ചിട്ടുള്ളത്‌. അതേസമയം ശ്രീചക്രസമ്പ്രദായത്തെക്കുറിച്ച്‌ ഒന്നും സൂചിപ്പിച്ചിട്ടുമില്ല. അതുകൊണ്ട് വിദ്വാനും അനുഭവസമ്പന്നനുമായ ഒരു ഗുരുവിൽ നിന്നും ശ്രീവിദ്യാ ഉപാസനയ്ക്കുള്ള ഉപദേശം സ്വീകരിച്ചിട്ടുള്ളവർക്ക്‌ ഒരു കൈപ്പുസ്‌തകമായി മാത്രം ഉപയോഗിക്കുവാൻ ഉദ്ദേശിച്ചിട്ടായിരിക്കണം ചട്ടമ്പിസ്വാമികൾ ഇതെഴുതിയിട്ടുണ്ടായിരിക്കുക എന്ന്‌ നമുക്ക്‌ മനസ്സിലാക്കാം.

 *ശ്രീചക്രവിധി* 


അവതാരിക : ഇവിടെ ആദ്യമായിട്ട്‌ ഇതിലേയ്ക്കുള്ള ഒന്നാമത്തെ പ്രധാനരേഖയേയും ആ രേഖയുടെ ആകപ്പാടെയുള്ള നീളത്തേയും ഭൂപുരത്തെയും ത്രിവലയത്തേയും പറയുന്നു.
മൂലം :

“ഷ​ണ്ണവത്യംഗുലായാമം സുത്രം പ്രാക്പ്രത്യഗായതം
ചതുർഭിരംഗുലൈശ്ശഷ്ടൈസ്സംവൃതാനി ച ഭൂപുരം”
അന്വയം : പ്രാക്ക് പ്രത്യക്ക് ആയതം ഷണ്ണവത്യംഗുലായാമം സൂത്രം (ഭവതി) ചതുർഭിഃ അംഗുലൈഃ ശിഷ്ടൈഃ ഭൂപുരം ച സംവൃതാനി ച (ഭവതി)
അന്വയാർത്ഥം : പ്രാക്ക്‌ പ്രത്യക്ക് ആയതമായി ഷണ്ണവത്യം ഗുലായാലമായിരിക്കുന്ന സൂത്രം (ഭാവിക്കുന്നു). ചതുർക്കളായി അംഗുലങ്ങളായിരിക്കുന്ന ശിഷ്ട‌ങ്ങൾ കൊണ്ട് ഭൂപുരവും സംവ്രതങ്ങളും (ഭവിക്കുന്നു). 
പരിഭാഷ : പ്രാക്ക്‌ = കിഴക്ക്‌. പ്രത്യക്ക്‌ = പടിഞ്ഞാറ്‌. ആയതം = നീളമുള്ളത്‌. ഷണ്ണംവത്യംഗുലായാമം = ഷണ്ണംവത്യംഗുലാം കൊണ്ടുള്ള ആയാമത്തോട്‌ കൂടിയത്‌,. ഷണ്ണംവത്യംഗുലം = തോണ്ണൂറ്റാറംഗുലം. അംഗുലങ്ങൾ = വിരലുകൾ എന്നാണ്‌ അർത്ഥമെങ്കിലും ഇവിടെ രണ്ടു വിരലിട കണക്കാക്കി ഗ്രഹിച്ചു കൊൾക;. ആയാമം = അളവ്‌ (ചാൺ, വിരൽ മുതലായവ കൊണ്ടുള്ള അളവ്‌ എന്നർത്ഥം). സുത്രം = ചരട്‌ (രേഖയെന്നർത്ഥം); ചതുർക്കൾ = നാലുകൾ; അംഗുലങ്ങൾ = ഇരു വിരൽക്കണക്കുകൾ; ശിഷ്ടങ്ങൾ = ശേഷിക്കപ്പെട്ടവ; ശേഷിക്കുക = മിച്ചമാകുക. ആദ്യമായിട്ട്‌ പറയപ്പെട്ട ഒന്നാമത്തെ രേഖയ്ക്കുള്ള തോണ്ണൂറ്റാറംഗുലം നീളത്തിൽ ഒത്ത നടുക്കുനിന്നും നവരേഖകളെ അടയ്ക്കുന്നതിലേക്കു വേണ്ടി എടുക്കപ്പെട്ട നാൽപ്പത്തെട്ട് അംഗുലങ്ങളെ ഒഴിച്ച്‌ അവയുടെ മുൻ(മേൽ)വശത്തു കിടപ്പുള്ള ഇരുപതിനാൽ അംഗുലങ്ങളും പിൻ(കീഴ്)വശത്തു കിടപ്പുള്ള ഇരുപതിനാൽ ‍അംഗുലങ്ങളും ടി മധ്യത്തെ നാൽപ്പത്തെട്ട്‌ അംഗുലങ്ങളുടെ ശിഷ്ട‌ങ്ങളാകുന്നു; ഉഭയഭാഗത്തുള്ള ഈ ശിഷ്ട‌ങ്ങളെ ഇതിലെ ഉപയോഗത്തിനുവേണ്ടി നാലംഗുലം ശിഷ്ട‌ങ്ങൾ ഒമ്പതംഗുലശിഷ്ട‌ങ്ങൾ പതിനൊന്നംഗുലശിഷ്ട‌ങ്ങൾ ഇങ്ങനെ മുന്നുവക ശിഷ്ട‌ങ്ങളാക്കിയിട്ടുണ്ട്. ആദ്യം ഭൂപുരത്തിനും സംവൃതങ്ങൾക്കുമായിട്ട്‌ ഇവിടെ എടുക്കപ്പെട്ടിട്ടുള്ളത്‌ ഒന്നാമതു പറയപ്പെട്ട നാലാംഗുലശിഷ്ട‌ങ്ങളാകുന്നു. ഇവയെയാണ്‌ ഇവിടെ ഇപ്പോൾ ശിഷ്ട‌ങ്ങൾ എന്നുപറഞ്ഞത്‌. എന്നാൽ ഇതിലേയ്ക്ക് ആദ്യം കിഴക്കു പടിഞ്ഞാറ്‌ നടുവെ ഒരു രേഖയെ പറഞ്ഞതുപോലെ. അക്കണക്കിന്‌ തെക്കുവടക്കായി കുറുകെ ഒരു രേഖയും കൂടിയിട്ടു ഭൂപുരം. ത്രിവലയം മുതലായവയ്ക്ക് നാലുപുറത്തു നിന്നും എടുത്ത്‌ ഒത്തചതുരശ്രവും ആ ചതുരശ്രത്തിനകത്ത്‌ ഒത്ത വട്ടവുമായിട്ട്‌ രചിക്കാൻ പറയാതെ ഒരു രേഖയേയും ഒരു വശത്തേയ്ക്ക് വേണ്ടവയേയും മാത്രം പറഞ്ഞ് എന്താണെന്നാൽ ഇതൊരു ചക്രമാകയാൽ നീളം വീതി എന്നുള്ള ഭേദം കുടാതെ ഒത്ത വട്ടവുമായിട്ടും അതിനോട്‌ ചേർന്നു വെളിയിലെ ഭൂപുരവും അപ്രകാരം ഒത്ത ചതുരശ്രമായിട്ടുമാണല്ലോ ഇരിക്കുക. ആ സ്ഥിതിക്കു ഒരു രേഖയേയും ഒരു ഭാഗത്തേയ്ക്ക് വേ​ണ്ടവയെയും പറഞ്ഞാൽ മറ്റെ മൂന്നു ഭാഗത്തേയ്ക്കുംകൂടി ഇപ്രകാരം തന്നെയാണ് വേണ്ടതെന്നു പ്രത്യേകം പറയാതെതന്നെ അറിയാൻ ന്യായമുള്ളതുകൊണ്ടും വിശേഷമായിട്ടു വല്ല‍തും കുടുതൽ വേണമെന്നുമുള്ള പക്ഷം പ്രത്യേകം എടുത്തു പറയുമെന്നുള്ളതിനാലുമത്രെ. ഇനി ഭൂപുരം എന്നത്‌ നാലു മുക്കുകളും മുന്നുവരികളും. നാലു ഭാഗങ്ങളുടേയും മദ്ധ്യങ്ങളിൽ ഓരോ വാതിലും, ഉള്ളതായ വെളിയിലത്തെ നാലു വശത്തും ചതുരത്തിലുള്ള കോട്ടപോലെ അതിരായുള്ള ഒരു ചതുരശ്രമാകുന്നു; സംവ്രതങ്ങൾ = സംവരണം ചെയ്യപ്പെട്ടവ; സംവരണം ചെയ്യുക = ചുറ്റിക്കിടക്കുക (മുന്നു വൃത്ത രേഖകളെന്നർത്ഥം)
കൈവല്യോപനിഷത്ത്*🌺

*🍁ശാന്തിപാഠം🍁*
      ❄❄❄❄

*ഓം സഹ നാവവതു സഹ നൌ ഭുനക്തു*
*സഹ വീര്യം കരവാവഹൈ*
*തേജസ്വി നാവധീതമസ്തു*
*മാ വിദ്വിഷാവഹൈ*
*ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ.*

*💧പ്രഥമഖണ്ഡം💧*
      ☀☀☀☀

*മന്ത്രം-4*

*വേദാന്തവിജ്ഞാനസുനിശ്ചിതാർത്ഥാഃ*
*സന്യാസയോഗാൽ യതയഃ ശുദ്ധസത്വാഃ*
*തേ ബ്രഹ്മലോകേഷു പരാന്തകാലേ*
*പരാമൃതാൽ പരിമുഖ്യച്യന്തി സർവ്വേ.*


*സാരം*

*_യതികളുടെ ലക്ഷണങ്ങളെപ്പറയുന്നു: വേദാന്തശാസ്ത്രത്തെ ഗുരമുഖത്തിൽനിന്നു വേണ്ടപോലെ അദ്ധ്യയനം ചെയ്തും, തതത്വങ്ങളെ വേണ്ട പോലെ വിചാരം ചെയ്തും, വസ്തുബോധത്തിൽ നിസ്സംശയമായ ദൃഢത കൈവരുത്തണം വേദാന്ത ശാസ്ത്രത്ത പഠിക്കാറാവണമെങ്കിൽത്തന്നെ ആദ്യത്തിൽ വേദശാസ്ത്രങ്ങളെയൊക്കെ പഠിച്ചു ധാർമ്മികമായ ജീവിതംകൊണ്ടും സത്ത്വശുദ്ധിയും കരണശുദ്ധിയും സമ്പാദിച്ചിട്ടുണ്ടായിരിക്കണം. ചെറുപ്പത്തിൽ ഉപനയനം കഴിഞ്ഞു ബ്രഹ്മചര്യദീക്ഷയോടുകൂടി വേദശാസ്ത്രങ്ങളെ അർത്ഥബോത്തോടുകൂടി പഠിച്ച്, സമാവർത്തനത്തിനുശേഷം വിധിപ്പൂർവ്വം വിവാഹം കഴിച്ചുഗൃഹസ്ഥനായി വേദോക്തമായ ധാർമ്മികജീവിതം നയിക്കണം. കാലംകൊണ്ടു സത്ത്വശുദ്ധിയും ഭക്തിജ്ഞാന വൈരാഗ്യങ്ങളും വളരും അപ്പോഴാണ് ഗുരുസന്നിധിയിൽവെച്ചു വേദശാസ്ത്രത്തെ വിധിപൂർവ്വം അഭ്യസിക്കേണ്ടത്. അങ്ങനെ ചെയ്യുന്ന ഒരാൾക്കു വസ്തു ബോധത്തിൽ നിസ്സംശയതയും ദൃഢതയും കിട്ടും._*

*ഹരി ഓം*

*ഓം നമഃശിവായ🍃🍃🍃🙏🏻*

✍🏻അജിത്ത്കഴുനാട്

മഹാഭാരത രചന
°°°°°°°°°°°°°°°°°°°°
എല്ലാ കാര്യത്തിലും ആദ്യം സ്തുതിയ്ക്കുന്ന ഗണപതിയെ കുറിച്ചുള്ളതു തന്നെയാകട്ടേ തുടക്കം.  ഭാരതപൈതൃകത്തിലെ അഞ്ചാമത്തെ വേദം എന്ന സ്ഥാനമുള്ള മഹാഭാരത രചനയെക്കുറിച്ചുള്ള കഥ കേൾക്കാം.

വ്യാസമുനി ഹിമാലയത്തിൽ കഠിനമായ തപസ്സനുഷ്ഠിക്കുകയായിരുന്നു.  തപസ്സിനൊടുവിൽ  ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ട് ലോകനന്മയ്ക്കായി മഹാഭാരതം രചിയ്ക്കുവാൻ നിർദ്ദേശിച്ചു.  ഇത്രയും  ബൃഹത്തായ ഗ്രന്ഥരചനയും അതിന്റെ ആലേഖനവും തനിക്ക് ഒറ്റയ്ക്ക് ചെയ്യാനാവില്ലെന്ന നിസ്സഹായത വ്യാസൻ  ബ്രഹ്മാവിനെ അറിയിച്ചു.  അതിനാൽ, താൻ അതിന്റെ വരികൾ ചൊല്ലുന്നതിനൊപ്പം തന്നെ അതിന്റെ ആലേഖനം നടത്തുവാൻ തക്ക അറിവും വിവേകവും തികഞ്ഞ ഒരാളെ തന്റെ സഹായത്തിനായി നിയോഗിക്കണമെന്ന്  വ്യാസൻ ബ്രഹ്മാവിനോട് അഭ്യർത്ഥിച്ചു.  ഇത്രയും മഹത്തായ രചനയ്ക്ക് അത്രയും തന്നെ ക്ഷമയും കഴിവും ഉള്ള ആൾ തന്നെ വേണമല്ലോ.

ഒരു നിമിഷം ആലോചിച്ച ശേഷം ബ്രഹ്മദേവൻ, ഇക്കാര്യത്തിൽ ഗണപതിയെ സമീപിക്കാൻ ഉപദേശിച്ചു. ഇതനുസരിച്ച് വ്യാസൻ ഗണപതിയെ സന്ദർശിച്ച് തന്റെ ആവശ്യം അറിയിച്ചു.   വളരെ നേരത്തെ ആലോചനയ്ക്ക് ശേഷം ഗണപതി, തനിക്ക്  ഇതിനായി നീക്കിവയ്ക്കാൻ അധികം സമയമില്ലെന്നും അതിനാൽ മഹാഭാരതശ്ലോകങ്ങൾ ചൊല്ലിത്തുടങ്ങിയാൽ അവസാനം വരെ നിർത്താതെ ചൊല്ലണമെന്നും ഇതിന് ഭംഗം വന്നാൽ താൻ എഴുത്ത് നിർത്തുമെന്നും പറഞ്ഞു.  മഹാഭാരതത്തിന്റെ ദീർഘമായ ഘടനയിൽ ഇടയ്ക്ക് നിർത്തി വിശ്രമിക്കാതെ ചൊല്ലുക എന്നത് തികച്ചും അപ്രായോഗികമാണെന്ന് വ്യാസന് അറിയാമായിരുന്നു.പക്ഷേ വേറെ ആര് എഴുതിയാലും ഗണപതിയോളം ശരിയാവില്ല.  അതിന് വ്യാസൻ തന്നെ ഒരു ഉപായം കണ്ടുപിടിച്ചു.  താൻ നിർത്താതെ ശ്ലോകം  ചൊല്ലാമെന്നും എന്നാൽ ഗണപതി ഓരോ ശ്ലോകത്തിന്റെയും അർത്ഥം പൂർണ്ണമായി മനസ്സിലാക്കിയതിനുശേഷം മാത്രമേ എഴുതാൻ പാടുള്ളൂ എന്നും വ്യാസൻ വ്യവസ്ഥ വച്ചു.  ഗണപതി അത് അംഗീകരിച്ചു.

അങ്ങനെ വ്യാസൻ മഹാഭാരത രചന ആരംഭിച്ചു.  ഗണപതി വ്യാസന്റെ ചൊല്ലലിനനുസരിച്ച് എഴുതിക്കൊണ്ടിരുന്നു.  പലപ്പോഴും ഗണപതിയുടെ വേഗതയ്ക്കൊപ്പമെത്താൻ വ്യാസനായില്ല.  അപ്പോഴൊക്കെ വളരെ കഠിനമായ ശ്ലോകങ്ങൾ ചൊല്ലി, അവയുടെ അർഥം മനസ്സിലാക്കാൻ ഗണപതിയെടുക്കുന്ന സമയം വ്യാസന് വിശ്രമിക്കാനായി. മഹാഭാരതത്തിലെ ഒരു ലക്ഷത്തിലധികം ശ്ലോകങ്ങൾ എഴുതിത്തീർത്തപ്പോൾ ലോകത്തിലെ ഏറ്റവും മഹത്തരമായ ഇതിഹാസത്തിന്റെ ജന്മമായി.  ‘വ്യാസോച്ഛിഷ്ടം ജഗത്‌സർവ്വം’ എന്നല്ലേ പ്രമാണം.  അതായത്, വ്യാസന്റെ രചനകളിലില്ല്ലാത്തത് മറ്റൊരിടത്തുമില്ല. എവിടെയുമുള്ളത് ഇതിലുണ്ട്. ഇന്ന് നമുക്ക് ചുറ്റും നടക്കുന്ന  എല്ലാ കഥകളും സംഭവങ്ങളും ഒക്കെ നമ്മുടെ പുരാണങ്ങളിലും ഇതിഹാസങ്ങളിലും പലയിടത്തും പലരീതിയിലും പറഞ്ഞിട്ടുള്ളവതന്നെ.  ഒരു ലക്ഷത്തിലധികം ശ്ലോകങ്ങളിലൂടെ, അനേകം കഥകളും ഉപകഥകളും സമസ്യകളും തത്ത്വചിന്തകളും ഒക്കെയായി ഭാരതത്തിന്റെ പൈതൃകത്തിൽ ജ്വലിക്കുന്ന വിളക്കായി ഇന്നും മഹാഭാരതം നിറഞ്ഞു നിൽക്കുന്നു.  അനേകമനേകം വ്യാഖ്യാനങ്ങളും ഉപാഖ്യാനങ്ങളും പഠനങ്ങളും ഇന്നും മഹാഭാരതം അടിസ്ഥാനപ്പെടുത്തി നടക്കുന്നുണ്ട്….

ഹിമാലയത്തിലെ പുണ്യപവിത്രമായ നാലു ധാമങ്ങളിൽ (ചതുർധാമങ്ങൾ - കേദാർനാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി) ഏറ്റവും പവിത്രമായ ബദരീനാഥിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് മഹാഭാരതരചന നടന്ന ‘മന’ എന്ന ഗ്രാമം.  അവിടെയുള്ള വ്യാസഗുഹ എന്ന ഗുഹയിലിരുന്നാണത്രേ വ്യാസൻ മഹാഭാരതകഥ ചൊല്ലിയത്.  അതിനടുത്തുതന്നെയുള്ള ഗണേശഗുഹയിലിരുന്നാണത്രേ ഗണപതി അത് പകർത്തിയെഴുതിയത്.  മുഖാമുഖം കാണാതെ ‘ടെലിപ്പതി’യിലൂടെയാണ് ആശയവിനിമയം നടന്നതെന്നും വിവക്ഷയുണ്ട്.  തീർത്ഥാടകർ ഈ രണ്ടു ഗുഹകളും സന്ദർശിക്കാറുണ്ട്. 

ഉത്തരാഖണ്ഡ് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന മന ഗ്രാമം, ചൈനയുടെ അതിർത്തിയിൽ നിന്ന് 30 കിലോമീറ്റർ മാത്രം അകലെയാണ്.  പഞ്ചപാണ്ഡവർ സ്വർഗ്ഗാരോഹണം നടത്തിയത് ഈ വഴിയിലൂടെ ഹിമാലയത്തിലെത്തിയാണ്. ഭാരതത്തിന്റെ പുണ്യനദിയായ സരസ്വതി നദിയുടെ ഉത്ഭവം ഇവിടെനിന്നാണ്.  മനയിൽ നിന്നുത്ഭവിച്ച് അധികം ദൂരം എത്തും മുൻപ് അളകനന്ദയുമായി സംഗമിക്കുന്നു. പറഞ്ഞാൽ തീരാത്തത്ര കഥകളും സംഭവങ്ങളും ഇവയെ ബന്ധിപ്പിക്കുന്ന സ്ഥലങ്ങളും.... വിവരണങ്ങൾ അനന്തം തന്നെ....
ശ്രീമദ് ഭഗവദ്ഗീത*
🙏🙏🙏🙏🕉🕉.'🙏🙏🙏🙏
*432-ാം ദിവസം*

*അദ്ധ്യായം പതിമൂന്ന്*

*പ്രകൃതി,പുരുഷൻ,ക്ഷേത്രജ്ഞൻ*

*ശ്ലോകങ്ങള്‍  1-2*

*ശ്ലോകം :1*

*അർജുന ഉവാച:*

*പ്രകൃതിം പുരുഷം ചൈവ ക്ഷേത്രം ക്ഷേത്രജ്ഞമേവ*
*'ഏതദ് വേദിതുമിച്ഛാമി ജ്ഞാനം ജ്ഞേയം ച കേശവ*    

*ശ്ലോകം: 2*

*ശ്രീ ഭഗവാനുവാച:*

*ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യഭിധീയതേ*               

*ഏതദ്യോ വേത്തി ത്രം പാഹു ക്ഷേത്രജ്ഞ ഇതി തദ്വിദഃ*

      അർജുന ഉവാച - അർജുനൻ പറഞ്ഞു; പ്രകൃതിം - പ്രകൃതിയേയും; പുരുഷം ച ഏവ - പുരുഷനേയും; ക്ഷേത്രം - ക്ഷേത്രത്തേയും; ക്ഷേത്രജ്ഞം ഏവ ച - ക്ഷേത്രജ്ഞനേയും; ജ്ഞാനം - ജ്ഞാനത്തേയും; ജ്ഞേയം ച - അറിയേണ്ടതിനേയും; ഏതത് - ഇതിനെയെല്ലാം; കേശവ - ഹേ കേശവാ; വേദിതും – അറിയുന്നതിന്; ഇച്ഛാമി - ഞാൻ ഇച്ഛിക്കുന്നു.

   ശ്രീ ഭഗവാനുവാച - ശ്രീ ഭഗവാൻ പറഞ്ഞു: കൗന്തേയ - ഹേ കൗന്തേയാ; ഇദം ശരീരം - ഈ ശരീരം; ക്ഷേത്രം ഇതി - ക്ഷേത്രമെന്ന്; അഭിധീയതേ - വിളിക്കപ്പെടുന്നു; ഏതത് - ഇതിനെ; യഃ - യാതൊരുവൻ; വേത്തി - അറിയുന്നു; തം - അവനെ; ക്ഷേത്രജ്ഞഃ ഇതി – ക്ഷേത്രജ്ഞനെന്ന്; തദ്വിദഃ - ഇതറിയുന്നവർ; പ്രാഹു - പറയുന്നു.

*വിവർത്തനം*

    അർജുനൻ പറഞ്ഞു - അല്ലയോ പ്രിയപ്പെട്ട കൃഷ്ണാ, പ്രകൃതി, പുരുഷൻ, ക്ഷേത്രം, ക്ഷേത്രജ്ഞൻ, ജ്ഞാനം, ജ്ഞാനത്തിന് വിഷയീഭവിക്കുന്നത്. ഇവയെക്കുറിച്ചെല്ലാം അറിയാൻ എനിക്കാഗ്രഹമുണ്ട്.

   പരമദിവ്യോത്തമപുരുഷൻ പറഞ്ഞു. കുന്തീപുത്രാ, ഈ ശരീരം ക്ഷേത്രമെന്ന് പറയപ്പെടുന്നു; ഇതിനെ അറിയുന്നവൻ ക്ഷേത്രജ്ഞനുമത്രേ.

*ഭാവാർത്ഥം:*

     പ്രകൃതി, പുരുഷൻ, ക്ഷേത്രം, ക്ഷേത്രജ്ഞൻ, ജ്ഞാനം, ജ്ഞാനവിഷയം എന്നിവയെക്കുറിച്ചറിയാൻ ആഗ്രഹിക്കുകയാണർജുനൻ. ഈ ശരീരമാണ് ക്ഷേത്രമെന്ന് പറയപ്പെടുന്നത്, അതിനെ അറിയുന്നവൻ ക്ഷേത്രജ്ഞനും, എന്ന് ഭഗവാൻ ഉത്തരം നൽകുന്നു. ബദ്ധനായ ആത്മാവിന്റെ കർമ്മവേദിയാണ് ശരീരം. ബദ്ധജീവാത്മാവ് ഭൗതികതയിൽ കുടുങ്ങിക്കിടക്കുന്നു; ആ ഭൗതികപ്രകൃതിയെ കീഴടക്കാൻ ശ്രമിക്കുകയുംചെയ്യുന്നു. ഇങ്ങനെ പ്രകൃതിക്കുമേൽ ആധിപത്യം സ്ഥാപിക്കാൻ എത്രമാത്രം കഴിവുണ്ടെന്നതിനെ ആശ്രയിച്ച് അയാൾക്കൊരു കർമ്മവേദി ലഭിക്കും. ആ പ്രവർത്തനമണ്ഡലമാണ് ശരീരം. എന്താണ് ശരീരം? ശരീരം ഇന്ദ്രിയങ്ങളാൽ നിർമ്മിക്കപ്പെട്ടവയാണ്. ബദ്ധനായ ജീവാത്മാവ് ഇന്ദ്രിയത്യപ്തിക്കുവേണ്ടി ആഗ്രഹിക്കുന്നു. ഇന്ദ്രിയ സുഖങ്ങളെ അനുഭവിക്കാനുള്ള കഴിവിനനുസരിച്ച് അയാൾക്ക് ഒരു ശരീരം അഥവാ പ്രവർത്തനമേഖല ലഭിക്കുന്നു. അതുകൊണ്ടാണ് ശരീരത്തെ ക്ഷേത്രം അഥവാ ബദ്ധജീവാത്മാവിന്റെ കർമ്മവേദി എന്ന് പറയുന്നത്. താൻ ശരീരമാണെന്നു വിചാരിക്കുന്നവനാണ് ക്ഷേത്രജ്ഞൻ അഥവാ ക്ഷേത്രത്തെ അറിയുന്നവൻ, ക്ഷേത്രവും ക്ഷേത്രജ്ഞനും അഥവാ ശരീരവും ശരീരത്തെ അറിയുന്നവനും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ പ്രയാസമില്ല. ബാല്യം മുതൽ വാർദ്ധക്യം വരെ ഏതൊരാളുടേയും ശരീരത്തിന് വിവിധ മാറ്റങ്ങളുണ്ടാകുന്നുണ്ട്. എന്നാലും അയാൾ അതേ വ്യക്തിയായിത്തന്നെ ഇരിക്കുന്നു. ഇതെല്ലാവർക്കുമറിയാവുന്നതാണല്ലോ. അപ്രകാരം പ്രവർത്തനമണ്ഡലത്തിനും അതിനെ അറിയുന്നവനും തമ്മിൽ വ്യത്യാസമുണ്ട്. താൻ ശരീരത്തിൽ നിന്ന് ഭിന്നനാണെന്ന് ഉപാധിബദ്ധനായ ഒരു ജീവാത്മാവിന് ഇങ്ങനെ മനസ്സിലാക്കാം. ഇത് ആദ്യമേ പറഞ്ഞിട്ടുണ്ട്, ദേഹിനോസ്മിൻ എന്ന് തുടങ്ങുന്ന ശ്ലോകത്തിൽ ജീവസത്ത ശരീരത്തിൽ കുടികൊള്ളുന്നുവെന്നും ശരീരം ശൈശവത്തിൽ നിന്ന് കൗമാരത്തിലേയ്ക്കും പിന്നെ യൗവ്വനത്തി ലേയ്ക്കും ക്രമേണ വാർദ്ധക്യത്തിലേയ്ക്കും കടക്കുന്നു എന്നും വ്യക്ത മാക്കുന്നുണ്ട്. ശരീരത്തിന്റെ ഉടമ ഈ മാറ്റങ്ങളെ അറിയുന്നുണ്ട്. ഉടമസ്ഥൻ തന്നെയാണ് ക്ഷേത്രജ്ഞൻ. "ഞാൻ സന്തുഷ്ടനാണ്, “ഞാൻ പുരുഷനാണ്", "ഞാൻ സ്ത്രീയാണ്”, “ഞാനൊരു നായയാണ്, പൂച്ചയാണ്” ഇങ്ങനെയെല്ലാം ഒരുവേള നാം ചിന്തിക്കുന്നു. ഇതെല്ലാം ക്ഷേത്രജ്ഞന്റെ ശാരീരികമായ ഉപാധികളാണ്. ക്ഷേത്രജ്ഞൻ ശരീരത്തിൽ നിന്ന് ഭിന്നനാണ്. ഉടുപ്പുകൾ മുതലായ പല പല സാധനങ്ങളും നമ്മൾ ഉപയോഗിക്കാറുണ്ടല്ലോ. എന്നാൽ ഉപയോഗിക്കുന്ന സാധനത്തിൽ നിന്ന് നാം വ്യത്യസ്തരാണെന്ന് നമുക്കറിയാം. അതുപോലെ നാം ശരീരത്തിൽ നിന്ന് വ്യത്യസ്തരാണെന്ന് കുറച്ചൊന്നാലോചിച്ചാൽ മനസ്സിലാക്കാം. ശരീരമുള്ള ഏതൊരാളും ക്ഷേത്രജ്ഞനാണ്, അയാളുടെ പ്രവർത്തനരംഗമായ ശരീരം ക്ഷേത്രവും.

     ഭഗവദ്ഗീതയുടെ ആദ്യത്തെ ആറ് അദ്ധ്യായങ്ങൾ ക്ഷേത്രജ്ഞനായ ജീവസത്തയെക്കുറിച്ചും ആ ജീവന് ഏതു വിധത്തിൽ ഭഗവാനെക്കുറിച്ചുള്ള ജ്ഞാനം നേടാൻ സാധിക്കുമെന്നതിനെക്കുറിച്ചും വിവരിക്കുന്നു. ഭക്തിയുതസേവനത്തെക്കുറിച്ചും ഭഗവാനെക്കുറിച്ചും പരമാത്മാവും ജീവാത്മാവും തമ്മിലുള്ള ബന്ധമെന്തെന്നതിനെക്കുറിച്ചും ഭഗവദ്ഗീതയിലെ നടുവിലുള്ള ആറദ്ധ്യായങ്ങൾ പ്രതിപാദിക്കുന്നു. പരമദിവ്യോത്തമപുരുഷനായ കൃഷ്ണന്റെ സമുത്കൃഷ്ടതയും ജീവാത്മാവിന് താരതമ്യേനയുള്ള ആശ്രിതത്വത്തേയും എടുത്തുകാട്ടുന്നുണ്ട്. ഈ അദ്ധ്യായങ്ങൾ. ഏതു പരിതഃസ്ഥിതിയിലും ഭഗവദ്വിധേയരാണ് ജീവസത്തകൾ. അത് മറന്നുപോകുന്നതുകൊണ്ടാണവർക്ക് ക്ലേശങ്ങളനുഭവിക്കേണ്ടിവരുന്നത്. സത്കർമ്മങ്ങളാൽ ബോധദീപ്തരാകുമ്പോൾ വ്യത്യസ്ത സാഹചര്യങ്ങൾ അവരെ ഭഗവാനിലേയ്ക്ക് നയിക്കുന്നു. ദുഃഖമോ, ധനേച്ഛയോ, അറിവിനുള്ള ആഗ്രഹമോ, ജിജ്ഞാസയോ ഒക്കെ ആവാം ഈ സാഹചര്യങ്ങൾ. അതും വിവരിച്ചിട്ടുണ്ട്. പതിമൂന്നാമദ്ധ്യായം മുതൽക്കുള്ളവയിൽ ജീവസത്തയ്ക്ക് ഭൗതികപ്രകൃതിയുമായി ബന്ധ മുണ്ടാകുന്നതെങ്ങനെയെന്നും പല വിധം ഫലോദ്ദിഷ്ടകർമ്മങ്ങളിലൂടേയും ജ്ഞാനാർജ്ജനത്തിലൂടേയും, ഭക്തിഭരിതമായ സേവനത്തിലുടേയും ഭഗവാൻ മുഖേന ജീവന് മോചനം കിട്ടുന്നതെങ്ങനെയെന്നുമാണ് പ്രതിപാദിക്കുന്നത്. ഭൗതികശരീരത്തിൽ നിന്ന് തികച്ചും ഭിന്നനാണ് ജീവസത്ത എങ്കിലും എങ്ങനെയോ അത് ശരീരവുമായി ബന്ധപ്പെട്ടു പോകുന്നു. ഇതും വിശദീകരിക്കപ്പെടുന്നുണ്ട്.

 

ജീവിതത്തിൽ ഒരുപാട് വേദന നിറഞ്ഞ അനുഭവങ്ങളുണ്ടായിട്ടുണ്ട്...
അതൊക്കെ എപ്പോഴും ഓർമയിൽ വരുന്നൂ...
ഈ ജീവിതം എന്നെ തളർത്തുന്നത് പോലെ...
എനിക്കതൊക്കെ മറന്ന് പുതിയൊരു മനുഷ്യനാകണം...
അതൊക്കെ മറക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടത്???
അതിന് കഴിയുമോ???
മറക്കാൻ ഏറ്റവും നല്ല വഴി ഓർക്കാതിരിക്കലാണ്...
ഓർക്കാതിരുന്നാൽ മറന്നുപോകുന്നതെയുള്ളൂ ജീവിതത്തിലെ പല കാര്യങ്ങളും...
പക്ഷേ, പലരും ജീവിച്ച രീതി കാരണം ഒന്നും മറക്കാൻ കഴിയില്ലന്ന് വിശ്വസിക്കുന്നൂ...
എന്നാൽ മനുഷ്യ മനസ്സിന് കഴിയാത്തതായി ഒന്നുമില്ല...
ആ മനസ്സിനെ വേണ്ടും വിധത്തിൽ ഉപയോഗിച്ചാൽ പുതിയ മനുഷ്യനാകാം...
മനസ്സിനെ നിയന്ത്രിക്കുകയെന്നത് അസാദ്ധ്യമല്ലേ???
അല്ല...
"അർജുനൻ പറഞ്ഞു:
ഹേ മധുസൂദനാ, അങ്ങ് പറഞ്ഞുതന്ന ഈ യോഗപദ്ധതി അപ്രായോഗികമെന്നും, ചഞ്ചലമനസ്കനായ എനിക്ക് താങ്ങുവതല്ലെന്നും തോന്നുന്നു...
മനസ്സ് ചഞ്ചലമാണ്, പ്രക്ഷുബ്ധമാണ്, വഴങ്ങാത്തതും ബലമേറിയതുമാണ്...
കൃഷ്ണാ, അതിനെ നിയന്ത്രിക്കുകയെന്നത് കാറ്റിനെ പിടിച്ചു നിർത്തുന്നതിനേക്കാൾ പ്രയാസമുണ്ടെന്ന് എനിക്ക് തോന്നുന്നു"...
യുദ്ധഭൂമിയിൽ വെച്ച് മനസ്സിനെ നിയന്ത്രിക്കാൻ കൃഷ്ണൻ അർജുനനോട് പറഞ്ഞപ്പോൾ, അതിനു കഴിയാതെ അർജുനനും ഇതുപോലെ ചിന്തിക്കുന്നൂ...
കൃഷ്ണനോടത് പറയുകയും ചെയ്യുന്നൂ...
എന്നാൽ ഭഗവാൻ കൃഷ്ണൻ പറഞ്ഞ മറുപടിയോ!!!
"ശ്രീ ഭഗവാൻ പറഞ്ഞു:
മഹാബാഹുവായ കുന്തീപുത്രാ, അസ്ഥിരമായ മനസ്സിനെ അടക്കുക എന്നത് തീർച്ചയായും ദുഷ്കരമാണ്...
എന്നാൽ യുക്തമായ പരിശീലനംകൊണ്ടും നിസ്സംഗതകൊണ്ടും അത് സാധിക്കാവുന്നതാണ്...
മനോനിയന്ത്രണമില്ലാത്തവന് ആത്മസാക്ഷാത്കാരം പ്രയാസമേറിയതാണ്...
മനസ്സിനെ കീഴടക്കി വേണ്ടുംവിധത്തിൽ ശ്രമിക്കുന്നവനാകട്ടെ, അതിൽ വിജയം നിശ്ചയമാണുതാനും...
ഇതാണെന്റെ അഭിപ്രായം"...
സ്ഥിരതയില്ലാത്ത മനസ്സിനെ അടക്കുകയെന്നത് പ്രയാസമുള്ളതു തന്നെയാണ്...
എന്നാൽ സ്ഥിരമായ പരിശീലനംകൊണ്ടും സ്വന്തം ലാഭത്തിനുവേണ്ടിയല്ലാതെയുള്ള ചിന്തകൾകൊണ്ടും പ്രവർത്തനം കൊണ്ടും മനസ്സിനെ പൂർണമായും നിയന്ത്രിക്കുകയെന്നത് സാധ്യമാണ്...
മനസ്സിനെ നിയന്ത്രിച്ചവന് മാത്രമേ ആത്മാവിനെ അറിയാൻ സാധിക്കുകയുള്ളൂ...
മനസ്സിനെ നിയന്ത്രിച്ചവന് എല്ലാം സാധ്യമാണ്...
അതായത്, നമ്മളെയെല്ലാം നയിക്കുന്നത് ശീലങ്ങളാണ്...
ആ ശീലങ്ങളാണ് നമ്മളെകൊണ്ട് ഓരോന്ന് ചിന്തിപ്പിക്കുന്നതും ചെയ്യിപ്പിക്കുന്നതും...
ഈ ശീലങ്ങളിൽ മാറ്റം വരുത്തിയാൽ ജീവിതത്തിലും മാറ്റം വരുത്താം...
ഒരുദാഹരണത്തിന്, ഒരു ചെറിയ കുട്ടി എങ്ങനെയാണോ എല്ലാം പതിയെ പതിയെ പഠിച്ചു വരുന്നത് അതുപോലെയാണ് മനുഷ്യരുടെ ശീലങ്ങൾ അവരവരെ ഒരോന്ന് പഠിപ്പിക്കുന്നതും...
മലയാളിയുടെ കുട്ടി വളർന്നു വരുമ്പോൾ മലയാളം നന്നായി സംസാരിക്കുന്നൂ...
അതുപോലെ മറ്റുള്ള നാട്ടുകളിലെ കുട്ടി, അവന്റെ നാട്ടിലെ ഭാഷ നന്നായി സംസാരിക്കുന്നൂ...
എന്തിനേറെ പറയുന്നൂ, മലയാളം അറിയാത്ത ബംഗാളി കേരളത്തിൽ ജോലി ചെയ്യാനെത്തി പതിയെ പതിയെ മലയാളം പഠിക്കുന്നൂ...
അതുപോലെ, ഹിന്ദി ഒട്ടും അറിയാത്ത ചില മലയാളികൾ ഗൾഫിലോ മറ്റോ പോയി വരുമ്പോഴേക്കും നാട്ടിലെ ഹിന്ദി മാഷിനേക്കാൾ നന്നായി ഹിന്ദി കൈകാര്യം ചെയ്യുന്നൂ...
എന്താണിതിന് കാരണം!!!
ശീലങ്ങളും സാഹചര്യങ്ങളുമാണിതിന് കാരണം...
ശീലങ്ങളും സാഹചര്യങ്ങളുമാണ് മനുഷ്യനെ നയിക്കുന്നതും പുതിയ ഓരോന്ന് പഠിപ്പിക്കുന്നതും...
നമ്മുക്ക് എന്താണോ വേണ്ടുന്നത് അത് നിരന്തരമായി പരിശീലിച്ചാൽ അതിൽ വിജയം കൈവരിക്കാനാകും...
അതുകൊണ്ട്, സ്വന്തം ബുദ്ധി സാഹചര്യത്തിനും സമയത്തിനുമനുസരിച്ച് കൃത്യമായി ഉപയോഗിച്ച് മനസ്സിനെ എങ്ങനെ നിയന്ത്രിക്കണമെന്ന് തീരുമാനിക്കുക...
മനസ്സിനെ നിയന്ത്രിക്കാൻ കഴിയാത്തവരുടെയും പഴയതൊന്നും മറക്കാൻ കഴിയാത്തവരുടെയും അഭിപ്രായം ഒന്നും മറക്കാൻ കഴിയില്ല എന്നായിരിക്കും...
എന്തെന്നാൽ, അവർക്ക് സാധിച്ചില്ലെങ്കിൽ അത് മറ്റുള്ളവർക്കും സാധിക്കില്ലന്ന് അവർ തെറ്റുദ്ധരിക്കുന്നൂ...
എന്നാൽ സ്ഥിരമായി ശ്രമിക്കുന്നവൻ മനസ്സിനെയും ബുദ്ധിയേയും വേണ്ടും വിധത്തിൽ ഉപയോഗിക്കുന്നൂ...
അതുകൊണ്ട്, ദുരനുഭവങ്ങളിൽ നിന്നായാലും നല്ല അനുഭവങ്ങളായാലും സാഹചര്യങ്ങളിൽ നിന്നായാലുമൊക്കെ അതിൽ നിന്ന് നല്ല പാഠങ്ങൾ സ്വീകരിച്ച് ഓർക്കേണ്ടത് ഓർക്കുകയും, മറക്കേണ്ടത് മറക്കുകയും, പൊറുക്കേണ്ടത് പൊറുക്കുകയും ചെയ്ത് മനസ്സിനെ നന്മയിലേക്ക് ഉയർത്തുക...
ഇതാണെന്റെ അഭിപ്രായം...
😊😊😊
കൃഷ്ണാർപ്പണം...
श्रीमद्भगवद्गीता* ( *मूलम्*)
                    ------------------

                   *!! षष्ठोऽध्यायः !!*

                *( आत्मसंयमयोगः)*
              *(ഷഷ്ഠോऽദ്ധ്യായ:)*
               *(അഭ്യാസയോഗ:)*
                         🕉🕉🕉
*29,२९*

  *सर्वभूतस्थमात्मानं सर्वभूतानि चात्मनि*
  *ईक्षते योगयुत्कात्मा सर्वत्र समदर्शनः*

  *സർവ്വഭൂതസ്ഥമാത്മാനം സർവ്വഭൂതാനി ചാത്മനി,*
  *ഈക്ഷതേ യോഗയുക്താത്മാ സർവ്വത്രസമദർശിന:*

  *സർവ്വത്തിലും സമദൃഷ്ടിയോടൊത്ത യോഗയുക്താത്മാവ് സർവ്വഭൂതങ്ങളിലും കുടികൊള്ളുന്നത് താനാണെന്നും തന്നിലാണ് സർവ്വഭൂതങ്ങളെന്നും കാണുന്നു.*

             *സ്വാമിജി ചിദാനന്ദപുരി*
പഞ്ചമകാരം" (ആന്തരികമായ അർത്ഥം) 

"മദ്യം മാംസഞ്ച മീനഞ്ച മുദ്രാ മൈദൂന മേവ ച 
മകാര പഞ്ചകം പ്രാഹുർ യോഗീനാം മുക്തി ദായകം. 

മദ്യം... 

'"കപാല കുഹരേ ജിഹ്വാ പ്രവിഷ്ടാ വിപരീതഗാ 
ഭ്രുവോരന്തർഗതാ  ദ്രിഷ്ടിർ മുദ്രാ ഭവതി ഖേചരീ..
എന്ന ഖേചരീ മുദ്രയാൽ 
"ജിഹ്വാ പ്രവേശ സംഭൂതവഹ്നിനോത്പാതിതാഃ ഖലു 
ചന്ദ്രാത് സ്രവതി യസ്സാര സാ സ്യാദമരവാരുണി""

ഖേചരീ എന്ന യോഗ മുദ്രയാൽ നാക്കു ലാംബികയിൽ ചേർത്ത് വച്ചു ചന്ദ്ര മണ്ഡലം ആകുന്നു സഹസ്രാരത്തിൽ വച്ചു ശിവ ശക്തി മേളനം കഴിഞ്ഞ അമൃത്. താഴെക് ഒഴുകുമ്പോൾ ആ ആനന്ദം നൽകുന്ന അമൃതിന്റെ പേരാകുന്നു വാരുണി ആ വാരുണിയെ ആകുന്നു കൗള ശാസ്ത്രം പറയുന്ന മദ്യം 

മത്സ്യം.... 

"ഗംഗാ യമുനയോർ മദ്ധ്യേ ദ്വാ മത്സ്യോ ചരത സദാ 
തൗ മൽസ്യോ ഭക്ഷയേദ്യസ്തു സ ഭവേൻ മത്സ്യ സാധക""
ഇഡാ പിംഗള നാഡികളെ കുറിച്ചാകുന്നു ഇവിടെ പ്രതിപാദിക്കുന്നത് 

മാംസം... 

"പുണ്യാപുണ്യ പശും ഹത്വാ ജ്ഞാന ഖഡ്‌ഗേന യോഗവിത് 
പരേ ലയം നയേ
ച്ഛിത്തം മാംസാശി സ നിഗദ്യതേ 

പുണ്യവും പാപവുമായ അഹന്തകളെ യോഗമാകുന്ന  വാളുകൊണ്ട് വെട്ടുക എന്നാകുന്നു 

മുദ്രാ... 

"സത്സംഗേന ഭവന്മുക്തിരസസംഗേഷു ബന്ധനം 
അസതാം മുദ്രണം യദ്യത് താ മുദ്രാ പരികീർത്തിതാ.. 

മൈദൂനം.. 

ഇഡാ പിംഗളയോ പ്രാണൻ സുഷുമ്നയാം പ്രവർത്തയേത് 
തയൊസ്തു സംഗമോ ദേവൈ സുരതം നാമ കീർത്തിതം 

ഇഡാ നാഡി പിംഗാലാ നാഡി സുഷുമ്‌നയിലൂടെ മുകളിലോട്ടു ചലിച്ചു യോഗാമൃതം ചെയ്യുന്നതിനെ ആണു കൗളം ശിവ ശക്തി സാമരസ്യം എന്നു പറയുന്നത്.. 

 കുലാർണ്ണവത്തിൽ പറയുന്ന ചക്ക വെട്ടിട്ടതു പോലെ കുടിച്ചു വീഴാൻ പറയുന്ന ശ്ലോകം 

""പീത്വാ പീത്വാ പുനഃ പീത്വാ യാവൽ പതതി ഭൂതലേ 
ഉദ്ധായന പുനഃ പീത്വാ പുനർ ജന്മ ന വിദ്യതേ ""

കുടിക്കുക കുടിക്കുക വീണ്ടും കുടിക്കുക ഭൂമിയിൽ വീഴുന്നത് വരേ കുടിക്കുക 
വീണ്ടും എണിറ്റു കുടിക്കുക നിനക്ക് പുനർ ജന്മം ഇനി ഉണ്ടാവില്ല എന്നാകുന്നു ഈ ശ്ലോകത്തിന്റെ അർത്ഥം 
അതിന്റെ അർത്ഥം ഒന്ന് വിശദീകരിക്കാം 
കുണ്ഡലിനി ഉണർന്നു സഹസ്രാരത്തിൽ ചെന്ന് ശിവനുമായി ചേർന്നു യോഗം ചെയ്തു ആ അമൃതും യോഗി പാനം ചെയ്തു ആറാടുന്ന അവസ്ഥയെ ആകുന്നു ഇവിടെ സൂചിപ്പിക്കുന്നത്.. 

ഇപ്രകാരം യോഗ ചിത്തസ്ഥനായി കൊണ്ട് യോഗാവസ്ഥയെ അനുഭവിക്കാൻ അഥവാ  ഇത് അനുഭവ വേദ്യം ആകണമെങ്കിൽ വാസനയിൽ നിന്നുള്ള മോചനം സാധ്യമാകണം. ആ പക്വത സാധാരണ മനുഷ്യനിൽ ഇല്ല അങ്ങനെ എങ്കിൽ ഏറ്റവും സാധ്യമായ ഒരു വഴി കണ്ടെത്തി ആചാര്യന്മാർ മുള്ളിനെ മുള്ള് കൊണ്ട് എടുക്കുക പക്വത വരാത്തവന്റെ അഹം ബ്രഹ്മാ അസ്മി ആണ് ഇപ്പോൾ നാടെങ്ങും അലയടിക്കുന്നത് വേദാന്തം പഠിച്ചവനും വേദം പഠിച്ചവരും മുൻവിധിയോടു എതിർക്കുന്ന പഞ്ചമകാര പ്രത്യക്ഷ സാധന എന്നത്... ശരിയും തെറ്റും തീരുമാനിക്കേണ്ടത് അനുഭവത്തിൽ വന്നവർ അല്ലേ പുറത്തുള്ളവർക്ക് എന്ത് ആധികാരികത ആണ് പറയാൻ ഈ വിഷയത്തിൽ സാധിക്കുക 

മദ്യം, മത്സ്യം. മാംസം, മുദ്ര, മൈഥൂനം എന്നത് ആണ്.. 

എന്നാൽ ഇതിന്റെ സമകാലീന പ്രസക്തിയും അതിൽ ഒളിഞ്ഞിരിക്കുന്ന ആന്തരിക ബാഹ്യ അർഥങ്ങൾ ശ്രദ്ധയോട് ശ്രവിക്കുന്നതിനു പകരം. വീട്ടിൽ ഇരുന്നു മോസ്കിറ്റോ ബാറ്റുകൊണ്ട് തന്നെ കടിച്ച കൊതുകിനെ കൊന്നു തള്ളിയിട്ടു ഫേസ്ബുക് തുറന്നു പറയുന്നു, "മാ നിഷാദാ"അരുത് കാട്ടാള 😍

ഏതു ശാസ്ത്രവും പഠിക്കേണ്ടത് ആ ശാസ്ത്രത്തിന്റെ അകത്തു ചെന്നാണ്

Monday, April 29, 2019

കാലടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവും
 അക്ഷയ തൃതീയയും.

അദ്വൈതാചാര്യനായ ജഗദ്ഗുരു ശ്രീ ശങ്കരാചാര്യ ഭഗവത്പാദരുടെ കുലദേവക്ഷേത്രമാണ് കാലടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. തന്റെ മാതാവിന്റെ നിത്യസ്‌നാനത്തിനായി തൊഴുകൈകളും നിറമിഴികളുമായി നിന്ന ബാലനായ ശങ്കരനെ ‘ഉണ്ണി നിന്റെ കാല്‍കൊണ്ട് വരയുന്നിടത്ത് നദി ഗതിയാകട്ടെ എന്നനുഗ്രഹിച്ച ഭഗവാന്റെ മുന്നില്‍തന്നെ ബാലനായ ശങ്കരന്‍ കാല്‍വരയുകയും മൂന്നുകിലോമീറ്റര്‍ ദൂരെ ഒഴികിയിരുന്ന പെരിയാറിന്റെ ഗതി മാറിവരികയും ചെയ്തു.

ഭഗവാന്റെ ആജ്ഞാനുസരണം ഇന്നുള്ള ശ്രീകോവിലിലേക്ക് തന്റെ കുലദേവനെ ശങ്കരന്‍ മാറ്റി പ്രതിഷ്ഠിച്ചു. കാല്‍വരഞ്ഞ് നദി ഗതി മാറിയതിനാല്‍ ശശലമെന്ന ഗ്രാമം കാലടിയും, ഭഗവാന്‍ തൃക്കാലടിയപ്പനുമായി. വിഷ്ണുവിന്റെ ചതുര്‍ബാഹുവായുള്ള അഞ്ജന ശിലാ വിഗ്രഹമാണെങ്കിലും സങ്കല്‍പ്പമൂര്‍ത്തി പതിനൊന്ന് വയസ്സുള്ള ശ്രീകൃഷ്ണനാണ്. പാല്‍പായസം, നെയ് വിളക്ക്, പുഷ്പാഞ്ജലി ഇവയാണ് പ്രധാനം. ശ്രീകോവിലിന് ചേര്‍ന്ന് ഗണപതി, ശിവപാര്‍വതിമാരോടോപ്പമുള്ള അത്യപൂര്‍വമായ പ്രതിഷ്ഠയും തെക്ക് ഭാഗത്തായി ശ്രീ ധര്‍മ്മശാസ്താവിന്റെ പ്രതിഷ്ഠയുമാണ്. കാലടി സംസ്‌കൃത സര്‍വകലാശാലക്ക് സമീപമുള്ള ആചാര്യസ്വാമികളുടെ കുലദേവതാ ക്ഷേത്രങ്ങളായ പുത്തന്‍കാവ് ഭദ്രകാളി ക്ഷേത്രം, കോടങ്കാവ് ഭഗവതി ക്ഷേത്രം ഇവ ഈ ക്ഷേത്രത്തിന്റെ കീഴേടങ്ങളാണ്.

ആചാര്യ സ്വാമികളുടെ മാതാവിന്റെ ദേഹവിയോഗത്തിന് ശേഷം സംസ്‌ക്കാര കര്‍മങ്ങള്‍ക്ക് കാലടിയിലെ അന്നുള്ള പത്ത് നമ്പൂതിരി ഇല്ലങ്ങളില്‍  തലഭാഗം ഏറ്റി ചിതയില്‍ വച്ചവര്‍ തലയാറ്റും പിള്ളിമനയെന്നും കാല്‍ഭാഗം എടുത്ത് . മാതാവിന്റെ സമാധിയില്‍ അന്തിത്തിരി കൊളുത്തുന്നതിന് കാപ്പിള്ളി മനക്കാരെ ചുമതലപ്പെടുത്തി.

ആചാര്യ സ്വാമികള്‍ തന്റെ ദിഗ്വിജയയാത്ര പുനരാരംഭിച്ചു. ഈ ക്ഷേത്രത്തിന് കിഴക്ക് വശത്തായി പ്രത്യേകം മതില്‍ കെട്ടി സമാധിമണ്ഡപം ആയിരത്തിയൊരുന്നൂറു വര്‍ഷം കാപ്പിള്ളി മനയില്‍ നിന്നും അന്തിത്തിരി കൊളുത്തി സംരക്ഷിച്ചു. 100 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാലടിയിലെത്തിയ ശൃംഗേരി മഠത്തിന് ഈ സമാധി മണ്ഡപവും വിളക്കുകാലുമാണ് ഇതുതന്നെയാണ് ആചാര്യ സ്വാമികളുടെ ജന്മ സ്ഥലമെന്ന് കണ്ടെത്താന്‍ സഹായിച്ചത്. തലയാറ്റും പിള്ളി, കാപ്പിള്ളി മനക്കാരുടെ മേല്‍നോട്ടതിലാണ് ക്ഷേത്രകാര്യങ്ങള്‍ നടക്കുന്നത്.

ഇവിടെ നടക്കുന്ന കനകധാരായജ്ഞം വളരെ പ്രസിദ്ധവും, സമ്പത്ത്‌സമൃദ്ധിയുണ്ടാകാന്‍ ഏറെ നല്ലതുമാണെന്നാണ് വിശ്വസിക്കുന്നത്. അക്ഷയത്രിതീയയോടനുബന്ധിച്ച് നടത്തുന്ന ഈ യജ്ഞത്തില്‍ കനകലക്ഷ്മിയുടെ വിഗ്രഹത്തില്‍ സ്വര്‍ണ്ണനെല്ലിക്കകള്‍ കൊണ്ട് കനകാഭിഷേകം നടത്തിയ ശേഷം സ്വര്‍ണ്ണം,വെള്ളി നെല്ലിക്കകളും കനകധാരാ മഹാലക്ഷ്മി യന്ത്രങ്ങളും ഭക്തജനങ്ങള്‍ക്ക് നല്‍കുന്നു. ദാരിദ്ര്യം, ദുഖം ഇവ ശമിക്കുന്നതിനും ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിലനിര്‍ത്തുന്നതിനും കനകധാരായന്ത്രങ്ങള്‍ പൂജാമുറിയില്‍ വായ്ക്കുന്നതിനും സ്വര്‍ണ്ണ നെല്ലിക്കകള്‍ സ്വര്‍ണ്ണ മാലയിലും വെള്ളി നെല്ലിക്കകള്‍ ചരടിലോ വെള്ളിമാലയിലോ ധരിക്കുന്നതും അഷ്ടഐശ്വര്യങ്ങളായ ആയുരാരോഗ്യധനധാന്യ സമ്പത്ത്‌സമൃദ്ധിക്ക് ഉത്തമാണെന്നും വിശ്വസിക്കപ്പെടുന്നു.

ഈ വര്‍ഷത്തെ അക്ഷയതൃതീയ കനകധാരാ യജ്ഞം 2019 മെയ് 5 മുതല്‍ 9 വരെ ക്ഷേത്രത്തില്‍ നടക്കും.യന്ത്രവിധികള്‍ക്ക് അനുസരിച്ച് തയാറാക്കുന്ന കനകധാരായന്ത്രങ്ങളും ലക്ഷ്മിദേവിയുടെ പ്രാണപ്രതിഷ്ഠ നടത്തിയ സ്ഫടികം അടക്കം ചെയ്ത സ്വര്‍ണം, വെള്ളി നെല്ലിക്കകളും മെയ് 5 ന് 32 ബ്രാഹ്മണശ്രേഷ്ഠര്‍ 10008 ഉരുകനകധാര സ്‌തോത്രംജപിച്ച് പവിത്രമാക്കുന്നു.

അക്ഷയത്രതീയ ദിനമായ മെയ് 7ന് രാവിലെ 9 മണിക്ക് ദേവിക്ക് കനകാഭിഷേകം നടത്തി ഭക്തജനങ്ങള്‍ക്ക് നല്‍കുന്നു. യന്ത്രങ്ങള്‍ പൂജാമുറിയില്‍ പ്രതിഷ്ഠിക്കുന്നതും സ്വര്‍ണം, വെള്ളി നെല്ലിക്കകള്‍ ധരിക്കുന്നതും ഐശ്വര്യത്തിനും ധനധാന്യ സമ്പത്ത് വര്‍ധനയ്ക്കും ഉത്തമമാണ്.

അഞ്ചു വര്‍ഷങ്ങള്‍; മുഖച്ഛായ മാറിയ വാരാണസി

Monday 29 April 2019 4:20 am IST
2014 മെയില്‍ പ്രധാനമന്ത്രി മോദി അധികാരത്തിലെത്തി ആദ്യമാസം തന്നെ ഘാട്ടുകളുടെ ശുചീകരണം പൂര്‍ത്തിയാക്കിയിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഘാട്ടുകള്‍ വൃത്തിയായാണ് കിടക്കുന്നത്. ചെറു മാലിന്യം പോലും ഇവിടെ കാണാനാവില്ല. ഗംഗയിലെ ചെളി നീക്കം ചെയ്ത് കുമിഞ്ഞു കൂട്ടിയിട്ടിരുന്ന ഇടമായിരുന്ന അസ്സി ഘാട്ട് ഇന്ന് വാരാണസിയിലെ പ്രധാന കേന്ദ്രമാണ്.
പൊടിപടലങ്ങള്‍ നിറഞ്ഞ, പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍, മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയ ഗംഗാ തീരത്തെ ഘാട്ടുകള്‍, സ്‌നാനം ചെയ്യാന്‍ പോലും തീര്‍ത്ഥാടകര്‍ മടിച്ചിരുന്ന മാലിന്യങ്ങള്‍ നിറഞ്ഞ ഗംഗാ നദി, യാതൊരു വികസനവുമെത്താത്ത റെയില്‍വേ സ്‌റ്റേഷനുകളും വിമാനത്താവളവും, റോഡുകളും ശൗചാലയങ്ങളും ആവശ്യത്തിന് സ്‌കൂളുകളും പോലും ഇല്ലാതിരുന്ന വാരാണസിയിലെ സമീപ ഗ്രാമങ്ങള്‍, 2014 ഏപ്രിലില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗിനായി വാരാണസിയിലെത്തിയപ്പോഴത്തെ കാഴ്ചകള്‍ ഇപ്പോഴും ഓര്‍മ്മയിലുണ്ട്. അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറം വാരാണസി അതിന്റെ മുഖച്ഛായ മാറ്റിയിരിക്കുകയാണ്. പ്രൗഢിയിലേക്കും വികസനത്തിലേക്കുമുള്ള യാത്രയിലാണ് വാരാണസിയും സമീപ പ്രദേശങ്ങളും. ഗംഗാതീരത്തെ ഘാട്ടുകളില്‍ വന്ന മാറ്റമാണ് ഏവരേയും അത്ഭുതപ്പെടുത്തുന്നത്. അഞ്ചുവര്‍ഷം കൊണ്ട് കാശി ഏറെ മാറിയെന്ന് പ്രത്യക്ഷത്തില്‍ ബോധ്യപ്പെടുത്തുന്നത് ഇവിടുത്തെ വൃത്തി തന്നെ. 
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമാണിതെന്ന ബോധ്യം കാശീനിവാസികള്‍ക്കുമുണ്ട്. അഞ്ചുവര്‍ഷം കൊണ്ട് 34,000 കോടി രൂപയുടെ വികസന പദ്ധതികളാണ് വാരാണസിയിലേക്കെത്തിയത്. ഇത്രയധികം പദ്ധതികള്‍ നടക്കുന്ന ഇന്ത്യയിലെ ഏക നഗരമാണ് വാരാണസി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പതിനെട്ട് തവണയാണ് പ്രധാനമന്ത്രി മോദി വാരാണസിയില്‍ എത്തിയത്. ഓരോ തവണയും അദ്ദേഹം വികസന പദ്ധതികളുടെ പുരോഗതി നേരിട്ടെത്തി നിരീക്ഷിച്ചു. പ്രധാനമന്ത്രി ഓഫീസിന്റെ ചെറുപതിപ്പ് വാരാണസിയില്‍ ആരംഭിച്ചാണ് മോദി ഇതെല്ലാം സാധ്യമാക്കിയത്. നിരവധി ഉദ്യോഗസ്ഥരെയും ഇവിടെ നിയമിച്ചിരുന്നു. 
ഭൂമിയിലെ ആദ്യത്തെ നഗരമെന്നാണ് കാശിയുടെ വിശേഷണം തന്നെ. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങളും ക്ഷേത്രങ്ങളും തന്നെയാണ് കാശിയുടെ സവിശേഷത. 2014 മെയില്‍ പ്രധാനമന്ത്രി മോദി അധികാരത്തിലെത്തി ആദ്യമാസം തന്നെ ഘാട്ടുകളുടെ ശുചീകരണം പൂര്‍ത്തിയാക്കിയിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഘാട്ടുകള്‍ വൃത്തിയായാണ് കിടക്കുന്നത്. ചെറു മാലിന്യം പോലും ഇവിടെ കാണാനാവില്ല. ഗംഗയിലെ ചെളി നീക്കം ചെയ്ത് കുമിഞ്ഞു കൂട്ടിയിട്ടിരുന്ന ഇടമായിരുന്ന അസ്സി ഘാട്ട് ഇന്ന് വാരണാസിയിലെ പ്രധാന കേന്ദ്രമാണ്. എല്ലാ ദിവസവും രാവിലെയും വൈകിട്ടും നടക്കുന്ന സുബഹ് ബനാറസ് നൃത്ത-സംഗീത പരിപാടിയുടെ കേന്ദ്രം കൂടിയാണ് അസ്സി ഘാട്ട്. വലിയ സ്റ്റെപ്പുകളും സ്റ്റേജുകളും വസ്ത്രം മാറാനുള്ള ചെറു മുറികളുമെല്ലാം അസ്സി ഘാട്ടിന്റെ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി ഇവിടെ നിലവില്‍ വന്നു. 
ബനാറസ് സര്‍വ്വകലാശാലയില്‍ നിന്ന് കാശീക്ഷേത്രത്തിലേക്ക് നീളുന്ന വഴിയും വിമാനത്താവളത്തില്‍ നിന്ന് കാശിയിലേക്കുള്ള 25 കിലോമീറ്ററിലധികം നീളമുള്ള റോഡുമെല്ലാം ഇന്ന് വീതി കൂട്ടി വികസിപ്പിച്ചിട്ടിരിക്കുകയാണ്. നഗരത്തില്‍ നിരവധി ഇടങ്ങളിലാണ് ഫ്‌ളൈ ഓവറുകള്‍ ഉയരുന്നത്. ബനാറസിലെ നാല് റെയില്‍വേ സ്‌റ്റേഷനുകളാണ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്. ഇതില്‍ മണ്ട്‌വാഡി സ്‌റ്റേഷന്റെ നവീകരണം ആഗോള ശ്രദ്ധ നേടിയതാണ്.വാരാണസി, വാരാണസി സിറ്റി, കാശി സ്‌റ്റേഷനുകളും ഏറെ ഭംഗിയുള്ളതാക്കി. 
ബനാറസ് സര്‍വ്വകലാശാലയിലെ മെഡിക്കല്‍ കോളേജിനോട് അനുബന്ധിച്ച് ആരംഭിച്ച ക്യാന്‍സര്‍ ആശുപത്രി അടക്കം ആരോഗ്യമേഖലയില്‍ വലിയ മാറ്റങ്ങള്‍ വാരണാസിയില്‍ നിലവില്‍ വന്നിട്ടുണ്ട്.  പണ്ഡിറ്റ് മദനമോഹന മാളവ്യ ക്യാന്‍സര്‍ സെന്റര്‍ യുപിയുടെ ആകെ ആശ്രയ കേന്ദ്രമായി വളരുകയാണ്. കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപത്തുകൂടി ഗംഗയിലേക്ക് നീളുന്ന ഇടനാഴി പദ്ധതിയാണ് അതിവേഗം പുരോഗമിക്കുന്നത്. നൂറുകണക്കിന് പഴയ കെട്ടിടങ്ങളും ക്ഷേത്രങ്ങളും നീക്കം ചെയ്തു കൊണ്ടാണ് കാശി ക്ഷേത്രത്തിന്റെ വികസന പദ്ധതി മുന്നോട്ടു പോകുന്നത്. പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന കാശി ക്ഷേത്രത്തിന്റെ വികസനത്തിന് മോദി മുന്‍കൈ എടുത്തതോടെയാണ് വീണ്ടും പുതുജീവന്‍ വെയ്ക്കുന്നത്.
മോദിയുടെ മണ്ഡലമായതോടെ വാരണാസിയില്‍ വലിയ മാറ്റങ്ങളാണ് വന്നതെന്ന് ദശാശ്വമേധ ഘാട്ടില്‍ പൂജാകര്‍മ്മങ്ങള്‍ ചെയ്യുന്ന ദിനേശ് പണ്ഡിറ്റ് പറഞ്ഞു. ഘാട്ടുകള്‍ എല്ലാം വലിയ വൃത്തിയിലേക്കെത്തി. ഗംഗാശുചീകരണവും നല്ല പുരോഗതിയിലാണ്. ഇത്തവണയും മോദി തന്നെ വിജയിക്കും. കാശി ക്ഷേത്ര ഇടനാഴി വലിയ നേട്ടമാണ്. അദ്ദേഹത്തിന്റെ നേതൃഗുണവും മണ്ഡലത്തോടുള്ള ശ്രദ്ധയും വാരണാസിയിലെങ്ങും കാണാനുണ്ട്. മോദിയുടെ മണ്ഡലമായി തന്നെ വാരണാസി എക്കാലവും നിലനില്‍ക്കണമെന്നാണ് ആഗ്രഹം. എങ്കില്‍ മാത്രമേ കാശിയെ ക്ലീന്‍സിറ്റിയാക്കി മാറ്റാനാവൂ, പണ്ഡിറ്റ് പറഞ്ഞു.
വികസന പദ്ധതികളില്‍ ചിലത് ചുവടെ:
• ട്രേഡ് ഫെസിലിറ്റേഷന്‍ സെന്റര്‍
• ക്രാഫ്റ്റ് മ്യൂസിയം
• പവര്‍ലൂം സര്‍വ്വീസ് സെന്റര്‍
• ഇ-റിക്ഷ, പെഡല്‍ റിക്ഷ, ഉന്തുവണ്ടികളുടെ സൗജന്യ വിതരണം
• മഹാമാന എക്‌സ്പ്രസ്, വന്ദേ ഭാരത് എക്‌സ്പ്രസ് അടക്കം നിരവധി പുതിയ ട്രെയിനുകള്‍
• 765 കെ.വി പവര്‍ സബ് സ്റ്റേഷന്‍
• മഹാമാന കരകൗശല പരിശീലന കേന്ദ്രം
• വാരണാസി ഗ്യാസ് പദ്ധതി,
• പഞ്ചകോശി പരിക്രമ മാര്‍ഗ്ഗ്, ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ അടക്കം 900 കോടിയുടെ              പദ്ധതികള്‍
• അടല്‍ ഇന്‍ക്യുബേഷന്‍ സെന്റര്‍
• ബിഎച്ച്‌യുവില്‍ റീജിയണല്‍ ഒഫ്താല്‍മോളജി സെന്റര്‍
• ഗംഗയിലൂടെയുള്ള ചരക്കുനീക്കത്തിനായി 2400 കോടിയുടെ മള്‍ട്ടി മോഡല്‍ ടെര്‍മിനല്‍
• വാരാണസി റിങ് റോഡ് വികസനം
കൈവല്യോപനിഷത്ത്*🌺

*🍁ശാന്തിപാഠം🍁*
      ❄❄❄❄

*ഓം സഹ നാവവതു സഹ നൌ ഭുനക്തു*
*സഹ വീര്യം കരവാവഹൈ*
*തേജസ്വി നാവധീതമസ്തു*
*മാ വിദ്വിഷാവഹൈ*
*ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ.*

*💧പ്രഥമഖണ്ഡം💧*
      ☀☀☀☀

*മന്ത്രം-1*

*ആശ്വലായനോ ഭഗവന്തം പരമേഷ്ഠിനം പരിസമേത്യോവാച:-*

*അധീഹി ഭഗവൻ! ബ്രഹ്മവിദ്യാം വരിഷ്ഠാം*
*സദാസത്ഭിസ്സേവ്യമാനാം നിഗൂഢാം*
*യയാ ചിരാൽ സർവ്വപാപം വ്യപോഹ്യ*
*പരാൽ പരം പുരുഷാമുപൈതി വിദ്വാൻ*

*സാരം*

*_ഒരിക്കൽ ആശ്വാലായനമഹർഷി ജഗൽസൃഷ്ടികർത്താവും, ജ്ഞാനസ്വരൂപനുമായ ബ്രഹ്മദേവനെ സമീപിച്ച് സ്തോത്രനമസ്കരാദികളെക്കൊണ്ട് അദ്ദേഹത്തെ സന്തോഷിപ്പിച്ചു ചോദിച്ചു "ഭഗവാനെ! എല്ലാ വിദ്യകളിലും വെച്ച് അത്യന്തശ്രേഷ്ഠയും നല്ലവരായ ജിജ്ഞാസുകളാൽ എപ്പോഴും സേവിക്കപ്പെട്ടുകൊണ്ടിരിക്കുന്നതും, എന്നാൽ സാധാരണജനങ്ങൾക്കറിയാൻ കഴിയാത്ത നിലയിൽ അത്യന്തരഹസ്യവുമായ ബ്രഹ്മവിദ്യയെ എനിക്കുപദേശിച്ചുതരാൻ കാരുണ്യമുണ്ടവണെ. ബ്രഹ്മവിദ്യയെ അറിഞ്ഞാൽതന്നെ ഒരാളുടെ എല്ലാ പാപങ്ങളും നശിക്കുമെന്നും അനന്തരം ദുഃഖപൂർണ്ണമായ സംസാരത്തെ അതിക്രമിച്ചു കൈവല്യത്തെ പ്രാപിക്കുമെന്നും കേട്ടിട്ടുണ്ട്._*

*ഹരി ഓം*

*ഓം നമഃശിവായ🍃🍃🍃🙏🏻*

✍🏻അജിത്ത്കഴുനാട് 

തുടരും




         *🌺കൈവല്യോപനിഷത്ത്*🌺

*🍁ശാന്തിപാഠം🍁*
      ❄❄❄❄

*ഓം സഹ നാവവതു സഹ നൌ ഭുനക്തു*
*സഹ വീര്യം കരവാവഹൈ*
*തേജസ്വി നാവധീതമസ്തു*
*മാ വിദ്വിഷാവഹൈ*
*ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ.*

*💧പ്രഥമഖണ്ഡം💧*
      ☀☀☀☀

*മന്ത്രം-2*

*തസ്മൈ സ ഹോവാച പിതാമഹഃ*
*ശ്രദ്ധാഭക്തിധ്യാനയോഗാദവേഹി.*
*ന കർമ്മണാ പ്രജയാ ധനേന*
*ത്യാഗേനൈകേ അമൃതത്വമാനശുഃ*


*സാരം*

*_ആശ്വലായ ഋഷിയുടെ ചോദ്യത്തെ കേട്ട സ്വയംഭുവായ ബ്രഹ്മദേവൻ കാരുണ്യം കൊണ്ടലിഞ്ഞവനായിട്ടിപ്രകാരമുപദേശിച്ചു: "ഹേ ആശ്വാലായന! ബ്രഹ്മവിദ്യതന്നിൽത്തന്നെയാണുള്ളത്. താൻ തന്നെയാണതിനെ അറിയേണ്ടതും.മറ്റൊരാൾ പറഞ്ഞുവെന്നതുകൊണ്ടു പ്രയോജനപ്പെടാനും പോവുന്നില്ല. എങ്കിലും അതിനുള്ള ഉപായങ്ങളെ പറഞ്ഞുതരാം. ശ്രദ്ധ, ഭക്തി, ധ്യാനം, യോഗം, എന്നീ നാലു സംസ്കാരങ്ങൾ വേണ്ടത്ര വളരുമ്പോൾ ബ്രഹ്മവിദ്യയെ അറിയാനും ആത്മതത്വത്തെസാക്ഷാൽക്കരിക്കാനും കഴിയും. അങ്ങയ്ക്കും അമൃതതത്വത്തെ പ്രാപിക്കണമെന്നുണ്ടെങ്കിൽ അങ്ങയുടെ ശ്രദ്ധാ ഭക്തിധ്യാനയോഗങ്ങൾ വിഷയങ്ങളിൽനിന്നു പിൻതിരിച്ച് ആത്മാവിലേയ്ക്കുയർത്തണം._*

*ഹരി ഓം*

*ഓം നമഃശിവായ🍃🍃🍃🙏🏻*

✍🏻അജിത്ത്കഴുനാട്



         *🌺കൈവല്യോപനിഷത്ത്*🌺

*🍁ശാന്തിപാഠം🍁*
      ❄❄❄❄

*ഓം സഹ നാവവതു സഹ നൌ ഭുനക്തു*
*സഹ വീര്യം കരവാവഹൈ*
*തേജസ്വി നാവധീതമസ്തു*
*മാ വിദ്വിഷാവഹൈ*
*ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ.*

*💧പ്രഥമഖണ്ഡം💧*
      ☀☀☀☀

*മന്ത്രം-3*

*പരേണ നാകം നിഹിതം ഗുഹായം*
*ബിഭ്രാജദേതൽ യതയോ വിശന്തി.*


*സാരം*

*_പരമപുരുഷനായ പരമേശ്വരൻ ജീവികളോടുള്ള അപാരമായ കാരുണ്യാതിരേകത്താൽ അവയുടെ ഹൃദയാന്തർഭാഗത്ത് അദ്വിതീയവും അമൃതാത്മകവുമായ ആത്മസ്വരൂപത്തെ പ്രകാശിപ്പിച്ചിരിക്കുന്നു. സംസാരനിവൃത്തന്മാരും ആത്മജ്ഞാനനിരതന്മാരുമായ മമുക്ഷുക്കൾ സ്വയംപ്രകാശസ്വരൂപമായ ഈ പരമതത്വത്തെ അറിഞ്ഞു പ്രാപിക്കുന്നു. അവർ ജന്മസാഫല്യം കൊണ്ടു ചരിതാർത്ഥന്മാരുമാവുന്നു._*

*ഹരി ഓം*

*ഓം നമഃശിവായ🍃🍃🍃🙏🏻*

✍🏻അജിത്ത്കഴുനാട്