Monday, March 23, 2020

ആത്മോപദേശശതകം - 2
🙏🙏🙏🙏🙏🙏🙏🙏🙏🙏

“ ‘ആരായുക’ പലസ്ഥലങ്ങളിലും ഗുരുദേവൻ ഉപയോഗിയ്ക്കണ വാക്കാണ്. ആത്മോപദേശശതകത്തില് തന്നെ എനിയ്ക്കിപ്പൊ ഓർമ്മ വരണ മറ്റൊരു സ്ഥലം

‘അഹമഹമെന്ന് അറിയുവതൊക്കെ ആരായുകിൽ..’

അതുപോലെ ജനനീനവരത്നമഞ്ജരിയിൽ
‘ആരായുകില്‍ തിരകള്‍ നീരായിടുന്നു,
ഫണി നാരായിടുന്നു, കുടവും
പാരയിടുന്നു’

അവിടെയും ഈ ‘ആരായുക’..
ആരായുക എന്ന് പറഞ്ഞാൽ ഇംഗ്ലീഷിൽ ഒരു വാക്ക് പറയാണെങ്കിൽ.. investigation എന്ന് വേണമെങ്കിൽ പറയാം. ശ്രദ്ധയോട് കൂടെ നോക്കുക. നമ്മള് ശ്രദ്ധിയ്ക്കാതെ വിട്ടു കളഞ്ഞ വസ്തുവിനെ ശ്രദ്ധയോടെ നോക്കുക. തന്നെ തന്നെ നോക്കുക. തന്നിലേയ്ക്ക് തന്നെ നോക്കുക. അങ്ങനെ ശ്രദ്ധിയ്ക്കുമ്പൊ ആരായ്‌വവരിൽ അതിരറ്റെഴും വിവേകം. എന്നുവച്ചാൽ ആ വിവേകത്തിന് അതിരില്ലെന്നർത്ഥം. സത്സംഗത്തിൽ കേട്ട് കൊണ്ടിരിയ്ക്കുമ്പോൾ ശ്രദ്ധ എന്നൊരു ശക്തി. ഈ ശ്രദ്ധ എന്താന്ന് വച്ചാൽ കേൾക്കുന്നത് കൊണ്ട് മാത്രം നമുക്ക് വസ്തുവിനെ പ്രകാശിപ്പിക്കുന്ന ഒരു ശക്തിയാണ് ശ്രദ്ധ. കേൾക്കുന്നത് കൊണ്ട് മാത്രം. പുറമെ എന്തേങ്കിലും ഒക്കെ വസ്തു കിട്ടാനുണ്ടെങ്കിൽ കേൾക്കുന്നത് കൊണ്ട് കിട്ടില്ലാ. ഇവിടെ പുറമെ നിന്ന് ഒന്നും കിട്ടാനില്ലാ. പുറമെനിന്ന് ഒന്നും അറിയാനില്ലാ.

നമ്മളന്വേഷിയ്ക്കുന്ന വസ്തു എന്താണ്?

((ഇപ്പൊ ഈ ആത്മോപദേശശതകം ഓരോ ശ്ലോകവും ഒരുപനിഷത്താണ്. അതുകൊണ്ട് ഇത് മുഴുവനും അങ്ങ് പറഞ്ഞു തീർക്കാം എന്ന് ആലോചിയ്ക്കാൻ പോലും വയ്യ. എങ്കിലും അവിടവിടെ ഒക്കെ കുറേ ശ്ലോകങ്ങള് അങ്ങനെ ഒരു കടലാസ് വച്ച് മാർക്ക് ചെയ്ത് വച്ചാണ് വന്നത് ഞാൻ, എന്താപ്പൊ പറയാന്ന് വച്ചിട്ട്. ആദ്യം എങ്ങനെയാ തുടങ്ങാ…))

65ാമത്തെ ശ്ലോകം.. നമ്മള് സത്സംഗത്തിലിരിയ്ക്കണു എന്തറിയാനാന്ന് വച്ചാൽ…

ഒരു കുറി നാമറിയാത്തതൊന്നുമിങ്ങില്ലാ
ഉരുമറവാൽ അറിവീല ഉണര്‍ന്നിതെല്ല‍ാം
അറിവവരിൽ അതിരറ്റതാകയാൽ ഈ
അരുമയെയാരറിയുന്നഹോ വിചിത്രം.

‘ഒരു കുറി നാമറിയാത്തതൊന്നുമിങ്ങില്ലാ’
ഇത് വച്ച് കൊണ്ടാണ് ഇപ്പൊ തുടങ്ങണത്. നമ്മളന്വേഷിയ്ക്കുന്ന പൂര്‍ണ്ണത, നമ്മളന്വേഷിയ്ക്കുന്ന ഭഗവാൻ, അല്ലെങ്കിൽ ഈശ്വരൻ, അല്ലെങ്കിൽ ആത്മജ്ഞാനം, മുക്തി, നിർവ്വാണം, സ്വാതന്ത്ര്യം.. പുറമെനിന്ന് കിട്ടേണ്ട ഒരു വസ്തുവാണെങ്കിൽ അതിന് മനസ്സും ഇന്ദ്രിയങ്ങളും ഒക്കെ വേണം. മനസ്സിന്റെയും ഇന്ദ്രിയങ്ങളുടേയും ഒക്കെ ബലത്തിനെ ആശ്രയിച്ചിരിയ്ക്കും പുറമെ നിന്നുള്ള വസ്തുക്കളൊക്കെ തന്നെ.

ഇവിടെ നമ്മൾ അന്വേഷിയ്ക്കണ വസ്തു അന്വേഷിയ്ക്കുന്നവനിൽ തന്നെ ഉണ്ട്. അന്വേഷിയ്ക്കണവൻ തന്നെയാണ്.

ഒരിയ്ക്കൽ രമണമഹര്‍ഷിയുടെ മുന്നിലിരുന്ന് ഒരാള് കുടുംബവിഷയങ്ങളൊക്കെ പറഞ്ഞ് കരയായിരുന്നു. കുറേ നേരം കരഞ്ഞു. മഹർഷി ഒന്നും ഉത്തരം കൊടുത്തില്ലാ. നിശ്ചലമായിട്ടിരുന്നു. മൗനമായിട്ടിരുന്നു. ഇയാള് ഇങ്ങനെ കുറേ കരഞ്ഞു കഴിഞ്ഞപ്പൊ അടുത്തിരിയ്ക്കുന്ന ഒരു ഭക്തൻ പറഞ്ഞു..

സകല ദുഃഖങ്ങൾക്കും പരിഹാരമായ ഒരു ജീവന്മുക്തന്റെ മുമ്പിലിരുന്ന്, ജ്ഞാനിയുടെ മുമ്പിലിരുന്ന് നിങ്ങള് ഇങ്ങനെ കരയുന്നത് കാണുമ്പോ ഗംഗയുടെ തീരത്തിലിരുന്ന് എനിയ്ക്ക് ദാഹം ദാഹം എന്ന് പറഞ്ഞ് കരയുന്ന പോലെയുണ്ട്.

അപ്പൊ മുരുകനാർ എന്ന് പറയണ ഒരു തമിഴ് പണ്ഡിതൻ, അദ്ദേഹം ഒരു കവിത ചൊല്ലിയിട്ട് പറഞ്ഞു… ഒഴിവിലൊടുക്കത്തിലോ മറ്റോ ഉള്ള ഒരു പാട്ടാണ്.. ചൊല്ലിയിട്ട് പറഞ്ഞു

കഴുത്തിന് വെള്ളത്തിൽ ഇറങ്ങി നിന്നിട്ട്, കണ്ഠം വരെ വെള്ളത്തിൽ ഇറങ്ങി നിന്നിട്ട് ദാഹം എന്ന് പറയണ പോലെ ഉണ്ട് എന്ന് പറഞ്ഞു.

അപ്പൊ രമണമഹര്‍ഷി പറഞ്ഞു..
അപ്പടി ഇല്ല ഓയ്! അങ്ങനെ അല്ലാ അത് കാര്യം.. ഗംഗയേ സൊൽട്രത് എനക്ക് ദാഹം. ഗംഗ തന്നെ പറയണൂ എനിയ്ക്ക് ദാഹം ദാഹം എന്ന് പറയണൂന്നാണ്.

സ്വയമേവ താൻ തന്നെ തന്റെ ദുഃഖത്തിന് പരിഹാരമായി ഇരുന്നിട്ടാണ് തന്റെ ദുഃഖത്തിന് പരിഹാരം എവിടെ എന്ന് അന്വേഷിയ്ക്കണത്.

അതുകൊണ്ടാണ്,
അരണി കടഞ്ഞെഴുമഗ്നി പോലെ ആരായ്‌വവരിൽ അതിരറ്റെഴും വിവേകം. ആരായുന്നവനിൽ തന്നെ ആ വിവേകത്തിന് ഒരതിരില്ലാ. നമ്മൾടെ ബുദ്ധിയ്ക്ക് അതിരുണ്ട് മനസ്സിന് അതിരുണ്ട്. എന്താന്ന് വച്ചാൽ മനസ്സും ബുദ്ധിയും ഒക്കെ ഈ വ്യക്തി അഭിമാനത്തിന്റെ മണ്ഡലത്തിന്റുള്ളിലുള്ളതാണ്. പക്ഷേ ഈ വിവേകം നിങ്ങളുടെയോ എന്റെയോ അല്ലാ. ‘വൈശാരദീ ബുദ്ധി’ എന്ന് ഭാഗവതത്തിൽ അതിന് പറയുന്നുണ്ട്.

വൈശാരദീ സാതിവിശുദ്ധബുദ്ധിഃ
ധുനോതി മായാം ഗുണസംപ്രസൂതാം
അവിടെയും അരണി തന്നെയാണ് ഉദാഹരണം. അജ്ഞാനത്തിനെ നീക്കിയിട്ട് ആ ജ്ഞാനം സ്വയം ച ശാമ്യതി അസമിദ് യഥാഗ്നിഃ. ഈ ശ്ലോകം ചൊല്ലുമ്പോ അതിനോടൊപ്പം അതൊക്കെ അങ്ങനെ വരണുണ്ട്.

അരണി കടഞ്ഞെഴുമഗ്നി പോലെ ആരായ്‌വവരിൽ എന്നുവച്ചാൽ നിങ്ങളോരോരുത്തരിലും എന്നിലും. ഈ സത്സംഗത്തില് ഇരിയ്ക്കുമ്പൊ. അതുകൊണ്ടാണ് പറയണത് ആ ട്രസ്റ്റ്, ശ്രദ്ധ, വിശ്വാസം. വിശ്വാസം എന്ന് പറഞ്ഞാൽ പുറത്ത് ഒരു വിശ്വാസം അല്ലാ. നമ്മളിൽ ആ ശ്രദ്ധാശക്തി ഉണ്ടെന്നും അത് നമ്മളന്വേഷിയ്ക്കുന്ന ആ സത്യത്തിനെ നമുക്ക് പ്രകാശിപ്പിച്ചു തരും എന്നുള്ള ഉറപ്പോട് കൂടെ ഇരുന്ന് കൊണ്ട് വേണം സത്സംഗത്തിൽ കേൾക്കാൻ. അങ്ങനെ കേൾക്കാണെങ്കിൽ ഒരു പക്ഷേ ഞാൻ പറയാത്തത് പോലും നിങ്ങൾക്ക് പ്രകാശിയ്ക്കും. അതുകൊണ്ടാണ് ഈ എഴുതുക മനസ്സിലാക്കുക എന്നുള്ളതിനൊന്നും വലിയ പ്രാധാന്യം കൊടുക്കണ്ടാന്ന് പറയണത്. കേട്ടാ മതി. ശ്രവിച്ചാ മതി.

എപ്പഴേങ്കിലും ഒക്കെ ശ്രവിയ്ക്കുന്ന വിഷയത്തിൽ നിന്നും ശ്രോതാവിലേയ്ക്ക് ശ്രദ്ധ തിരിയലാണ് സത്സംഗം. അല്ലാതെ എന്തേങ്കിലും മനസ്സിലാക്കലല്ലാ.”

                 ((നൊച്ചൂർ ജി 🥰🙏))
Divya 
ഹിന്ദുമതത്തിലെ ചില ആചാരങ്ങളുടെ  ശാസ്ത്രീയത

ഓരോ മതത്തിനും അതിന്റേതായ ആചാരാനുഷ്ഠാനങ്ങളുണ്ട്. ഇവയ്ക്ക് കാരണങ്ങൾ മിക്കവാറും വിശ്വാസങ്ങളായിരിക്കും . എന്നാല്‍  ഇത്തരം വിശ്വാസങ്ങള്‍ക്കു പുറകില്‍ നമുക്കു അറിയാത്ത  ചില ശാസ്ത്രീയ വശങ്ങളുമുണ്ട്.

 ഹിന്ദു മതത്തിലുള്ള ഇത്തരം ചില ആചാരാനുഷ്ഠാനങ്ങളുടെ ശാസ്ത്രീയ വശം എന്താണെന്ന് നമുക്ക് ഒന്ന് പരിശോധിക്കാം.

കൈകള്‍കൂപ്പി പ്രാർത്ഥിക്കുന്നത് :-

കൈകള്‍ കൂപ്പി നിന്ന് പ്രാര്‍ത്ഥിയ്ക്കുന്നതും നമസ്‌തേ പറയുന്നതുമെല്ലാം ഹൈദവ ആചാരങ്ങളാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ കൈവിരലുകളുടെ അറ്റത്തുള്ള പ്രഷര്‍ പോയിന്റുകളില്‍ മര്‍ദം വരുന്നു. ഈ പ്രഷര്‍ പോയന്റുകള്‍ കണ്ണ്, ചെവി, മനസ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് കണ്ണി ന്റെയും ചെവിയുടെയും മനസ്സിന്റേയും  ആരോഗ്യത്തിനു നല്ലതാണ്.

 കാല്‍വിരലില്‍ മോതിരം:-

 സ്ത്രീകള്‍ കാല്‍വിരലില്‍ മോതിരം ധരിയ്ക്കുന്നത് പലയിടത്തും കാണാറുണ്ട്. രണ്ടാമത്തെ വിരലിലാണ് സാധാരയായി മോതിരം ധരിയ്ക്കുക. യൂട്രസ്, ഹൃദയം എ്ന്നിവയിലേയ്ക്കുള്ള നാഡികള്‍ ഈ വിരലിലുണ്ട്. മോതിരം ധരിയ്ക്കുമ്പോള്‍ ലോഹത്തിന്റെ സ്വാധീനം ഇവയുടെ ആരോഗ്യത്തെ ബലപ്പെടുത്തുന്നു.

*പൊട്ടു തൊടുന്നത് :-

നെറ്റിയ്ക്കു നടുവിലായി ഒരു പ്രധാന നാഡീവ്യൂഹമുണ്ട്. ഇവിടെ പൊട്ടു തൊടുന്നത് ശരീരത്തിലെ ഊര്‍ജം നില നിര്‍ത്തുന്നതിനും ഏകാഗ്രത ഉണ്ടാകുവാനും നല്ലതാണ് . അവിടെ പൊട്ടു തൊടുവാന്‍ അമര്‍ത്തുമ്പോള്‍ രക്തപ്രവാഹം വര്‍ദ്ധിയ്ക്കുമെന്ന് പറയുന്നു.

 അമ്പലമണി: -

അമ്പലമണിയടിച്ചു തൊഴുന്നത്  ക്ഷേത്രങ്ങളിലുള്ള ആചാരമാണ്. ദൈവത്തെ ഉണര്‍ത്താന്‍ എന്നതാണ് ഇതിന്റെ വിശദീകരണം. മണി മുഴങ്ങുമ്പോള്‍ ഇത് നമ്മുടെ തലച്ചോറിനെ ഉണര്‍ത്തും. ഏകാഗ്രത വര്‍ദ്ധിയ്ക്കും. അതോടെ പ്രാര്‍ത്ഥിയ്ക്കാനുള്ള മനസ്സും ശാന്തിയും ഉണ്ടാകുന്നു.

  തുളസി: -

തുളസിയെ പുണ്യസസ്യമായാണ് കാണുന്നത്. അതിനു പുറമെ തുളസിയ്ക്ക് ഏറെ ഔഷധഗുണങ്ങളുണ്ട്. ഇത് പാമ്പുകളെ അകറ്റി നിര്‍ത്തും. പല അസുഖങ്ങള്‍ക്കുമുള്ളൊരു പരിഹാരവുമാണ്.

 ആല്‍മരം :-

ആല്‍മരം ക്ഷേത്രവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. രാത്രിയില്‍ പോലും ഓക്‌സിജന്‍ പുറപ്പെടുവിയ്ക്കാന്‍ കഴിവുള്ള ഒന്നാണിത്. ആലിനെ നശിപ്പിയ്ക്കാതിരിയ്ക്കാന്‍ പൂര്‍വികള്‍ ആലിനെ പുണ്യവൃക്ഷമായി കണക്കാക്കി.


    .കുടുമ :-

പുരാണങ്ങളില്‍ കുടുമ വച്ച പുരുഷന്മാരെ കാണാം. ഇപ്പോഴും ഇത്തരക്കാരുണ്ട്. ആയുര്‍വേദാചാര്യനായ സുശ്രുതന്റെ അഭിപ്രായപ്രകാരം ഈ ഭാഗത്തെ അധിപതി മര്‍മ്മം എല്ലാ നാഡീവ്യൂഹങ്ങളുടേയും കേന്ദ്രമാണ്. ഇവിടെ കുടുമ വെയ്ക്കുമ്പോള്‍ ഇവിടെ മര്‍ദ്ദം പ്രയോഗിയ്ക്കപ്പെടുന്നു. ഊര്‍ജം നല്‍കുന്നു.

 മയിലാഞ്ചി: -

വിവാഹത്തിന് മയിലാഞ്ചിയിടുന്നത് പതിവാണ്. ചില സ്ഥലങ്ങളില്‍ വരനേയും മയിലാഞ്ചിയണിയിക്കും. മയിലാഞ്ചിയ്ക്ക് സ്‌ട്രെസ് കുറയ്ക്കാന്‍ സാധിയ്ക്കും. വിവാഹത്തോടനുബന്ധിച്ചുള്ള സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവ കുറയ്ക്കാന്‍ ഈ ചടങ്ങിലൂടെ സാധിയ്ക്കും.

*ദീപാവലി :*

ദീപാവലിയക്കു മുന്നോടിയായി വീടു വൃത്തിയാക്കണമെന്നു പറയും. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് ഇതു വരിക. ഇതിനു മുന്‍പുള്ള മഴക്കാലം വീട് വൃത്തിയാക്കാന്‍  പറ്റാത്ത സമയാണ്. വീട്ടില്‍ മാലിന്യങ്ങള്‍ അടിഞ്ഞു കൂടാനും കേടുപാടുകള്‍ ഉണ്ടാകാനും സാധ്യതയുള്ള സമയം. ഇവ നേരെയാക്കാനുള്ള ഒരു വേള കൂടിയാണ്
ദീപാവലി.

 നിലത്തിരുന്നുണ്ണുന്നത് :-

നിലത്തിരുന്നുണ്ണുന്നത് ഒരു ആചാരമാണ്. ഈ പൊസിഷന്‍ യോഗമുദ്രപ്രകാരം സുഖാസനം എന്നാണ് അറിയപ്പെടുന്നത്. ഇത് ദഹനത്തിനു സഹായിക്കുന്ന ഒരു പൊസിഷനാണ്.

*കാല്‍ തൊടുമ്പോള്‍ :*

മുതിര്‍ന്നവരുടെ കാല്‍ തൊട്ടു വണങ്ങുന്ന ശീലം നമ്മുടെ രാജത്ത് കാണാം .  നെറുകയില്‍ കൈ വച്ച് അനുഗ്രഹിയ്ക്കുകയും ചെയ്യും. കാല്‍ തൊടുമ്പോള്‍ ഹൃദയത്തില്‍ നിന്നും പൊസറ്റീവ് എനര്‍ജി ഉല്‍പാദിപ്പിക്കപ്പെടും. ഇത് അവരുടെ കൈവിരലിലെ നാഡികളിലൂടെ കാല്‍ തൊടുന്നയാളുടെ തലയില്‍ പതിയും. ഇത് ഊര്‍ജം നല്‍കുന്നു  ഷേയ്ക്ക്ഹാന്റ്, ആലിംഗനം എന്നിവയിലൂടെയും ഇത്തരം ഊര്‍ജപ്രവാഹം നടക്കുന്നുണ്ട്.

 വ്രതം :-

വ്രതം നോല്‍ക്കുന്നത് ഹിന്ദുമതത്തിലെ മാത്രമല്ല, അന്യമതങ്ങളിലേയും ആചാരമാണ്. ശരീരത്തിന്റെ ആരോഗ്യത്തിന് ദഹനേന്ദ്രിയത്തില്‍ നിന്നും വിഷാംശം നീക്കം ചെയ്യപ്പെടണം. വ്രതമെടുക്കുന്നതിലൂടെ ഭക്ഷണം ഉപേക്ഷിയ്ക്കുമ്പോള്‍ ദഹനേന്ദ്രിയം വൃത്തിയാകുന്നു. ഇതിലൂടെ ക്യാന്‍സര്‍, പ്രമേഹം, ഹൃദയപ്രശ്‌നങ്ങള്‍ തുടങ്ങിയ പല അസുഖങ്ങള്‍ക്കും പരിഹാരമാകുന്നു. ദഹനേന്ദ്രിയത്തിനു വിശ്രമം ലഭിയ്ക്കുമ്പോള്‍ ഇതിന് കൃത്യമായി പ്രവര്‍ത്തിക്കാനും സാധിക്കും'

  വിഗ്രഹാരാധന :-

വിഗ്രഹാരാധന ഹൈന്ദവമതത്തില്‍ പ്രധാനമാണ്. മുന്‍പില്‍ ഒരു രൂപമുണ്ടെങ്കില്‍ കൂടുതല്‍ ഏകാഗ്രത ലഭിയ്ക്കുമെന്നതാണ് ഇതിനു പുറകിലെ ശാസ്ത്രീയ വിശദീകരണം.

കയ്യില്‍ വള :-

സ്ത്രീകള്‍ കയ്യില്‍ വളയിടുന്നതു സാധാരണയാണ്. ഈ ഭാഗമാണ് പള്‍സ്. വളയും പള്‍സുമായുള്ള ഘര്‍ഷണം ഹൃദയത്തിനു നല്ലതാണ്. കാരണം ഇതിലൂടെ രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. ഘര്‍ഷണം മൂലം ശരീരത്തില്‍ കൂടുതല്‍ ഊര്‍ജം ഉല്‍പാദിപ്പിക്കപ്പെടും.

കാതു കുത്തുന്നത്‌ :-

കുട്ടികളുടെ കാതു കുത്തുന്ന ചടങ്ങുണ്ട്. ഇതുവഴി ബുദ്ധിയും ഏകാഗ്രതയും വര്‍ദ്ധിയ്ക്കും. ഇയര്‍ കനാല്‍ തടസങ്ങള്‍ നീങ്ങും.

വടക്കോട്ടു തല വയ്ക്കുമ്പോള്‍ :-

വടക്കോട്ടു തല വച്ചുറങ്ങരുതെന്നു പറയും. ഇത് മരണത്തെ ക്ഷണിച്ചു വരുത്തലാണെന്നാണ് പ്രമാണം. നമ്മുടെ ശരീരത്തിനും ഭൂമിയ്ക്കും കാന്തികകേന്ദ്രങ്ങളുണ്ട്. വടക്കോട്ടു തല വയ്ക്കുമ്പോള്‍ ഭൂമിയും ശരീരവും ആ കാന്തിക വലയം അസന്തുലിതമാകുന്നു. ഇത് ബിപി കൂട്ടും. മാത്രമല്ല, ഈ ദിശയില്‍ തല വയ്ക്കുമ്പോള്‍ കാന്തിക വലയം മൂലം ശരീരത്തിലെ അയേണ്‍ മുഴുവന്‍ ഒരു വശത്തു മാത്രം കേന്ദ്രീകരിയ്ക്കപ്പെടും. ഇത് തലവേദന, അല്‍ഷീമേഴ്‌സ് ഡിസീസ്, പാര്‍ക്കിന്‍സണ്‍സ് ഡിസീസ് തുടങ്ങിയ രോഗങ്ങള്‍ക്കു കാരണമാകും.

*സൂര്യനമസ്‌കാരം :*

സൂര്യനമസ്‌കാരം സൂര്യനെ ധ്യാനിയ്ക്കുന്നതു മാത്രമല്ല.  സൂര്യനഭിമുഖമായാണ് ഇതു ശരിയ്ക്കും ചെയ്യേണ്ടത്. വെള്ളത്തിലൂടെ സൂര്യരശ്മികള്‍ നോക്കുന്നത് ക്ണ്ണിനു നല്ലതാണ്. മാത്രമല്ല, ശരീരത്തെ മുഴുവന്‍ ഉണര്‍ത്താന്‍ ഇതിനു സാധിയ്ക്കും.

സീമന്തരേഖയിലെ സിന്ദൂരം :-

സീമന്തരേഖയിലെ സിന്ദൂരം ഹിന്ദു ആചാരപ്രകാരം പ്രധാനമാണ്.സിന്ദൂരമുണ്ടാക്കുന്നത് മഞ്ഞള്‍, മെര്‍ക്കുറി, ചെറുനാരങ്ങ എന്നിവ ചേര്‍ത്താണ്. ഇതിലെ മെര്‍കുറി ലൈംഗികതയെ ഉണര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണത്രെ. മാത്രമല്ല, ബിപി നിയന്ത്രിയ്ക്കാനും സഹായിക്കും. നടുരേഖയില്‍ തന്നെ സിന്ദൂരമണിഞ്ഞാലേ ഈ ഗുണം ലഭിയ്ക്കൂ.......

             ശുഭദിനം നേരുന്നു

    പി .എം .എൻ .നമ്പൂതിരി .
#കർമ്മയോഗം:

ധര്‍മ്മാനുകൂലം അവരവരുടെ തൊഴിലുകള്‍ ചെയ്തുകൊണ്ട്, ഈശ്വരേച്ഛയനുസരിച്ച് പ്രവര്‍ത്തിക്കുന്നതാണ് ഈ യോഗത്തിന്റെ സ്വഭാവം. ഈശ്വരാര്‍പ്പണബുദ്ധ്യാ, അനാസ ക്തനായി പ്രവര്‍ത്തിക്കുമ്പോള്‍ അഹന്ത നശിച്ച്, അന്തഃകരണങ്ങള്‍ പവിത്രമാകുന്നു. ശാസ്ര്തവിധിപ്രകാരമുള്ള ആശ്രമധര്‍മ്മ ങ്ങള്‍, യജ്ഞം, ദാനം, വ്രതം, ധര്‍മ്മപ്രചാരം മുതലായവ കര്‍മ്മയോഗത്തിലുള്‍പ്പെടുന്നു.

'ശുഭകര്‍മ്മംകൊണ്ടു സുഖവും പാപകര്‍മ്മം കൊണ്ടു ദുഃഖവും ഉണ്ടാകുന്നു. ചെയ്ത കര്‍മ്മമാണ് സര്‍വ്വത്ര ഫലിക്കുന്നത്. ചെയ്യാ ത്തതു എങ്ങും അനുഭവിക്കുവാന്‍ കിട്ടുക യില്ല. അതുപോലെസ്വര്‍ഗ്ഗം, ഭോഗങ്ങള്‍, നിഷ്ഠ, ബുദ്ധി ഇതെല്ലാം ഇവിടെത്തന്നെ ചെയ്ത മനുഷ്യപ്രയത്‌നംകൊണ്ടു കിട്ടുന്നു. ചെയ്ത പ്രയത്‌നത്തിന്റെ പിന്നാലെ ദൈവം (ഭാഗ്യം) ചെല്ലുന്നു. ഒന്നും ചെയ്യാതിരിക്കുന്ന ആര്‍ക്കും തന്നെ ഒരു വസ്തുവും കൊടുക്കു വാന്‍ ദൈവത്തിനു സാദ്ധ്യമല്ല' എന്ന് മഹാഭാ രത്തില്‍ പറയുന്നു. സുഖഭോഗങ്ങള്‍ക്കു പ്രയത്‌നം വേണമെങ്കില്‍ പരമസുഖത്തിനു സവിശേഷമായ പ്രയത്‌നം ആവശ്യമാണല്ലോ.

ഹിന്ദുധര്‍മ്മപരിചയം
നിർത്തുക മർത്ത്യാ
പരസ്പര ചുംബനം.
നിർത്തുക നീയിനി ഹസ്തദാനം.
പാലിക്ക നീയിനി അകലം നിശ്ചിതം
നിർത്തേണം കൂട്ടംകൂടുന്നതും.
ലക്ഷണം കാണുകിൽ ഏകനായ് വാഴണം
ചികിത്സാ കേന്ദ്രത്തിലും തഥാ സ്വഗൃഹങ്ങളിലും
കാരണക്കാരായ്മാറരുതൊരുനാളും
ലോകരിൽ രോഗം പകർത്തരുതു
പാലിക്കവേണം പഞ്ച ശുദ്ധി
ധരിക്കേണം മുഖപടം പ്രതിരോധ കവചമായ്
ചെറുക്കണം ഒരുമിച്ചു കൊറോണയെ
തുരത്തണം ഒരുമിച്ചു കൊറോണയെ
ശിരസ്സാവഹിക്കണം ഭരണകൂടത്തിന്റെ
നിർദ്ദേശമൊക്കെയും പാലിക്കണം
പ്രാർത്ഥിക്കണം ജഗദീശനെ
 കൂപ്പുകയ്യോടെ അഭയത്തിനായ്
Maya

Sunday, March 22, 2020

*വിവേകചൂഡാമണി- 210*

        37. ആവരണശക്തിയും 
            വിക്ഷേപശക്തിയും

   ഏതാഭ്യാമേവ ശക്തിഭ്യാം   
   ബന്ധഃപുംസഃസമാഗതഃ
   യാഭ്യാം വിമോഹിതോ ദേഹം
   മത്വാത്മാനം ഭ്രമത്യയം.         (144)

    ഈ രണ്ടു ശക്തികളിൽനിന്നുതന്നെയാണ് മനുഷ്യന് ബന്ധനം വന്നുചേർന്നിരിക്കുന്നത്. ഇവയാൽ വ്യാമോഹിതനായി, ദേഹത്തെ ആത്മാവെന്നു കരുതി മനുഷ്യൻ സംസാരചക്രത്തിൽ ഭ്രമിക്കുന്നു.

  'ആവരണം' "വിക്ഷേപം' എന്നീ രണ്ടു ശക്തികൾ മൂലമാണ് മനുഷ്യൻ ഈ നിലയിൽ ബന്ധനത്തിലകപ്പെട്ട് അല്പനായിത്തീർന്നിരിക്കുന്നത്. ഇവയാൽ വ്യാമോഹിതനായ ജീവൻ 'ദേഹമാണ് ഞാൻ' എന്നു കരുതുന്നു. സാധാരണക്കാരന്റെ വിചാരം 'സ്ഥൂലശരീരമാണ് ഞാൻ' എന്നാണ്. കുറെക്കൂടി ഉയർന്ന്, മാനസിക -- മൃദുലവികാരങ്ങളിൽ തന്മയത്വത്തോടുകൂടിയവൻ മനസ്സാണ് തന്റെ സ്വരൂപം എന്ന് കരുതുന്നു. ആധുനിക യുക്തിചിന്തകന്റെ അഭിപ്രായത്തിൽ ബുദ്ധിയാണ് മനുഷ്യന്റെ സത്ത. ഇങ്ങനെ, ശരീരമോ, മനസ്സോ, ബുദ്ധിയോ ആണ് താൻ എന്നു കരുതുന്ന വ്യാമോഹിതനായ മനുഷ്യൻ, ശരീര മനോബുദ്ധികളുടെ  ആവശ്യങ്ങൾ നിറവേറ്റി അവയെ തൃപ്തിപ്പെടുത്താൻ വേണ്ടി ഉഴലുകയാണ്. ഓരോ വ്യക്തിയും അവനവന്റെ വ്യാമോഹത്തിന്നനുസരിച്ച് കർമ്മം ചെയ്യുന്നു. അഹോ, ഉന്മത്തരെപ്പോലെ അലയുന്ന മനുഷ്യന്റെ ഗതിനോക്കൂ! . ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് -- ഒരു കാലത്തിൽനിന്ന് മറ്റൊരു കാലത്തിലേക്ക് --- ഒരു  ജീവിതത്തിൽനിന്ന് മറ്റൊരു ജീവിതത്തിലേക്ക് --  ആട്ടുതൊട്ടിലിൽനിന്ന് ശവമഞ്ചത്തിലേക്ക് -- അങ്ങനെ അനവരതം നീങ്ങുന്നു. കഷ്ടം! 

ഓം. സ്വാമി ചിന്മയാനന്ദ.
തുടരും.
ആത്മോപദേശശതകം - 1
🙏🙏🙏🙏🙏🙏🙏🙏🙏🙏

"അറിവിലുമേറി അറിഞ്ഞിടുന്നവന്‍ തന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിയ്ക്കും കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി തെരുതെരെ വീണുവണങ്ങിയോതിടേണം.

അതുമിതുമല്ലസദര്‍ത്ഥമല്ലഹം സച്ചിദമൃതമെന്നു തെളിഞ്ഞു ധീരനായി
സദസദമിതി പ്രതിപത്തിയറ്റു സത്തോ മിതിമൃദുവായ് മൃദുവായമര്‍ന്നിടേണം.

സത്സംഗം വളരെ വളരെ മൃദുവായിട്ടുള്ളൊരു വിഷയമാണ്. മൃദു എന്നുവച്ചാൽ അഭിമാനത്തിന്റെ ചെറിയ ചലനം പോലും സത്സംഗത്തെ ദുഃസ്സംഗമാക്കി മാറ്റും. അതുകൊണ്ട് തന്നെ സത്സംഗത്തിന് ഒരു വേദി ഒരുക്കുക എന്ന് പറയണത്…. വക്താവ്, പൃച്ചകൻ, ശ്രോതാ എന്ന് പറയും. ഈ പൃച്ചകന്റെ, എന്നുവച്ചാൽ നടത്തിപ്പുകാരന്റെ ഭാവനയിലുള്ള സത്വഗുണം വളരെ പ്രധാനമാണ്. അതേപോലെ തന്നെ പറയുന്ന ആൾക്കും കേൾക്കുന്ന ആളുകൾക്കുമെല്ലാം.

സത്സംഗം എന്ന് പറഞ്ഞാൽ ക്ലാസ്സല്ലാ. അതുകൊണ്ട് ആദ്യം തന്നെ ഈ പഠനക്ലാസ്സ് എന്നുള്ളത് ഞാനങ്ങട് മാറ്റിവെയ്ക്കാണ് ആ പദം.

വൈഷയികമായ ഒബ്ജക്ടീവ് സയന്‍സ്, ഒബ്ജക്ടീവ് ആയിട്ടുള്ള വിഷയങ്ങളാണ് ക്ലാസ്സിലൂടെ പഠിയ്ക്കേണ്ടത്. പഠിയ്ക്കുക എന്നുള്ളത് ബുദ്ധിയുടെയും ഓർമ്മയുടേയും ഒക്കെ തലത്തിൽ മാത്രം നിൽക്കുന്ന ഒരു കാര്യമാണ്. സത്സംഗം എന്ന് പറയണത് വിവേക പ്രധാനമാണ്.

യാഗം ചെയ്യുമ്പോ അഗ്നി കടഞ്ഞെടുക്കുന്നത് അരണിക്കോലുകളിലൂടെയാണ്. പൂർവ്വാരണി ഉത്തരാരണി എന്ന് പറഞ്ഞ് മുകളിലൊരരണിക്കോല് വച്ച് ചുവട്ടിലൊരരണിക്കോല് വച്ച് രണ്ട് അരണിക്കോലുകളും കൂടെ കൂട്ടി ഉരസുമ്പോൾ അതിൽ നിന്നും വരുന്ന അഗ്നി അരണിക്കോലുകളെ തന്നെ ഇല്ലാതാക്കിയിട്ട് യാഗാഗ്നിയായിട്ട് ജ്വലിയ്ക്കും. ഇത് ഭാഗവതത്തില് വരുന്ന ഉദാഹരണമാണ്. ഇത് ഗുരുദേവൻ ആത്മോപദേശശതകത്തില് അതീവ ഗംഭീരമായി ഒരു ഋഷിയ്ക്ക് മാത്രം പറയാവുന്ന അഗാധതയോടു കൂടെ ആത്മോപദേശശതകത്തില് ഇത് പറയുന്നുണ്ട്.

ഭാഗവതത്തില്,
ആചാര്യോ അരണിരാദ്യഃ സ്യാത് അന്തേവാസ്യുത്തരാരണിഃ
തത് സന്ധാനം പ്രവചനം വിദ്യാസന്ധിഃ സുഖാവഹഃ.
എന്നൊരു ശ്ലോകം.

നാരായണീയത്തില് ഭട്ടതിരി അതിനെ സംഗ്രഹിച്ചിട്ടുണ്ട്.
ആചാര്യാഖ്യാധരസ്ഥാരണിസമനുമിള-
ശിഷ്യസംജ്ഞോത്തരാര-
ണ്യാവേദോത്ഭാസിതേന സ്ഫുടതരപരിബോ-
ധാഗ്നിനാ ദഹ്യമാനേ
കർമ്മാളീ വാസനാ തൽകൃതതനുഭുവന-
ഭ്രാന്തികാന്താരപൂരേ
ദാഹ്യാഭാനേന വിദ്യാശിഖിനി ച വിരതേ
ത്വന്മയീ ഖല്വവസ്ഥാ.
എന്നാണ് നാരായണീയം.

ഗുരുദേവൻ ആത്മോപദേശശതകത്തില് സത്സംഗം എന്താണെന്ന് പറഞ്ഞപ്പൊ യദൃച്ഛയാ അങ്ങട് ഈ ശ്ലോകം അങ്ങട് ഓർമ്മ വന്നു.

82ാമത്തെ ശ്ലോകത്തില്,
അരണി കടഞ്ഞെഴുമഗ്നി പോലെ ആരായ്‌വവരിൽ ഇരുന്നതിരറ്റെഴും വിവേകം
പരമചിദംബരമാര്‍ന്ന ഭാനുവായ് നിന്നെരിയും അതിന്നിരയായിടുന്നു സര്‍വ്വം.

അരണി കടഞ്ഞെഴുമഗ്നിപോലെ! ഈ അരണി കടഞ്ഞ് ഉദിയ്ക്കുന്ന അഗ്നി പോലെ.. ഇവിടെ രണ്ടുപേരൊന്നും ഗുരുദേവൻ പറഞ്ഞില്ലാ. ഗുരുവെന്നും ശിഷ്യനെന്നും ആചാര്യനെന്നും ഒന്നും പറഞ്ഞില്ലാ. ആരായ്‌വവർ. ആരായുക എന്നുള്ളത് ഗുരുദേവന് ഇഷ്ടമുള്ളൊരു വാക്കാ. അകമേയ്ക്ക് അന്വേഷിയ്ക്കുക. അന്വേഷണം എന്ന് പറയുമ്പോ വിചാരപ്രധാനം എന്നുള്ളതിനേക്കാളും കൂടുതൽ ശ്രദ്ധാ പ്രധാനമാണ്.

ദയവുചെയ്ത് എഴുതരുത്. എഴുതിയാൽ നിങ്ങൾക്ക് നഷ്ടപ്പെട്ടും. ആദ്യമേ അതാണ് പറഞ്ഞത് ക്ലാസ്സല്ലാ. ശ്രവണം ചെയ്യുമ്പോ നമ്മൾക്ക് എന്ത് കിട്ടുന്നോ അത് മതി. എഴുതിയാൽ നമ്മുടെ ശ്രദ്ധ ഒബ്ജക്ടീവ് ആവും, വൈഷയികമാവും.

നമ്മള് പിന്നീട് ഉപയോഗിയ്ക്കണം എന്ന് പറഞ്ഞാണ് എഴുതുന്നത്. ഉപയോഗിയ്ക്കാൻ പറ്റില്ലാ. ഇപ്പൊ കിട്ടിയാലേ ഉള്ളൂ. പിന്നീട് ഉപയോഗിയ്ക്കാൻ പറ്റില്ലാ. എഴുതുക എന്നുള്ളത് നമ്മുടെ സമ്പ്രദായമേ അല്ലാ. എഴുതുന്നതോണ്ട് എനിയ്ക്ക് ദോഷം ഉണ്ടായിട്ടല്ലാ നിങ്ങൾക്ക് പ്രയോജനപ്പെടില്ലാ. ശ്രവിയ്ക്കുക. ശരണാഗതിയോടെ ശ്രവിയ്ക്കുക. മനസ്സിലാവണത് മനസ്സിലാവട്ടെ ഇല്ലാത്തത് വേണ്ട എന്ന് പറഞ്ഞിട്ട് കേൾക്കുക. ലാഘവത്തോടെ കേൾക്കുക എത്ര കണ്ട് ഹൃദയത്തില് പോണു അത്ര കണ്ട് പോട്ടെ. ഇല്ലെങ്കി വേണ്ടാ എന്ന് പറഞ്ഞിട്ട് കേൾക്കുക."

                        ((നൊച്ചൂർ ജി 🥰🙏))
ഭാഗവത വിചാരം*
             *_PART-4 EPISODE-305*
                     *ദശമ സ്കന്ധം*
                 _ചതുർദശോഽദ്ധ്യായഃ_

*By KSV KRISHNAN IYER Ambernath Mumbai*

അതായത് വാസ്തവത്തിൽ നാം മറ്റൊരാളെ സ്നേഹിക്കുന്നത് സ്വാത്മസുഖത്തിനു വേണ്ടിയാണ്. അമ്മ കുട്ടിയെ സ്നേഹിക്കുന്നത് സ്വന്തം ആത്മസുഖത്തിനായാണ്. അങ്ങനെ നാം സ്വന്തം ആത്മ സുഖത്തിനായ് മറ്റൊരാളെ സ്നേഹിക്കുമ്പോൾ അത് അവർക്കും സുഖം നൽകുന്നു എന്നത് വാസ്തവമാണ്. പക്ഷേ അവനവന്റെ ആത്മസുഖംമാണ് എല്ലാവരുടേയും ലക്ഷ്യം.

ഇതിനെ തന്നെ ഒന്നു കൂടി വിശദീകരിച്ചു കൊണ്ട് 51 മത്തെ ശ്ലോകത്തിൽ പറയുന്നു:-

*തദ്രാജേന്ദ്ര യഥാ സ്നേഹഃ*
*സ്വസ്വകാത്മനി ദേഹിനാം*
*ന തഥാ മമതാലംബി*
*പുത്രവിത്തഗൃഹാദിഷു*

ഹേ രാജൻ, ലോക സമ്പ്രതായമനുസരിച്ച് അജ്ഞാനികൾ ദേഹത്തെ താനാണെന്ന് തെറ്റിദ്ധരിക്കയാൽ അവരുടെ ശരീരത്തിൽ അഹങ്കാരം ജനിക്കുന്നു.  ആകയാൽ സ്വശരീരത്തെ സ്നേഹിക്കുന്നത്ര സ്നേഹം ദേഹസംബന്ധികളായിരിക്കുന്ന ധനം-പുത്രൻ-പശുയ-ഗൃഹം ഇത്യാദികളിൽ ഉള്ളതായി കാണുന്നില്ല. ഇവയെയെല്ലാം സ്വന്തം ദേഹസുഖത്തിനായാണ് സ്നേഹിക്കുന്നത്.

എത്രയോ കഷ്ടപ്പെട്ട് കർമ്മം ചെയ്തു സംമ്പാദിച്ച, സ്നേഹിച്ച ധനത്തെ ദേഹാസുഖം വരുമ്പോൾ ചെലവു ചെയ്യുന്നു. കുട്ടികൾ തന്നിഷ്ടത്തിന് പ്രവൃത്തിക്കാതെ വരുമ്പോൾ അവരെ ത്യജിക്കുന്നു. അതുപോലെ തന്നെ മറ്റു പലതിനേയും അവനവന്റെ സുഖത്തിന് വിരോധമായി കാണുമ്പോൾ അവയെയെല്ലാം ഉപേക്ഷിക്കുന്നു.

ഇതിലൂടെ അഹങ്കാരാസ്പദമായ ഈ ശരീരത്തിൽ മമതാസ്പദമായ വ്യക്തി വസ്തുക്കളിൽ ഉള്ളതിനേക്കാൾ സ്നേഹം ഉണ്ടെന്ന് സർവ്വസാധാരണമായി കാണാൻ
കഴിയുന്നുണ്ടല്ലോ?.

....... *തുടരും* .....
*अनसूया क्षमा शान्तिः संतोषः प्रियवादिता ।*
*कामक्रोधपरित्यागः शिष्टाचारनिदर्शनम् ॥*
*महाभारते*
*महासुभाषितसङ्ग्रहम् १२९३*
anasūyā kṣamā śāntiḥ saṃtoṣaḥ priyavāditā ।
kāmakrodhaparityāgaḥ śiṣṭācāranidarśanam ॥
mahābhārate
mahāsubhāṣitasaṅgraham 1293

*A great quote from Mahabharatham..  This slokam is found in Mahasubhashita Sangraham too..*

*The standing testimony  for good conduct and nobility of a person are*
*1 Lack of jealousy*
*2 Patience*
*3 Equanimity*
*4 Inborn quality to be happy*
*5 Capacity and eagerness to use  plesant words*.
*6 Absence of  excessive passion and misplaced anger.*

*അനസൂയാ ക്ഷമാ ശാന്തിഃ സംതോഷ:* *പ്രിയവാദിതാ ।*
*കാമക്രോധപരിത്യാഗഃ ശിഷ്ടാചാരനിദര്ശനം ॥*
*മഹാഭാരതേ*
*മഹാസുഭാഷിതസങ്ഗ്രഹം ൧൨൯൩*
*മഹാഭാരതത്തില്‍ നിന്നുള്ള ഒരു സുഭാഷിതം* 
*മഹാസുഭാഷിത സംഗ്രഹത്തിലും ഈ ശ്ലോകം കാണുന്നുണ്ട്*

*ഒരു വ്യക്തിയുടെ  നല്ല സ്വഭാവത്തിനും  ഔന്നത്യത്തിനും പ്രത്യക്ഷങ്ങളായ തെളിവുകള്‍*
*1 അസൂയ ഇല്ലായ്മ*
*2  ക്ഷമ*
*3  സമചിത്തത , ഇരുത്തം*
*4 ഇപ്പോഴും സന്തോഷവാനായിരിക്കുവാനുള്ള കഴിവ്*
*5 എല്ലാവര്‍ക്കും  ഹിതകരങ്ങളും  മാധുര്യമേറിയവയും ആയ വാക്കുകള്‍ പ്രയോഗിക്കാനുള്ള കഴിവും സന്മനസ്സും*
*6  അളവില്‍ക്കവിഞ്ഞ  ആഗ്രഹങ്ങളും ആക്രാന്തങ്ങളും  അടങ്ങാത്തത് ദേഷ്യവും ഇല്ലാത്ത സ്ഥിതി*
സകല പദാർത്ഥങ്ങളിലും ഞാൻ... ഞാൻ... എന്ന് സ്ഫുരിച്ചുകൊണ്ടിരിക്കുന്നതെന്തോ അത് ബ്രഹ്മം. അവിടെ വ്യക്തിത്വമല്ല, ബ്രഹ്മമെന്ന, 'ഞാൻ' എന്ന ഏകവും അദ്വയവുമായ അസ്ഥിത്വം ആണുള്ളത്.

ബ്രഹ്മമേ ഇവിടുള്ളൂ, ഞാൻ ഇല്ലേയില്ല എന്നു പറയാനാണ് മഹാവാക്യം.
Sudha bharat 
ആയൂർവേദത്തിൻ്റെ കാലിക പ്രസക്തി...

"ന സംവൃത മുഖ: കുര്യാൽ
ക്ഷുതി ഹാസ്യ വിജ്യംഭണം"

മുഖംമറയ്ക്കാതെ തുമ്മുകയോ, ചിരിയ്ക്കുകയോ, കൊട്ടുവായിടുകയോ ചെയ്യരുത്. ആയൂർവേദത്തിൽ നമ്മൾ പാലിക്കണ്ട ദിനചര്യയെപ്പറ്റി ആധികാരികമായ വിവരണം ഉണ്ട്. ദിനചര്യ, ഋതുചര്യ ,സദ്യുത്ത വിവരണം തുടങ്ങിയ ഭാഗങ്ങളിൽ പറഞ്ഞിരിക്കുന്നത് മുഴുവൻ കാലിക പ്രസക്തിയുള്ളതാണ്. [അഷ്ട്ടാം ഗഹൃദയം സൂത്ര സ്ഥാനം ,അദ്ധ്യായം രണ്ട്, ശ്ലോകം. 36 ]. കാവ്യാത്മകമായി ആയുസിൻ്റെ ശാസ്ത്രം വിവരിക്കുന്ന അഷ്ടാംഗഹൃദയം വായിക്കും തോറും നമ്മുടെ അറിവ് കൂടി കൂടി വരുമത്രേ? എന്നും അഷ്ടാംഗഹൃദയം ഒരു ദിനചര്യ പോലെ വായിയ്ക്കൂന്ന ഭിഷക് ഗ്വരന്മാരെ എനിക്കറിയാം.

എല്ലാ ദിവസവും പാലിക്കേണ്ടവ ദിനചര്യയിലും, ഋതുക്കൾ മാറി വരുമ്പോൾ ശ്രദ്ധിക്കേണ്ടത് ഋതു ചര്യയിലും കാണാം. സദ്യൂത്തവിവരണം, നല്ല അറിവുള്ള സാദ് വ്യക്തികൾ പറയുന്നത് അനുസരിക്കണ്ടതിൻ്റെ പ്രാധാന്യമാണ് പ്രതിപാദിച്ചിരിക്കുന്നത്.കാലാതീതമായി നിലനിൽക്കുന്ന ഈ ആയൂസിൻ്റെ ശാസ്ത്രത്തെ മറന്നതാണിന്നത്തെ ദുഃഖം
❤❤❤❤❤❤ 
*കഥയല്ലിതു കാര്യം*

 ഒരു ഗ്രാമത്തിൽ ഈശ്വരഭക്തനായ ഒരു ബ്രാഹ്മണൻ താമസിച്ചിരുന്നു . തികച്ചും സാത്വികനായ അദ്ദേഹം സദാസമയവും ഈശ്വര പ്രാർത്ഥനകളിൽ മുഴുകി . പുരാണങ്ങളും വേദങ്ങളും ശ്രദ്ധയോടെ പഠിച്ചു . തന്നെ ഏത് ആപത്തിൽ നിന്നും ഈശ്വരൻ രക്ഷിയ്ക്കും എന്ന തികഞ്ഞ വിശ്വാസിയായിരുന്നു അദ്ദേഹം . ഒരിക്കൽ ദുഷ്ട മൃഗങ്ങൾ നിറഞ്ഞ ഘോരവനത്തിന് അപ്പുറത്തുള്ള മറ്റൊരു ഗ്രാമത്തിലേക്ക് അദ്ദേഹത്തിന് പോകേണ്ടതായ ആവശ്യം വന്നു . കുടുംബാംഗങ്ങളും ബന്ധു ജനങ്ങളും അദ്ദേഹത്തെ വിലക്കി . ആ ഘോരവനത്തിലൂടെ സഞ്ചരിച്ചവരാരും തിരിച്ചെത്തിയിട്ടില്ലെന്നും , ആ യാത്ര ഒഴിവാക്കണമെന്നും പറഞ്ഞു . എന്നാൽ ഞാൻ പ്രാർത്ഥിയ്ക്കുകയും ഉപാസിയ്ക്കുകയും ചെയ്യുന്ന ഈശ്വരൻ തന്നെ എല്ലാ ആപത്തുകളിൽ നിന്നും രക്ഷിയ്ക്കുമെന്നും പറഞ്ഞ് അദ്ദേഹം യാത്ര തുടങ്ങി . യാത്രാ സമയത്ത് പല ആൾക്കാരും യാത്രാവിവരം അന്വേഷിക്കുകയും ആ വനത്തിലൂടെയുള്ള യാത്രയിൽ ഉണ്ടായേക്കാവുന്ന അപകടങ്ങളെയും ഓർമ്മിപ്പിച്ചു . അവരോടും ഈശ്വരൻ രക്ഷിയ്ക്കും എന്ന മറുപടി മാത്രം പറഞ്ഞു . വനത്തിൽ പ്രവേശിയ്ക്കുന്നതിന് മുൻപ് ഒരു നാൽക്കാലി അദ്ദേഹത്തെ ഓടിക്കാൻ ശ്രമിച്ചു . ഒരു വടിയെടുത്ത് അതിനെ ഓടിച്ച് വിട്ടു . വനത്തിൽ പ്രവേശിച്ച ശേഷം ഒരു കാനനവാസിയും അദ്ദേഹത്തിത് മുന്നറിയിപ്പ് കൊടുത്തു . ഇനി അങ്ങോട്ടുള്ള യാത്ര ഹിംസ്ര ജന്തുക്കൾ വസിയ്ക്കുന്ന മേഖലയിലൂടെ ആണെന്നും യാത്ര ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു . അയാളെയും കൂട്ടാക്കാതെ അദ്ദേഹം മുന്നോട്ട് നടന്നു . വനമദ്ധ്യത്തിൽ വച്ച് ദുഷ്ട മൃഗത്തിൻ്റെ ആക്രമണത്താൽ അദ്ദേഹത്തിന് മരണം സംഭവിയ്ക്കുകയും പരലോകത്ത് എത്തുകയും ചെയ്തു . അവിടെ വെച്ച് അദ്ദേഹം ഈശ്വരനെ പഴിച്ചു . അങ്ങയെ പ്രാർത്ഥിക്കയം ഉപാസിക്കുകയം ചെയ്തിട്ടും ദുഷ്ടമുഗത്തിൻ്റെ ആക്രമണത്തിൽ നിന്നും എന്നെ രക്ഷിച്ചില്ലല്ലോ . പെട്ടെന്ന് ഈശ്വരനായ അശരീരി ശബ്ദം കേട്ടു . "ആരു പറഞ്ഞു നിന്നെ രക്ഷിച്ചില്ലെന്ന് ? കുടുംബാംഗങ്ങളെക്കൊണ്ടും ബന്ധു ജനങ്ങളെക്കൊണ്ടും പോകേണ്ടെന്ന് ഞാൻ പറയിച്ചില്ലേ ? വഴിയാത്രക്കാരായി വന്ന് ഞാൻ നിന്നോട് പറഞ്ഞില്ലേ ? നാൽക്കാലിയുടെ രൂപത്തിൽ വന്ന് ഞാൻ നിൻ്റെ വഴി തടഞ്ഞില്ലേ ? വനവാസിയുടെ രൂപത്തിൽ വന്ന് ഞാൻ അവസാന മുന്നറിയിപ്പും തന്നു . അതൊന്നും വകവെക്കാതെ നീ മരണത്തിലേക്ക് നടക്കുകയായിരുന്നു . ഇത്രയൊക്കെ ചെയ്തിട്ടും നീ എന്നെ കുറ്റപ്പെടുത്തുന്നു " .

ഇനി കാര്യത്തിലേക്ക് കടക്കാം . ഈ കൊറോണക്കാലത്തും ഈശ്വരൻ രക്ഷിക്കും എന്ന് പറഞ്ഞ് ആരാധനാലയങ്ങൾ അടക്കമുള്ള ആൾക്കൂട്ടങ്ങളിലേയ്ക്ക് പോയി അസുഖം പിടിപെട്ടാൽ ഈശ്വരനോട് പരിതപിച്ചിട്ട് കാര്യമില്ല . അദ്ദേഹത്തിൻ്റെ മറുപടി ഇങ്ങിനെയായിരിയ്ക്കും . " ഈ രോഗം അപകടകരമാണെന്ന് ഞാൻ നിന്നെ റേഡിയോവിലൂടെയും ടെലിവിഷനിലൂടെയും പത്രങ്ങളിലൂടെയും അറിയിച്ചു , ആരോഗ്യ സന്നദ്ധ പ്രവർത്തകരെക്കൊണ്ട് നിന്നോട് പറയിച്ചു , ആരോഗ്യമന്ത്രിയെക്കൊണ്ട് പറയിച്ചു , മുഖ്യമന്ത്രിയൊക്കൊണ്ട് പറയിച്ചു , എന്തിന് പറയുന്നു പ്രധാനമന്ത്രിയെക്കൊണ്ട് വരെ നിന്നെ ഓർമ്മിപ്പിച്ചു . എന്നിട്ടും നീ ശ്രദ്ധിച്ചില്ല . " തുനിഞ്ഞിറങ്ങിയാൽ ഈശ്വരന് പോലും രക്ഷിക്കാൻ പറ്റില്ല എന്ന് എല്ലാവരും മനസ്സിലാക്കിയേ തീരൂ .

(രജീഷ് ഭട്ടതിരിപ്പാട്)
*വായിക്കാൻ ആഗ്രഹിച്ച മലയാളത്തിലെ 75 കഥകൾ ഇനി വായിച്ചു കേൾക്കാം*
“സംസാരിക്കുന്നതിനു മുൻപ് ചിന്തിക്കൂ
ചിന്തിക്കുന്നതിനു മുൻപ് വായിക്കൂ" ജീവിതവിജയത്തിലേക്കുള്ള ഉപദേശങ്ങളിൽ ഒന്നാണിത് .പക്ഷേ, തിരക്കിട്ട ഈ ജീവിതത്തിൽ വായിക്കാൻ പലർക്കും സമയവും അവസരങ്ങളും കിട്ടുന്നില്ല. എന്നാൽ തിരക്കുകൾക്കിടയിൽ കിട്ടുന്ന ഒഴിവു സമയങ്ങളിൽ ഇനി നമുക്ക് കാതോരം ചേർന്ന് കഥകൾ കേൾക്കാം...തലമുറകളുടെ അതിർവരമ്പുകൾ ഇല്ലാതെ മലയാളത്തിലെ മികച്ച 75 കഥകൾ :
https://www.youtube.com/channel/UCtLKJYfFPFTScpMYDF9IMVQ/videos

*ഉറൂബ്‌*
ഗോപാലൻ നായരുടെ താടി
നിനവും കിനാവും
ഒരു മരണം തിരിച്ചു പോയി

*മാധവിക്കുട്ടി*
നെയ്‌പായസം
പക്ഷിയുടെ മണം
നരിച്ചീറുകൾ പറക്കുമ്പോൾ
കാളവണ്ടികൾ

*പത്‌മരാജൻ*
ഭദ്ര
കൈകേയി
ലോല

*രവീന്ദ്രനാഥ് ടാഗോർ*
അമളി

*എൻ.മോഹനൻ*
അർത്ഥാന്തരങ്ങൾ

*എം.പി.നാരായണപിള്ള*
പ്രൊഫസറും കുട്ടിച്ചാത്തനും

*സക്കറിയ*
ഞാൻ പട്ടാളത്തിൽ ചേരാൻ ഇടയായ സാഹചര്യങ്ങൾ
ഒരു ദിവസത്തെ ജോലി

*സേതു*
ഒരു ശ്രാദ്ധത്തിന്റെ പിറ്റേന്ന്‌

*യു.കെ.കുമാരൻ*
മധുരശൈത്യം

*ബി.മുരളി*
ഉമ്പർട്ടോ എക്കോ

*സി.വി.ബാലകൃഷ്ണൻ*
പ്രണയകാലം
സന്തതി

*ടി.വി.കൊച്ചുബാവ*
വള്ളംകളി
യാത്ര
റെയിൽവേ സ്‌റ്റേഷൻ

*ഒ.വി.വിജയൻ*
കടൽതീരത്ത്‌

*വൈശാഖൻ*
ഗരുഡൻ തൂക്കം
സൈലൻസർ

*ചൊവ്വല്ലൂർ കൃഷ്‌ണൻകുട്ടി*
ഗുരുസന്നിധിയിൽ
വെറുതെ നടക്കാനിറങ്ങിയവർ

*അഷ്ടമൂർത്തി*
വീടു വിട്ടു പോകുന്നു

*മുണ്ടൂർ കൃഷ്ണൻകുട്ടി*
മൂന്നാമതൊരാൾ

*അശോകൻ ചരുവിൽ*
കാട്ടൂർക്കടവിലെ കൽപ്പണിക്കാരൻ

*സന്തോഷ്‌ എച്ചിക്കാനം*
ഡേവിഡ്‌ജി കോഡ്

*വൈക്കം മുഹമ്മദ് ബഷീർ*
സ്വർണമാല

*കെ. ആർ മീര*
സർപ്പയജ്ഞം

*പെരുമ്പടവം ശ്രീധരൻ*
ഇലത്തുമ്പുകളിലെ മഴ

*സാറാജോസഫ്‌*
ഒരു പരമരഹസ്യത്തിന്റെ ഓർമയ്‌ക്ക്‌

*ടി. പത്മനാഭൻ*
പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി
ഗൗരി

*പി.സുരേന്ദ്രൻ*
ബർമുഡ

*ചെറുകാട്‌*
ധർമ്മസങ്കടം

*ഗ്രേസി*
ഭൂമിയുടെ രഹസ്യങ്ങൾ

*സുസ്‌മേഷ്‌ ചന്ത്രോത്ത്‌*
സങ്കടമോചനം
എന്റെ മകൾ ഒളിച്ചോടും മുമ്പ്‌

*ഗെയ്‌ദെ മോപ്പസാങ്*
സൈമണിന്റെ പപ്പ

*വി.ആർ.സുധീഷ്*
ഭവനഭേദനം

*കെ.രേഖ*
നിന്നിൽ ചാരുന്ന നേരത്ത്‌

*അക്‌ബർ കക്കട്ടിൽ*
കള്ളവണ്ടി

*അഷിത*
നിലാവിന്റെ നാട്ടിൽ

*തകഴി ശിവശങ്കരപ്പിള്ള*
വെള്ളപ്പൊക്കത്തിൽ

*പി.വത്‌സല*
വിഷം കഴിച്ചു മരിച്ച മരങ്ങൾ

*യു.എ.ഖാദർ*
ഭഗവതിച്ചൂട്ട്‌

*എൻ.പി.മുഹമ്മദ്‌*
ഒരു കാലടി മാത്രം

*സി.വി.ശ്രീരാമൻ*
അശ്വതി

*കെ.പി.രാമനുണ്ണി*
തീർത്മയാത്ര

*ഇ. സന്തോഷ്‌കുമാർ*
മകുടി

*പ്രമോദ് രാമൻ*
മരണമാസ്‌

*കാരൂർ*
പൂവമ്പഴം

*ബെന്യാമിൻ*
രണ്ട്‌ പട്ടാളക്കാർ മറ്റൊരു അറബിക്കഥയിൽ

*സിതാര. എസ്‌*
ഉറങ്ങിക്കിടന്ന ഒരു കാറ്റ്‌

*പുനത്തിൽ കുഞ്ഞബ്‌ദുള്ള*
കൈനാട്ടിയിലെ കൊപ്പരമിൽ

*കോവിലൻ*
ആദ്യത്തെ ശവക്കുഴി

*മധുപാൽ*
വിശ്വാസത്തിന്റെ നിയമം

*മുട്ടത്ത്‌ വർക്കി*
പിശാചിന്റെ തട്ടിപ്പ്‌

*കാക്കനാടൻ*
ശ്രീചക്രം

*മലയാറ്റൂർ രാമകൃഷ്ണൻ*
വേരുകൾക്ക്‌ ഒരനുബന്ധം

*വി.കെ.കെ.രമേഷ്*
നിധി കണ്ടെത്തിയ കുട്ടികൾ

*പി.അനന്തപത്‌മനാഭൻ*
ഇനിയും നഷ്‌ടപ്പെടാത്തവർ

*കെ.വി.മണികണ്ഠൻ*
ചിതറിയ വറ്റുകൾ

*പുതൂർ ഉണ്ണികൃഷ്ണൻ*
സുന്ദരി ചെറ്യേമ

*കെ.പി.സുധീര*
ഉപസംഹാരം

*ശ്രീകുമാരി രാമചന്ദ്രൻ*
പുലച്ചിന്ത്‌

*ഇന്ദുമേനോൻ*
ഒരു ലെസ്ബിയൻ പശു

*സി.രാധാകൃഷ്ണൻ*
പയോധരാഘാതം

*ചന്ദ്രമതി*
അമ്മച്ചിപ്ലാവിന്റെയുള്ളിൽ

*ഖദീജാ മുംതാസ്‌*
നാം ജീവിതങ്ങൾ ചുട്ടെടുക്കുന്നവർ

*സി.എസ്‌.ചന്ദ്രിക*
റോസ

ഓരോ ചെറുകഥയും വായനക്കാരന് നൽകുന്നത് ഓരോ ജന്മങ്ങളാണ് .ജീവിതം സാഹിത്യസൗന്ദര്യത്തോടെ ആസ്വദിക്കാൻ ഇതാ പുതിയൊരു വഴി. കൂടുതൽ പുതിയ കഥകൾക്കായി *daily news vayanalokam* സബ്‌സ്‌ക്രൈബ്‌ ചെയ്യൂ. സാഹിത്യ തൽപരരായ  സുഹൃത്തുക്കൾക്കും ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യൂ.
https://www.youtube.com/channel/UCtLKJYfFPFTScpMYDF9IMVQ
Dhanwanthari suktam
"ഹേ.. കൃമീ , അത്രിമഹർഷിയും കണ്വമഹർഷിയും ജമദഗ്നിമഹർഷിയും  കൂടി നിർമ്മിച്ച ഈ മന്ത്രം കൊണ്ട് നിന്നെ ഞാൻ നശിപ്പിക്കും.
ഒരിക്കൽ വിശ്വാവസു കൃമികളുടെ രാജാവിനെ വധിച്ചത് ഈ മന്ത്രമുപയോഗിച്ചിട്ടായിരുന്നു. എന്നതുപോലെ നിങ്ങളുടെ എല്ലാ നേതാക്കളും മരിച്ചുവീഴും. അവരുടെ മാതാപിതാക്കളും നശിപ്പിക്കപ്പെടും.
വലുതോ ചെറുതോ കറുത്തതോ വെളുത്തതോ ആയ സകല കീടാണുക്കളും കൊല്ലപ്പെടും. മൃഗങ്ങളുടെ ശരീരത്തിൽ വസിക്കുന്നതായ എല്ലാ കീടങ്ങളും നശിപ്പിക്കപ്പെടും. അതിനായി ഞങ്ങളിതാ ഹോമകുണ്ഠത്തിൽ ഹവിസ്സർപ്പിക്കുന്നു.
ഈ മന്ത്രത്താൽ ശത്രുകീടങ്ങൾ യമന്റെ പല്ലുകൾക്കിടയിൽക്കിടന്ന്  ഞെരിയുമ്പോൾ ആ ശബ്ദം ഞങ്ങൾക്ക് കേൾക്കാം. "

Saturday, March 21, 2020

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ശിവക്ഷേത്രങ്ങളിലൊന്നാണ് ശ്രീ തൃപ്രങ്ങോട് മഹാശിവക്ഷേത്രം. പുരാണ കഥകളുമായി ബന്ധപ്പെട്ട ചരിത്ര പ്രസിദ്ധമായ ഈ ക്ഷേത്രം മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ തൃപ്രങ്ങോട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു. പരശുരാമൻ സ്ഥാപിച്ച 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീ തൃപ്രങ്ങോട് മഹാശിവക്ഷേത്രം. കാലസംഹാരമൂർത്തി സങ്കല്പത്തിൽ പടിഞ്ഞാറോട്ട് ദർശനമായാണ് ഇവിടുത്തെ പ്രതിഷ്ഠ. കോഴിക്കോട് സാമൂതിരി രാജാവിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രമാണിത്

തൃപ്രങ്ങോടിന്റെ ദേശദേവതയായ ശിവനുമായി ബന്ധപ്പെട്ടാണ് തൃപ്രങ്ങോടെന്ന സ്ഥലനാമമുണ്ടായതെന്നു കരുതപ്പെടുന്നു. സംസ്കൃത സാഹിത്യങ്ങളിൽ ശ്വേതാരണ്യം, പരക്രോഡം എന്നീ വാക്കുകൾ കൊണ്ട് വര്‍ണ്ണിക്കുന്നത് തൃപ്രങ്ങോടിനെയാണ്. പരക്രോഡം എന്ന പദത്തിൽ നിന്നാണ് തൃപ്രങ്ങോട് ഉത്ഭവിച്ചതെന്നും ഒരഭിപ്രായമുണ്ട്. എന്നാൽ തൃപ്പാദംകോട് എന്ന പദത്തിൽ നിന്നാണ് തൃപ്രങ്ങോട് ഉത്ഭവിച്ചതെന്ന മറ്റൊരു പ്രബലാഭിപ്രായവും നിലവിലുണ്ട്.
തുപ്രന്‍, പറങ്ങോടന്‍ എന്നീ നാമങ്ങള്‍ ഭഗവാന്‍റെ നാമങ്ങളാണ്. ഈ നാമങ്ങളില്‍ നിന്നാവാം സ്ഥലത്തിന് തൃപ്രങ്ങോട് എന്ന പേര് ലഭിച്ചതെന്നും കരുതപ്പെടുന്നുണ്ട്.
ക്രോഡം എന്ന സംസ്കൃത പദത്തിൽ നിന്ന് കോട് എന്നുള്ള മലയളപദം ഉണ്ടായി. പരക്രോഡം ബഹുമാനസൂചകമായ തൃ എന്ന് കൂട്ടിച്ചേർത്തപ്പോൽ തൃപ്പരക്രോഡ് മായി. ഭാഷയിൽ അത് തൃപ്രങ്കോടും ഉച്ചാരണത്തിൽ തൃപ്രങ്ങോടും ആയിത്തീർന്നു എന്നും പറയുന്നു.

ഐതിഹൃം

പതിനെട്ട് പുരാണങ്ങളിൽ അതിപ്രസിദ്ധമായ മാർക്കണ്ഡേയപുരാണമാണ് ഈ ക്ഷേത്രത്തിന്‍റെ ഐതിഹൃം. പരശുരാമന്‍ പ്രതിഷ്ഠിച്ച ശ്രീമൂലസ്ഥാനം കൂടിയായ ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ വടക്കുകിഴക്കേമൂലയിലുള്ള കാരണത്തിൽ ക്ഷേത്രമാണ് ആദ്യം ഇവിടെയുണ്ടായിരുന്നത്. അക്കാലത്ത് ഭാരതത്തിലെ താപസശ്രേഷ്ഠനായ മൃഗണ്ഡു മഹർഷിയ്ക്കും പത്നി മദ്രുവതിയ്ക്കും വിവാഹം കഴിഞ്ഞ് ഏറെക്കാലം കഴിഞ്ഞിട്ടും സന്താനസൗഭാഗ്യമുണ്ടായില്ല. ഇതിൽ ദുഃഖിതരായ അവർ ശിവനെ ഭജിച്ച് തപസ്സ് ചെയ്യാൻ തുടങ്ങി. ഏറെക്കാലത്തെ കഠിനതപസ്സിനൊടുവിൽ സംപ്രീതനായി പ്രത്യക്ഷനായ ഭഗവാൻ ശിവൻ അവരോട് ഇങ്ങനെ ചോദിച്ചു: 'എങ്ങനെയുള്ള മകനെ വേണം? ഒന്നിനും കൊള്ളാതെ നൂറ് വയസ്സുവരെ ജീവിച്ചിരിയ്ക്കുന്ന മകനെ വേണോ അതോ എല്ലാം തികഞ്ഞ പതിനാറ് വയസ്സുവരെ മാത്രം ജീവിച്ചിരിയ്ക്കുന്ന മകനെ വേണോ? ഭഗവാന്‍റെ ഈ പരീക്ഷണത്തില്‍ അവര്‍ ദു:ഖിതരായെങ്കിലും ഒന്നിനും കൊള്ളാതെ ദീർഘായുസ്സായിരിയ്ക്കുന്നതിലും നല്ലത് എല്ലാം തികഞ്ഞ് അല്പായുസ്സായിരിയ്ക്കുന്നതാണെന്ന് അറിയാവുന്ന അവർ ബുദ്ധിമാനായ മകനെ മതിയെന്ന് പറഞ്ഞു. അങ്ങനെ അവർക്ക് ജനിച്ച മകനാണ് മാർക്കണ്ഡേയൻ. വളരെ ചെറുപ്പത്തിൽത്തന്നെ മാർക്കണ്ഡേയൻ വേദങ്ങളും ശാസ്ത്രങ്ങളും മറ്റും അഭ്യസിച്ച് മിടുക്കനായി. അവന്‍ അതീവ ശിവഭക്തനായി വളര്‍ന്നു. മകന്റെ ഓരോ പിറന്നാളും മൃഗണ്ഡുവിനെയും മദ്രുവതിയെയും അത്യധികം വേദനിപ്പിച്ചു. ഒടുവിൽ പതിനാറാം പിറന്നാള്‍ എത്തി. തന്‍റെ പിറന്നാള്‍ ദിവസം അടുക്കുന്തോറും അതീവ ദു:ഖിതരായി കരഞ്ഞുകൊണ്ടിരിക്കുന്ന മാതാപിതാക്കളെ കണ്ട മാര്‍ക്കാണ്ഡേയന്‍ കാരൃമന്വേഷിക്കുകയും തന്‍റെ ആയുസ്സ് തീരാറായി എന്ന് മനസ്സിലാക്കുകയും ചെയ്തു. തന്‍റെ ജന്മത്തിന് അനുഗ്രഹം നല്‍കിയ ശിവന്‍ തന്നെ കാക്കുമെന്ന് മാര്‍ക്കാണ്ഡേയന് ഉറപ്പായിരുന്നു. അങ്ങനെ ദു:ഖത്തോടെ മാര്‍ക്കാണ്ഡേയന്‍ മാതാപിതാക്കളോട് യാത്ര പറഞ്ഞ് എത്രയും പെട്ടെന്ന് തൃപ്രങ്ങോട്ടപ്പനില്‍ അഭയം പ്രാപിക്കാന്‍ യാത്ര പുറപ്പെട്ടു. മാർക്കണ്ഡേയന്റെ ആയുസ്സിന്റെ അന്ത്യമടുത്തപ്പോള്‍ കാലൻ പോത്തിന്റെ പുറത്തേറി പുറപ്പെട്ടു.  പെട്ടെന്നാണ് കാലൻ തന്റെ പിന്നാലെ വരുന്നത് അവൻ കണ്ടത്.
ആ സമയത്ത് മാര്‍ക്കാണ്ഡേയന്‍ തൃപ്രങ്ങോട്ടേക്കെത്തിയിരുന്നില്ല. ശ്രീ തിരുന്നാവായ നവാമുകുന്ദ ക്ഷേത്രപരിസരത്തെത്തിയതേ ഉണ്ടായിരുന്നുള്ളൂ. കാലനെ കണ്ട് ഭയപ്പെട്ട് മാർക്കണ്ഡേയൻ ശ്രീലകത്ത് കടന്ന് നാവാമുകുന്ദനെ ശരണം പ്രാപിച്ചു. സാക്ഷാല്‍ മഹാവിഷ്ണു അവിടെ പ്രതൃക്ഷപ്പെടുകയും കാലനെ പിന്തിരിപ്പിക്കാന്‍ തനിക്കാവില്ലെന്നും, ഉടനെ തൃപ്രങ്ങോട്ടപ്പനില്‍ അഭയം പ്രാപിക്കാനും അതുവരെ ജീവന്‍ നിലനിര്‍ത്താന്‍ താന്‍ സഹായിക്കാമെന്നും പറഞ്ഞു. തുടർന്ന് ഭഗവാൻ, മാർക്കണ്ഡേയന് പന്ത്രണ്ട് കല്ലുകൾ സമ്മാനിച്ചു. പുറത്ത് കാലനെക്കണ്ട ഭഗവാൻ ഉടനെ തന്റെ ശ്രീലകത്തെത്തിന്റെ പുറകിൽ (പടിഞ്ഞാറുവശം) ഒരു വാതിലുണ്ടാക്കി. മാർക്കണ്ഡേയൻ അതിലൂടെ ഇറങ്ങിയോടി. തുടർന്ന് അത് അടച്ചു. പിന്നീട് ഇതുവരെ അത് തുറന്നിട്ടില്ല.

നാവാമുകുന്ദൻ പറഞ്ഞതുപോലെ മാർക്കണ്ഡേയൻ ചെയ്തു. കാലൻ അടുത്തെത്തിയെന്ന് തോന്നിയ അവസരങ്ങളില്ലാം അവൻ കയ്യിലുള്ള കല്ലുകളെടുത്ത് അദ്ദേഹത്തിനുനേരെയെറിഞ്ഞു. കല്ലുകളെറിയുന്തോറും കാലനില്‍ നിന്നുള്ള മാര്‍ക്കാണ്ഡേയന്‍റെ ദൂരം കൂടിവന്നു. എന്നാൽ, കല്ലുകൾ പന്ത്രണ്ടും തൃപ്രങ്ങോട്ട് ക്ഷേത്രത്തിലെത്തും മുമ്പ് തീർന്നിരുന്നു. എങ്ങനെയോ ഓടി ഒടുവിൽ ക്ഷേത്രനടയിലെത്തിയപ്പോൾ ഒരു കൂറ്റൻ പേരാൽമരം വഴി തടസ്സപ്പെടുത്തിക്കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു.  ആലിനെ ചുറ്റിപോയാല്‍ കാലൻ പിടിയ്ക്കുമെന്ന് മനസ്സിലാക്കിയ ആല്‍മരം മാര്‍ക്കാണ്ഡേയന് വഴിയുണ്ടാക്കുവാന്‍ വേണ്ടി രണ്ടായി പിളര്‍ന്നു കൊടുത്തു. ആലിന് നടുവിലൂടെ ഓടി മാര്‍ക്കാണ്ഡേയന്‍ തൃപ്രങ്ങോട്ടപ്പന്‍റെ ശ്രീകോവിലിനുള്ളില്‍ കയറി ശിവലിംഗത്തില്‍ കെട്ടിപ്പിടിച്ചു.  കോപാക്രാന്തനായ കാലൻ ഉടനെ അവനുനേരെ കയറെറിഞ്ഞു. മാർക്കണ്ഡേയനും ശിവലിംഗവും അതിൽ പെട്ടുപോയി.ശിവലിംഗത്തില്‍ പാശം പതിച്ചതോടെ സാക്ഷാൽ പരമശിവൻ അവിടെ ഉദ്ഭവിച്ചു. അതീവ കോപാകുലനായി പ്രതൃക്ഷപ്പെട്ട ഭഗവാനെ കണ്ട് കാലന്‍ ഭയന്ന് വിറച്ചുകൊണ്ട് മാപ്പപേക്ഷിച്ചെങ്കിലും ഭഗവാൻ തന്റെ ശൂലം കൊണ്ട് കാലനെ കുത്തിക്കൊന്നു. തുടർന്ന് മാർക്കണ്ഡേയനെ അനുഗ്രഹിച്ച ഭഗവാൻ അവന് എന്നും പതിനാറ് വയസ്സായിരിയ്ക്കട്ടെയെന്ന് പറഞ്ഞ് അവനെ അനുഗ്രഹിച്ചു. തുടർന്ന് തന്റെ ശ്രീകോവിലിൽ നിന്ന് മൂന്നടി തെക്കുപടിഞ്ഞാറുഭാഗത്തേയ്ക്കുപോയി അടുത്തുള്ള കുളത്തിൽ ശൂലം കഴുകി ഇന്ന് പ്രധാന ശ്രീകോവിലുള്ള സ്ഥലത്ത് സ്വയംഭൂവായി അവതരിച്ചു. ഇതാണ് തൃപ്രങ്ങോട്ട് മഹാശിവക്ഷേത്രകഥയുടെ ഐതിഹൃം.

വള്ളുവക്കോനാതിരിക്കുവേണ്ടി മാമാങ്കത്തിൽ പങ്കെടുത്തിരുന്ന ചാവേർ പണിക്കന്മാർ ചാകുംവരെ യുദ്ധം ചെയ്യുമെന്ന്‌ പ്രതിജ്ഞയെടുത്തിരുന്ന ക്ഷേത്രമാണ് തൃപ്രങ്ങോട്ട്‌ ശിവക്ഷേത്രം. . കാലസംഹാരമൂർത്തിയാണ് തൃപ്രങ്ങോട് ശിവക്ഷേത്ര പ്രതിഷ്ഠാ‌ സങ്കൽപ്പം. തിരുമാന്ധാംകുന്നിൽ ഭജനമിരുന്ന്‌ ചാവേർപണിക്കന്മാർ തൃപ്രങ്ങാട് ദേവസന്നിധിയിലേക്ക്‌ വരും. അവിടെവെച്ചാണ്‌ പ്രതിജ്ഞയെടുക്കുന്നത്‌. അതിനുശേഷം സാമൂതിരിയെ വധിക്കാൻ ക്ഷാത്രവ്യൂഹത്തിലേക്ക്‌ കടക്കും. ശേഷം സാമൂതിരിയുടെ പടയാളികളും ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാണ് പടക്ക് പുറപ്പെടുക.

ആറേക്കറോളം വരുന്ന അതിവിശാലമായ ക്ഷേത്രപ്പറമ്പാണ് തൃപ്രങ്ങോട്ട് ശിവക്ഷേത്രത്തിനുള്ളത്. പടിഞ്ഞാറുഭാഗത്തേയ്ക്കാണ് ക്ഷേത്രദർശനം. ക്ഷേത്രപ്പറമ്പിനെ ചുറ്റി വലിയ ആനപ്പള്ളമതിൽ പണിതിട്ടുണ്ട്. ക്ഷേത്രമതിലകത്ത് പടിഞ്ഞാറേ നടയിൽ ഒരു ചെമ്പുകൊടിമരമുണ്ട്. സാമാന്യം ഉയരമുള്ള കൊടിമരമാണിത്. ഭഗവദ്വാഹനമായ നന്തിയെ ശിരസ്സിലേറ്റിക്കൊണ്ട് അത് ഉയർന്നുനിൽക്കുന്നു. കൊടിമരത്തിനപ്പുറത്ത് ബലിക്കൽപ്പുരയാണ്. വലിയ ബലിക്കല്ലിനും സാമാന്യം വലിപ്പമുണ്ട്. കേരളത്തിൽ അത്യപൂർവ്വമായ ഗജപൃഷ്ഠാകൃതിയിൽ രണ്ടുനിലകളോടെ പണിതീർത്തതാണ് ഇവിടത്തെ ശ്രീകോവിൽ. ഇതില്‍ സ്വയംഭൂവായി സാക്ഷാല്‍ മൃുതൃുഞ്ജയേശന്‍ കുടി കൊള്ളുന്നു.

നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് തൃപ്രങ്ങോട്ട് മഹാശിവക്ഷേത്രം. രാവിലെ അഞ്ചുമണിയ്ക്ക് നടതുറക്കുന്നു. ആദ്യം നിർമ്മാല്യദർശനമാണ്. തുടർന്ന് അഭിഷേകം നടക്കുന്നു. അഭിഷേകത്തിനുശേഷം മലർ നിവേദ്യമാണ്. തുടർന്ന് നടയടച്ച് ഉഷഃപൂജ നടത്തുന്നു. ആറേകാലിന് എതൃത്തപൂജയും ഗണപതിഹോമവും തുടർന്ന് ശീവേലിയുമാണ്. ശീവേലി കഴിഞ്ഞാൽ നവകാഭിഷേകവും തുടർന്ന് ശംഖാഭിഷേകവും  നടക്കുന്നു. ധാര നടത്തുന്നത് ശ്രീമൂലസ്ഥാനമായ കാരണത്തില്‍ ശ്രീകോവിലിലാണ്. പതിനൊന്നുമണിയോടെ ഉച്ചപ്പൂജയും പതിനൊന്നരയ്ക്ക് ഉച്ചശീവേലിയും നടത്തി പന്ത്രണ്ടുമണിയ്ക്ക് നടയടയ്ക്കുന്നു.

വൈകീട്ട് നാല് മണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന. തുടർന്ന് ഏഴേകാലോടെ അത്താഴപ്പൂജയും ഏഴരയോടെ അത്താഴശ്ശീവേലിയും തുടർന്ന് തൃപ്പുകയും നടത്തി എട്ടുമണിയ്ക്ക് വീണ്ടും നടയടയ്ക്കുന്നു.

തൃപ്രങ്ങോട്ടപ്പന്‍റെ വാമഭാഗത്ത് ശ്രീപാര്‍വ്വതീ പ്രതിഷ്ഠയുണ്ട്. നാലമ്പലത്തിനകത്ത് ഗണപതിയും ദക്ഷിണാമൂര്‍ത്തിയും ഒരേ ശ്രീകോവിലിനകത്ത് കുടികൊള്ളുന്നു. ശ്രീകോവിലിന് മുന്‍പിലായുള്ള മണ്ഡപത്തില്‍ നന്ദികേശ്വരന്‍.
നാലമ്പലത്തിന് പുറത്ത് ശ്രീമൂലസ്ഥാനമായ കാരണത്തില്‍ ശിവന്‍റെ ശ്രീകോവിലില്‍ വലിയ ശിവലിംഗം ആണുള്ളത്. മൂന്ന് തൃപ്പാദങ്ങള്‍ മൂന്ന് ശ്രീകോവിലുകള്‍ക്കുള്ളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നൂ.  വേട്ടക്കൊരു മകന്‍റെയും ഭദ്രകാളിയുടെയും പ്രതിഷ്ഠകളുള്ള ശ്രീകോവിലുകള്‍ കഴിഞ്ഞാല്‍, മാര്‍ക്കാണ്ഡേയ സ്മരണകളുണര്‍ത്തുന്ന വലിയ പേരാല്‍മരം. നാലമ്പലത്തിന്‍റെ തെക്കുഭാഗത്ത് അയ്യപ്പസ്വാമിയും തെക്ക് പടിഞ്ഞാറായി ഗോശാലകൃഷ്ണനും പ്രതൃേകം ശ്രീകോവിലുകളില്‍ കുടികൊള്ളുന്നൂ. രക്ഷസ്സിന്‍റെ പ്രതിഷ്ഠയും ഇവിടെയുണ്ട്. നാലമ്പലത്തിന്‍റെ വടക്കേ നടയില്‍ നവാമുകുന്ദനും കുടികൊള്ളുന്നൂ.

തൃപ്രങ്ങോട് ശിവക്ഷേത്രത്തിലെ ഏറ്റവും പ്രധാന വഴിപാടുകള്‍ ശംഖാഭിഷേകവും ധാരയും മൃതൃുഞ്ജയഹോമവുമാണ്.
ക്ഷേത്രത്തിലെ തന്ത്രാധികാരം മാർക്കണ്ഡേയന്റെ പിന്മുറക്കാരെന്ന് പറയപ്പെടുന്ന കൽപ്പുഴ മനയിലെ വടക്കേടത്ത്, തെക്കേടത്ത് ശാഖകൾക്കാണ്. ഇവരുടെ നേതൃത്വത്തിലാണ് ക്ഷേത്രത്തിൽ ശംഖാഭിഷേകം ധാര എന്നിവ നടത്തുന്നത്. ഇതിനുപിന്നിൽ ഒരു ഐതിഹ്യമുണ്ട്: കാലസംഹാരത്തിനുശേഷം, മൃത്യുഞ്ജയഭഗവാൻ സ്വയം തണുപ്പിയ്ക്കുന്നതിന് വൃദ്ധവേഷത്തിൽ വന്ന് തെക്കുപടിഞ്ഞാറേമൂലയിലെ കുളത്തിൽ നിന്ന് വെള്ളമെടുത്ത് സ്വന്തം തലയിൽ ഒഴിച്ചുകൊണ്ടിരുന്നു. ഇത് കൽപ്പുഴ മനയ്ക്കലെ ഒരു ബാലൻ കാണാനിടയായി. താൻ സഹായിയ്ക്കണോ എന്ന് ചോദിച്ച ബാലനോട് ഭഗവാൻ ഇങ്ങനെ പറഞ്ഞു: 'ഇപ്പോൾ നീ സഹായിച്ചോളൂ. എപ്പോഴെങ്കിലും എന്നെ കണ്ടില്ലെങ്കിൽ ശ്രീലകത്ത് ജലം കൊണ്ട് അഭിഷേകം നടത്തണമെന്നും അതിനുള്ള തന്ത്രവിധികളും പറഞ്ഞുകൊടുത്ത ശേഷം അപ്രതൃക്ഷനായി. ഇന്നും ദിവസവും തന്ത്രിമാരുടെ നേതൃത്വത്തിൽ പന്തീരടിപൂജയ്ക്ക് ശംഖാഭിഷേകം നടത്തുന്നു. ഇതിന്റെ പൂജാവിധികളും മന്ത്രങ്ങളും തന്ത്രികുടുംബക്കാർക്കുമാത്രമേ അറിയൂ. പുലമുടക്കുള്ളപ്പോൾ മാത്രം ശംഖാഭിഷേകം നിർത്തിവയ്ക്കുന്നു. കാരണത്തിലപ്പന് ധാരയും വളരെ പ്രധാനമാണ്.

ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാട് മഹാമൃത്യുഞ്ജയഹോമമാണ്. മേല്‍ശാന്തിയാണ് ഈ പൂജ ചെയ്യുന്നത്.  കാലാന്തകനായ ഭഗവാൻ കുടികൊള്ളുന്ന ഈ ശ്രീലകത്തെ മഹാമൃത്യുഞ്ജയഹോമത്തിന്, അതിനാൽത്തന്നെ കൂടുതൽ പ്രാധാന്യം കല്പിച്ചുവരുന്നു. ദീർഘായുസ്സും ആരോഗ്യവുമാണ് ഇതിന്റെ ഫലം.

തൃപ്രങ്ങോട് ശിവക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷം അതിപ്രശസ്തമാണ്. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ശിവരാത്രി ആഘോഷത്തിന് വന്‍ ഭക്തജനത്തിരക്കനുഭവപ്പെടും.

ധനുമാസത്തിൽ തിരുവാതിര ആറാട്ടായി വരുന്ന എട്ടുദിവസം നീണ്ട് നില്‍ക്കുന്ന തിരുവാതിര മഹോല്‍സവം ഇവിടെ പ്രധാനമാണ്.

അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ - തിരൂര്‍ (9 കി.മീ)
എയര്‍പോര്‍ട്ട് - കാലിക്കറ്റ് ടെര്‍മിനല്‍സ്.

ഫോണ്‍ നമ്പര്‍ - 0494 2566046
www.triprangodesivatemple.org
😪 മനുഷ്യന്റെ നിസ്സാരതയെ, ആ നിസ്സഹായാവസ്ഥയെ എത്രപെട്ടെന്നാണ് പ്രകൃതി പഠിപ്പിച്ചുകൊടുത്തത്, മുമ്പും പഠിപ്പിച്ചുകൊടുത്തിട്ടുള്ളത്!

അവന്റെ കാര്യം വന്നപ്പോൾ അവന് നൊന്തു. അവന്റെ ചെയ്തികൾകൊണ്ട് എത്രയോ ലക്ഷക്കണക്കിന് ഇതര ജീവജാലങ്ങളും പ്രകൃതിയാകെത്തന്നെയും ദുരന്തമനുഭവിച്ചുകൊണ്ടിരിക്കുന്നു. ജീവനുള്ള ജീവികളെ പച്ചയ്ക്കു പിടിച്ച് തിളച്ച എണ്ണയിലിട്ടു വറുത്തു ഭക്ഷിക്കുക... അല്പം പോലും കരുണ കാട്ടാതെ നിർദാക്ഷിണ്യം കഴുത്തറുത്തുകൊല്ലുക, ചുമ്മാ വെടിവച്ചും തീയിട്ടും   കൊന്നുകളയുക, അവർക്കെതിരെ അക്രമപരമ്പരകൾ തന്നെ അഴിച്ചുവിടുക.... വലിയ ബുദ്ധിമാനെന്നു സ്വയം ചിന്തിച്ചുവച്ചിരിക്കുന്ന മനുഷ്യൻ മാത്രം എന്തേ ഇങ്ങനെ?

ഇനിയും സയയം അതിക്രമിച്ചിട്ടില്ല; ഈ വൈകിയ വേളയിലെങ്കിലും താൻ ജീവിക്കുന്നതുപോലെ മറ്റെല്ലാവരെയും ജീവിപ്പിക്കാം. എനിയ്ക്കെന്തു വരണമെന്നു ഞാനാഗ്രഹിക്കുന്നുവോ അതുതന്നെ മറ്റുള്ളവർക്കും വരണേയെന്നു പ്രാർത്ഥിക്കാം, എനിയ്ക്കെന്തു വരരുതെന്നു ഞാനാഗ്രഹിക്കുന്നുവോ അതു മറ്റുള്ളവർക്കും വരല്ലേയെന്നു പ്രാർത്ഥിക്കാം.

തനിക്കും ഈ പ്രകൃതിക്കാകമാനവുംവേണ്ടി പ്രാർത്ഥനാഭരിതമായൊരു ജീവിതം, അതുതന്നെ ശാശ്വതം. ലോകാ സമസ്താ സുഖിനോ ഭവന്തു!
  • Sudha bharat 
*സദ്ഗമയ ആർഷവാണി*
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
2020 മാർച്ച് 22 (1195 മീനം 9 ഞായർ)

*നിര്‍വ്വിഷേണാപി സർപ്പേണ*
*കർത്തവ്യോ മഹതീ ഫണ:*
*വിഷമസ്തു ന ചാപ്യസ്തു*
*ഫടാടോപോ ഭയങ്കര:*

(ചാണക്യനീതി)

*വിഷപ്പല്ല് പറിഞ്ഞുപോയാലും മൂര്‍ഖന്‍ പാമ്പ് പടമെടുത്ത് ചീറുക തന്നെ ചെയ്യണം.. ജീവിച്ചുപോകണമെങ്കില്‍..*
*പടമെടുപ്പും ചീറ്റലും കാണുകയൂം കേള്‍ക്കുകയും ചെയ്യുന്ന ആള്‍ക്ക് പാമ്പിന്റെ പല്ലുപോയത് അറിയണമെന്നില്ലല്ലോ..*
*വിഷമുണ്ടെങ്കിലും ഇല്ലെങ്കിലും ആ അഭിനയവും ഒച്ചപ്പാടും മറ്റുള്ളവരെ പേടിപ്പിക്കും*

*ആചാര്യ ചാണക്യൻ ഇവിടെ സൂചിപ്പിക്കുന്നത് വെല്ലുളികൾ  നേരിടേണ്ടി വരുമ്പോൾ* *സ്വന്തം  ശേഷിക്കുറവ് പുറത്തു കാണിക്കാതെ കഴിയുന്നതും ചെറുത്തുനിൽക്കണം എന്നതാണ്.* *വിഷമില്ലെങ്കിലും വിടർത്തിയ പടം കണ്ടാൽ ശത്രുക്കൾ ഭയപ്പെടും.*
*അത് രക്ഷപ്പെടാൻ ഉള്ള ഒരു വഴിയല്ലേ?*
🍁  🍁  🍁  🍁

*निर्विषेणापि सर्पेण कर्तव्यो महती फणा*
*विषमस्तु न चाप्यस्तु फटाटोपो भयङ्करः*

(चाणक्य नीतिः)

*nirviṣeṇāpi sarpeṇa kartavyo mahatī phaṇāḥ*
*viṣamastu na cāpyastu* *phaṭāṭopo bhayaṅkaraḥ*

(canakya nīti)

*A cobra is known by its hood. Even if it's poison fangs are removed, it is in its own interests of a cobra to raise its hood wide and make hissing noises.*

*The onlooker, will not be aware of the loss of poison fangs and ever the terrible sight of the upheld wide hood will scare away the enemies.*

*The master Chanakya advises that even if a person actually knows that his chips are down, he should always put on a brave face.*

*Most of the antagonists are carried away by the appearance and may never know that the material behind the brave face is just nothing*.

*And if one decides to suffer in silence without any protest, he is just free to suffer..*

*His woes will never end..*
☀️☀️☀️☀️☀️☀️☀️☀️☀️☀️☀️
അനന്തനാരായണൻ വൈദ്യനാഥൻ
പാലക്കാട്
97
സദ്ഗമയ സത്സംഗവേദി
ഒരു ജ്യോതിശാസ്ത്രചിന്ത


ഇതൊരു ജ്യോതിശാസ്ത്രചിന്ത. ജ്യോതിഷചിന്തയല്ല. ജ്യോതിശാസ്ത്രം (Astronomy, Space Science) ശാസ്ത്രമാണല്ലോ. ജ്യോതിഷമല്ലേ (Astrology) അന്ധവിശ്വാസം.

(ജ്യോതിഷഫലം അവസാനം വരുന്നുണ്ട്‌. അതിനാൽ, മുഴുവൻ വായിച്ച്‌ അവനവന്റെ ന്യായമനുസരിച്ച്‌ തീരുമാനമെടുക്കാം.)

2019 നവംബർ മുതൽ 2022 ഏപ്രിൽ വരെയുള്ള ജ്യോതിശാസ്ത്രം രസകരമാണ്‌. രണ്ടു തവണ "വ്യാഴത്തിന്റെ (Jupiter-ന്റെ) അതിചാരം" നടക്കുന്ന കാലമാണത്‌.

"അതിചാരം' എന്നാൽ അതിർത്തിലംഘനം. അപ്പോൾ വ്യാഴം (Jupiter) അതിർത്തി ലംഘിക്കുന്നുണ്ടോ ? ഉണ്ട്‌. ലംഘനം ഒരിക്കലല്ല. രണ്ടു തവണ. ഏതിന്റെ അതിർത്തിയാണ്‌ ലംഘിക്കുന്നത്‌ ? രാശിയുടെ.

ആമുഖമായി രാശികളെക്കുറിച്ച്‌ ഒരു ചെറുപാഠം. സൂര്യനു ചുറ്റും 360 ഡിഗ്രി ഉണ്ടല്ലോ. അത്‌ 30 ഡിഗ്രി വീതമുള്ള 12 രാശികളായി തിരിച്ചിട്ടുണ്ട്‌. ഇവയ്ക്ക്‌ പേരുകളും കൊടുത്തിട്ടുണ്ട്‌. പല ഭാഷയിൽ പല തരത്തിൽ. English-ൽ January മുതൽ December വരെ. Greek-ൽ Aries മുതൽ Pisces വരെ. മലയാളത്തിൽ മേടം മുതൽ മീനം വരെ. മുഴുവൻ എഴുതിയാൽ മേടം, ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം. (April പകുതിയിൽ മേടം 1 തുടങ്ങും. Just for comparison). ചുരുക്കിപ്പറഞ്ഞാൽ, സൂര്യനു ചുറ്റും 12 രാശികൾ.

അപ്പോൾ, സൂര്യനും ചുറ്റും തിരിയുന്ന Mercury (ബുധൻ) മുതലുള്ള 9 ഗ്രഹങ്ങൾ ഒരു വർഷം കൊണ്ട്‌ ഈ 12 രാശിയിലൂടെ കടന്നു പോകുന്നതായി തോന്നും. For example, ഭൂമി അങ്ങനെ 12 രാശികളിലൂടെ കടന്നു പോകുമ്പോൾ നമ്മുക്ക്‌ അത്‌ 12 മാസങ്ങളായി (ഒരു വർഷമായി) തോന്നും.

ഏതു സമയത്തു നോക്കിയാലും ഓരോ ഗ്രഹവും 12-ൽ ഏതെങ്കിലും ഒരു രാശിയിൽ കാണും എന്ന് പ്രത്യേകം പറയേണ്ടതില്ല. ഇത്രയും ആമുഖം

വ്യാഴത്തിന്റെ  (Jupiter)  അതിർത്തിലംഘനമാണല്ലോ ഇവിടെ വിഷയം. അതിനാൽ ഇനി വ്യാഴത്തിന്റെ  കാര്യമെടുക്കാം.

വ്യാഴം 2019 നവമ്പർ 4-ന്‌ ധനുരാശിയിലേക്ക്‌ കടന്നു. നിയമപ്രകാരം തന്നെ (അതിർത്തിലംഘനമല്ലാതെ തന്നെ). നിയമപ്രകാരം, 2020 നവമ്പർ 30 വരെ അതവിടെ തുടർന്ന ശേഷം തൊട്ടടുത്ത രാശിയായ മകരത്തിലേയ്ക്ക്‌ കടക്കണം.

പക്ഷെ, 2020 March 30-ന്‌ തന്നെ അത്‌ തൊട്ടടുത്ത രാശിയായ മകരത്തിലേയ്ക്ക്‌ അതിർത്തി ലംഘിച്ച്‌ കടക്കും. അതാണ്‌ ഇക്കാലത്തെ വ്യാഴത്തിന്റെ ആദ്യ അതിചാരം.

അതിചാരം (അതിർത്തിലംഘനം) എല്ലാ ഗ്രഹങ്ങൾക്കുമില്ലേ ? ഉണ്ട്‌. ഇടയ്ക്കിടെയില്ലേ? ഇല്ല, അപൂർവ്വമായി മാത്രം. അപ്പോൾ അപൂർവ്വമായി മറ്റുള്ളവയുടെ അതിചാരം നടക്കുമ്പോളും ഭൂമിയിൽ പ്രശ്നങ്ങൾ വരേണ്ടതല്ലേ ? വരേണ്ടതാണ്‌. വരുന്നുമുണ്ട്‌. പക്ഷെ, മറ്റു ഗ്രങ്ങളേക്കാൾ വ്യാഴം ഭൂമിയിൽ വളരെ infleuntial ആണ്‌. അതായത്‌, വ്യാഴത്തിന്റെ പ്രവർത്തികൾ ചുറ്റിലും (ഭൂമിയിലും) കൂടുതൽ സ്വാധീനം ചെലുത്തും. അതിനാൽ, വ്യാഴത്തിന്റെ അതിചാരകാലത്തും അതിന്റെ സ്വാധീനത്തിന്റെ തീവ്രത ഭൂമിയിൽ കൂടും.

വ്യാഴത്തിന്റെ കൂടിയ സ്വാധീനത്തിനു (Infleunce-നു) ഒരുദാഹരണം പറയാം. ഭൂമിക്ക്‌ ചുറ്റുമുള്ള 360 ഡിഗ്രിയിൽ  ഒരു പ്രത്യേക സ്ഥലം (ഡിഗ്രിയിൽ) മാത്രമാണ്‌ സാറ്റലൈറ്റ്‌ കൊണ്ടു പോയി സ്ഥാപിക്കാനായി ഇന്ത്യക്ക്‌ അനുവദിച്ചു കിട്ടിയിട്ടുള്ളത്‌. ISRO ശാസ്ത്രജ്ഞർ അതിർത്തിലംഘിക്കാതെ അത്‌ അവിടെയൊരിടത്ത്‌ കൊണ്ടു പോയി സ്ഥാപിക്കും. കാലങ്ങൾക്ക്‌ ശേഷം, ഗ്രഹങ്ങളുടെ, പ്രത്യേകിച്ച്‌ വ്യാഴത്തിന്റെ, സഞ്ചാരത്തിന്റെ സ്വാധീനം (infleunce) വഴി നമ്മുടെ സാറ്റലൈറ്റുകൾ ചിലപ്പോൾ ചെറുതായി അതിർത്തിലംഘിക്കപ്പെടും. (ഏത്‌ രാജ്യത്തിന്റെ സാറ്റലൈറ്റുകൾക്കും ഇത്‌ സംഭവിക്കാം.) തിരിച്ച്‌ സ്വന്തം സ്ഥാനത്തേയ്ക്ക്‌ വരാൻ സാറ്റലൈറ്റുകൾക്ക്‌ ശാസ്ത്രജ്ഞർ പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്‌. അതിനാൽ താമസിയാതെ സാറ്റലൈറ്റുകൾ സ്വയം പൂർവ്വസ്ഥാനത്തെത്തും. വ്യാഴത്തിന്റെ (Jupiter-ന്റെ) ഈ വലിയ സ്വാധീനം വഴി സാറ്റലൈറ്റുകൾക്കുണ്ടാകാവുന്ന പ്രശ്നങ്ങളെക്കുറിച്ച്‌ സ്പേസ്‌ ശാസ്ത്രജ്ഞർക്കറിയാം.

അതായത്‌, മറ്റു ഗ്രഹങ്ങളേക്കാൾ  വലിയ സ്വാധീനം വ്യാഴത്തിനു അന്തരീക്ഷത്തിലുണ്ടെന്നർത്ഥം. ഈ കൂടിയ തീവ്രത ഗ്രീക്ക്‌-ഭാരതീയ ജ്യോതിശാസ്ത്രഗ്രന്ഥങ്ങളും പറയുന്നുണ്ട്‌. (ജ്യോതിശാസ്ത്രത്തിൽ തന്നെ നിന്നാൽ മതി. ജ്യോതിഷത്തിലേയ്ക്ക്‌ തൽക്കാലം പോകണ്ട)

ഇനി താഴെ പറയുന്ന തീയതികളും സംഭവങ്ങളും നോക്കൂ.

1. 2019 നവമ്പർ 4-ന്‌ വ്യാഴം ധനുരാശിയിലേക്ക്‌ നിയമപ്രകാരം (അതിർത്തിലംഘനമല്ലാതെ) കടന്നു. 2020 നവമ്പർ 30 വരെ അതവിടെ തുടരണം.

2. പക്ഷെ, 2020 March 30-ന്‌ തന്നെ അത്‌ തൊട്ടടുത്ത രാശിയായ മകരത്തിലേയ്ക്ക്‌ അതിർത്തി ലംഘിച്ച്‌ കടക്കും. അതാണ്‌ വ്യാഴത്തിന്റെ ആദ്യ അതിചാരം.

3. എന്നാൽ, 2020 June 30-ന്‌ വ്യാഴം തിരിച്ച്‌ ധനുരാശിയിലേയ്ക്കു തന്നെ വന്ന് സ്വാഭാവികതയെ പ്രാപിക്കുന്നതായി തോന്നും. ശരിയുമാണത്‌.

ഇതോടെ എല്ലാം ശുഭമെന്ന് തോന്നും, അല്ലേ ? എന്നാൽ, ഇതെല്ലാം ഉടനെ തന്നെ ആവർത്തിക്കുന്നത്‌ നോക്കൂ.

4. തുടർന്ന്, 2020 November 30-ന്‌ വ്യാഴം നിയമപ്രകാരം (അതിർത്തിലംഘനമല്ലാതെ) ധനുരാശിയിൽ നിന്ന് തൊട്ടടുത്ത മകരം രാശിയിലേക്ക്‌ പോകും. സ്വാഭാവികം. നിയമപ്രകാരം 2022 April 13 വരെ അതവിടെ തുടരണം.

5. പക്ഷെ, 2021 April 6-ന്‌ അത്‌ തൊട്ടടുത്ത രാശിയായ കുംഭത്തിലേയ്ക്ക്‌ അതിർത്തി ലംഘിച്ച്‌ കടക്കും. അതാണ്‌ വ്യാഴത്തിന്റെ രണ്ടാം അതിചാരം.

6. എന്നാൽ, 2021 September 4-ന്‌ വ്യാഴം തിരിച്ച്‌ മകരം രാശിയിലേയ്ക്കു തന്നെ വന്ന് സ്വാഭാവികതയെ പ്രാപിക്കുന്നതായി തോന്നും. ശരിയുമാണത്‌.

7. തുടർന്ന്, 2022 April 13-ന്‌ വ്യാഴം നിയമപ്രകാരം (അതിർത്തിലംഘനമല്ലാതെ) മകരം രാശിയിൽ നിന്ന് തൊട്ടടുത്ത രാശിയായ കുംഭത്തിലേയ്ക്ക്‌ പോകും. സ്വാഭാവികം.

ജ്യോതിശാസ്ത്രപ്രകാരം, വേഗത കൂടി അതിർത്തി ലംഘിക്കുന്നു എന്നത്‌ ആപേക്ഷികമാണ്‌. അതായത്‌, വ്യാഴം അതിന്റെ നിശ്ചിത വേഗതയിൽ നിശ്ചിത ഭ്രമണപഥത്തിലൂടെയാണ്‌ എപ്പോഴും നീങ്ങുന്നത്‌. വ്യാഴത്തിന്റെ വേഗത കൂടുകയോ അതിർത്തി ലംഘിക്കുകയോ പിന്നീട്‌ കുറയുകയോ ചെയ്യുന്നില്ല. ലംഘിക്കുന്നു എന്ന് തോന്നുന്നത്‌ ഭൂമിയിൽ നിന്ന് നോക്കുമ്പോഴാണ്‌. അത്‌ ആപേക്ഷികമാണ്‌ (Relative). ഉദാഹരണത്തിന്‌, ബസ്സും തീവണ്ടിയും സമാന്തരരേഖയിലൂടെ പോകുമ്പോൾ ബസ്‌ പുറകോട്ട്‌ പോകുന്നതായി തോന്നുന്നത്‌ പോലെ.

ഇത്രയും ജ്യോതിശാസ്ത്രം (Astronomy, Space Science). അത്‌ ശാസ്ത്രം. Trigonometry ആണ്‌  അടിസ്ഥാനം (base). അന്ധവിശ്വാസമല്ല. വിശ്വസിക്കാം.

ഇനി ജ്യോതിഷം (അത്‌ വേണമെങ്കിൽ അന്ധവിശ്വാസമായി തള്ളിക്കളയാം). ഭാരതീയ ജ്യോതിഷഗ്രന്ഥങ്ങൾ പ്രവചിക്കുന്നത്‌ അതിചാരക്കാലത്ത്‌ വ്യാഴം ബലവാനല്ലാതെ വല്ല രാശിയിലും ചെന്നിരുന്നാൽ  ഭൂമിയിൽ പലയിടത്തും അനർത്ഥങ്ങൾ, ജനസംഖ്യയിൽ കുറവു വരുത്തുന്ന രോഗങ്ങൾ,  അരക്ഷിതാവസ്ഥ, തുടർന്നുള്ള സാമ്പത്തികമാന്ദ്യം തുടങ്ങിയവയാണ്‌. അവ ചിലർക്ക്‌ രൂക്ഷമായും മറ്റു ചിലർക്ക്‌ ചെറിയതോതിലും അനുഭവപ്പെടാമെന്ന് മാത്രം. മാത്രമല്ല, ചിലയിടങ്ങളിൽ രൂക്ഷമായും മറ്റു ചിലയിടങ്ങളിൽ ചെറിയ തോതിലും അനുഭവപ്പെടാമെന്ന് മാത്രം. എവിടെയൊക്കെയുള്ള ഏതൊക്കെ തരം ജാതകക്കാർക്ക്‌ അവ എങ്ങനെയൊക്കെ അനുഭവപ്പെടാം എന്ന് വിദഗ്ധജ്യോതിഷികൾക്കറിയാം. ചോദിച്ച്‌ മനസ്സിലാക്കുക. മാത്രമല്ല, ചുറ്റും നടക്കുന്നതും മാധ്യമവാർത്തകളും കണ്ട്‌ ഈ ജ്യോതിഷഫലം സ്വയം ബോദ്ധ്യപ്പെടുമല്ലോ.

ജ്യോതിഷികളുടെ അഭിപ്രായത്തിൽ 2022 ഏപ്രിൽ വരെ ഇതെല്ലാം (പ്രത്യേകിച്ചും സാമ്പത്തികമാന്ദ്യം) തുടരും. ധനവരവ്‌ കുറയാം. പാഴ്ചിലവ്‌ കുറച്ച്‌, രോഗം വരുത്തുന്ന ഒന്നും അറിഞ്ഞുകൊണ്ട്‌ ചെയ്യാതെ ശ്രദ്ധയോടെ മുന്നോട്ട്‌ പോകാനാണ്‌ അവർ ഉപദേശിക്കുന്നത്‌.
🌸🌸സുപ്രധാന ദേവദിനങ്ങള്‍🌸🌸

🌸വിഷ്ണു - ചിങ്ങത്തിലെ ജന്മാഷ്ടമി, അഥവാ അഷ്ടമി രോഹിണി (ശ്രീകൃഷ്ണജയന്തി), ധനുമാസത്തിലെ ആദ്യ ബുധനാഴ്ച (കുചേലദിനം). കൂടാതെ എല്ലാ ഏകാദശിയും മുപ്പെട്ടു വ്യാഴാഴ്ചകളും.

🌸ഗണപതി - ചിങ്ങത്തിലെ വിനായകച്ചതുര്‍ഥി, തുലാത്തിലെ തിരുവോണം ഗണപതി, മീനത്തിലെ പൂരം ഗണപതി, ഓരോ മാസത്തിലെയും മുപ്പെട്ടു വെള്ളി.

🌸ശിവന്‍ - കുംഭത്തിലെ ശിവരാത്രി, ധനുവിലെ തിരുവാതിര, എല്ലാ പ്രദോഷവും, എല്ലാ മുപ്പെട്ടു തിങ്കളും.

🌸ശാസ്താവ് - മണ്ഡലക്കാലമായ വൃശ്ചികം ഒന്ന് മുതല്‍ ധനു പതിനൊന്നുവരെയുള്ള നാല്‍പത്തിയൊന്നു ദിനങ്ങള്‍, മകരസംക്രമദിനം, എല്ലാ മുപ്പെട്ടു ബുധനും എല്ലാ ശനിയും.

🌸ദുര്‍ഗാഭഗവതി - പ്രത്യേകാല്‍ വൃശ്ചികത്തിലെ കാര്‍ത്തികയും എല്ലാ ചൊവ്വ - വെള്ളി ദിനങ്ങളും എല്ലാ കാര്‍ത്തികനാളുകളും.

🌸സരസ്വതി - കന്നിമാസത്തിലെ നവരാത്രികാലമായ ഒബതു ദിനങ്ങളും, മഹാനവമി, വിജയദശമിദിനങ്ങള്‍ പ്രത്യേകം.

🌸ഭദ്രകാളി - മകരചൊവ്വയും (മകരത്തിലെ ആദ്യചൊവ്വ) മകരം ഇരുപത്തിയെട്ടാം തിയതിയും പ്രത്യേകാല്‍ മീനത്തിലെ ഭരണി, മേടപ്പത്ത് (പത്താമുദയം), എല്ലാ ചൊവ്വ - വെള്ളി ദിനങ്ങളും എല്ലാ ഭരണിനാളും.

🌸സുബ്രഹ്മണ്യന്‍  - കന്നിയിലെ കപിലഷഷ്ടി, തുലാത്തിലെ സ്കന്ദഷഷ്ടി, മകരത്തില്‍ തൈപ്പൂയം, കൂടാതെ എല്ലാ ഷഷ്ടിയും പൂയവും മുപ്പെട്ടു ഞായറും.

🌸ശ്രീരാമന്‍ - മേടമാസത്തില്‍ ശ്രീരാമനവമി, നവമി - ഏകാദശി തിഥികളും എല്ലാ ബുധനാഴ്ചകളും.

🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉
വിവേകചൂഡാമണി - 96
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

അന്തഃകരണം തെളിഞ്ഞിരിക്കണം

തിരോഭൂതേ സ്വാത്മന്യമലതരതേജോവതി പുമാന്‍
അനാത്മാനം മോഹാദഹമിതി ശരീരം കലയതി
തതഃ കാമക്രോധപ്രഭൃതിഭിരമും ബന്ധനഗുണൈഃ
പരം വിക്ഷേപാഖ്യാ രജസ ഉരുശക്തിര്‍വ്യഥയതി

വളരെ നന്നായി വിളങ്ങുന്ന ശുദ്ധ തേജസ്സായ ആത്മാവ് മറയ്ക്കപ്പെടുമ്പോൾ മനുഷ്യൻ ആത്മാവല്ലാത്ത ശരീരത്തെ 'ഞാൻ' എന്ന് തെറ്റിദ്ധരിക്കുന്നു.  പിന്നീട് രജോഗുണത്തിന്റെ കരുത്തുറ്റ ശക്തിയായ വിക്ഷേപത്തിനാൽ കാമം, ക്രോധം മുതലായവകൊണ്ട് ബന്ധനമുണ്ടാക്കി ജീവനെ ഒട്ടേറെ കഷ്ടപ്പെടുത്തുന്നു.

ഈ ശ്ലോകത്തിന്റെ ആദ്യ പകുതിയിൽ ആവരണശക്തി മൂലം സംഭവിക്കുന്നതിനെയും രണ്ടാം പകുതിയിൽ വിക്ഷേപ ശക്തി മൂലം പ്രകടമായി ഉണ്ടാകുന്ന അനർത്ഥങ്ങളെയും പറയുന്നു.

ആത്മജ്യോതിസ്സിന്റെ സാന്നിദ്ധ്യം അനുഭവിക്കാൻ കഴിയാത്തപ്പോഴാണ് അനാത്മാക്കളെ ആത്മാവായി കരുതുന്നത്.  അജ്ഞാന മറ മൂലം ആത്മാവിന്റ പരിശുദ്ധ പ്രകാശം മറഞ്ഞുപോകുന്നു.  ബുദ്ധിയിലുണ്ടാകുന്ന ഈ മറവ് വകതിരിവിനെ നഷ്ടപ്പെടുത്തും. അത് മനസ്സിലെ രജോഗുണത്തേയും തന്മൂലം വിക്ഷേപമുണ്ടാകുന്നതിനും കാരണമാകും. 

തമസ്സാകുന്ന കാർമേഘം വിവേക ശക്തിയെ മറയ്ക്കുന്നതിനാൽ സ്വസ്വരൂപത്തെ അറിയാതിരിക്കുന്നു.  അതുകൊണ്ട്, ശരീരമാണ് ഞാൻ എന്ന തെറ്റിദ്ധാരണയിൽ മനുഷ്യന് കഴിയേണ്ടി വരും.  ശരീരമെന്നാൽ ഇവിടെ സ്ഥൂലവും സൂക്ഷ്മവും കാരണവുമായ മൂന്നെണ്ണവും ഉൾപ്പെടും.  വിക്ഷേപം മൂലം കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം എന്നിങ്ങനെയുള്ള അപകടകരങ്ങളായ മനോവൃത്തികൾ ഉണ്ടാകും.  ഇത് ജീവനെ ബന്ധിക്കുകയും സംസാരാദുരിതങ്ങളിൽ പെടുത്തി ദ്രോഹിക്കുകയും ചെയ്യും.

മനസ്സിന്റെ ഈ ആറു വൃത്തികളെയുമാണ് ഗുണങ്ങൾ എന്നു പറഞ്ഞിരിക്കുന്നത്.  ഗുണം എന്നാൽ 'കയർ' എന്നാണർത്ഥം; നമ്മെ ഓരോരുത്തരേയും പിടിച്ചു കെട്ടിയിടുന്നത്.  ഇവ ഓരോന്നും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നവയാണ്.  ഒന്ന് വന്നാൽ മറ്റുള്ളവയും കൂടെ വരും.  ആറു ശത്രുക്കൾ എന്ന അർത്ഥത്തിൽ ഷഡ് വൈരികൾ എന്നാണ് ഇവയെ വിളിക്കുക.

ഇവയുടെ കൂടെ അസൂയ, അഹങ്കാരം, ഈർഷ്യ മുതലായവയെ ചേർക്കാം.  ഇവയെല്ലാം നരകത്തിലേക്കുള്ള വാതിലുകളാണ്.  നമ്മുടെ ഓരോരുത്തരുടേയും ശത്രു പുറത്തല്ല, അകത്തു തന്നെയാണ്.  നാം ശത്രുക്കളുടെ പിടിയിലകപ്പെട്ടാൽ പിന്നെ അവ പിടിച്ചുകെട്ടി പീഡനമേൽപ്പിക്കും.  പുറത്തെ ശത്രുക്കളേക്കാൾ അപകടകാരികളാണ് ഉള്ളിലെ ഈ ശത്രുക്കൾ.

ഇവ മനസ്സിന്റെ രജോഗുണത്തെ ശക്തമാക്കും.  രജസ്സിന്റെ വലിയ ശക്തിയായ വിക്ഷേപം മൂലം മനസ്സ് കലങ്ങി മറയും.  അപ്പോൾ അസ്വസ്ഥതയേറും. രാഗദ്വേഷങ്ങൾ നിറഞ്ഞ് ജീവൻ ദുരിതത്തിലാകും.  ആത്മതത്വത്തെ ബുദ്ധിയിൽ നിന്ന് മറയ്ക്കുന്ന തമസ്സിനെയും തുടർന്ന് മറ്റുള്ളവയിൽ ആത്മാവെന്ന് തോന്നിപ്പിക്കുന്ന രജസ്സിന്റെ വിക്ഷേപത്തേയും വളരെ കരുതിയിരിക്കണം.

നമ്മുടെ അന്തഃകരണം തെളിഞ്ഞ വെള്ളം പോലെയിരുന്നാലേ ആത്മസൂര്യൻ അതിൽ പ്രകാശിക്കൂ, അഥവാ ആത്മപ്രകാശത്തെ അനുഭവിക്കാനാവൂ.  ബുദ്ധി മറച്ച് ഇരുന്നാലോ മനം കലങ്ങിയിരുന്നാലോ പിന്നെ കലക്ക വെള്ളം പോലെയോ അഴുക്കു വെള്ളം പോലെയോ ആകും ഉള്ളം. മനസ്സിന്റ മായാവിദ്യയിൽ കുടുങ്ങിപ്പോയാൽ ഈ ലോകം വാസ്തവമെന്നു കരുതി ഓരോ വിഷയങ്ങൾക്കും പിറകെ പോയി അലഞ്ഞു നടക്കേണ്ടിവരു, ശത്രുക്കളുടെ പിടിയിൽ പെടും. അതിനാൽ, ആത്മവസ്തുവിനെ തിരിച്ചറിയുക മാത്രമാണ് പോംവഴി.  എങ്കിൽ മാത്രമേ ശരിയായ ആനന്ദം നേടാൻ കഴിയൂ.
Sudha bharat 

Friday, March 20, 2020

〽️അറിവില്ലാത്തവരെ  കൊണ്ടായിരിക്കില്ല, അറിവ് കൂടിയവരെ കൊണ്ടായിരിക്കും
 മനുഷ്യ സമൂഹം ഇനി   വിപത്തുക്കൾ നേരിടാൻ പോവുന്നത്.